UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


3143.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തവന്നൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി നല്‍കിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര രൂപ വീതമാണ് ഓരോ സ്കൂളിനും അനുവദിച്ചിരുന്നത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ഏത് ഏജന്‍സി മുഖേനയാണ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത് എന്നും പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നും എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
3144.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തവന്നൂര്‍ കേളപ്പജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം പണിയുന്നതിനായി തുക അനുവദിച്ചിരുന്നോ;
( ബി )
ഉണ്ടെങ്കില്‍ എത്ര തുകയാണ് അനുവദിച്ചിരുന്നത്;
( സി )
പ്രസ്തുത പ്രവൃത്തി ഏത് ഏജന്‍സി മുഖേനയാണ് നടത്തുന്നത്;
( ഡി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏത് ഘട്ടം വരെയായി എന്നും നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
3145.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയതുവഴി പൊതുമേഖലയിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( ബി )
ഇതുമൂലം സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കൂട്ടികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും പല സ്കൂളുകളിലും ആവശ്യത്തിന് അദ്ധ്യാപകര്‍ ഇല്ലാത്തത് സര്‍ക്കാരിന്റ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
3146.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അക്കാദമിക തുടർച്ച ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പട്ടികവർഗ്ഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
കോവിഡിന് ശേഷമുള്ള അക്കാദമിക വർഷങ്ങളിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് സംബന്ധിച്ചും പഠനത്തുടർച്ച സംബന്ധിച്ചും വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അക്കാദമിക തുടർച്ച ഉറപ്പാക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി കർമ്മ പദ്ധതി തയ്യാറാക്കുമോ; വിശദാംശം നൽകുമോ?
3147.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീമതി.ഉമ തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി പാഠ്യ പദ്ധതി പരിഷ്കരണം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക പദ്ധതികള്‍ വിശദമാക്കുമോ;
( ഡി )
വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തി അതിലൂടെ വിദ്യാലയങ്ങളുടെ അഭിവൃദ്ധിക്ക് ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3148.
ശ്രീമതി.ഉമ തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളുടെ എണ്ണം പ്രത്യേക പരിചരണം ആവശ്യമുള്ള വിദ്യാർത്ഥികളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറവാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിവിധ എൻ.ജി.ഒ. കളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഗ്രാൻഡ് അനുവദിച്ച് നൽകാറുണ്ടോ ;വിശദാംശം നൽകുമോ;
( സി )
കൂടുതൽ സ്പെഷ്യൽ സ്കൂളുകൾ ആരംഭിക്കുന്നതിനും വിവിധ എൻ.ജി.ഒ. കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുമായ സ്പെഷ്യൽ സ്കൂളുകളെ സർക്കാർ ഏറ്റെടുക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ ;
( ഡി )
സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി എന്തൊക്കെ സംവിധാനങ്ങളാണ് സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ ?
3149.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ ഹയർ ​സെക്കൻണ്ടറി അഡ്മിഷനുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( ബി )
മലബാർ മേഖലയിൽ എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുന്നതിനുളള നടപടി സ്വികരിക്കുമോ?
3150.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 അധ്യയനവർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നത് വരെ പ്രസ്തുത തസ്തികകളിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ എത്ര അദ്ധ്യാപകരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എത്ര വീതം അദ്ധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് പ്രകാരം കാസർകോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകളിലെ ഏതൊക്കെ വിദ്യാലയങ്ങളിലാണ് താൽക്കാലിക അദ്ധ്യാപകരെ നിയമിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ; ഇത്തരത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിച്ചിട്ടില്ലെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് വിശദമാക്കുമോ;
( ഡി )
കാസർകോട് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്നിലധികം ഡിവിഷനുകൾ ആവശ്യമുള്ള ക്ലാസ്സുകളിൽ നിലവിൽ ഒറ്റ ഡിവിഷനായി ക്ലാസ്സുകൾ നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ വിദ്യാലയങ്ങളുടെ പേരും ക്ലാസ്സുകളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?
3151.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ ഓരോന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
ഓരോ പ്രവൃത്തിയും ഏറ്റെടുത്തിട്ടുള്ള നിര്‍വ്വഹണ ഏജന്‍സി, ഓരോ പ്രവൃത്തിയും എത്ര ശതമാനം പൂര്‍ത്തീകരിച്ചു, എന്ന് പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഫണ്ട് വകയിരുത്തിയിട്ടില്ലാത്തതും എന്നാല്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതാണെന്ന് വിലയിരുത്തിയിട്ടുള്ളതുമായ, മങ്കട മണ്ഡലത്തിലെ സ്കൂൾകെട്ടിട നിര്‍മ്മാണ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ?
3152.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിൽ പദ്ധതികള്‍ അനുവദിച്ചിട്ടുള്ള വിദ്യാലയങ്ങളുടെ പേരും ഓരോന്നിനും അനുവദിച്ച തുകയും വെളിപ്പെടുത്തുമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തിലെ കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
3153.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അദ്ധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ ക്ലാസിലെ പാഠ്യപദ്ധതികളാണ് പരിഷ്കരിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്;
( സി )
ഇതിനായി വിദ്യാഭ്യാസ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
എപ്പോഴാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരിച്ചത്; വ്യക്തമാക്കുമോ?
3154.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ സിലബസിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം കൂടി സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുമോ എന്ന് വിശദമാക്കാമോ;
( സി )
ഈ വർഷം പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് എത്രയെന്ന് വിശദമാക്കാമോ;
( ഡി )
സ്കൂൾ വിദ്യാർത്ഥികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ വർദ്ധനവിനെ തുടർന്നുണ്ടായ അദ്ധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ;
( എഫ് )
സ്കൂൾ അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ധ്യാപകരുടെ പ്രമോഷൻ, സ്ഥലം മാറ്റം എന്നിവ നടത്താൻ നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( ജി )
ഈ വർഷം ഏറ്റവുമധികം വിദ്യാർത്ഥികൾ പുതിയതായി എത്തിയ സർക്കാർ വിദ്യാലയം ഏതെന്ന് വിശദമാക്കാമോ?
3155.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന എന്‍.ടി.പി.സി. കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍, മുഖ്യമന്ത്രി തലങ്ങളിൽ കേന്ദ്രസര്‍ക്കാരുമായി നടത്തിയിട്ടുള്ള കത്തിടപാടുകളുടെ വിശദാംശങ്ങളും ബന്ധപ്പെട്ട കത്തുകളുടെ പകര്‍പ്പുകളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
3156.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കുള്ള എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ തുക കൃത്യമായി ബാങ്ക് അക്കൗണ്ടുകളില്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കാമോ;
( ബി )
2019-20 മുതല്‍ നാളിതുവരെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ നല്‍കിയതിന്റെ കണക്ക്, കുട്ടികളുടെ എണ്ണവും തുകയും ഉൾപ്പടെ ജില്ല തിരിച്ച് വ്യക്തമാക്കുമോ; നിലവില്‍ കുടിശ്ശികയുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
2019-20 വരെ കുട്ടികള്‍ക്ക്‌ എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ വിതരണം ചെയ്തത് എപ്രകാരമാണെന്ന് വിശദമാക്കുമോ; പ്രസ്തുത വിതരണത്തില്‍ ന്യൂനതകളോ, പരാതികളോ ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണത്തില്‍ സാങ്കേതിക തകരാറോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അക്കൗണ്ടുകളില്‍ എത്താത്ത തുക കൃത്യമായി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഇ )
എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ നേടിയ വിദ്യാര്‍ത്ഥിക്ക് ഏഴാം ക്ലാസ് വരെയും യു.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ നേടിയ വിദ്യാര്‍ത്ഥിക്ക് പത്താംക്ലാസ് വരെയും തുക ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ സംവിധാനങ്ങളുണ്ടോ; ഇല്ലെങ്കില്‍ ആയത് പരിശോധിക്കുവാനും സമയബന്ധിതമായി തുക വിതരണം ചെയ്യുവാനും സംവിധാനമൊരുക്കുമോ;
( എഫ് )
എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ കൃത്യമായും കുറ്റമറ്റ രീതിയിലും വിതരണം ചെയ്യാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കാമോ?
