UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
575.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനയെ സംബന്ധിച്ച അറിവ് നല്‍കുന്നതിന് നിയമ വകുപ്പിന് പദ്ധതികളുണ്ടോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
സിലബസുകളില്‍ ഭരണഘടന സംബന്ധിച്ച വിഷയങ്ങൾ ഉള്‍പ്പെടുത്തുന്നതിന് നിയമ വകുപ്പ് മുന്‍കൈ എടുക്കാമോ;
( സി )
സംസ്ഥാനത്തെ ആരോഗ്യ, എഞ്ചിനീയറിംഗ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാപഠനം ഉറപ്പുവരുത്താന്‍ നിയമ വകുപ്പ് മുന്‍കൈ എടുക്കുമോ; വ്യക്തമാക്കാമോ?
576.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള 1.99 ഏക്കർ സ്ഥലത്ത് പുതുതായി വ്യവസായം ആരംഭിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 2.5 കോടി രൂപ വിനിയോഗിച്ചു ഏത് രീതിയിലുള്ള വ്യവസായം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനാവശ്യമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ എത്ര രൂപയുടെ എസ്റ്റിമേറ്റാണെന്ന് വ്യക്തമാക്കാമോ; എസ്‌റ്റിമേറ്റിന്റെയും പ്ലാനിന്റെയും പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
എത്ര പേർക്ക് തൊഴിൽ ലഭിക്കുന്ന വ്യവസായമായിരിക്കുമിതെന്ന് വ്യക്തമാക്കാമോ?
577.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓരോ പൊതുമേഖലാ സ്ഥാപനത്തിലെയും ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം വ്യസ്തമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇവരുടെ പെൻഷൻ പ്രായം ഏകീകരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
578.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാസ്ഥാപനങ്ങളിലെ വ്യവസായങ്ങൾ സംരക്ഷിക്കുന്നതിനും ലാഭകരമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമേഖലാസ്ഥാപനങ്ങളിലെ വ്യവസായങ്ങൾ ആധുനികവല്‍ക്കരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
579.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും, അവ നടത്തുന്ന ഉല്‍പാദനങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ ;
( ബി )
ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ആവശ്യമായ സ്ഥലത്തിന് പുറമെയുള്ള സ്ഥലങ്ങളില്‍ മറ്റ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
580.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് പൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളത്;
( ബി )
അത്തരം സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിന് എന്തെങ്കിലും പാക്കേജ് നടപ്പിലാക്കാ൯ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
581.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നുവെന്നും അവയുടെ പ്രവര്‍ത്തന ലാഭം എത്ര വീതമെന്നും വ്യക്തമാക്കുമോ;
( ബി )
മുൻ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ലാഭത്തിലും നഷ്ടത്തിലും പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനും സ്വീകരിച്ച നടപടിമൂലം സംസ്ഥാനത്ത് പുതുതായി എത്തിയ വ്യവസായ സംരംഭകര്‍ ആരൊക്കെ; എത്ര കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് ഇതിലൂടെ ഉണ്ടായി; എത്ര പേര്‍ക്ക് ഇതിലൂടെ തൊഴിൽ ലഭിച്ചു; വിശദമാക്കാമോ?
582.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന നഷ്ടം കുറച്ചു കാണിക്കാനായി നിയമസഭയ്ക്കും റിയാബിനും (പബ്ലിക് സെക്ടര്‍ റീസ്‌ട്രക്ച്ചറിംഗ് ആന്റ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ്) സർക്കാരിനും തെറ്റായ കണക്കുകൾ പല പൊതുമേഖല സ്ഥാപനങ്ങളും സമർപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
വ്യവസായ വകുപ്പിന് കീഴിലുള്ള ഓരോ പൊതുമേഖലാ സ്ഥാപനവും 2016 -17 മുതൽ 2020 -21 വരെയുള്ള കാലയളവിൽ റിയാബിനും സർക്കാരിനും നിയമസഭയ്ക്കും സമർപ്പിച്ച കണക്കുകൾ പ്രകാരം ഓരോ വർഷത്തെയും പ്രവർത്തന ലാഭവും/പ്രവർത്തന നഷ്ടവും എത്രയെന്നും പ്രസ്തുത കാലയളവിലെ ടി സ്ഥാപനങ്ങളുടെ ഓഡിറ്റ് പൂർത്തിയായ ശേഷമുള്ള പ്രവർത്തന ലാഭവും/പ്രവർത്തന നഷ്ടവും എത്രയെന്നും വ്യക്തമാക്കുമോ;
( സി )
വ്യവസായ വകുപ്പിന് കീഴിലുള്ള പല സ്ഥാപനങ്ങളിലും 2016-17 മുതല്‍ 2020-21 വരെയുള്ള വർഷങ്ങളിലെ ഓഡിറ്റ് പൂർത്തിയായ ശേഷമുള്ള കണക്കുകൾ പ്രകാരം അൻപത് ലക്ഷത്തിലധികം രൂപയുടെ പ്രവർത്തന നഷ്ടം കൂടിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ അൻപത് ലക്ഷത്തിലധികം രൂപയുടെ പ്രവർത്തന നഷ്ടം കൂടിയിട്ടുള്ള സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നും ഓരോ സ്ഥാപനത്തിലും എത്ര ലക്ഷം രൂപയുടെ വർദ്ധനവ് ഉണ്ടായെന്നും എന്തുകൊണ്ടാണ് ഈ കണക്കുകളില്‍ ഇത്രയധികം വ്യത്യാസമുണ്ടായതെന്നും വിശദമാക്കുമോ?
