UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1017.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷകളുടെ വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ബി )
അത്തരത്തില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട് എന്ന വിവരം അറിയിക്കാമോ?
1018.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജലവിഭവ വകുപ്പിന് കീഴിൽ നടത്തിവരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവിൽ എത്ര തുകയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
1019.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക ജലാശയങ്ങളുടെ വികസനത്തിനും പരിപാലനത്തിനുമായി ആസൂത്രണം ചെയ്തിട്ടുള്ള കര്‍മ്മ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ജലാശയങ്ങളുടെ സര്‍വ്വേ സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി എന്താണെന്ന് വിശദമാക്കാമോ;
( സി )
ജലാശയങ്ങളുടെ വികസനത്തിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ഡി )
എല്ലാ പാരമ്പര്യ ജലസ്രോതസ്സുകളെയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1020.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായലുകളുടെ സംരക്ഷണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുമോ;
( സി )
പരിസ്ഥിതി പുനഃസ്ഥാപനത്തിന് വേണ്ടി പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ റാംസർ തണ്ണീർത്തടങ്ങളുടെ എട്ട്സംരക്ഷണവും പരിപാലനവും ഉറപ്പു വരുത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്തെല്ലാം; വിശദമാക്കുമോ?
1021.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പ്രവൃർത്തികൾക്ക് ഭരണാനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച തുടർനടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നിലവില്‍ സ്വീകരിച്ചിട്ടുള്ളതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
1022.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലും, തിടനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര എന്നീ പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മീനച്ചിലാറില്‍ കിടങ്ങൂര്‍, അരുണാപുരം, കൂറ്റനാല്‍കടവ് എന്നീ സ്ഥലങ്ങളില്‍ തടയണകള്‍ നിര്‍മ്മിക്കണമെന്ന നിർദ്ദേശത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തടയണ നിർമ്മാണ പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
മൂലമറ്റം പവർ ഹൗസിന്റെ വിപുലീകരണത്തോടെ മീനച്ചിലാറിലേക്ക് കൂടുതൽ ജലം ലഭ്യമാക്കുവാൻ കഴിയുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മീനച്ചിലാറിലേക്ക് അധിക ജലം എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1023.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല പഞ്ചായത്തിലെ തെന്നല കാപ്പ് ജലസേചന പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ടെണ്ടർ റദ്ദ് ചെയ്യുന്നതിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത ടെണ്ടർ റദ്ദ് ചെയ്ത് റീടെണ്ടർ ചെയ്യുന്നതിന് എം.എല്‍.എ., പഞ്ചായത്ത്‌ പ്രസിഡന്റ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചിരു​ന്നോ; പ്രസ്തുത തീരുമാനം നടപ്പിലാക്കിയോ; ടി യോഗ തീരുമാനപ്രകാരം സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ തുടർനടപടികൾ സ്വീകരിക്കുന്നതിന് എം.എല്‍.എ. യുടെ ആവശ്യപ്രകാരം ബഹു. ജലവിഭവ വകുപ്പ് മന്ത്രി കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നൽകിയ നിർദ്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1024.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പിലാക്കുന്ന മുഴുവൻ പ്രവൃത്തികളുടെയും വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിർവ്വഹണം നിലവിൽ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തികൾ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ ജലവിഭവ വകുപ്പ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ ?
1025.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിൽ നിന്നും പുഴ സംരക്ഷണ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് 2021-22, 2022-23 എന്നീ സാമ്പത്തിക വർഷങ്ങളില്‍ ഏതെല്ലാം പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികൾക്ക് ചീഫ് എഞ്ചിനിയർ തലത്തിൽ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് അറിയിക്കുമോ; ഭരണാനുമതി ലഭിക്കുന്നതിനായി എത്ര പ്രൊപ്പോസലുകൾ ചീഫ് എഞ്ചിനിയർ ഓഫീസിൽ നിലവില്‍ പെന്റിങ്ങ് ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും അവയുടെ ഫയല്‍ നമ്പര്‍ സഹിതം വിശദമാക്കുമോ?
1026.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയിൻകീഴിലുള്ള "റിവര്‍ ബേസിന്‍ മാനേജ്മെന്റ് പ്ലാന്‍ ഫോര്‍ ഭാരതപ്പുഴ" എന്ന പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1027.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ കനത്ത മഴയിൽ വാഴക്കാട്, വാഴയൂർ, ചീക്കോട് എന്നീ പഞ്ചായത്തുകളിൽ ചാലിയാർ നദി കരകവിഞ്ഞൊഴുകി തീരം ഇടിഞ്ഞുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
വാഴക്കാട് പഞ്ചായത്തിലെ ആക്കോട് പരിഷീരി കുഴി മുതൽ വിരിപ്പാടം വരെയുള്ള ഭാഗങ്ങളിൽ കരയിടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കുന്നതിന് ഇതിനകം എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കിൽ അതിന്റെ വിശദാംശവും അതിന്മേ‍ൽ സ്വീകരിച്ച തുടർനടപടികളും വിശദമാക്കുമോ;
( ഡി )
പ്രസ്തുത പഞ്ചായത്തുകളിൽ ചാലിയാർ നദീതീരം കെട്ടി സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1028.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കകരിച്ച് നടപ്പിലാക്കുന്നു​ണ്ടോ; വിശദീകരിക്കുമോ;
( ബി )
നദികളിലും ഡാമുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കം ചെയ്യുന്നതിന് നിലവിൽ സംവിധാനമുണ്ടോ; വിശദീകരിക്കുമോ;
( സി )
എങ്കില്‍ അപ്രകാരം ശേഖരിക്കുന്ന മണൽ പൊതുജനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിലൂടെ എത്ര തുക സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
1029.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കുറ്റ്യാടി ഇറിഗേഷന്‍ കനാലിന്റെ തകര്‍ച്ച പരിഹരിക്കുന്നതിനായി വകയിരുത്തിയ തുക ഉപയോഗിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1030.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കനാലുകളുടെ നവീകരണത്തിന് അനുവദിച്ചിട്ടുള്ള ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കനാലുകളുടെ നവീകരണത്തിനായി ബ‍ഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദീകരിക്കാമോ;
( സി )
സംസ്ഥാനത്തെ പ്രധാന നദികളുടെ തീരങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന് സമീപവാസികള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1031.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ തെക്കുകര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചവടി ജംഗ്ഷന്‍ നല്ലൂര്‍ കനാല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മുകളില്‍ സ്ലാബിട്ട് സംരക്ഷിക്കുന്നതിന് ചെങ്ങന്നൂര്‍ കുട്ടനാട് ഡെവലപ്പ്മെന്റ് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് മെെനര്‍ ഇറിഗേഷന്‍ മുഖേന തുക അനുവദിക്കുമോയെന്നും നിര്‍മ്മാണം നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോയെന്നും വിശദമാക്കുമോ?
