STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  Answer  Provided    Answer  Not Yet Provided

FIFTEENTH KLA - 6th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*61.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ഭൂമിയും വിഭവങ്ങളും വൻകിട കോർപറേറ്റുകൾക്ക് ചൂഷണം ചെയ്യുന്നതിന് അവസരം നൽകിക്കൊണ്ട് കേന്ദ്ര വന സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സാഹചര്യം തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വനാശ്രിത സമൂഹത്തിന്റെ തൊഴിലും വരുമാനവും സുരക്ഷിതമാക്കുന്നതിനുവേണ്ടി പദ്ധതികൾ ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
വനമേഖലയിലെ വിഭവശേഖരണത്തിന് പട്ടികവർഗ വിഭാഗങ്ങൾക്കുള്ള അവകാശം നിലനിര്‍ത്തുന്നതിനും വനമേഖലയുമായി ബന്ധപ്പെട്ട അറിവുകള്‍ പൈതൃക സ്വത്തായി തന്നെ നിലനിർത്തുന്ന വിധത്തിൽ വനാശ്രിത സമൂഹത്തെ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
*62.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2022 ജൂലൈ 27-ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
ബഫർ സോണുമായി ബന്ധപ്പെട്ട 2019-ലെ മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവ് പിൻവലിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
*63.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. ആന്റണി ജോൺ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി, പട്ടികഗോത്രങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഭൂമിയും വീടും എന്ന ലക്ഷ്യം നേടുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇക്കാലയളവില്‍ പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിനായുള്ള ഭൂമി വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയുടെ പ്രയോജനം എത്ര കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( സി )
പട്ടികജാതിയില്‍പ്പെട്ട ഭൂരഹിതര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഭൂരഹിതരായ പട്ടികഗോത്ര കുടുംബങ്ങള്‍ ഇല്ലാത്ത ജില്ലയായി തിരുവനന്തപുരത്തെ മാറ്റുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*64.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് അനുസൃതമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്ന അഭ്യര്‍ത്ഥനയോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത വിഷയത്തിന്മേലുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ വേണ്ട നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*65.
ശ്രീ കെ ആൻസലൻ
ഡോ.കെ.ടി.ജലീൽ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികഗോത്ര വർഗങ്ങളില്‍പ്പെട്ടവരുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;
( ബി )
ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരുടെയും പട്ടികജാതികളിലെ ദുര്‍ബല വിഭാഗക്കാരുടെയും ഉന്നമനത്തിന് പ്രത്യേകം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
കരിയര്‍ ഗൈഡന്‍സിനും മത്സര പരീക്ഷകള്‍ക്കുമുള്ള കോച്ചിംഗിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി ഇവരെ ആധുനിക തൊഴില്‍ മേഖലയിലേക്കെത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച വിജ്ഞാന്‍ വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*66.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീർക്കാൻ സാധിക്കാത്തതുമൂലം പൊതുജനങ്ങൾക്ക് ഗതാഗത പ്രശ്നങ്ങളുണ്ടാകുന്നുവെന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കുള്ള തുക കരാറുകാരുമായി ഉണ്ടാക്കുന്ന കരാറിൽ തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത കരാർവ്യവസ്ഥ ലംഘിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*67.
ശ്രീ. പി.പി. സുമോദ്
ശ്രീ ഒ . ആർ. കേളു
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തിന്റെ ഭാഗമായി രൂപം നല്‍കിയ മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം എന്ന മുദ്രാവാചകം സാർത്ഥകമാക്കുന്നതിന് പട്ടികഗോത്ര ജനതക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രീ പ്രൈമറി മുതല്‍ പ്രൊഫഷണല്‍ കോഴ്സുകൾക്കും കൂടാതെ പി.എച്ച്.ഡി. വരെയുമുള്ള പഠനത്തിനും സിവില്‍ സര്‍വ്വീസ് വരെയുള്ള സര്‍ക്കാര്‍ ജോലികള്‍ക്കും പട്ടികജാതികളിലും പട്ടികഗോത്രങ്ങളിലും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് സൗകര്യമേര്‍പ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പട്ടികജാതി, പട്ടികഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
*68.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനിയന്ത്രിതമായി പെരുകുന്ന തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ പുരോഗതി വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി കൂടുതൽ ശാസ്ത്രീയവും ഫലപ്രദവും ആക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പേവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നായ്ക്കൾക്ക് പേവിഷബാധ ഉണ്ടാകാത്ത തരത്തിൽ തെരുവ് നായ്ക്കൾക്ക് പ്രതിരോധകുത്തിവെപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ അരുമ മൃഗങ്ങളെ പൂർണമായും നിർബന്ധിത പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*69.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ-സെൻസിറ്റീവ് സോൺ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങളെയും ഉപജീവന പ്രവർത്തനങ്ങളെയും ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പരിസ്ഥിതി ലോല മേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2022 ജൂലൈ 27 -ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ബഫർ സോണുമായി ബന്ധപ്പെട്ട് 2019 -ലെ മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*70.
