STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*61.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ നീര്‍ത്തടാധിഷ്ഠിതമായി നീരുറവ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ മിക്ക നദികളിലെയും തോടുകളിലെയും ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ ആധിക്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുളള സാഹചര്യത്തിൽ ജല ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ അതിനായി ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ജല ഗുണനിലവാര പരിശോധന വിപുലപ്പെടുത്തുന്നതിനും ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*62.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായ്ക്കുളുടെ വന്ധ്യംകരണ പദ്ധതിയുടെയും പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെയും നിലവിലെ പ്രവർത്തന പുരോഗതി വ്യക്തമാക്കുമോ;
( ബി )
വാക്സിന്റെ കുറവും ജീവനക്കാരുടെ അഭാവവും പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
തെരുവുനായ്ക്കളെ കുത്തിവെയ്ക്കാൻ നിയോഗിക്കപ്പെടുന്ന ജീവനക്കാർക്ക് എടു​ക്കേണ്ട വാക്സിൻ ലഭിക്കുന്നില്ല എന്നത് സർക്കാർ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*63.
ശ്രീമതി.ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിന് ഇരയാകുന്ന പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വനം വകുപ്പ് ഇൻഷുറൻസ് പരി‍രക്ഷ ഏർപ്പെടുത്തിയിരുന്നോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഇൻഷുറൻസ് പരി‍രക്ഷ നിർത്തലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പുനഃസ്ഥാപിക്കാൻ ഇൻഷുറൻസ് കമ്പനി ഓഗസ്റ്റിൽ വനം വകുപ്പിന് കത്തയച്ചെങ്കിലും പ്രീമിയം തുക വർദ്ധിപ്പിച്ച സാഹചര്യത്തിൽ ധനകാര്യ വകുപ്പിന്റെ അനുമതി തേടിയിരുന്നോ; എങ്കില്‍ ഇതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത ഇൻഷുറൻസ് പരി‍രക്ഷ പുനഃ‍രാരംഭിക്കുമോയെന്ന് വ്യക്തമാക്കുമോ?
*64.
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കർഷകർക്ക് നാല് രൂപ നിരക്കിൽ ഒരു വർഷത്തേക്ക് ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നോ;
( ബി )
എങ്കില്‍ ഈ പ്രഖ്യാപനം നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
2022 ഏപ്രിൽ മാസത്തിലെ ഇൻസെന്റീവ് മാത്രമാണോ കർഷകർക്ക് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ പ്രഖ്യാപിച്ചതുപോലെ നാല് രൂപ നിരക്കിൽ ഒരു വർഷത്തെ ഇൻസെന്റീവ് ലഭ്യമാക്കാൻ സർക്കാർ മുൻകൈ എടുക്കുമോ;
( ഇ )
ക്ഷീര കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാഗ്ദാനങ്ങൾ പാലിച്ചിരുന്നെങ്കിൽ മിൽമ പാലിന് വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു എന്നത് വസ്തുതയാണോ എന്ന് വ്യക്തമാക്കാമോ?
*65.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന് ശേഷമുള്ള ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ വിശദമാക്കാമോ;
( ബി )
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സന്നിധാനത്തും പമ്പയിലും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ വിശദാംശം അറിയിക്കാമോ;
( സി )
ഭക്തരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അവര്‍ക്കായി ഈ സീസണില്‍ കൂടുതലായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങള്‍ അറിയിക്കാമോ?
