UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1536.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവിലെ സർക്കാർ വിഴിഞ്ഞം പുനരധിവാസ പാക്കേജിനായി എത്ര കോടി രൂപയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാക്കേജ് പ്രകാരം 2015 മുതൽ 2020 വരെയുള്ള കാലയളവിൽ മത്സ്യത്തൊഴിലാളികളുടെ ഭവന നിർമാണത്തിനായി എത്ര കോടി രൂപ വിനിയോഗിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും ഈയിനത്തിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
1537.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ൽ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കുന്നതിന് അഞ്ച് വര്‍ഷം കൊണ്ട് വിനിയോഗിക്കാവുന്ന രീതിയില്‍ 475 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരുന്നോ; എങ്കില്‍ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
തീരശോഷണമുണ്ടായാല്‍ ബാധിക്കപ്പെടുന്നവരുടെ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാരിന്റെ ചുമതലയിലായിരിക്കുമെന്ന് പ്രസ്തുത പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കല്‍, വീട് നിര്‍മാണം, ജീവിതോപാധി കണ്ടെത്തല്‍, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസ സഹായം, വാര്‍ദ്ധക്യകാല പരിചരണം, കപ്പാസിറ്റി ബില്‍ഡിങ് എന്നീയിനങ്ങളില്‍ വകയിരുത്തിയ തുക കാര്യക്ഷമായി വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
1538.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കുന്നതിന് അഞ്ച് വര്‍ഷം കൊണ്ട് വിനിയോഗിക്കാവുന്ന രീതിയില്‍ നാനൂറ്റി എഴുപത്തഞ്ചു കോടി രൂപയുടെ പദ്ധതിക്ക് 2015-ൽ അന്നത്തെ സർക്കാർ രൂപം നൽകിയിരുന്നോ; എങ്കില്‍ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
തീരശോഷണമുണ്ടായാല്‍ ബാധിക്കപ്പെടുന്നവരുടെ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാരിന്റെ ചുമതലയിലായിരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( ഡി )
സ്ഥലം ഏറ്റെടുക്കല്‍, വീട് നിര്‍മാണം, ജീവിതോപാധി കണ്ടെത്തല്‍, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസ സഹായം, വാര്‍ധക്യകാല പരിചരണം, കപ്പാസിറ്റി ബില്‍ഡിംഗ് എന്നിവയ്ക്കായി വകയിരുത്തിയ തുക കാര്യക്ഷമായി വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1539.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴി‍ഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് വിശദമാക്കാമോ; പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ;
( ബി )
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അവരുമായി ചര്‍ച്ച നടത്തുന്നതിനും അവരുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയമായ നിര്‍മാണമാണെന്ന മത്സ്യമേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ഇതുസംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ;
( ഡി )
തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ; എങ്കില്‍ ആയത് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1540.
ശ്രീ വി ജോയി
ശ്രീ ഡി കെ മുരളി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായും സംഘടനകളുമായും ജനപ്രതിനിധികളുമായും പുനരധിവാസവും സംരക്ഷണവും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലപ്രദമായിരുന്നോ; വിശദമാക്കുമോ;
( സി )
തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയങ്ങളില്‍ ഇനിയും കൂടിയാലോചന വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളോ സംഘടനകളോ ജനപ്രതിനിധികളോ സര്‍ക്കാരിനെ സമീപിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ?
1541.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കാരണമാകുന്ന വിഴിഞ്ഞം പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
1542.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; കരാർ പ്രകാരം നിർമാണം പൂർത്തിയാക്കാൻ അദാനി കമ്പനിക്ക് സാധിച്ചിട്ടുണ്ടോ;
( ബി )
പദ്ധതി ഏത് വർഷം പൂർത്തീകരിക്കുമെന്നാണ് പ്രസ്തുത കരാർ പ്രകാരം അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിരുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കാത്ത പക്ഷം ഇതു സംബന്ധിച്ച കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ നിർമാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നിർദേശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
1543.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കുന്നതിന് അഞ്ച് വര്‍ഷം കൊണ്ട് 475 കോടി രൂപ വിനിയോഗിക്കാവുന്ന രീതിയില്‍ 2015-ലെ സർക്കാർ രൂപം നൽകിയ പദ്ധതി സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കല്‍, വീട് നിര്‍മാണം, ജീവിതോപാധി കണ്ടെത്തല്‍, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസ സഹായം, വാര്‍ദ്ധക്യകാല പരിചരണം, കപ്പാസിറ്റി ബില്‍ഡിങ് എന്നിവയ്ക്കായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും ഓരോ ഇനത്തിനും നാളിതുവരെ എത്ര തുക നൽകിയെന്നും വ്യക്തമാക്കാമോ?
1544.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 സർക്കാരിന്റെ കാലത്ത് രൂപം പു:നരധിവസിപ്പിക്കുന്നതിനുള്ളപു:നരധിവസിപ്പിക്കുന്നതിനുള്ളനൽകിയ വിഴിഞ്ഞം പുനരധിവാസ പാക്കേജിലെ പ്രധാന നിർദ്ദേശങ്ങൾ എന്തൊക്കെയായിരുന്നുവെന്നും ഇവയിൽ നാളിതുവരെ എന്തൊക്കെ നടപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
1545.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂരില്‍ ആരംഭിക്കാന്‍ പോകുന്ന ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ടിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുമെന്ന് അറിയിക്കാമോ?
