UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4648.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ഓഗസ്റ്റ് മാസം മുതൽ നാളിതുവരെ മത്സ്യഫെഡിൽ നടത്തിയിട്ടുള്ള ആകെ നിയമനങ്ങൾ എത്രയാണെന്നുള്ളത് വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇതിൽ സ്ഥിരം നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും എത്ര വീതം ആണെന്ന് അറിയിക്കുമോ; ഇവരുടെ ശമ്പള നിരക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
( സി )
മത്സ്യഫെഡിൽ നിയമനങ്ങൾ നടത്തുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകൾ എന്തെല്ലാമാണ്;
( ഡി )
ഈ നിബന്ധനകൾ എല്ലാം പാലിച്ച് കൊണ്ടാണോ മത്സ്യഫെഡിലെ താൽക്കാലിക നിയമനങ്ങൾ നടത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
4649.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ കൊല്ലി വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവർ​ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?
4650.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജുകളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഓഖി ദുരന്ത പശ്ചാത്തലത്തില്‍ തീരദേശത്തിന്റെ സമഗ്ര വികസനം സംബന്ധിച്ച് പഠനം നടത്താൻ ചുമതലപ്പെടുത്തിയ ഏജൻസി ഡി.പി.ആര്‍. തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഓഖി ദുരന്ത പശ്ചാത്തലത്തിലുള്ള പാക്കേജ് പ്രകാരം ഏതൊക്കെ പദ്ധതികളാണ് ഇതിനകം നടപ്പിലാക്കിയതെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക സംബന്ധിച്ചും വിശദാംശം നല്‍കുമോ?
4651.
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്തിപ്പച്ച യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന സംവിധാനങ്ങൾ വ്യക്തമാക്കുമോ;
( ബി )
അന്തിപ്പച്ച യൂണിറ്റുകളുടെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനും മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
അന്തിപ്പച്ച യൂണിറ്റുകളുടെ കണക്കുകൾ ഓഡിറ്റ് വിഭാഗം സമയബന്ധിതമായി പരിശോധിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
4652.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തിപ്പച്ച യൂണിറ്റുകളുടെ ദൈനംദിന കണക്കുകൾ കൈകാര്യം ചെയ്യുന്നതിന് സ്ഥിരം ജീവനക്കാരെ നിയമിയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
അന്തിപ്പച്ച യൂണിറ്റുകളുടെ ദൈനംദിന കണക്കുകൾ കൈകാര്യം ചെയ്യുന്നതിന് താല്കാലിക ജീവനക്കാരെ നിയമിച്ചത് സർക്കാരിന്റെ പരാജയമാണെന്ന ആക്ഷേപമുണ്ടോ; വ്യക്തമാക്കുമോ;
( സി )
അന്തിപ്പച്ച യൂണിറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ അവലോകന യോഗങ്ങൾ ചേരുന്നതിനും വരവ് ചെലവ് കണക്കുകളും ബാങ്ക് ഇടപാടുകളും സംബന്ധിച്ച സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുന്നതിനുമായി നടപ്പിലാക്കിയിരിക്കുന്ന സംവിധാനങ്ങൾ വ്യക്തമാക്കുമോ?
4653.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡ് സഹകരണ സംഘങ്ങളുമായി ചേര്‍ന്നുകൊണ്ട് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഫ്രഷ് ഫിഷ്‌ ഔട്ട് ലെറ്റുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ;
( ബി )
ശുദ്ധമായ പച്ച മത്സ്യം ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നതിനുള്ള അന്തിപ്പച്ച യൂണിറ്റുകള്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?
4654.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ദിനംപ്രതി കേരളത്തില്‍ എത്തുന്ന മത്സ്യത്തിന്റെ അളവ് എത്രയാണ് എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ എത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ നിലവിലുണ്ട് എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ അടുത്ത കാലങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പല സ്ഥലത്ത് നിന്നും പിടിച്ചെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന മത്സ്യം അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തന്നെ പരിശോധിക്കുവാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ; വിശദാംശം ലഭ്യമാക്കാമോ?
