UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1443.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അന്യാധീനപ്പെട്ട റവന്യൂ ഭൂമി എത്രയെന്നും അവ സര്‍ക്കാര്‍ അധീനതയില്‍ എത്തിച്ച് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
റവന്യൂ വകുപ്പിന് കീഴില്‍ ഒഴിഞ്ഞ് കിടക്കുന്നതോ ഉപയോഗശൂന്യമായതോ അനധികൃതമായി കയ്യേറിയതോ ആയ കെട്ടിടങ്ങള്‍ നിലവിലുണ്ടോ;
( സി )
എങ്കില്‍ അവ ഉപയോഗയോഗ്യമാക്കി നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവയിലേയ്ക്ക് പ്രവര്‍ത്തനം മാറ്റുന്നതിനും, കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനും, ഉപയോഗശൂന്യമായവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗക്ഷമമാക്കുന്നതിനും നിലവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് വിശദമാക്കുമോ?
1444.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത പട്ടിക തയ്യാറാക്കിയത് എന്നറിയിക്കാമോ; പ്രസ്തുത പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ഭൂരഹിതരായവര്‍ക്ക് ഭൂമിയും മറ്റ് ഭൗതികസാഹചര്യങ്ങളും എന്നത്തേക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നറിയിക്കാമോ?
1445.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
3.11.2017-ല്‍ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതപ്പുഴയുടെ നവീകരണത്തിനും പെരിയാര്‍, ചാലിയാര്‍, പമ്പ, കല്ലട, വാമനപുരം, ചന്ദ്രഗിരി, കരമന, മീനച്ചില്‍ എന്നീ നദികളുടെ സംരക്ഷണത്തിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
1446.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റീ-സര്‍വ്വേ നടപടികള്‍ കാരണം കരമടച്ചു വന്നിരുന്ന വസ്തു ഉടമകളുടെ വസ്തുവില്‍ മാറ്റം വരികയും, കരം അടയ്ക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തെറ്റായ വിവരങ്ങളുടെയോ നിഗമനങ്ങളുടെയോ അടിസ്ഥാനത്തില്‍, പട്ടയ ഭൂമിക്ക് കരം അടച്ചു വന്നിരുന്നവരുടെ വസ്തു ആധാരപ്രകാരമുള്ളതില്‍ നിന്നും കുറവു വന്നത് പരിഹരിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;
( സി )
വര്‍ഷങ്ങളായുള്ള ഇത്തരം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1447.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയം അടക്കമുള്ള ദുരന്തങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; അതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രളയം തടയാൻ റൂം ഫോർ റിവർ അടക്കമുള്ള ഡച്ച് മാതൃകയിലുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
റൂം ഫോർ റിവർ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
1448.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006-2011-ലെ സർക്കാരിന്റെ കാലത്ത് പൊളിച്ചു കളഞ്ഞ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഓഫീസിന്റെ മുന്നിലെ കോൺക്രീറ്റ് പാതയ്ക്ക് പകരം പ്രസ്തുത സ്ഥലത്ത് പാർക്കിംഗ് പ്ലാറ്റ്ഫോം പണിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റവന്യു വകുപ്പിന് നല്കിയ അപേക്ഷയിന്മേൽ ദേവികുളം തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1449.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006-11-ലെ സർക്കാരിന്റെ കാലത്ത് മൂന്നാർ ദൗത്യസംഘം കയ്യേറ്റമാണെന്ന് കണ്ടെത്തിയതും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുന്നിലുണ്ടായിരുന്നതുമായ കോൺക്രീറ്റ് പാത പൊളിക്കുന്നതിനുമുമ്പ് റവന്യൂ അധികാരികൾ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിരുന്നോ; എങ്കിൽ പ്രസ്തുത നോട്ടീസിന്റെയും നോട്ടീസിന് ബന്ധപ്പെട്ടവർ നൽകിയ മറുപടിയുടെയും പകർപ്പ് ലഭ്യമാക്കുമോ?
1450.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം താലൂക്കിലെ എല്ലാ അനധികൃത പട്ടയങ്ങളും റദ്ദാക്കിയിട്ടും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് പരിഷ്കരിക്കുന്നതിനുള്ള വാണിജ്യ പ്രവർത്തനം നടത്താൻ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
ഹൈക്കോടതി ഉത്തരവും നിലവിലുള്ള ചട്ടങ്ങളും അനുസരിച്ച് വീടുകളുടെ നിർമ്മാണത്തിന് മാത്രമേ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാനാകൂ എന്നും വാണിജ്യ പ്രവർത്തനം നടത്തുന്നതിന് സാധിക്കില്ല എന്നും കാണിച്ചുകൊണ്ട് ദേവികുളം തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത അപേക്ഷയിൽ തീർപ്പുകല്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ?
1451.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ പാറശ്ശാല മണ്ഡലത്തിന്റെ പരിധിയില്‍ വിതരണത്തിന് തയ്യാറായ എത്ര പട്ടയങ്ങള്‍ ഉണ്ടെന്നും പ്രസ്തുത പട്ടയങ്ങള്‍ എപ്പോള്‍ നല്‍കാനാകുമെന്നും വില്ലേജ് അടിസ്ഥാനത്തില്‍ ഇനം തിരിച്ച് അറിയിക്കാമോ;
( ബി )
ഒറ്റശേഖരമംഗലം, കള്ളിക്കാട് വില്ലേജുകളിലായി മലയോര ഹൈവേ കടന്നുപോകുന്ന പ്രദേശത്തെ റോഡ് പുറമ്പോക്കില്‍ എത്ര ആളുകള്‍ താമസിക്കുന്നുണ്ട്; അവരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ; അവരില്‍ മറ്റു സ്ഥലങ്ങളില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരെ പുന:രധിവസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രദേശത്തെ താമസക്കാര്‍ക്ക് എപ്പോള്‍ പട്ടയം ലഭ്യമാക്കി നല്‍കാന്‍ കഴിയും; ആയതിലേയ്ക്ക് എന്തൊക്കെ നടപടികളാണ് അവശേഷിക്കുന്നത്; വിവരം ലഭ്യമാക്കാമോ?
1452.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2022 വരെ വടക്കാഞ്ചേരി മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പട്ടയം ലഭിച്ചവരുടെ പേരും വിലാസവും ഏതുതരം പട്ടയമാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
നിലവില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയവരുടെ പേരുവിവരങ്ങളും പട്ടയത്തിന് അപേക്ഷിച്ച തീയതിയും ഏതുതരം പട്ടയത്തിനാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ഡി )
ഓരോ അപേക്ഷയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ?
