UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4553.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വിവര സംവിധാനം ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിതമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
കേരള ജലവിഭവ വിവര സംവിധാനം എന്ന പേരിൽ ഒരു വെബ് എനേബിൾഡ് പ്ലാറ്റ്ഫോം നിലവിൽ വന്നിട്ടുണ്ടോ; എങ്കിൽ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംവിധാനത്തിന്റെ സഹായത്തോടെ ജല ലഭ്യത, ജലത്തിന്റെ ആവശ്യകത എന്നിവ സമഗ്രമായി പരിശോധിച്ച് വാട്ടർ ബജറ്റിംഗ് ഉൾപ്പെടെയുള്ള ജലവിഭവ മാനേജ്മെൻറ് നടപ്പിലാക്കുന്നതിന് കഴിയുമോ എന്ന് വ്യക്തമാക്കുമോ;
( ഡി )
വെള്ളപ്പൊക്ക പ്രവചനവും മുന്നറിയിപ്പും ഉൾപ്പെടെയുള്ള ജലവിഭവ തൽസ്ഥിതി പൊതുജനങ്ങളെ അറിയിക്കുന്നതിനുളള ആധുനിക സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി ക്രമീകരിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4554.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ കാഞ്ഞൂര്‍ പഞ്ചായത്തിലെ നൂറ്റിപ്പാടം, വെള്ളാരപ്പിള്ളി പുഞ്ച എന്നിവിടങ്ങളില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന് വെള്ളാരപ്പിള്ളി ചാല്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന 13.04.2022 ലെ എം.ഐ.1/42/2022/ജ.വി.വ. നമ്പര്‍ സര്‍ക്കാര്‍ കത്തില്‍ ജലസേചനവും ഭരണവും ചീഫ് എഞ്ചിനിയര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മറുപടി നല്‍കണമെന്ന നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ; എങ്കില്‍ മറുപടി കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
മേല്‍ പരാമര്‍ശിച്ച സ്ഥലങ്ങളില്‍ നെല്‍കൃഷി ആരംഭിക്കുന്നതിന് വേണ്ടി വെള്ളാരപ്പിള്ളി ചാല്‍ പുനരുദ്ധരിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4555.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസ്ത്രോതസ്സുകളുടെ സംരക്ഷണം, പരിപാലനം, ജലസംരക്ഷണ ബോധവല്‍ക്കരണം എന്നീ മേഖലകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് ദേശീയ ജലപുരസ്കാരം ലഭിച്ചിരുന്നുവോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ജലസ്രോതസ്സുകളുടെ പുനരുജ്ജീവന പരിപാടി എത്രത്തേോളം വിജയകരമാക്കാന്‍ സാധിച്ചുവെന്ന് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( സി )
ജല സംരക്ഷണത്തിന് ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുമോ?
4556.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളുമായി ബന്ധപ്പെട്ട തോടുകള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരും തുടര്‍ സര്‍ക്കാരും സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കാമോ;
( ബി )
തോടുകള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനും ഇവയുടെ കയ്യേറ്റം തടയുന്നതിനും കൈയ്യേറിയവ തിരിച്ചുപിടിക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിനും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
4557.
ശ്രീ കെ യു ജനീഷ് കുമാർ
ഡോ.കെ.ടി.ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർമ്മാണത്തിലിരിക്കുന്ന പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ ഏതൊക്കെയാണെന്നും ഇവയുടെ പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നും പദ്ധതികളിലൂടെ ലക്ഷ്യമിടുന്ന നേട്ടം എന്താണെന്നും വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ പുഴകളെ ജലസംഭരണികളാക്കി മാറ്റുന്നതിനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ഡി )
ഭൂഗർഭ ജല റീചാർജ്ജിംഗിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എന്തൊക്കെയാണ് ഇത് വഴി ലക്ഷ്യമിടുന്നത്; വിശദാംശം നൽകാമോ?
4558.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ലാർപ്പാടം കണ്ടെയ്‍നർ ടെർമിനലിലേക്കുള്ള റെയിൽവേപാതയുടെ നിർമ്മാണത്തോടനുബന്ധിച്ചു നിർമ്മിച്ച താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടങ്ങളും പെരിയാർ നദി കായലുമായി സംഗമിക്കുന്ന സ്ഥലത്തെ നീരൊഴുക്ക് നിശ്ചലമാക്കിയത് പരിഹരിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന് വെളിപ്പെടുത്തുമോ;
( ബി )
നീരൊഴുക്ക് നിലച്ചത് കാരണം കൊച്ചി കോർപ്പറേഷൻ പരിധിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് തടയാൻ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
( സി )
റെയിൽവേ പാതയുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനികൾ ബണ്ടും ചെളിയും എക്കലും നീക്കം ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4559.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ തോണിക്കടവ് ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
തോണിക്കടവിലെ ഹാര്‍ട്ട് ഐലന്റ് വികസനത്തിനായി ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഡി.പി.ആറില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്താണെന്നറിയിക്കാമോ;
( സി )
ഇറിഗേഷന്റെ കൈവശമുള്ള തോണിക്കടവ് ഹാര്‍ട്ട് ഐലന്റ് വികസനത്തിനായി അടിയന്തര നടപടി സ്വീകരിക്കാമോ?
