UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 6th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 6th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2184.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് സംജാതമായേക്കാവുന്ന വിലക്കയറ്റത്തില്‍ നിന്നും സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തില്‍ നിന്നും ഉപഭോക്തൃ താല്പര്യം സംരക്ഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
വിപണിയിലെ വര്‍ദ്ധിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2185.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുവിപണിയിലെ പൂഴ്‍ത്തിവയ്പ്പും വില നിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ എത്ര പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്നും ആയതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
പൂഴ്‍ത്തിവയ്പ്പും കരിഞ്ചന്തയും കണ്ടെത്തുന്നതിനും വിലനിയന്ത്രണം സാധ്യമാക്കുന്നതിനും എന്തെല്ലാം അധികാരങ്ങളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ നല്‍കാമോ;
( ഡി )
ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ സംസ്ഥാനത്ത് പുതിയ നിയമ നിര്‍മ്മാണം നടത്താന്‍ ആലോചനയുണ്ടോ എന്ന് വ്യക്തമാക്കുമോ?
2186.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം തിരൂരങ്ങാടി മണ്ഡലത്തിൽ അനുവദിച്ച സുഭിക്ഷ ഹോട്ടലുകൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
2187.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യഭദ്രത നിയമം നിലവില്‍ വന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ഇവ നിലവിൽ വന്നതെന്നും ഏതെല്ലാം തലങ്ങളിലാണ് ഇവ രൂപീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
വിജിലൻസ് കമ്മിറ്റികൾ ഇതുവരെ എത്ര പരാതികൾ പരിഗണിച്ചിട്ടുണ്ട്; കമ്മിറ്റികളുടെ ജില്ലാതല പരാതി പരിഹാര ഓഫീസർമാരായ ഡി.ജി.ആർ.ഒ.മാർ എത്ര കേസുകളെടുത്ത് അന്വേഷണം നടത്തിയിട്ടുണ്ട്; ഇതിന്മേൽ അപ്പീൽ അധികാരമുള്ള സംസ്ഥാന ഭക്ഷ്യ കമ്മിഷന് എത്ര കേസുകൾ കൈമാറിയിട്ടുണ്ട്;
( സി )
വിജിലൻസ് കമ്മിറ്റികളുടെ ഡി.ജി.ആർ.ഒ.മാര്‍ ആയി നിയമിക്കപ്പെടുന്നത് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് പദവിയുള്ള ഡെപ്യുട്ടി കളക്ടർമാരാണോ; ഇവർക്ക് ഇത് സംബന്ധിച്ച പരാതികൾ കേൾക്കാൻ സമയക്കുറവ് ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇവർക്കു പകരം സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഈ പദവിയിലേക്കു പരിഗണിക്കണമെന്ന നിവേദനങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സർക്കാരിന്റെ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
2188.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ നിലവിലുള്ള റേഷന്‍ കടകളുടെ എണ്ണവും റേഷന്‍ കാര്‍ഡുകളുടെ എണ്ണവും അവയില്‍ അന്ത്യോദയ- അന്നയോജന, മുന്‍ഗണന, മുന്‍ഗണനേതര, മുന്‍ഗണനേതര സബ്സിഡി എന്നിങ്ങനെയുള്ള കാര്‍ഡുകളുടെ എണ്ണവും പഞ്ചായത്ത് തലത്തില്‍ തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത മണ്ഡലത്തില്‍ നിന്നും എത്രപേർ എ.പി.എൽ. വിഭാഗത്തിൽ നിന്നും ബി.പി.എൽ. വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണം മാറ്റി നല്‍കിയിട്ടുണ്ടെന്നും എത്ര അപേക്ഷകള്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ടെന്നും പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ നല്‍കാമോ?
