UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

856.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡവും നടപടിക്രമങ്ങളും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
857.
ശ്രീ. എം. എം. മണി
ശ്രീ കെ ആൻസലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക വനം പുന:സ്ഥാപിയ്ക്കുന്നതിനായി സര്‍ക്കാര്‍ നയരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
വനാശ്രിത സമൂഹത്തിന്റെ ഉപജീവനം ഉറപ്പാക്കുന്നതിനും കൃഷിഭൂമിയില്‍ മരം നട്ടുപിടിപ്പിക്കുന്നവര്‍ക്ക് നിയന്ത്രണ രഹിതമായി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനും വ്യവസ്ഥ ചെയ്യുന്ന തരത്തിലാണോ നയം രൂപീകരിച്ചിട്ടുള്ളത്;
( സി )
വന സംരക്ഷണത്തിന് ജനകീയ പ്രസ്ഥാനം രൂപീകരിക്കാനും വന്യജീവി ആക്രമണ നിയന്ത്രണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ടോ?
858.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ താലൂക്കില്‍ പരിസ്ഥിതിലോല പ്രദേശമായി വിലയിരുത്തിയ വില്ലേജുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള നിയന്ത്രണങ്ങള്‍ പ്രസ്തുത വില്ലേജിലെ വനാതിര്‍ത്തിയില്ലാത്ത വേറെ സ്ഥലങ്ങള്‍ക്കും ബാധകമാണോ ; ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ?
859.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന ആദിവാസി ഇതര കുടുംബങ്ങളുടെ ഭൂമി നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതിനുള്ള പദ്ധതികള്‍ പ്രകാരം വാമനപുരം നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ഏറ്റെടുത്ത ഭൂമിയുടെ വിശദവിവരങ്ങള്‍ നല്‍കാമോ ; ചെലവായ തുക എത്രയാണെന്ന് വിശദമാക്കാമോ ?
860.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവൻ വനപ്രദേശങ്ങളുടെയും അതിർത്തി നിർണ്ണയം പൂർത്തീകരിച്ചിട്ടുണ്ടോ ; ഏതൊക്കെ മേഖലകളിലാണ് ഇനിയും അതിർത്തി നിർണ്ണയം പൂർത്തീകരിക്കാൻ ഉള്ളത് എന്ന് വ്യക്തമാക്കാമോ ;
( ബി )
ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് കാടിന്റെ അതിർത്തി നിർണ്ണയം പൂർത്തീകരിക്കുന്നതിനും വനാതിർത്തികളിൽ ഡിജിറ്റൈസേഷൻ നടപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശം നൽകുമോ ?
861.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിനുള്ളിലെ സ്ഥിരതാമസക്കാരെ നഷ്ടപരിഹാരം നല്‍കി ഒഴിപ്പിക്കുന്ന പദ്ധതിയില്‍ തട്ടിപ്പ് നടന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
5 സെന്‍റ് സ്ഥലം ഉള്ളവര്‍ക്കും 5 ഏക്കര്‍ ഉള്ളവര്‍ക്കും അടിസ്ഥാന നഷ്ടപരിഹാരത്തുക ഒന്നാകുന്ന വൈരുദ്ധ്യമായ തീരുമാനം സ്വീകരിക്കുവാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സ്ഥിര താമസക്കാരല്ലാത്ത ആളുകൾ ഗുണഭോക്‌തൃ പട്ടികയില്‍ വരാനിടയായതിനെ സംബന്ധിച്ച ആക്ഷേപങ്ങളിൽ അന്വേഷണം നടത്തുമോ?