583.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് (ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍) ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ എച്ച്.എല്‍.എല്‍. സ്ഥാപനങ്ങളുടെ ഓഹരി ലേലത്തില്‍ പങ്കെടുക്കാനും ആസ്തികള്‍ ഏറ്റെടുക്കാനും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നോ;
( സി )
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമായി ഓഹരികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാരിന്റെ ഈ വിറ്റഴിക്കല്‍ നയം സംസ്ഥാനത്തിന്റെ വ്യാവസായിക, തൊഴില്‍ മേഖലകളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ;
( ഡി )
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിന് തടയിട്ടും കേന്ദ്ര ബാധ്യത തീര്‍ത്തും സമീപ കാലത്ത് ഏതെങ്കിലും വ്യവസായ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
584.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ''മെറ്റല്‍ ഇന്‍ഡസ്ട്രീസ്'' എന്ന സ്ഥാപനം ആധുനികവത്കരിക്കുന്നതിനും കാലഘട്ടത്തിനനുസരിച്ച് പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
2016 മുതല്‍ 2021 വരെയുള്ള കാലയളവിൽ പ്രസ്തുത സ്ഥാപനം നടത്തിയ ബിസിനസിന്റെ ലാഭം എത്രയാണെന്ന് വ്യക്തമാക്കുമോ ?
585.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ സിമന്റ്സിലെ നോണ്‍ മാനേജീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് സിമന്റ് വേജ് ബോര്‍ഡ് നിശ്ചയിക്കുന്ന ശമ്പളത്തിന് പകരം സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
586.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 കാലയളവിൽ പാലക്കാട് ജില്ലയില്‍ എത്ര സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്;
( ബി )
ലക്ഷ്യം കെെവരിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമാേ?
587.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത നടപടികളുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ എത്ര വ്യവസായങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് വ്യക്തമാക്കുമോ;
( സി )
സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 കാലയളവിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ എത്ര സംരംഭം തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്; ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
588.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കുന്നതിന് ഒരു പ്രത്യേക ഏക ജാലക സംവിധാനം നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്കാമോ?
589.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം രാജഗോപാലൻ
ശ്രീ എം മുകേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മേഖലയുടെ പ്രോത്സാഹനത്തിന് അനുരൂപമായി വാണിജ്യ മേഖലയുടെ വികസനം സാധ്യമാക്കുന്നതിന് വ്യാപാര മേഖലയ്ക് നല്‍കുന്ന പ്രോത്സാഹനങ്ങള്‍ എന്തൊക്കെയാണ്; ഓണ്‍ലൈന്‍ വ്യാപാരം ചെറുകിട വ്യാപാരികള്‍ക്ക് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
കോവിഡും നോട്ടുനിരോധനവും പ്രളയവുമെല്ലാം പ്രതിസന്ധിയിലാക്കിയ ചെറുകിട വ്യാപാരികൾക്ക് വ്യാപാരം പുനരാരംഭിക്കുന്നതിനായി ധനസഹായം നല്‍കിയിരുന്നോ;
( സി )
വികസന പദ്ധതികളുടെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ പുനരാരംഭിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ഡി )
വാണിജ്യ മിഷന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
590.
ഡോ.കെ.ടി.ജലീൽ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക വികസനത്തിനായി ഉത്തരവാദിത്ത വ്യവസായം ഉത്തരവാദിത്ത നിക്ഷേപം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിക്കുക വഴി എന്തൊക്കെ കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
വ്യാവസായിക ഉല്പാദനത്തിന് ആവശ്യമായ ഊർജ്ജം , ജലലഭ്യത, മാലിന്യ സംസ്കരണം, അഗ്‍നി സുരക്ഷ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കാമോ?
591.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മീറ്റ് ദി ഇന്‍വെസ്റ്റര്‍ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നോ; വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പരിപാടി നടത്തിയതിലൂടെ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണ്; ടി പദ്ധതി വഴി എത്ര തുകയുടെ ഇന്‍വെസ്റ്റ്മെന്റ് ലഭിച്ചുവെന്നും ഏതെല്ലാം കമ്പനികളാണ് സംസ്ഥാനത്ത് ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതെന്നും വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ഡി )
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ച സംസ്ഥാനങ്ങളില്‍ കേരളം എത്രാം സ്ഥാനത്താണ്; എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്; വെളിപ്പെടുത്തുമോ?
