UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
790.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗക്കാരുടെ പാര്‍പ്പിടം, വിദ്യാഭ്യാസം, അടിസ്ഥാന ജീവനോപാധികള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഭവനരഹിതരായ പട്ടികജാതിക്കാരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുമോ; ഇതിൽ എത്രത്തോളം പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച തുകയും കേന്ദ്ര വിഹിതവും സമയബന്ധിതമായി ചെലവഴിക്കുവാന്‍ നടപടികൾ സ്വീകരിക്കുമോ?
791.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി.എസ്.ടി. വിഭാഗങ്ങള്‍ക്ക് ലെെഫ് മിഷന്‍ പദ്ധതി മുഖേനയാണോ വീട് നല്‍കുന്നത്;
( ബി )
ഒരേ വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സാഹചര്യത്തില്‍ ലെെഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് ലഭിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ അര്‍ഹതപ്പെട്ട എസ്.സി.എസ്.ടി. വിഭാഗത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
792.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ആദിവാസി കുടുംബങ്ങൾക്ക് നിലവിൽ വീട് നിർമ്മിച്ചു നൽകുന്നുണ്ടോ; ഉണ്ടെങ്കിൽ അർഹത മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്; ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
793.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.വി.അൻവർ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരത്തിന്റെ ഭാഗമായി മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിനായി പ്രത്യേകമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ലാന്റ് ബാങ്ക് പദ്ധതി അനുസരിച്ച് ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ആദിവാസി മേഖലകളില്‍ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് വില്ലേജ് പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഹരിതരശ്മി-നിറവല്ലം പദ്ധതി പ്രകാരം എന്തെല്ലാം സഹായങ്ങളാണ് പാരമ്പര്യകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആദിവാസി കര്‍ഷകര്‍ക്ക് നല്‍കി വരുന്നത്; വിശദാംശം നല്‍കാമോ?
794.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിട പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
795.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിതർ എത്രയുണ്ടെന്ന് മണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളിൽ എത്ര ഭവനരഹിതരുണ്ടെന്ന് മണ്ഡലം തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിഭാഗങ്ങളിൽ ആകെ 3 സെന്റ് മാത്രം ഭൂമിയുള്ളവർ എത്രയെന്ന് മണ്ഡലം തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
796.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ലോണുകള്‍ എടുത്ത് ഭവന നിര്‍മ്മാണം തുടങ്ങിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജനങ്ങള്‍ക്ക് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഭവന പൂര്‍ത്തീകരണം പദ്ധതി പ്രകാരം അധിക ലോണ്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
അധിക ലോണ്‍ ലഭിക്കുന്നതിന് ഭവനത്തിന് പത്ത് വര്‍ഷത്തിലേറെ പഴക്കം ഉണ്ടാകാന്‍ പാടില്ല എന്ന നിബന്ധനയില്‍ ഇളവ് വരുത്തുന്ന കാര്യം പരിശോധിക്കുമോ?
797.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിത-ഭവനരഹിത പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ എത്രയുണ്ടെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ണും വീടും പദ്ധതി പ്രകാരം ഇവരില്‍ എത്ര കുടുംബങ്ങള്‍ക്ക് നാളിതുവരെ ഭൂമിയും ഭവനവും നല്‍കിയെന്നും ഇനിയും എത്രപേര്‍ക്ക് നല്‍കുവാനുണ്ട് എന്നും വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിശദമാക്കുമോ?
798.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ എത്ര ആദിവാസി കുടുംബങ്ങളുണ്ട് എന്നത് സംബന്ധിച്ച് സർവ്വേ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത സർവ്വേ പ്രകാരം എത്രപേർ ഭൂരഹിതർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്;
( ബി )
സർവ്വേ നടത്തിയത് ഏത് ഏജൻസിയാണെന്നും ഏത് കാലയളവിൽ ആണെന്നും; വിശദമാക്കാമോ;
( സി )
നിലവിലുള്ള ആദിവാസി ഭൂരഹിതരുടെ കൃത്യമായ കണക്ക് സർക്കാരിന്റെ കൈവശം ലഭ്യമാണോ; ഇല്ലെങ്കിൽ പ്രസ്തുത വിവരശേഖരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമോ വിശദാംശം നൽകുമോ?
799.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ ഭവന നിർമ്മാണത്തിനായി ആവിഷ്കരിച്ച പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര എസ്.സി., എസ്.ടി. കുടുംബങ്ങൾക്ക് പുതിയതായി വീട് അനുവദിച്ചു നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
800.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ നിലവില്‍ ഭൂരഹിതരും ഭവനരഹിതരും വൈദ്യുതീകരിക്കാത്ത വീടുള്ളവരും ആയ എത്ര പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളാണ് ഉള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
എങ്കില്‍ ഇവര്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനും, വീട് വൈദ്യുതീകരിച്ച് നല്‍കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
801.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ച് നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ആദിവാസി ജനതയ്ക്ക് വാസയോഗ്യമായ ഗൃഹങ്ങള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ആദിവാസി ജനതയുടെ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുവാൻ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
802.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തിലെ ഭവന രഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ ഭൂരഹിതരായ ഭവന രഹിതര്‍ എത്രയെന്ന് പഞ്ചായത്ത് തിരിച്ചുള്ള വിവരം നല്‍കാമോ;
( സി )
ഇതില്‍ ലൈഫ് മിഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ എത്രയാണെന്ന് പഞ്ചായത്ത് തിരിച്ചുള്ള വിവരം നല്‍കുമോ?
803.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ എത്ര കുടുംബങ്ങൾക്ക് ഭവന പദ്ധതി പ്രകാരം വീടുകൾ അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
804.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വട്ടവടയില്‍ മോഡേണ്‍ വില്ലേജ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതി പ്രകാരം എത്ര കുടുംബങ്ങള്‍ക്കാണ് വീട് അനുവദിച്ചതെന്ന് അറിയിക്കാമോ;
( സി )
പദ്ധതിക്കായി എത്ര തുകയാണ് അനുവദിച്ചതെന്നും എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
805.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണത്തിനായി നിലവിൽ കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ നിന്നും സഹായം ലഭിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത കേന്ദ്ര സഹായം സംസ്ഥാനത്ത് എപ്രകാരമാണ് വിനിയോഗിക്കുന്നതെന്നും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇപ്രകാരം എത്ര പേർക്ക് വീട് നിർമ്മിച്ച് നൽകിയെന്നും വ്യക്തമാക്കുമോ?
806.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഭവന-ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍പ്പെട്ടവര്‍ ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍പ്പെട്ടിട്ടുണ്ടോയെന്ന വിവരം ലഭ്യമാണോ; എങ്കില്‍ വിശദവിവരം അറിയിക്കുമോ?
807.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഭവന നിർമ്മാണത്തിനായി നൽകി വരുന്ന ധനസഹായം പര്യാപ്തമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ കാണുമോ;
( ബി )
നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവും കൂലി വര്‍ദ്ധനവും ഊരുകളിലേക്ക് സാമഗ്രികൾ എത്തിക്കുന്നതിനുള്ള അമിത നിരക്കും കാരണം ഭവന നിർമ്മാണച്ചെലവ് ഭീമമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് നൽകി വരുന്ന ഭവന നിര്‍മ്മാണ ധനസഹായ തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി, പട്ടികവർഗ കുടുംബങ്ങള്‍ക്കും ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
808.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി കുടുംബങ്ങള്‍ക്ക് കുറ‍ഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കും എന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ എത്ര പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഭൂമി നല്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; പദ്ധതി നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
809.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍, ഭൂരഹിതര്‍ എന്നിവരുടെ വിശദാംശം പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേനയും ലൈഫ് ഭവന പദ്ധതി മുഖേനയും 2016 മുതല്‍ നാളിതുവരെ മണ്ഡലത്തില്‍ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
810.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവനരഹിതരായ പട്ടികജാതിക്കാര്‍ക്ക് ഭവനനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഭവന നിര്‍മ്മാണത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
2021-22 ലെ അതിദാരിദ്ര സര്‍വ്വേ പ്രകാരം എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
811.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കോട്ടായി പഞ്ചായത്തില്‍ കുംഭാര കോളനി അനുവദിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആയത് അനുവദിക്കുന്നത് അടിയന്തരമായി പരിഗണിച്ച് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുമോ; വിശദമാക്കുമോ?
812.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി എത്ര ഊരുകളിൽ നടപ്പാക്കിയിട്ടുണ്ട്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
813.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജകമണ്ഡലത്തിലുൾപ്പെട്ട കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ അമ്പൂരി മുള്ളിപ്പച്ച പട്ടികജാതി കോളനിയിൽ 2016-17 വർഷത്തിൽ നടപ്പിലാക്കിയ അംബേദ്ക്കർ ഗ്രാമം പദ്ധതി സംബന്ധിച്ച റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട്നൽകിയ നിവേദനത്തിന്മേൽ (5966416/2022/വി.ഐ പി./എം.(എസ്.സി.,എസ്.ടി.,ബി.സി.&ഡി.) സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
814.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ പാക്കരത്ത്, ആനക്കോട് എന്നീ കോളനികളിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം അനുവദിച്ച എന്തൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ എന്ന് ആരംഭിക്കാൻ കഴിയുമെന്നും; എന്ന് പൂർത്തീകരിക്കാന്‍ കഴിയുമെന്നും; ഇതിനായി സ്വീകരിച്ച നടപടി; എന്നിവ വിശദമാക്കുമോ?
