UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1119.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ 2020 ന് ശേഷം മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പ്രവര്‍ത്തനപുരോഗതി, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
1120.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗചികിത്സ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1121.
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫാമുകളുടെ സംരക്ഷണത്തിനും അവ ശക്തിപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി നിലവിലെ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സാറ്റലൈറ്റ് ബ്രീഡിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കന്നുക്കുട്ടികളുടെ ശാസ്ത്രീയ പരിപാലനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗോവര്‍ദ്ധിനി പദ്ധതിയുടെ പ്രവര്‍ത്തനം അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിനുംക രോഗ നിയന്ത്രണത്തിനുമായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
മൃഗാശുപത്രികളുടെ വികസനത്തിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
1122.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം സംസ്ഥാനത്ത് കന്നുകാലി സമ്പത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്ര ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അത്യുല്പാദനശേഷിയുള്ള കന്നുകുട്ടികളെ ഉല്പാദിപ്പിക്കാനും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കഴിയുന്നുണ്ടോ?
1123.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
1124.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിമുട്ട, കോഴിയിറച്ചി എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
പൗള്‍ട്രി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.പി.ഡി.സി.) മുഖേന കോഴി വളര്‍ത്തലിന് പ്രോത്സാഹനം നൽകുന്ന പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്താമോ;
( സി )
കോഴി വളര്‍ത്തല്‍ സംരംഭകര്‍ക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെയും ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെയും ആവശ്യാനുസരണം ലഭ്യമാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ കെ.എസ്.പി.ഡി.സി. എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
1125.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ കുട്ടനാട്ടില്‍ വ്യാപകമായി രോഗം വന്നു കൂട്ടത്തോടെ ചത്തൊടുങ്ങിയ താറാവുകളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇനി ഏതെങ്കിലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ ബാക്കിയുണ്ടോ; എങ്കില്‍ അതു നല്‍കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
( സി )
നിസാര കാര്യങ്ങള്‍ പറഞ്ഞു അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത താറാവ് കര്‍ഷകരുടെ വിവരം ലഭ്യമാക്കുമോ; ഇവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
1126.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി പഞ്ചായത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇ-5395578 നമ്പര്‍ പ്രകാരം മൃഗസംരക്ഷണ ഡയറക്ടര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള എളവള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ അപേക്ഷയിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1127.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം ബ്ലോക്കുകളിലാണ് മൃഗസംരക്ഷണ വകുപ്പ് മുഖാന്തിരം വെറ്ററിനറി ആംബുലന്‍സുകള്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് ലഭ്യമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1128.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തില്‍ കോന്നി മൃഗാശുപത്രി ഉള്‍പ്പെടെ മൃഗഡോക്ടര്‍മാര്‍ ഇല്ലാത്ത എല്ലാ മൃഗാശുപത്രികളിലും മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1129.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ മൃഗസംരക്ഷണ/ക്ഷീരവികസന വകുപ്പു മുഖേന ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലുമായി എത്ര ക്ഷീര സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്; പ്രസ്തുത സംഘങ്ങളുടെ പേരും രജിസ്ട്രേഷൻ നമ്പറും തദ്ദേശസ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