1453.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ പെരുമാന്തര്‍ ദേശത്ത് കണ്ണര്‍കാറ്റുപറമ്പ്, കോനാട്ട്പറമ്പ്, കൂറ്റന്‍പറമ്പ്, ഷാരടി ലൈന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി താമസിച്ചു വരുന്ന നാല്‍പത്തി ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിനുളള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത കൂടുംബങ്ങള്‍ക്ക് എപ്പോള്‍ പട്ടയം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
അതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
1454.
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈവശഭൂമിയ്ക്ക് പട്ടയം വിതരണം ചെയ്യുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിവിധ വകുപ്പുകളുടെ അധീനതയിലുളള ഉപയോഗരഹിതമായ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്ക് മലയോര/വനഭൂമി പട്ടയം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
മുൻകാലങ്ങളിൽ ലഭിച്ച പേപ്പർ പട്ടയങ്ങൾക്ക് പകരം സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ-പട്ടയങ്ങള്‍ ലഭിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1455.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ ദേവസ്വം പട്ടയകേസുകള്‍ കൈകാര്യം ചെയ്യുന്ന കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടറുടെ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ എത്ര അപേക്ഷകളാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിയുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഏതുവര്‍ഷം, ഏതുമാസം വരെ നല്‍കിയ അപേക്ഷകളിലാണ് നിലവില്‍ തീരുമാനമായിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( ഡി )
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകളോ മറ്റ് മാര്‍ഗ്ഗങ്ങളോ സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1456.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ എത്ര പേർക്ക് പട്ടയം നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പട്ടയം ലഭിച്ചവരുടെ പേരും വിലാസവും ഏതു തരം പട്ടയമാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
( സി )
നിലവിൽ പട്ടയത്തിന് അപേക്ഷ നൽകിയിട്ടുള്ളവരുടെ പേരുവിവരങ്ങളും അപേക്ഷകളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
1457.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മണ്ണാർക്കാട് മണ്ഡലത്തിൽ എത്രപേർക്ക് പട്ടയം നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പട്ടയം നൽകാൻ ഇനി എത്ര അപേക്ഷകൾ അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; അവർക്ക് കൂടി പട്ടയം നൽകുവാൻ അടിയന്തരമായി നടപടി സ്വീകരിക്കുമോ?
1458.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇപ്പോഴത്തെ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം കുന്നംകുളം മണ്ഡലത്തില്‍ എത്ര പേര്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമാേ;
( ബി )
ഇനി എത്ര പേരാണ് പട്ടയത്തിനായി അപേക്ഷിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത്‌ തിരിച്ചുള്ള കണക്കുകള്‍ സഹിതം വ്യക്തമാക്കാമാേ;
( സി )
പട്ടയ വിതരണത്തിനായി സ്വീകരിച്ച നടപടികളുടെ പുരാേഗതി വ്യക്തമാക്കാമാേ?
1459.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം കൊയിലാണ്ടി മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ പട്ടയം അനുവദിയ്ക്കപ്പെട്ട വ്യക്തികളുടെ പേരുവിവരങ്ങള്‍ വിശദമാക്കുമോ;
( ബി )
നിലവില്‍ മണ്ഡലത്തില്‍ പട്ടയത്തിനുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്; വില്ലേജ് തിരിച്ച് പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ?
1460.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ മൂവേരിക്കര വാര്‍ഡില്‍ 1991-92 കാലഘട്ടത്തില്‍ ഭൂരഹിത-ഭവനരഹിതര്‍ക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന ആവിഷ്കരിച്ച പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ പത്ത് പേര്‍ക്ക് ഭൂമിയും സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് വീടും നല്‍കിയെങ്കിലും നാളിതുവരെ അവര്‍ക്ക് പട്ടയം ലഭ്യമാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അവരില്‍ എത്രപേര്‍ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതി പ്രകാരം ഭൂമി ലഭിച്ച അവിടത്തെ സ്ഥിരതാമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
അവര്‍ക്ക് എന്നത്തേയ്ക്ക് പട്ടയം ലഭ്യമാക്കി നല്‍കാന്‍ കഴിയും; ആയതിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ഫയല്‍ നമ്പര്‍ ഉള്‍പ്പെടെ, അറിയിക്കാമോ?
1461.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ കിഴക്കഞ്ചേരി I, കിഴക്കഞ്ചേരി II, എരിമയൂര്‍ I എന്നീ വില്ലേജുകളില്‍ എത്ര അപേക്ഷകര്‍ക്കാണ് ഇനി പട്ടയം ലഭിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ വില്ലേജുകളിലെ പട്ടയത്തിന് അപേക്ഷിച്ചവരുടെ പേരു വിവരങ്ങള്‍ അപേക്ഷാ തീയതി, ഹിയറിംഗ് തീയതി, സ്വീകരിച്ച നടപടികള്‍ എന്നിവയുടെ പട്ടിക ലഭ്യമാക്കാമോ?
