UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


775.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന ഉണര്‍വ് പദ്ധതി നിലവിലുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി നിര്‍ത്തലാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
സഹകരണ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനായി പ്രസ്തുത പദ്ധതി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
776.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതി മുഖേന കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലയില്‍ എന്താെക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നതിന്റെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്നതിന് സഹകരണ സംരംഭകത്വത്തിനുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് പുതുതായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന വിവരം ലഭ്യമാക്കുമോ;
( സി )
കര്‍ഷകര്‍ക്ക് സഹായകരമായി കാര്‍ഷിക വായ്പ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതുതായി നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
777.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി സഹകരണ സ്ഥാപനങ്ങള്‍ മുഖേന എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കര്‍ഷകര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
778.
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം മുകേഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ സമ്പദ്‍വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനും കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനുമായി സഹകരണ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള സമഗ്ര കാര്‍ഷിക വികസന പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ;
( ബി )
വിളകളുടെ ഉല്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയുടെ ആധുനികീകരണത്തിനും പ്രാദേശികാവശ്യാനുസരണമുള്ള യന്ത്രവല്‍ക്കരണത്തിനും ഉദ്ദേശമുണ്ടോ; വ്യക്തമാക്കുമോ;
( സി )
അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉല്പാദന ക്ലസ്റ്ററുകള്‍ അടിസ്ഥാനമാക്കി സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
779.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ അംഗ സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായത്തിനായി പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര അപേക്ഷകളില്‍ ധനസഹായം അനുവദിച്ചുവെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
780.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
സഹകരണ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വായ്പ, നിക്ഷേപബന്ധിത പദ്ധതികള്‍ എന്നിവ പൂര്‍ണ്ണമായും നടപ്പാക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ എല്ലാ വ്യക്തികള്‍ക്കും സഹകരണ ധനകാര്യ സ്ഥാപനങ്ങളില്‍ അംഗത്വം ലഭ്യമാക്കുന്ന തരത്തില്‍ നൂതനമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
781.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം
ശ്രീ എം നൗഷാദ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി സ്ഥിര സ്വഭാവമുളള തൊഴില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ മേഖല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
കാര്‍ഷിക മേഖല അടിസ്ഥാനമാക്കി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; രണ്ട് മാസത്തിനുളളില്‍ ആയിരത്തി മുന്നൂറ് സംരംഭങ്ങളെങ്കിലും ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന വിള സംരംഭകത്വ പദ്ധതിയെക്കുറിച്ചും പ്രസ്തുത പദ്ധതിയിലൂടെ കെെവരിക്കാനായ നേട്ടങ്ങളെക്കുറിച്ചും വ്യക്തമാക്കുമോ?
782.
ശ്രീ സി ആര്‍ മഹേഷ്
ശ്രീമതി.ഉമ തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി ബോർഡ് വെച്ചതിന്റെ മനോവിഷമത്തിൽ കൊല്ലം ശൂരനാട് സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിൽ കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
വായ്പക്കാരനോ നോമിനിയോ അറിയാതെ വീടിനുമുന്നിൽ ജപ്തി ബോർഡ് വയ്ക്കുന്നത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
783.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ്ബാങ്ക് കേരള ബാങ്കിന് ഏതെങ്കിലും തരത്തിലുള്ള പിഴ ചുമത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ എത്ര രൂപയാണ് പിഴയായി ഒടുക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്; പ്രസ്തുത തുക ഒടുക്കിയിട്ടുണ്ടോ;അറിയിക്കുമോ;
( സി )
ഏതെല്ലാം വ്യവസ്ഥകൾ പാലിക്കാത്തതിനാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്;റിസർവ്ബാങ്ക് ചൂണ്ടിക്കാട്ടിയ ന്യൂനതകൾ ബാങ്ക് പരിഹരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
784.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് നിലവിൽ വന്നതിനുശേഷം പി.എസ്.സി. മുഖേന ക്ലാർക്ക്/കാഷ്യർ തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബാങ്കിലേക്കുള്ള ക്ലാർക്ക്/കാഷ്യർ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
പ്രസ്തുത ബാങ്കിലെ വിവിധ തസ്‌തികകളിൽ സേവനമനുഷ്ഠിക്കുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ബാങ്ക് ഭരണസമിതി നടപടി സ്വീകരിച്ചു വരുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ?
785.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ നെടുമുടി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എ 87 ൽ കാലാവധി പൂർത്തിയാക്കിയിട്ടും നിക്ഷേപം തിരിച്ചു നൽകാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിന്മേൽ വ്യക്തത വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
786.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോട്ട് നിരോധനം, മഹാ പ്രളയങ്ങള്‍, കോവിഡ് മഹാമാരി മുതലായവ മൂലം കഷ്ടപ്പെടുന്ന ജനങ്ങളുടെ കുടിശ്ശിക ലോണുകളിന്മേല്‍ ജപ്തി ഒഴിവാക്കി അവ പുതുക്കി നല്‍കുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ലോണ്‍ തുകയും അടിസ്ഥാന പലിശയും അടച്ചു തീര്‍ക്കുന്നതിന് അവസരം നല്‍കുമോ; വിശദ വിവരം ലഭ്യമാക്കുമോ?