4655.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ മത്സ്യഫെഡ് വഴി ഓണ്‍ലൈന്‍ മത്സ്യവ്യാപാരം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇതിലെ ഗുണഭോക്താക്കളായ വ്യാപാരികളെ കണ്ടെത്തുന്നതെങ്ങനെയാണെന്നും ഇതുമൂലം എത്ര തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
ഈ ജില്ലയില്‍ ഏതെല്ലാം മണ്ഡലങ്ങളിലാണ് മത്സ്യഫെഡിന് കീഴില്‍ ഫിഷ്‌ മാര്‍ട്ടുകള്‍ ആരംഭിച്ചിട്ടുള്ളത്; ഇതിനായി നടത്തുന്ന പ്രവര്‍ത്തന പുരോഗതികള്‍ അറിയിക്കുമോ;
( ഡി )
മലപ്പുറം മണ്ഡലത്തില്‍ പുതിയ ഫിഷ്‌ മാര്‍ട്ടുകള്‍ ആരംഭിക്കുമോ?
4656.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ പഞ്ചായത്തുകളിലും മത്സ്യഭവനുകള്‍ നിലവിലുണ്ടോ; എങ്കില്‍ മത്സ്യഭവന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരിന്റെ മത്സ്യ വിപണന കേന്ദ്രത്തിന്റെ പുരോഗതി വിശദമാക്കാമോ?
4657.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവൺമെന്റ്‌ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളുടെ പ്രവർത്തനം വിശകലനവിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ മത്സ്യതൊഴിലാളികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിയിൽ ഫിഷറീസ് സ്കൂളുകൾക്ക് നിർണായകമായ സ്വാധീനം ചെലുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( സി )
ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഏതെല്ലാം മേഖലകളിലാണ് നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതെന്നും ഈ പരിശീലന പരിപാടിയില്‍ മത്സ്യസംസ്കരണവുമായി ബന്ധപ്പെട്ട മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവിടെയുള്ള വൊക്കേഷണല്‍ കോഴ്സുകൾ കാലോചിതമായി പരിഷ്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4658.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട എത്ര കുടുംബങ്ങൾ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്ന വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം രണ്ട് വർഷത്തിലധികമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എത്ര കുടുംബങ്ങളുണ്ടെന്ന കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഇത്തരം കുടുംബങ്ങൾക്ക് അടിയന്തരമായി പുനരധിവാസത്തിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( സി )
വള്ളിക്കുന്ന് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തീരദേശ പ്രദേശങ്ങളില്‍ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ എത്ര കുടുംബങ്ങൾ കഴിയുന്നുണ്ടെന്ന വിവരം ലഭ്യമാക്കാമോ?
4659.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ പരിപാലന നിയമം നടപ്പിലാക്കിയ പ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളില്‍നിന്നും മൂന്നിരട്ടി കെട്ടിടനികുതി ഈടാക്കുന്നുവെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച്, നിലവിൽ ഈടാക്കുന്ന മൂന്നിരട്ടി കെട്ടിട നികുതി ഒഴിവാക്കി നല്‍കുന്നതിന് പഞ്ചായത്ത് വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേക ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
4660.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ മത്സ്യഗ്രാമങ്ങളില്‍ ഇരട്ട വീടുകള്‍ ഉള്ള മത്സ്യത്തൊഴിലാളികളുടെ പഞ്ചായത്ത്/നഗരസഭ തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ മത്സ്യഗ്രാമങ്ങളിലെ കാലപഴക്കംമൂലം തകര്‍ന്ന ഇരട്ട വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
മത്സ്യഗ്രാമങ്ങളിലെ ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കി മാറ്റുന്നതിന് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4661.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾക്ക് അമിത ജോലി ഭാരം മൂലമുണ്ടാകുന്ന തളർച്ച കാരണം അപകട മരണങ്ങൾക്ക് കാരണമാകുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയിലെ തൊഴിലാളികൾക്ക് മാനുഷികവും തൊഴിൽപരവുമായ അവസ്ഥ മെച്ചപ്പെടുത്തുവാൻ വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം വളർത്തുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