1462.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ വിവിധ വില്ലേജുകളില്‍ പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയുടെ പോക്കുവരവ് ചെയ്ത് നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കല്ലൂര്‍ വില്ലേജ്, വട്ടക്കോട്ട് മലദേശത്തെ കര്‍ഷകര്‍ക്ക് പോക്കുവരവിനായുള്ള ആര്‍.ഒ.ആര്‍. (റെക്കോർഡ് ഓഫ് റൈറ്റ്സ്)വില്ലേജില്‍ നിന്നും അനുവദിച്ച് നല്‍കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1463.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര അപേക്ഷകര്‍ക്ക് പട്ടയം നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ മുളക്കുഴ പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട നികരുംപുറത്ത് നൂറ് വര്‍ഷത്തിലധികമായി താമസിക്കുന്ന 15 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നത് പരിഗണനയിലുണ്ടോ;
( സി )
എങ്കിൽ അത് സംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ ചെങ്ങന്നൂര്‍ നഗരസഭയിലെ 19-ാം വാര്‍ഡില്‍ നൂറ് വര്‍ഷത്തിലധികമായി താമസിച്ച് വരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1464.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ പണ്ടാരച്ചിറ കോളനിയിൽ നിരവധി വർഷങ്ങളായി താമസിക്കുന്ന നാല്പതോളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചു വരുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കിൽ അവർക്ക് പട്ടയം നൽകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1465.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയത്തിനായി എത്ര അപേക്ഷകള്‍ കാസര്‍ഗോഡ് ജില്ലയില്‍ ലഭിച്ചിട്ടുണ്ടെന്ന വിവരം താലൂക്ക് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016-ന് ശേഷം എത്ര പേര്‍ക്ക് പ്രസ്തുത ജില്ലയില്‍ പട്ടയം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1466.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈവശഭൂമിയുടെ അതിർത്തികളിലൂടെ പൊതുമരാമത്ത് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി. ലഭിക്കാത്തതുമൂലം അപേക്ഷകർക്ക് പട്ടയം ലഭിക്കാത്തത് സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അത്തരത്തിലുള്ള എത്ര പട്ടയ അപേക്ഷകളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി. ലഭിക്കാത്തതുമൂലം അപേക്ഷകർക്ക് പട്ടയം ലഭിക്കുന്നില്ല എന്ന വിഷയത്തിൽ എന്ത് തുടർനടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1467.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനായി ബാക്കിയുള്ള അപേക്ഷകളുടെ എണ്ണം, അപേക്ഷരുടെ പേര്, മേല്‍വിലാസം, ഭൂവിസ്തൃതി, തരം എന്നീ വിവരങ്ങള്‍ വില്ലേജ് തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ നാളിതുവരെ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിരസിച്ച അപേക്ഷകള്‍ ഉണ്ടെങ്കില്‍ അവ നിരസിക്കാനുള്ള കാരണം സഹിതം വിവരങ്ങള്‍ നല്‍കാമോ?
1468.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഭൂരഹിതര്‍ക്ക് പട്ടയം നല്‍കി എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
എത്ര ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പുരോഗമിച്ച് വരുന്നു എന്നതിന്റെ ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
1469.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2022 വരെ ദുരന്ത നിവാരണ വകുപ്പ് ഫ്ലഡ് പ്രവൃത്തി ഇനത്തില്‍ വാമനപുരം മണ്ഡലത്തില്‍ അനുമതി നല്‍കിയ റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ പട്ടികയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വഹണാനുമതിയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
1470.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരുടെ അപേക്ഷകളിൽ ആര്‍ക്കെല്ലാമാണ് ഇനി ധനസഹായം നല്കാനുള്ളതെന്ന് വെളിപ്പെടുത്തുമോ;
( സി )
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ മുളക്കുഴ വില്ലേജില്‍ കോവിഡ് ബാധിച്ച് മരിച്ച ശ്രീഭവനത്തില്‍ ഭാസുരാംഗന്റെ ആശ്രിതര്‍ക്കും രജനിഭവനത്തില്‍ രവീന്ദ്രന്റെ ആശ്രിതയ്ക്കും നാളിതുവരെ സഹായം ലഭിക്കാത്തതിന്റെ കാരണം വിശദീകരിക്കാമോ;
( ഡി )
അവര്‍ക്ക് എന്ന് സഹായം ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
1471.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്ത നിവാരണ ലഘൂകരണ സാക്ഷരതയുടെ കീഴില്‍ ആസൂത്രണം ചെയ്ത സജ്ജം പദ്ധതി ഏതൊക്കെ വകുപ്പുകളിലൂടെയാണ് നടപ്പിലാക്കിവരുന്നത്; വ്യക്തമാക്കുമോ;
( ബി )
അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1472.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദീതീരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രളയം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കാമോ;
( ബി )
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്നും ആയതിലേക്ക് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവയിൽന്മേൽ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കാമോ?
1473.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തിൽ നശിക്കപ്പെടുന്ന റോഡുകള്‍ ദുരന്തനിവാരണ വകുപ്പ് മുഖേന പുനരുദ്ധരിക്കുന്ന പദ്ധതി സംസ്ഥാനത്ത് എന്നാണ് നടപ്പിലാക്കിത്തുടങ്ങിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നാണ് അവസാനമായി ഭേദഗതി ചെയ്തിട്ടുള്ളത്; പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ഉണ്ടായിരുന്ന എസ്റ്റിമേറ്റ് റേറ്റ് (ഡി.എസ്.ആര്‍.) ഏതായിരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റേറ്റിനെ അപേക്ഷിച്ച് ഇപ്പോള്‍ സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള 2018-ലെ ഡി.എസ്.ആര്‍. പ്രകാരം നിരക്കിലുണ്ടായ വലിയ അന്തരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഡി.എസ്.ആര്‍. പ്രകാരം ഉണ്ടാകുന്ന വര്‍ദ്ധനവനുസരിച്ച് പ്രസ്തുത പദ്ധതിയില്‍ അനുവദിക്കാവുന്ന പരമാവധി തുക പത്ത് ലക്ഷമെന്നത് വര്‍ദ്ധിപ്പിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാമോ?
1474.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പനത്തടി പഞ്ചായത്തിലെ കമ്മാടിയിൽ തോട് കരകവിഞ്ഞൊഴുകുന്നതും മണ്ണിടിച്ചിലും മൂലം എത്ര ആദിവാസി കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ട സ്ഥിതിയുണ്ടാകുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ച് അവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടോ;
( സി )
എങ്കിൽ വിശദാംശം നൽകാമോ?
1475.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരിയും 2022 ജൂലൈ മാസത്തിലെ കാലവര്‍ഷക്കെടുതിയും മൂലമുണ്ടായ നാശനഷ്ടങ്ങളും മരണങ്ങളും വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ അത് മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങളും മരണങ്ങളും എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
അതിന് വിധേയരായ കുടുംബങ്ങള്‍ക്ക് എത്ര തുകയുടെ സഹായങ്ങള്‍ നല്‍കി വരുന്നുവെന്നും അതിനായി നാളിതുവരെ ചെലവാക്കിയ തുക എത്രയെന്നും ആയത് പൂര്‍ണ്ണമാക്കാനായി ഇനിയും എത്ര തുക ആവശ്യമുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
അതിനായി എത്ര തുകയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടുവെന്നും എത്ര തുക ലഭ്യമായി എന്നും വിശദമാക്കുമോ?