1032.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഹരിത കേരളം മിഷനിലൂടെ ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് അറിയിക്കാമോ?
1033.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തില്‍ ഉൾപ്പെടെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കനാലുകളുടെ ഇരുവശങ്ങളിലെ കൈവരികള്‍, കല്‍കെട്ടുകള്‍, പാലങ്ങൾ തുടങ്ങിയവ തകർന്ന് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കനാലിന് മുകളിലെ സ്ലാബ് തകർന്നുവീണതിനെത്തുടര്‍ന്ന് നിയോജകമണ്ഡലത്തിൽപ്പെട്ട വയോധികൻ മരണപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രദേശത്തെ ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുന്നതിന് സഹായകരമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1034.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണും മണലും ചെളിയും അടിഞ്ഞുകൂടിയത് കാരണം സംഭരണശേഷി കുറഞ്ഞതായി കണ്ടെത്തിയിട്ടുള്ള എത്ര ഡാമുകൾ ജലവിഭവ വകുപ്പിന് കീഴില്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഡാമുകളുടെ സംഭരണശേഷി പുനഃസ്ഥാപിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( സി )
എത്ര ഡാമുകളിൽ സംഭരണശേഷി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും അതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
1035.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെളിയും മണലും നിറഞ്ഞ് ഡാമുകളുടെ ജല സംഭരണ ശേഷി പകുതിയാേളമായി കുറഞ്ഞെന്ന പഠന റിപ്പാേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെളിയും മണലും നീക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ പ്രധാന നദികളെ അടിസ്ഥാനമാക്കി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ ആയതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ പുഴകളും നദികളും മാലിന്യ മുക്തമാക്കുന്നതിനും അവയുടെ സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ?
1036.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ഡാമിന്റെ സൗന്ദര്യവല്‍ക്കരണത്തിനും, അടിസ്ഥാനസൗകര്യ വികസനത്തിനുമായി നടത്തുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും, അവയുടെ ഫണ്ട് വിവരങ്ങളും, ചെലവഴിച്ച തുകയെ സംബന്ധിച്ച വിവരങ്ങളും, നിലവിലെ പ്രവര്‍ത്തന പുരോഗതിയും അറിയിക്കാമോ;
( ബി )
പ്രസ്‌തുത പ്രദേശത്തെ ടൂറിസം സാദ്ധ്യതകള്‍ കണക്കിലെടുത്തും, തീര്‍ത്ഥാടന കേന്ദ്രമെന്ന പ്രധാന്യം മുന്‍നിര്‍ത്തിയും കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ വരുന്ന സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി ഒരു സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ?
1037.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലുള്ള ഏതെല്ലാം ഡാമുകളിലെ ചെളി നീക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1038.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഭൂതത്താന്‍കെട്ട് ഡാം കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതികള്‍ ജലവിഭവ വകുപ്പിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ എന്തെല്ലാം ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുവാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവില്‍ വകുപ്പ് വഴി അവിടെ എന്തെല്ലാം ടൂറിസം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഡാം കേന്ദ്രീകരിച്ച് അനന്തമായ ടൂറിസം സാധ്യതകളുള്ളതിനാല്‍ പുതിയ പദ്ധതികള്‍ വേഗത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1039.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡാമുകള്‍, അവ നിര്‍മ്മിച്ച വര്‍ഷം, അവയുടെ സംഭരണശേഷി എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഡാമുകളില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള എക്കലും ചെളിയും മൂലം സംഭണശേഷിയില്‍ വന്നിട്ടുള്ള കുറവ് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തുകയോ, ചെളിയും എക്കലും നീക്കാന്‍ നടപടി സ്വീകരിക്കുയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇപ്പോഴത്തെ മഴക്കാലം കഴിയുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ ഡാമുകളിലെയും ചെളിയും എക്കലും നീക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1040.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ബാവിക്കരയില്‍ തടയണയ്ക്ക് തൊട്ടുതാഴെയുള്ള പ്രദേശങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ രൂക്ഷത കൂടുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ വയലാം കുഴിയില്‍ ഉപ്പ് വെള്ള തടയണ നിര്‍മ്മിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നൽകാമോ ?
1041.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം ആറ്റില്‍ കാരേറ്റ് പാലത്തിന് സമീപം തടയണ നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമാേ?