815.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ പട്ടികജാതി കോളനികളുടെ പുനരുദ്ധാരണത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഏതൊക്കെ കോളനികളെയാണ് പുനരുദ്ധാരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും എന്തൊക്കെ പ്രവൃത്തികളാണ് പ്രസ്തുത കോളനികളിൽ നടപ്പാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
816.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ കോളനിയിലുമുള്ള വീടുകളുടെ എണ്ണം, കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ തരം എന്നിവ വിശദമാക്കാമോ;
( സി )
പ്രസ്തുത കോളനികളില്‍ വാസയോഗ്യമായ വീടില്ലാത്തവരുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
റോഡ് സൗകര്യമില്ലാത്തതും ഗതാഗതയോഗ്യമല്ലാത്ത റോഡുകളുള്ളതുമായ കോളനികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
817.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം, പ്രളയബാധിത കോളനികളുടെ നവീകരണം എന്നീ പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന പട്ടികജാതി സങ്കേതങ്ങളില്‍ നടപ്പാക്കിവരുന്ന പദ്ധതികളില്‍ എത്രശതമാനം ഇനിയും പൂര്‍ത്തീകരിക്കാതെ അവശേഷിക്കുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
മത്സരാധിഷ്ഠിത ടെണ്ടറിലൂടെ നിര്‍വഹണ ഏജന്‍സികളെ നിശ്ചയിക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ടി സ്കീമുകള്‍ പ്രകാരം ഏതെല്ലാം പദ്ധതികളാണ് നിര്‍മ്മിതികേന്ദ്രം മുഖേന നടപ്പാക്കുന്നത്; അവ പൂര്‍ത്തീകരിക്കാത്തതിന് കാരണം വ്യക്തമാക്കാമോ?
818.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തിലെ പാര്‍പ്പാംകോട് കോളനിയുടെ ശോചനീയാവസ്ഥ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളനിയില്‍ ആദിവാസി ക്ഷേമ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഭവനങ്ങള്‍ പലതും വാസയോഗ്യമല്ലെന്ന് പരിശോധിച്ചിട്ടുണ്ടോ; ആയതിന്റെ കണക്കുകള്‍ വിശദമാക്കാമോ;
( സി )
നിര്‍മ്മാണത്തില്‍ ഉണ്ടായ അപാകത പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; കുറ്റക്കാരായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത കോളനിയിലെ പാര്‍ക്കിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( എഫ് )
2011 മുതല്‍ 2022 മാര്‍ച്ച് വരെ പ്രസ്തുത കോളനിയുടെ നവീകരണനത്തിനായി അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ പദ്ധതിയടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
819.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിപ്രകാരം അരൂര്‍ മണ്ഡലത്തില്‍ പൊറ്റേത്തറ കോളനിയില്‍ ചെലവാകാതെ ബാക്കിവന്ന തുക ചെലവഴിക്കുന്നതിനുവേണ്ടി വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ടി പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ?
820.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തിലെ എസ്.സി. കോളനികള്‍, ആദിവാസി സെറ്റില്‍മെന്റുകള്‍ എന്നിവയുടെ പേര്, ജനസംഖ്യ, കുടുംബങ്ങളുടെ എണ്ണം എന്നിവ പ‍ഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇവയുടെ വികസനത്തിനായി 2016 മുതല്‍ 2022 വരെ എത്ര തുകവീതം അനുവദിച്ചു; സ്കീമിന്റെ പേര്, നിര്‍വ്വഹണ ഏജന്‍സി, ആരംഭിച്ച വര്‍ഷം, നിര്‍വ്വഹണത്തിന്റെ ഇപ്പോഴുള്ള പുരോഗതി; എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തരംതിരിച്ച് അറിയിക്കാമോ?
821.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച അമ്പൂരി ഗ്രാമപഞ്ചായത്തിലെ തെന്മല സെറ്റില്‍മെന്റ് കോളനി നവീകരണം എന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; ടി പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും; വിശദാംശം അറിയിക്കാമോ;
( ബി )
പുതുതായി ഏതൊക്കെ പട്ടികവര്‍ഗ്ഗ കോളനികളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിവരം ലഭ്യമാക്കാമോ?
822.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഗ്രാമപ‍ഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിലേക്ക് എത്തിച്ചേരുന്നതിന് ഇരുട്ടുകത്തിക്കടവില്‍ ചാലിയാറിന് കുറുകെ പാലം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തേക്ക് പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി പുതുക്കിയ എസ്റ്റിമേറ്റ് പട്ടികവര്‍ഗ്ഗ വകുപ്പ് മുഖാന്തിരം സമര്‍പ്പിച്ചോയെന്നും പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിന് കണക്കാക്കുന്ന മതിപ്പുതുക എത്രയെന്നും അറിയിക്കാമോ; അടിയന്തരമായി പാലം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ;
( സി )
ഇരുട്ടുകത്തിക്കടവില്‍ പാലം നിര്‍മ്മിക്കുന്നതിന് മറ്റേതെങ്കിലും വകുപ്പുകളോ ജനപ്രതിനിധികളോ ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ തുക എത്രയെന്നും എസ്റ്റിമേറ്റുകളോ തുടര്‍നടപടികളോ ആരംഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
823.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മൂഴിക്കല്‍ എസ്.സി. കോളനിയുടെ പുനരുദ്ധാരണ പ്രവൃത്തി ഇതുവരെയായി നടപ്പിലാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ടി പ്രവൃത്തി വെെകുന്നതിനുള്ള കാരണം അറിയിക്കാമോ;
( സി )
ടി പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ഡി )
ഇത്തരം പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ എത്ര കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നുള്ള വിശദാംശം അറിയിക്കാമോ?
824.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസ-തൊഴിൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി എത്ര കരിയർ ഗൈഡൻസ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഏതൊക്കെ കോളനികളിൽ, ഏതൊക്കെ ദിവസങ്ങളിലാണ്, ഇപ്രകാരം ക്യാമ്പുകൾ സംഘടിപ്പിച്ചതെന്നും; ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും; വ്യക്തമാക്കുമോ?
825.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നാളിതുവരെയായി ഏതൊക്കെ പട്ടികജാതി കോളനികളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസുകള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ അറിയിക്കാമോ?
826.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 ല്‍ പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തുര്‍ പഞ്ചായത്തിലെ കാവനാട് പട്ടികജാതി കോളനിയിലും മുരിക്കിങ്ങല്‍ കോളനിയിലും അംബേദ്കര്‍ ഗ്രാമ വികസനപദ്ധതി പ്രകാരം അനുമതി ലഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയവ മൂലം ആരംഭിക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പട്ടികജാതി കോളനികളില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അതാത് കോളനികളില്‍ യോഗം നടത്തി തയ്യാറാക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
827.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021-22 ല്‍ അംബേദ്കര്‍ ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് ഏതൊക്കെ കോളനികള്‍ക്ക് എത്ര തുക അനുവദിച്ചു എന്ന് വിശദമാക്കാമോ;
( ബി )
അംബേദ്കര്‍ ഗ്രാമവികസനവുമായി ബന്ധപ്പെട്ട് പ്രസ്തുത മണ്ഡലത്തില്‍ ഏതൊക്കെ കോളനികളിലാണ് നാളിതുവരെ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാനുള്ളവയും ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
മുന്‍ കാലങ്ങളില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ എത്ര എന്ന് വ്യക്തമാക്കാമോ;
( ഇ )
അവ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
828.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടിയിൽ അംബേദ്കർ സ്വാശ്രയ പദ്ധതി പ്രകാരമുള്ള രണ്ട് എസ്. സി. കോളനികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ ;
( ബി )
ഇവയുടെ നിർമ്മാണം എന്നേക്ക് പൂർത്തീകരിക്കാനാകും എന്ന് വിശദമാക്കാമോ?
829.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര പട്ടികജാതി കോളനികളിലാണ് അംബേദ്കർ ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും വ്യക്തമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
830.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പട്ടിക വിഭാഗക്കാര്‍ക്ക് നീതിയും അതിജീവനവും ഉറപ്പാക്കാന്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകനം നടത്തിയിട്ടുണ്ടോ; ഇത്തരക്കാരുടെ അതിജീവനത്തിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പോലീസ്-നിയമ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി എന്തൊക്കെ സംവിധാനങ്ങളാണ് പുതുതായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പട്ടിക വിഭാഗങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതും പുതുതായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതുമായ സാമ്പത്തിക പുനരധിവാസ പദ്ധതികള്‍ വിശദമാക്കുമോ?
831.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിക്രമത്തിന് ഇരയാകുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് നീതിയും അതിജീവനവും ഉറപ്പാക്കാന്‍ എന്താെക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമാേ?
832.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു നിലവിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ഏതൊക്കെയാണെന്നും അവയിൽ ഓരോന്നിലും എത്ര വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും അറിയിക്കാമോ?