2189.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബങ്ങളുടേയും വിധവ ഗൃഹനാഥയായ (21 വയസ്സിന് മുകളില്‍ പ്രായമായ പുരുഷന്മാര്‍ ഇല്ലാത്ത) കുടുംബങ്ങളുടേയും അവിവാഹിതയായ അമ്മ/ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവർ ഗൃഹനാഥയായ കുടുംബങ്ങളുടേയും വീടിന് ആയിരം സ്ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉണ്ടെന്ന കാരണത്താല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡ് നിഷേധിക്കുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
2190.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനമായി പൊതു വിഭാഗം കാർഡ് (എന്‍.പി.എന്‍.എസ് - നോണ്‍ പ്രയോറിറ്റി നോണ്‍ സബ്സിഡി) പൊതു വിഭാഗം സബ്‌സിഡി കാര്‍ഡിലേക്ക് മാറ്റി നൽകിയത് എന്നാണ്;
( ബി )
നിലവിൽ ഓരോ സപ്ലൈ ഓഫീസിലും പൊതു വിഭാഗം സബ്‌സിഡി കാർഡുകൾക്കുള്ള എത്ര അപേക്ഷകൾ പരിഗണനയിലുണ്ട്; വിശദാംശം നൽകുമോ;
( സി )
ഇനി പുതുതായി സബ്‌സിഡി കാർഡുകൾ അനുവദിക്കുന്നുണ്ടോ; ഇക്കാര്യത്തിൽ സർക്കാർ നയം വ്യക്തമാക്കുമോ?
2191.
ശ്രീ ഡി കെ മുരളി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യഭദ്രത നിയമത്തിലൂടെ സംസ്ഥാനത്തെ റേഷന്‍ വിതരണം കേവലം 43 ശതമാനം പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതയ്ക്ക് ഭീഷണിയായതിനാല്‍ അര്‍ഹരായ എല്ലാവര്‍ക്കും റേഷന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുസംബന്ധിച്ച് പ്രതികരണം ലഭ്യമായിട്ടുണ്ടോ;
( ബി )
റേഷന്‍ മുന്‍ഗണന വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പുതുതായി വിതരണം ചെയ്ത കാര്‍ഡുകളുടെ എണ്ണം അറിയിക്കാമോ?
2192.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി എത്ര റേഷൻ കാർഡുടമകളെ ബി.പി.എല്‍., എ.എ.വൈ.(അന്ത്യോദയ അന്ന യോജന) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച് ഇനി എത്ര അപേക്ഷകള്‍ തീര്‍പ്പ് കല്പിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
2193.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ മുൻഗണന പട്ടികയില്‍ നിന്നും അനർഹരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായോ എന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര അനർഹർ ഇത്തരത്തിൽ മുൻഗണന ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്ന് ജില്ല തിരിച്ച് കണക്കുകൾ ലഭ്യമാക്കുമോ;
( സി )
ഇനിയും എത്ര അനർഹരായ കാർഡുടമകൾ മുൻഗണന ലിസ്റ്റിൽ നിലനിൽക്കുന്നു എന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ഡി )
ഇവർക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്ന് പറയാമോ?
2194.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ബി.പി.എല്‍. വിഭാഗത്തിൽ എത്ര റേഷന്‍ കാര്‍ഡുകളുണ്ട്;
( ബി )
ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത എത്ര റേഷന്‍ കാര്‍ഡുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എ.പി.എല്‍. ആക്കി മാറ്റിയിട്ടുള്ളത്;
( സി )
ഇങ്ങനെ ബി.പി.എല്‍. ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ കാര്‍ഡുകള്‍ക്ക് ആനുപാതികമായി അര്‍ഹരായവരെ ബി.പി.എല്‍. ലിസ്റ്റില്‍ പകരം ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2195.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സഞ്ചരിക്കുന്ന റേഷന്‍കട എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സേവനം എവിടെയൊക്കെ ലഭ്യമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിദൂര മലയോര മേഖലകളിലും ആദിവാസി മേഖലകളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2196.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഭക്ഷ്യ പൊതു വിതരണത്തിന്റെ ഭാഗമായി പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിനും നിലവിലുള്ളവ മാറ്റി സ്ഥാപിക്കുന്നതിനുമായി എത്ര അപേക്ഷകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം താലൂക്ക് സപ്ലൈ ഓഫീസുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
2197.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ എല്ലാ കടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നതെന്ന് വിശദമാക്കുമോ ;
( ബി )
സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി എല്ലാ ഊരുകളിലും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2198.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയതായി റേഷന്‍കടകള്‍ അനുവദിക്കുന്നതിന് പുതുക്കി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; ഇതുപ്രകാരം മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്?