592.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനായുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കിൽ പ്രസ്തുത നിർദ്ദേശവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കാര്‍ഷിക നാളികേരാധിഷ്ഠിത വ്യവസായങ്ങള്‍ക്കായി നിലമ്പൂര്‍ താലൂക്കിലെ ചുങ്കത്തറ വില്ലേജില്‍ പാലുണ്ട എന്ന സ്ഥലത്ത് ഫുഡ് പാര്‍ക്ക് സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ടോ; എങ്കിൽ പ്രസ്തുത വ്യവസായ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
593.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കായംകുളം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും, അതിനായി ചെലവഴിക്കപ്പെട്ട തുക എത്രയെന്നും വിശദമാക്കാമാേ?
594.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ക്ക് പലപ്പോഴും പൊതുമേഖലാ ബാങ്കുകളുടെ സഹായം ലഭിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
595.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന വ്യവസായ വകുപ്പിന്റെ നവീന പദ്ധതി പ്രകാരം സംരംഭകര്‍ക്ക് എന്തൊക്കെ സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സംരംഭകരെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കുവാനുമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
596.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വ്യവസായ വാണിജ്യ വകുപ്പ് പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രവാസികളുടെ പുനരധിവാസത്തിനായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
597.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒളവണ്ണയിലെ സിഡ്കോ ടൂള്‍ റൂം-കം-ട്രെയിനിംഗ് സെന്റര്‍ പുനരുദ്ധരിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തുക ഉപയോഗപ്പെടുത്തി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
598.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിൽ സിഡ്കോയുടെ ഇപ്പോഴുള്ള വ൪ക്കുകളുടെ സ്ഥിതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത വര്‍ക്കുകളുടെ കരാറുകാര്‍ ഏറ്റെടുക്കുന്നതിന് എന്തെങ്കിലും തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
എത്ര വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുവാനുണ്ട്; ഓരോന്നിന്റെയും വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ ?
599.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജിയോ കോര്‍പ്പറേഷന്റെ ഹബ്ബാക്കി മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ജിയോ ടെക്സ്റ്റയില്‍സിന് ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിദേശത്തും മാര്‍ക്കറ്റ് കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
കയര്‍ വ്യവസായത്തിന്റെ പാരമ്പര്യത്തിനും ഗുണമേന്‍മയ്ക്കും ആലപ്പുഴയില്‍ നിര്‍മ്മിക്കുന്ന കയർ മ്യൂസിയം എന്തെല്ലാം സംഭാവനകള്‍ നല്‍കുമെന്നാണ് കരുതുന്നതെന്ന് വിശദമാക്കാമോ?
600.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ മൂലം പ്രതിസന്ധി നേരിട്ട ചെറുകിട, കുടിൽ വ്യവസായങ്ങൾ പുനരുദ്ധീകരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
601.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കാവശ്ശേരി മാേഡേണ്‍ റെെസ് മില്ലിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമാേ;
( ബി )
റെെസ് മില്ലിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമാേ?
602.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ വെറുതെ കിടക്കുന്ന ഭൂമി(മിച്ചഭൂമി) ഉണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
എം.എസ്.എം.ഇ.(മൈക്രോ സ്മാള്‍ & മീഡിയം എന്റര്‍പ്രൈസസ്) കളെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിവരിക്കുമോ?
603.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്പന നടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി വാണിജ്യ രംഗത്ത് എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ?
604.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് എത്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (മൈക്രോ സ്മാൾ & മീഡിയം എന്റർപ്രൈസസ്) ആംരംഭിച്ചിട്ടുണ്ടെന്നും പുതുതായി തുടങ്ങിയ എത്ര സംരംഭങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ടെന്നുമുള്ളതിന്റെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് എത്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) പൂട്ടിപ്പോയിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇവ പൂട്ടിപ്പോകുന്നതിന് ഇടയാക്കിയ പ്രധാന സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ വിശദമാക്കാമോ?
605.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുള വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധനവ് , വരുമാന വര്‍ദ്ധനവ്, ദാരിദ്രനിര്‍മ്മാജ്ജനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമാക്കി 2003-ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് ബാംബു മിഷന്റെ സംഭാവന വിലയിരുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ;
( ബി )
നാഷണല്‍ ബാംബു മിഷന്‍ നടപ്പിലാക്കി വരുന്ന ഏതെങ്കിലും പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?
606.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കരകൗശല വ്യവസായ മേഖലയുടെ വികസനത്തിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
സുരഭി (കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്ട്സ് ), കാഡ്കോ (കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷൻ) തുടങ്ങിയ കരകൗശലമേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഇവയുടെ സാങ്കേതിക നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കരകൗശല മേഖലയിൽ വൈവിധ്യമാര്‍ന്നതും മൂല്യവര്‍ദ്ധിതവുമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായകരമാകുന്ന പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
607.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
608.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാൻ അംഗീകാരം നൽകുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുന്നതിന് ഇതിനകം എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുന്നവർക്ക് സഹായ ധനം മുൻകൂറായി നൽകുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( ഡി )
സ്വകാര്യ വ്യക്തികൾ വ്യവസായ പാർക്കുകൾ തുടങ്ങുമ്പോൾ ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവുകൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ ?