*66.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടിക വിഭാഗങ്ങളിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പട്ടിക വിഭാഗങ്ങളില്‍ അതിദരിദ്രരില്‍ അതീവ ദുര്‍ബല വിഭാഗമായി കണക്കാക്കപ്പെട്ടവരുടെ ഉന്നമനത്തിനായി കുടുംബാധിഷ്ഠിത ശാക്തീകരണ സൂക്ഷ്മതല ആസൂത്രണ (ഹോം) പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് ഈ സാമ്പത്തിക വര്‍ഷം പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും തുക നീക്കിവച്ചിട്ടുണ്ടോ; ആരെല്ലാം സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
*67.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം ബഫര്‍ സോണിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും മറ്റ് വസ്തുവകകളുടെയും ഉപഗ്രഹ സര്‍വ്വേ മുഖേന നടത്തുന്ന കണക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
ഉപഗ്രഹ സര്‍വ്വേയ്ക്ക് പുറമെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി നേരിട്ട് പരിശോധന നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിദഗ്ദ്ധ സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*68.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം രാജഗോപാലൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരോല്പാദനത്തില്‍ അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ദ്ധിച്ച തോതിലുള്ള ചെലവിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ക്ഷീര കര്‍ഷകര്‍ക്ക് ഉല്പാദന ചെലവിന് ആനുപാതികമായി ന്യായവില ലഭ്യമാക്കാന്‍ വില വര്‍ദ്ധനവിലൂടെ സാധ്യമായിട്ടുണ്ടോ; സര്‍ക്കാര്‍ പ്രഖ്യാപിച്ച വില ഇന്‍സെന്റീവ് സര്‍ക്കാര്തുടര്‍ന്നും‍ നല്‍കുമോ എന്ന് വ്യക്തമാക്കാമോ;
( സി )
പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയുടെ ക്ഷാമം പരിഹരിക്കാന്‍ പ്രത്യേകം പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കാലിത്തീറ്റ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് നടത്തുന്ന ഇടപെടല്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
*69.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പാലിന്റെ വില വർദ്ധനവ് സാധാരണക്കാരെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
( സി )
പാൽ വില വർദ്ധനവിലൂടെ ലഭിക്കുന്ന തുക കർഷകന് ലഭ്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ഡി )
ക്ഷീര കർഷകർക്ക് നാല് രൂപ നിരക്കിൽ ഒരു വർഷത്തേക്ക് സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് നൽകിയിരുന്നെങ്കിൽ പാൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത് നൽകാത്തതിന്റെ കാരണം വിശദമാക്കാമോ?
*70.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തുരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ 123 വില്ലേജുകള്‍ എക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ ആയി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ 123 വില്ലേജുകളെ കോര്‍, നോണ്‍ കോര്‍ എന്നിങ്ങനെ 92:31 എന്ന അനുപാതത്തില്‍ തരംതിരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതിന്റെ അടിസ്ഥാനത്തിൽ; വിശദാംശം അറിയിക്കുമോ;
( ഡി )
പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാട് നേടിയെടുക്കുവാന്‍ ഉറച്ച നടപടി സ്വീകരിക്കുമോ; അതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
*71.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം. എം. മണി
ശ്രീ ഒ . ആർ. കേളു
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസ മേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കി പരിസ്ഥിതി ലോല മേഖല നിര്‍ണ്ണയിക്കുന്നതിനായി നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പൊതുജന പങ്കാളിത്തത്തോടെ ജനവാസ മേഖലകള്‍ സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ഡി )
സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് എന്നത്തേക്ക് നല്‍കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ?
*72.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയില്‍ ആദിവാസി വിഭാഗത്തില്‍പെട്ട നവജാത ശിശുക്കള്‍ പോഷകാഹാരക്കുറവ് നിമിത്തം മരിക്കാന്‍ ഇടയായതായി പറയപ്പെടുന്ന സംഭവങ്ങളെ തുടര്‍ന്ന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
അട്ടപ്പാടിയിലെ ശിശുമരണം തടയാൻ നടപടികൾ സ്വീകരിക്കുമ്പോഴും ശിശു മരണങ്ങൾ ആവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അട്ടപ്പാടിയിലെ ആദിവാസികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*73.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. ആന്റണി ജോൺ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതികളിലും പട്ടികഗോത്രങ്ങളിലും പെട്ട അഭ്യസ്തവിദ്യരായ എല്ലാ യുവജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള ട്രേസ്(ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ്) പദ്ധതിയെ കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്രപേരെ നിയമിച്ചു എന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( സി )
പട്ടികജാതി, പട്ടികഗോത്രങ്ങളില്‍ പെട്ട യുവജനങ്ങളുടെ നൈപുണ്യശേഷി വികസനത്തിനായുള്ള പദ്ധതിയെ കുറിച്ച് വിശദമാക്കുമോ?
*74.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. രാജ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാറായ സാഹചര്യത്തില്‍, ഉല്പാദിപ്പിക്കുന്ന പാലിന് വിപണി ഉറപ്പാക്കുന്നതിന് വിപണന ശൃംഖല വിപുലീകരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ വ്യാപകമാക്കി ക്ഷീര കൃഷി ആദായകരമാക്കുന്നതിന് പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈയ്ക്കോല്‍ കത്തിച്ചുകളയേണ്ടി വരുന്ന സാഹചര്യത്തില്‍ അവിടെ നിന്നും വൈയ്ക്കോല്‍ ശേഖരിച്ച് സൈലേജ് ആക്കി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*75.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം നൗഷാദ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗമെന്ന നിലയിലും ക്ഷീരോല്പാദനം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയായതിനാലും ദാരിദ്ര്യരേഖയ്ക്ക് താഴയുള്ളവര്‍ക്ക് എണ്‍പത് ശതമാനം സബ്സിഡിയോടെ പശുവിനെ കൊടുക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഈ വര്‍ഷം പ്രസ്തുത പദ്ധതിയില്‍ എത്ര കന്നുകുട്ടികളെ ദത്തുലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ഡി )
നിലവിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*76.