833.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനു പുറത്ത് വിദ്യാഭ്യാസം ചെയ്യുന്ന പട്ടികജാതി വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കാേളര്‍ഷിപ്പ് നല്‍കുന്നതിന് സ്വീകരിച്ചു വരുന്ന പാെതു മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമാേ?
834.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആവശ്യത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( സി )
16-ല്‍ അധികം ആദിവാസി കോളനികള്‍ ഉള്‍പ്പെടുന്ന പ്രസ്തുത മണ്ഡലത്തില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിനാവശ്യമായ സത്വരനടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
835.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രസാരഥി പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രധാനപ്പെട്ട ഊരുകളിലൊന്നുംതന്നെ പ്രസ്തുത പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന ആക്ഷപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
നേരത്തെ നടപ്പിലാക്കിയിരുന്ന പദ്ധതിയില്‍ നിലവില്‍ എത്രയെണ്ണം നിര്‍ത്തലാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ഗോത്രസാരഥി പദ്ധതി ഇനി ഏതെല്ലാം ഊരുകളിലാണ് നടപ്പിലാക്കുവാനുള്ളത്; വിശദമാക്കാമോ;
( ഇ )
ഇതിനായി മുൻ സർക്കാരിന്റ കാലം മുതൽ നാളിതുവരെ എത്ര തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
836.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന സ്കീം പ്രകാരം ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ എത്ര വിദ്യാർത്ഥികൾക്ക് സഹായം നൽകിയിട്ടുണ്ട്; ഈ ഇനത്തിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഈ അക്കാദമിക വർഷം പ്രസ്തുത ആക്ഷപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിദ്യാഭ്യാസ സഹായത്തിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും എത്ര അപേക്ഷകൾ നിരസിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം നല്‍കുമോ;
( സി )
അപേക്ഷകൾ അംഗീകരിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ?
837.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ജോലി ലഭിക്കുന്നതിനായി എന്തൊക്കെ പ്രത്യേക പരിശീലന പദ്ധതികളാണ് നടത്തുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ കൂടുതലായുള്ള നിയോജക മണ്ഡലങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളെ അഭിമുഖീകരിക്കുന്നതിനും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുമായി പ്രസ്തുത മണ്ഡലങ്ങളില്‍ സ്ഥിരമായ ഒരു പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് തയ്യാറാകുമോ; വ്യക്തമാക്കാമോ?
838.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ പഠനത്തിന് പാേകുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികള്‍ അംഗീകാരമില്ലാത്ത സര്‍വകലാശാലകളില്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
839.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
334 ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചു പൂട്ടിയതിനെത്തുടർന്ന് പഠനത്തിന് അവസരം നഷ്ടപ്പെട്ട എത്ര പട്ടികവർഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചുപഠിക്കുന്നതിന് അവസരം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇവരില്‍ എത്ര പേർക്ക് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അഡ്മിഷൻ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
840.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ എസ്. എസ്. എൽ .സി ./പ്ലസ് ടു പരീക്ഷകളിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ എണ്ണം സംബന്ധിച്ച് ജില്ല തിരിച്ച് കണക്കുകൾ വകുപ്പിന്റെ പക്കൽ ഉണ്ടോ; ഉണ്ടെങ്കിൽ ജില്ലതിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും അതത് ജില്ലകളിൽ തന്നെ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങൾ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പ്രവേശന നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷവും ഉപരിപഠനത്തിന് അവസരം ലഭിക്കാതെ പോകുന്ന ഇത്തരം വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് തുടർപഠന സാഹചര്യം ഒരുക്കുമോ എന്ന് വിശദമാക്കുമോ;
( ഡി )
ഉപരിപഠനത്തിന് അർഹത നേടാതെ പോയ വിദ്യാർത്ഥികളിൽ നല്ലൊരു ഭാഗവും പട്ടികജാതിപട്ടികവ൪ഗ വിദ്യാർത്ഥികൾ ആണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ കുട്ടികളെ വിജയത്തിലേക്ക് എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
841.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചിട്ടുണ്ടാേ;
( ബി )
അപേക്ഷകന്റെ അര്‍ഹത നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
842.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പട്ടികജാതി കോളനികളിലേക്കുള്ള ഏതെല്ലാം റോഡുകള്‍ അറ്റകുറ്റപണി നടത്താനുണ്ടെന്നും ഇവയില്‍ ഏതെല്ലാം റോഡുകളുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടന്നും വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എത്ര അപേക്ഷ ഇതുവരെ ലഭിച്ചിട്ടുണ്ടന്ന് വ്യക്തമാക്കാമോ;
( സി )
ഇതില്‍ എത്ര പേര്‍ക്ക് പഠനമുറി നിര്‍മ്മിച്ച് നല്‍കിയെന്നും വിശദമാക്കാമോ?
843.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോ പദ്ധതിയിലും കേന്ദ്ര-സംസ്ഥാന വിഹിതം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി 2016-17 മുതല്‍ എത്ര തുക കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമായിയെന്ന് പദ്ധതികള്‍ വേർ തിരിച്ച് വെളിപ്പെടുത്താമോ?
844.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ കോളനികളിലെ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രസ്തുത പദ്ധതികൾക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിൽ ആണെന്നും വ്യക്തമാക്കുമോ?
845.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ  ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നുണ്ടോ;
( ബി )
പരിശീലനത്തിനായി തിരഞ്ഞെടുക്കുന്ന  ഉദ്യോഗാർത്ഥികൾക്ക് ധനസഹായം നൽകുന്നുണ്ടോ; എങ്കിൽ ഇത് വർദ്ധിപ്പിച്ച് നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായി കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ?
846.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്താം ക്ലാസ് എത്തുന്നതോടെ ആദിവാസി മേഖലകളിലെ 90 ശതമാനത്തിലധികം കുട്ടികളും പഠനം ഉപേക്ഷിക്കുന്നതായും 15 വയസ്സിനുള്ളിൽ ഇവർക്ക് ശരിയായ ലക്ഷ്യബോധം സൃഷ്ടിക്കാൻ നിലവിലെ വിദ്യാഭ്യാസ രീതിക്ക് കഴിയുന്നില്ലെന്നും വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ സീമാറ്റ് കേരള നടത്തിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയുണ്ടായോ;
( ബി )
ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നാണ് ടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്;
( സി )
ആദിവാസി ഊരുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്?
847.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളുടെ ചെലവിനുള്ള തുക മാറി ലഭിക്കാത്ത എത്ര സാമൂഹ്യ പഠന മുറികളുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന പഠന മുറികളിൽ എത്രയെണ്ണത്തിൽ കമ്പ്യൂട്ടര്‍, ടെലിവിഷൻ എന്നിവ പ്രവർത്തിക്കാത്ത നിലയിലുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പഠന മുറികളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് സർക്കാർ തലത്തിൽ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; വിശദാംശം നൽകുമോ?
848.
ശ്രീ. സജീവ് ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതിപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠനം നിര്‍ത്തി പോകുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്കിന്റെ കാരണങ്ങള്‍ കണ്ടെത്തി ആയത് പരിഹരിക്കുന്നതിന് കഴിഞ്ഞ സർക്കാർ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ ഈ സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
849.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രസാരഥി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു എന്നും നാളിതുവരെ എത്ര രൂപ ഇതിനായി ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ?
850.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ കോളനികളിലെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
851.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖല/മോഡല്‍ റെസിഡഷ്യൽ സ്ക്കൂള്‍, ഐ.ടി.ഐ/ ഐ.ടി.സി. എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠനവും തുടര്‍ പഠനവും ഉറപ്പാക്കാനായി സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
സ്കോളര്‍ഷിപ്പുകള്‍, ലംപ്സംഗ്രാന്റ്, ചികിത്സാ ആനുകൂല്യങ്ങള്‍, പഠനമുറിയും പഠന സൗകര്യങ്ങള്‍ ഉറപ്പാക്കലും എന്നിവ ഉള്‍പ്പെടെ എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കി അവരുടെപഠന നിലവാരമുയര്‍ത്താനായി സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
852.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികളുണ്ടെന്നും ഏതെല്ലാം കോഴ്സുകളിലാണ് ഇവര്‍ പ്രവേശനം നേടിയിട്ടുള്ളതെന്നും പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് നൽകി വരുന്ന സഹായങ്ങളും ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് അറിയിക്കുമോ; 2022-ൽ എന്തെല്ലാം സഹായങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കുടിശ്ശികയുണ്ടോ; എങ്കില്‍ ആയത് അടിയന്തരമായി വിതരണം ചെയ്യുമോ; വ്യക്തമാക്കുമോ?