4560.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തിന്റെ അനന്തരഫലമായി കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തടസ്സരഹിതമായ നീരൊഴുക്ക് സാധ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമല്ലാത്തതിനാൽ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഗൗരവപൂർവ്വം കാണുന്നുണ്ടോ; എങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രളയത്തില്‍ വേമ്പനാട് കായലില്‍ അടിഞ്ഞ എക്കലും ചെളിയും കായലിന്റെ ജലസംഭരണശേഷി കുറച്ചത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാം; ആയതിന്റെ ഫലപ്രാപ്തി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കുട്ടനാട് പാക്കേജിന്റെ ഭാഗമായി തടസ്സരഹിതമായ നീരൊഴുക്ക് സാധ്യമാക്കാന്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ മേല്പറഞ്ഞ പദ്ധതികളുടെ പോരായ്മകള്‍ സമഗ്രമായി വിലയിരുത്തി പ്രസ്തുത മേഖലയിലെ നീരൊഴുക്ക് പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
4561.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിൽ ചെറുകിട ജലസേചന വിഭാഗം മുഖാന്തിരം നടപ്പിലാക്കുന്നതിനായി 2020-21 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ നിലവിലെ സ്ഥിതി എന്താണെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ?
4562.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ ന്യൂകട്ട് ജലസേചന പദ്ധതി നടപ്പിലാക്കുമോ; പ്രസ്തുത പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ എന്നീ മണ്ഡലങ്ങളിലെ എത്ര കുടുംബങ്ങൾക്കും കൃഷിക്കും ജലം ലഭ്യമാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
4563.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കിയതും അനുമതി നൽകിയതുമായ പ്രവൃത്തികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
4564.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വള്ളിക്കുന്ന് മണ്ഡലത്തില്‍ പുരോഗമിച്ചു വരുന്ന പ്രധാനപ്പെട്ട മൈനര്‍/മേജര്‍ ഇറിഗേഷന്‍ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ?
4565.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളുടെ വിശദവിവരവും തുകയും ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരം നല്‍കുമോ?
4566.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 വര്‍ഷങ്ങളിൽ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം മേജര്‍-മൈനര്‍ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് കൈക്കൊണ്ടതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളവ ഏതെന്നും അവയുടെ നിര്‍വ്വഹണ പുരോഗതി എന്തെന്നും വിശദമാക്കാമോ?
4567.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം പുഴയിൽ പൊയ്യക്കണ്ട എന്ന സ്ഥലത്ത് പാർശ്വ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടത് ആവശ്യമാണെന്നുള്ള ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ഉള്ളടക്കം ചെയ്ത് മഞ്ചേശ്വരം എം.എൽ.എ. നൽകിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നൽകി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4568.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ 2018-ലെ പ്രളയത്തിനുശേഷം കടലുണ്ടിപ്പുഴയുടെ തീരങ്ങളിലെ സംരക്ഷണഭിത്തി നിർമ്മാണത്തിനായുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതി വെളിപ്പെടുത്തുമോ;
( ബി )
ഏതൊക്കെ പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചതെന്നും അവയിൽ പൂർത്തിയായതും ഇനി പൂര്‍ത്തീകരിക്കാനുള്ളതുമായ പ്രവൃത്തികൾ എതെല്ലാം എന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( സി )
എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് സമർപ്പിച്ച പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ;
( ഡി )
മലപ്പുറം നഗരസഭയില്‍ അപകടാവസ്ഥയിലുള്ള താമരക്കുഴി, പാണക്കാട് ആറുവെട്ടി കടവ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ഫണ്ട് അനുവദിക്കുമോ?
4569.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തില്‍ പൈങ്കണ്ണുര്‍ പാടശേഖരത്തിലൂടെ കടന്ന് പോകുന്ന തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തി കെട്ടുന്നതിനും, തോടിന്റെ ഇരുകരകളിലുമുള്ള പാടശേഖരങ്ങളില്‍ കാര്‍ഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്നതിനും, പഴയ വി.സി.ബി കള്‍ നവീകരിക്കുന്നതിനും, പുതിയവ നിര്‍മ്മിക്കുന്നതിനും, തോടിന്റെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനുമായി തയ്യാറാക്കിയ എസ്റ്റിമേറ്റും പ്രൊപ്പോസലും ഭരണാനുമതിയ്ക്കായി ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിലവിലുള്ള ഫയലിന്റെ നമ്പര്‍ സഹിതമുള്ള വിശദാംശം ലഭ്യമാക്കുമോ?
4570.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ 2016 മുതല്‍ റിവര്‍ മാനേജ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ചതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ പ്രവൃത്തികൾ ഏതെല്ലാമാണെന്നുള്ള വിശദാംശം നല്‍കാമോ;
( ബി )
നിലവില്‍ ഭരണാനുമതി ലഭിച്ച ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
4571.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹരിത കേരളം മിഷനിലൂടെ ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം ജലാശയങ്ങളെയാണ് പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതെന്ന് അറിയിക്കാമോ?
4572.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ഓപ്പറേഷന്‍ വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കിയ ജലാശയങ്ങള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
ഇതിനായി നാളിതുവരെ ചെലവഴിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം ജലാശയങ്ങൾ വൃത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4573.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴ-രാമന്‍ പുഴ സംരക്ഷിക്കുന്നതിനായി നടത്തിവരുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
നിലവില്‍ മഞ്ഞപ്പുഴ സംരക്ഷണത്തിനായി നടത്തിവരുന്ന പ്രവൃത്തികള്‍ കാര്‍ഷികാവശ്യത്തിനുള്ള ജല വിതരണത്തിനാണോ പ്രാധാന്യം കൊടുത്തിരിക്കുന്നത്;
( സി )
പ്രസ്തുത പുഴയുടെ സംരക്ഷണത്തിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത പുഴ സംരക്ഷിക്കുന്നതിനായി തദ്ദേശസ്വയംഭരണം, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമോ; വ്യക്തമാക്കാമോ?
4574.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളും, മറ്റു ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കുന്ന പദ്ധതി പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
തിരൂര്‍ പുഴ മാലിന്യമുക്തമാക്കി നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കുമോ?