കൊണ്ടോട്ടി മണ്ഡലത്തിൽ ആറ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആയി എത്ര വെറ്റിനറി ഡിസ്പെൻസറികളും മൃഗാശുപത്രികളും ഉണ്ട് എന്ന് വിശദമാക്കുമോ;
( ഡി )
ഇവയിൽ ഏതിന്റെയെങ്കിലും ഗ്രേഡ് ഉയർത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഇ )
ഓമാന്നൂരിൽ പ്രവർത്തിക്കുന്ന ചീക്കോട് പഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയുടെ ജീർണിച്ച കെട്ടിടം പുതുക്കിപ്പണിയുന്നതിന് സമർപ്പിച്ച പ്രൊപ്പോസലിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( എഫ് )
ഈ ഡിസ്പെൻസറിയെ ഒരു പോളി ക്ലിനിക് ആയി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1130.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജക മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിലെ പുതിയേടം മൃഗാശുപത്രി കെട്ടിടത്തിന് എത്ര നിലകളാണുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മൃഗാശുപത്രിയുടെ ഒന്നാം നില ഏതു വർഷമാണ് പണി പൂർത്തിയാക്കിയിട്ടുള്ളത് എന്നു വ്യക്തമാക്കാമോ;
( സി )
ഒന്നാം നില ഉപയോഗിക്കുന്നതിനായി മൃഗാശുപത്രി അധികൃതർ കാഞ്ഞൂർ പഞ്ചായത്ത് അധികൃതർ മുമ്പാകെ അപേക്ഷ നൽകിയിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;
( ഡി )
പണി പൂർത്തിയാക്കിയതു മുതൽ നാളിതുവരെ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവശ്യത്തിന് ഒന്നാം നില ഉപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എന്താവശ്യത്തിനെന്നും ഏതെല്ലാം തിയതികളിൽ എന്നും വ്യക്തമാക്കാമോ;
( ഇ )
പഞ്ചായത്തു രാജ് നിയമപ്രകാരം പഞ്ചായത്തുകളിലെ മൃഗാശുപത്രികളുടെ ആസ്തിയും, ജീവനക്കാരും പഞ്ചായത്തിന്റെ അധികാര പരിധിയിൽ നിക്ഷിപ്തമാണോ എന്നു വ്യക്തമാക്കാമോ;
( എഫ് )
കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയേടം മൃഗാശുപത്രിയുടെ ഒന്നാം നില താത്കാലികമായി പഞ്ചായത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കാനുള്ള നീക്കത്തിന് മൃഗ സംരക്ഷണ വകുപ്പ് തടസ്സം ഉന്നയിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;
( ജി )
മേൽക്കാര്യത്തിൽ സ്വയംഭരണ സ്ഥാപനമായ പഞ്ചായത്തുകളുടെ അധികാരത്തെ ഒഴിവാക്കിയുള്ള സർക്കാർ ഉത്തരവ് നിലവിലുണ്ടോ എന്നു വ്യക്തമാക്കാമോ ;ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ് നൽകാമോ?
1131.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ വെറ്ററിനറി സബ് സെന്ററുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ക്ഷീര കര്‍ഷകര്‍ ഏറെയുള്ള കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതുതായി ഒരു വെറ്ററിനറി സബ് സെന്റര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1132.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളിൽ നിലവിൽ എത്ര തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്; തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലെ നിയമനങ്ങൾ വൈകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സാധാരണക്കാരായ ക്ഷീര കർഷകരും മറ്റ് മൃഗപരിപാലകരും ആശ്രയിക്കുന്ന വെറ്ററിനറി ആശുപAssemblyത്രികളിൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ഇവരുടെ ജീവിതമാർഗ്ഗം ദുഷ്കരമാക്കുമെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ വകുപ്പിന്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഉടനടി നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1133.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിനുള്ള ഓഫീസുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളിൽ അനുവദിച്ച തസ്തികകൾ ഏതെല്ലാമാണെന്ന് ഓഫീസ് തിരിച്ചു വ്യക്തമാക്കാമോ;
( സി )
ഇവയിൽ ഏതെല്ലാം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും ഒഴിവ് എത്രകാലമായി തുടരുന്നു എന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഒഴിവുകൾ എപ്പോൾ നികത്തുമെന്നും ഇതിനാവശ്യമായ എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും വ്യക്തമാക്കാമോ;
( ഇ )
കാസർഗോഡ് ജില്ലയിൽ സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ഓഫീസുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത ഓഫീസുകള്‍ക്ക് വാടക ഇനത്തിൽ പ്രതിവർഷം ചെലവാകുന്ന തുക എത്രയാണെന്ന് വിശദമാക്കാമോ?