ശ്രീ എം രാജഗോപാലൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത സമൂഹം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി സാമൂഹികമായും സാമ്പത്തികമായും പിന്നിലായ അരുന്ധതിയാര്‍, ചക്കിലിയന്‍, നായാടി, കള്ളാടി, വേടന്‍ എന്നീ സമുദായങ്ങളെ കാലത്തിനാെത്ത് പ്രാപ്തരാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടാേ; എങ്കില്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
ഈ പദ്ധതിയുടെ ഗുണഭാേക്താക്കളെ എങ്ങനെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമാേ;
( സി )
പുതിയ കാലത്തിന്റെ വികസന കാഴ്ചപ്പാടിന് അനുഗുണമായ രീതിയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമാേ?
*77.
ശ്രീ. എം. എം. മണി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനവും അതുമൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭവും നിയന്ത്രിക്കുന്നതിന് വന സംരക്ഷണം സുപ്രധാനമായതിനാല്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
വനസംരക്ഷണത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വനം വകുപ്പിന് ജനകീയ മുഖം നൽകാന്‍ പരിപാടിയുണ്ടോ; വിശദമാക്കുമോ?
*78.
ശ്രീ. സജീവ് ജോസഫ്
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കാട്ടാനകളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് സർക്കാർ ആശങ്കയോടെ കാണുന്നുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ കൃഷി നശിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*79.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കഴിഞ്ഞ വർഷം വരെ ക്ഷീര കർഷകർക്ക് നൽകിയിരുന്ന സൗജന്യ കന്നുകാലി ഇൻഷുറൻസ് നിർത്തലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ കന്നുകാലികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിന് വൻതുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ക്ഷീര കർഷകർക്ക് സർക്കാർ നൽകിയിരുന്ന ഇൻഷുറൻസ് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*80.
ഡോ സുജിത് വിജയൻപിള്ള
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം നൗഷാദ്
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീര്‍ത്ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( ബി )
തീര്‍ത്ഥാടന വഴികളിലെ യാത്ര സുഗമമാക്കല്‍, സന്നിധാനത്ത് അടിസ്ഥാനസൗകര്യം, ശുചിമുറി, ടോയ്‍ലറ്റ്, പമ്പാതീരം മാലിന്യമുക്തമാക്കല്‍, അന്നദാനം, അടിയന്തര ചികിത്സ, ഗതാഗത സൗകര്യം തുടങ്ങിയവയ്ക്കായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദാംശം നൽകുമോ?
*81.
ശ്രീ . സണ്ണി ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിൽമ പാലിന് വില വർദ്ധനവിലൂടെ ലഭിക്കുന്ന തുക കർഷകന് ലഭ്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പാലിന്റെ കൊഴുപ്പ് അനുസരിച്ച് കർഷകരെ വിവിധ തട്ടുകളിലാക്കി പട്ടിക തിരിച്ചാണ് മിൽമ പണം നൽകുന്നതെന്നത് വസ്തുതയാണോ;
( സി )
ഓരോ മേഖലയിലും കാലാവസ്ഥയനുസരിച്ച് പാലിന്റെ കൊഴുപ്പിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം കർഷകന് രണ്ടോ മൂന്നോ രൂപ മാത്രമേ അധികമായി ലഭിക്കുകയുള്ളൂവെന്നുള്ള ക്ഷീര കർഷകരുടെ ആശങ്ക പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*82.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ ചെലവാകുന്നതിന്റെ 44 ശതമാനം തുക മാത്രം ഈടാക്കിക്കാെണ്ട് ജലവിതരണം നടത്തുന്നത് വഴി ഈ വര്‍ഷം കേരള വാട്ടര്‍ അതാേറിറ്റിയുടെ റവന്യൂ വിടവ് എത്രയായിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്;
( ബി )
വാട്ടര്‍ അതാേറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം പരാതിക്കിടയില്ലാതെ നടപ്പാക്കിയിട്ടുണ്ടാേ; ഇതുവഴി കുടിശിക ഉള്‍പ്പെടെ അധിക ചെലവ് എത്രയെന്നാണ് കണക്കാക്കിയിരിക്കുന്നത്;
( സി )
കേരള വാട്ടര്‍ അതാേറിറ്റിയുടെ പ്രവര്‍ത്തന കാര്യക്ഷമതയ്ക്ക് കാേട്ടം തട്ടാത്ത രീതിയില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കുമോ?