2199.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി കോട്ടയം ജില്ലയില്‍ നിന്ന് ഏതെല്ലാം റേഷന്‍ കടകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2200.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ ലിറ്ററിന് എത്ര രൂപയാണ് വില ഈടാക്കുന്നത്; ഇത് സബ്സിഡിയോടു കൂടിയ വിലയാണോയെന്ന് വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ 3 വർഷത്തിനിടെ എപ്പോഴൊക്കെയാണ് മണ്ണെണ്ണ വിലയിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടുള്ളത്; ഈ വില സംസ്ഥാന സർക്കാർ എപ്പോഴാണ് നടപ്പാക്കിയത്;
( സി )
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ എപ്പോഴെല്ലാമാണ് കുറവു വരുത്തിയത്; കഴിഞ്ഞ 3 വർഷത്തിനിടെ കേന്ദ്ര സർക്കാർ നൽകിയ മണ്ണെണ്ണ വിഹിതത്തിന്റെ കണക്കുകൾ ലഭ്യമാക്കുമോ?
2201.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര റേഷന്‍ കടകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുതായി ലൈസന്‍സ് നന്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പുതുതായി ലൈസന്‍സ് നല്‍കുന്നതില്‍ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2202.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ മണ്ഡലത്തിൽ എത്ര സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; മണ്ഡലത്തിലെ എത്ര പഞ്ചായത്തുകളിൽ കൂടി സുഭിക്ഷ ഹോട്ടലുകൾ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പെരുമ്പാവൂർ പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം റേഷൻകടകളാണ് കെ-സ്റ്റോറുകൾ ആക്കി മാറ്റുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്;
( സി )
പൊങ്ങിൻ ചുവട് ആദിവാസി മേഖലയിലെ റേഷൻ കടയെ കെ-സ്റ്റോർ ആക്കി മാറ്റുന്നതിന് മുൻഗണന നൽകുമോയെന്ന് വ്യക്തമാക്കുമോ?
2203.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി മുഖേന റേഷന്‍ എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
കോതമംഗലം മണ്ഡലത്തിലെ ആദിവാസി മേഖലകളില്‍ ഭക്ഷ്യ ഭദ്രത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
കോതമംഗലം മണ്ഡലത്തിലെ ആദിവാസി മേഖലകളില്‍ പ്രതികൂല കാലാവസ്ഥയില്‍ റേഷന്‍ വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ആദിവാസി ഊരുകളിലെ റേഷന്‍ വിതരണം സുഗമമാക്കുന്നതിന് വേണ്ടി സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി കോതമംഗലം മണ്ഡലത്തിലെ കൂടുതല്‍ ആദിവാസി കോളനികളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2204.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മണ്ണെണ്ണയുടെ ആവശ്യകതയും ലഭ്യതയും എത്രയാണെന്നത് സംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടാേ; എങ്കില്‍ വിശദാംശം നല്‍കുമാേ;
( ബി )
പാെതുജനങ്ങള്‍ക്കും മത്സ്യബന്ധന യാനങ്ങള്‍ക്കും നല്‍കിവന്നിരുന്ന മണ്ണെണ്ണ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ;
( സി )
സംസ്ഥാനത്തെ ജനങ്ങളെ ദാേഷകരമായി ബാധിക്കുന്ന ഈ ഇടപെടലുകളിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പരിഹാര നടപടികള്‍ വിലയിരുത്തിയിരുന്നാേ; വിശദമാക്കാമാേ;
( ഡി )
സംസ്ഥാനത്തിനുള്ള മണ്ണെണ്ണയുടെ കേന്ദ്ര വിഹിതം കുറയുന്നതും കേന്ദ്രം മണ്ണെണ്ണ സബ്സിഡി നിര്‍ത്തലാക്കിയതും മുതലെടുത്ത് അമിതവില ഈടാക്കി സാധാരണക്കാരെയും മത്സ്യത്താെഴിലാളികളെയും ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഈ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വിശദമാക്കുമാേ?