1042.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ "മൂന്നാംകടവ് ജലസേചന പദ്ധതി" മിനി ഡാം പദ്ധതി എന്ന നിലയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
അതിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ ?
1043.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മൂലക്കയം പ്രദേശവും റാന്നി മണ്ഡലത്തിലെ കിസുമം പ്രദേശവും ബന്ധിപ്പിച്ച് പമ്പയാറ്റിൽ ഒരു "ചെക്ക് ഡാം കം കോസ്‍വേ" നിർമ്മിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1044.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിപ്പെട്ട ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം വാർഡിൽ മുൻ വർഷങ്ങളിൽ ഉണ്ടായ കാലവർഷത്തിലും ഉരുൾപൊട്ടലിലും സർവ്വേ നമ്പർ 343/8 -നോട് ചേർന്ന് കിടക്കുന്ന കൃഷിസ്ഥലവും വീടും ഉൾപ്പെടെ ക്രമാതീതമായി ഇടിഞ്ഞു പോയതിനെ തുടർന്ന് കല്ലടയാറിനോട് ചേർന്ന് അറുപത്തിരണ്ട് മീറ്ററോളം സംരക്ഷണഭിത്തി കെട്ടുന്നതിനായി സ്വീകരിച്ച നടപടികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രാഥമിക നിർമ്മാണ പ്രവൃത്തികൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും തുടർപ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിർമ്മാണത്തിനായി അറുപത്തിരണ്ട് മീറ്റർ നീളത്തിൽ നിർമ്മിച്ചിട്ടുള്ള കുഴിയിലൂടെ വെള്ളം ഒഴുകി വീണ്ടും കൃഷിസ്ഥലങ്ങൾ ഇടിഞ്ഞുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സംരക്ഷണഭിത്തിയുടെ നിർമ്മാണം എപ്പോള്‍ പൂർത്തിയാക്കാനാകുമെന്ന് അറിയിക്കുമോ ?
1045.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ തീരപ്രദേശങ്ങളില്‍ ഏതെങ്കിലും ഭാഗം ഹോട്ട് സ്പോട്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രദേശത്ത് തീരസംരക്ഷണത്തിനായി തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1046.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുഴയോര സംരക്ഷണത്തിനായി ജലവിഭവ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പട്ടാമ്പി മണ്ഡലത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ, കുന്തിപ്പുഴ എന്നിവയുടെ തീരങ്ങളുടെ പലഭാഗങ്ങളും ഇടിഞ്ഞ് പോകുന്നത് തടയുവാൻ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നതിന്റെ വിശദാംശം നല്‍കുമോ;
( സി )
പട്ടാമ്പി പരിധിയില്‍ വരുന്ന ഭാരത പുഴയുടെ തീരങ്ങള്‍ ഇടിയുന്നത് കാരണം സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
1047.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിശക്തമായ മഴയിൽ കല്ലടയാറ് കരകവിഞ്ഞ് പ്രദേശവാസികളുടെ വസ്തുക്കൾ, കായ്ഫലവൃക്ഷങ്ങൾ ഉൾപ്പെടെ, മഴ വെള്ളത്തിൽ ഒലിച്ചു പോയിട്ടുള്ളതും വലിയ കൃഷി നാശം സംഭവിച്ചിട്ടുള്ളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡിലെ അയിക്കാട്ടുകാവില്‍ കല്ലടയാറിനോട് ചേർന്ന ഭാഗം (എല്‍/ബി) സംരക്ഷണ ഭിത്തികെട്ടി ബലപ്പെടുത്തി നല്‍കുന്നതിനായി ഒരു കോടി അന്‍പത്തിനാല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉചിത മാര്‍ഗ്ഗേന സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മലയോര ജനവാസമേഖലയിലെ പ്രസ്തുത പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രസ്തുത പ്രവൃത്തികള്‍ "ഇറിഗേഷൻ ഫ്ലഡ്" പദ്ധതിയിലുൾപ്പെടുത്തി അടിയന്തരമായും സമയബന്ധിതമായും നടപ്പാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1048.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബീച്ചില്‍ കടല്‍ ഭിത്തി നിർമ്മിക്കുന്നത് സംബന്ധിച്ച് കിഫ്ബിക്ക് നല്‍കേണ്ട പ്രൊപ്പോസലിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍വ്വഹണം നടത്തുവാന്‍ തീരുമാനിച്ച പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സിയെ സംബന്ധിച്ച്‌ തീരുമാനം എടുത്തിട്ടുണ്ടോ;
( സി )
വേള്‍ഡ് ബാങ്ക് ധനസഹായത്തിനായുള്ള പ്രൊപ്പോസലില്‍ പ്രസ്തുത പദ്ധതി ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കിഫ്ബിയുടെ അന്തിമ അനുമതി ലഭിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1049.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടലാക്രമണ ഭീഷണി നേരിടുന്ന തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി കാര്യക്ഷമവും പുതിയ സാങ്കേതിക വിദ്യ ഉപയാേഗിച്ചുള്ളതുമായ കടല്‍ഭിത്തി നിര്‍മ്മാണം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടാേ; വിശദാംശം നൽകാമാേ?
1050.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ തീരദേശ മേഖല വലിയ തോതില്‍ ഭീഷണി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ശംഖുമുഖം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ രൂക്ഷമായ കടലാക്രമണം തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1051.