4575.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനല്‍ക്കാലങ്ങളില്‍ സംസ്ഥാനത്തെ മിക്കവാറും നദികള്‍ ഒഴുക്ക് കുറഞ്ഞ് സ്വാഭാവികമായ നീരൊഴക്കുപോലും ഇല്ലാത്ത ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വേനല്‍ക്കാലങ്ങളില്‍ വറ്റിപ്പോകുന്ന നദികളുടെ പുനരുജ്ജീവനത്തിനായി സമഗ്ര നദീസംരക്ഷണ വികസന പദ്ധതി തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ചെളിയും മണ്ണും അടിഞ്ഞു കൂടുന്നതു മൂലം അണക്കെട്ടുകളിലെ ആഴം കുറഞ്ഞ് ജല സംഭരണ ശേഷി കുറയുന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സമഗ്ര നദീ സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വാട്ടർ റിസോഴ്സ്സ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
4576.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി പുഴയുടെ തീരങ്ങളിലെ പ്രളയ സാധ്യത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലെയും മണ്ണിടിച്ചില്‍ തടഞ്ഞ് തീരം സംരക്ഷിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പുഴയുടെ പ്രഭവ സ്ഥാനം മുതൽ കടലിൽ പുഴ പതിക്കുന്നതുവരെയുള്ള ഭാഗം വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി നടപടികള്‍ സ്വീകരിക്കുമോ?
4577.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പമ്പ, കല്ലട ഇറിഗേഷന്‍ പ്രോജക്ടുകളുടെ കനാലുകള്‍ തകര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജലദൗര്‍ലഭ്യമുണ്ടാകുന്ന കാലങ്ങളില്‍ മാവേലിക്കര മണ്ഡലത്തിലെ കര്‍ഷകര്‍ പ്രസ്തുത കനാലുകളെയാണ് ആശ്രയിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പി.ഐ.പി., കെ.ഐ.പി. കനാലുകൾ പുനരുദ്ധരിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
4578.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ കോട്ടത്തോടിന്റെ പുനരുദ്ധാരണത്തിനും മലിനീകരണം തടയുന്നതിനുമായി മെെനര്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ആയതിനായി അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മെെനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന മാവേലിക്കര മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?
4579.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മഴുവന്നൂര്‍ പഞ്ചായത്തില്‍ പെരിയാര്‍വാലി കനാലിലെ എ.വി.റ്റി കനാല്‍ ഭാഗം ഇടിഞ്ഞ് കിടക്കുന്നതിനാല്‍ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭാഗത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ, വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കനാലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4580.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളായണി കായലിലെ ജലവിതാനത്തില്‍ അകപ്പെട്ട കൃഷി ഭൂമി ഏറ്റെടുക്കുന്നതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഒരു സെന്റിന് എത്ര രൂപയാണ് നിശ്ചയിച്ചതെന്നും അത് വളരെ കുറഞ്ഞ തുകയാണന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ന്യായമായ തുക അനുവദിക്കുമോ; വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ ഭൂമി എന്നത്തേക്ക് എറ്റെടുക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
4581.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത കേരള മിഷന്‍ മുഖേന കുളങ്ങളും മറ്റും നവീകരിക്കുന്ന പദ്ധതി പ്രകാരം വള്ളിക്കുന്ന് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന ക്ഷേത്രക്കുളങ്ങൾ നവീകരിക്കുന്നതിന് അനുമതി നല്‍കാറുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
4582.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ ഡാമുകള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള സാധ്യത ജലവിഭവ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഡാമുകള്‍ കേന്ദ്രീകരിച്ച് അനന്തമായ ടൂറിസം സാധ്യതയുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഡാമുകള്‍ കേന്ദ്രീകരിച്ച് ടൂറിസം-ഇലക്ട്രിസിറ്റി വകുപ്പുകളുമായി ചേര്‍ന്ന് സംയുക്തമായി ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4583.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തി നിർമാണാനുമതി ലഭിച്ചിട്ടുള്ള മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനിഡാം പുനര്‍ നിര്‍മ്മിക്കുന്നതിന് മെെനര്‍ ഇറിഗേഷന്‍ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വിശദമാക്കാമാേ?
4584.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സ്ഥലങ്ങളില്‍ ഡാം പണിയുന്നതിനായി ഏറ്റെടുത്ത സ്ഥലങ്ങൾ കാടു പിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥലങ്ങളുടെ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഏത് വകുപ്പ് മുഖാന്തരം ആണ് ഈ പ്രവൃത്തി നടപ്പിലാക്കുന്നത് എന്നറിയിക്കാമോ;
( സി )
ഇറിഗേഷന്‍ വകുപ്പിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്നറിയിക്കുമോ?
4585.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം ഡാമുകളിലെ ചെളി നീക്കുന്നതിനാണ് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ഏതു ഘട്ടം വരെയെത്തി എന്ന് വിശദമാക്കുമോ?
4586.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാര്‍ എന്നീ ഡാമുകളിൽ അടിഞ്ഞ് കൂടിയ ചെളിയും, എക്കലും, മണലും നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി, എന്നത്തേക്ക് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നീ വിവരങ്ങള്‍ നല്‍കാമാേ?
4587.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ ചെളിയും മണലും അടിഞ്ഞു കിടന്ന് ജല സംഭരണശേഷി നഷ്ടപ്പെട്ട് പോകുന്നത് തടയുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നു;
( ബി )
ഡാമുകളില്‍ അടിഞ്ഞുകിടക്കുന്ന ചെളിയും എക്കലും നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( സി )
ഇവ നീക്കം ചെയ്യുന്നതിന് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശമുണ്ടോ; വ്യക്തമാക്കാമോ?