609.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ ഇതിനായുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വിശദമാക്കാമോ;
( ബി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഏതെല്ലാം ജില്ലകളില്‍ നിന്നാണ് ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകളിന്മേൽ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
610.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിമല നാളീകേര പാര്‍ക്കിന്റെ നിര്‍മ്മാണത്തിനായി 2022 - ലെ ബജറ്റില്‍ വകയിരുത്തിയ തുക വിനിയോഗിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ടി പ്രവൃത്തി എന്ന് ആരംഭിക്കുവാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
611.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നത് ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വിശദമാക്കുമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ ജബല്‍ ഗ്രീന്‍ പാര്‍ക്ക് വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് നല്‍കിയ അപേക്ഷയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
612.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചീമേനി വ്യവസായ പാര്‍ക്ക് എപ്പോള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; ഇതിനാവശ്യമായ സ്ഥലം ലഭ്യമായിട്ടും പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ വെെകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
613.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പള്ളിപ്പുറം ഫുഡ് പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത ഫുഡ് പാര്‍ക്കില്‍ എത്ര സംരംഭകര്‍ സംരംഭം നടത്തുന്നതിനായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് വിശദമാക്കാമോ?
614.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണമ്പ്ര കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മ്മാണ പുരാേഗതി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത വ്യവസായ പാര്‍ക്കിന്റെ പ്രവർത്തനം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമാേ?
615.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി പുതുതായി എത്ര പദ്ധതികളാണ് കോതമംഗലം മണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; അവയുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ടി പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ലോണ്‍ സബ്സിഡി മേളകള്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഏതെല്ലാം തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
കോതമംഗലം മണ്ഡലത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
616.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കിലെ വ്യവസായ അഭിവൃദ്ധിക്കായി വ്യവസായ വികസന ഓഫീസ് മുഖേന എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നറിയിക്കാമോ;
( ബി )
വടകര താലൂക്കില്‍ നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങള്‍ മുഖേന എത്ര തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്; വിശദാംശം നൽകാമോ?
617.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളായ സിമെന്‍റ്, കമ്പി, മറ്റ് അസംസ്കൃത വസ്തൂക്കള്‍ എന്നിവയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചത് നിര്‍മാണ മേഖലയുടെ സ്തംഭനത്തിന് കാരണമായി എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് അറിയിക്കുമോ;
( സി )
ഇതിനായി സിമെന്‍റ്, കമ്പി, മറ്റ് നിര്‍മാണ വസ്തുക്കള്‍ എന്നിവയുടെ കമ്പിനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നോ; വ്യക്തമാക്കുമോ ;
( ഡി )
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പിനികള്‍ , കലവറ മുതലായവ മുഖേന നിശ്ചിത സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സബ്സിഡി നിരക്കില്‍ നിര്‍മാണ സാമഗ്രികള്‍ നല്‍കുന്നതിനുള്ള എന്തെങ്കിലും പദ്ധതികള്‍ പരിഗണനയില്‍ ഉണ്ടോ; ഇല്ലെങ്കില്‍ നിര്‍മാണ വസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ 'വീട് 'എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ ?
618.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായി വ്യവസായ സംരംഭങ്ങള്‍ക്ക് 3 വര്‍ഷം വരെ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ലെന്നും തുടര്‍ന്നുള്ള 6 മാസത്തിനുള്ളില്‍ ലഭ്യമാക്കിയാല്‍ മതിയെന്നുമുള്ള ഉത്തരവ് നിലവിലുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം കമേഴ്സ്യല്‍ ബില്‍ഡിംഗിലോ, ചട്ടപ്രകാരം അനുയോജ്യമല്ലാത്ത കെട്ടിടങ്ങളിലോ വ്യവസായം തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം പഞ്ചായത്ത് ലൈസന്‍സിന് അപേക്ഷിച്ചാല്‍ 2019-ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം ജി1 പ്രകാരം ലൈസന്‍സ് നല്‍കാനാവില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രയാസങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തുടക്കത്തില്‍ തന്നെ ആയത് പരിഹരിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
619.
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; ഇതുവഴി എത്രത്തോളം സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
നിക്ഷേപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം നല്‍കാമോ?
620.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സംരംഭകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നൽകുന്നതെന്ന് വിശദമാക്കാമോ;
( ബി )
നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി എത്ര സംരംഭകര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
621.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വ്യവസായ പുരോഗതിക്കായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മലപ്പുറം ജില്ലയിലെ വ്യവസായ മേഖലയിൽ നടത്തിയ മുതൽ മുടക്കുകൾ മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ; ഇക്കാലയളവിൽ ഏതെല്ലാം പുതിയ സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ;
( സി )
പുതിയ സംരംഭങ്ങളും വ്യവസായ പാർക്കുകളും ആരംഭിക്കാൻ സൗകര്യമുള്ളതും വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമി സംബന്ധിച്ച കണക്കുകൾ ലഭ്യമാണോ; എങ്കിൽ വിശദാംശം നൽകുമോ; ഇവിടെ പുതിയ യൂണിറ്റുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ?