4662.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ലൈബ്രറികള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ആവിഷ്കരിച്ചതും മത്സ്യബന്ധന വകുപ്പ് 28.10.2020-ന് ഭരണാനുമതി നല്‍കിയതുമായ പ്രതിഭാതീരം പദ്ധതി എന്നത്തേക്ക് നടപ്പിലാക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കി ആയത് പ്രാവര്‍ത്തികമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
4663.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‍ടോപ്പുകൾ വിതരണം ചെയ്യുന്നതിനായി ജോതിർഗമയ എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നോ; എങ്കിൽ എന്തെല്ലാം ആനുകൂല്യങ്ങളാണ് പദ്ധതി മുഖേന നൽകുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
കോവിഡ് ലോക്ഡൗൺ കാലയളവിൽ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണോ പ്രസ്തുത പദ്ധതി ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ ഉന്നമനത്തിനായുള്ള തീരോന്നതി പദ്ധതിക്കായി അനുവദിക്കപ്പെട്ടിരുന്ന തുകയിൽനിന്നും ചെലവാക്കുവാൻ കഴിയാതിരുന്ന തുകയ്ക്ക് ലാപ്‍ടോപ്പുകൾ വാങ്ങി വിതരണം ചെയ്യുന്നതിനായാണോ ജ്യോതിർഗമയ പദ്ധതി ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി മുഖേന ലാപ്‍ടോപ്പുകൾ ലഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വിഭാഗക്കാരായ എത്ര വിദ്യാർഥികളാണ് ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
ധനകാര്യ വകുപ്പിന്റെയും പ്ലാനിംഗ് ബോർഡിന്റെയും അനുമതികൾ ലഭിക്കാത്തതുമൂലം പദ്ധതി തുടരാനാകാത്ത സാഹചര്യം നിലവിലുണ്ടോ; വിശദാംശം നൽകുമോ;
( എഫ് )
നിലവിലെ സാഹചര്യത്തിൽ പദ്ധതി തുടരുന്നതിന് തീരുമാനമെടുത്താൽപോലും, പുതിയ ടെൻഡർ വിളിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ലാപ്‍ടോപ്പുകൾ വിതരണം ചെയ്യുമ്പോഴേക്കും അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികളിൽ പലരും സ്കൂൾ പഠനം പൂർത്തിയാക്കിക്കഴിയുന്ന സ്ഥിതി ഉണ്ടാകും എന്ന് സർക്കാർ കരുതുന്നുണ്ടോ;
( ജി )
എങ്കിൽ പിന്നാക്കാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അടിയന്തരമായി ലാപ്‍ടോപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4664.
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനസമയത്ത് അപകടം നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഇതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
അപകട സാഹചര്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
വെള്ളപ്പൊക്ക ദുരന്ത സാഹചര്യങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നല്‍കിവരുന്ന മഹത്തായ രക്ഷാപ്രവര്‍ത്തന സേവനങ്ങള്‍ പരിഗണിച്ച് താെഴിലാളികളെ ഉള്‍പ്പെടുത്തി പ്രത്യേകമായ റെസ്ക്യൂ വിഭാഗം രൂപീകരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ?
4665.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യവില്പനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി വകുപ്പ് കൈക്കൊണ്ട നടപടികൾ അറിയിക്കാമോ;
( ബി )
മത്സ്യബന്ധന വകുപ്പിന് കീഴിൽ രൂപീകരിച്ച ഏജൻസിയായ സൊസൈറ്റി ഫോ‍ർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്) മുഖേന തീരദേശ ജില്ലകളിൽ നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ഏജൻസിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദമാക്കാമോ?
4666.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സഹായങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കടലിലെ മത്സ്യബന്ധനത്തിന് പുറമെ മറ്റിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കുണ്ടാകുന്ന അപകടങ്ങളിൽ സർക്കാർ സഹായം നൽകി വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
അപകടങ്ങളിൽ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എന്തൊക്കെ സഹായങ്ങളാണ് നൽകി വരുന്നതെന്ന് വ്യക്തമാക്കാമോ; ഈ സർക്കാരിന്റെ കാലയളവിൽ നൽകിയ സഹായങ്ങളെ സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ?
4667.