*83.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഇ-ഗ്രാന്‍റ് ആനുകൂല്യം ലഭിക്കാത്തതുമൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇ-ഗ്രാന്‍റ് ആനുകൂല്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇ-ഗ്രാന്‍റ് ആനുകൂല്യം അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*84.
ശ്രീ. എ. രാജ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. സുമോദ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങളുടെ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്ത് മികച്ച ജീവിത സാഹചര്യം സൃഷ്ടിക്കാന്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഹോം (ഹൗസ് ഹോള്‍ഡ് ഓറിയന്റഡ് മൈക്രോപ്ലാനിംഗ് ഫോര്‍ എംപവര്‍മെന്റ്) പദ്ധതി പ്രവൃത്തിപദത്തിലെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വീടും ഭൂമിയും ലഭ്യമാക്കുന്നതിന് പുറമെ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും പ്രസ്തുത പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോ;
( സി )
കുടുംബാധിഷ്ഠിത ആസൂത്രണം പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ട വിവര സമാഹരണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കുന്നതിനുള്ള മുന്‍ഗണനാ മാനദണ്ഡം വിശദമാക്കാമോ?
*85.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിന് നടപ്പിലാക്കി വരുന്ന ജലജീവന്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സംസ്ഥാനം മുഴുവന്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
*86.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ മുഴുവന്‍ യുവാക്കളെയും സംരംഭകരാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കേരള എംപവർമെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഇത്തരത്തില്‍ സംരംഭങ്ങള്‍ക്ക് വന്‍ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന അവസരങ്ങളില്‍ ഗ്യാരന്റി നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ; വിശദമാക്കുമോ;
( സി )
കെസ്-ന്റെ ഭാഗമായി ടാലന്റ് സെന്ററുകള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*87.
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി ജോയി
ശ്രീമതി ദെലീമ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകത്തെവിടെയുമുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും കോഴ്‍സുകളും സമൂഹത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ പ്രത്യേകമായ വിദേശപഠന സ്കോളര്‍ഷിപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിദേശ പഠനത്തിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( സി )
എം.ഫില്‍., പി.എച്ച്.ഡി. കോഴ്‍സുകളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് പ്രത്യേക പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ; വിശദാംശം ലഭ്യമാക്കുമോ?
*88.
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ഡി കെ മുരളി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനമേഖലയില്‍ പ്രകൃതിക്ക് കാേട്ടം തട്ടാത്ത തരത്തിൽ പരിസ്ഥിതി സൗഹാര്‍ദ്ദ വിനാേദസഞ്ചാര സാധ്യതകൾ പ്രയാേജപ്പെടുത്തുന്നതിനായി ഇക്കാേടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ മേഖലയിലെ വിനാേദ സഞ്ചാരം പ്രാേത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
ഇതിനായി ഇക്കാേ ടൂറിസം ഡയറക്ടറേറ്റ് രൂപീകരിക്കുന്നത് പരിഗണനയിലുണ്ടാേ; വിശദാംശം നല്‍കുമാേ;
( സി )
സംസ്ഥാനത്തെ വനമേഖലയിലെ വിനാേദസഞ്ചാരവും ഇക്കാേ ടൂറിസം കേന്ദ്രങ്ങളുടെ നടത്തിപ്പും ഇക്കാേ ടൂറിസം ഡയറക്ടറേറ്റിന് കീഴില്‍ കാെണ്ടുവരുന്നതിന്റെ പ്രയാേജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ?
*89.
ശ്രീ വി കെ പ്രശാന്ത്
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും അതിലൂടെ അവര്‍ക്ക് സാമൂഹ്യ, സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ ലക്ഷ്യത്തിലേക്കെത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ വിഭാഗങ്ങളില്‍ നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ പരിശീലനത്തിനും നെെപുണ്യ വികസനത്തിനും അവസരം നല്‍കുന്നതിനും അതിലൂടെ തൊഴില്‍ രംഗത്തെ മാറിയ സാഹചര്യത്തിനനുസരിച്ച് അവരെ പ്രാപ്തരാക്കുന്നതിനും നടത്തി വരുന്ന പരിപാടികള്‍ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*90.
ശ്രീമതി ഒ എസ് അംബിക
ഡോ.കെ.ടി.ജലീൽ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി അവര്‍ക്ക് മികച്ച ജീവിതം ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പാക്കുന്ന ഹോം പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( ബി )
പട്ടികജാതി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനുമായി കുടുംബാധിഷ്ഠിത സൂക്ഷ്മതല ആസൂത്രണം നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി പട്ടികജാതികളിലെ വിവിധ വിഭാഗങ്ങളുടെ മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.