4588.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ മേഖലയിലെ വള്ളക്കടവ് മുതൽ മുല്ലപ്പെരിയാർ ഡാം സൈറ്റ് വരെ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‍നാട് കേരളത്തിന് കത്ത് നൽകിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കത്ത് എന്നാണ് ലഭിച്ചതെന്നും റോഡിന്റെ നിർമ്മാണച്ചെലവ് തമിഴ്‍നാട് സർക്കാർ വഹിച്ചു കൊള്ളാമെന്ന് കത്തിൽ അറിയിച്ചിരുന്നോയെന്നും ആരാണ് തമിഴ്‍നാട് സർക്കാരിന് വേണ്ടി കത്തയച്ചതെന്നും അറിയിക്കുമോ ;
( സി )
പ്രസ്തുത റോഡ് അടിയന്തരമായി നിർമ്മിക്കേണ്ടതിന്റെ കാരണമായി എന്തൊക്കെ കാര്യങ്ങളാണ് കത്തിൽ പറഞ്ഞിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കത്തിന്മേൽ ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ഇ )
പ്രസ്തുത റോഡിന്റെ തകർച്ചക്ക് കാരണം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണോ; എങ്കിൽ വിശദാംശം നൽകുമോ;
( എഫ് )
ഏറ്റവുമൊടുവിൽ പ്രസ്തുത റോഡിന്റെ പുനരുദ്ധാരണം നടത്തിയ തീയതി അറിയിക്കുമോ;
( ജി )
പ്രസ്തുത റോഡ് നിർമ്മാണം നിർവ്വഹിക്കേണ്ടത് ഏത് ഓഫീസാണെന്നും ആരുടെയൊക്കെ അനുമതിയാണ് ആവശ്യമായി വരുന്നതെന്നും വ്യക്തമാക്കാമോ?
4589.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ ഡാമില്‍ ലാേകബാങ്കിന്റെ സഹായത്താേടെ നടപ്പിലാക്കുന്ന ഡാം റിഹാബിലിറ്റേഷന്‍ ആൻറ് ഇമ്പ്രൂവ്മെന്റ് പ്രോജക്ടിന്റെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ?
4590.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചിറ്റാർ പുഴയിൽ പള്ളി ചപ്പാത്ത് ഭാഗത്ത് ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4591.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കാെക്കിരി പള്ളം ദേശത്ത് വ്യാപകമായി ഇടിഞ്ഞ കരുവന്നൂര്‍ പുഴയാേരം കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വ്യക്തമാക്കാമോ?
4592.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം ചാലിയാര്‍ പുഴയുടെ തീരങ്ങള്‍ ഇടിഞ്ഞ് തീരത്ത് വസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചാലിയാര്‍ പുഴയുടെയും കൈത്തോടുകളുടെയും തീരങ്ങള്‍ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ഓരോന്നിലും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ;
( സി )
ചാലിയാര്‍ പുഴയുടെ തീര സംരക്ഷണത്തിനായി എം‌.എല്‍‌.എ. മുഖേന നല്കിയ അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4593.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കടൽത്തീര സംരക്ഷണത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സുസ്ഥിര തീരസംരക്ഷണ മാർഗങ്ങൾ അവലംബിക്കുന്നതിനായി പഠനങ്ങൾ നടക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4594.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ആര്‍.എം.പി. തോടില്‍ തോന്നിപാലം മുതല്‍ മാലിപ്പുറം ബീച്ച് റോഡ് വരെ പാര്‍ശ്വഭിത്തി കെട്ടുന്നതിനും ആഴം കൂട്ടുന്നതിനുമുള്ള പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
കാലാവസ്ഥാ വ്യതിയാനം മൂലം വര്‍ദ്ധിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വൈപ്പിന്‍ കരയിലെ പ്രധാനപ്പെട്ട ആര്‍.എം.പി. തോടിന്റെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിക്കുമോ?
4595.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കടുത്തുരുത്തി പഞ്ചായത്ത് ആയാംകുടി മാത്താംകരി എ, ബി ബ്ലോക്ക് നെല്ലുല്‍പ്പാദക സമിതിയുടെ പാടശേഖരത്തിന് പുറംബണ്ട് നിര്‍മ്മിക്കുന്നതിനായി എസ്റ്റിമേറ്റ് സഹിതം സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ആയത് സംബന്ധിച്ച് 17.05.2022 ല്‍ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4596.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷം ആരംഭിച്ചതോടെ ഗുരുവായൂര്‍ മണ്ഡലത്തിലെ തീരപ്രദേശങ്ങൾ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
4597.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ തോടുകളുടെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയില്‍ 2020-21,2021-22 വര്‍ഷങ്ങളില്‍ ഈ ഇനത്തില്‍ ഏതെങ്കിലും പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4598.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി, മാട്ടൂല്‍ ഗ്രാമപഞ്ചായത്തുകളിലെ കടല്‍ഭിത്തി പുനര്‍നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോൾ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4599.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തിലെ മാത്തേരി മുതല്‍ പുറക്കാട് വരെയും പുന്നപ്ര മുതല്‍ ആലപ്പുഴ വരെയുമുള്ള തീരദേശത്തെ പുലിമുട്ട് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
4600.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള , കുറ്റ്യാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന, അക്വാഡക്ടുകള്‍ ഉള്‍പ്പെടെയുള്ള ഏതൊക്കെ നിര്‍മ്മാണങ്ങള്‍ തകരാറായിട്ടുണ്ട് എന്നറിയിക്കുമോ;
( ബി )
തകരാറിലായ ഇത്തരം നിര്‍മ്മിതികള്‍ പൊതു ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിയ്ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയത് അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
4601.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറക്കര കെ.ഐ.പി. ലിഫ്റ്റ് ഇറിഗേഷന്റെയും പരവൂർ ഡിസ്ട്രിബ്യൂട്ടറിയുടെയും പൂർത്തീകരണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ചിറക്കര ലിഫ്റ്റ് ഇറിഗേഷൻ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് എന്തെല്ലാം പ്രവൃത്തികൾ പൂർത്തീകരിക്കാനുണ്ട്; വ്യക്തമാക്കാമോ;
( സി )
പരവൂർ ഡിസ്ട്രിബ്യൂട്ടറിയുടെ അവശേഷിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിന് കാലതാമസം വന്നിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ?