853.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ അഫിലിയേഷനുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗങ്ങളില്‍ പ്രവേശനം ലഭിക്കുന്ന എസ്.സി/എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യം നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇത്തരം സ്ഥാപനങ്ങളുടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികളുടെ മെസ് ഫീസ് അടക്കമുള്ളവ അടയ്ക്കുന്നതിന് എന്തെങ്കിലും സഹായം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
854.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ എത്ര മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്; ഇതിൽ എത്ര സ്കൂളുകളിൽ അദ്ധ്യാപക തസ്തിക നിർണയം നടത്താനുണ്ട്; ആയത് സംബന്ധിച്ച് സ്കൂൾ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ തസ്തിക നിർണയ നടപടികൾ പൂർത്തിയാകാത്തതിനാൽ 2010-ന് ശേഷം അനുവദിക്കപ്പെട്ട ഭൂരിഭാഗം പ്ലസ് ടു സ്കൂളുകളിലും/ ബാച്ചുകളിലും സ്ഥിരം അധ്യാപകർ ഇല്ല എന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സ്ഥിര അധ്യാപകരോ പ്രിൻസിപ്പാളോ ഇല്ലാത്തത് പ്രസ്തുത സ്കൂളുകളിലെ കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
പട്ടികവർഗ്ഗ വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ വകുപ്പ് ഡയറക്ട്രേറ്റിൽ നിന്നും സർക്കാരിൽ ലഭ്യമായിട്ടുണ്ടോ;
( ഇ )
തസ്തിക നിർണയം നടത്തി അടിയന്തരമായി സ്ഥിരം അദ്ധ്യാപകരെ നിയമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
855.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; 30-06-2022 -ല്‍ ആദ്യബാച്ച് പരിശീലനം ആരംഭിക്കുമെന്നറിയിച്ചിരുന്നത് നടപ്പിലായോ എന്നറിയിക്കാമോ;
( ബി )
ആദ്യ ബാച്ചിനെ തെരഞ്ഞെടുത്ത നടപടിക്രമങ്ങള്‍ അറിയിക്കാമോ; എന്ത് മാനദണ്ഡമനുസരിച്ചാണ് പ്രസ്തുത ലിസ്റ്റ് തയാറാക്കിയതെന്ന് അറിയിക്കാമോ; തയ്യാറാക്കിയ പട്ടിക ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പരിശീലനപരിപാടികള്‍ക്ക് തെരഞ്ഞെടുക്കാന്‍ പട്ടിക തയ്യാറാക്കിയത് ഏതുതരത്തിലുള്ള പരസ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയിക്കാമോ; പകര്‍പ്പ് ലഭ്യമാക്കാമോ?
856.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് വ്യോമയാന മേഖലയിൽ ഉന്നത പഠനം നടത്തുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രസ്തുത പദ്ധതിക്കായി എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ എത്ര അപേക്ഷ ലഭിച്ചുവെന്നും എത്ര വിദ്യാർത്ഥികൾക്ക് സഹായം ലഭിച്ചുവെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഏതൊക്കെ സ്ഥാപനങ്ങളിൽ പഠിക്കാനാണ് സഹായം അനുവദിച്ചതെന്നും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്താണെന്നും വിശദമാക്കാമോ?
857.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളിൽ പുതുതായി ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഉമ്പര്‍നാട് ഐ.ടി.ഐ.യിൽ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്നും ഏതെല്ലാം കോഴ്സുകളാണ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കുമോ?
858.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ കളുടെ നവീകരണത്തിനും പുതിയ ട്രേഡുകള്‍ തുടങ്ങുന്നതിനുമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തില്‍ പട്ടികജാതിക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
859.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ആ൪.എസ്., പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകള്‍ എന്നിവയുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി താമസിച്ചു പഠിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
നിലവിലുള്ള എം.ആ൪.എസ്സുകളുടെയും, ഹോസ്റ്റലുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ? ?
860.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വട്ടവടയില്‍ പട്ടികവര്‍ഗ്ഗ വകുപ്പിനുകീഴില്‍ കുട്ടികള്‍ക്കായി പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നോ;
( ബി )
എങ്കില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിൽ കാരണം വിശദമാക്കാമോ?
861.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ട്രെെബല്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ കോമ്പൗണ്ടില്‍ ഒഴിഞ്ഞ് കിടക്കുന്ന 26 സെന്റ് സ്ഥലത്ത് ട്രെെബല്‍ ഹോസ്റ്റല്‍ പണിയുന്നതിന് വേണ്ടി കോതമംഗലം നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന്റെ വിശദാംശം സഹിതം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ട‌ര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷയിന്മേല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്കൂള്‍ കോമ്പൗണ്ടില്‍ ഒഴിഞ്ഞുകിടക്കുന്ന 26 സെന്റ് സ്ഥലം പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് വേഗത്തില്‍ കെെമാറുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ട്രെെബല്‍ ഹോസ്റ്റല്‍ അടിയന്തരമായി പണിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
862.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കീഴാറ്റൂർ പഞ്ചായത്തിൽ തച്ചിങ്ങനാടം വാർഡിൽ നിർമ്മിക്കുന്ന പട്ടിക ജാതി പ്രീമെട്രിക് ഹോസ്റ്റലിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
നിർമ്മാണം പൂർത്തീകരിച്ച് എന്ന് ഹോസ്റ്റലിൽ പ്രവേശനം നൽകാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
863.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അത് സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കാമോ?
864.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ജാതിയില്‍ നിന്നും ക്രിസ്തു മതം സ്വീകരിച്ചവര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ;
( ബി )
ദളിത് ക്രൈസ്തവരുടെ സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് ആര്‍ട്ടിക്കിള്‍ 31 (സി) അനുസരിച്ച് സംവരണം നല്‍കുന്നതിന് നിയമ നിര്‍മ്മാണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി പ്രത്യേക കോർപ്പറേഷൻ രൂപീകരിച്ച് ഇവര്‍ക്ക് നല്‍കി വരുന്ന ലോണ്‍ വ്യവസ്ഥകൾ ഉദാരമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
865.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിവർത്തിത ക്രൈസ്തവ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടോ; അർഹതയില്ലെങ്കിൽ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
2015-ലെ സംസ്ഥാന ബജറ്റിൽ ഇരുപത് ലക്ഷത്തോളം ജനസംഖ്യയുള്ള വിഭാഗമെന്ന് പറയുന്ന, സംസ്ഥാനത്തെ പരിവർത്തിത ക്രൈസ്തവർക്ക് മാത്രമായി പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് ഒരു ശതമാനം സംവരണം അനുവദിക്കാത്തത് എന്തുകൊണ്ടാണ് ;
( സി )
എസ്സ്. ഇ.ബി.സി.സംവരണക്രമീകരണത്തിൽ 23-05-2014 ൽ മാറ്റം വരുത്തിയപ്പോൾ സംസ്ഥാന സർക്കാർ ജനസംഖ്യ കണക്കെടുപ്പോ, പ്രസ്തുത വിഷയത്തിൽ പഠന റിപ്പോർട്ടോ തയ്യാറാക്കിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ പരിവർത്തിത ക്രൈസ്തവ വിദ്യാർത്ഥികൾ സംവരണം ഏത് വിഭാഗമായാണ് പങ്കിടുന്നത് ; സംവരണം പങ്കിടുന്ന പ്രസ്തുത വിഭാഗത്തിനും പരിവർത്തിത ക്രൈസ്തവർക്കും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എത്ര സീറ്റുകൾ വീതമാണ് എം.ബി. ബി.എസ്., മെഡിക്കൽ പി.ജി. തുടങ്ങിയ കോഴ്‌സുകൾക്ക് ലഭിച്ചത് ;പരിവർത്തിത ക്രൈസ്തവർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
866.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവ൪ഗ്ഗ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ പ്രൊജക്ട് വര്‍ക്ക് ചെയ്യുന്നതിനായി താത്കാലിക ജീവനക്കാര്‍, പ്രൊജക്ട് ഓഫീസര്‍മാര്‍, എന്നിവര്‍ എത്ര വീതം ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രൊജക്ടിന്റെ പേര് , കാലാവധി, പ്രൊജക്ട് വര്‍ക്ക് ചെയ്യുന്നവരുടെ തസ്തിക ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ നല്‍കാമോ?
867.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ നിലവിലുണ്ടെന്നും എത്ര പ്രമോട്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
എസ്.സി, എസ്.ടി പ്രമോട്ടര്‍മാരുടെ ഒഴിവ് യഥാസമയം നികത്താത്തത് പട്ടികജാതി പട്ടികവര്‍ഗ്ഗക്ഷേമപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയാക്കിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു കൊണ്ടാണ് യഥാസമയം ഒഴിവ് നികത്താത്തത് എന്ന് അറിയിക്കുമോ?
868.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം കാേഴിക്കാേട് ജില്ലയിൽ കാേര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിന് അനുമതി നല്‍കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമാേ?