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ദെലീമ
ശ്രീ എം മുകേഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തിന്റെ തീരമേഖലയിലെ ജനങ്ങളെ കടലാക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
നിരന്തരം കടലാക്രമണത്തിനിരയാകുന്ന സ്ഥലങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് എന്തെല്ലാം ശാസ്ത്രീയമായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോടുവരെയുള്ള ഭാഗത്ത് നിര്‍മ്മിക്കുന്ന ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
എത്ര കിലോമീറ്റര്‍ നീളത്തിലാണ് ടെട്രാപോഡ് കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതിനായി എത്ര തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അറിയിക്കാമോ;
( ഇ )
ടെട്രാപോഡ് പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ നിരന്തരം കടലാക്രണം നേരിടുന്ന മേഖലകളിലേയ്ക്ക് അത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1052.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ എ. സി. കനാല്‍ നവീകരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
എ. സി. കനാലിന്റെ നവീകരണം രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
എ. സി. കനാലില്‍ ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1053.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍, കരിവെള്ളൂര്‍, പയ്യന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ നെല്‍കൃഷിക്കാർ നേരിടുന്ന ഉപ്പ് വെള്ള ഭീഷണി തടയുന്നതിനും കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന ഉളിയം കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഡി.പി.ആര്‍. എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
1054.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ വേമ്പനാട്ടു കായലിലും കൈവഴികളിലും അടിഞ്ഞുകൂടിയ എക്കല്‍ നിക്ഷേപം വേമ്പനാട് കായലിലെ ജല ഗതാഗതത്തെ വളരെയധികം ബാധിക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എക്കല്‍ മണല്‍ കായലുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ?
1055.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ബീച്ചില്‍ പരപ്പാല്‍ തീരസംരക്ഷണ പ്രവൃത്തിയുടെ ഡിസൈന്‍ ചെയ്യുന്നതിന് വേണ്ടി ഹൈഡ്രോളിക്ക് മോഡല്‍ പഠനം നടത്തുന്നതിനായി അനുമതി നല്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച ഫയല്‍ നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ഫയല്‍ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
1056.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുക അനുവദിക്കുകയും 18.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാകുകയും ചെയ്ത തലശ്ശേരി നിയോജകമണ്ഡലത്തിലെ ഒളവിലം-പാത്തിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് നാളിതുവരെ എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1057.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയ പുഴയ്ക്ക് കുറുകെ നബാർഡിന്റെ സഹായത്തോടെ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത പദ്ധതിയുടെ സാങ്കേതികാനുമതി വൈകുന്നത് എന്ത് കൊണ്ടാണെന്ന് വിശദമാക്കുമോ; സാങ്കേതികാനുമതി നൽകുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എന്നത്തേക്ക് തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
1058.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നുംകുളം മണ്ഡലത്തിലെ കിഫ്ബി പദ്ധതിയായ കീഴ്‍തണ്ടിലും മുട്ടിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിർമ്മാണ പുരാേഗതി വിശദമാക്കാമാേ?
1059.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ മുട്ടില്‍കാപ്പ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
1060.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ കടക്കാട്ടുപാറ ആലുംകടവ് റെഗുലേറ്റര്‍ പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അവസാന ഘട്ട ഡിസൈന്‍ ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസം കൂടാതെ ഫൈനല്‍ ഡിസൈന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക, തുക വകയിരുത്തിയിട്ടുള്ള ഹെഡ് ഓഫ് അക്കൗണ്ട്‌ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
1061.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി റെഗുലേറ്റർ കാലപ്പഴക്കം കൊണ്ട് നശിച്ചതിനാല്‍ നൂറുകണക്കിന് ഏക്കർ പ്രദേശത്ത് ഉപ്പുവെള്ളം കയറി കൃഷി നാശം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ചിത്താരി പുഴയിൽ പുതിയ റെഗുലേറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ നടപടികൾ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1062.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള പുഴയ്ക്ക് കുറുകെ കഞ്ചികട്ടയിൽ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രൊപ്പോസൽ നബാർഡ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഫയൽ നമ്പർ ഉൾപ്പെടെയുള്ള വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ എന്തൊക്കെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1063.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ ചെമ്പിളാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പുതുക്കിയ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ആയതിന് ഉണ്ടായിരിക്കുന്ന കാലതാമസം വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അംഗീകാരം ലഭിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടത്തുന്ന മെല്ലെപ്പോക്ക് നടപടിക്ക് പരിഹാരം കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. എന്നേക്ക് സമര്‍പ്പിക്കാന്‍ കഴിയും; പ്രസ്തുത പദ്ധതി എന്നത്തേക്ക് തുടങ്ങാൻ കഴിയും എന്ന് വ്യക്തമാക്കാമോ?
1064.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ സീതാര്‍കുണ്ട് പദ്ധതിയുടെ പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1065.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം - ആളിയാർ പദ്ധതിയുടെ ഭാഗമായ തമിഴ് നാട്ടിലുള്ള ആളിയാർ ഡാമിൽ നിന്ന് നൂറ്റി ഇരുപത് കിലോമീറ്റർ അകലെയുള്ള ഒട്ടൻഛത്രത്തിലേക്ക് കുടിവെള്ളത്തിനായി ജലം കടത്താൻ തമിഴ്‌നാട് ഏകപക്ഷീയമായി തീരുമാനമെടുത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലായാൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ഭാരതപ്പുഴയുടെ തീരങ്ങൾ മരുഭൂമിയ്ക്ക് സമാനമാകും എന്ന ജനങ്ങളുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഒരു നദീതട പ്രദേശത്ത് നിന്നും മറ്റൊരു നദീതട പ്രദേശത്തേക്ക് വെള്ളം നൽകരുതെന്ന ബഹു. സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ തമിഴ് നാടിന്റെ പ്രസ്തുത പ്രവൃത്തിയില്‍ ആശങ്ക രേഖപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1066.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
ആറുകളിലും തോടുകളിലും അടിഞ്ഞു കൂടിയ മണലും എക്കലും നീക്കം ചെയ്യുന്നതിന് ഒരു സമഗ്ര പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പോളകള്‍ നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ഡി )
പ്രസ്തുത മേഖലകളിലെ മണല്‍ നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
1067.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ മുതാരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
1068.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021-22 വര്‍ഷത്തില്‍ ഇറിഗേഷന്‍ വിഭാഗം ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ?