1476.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ കടവുപുഴ പാലം കഴിഞ്ഞ വർഷത്തെ അതിതീവ്ര മഴയില്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായതും തന്മൂലം ജനങ്ങൾ ഇരുപത്തഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടിവരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പാലം ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി പുനര്‍നിര്‍മിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനായി രണ്ട് സെന്റ് വസ്തു സൗജന്യമായി വിട്ടുകൊടുത്ത വ്യക്തിയുടെ ശേഷിക്കുന്ന മൂന്ന് സെന്റ് സ്ഥത്തുള്ള വീട് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അവസ്ഥ പരിഹരിക്കാൻ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
1477.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞളളൂർ വില്ലേജിൽ സർവ്വെ നമ്പർ 1316-ൽ തുടങ്ങുന്ന നമ്പറുകളിൽപ്പെട്ടതും ഡേറ്റാ ബാങ്കിൽ നിലം ആയി ഉൾപ്പെട്ടിട്ടുളളതുമായ ഭൂമി അനധികൃതമായി തരംമാറ്റുന്നു എന്നത് സംബന്ധിച്ച് പരാതി ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരാതിയിന്മേൽ റവന്യൂ വകുപ്പി ൽ രൂപീകരിച്ചിട്ടുളള സംസ്ഥാനതല സംഘം എന്തെങ്കിലും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
അപ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതിലെ കണ്ടെത്തലുകളും ശിപാർശകളും എന്തെല്ലാമായിരുന്നു എന്നും പ്രസ്തുത റിപ്പോർട്ടിന്മേൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; പ്രസ്‌തുത റിപ്പോർട്ടിന്റെയും ആയത് കൈകാര്യം ചെയ്യുന്ന ഡി2/36/2022/റവ നമ്പര്‍ ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കുമോ?
1478.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പള്ളിക്കമണ്ണടി പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1479.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിജന്‍ വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലുള്ളതും ഇപ്പോള്‍ സഹകരണ സംഘം ലിക്വിഡേറ്റര്‍ എന്ന നിലയില്‍ വ്യവസായ വകുപ്പിന്റെ കൈവശമുള്ളതുമായ പുവാട്ടപറമ്പദേശം റീ.സ.66/2-ല്‍ ഉള്‍പ്പെട്ട ഭൂമി, ബാധ്യതകള്‍ അടച്ചുതീര്‍ത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
( ബി )
സ്വന്തമായി കെട്ടിടമില്ലാത്ത പെരുവയല്‍ വില്ലേജ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്താന്‍ ആയത് ഏറ്റെടുക്കുന്ന വിഷയത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1480.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരാേഗതി വിശദമാക്കാമാേ?
1481.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീലേശ്വരം എടത്തോട് റോഡ് കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ഇനി എന്തെല്ലാം നടപടികളാണ് അവശേഷിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടികൾക്ക് ഇത്രയും കാലതാമസമുണ്ടായതിന്റെ കാരണം വിശദമാക്കാമോ?
1482.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിലെ അറക്കൽ വില്ലേജിൽപ്പെട്ട മലമേൽ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്ത് ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ എത്ര സെന്റ് വസ്തു ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രം സ്ഥിതിചെയ്യുന്ന വസ്തു, നിലവിൽ റവന്യൂരേഖകൾ അനുസരിച്ച് ആരുടെ ഉടമസ്ഥതയിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ വസ്തു ടൂറിസം പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1483.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1484.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിന്റെ പരിധിയില്‍ വിവിധ വികസന പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി പദ്ധതി തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1485.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരമന-വെള്ളറട റോഡിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള അന്തിമ വിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കുന്നത് സാധ്യമാക്കുന്നതിനും സമാന്തരമായി വാല്വേഷന്‍ കണക്കാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1486.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം വില്ലേജ് ഓഫീസിന് രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശം ഉള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്‍മേല്‍ മലപ്പുറം ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതിന് രജിസ്ട്രേഷന്‍ വകുപ്പിന്റെ എന്‍.ഒ.സി. ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് അടിയന്തരമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1487.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഏതൊക്കെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷകളാണ് ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ അപേക്ഷയിലും സ്വീകരിച്ച നടപടിയും അപേക്ഷയുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( സി )
ഓരോ അപേക്ഷയിലും ആവശ്യപ്പെട്ട ഭൂമി, വിസ്തീർണ്ണം, സർവ്വെ നമ്പർ, വില്ലേജ് എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1488.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഏഴോളം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ ശുചിത്വ പരിരക്ഷാ പദ്ധതിക്കായി കൊണ്ടോട്ടി താലൂക്കിലെ പുളിക്കല്‍ വില്ലേജിലെ ലാന്‍ഡ് ബോര്‍ഡ്‌ അധീനതയില്‍ ഉള്ള മിച്ചഭൂമിയില്‍ നിന്നും അ‍ഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് റവന്യൂ വകുപ്പ് തലത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1489.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കില്‍ നേര്യമംഗലം വില്ലേജില്‍ എസ്.എന്‍.ഡി.പി. യോഗത്തിന് ഭൂമി പാട്ടത്തിന് നല്‍കണമെന്ന അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1490.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സിവില്‍ സ്റ്റേഷനില്‍ ഒഴി‍ഞ്ഞ് കിടക്കുന്ന സ്ഥലം എം.എല്‍.എ. ഓഫീസിന് വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് നല്‍കിയ കുറിപ്പിന് കോട്ടയം കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
അത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് പഞ്ചായത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫയലില്‍ തീരുമാനമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത സ്ഥലത്തിന് മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് ഇതര സ്ഥാപനങ്ങളും നല്‍കുന്ന വാടക നല്‍കാമെന്നും സ്ഥലം എം.എല്‍.എ. എന്ന നിലയില്‍ എഗ്രിമെന്റ് വയ്ക്കാമെന്നും അപേക്ഷിച്ചിട്ടും സ്ഥലം അനുവദിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനമെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിന്റെ പ്രധാന തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ; ആയത് പരിഹരിക്കാന്‍ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ?