1134.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയി 2001 സെപ്തംബറില്‍ വിരമിച്ച ശ്രീ. ദാനിയേല്‍ ഫിലിപ്പിന് ഡി.സി.ആര്‍.ജി. നല്‍കുന്നതിന് കാലവിളംബം നേരിടുന്നതിലുള്ള കാരണം വിശദമാക്കാമോ;
( സി )
വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ദുരിതമനുഭവിക്കുന്ന പ്രസ്തുത വ്യക്തിയുടെ ഡി.സി.ആര്‍.ജി. അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; ഡി.സി.ആര്‍.ജി. എപ്പോള്‍ നല്‍കാന്‍‍ കഴിയും എന്ന് വ്യക്തമാക്കാമോ?
1135.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയം സഹായ സംഘം എന്നിവര്‍ക്കോ, വ്യക്തികള്‍ക്കോ ആട്/പശു ഫാം തുടങ്ങുന്നതിന് ഗവണ്‍മെന്റ് പദ്ധതികളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതികള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
1136.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുൽപന്നങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്‍.ടി. നടപ്പാക്കിയ കേന്ദ്രസർക്കാർ തീരുമാനം സംസ്ഥാനത്ത് നടപ്പിൽ വരുത്തിയിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് ഇപ്രകാരം നികുതി ഈടാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
എത്ര ശതമാനം നികുതിയാണ് ഈടാക്കിയത്  എന്ന് വ്യക്തമാക്കുമോ;
( സി )
ഉല്പന്നങ്ങളുടെ വിപണനത്തെ വില വര്‍ദ്ധനവ്‌ ബാധിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ?
1137.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുൽപന്നങ്ങളുടെ മേൽ ജി.എസ്‍.ടി. ചുമത്തിയതിന്റെ അടിസ്ഥാനത്തിൽ മിൽമ പാൽ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( ബി )
പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നത് ഉൽപ്പന്നങ്ങളുടെ വിപണനത്തെ ബാധിക്കുമോ; വിശദാംശം നൽകുമോ;
( സി )
പ്രതിസന്ധി നേരിടുന്ന ക്ഷീര കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിന് തയ്യാറാകുമോ; വിശദാംശം നൽകുമോ?
1138.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാറുണ്ടോ; ഗുണമേന്മയിൽ അപാകതകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലമാണ്; വ്യക്തമാക്കുമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്ഷീരവികസന മേഖലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിക്കാമോ;
( സി )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ക്ഷീരവികസന മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ നല്‍കാമോ?
1139.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബ‍ഡ്ജറ്റില്‍ ഒരു കോടി അമ്പത് ലക്ഷം രൂപ അടങ്കല്‍ തുകയുടെ 20% വകയിരുത്തി വൈപ്പിന്‍ ബ്ലോക്കിനു കീഴില്‍ ആംബുലേറ്ററി ലാബും വന്ധ്യതാ ക്ലിനിക്കും ചാണക സംസ്കരണ യൂണിറ്റും ആരംഭിക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1140.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മുഖേന നാളിതുവരെ നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
1141.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
2016 മുതല്‍ ഇതുവരെയായി ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയതെന്ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ അറിയിക്കാമോ;
( ഡി )
2022-23 സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്; വിശദമാക്കാമോ?
1142.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി ആരംഭിക്കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1143.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷീരഗ്രാമം പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാംശം അറിയിക്കാമോ;
( സി )
കോഴിക്കോട് ജില്ലയിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളിലാണ് നിലവില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ബാലുശ്ശേരി മണ്ഡലത്തിലെ കായണ്ണ ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
1144.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളില്‍ നടപ്പിലാക്കിവരുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1145.