ശ്രീ . എൻ . ഷംസുദ്ദീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ ​ത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നതിനായി ജ്യോതിർഗമയ എന്ന പദ്ധതി ആവിഷ്കരിച്ചിരു​ന്നോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അനുമതി നൽകുന്നതിന് ധനകാര്യ വകുപ്പും പ്ലാനിംഗ് ബോർഡും എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിച്ചിരു​ന്നോ;
( സി )
പ്രസ്തുത പദ്ധതി മുഖേന വിതരണം ചെയ്ത ലാപ്‌ടോപ്പുകളുടെ വിശദാംശം നൽകുമോ?
4668.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റുന്നതിനായി ആസൂത്രിതവും ദീർഘകാല കാഴ്ചപ്പാടുളളതും പാരിസ്ഥിതികാവബോധത്തോടെയുമുള്ള എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4669.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാമുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം കടലില്‍ മത്സ്യ ലഭ്യതയുള്ള ഇടങ്ങള്‍ സംബന്ധിച്ച അറിവ് നല്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകുന്നതും തിരികെ വരുന്നതും നിരീക്ഷിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?
4670.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബോട്ടുകളും വള്ളങ്ങളും പൂര്‍ണ്ണമായും ഡീസല്‍ വിമുക്തമാക്കി പുതിയ സാങ്കേതിക വിദ്യയായ ഇലക്ട്രിക്കല്‍ മോഡുലാര്‍ കിറ്റുകള്‍ സ്ഥാപിച്ച് മലിനീകരണ തോതും, ഇന്ധനചെലവും കുറയ്ക്കാൻ നടപടി സ്വീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
4671.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ മാങ്കാംകുഴി, പുതിയകാവ്, താമരക്കുളം, നൂറനാട്, പടനിലം എന്നീ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ എത്രയും വേഗം ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4672.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ ചൂട്ടാട് മഞ്ച ഫിഷ്‍ ലാന്റിംഗ് സെന്ററിന്റെ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4673.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നിയോജക മണ്ഡലത്തിലെ പരുമലയിൽ മത്സ്യതൊഴിലാളികൾക്ക് മത്സ്യം ലേലം വിളിക്കുന്നതിനും മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്നതിനും വേണ്ടി നിർമ്മിച്ച ഫിഷ് ലാൻഡിംഗ് സെന്റർ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിന്റെ പുനരുദ്ധാരണത്തിനായി എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ?
4674.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ പരവൂർ തെക്കും ഭാഗം കടൽത്തീരത്ത് മിനി ഫിഷ് ലാൻഡിംഗ് സെന്റർ സ്ഥാപിക്കുന്നതിന് 1980-ൽ ആരംഭിച്ച പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
ഫിഷ് ലാൻഡിംഗ് സെന്റർ സ്ഥാപിക്കുന്നതിനായി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ (സി.ഡബ്ല്യൂ.പി.ആർ.എസ്. ) അന്തിമ പഠന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്നും പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചിട്ടുണ്ടോ എന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഫിഷ് ലാൻഡിംഗ് സെന്റർ സ്ഥാപിക്കുന്നതിന് ഇനി എന്തെല്ലാം നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
4675.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതെല്ലാം മത്സ്യ മാര്‍ക്കറ്റുകളാണ് ആധുനിക മത്സ്യ മാര്‍ക്കറ്റുകളായി ഉയർത്തുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടാമ്പി നിയോജക മണ്ഡലത്തിലെ മത്സ്യ മാര്‍ക്കറ്റ് ആധുനിക മത്സ്യ മാര്‍ക്കറ്റുകളായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
2022- 2023ലെ ബഡ്ജറ്റില്‍ ഇത്തരത്തിലെ ചെലവുകള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കുമോ?
4676.
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് അസന്‍ഡ് 2020-ല്‍ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി ഇ.എം.സി.സി. എന്ന അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പ് വച്ചിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ നാല് മദര്‍ ഷിപ്പുകളും 400 ട്രോളറുകളും നിര്‍മ്മിക്കുന്നതിന് പ്രസ്തുത കമ്പനിയുടെ പ്രതിനിധികളുമായി ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷൻ കരാറിൽ ഏർപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വകുപ്പുമന്ത്രിയും ഇ.എം.സി.സി. പ്രതിനിധികളും തമ്മില്‍ അമേരിക്കയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണോ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇ.എം.സി.സി. അസന്‍ഡില്‍ പദ്ധതി സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ പക്കലുള്ള ഫയലിന്റെ വിശദാംശം അറിയിക്കുമോയുള്ള ധാരണാപത്രം?