787.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവീസ് സഹകരണ ബാങ്ക് വഴി വീടുകളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്കുള്ള ഇൻസെന്റീവ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കുമോ;
( ബി )
നിലവിൽ കുടിശ്ശിക ഉള്ള ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
788.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പിന്റെ ഓഡിറ്റ് പ്രകാരം കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദാംശം നൽകുമോ എത്ര രൂപയുടെ ക്രമക്കേട് നടന്നതായാണ് കണക്കാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം ഭരണസമിതിക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഓഡിറ്റ് റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ; വിശദാംശം നൽകുമോ?
789.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപം സമയബന്ധിതമായി തിരികെ നൽകുന്നതിനും സംഘത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലാക്കുന്നതിനുമായി 20.8.22-ലെ 564/2022/സഹ. ഉത്തരവ് പ്രകാരം രൂപീകരിച്ച പദ്ധതിയനുസരിച്ച്‌ നാളിതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര നിക്ഷേപകർക്ക് എത്ര രൂപയുടെ നിക്ഷേപം തിരികെ നൽകിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
790.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
എത്ര രൂപയുടെ ക്രമക്കേട് നടന്നതായാണ് കണക്കാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; ;
( സി )
പ്രസ്തുത ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം ഭരണ സമിതിക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം നൽകുമോ; പ്രസ്തുത ഓഡിറ്റ് റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
791.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നത് മുന്‍ കാലങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ജപ്തി നടപടികൾ സ്വീകരിക്കരുതെന്ന് കേരള ബാങ്കിനും സഹകരണ സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
792.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുമെന്നതിനാൽ ഇതിനെ തടയുന്നതിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം; വിശദമാക്കുമോ?
793.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-22 വരെയുള്ള കാലയളവില്‍ പാറശാല നിയോജക മണ്ഡലത്തില്‍ രൂപീകരിക്കപ്പെട്ട വിവിധ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ വര്‍ഷം തിരിച്ച് അറിയിക്കുമോ;
( ബി )
അവയില്‍ ഓരോന്നിന്റെയും പ്രവര്‍ത്തനമേഖലയും പ്രവര്‍ത്തനപരിധിയും വിശദമാക്കുമോ;
( സി )
തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും 1969-ലെ കേരള സഹകരണ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പാറശാല നിയോജകമണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ പേര്, മേല്‍വിലാസം, ഏത് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാറുടെ കീഴിലാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നീ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍/സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍, പലവക വിഭാഗത്തില്‍പ്പെടുന്ന മറ്റ് സംഘങ്ങള്‍ എന്ന വിധത്തില്‍ മേല്‍ വിവരങ്ങള്‍ തരംതിരിച്ച് ലഭ്യമാക്കുമോ?
794.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിൽനിന്നും വായ്പ എടുത്തവർക്ക് കോവിഡ് കാലത്ത് വായ്പ തിരിച്ചടക്കുവാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ പ്രസ്തുത ബാങ്കുകൾ ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇടപാടുകാർക്ക് തിരിച്ചടവിന് സമയം നീട്ടി നല്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നല്കാൻ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
ലോൺ തിരിച്ചടക്കാത്തതിന്റെ പേരിൽ സഹകരണ ബാങ്കുകൾ ജപ്തി നടപടി സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ നടപടി സ്വീകരിക്കുമോ?
795.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ജ്ജീവമായ എസ്.സി./എസ്.ടി. സഹകരണ സംഘങ്ങളെ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; വിശദമാക്കുമോ?
796.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിൽ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഭരണസമിതി അംഗങ്ങൾക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ?
797.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിൽ പാർട്ടിയില്‍പ്പെട്ടവരെ നിയമിക്കാൻ പ്രമുഖ ഭരണ കക്ഷി പാർട്ടിയുടെ ജില്ലാ സെക്രട്ടറി കത്ത് നൽകിയതായി പറയപ്പെടുന്ന സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ തയ്യാറാകുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ സഹകരണ രജിസ്ട്രാർ നിശ്ചയിച്ച ഏജൻസി വഴി പരീക്ഷ നടത്തി നിയമനം നടത്തണമെന്ന് വ്യവസ്ഥയുണ്ടോ;
( സി )
തിരുവനന്തപുരം ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിൽ സഹകരണ രജിസ്ട്രാർ നിശ്ചയിച്ച ഏജൻസി വഴി പരീക്ഷ നടത്തണമെന്ന് വ്യവസ്ഥയുള്ളപ്പോൾ സെക്രട്ടറി കത്ത് നൽകി നിയമനം നടത്തി എന്നു പറയപ്പെടുന്ന സംഭവം നിയമവിരുദ്ധമല്ലേ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
798.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
799.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ സമഗ്ര പുനരുദ്ധാരണത്തിനായുള്ള പുനര്‍ജ്ജനി പദ്ധതി മുഖേന നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രയാേജനം എത്ര സംഘങ്ങള്‍ക്ക് ലഭ്യമാകുന്നുവെന്നും ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
800.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാസര്‍ഗോഡ് ജില്ലയിൽ രജിസ്റ്റർ ചെയ്ത യുവ സഹകരണ സംഘങ്ങൾ ഏതെല്ലാമാണെന്നും അവയുടെ പ്രവർത്തന പുരോഗതിയും വിശദമാക്കുമോ?
