|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3350.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
കെ ആൻസലൻ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട ഇലക്ട്രിക് സബ്
സ്റ്റേഷന്‍, ഗേറ്റ് കോംപ്ലക്സ്
എന്നിവ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പുലിമുട്ട് നിര്‍മ്മാണം,
റെയില്‍വെ-ഹൈവേ സംബന്ധമായ
വിഷയങ്ങള്‍, നിര്‍മ്മാണ
സാമഗ്രികളുടെ ലഭ്യത എന്നിവ
സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു; വിശദാംശം
നല്‍കാമോ;
(
ബി )
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
കമ്മീഷന്‍ ചെയ്യുന്നതിലൂടെ
കേരളത്തിന്റെ സാമൂഹിക,
സാമ്പത്തിക മേഖലകളില്‍
എന്തെല്ലാം മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നു; വിശദാംശം
നല്‍കാമോ?
3351.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിർമാണം
വേഗത്തിലാക്കുന്നതിനായി
തമിഴ്‌നാട്ടിൽ നിന്ന്
കരിങ്കല്ല് എത്തിക്കുന്നത്
സംബന്ധിച്ച് തമിഴ്‌നാടുമായി
മന്ത്രിതല ചർച്ച നടത്തുന്നതിന്
തീരുമാനിക്കുകയുണ്ടായോ;
(
ബി )
തുറമുഖ
നിർമ്മാണം
പൂർത്തിയാക്കുന്നതിനായി ഇനി
എത്ര ടൺ കരിങ്കല്ല് ആവശ്യമായി
വരുമെന്നാണ് കണക്കാക്കുന്നത്;
(
സി )
കരിങ്കല്ല്
ലഭ്യത വർദ്ധിപ്പിക്കുന്നതിനായി
കൂടുതൽ ക്വാറികൾക്ക് അനുമതി
നൽകുന്ന കാര്യം പരിഗണനയിലുണ്ടോ;
എങ്കിൽ എത്ര ക്വാറികൾക്കാണ്
പുതുതായി അനുമതി നൽകുന്നത്;
ഇതിലൂടെ എത്ര ടൺ കരിങ്കല്ല്
ലഭ്യമാക്കാനാണ്
ലക്ഷ്യമിടുന്നത്;
(
ഡി )
നിലവിൽ
കേരളത്തിൽ നിന്ന് മാത്രം എത്ര
ടൺ കരിങ്കല്ലാണ് തുറമുഖ
നിർമ്മാണത്തിനായി
എടുത്തിട്ടുള്ളത്; ഏതൊക്കെ
ജില്ലകളിൽ നിന്നാണ് ഇത്
ലഭ്യമാക്കിയത്;
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഇ )
സംസ്ഥാനത്തെ
18 ക്വാറികൾ അദാനി ഗ്രൂപ്പിന്
നൽകുന്നതിന് ധാരണയായിട്ടുണ്ടോ;
എങ്കില്‍ ഇതിൽ എത്ര എണ്ണമാണ്
നിലവില്‍
പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്;
(
എഫ് )
തമിഴ്‌നാട്ടിൽ
നിന്നും കല്ല് എത്തിക്കുന്നത്
സംബന്ധിച്ച് ചർച്ചകൾ
നടത്തുന്നതിലേക്ക് നയിച്ച
സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ജി )
എത്ര
ടൺ കരിങ്കല്ലാണ്
തമിഴ്‌നാട്ടിൽനിന്നും തുറമുഖ
നിർമ്മാണ ആവശ്യത്തിലേക്കായി
കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്;
ഇതിനോടകം എത്ര
കൊണ്ടുവന്നിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
3352.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനുവേണ്ടി ഈ
സർക്കാർ നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
വിനോദസഞ്ചാര
വികസനത്തിലും ചരക്ക്
നീക്കത്തിലും നിർണായക
പങ്കുവഹിക്കാൻ കഴിയുന്ന വിധം
സംസ്ഥാനത്തെ തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ
സർവ്വീസ് വർദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ചെറുകിട,
ഇടത്തരം തുറമുഖങ്ങൾ കൂടുതൽ
ഉപയോഗപ്പടുത്തി കണ്ടെയ്നർ
സർവ്വീസ്
വർദ്ധിപ്പിക്കുന്നതിനുവേണ്ടി
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