1491.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ മുൻ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും കാലവര്‍ഷക്കെടുതിയില്‍ നാശം സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിയിൽ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ റോഡുകളുടെയും പ്രവൃത്തി പുരോഗമിച്ചുവരുന്നവയുടെയും ഇനിയും പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്തവയുടെയും നിലവിലെ സ്ഥിതി, തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് തുക സഹിതമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തിലെ പ്രസ്തുത പ്രവൃത്തികളില്‍ നാളിതുവരെ പ്രവൃത്തി ആരംഭിക്കാത്തവയുടെ കാലതാമസത്തിന്റെ കാരണം അറിയിക്കുമോ;
( സി )
കാലവര്‍ഷക്കെടുതിയില്‍ നാശം സംഭവിച്ച റോഡുകൾ പുനരുദ്ധാരണ പ്രവൃത്തിക്കായി ഏറ്റെടുക്കേണ്ടതു സംബന്ധിച്ച മാനദണ്ഡം നിഷ്കര്‍ഷിച്ചുകൊണ്ടും പ്രവൃത്തി നടപ്പിലാക്കേണ്ട വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1492.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളിലെ രേഖകളും രജിസ്റ്ററുകളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര വില്ലേജുകള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്തു എന്ന വിവരം ലഭ്യമാക്കാമോ?
1493.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിൽ സ്വന്തമായി കെട്ടിടമില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്നതുമായവ ഏതെല്ലാമാണ്; പ്രസ്തുത അപര്യാപ്തത പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ വില്ലേജ് ഓഫീസിലും അനുവദിച്ചിട്ടുള്ള സ്റ്റാഫ് സ്ട്രെങ്ത് എത്രയാണ്; നിലവില്‍ ജീവനക്കാരുടെ ഒഴിവുകളുള്ള ഓഫീസുകൾ ഏതെല്ലാമാണ്; പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കമ്പ്യൂട്ടർ, പ്രിന്റര്‍, ലാപ്‍ടോപ്പുകൾ, ഓൺലൈൻ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ സംവിധാനങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ അപര്യാപ്തമായതോ പ്രവർത്തനരഹിതമായിട്ടുള്ളതോ കാലപ്പഴക്കമുളളതോ ആയിട്ടുള്ള വില്ലേജ് ഓഫീസുകള്‍ നിലവിലുണ്ടോ;
( ഡി )
എങ്കിൽ പൊതുജനങ്ങൾക്ക് കാര്യക്ഷമമായും സമയബന്ധിതമായും സേവനങ്ങൾ ലഭ്യമാക്കുന്നതിന് സഹായകരമായ രീതിയിൽ അവ സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1494.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്ഘടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന് നിലമ്പൂര്‍ നഗരസഭ കെട്ടിട നമ്പര്‍ അനുവദിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; നിലമ്പൂര്‍ നഗരസഭാ സെക്രട്ടറി ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിക്കേണ്ടത് ഏത് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്ന് അറിയിക്കാമോ;
( സി )
ന്യൂനതകള്‍ പരിഹരിച്ച് നല്‍കേണ്ടത് പൊതുമരാമത്ത് കെട്ടിട വിഭാഗമാണെങ്കില്‍ ആയതിനുള്ള നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി റവന്യു വകുപ്പ് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
നിലമ്പൂര്‍ നഗരസഭ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്ന് അറിയിക്കാമോ?
1495.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ എത്ര വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയിക്കുമോ;
( ബി )
അതില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
വില്ലേജ് ഓഫീസുകള്‍ പൂര്‍ണ്ണമായി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ?
1496.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റവന്യു ഓഫീസുകളിൽ ഭൂമിതരം മാറ്റൽ നടപടികൾ പൂർത്തീകരിക്കുന്നതിനായി എത്ര ജീവനക്കാരെ പുതിയതായി നിയമിച്ചിട്ടുണ്ട്; ഏതൊക്കെ തസ്തികകളിലാണ് നിയമനം നടത്തിയത്; പ്രസ്തുത ജീവനക്കാരെ നിയമിച്ചതിന്റെ നടപടിക്രമം വ്യക്തമാക്കുമോ;
( ബി )
ഓരോ റവന്യൂ ഓഫീസിലും അപ്രകാരം നിയമനം നൽകിയ ഉദ്യോഗസ്ഥരുടെ എണ്ണവും തസ്തികയും ജില്ല തിരിച്ച് വ്യക്തമാക്കുമോ; മേൽപ്പറഞ്ഞ ജീവനക്കാരുടെ ശമ്പള ഇനത്തിൽ സംസ്ഥാന സർക്കാരിന് ഒരു മാസം എത്ര രൂപ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കുമോ?
1497.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പുകൽപ്പിക്കുന്നതിനായി റവന്യൂ വകുപ്പിൽ എത്ര ജീവനക്കാരെയാണ് പുതിയതായി നിയമിച്ചത്; എന്നുമുതലാണ് അവരെ നിയമിച്ചത്; എത്ര കാലയളവിലേക്കാണ് നിയമനം നൽകിയത്; അവരുടെ ശമ്പള ഇനത്തിൽ സംസ്ഥാന ഖജനാവിന് പ്രതിമാസം ഉണ്ടാകുന്ന ബാധ്യത എത്രയാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജോലികളുടെ പൂർത്തീകരണത്തിനായി റവന്യൂ വകുപ്പിന്റെ ഓഫീസുകളിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധസാമഗ്രികളും വാങ്ങി നൽകിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ വാങ്ങി നൽകിയിട്ടുണ്ടെന്നും പ്രസ്തുത ഇനത്തിൽ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
ഭൂമിയുടെ തരംമാറ്റത്തിനുള്ള അപേക്ഷകളിൽ ഏത് കാലയളവ് വരെയുള്ളത് പൂർണ്ണമായും തീർപ്പുകൽപ്പിക്കാൻ നാളിതുവരെ സാധിച്ചിട്ടുണ്ട്; തീർപ്പാക്കാനുള്ള അപേക്ഷകൾ എന്നത്തേക്ക് പൂർണ്ണമായും തീർപ്പുകൽപ്പിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1498.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ അമിതജോലിഭാരം മൂലം പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാക്കാനാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകളിലെ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
1499.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് കോളേജ് ആരംഭിക്കുന്നതിനായി പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജില്‍ കണ്ടെത്തിയ റവന്യൂ ഭൂമി യൂണിവേഴ്സിറ്റിക്ക് പാട്ടവ്യവസ്ഥയില്‍ നല്‍കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ തുടര്‍നടപടികള്‍ ഏതുഘട്ടം വരെ ആയെന്ന് വിശദമാക്കാമോ;
( ബി )
ഭൂമി കൈമാറ്റം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
1500.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പെരുവള്ളൂര്‍ വില്ലേജിനെ സ്മാര്‍ട്ട്‌ വില്ലേജ് ആക്കി പരിവര്‍ത്തനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലിലെ നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( സി )
പെരുവള്ളൂര്‍ വില്ലേജിനെ സ്മാര്‍ട്ട്‌ വില്ലേജ് ആക്കി മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1501.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവകാശികളില്ലാത്തത് മൂലം അനാഥമായിക്കിടക്കുന്ന ഭൂമി കുന്ദമംഗലം വില്ലേജിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ഭൂമി ഏറ്റെടുത്ത് ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
1502.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കിലെ കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കുറ്റിക്കാട്ടൂര്‍ വില്ലേജ് പരിധിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള സ്ഥലം വിട്ടുനല്‍കുന്നതിന് പ്രസ്തുത വകുപ്പ് നിരാക്ഷേപ പത്രം നല്‍കിയിട്ടും ആയത് ഏറ്റെടുക്കുന്നതില്‍ റവന്യൂ വകുപ്പ് കാലതാമസം വരുത്തുന്നതിന് ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ?