801.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ അടച്ചുപൂട്ടിയ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും പി.എല്‍.സി. ഫാക്ടറിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ഏതുഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
റബ്ബര്‍ പാല്‍ വാങ്ങിയ ഇനത്തിൽ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും പി.എല്‍.സി ഫാക്ടറിയും കൃഷിക്കാര്‍ക്ക് നല്‍കാനുള്ള തുക നൽകുവാൻ സഹകരണ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംഘത്തില്‍ പണം നിക്ഷേപിച്ചവരുടെ നിക്ഷേപം തിരികെ കൊടുക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
കാര്‍ഷികമേഖലയായ കടുത്തുരുത്തിയിലും പരിസരപ്രദേശങ്ങളിലുമുള്ള കര്‍ഷകരുടെ റബ്ബര്‍ ഉല്പന്നങ്ങള്‍ ചൂഷണരഹിതമായി വില്‍ക്കുന്നതിന് എന്ത് സംവിധാനം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കുമോ?
802.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ആകെ എത്ര യുവ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; പ്രസ്തുത സംഘങ്ങളുടെ പേരും രജിസ്റ്റർ നമ്പരും ഭരണസമിതി അംഗങ്ങളുടെ വിവരവും ഓരോ സംഘത്തിന്റെയും പ്രവർത്തന മേഖലയും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ സംഘങ്ങൾക്കും നാളിതുവരെ എത്ര രൂപ സർക്കാരിൽ നിന്നും അനുവദിച്ച് നൽകിയിട്ടുണ്ട്; വിശദാംശം നൽകുമോ?
803.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കേപ്പിന് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊഴില്‍ സാധ്യതയുളള പുതു തലമുറ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
804.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേപ്പിന് കീഴിലുള്ള ആലപ്പുഴ ജില്ലയിലെ പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ നിലവില്‍ എന്താെക്കെ സൗകര്യങ്ങളാണുളളതെന്ന് വിശദമാക്കുമോ ;
( ബി )
ഇതിന്റെ അടുത്ത ഘട്ട വികസനത്തിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇവിടെ സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇവിടെ നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
805.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ എച്ച്.ഡി.സി. കാേഴ്സ് പഠിക്കുന്നതിന് സംവിധാനം ഉണ്ടാേയെന്ന് വ്യക്തമാക്കുമോ;
( ബി )
നെടുംകണ്ടത്ത് പ്രവര്‍ത്തിച്ച് വരുന്ന ജെ.ഡി.സി. സെന്ററില്‍ എച്ച്.ഡി.സി. കാേഴ്സ് കൂടി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമാേ?
806.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി വിവിധ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണ ബോര്‍ഡില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നറിയിക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേർക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്നും അതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
ഇനിയും ഈ ആനുകൂല്യം ലഭ്യമാക്കാത്ത അപേക്ഷകളുടെ എണ്ണം ലഭ്യമാക്കുമോ;
( ഡി )
അര്‍ഹരായ അപേക്ഷകര്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
807.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസ ധനസഹായമായി അനുവദിക്കുന്ന സഹകരണ റിസ്ക് ഫണ്ട് അനുവദിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിന്നും ഏതു വർഷം വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചുവെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ധനസഹായം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
808.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍ അനുവദിക്കുന്ന റിസ്ക് ഫണ്ടിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം ; വ്യക്തമാക്കുമോ?
809.