ശ്രീ സജി ചെറിയാൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്ഷീരവികസന രംഗത്ത് മില്‍മ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
2022-2023 വര്‍ഷത്തെ കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയായ ഗോവര്‍ദ്ധനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വെളിപ്പെടുത്താമോ;
( സി )
ഏതെല്ലാം ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിലൂടെ വിതരണം ചെയ്യാനുദ്ദേശിക്കുന്ന കന്നുകുട്ടികളുടെ വിശദാംശവും ലഭ്യമാക്കാമോ;
( ഡി )
ദത്തെടുക്കുന്ന കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്നതിനും കുറഞ്ഞവിലയ്ക്ക് കാലിത്തീറ്റയും അനുബന്ധ സഹായങ്ങളും നല്‍കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ;
( ഇ )
വിതരണം ചെയ്യുന്ന കന്നുകുട്ടികള്‍, കാലിത്തീറ്റ എന്നിവയുടെ ഗുണമേന്മയും ഈ പദ്ധതിയ്ക്കായി പ്രതീക്ഷിക്കുന്ന ചെലവും സംബന്ധിച്ച് വിശദമാക്കാമോ?
1146.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിക്കാമാേ;
( ബി )
ഇടുക്കി ജില്ലയിലെ ഏതാെക്കെ പഞ്ചായത്തുകളിലാണ് നിലവില്‍ ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; മണ്ഡലവും പഞ്ചായത്തും തിരിച്ച് വിശദാംശം നല്‍കാമാേ;
( സി )
ഉടുമ്പന്‍ചാേല മണ്ഡലത്തിലെ കൂടുതല്‍ പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പില്‍ വരുത്തുമാേ?
1147.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ക്ഷീരഗ്രാമം പദ്ധതിയെക്കുറിച്ച് അറിയിക്കാമാേ;
( ബി )
എത്രയിടങ്ങളിലാണ് പദ്ധതി പ്രാവര്‍ത്തികമായിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
പാലുല്പാദനത്തില്‍ സ്വയംപര്യാപ്തതയാേടടുത്ത സാഹചര്യത്തില്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പ്രചാരണത്തിനും സീസണില്‍ ഉണ്ടാകുന്ന മിച്ചാേല്പാദനം പാല്‍പ്പാെടിയാക്കി മാറ്റുന്നതിനും ഉള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമാേ;
( ഡി )
കേന്ദ്ര സര്‍ക്കാര്‍ പാല്‍ ഉല്പന്നങ്ങള്‍ക്ക് 5 ശതമാനവും ഡയറി ഉപകരണങ്ങള്‍ക്ക് 18 ശതമാനവും വരെ പുതുതായി നികുതി ഏര്‍പ്പടുത്തിയത് കര്‍ഷകരെയും മൂല്യവര്‍ദ്ധിതാേല്പാദകരെയും മില്‍മ ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് കണക്കിലെടുത്ത്, പ്രസ്തുത നടപടി തിരുത്തണമെന്ന ക്ഷീര കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമാേ?
1148.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളുടെ കാലിത്തീറ്റകള്‍ സാര്‍വ്വത്രികമായി വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
പാലിന്റെ വിലവര്‍ദ്ധനവിനോടൊപ്പംതന്നെ കാലിത്തീറ്റയുടെ വിലയും വര്‍ദ്ധിക്കുന്നതുമൂലം ക്ഷീരകര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ഡി )
ജി.എസ്.ടി. ബാധകമാക്കുന്നതോടെ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
1149.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്കും പാലിനും നിലവിൽ സബ്സിഡി അനുവദിക്കുന്നുണ്ടോ; എങ്കിൽ എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കാലിത്തീറ്റയുടെ അമിത വില വർദ്ധനവു പരിഗണിച്ച് ക്ഷീരകർഷകർക്ക് കാലിത്തീറ്റ വാങ്ങുന്നതിനും, പാലിനും സബ്സിഡി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
1150.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിലവിലുള്ള ഡയറി യൂണിറ്റുകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതിയ ഡയറി യൂണിറ്റുകൾ ആരംഭിക്കുന്നതിനു ലഭിച്ച അപേക്ഷകളുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇവയിൽ ഏതെല്ലാം ഡയറി യൂണിറ്റുകൾക്ക് അംഗീകാരം നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1151.