3157.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ -എയിഡഡ് വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ എത്ര കുട്ടികളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്; വിശദമാക്കാമാേ?
3158.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പ്രവേശനം നേടിയവര്‍ക്ക് തുടര്‍ പഠനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3159.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കൊടക്കാട് പ്രവര്‍ത്തിക്കുന്ന പട്ടികജാതി കുട്ടികള്‍ക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ (എം.ആർ.എസ്.) പ്ലസ്‌ ടു കോഴ്സ് ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ബി )
കിഫ്ബി വഴി ഇതിനാവശ്യമായ കെട്ടിടം ഒരുങ്ങിയിട്ടും ഈ കേന്ദ്രത്തില്‍ പ്ലസ്‌ ടു കോഴ്സ് അനുവദിക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് അറിയിക്കാമോ?
3160.
ശ്രീ വി ജോയി
ശ്രീ എം മുകേഷ്
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ വിദ്യാര്‍ത്ഥിയേയും ആഴത്തില്‍ മനസ്സിലാക്കി അവരവരുടെ ശേഷിയും സാമൂഹ്യബന്ധം പുലര്‍ത്തുന്നതിനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നതിന് മെന്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ സഹായകരമാകും വിധം പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പോര്‍ട്ടലിന്റെ സാധ്യതകള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികള്‍ക്ക് അറിവും കഴിവും നൈപുണ്യവും നേടുന്നതിനോടൊപ്പം തുല്യ പ്രാധാന്യത്തോടെ ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ പഠന ബോധന പ്രവര്‍ത്തനങ്ങളില്‍ മികവു വരുത്താനായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3161.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെ കണക്കുകള്‍ ലഭ്യമാണോ; സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ കണക്കുകളില്‍ നിന്നും വന്ന മാറ്റം അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
സ്കൂളുകള്‍ക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നടത്താനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന മാനദണ്ഡം അറിയിക്കാമോ?
3162.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം പഠനനിലവാരം ഉയർത്തുന്നതിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കുമോ;
( ബി )
മാറുന്ന കാലത്തിനനുസരിച്ച് അതുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പുതുതലമുറയെ പ്രാപ്തരാക്കാൻ അദ്ധ്യാപകർക്കായി നടത്തുന്ന പരിശീലന പരിപാടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന സങ്കൽപ്പത്തിലൂന്നി നയം രൂപീകരിക്കുമ്പോഴും പ്രൈമറി ക്ലാസുകളിലെ ചില അദ്ധ്യാപകരിലെങ്കിലും കാലാനുസൃതമായ നയമാറ്റം ഉണ്ടാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
3163.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ രംഗത്ത് ഡി.പി.ഇ.പി. പരിഷ്ക്കാരങ്ങൾക്കുശേഷം മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിനുളള ശേഷി കുട്ടികളിൽ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ സാംസ്ക്കാരിക നായകൻമാരുടെ നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( സി )
സ്കൂൾ പാഠപുസ്തകത്തിൽ അക്ഷരമാല പുന:സ്ഥാപിക്കുന്നതിനും അക്ഷര ബോധനം പുന:രാരംഭിക്കുന്നതിനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
3164.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയിൽ എത്ര കുട്ടികൾ വിജയിച്ചു എന്നുള്ള കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഈ വര്‍ഷം സി.ബി.എസ്.ഇ. സിലബസിൽ പഠിച്ച് പത്താം ക്ലാസ്സ് പാസ്സായ കുട്ടികളുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഉപരിപഠനാർഹർ എത്രയാണെന്നും പ്ലസ് വണ്‍‌-ന് എത്ര സീറ്റുകൾ സംസ്ഥാനത്തുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഉപരിപഠനത്തിന് അര്‍ഹരായ എല്ലാവര്‍ക്കും പ്ളസ് വണ്‍ പ്രവേശനം ലഭിക്കുന്നതിനുവേണ്ടി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഇ )
സംസ്ഥാനതലത്തിലെ കണക്കുകൾക്കപ്പുറം, ജില്ലാതലത്തിലെയും താലൂക്ക് തലത്തിലെയും കണക്കാണ് സീറ്റ് ലഭ്യതയുടെ കാര്യത്തിൽ പരിഗണിക്കേണ്ടതെന്ന അഭിപ്രായത്തോട് യോജിപ്പുണ്ടോ; വ്യക്തമാക്കാമോ;
( എഫ് )
ശരിയായ പഠനം നടത്തി കൂടുതൽ അപേക്ഷകരുള്ള ജില്ലകളിൽ കൂടുതൽ കോഴ്സും കൂടുതൽ ബാച്ചും അനുവദിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കാമോ?
3165.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു സ്കൂളില്‍ ഒരു നീന്തല്‍ കുളം പദ്ധതിയുടെ വിശദാംശം നൽകുമോ;
( ബി )
ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുളള സ്കൂളുകള്‍ ഏതെല്ലാമാണെന്ന്‌ വ്യക്തമാക്കുമോ?
3166.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തവന്നൂര്‍ നിയോജക മണ്ഡലത്തിലെ ചമ്രവട്ടം ജി.യു.പി.സ്കൂളിന് കെട്ടിടം പണിയുന്നതിനായി തുക അനുവദിച്ചിരുന്നോ; എങ്കിൽ അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
3167.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2020-21, 2021-22 വര്‍ഷങ്ങളിലെ പദ്ധതി വിഹിതം ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിനായി എത്ര സ്കൂളുകളുടെ എസ്റ്റിമേറ്റ് അടക്കമുളള പ്രൊപ്പോസലുകളാണ് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും വകുപ്പിൽ ലഭിച്ചിട്ടുളളതെന്ന് അറിയിക്കുമോ; ആവശ്യപ്പെട്ടിരിക്കുന്ന തുക അടക്കമുളള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലുകളില്‍ പ്രെെസ് സോഫ്റ്റ്‌വെയറില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ച സ്കൂളുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ; എസ്റ്റിമേറ്റ് സമര്‍പ്പിച്ച വര്‍ഷവും അറിയിക്കുമോ;
( സി )
2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുളളതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ശേഷിക്കുന്ന സ്കൂളുകളുടെ പ്രൊപ്പോസലുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; പ്രസ്തുത സ്കൂളുകള്‍ക്കുകൂടി കെട്ടിടനിര്‍മ്മാണ ഫണ്ട് അനുവദിക്കുന്നതിന് നടപ്പ് സാമ്പത്തികവര്‍ഷം നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3168.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കില, ഇന്‍കെല്‍ എന്നീ സ്ഥാപനങ്ങളെ എസ്.പി.വി. യാക്കി അനുവദിച്ച നിര്‍മ്മാണ പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; അത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ വ്യക്തമാക്കുമോ?