1069.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍പ്പെട്ട നാലായിരത്തോളം ഹെക്ടര്‍ വരുന്ന കോള്‍ മേഖലയിലെ കൃഷിക്ക് വെള്ളം ലഭിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയായ ഭാരതപ്പുഴ - ചമ്രവട്ടം-ബിയ്യം കനാല്‍ ലിങ്ക് പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1070.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ മാവുള്ള പൊയില്‍ വി.സി.ബി. (വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍) എന്ന പ്രവൃത്തി വകുപ്പിന്റെ, 2022-23 സാമ്പത്തികവര്‍ഷം ഭരണാനുമതി നല്‍കേണ്ടുന്ന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് വരെ ആയെന്ന് വ്യക്തമാക്കാമോ?
1071.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21 വര്‍ഷങ്ങളില്‍ ഫണ്ട് അനുവദിച്ച ഏതെല്ലാം പ്രവൃത്തികളാണ് ബാലുശ്ശേരി മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് മുഖേന നടന്നു വരുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1072.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന മെെനര്‍/മേജര്‍ ഇറിഗേഷന്‍ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ?
1073.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം ജലസേചന വകുപ്പ് തിരുവമ്പാടി മണ്ഡലത്തിലെ ഏതാെക്കെ പദ്ധതികളാണ് ഭരണാനുമതിക്കായി സമര്‍പ്പിച്ചത്; വ്യക്തമാക്കുമാേ;
( ബി )
അവയില്‍ ഭരണാനുമതി ലഭിച്ചത് ഏതിനാെക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമാേ?
1074.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിൽ ഐക്കാട് പ്രദേശത്ത് തേജസ്വിനി പുഴയില്‍ "ഐക്കാട് ചെക്ക്ഡാം"എന്ന പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1075.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൈനര്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയതായി മൈനര്‍, മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1076.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പഴയ പൈപ്പുകള്‍ മാറ്റുന്നതിനും അഴുക്ക്ചാല്‍ പദ്ധതി നടത്തിപ്പിന് മാത്രമായി പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും എം.എല്‍.എ. നല്‍കിയ കത്തിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1077.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ആവിഷ്കരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1078.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിൽ നടത്തിവരുന്ന പ്രവൃത്തികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ ?
1079.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം ചെറുകിട ജലസേചന വകുപ്പില്‍ നിന്നും ഭരണാനുമതിയ്‍ക്കായി സമര്‍പ്പിച്ച തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമാേ;
( ബി )
അവയില്‍ ഏതിനാെക്കെയാണ് ഭരണാനുമതി ലഭിച്ചതെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമാേ?
1080.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിൽ ടെക്‌നിക്കൽ സ്പെഷ്യൽ റൂൾ രൂപീകരിക്കുന്നതിനായി കരട് ചട്ടം തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എപ്പോഴാണ് പ്രസ്തുത ചട്ടം തയ്യാറാക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കരട് ചട്ടം സംബന്ധിച്ചു കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഉപദേശം തേടിയിട്ടുണ്ടോ; എങ്കിൽ എപ്പോഴാണ് ഉപദേശം തേടിയതെന്നും ഉപദേശം ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ചട്ടം പ്രസിദ്ധപ്പെടുത്താൻ കാലതാമസമുണ്ടായിട്ടുണ്ടോ; എങ്കില്‍ എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കരട് ചട്ടത്തിന് പകരമായി പുതിയ കരട് ചട്ടം രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ സാംഗത്യവും അനിവാര്യതയും വിശദമാക്കാമോ?
1081.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ കടല്‍തീരം സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
ലോകബാങ്കിന്റെ സഹായത്തോടെ ടെട്രാപോഡ് ഉപയോഗിച്ച് കടല്‍തീരം സംരക്ഷിക്കുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; അതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസല്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന് അംഗീകാരം എന്നത്തേക്ക് ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ?
1082.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജക മണ്ഡലത്തിൽ 2021 ജൂൺ 1 മുതൽ 2022 ജൂലൈ 31 വരെ ഗ്രൗണ്ട് വാട്ടർ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് പട്ടികയായി നൽകാമോ;
( ബി )
2022-23 സാമ്പത്തിക വർഷത്തിൽ റാന്നി മണ്ഡലത്തിൽ ഗ്രൗണ്ട് വാട്ടർ വകുപ്പ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെയും പ്രവർത്തനങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ;
( സി )
2021-22 സാമ്പത്തിക വർഷത്തിൽ റാന്നി മണ്ഡലത്തിൽ എത്ര കുഴൽ കിണർ നിർമ്മാണം, കിണർ റീച്ചാർജിംഗ് എന്നീ പ്രവൃത്തികൾ ചെയ്തുവെന്ന് പട്ടികയായി നൽകാമോ?