4602.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ കീഴില്‍ ഉള്ള കാരാപ്പുഴ, മലങ്കര, ശിരുവാണി ഡാമുകളില്‍ റൂള്‍ കര്‍വ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
റൂള്‍ കര്‍വുകള്‍ ഇല്ലാത്ത ഡാമുകളില്‍ ജലവിതാനം ക്രമീകരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത രീതി പ്രളയം പോലെയുള്ള സാഹചര്യങ്ങളെ നേരിടുന്നതിന് പര്യാപ്തമാണോ;
( സി )
പ്രളയമുണ്ടായപ്പോള്‍ അഭിമുഖീകരിച്ച പ്രതിസന്ധിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് റൂള്‍ കര്‍വുകള്‍ തയ്യാറാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4603.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിൽ 2020-21 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വന്‍കിട ജലസേചന വിഭാഗത്തിന്റെ പ്രവൃത്തികള്‍ ഏതെല്ലാം; അവയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
4604.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കരിച്ചാൽ കടവ് സ്ല‍ൂയീസ്-കം- ബ്രിഡ്ജ് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണ കാലാവധി എന്ന് വരെയായിരുന്നുയെന്നും ഇത് നീട്ടി നൽകിയിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
കരാറുകാരന്റെ അനാസ്ഥമൂലമാണോ കാലതാമസം ഉണ്ടായത്; എങ്കിൽ കരാറുകാരനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗ തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
4605.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തിലെ ചെട്ടിയാം കുണ്ട് - മാപ്പിളായ വി‌സി‌ബി നിര്‍മ്മാണം, വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കോതത്തോട്- പങ്ങാടിച്ചിറ തോട് സൈഡ് കെട്ടലും വി‌സി‌ബി നിര്‍മ്മാണവും, പൊന്മള പഞ്ചായത്തിലെ പെരിങ്ങല്‍ച്ചിറ വി‌സി‌ബി നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; ഓരോ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇപ്പോള്‍ ഏത് ഓഫീസില്‍ ആണെന്നും ആയതിന്റെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
4606.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച മേജർ-മൈനർ ഇറിഗേഷൻ പ്രവൃത്തികളുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
4607.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിലെ ട്രേസര്‍ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
വകുപ്പിലെ ബ്ലൂ പ്രിന്റര്‍ തസ്തിക അബോളിഷ് ചെയ്തിട്ടുള്ളതിനാല്‍ ആയതില്‍ നിന്നും ട്രേസര്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ വഴി നികത്തിയിരുന്ന ഒഴിവുകള്‍ ഇനി എപ്രകാരമാണ് നികത്തുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇറിഗേഷന്‍ വകുപ്പിലെ ട്രേസര്‍ തസ്തികയിലേക്ക് വകുപ്പുമായി ബന്ധപ്പെട്ടുള്ള ഓവര്‍സിയര്‍ ഗ്രേ‍ഡ്-III റാങ്ക് ലിസ്റ്റില്‍ നിന്നും അഡ്വൈസ് നടത്തുന്നതിനുള്ള തടസം എന്താണെന്ന് അറിയിക്കാമോ;
( ഡി )
ട്രേസര്‍ തസ്തികയിലേക്ക് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കില്‍ ഇതിനുള്ള നടപടി (ഫയല്‍ നമ്പര്‍ ഉള്‍പ്പെടെ) ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4608.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിലെ ഡിവിഷനുകളില്‍ നിന്ന് ലഭിക്കുന്ന ഓവര്‍സിയര്‍Gr III (സിവില്‍) തസ്തികയിലെ ഒഴിവുകളുടെ എണ്ണവും സംസ്ഥാന ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും അതേ ഡിവിഷനിലെ ഒഴിവുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഓവര്‍സിയര്‍Gr III (സിവില്‍)എണ്ണവും തമ്മില്‍ അന്തരം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വകുപ്പില്‍ സിവില്‍ വിഭാഗത്തില്‍ സി.ഇ., എസ്.ഇ., ഇ.ഇ., എ.ഇ.ഇ., എ.ഇ., ഓവർസിയർ ഗ്രേഡ്- I, II, III എന്നീ തസ്തികകളില്‍ പ്രൊമോഷന്‍ വഴിയോ നേരിട്ടുള്ള നിയമനം വഴിയോ നികത്തപ്പെടേണ്ട ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
4609.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കായക്കൊടി ഗ്രാമപഞ്ചായത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയില്‍ ഉള്ള ഭൂമി പുറമ്പോക്ക് ഭൂമിയെന്ന് തെറ്റിദ്ധരിച്ച് പഞ്ചായത്ത് നിര്‍മ്മിച്ചതും എന്നാൽ തൊട്ടടുത്തുള്ള കനാല്‍ മലിനീകരിക്കപ്പെടുമെന്നതിനാല്‍ പൊളിച്ച് മാറ്റാന്‍ വകുപ്പ് ഉത്തരവിടുകയും ചെയ്ത മത്സ്യ മാര്‍ക്കറ്റ് കെട്ടിടം പാട്ട കരാര്‍ വ്യവസ്ഥയില്‍ പകല്‍ വീടായി പരിവര്‍ത്തനം നടത്തുവാന്‍ വേണ്ടി ഗ്രാമ പഞ്ചായത്ത് തന്നിട്ടുള്ള അപേക്ഷയിന്മേല്‍ വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് പാട്ട കരാര്‍ വ്യവസ്ഥയില്‍ പഞ്ചായത്ത് വകുപ്പിന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
4610.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലകളിലെ കിണറുകളടക്കമുള്ള ജലസ്രോതസ്സുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ​;
( ബി )
ഗുണനിലവാര പരിശോധനയിൽ എന്തെല്ലാം കുറവുകളാണ് കണ്ടെത്തിയിരിക്കുന്നത്;
( സി )
പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
ഇവയ്ക്ക് എന്തെല്ലാം പ്രതിവിധികളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
4611.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളുടെ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നറിയിക്കുമോ;
( സി )
സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; അറിയിക്കുമോ?