3169.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പദ്ധതികള്‍ അനുവദിച്ചിട്ടുള്ള വിദ്യാലയങ്ങളുടെ പേരും ഓരോ വിദ്യാലയത്തിനും അനുവദിച്ച തുകയും വെളിപ്പെടുത്തുമോ;
( ബി )
ഇവയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച വിദ്യാലയങ്ങൾ ഏതെല്ലാമാണെന്നും, ഭരണാനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ച വിദ്യാലയങ്ങൾ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?
3170.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിൽ കിഫ്ബി മുഖേന ഒരു കോടി രൂപ വീതം അനുവദിച്ച് കില എസ്.പി.വി. യായി നടപ്പിലാക്കുന്ന വിളവൂർക്കൽ, വിളപ്പിൽ, കുരുതംകോട് സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3171.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കറുകച്ചാല്‍ ചമ്പക്കര ഗവ.എല്‍.പി.സ്‌കൂള്‍ കെട്ടിടം കാലപ്പഴക്കത്താലുള്ള ചോര്‍ച്ചയും വിള്ളലും മൂലം അപകടാവസ്ഥയിലായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബലക്ഷയമ മൂലം സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത സ്കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി അടിയന്തരമായി തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3172.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂള്‍ പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളില്‍ ഇതിനകം എന്തൊക്കെ പ്രവർത്തനങ്ങളാണ് പൂർത്തിയായത്; വിശദാംശം നല്‍കുമോ;
( ബി )
ഹൈടെക് സ്കൂള്‍ പദ്ധതി നടപ്പിലാക്കിയതിലൂടെ കുട്ടികളുടെ പഠന നിലവാരത്തിലുണ്ടായിട്ടുള്ള മാറ്റം വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
നിരവധി വർഷങ്ങളായി സ്കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3173.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ച് വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണ്ടാക്കാന്‍ തരത്തിലുള്ള സിലബസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മഹാമാരികള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ കാരണങ്ങളും ഫലങ്ങളും യുക്തിസഹമായി വിലയിരുത്താന്‍ കുട്ടികളെ സഹായിക്കുന്ന ഘടകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
3174.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത അദ്ധ്യയന വർഷം സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
അടുത്ത അദ്ധ്യയന വർഷം പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനായി ഇതിനകം എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
സംസ്ഥാനം തയ്യാറാക്കുന്ന പാഠ്യപദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണോ; എങ്കിൽ എന്നത്തേക്ക് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3175.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലുള്ള മുല്ലശ്ശേരി സബ് ജില്ലയിലെ മരുതയൂര്‍ എ.എം.എല്‍.പി. സ്കൂളിലെ പ്രധാനാദ്ധ്യാപികയായ ശ്രീമതി. ഷെെനി പോള്‍ എം. 01.06.2020 മുതലുള്ള നിയമനാംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ ഇതുവരെയും തീരുമാനമെടുക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഡി.പി.ഐ .യിലെ ഇ3/234380/2021 നമ്പര്‍ ഫയലിലെ റിവിഷന്‍ അപ്പീലില്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്‌തുത ഫയലില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3176.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജി.വി.എച്ച്.എസ്.എസ്‌-ന്റെ പശ്ചാത്തല വികസനത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചിട്ടും പ്രസ്തുത പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സിയെ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത പ്രവൃത്തി നോണ്‍ ഫീസിബിൾ ആണ് എന്നുള്ളത് ഒഴിവാക്കി ഫീസിബിൾ എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതില്‍ സ്വീകരിച്ച തുടര്‍നടപടി വിശദമാക്കാമോ;
( ജി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച്‌ വേഗത്തില്‍ ഡി.പി.ആർ. തയ്യാറാക്കി ഭരണാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3177.
ശ്രീമതി.ഉമ തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായത് ഗൗരവത്തോടെ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഈ വിഷയത്തിൽ ആർക്കെങ്കിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; വീഴ്ച വരുത്തിയ വ്യക്തികളെ പ്ലസ് വൺ പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഉത്തര സൂചികയിൽ ഉണ്ടായ അപാകതകൾ കെമിസ്ട്രി പരീക്ഷയിൽ കുട്ടികൾക്ക് മാർക്ക് കുറയുന്നതിന് കാരണമായതായി പറയപ്പെടുന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പരീക്ഷാ നടപടിക്രമങ്ങളിൽ തുടർച്ചയായി വീഴ്ചയുണ്ടാകുന്നത് ഒഴിവാക്കുന്നതിനും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3178.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക്ഡൗൺ കാരണം സ്കൂൾ തുറക്കാത്തതിനാൽ 2020-21 അധ്യയന വർഷത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ നിർദ്ദേശങ്ങൾ വരുന്നതിനു മുമ്പ് തന്നെ സ്കൂളുകൾ ഫീസ് ഇനത്തിൽ പിരിച്ചെടുത്ത് ട്രഷറിയിൽ അടച്ച തുകയുടെ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത തുക വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്ന് വകുപ്പിന്റെ നിർദ്ദേശമുണ്ടായിട്ടും നാളിതുവരെ നൽകിയിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സ്പെഷ്യൽ ഫീസ് തിരിച്ചു നൽകാൻ നടപടികൾ സ്വീകരിക്കുമോ?
3179.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. ഫലത്തിന് ആനുപാതികമായി പ്ലസ് വണ്‍ അഡ്മിഷന് സീറ്റ് വർദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്ലസ് വണ്‍ അഡ്മിഷന് ചില ജില്ലകളിലെ ചില മേഖലകളില്‍ രൂക്ഷമായ സീറ്റ് ക്ഷാമവും ചില ജില്ലകളില്‍ ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ജില്ലാ തലത്തിലെയും താലൂക്ക് തലത്തിലെയും കണക്കെടുത്ത് ഈ വര്‍ഷം കുട്ടികള്‍ക്ക് പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3180.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോട് ജില്ലയിൽ ഈ വർഷം എസ്. എസ്. എൽ.സി. വിജയിച്ച പത്തൊൻപതിനായിരത്തി അഞ്ഞൂറ്റി എൺപത്തൊൻപത് വിദ്യാർത്ഥികൾക്കായി പന്ത്രണ്ടായിരത്തി ഇരുനൂറ് പ്ലസ്‍ടു സീറ്റുകൾ മാത്രമാണുള്ളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ജില്ലയിലെ എസ്. എസ്. എൽ. സി. പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കും സി. ബി. എസ്. ഇ പരീക്ഷ എഴുതി ഫലം കാത്തു നിൽക്കുന്ന വിദ്യാർത്ഥികൾക്കും അതേ ജില്ലയില്‍ത്തന്നെ ഹയർ സെക്കണ്ടറി പ്രവേശനം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ജില്ലയിൽ ഹയർ സെക്കണ്ടറിയിൽ ഒരു ക്ലാസ്സിൽ 50 വിദ്യാർത്ഥികൾ എന്ന് നിജപ്പെടുത്തി ആവശ്യമായ സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3181.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം എത്രയാണെന്നും 2011-16 കാലഘട്ടത്തെ പ്രവേശനം താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസം എത്രയാണെന്നും അറിയിക്കുമോ;
( ബി )
2011-16 കാലഘട്ടത്തെ അപേക്ഷിച്ച് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ നേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതിനുശേഷം പുതിയതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2011-16 കാലഘട്ടത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ടെങ്കില്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ?