869.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ കോളനികളുടെ പേര്, അനുവദിച്ച തുക, എന്നിവ ഉൾപ്പെടെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
വൈപ്പിന്‍ ബ്ലോക്കിന് കീഴിലെ നായരമ്പലം തേങ്ങാത്തറ കോളനിയിലെ പ്രവൃത്തികള്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
870.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് മുഖേന 2022-23 വര്‍ഷത്തേക്ക് നടപ്പാക്കുവാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
871.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ അടുവാട് കോട്ടക്കുന്ന് കോളനി കുടിവെള്ള പദ്ധതിയ്ക്ക് കോര്‍പ്പസ് ഫണ്ടില്‍ നിന്നും അനുവദിച്ച തുക നിര്‍വ്വഹണ ഏജന്‍സിയായ കേരള വാട്ടര്‍ അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് ഇതുവരെയും ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കെ. ഡബ്ല്യു. എ.യുടെ പി.എസ്.ടി.എസ്.ബി. അക്കൗണ്ടിലേക്ക് തുക മാറുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത തുകയില്‍ നിന്ന് റോഡ് കട്ടിംഗിന് പൊതുമരാമത്ത് വകുപ്പില്‍ അടക്കേണ്ട തുക മാറ്റേണ്ടതുണ്ട് എന്നതും ഭരണാനുമതി ലഭിച്ച റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചാല്‍ റോഡ് കട്ട് ചെയ്യാന്‍ അനുമതി ലഭ്യമാകില്ല എന്നതിനാലും കുടിവെള്ള പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാവും എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
872.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗസമുദായക്കാരെ സഹായിക്കുന്നതിനായി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പട്ടികജാതിയിൽപ്പെട്ട കര്‍ഷകത്തൊഴിലാളികൾക്ക് കൃഷി ഭൂമി ലഭ്യമാക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് വിശദമാക്കാമോ;
( സി )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള സാമ്പത്തിക സഹായം എത്രയാണ് എന്ന് വ്യക്തമാക്കുമോ; വിവരങ്ങള്‍ നല്‍കാമോ?
873.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റു പ്രവർത്തനങ്ങൾക്കായും 2016 മുതൽ നാളിതുവരെ ചെലവാക്കിയിട്ടുള്ള ആകെ തുക എത്ര; കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ തരംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ ഇനങ്ങളിലാണ് പ്രസ്തുത തുക ചെലവാക്കിയിട്ടുള്ളത്; ഓരോ ഇനത്തിലും ചെലവാക്കിയ തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ കാലയളവിൽ പ്രസ്തുത വിഭാഗങ്ങൾക്കായി നീക്കിവയ്ക്കുപ്പെട്ടിരുന്ന കേന്ദ്ര-സംസ്ഥാന ഫണ്ടുകളിൽ നാളിതുവരെ ചെലവാക്കാനാകാതെ ബാക്കി ആക്കുകയോ ലാപ്സായി പോകുകയോ പിന്നീട് ചെലവാക്കുന്നതിനായി മാറ്റി വയ്ക്കുകയോ ചെയ്തിട്ടുള്ള തുകകൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
874.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അഭ്യസ്ത വിദ്യരായവർക്ക് കെ.പി.എസ്.സി, യു.പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി പ്രത്യേക കാേച്ചിംഗ് സെന്ററുകള്‍ ഉണ്ടാേ; എങ്കില്‍ ഏതാെക്കെ ജില്ലകളിലാണെന്ന് വിശദമാക്കാമാേ?
875.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെങ്കില്‍ പ്രസ്തുത വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഉടന്‍ പരിഹാരം നേടാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
876.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി. പട്ടികവർഗ ഫണ്ടുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
മലപ്പുറത്ത് നടന്ന പട്ടികജാതി ഭവന ഫണ്ട് തട്ടിപ്പിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ;
( സി )
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി വകയിരുത്തുന്ന ഫണ്ട് സുതാര്യമായി വിനിയോഗിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഫണ്ടിന്റെ ദുരുപയോഗം തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
877.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ഗോത്രങ്ങളില്‍പ്പെട്ട വനാശ്രിത സമൂഹത്തിന് വനാവകാശ നിയമപ്രകാരം ലഭിച്ചിട്ടുള്ള അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വന സംരക്ഷണ നിയമം വഴി ഇല്ലാതാകുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വനാവകാശ നിയമ നിയമപ്രകാരം എത്ര കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചെന്നും പ്രസ്തുത നിയമ പ്രകാരം എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്നും ഉള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( സി )
അര്‍ഹരായ എല്ലാവര്‍ക്കും കൈവശരേഖ നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
വനത്തിനുള്ളിലും വനത്തിന്റെ പരിസരത്തും താമസിക്കുന്ന പട്ടിക ഗോത്രങ്ങളില്‍ പെട്ടവരുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികളെക്കുറിച്ചും ഭൂരാഹിത്യം പരിഹരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളെക്കുറിച്ചും വിശദമാക്കാമോ?
878.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഴ്സിംഗ് പഠനം പൂർത്തീകരിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കു സർക്കാർ ആശുപത്രികളിൽ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കി വരുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ടി പദ്ധതി മുഖേന നാളിതുവരെ എത്ര വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
നഴ്സിംഗ് പഠനം പൂർത്തീകരിച്ച മുഴുവൻ യുവതീ യുവാക്കൾക്കും ടി പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ പരിശീലനം നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കാമോ?
879.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം ഈ വർഷം സമർപ്പിച്ച റിപ്പോർട്ടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയത് ഏതൊക്കെ റിപ്പോർട്ടുകളിലാണ്; പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
880.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി അവലോകനം നടത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് നിലവിലുള്ള അക്രഡിറ്റഡ് ഏജന്‍സികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഏജന്‍സികള്‍ക്ക് പകരമായി ഏതെങ്കിലും പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
881.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ ഹരിത രശ്മി പദ്ധതിയുടെ പുരോഗതി വിശകലന വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പട്ടിക വർഗ്ഗക്കാരുടെ ഭക്ഷണരീതികൾക്കനുസൃതമായ വിളകൾ കൃഷി ചെയ്യുന്നതിന്പ്രസ്തുത പദ്ധതി പ്രാമുഖ്യം നൽകുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ശാസ്ത്രീയമായ കൃഷിരീതികൾ പട്ടിക വർഗ്ഗക്കാരെ പരിശീലിപ്പിക്കുന്നതിന് പ്രസ്തുത പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
ഹരിത രശ്മി പദ്ധതി പ്രകാരം കർഷക സംഘങ്ങൾക്ക് ഏതെല്ലാം തരത്തിലുള്ള സഹായങ്ങളാണ് നൽകിവരുന്നതെന്ന് വ്യക്തമാക്കുമോ?
882.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകുന്നതിനായി കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ വകയിരുത്തിയിട്ടുള്ള തുക എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ സാമ്പത്തിക വർഷവും ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചു എന്ന് അറിയിക്കുമോ; പ്രസ്തുത ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
883.
ശ്രീമതി.ഉമ തോമസ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വികസന ഫണ്ടിന്റെ വിനിയോഗത്തിൽ അഴിമതി നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
എസ്.സി., എസ്.ടി. പ്രമോട്ടർമാരും പട്ടികജാതി വികസന ഓഫീസർമാരും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരും ഉൾപ്പെടുന്ന ഉദ്യോഗസ്ഥരിൽ പലരും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണനേതൃത്വവുമായി ചേർന്ന് അഴിമതി നടത്തുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് അവസാനിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
884.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ എസ്.സി.,എസ്.ടി ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്;
( ബി )
ഏതൊക്കെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഏതൊക്കെ പദ്ധതികളിൽ എത്ര കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി; വ്യക്തമാക്കാമോ;
( സി )
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി വികസന വകുപ്പ് എന്തൊക്കെ നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ?
885.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുളള സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇവരുടെ ഭൂമിയിൽ ആധുനിക രീതിയിലുളള കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ​പ്രോത്സാഹിപ്പിക്കുവാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
886.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗക്കാരുടെ തനതു സാംസ്കാരിക പരിപാടികള്‍, നാടന്‍ കലകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ?
887.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പുകളുടെ കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ ഈ വകുപ്പുകളുടെ അധീനതയില്‍ എത്ര സ്ഥലമാണുള്ളതെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
888.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ് .സി എസ്.ടി. വിഭാഗങ്ങളിലെ മിശ്രവിവാഹിതർക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എന്താെക്കെ സഹായങ്ങളാണ് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്; വിശദാംശം നല്‍കാമാേ;
( ബി )
പ്രസ്തുത വിഭാഗങ്ങളിലെ മിശ്രവിവാഹിതർക്ക് ധനസഹായം അനുവദിക്കുന്നുണ്ടോ; എങ്കിൽ ധനസഹായം അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദീകരിക്കാമാേ;
( സി )
എത്ര രൂപയുടെ ധനസഹായമാണ് അനുവദിക്കുന്നത്;
( ഡി )
ധനസഹായം അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ; എങ്കിൽ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
889.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പട്ടികവർഗ്ഗ മേഖലകളിൽ റിസർച്ച് പെർമിഷൻ, ഫീൽഡ് സർവ്വേ, ഇന്റേൺ ഷിപ്പ്, ക്യാമ്പ്, വീഡിയോഗ്രാഫി എന്നിവ നടത്തുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ അനുമതി നൽകിയിട്ടുള്ളതും നിഷേധിച്ചിട്ടുള്ളതും എത്രയെന്നും അനുമതി നിഷേധിക്കപ്പെട്ട സ്ഥാപനങ്ങൾ/വ്യക്തികൾ ആരൊക്കെയാണെന്നും അനുമതി നിഷേധിക്കാനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ?