1083.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക കിണറുകളെ സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള സ്രോതസ്സുകളാക്കി മാറ്റുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1084.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ഏതെങ്കിലും മേഖലകളിൽ കിണർ നിർമ്മാണം ഉൾപ്പെടെയുള്ള ഭൂജല വികസനത്തിന് സംസ്ഥാന ഭൂജല അതോറിറ്റിയുടെ അനുമതി നിർബന്ധമാക്കിയിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
ഈ പ്രദേശങ്ങളിലെ ഭൂജല നിരപ്പ് സംരക്ഷിക്കുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1085.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പയ്യന്നൂര്‍ നഗരസഭയുടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചപ്പാരപ്പടവിലെ കിണര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണ്; വ്യക്തമാക്കാമോ;
( ബി )
കിണര്‍ നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെടാന്‍ കാരണം എന്താണ്; അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1086.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ട് കുഴല്‍ക്കിണറുകളുടെ നിര്‍മ്മാണം സംബന്ധിച്ച് ഭൂജല വകുപ്പില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
കുടിവെള്ളം തീരെയില്ലാത്ത മാഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രസ്തുത പദ്ധതിക്ക് അംഗീകാരം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പഞ്ചായത്തിലെ കുഴല്‍ക്കിണര്‍ പദ്ധതികള്‍ക്ക് അംഗീകാരം എന്നത്തേക്ക് നല്‍കുവാന്‍ കഴിയുമെന്ന് എന്ന് വ്യക്തമാക്കാമോ?
1087.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ഭൂജല വകുപ്പിലെ എസ്.എല്‍.ആര്‍. വര്‍ക്കേഴ്സിന് ലഭ്യമായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എസ്.എല്‍.ആര്‍. വര്‍ക്കേഴ്സിന് പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
എസ്.എല്‍.ആര്‍. വര്‍ക്കേഴ്സിന് ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1088.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസ്ത്രോതസുകളുടെ സംരക്ഷണം, പരിപാലനം, ജലസംരക്ഷണം എന്നിവ സംബന്ധിച്ചു ബോധവല്‍ക്കരണം നൽകുന്നതിനായി ആലപ്പുഴ മണ്ഡലത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ ജലസ്ത്രോതസുകളുടെ പുനരുജ്ജീവനം വിജയകരമാക്കാന്‍ എത്രത്തോളം സാധിച്ചുവെന്ന് അവലോകനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1089.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ചുള്ള വര്‍ക്കല-നടയറ-പാരിപ്പള്ളി റോഡിന്റെ നവീകരണത്തിനായി പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1090.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ ഏതെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
1091.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ വിവിധ ഘട്ടങ്ങളെ ഉള്‍പ്പെടുത്തി ഒറ്റ ടെണ്ടറായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ ഓവര്‍ഹെഡ് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ?
1092.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി മണ്ഡലത്തിലെ തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന യു.ഐ.ഡി.എസ്.എസ്.എം.ടി. (അര്‍ബന്‍ ഇന്‍ഫ്രസ്റ്റ്‍റക്ചര്‍ ഡെവല്പമെന്റ സ്കീമ് ഫോര്‍ സേ്മാല്‍ & മീഡിയം Townsടൗണ്‍) കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൻ കീഴിൽ ഇനിയും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എന്തൊക്കെയാണെന്നും ആയതിന്റെ കാരണം എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് ശേഷിക്കുന്നതെന്നും ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
1093.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അനുവദിച്ച തുക എത്രയെന്നും ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചെന്നും ഇനി പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ ഏതെല്ലാമെന്നും അറിയിക്കുമോ?
1094.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴില്‍ നിലവിലുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലെയും ജല്‍ജീവന്‍ മിഷന്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1095.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധജലവിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി നിലവിൽ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതു മൂലം കേന്ദ്രത്തില്‍ നിന്നും ലഭ്യമാകേണ്ട ഫണ്ടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലയളവില്‍ കേന്ദ്ര ഫണ്ട് ഇനത്തില്‍ നഷ്ടപ്പെട്ട തുക എത്രയാണെന്ന് അറിയിക്കാമോ; വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
1096.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി അശാസ്ത്രീയമായി നടത്തുന്ന അറ്റകുറ്റപ്പണികളും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതും റോഡുകളിൽ കുഴികൾ രൂപപ്പെടുന്നതിന് ഒരു പ്രധാന കാരണമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
റോഡുകളിലെ കുഴികളിൽ വീണ് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ പുതിയതായി ടാർ ചെയ്യുന്ന റോഡുകൾ ഉൾപ്പെടെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി വെട്ടിപ്പൊളിക്കുന്ന രീതി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
മേൽപ്പറഞ്ഞ പ്രകാരം വിവിധ പ്രവർത്തനങ്ങൾക്കായി റോഡ് കുഴിക്കുമ്പോൾ പ്രസ്തുത റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള ഫണ്ട് കൂടി അനുവദിച്ച് നൽകുന്നുണ്ടോ; പ്രസ്തുത പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്‌; വ്യക്തമാക്കുമോ;
( ഡി )
റോഡുകളിൽ കുടിവെള്ള പൈപ്പുകളും മറ്റും സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുമായി ചേർന്ന് ഒരു വർക്കിംഗ് കലണ്ടർ തയ്യാറാക്കുന്നതിനും അതിനനുസൃതമായി സമയബന്ധിതമായും സുരക്ഷിതമായും പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനും കർമപദ്ധതി ആവിഷ്കരിക്കുമോ; വിശദാംശം നൽകുമോ?
1097.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുളിമാത്ത്, നഗരൂര്‍, കരവാരം ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നപടികള്‍ എന്തെല്ലാമാണ്;
( ബി )
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമാേ?
1098.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിക, കൈപ്പമംഗലം, മണലൂര്‍, ഗൂരുവായൂര്‍ മണ്ഡലങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാട്ടിക ഫര്‍ക്ക പദ്ധതി പ്രകാരം വാടാനപ്പള്ളി പഞ്ചായത്തില്‍ എത്ര കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;
( ബി )
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തീരദേശ പഞ്ചായത്തായ വാടാനപ്പള്ളി പഞ്ചായത്ത് പരിധിയില്‍ കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടുന്നതിനായി പൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ?