3182.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് സ്‌കൂളുകളില്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുവാൻ നടപടി സ്വീകരിക്കാമോ;
( ബി )
സ്‌കൂള്‍ പ്രവേശനത്തിനായി സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
അഡ്മിഷനായി എത്തുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളുടെ അഭാവത്തില്‍ അഡ്മിഷന്‍ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഒരുമിച്ച് അപേക്ഷിക്കുന്ന തിരക്കുകള്‍ ഓഫീസുകളില്‍ സംജാതമാകുന്ന അവസ്ഥ കണക്കിലെടുത്ത് നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുവാൻ അനുമതി നല്‍കിക്കൊണ്ട് കുട്ടികള്‍ക്ക് താൽക്കാലിക അഡ്മിഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ എന്ന് അറിയിക്കാമോ?
3183.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതലമുറയുടെ കലാകായിക കഴിവുകളെ പരിപോഷിപ്പിക്കാന്‍ സ്ക്കൂള്‍ തലത്തിൽ കായിക പരിശീലനത്തിന് പ്രത്യേക സൗകര്യങ്ങൾ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ;
( ബി )
കലാകായിക പരിശീലനങ്ങളും വിവിധതരം വിദ്യാർത്ഥി ക്ലബ്ബുകളും എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കുകയും അതിന്റെ മികവിന് ഓരോ ക്ലാസ്സിലും ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനും നടപടികള്‍ ഉണ്ടാകുമോ ;
( സി )
പ്രൈമറി,അപ്പര്‍ പ്രൈമറി തലങ്ങളില്‍ തന്നെ പ്രതിഭകളെ കണ്ടെത്തുന്ന പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
3184.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തിലെ ബഡ്ജറ്റ് പ്രകാരം വടക്കാഞ്ചേരി നിയാേജക മണ്ഡലത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെ .എസ്. എഫ്. ഇ. മുഖാന്തിരം എത്ര ലാപ് ടാേപ്പ് ലഭ്യമാക്കിയിട്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമാേ?
3185.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ, പ്രളയത്തില്‍ തകര്‍ന്ന് അപകടാവസ്ഥയിലായ പെരുവ വി.എച്ച്.എസ്.എസ്, മുളക്കുളം ഗവ. യു.പി. സ്കൂള്‍ എന്നിവയ്ക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫയല്‍ നമ്പര്‍ ഇ.5695211 പ്രകാരം സമര്‍പ്പിച്ചിരുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ;
( സി )
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് മുൻപ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
3186.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വഴി മൂന്ന് കോടി രൂപ ഭരണാനുമതി ലഭിച്ച ജി.എച്ച്.എസ്.എസ്. പരപ്പ, ഡോ. അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂൾ, കോടോത്ത് എന്നിവയുടെ കെട്ടിട നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ?
3187.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ ഓരോ പദ്ധതിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഓരോ പദ്ധതിയുടെയും നിലവിലെ പുരോഗതി സംബന്ധിച്ച വിശദാംശവും വ്യക്തമാക്കാമോ;
( സി )
സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ച കുന്നത്തുനാട് മണ്ഡലത്തിലെ സ്കൂളുകളുടെ എസ്റ്റിമേറ്റ് തുകയടക്കമുള്ള വിശദാംശം ലഭ്യമാക്കാമോ?
3188.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേളാരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുടെയും കിഫ്ബി മുഖേന അനുവദിച്ച തുകയുടെയും ഭരണാനുമതി കാലാവധി പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതി ഉത്തരവ് പുതുക്കി നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
സ്കൂള്‍ കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ ഉചിതമായ തീരുമാനം കൈകൊള്ളാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?
3189.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബളാംതോട് ഗവ:ഹയർ സെക്കന്ററി സ്കൂളിലെ ബോട്ടണി, സുവോളജി അദ്ധ്യാപക തസ്തികകൾ ഇപ്പോഴും ജൂനിയർ തസ്തികകളായി തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് സീനിയർ തസ്തികകൾ ആക്കാൻ കണ്ണൂർ റീജിയണൽ ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ മേൽ തസ്തികകൾ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമോ?
3190.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ഗവ: എല്‍. പി. എസ്. ചത്തിയറയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണത്തിനാവശ്യമായ തുക അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?
3191.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ബജറ്റില്‍ അനുമതി നല്‍കി 20 ശതമാനം ഫണ്ട് അനുവദിച്ച പാലാ മണ്ഡലത്തിലെ ഗവ. എല്‍.പി. സ്കൂള്‍ ഐക്കൊമ്പ്-ബജറ്റ് ക്രമനമ്പര്‍ 234, , ഗവ. യു.പി. സ്കൂള്‍ അന്തിനാട്-ബജറ്റ് ക്രമനമ്പര്‍ 2753, ഗവ. എല്‍.പി. സ്കൂള്‍ കൂടപ്പലം-ബജറ്റ് ക്രമനമ്പര്‍ 400, ഗവ. എല്‍.പി. സ്കൂള്‍ കൊഴുവംകുളം-ബജറ്റ് ക്രമനമ്പര്‍ 1310, ഗവ. എല്‍.പി. സ്കൂള്‍ പൂവരണി-ബജറ്റ് ക്രമനമ്പര്‍ 470, ഗവ. എല്‍.പി.സ്കൂള്‍ ചക്കാമ്പുഴ-ബജറ്റ് ക്രമനമ്പര്‍ 2180, എന്നിവയുടെ ഭരണാനുമതി സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
100 വര്‍ഷം പൂര്‍ത്തിയാക്കി തകര്‍ന്ന നിലയില്‍ തുടരുന്ന പ്രസ്തുത സ്കൂളുകളുടെ നവീകരണത്തിന് ഭരണാനുമതി നല്‍കി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3192.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, ആദിവാസി, തോട്ടം മേഖലകളിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന നെടുമ്പാറ റ്റി.സി.എൻ.എം.ഗവ.എച്ച്.എസ്സ്.എസ്സിൽ അനുവദിക്കപ്പെട്ട പ്ലസ് ടു സയൻസ്, കൊമേഴ്‌സ് ബാച്ചുകളിൽ സയൻസ് ബാച്ചിൽ ഒരുവർഷവും മതിയായ കുട്ടികളുടെ എണ്ണം ഉണ്ടാകുന്നില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാരണത്താൽ സ്കൂളിലെ പ്ലസ് ടു ബാച്ചിന് അംഗീകാരം ലഭിക്കാതെ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത സ്കൂളിലെ കുട്ടികളുടെ പ്ലസ് ടു പഠനം സാധ്യമാക്കുന്നതിനായി, നിലവിലുള്ള സയൻസ് ബാച്ചിന് പകരം ഹ്യുമാനിറ്റിസ് ബാച്ച് അനുവദിച്ച് കുട്ടികളുടെ എണ്ണം ഉറപ്പാക്കി കോഴ്സിന് അംഗീകാരം നൽകുന്നതിന് സഹായകരമായ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
3193.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡയറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അധിക യാേഗ്യതയുള്ള പ്രെെമറി അദ്ധ്യാപകരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമാേ;
( ബി )
ഹയര്‍ സെക്കന്ററി, ഹെെസ്ക്കൂള്‍ വിഭാഗങ്ങളിലേക്ക് പ്രമാേഷന്‍ നല്‍കുന്നത് പാേലെ പ്രെെമറി അദ്ധ്യാപകരെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും, ഡയറ്റിലും നിയമിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമാേ?