4612.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന് കീഴില്‍ എത്ര ഭൂമിയുണ്ടെന്നും എവിടെയെല്ലാമാണെന്നും അറിയിക്കാമോ; അതില്‍ എത്ര ഭൂമി ഉപയോഗിച്ചിട്ടുണ്ടെന്നും ഉപയോഗിക്കാതെ അവശേഷിക്കുന്ന ഭുമിയുടെ അളവും അറിയിക്കാമോ; എവിടെയെല്ലാമാണ് ഭൂമി ബാക്കിയുള്ളതെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികളില്‍ ഇനി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭുമി ആവശ്യമായി വരുന്നതെന്ന് വിശദാംശം ലഭ്യമാക്കുമോ?
4613.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂഗര്‍ഭ ജലത്തിന്റെ അനിയന്ത്രിതമായ ചൂഷണം മൂലം ഭൂഗര്‍ഭ ജല നിരപ്പ് ക്രമാതീതമായി താഴ്ന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ജലനിരപ്പ് സന്തുലിതാവസ്ഥയിൽ എത്തിക്കാനായി ഇതര വകുപ്പുകളുമായി സംയുക്തമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4614.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂഗർഭ ജല വിഭവത്തെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ: എങ്കിൽ വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അമിതമായി ഭൂഗർഭ ജലചൂഷണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഭൂഗർഭ ജല നിലവാരം നിശ്ചിത അളവിൽ നിലനിർത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
4615.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന പ്രവൃത്തികൾ തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കരുമാടി മുതലുള്ള പൈപ്പ് ലൈൻ മാറ്റുന്ന പ്രവൃത്തികൾ നിലച്ചതിനാൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?
4616.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ 2011-16, 2016-21 കാലയളവിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഏതെല്ലാം പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പ് ഫണ്ട് അനുവദിച്ചിരുന്നുവെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ചതും ഇനി പൂർത്തീകരിക്കാനുള്ളതുമായ പ്രവൃത്തികൾ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ പുതിയ പ്രൊപ്പോസലുകൾ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത പ്രൊപ്പോസലുകളുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിട്ടുണ്ടോയെന്നും ഭരണാനുമതി എപ്പോൾ ലഭ്യമാകുമെന്നും വ്യക്തമാക്കാമോ?
4617.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദീതീരങ്ങളും തീരപ്രദേശങ്ങളും മലിനമാകുന്നത് തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
ഇക്കാര്യത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിബന്ധനകള്‍ നല്‍കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
മലിനജല നിയന്ത്രണത്തിന്റെ ഭാഗമായി ജല അതോറിറ്റി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ഡി )
പുതുതായി മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ?
4618.
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധന വ്യാപകവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകമായ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ; സ്കൂള്‍ ലാബുകളില്‍ പരിശോധന സംവിധാനം സജ്ജീകരിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ജല മലിനീകരണം ഒഴിവാക്കി നദികളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പ്രത്യേകമായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
4619.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കുപ്പിവെള്ള വിതരണത്തിനായി അരുവിക്കരയില്‍ സ്ഥാപിച്ച പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ കുപ്പിവെള്ളം എത്ര രൂപയ്ക്കാണ് വിതരണം ചെയ്യുന്നതെന്ന് അറിയിക്കാമോ?
4620.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ പെരിയാര്‍വാലി കനാലിന് കുറുകെ കിറ്റെക്സ് കമ്പനി അനധികൃതമായി സ്ഥാപിച്ച സ്വീവേജ് പൈപ്പുകള്‍ നീക്കം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
4621.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഏനാമാക്കല്‍ റോഡിന്റെ അപ്രോച്ച് റോഡ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ളതാണോയെന്ന് അറിയിക്കാമോ;
( ബി )
അമൃത് പദ്ധതിക്കായുള്ള പെെപ്പിടലും കാലവര്‍ഷക്കെടുതിയും മൂലം തകര്‍ന്ന പ്രസ്തുത റോഡിലൂടെ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും കടന്നുപോകുന്നതിന് പ്രയാസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡ് അവസാനമായി പുനരുദ്ധാരണം നടത്തിയതെന്നാണെന്ന് അറിയിക്കാമോ;
( ഡി )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡിലെ തകര്‍ന്ന ഈ ഭാഗം ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
4622.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ ജല ഗുണനിലവാര പരിശോധനയ്ക്കായി സർക്കാർ സംവിധാനങ്ങൾ ഉള്ളത് എവിടെയെല്ലാം; ജില്ലയിൽ ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രസ്തുത പരിശോധനയ്ക്കായി അംഗീകാരം നൽകിയിട്ടുണ്ടോ; എങ്കിൽ അവയുടെ പേരും വിലാസവും അറിയിക്കാമോ;
( ബി )
ജില്ലയിൽ മറ്റ് വകുപ്പുകളുമായോ പദ്ധതികളുമായോ സഹകരിച്ച് ഏതെങ്കിലും സർക്കാർ സ്കൂളുകളിലെ ലാബുകളിൽ ജല പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ അറിയിക്കാമോ;
( സി )
നിലമ്പൂർ മണ്ഡലത്തിൽ ജല പരിശോധന ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഇതിനായി ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്തെല്ലാമാണെന്നും ആരാണ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതെന്നും അറിയിക്കാമോ; പ്രസ്തുത ലാബ് ആരംഭിക്കുന്നതിന് നിലമ്പൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ആയതിന് തടസ്സങ്ങൾ ഉണ്ടെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
മണ്ഡലത്തിലെ ചില മലയോര പ്രദേശങ്ങളിൽ വൃക്കരോഗവും അർബുദവും ക്രമാതീതമായി കാണപ്പെടുന്നതിൽ ജല അതോറിറ്റി വിശദമായ പഠനം നടത്തുമോ; പ്രസ്തുത മേഖലകളിൽ സമഗ്ര ജല പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കാമോ?