4677.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ മാർക്കറ്റുകൾ നവീകരിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിരുന്നോ ; ഇതിൽ സ്വീകരിച്ച തുടർ നടപടികൾ വിശദമാക്കുമോ ;
( ബി )
കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് നവീകരണത്തിന് പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവർത്തനം ഇപ്പോൾ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ ?
4678.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ, ആദിവാസി വിഭാഗങ്ങള്‍ക്ക് മാത്രമായി ഫിഷറീസ് വകുപ്പ് മുഖാന്തിരം എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ബി )
മലപ്പുറം ജില്ലയില്‍ 2016 മുതല്‍ ഫിഷറീസ് വകുപ്പ് പട്ടികവര്‍ഗ്ഗ, ആദിവാസി വിഭാഗങ്ങള്‍ക്ക് മാത്രമായി സ്വന്തം നിലയ്ക്കോ മറ്റ് വകുപ്പുകളുമായി സഹകരിച്ചോ നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും സ്ഥലവും പദ്ധതികളുടെ പ്രയോജനവും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഭാഗങ്ങള്‍ക്ക് ഗുണഭോക്തൃവിഹിതമോ സഹായധനമോ അനുവദിക്കുന്ന തരത്തിലുള്ള ഏതെങ്കിലും പദ്ധതികള്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്നുണ്ടോ; ഈ വിഭാഗങ്ങള്‍ക്കായി മത്സ്യബന്ധനം, മത്സ്യകൃഷി എന്നിവയില്‍ പരിശീലനം നല്‍കുമോ; വ്യക്തമാക്കാമോ?
4679.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബ്ലൂ ഇക്കോണമി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഏതൊക്കെ സ്റ്റേക്ക് ഹോൾഡേഴ്‌സുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്; എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
തീരദേശവാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയില്‍ മാത്രമേ ബ്ലൂ ഇക്കോണമി നടപ്പാക്കുകയുള്ളൂ എന്ന് ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
4680.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിച്ച് ആപേക്ഷിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സാഫ് മുഖേന നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിച്ച് ആപേക്ഷിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മത്സ്യഫെഡ്, ഫിഷറീസ് വകപ്പ് എന്നിവ മുഖേന പ്രത്യേകമായി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ‍വിശദമാക്കാമോ;‍;
( സി )
വ‍്യവസ്ഥാപിതവും ശുചിത‍്വ പൂർണ്ണവും കാര‍്യക്ഷമമവുമായ മത്സ‍്യസംഭരണവും ലേലവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരം പരിപാലിക്കുന്നതിനും വേണ്ടി കേരള മത്സ‍്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം നിലവിൽ വന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത നിയമം നടപ്പാക്കുന്നതിലൂടെ ഇടത്തട്ടുകാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികൾക്ക് ന‍്യായമായ വില ഉറപ്പാക്കുന്നതിനും ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് മുക്തമാക്കുന്നതിനും സാധിക്കുമോ; വിശദമാക്കാമോ?