3194.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25.09.2021 മുതല്‍ 01.03.2022 വരെ പാലക്കാട് ജില്ലയില്‍ എല്‍.പി.സ്കൂള്‍ ടീച്ചര്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത ഒഴിവുകളില്‍ എത്ര എണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഒഴിവുകള്‍ പൂര്‍ണ്ണമായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ അതിന്റെ കാരണം സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത തീയതി അറിയിക്കാമോ;
( സി )
2022 മാര്‍ച്ച് 1 മുതല്‍ 2022 ജൂണ്‍ 23 വരെ പാലക്കാട് ജില്ലയില്‍ എത്ര എല്‍.പി. സ്കൂള്‍ ടീച്ചര്‍ ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്; ടി ഒഴിവുകള്‍ പൂര്‍ണ്ണമായും പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് ഓരോ ഒഴിവും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത തീയതി സഹിതം വിശദമാക്കാമോ; റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ ഉണ്ടെങ്കില്‍ അതിന്റെ എണ്ണം സഹിതം കാരണം വിശദമാക്കാമോ;
( ഡി )
പാലക്കാട് ജില്ലയിലെ എല്‍.പി. സ്കൂള്‍ ടീച്ചര്‍ തസ്തികയിലുള്ള ഒഴിവുകളില്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ മറ്റാവശ്യങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഒഴിവുകളുടെ എണ്ണം, മാറ്റിവച്ചിരിക്കുന്നതിന്റെ കാരണസഹിതം അറിയിക്കാമോ?
3195.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ 2016 ജൂൺ മാസത്തിനുശേഷം സർവ്വീസിൽ പ്രവേശിച്ചവരുടെ നിയമന അംഗീകാരം നാളിതുവരെയും നൽകാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
2016 മുതൽ സേവനമനുഷ്ഠിച്ച് നോഷണലായി അംഗീകാരം ലഭിച്ച എല്ലാ ജീവനക്കാർക്കും ശമ്പളം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഹയർ സെക്കന്ററി ഇന്റർവ്യൂ ബോർഡിൽ ഗവൺമെന്റ് നോമിനിമാരുടെ ലിസ്റ്റിൽ കൂടുതൽ അദ്ധ്യാപകരെ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3196.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ക്ക് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് 1996 മുതല്‍ 2021 വരെയുള്ള കാലയളവിലെ ബാക്ക് ലോഗ് ഒഴിവുകള്‍ കണക്കാക്കണം എന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളിലെ മാനേജ്‍മെന്റ് പാലിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്കൂളുകളുടെ പേര് വിവരങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത സ്കൂളുകളില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് 1996 മുതല്‍ 2021 വരെയുള്ള കാലയളവിലെ ബാക്ക് ലോഗ് ഒഴിവുകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കിയിട്ടുണ്ടോ; ഈ സ്കൂളുകളില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം അറിയിക്കാമോ?
3197.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ വിവിധ സ്കൂളുകളില്‍ അദ്ധ്യാപകർ ഇല്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ, എയ്ഡഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഇപ്പോൾ എത്ര ഒഴിവുകളുണ്ടെന്നും അവ എപ്പോൾ നികത്തുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രൊട്ടക്ടഡ് അദ്ധ്യാപർക്കായി മാറ്റിവെച്ച പോസ്റ്റുകളില്‍ ദിവസവേതന അദ്ധ്യാപകരെ നിയമിക്കാനുള്ള അധികാരം മാനേജർമാർക്ക് നൽകാത്തതുമൂലം അദ്ധ്യാപകരുടെ ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ പ്രസ്തുത ക്ഷാമം പരിഹരിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3198.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ നിന്നും ഈ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ ആകെ എത്ര കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എത്ര സീറ്റുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ച് ആരംഭിക്കുന്നതിനും കൂടുതൽ സീറ്റ് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?
3199.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു നിയമസഭ മണ്ഡലത്തിലെ ഒരു സ്കൂളിൽ ഒരു നീന്തൽ കുളം നിർമിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
സ്കൂളുകളിൽ നീന്തൽ കുളം നിർമ്മിക്കുന്നതിനായി അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് അറിയിക്കാമോ?
3200.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയിഡഡ് സ്കൂളുകളില്‍ കോടതി ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാരെ നിയമിക്കാനുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
എയിഡഡ് സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും സര്‍വ്വീസിലിരിക്കെ മരണപ്പെട്ടാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിത നിയമനം ലഭിക്കുന്നതു പോലെ എയിഡഡ് സ്കൂളുകളിലും ആശ്രിത നിയമനം നടപ്പിൽവരുത്തുവാൻ നടപടികള്‍ ഉണ്ടാകുമോ;അറിയിക്കാമോ?
3201.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം കിച്ചണ്‍-കം-സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് വാമനപുരം മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തികളുടെ പുരോഗതി റിപ്പോര്‍ട്ട് നല്‍കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ ഇനിയും ഏതെല്ലാം സ്കൂളുകള്‍ക്കാണ് പുതിയതായി കിച്ചണ്‍-കം-സ്റ്റോര്‍ ആവശ്യമുള്ളതെന്ന് അറിയിക്കാമോ;വിശദവിവരങ്ങള്‍ നല്‍കാമോ?
3202.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം ഏതെല്ലാം പഠനോപകരണങ്ങളാണ് കുട്ടികള്‍ക്ക് ലഭ്യമാവുക; വിശദമാക്കാമോ?
3203.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി എച്ച് എം യതീം ഖാന ഹയർസെക്കൻഡറി സ്കൂളിൽ, ജി .ഒ (ആർ ടി) 4005/2019, 4110/2019 എന്നീ ഉത്തരവുകൾ പ്രകാരം സർക്കാർ അനുവദിച്ച തസ്തികകളിൽ നിയമിതരായ ജീവനക്കാർക്ക് കഴിഞ്ഞ 4 വർഷമായി ശമ്പളം ലഭ്യമാക്കാത്തത് സംബന്ധിച്ച് അന്വേഷിക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഉത്തരവ് പ്രകാരം നിയമിക്കപ്പെട്ട ഏഴ് പേരിൽ രണ്ട് പേർക്ക് നിയമനാംഗീകാരം നൽകുകയും അഞ്ച് പേർക്ക് നൽകാതിരിക്കുകയും ചെയ്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാമോ; രണ്ട് പേർക്ക് ജോലി നൽകുകയും മറ്റ് അഞ്ച് അദ്ധ്യാപകർക്ക് ജോലി നൽകാതെ വൈകിപ്പിക്കുന്നതും നീതി നിഷേധത്തിനു തുല്യമാണെന്ന കാര്യം സർക്കാർ പരിശോധിക്കുമോ;
( സി )
ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിയോഗിക്കുന്ന സർക്കാർ നോമിനി ശിപാർശ ചെയ്ത നിയമനാംഗീകാരം സംബന്ധിച്ച ഫയൽ തീർപ്പാക്കാൻ കാലതാമസം വരുത്തുന്നത് ആരാണെന്നും എന്തുകൊണ്ടാണെന്നും പരിശോധിക്കുമോ;
( ഡി )
രേഖകളിൽ ഒപ്പ് വയ്ക്കുന്ന സർക്കാർ നോമിനിയെ വിശ്വാസത്തിലെടുക്കാതെ ഫയൽ തീർപ്പാക്കാൻ കാലതാമസം വരുത്തുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തയ്യാറാകുമോ;
( ഇ )
ചട്ട പ്രകാരം നിയമിക്കപ്പെട്ട് കഴിഞ്ഞ 4 വർഷമായി ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് വേതനം നൽകുന്നതിനുള്ള ഫയൽ തീർപ്പാക്കാതിരിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് പരിശോധിച്ചു മേൽനടപടി സ്വീകരിക്കുമോ;
( എഫ് )
പ്രസ്തുത അദ്ധ്യാപകർക്ക് ഉടൻ ശമ്പളം നൽകാൻ നടപടി സ്വീകരിക്കുമോ?