622.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൽ ആരംഭിക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിൽ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ?
623.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ പുതിയ വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടാേ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം പദ്ധതികളാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
624.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയാേജക മണ്ഡലത്തില്‍ ഈറ ഉല്പന്നങ്ങളുടെ വിപണനത്തിനും സംസ്കരണത്തിനുമായി കാേമണ്‍ ഫെസിലിറ്റി സെന്റര്‍ ആരംഭിക്കുന്നതിന് അനുമതി ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമാേ;
( ബി )
ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; തുടര്‍നടപടികള്‍ വിശദമാക്കാമാേ?
625.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ എസ്. ഐ. എൽ. കെ. (സ്റ്റീൽ ഇൻഡസ്ട്രിയിൽസ് കേരള ലിമിറ്റഡ് ) , കെ. ഇ. എൽ. (കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് )എന്നീ നിര്‍വ്വഹണ ഏജന്‍സികള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ; അവയിൽ പൂര്‍ത്തിയായിട്ടുള്ള പ്രവൃത്തികൾ, അവശേഷിക്കുന്ന പ്രവൃത്തികള്‍, ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ഓരോ പ്രവൃത്തിയിലും നിലനിൽക്കുന്ന തടസ്സങ്ങൾ എന്താണെന്ന് അറിയിക്കുമോ; പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
626.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പുവര്‍ഷത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ എത്ര മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസുകളാണ് ആരംഭിച്ചതെന്ന് തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഒരു പ‍ഞ്ചായത്ത് ഒരു ഉല്പന്നം പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ച ഉല്പന്നങ്ങൾ ഏതെല്ലാമെന്ന് അറിയിക്കാമോ; ഈ മേഖലയില്‍ അതാത് തദ്ദേശസ്ഥാപനങ്ങളില്‍ എത്ര വീതം സംരംഭങ്ങള്‍ ഇതുവരെ ആരംഭിച്ചുവെന്ന് അറിയിക്കാമോ;
( സി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സാധ്യതയുള്ള വ്യവസായ മേഖലകള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?;
( ഡി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ (പട്ടികജാതി പട്ടിക വര്‍ഗ്ഗ സൊസൈറ്റികള്‍ ഉള്‍പ്പെടെ) പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ലഭ്യമായ വ്യവസായ ഭൂമിയുടെയോ വ്യവസായത്തിന് ഉപയുക്തമായ ഭൂമിയുടെയോ വിവരങ്ങള്‍ ലഭ്യമാക്കാമോ?
627.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എച്ച്. സലാം
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവർത്തനങ്ങളുടെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( ബി )
കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റാങ്കിംഗില്‍ സംസ്ഥാനത്തിന് നില മെച്ചപ്പെടുത്താനായിട്ടുണ്ടോ;
( സി )
സംരംഭക പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹൃദമാക്കുന്നതിന് സ്വീകരിച്ചനടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
628.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ- റെറ (RERA) എന്ന സ്ഥാപനത്തില്‍നിന്ന് പൊതുജനങ്ങളുടെ പരാതികള്‍ യഥാസമയം തീര്‍പ്പ് കല്‍പ്പിച്ച് കിട്ടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ടി പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കെ -റേറയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് (വ്യക്തികൾ) സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ടി സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നത്; വിശദമാക്കാമോ; ടി സര്‍ട്ടിഫിക്കറ്റുള്ള വ്യക്തി വസ്തു ഇടപാടില്‍ ഇടനിലക്കാരനായി നിന്ന് വസ്തു കച്ചവടം നടത്തിയാല്‍ ഈ കെ-റെറ ഏജന്റിന് സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ വസ്തു ഉടമസ്ഥന്‍ എത്ര ശതമാനം തുക നൽകണം; വസ്തു വാങ്ങുന്നയാള്‍ എത്ര ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കണം; ഇതിനെ സംബന്ധിച്ച് എന്തെങ്കിലും വ്യക്തമായ ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
629.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വ്യവസായ സംരംഭകനാകാന്‍ വ്യക്തികളെ സഹായിക്കുവാന്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി സംരംഭകന് എന്തെല്ലാം സഹായങ്ങളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
630.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെറ യിൽനിന്ന് വ്യക്തിഗത ലൈസന്‍സ് ലഭിക്കുവാൻ നിലവിലുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ; നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഒരു വ്യക്തി സ്വന്തമായി ബഹുനില കെട്ടിടം പണിയുമ്പോള്‍ കെ - റെറയുടെ അനുവാദം ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കപ്പെടേണ്ടത്; വിശദമാക്കാമോ?
