UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

5390.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മത്സ്യ സംരക്ഷണവും, വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് , മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യത്തിന് ന്യായവില ഉറപ്പാക്കുന്നതിനും ഇടത്തട്ടുകാരുടെ ചൂഷണം തടയുന്നതിനുമായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ?
5391.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ സ്പോർട്സ് ഡിവിഷൻ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
ഇതിനായിയുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
5392.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന അക്കാദമികളുടെയും കോളേജ് ഹോസ്റ്റലുകളുടെയും എണ്ണം പരിമിതപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ആയത് കായിക താരങ്ങളുടെ പരിശീലനം മുടങ്ങുന്നതിന് ഇടയാക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്കുളള സാമ്പത്തിക സഹായം കൃത്യമായി വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
5393.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി ധനസഹായത്തോടെ ഓരോ ജില്ലയിലും ബഹു ഉദ്ദേശ്യ സ്പോര്‍ട്ട്സ് കോംപ്ലക്സുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ ഓരോ ജില്ലയിലും എവിടെയെല്ലാമാണ് ആയത് സ്ഥാപിക്കുന്നതെന്നും ഓരോ കോംപ്ലക്സിനും എത്ര തുകയാണ് ആവശ്യമായി വരുന്നതെന്നും അറിയിക്കുമോ;
( സി )
കിഫ്ബിയില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് മറ്റ് എന്തെല്ലാം പ്രവൃത്തികളാണ് വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ?
5394.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോര്‍ട്സ്, യുവജന ക്ഷേമ വകുപ്പ് മുഖേന ടൂറിസം വകുപ്പിന് കീഴില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ തേഞ്ഞിപ്പലം പഞ്ചായത്തിലെ മാതപ്പുഴ, പാതാര്‍ എന്ന സ്ഥലത്തോ മൂന്നീയൂര്‍ പഞ്ചായത്തിലെ കളിയാട്ടമുക്ക് സ്റ്റേഡിയത്തിലോ ഓപ്പണ്‍ ജിംനേഷ്യം അനുവദിക്കുന്നതിനായി സ്ഥലം എം.എല്‍.എ. സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5395.
ശ്രീ എം രാജഗോപാലൻ
ശ്രീ. എം.വിജിന്‍
ശ്രീ എം മുകേഷ്
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക പരിശീലന കേന്ദ്രങ്ങൾ വ‍ർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികൾ ഈ സർക്കാർ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കായിക പരിശീലനങ്ങൾ വ്യാപകമാക്കുന്നതിനായി ആരംഭിച്ച സ്വകാര്യ സ്പോർട്സ് അക്കാദമികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാറുണ്ടോ; നിലവിലുള്ള അത്തരം അക്കാദമികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സ്വകാര്യ സ്പോർട്സ് അക്കാദമികൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളിലെ പരിശീലകരുടെ യോഗ്യത, പരിശീലനത്തിനെത്തുന്നവരിൽ നിന്നും ഈടാക്കുന്ന ഫീസ് എന്നിവ സംബന്ധിച്ച് എന്തെങ്കിലും വ്യവസ്ഥ സർക്കാർ രൂപപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ഇ )
ഇത്തരത്തിലുള്ള അക്കാദമികളുടെ പ്രവർത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
5396.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖേലോ ഇന്ത്യ സ്ക്കീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പദ്ധതി രേഖ പ്രസ്തുത പദ്ധതിയിലെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം തയ്യാറാക്കി അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെങ്കില്‍ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
5397.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക രംഗത്തിന്റെ വികസനത്തിനായി മലബാർ മേഖലയിൽ കോഴി​ക്കോട്ട് ഒരു അന്തർദേശീയ നിലവാരമുളള സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിർദ്ദിഷ്ട സ്റ്റേഡിയത്തിന്റെ പണി എന്നത്തേക്ക് തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
5398.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ അരീക്കോട് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ടം 150 ലക്ഷം രൂപ അനുവദിച്ചു പൂര്‍ത്തീകരിക്കുമെന്ന് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി എന്തെല്ലാം; വ്യക്തമാക്കാമോ;
( ബി )
ഒന്നാം ഘട്ടത്തില്‍ നീക്കിയിരിപ്പ് തുക എത്രയാണ്; ടി തുക ഉപയോഗിച്ച് ചെയ്യുന്നതിനുള്ള അത്യാവശ്യ മെയിന്‍റനന്‍സ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം പ്രവൃത്തികളാണ് ടി തുക ഉപയോഗിച്ച് ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അറിയിക്കുമോ;
( സി )
രണ്ടാംഘട്ട പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം കാര്യങ്ങള്‍ ആണ് ചെയ്യുന്നതെന്നും ആയതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണം എന്താണെന്നും വെളിപ്പെടുത്തുമോ?