1503.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി, തൈക്കാട്ടുശ്ശേരി എന്നീ വില്ലേജുകളില്‍ നിലവിലുള്ള റവന്യൂ പുറമ്പോക്ക് വസ്തുക്കളുടെ വിശദാംശം നല്കാമോ?
1504.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ പള്ളിച്ചല്‍ വില്ലേജില്‍ റീ സര്‍വ്വെ നം. 151/2-ല്‍പ്പെട്ട 17.20 ആര്‍ ഭൂമി ഖാദി ബോര്‍ഡ് ചെയര്‍മാന്റെ പേരില്‍ തണ്ടപ്പേര്‍ മാറ്റി നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ആയതിന്‍മേല്‍ സിവില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1505.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010-ൽ ഭൂമിയുടെ ന്യായവില നിശ്ചയിച്ചപ്പോൾ ഏറനാട് താലൂക്കിലെ മഞ്ചേരി-നറുകര വില്ലേജുകളിൽ ഫെയർ വാല്യൂ നിശ്ചയിച്ചതിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫെയർ വാല്യൂ നിര്‍ണ്ണയത്തിലെ ക്രമക്കേടുകള്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ മഞ്ചേരി-നറുകര വില്ലേജുകളിലെ ഭൂമിയുടെ ന്യായവില 2019-ലെ അസാധാരണഗസറ്റ് വിജ്ഞാപനത്തിലൂടെ പുതുക്കി നിശ്ചയിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എന്നാൽ 2010-ൽ തെറ്റായി നിർണ്ണയിച്ച ന്യായവില വർദ്ധിപ്പിച്ച് നൽകി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കില്‍ അത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1506.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ; സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച പ്രൊപ്പോസലും എസ്റ്റിമേറ്റും സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1507.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ കാലവർഷക്കെടുതിയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ നല്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1508.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍-മംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുന്തിരുത്തി വാടിക്കല്‍ തൂക്കുപാലം അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏതെങ്കിലും പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ ആയതിന്റെ നടപടി ഏതുഘട്ടം വരെയായി എന്ന് വിശദമാക്കാമോ?
1509.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിൽ കരവാളൂർ ഗ്രാമപഞ്ചായത്തിലെ തേവിയോട് വാർഡിൽ നരിക്കൽ സബ് സെന്ററിലേക്ക് പോകുന്ന റോഡിന് വലതുവശത്ത് ഒരേക്കർ ഇരുപത്തി ഒന്‍പത് സെന്റ് സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലം കരവാളൂർ ഗ്രാമപഞ്ചായത്തിന് കാർഷിക വൃത്തിക്കായി വിട്ടുകിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത സ്ഥലം വിട്ടുകിട്ടുന്നതിന് വേണ്ടി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഉൾക്കൊള്ളിച്ചുകൊണ്ട് നൽകിയ നിവേദനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ; വിശദാംശം നൽകാമോ?
1510.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജിലെ കല്‍പ്പൂര് വയലില്‍ അവശേഷിക്കുന്ന മിച്ചഭൂമി എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി നിലവില്‍ എന്താവശ്യത്തിനായാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മിച്ചഭൂമി അന്യാധീനപ്പെടുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമോ?
1511.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജകമണ്ഡലത്തിൽ എവിടെയെല്ലാമാണ് റവന്യൂ പുറമ്പോക്ക് ഭൂമി ഉള്ളത്, ഓരോ സ്ഥലത്തും എത്ര ഭൂമി വീതമാണ് ഉള്ളത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഭൂമിയുടെ സർവ്വെ നമ്പർ ഉൾപ്പെടെ ലഭ്യമാക്കാമോ;
( ബി )
മറ്റ് സർക്കാർ വകുപ്പുകൾക്ക് പ്രസ്തുത വകുപ്പുകളുടെ ആവശ്യങ്ങൾക്കായി റവന്യൂ ഭൂമി പതിച്ച് നൽകുന്നതിന് നിലവിലുള്ള നിബന്ധനകൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1512.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോണ്‍ ജോസ് എന്ന വ്യക്തി തിരുവനന്തപുരം താലൂക്ക് ഓഫീസിൽ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഡിവിഷൻ പോക്കുവരവുകള്‍ റദ്ദ് ചെയ്യുന്നതിലേയ്ക്കായി സബ് കളക്ടർക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഫയലില്‍ (എച്ച് 1-27673/2021) തീര്‍പ്പുകല്‍പ്പിക്കാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ തിരുവനന്തപുരം സബ് കളക്ടറിൽ നിന്നും മറുപടി ലഭിക്കുന്നതിന് ഉണ്ടായിരിക്കുന്ന കാലതാമസം വിശദീകരിക്കാമോ; ടിയാന്റെ വസ്തുകരം ഒടുക്കുന്നതിനുള്ള സാഹചര്യം അനുവദിച്ചുകിട്ടുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പരാതി സബന്ധിച്ച ബി2/419244/22 എന്ന ഫയലില്‍ എത്രയും വേഗം തീര്‍പ്പുകല്‍പ്പിച്ച് അപേക്ഷകന് നീതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1513.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ പഞ്ചായത്തിലെ ചെറുകോട് ട്രെെബല്‍ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണ് മാറ്റുന്നതിന് ജില്ലാ കളക്ടറുടെ അനുമതി തേടിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ ആയതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും തുടര്‍ നടപടിയെന്തെന്നും വിശദമാക്കാമോ?