631.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകത്വ വിദ്യാഭ്യാസം എന്ന ആശയം സ്കൂള്‍ തലത്തില്‍ വച്ചുതന്നെ പരിചയപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നുകൊണ്ട് എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ ഇത്തരം ഒരു പദ്ധതിക്ക് രൂപം നല്‍കാന്‍ ആലോചിക്കുന്നുണ്ടോ?
632.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തനശോഷണം സംഭവിച്ചതോ പൂര്‍ണ്ണമായോ ഭാഗികമായോ പ്രവര്‍ത്തനരഹിതമായതോ ആയ വ്യവസായ സ്ഥാപനങ്ങളുടെ ആസ്തികള്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
ഭൂമി ഉള്‍പ്പെടെയുള്ള ഇത്തരം നിഷ്ക്രിയ ആസ്തികളുടെ കണക്കെടുപ്പ് നടത്തി ഫലപ്രദമായി വിനിയോഗിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദീകരിക്കാമോ?
633.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സിമെന്റ്, സ്റ്റീൽ, കമ്പി, പി.വി.സി. തുടങ്ങിയ സാധനങ്ങളുടെ വിലക്കയറ്റം കെട്ടിട നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിർമ്മാണ രംഗത്തെ പ്രതിസന്ധി തരണം ചെയ്യാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കുറഞ്ഞ ചെലവിൽ നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കാൻ പുതിയ പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
634.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചതിലൂടെ എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
635.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൃഹ നിർമ്മാണം, കെട്ടിട നിർമ്മാണം എന്നിവയോടനുബന്ധിച്ച് നടത്തുന്ന കിണർ, കുളം, സെപ്റ്റിക് ടാങ്ക് എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മണ്ണും മറ്റു ധാതുക്കളും വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നതിനുള്ള അനുവാദവും പാസും മറ്റ് ഓഫീസുകളിൽ നിന്നുള്ള അനുമതി കൂടാതെ സെൽഫ് ഡിക്ലറേഷന്റെ അടിസ്ഥാനത്തിൽ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്ന തരത്തിൽ നടപടിക്രമം ലഘൂകരിക്കാൻ അടിയന്തര നടപടി സ്വീകരിയ്ക്കുമോ;
( ബി )
ഏതെങ്കിലും ഒരു സ്ഥലത്ത് ജിയോളജി വകുപ്പിൽ നിന്ന് ഖനനാനുമതി ലഭിക്കുന്നതിന് ആ സ്ഥലത്തു നിന്നും മുൻകാലങ്ങളിൽ പല ആവശ്യങ്ങൾക്കായി നീക്കം ചെയ്ത ധാതുവിന്റെ റോയൽറ്റി തുക അടയ്ക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുളളത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
അതാത് കാലങ്ങളിൽ സർക്കാർ രൂപപ്പെടുത്തിയതും നിലവിലിരുന്നതുമായ നിയമപ്രകാരം റോയൽറ്റി അടച്ച് ഖനനാനുമതി നേടിയിരുന്ന ക്വാറികളുടെ അനുമതി പോലും പുതുക്കിയെടുക്കുന്ന സമയത്ത് അധിക ഖനനം ആരോപിച്ച് ഇപ്പോഴത്തെ നിരക്കിൽ റോയൽറ്റി തുകയും പിഴയും ജിയോളജി വകുപ്പ് വീണ്ടും ഈടാക്കുന്ന സമ്പ്രദായം ഒഴിവാക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
636.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ളത്തിനായും കാർഷിക ആവശ്യത്തിനായും ഉപയോഗിക്കുന്ന കുളങ്ങളിലെയും കിണറുകളിലെയും മണ്ണും ചെളിയും മണലും നീക്കം ചെയ്യുന്നതിനും നീക്കം ചെയ്ത ചെളി പുറത്തു കൊണ്ടുപോകുന്നതിനും പ്രത്യേകം അനുമതി ആവശ്യമാണെന്ന ജിയോളജി വകുപ്പിന്റെ കർശന നിലപാട് മൂലം കർഷകരും ജനങ്ങളും അനുഭവിക്കുന്ന പ്രതിസന്ധി ഇല്ലാതാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
മൈനിങ്ങിന്റെ പരിധിയിൽപ്പെടാത്ത ഈ പ്രശ്നത്തിന് പരിഹാരം കാണാൻ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
637.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മുതലായ പ്രകൃതി ദുരന്തങ്ങളുടെ ഫലമായി അടിഞ്ഞു കൂടുന്ന മണ്ണ് ഉൾപ്പെടെയുള്ള ധാതുക്കളും, പ്രകൃതി ദുരന്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ഭീഷണിയായി നിൽക്കുന്ന മണ്ണും മറ്റു ധാതുക്കളും നീക്കം ചെയ്ത് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നതിനുള്ള അനുമതിയും പാസും ലഭിക്കുന്നതിന് നിലവിലുള്ള നടപടിക്രമം ലഘൂകരിച്ച്, വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെയും സ്ഥലമുടമയുടെ സെൽഫ് ഡിക്ലറേഷന്റെയും അടിസ്ഥാനത്തിൽ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസിൽ നിന്നും അനുമതി ലഭിക്കുന്ന തരത്തിലുള്ളതാക്കാ൯ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