1099.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര പി.ഡബ്ല്യൂ.ഡി. റോഡുകൾ പുതിയ പൈപ്പ് ഇടുന്നതിനായി വാട്ടർ അതോറിറ്റി കുഴിച്ചിട്ടുണ്ട്; അവ ഏതൊക്കെ റോഡുകളാണെന്നും എത്ര കിലോമീറ്റർ ദൂരമാണ് അപ്രകാരം കുഴി എടുത്തിട്ടുള്ളതെന്നും വിശദമാക്കുമോ;
( ബി )
അതിൽ എത്ര റോഡുകൾ കുഴിയടച്ച് പൂർവ്വസ്ഥിതിയിൽ ആക്കിയിട്ടുണ്ട്; റോഡുകൾ പൂർവസ്ഥിതിയിൽ ആക്കുന്നതിന് ഉൾപ്പെടെയുള്ള തുകയാണോ പ്രസ്‌തുത പ്രവൃത്തികൾക്ക് അനുവദിച്ചു നൽകിയിട്ടുള്ളത്; നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മേൽപ്പറഞ്ഞ പ്രവൃത്തികൾക്കായി നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട് എന്നും അതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ?
1100.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല അതോറിറ്റി വിതരണത്തിന് ഉപയോഗിയ്ക്കുന്ന വെളളത്തിന്റെ ഇരുപത് മുതൽ ഇരുപത്തിയഞ്ച് ശതമാനം വരെ ചോർച്ച മൂലം നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പൈപ്പുലൈനുകളിലെ ചോർച്ച മൂലം ജല അതോറിറ്റിക്ക് ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വാട്ടർ മീറ്ററുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ;
( ഡി )
ജലച്ചോർച്ചയും തുടരെയുണ്ടാകുന്ന പൈപ്പ് പൊട്ടലും മൂലമുണ്ടാകുന്ന വരുമാന നഷ്ടം തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1101.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പൈപ്പ് ലൈന്‍ പൊട്ടുന്നതു മൂലം ജലവിതരണം തടസ്സപ്പെടുന്നതും ശുദ്ധജലം പാഴായിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണമെന്താണെന്ന് പഠനം നടത്തിയിട്ടുണ്ടോയെന്നും അതുമൂലം ഓരോവര്‍ഷവും ഉണ്ടാകുന്ന നഷ്ടം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
ഉപയോഗിയ്ക്കുന്ന പൈപ്പിന്റെ ഗുണനിലവാരക്കുറവാണോ മേല്‍പ്പറഞ്ഞ പ്രശ്നത്തിന് കാരണമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
1102.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന രണ്ടു കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ രണ്ട് പദ്ധതികളും എന്ന് കമ്മീഷൻ ചെയ്യാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?
1103.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിൽ 2020-21, 2021-22, 2022-23 എന്നീ വര്‍ഷങ്ങളിലെ ബജറ്റില്‍ ഉള്‍പ്പെട്ട, ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട, പ്രവൃത്തികളിൽ എത്രയെണ്ണത്തിന് ഭരണാനുമതി ലഭിച്ചുവെന്നും എത്ര പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നും ഓരോന്നിന്റെയും പുരോഗതി എന്താണെന്നും വിശദീകരിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ മൈനര്‍/മേജര്‍ ഇറിഗേഷന്‍, കേരള വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകള്‍ മുഖേന നടപ്പ് സാമ്പത്തിക വർഷം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോന്നിന്റെയും നിലവിലെ സ്ഥിതി എന്താണെന്നും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകുമോ; വിശദമാക്കുമോ?
1104.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ജല അതോറിറ്റിക്ക് വെള്ളക്കരത്തിന്റെ കുടിശ്ശിക ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ള ആകെത്തുക എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
ഇതിൽ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞുകിട്ടാനുള്ള തുക എത്രയാണ്; ഓരോ സ്ഥാപനവും നൽകാനുള്ള തുകയുടെ തരംതിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
സർക്കാർ സ്ഥാപനങ്ങൾ കുടിശ്ശിക വരുത്തിയിട്ടുള്ള തുകകൾ പിരിച്ചെടുക്കുന്നതിനായി ജല അതോറിറ്റി ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ജലവിഭവ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളോ ജീവനക്കാരുടെ ഔദ്യോഗിക വസതികളോ വെള്ളക്കരം കുടിശ്ശിക ആക്കിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം സ്ഥാപനങ്ങളും ഔദ്യോഗിക വസതികളും എത്ര രൂപ വീതമാണ് കുടിശ്ശിക വരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഇ )
ജലവിഭവ വകുപ്പിന് കീഴിലുള്ള ജീവനക്കാരിൽ ആരെങ്കിലും വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( എഫ് )
എങ്കിൽ ജലവിഭവ വകുപ്പിന് കീഴിലുള്ള ജീവനക്കാരാരും അവരുടെ സ്വാധീനമുപയോഗിച്ച് വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായി, സർക്കാർ ഉദ്യോഗസ്ഥരുടെ ബി.പി.എൽ. കാർഡുകൾ പരിശോധിച്ച മാതൃകയിൽ പരിശോധന നടത്തുന്നതിന് തയ്യാറാകുമോ; വ്യക്തമാക്കാമോ?