4681.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ നിലവില്‍ വന്നശേഷം മത്സ്യബന്ധന മേഖലയില്‍ നടപ്പിലാക്കിയ മാറ്റങ്ങള്‍ വിശ‍ദമാക്കുമോ;
( ബി )
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ പൂര്‍ണ്ണ വില്പനാവകാശം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4682.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തീരത്ത് മത്സ്യലഭ്യത കുറഞ്ഞത് മത്സ്യബന്ധന മേഖലയെ ദോഷകരമായി ബാധിച്ചതായി കരുതുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ചെറുമത്സ്യങ്ങളെ ഉൾപ്പെടെ പിടിക്കുന്നത് ആയതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
കടലിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുവാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
4683.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡീസൽ വിലവർദ്ധനവ് മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന ബോട്ടുടമകളുടെ പരാതി പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
4684.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കുന്ന ഡീസൽ, പെട്രോൾ എന്നിവയ്ക്ക് ഈടാക്കുന്ന റോഡ് സെസ് ഒഴിവാക്കുവാനും മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ മണ്ണെണ്ണ നൽകുവാനും സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കുവാനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും അനുകൂല നടപടിയുണ്ടായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇരുപത്തി അഞ്ച് രൂപയ്ക്ക് മത്സ്യ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
4685.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി കടലില്‍ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഉള്‍നാടന്‍ ജലാശയങ്ങളിലും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
4686.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യബന്ധന വകുപ്പ് മുഖേന ലഭ്യമാക്കുന്ന സഹായങ്ങൾ വ്യക്തമാക്കുമോ;
( ബി )
അതിലൂടെ എത്ര ടൺ മത്സ്യം സംസ്ഥാനത്ത് അധികമായി ഉല്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
ഉല്പാദിപ്പിച്ച മത്സ്യം വിറ്റഴിക്കുവാൻ കര്‍ഷകര്‍ക്ക് സാധിക്കാത്തതിനാല്‍ പലരും പ്രസ്തുത കൃഷിയില്‍നിന്നും പിന്‍വാങ്ങുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഉല്പാദിപ്പിച്ച മത്സ്യത്തിന് മാര്‍ക്കറ്റ് കണ്ടെത്തുന്നതിനായി മത്സ്യകര്‍ഷകരെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
4687.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലാശയങ്ങളില്‍ മത്സ്യ കൃഷി പ്രാേത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികളുണ്ടാേ; വിശദാംശം ലഭ്യമാക്കാമാേ?
4688.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷയും സ്വയം തൊഴിലും ഉറപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന് തയ്യാറാക്കിയ ബൃഹദ് പദ്ധതിയുടെ നേട്ടങ്ങള്‍ വിലയിരുത്തിയിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മത്സ്യകൃഷിയില്‍ നൂതനരീതികള്‍ വ്യാപകമാക്കുന്നതിനും എയറേഷന്‍, ജൈവ സുരക്ഷ, പ്രോബയോട്ടിക്സ് എന്നിവ പ്രയോഗിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്നതിനുമായി പരിശീലനം നല്‍കിവരുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഹാച്ചറികള്‍ തുടങ്ങുന്നതിനും നിലവിലുണ്ടായിരുന്നവ നവീകരിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിത്തുല്പാദനത്തിലും മത്സ്യത്തീറ്റ നിര്‍മ്മാണത്തിലും സ്വയംപര്യാപ്തത കൈവരിക്കാനായിട്ടുണ്ടോ; വ്യക്തമാക്കാമോ?
4689.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ഡാം മത്സ്യ വിത്തുല്പാദന കേന്ദ്രത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളേയും അവയുടെ പുരോഗതിയേയും സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത കേന്ദ്രം അഡാക്ക് എന്ന ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാര്യകാരണസഹിതമുള്ള വിശദാംശം അറിയിക്കാമോ;
( സി )
നെയ്യാര്‍ഡാം മത്സ്യ വിത്തുല്പാദന കേന്ദ്രത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മത്സ്യം ഉല്പാദിപ്പിക്കുന്നത് ആലോചനയിലുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത കേന്ദ്രത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
4690.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂർ മണ്ഡലത്തിലെ പുറത്തൂർ പടിഞ്ഞാറെക്കരയിൽ മിനി ഫിഷ്‍ ലാന്റിംഗ് സെന്റർ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ നടപടി ഏതുവരെയായി എന്ന് വ്യക്തമാക്കാമോ?
4691.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ അഞ്ചുതെങ്ങ്, കഠിനംകുളം എന്നീ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മത്സ്യവിപണന കേന്ദ്രം ആരംഭിക്കുന്നതിന് ആവശ്യമായ തുകയുടെ 20% 2021-22 ലെ ബജറ്റില്‍ വകയിരുത്തിയിരുന്നോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുവാൻ സ്വീകരിച്ച നടപടിയും അതിന്റെ പുരോഗതിയും വ്യക്തമാക്കുമോ?