3204.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാകിരണം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്യുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും എത്ര തുക ലഭിച്ചിട്ടുണ്ട്;
( സി )
ഈ വർഷം എത്ര പേർക്ക് ലാപ്‌ ടോപ്പ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
3205.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയിൽ തുടർഘടനാ മാറ്റം ഉടൻ നടപ്പാക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
വിദ്യാഭ്യാസജില്ല, ഉപജില്ല ഓഫീസുകൾ സംബന്ധിച്ച് നിലവിലുള്ള സംവിധാനങ്ങളിൽ എന്ത് മാറ്റങ്ങളാണ് വരികയെന്ന് വ്യക്തമാക്കുമോ;
( സി )
ഹൈസ്‌കൂൾ അധ്യാപകരുടെ പ്രമോഷൻ തസ്തികകൾ ഇല്ലാതെയാകുമെന്ന് പറയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രമോഷന്‍ തസ്തികകളില്‍ എങ്ങനെയായിരിക്കും നിയമനമെന്ന് വെളിപ്പെടുത്താമോ;
( ഡി )
മികവിനായുള്ള വിദ്യാഭ്യാസം നടപ്പാക്കാൻ എന്തൊക്കെ അക്കാദമിക പരിഷ്കാരങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
3206.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാത്ത സ്കൂളുകളുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3207.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്;
( ബി )
ഇതില്‍ എത്ര കുട്ടികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടിയെന്നും എത്ര കുട്ടികള്‍ അര്‍ഹത നേടിയില്ല എന്നുമുള്ള വിവരവും ലഭ്യമാക്കാമോ;
( സി )
വയനാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ സ്കൂള്‍ ഏതാണ്;
( ഡി )
പ്രസ്തുത ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ പട്ടികവ‍ര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണവും അതിൽ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ ആകെ എണ്ണവും സംബന്ധിച്ച വിവരം സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ?
3208.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകളില്‍ പഠനം നടത്തുന്നുണ്ടെന്ന വിവരം സ്കൂള്‍ തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇവരുടെ പഠന പുരോഗതിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പൂര്‍ണ്ണമായും വീടുകളില്‍ കഴിയുന്ന/കിടപ്പിലായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ വയനാട് ജില്ലയില്‍ ഉണ്ടെന്ന കണക്ക് പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
3209.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കൻഡറി തലത്തിലുള്ള ഒരു അദ്ധ്യാപകൻ മെഡിക്കൽ റീ ഇംബേഴ്സ്മെൻ്റിന് അപേക്ഷ നൽകിയാൽ എത്ര ദിവസത്തിനകം അപേക്ഷയിൽ തീർപ്പ് കൽപ്പിക്കേണ്ടതുണ്ട്; അറിയിക്കാമോ; മലപ്പുറം ആർ.ഡി.ഡി. ഓഫീസിൽ ഇത്തരം അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിൽ വരുന്ന അകാരണമായ കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസിൽ 15.06.2020 ന് ശേഷം വന്ന അപേക്ഷകളിൽ ഏതിനെങ്കിലും ഇനിയും ഉത്തരവിറക്കാനോ ഉത്തരവായതിനുമേൽ ബിൽ പാസ്സാക്കാനോ ഉണ്ടെങ്കിൽ ആയതിനുള്ള കാരണം ഉൾപ്പെടെ വിശദവിവരം നൽകാമോ;
( സി )
മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കരയിലെ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ ശ്രീ.സമീർ പി.സി - യുടെ മാതാവിന്റെ ചികിത്സാർത്ഥം നൽകിയ അപേക്ഷയിന്മേൽ, അപേക്ഷാ തീയതി മുതൽ ഇതുവരെ സ്വീകരിച്ച നടപടികൾ, തീയതി സഹിതം വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ സാമ്പത്തിക വർഷം പ്രസ്തുത ഫയലിൽ പണം അനുവദിച്ച് ഉത്തരവായെങ്കിലും ഇതുവരെയും ട്രഷറിയിൽ ബിൽ പാസ്സാകാതിരുന്നത് എന്ത് കാരണത്താലാണെന്ന് വിശദമാക്കാമോ; ഇതിൽ മലപ്പുറം ആർ.ഡി.ഡി. ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഫയലുകൾ അകാരണമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്യാറുണ്ടോ; എങ്കിൽ ഈ വിഷയത്തിൽ ഫയൽ വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇനി സ്വീകരിക്കുമോ; വിശദമാക്കാമോ?
3210.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയുമായി ബന്ധപ്പെട്ട് പഠിതാക്കളുടെ വിവരം സൂക്ഷിക്കാത്തതും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതുമായി പറയപ്പെടുന്ന സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നോ; എങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ നാളിതുവരെ എന്തൊക്കെ ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സാക്ഷരതാമിഷന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിലും കാര്യക്ഷമമായും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുവാൻ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3211.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിലായി ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
സമയബന്ധിതമായി ഫയലുകളിൽ തീർപ്പുകൽപ്പിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ?
3212.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്കൂള്‍ ബസ്സുകള്‍ ഉള്ള സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും, ഓരോ സ്ഥാപനത്തിലും എത്ര ബസ്സുകള്‍ വീതമുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഈ ബസ്സുകള്‍ വാങ്ങി നല്‍കിയ ഏജന്‍സികള്‍ ഏതെല്ലാമാണെന്നും സ്വന്തമായി ബസ്സുകള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും ഇത്തരത്തിലുള്ള ബസ്സുകളില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ ബസ്സുകള്‍ എത്രയാണെന്നുമുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( സി )
നിലവിൽ സ്കൂള്‍ ബസ്സുകള്‍ ഇല്ലാത്ത സ്കൂളുകള്‍ ഏതെല്ലാമാണെന്ന വിവരം ലഭ്യമാക്കുമോ?
3213.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ. ഐ. പി സ്കൂളുകളിലെ നിയമനാംഗീകാരം ലഭിക്കാത്ത അർഹതയുള്ള അദ്ധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച ജി.ഇ.ഡി.എൻ.-ഡി1/47/2019 നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
ഇതിൻപ്രകാരം എത്ര അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുന്നതിനാണ് ഉദ്ദേശിക്കുന്നത്‌; വിശദമാക്കാമോ; പ്രസ്തുത അദ്ധ്യാപകരുടെയും സ്കൂളുകളുടെയും പേര് വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അദ്ധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കണമെങ്കിൽ ഇനി എന്തൊക്കെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്; നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എപ്പോൾ നിയമനാംഗീകാരം നല്കുമെന്ന് വിശദമാക്കുമോ?