890.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അനുവദിക്കുന്ന ഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ലാപ്സാകാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
891.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ സ്വന്തമായി വീടില്ലാത്തതും സ്ഥലമില്ലാത്തതുമായ പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ വിവരം തദ്ദേശസ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ടി മണ്ഡലത്തിൽ സര്‍ക്കാരിന്റെ വീട്/സ്ഥലം ലഭിയ്ക്കുന്നതിനുള്ള ഒരു പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത എത്ര കുടുംബങ്ങള്‍ നിലവിലുണ്ടെന്നും; ഇവര്‍ക്ക് വീട്, സ്ഥലം ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
892.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാത്സല്യനിധി പദ്ധതി പ്രകാരം നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ എത്രപേര്‍ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
893.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അട്ടപ്പാടി പട്ടികവർഗ്ഗ മേഖലയുടെ വികസനത്തിനായി പട്ടികവർഗ്ഗ വകുപ്പ് മുഖേന എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് പ്രസ്തുത തുക ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?
894.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ സ്വാശ്രയ പദ്ധതിയിലൂടെ തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട തിരൂരങ്ങാടി നഗരസഭയിലെ രണ്ട് എസ്.സി. കോളനികളുടെ നവീകരണം സംബന്ധിച്ച പുരോഗതി വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തിയുടെ പൂർത്തീകരിച്ച നടപടികള്‍, ഇനി പൂർത്തീകരിക്കാനുള്ള നടപടികള്‍ എന്നിവ വിശദമാക്കാമോ ?
895.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ പട്ടികജാതി വികസന ഓഫീസില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എത്ര ആളുകള്‍ക്ക് വീട് വെയ്ക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി തുക അനുവദിച്ചിട്ടുണെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി 2021-22 കാലയളവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
അപേക്ഷ സമര്‍പ്പിച്ചതില്‍ പ്രകാരം തുക അനുവദിക്കപ്പെട്ടരുടെ വിശദാംശം നല്‍കാമോ?
896.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് നല്‍കാനുള്ള കുടിശ്ശിക ഗ്രാന്‍റ് നാളിതുവരെ നല്‍കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടിശ്ശിക ഗ്രാന്‍റ് എന്ന് നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
897.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കൊല്ലങ്കോട് കാര്‍ഷിക കോളേജിന്റെ (പട്ടികജാതി വികസന വകുപ്പ്) പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
898.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും ആലത്തൂര്‍ മണ്ഡലത്തിലെ എത്ര പേര്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തുവെന്നും എത്ര തുക വിതരണം ചെയ്തുവെന്നും വിശദമാക്കുമോ?
899.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം ഫാം പുനരധിവാസ മേഖലയിലെ രൂക്ഷമായ ആന ശല്യം തടയുന്നതിന് ആനപ്രതിരോധ മതിൽ നിർമ്മിക്കുന്നതിനായി പട്ടികവർഗ്ഗ വകുപ്പ് 22 കോടി രൂപ അനുവദിച്ചതിന്റെ പ്രവർത്തന പുരോഗതി വിശദീകരിക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആന പ്രതിരോധ മതിൽ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
900.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ (കിപ്തം നം. ആര്‍. 724) പരിധിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത സംഘത്തിന്റെ കെട്ടിടം ശോച്യാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ആറ് സെന്റ് സ്ഥലം സ്വന്തമായുള്ള പ്രസ്തുത സ്ഥാപനത്തിന്റെ കെട്ടിടം പണിയ്ക്കാവശ്യമായ സഹായം നല്‍കാനാകുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
901.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിലെ 2011 മുതല്‍ 2022 വരെയുള്ള ഓരോ വര്‍ഷത്തെയും അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ന്യൂനത സംഗ്രഹ റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
902.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിൽ നിന്നും പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള ചികിത്സാധന സഹായത്തിനായി എത്രപേർ അപേക്ഷ നൽകിയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളി‍ല്‍ നിന്നും എത്ര പേർക്ക് ചികിത്സാധന സഹായം നൽകിയെന്നും; തുക എത്രയെന്നും; വിശദമാക്കാമോ;
( സി )
ഏതെങ്കിലും അപേക്ഷകൾ നിരസിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ അപേക്ഷകളാണ് നിരസിച്ചതെന്നും ;ആയതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
903.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്കയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ ക്ഷേമം മുന്‍നിര്‍ത്തി 2016 മുതല്‍ നാളിതുവരെ എന്തൊക്കെ പദ്ധതികളാണ് വകുപ്പ് മുന്‍കൈ എടുത്ത് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങളാണ് നിലവില്‍ ജില്ലയില്‍ അധിവസിക്കുന്നതെന്ന വിവരം ലഭ്യമാക്കാമോ?
904.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നിയോജകമണ്ഡലത്തില്‍ സ്വയം പര്യാപ്ത പട്ടികജാതി ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
905.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ?
906.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ജില്ലകളില്‍ പട്ടികജാതി വികസന ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് വകുപ്പ് ഡയറക്ടര്‍ ക്രോഡീകരിച്ച ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്കുമോ;
( ബി )
എങ്കിൽ എന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്; ഇക്കാര്യത്തില്‍ സ്വീകരിച്ച തുടർനടപടികള്‍ വിശദീകരിക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രോജക്ടുകളുടെ നിർവഹണത്തിന് നിർവഹണദ്യോഗസ്ഥർ ഇല്ലാത്തതുമൂലമുള്ള പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ മലപ്പുറം നഗരസഭയിൽ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ പത്ത് നഗരസഭകളില്‍ കൂടി പട്ടികജാതി വികസന ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
907.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പട്ടികവർഗ്ഗ മേഖലകളിൽ ആരംഭിച്ചിട്ടുള്ളതും പൂർത്തീകരിക്കാൻ കഴിയാത്തതുമായ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
908.
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സുകളിലെ പ്രതികളെ ഭീഷണിപ്പെടുത്തി ചില പട്ടികജാതി സംഘടനകൾ പണം തട്ടിയെടുത്തതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
പണം നൽകിയില്ലെങ്കിൽ പരാതി നൽകും എന്ന് പട്ടികജാതി സംഘടനകൾ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്മേല്‍ എന്ത് തുടർനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പട്ടികജാതി, പട്ടികവർഗ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
909.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നതായി പറയപ്പെടുന്ന എസ് .സി., എസ്.ടി. ഫണ്ട് തട്ടിപ്പ് വ്യാജ രേഖകൾ ചമച്ചാണ് നടത്തിയത് എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
എസ് .സി., എസ്.ടി. പ്രൊമോട്ടർമാരും പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും പ്രസ്തുത തട്ടിപ്പിന് കൂട്ടുനിന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
തദ്ദേശ സ്ഥാപനങ്ങൾ മുഖേന നൽകുന്ന എസ്.സി., എസ്.ടി. ഫണ്ടിന്റെ വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന് എന്തെങ്കിലും സംവിധാനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
910.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുമായി ബന്ധപ്പെട്ട ബഡ്ജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ നിന്ന് ചെലവഴിച്ച തുകയും പ്ലാൻ നോൺ പ്ലാൻ ഇനങ്ങൾ തിരിച്ചു വ്യക്തമാക്കുമോ?
911.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ ഓരോ വർഷവും അട്ടപ്പാടിയിലെ പട്ടികവർഗ്ഗ ക്ഷേമത്തിനായി അനുവദിച്ചതും, ചെലവഴിച്ചതുമായ തുകയുടെ വിശദാംശങ്ങൾ ലഭ്യമാകുമോ;
( ബി )
2016 മുതൽ 2022 ജൂലൈ മാസം വരെ അട്ടപ്പാടിയിൽ എത്ര നവജാത ശിശുക്കൾ മരണപ്പെട്ടിട്ടുണ്ട്; ഇതില്‍മതിയായ ചികിത്സ ലഭിക്കാതെയും പോഷകാഹാര കുറവുമൂലവും എത്ര കുട്ടികൾ മരണപ്പെട്ടു; വിശദാംശം നൽകുമോ;
( സി )
ഗർഭിണികൾക്കും, കുട്ടികൾക്കും മതിയായ ചികിത്സയും, പോഷകാഹാരവും ലഭ്യമാക്കാനും ഇത് ഇവർക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാനും സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
912.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലകളിൽ വ്യക്തികളും സന്നദ്ധസംഘടനകളും നടത്തുന്ന ഗവേഷണങ്ങൾ, ഫീൽഡ് സർവ്വേകൾ തുടങ്ങിയവയ്ക്ക് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച പുതിയ സർക്കുലറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഏത് സാഹചര്യത്തിലാണ് മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് അനുമതി നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ?
913.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കോർപ്പറേഷനിലെ എസ്.സി.എസ്.ടി. ഫണ്ട് വിനിയോഗത്തിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണെന്നും എത്ര കോടി രൂപയുടെ അഴിമതി നടന്നതായാണ് കണക്കാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടികൾ നാളിതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
914.
ശ്രീ കെ ആൻസലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രവര്‍ഗ മേഖലകളിലെ സമ്പൂര്‍ണ്ണ വികസനവും ക്ഷേമവും ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;സര്‍ക്കാര്‍ ;
( ബി )
പട്ടിക ഗോത്രവര്‍ഗ മേഖലകളിൽ വിവിധ സംഘടനകള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രവണതകള്‍ നിരുത്സാഹപ്പെടുത്തുന്നതിനും പ്രസ്തുത വിഭാഗങ്ങളുടെ സ്വെെര്യ ജീവിതം ഉറപ്പുവരുത്തുന്നതിസര്‍ക്കാര്‍ നുമായി നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് വിശദമാക്കുമോ;
( സി )
ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കൃഷിരീതികള്‍ വികസിപ്പിക്കുന്നതിനും കാര്‍ഷികോല്പങ്ങള്‍ വിപണനം നടത്തുന്നതിനും സഹായകരമാകുന്ന നിലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ?