ഡോ.കെ.ടി.ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ. എ. രാജ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വ്യക്തമാക്കുമോ; ഇത്തരം സ്ഥാപനങ്ങള്‍ക്ക് പലിശ നിരക്കിലോ പ്രവര്‍ത്തനങ്ങളിലോ നിയന്ത്രണങ്ങളുണ്ടോ; സംസ്ഥാനത്ത് സഹകരണ മേഖല ആര്‍ജ്ജിച്ച വിശ്വാസ്യത മുതലെടുക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയുന്ന സ്ഥിതി സംജാതമാകുമോ; വിശദാംശം നല്‍കുമോ;
( ബി )
അര്‍ബന്‍ ബാങ്കുകളെ ലക്ഷ്യമിട്ടു കൊണ്ട് അപെക്സ് സ്ഥാപനങ്ങള്‍ രൂപീകരിച്ചത് സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെയെല്ലാം ബാധിക്കും എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
810.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സഹകരണ ബാങ്ക് ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
811.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ മെഡിസെപ് / മെഡിസെപ് പോലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ;
( ബി )
ഇതു സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
812.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പെൻഷന്‍ അനുവദിക്കുന്നതിനായി സഹകരണ പെന്‍ഷന്‍ ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ അംഗമാകുവാന്‍ ആര്‍ക്കെല്ലാം അര്‍ഹതയുണ്ട് എന്നറിയിക്കുമോ;
( സി )
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജീവനക്കാർ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളായവരുടെയും അല്ലാത്തവരുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും എത്ര പേര്‍ അംഗങ്ങളായിട്ടുണ്ടെന്നും അംഗത്വമെടുക്കാത്തവര്‍ എത്രയെന്നും താലൂക്കടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( എഫ് )
അംഗങ്ങളായിട്ടില്ലാത്തവര്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
813.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ 2022 ഓഗസ്റ്റ് 26 ന് ഒ.എ. (എറണാകുളം)-820/2022എന്ന കേസിൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പിൽ പ്രൊമോഷൻ വഴി നികത്തേണ്ട ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ / ഓഡിറ്റർ തസ്തികയിലേക്ക് യോഗ്യരായവർ ഇല്ലാത്തതിനാൽ നികത്തപ്പെടാതെ കിടന്നിരുന്ന 29 ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിനായുള്ള പി.എസ്.സി. ലിസ്റ്റിൽ നിന്നും നികത്തുന്നതിനായി എന്ത് നടപടിയാണ് കൈകൊണ്ടതെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത വിധി വന്ന ശേഷവും പ്രസ്തുത ഒഴിവുകൾ പി.എസ്.സി .ക്ക് റിപ്പോർട്ട് ചെയ്യാതെ 2022 ഒക്ടോബർ 1 ന് 16 പേർക്കും ഒക്ടോബർ 20 ന് ഒരാൾക്കും വീണ്ടും പ്രൊമോഷൻ നൽകുകയും ചെയ്യാനുള്ള കാരണം വിശദമാക്കുമോ;
( സി )
നിലവിൽ പ്രൊമോഷൻ വഴി നികത്തുവാനുള്ള ഇൻസ്‌പെക്ടർ / ഓഡിറ്റർ തസ്തികകളുടെ എത്ര ഒഴിവുകളാണ് യോഗ്യരായവർ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്നത് വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ / ഓഡിറ്റർ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിനായി നിലവിലുള്ള എത്ര ഒഴിവുകൾ പി.എസ്.സി. യിലേക്ക് റിപ്പോർട്ട് ചെയ്യാനുണ്ടെന്ന് വിശദീകരിക്കുമോ;
( ഇ )
2023-ൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ / ഓഡിറ്റർ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിനായുള്ള എത്ര പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്; ഇത് പി.എസ്.സി. യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
814.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സഹകരണ വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ എന്നിവയുടെ എണ്ണം എത്രയെന്ന് വിശദമാക്കുമോ;
( ബി )
ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളില്‍ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാര്‍ഗം ഏതാണെന്നും ഏത് ഏജന്‍സി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
815.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 കാലയളവില്‍ തൃശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ച് വിട്ട് അധികാരമേറ്റെടുത്ത അഡ്‍മിനിസ്ട്രേറ്ററുടെ ഭരണകാലത്ത് നടന്നതായി പറയപ്പെടുന്ന അഴിമതി സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സമര്‍പ്പിച്ച വസ്തുതാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മേല്‍ പറഞ്ഞ വസ്തുതാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
816.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി പുനസംഘടിപ്പിച്ചപ്പോള്‍ പ്രാഥമിക സഹകര‌ണ സംഘം ജീവനക്കാരുടെ പ്രതിനിധികളായി ഒരു സംഘടന‌യില്‍ നിന്ന് മാത്രം മൂന്ന് പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്ത് മറ്റ് സംഘടനകളെ ഒഴിവാക്കിയത് ശ്രദ്ധ‌‌യില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പിശക് തിരുത്തി മറ്റ്സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി പുനസംഘടിപ്പിക്കുമോ എന്ന് വ്യക്തമാക്കുമോ?
817.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ അഴിമതി നിർമ്മാർജ്ജനത്തിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
818.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടിന് മുൻപിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലം ജില്ലയിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന സംഭവത്തിൽ സഹകരണ വകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അന്വേഷണത്തിൽ കേരള ബാങ്ക് ജീവനക്കാർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സർഫാസി നിയമം സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമോ?