5399.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് കിഫ്ബി മുഖേന എത്ര തുകയാണ് അനുവദിച്ചതെന്നും അത് ഏത് വര്‍ഷമാണെന്നും അറിയിക്കുമോ;
( ബി )
എന്തൊക്കെ നിര്‍മ്മാണങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്നും നിര്‍മ്മാണങ്ങളുടെ ചുമതല ഏത് ഏജന്‍സിക്കാണ് നല്‍കിയിട്ടുള്ളതെന്നും പ്രവൃത്തികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും കാലാവധി എന്നുവരെയാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
5400.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ മത്സരങ്ങളുടെ നടത്തിപ്പിലുണ്ടായ അസൗകര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ മലപ്പുറം ജില്ലയിലെ സ്റ്റേഡിയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
മലപ്പുറത്തെ കോട്ടപ്പടി സ്റ്റേഡിയം, കൂട്ടമണ്ണ എം.എസ്.പി. ഗ്രൗണ്ട് എന്നിവ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്താൻ നടപടി സ്വീകരിക്കുമോ?
5401.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകോത്തര കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയത്തക്ക നിലയില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി നല്‍കുമോ;
( സി )
സ്ഥല പരിമിതി ഉള്ള പ്രദേശങ്ങളില്‍ സ്കൂള്‍ ഗ്രൗണ്ടുകള്‍ സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മിച്ച്‌ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക നിലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5402.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് വകുപ്പ് ഏതെങ്കിലും തരത്തിലുള്ള വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്നോട്ട് വരുന്ന പഞ്ചായത്തുകള്‍ക്ക് വകുപ്പ് എന്തൊക്കെ സഹായങ്ങളാണ് ചെയ്തു കൊടുക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
5403.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ പരുത്തിയൂർ സ്റ്റേഡിയം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ഏതൊക്കെ പ്രവൃത്തികളാണ് നവീകരണത്തിൽ ഉൾപ്പെടുത്തിയതെന്ന് വിശദമാക്കാമോ?
5404.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലെ സ്‌റ്റേഡിയത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞെങ്കിലും നിർമ്മാണം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി ഇതുവരെ ആരംഭിക്കാത്തത്തിന്റെ കാരണവും എന്നത്തേക്ക് ആരംഭിക്കുമെന്നും വിശദമാക്കാമോ?
5405.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
5406.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നഗരസഭ ഇ.എം.എസ്. ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കുന്നതിനായി ഗ്രൗണ്ടിന്റെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും മാസ്റ്റര്‍ പ്ലാനനുസരിച്ച് പ്രൈസ് സോഫ്റ്റ് വെയറില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റും ഡി.പി.ആറും എല്‍.എ.സി./ഡബ്ലിയു .കെ.വൈ./0142/2022 നമ്പര്‍ കത്തിനോടൊപ്പം സമര്‍പ്പിച്ചിരുന്നതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5407.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്റ്റേഡിയങ്ങളാണ് നവീകരിക്കുന്നതിനും നിർമ്മിക്കുന്നതിനും ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഇവയുടെ നിർമ്മാണ നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
ഇവയുടെ എസ്റ്റിമേറ്റും അവയിൽ ഉൾക്കൊള്ളുന്ന പ്രവൃത്തികളും ഇനം തിരിച്ച് വിശദമാക്കാമോ?
5408.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കളിസ്ഥലങ്ങള്‍ ശാസ്ത്രീയമായി തയ്യാറാക്കുന്നതിന് സര്‍ക്കാരിന്റെ കീഴില്‍ അക്രെഡിറ്റഡ് ഏജന്‍സികള്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ശാസ്ത്രീയമായ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സ്പോര്‍ട്സ് വകുപ്പ് എന്തെങ്കിലും സഹായം നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ?
5409.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കായിക പരിശീലന കേന്ദ്രങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികൾ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ സ്ഥാപിച്ചിട്ടുള്ള കായിക പരിശീലന കേന്ദ്രങ്ങളിൽ പരിശീലന ഉപകരണങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കാമോ?