1105.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനപരിധി സംബന്ധിച്ച ഘടന പുനഃക്രമീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പുരോഗതി അറിയിക്കാമോ;
( ബി )
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ റവന്യൂ ജില്ലാ/താലൂക്ക് അടിസ്ഥാനത്തിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനപരിധിയുടെ അടിസ്ഥാനത്തിലോ വാട്ടര്‍ അതോറിറ്റി ഓഫീസുകളുടെ പ്രവര്‍ത്തനപരിധി പുനഃക്രമീകരിക്കാനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്താമോ?
1106.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റിയുടെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓണ്‍ലൈന്‍ സംവിധാനം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
ജല അതോറിറ്റിയുടെ ഗ്രാമപ്രദേശങ്ങളിലെ ഓഫീസുകളില്‍ എത്തുന്ന ഗുണഭോക്താക്കള്‍ക്ക്, നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തെ കുറിച്ചുള്ള ധാരണക്കുറവ് മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് പരിഹരിക്കാനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് വിശദമാക്കാമോ?
1107.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജലജീവന്‍ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന കുടിവെള്ള പദ്ധതിയുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ഏതെല്ലാം പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകും എന്ന് പഞ്ചായത്ത് തിരിച്ചു വിശദമാക്കാമോ;
( സി )
ഓരോ പഞ്ചായത്തിലെയും ജലജീവൻ മിഷൻ പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ ഭരണ/സാങ്കേതിക അനുമതി, കരാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദമാക്കാമോ?
1108.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ജല ഗുണനിലവാര പരിശോധനയ്ക്കായി അംഗീകൃത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സ്ക്കൂളുകളില്‍ അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പുതുതായി ജല ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1109.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള പുരോഗതി അറിയിക്കാമോ; പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകും എന്നുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം പദ്ധതികളാണ് നടന്നുവരുന്നത്‌; അവയുടെ പ്രവര്‍ത്തനപുരോഗതി, അനുവദിച്ച തുക, തല്‍സ്ഥിതി എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കി നല്‍കാമോ?
1110.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയില്‍ കുടിവെള്ളം നല്‍കുന്നതിനായി എത്ര പ്രൊജക്ടുകളുടെ ഡി.പി.ആര്‍. ആണ് തയ്യാറാക്കിയിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
ഇതില്‍ എത്ര എണ്ണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കാമോ;
( സി )
ഇവയുടെ നിര്‍മ്മാണ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1111.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുവണ്ണാമൂഴിയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കുപ്പിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ?
1112.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പുരാേഗതി വ്യക്തമാക്കുമാേ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിൽ ആയതിന്റെ കാരണം വ്യക്തമാക്കുമാേ;
( സി )
പ്രസ്തുത പദ്ധതി സജീവമാക്കുന്നതിനും നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമാേ?
1113.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര കുടിവെള്ള പദ്ധതിക്കുവേണ്ടി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1114.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചൻകോവിൽ പത്തേക്കര്‍ പ്രദേശത്ത് കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ പതിനഞ്ചോളം കുടുംബങ്ങൾക്ക് ഉൾവനങ്ങളിലേക്ക് പോയി കുടിവെള്ളം ശേഖരിക്കേണ്ടതായി വരുന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കുടിവെള്ള പദ്ധതിയുടെ മോട്ടർ മാസങ്ങളായി തകരാറിലായി കിടക്കുന്നതിനാൽ പ്രസ്തുത പ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വന്യമൃഗങ്ങളുടെ ആക്രമണഭീഷണി നേരിടുന്ന പ്രസ്തുത പ്രദേശത്ത് കുടിവെള്ളത്തിനായി ഉൾവനത്തിലേക്ക് പോകുന്നത് പ്രദേശവാസികളുടെ ജീവന് ഭീഷണി ആയതിനാല്‍ മോട്ടർ അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നതിനുള്ള സത്വര നടപടി കൈക്കൊള്ളുമോ; വിശദമാക്കാമോ?
1115.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയുടെ കവടിയാർ സെക്ഷൻ ഡ്രെയിനേജ് കണക്ഷൻ എടുക്കാത്ത ഉപഭോക്താക്കളിൽ നിന്നും ദീർഘകാലമായി ഡ്രെയിനേജ് ഫീസ് ഈടാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നടപടി ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഡ്രെയിനേജ് കണക്ഷന് അപേക്ഷ സമർപ്പിക്കുകയോ കണക്ഷൻ എടുക്കുകയോ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കളിൽ നിന്നും ഡ്രെയിനേജ് ഫീസീടാക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; അത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേൽ എന്ത് തുടർനടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
വാട്ടർ അതോറിറ്റി ബില്ല് നൽകിയപ്പോൾ ഡ്രെയിനേജ് ഫീസ് എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രസ്തുത തുക ഈടാക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
അപ്രകാരം ദീർഘകാലമായി തെറ്റായി ഈടാക്കിയ ഡ്രെയിനേജ് ഫീസ് തിരികെ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1116.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മണ്ഡലത്തില്‍ ജലജീവന്‍ മിഷൻ പദ്ധതിയിൽ ഉല്‍പ്പെടുത്തി നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തികളുടെയും പുരോഗതിയും ഏതെങ്കിലും പ്രവൃത്തി നടപ്പാക്കുന്നതില്‍ തടസ്സം നേരിടുന്നുവെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ?
1117.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതിയിൻകീഴിൽ വരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1118.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി മണ്ഡലത്തിലെ പദ്ധതികളുടെ പൂര്‍ത്തീകരണം വിലയിരുത്താമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം കടുത്തുരുത്തി മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്; ഇതുവരെ എത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്; പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം, പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ എത്ര ശതമാനം വീതമാണെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് പരമാവധി എത്ര തുക ചെലവഴിക്കാനാകും; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.