862.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം മലപ്പുറം ജില്ലയില്‍ വനഭൂമി തിട്ടപ്പെടുത്തി ജണ്ടകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആശയവിനിമയം നടത്തുകയോ നിര്‍ദ്ദേശം നല്‍കുകയോ ഉത്തരവിറക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ വനഭൂമിയുടെ അതിര്‍ത്തി നിശ്ചിയിച്ച് ഇറക്കിയിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളോ കോടതി ഉത്തരവുകളോ ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ; ഇത്തരത്തില്‍ അതിര്‍ത്തി നിശ്ചയിച്ചത് ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനു കീഴിലെ നിലമ്പൂര്‍ റേഞ്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സേറ്റഷനു കീഴില്‍ റവന്യൂ രേഖകളുളള സ്വകാര്യ ഭൂമിയില്‍ വനം വകുപ്പിന്റെ സര്‍വ്വേ നടത്തുന്നത്തിനു നിര്‍ദ്ദേശം നൽകിയ ഉദ്യോഗസ്ഥന്‍ ആരെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയും വനം വകുപ്പിന്റെ ഭൂമിയും തിട്ടപ്പെടുത്തുന്നതിന് സംയുക്ത സര്‍വ്വേ നടന്ന വര്‍ഷം ഏതെന്ന് വ്യക്തമാക്കാമോ; 1977-ന് മുമ്പ് എത്ര സ്വകാര്യ വ്യക്തികളാണ് വനഭൂമിയില്‍ താമസിക്കുന്നതായി കണ്ടെത്തിയതെന്ന് വിശദമാക്കാമോ;
( ഇ )
1977ന് മുമ്പ് റവന്യൂ പട്ടയം ലഭിച്ച വ്യക്തികള്‍ക്ക് വനഭൂമി വിട്ടുനല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; ഇതിനായുളള നടപടികള്‍ ഏത് വകുപ്പിന് കീഴിലാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
863.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പന്തപ്ര ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് രണ്ട് ഏക്കര്‍ വനാവകാശ രേഖ നല്കിയെങ്കിലും ഭവനനിര്‍മ്മാണത്തിന് വേണ്ടി 15 സെന്റ് സ്ഥലത്തെ മരങ്ങള്‍ മാത്രമേ മുറിച്ച് മാറ്റാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരുടെ പ്രധാന ജീവിതമാര്‍ഗ്ഗം കൃഷി ആണെന്നിരിക്കെ, കൃഷി ചെയ്ത് ഉപജീവനം നടത്തുന്നതിനായി ബാക്കി മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായി നില്‍ക്കുന്ന നാശകം, വട്ട, അടക്കമുളള 919 പാഴ്‌മരങ്ങള്‍ വെട്ടിമാറ്റുന്നതിന് വേണ്ടി വനം വകുപ്പ് ലിസ്റ്റ് തയ്യാറാക്കിയിട്ട് നാളുകളായെങ്കിലും നാളിതുവരെ പാഴ്‌മരങ്ങള്‍ വെട്ടിമാറ്റിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ലിസ്റ്റ് തയ്യാറാക്കിയിട്ടും പാഴ്‌മരങ്ങള്‍ വെട്ടിമാറ്റാത്തത് എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമാക്കാമോ;
( ഇ )
ലിസ്റ്റ് അനുസരിച്ചുള്ള പാഴ്‌മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
864.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിൽ വനംവകുപ്പിന്റെ കൈവശമുള്ള പ്രദേശങ്ങളുടെ വിസ്തൃതി പഞ്ചായത്ത് അടിസ്ഥാനത്തിൽ വിശദമാക്കുമോ ;
( ബി )
വനാതിർത്തിയോട് ചേർന്നുകിടക്കുന്നതും വന്യജീവിശല്യം ഉള്ളതുമായ സ്ഥലങ്ങൾ വനംവകുപ്പ് ഏറ്റെടുക്കുന്ന പദ്ധതി നിലവിൽ ഉണ്ടോ ; എങ്കിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മണ്ണാർക്കാട് മണ്ഡലത്തിൽ ഇപ്രകാരമുള്ള സ്ഥലങ്ങൾ വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ടോ ; ഉണ്ടെങ്കിൽ വിശദമാക്കുമോ ?
865.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളുടെ വിവരം പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽപ്പെടുന്ന വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഏതെങ്കിലും സാഹചര്യത്തിൽ വിട്ടുകൊടുക്കേണ്ടിവന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ?