ശ്രീമതി കെ.കെ.രമ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫർ സോണുമായി ബന്ധപ്പെട്ട 2019-ലെ ഉത്തരവ് പിൻവലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പൂർണമായി പിൻവലിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാകുമോ;
( സി )
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ഉള്‍പ്പെടുന്നവരില്‍ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ച് ജനവാസ മേഖലകളും കൃഷിയിടങ്ങളും സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളും പൂർണമായും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന് സമർപ്പിച്ച രേഖകളും നടപടികളും ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*71.
ശ്രീമതി യു പ്രതിഭ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് സംബന്ധിച്ചും ക്ഷേത്രങ്ങളിലെ വഴിപാടുകളില്‍ നിന്നും ലഭിക്കേണ്ട നിശ്ചിത ശതമാനം തുകയില്‍ (സപ്ലെയര്‍-കോസ്റ്റ് സേവിംഗ് റിട്ടേണ്‍) ഇളവുകള്‍ വരുത്തിയതാണ് ദേവസ്വം ബോര്‍ഡിന് കോടികളുടെ വരുമാനം കുറവുണ്ടാകാന്‍ ഇടയായതെന്ന വാദഗതിയുടെയും നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
ദേവസ്വം ബോര്‍ഡുകളുടെ വക സ്ഥലസൗകര്യങ്ങളും സ്ഥാപനങ്ങളും ഉപയോഗിച്ച് ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിഘാതം വരാത്തവിധം വരുമാനദായകമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും പെന്‍ഷന്‍കാരുടെ ഡി.എ. വര്‍ദ്ധനവ് നടപ്പാക്കുന്നതിനുമായി അധികമായിവരുന്ന തുക കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കായി എത്ര തുക നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
*72.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ നിലവിലെ സാമ്പത്തിക, സാമൂഹിക സ്ഥിതിയെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏത് ഏജന്‍സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( ഡി )
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തുകയും കേന്ദ്ര വിഹിതവും സമയബന്ധിതമായി ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടോ; എങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
*73.
ഡോ.കെ.ടി.ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം നൗഷാദ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ സ്വയംതൊഴില്‍, ബിസിനസ്സ് വായ്പാ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള ന്യൂ സ്വര്‍ണ്ണിമ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
ദേശീയ ഏജന്‍സികളുടെ പദ്ധതി പ്രകാരം വായ്പ അനുവദിക്കാന്‍ സാധിക്കാത്ത, തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാശ്രീ വായ്പാ പദ്ധതിയുടെ വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ഡി )
വായ്പാ പദ്ധതികള്‍ വേഗതയിലും സുതാര്യതയോടെയും നടപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*74.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജല അതോറിറ്റിയുടെ വരുമാന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; ചെലവ്, വരുമാനം എന്നിവ ആനുപാതികമാണോയെന്ന് വ്യക്തമാക്കാമോ;
( ബി )
ജല താരിഫ് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചാണെന്നും വ്യക്തമാക്കാമോ; അതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ മാതൃകയില്‍ അത്തരമൊരു സമിതിയെ നിയോഗിച്ച് കാലാനുസൃതമായ പരിഷ്കരണം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
തെരുവുകളില്‍ സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളിലൂടെ നല്‍കുന്ന ജലത്തിന് ജല അതോറിറ്റിക്ക് പണം ലഭിക്കുന്നുണ്ടോ; എങ്കില്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നും അത് കൃത്യമായി സമാഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ഡി )
ജല അതോറിറ്റിക്ക് ലഭിക്കേണ്ട തുക കൃത്യമായി പിരിച്ചെടുക്കാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തുമോ?