1514.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കോട്ടക്കുന്നിന്റെ ചെരുവിലെ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ജനങ്ങളെ പു:നരധിവസിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രദേശത്തെ മണ്ണിടിച്ചിൽ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നൽകാമോ;
( സി )
ശക്തമായ മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കാണുന്നതിനും അനുയോജ്യമായ സ്ഥലവും വീടും കണ്ടെത്തി പ്രദേശവാസികളെ പു:നരധിവസിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ?
1515.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ താലൂക്കിലെ മൂത്തേടം വില്ലേജിന് കീഴില്‍ വരുന്ന എസ്.ആർ. 156/97 നമ്പര്‍ മിച്ച ഭൂമി കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് നീതി നിഷേധിക്കുന്ന തരത്തിൽ നിലമ്പൂര്‍ താലൂക്ക് ലാന്റ് ബോര്‍ഡില്‍ വിചാരണ നടപടികള്‍ നീണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മിച്ചഭൂമി കേസിലെ നൂറ്റി അന്‍പത്തി അഞ്ച് കര്‍ഷക കുടുംബങ്ങള്‍ കേസില്‍ ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി നിലമ്പൂര്‍ താലൂക്ക് ലാന്റ് ബോര്‍‍ഡ് സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ 2017-ല്‍ സമര്‍പ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത കുടുംബങ്ങളുടെ പേരും വിലാസവും ലഭ്യമാക്കാമോ;
( സി )
2017-ൽ പ്രസ്തുത റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇത്തരത്തിൽ ഫയല്‍ തീര്‍പ്പാക്കാതെ നീതി നിഷേധിക്കപ്പെടുന്നത് സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി പരിഗണിക്കാന്‍ സാധിക്കുമോ;
( ഡി )
പ്രസ്തുത കേസ് പരിഗണിക്കേണ്ട നിലമ്പൂര്‍ താലൂക്ക് ലാന്റ് ബോര്‍‍ഡില്‍ ചെയര്‍മാന്‍, സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എന്നീ സ്ഥാനങ്ങളില്‍ സ്ഥിരമായി ഉദ്യോഗസ്ഥരില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാനങ്ങളില്‍ സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും വിചാരണ നടപടി ഉടന്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1516.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി താലൂക്കില്‍ കൊപ്പം വില്ലേജില്‍ റീ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
( ബി )
പ്രസ്തുത വില്ലേജ് പരിധിയില്‍ എത്ര സര്‍ക്കാര്‍ ഭൂമി നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശം എത്ര ഭൂമിയുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
കൊപ്പം ഠൗണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയിലോ പുറമ്പോക്ക് ഭൂമിയിലോ കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഇ )
എങ്കില്‍ അവ ഒഴിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?
1517.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വായനശാലകൾ തുടങ്ങിയവയ്ക്ക് ഭൂമി അനുവദിക്കുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട് എന്ന് താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകൾ പരിഗണിച്ച് ഭൂമി അനുവദിച്ച സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
1518.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്ക് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിൽ നേരിടുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
വിവാഹം, വിദ്യാഭ്യാസം എന്നിവ പോലുള്ള വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ താലൂക്ക് സര്‍വ്വേയറുടെ സേവനം ലഭ്യമാകാത്തതിനാല്‍ അപേക്ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് കൂടുതല്‍ സര്‍വ്വേയര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ കള്‍വര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 24/07/2019-ന് പൊന്നാഞ്ചേരി ആത്മജ സിദ്ധാര്‍ത്ഥന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വ്വേയറുടെ സേവനം ആവശ്യപ്പെട്ട് കത്ത് നല്‍കുന്നതിന് 22/08/2019 - ലെ ജനറല്‍ കമ്മിറ്റി 25/1 നമ്പറായി തീരുമാനം എടുത്ത് 23/10/2019-ല്‍ താലൂക്കില്‍ സമര്‍പ്പിച്ച പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ; പ്രസ്തുത പരാതിക്കാരിയുടെ സ്ഥലം എന്നത്തേക്ക് അളന്ന് തിട്ടപ്പെടുത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1519.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയുടെ ഭൂമി കൈവശപ്പെടുത്തിയ വ്യക്തിക്ക് എതിരെ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും പരാതികൾ ലഭിച്ചിരുന്നോ; എങ്കിൽ പ്രസ്തുത പരാതിയിൽ എന്തൊക്കെ വിഷയങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
നഞ്ചിയമ്മയുടെ ഭൂമി സ്വന്തമാക്കുന്നതിന് അഗളി വില്ലേജ് ഓഫീസിലെ വ്യാജ നികുതി രസീത് കോടതിയിൽ ഹാജരാക്കി എന്ന പരാതിയിന്മേൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; അത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
വ്യാജരേഖ ഹാജരാക്കി ചമച്ച ആധാരത്തിന്മേലുള്ള തുടർ കൈമാറ്റങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് സ്വീകരിക്കാനാകുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ഡി )
നഞ്ചിയമ്മയുടെ ഭൂമി കയ്യേറ്റം ചെയ്ത സംഭവത്തിൽ സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; അത് സംബന്ധിച്ച് എന്തൊക്കെ തുടർനടപടികളാണ് വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1520.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ താലൂക്കിലെ കാട്ടിപ്പരുത്തി വില്ലേജില്‍ തൊഴുവാനൂര്‍ ദേശം ചോലയില്‍ വീട്ടില്‍ അബ്ദുല്‍ ഹമീദ്, അദ്ദേഹത്തിന്റെ സഹോദരന്‍ ഖാദര്‍ എന്ന വ്യക്തിയെ കാണാനില്ലെന്ന സാക്ഷ്യപത്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി, മലപ്പുറം ജില്ലാ കളക്ടര്‍, തിരൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സാക്ഷ്യപത്രം അനുവദിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം എന്തെന്ന് വിശദമാക്കുമോ; സാക്ഷ്യപത്രം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1521.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ഇരിമ്പ്രനെല്ലൂര്‍ വില്ലേജിലെ ഏനാമാക്കല്‍, പള്ളിനട കടവ്, തോയക്കാവ് മുനമ്പ് എന്നീ ഭാഗങ്ങളില്‍ പുഴയുടെ സംഭരണശേഷിയും നീരൊഴുക്കും തടസ്സമാകുന്ന വിധത്തില്‍ അനധികൃതമായി പുഴയോരങ്ങള്‍ കയ്യേറി നികത്തുന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കയ്യേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?