819.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിലെ ഓഡിറ്റിനായി ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം നടപ്പിലാക്കാനുള്ള നടപടികളുടെ നിലവിലെ അവസ്ഥയെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
കേരള ബാങ്ക് രൂപീകരണം മൂലവും അർബൻ ബാങ്കിലെ ഓഡിറ്റ് സഹകരണ വകുപ്പിൽ നിന്നും എടുത്തു മാറ്റിയതു മൂലവും ജീവനക്കാരുടെ ജോലിഭാരം താരതമ്യേനെ കുറഞ്ഞ സാഹചര്യത്തിൽ പ്രസ്തുത വകുപ്പിലെ തസ്തികകൾ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വകുപ്പിൽ ഒരേ തസ്തികയിൽ ദീർഘ കാലം ജോലി ചെയ്ത് വരുന്ന ജീവനക്കാരെ സ്ഥലം മാറ്റും എന്ന തീരുമാനം ഓഡിറ്റ് വിഭാഗത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സഹകരണ സംഘങ്ങളിലെ പ്യൂൺ നിയമനം ഉൾപ്പെടെയുള്ള എല്ലാ നിയമനങ്ങളും സഹകരണ പരീക്ഷ ബോർഡിന് വിടുമെന്ന തീരുമാനം നടപ്പിലായോയെന്ന് വ്യക്തമാക്കുമോ;
( ഇ )
സഹകരണ വകുപ്പിനെ ആധുനികവല്കരിക്കുവാൻ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ; സഹകരണ വിജിലൻസിനെ കാര്യക്ഷമമാക്കും എന്ന പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( എഫ് )
സഹകരണ വകുപ്പിന്റെ ആധുനികവല്കരണത്തിനായി പ്രത്യേക വിഭാഗം രൂപീകരിക്കുമോ; വിശദമാക്കാമോ?
820.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ സഹകരണ മേഖലക്കു പ്രതികൂലമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ബദല്‍ പദ്ധതി സര്‍ക്കാരിന്റെ ആലോചനയിലുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
സഹകരണ മേഖലയിലെ അഴിമതി തടയുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; കെയര്‍ഹോം പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം ലഭ്യമാക്കുമോ ;
( ഡി )
വിദ്യാഭ്യാസം , ആരോഗ്യം, ഭക്ഷ്യോൽപ്പാദനം എന്നീ മേഖലകളിൽ സഹകരണ മേഖലയുടെ ഇടപെടൽ വിശദമാക്കാമോ ?
821.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക ഗുണഭോക്താവിന് വീട്ടിലെത്തിച്ച് നല്‍കാന്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയത് എന്ന് മുതലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയുടെ വിതരണത്തിനായി ചുമതലപ്പെടുത്തുന്ന സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നുണ്ടോ; എത്ര തുകയാണ് ഇന്‍സെന്റീവ് ആയി നല്‍കുന്നത് എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ഇന്‍സെന്റീവ് വിതരണത്തില്‍ കുടിശ്ശിക ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്നു മുതലാണെന്നും എത്ര മാസത്തെ കുടിശ്ശികയാണുളളതെന്നും ഇപ്രകാരം കുടിശ്ശിക വരാനുണ്ടായ കരണമെന്തെന്നും വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തില്‍ എത്ര രൂപയാണ് കുടിശ്ശിക ഇനത്തില്‍ നല്‍കേണ്ടത്; ഇത് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
822.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പ്രളയ ദുരന്തത്തിന്റെ ഫലമായി വീടും സ്വത്തുക്കളും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നത് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കുമോ?
823.
ശ്രീ സജി ചെറിയാൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ വകുപ്പ് ആരംഭിച്ച യുവസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന കാഴ്ചപ്പാടിലൂന്നി എന്തെല്ലാം നൂതന സംരംഭക ആശയങ്ങളാണ് ഇത്തരം യുവ സഹകരണ സംഘങ്ങളിലൂടെ പരിഗണിക്കപ്പെട്ടത് എന്ന് വിശദമാക്കുമോ;
( സി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ട യുവജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇത്തരം സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; എന്തെല്ലാം നേട്ടങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
824.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ തലത്തിലെ വിലക്കയറ്റത്തിന്റെ ഭാഗമായി സംസ്ഥാനത്തുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിപണിയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
825.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വസ്തുവിന്റെ വിലയാധാരം നടത്തുന്നതിലേക്കാവശ്യമായ മുദ്രപത്രം രജിസ്ട്രേഷന്‍ നടക്കാതെ വന്നാല്‍ തിരികെ ട്രഷറിയില്‍ ഏല്‍പ്പിച്ച് തുക തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ; ഇതിന് സമയപരിധി നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
( ബി )
സമയബന്ധിതമായി ഈ നടപടി ക്രമങ്ങൾ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ തുക നഷ്ടപ്പെടുന്ന സാഹചര്യം നിലവില്‍ ഉണ്ടോ;
( സി )
മാനുഷിക പരിഗണനാര്‍ഹമായ കാരണങ്ങളാല്‍ നിശ്ചിത സമയത്തിനകം മുദ്രപത്രങ്ങള്‍ തിരികെ നല്‍കാന്‍ കഴിയാത്തവർക്ക് തുക തിരികെ ലഭിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമോ?