*75.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികൾ നാട്ടിലിറങ്ങി കാർഷികോല്പന്നങ്ങൾ നശിപ്പിക്കുന്നത് കണക്കിലെടുത്ത് അവയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളയുന്ന മരങ്ങൾ കാട്ടിൽ തന്നെ വച്ചുപിടിപ്പിക്കണമെന്ന നിർദേശം ഉണ്ടായിട്ടുണ്ടോ; എങ്കിൽ ആയതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( ബി )
വേനൽകാലത്ത് കാട്ടിനുളളിൽ ജല ലഭ്യത ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശ ഇനം വൃക്ഷങ്ങളെ വനങ്ങളിൽ നിന്ന് നീക്കം ചെയ്ത് ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
*76.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകൾക്കുളള സ്വയംതൊഴിൽ വായ്പാഫണ്ട് വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പ് നടത്തിയതായ സംഭവങ്ങൾ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് തട്ടിപ്പിൽ കുറ്റക്കാരായവരുടെ പേരിൽ എന്തെല്ലാം നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*77.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ആയിരത്തി ഒരുനൂറ്റി മുപ്പത് കോടി രൂപയിലധികം വരുന്ന കുടിശിക തുക സമയബന്ധിതമായി പിരിച്ചെടുക്കാന്‍ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി സ്കീമിന്റെ വിശദാംശം അറിയിക്കാമോ;
( സി )
വാട്ടര്‍ അതോറിറ്റി നൽകുന്ന ബില്‍ പേയ്‍മെന്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈൻ മുഖേനയാക്കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ; ഫലപ്രദമായ പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*78.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാൻ ഫണ്ട് ഗണ്യമായി കുറയുന്നതിനാലും കിഫ്ബി വഴി പദ്ധതികൾ നടപ്പിലാക്കുന്നതിനാലും എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കായി വകയിരുത്തുന്ന ഫണ്ടിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ബജറ്റിൽ വകയിരുത്തുന്ന തുക പോലും എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ ഉന്നമനത്തിന് പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ കിഫ്ബിയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക ഫണ്ട് വകയിരുത്താത്തത് അനീതിയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സാഹചര്യത്തില്‍ സ്പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍/ട്രൈബല്‍ സബ് പ്ലാന്‍ മാതൃകയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി കിഫ്ബിയില്‍ പ്രത്യേക ഫണ്ട് വകയിരുത്താന്‍ വകുപ്പ് മുന്‍കൈയെടുക്കുമോ എന്ന് വ്യക്തമാക്കുമോ;
( ഡി )
എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കിഫ്ബി മുഖേന എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
*79.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത വന മേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല ആയിരിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പരിസ്ഥിതിലോല മേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2022 ജൂലൈ 27-ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ 2019-ല്‍ ബഫർ സോണുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*80.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
പൂര്‍ത്തീകരിച്ച പദ്ധതികൾ മുഖേനയുള്ള കുടിവെള്ളത്തിന്റെ ലഭ്യതയും ഗുണമേന്മയും ഉറപ്പുവരുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
*81.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വനത്തിന് സമീപത്തുകൂടി കടന്നുപോകുന്ന പാതയോരങ്ങളിലും വനമേഖലയിലും രാത്രിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വനമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ സംരക്ഷണ വേലികള്‍ കൂടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കുന്നത് നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കുമോ?
*82.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി കുടുംബത്തിലെ ഒരാൾക്കെങ്കിലും സ്ഥിര വരുമാനമുളള തൊഴിൽ നൽകുന്നതിനുളള പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ​തൊഴിൽ ലഭിച്ചവരുടെ കണക്കെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം ​മേഖലകളിലാണ് തൊഴിൽ നൽകിയതെന്ന് വ്യക്തമാക്കുമോ?
*83.
ശ്രീ. ആന്റണി ജോൺ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായിക വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് വിദേശ ഏകവിള തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചതുമൂലം പാരിസ്ഥിതിക, ജലസുരക്ഷയില്‍ ഉണ്ടായിട്ടുള്ള ആഘാതം മുന്‍നിര്‍ത്തി വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് വനത്തിനകത്തുള്ള സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിന് പദ്ധതിയുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ എത്ര ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്; വിശദമാക്കാമോ;
( സി )
സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ നയരേഖ പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?