915.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ ദുരിതാശ്വാസനിധിയില്‍നിന്നും എത്രപേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന് അറിയിക്കാമോ?
916.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക സമുദായ ക്ഷേമത്തിനായി ഏതെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്നും വിശദമാക്കുമോ?
പട്ടികജാതി, പട്ടികഗോത്രവർഗക്കാരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പദ്ധതികൾ
917.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആധുനിക തൊഴില്‍ മേഖലകളിലും വ്യവസായ സംരംഭങ്ങളിലും പട്ടികജാതി, പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഇവരുടെ സംരംഭങ്ങള്‍ക്ക് മൂലധന പിന്തുണ നല്‍കുന്നതിനും സംരംഭകത്വ പരിശീലനം നല്‍കുന്നതിനും ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ;
( സി )
പട്ടികജാതി, പട്ടികഗോത്രങ്ങളില്‍പ്പെട്ട യുവ എഞ്ചിനീയര്‍മാരെ അക്രെഡിറ്റഡ് എഞ്ചിനീയര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
918.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കെെവരിക്കുന്നതിന് ഉതകുന്ന രീതിയില്‍ ഇവരില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ യോഗ്യതയുള്ള യുവാക്കള്‍ക്ക് എഞ്ചിനീയര്‍മാരായും ഓവര്‍സിയര്‍മാരായും നിയമനം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനം രാജ്യത്ത് ഒന്നാമതാണ് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവർക്കായി സർക്കാർ നടത്തുന്ന സാമ്പത്തിക ഇടപെടലുകളുടെ ഫലമായിട്ടാണ് ഇത് സാധ്യമായിട്ടുള്ളതെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
919.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകളിലൂടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; സമുദായ നിര്‍ണയ പഠനങ്ങളില്‍ കിര്‍ത്താഡ്സ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനും ഗോത്രവര്‍ഗങ്ങളുടെ അന്യംനിന്നുപോവുന്ന സാംസ്കാരിക സത്തയെ സംരക്ഷിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പട്ടികജാതി, പട്ടികവര്‍ഗ വികസനം പരിശീലനത്തിലൂടെ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ആരോഗ്യ സംരക്ഷണം, കലാസാംസ്കാരിക ഉന്നമനം, ഭരണഘടനാ അവകാശം തുടങ്ങിയ മേഖലകളില്‍ എന്തെല്ലാം പരിശീലന പ്രവര്‍ത്തനങ്ങളാണ് കിര്‍ത്താഡ്സിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നത്; വിശദമാക്കാമോ?
920.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികളുടെ വിവാഹ ധനസഹായം ഒന്നേകാൽ ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന ബജറ്റ് നിർദേശം നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വർധിപ്പിച്ച ആനുകൂല്യം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ;
( ബി )
മാതാപിതാക്കൾ മരണപ്പെട്ട യുവതികളുടെ വിവാഹത്തിന് പട്ടികവർഗ്ഗ വികസന വകുപ്പ് ഒന്നര ലക്ഷം രൂപയുടെ ധനസഹായം നൽകിവരുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ പട്ടികജാതി വികസന വകുപ്പിലും ഇത് നടപ്പാക്കുമോ; വിശദമാക്കാമോ?
921.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി ജനവിഭാഗങ്ങളുടെ വിവിധ ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
അതിദാരിദ്ര്യത്തില്‍ കഴിയുന്ന പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്ക് ത്രിതലപഞ്ചായത്തുകളുടെ സഹകരണത്തോടെ കണ്ടെത്തി അവരെ സഹായിക്കുവാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
922.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക വര്‍ഗക്കാർക്കായി പ്രഖ്യാപിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കേന്ദ്രം തുക അനുവദിക്കാത്തതിനാല്‍ പ്രസ്തുത പദ്ധതികളെ സംസ്ഥാന പദ്ധതികളാക്കി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് അധിക തൊഴില്‍ നല്‍കുന്നതിനായി കേരള ട്രൈബല്‍ പ്ലസ് പ്രോഗ്രാം എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പട്ടിക വര്‍ഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിച്ചു നല്‍കുന്നതിനും ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
923.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാേത്ര വാത്സല്യ നിധി പദ്ധതിയിൽ എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് അറിയിക്കാമോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമാേ?
924.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് പ്രസ്തുത വിഭാഗത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് കാര്യമായ അറിവില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ അവരുടെയിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
താഴെത്തട്ടിലുള്ളവരുടെ അജ്ഞത മുതലെടുത്ത് മേല്‍ത്തട്ടിലുള്ളവരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പദ്ധതി തുക തട്ടിയെടുക്കുന്നതിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഓരോ വര്‍ഷവുമുളള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം ചെലവാക്കാത്ത തിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; പദ്ധതി തുക വകമാറ്റി ചെലവഴിച്ചതായുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
925.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹികമായും, സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബി സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്രസാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം ലഭ്യമാക്കിയ പ്രൊഫോര്‍മയുടെ അടിസ്ഥാനത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കുന്നതിനാവശ്യമായ പഠനം പൂര്‍ത്തിയായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച ശിപാര്‍ശ കേന്ദ്രസര്‍ക്കാരിലേക്ക് എന്നത്തേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
926.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം പിന്നാക്ക വിഭാഗത്തില്‍ അധികമായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങൾ ഏതെല്ലാം;
( ബി )
പ്രസ്തുത വിഭാഗങ്ങളെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട കാരണങ്ങള്‍,മാനദണ്ഡങ്ങള്‍ എന്നിവ വെളിപ്പെടുത്തുമോ;
( സി )
ടി വിഭാഗങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇതുമൂലം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇനിയും ഏതെല്ലാം വിഭാഗങ്ങളെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?
927.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് നല്‍കി വരുന്ന സഹായങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
സിവില്‍ സര്‍വീസ് പരിശീലത്തിന് അനുവദിക്കുന്ന ഗ്രാന്റ്, സംവരണം എന്നിവ സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍, അപേക്ഷാ നടപടിക്രമങ്ങള്‍ തുടങ്ങിയവ വിശദീകരിക്കാമോ?
928.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍വഴി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ;
( ബി )
പാലാ മേലുകാവ് പഞ്ചായത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ വിശദമാക്കാമോ;
( സി )
ടി പഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ കൃത്യമായി ലഭിക്കുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
929.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജനസംഖ്യയിൽ കുടുംബി സമുദായം എത്രശതമാനം ഉണ്ടെന്ന് കണക്കായിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര; വ്യക്തമാക്കാമോ;
( ബി )
കുടുംബി സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണം നൽകുന്നുണ്ടോ; ഉണ്ടെങ്കിൽ എത്രശതമാനം;
( സി )
ഏതൊക്കെ കോഴ്‌സുകൾക്കാണ് സംവരണം നൽകുന്നത് എന്ന് വ്യക്തമാക്കുമോ; ഡിഗ്രി കോഴ്‌സുകൾക്ക് സംവരണം ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് നൽകുവാനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
കുടുംബി സമുദായങ്ങള്‍ക്ക് സർക്കാർ സർവ്വീസിൽ സംവരണം നൽകുന്നുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
930.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം തരത്തിലുള്ള വായ്പകളാണ് പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നൽകി വരുന്നത്;
( ബി )
വായ്പയും നൽകുന്ന സ്ഥാപനങ്ങളും വായ്പക്കുള്ള പലിശയും എത്രയെന്ന് വിശദമാക്കാമോ?