2205.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതത്തില്‍ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോ; 2016-ല്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്ന മണ്ണെണ്ണ വിഹിതവുമായി താരതമ്യം ചെയ്ത് കേന്ദ്രം കുറവുവരുത്തിയ മണ്ണെണ്ണ വിഹിതത്തിന്റെ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
സംസ്ഥാനത്തിന് കേന്ദ്ര വിഹിതമായി ലഭിക്കുന്ന മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; 2020 മുതല്‍ മണ്ണെണ്ണ വിലയില്‍ കേന്ദ്രം ക്രമാനുഗതമായി വരുത്തിയ വര്‍ദ്ധനവിന്റെ വിശദാംശം നല്‍കാമോ;
( സി )
മണ്ണെണ്ണ വിഹിതത്തിലുണ്ടായ കുറവും മണ്ണെണ്ണ വിലയില്‍ വരുത്തിയ വര്‍ദ്ധനവും സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
കേന്ദ്രനയം തിരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
2206.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകൾ വഴി കോവിഡ് അതിജീവന ഭക്ഷ്യക്കിറ്റുകൾ ഇതു വരെ എത്ര തവണയാണ് നൽകിയത്; ഓരോ തവണയും നൽകിയ കിറ്റുകളുടെ എണ്ണവും അവയ്ക്കായി ചെലവഴിച്ച തുകയും കിറ്റിലെ സാധനങ്ങളുടെ പട്ടികയും നൽകാമോ;
( ബി )
കിറ്റുകൾ നൽകുന്നതിനായി റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാമെന്ന് സർക്കാർ സമ്മതിച്ചിരുന്നോ; കമ്മീഷൻ വ്യവസ്ഥ ചെയ്യുന്ന ഉത്തരവുകൾ ഇറക്കിയിട്ടുണ്ടോ; പ്രസ്തുത ഉത്തരവുകൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( സി )
കിറ്റുകൾ വിതരണം ചെയ്ത വകയില്‍ വ്യാപാരികൾക്ക് കമ്മീഷൻ കുടിശ്ശിക നൽകാനുണ്ടോ; കമ്മീഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത കേസിൽമേലുള്ള കോടതി വിധി എന്താണെന്നും പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ?
2207.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശല നിയോജകമണ്ഡലത്തിലെ സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഏതൊക്കെ പ്രദേശങ്ങളിലാണ് വ്യാപിപ്പിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടോ; വിശദമാക്കാമോ?