826.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താലൂക്കുകളില്‍ ടൂറിസം സൊസെെറ്റികളുടെ രജിസ്ട്രേഷന് എന്തെങ്കിലും നിയന്ത്രണമോ പുതിയ മാനദണ്ഡമോ പ്രഖ്യാപിച്ചിട്ടുണ്ടോ;
( ബി )
കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളില്‍ എത്ര ടൂറിസം സൊസെെറ്റികളാണ് നിലവില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതെന്നും അവ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയിക്കാമോ?
827.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉഴവൂര്‍ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട കല്ലട കോളനി നിവാസികൾക്ക് ഹൗസിംഗ് ബോർഡിൽ നിന്നും സ്ഥലം എഴുതി വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉഴവൂർ ഗ്രാമപഞ്ചായത്ത് നൽകിയ നിവേദനത്തിന്മേൽ (പെറ്റീഷന്‍ നമ്പര്‍ ഇ/6245256/2022) എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ജില്ലാ രജിസ്ട്രാർക്ക് നൽകിയ കത്തിന്മേൽ ജില്ലാ രജിസ്ട്രാർ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; ഇതിന്മേലുള്ള അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റ പകർപ്പ് നല്‍കാമോ;
( സി )
ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഫയല്‍ ജെ.1/20/2022 ല്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
828.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താനൂർ സബ് രജിസ്‌ട്രാർ ഓഫിസ് കെട്ടിടത്തിന്റെ വാടക കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് ഐ.ജി. രജിസ്ട്രേഷന്‍, മലപ്പുറം ജില്ലാ രജിസ്‌ട്രാർ എന്നീ ഓഫീസുകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; മേൽ വിഷയം സംബന്ധിച്ച് പ്രസ്തുത ഓഫീസുകളിലെ ഫയലുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
വാടക കുടിശ്ശിക അനുവദിക്കുന്നതിനായുള്ള റെന്റ് സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ടോ; വിവരം നൽകുമോ ;
( സി )
വാടക കുടിശ്ശിക അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ; കാലവിളംബം കൂടാതെ കുടിശ്ശിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
829.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-ൽ കൊച്ചി മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി വിട്ടുകൊടുത്ത രജിസ്ട്രേഷൻ ഓഫീസ് സമുച്ചയത്തിന് പകരമായി നാളിതുവരെ സർക്കാരോ കെ.എം.ആർ.എൽ. അധികൃതരോ സ്ഥലമോ കെട്ടിടമോ അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ ഓഫീസുകൾ വാടക കെട്ടിടത്തിലേക്കു മാറ്റേണ്ടിവന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ 16.7.2022-ല്‍ ചേർന്ന യോഗത്തിൽ രജിസ്ട്രേഷൻ ഓഫീസ് പണിയാൻ പറ്റാത്ത ഏഴ് സെന്റ് സ്ഥലം റവന്യൂ വകുപ്പിനും റവന്യൂ വകുപ്പിന്റെ പത്ത് സെന്റ് സ്ഥലം രജിസ്ട്രേഷൻ ഓഫീസ് നിർമ്മിക്കുന്നതിനുമായി നൽകാൻ തീരുമാനിച്ചിരുന്നോ; വിശദമാക്കാമോ;
( സി )
എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
( ഡി )
രജിസ്ട്രാർ ഓഫീസ് പണിയാൻ തുക അനുവദിക്കുമോ എന്ന് വെളിപ്പെടുത്തുമോ?
830.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതൊക്കെ രജിസ്ട്രാര്‍ ഓഫീസുകളാണ് ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി നവീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എത്ര രജിസ്ട്രാര്‍ ഓഫീസുകളാണ് ഉളളതെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
831.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണ‍ൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സബ്‍ രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി സ്ഥലം ലഭ്യമായിട്ടുണ്ടോ; വിവരം നൽകുമോ ;
( ബി )
എങ്കില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
832.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി അനുവദിക്കുന്നതിന് നാളിതു വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
കെട്ടിടം നിര്‍മ്മിക്കാനായി ഭൂമി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
833.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രജിസ്ട്രേഷൻ വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളതെന്നും മേൽപ്പറഞ്ഞ പ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളില്‍ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാര്‍ഗം ഏതാണെന്നും ഏത് ഏജന്‍സി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
834.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണവകുപ്പിന്റെ പുനസംഘടനക്കായി സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഭരണപരിഷ്‌കാര വകുപ്പിലേക്ക് 21 .03.2022 തീയതിയിലെ ജി(3)4562/2021 നമ്പര്‍ കത്ത് പ്രകാരം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ കോ. ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍ എന്നിവരുടെ എത്ര തസ്തികള്‍ സൃഷ്ടിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
സഹകരണ ബാങ്കുകളില്‍ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പുതിയ ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍ തസ്തിക സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ?