3214.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള ഓപ്പണ്‍ സ്കൂള്‍ സംരംഭം നിലവില്‍ നടത്തിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഓപ്പണ്‍ സ്കൂള്‍ സംരംഭം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഓപ്പണ്‍ സ്കൂള്‍ മേഖലയിൽ നിലവില്‍ തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങളിലൂടെ പ്രസ്തുത നേട്ടങ്ങൾ കെെവരിക്കുവാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ; എങ്കിൽ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ;
( ഡി )
ഇല്ലെങ്കില്‍ പ്രസ്തുത ലക്ഷ്യങ്ങള്‍ കൈവരിക്കുവാൻ കഴിയുന്ന തരത്തില്‍ ഓപ്പണ്‍ സ്കൂളിന്റെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
3215.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ സർക്കാർ സ്കൂളുകള്‍ക്കും സുരക്ഷിതമായ കെട്ടിടങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ചെമ്പൂച്ചിറയിൽ ഉൾപ്പെടെ നിരവധി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ അപാകതയും ക്രമക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിൽ സ്കൂൾ കെട്ടിടങ്ങളുടെ പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ ഏതെങ്കിലും ജില്ലയില്‍ സർക്കാർ സ്‌കൂളുകള്‍ വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്നുണ്ടോയെന്നും സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
3216.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ടെറ്റ് പരീക്ഷ ഏർപ്പെടുത്തിയതിന് പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുമോ;
( ബി )
കെ-ടെറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നതിനായി ഏതെല്ലാം വിഭാഗങ്ങൾക്കാണ് മാർക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
കെ-ടെറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നതിന് ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള പാസ്സ് മാർക്ക് എത്ര ശതമാനം വീതം ആണെന്ന് അറിയിക്കുമോ;
( ഡി )
ഇതിൽ ഇ.ഡബ്ള്യൂ.എസ്. വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഇ )
മറ്റെല്ലാ മേഖലകളിലും ഇ.ഡബ്ള്യൂ.എസ്. വിഭാഗക്കാർക്ക് സംവരണവും മറ്റാനുകൂല്യങ്ങളും നൽകുമ്പോൾ കെ-ടെറ്റിന്റെ യോഗ്യത മാർക്കിൽ മാത്രം ഇളവ് അനുവദിക്കാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
3217.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ സൂപ്രണ്ട് തസ്തികയിൽ പ്രമോഷൻ/ട്രാൻസ്ഫർ നൽകുമ്പോൾ വകുപ്പിലെ സീനിയറായ ജീവനക്കാരെ അവരുടെ അപേക്ഷപ്രകാരം പരിഗണിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതികൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പരാതികളിൽ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
3218.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്പെഷ്യല്‍ സ്കൂളുകള്‍ ഏതൊക്കെ എന്ന് വ്യക്തമാക്കാമോ;
( സി )
ബഡ്സ് സ്കൂളുകളിലെ അദ്ധ്യാപക നിയമന യോഗ്യതകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഡി )
പൊതു വിദ്യാലയങ്ങളിലെ സ്പെഷ്യല്‍ അദ്ധ്യാപകരുടെ നിയമന യോഗ്യതകള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?
3219.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളിൽ പ്രവര്‍ത്തിച്ചു വന്നിരുന്ന ബദല്‍ സ്കൂളുകള്‍ നിര്‍ത്തലാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ ബദൽ സ്കൂളുകൾ നിര്‍ത്തലാക്കുന്നതിനുള്ള ഉത്തരവ് ഇറക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് അറിയിക്കുമോ;
( സി )
ഏറനാട് മണ്ഡലത്തിൽ ബദല്‍ സ്കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നത് എവിടെയെല്ലാമാണെന്നും അവയില്‍ ഏതെല്ലാം സ്കൂളുകൾ നിര്‍ത്തലാക്കുന്നതിനാണ് ഉത്തരവ് ഇറക്കിയതെന്നും വെളിപ്പെടുത്തുമോ;
( ഡി )
ബദല്‍ സ്കൂളുകള്‍ നിര്‍ത്തലാക്കുന്നതിന് ആരാണ് ശിപാർശ നല്കിയതെന്നും നിര്‍ത്തലാക്കിയ സ്കൂളുകളിലെ കുട്ടികള്‍ക്ക് തുടർന്നു പഠിക്കുന്നതിന് എന്ത് സംവിധാനം ആണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിശദമാക്കുമോ;
( ഇ )
പ്രസ്തുത സ്കൂളുകളിലെ അദ്ധ്യാപകരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനത്തിന് പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേർക്ക് അദ്ധ്യാപക തസ്തികയില്‍ സ്ഥിര നിയമനം നൽകിയിട്ടുണ്ട്; വ്യക്തമാക്കാമോ?
3220.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാകിരണം ലാപ് ടോപ്പ് പദ്ധതിയിലൂടെ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ് ടോപ്പ് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നത്; വിശദമാക്കാമോ;
( ബി )
ഈ പദ്ധതിക്കായി എത്ര തുക പിരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്; നിലവില്‍ എത്ര തുക ലഭിച്ചിട്ടുണ്ട്; അതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ എത്ര തുക സമാഹരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
നിലവില്‍ നാളിതുവരെ എത്ര ലാപ് ടോപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്; പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണ്ണ വിജയമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
3221.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അദ്ധ്യാപിക ആയിരിക്കെ മരണമടഞ്ഞ ആശാദേവി എം.എസിന്റെ അവകാശിയായ ശ്രീ. അനീഷ് കുമാര്‍ എം.എസ്, ആശ്രിത നിയമനത്തിനായി ഫയല്‍ നമ്പര്‍ 228565/2021 പ്രകാരം നല്‍കിയിരുന്ന അപേക്ഷയില്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ് നടപടി സ്വീകരിക്കുവാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫയല്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ സര്‍ക്കാര്‍ ഫയല്‍ നമ്പര്‍ നല്‍കാമോ;
( സി )
ശ്രീ. അനീഷ് കുമാറിന് എത്രയും വേഗം ആശ്രിത നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3222.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹെെസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗത്തിലേക്ക് അധിക യാേഗ്യതയുള്ള പ്രെെമറി അദ്ധ്യാപകരുടെ പ്രെമാേഷന്‍ എത്ര ശതമാനമാണ് നിലവിലുള്ളതെന്ന് വിശദമാക്കുമാേ;
( ബി )
ഇത്തരത്തിലുള്ള നിയമനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമാേ?
ചികിത്സാ പദ്ധതികള്‍ സംബന്ധിച്ച്
3223.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആർ.എസ്‌.ബി.വൈ ചിസ്സ് കാര്‍ഡ് ഉള്‍പ്പെടെയുള്ള ചികിത്സാ പദ്ധതികളില്‍ കൂടുതല്‍ അര്‍ഹരായ കുടുംബങ്ങളെ ചേര്‍ക്കുന്നതിനും, ഇത്തരം കാര്‍ഡുകള്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് അവ പുതുക്കി നല്‍കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അതിന് സൗകര്യമൊരുക്കുന്നതിനും നടപടി സ്വീകരിക്കുമോ?
3224.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20-ൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് പത്ത് ശതമാനമായി ഉയർന്നുവെന്നും ആയത് അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്കായ 4.8 ശതമാനത്തേക്കാൾ വളരെ കൂടുതലാണെന്നും സാമ്പത്തിക സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നത്തിനു കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നൈപുണ്യവികസനം വളരെ പ്രധാനപ്പെട്ട കാര്യമായതിനാൽ കൂടുതൽ നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമോ; വിശദാംശം നൽകുമോ?