2208.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം പ്രതിരോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2209.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ;
( ബി )
അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയതിലെ ആശയക്കുഴപ്പം മൂലമുണ്ടായ വിലവർദ്ധന പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ആന്ധ്രയില്‍ നിന്നും മറ്റും വരുന്ന അരിയുടെ അളവിൽ കുറവുണ്ടായതുമൂലം വിലക്കയറ്റത്തിന് കാരണമായത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കാമോ;
( ഡി )
സംസ്ഥാനത്ത് എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലവര്‍ദ്ധനവ് ഉണ്ടായതായി പറയപ്പെടുന്ന സാഹചര്യത്തില്‍ കരിഞ്ചന്തയും പൂഴ്‍ത്തിവയ്പും തടയുന്നതിനും ഗുണനിലവാര പരിശോധനയും അളവ് തൂക്ക പരിശോധനയും കര്‍ശനമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
2210.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ തോമസ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിപണിയിൽ അരി വില വർദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൊതു വിപണിയില്‍ അരിയുടെ വില രണ്ട് മാസത്തിനിടയില്‍ പത്ത് രൂപയിലധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വില നിയന്ത്രണത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
പൊതു വിപണിയില്‍ അരിയുടെ ലഭ്യത കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടോ; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന അരിയുടെ അളവില്‍ കുറവ് സംഭവിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
പൊതു വിപണിയിലെ വില വര്‍ധനവ്‌ മൂലം ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
2211.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ സംവിധാനം കൂടുതല്‍ വിപുലമാക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കൂടുതല്‍ മാവേലി സ്റ്റോറുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
2212.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ വിതരണം സുതാര്യവും അഴിമതിരഹിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി റേഷന്‍കടകളില്‍ സിവില്‍സപ്ലൈസ് നടത്തിവരുന്ന മിന്നല്‍ പരിശോധനകളുടെ ഭാഗമായി വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ 2021-22 കാലയളവില്‍ കെ.റ്റി.പി.ഡി.എസ്.[കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം‍] (കണ്‍ട്രോള്‍) ഉത്തരവ് 2021 പ്രകാരം സ്വീകരിച്ച നടപടികളും നടപടികള്‍ക്ക് വിധേയമായ റേഷന്‍കടകളുടെ വിശദാംശവും താലൂക്ക് തിരിച്ച് പട്ടികപ്പെടുത്തി ലഭ്യമാക്കാമോ;
( ബി )
കെ-സ്റ്റോര്‍ എന്ന പേരില്‍ റേഷന്‍ കടകളെ സ്മാര്‍ട്ട് റേഷന്‍ കടകളാക്കി മാറ്റുന്ന പദ്ധതിയില്‍ സ്വമേധയാ പങ്കാളികളാകുന്നതിനായി വടക്കാഞ്ചേരി മണ്ഡലത്തിലെ എത്ര റേഷന്‍ കടകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; അപേക്ഷകരുടെ വിശദാംശം ലഭ്യമാക്കുമോ?
2213.
ശ്രീ സജി ചെറിയാൻ
ശ്രീ ഒ . ആർ. കേളു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലൈകോ ഔട്ട്‍ലെറ്റുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ബിസിനസ് പ്രമോഷന്റെ ഭാഗമായി എന്തൊക്കെ കാര്യങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
ഓണം വിപണിയില്‍ കാര്യക്ഷമമായി ഇടപെടുന്നതിന്റെ ഭാഗമായി ഓണം ഫെയറുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; നഗരങ്ങള്‍ കേന്ദ്രീകരിച്ച് മെട്രോ ഫെയറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കും അനാഥാലയം, അഗതിമന്ദിരം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഓണക്കാലത്ത് പ്രത്യേകമായി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
2214.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ കൂടുതല്‍ മാവേലി സ്റ്റോറുകൾ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിലൂടെ വിവിധയിനം സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2215.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷത്തെ ഒന്നാം വിള നെല്ല് സംഭരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍, ആവശ്യമായ ജീവനക്കാരെ നിയോഗിക്കല്‍, മില്ലുടമകളുമായി കരാറിലേര്‍പ്പെടല്‍ എന്നിവ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2216.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മില്ലുകാരുമായുള്ള തർക്കം പലപ്പോഴും നെല്ലു സംഭരണത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; ഉണ്ടെങ്കില്‍ നെല്ല് സംഭരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മില്ലുകാരുമായി ധാരണയിലെത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള പരാതികൾ കൂടി പരിഗണിച്ചുകൊണ്ട് മെച്ചപ്പെട്ട ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2217.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സീസൺ മുതൽ കിലോയ്ക്ക് 28.20 രൂപയ്ക്ക് നെല്ലെടുക്കുമെന്ന സപ്ലൈകോയുടെ പ്രഖ്യാപനവും നെല്ലിന് ഒരു രൂപ താങ്ങുവില വര്‍ദ്ധന പ്രഖ്യാപിച്ച കേന്ദ്ര പ്രഖ്യാപനവും കൂടി ഉള്‍പ്പെടുത്തി 29.20 രൂപയ്ക്ക് നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു രൂപ വര്‍ധനവിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കാതെ സംസ്ഥാന വിഹിതത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത നടപടി ഒഴിവാക്കി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നല്‍കുന്ന സമീപനം സ്വീകരിക്കുമോ?