*84.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഗോവര്‍ദ്ധനി പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് എവിടെയൊക്കെ പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഗോവര്‍ദ്ധനി പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കാഫ് ഗ്രോത്ത് മീല്‍ സംസ്ഥാനത്തെ എല്ലാ ക്ഷീര കര്‍ഷകര്‍ക്കും സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*85.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ആവശ്യമായ പാൽ സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കാൻ കഴിയുന്നുണ്ടോ; ഉല്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുവാൻ നിലവിൽ സംവിധാനമുണ്ടോ;
( ബി )
പാൽ ഉല്പാദനത്തിൽ സ്വയംപര്യാപ്തത എന്നത്തേക്ക് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*86.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എം. എം. മണി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് പ്രത്യേകിച്ച് ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ;
( ബി )
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം മേല്‍നാേട്ട സമിതി പുനഃസംഘടിപ്പിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം മുല്ലപ്പെരിയാര്‍ ഡാമിന്റെ സമഗ്രമായ സുരക്ഷാവലോകനത്തിന് സത്വര നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടോ; വിശദമാക്കാമോ?
*87.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ മേഖലകള്‍ പരിസ്ഥിതി ലോലമാക്കണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത 2022-ലെ വന സംരക്ഷണ ചട്ടം വന ഭൂമിയിലെ സമ്പത്ത് വന്‍തോതില്‍ കോര്‍പ്പറേറ്റ് ചൂഷണത്തിന് വഴിവയ്ക്കുന്നതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ചട്ടം സംസ്ഥാന സര്‍ക്കാര്‍ പഠന വിധേയമാക്കിയിരുന്നോ; പ്രസ്തുത ചട്ടത്തിലെ വന സംരക്ഷണത്തിന് ഹാനികരമായ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കുമോ;
( സി )
സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനം അതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
*88.
ശ്രീ. എച്ച്. സലാം
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ തീരശോഷണവും കടലാക്രമണവും തടയാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ഏതെല്ലാം സ്ഥലങ്ങളിൽ നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
ചെല്ലാനത്ത് ആരംഭിച്ച പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടം കടലാക്രമണത്തെ തടയുന്നതില്‍ ഫലപ്രദമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അതിരൂക്ഷമായ കടലാക്രമണം തടയുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ഡി )
അനുയോജ്യമായ സുസ്ഥിര തീരസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് നാഷണല്‍ സെന്റര്‍ ഫോര്‍ ലാന്റ് റിസര്‍ച്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സ്ഥാപനം റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
*89.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ പാർക്കുകളുടെയും ടെക്നോപാർക്കുകളുടെയും മാതൃകയിൽ ഡയറി പാർക്കുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഡയറി പാർക്കുകളിലൂടെ ക്ഷീരകർഷകർക്ക് ലഭ്യമാക്കുന്ന പ്രധാന സേവനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ക്ഷീര മേഖലയുടെ ആധുനികവത്കരണത്തിനും നൂതന സാങ്കേതികവിദ്യയുടെ പ്രചരണത്തിനും പ്രസ്തുത പാർക്കുകൾ സഹായകമാകുമോ എന്ന് വ്യക്തമാക്കുമോ;
( ഡി )
പാലിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രസ്തുത പാർക്കുകൾ മുഖേന കർഷകർക്കായി സാങ്കേതിക സഹായങ്ങളും പരിശീലന സൗകര്യങ്ങളും ഒരുക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
*90.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആയിരിക്കണമെന്ന 3-6-2022-ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മലയോര മേഖലയില്‍ പാര്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ആശങ്കകള്‍ ദൂരീകരിക്കാനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതും സ്വീകരിച്ചിട്ടുള്ളതുമായ നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു കിലോമീറ്റര്‍ പരിധി എന്നതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആകാം എന്ന 23-10-2019-ലെ മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്ത് പുതിയ മന്ത്രിസഭാ തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( ഇ )
സുപ്രീം കോടതി നിശ്ചയിച്ച മൂന്ന് മാസ സമയ പരിധിക്കുള്ളില്‍ ബഫര്‍ സോണ്‍ മേഖലയിലെ തല്‍സ്ഥിതി സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാനും ആയത് കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്താനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( എഫ് )
ബഫര്‍ സോണ്‍ സംബന്ധിച്ച സംസ്ഥാനത്തെ ആശങ്കകള്‍ പ്രധാനമന്ത്രി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എന്നിവരെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘത്തെ നിയോഗിക്കുന്നത് പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.