835.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ദീര്‍ഘകാലമായി നടപടി സ്വീകരിക്കാത്ത കേസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മങ്കട ബ്ലോക്ക് പ‍ഞ്ചായത്തില്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്കിയതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിയമവിധേയമല്ലാത്ത നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
836.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ജില്ലയില്‍ ഒരു സാംസ്കാരിക സമുച്ചയം' എന്ന പദ്ധതിയുടെ വയനാട് ജില്ലയിലെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
837.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ കല്ലറ പഞ്ചായത്തില്‍ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന 'നാട്ടരങ്ങ് ' എന്ന പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാനാകും എന്ന് അറിയിക്കുമോ?
838.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് നാടന്‍ കലാഗ്രാമം (ഫോക് ലോര്‍ വില്ലേജ്) ആരംഭിക്കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷം ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് ഭൂമി നല്‍കാന്‍ റവന്യൂ അധികൃതര്‍ സാങ്കേതിക പ്രശ്നം ഉന്നയിച്ച സാഹചര്യത്തിൽ സാംസ്കാരിക വകുപ്പ് വഴി ഭൂമി വിട്ടുകിട്ടാൻ സ്വീകരിച്ച നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
839.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച നെന്മാറ നിയാേജക മണ്ഡലത്തിലെ ചെമ്പകശ്ശേരി വിശ്വം സ്മാരകത്തിന്റെ പ്രവൃത്തി നാളിതുവരെ ആരംഭിക്കാൻ കഴിയാത്തിന്റെ കാരണം വിശദമാക്കുമാേ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്നും നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുമാേ?
840.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ വിവിധ വള്ളം കളികളുടെ തലേ ദിവസങ്ങളില്‍ സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അതത് പ്രദേശങ്ങളില്‍ കലാ വിരുന്നുകള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരം പരിപാടികൾ കുട്ടനാടിന്റെ സാംസ്ക്കാരിക തനിമ പൊതു ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുന്നതിനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും ഗുണകരമെന്ന് കണ്ട് ഇതിനായി സ്ഥിരം വേദികള്‍ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
841.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പ് പത്ത് കോടി രൂപ അനുവദിച്ച തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന്റെയും മൂന്ന് കോടി രൂപ അനുവദിച്ച കായിക്കര ആശാന്‍ സ്മാരകത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതു ഏജന്‍സി മുഖേനയാണ് പ്രസ്തുത പ്രവൃത്തികൾ നടപ്പിലാക്കുന്നത്; നിലവിലെ പുരോഗതി വ്യക്തമാക്കുമോ?
842.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രശസ്ത ചിത്രകാരന്‍ കെ.ജി. സുബ്രഹ്മണ്യത്തിന്റെ പേരില്‍ കൂത്തുപറമ്പില്‍ സ്ഥാപിക്കുന്ന സാംസ്ക്കാരിക കേന്ദ്ര നിർമ്മാണത്തിന്റെ നിലവിലുള്ള പുരോഗതി വിശദമാക്കുമോ;
( ബി )
റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെയുള്ള പ്രസ്തുത സാംസ്ക്കാരിക കേന്ദ്ര നിർമ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദമാക്കുമോ?
843.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംസ്കാരിക രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും ജീവനക്കാര്‍ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
844.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ മേഖലയിലെ പ്രസിദ്ധമായ തെയ്യം, തിറ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ;
( ബി )
പ്രസ്തുത മേഖലയിലെ കലാകാരന്മാര്‍ക്ക് വേണ്ടി അക്കാദമി സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
845.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023 ബഡ്ജറ്റില്‍ അടങ്കല്‍ തുകയുടെ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണത്തിനായുള്ള പ്രൊപ്പോസലിന് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കുമോ;
( സി )
ഭരണാനുമതി എന്നത്തേക്ക് ലഭ്യമാകുമെന്ന് അറിയിക്കുമോ?
846.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് കൽപ്പാത്തി ഗ്രാമത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചതിനാൽ ഇവിടുത്തെ വീടുകളുടെ പുനർ നിർമ്മാണം നടത്തുന്നതിന് ജില്ലാതലത്തിൽ തന്നെ അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
847.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശ്വ പ്രസിദ്ധ ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ ജന്മ സ്ഥലമായ കിളിമാനൂരില്‍ സമുചിത സ്മാരകം നിര്‍മ്മിക്കുന്നതിന് സാംസ്ക്കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
848.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ അടങ്കല്‍ തുകയുടെ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള വൈപ്പിന്‍ നിയോജക മണ്ഡലത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെറായിയിലെ സഹോദരന്‍ അയ്യപ്പന്‍ സ്‍മാരകത്തിന് സമീപം മിശ്രഭോജനത്തിന്റെ സ്‍മരണക്കായി സ്‍മാരകം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസലിന് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
ഭരണാനുമതി ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കുമോ;
( സി )
എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
849.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവോത്ഥാന നായകരുടെ നാമധേയത്തില്‍ ജില്ലകളില്‍ നവോത്ഥാന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ വിശദവിവരവും നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 5 ഏക്കര്‍ സ്ഥലത്ത് പി.കൃഷ്ണപിള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
850.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കി വരുന്ന സാംസ്കാരിക കേന്ദ്രങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷം കൊച്ചി നിയോജകമണ്ഡലത്തിലെ ഏതെല്ലാം സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് എത്ര വീതം ധനസഹായം നല്‍കിയെന്ന് വിശദമാക്കുമോ?