ഭാരത്
മാല പരിയോജന പദ്ധതിയിലൂടെ റോഡ്
മാർഗ്ഗം വിവിധ തുറമുഖങ്ങളെ
തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള
പദ്ധതി പുരോഗമിക്കുന്ന
സാഹചര്യത്തിൽ തുറമുഖങ്ങളുടെ
വികസന പ്രവർത്തനങ്ങളുടെ വേഗം
കൂട്ടുന്നതിനുള്ള സാധ്യതകൾ
പരിശോധിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3353.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ ചെറുവത്തൂര്‍
മത്സ്യബന്ധന തുറമുഖത്തിന്
സമീപമുള്ള പ്രദേശങ്ങള്‍
ഉള്‍പ്പെടുത്തി ഒരു വിവിധോദ്ദേശ
തുറമുഖം നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
കര്‍ണ്ണാടക
അതിര്‍ത്തി പങ്കിടുന്ന ജില്ല
എന്ന നിലയില്‍ മംഗലാപുരം
തുറമുഖത്ത് നിന്ന്
കേരളത്തിലേക്ക് അനായാസം
ചരക്കുകള്‍ കയറ്റി അയക്കാന്‍
പ്രയോജനകരമാകുന്ന തരത്തില്‍
തുറമുഖ നിര്‍മ്മാണം
ആരംഭിക്കുമോയെന്ന് അറിയിക്കാമോ?
3354.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരാരേഖകളും
പുരാലിഖിതങ്ങളും
സംരക്ഷിക്കുന്നതിന്റെ ഭാഗമായി
കാസര്‍ഗോഡ് ജില്ലയിലെ പ്രധാന
ക്ഷേത്രങ്ങളിലെ മ്യൂറല്‍
പെയിന്റിംഗുകള്‍, കൊത്തുപണികള്‍
എന്നിവ സംരക്ഷിക്കാന്‍ മ്യൂസിയം
വകുപ്പിന്റെ നേതൃത്വത്തില്‍
നടപടികള്‍ സ്വീകരിക്കുമോ?
3355.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
പൈതൃക മ്യൂസിയം പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത് പുതിയ
മ്യൂസിയങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
3356.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടാമ്പി
നിയോജക മണ്ഡലത്തില്‍ പുരാവസ്തു
വകുപ്പിന് കീഴിലുള്ള സംരക്ഷിത
പൈതൃക സ്മാരകങ്ങള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇനിയും
ഇത്തരത്തില്‍
ഉള്‍പ്പെടുത്താവുന്ന
ചരിത്രപരവും പൈതൃക
പ്രധാന്യമുള്ളതുമായ
സ്മാരകങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഇവ
സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
3357.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിൽ പുരാവസ്തു വകുപ്പിന്
കീഴിൽ ഏതെങ്കിലും സ്ഥാപനങ്ങളോ
വസ്തുക്കളോ ഉണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഇവയുടെ
പരിപാലനം സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
3358.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.ഒ.(ആര്‍.റ്റി.)നം.101/2020/സി.എ.ഡി.
പ്രകാരം ആലുവ നിയോജക
മണ്ഡലത്തിലെ കാഞ്ഞൂര്‍
പഞ്ചായത്തിലെ വലിയ തമ്പുരാന്‍
കോവിലകം സംരക്ഷിത
സ്മാരകമാക്കുന്നതിനുള്ള
പ്രാഥമിക വിജ്ഞാപനം 02.02.2021
ലെ അഞ്ചാം നമ്പറായുള്ള
സര്‍ക്കാര്‍ ഗസ്റ്റില്‍
പ്രസിദ്ധീകരിച്ചതിന് ശേഷം
അന്തിമ വിജ്ഞാപനത്തിനുള്ള
എന്തെല്ലാം നടപടികളാണ് പുരവസ്തു
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
അന്തിമ
വിജ്ഞാപനം ഉടന്‍
പുറപ്പെടുവിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ എന്ന്
വ്യക്തമാക്കാമോ;
(
സി )
അന്തിമ
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ എന്ന് അറിയിക്കാമോ?
|
|
|
|
|
|
|
|