1546.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഉള്‍നാടന്‍ ജലഗതാഗത ചട്ടപ്രകാരം തുറമുഖ വകുപ്പില്‍ ഏതെല്ലാം ചുമതലകളും അധികാരങ്ങളും നിക്ഷിപ്തമാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഹൗസ് ബോട്ടുകള്‍, ഫെറി ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങിയ എല്ലാ ഉള്‍നാടന്‍ ജലാശയ യാനങ്ങളുടെയും നിര്‍മാണത്തിനും രജിസ്ട്രേഷനുമുള്ള അനുമതി കാലതാമസം കൂടാതെ നല്‍കുന്നതിന് വകുപ്പ് എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ലസ്ക്കര്‍, സിറാംഗ്, മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍ തുടങ്ങിയ ബോട്ട് ജീവനക്കാര്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിന് നിലവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയും മാനദണ്ഡവും എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
ബോട്ട്‍ യാര്‍ഡുകള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കുന്നതിനും ജലയാനങ്ങള്‍ക്ക് റൂട്ട് പെര്‍മിറ്റ് അനുവദിക്കുന്നതിനും എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
1547.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബോട്ട് മാസ്റ്റര്‍ (ടിക്കറ്റ് കളക്ടര്‍) ലൈസന്‍സ് പുതുതായി നല്‍കാതെ, പുതുക്കി നല്‍കുന്നതിന് മാത്രമായി പ്രത്യേക ഉത്തരവുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് നല്‍കാമോ;
( ബി )
2015 മുതല്‍ തുറമുഖ വകുപ്പ് വഴി എത്ര ബോട്ട് മാസ്റ്റര്‍ ലൈസന്‍സ് പുതുക്കി നല്‍കിയെന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1548.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും തുറമുഖ മണല്‍ മാന്വല്‍ ഡ്രെഡ്ജിംഗ് മുഖേന നീക്കം ചെയ്യുന്നതിനും അതുവഴി ശേഖരിക്കുന്ന മണല്‍ സുതാര്യമായ മാര്‍ഗ്ഗത്തിലൂടെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഏതെല്ലാം തുറമുഖങ്ങളിലാണ് മാന്വല്‍ ഡ്രെഡ്ജിംഗ് ആരംഭിച്ചിട്ടുള്ളതെന്നും ഏതെല്ലാം പഞ്ചായത്തുകള്‍ക്കാണ് അതിന് അനുമതി നല്‍കിയിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത തുറമുഖങ്ങളോടനുബന്ധിച്ചുള്ള പ്രദേശത്തെ മണല്‍ക്ഷാമത്തിന് പരിഹാരം കാണുന്നതിനും നിർമാണമേഖലയ്ക്ക് ഉണര്‍വേകുന്നതിനും ഇതുവഴി സാധിച്ചിട്ടുണ്ടോ;
( ഡി )
മണല്‍ വിതരണം സുഗമവും സുതാര്യവുമായി നടത്തുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിച്ചു വരുന്നതെന്ന് വെളിപ്പെടുത്താമോ;
( ഇ )
മാന്വല്‍ ഡ്രെഡ്ജിംഗ് വിവിധ തുറമുഖങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1549.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയത്തിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
ഭാവിയിൽ എന്തെല്ലാം നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ;
( സി )
ഈ മ്യൂസിയം എന്നത്തേക്ക് ജനങ്ങൾക്ക് തുറന്നു കൊടുക്കാനാകുമെന്ന് അറിയിക്കാമോ?
1550.
ശ്രീ. എം. എം. മണി
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി യു പ്രതിഭ
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കലാപരവും സാംസ്കാരികവുമായ വളര്‍ച്ചയും വികാസവും അടയാളപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യാനുതകുന്ന തരത്തില്‍ കേരള സ്റ്റേറ്റ് മ്യൂസിയം ആരംഭിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
ചരിത്രശേഷിപ്പിന്റെ അമൂല്യനിധിയായ താളിയോലകള്‍ക്കായി രാജ്യത്തുതന്നെ ആദ്യമായി ഒരു മ്യൂസിയം സംസ്ഥാനത്ത് ഒരുക്കുന്നുണ്ടോ; മ്യൂസിയത്തില്‍ സജ്ജീകരിക്കുന്ന രേഖകള്‍, ഗവേഷണ സൗകര്യം, ഡിജിറ്റൈസേഷൻ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പഴയ തറവാടുകളിലടക്കം സംരക്ഷിക്കപ്പെടാതെ നശിക്കുന്ന താളിയോലകളെ വീണ്ടെടുക്കാനും സൂക്ഷിക്കാനും കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് എന്ന പേരില്‍ പ്രത്യേക പദ്ധതി നിലവിലുണ്ടോ; വിശദാംശം നല്‍കാമോ?
1551.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരിലെ ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ രണ്ടാം ഘട്ട വികസനത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
മ്യൂസിയം കൂടുതല്‍ വിപുലപ്പെടുത്തി വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന പദ്ധതികള്‍ പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ?
1552.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തു വകുപ്പിന് കീഴില്‍ കാേന്നി ആനത്താവളത്തില്‍ ജില്ലാ പെെതൃക മ്യൂസിയം പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരാേഗതി വിശദമാക്കാമാേ?
1553.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കൃഷ്ണപുരം കാെട്ടാരത്തില്‍ കഴിഞ്ഞ സർക്കാരിന്റെ കാലയളവ് മുതൽ നാളിതുവരെ എത്ര തുകയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളതെന്നും അവ ഏതാെക്കെയാണെന്നും വിശദമാക്കാമാേ?
1554.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ കാെട്ടാരത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമാേ?
1555.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സ്മാരകമായ ഫോര്‍ട്ട് കൊച്ചി സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന്റെ റെഗുലേറ്റഡ് സോണില്‍ ഉള്‍പ്പെട്ട ഫോര്‍ട്ട് കൊച്ചി വില്ലേജ് ഓഫീസ് പുനര്‍നിര്‍മിക്കുന്നതിനുള്ള എന്‍.ഒ.സിക്കായി സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.