638.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനിങ്ങിനായുള്ള അനുമതിക്കായും മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന ധാതുക്കളുടെ വില്പനാനുമതിക്കായും ഗൃഹ/കെട്ടിട നിർമ്മാണങ്ങൾക്കായി മണ്ണു നീക്കം ചെയ്യുന്നതിനുള്ള അനുമതിക്കായും ജിയോളജി വകുപ്പിൽ അപേക്ഷ നൽകി നാളുകൾ ഏറെ കഴിഞ്ഞിട്ടും അനുമതി ലഭ്യമാകാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സേവനങ്ങൾ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരം കടുത്ത അനാസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കുമോ;
( ബി )
പാലക്കാട് ജില്ലയിലെ കുളങ്ങളിൽ നിന്ന് മണ്ണും മണലും ചെളിയും നീക്കം ചെയ്ത് പുറത്തു കൊണ്ടുപോകുന്ന ആവശ്യത്തിലേയ്ക്കായി പൊതുജനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപ ഈടാക്കിയിട്ടും ആയതിന് അനുമതി നൽകാത്ത ജിയോളജി വകുപ്പിന്റെ നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
കോടതിയിൽ നിന്ന് വ്യക്തമായ ഉത്തരവുകൾ ലഭിച്ചാലും, ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചെന്ന കാരണത്താൽ കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കുകയും കാലതാമസം കൂടാതെ നിയമാനുസൃതം അനുമതി നൽകാവുന്ന വിഷയങ്ങളിൽ പോലും നടപടി സ്വീകരിക്കുന്നതിന് കാലതാമസം വരുത്തുകയും ചെയ്യുന്ന പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം കാണാൻ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
639.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ മെെനിംഗ് & ജിയോളജി വകുപ്പിന്റെ ലെെസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന മണല്‍, ചല്ലി, ചുടുകല്ല് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടെ ചില്ലറ വില്പന നടത്തുന്ന എത്ര വില്പനശാലകള്‍ ഉണ്ടെന്നും അവ ഏതാെക്കെയെന്നും അറിയിക്കാമോ;
( ബി )
ലെെസന്‍സില്ലാതെ ഇത്തരം വില്പനശാലകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം വില്പനശാലകൾക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇത്തരം വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട ലെെസന്‍സ് ലഭിക്കുന്നതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകൾ എന്താെക്കെയെന്ന് വിശദമാക്കാമാേ?
640.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനരുജ്ജീവനത്തിന്റെ പാതയിലായിരുന്ന കൈത്തറി/ ഖാദി വ്യവസായ മേഖലകളിൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമോ;
( ബി )
കോട്ടയം ടെക്സ്റ്റയില്‍സ് മില്ലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായിരുന്ന സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ; വിശദീകരിക്കാമോ;
( ഡി )
ഹാന്‍വീവിനും മറ്റു കൈത്തറി സൊസൈറ്റികള്‍ക്കും റിബേറ്റ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യം ഉണ്ടോ; എങ്കില്‍ നാളിതുവരെ വിവിധ കൈത്തറി സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക തുക എത്രയാണെന്ന് അറിയിക്കുമോ;
( ഇ )
കൈത്തറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ?
641.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാന്റെക്സിലെ എല്ലാ തസ്തികകളിലെയും നിയമനങ്ങൾ പി.എസ് .സി. മുഖാന്തിരമാണോ; അല്ലെങ്കിൽ പി.എസ് .സി. മുഖേനയും അല്ലാതെയും നിയമനം നടത്തുന്ന തസ്തികകളുടെ പേരുവിവരം വ്യക്തമാക്കാമോ;
( ബി )
ഹാന്റെക്സിൽ സെയിൽസ് മെൻ, സെയിൽസ് വിമെൻ, ഡിപ്പോ മാനേജർ തസ്തികകളിൽ ഓരോന്നിലും എത്രപേർ ജോലി ചെയ്യുന്നു; ഈ തസ്തികകൾ ഹെഡ് ഓഫീസിൽ ഉണ്ടോ; ഉണ്ടെങ്കിൽ ഈ തസ്തികകളിൽ എത്രപേർ ജോലി ചെയ്യുന്നുണ്ട്; അവർ എത്ര വർഷമായി അവിടെ തുടരുന്നു; പ്രസ്തുത തസ്തികകളുടെ നിയമന യോഗ്യത എന്താണെന്ന് വിശദമാക്കുമോ;
( സി )
ഹാന്റെക്സിലെ എൽ. ഡി. ക്ലർക്ക് തസ്തിക നിയമനത്തിനുള്ള യോഗ്യത എന്താണ് ; എത്ര ജൂനിയർ സൂപ്രണ്ട് /സീനിയർ സൂപ്രണ്ട് തസ്തിക ഉണ്ട്; എവിടെയൊക്കെയാണ് ഈ തസ്തികകളെന്ന് അറിയിക്കാമോ; പ്രസ്തുത തസ്തികകളിൽ നിലവിൽ എത്ര പേർ ഉണ്ട്; പ്രസ്തുത തസ്തികകളിൽ എത്ര ഒഴിവുണ്ട്; വിശദമാക്കുമോ;
( ഡി )