866.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി സംസ്ഥാനത്തെ സംഘടനകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഏതെല്ലാം സംഘടനകള്‍ക്ക് എത്ര വീതം വൃക്ഷത്തൈകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏകദേശം എത്ര വൃക്ഷത്തൈകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ സംഘടനകള്‍ക്കും സര്‍ക്കാര്‍ നേരിട്ടും വൃക്ഷത്തൈകള്‍ വിതരണം ചെയ്തയിനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
( ഡി )
സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ വച്ചുപിടിയ്ക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ പരിശോധന നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ?
867.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?
868.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021-22 വര്‍ഷത്തില്‍ വനപരിപാലന വിവര സമ്പ്രദായവും ഭൗമ വിവര സാങ്കേതിക സംവിധാനവും നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ ; ഇതുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം, വകുപ്പിന്റെ എല്ലാ ഓഫീസുകളും തമ്മില്‍ നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി ഏര്‍പ്പെടുത്തല്‍, ഇ-ഗവേണന്‍സ് പദ്ധതികള്‍ എന്നിവ നടപ്പിലാക്കാനുള്ള ചെലവുകള്‍ സംബന്ധിച്ച് വിശദീകരിക്കാമോ ;
( ബി )
വനം വകുപ്പിന്റെ വാളയാര്‍, അരിപ്പ, പിടിപി നഗര്‍ എന്നിവിടങ്ങളിലുള്ള പരിശീലന കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ?
869.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഫോറസ്റ്റ് സ്റ്റേഷൻ നിലവിലില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ജില്ലയില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടും നാളിതുവരെയായി ഈ വിഷയം പരിഹരിക്കപ്പെടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ജില്ലയില്‍ എത്രയും വേഗം ഒരു ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കുന്നത് പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
870.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വനാതിർത്തി നിര്‍ണ്ണയിക്കുന്നതിന്റെ പേരില്‍ കൃഷി ഭൂമിയും താമസ സ്ഥലവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ജില്ലയിലെ ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ 50 വര്‍ഷത്തിലേറെയായി കൈവശംവച്ചു വരുന്നതും പട്ടയമുള്ളതും നികുതി അടയ്ക്കുന്നതുമായ ഭൂമി ജണ്ട കെട്ടി ഒഴിപ്പിക്കൂവാന്‍ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രദേശങ്ങളിലെ കര്‍ഷകരുടെ കൃഷിയിടവും വീടും വനം വകുപ്പിന്റെ തടസ്സങ്ങളില്ലാതെ കര്‍ഷകരില്‍ തന്നെ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
1989-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കര്‍ഷകരുടെ വീടും കൃഷി ഭൂമിയും പരിശോധിച്ച് രേഖകള്‍ കൈമാറാന്‍ ചുമതലപ്പെടുത്തിയ പ്രകരമുള്ള ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ജോയിന്റ് വെരിഫിക്കേഷനില്‍ ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകളിലെ അര്‍ഹതപ്പെട്ട കര്‍ഷകരെ ഉള്‍പ്പെടുത്തിയില്ല എന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവരെ കൂടി ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
871.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കക്കാട് ഇക്കോ ടൂറിസം സെന്റര്‍ വികസിപ്പിക്കുന്നതിന് നടപടികള്‍ സ്വകരിക്കുമോ?