931.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക സമുദായത്തിൽ പെട്ടവരുടെ ആപേക്ഷിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി നടപ്പിലാക്കിയിട്ടുള്ള തൊഴിൽദായക പദ്ധതികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സമുദായത്തിൽപ്പെട്ട യുവതീ യുവാക്കളുടെ സ്വയം സംരംഭകത്വ പദ്ധതികൾക്ക് നൽകിവരുന്ന സഹായങ്ങൾ എന്തെല്ലാം; വിശദമാക്കുമോ;
( സി )
പിന്നാക്ക സമുദായങ്ങളിലെ പരമ്പരാഗത തൊഴിൽ മേഖലകളുടെ ആധുനികവൽക്കരണത്തിനും വരുമാന വർദ്ധനവിനുമായി നൽകിവരുന്ന സഹായങ്ങൾ എന്തെല്ലാം; വിശദമാക്കുമോ;
( ഡി )
പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകളുടെ വരുമാന വർദ്ധനവിനും നൈപുണ്യ വികസനത്തിനുമായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
932.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കിവരുന്ന ധനസഹായം അക്കാദമിക് കലണ്ടര്‍ അനുസരിച്ചാണോ നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അതത് വര്‍ഷങ്ങളില്‍/സെമസ്റ്ററുകളില്‍ ധനസഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പഠനം പൂര്‍ത്തീകരിക്കുന്നതിനിടയില്‍ ചില വര്‍ഷങ്ങളി‍ല്‍ ധനസഹായം ലഭ്യമാക്കുന്നില്ല എന്ന പരാതി പരിഹരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
933.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്ത് ഉന്നത പഠനം നടത്തുന്നതിന് ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ എത്ര വിദ്യാർത്ഥികൾക്ക് സഹായം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഏതൊക്കെ കോഴ്സുകൾ പഠിക്കുന്നതിനാണ് സഹായം അനുവദിച്ചിട്ടുള്ളത്;
( സി )
ഈ പദ്ധതി പ്രകാരം അപേക്ഷിച്ച എത്ര വിദ്യാർത്ഥികളുടെ അപേക്ഷകൾ നിരസിച്ചിട്ടുണ്ട്;
( ഡി )
ഈ ഇനത്തിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
934.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ഓവർസീസ് സ്കോളർഷിപ്പ് ഒരു അക്കാദമിക വർഷത്തിൽ വളരെ കുറച്ച് കുട്ടികൾക്ക് മാത്രമാണ് അനുവദിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ അർഹതപ്പെട്ട നിരവധി പേർക്ക് അവസരം നിഷേധിക്കപ്പെടുന്നതിനാൽ ഓവർസീസ് സ്കോളർഷിപ്പ് ഒരു അക്കാദമിക വർഷത്തിൽ നൂറ് വിദ്യാർത്ഥികൾക്ക്‌ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
935.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി എന്തെല്ലാം പുതിയ പദ്ധതികളാണ് രൂപം നല്‍കിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ല എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് സമയബന്ധിതമായി ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
936.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനക്ഷേമ കോര്‍പ്പറേഷന്‍ മുഖേന സംരംഭങ്ങള്‍ ആരംഭിക്കുവാനാവശ്യമായ ധനസഹായം നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
തിരുവനന്തപുരം, ആലപ്പുഴ ജില്ലാ ഓഫീസുകള്‍ മുഖേന ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര രൂപയാണ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ധനസഹായത്തിന് ലഭിക്കുന്ന അപേക്ഷകളില്‍ സംരംഭകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടിന് ആനുപാതികമായ തുക നല്‍കുന്നതില്‍ കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
937.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ വിശദീകരിക്കാമോ;
( ബി )
തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ടി കോര്‍പ്പറേഷന്‍ നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പര്യാപ്തമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കോര്‍പ്പറേഷന്‍ മുഖാന്തിരം നടപ്പിലാക്കിവരുന്ന തൊഴില്‍ സംരംഭങ്ങള്‍ക്ക് ലോണ്‍ തുക വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
938.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കാേര്‍പ്പറേഷന്‍ ആറ്റിങ്ങല്‍ നിയാേജകമണ്ഡലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്; നഗരസഭ/പഞ്ചായത്ത് അടിസ്ഥാനത്തിൽ വിശദമാക്കുമാേ?
939.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ഭൂമികളുടെ ശരിയായ കണക്കിന്റെയും, അടിസ്ഥാന രേഖകളുടെയും അഭാവം മൂലം ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ഭൂസ്വത്തുക്കൾ പൂർണ്ണമായും അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കുന്നതിന് സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ എന്ത് പരിഹാരനടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
940.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി മാടായിപ്പാറയില്‍ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്താെക്കെയെന്ന് വിശദമാക്കാമാേ?
941.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
മണ്ഡലകാലത്ത് വെർച്വൽ ക്യു സംവിധാനം നടപ്പാക്കുന്നുണ്ടോ; എങ്കിൽ ഇത് നടപ്പാക്കുന്നത് എപ്രകാരമാണെന്നും ആരുടെ നിയന്ത്രണത്തിൽ ആയിരിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
മണ്ഡലകാലത്തിന് മുൻപ് ശബരിമലയിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
942.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വിവിധ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സാമ്പത്തിക പ്രയാസം നേരിടുന്ന ക്ഷേത്രങ്ങളെ സഹായിക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
943.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന വികസനപദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ദേവസ്വം ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ആചാരസ്ഥാനീയര്‍ക്കും കോലധികാരികള്‍ക്കും പ്രസ്തുത ബോര്‍ഡ് വഴി പ്രതിമാസം സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ; ആയത് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
944.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം മരവിപ്പിച്ചിട്ടുണ്ടോ;
( ബി )
ശമ്പള പരിഷ്‌ക്കരണം എപ്പോഴാണ് മരവിപ്പിച്ചതെന്നും മരവിപ്പിക്കലിനുള്ള കാരണമെന്താണെന്നും ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിൽ വന്നത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ ഉത്തരവിലെ അനോമലികൾ പരിഹരിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഇ )
എങ്കിൽ എപ്പോഴാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കമ്മീഷന്‍ പരിഹരിച്ച സർക്കാർ ഉത്തരവിലെ അനോമലികൾ എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കാമോ;
( എഫ് )
കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ; 13 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം മരവിപ്പിച്ച നടപടി ക്ഷേത്രജീവനക്കാരിൽ അമർഷം ഉളവാക്കിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
945.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ മലബാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലായി എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളിലെല്ലാം ഉപദേശക സമിതികള്‍ നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഉപദേശക സമിതികള്‍ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
946.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ പുതിയേടം ക്ഷേത്രക്കുളം നവീകരണത്തിനായുള്ള പ്രൊപ്പോസൽ കൊച്ചി ദേവസ്വം ബോർഡ് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത നവീകരണം ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
947.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ;
( ബി )
പുതിയ നിയമം എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; അറിയിക്കാമോ?
948.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നിയമനങ്ങൾക്ക് ശിപാർശ നൽകുന്ന റൊട്ടേഷൻ സമ്പ്രദായത്തിൽ മൂന്നാമത് സ്ഥാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് നൽകിയത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്പോഴത്തെ രീതിയിൽ നിയമനം നടന്നാൽ നിയമനങ്ങളിൽ 50% ഓപ്പൺ ക്വാട്ട നിലനിർത്തണമെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാകുന്നുണ്ടോ എന്നു് പരിശോധിച്ചിട്ടുണ്ടോ;
( സി )
മൂന്നാം സ്ഥാനം ഇ-ഡബ്ള്യൂ.എസ് -ന് നൽകിയതുകൊണ്ട് നാലുപേർക്ക് നിയമനം നൽകുമ്പോൾ 50 ശതമാനം ഓപ്പൺ ക്വാട്ട നിലനിർത്തുന്നതിന് വേണ്ടി നാലാമത് നിയമനം ലഭിക്കേണ്ട പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
എങ്കിൽ എത്രപേർക്ക് ഏതെല്ലാം തസ്തികകളിൽ ഇത്തരത്തിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഇ )
റൊട്ടേഷൻ റോസ്റ്ററിൽ ഇ-ഡബ്ള്യൂ.എസ് വിഭാഗത്തിന് ആറാമത് സ്ഥാനം നൽകിയാൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ശ്രദ്ധയിൽ വരികയോ, പരിശോധന നടത്തുകയോ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ അപ്രകാരം ആറാം സ്ഥാനം നൽകി ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( എഫ് )
ഇതു സംബന്ധിച്ച് സർക്കാരിന് ആരിൽ നിന്നെല്ലാം എത്ര പരാതികൾ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുമോ?
949.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വംബോർഡിലെ ഭിന്നശേഷിക്കാരായ താഴ്ന്ന വിഭാഗം ജീവനക്കാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റി ഇഷ്ടക്കാരായ ജീവനക്കാർക്ക് മാത്രം തലസ്ഥാന ജില്ലയിലെ വിവിധ ഗ്രൂപ്പുകളിൽ നിയമനം നൽകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഭിന്നശേഷിക്കാരുടെ ആനുകൂല്യം കോടതി നിഷ്കർഷിക്കുന്ന തരത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി എത്ര പേരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; നൽകിയവരുടെ പട്ടിക ലഭ്യമാക്കുമോ ;
( ഡി )
ഇവര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
950.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ ദേവസ്വം ബോര്‍‍ഡുകളിലാണ് പി.എസ്.സി. വഴി നിയമനം നടത്തുന്നതെന്നും, പ്രസ്തുത നിയമനങ്ങൾ ഏതൊക്കെ തസ്തികകളിലേക്കാണെന്നും വിശദമാക്കാമോ;
( ബി )
എത്ര തവണ പി.എസ്.സി. മുഖേന ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?
951.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വലിയകുളവും കണ്ടിയൂര്‍ മഹാദേവ ക്ഷേത്രക്കുളവും നവീകരിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ?
952.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
953.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ക്ഷേത്രകല അക്കാദമി ഓഫീസ് പ്രവര്‍ത്തിക്കുന്നത് എവിടെയൊക്കെയാണെന്ന് അറിയിക്കാമോ; അക്കാദമിക്ക് തനത് ഫണ്ട് ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അക്കാദമിയുമായി ബന്ധപ്പെട്ട് പ്രോജക്ട് ചെയ്യുന്നതിനുള്ള വേതനം ഏത് ഫണ്ടില്‍ നിന്നാണ് നൽകുന്നത്; വിശദാംശം അറിയിക്കാമോ?
954.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാര്‍ലമെന്ററി കാര്യങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് നടത്തുന്ന എത്ര കോഴ്സുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
കോഴ്സിന്റെ പേര്, സമയപരിധി, ഫീസ് എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.