5410.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒളിമ്പിക്സ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡൽ നേടുകയെന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തെ കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
പരിശീലന സൗകര്യങ്ങളുടെ അടിസ്ഥാനസൗകര്യം വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടികൾ വിശദമാക്കാമോ;
( സി )
കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരുടെ സേവനം ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ഡി )
കായിക മത്സരങ്ങളുടെ സമ്മർദ്ദം മൂലം താരങ്ങൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
5411.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ ഉള്‍പ്പെട്ട ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഹെല്‍ത്ത് ക്ലബ് - ആരോഗ്യ കായികക്ഷമതാ പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
5412.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കൽ ​കോളേജിൽ സ്പോർട്സ് ഗ്രൗണ്ട് നിലവിലില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളേജിൽ സ്പോർട്സ് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5413.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്ന കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ,ഘടന, ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രവർത്തന മൂലധനം എന്നിവ വ്യക്തമാക്കാമോ; മേൽ കമ്പനി പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ളതാണോ; അറിയിക്കാമോ;
( ബി )
കിഫ്ബി സഹായത്തോടെ കായിക വകുപ്പിന് കീഴിൽ നടന്നുവരുന്ന വിവിധ സ്റ്റേ‍ഡിയങ്ങളുടെ പരിപാലന ചുമതല ഈ കമ്പനിക്കാണോ; നിലവിൽ ഏതെല്ലാം സ്റ്റേഡിയങ്ങളാണ് കമ്പനിയുടെ കീഴിലുള്ളതെന്ന് വ്യക്തമാക്കാമോ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശത്തിലുള്ള സ്റ്റേഡിയങ്ങളുടെ നടത്തിപ്പും പരിപാലനവും ഈ കമ്പനി വഴി നിർവ്വഹിക്കാൻ കഴിയുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്പനിയുടെ ധനസമാഹരണ മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിൽ സ്റ്റേഡിയങ്ങളുടെ നടത്തിപ്പും പരിപാലനവും തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിന് തടസ്സമുണ്ടോ; വ്യക്തമാക്കാമോ?
5414.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിന്‍പുറങ്ങളില്‍ കളിക്കളങ്ങള്‍ കുറവായ സാഹചര്യത്തില്‍ പുഴ പുറമ്പോക്കിലെ ഭൂമി നിരപ്പാക്കി കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന നിബന്ധനയോടെ പ്രസ്തുത ഭൂമികള്‍ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് ലീസിന് നല്‍കുന്ന കാര്യം പരിഗണിക്കുമോ?
5415.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി അനസ് എടെത്തൊട്ടിക്ക് ജോലി നൽകുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
5416.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സെൻട്രലൈസ്ഡ് സ്പോ‍ർട്സ് ഹോസ്റ്റൽ, കോളേജ് സ്പോ‍ട്സ് ഹോസ്റ്റലുകൾ എന്നിവടങ്ങളിലെ കായിക വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഇരുന്നൂറ്റി അന്‍പത് രൂപ പ്രതിദിന ഗ്രാന്റ് 2021 ഡിസംബർ മാസം മുതൽ കുടിശ്ശികയായിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ പ്രസ്തുത കുടിശ്ശിക തുക കൊടുത്ത് തീർക്കാൻ നടപടി എടുത്തിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കുടിശ്ശിക നിലവിലുണ്ടെങ്കിൽ കായിക താരങ്ങളുടെ ഭക്ഷണവും താമസവുമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രയാസമുണ്ടാകുമെന്നതിനാൽ കുടിശ്ശിക തുക അനുവദിക്കാൻ അടിയന്തര നടപടി എടുക്കുമോ; വിശദാംശം നൽകാമോ?
5417.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി പ്രകാരം മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലെ ,ഏതെല്ലാം സ്ഥലങ്ങൾ ആണ് കളിസ്ഥലങ്ങൾ നിർമ്മിക്കാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?
5418.
ശ്രീ വി ജോയി
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി കാലാേചിതമായി പരിഷ്കരിക്കുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനുമായി പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ; വിശദാംശം നല്‍കാമാേ;
( ബി )
ജി.വി.രാജാ സ്പാേര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പാേര്‍ട്സ് ഡിവിഷന്‍ എന്നീ കായിക വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമാേ;
( സി )
സംസ്ഥാനത്ത് കൂടുതല്‍ സ്പാേര്‍ട്സ് ഡിവിഷനുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ; വിശദമാക്കാമാേ?