872.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി സംസ്ഥാനത്തെ ഇക്കോ-ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വനാശ്രിതര്‍ക്ക് ഇക്കാലയളവില്‍ നല്‍കിയ സഹായ പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
873.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രക്കിംഗ് പോലുള്ള സാഹസിക ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ വനപ്രദേശങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകൾക്കായി വനം വകുപ്പ് എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം സാഹസിക ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് വനം വകുപ്പ് നിലവിൽ ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
അടുത്തയിടെ പാലക്കാട് കൂര്‍മ്പാച്ചി മലയിൽ ട്രക്കിംഗിനിടെ ഉണ്ടായതു പോലുള്ള അപകടങ്ങൾ നേരിടുന്നതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ വനം വകുപ്പിൽ നിലവിലുണ്ടോ;
( ഡി )
എങ്കിൽ ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിനും സാഹസിക സഞ്ചാരികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവർക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായും എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
874.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളികുളങ്ങര റേയിഞ്ചിനു കീഴിലുള്ള താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് നാലുമാസക്കാലമായി ശമ്പളം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ശമ്പളം അതാത് മാസങ്ങളില്‍ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ;
( സി )
എങ്കിൽ, തടസ്സങ്ങള്‍ നീക്കി ശമ്പള കുടിശ്ശിക ഉടന്‍ നല്‍കുന്നതിനും അതാത് മാസങ്ങളില്‍ തന്നെ ശമ്പളം അനുവദിച്ചു നല്കുന്നതിലേക്കും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ജോലി ചെയുന്ന മുഴുവന്‍ ദിവസങ്ങളിലേയ്ക്കും വേതനം അനുവദിച്ചു നല്‍കുന്നതിലേയ്ക്കും നടപടി സ്വീകരിക്കുമോ?
875.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി.യുടെ കാറ്റഗറി നമ്പര്‍ 120/2017 പ്രകാരം നിലവില്‍ വന്ന ഫോറസ്റ്റ് ഡ്രെെവര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് അഡ്വെെസ് മെമ്മോ നല്കി എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിലേക്കായി നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ കഴിയുന്ന റിട്ടയര്‍മെന്റ് വേക്കന്‍സി എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പുതിയ ഡ്രെെവര്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ നിലവിലെ സ്ഥിതി ഫയല്‍ നമ്പര്‍ സഹിതം വ്യക്തമാക്കാമോ;
( എഫ് )
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പുതിയ ഡ്രെെവര്‍ തസ്തിക സൃഷ്ടിക്കുന്ന വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ; വിശദമാക്കാമോ?
876.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിലേയ്ക്ക് പുതിയതായി 6 റാപ്പിഡ് റെസ്പോണ്‍സ് ടീം എമര്‍ജന്‍സി സര്‍വ്വീസ് വാഹനങ്ങള്‍ വാങ്ങുന്നതിനായി തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ നിലവിലുള്ള ഫോറസ്റ്റ് ഡ്രൈവര്‍ റാങ്ക് ലിസ്റ്റ് (Cat.No 120/2017) നിന്നും ഡ്രൈവര്‍ തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ പരിഗണിയ്ക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
877.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിമതിയുമായി ബന്ധപ്പെട്ടു 2016-2021 വരെ എത്ര വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തിട്ടുള്ളതെന്നു വ്യക്തമാക്കാമോ ;
( ബി )
ഇതിൽ എത്ര ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു തിരികെ എടുത്തു എന്ന് വ്യക്തമാക്കാമോ ;
( സി )
അഴിമതിയുമായി ബന്ധപ്പെട്ടു 2021 മുതൽ നാളിതുവരെ എത്ര വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തതിട്ടുള്ളതെന്നു വ്യക്തമാക്കാമോ ;
( ഡി )
ഇതിൽ എത്ര ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു തിരികെ എടുത്തു എന്ന് വ്യക്തമാക്കാമോ ?
878.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ നിലവിൽ എത്ര താത്കാലിക/കരാർ ജീവനക്കാരുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്രപേർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കപ്പെട്ടവരെന്ന് അറിയിക്കാമോ;
( സി )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെയുള്ള നിയമനങ്ങൾ മറ്റ് ഏതൊക്കെ രീതിയിലാണ് നിയമിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
879.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഈ സർക്കാരിന്റെ കാലത്ത് എത്ര വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്തുത ഉദ്യോഗസ്‌ഥർ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ?