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിതരണത്തിനായി കൊണ്ടു വരുന്ന പാലിൽ കൊഴുപ്പ്, രുചി എന്നിവ കൂട്ടുന്നതിനായി ആന്റിബയോട്ടിക്കുകളും രാസപദാർത്ഥങ്ങളും ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇവ പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളത്; കൂടുതൽ ചെക്കുപോസ്റ്റുകൾ സ്ഥാപിച്ചും പരിശോധനകൾ കർശനമാക്കിയും പാലിൽ മായം കലർത്തുന്നത് തടയാൻ നടപടി സ്വീകരിക്കുമോ?
1152.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുൽപന്നങ്ങളുടെ മേൽ ജി.എസ്.ടി ചുമത്തിയതിന്റെ അടിസ്ഥാനത്തിൽ വിലവർധനവ് നടപ്പാക്കേണ്ടി വരുന്നത് കാരണം മിൽമ ഉൽപ്പന്നങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപുലീകരണത്തിലൂടെ കർഷകർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
1153.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരാേല്പാദനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനും യുവതലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ക്ഷീരാേല്പാദന മേഖലയില്‍ ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാേ എന്ന് അറിയിക്കുമോ;
( ബി )
ഉല്പാദനക്ഷമതയും രാേഗപ്രതിരാേധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി കന്നുകാലി സമ്പത്തിന്റെ ജനിതകപരമായ മെച്ചപ്പെടുത്തലിന് പദ്ധതികള്‍ ഉണ്ടാേയെന്ന് വ്യക്തമാക്കാമോ;
( സി )
കന്നുകാലികളെ വളര്‍ത്താന്‍ ഡെയറി പാര്‍ക്ക് എന്ന ആശയം രാജ്യത്ത് ആദ്യമായി പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാേ; വിഭാവനം ചെയ്യുന്ന പ്രസ്തുത പാര്‍ക്കുകളുടെ സവിശേഷതകള്‍ അറിയിക്കാമാേ?
1154.
ശ്രീ സജി ചെറിയാൻ
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലുല്പാദനത്തിന് സംസ്ഥാനത്തുണ്ടാകുന്ന അധിക ചെലവ് പരിഗണിച്ചും ക്ഷീര കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനുമായി ക്ഷീര കര്‍ഷകര്‍ സഹകരണ സംഘങ്ങളില്‍ നല്‍കുന്ന പാലിന് ലിറ്ററിന് നാല് രൂപ നിരക്കില്‍ ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ എന്നറിയിക്കുമോ;
( ബി )
ഉല്പാദന ചെലവ് വര്‍ദ്ധനവിന്റെ പ്രധാന കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലിത്തീറ്റ നിര്‍മ്മാതാക്കള്‍ അമിതലാഭമെടുക്കുന്നതും പച്ചപ്പുല്‍ ലഭ്യതയുടെ കുറവുമായതിനാല്‍ ആയതു പരിഹരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
കുടുംബശ്രീയുമായി സഹകരിച്ച് പച്ചപ്പുല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ?
1155.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ച് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റുകളും ഒരു ക്വാളിറ്റി കൺട്രോൾ ലാബും പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിൽ, സാങ്കേതിക വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഉചിതമായ തീരുമാനമെടുക്കുന്നതിനുമായി ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. നൽകിയ കത്തിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ജില്ലയിൽ നേരത്തെ നിലവിലുണ്ടായിരുന്ന ഒരു ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക ഷിഫ്റ്റ് ചെയ്യപ്പെടാനുണ്ടായ സാഹചര്യമെന്താണ്; വ്യക്തമാക്കാമോ;
( സി )
സർക്കാരിലേക്ക് ഇത് സംബന്ധിച്ച പ്രൊപ്പോസലുകൾ സമർപ്പിക്കുവാൻ വകുപ്പ് തലത്തിൽ നിർദേശം നൽകുമോ?
1156.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളില്‍ നടപ്പാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ വിവിധ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ വാമനപുരം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങളുടെ പേരും കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ലഭ്യമാക്കിയിട്ടുള്ള ധനസഹായത്തിന്റെ വിവരങ്ങളും പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.