2218.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ വകുപ്പിനായി ബജറ്റില്‍ നീക്കിവച്ചിട്ടുള്ള പദ്ധതി തുക സമയബന്ധിതമായി വിനിയോഗിക്കുന്നതിന് വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കുമോ?
2219.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ മണ്ണെണ്ണയുടെ വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കാെണ്ട് വന്നിട്ടുണ്ടോ; ഓരോ കുടുംബത്തിനും എത്ര ലിറ്റര്‍ മണ്ണെണ്ണയാണ് ഇപ്പോള്‍ നല്‍കി വരുന്നത് വ്യക്തമാക്കുമോ;
( ബി )
റേഷന്‍ ഷാേപ്പുകള്‍ മുഖേന വിതരണം ചെയ്യുന്ന മണ്ണെണ്ണക്ക് ലിറ്ററിന് എത്ര രൂപ വീതമാണ് സബ്സിഡിയായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്;
( സി )
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണക്ക് ലിറ്ററിന് എത്ര രൂപ വീതമാണ് ഈടാക്കി വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2220.
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡി.എസ്. വിഹിതമായും നോൺ പി.ഡി.എസ്. വിഹിതമായും കേരളത്തിന് കേന്ദ്ര സർക്കാർ മണ്ണെണ്ണ നൽകുന്നുണ്ടോ; ഇത് ഒരേ വിലയ്ക്കാണോ; എത്ര നാളത്തേയ്‍ക്കാണ് ഇത് ലഭിക്കുക; ഇത് അനുവദിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ?
2221.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ തടയാൻ സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍ വക കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ, നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് കൂടുതല്‍ സംവിധാനവും ഏര്‍പ്പെടുത്താന്‍ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2222.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അളവുതൂക്ക നിയന്ത്രണ ചട്ടപ്രകാരം സംസ്ഥാനത്തെ നെല്ല് സംഭരണ പ്രദേശങ്ങളിലെ വെയിംഗ് ബ്രിഡ്ജുകളുടെ സർവീസിങ്ങും പരിശോധനയും ഉറപ്പ് വരുത്താറുണ്ടോ;
( ബി )
അവസാനമായി വെയിംഗ് ബ്രിഡ്ജുകളുടെ സർവ്വീസിങ്ങ്, പരിശോധന എന്നിവ നടത്തിയ തീയതി വെയിംഗ് ബ്രിഡ്ജ് യൂണിറ്റ് അടിസ്ഥാനത്തിൽ ജില്ല തിരിച്ചു വ്യക്തമാക്കുമോ?
2223.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ നെല്ല് സംഭരണ സീസണിന് മുൻപും സംസ്ഥാനത്തെ എല്ലാ വെയിംഗ് ബ്രിഡ്ജുകളും കൃത്യമാണെന്ന് ഉറപ്പ് വരുത്താന്‍ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മില്ലുകൾ ഉപയോഗിയ്ക്കുന്ന മോയിസ്ച്ചര്‍ മെഷീനുകളുടെ കൃത്യത പരിശോധിയ്ക്കാറുണ്ടോ വ്യക്തമാക്കുമോ;
( സി )
ഒന്നാം വിള സംഭരണത്തിന് മുൻപ് മില്ലുകൾ/മില്ല് എജന്റുമാർ ഉപയോഗിക്കുന്ന മോയിസ്ച്ചർ മെഷീനുകൾ കൃത്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.