4692.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം ഇരിക്കൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കുമോ?
4693.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
ഉള്‍നാടന്‍ മത്സ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് പ്രസ്തുത മണ്ഡലത്തിൽ ആവിഷ്കരിച്ചുവരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
4694.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുള്ള തുക വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുള്ള എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത എസ്റ്റിമേറ്റില്‍ സിവില്‍ വര്‍ക്ക് കൂടാതെ ആശുപത്രി ഉപകരണങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിനും തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത പദ്ധതിക്കായി അനുവദിച്ച തുകയിൽ നീക്കിയിരിപ്പുണ്ടോ;
( ഇ )
എങ്കില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിന് പ്രസ്തുത തുക വിനിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4695.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള പഞ്ചായത്തിലെ കൊയ്പ്പാടി ഗവ. എൽ.പി. സ്കൂളിന് സമീപം ഫിഷറീസ് വകുപ്പിന് ഭൂമിയുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ ഭൂമിയുടെ സർവ്വെ നമ്പർ, വിസ്തീർണ്ണം, ഭൂമിയുടെ തരം എന്നിവ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ഫിഷറീസ് വകുപ്പിന് ഏത് വർഷമാണ് ലഭ്യമായത് എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഭൂമി ഫിഷറീസ് വകുപ്പ് നിലവിൽ ഏതെല്ലാം ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ;
( ഡി )
മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന കൊയ്പ്പാടി ഗവ. എൽ.പി. സ്കൂളിന് കളിസ്ഥലം, കുട്ടികളുടെ പാർക്ക് എന്നിവ നിർമ്മിക്കുന്നതിനായി പ്രസ്തുത ഭൂമിയുടെ ഒരു ഭാഗം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
4696.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപയോഗശൂന്യമായ വള്ളങ്ങൾ തിരൂർ - പൊന്നാനി പുഴയുടെ പല ഭാഗങ്ങളിലായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് മൂലം മത്സ്യബന്ധനത്തൊഴിലാളികളുടെ വലകളും വള്ളങ്ങളും കേടുവരുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ;
( സി )
ഉപേക്ഷിക്കപ്പെട്ട വള്ളങ്ങൾ നീക്കം ചെയ്യുന്നതിനും വള്ളങ്ങളുടെ ഉടമസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കുവാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ?
4697.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം മണ്ഡല പരിധിയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന് കീഴില്‍ പദ്ധതി / പദ്ധതി ഇതര വിഭാഗങ്ങളിലായി ഭരണാനുമതി ലഭിച്ചതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
4698.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഇപ്പോള്‍ നടന്നുവരുന്ന തീരദേശ റോഡുകളുടെ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണാനുമതി ലഭിച്ച തീരദേശ റോഡുകള്‍ ഏതൊക്കെയാണ്; പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
4699.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് മുഖേന മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം റാേഡുകളാണ് നവീകരിക്കുന്നതെന്ന് അറിയിക്കാമാേ; റാേഡിന്റെ പേര്, അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നീ വിശദാംശം ലഭ്യമാക്കാമാേ?
4700.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി മിനി ഹാര്‍ബറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ മലപ്പുറം ജില്ലയില്‍ എവിടെയൊക്കെയാണ് മിനി ഹാര്‍ബറുകള്‍ ആരംഭിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
തിരൂര്‍ മണ്ഡലത്തിലെ പറവണ്ണയില്‍ മിനി ഹാര്‍ബര്‍ അനുവദിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
4701.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡല പരിധിയില്‍ കേരള സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്നതിനായി 2020-21 മുതല്‍ ഭരണാനുമതി ലഭിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കുമോ?
4702.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാംഗ്രേഡ് നഗരസഭയായ പയ്യന്നൂര്‍ നഗരസഭയ്ക്ക് ആധുനികരീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് നിലവിലില്ലാത്തതിനാൽ മത്സ്യമാര്‍ക്കറ്റ് പണിയുന്നതിനായി കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് ആധുനിക മത്സ്യമാര്‍ക്കറ്റ് പണിയാന്‍ ആവശ്യമായ ഫണ്ട് തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
4703.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.