5419.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലും കായിക രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കായിക രംഗത്തെ ഏതെല്ലാം പദ്ധതികള്‍ക്കാണ് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5420.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ കഴി‍ഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ മാറ്റങ്ങള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ആളോഹരി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പും, അനുബന്ധ ഏജന്‍സികളും ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കുമോ?
5421.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വഖഫ് ഭൂമി അന്യാധീനമായി ആളുകള്‍ കയ്യേറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തിലെ വഖഫ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഏതെങ്കിലും കേസുകള്‍ നിലവിലുണ്ടോ; ആയതിന്റെ വിശദവിവരങ്ങള്‍ അറിയിക്കുമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തിലെ വഖഫ് ഭൂമി സംരക്ഷിക്കുന്നതിന് നിലവില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5422.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വഖഫ് ഡിവിഷൻ ഓഫീസ് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വഖഫ് ബോർഡിൽ ഏതെല്ലാം തസ്തികളിൽ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും നിയമന രീതി എപ്രകാരമായിരുന്നുവെന്നും ആരെയൊ​ക്കെ നിയമിച്ചുവെന്നും വിശദമാക്കുമോ?
5423.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി താലൂക്ക് പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജില്‍പ്പെട്ട പഴയ സര്‍വ്വേ 18/1-4-ല്‍പ്പെട്ട 404 ഏക്കര്‍ 76 സെന്റ് വഖഫ് ഭൂമി വില്‍പ്പന നടത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി ഫറൂഖ് കോളേജിന് നല്‍കിയ പ്രസ്തുത ഭൂമി തിരിച്ചുപിടിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ വസ്തുക്കളുടെ തീരാധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് ആരാണെന്ന് വ്യക്തമാക്കാമോ?
5424.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ 2019 സെപ്തംബര്‍ 19 ന് ചേര്‍ന്ന യോഗത്തില്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്തിരുന്നുവോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ ആരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തമാക്കാമോ;
( സി )
വഖഫ് ബോര്‍ഡ് ഏതെങ്കിലും വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് ആരുടെ നിയമോപദേശമാണ് തേടേണ്ടതെന്ന് വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ?
5425.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
2022-23 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
5426.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട ശബരി റയിൽവേ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കുവാൻ തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ശബരി പദ്ധതിക്കായി കോതമംഗലം താലൂക്കിൽ എത്രപേരുടെ,എത്ര സ്ഥലം കല്ലിട്ട് അളന്ന് തിരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പാതയ്ക്കായി കഴിഞ്ഞ 20 വർഷത്തിലധികമായി കല്ലിട്ട് തിരിച്ചിട്ടുള്ള കോതമംഗലം താലൂക്കിലെ അടക്കം വിവിധ സ്ഥല ഉടമകൾ ഭൂമി വിൽക്കാനോ, വീട് വയ്ക്കുവാനോ, കൈമാറ്റം ചെയ്യുവാനോ സാധിക്കാത്ത അവസ്ഥയുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ശബരി പാതയുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ അടക്കം സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് പൂർത്തിയായെങ്കിലും ഹിയറിംഗ് നടക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
ഹിയറിംഗ് നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് ശബരിപാതയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി ശബരി പാത നിർമ്മാണം വേഗത്തിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5427.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ - ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ കോവിഡ‍് 19-ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ട്രെയിനുകള്‍ പുനഃരാരംഭിച്ചപ്പോള്‍ അശാസ്ത്രീയമായ സമയക്രമം മൂലം യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; അറിയിക്കുമോ;
( ബി )
കോവി‍ഡിന് മുമ്പ് നിലമ്പൂരില്‍ നിന്ന് ഷോര്‍ണ്ണൂരിലേക്ക് പുറപ്പെട്ടിരുന്ന ട്രെയിനുകളുടെ സമയത്തിലുണ്ടായ മാറ്റം കാരണം എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ഷൊര്‍ണ്ണൂരില്‍ നിന്ന് കണക്ഷന്‍ ട്രെയിന്‍ ലഭിക്കാതെ വരുന്നത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന് അടിയന്തര ഇടപെടലുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.