4623.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ പഞ്ചായത്തിലും എത്ര തുകയുടെ വീതം പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
4624.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗാേഡ് ജില്ലയിലെ നീലേശ്വരം പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭാഗത്ത് ശുദ്ധ ജലം ലഭിക്കുന്നതിന് വേണ്ടിയുള്ള കുടിവെള്ള പദ്ധതികള്‍ എന്ന് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമാേ; പ്രസ്തുത പദ്ധതിയുടെ ഡി.പി.ആർ. ലഭ്യമായിട്ടുണ്ടാേ?
4625.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച മഴവെള്ള കൊയ്‍ത്ത് പദ്ധതിയുടെ വിശദാംശം നല്‍കാമോ; പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വാസസ്ഥലങ്ങളിലും സ്കൂളുകളിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കിണറുകള്‍ സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള സ്രോതസ്സാക്കി മാറ്റുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
4626.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള ലഭ്യത കുറവായ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
4627.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് കുഴിക്കുന്നതിനും മറ്റും എം.ഒ.ആർ.റ്റി.എച്ച്. അനുമതി നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാരണത്താല്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂര്‍, ചിറക്കടവ് പഞ്ചായത്തുകളില്‍ ജലജീവന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തടസ്സം നീക്കി 2024-ല്‍ അവസാനിക്കുന്ന പദ്ധതി യഥാസമയം പൂര്‍ത്തിയാക്കുന്നതിന് എം.ഒ.ആർ.റ്റി.എച്ച്. അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
4628.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചിറയിന്‍കീഴ് മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ആയതിനായി ചെലവഴിച്ച തുകയും അവയുടെ പുരോഗതിയും വിശദമാക്കാമോ?
4629.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ ജലവിഭവ വകുപ്പിന്റെ ഏതെല്ലാം പദ്ധതികളാണ് നടന്നുവരുന്നത്; പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
4630.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ പുറമറ്റം, കല്ലൂപ്പാറ, എഴുമറ്റൂർ, കുന്നന്താനം, ഇരവിപേരൂർ, തോട്ടപ്പുഴശ്ശേരി, കോയിപ്രം എന്നീ പഞ്ചായത്തുകൾക്ക് വേണ്ടി ജല ശുദ്ധീകരണ പദ്ധതിയ്ക്കായി കോയിപ്രം വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള അവാർഡ് തുക അടച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതിയിൽ കേസുകൾ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
4631.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം-എടയൂർ-വളാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ വിതരണശൃംഖല പ്രവൃത്തി പൂർത്തിയായിട്ടുണ്ടോ; പദ്ധതിയുടെ പൂർത്തീകരണത്തിന് ഇനി എന്തെല്ലാം പ്രവൃത്തികൾ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കുമോ; പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
4632.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ മുളവുകാട്, പനമ്പുകാട് ദ്വീപുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള 60.50 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് 08.04.2022-ന് ജലവിഭവ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ?
4633.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് പദ്ധതി പ്രകാരം മഞ്ചേരി മണ്ഡലത്തിൽ കുടിവെളള വിതരണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മേഖലകളിലെന്ന് വിശദമാക്കുമോ?
4634.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയിൽ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പെെപ്പ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുമാേ?
4635.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണും മണലും ചെളിയും അടിഞ്ഞുകൂടിയത് കാരണം അരുവിക്കര ഡാമിന്റെ സംഭരണശേഷി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ സംഭരണ ശേഷി പുനഃസ്ഥാപിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാമോ?