1522.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്ട്സിന് പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ സ്ഥലം പാട്ടരഹിതമായി കൈമാറുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം കോളേജിന് കൈമാറുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1523.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വികസന പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് ഏർപ്പെടുത്തിയിട്ടുളള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വല്ലാർപാടം, മൂലംപളളി, എൻ.എച്ച്.-47 വികസനം തുടങ്ങിയ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട മുഴുവൻ പേരെയും പു:നരധിവസിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ ബാക്കിയുളളവരെ കൂടി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ എപ്പോള്‍ പൂർത്തിയാക്കാൻ കഴിയുംമെന്ന് വ്യക്തമാക്കാമോ;
( സി )
പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമാക്കുമോ?
1524.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ കെട്ടിട നികുതി അടക്കേണ്ടതുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ കെട്ടിട നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡം എന്താണ്; സ്ക്വയര്‍ മീറ്റര്‍ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നതെങ്കിൽ ഒരു സ്ക്വയര്‍ മീറ്ററിന് എത്ര തുകയാണ് നികുതിയായി കണക്കാക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
എത്ര സ്ക്വയര്‍ മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്കാണ് ആഡംബര നികുതി ഈടാക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
1525.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റത്തിനുള്ള എത്ര അപേക്ഷകളാണ് സംസ്ഥാനത്ത് നിലവിൽ തീർപ്പാക്കാനുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഏത് കാലയളവ് വരെയുള്ള അപേക്ഷകളിലാണ് നാളിതുവരെ പൂർണമായും തീർപ്പ് കൽപ്പിക്കാൻ സാധിച്ചിട്ടുള്ളതെന്നും അവശേഷിക്കുന്ന അപേക്ഷകൾ എത്ര കാലയളവിനുള്ളിൽ തീർപ്പാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടും വകുപ്പ് മന്ത്രി പ്രഖ്യാപിച്ച കാലയളവിനുള്ളിൽ പഴയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
1526.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ ഗവ. പോളിടെക്നിക് കോളേജിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ വിസ്തീര്‍ണം സംബന്ധിച്ച അപാകത പരിഹരിക്കുന്നതിനും വിവിധ സർക്കാർ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കേണ്ട സ്ഥലത്തിന്റെ വിസ്തീര്‍ണം കൃത്യമായി രേഖപ്പെടുത്തിയ കളർ പ്രിന്റിലുള്ള സർവ്വെ സ്കെച്ച് തയ്യാറാക്കി നൽകുന്നതിനും ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും വൈക്കം താലൂക്ക് സർവ്വെയർക്ക് 25.05.2021-ൽ കത്തും തുടർന്ന് 22.07.2021-ൽ ഓർമ്മക്കുറിപ്പും നൽകിയിട്ടും നാളിതുവരെ പ്രസ്തുത രേഖകള്‍ നല്‍കാത്തിന്റെ കാരണം വ്യക്തമാക്കാമോ; ഇവ എത്രയും വേഗം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
റീസർവ്വെ പ്രകാരമുള്ള സ്കെച്ചിന്റെ പകർപ്പിനായി നിശ്ചിത ഫീസ് അടച്ച് വിവരം വൈക്കം തഹസീൽദാരെ അറിയിച്ചിട്ടും ഒരു തീരുമാനവും കൈക്കൊള്ളാത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രയും വേഗം സര്‍വ്വെ സ്കെച്ച് നല്‍കുന്നതിന് അടിയന്തര തീരുമാനം ഉണ്ടാകുമോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലത്തിന്റെ വിസ്തീര്‍ണം കൃത്യമായി രേഖപ്പെടുത്തിയ കളര്‍പ്രിന്റിലുള്ള സര്‍വ്വെ സ്കെച്ച് വൈക്കം താലൂക്ക് സര്‍വ്വെയര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് എത്രയും വേഗം സമര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1527.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ ക്രാഫ്റ്റ് വില്ലേജ് നിര്‍മ്മാണത്തിനായിട്ടുള്ള സ്ഥലം സര്‍വ്വേ നടത്തുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സര്‍വ്വേ നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
1528.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയാേജകമണ്ഡലത്തിലെ ആലംകാേട്, ആറ്റിങ്ങല്‍-അവനവന്‍ചേരി വില്ലേജുകളിലെ റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണ്; വിശദമാക്കുമാേ?
1529.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വാമനപുരം നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളില്‍ റീസര്‍വ്വേ നടപ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
റീസര്‍വ്വേ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഓരോ വില്ലേജിലും എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര എണ്ണം പരിഹരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പരാതികള്‍ തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാമോ?
1530.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്കില്‍ റീ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച വില്ലേജുകള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
റീ സര്‍വെ നടന്ന വില്ലേജുകളില്‍ റീ സര്‍വെയുമായി ബന്ധപ്പെട്ട എത്ര പരാതികള്‍ പരിഹരിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പരാതികള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1531.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; എങ്കില്‍ പ്രസ്തുത നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കണയന്നൂര്‍ താലൂക്കുകളില്‍ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ തീര്‍പ്പാക്കുവാനുണ്ട്; വിശദമാക്കാമോ;
( സി )
കാലതാമസം ഒഴിവാക്കി പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1532.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാേചനീയാവസ്ഥയിലുള്ള ഇരട്ട വീടുകളുടേയും ലക്ഷം വീടുകളുടേയും പുനരുദ്ധാരണത്തിനുള്ള മാനദണ്ഡം വിശദമാക്കാമാേ?
1533.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് മുഖേനയുള്ള ഭവനനിർമ്മാണ പദ്ധതികൾക്കായി എത്ര തുക അനുവദിച്ചിട്ടുണ്ട്; ഏതൊക്കെ ഭവനനിർമ്മാണ പദ്ധതികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം ബോർഡ് നടപ്പാക്കിയത്;
( ബി )
ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; എത്ര ഭവന പദ്ധതികൾ പൂർത്തീകരിച്ചു; വിശദാംശം നൽകുമോ?
1534.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കുന്നതിനായി ഭവനനിർമ്മാണ വകുപ്പിന്റെ ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1535.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് സമീപമുള്ള ആശ്വാസ് വാടക ഭവന പദ്ധതിയുടെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.