ഹാന്റെക്സിന് എത്ര വില്പനശാലകൾ നിലവിലുണ്ട്; ഓഫീസുകളിലും വില്പനശാലകളിലും എത്രപേർ അധികചുമതല വഹിക്കുന്നുണ്ട്; അവർക്ക് സ്പെഷ്യൽ അലവൻസ് അല്ലെങ്കിൽ ചാർജ് അലവൻസ് നൽകുന്നുണ്ടോ; ഉണ്ടെങ്കിൽ ആയത് കൈപ്പറ്റുന്നവരുടെ പേരും തസ്തികയും അലവൻസ് നിരക്കും അത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകളുടെ പകർപ്പും ലഭ്യമാക്കാമോ;
( ഇ )
ഹാന്റെക്സിൽ താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ തസ്തികകളിൽ എത്ര പേർ ജോലി ചെയ്യുന്നു; അവരുടെ യോഗ്യതയും നിയമന മാനദണ്ഡവും എന്താണ്; ഓരോ തസ്തികയിലും അവരിൽ എത്രപേർ ഹെഡ് ഓഫീസിൽ ജോലി ചെയ്യുന്നു; അറിയിക്കാമോ;
( എഫ് )
ഹാന്റക്സ് ആസ്ഥാനത്ത് ആകെ എത്ര സെക്ഷനുകളുണ്ട്; അത് ആരൊക്കെയാണ് കൈകാര്യം ചെയ്യുന്നതെന്ന് തസ്തികയും പേരും സഹിതം വ്യക്തമാക്കാമോ; അവരിൽ ദിവസവേതനക്കാർ ഉണ്ടോ; എങ്കിൽ ഓരോ സെക്ഷനിലെയും ദിവസവേതനക്കാരുടെ എണ്ണം അറിയിക്കാമോ?
642.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു . ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ലിക്വിഡേറ്റ് ചെയ്യപ്പെട്ട കുന്നത്തറ ടെക്‌സ്‌റ്റയില്‍സിന്റെ നിലവിലുള്ള ആസ്തി/ബാധ്യത കണക്കാക്കിയിട്ടുണ്ടോ;
( ബി )
ഏതെല്ലാം സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളോടാണ്‌ കുന്നത്തറ ടെക്‌സ്‌റ്റയില്‍സിന് നിലവില്‍ ബാധ്യതയുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
നിലവിലുള്ള കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതിനും പതിനൊന്ന് ഏക്കര്‍ വരുന്ന കുന്നത്തറ ടെക്സ്റ്റയില്‍സ് വക ഭൂമിയില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ; വിശദമാക്കുമോ?
643.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച അളഗപ്പ ടെക്സ്റ്റയില്‍സ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ബി )
കമ്പനിയുടെ കെെവശമുള്ളതും നിലവിൽ ഉപയോഗിക്കാതെ കിടക്കുന്നതുമായ സ്ഥലം ഏറ്റെടുത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
644.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി ഉല്‍പന്നങ്ങളുടെ വിപണി പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
645.
ശ്രീ .പി. കെ. ബഷീർ
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവാരമുളള ഖാദി തുണിത്തരങ്ങൾ ഉല്പാദിപ്പിക്കുവാൻ കഴിയുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഖാദി വസ്തുക്കളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( സി )
വില്പ്പന വർദ്ധിപ്പിക്കുന്നതിന് ഖാദി വസ്തുക്കൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ, വിശദാംശം നൽകുമോ?
646.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ ഫാക്ടറി തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചതുപോലെ കയര്‍പിരി തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
647.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആലപ്പുഴ ജില്ലയില്‍ കയര്‍ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതാെക്കെ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട് ; വിശദമാക്കാമാേ?
648.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ താെഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
കയര്‍ താെഴിലാളികളെ സംരക്ഷിക്കുന്നതിനായി എന്തെങ്കിലും പാക്കേജുകള്‍,സബ്സിഡി തുടങ്ങിയവ അനുവദിക്കുന്നുണ്ടാേ; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
649.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി എന്നിവയുടെ പുനരുജ്ജീവനത്തിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ;
( ബി )
എങ്കിൽ ഇവയുടെ ഉല്പാദനം, വിപണനം എന്നീ മേഖലകളില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കാമോ?
650.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുമായി എന്താെക്കെ പദ്ധതികള്‍ക്കാണ് രൂപം നല്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
651.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി വ്യവസായ മേഖലയുടെ പുരോഗതിക്കായി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
കശുവണ്ടി വ്യവസായ മേഖലയുടെ പുരോഗതിക്കായി ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
കശുവണ്ടി തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.