4636.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള വാട്ടർ അതോറിറ്റി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പീരുമേട് ഡിവിഷന് കീഴിൽ കുമളിയിൽ ഒരു സബ്‌ഡിവിഷൻ ഓഫീസ് അനുവദിക്കുവാൻ നടപടി സ്വീകരിക്കാമോ;
( സി )
സംസ്ഥാനത്ത് ജലജീവൻ മിഷന്റെ കീഴിൽ എത്ര കുടിവെള്ള കണക്ഷൻ നൽകാനാണ്‌ ഭരണാനുമതി നല്കിയിട്ടുള്ളത്;
( ഡി )
ഇടുക്കി ജില്ലയിൽ ജലജീവൻ മിഷന്റെ കീഴിൽ എത്ര കുടിവെള്ള കണക്ഷന്‍ നൽകാനാണ്‌ ഭരണാനുമതി നല്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ഇ )
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഇടുക്കി ജില്ലയിൽ പുതിയ ചെക്ക് ഡാമുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
4637.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള കുടിവെള്ളത്തിന് ഈടാക്കുന്ന താരിഫ് ഏത് രീതിയിലാണെന്ന് വിശദമാക്കാമോ;
( ബി )
ഗാര്‍ഹിക കണക്ഷന്‍ എടുക്കുകയും എന്നാല്‍ വെള്ളം ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കള്‍ എത്ര രൂപ വീതമാണ് അടക്കേണ്ടത്;
( സി )
വാട്ടര്‍ അതോറിറ്റി ഈടാക്കുന്ന മിനിമം ചാര്‍ജ് എത്രയാണ്;
( ഡി )
കുടിവെള്ളം തീരെ ഉപയോഗിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
4638.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിക്ക് നിലവിൽ വൻകിട ഉപഭോക്താക്കളിൽ നിന്നും എത്ര തുക ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കുടിശിക പിരിച്ചെടുക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാമോ;
( ബി )
ഡ്രെയിനേജ് കണക്ഷൻ എടുത്തിട്ടില്ലാത്ത ഗാർഹിക ഉപഭോക്താക്കളിൽ നിന്നും വാട്ടർ അതോറിറ്റി ഡ്രെയിനേജ് ചാർജ്ജിനത്തിൽ വർഷങ്ങളായി തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് വാട്ടർ അതോറിറ്റിക്ക് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ;
( സി )
ഇപ്രകാരം ഡ്രെയിനേജ് കണക്ഷൻ ഇല്ലാത്ത ഉപഭോക്താക്കളിൽ നിന്നും തുക ഈടാക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ; ഗാർഹിക ഉപഭോക്താക്കളിൽ നിന്നും തെറ്റായി ഈടാക്കിയ തുക തിരികെ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4639.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളിൽ പൈപ്പ് ഇടാന്‍ കുഴിയെടുക്കുമ്പോള്‍ തന്നെ കുഴി അടച്ച് റോഡ് പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കുമോ;
( ബി )
വാട്ടര്‍ അതോറിറ്റി തന്നെ നേരിട്ട് കുഴികള്‍ അടയ്ക്കുവാന്‍ സംവിധാനമൊരുക്കുന്ന കാര്യം പരിഗണിക്കുമോ?
4640.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ വാട്ടർ അതോറിറ്റി/കിഫ്ബി/സ്റ്റേറ്റ് ഫണ്ട്/ജലജീവൻ മിഷൻ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന കുടിവെള്ള പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതികളിലൂടെ എത്ര പേർക്ക് കുടിവെള്ളം നൽകാൻ ലക്ഷ്യമിട്ടെന്നും ഇതിനകം എത്ര വീടുകളിൽ കുടിവെള്ളം നൽകി എന്നും പഞ്ചായത്ത് തിരിച്ച് കണക്കുകൾ ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതികളുടെ പൂർത്തീകരണത്തിന് നിലവിലെ പ്രയാസങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പൊതുമരാമത്ത്/ദേശീയപാത റോഡുകൾ വെട്ടിപ്പൊളിച്ചത് പുന:സ്ഥാപിക്കുന്നതിന് വലിയ തുക ചെലവ് വരുന്നത് പദ്ധതിയുടെ പൂർത്തീകരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ; എങ്കിൽ അധിക തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
ഇവയിൽ ഏതെങ്കിലും പദ്ധതിയുടെ ടെണ്ടർ ആരും എടുക്കാത്തത് മൂലം പ്രവൃത്തി തുടങ്ങാൻ പറ്റാതെ വന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
ആയതിന്റെ ടെണ്ടർ പൂർത്തിയാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
4641.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
വകുപ്പ് മന്ത്രി പ്രസ്തുത പദ്ധതികളുടെ പുരോഗതി സംബന്ധിച്ചു് അവലോകന യോഗം നടത്തിയിട്ടുണ്ടോ; എങ്കില്‍ നടപടി കുറിപ്പിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരം നല്‍കാമോ?
4642.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ?
4643.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് തലശ്ശേരി സമഗ്ര കുടിവെള്ള പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പാനൂര്‍ നഗരസഭയില്‍ കുടിവെള്ളമെത്തിക്കാന്‍ ചൊക്ലി, കരിയാട്‌, കനകമല എന്നിവിടങ്ങളില്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് നിലവില്‍ തടസങ്ങൾ ഉണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് വിശദമാക്കുമോ?
4644.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത്‌ കുടിവെള്ള വിതരണം ശക്തിപ്പെടുത്തുന്നതിനായി വര്‍ക്കല മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
4645.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത്-2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടാമ്പി നഗരസഭ പരിധിയില്‍ സമഗ്ര കുടിവെള്ള വിതരണത്തിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ജല വിതരണം നടത്തുന്ന പൈപ്പുകളുടെ കാലപ്പഴക്കം എത്രയെന്ന് പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത പൈപ്പുകളില്‍ കൂടിയുള്ള ജലവിതരണത്തിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാലപ്പഴക്കംചെന്ന പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനും അമൃത് പദ്ധതിയില്‍ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്റെ എസ്റ്റിമേറ്റ് തുക എത്രയെന്നും പദ്ധതി എന്ന് നടപ്പിലാക്കുവാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
പട്ടാമ്പിയിലെ അമൃത് പദ്ധതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാമോ?
4646.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ അനുമതി ലഭിച്ച പാറശ്ശാല മണ്ഡലത്തിലെ കിഴക്കന്‍മല കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
2017-18 ല്‍ ഭരണാനുമതി ലഭിച്ച പ്രസ്തുത പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാളിതുവരെ ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എപ്രകാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കാമോ?
4647.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്‌ /മുനിസിപ്പല്‍ മേഖലകളില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.