3225.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷകര്‍ക്ക് അവര്‍ പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുന്ന മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പെന്‍ഷന്‍ അപേക്ഷയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍/ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തുന്ന മാസം മുതല്‍ക്കേ ക്ഷേമനിധി പെന്‍ഷന് അര്‍ഹതയുള്ളൂ എന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുമോ ; ഇക്കാര്യം പരിശോധിച്ചിരുന്നോ;
( സി )
പെന്‍ഷന്‍ അപേക്ഷ നല്‍കിയശേഷം അതിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍/ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തുന്നതുവരെയുള്ള കാലയളവിലെ പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
ഇതിനായി ക്ഷേമനിധി ബോര്‍ഡുകളിലെ നിയമാവലിയില്‍/ബൈലോയിൽ ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3226.
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ക്ഷേമനിധി ബോർഡുകളുടെ ഭരണ ചെലവുകൾ ആകെ ചെലവിന്റെ നിശ്ചിത ശതമാനത്തിലധികരിക്കരുതെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഭരണച്ചെലവുകൾ ഉയർന്ന് നിൽക്കുന്നതു മൂലം തൊഴിലാളി ക്ഷേമനിധികളിൽ അംശദായം ഉയർത്തുന്നതിന് സർക്കാർ നിർബന്ധിതമായി തീർന്നിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ഡി )
തൊഴിലാളികളുടെ അംശദായം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകളിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയിൽ വലിയൊരു അംശം ഭരണപരമായ ചെലവുകൾക്ക് മാറ്റിവയ്ക്കേണ്ടി വരുന്നത് ക്ഷേമനിധികളുടെ ഉദ്ദേശ്യ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നു എന്ന ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് എന്തൊക്കെ തിരുത്തൽ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3227.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് കേന്ദ്രീകരിച്ച് ഒരു ഇ.എസ്.ഐ. ആശുപത്രി ആരംഭിക്കുമോ;
( ബി )
പ്രസ്തുത ആവശ്യം ഉന്നയിച്ച് സ്ഥലം എം.എല്‍.എ. നൽകിയ പ്രൊപ്പോസലിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
എടരിക്കോട് പ്രദേശത്ത് എത്ര തൊഴിലാളികൾ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3228.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് ലഭ്യമാണോ ;എങ്കിൽ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇവരുടെ രജിസ്ട്രേഷന്‍ നടപടികള്‍ യഥാസമയം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും, അനധികൃതമായി ഇവിടെ കഴിയുന്നവരെ തിരിച്ചറിയാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
3229.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ ഏതെല്ലാം സംസ്ഥാനത്ത് നിന്നാണ് എത്തിയിട്ടുള്ളതെന്നതും സംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തേക്ക് പുതുതായി എത്തിച്ചേരുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
3230.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ എംപ്ലോയ്മെന്റ് എക്സ്‍ചേഞ്ച് വഴിയുള്ള നിയമനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ ഒരു ഒഴിവിലേയ്ക്ക് എത്ര പേരെയാണ് പരിഗണിക്കപ്പെടുന്നത്; വിശദമാക്കാമോ;
( ബി )
ഒരു ഒഴിവിലേയ്ക്ക് വളരെ കൂടുതല്‍പേരെ പരിഗണിക്കുന്നതുമൂലം കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നതായും അവരെ നിരാശരാക്കുന്നതായുമായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
3231.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍-ചീമേനി പ‍ഞ്ചായത്തില്‍പ്പെട്ട കയ്യൂര്‍ ഗവ: ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനായി കിഫ്ബി വഴി അനുവദിച്ച തുക കൊണ്ട് കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി നല്‍കുകയും ടെൻഡർ പൂര്‍ത്തീകരിക്കുകയും ചെയ്‌തുവെങ്കിലും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിർമ്മാണം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3232.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വർഷത്തെ ബ‍ജറ്റിൽ ഉൾപ്പെടുത്തിയ ആലപ്പുഴ നിയോജകമണ്ഡലത്തിലെ സർവ്വോദയപുരം ഐ.ടി.ഐ.യുടെ പ്രവർത്തനം ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തമാക്കാമോ?
3233.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പടിയൂര്‍ ഐ.ടി.ഐ. കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവൃത്തി പുരോഗതി വ്യക്തമാക്കാമോ?
3234.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐ.ടി.ഐ. നിര്‍മ്മാണം എന്ന കിഫ്ബി പ്രോജക്ടിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക്‌ പൂര്‍ത്തിയാക്കാനാകും എന്ന് അറിയിക്കാമോ;
( സി )
ധനുവച്ചപുരം ഐ.ടി.ഐ.യില്‍ അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഒരു അധിക ബാച്ച് ആരംഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ഐ.ടി.ഐ.യില്‍ വിവിധ വിഭാഗങ്ങളിലായി പുതിയ ട്രേഡ് ആരംഭിക്കുന്നതിനായി പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
3235.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി ഐ.ടി.ഐ.യുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍പ് വിട്ടു നല്‍കിയതും എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതുമായ സ്ഥലത്തിന് പകരം സ്ഥലം കണ്ടെത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ ;
( ബി )
പ്രസ്തുത ഐ.ടി.ഐ.യുടെ കെട്ടിട നിര്‍മ്മാണത്തിനായി എത്ര തുക ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുണ്ടെന്നും പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
3236.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേനയുള്ള നിയമനങ്ങൾ 2018 മുതൽ കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നിയമനം നടത്തുന്നതിന് പകരം മറ്റ് തരത്തിലുള്ള കരാർ, കൺസൾട്ടൻസി നിയമനങ്ങളിലേക്ക് വിവിധ സർക്കാർ വകുപ്പുകൾ നീങ്ങുന്നത് തൊഴിൽ വകുപ്പ് ഗൗരവത്തോടെ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് തടയുന്നതിനായി എന്തെങ്കിലും ഇടപെടൽ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നൽകുമോ;
( സി )
സർക്കാർ വകുപ്പുകളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം നടത്തുന്നതിന് നിർദ്ദേശം നൽകുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; ഉണ്ടെങ്കില്‍ വിശദാംശം നൽകുമോ?
3237.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നൈപുണി പോഷണം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കരിയര്‍ ഡെവലപ്മെന്റ് സെന്ററുകള്‍ സംസ്ഥാനത്ത് എവിടെയെല്ലാം പ്രവര്‍ത്തിച്ചുവരുന്നുവെന്ന് അറിയിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എവിടെയെല്ലാം ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ഡി )
മലയോര പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ജോബ് ഫെയര്‍, പ്ലേയ്സ് മെന്റ് ഡ്രൈവ് എന്നിവ കൂടുതലായി സംഘടിപ്പിച്ച് തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുവാന്‍ ശ്രമിക്കുമോ; വിശദമാക്കുമോ?
3238.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിലുകൾ കണ്ടെത്തുന്നതിനും നേടിയെടുക്കുന്നതിനും പര്യാപ്തമായ രീതിയിൽ കേരള സ്റ്റേറ്റ് ജോബ് പോർട്ടലിന്റെ സേവനങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യം ഗൗരവമായി കാണുന്നുണ്ടോ;വിശദാംശം നൽകുമോ;
( ബി )
ജോബ് പോർട്ടലിന്റെ സേവനത്തിലേക്ക് കൂടുതൽ തൊഴിൽ ഉടമകളെ ആകർഷിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റാബേസ് സംസ്ഥാന ജോബ് പോർട്ടലുമായി സംയോജിപ്പിച്ചുകൊണ്ട് ഒരു സമഗ്രമായ ഡാറ്റാബാങ്ക് തയ്യാറാക്കുമോ; വിശദാംശം നൽകുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.