851.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിക്ക് ബജറ്റിൽ പ്രഖ്യാപിച്ച 25 ലക്ഷം രൂപക്ക് പുറമെ 25 ലക്ഷം രൂപ കൂടി അധികം നൽകുമെന്ന് ബജറ്റ് ചർച്ചകൾക്ക് ബഹു. വകുപ്പ് മന്ത്രി മറുപടി നൽകിയതിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിച്ച തുക അക്കാദമിക്ക് നൽകിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത അക്കാദമിയിലെ ജീവനക്കാരുടെ ശമ്പളം /വേതനം ഇനത്തിൽ കുടിശ്ശിക നിലവിലുണ്ടോ; എങ്കിൽ എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാർ നിർദ്ദേശിച്ചതടക്കമുള്ള വിവിധ സാംസ്‌കാരിക പരിപാടികൾ നടത്തിയ വകയിൽ അക്കാദമിക്ക് നിലവിൽ എത്ര രൂപ കടം ഉണ്ട് എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സാംസ്‌കാരിക നിലയത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
852.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ ശ്രീനാരായണ ഗുരു നവോത്ഥാന സാംസ്ക്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോഴേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; അറിയിക്കുമോ;
( ബി )
പ്രസ്തുത സമുച്ചയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനുമായി എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
853.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നമ്മുടെ നാടിന്റെ ഗതകാല സാംസ്കാരിക പ്രതാപവും മൂല്യങ്ങളും പൈതൃകവും തിരിച്ചു പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ 'ചെങ്ങന്നൂർ പെരുമ ' എന്ന സാംസ്കാരിക സര്‍ഗ്ഗോത്സവത്തിന്റെ മാതൃകയില്‍ സംസ്ഥാനത്താകെ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്‌തമാക്കുമോ?
854.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സാംസ്‌കാരിക വകുപ്പിലും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്; ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണെന്നും മറ്റുള്ള നിയമനങ്ങളില്‍ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാര്‍ഗം ഏതാണെന്നും ഏത് ഏജന്‍സി മുഖേനയാണ് നിയമനം നടത്തിയതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
855.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ആസ്ഥാനമായി സാംസ്കാരിക വകുപ്പിന്റെ കീഴില്‍ രൂപീകൃതമായ കേരള പുരക്കളി അക്കാദമിക്ക് 2022-23 സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സാമ്പത്തിക വര്‍ഷം തുക വകയിരുത്തിയിട്ടില്ലെങ്കില്‍ അക്കാദമിയുടെ തനത് പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
856.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങൾക്കും നരബലി പോലുള്ള അനാചാരങ്ങൾക്കുമെതിരെ സമഗ്രമായ നിയമം രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്യുന്നതിനായി വിവിധ മതവിഭാഗങ്ങളിലെ മതപണ്ഡിതന്മാരുമായി ആശയവിനിമയം നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ബാല്യകാലം മുതൽ യുക്തിബോധവും ശാസ്ത്രബോധവും വളർത്തി മാനവീകതയിലടിസ്ഥാനപ്പെടുത്തിയ സമൂഹ സൃഷ്ടിക്കായി നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമോ?
857.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവിൽ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ?
858.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
859.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോക് ലോര്‍ അക്കാദമി വെള്ളാവൂര്‍ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെന്തൊക്കെയെന്ന് അറിയിക്കുമോ; അവിടെ നല്‍കിവരുന്ന സേവനങ്ങള്‍, ക്ലാസുകള്‍ എന്നിവ സംബന്ധിച്ച വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത ഉപകേന്ദ്രത്തിന്റെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിനായി സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ;
( സി )
കൂടുതല്‍ വിപുലമായ പ്രചാരണ പരിപാടികളിലൂടെ പ്രസ്തുത കേന്ദ്രത്തിന്റെ പ്രയോജനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
860.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതു വകുപ്പിന്റെ സാങ്കേതിക വിഭാഗമാണ് നാട്ടരങ്ങ് പദ്ധതിക്ക് വേണ്ടി പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കേണ്ടത് എന്നറിയിക്കുമോ;
( ബി )
എന്തൊക്കെ വിശദാംശം ആണ് പ്രസ്തുത പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നോണ്‍ പി.എം.സി (നോൺ പ്രൊജക്റ്റ് മാനേജ്‌മന്റ് കൺസൾട്ടൻസി) അക്രെഡിറ്റഡ് ഏജന്‍സികള്‍ വഴി നടപ്പിലാക്കുന്നതിന് സാധിക്കുമോ എന്നറിയിക്കുമോ?
861.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ, സാംസ്കാരികം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത സ്മാരകത്തിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.