880.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ വനം വകുപ്പിനു കീഴില്‍ ഇരുപത് വര്‍ഷത്തിലധികമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്ന എത്ര ജീവനക്കാരുണ്ട്; തസ്തിക തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തിൽ ജോലി നോക്കിയിരുന്ന എത്ര ജീവനക്കാരെ ഇതിനോടകം സ്ഥിരപ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
വനം വകുപ്പിനു കീഴില്‍ ഇരുപത് വര്‍ഷത്തിലധികമായി താത്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;എങ്കിൽ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
881.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ നിലവിൽ എത്ര വാഹനങ്ങളുണ്ട് എന്ന വിവരം നൽകാമോ;
( ബി )
2016 മുതൽ 2021 മെയ് വരെ വനം വകുപ്പിൽ എത്ര വാഹനങ്ങളാണ് വാങ്ങിയത്‌ എന്ന് വ്യക്തമാക്കാമോ;
( സി )
2021 ജൂണ്‍ മുതല്‍ നാളിതുവരെ വകുപ്പിൽ എത്ര വാഹനങ്ങൾ വാങ്ങി എന്നതിന്റെ വിവരവും നൽകാമോ ?
882.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമിയിലെ വൃക്ഷങ്ങള്‍ മുറിക്കേണ്ടി വരുമ്പോള്‍ വനം വകുപ്പ് നിര്‍ണ്ണയിക്കുന്ന വില അമിതമാകുന്നത് കാരണം വൃക്ഷങ്ങള്‍ ലേലത്തില്‍ പോകാതെ പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് വനംവകുപ്പും, പദ്ധതിയുടെ നിര്‍വ്വഹണ വകുപ്പും ചേര്‍ന്ന് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി മരം മുറിച്ച് ലേലം ചെയ്യുന്ന കാര്യം പരിശോധിക്കുമോ;
( ബി )
പാഴ്മരങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ അധികവില നിശ്ചയിക്കുന്നത് പുനഃപരിശോധിക്കുവാനും മുറിച്ച് മാറ്റാനുള്ള കൂലി, തടസ്സങ്ങള്‍ നീക്കുവാനുള്ള ചെലവ് എന്നിവ കൂടി ഉള്‍പ്പെടുത്തി വില നിര്‍ണ്ണയം പ്രായോഗികമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ തൂവ്വക്കുന്ന് – സെന്‍ട്രല്‍ പൊയിലൂര്‍ റോഡ്‌, തുരുത്തിമുക്ക് പാലം എന്നിവിടങ്ങളിലെ മരങ്ങളുടെ വില നിര്‍ണ്ണയം പ്രായോഗികവും ജനസൗഹൃദവുമായി നടത്താന്‍ നടപടി സ്വീകരിക്കുമോ ?
883.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറസ്റ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ടന്റ് ജനറൽ അവസാനമായി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; പ്രസ്തുത റിപ്പോർട്ടിൽ എന്തെങ്കിലും ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
884.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ പരിശോധനാ വിഭാഗം ഫോറസ്ററ് ഡയറക്ടറേറ്റിൽ അവസാനമായി നടത്തിയ ഓഡിറ്റ് സംബന്ധിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഈ റിപ്പോർട്ടിൽ ഗുരുതരമായ എന്തെങ്കിലും കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
885.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ നിലവിൽ തീർപ്പുകല്പിക്കാതെ എത്ര ഫയലുകൾ ഉണ്ടെന്ന വിവരം ലഭ്യമാക്കാമോ?
886.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. പ്രഭാകരൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴയിലെ മലയിടുക്കില്‍ ഒരു യുവാവ് കുടുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വനത്തിനുള്ളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമാേ;
( ബി )
വനമേഖലകളിലെ കൂടുതല്‍ പ്രദേശങ്ങളിൽ ട്രക്കിംങ് നടത്തുന്നതിനായി നീക്കി വയ്ക്കുന്നത് പരിഗണനയിലുണ്ടാേ;
( സി )
മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; രക്ഷാപ്രവര്‍ത്തനം വെെകിയെന്ന ആരാേപണത്തിന്റെ വസ്തുത വിശദമാക്കുമാേ;
( ഡി )
വനപാലകരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിനായി സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടാേയെന്ന് അറിയിക്കാമോ?
887.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനെത്തുടർന്ന് സസ്പെൻഷനിലായ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സർ‌വീസിൽ തിരിച്ചെടുത്തിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
ചീഫ് സെക്രട്ടറി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ ഷോകോസ് നോട്ടീസിന് മറുപടി ലഭിക്കുന്നതിന് മുൻപ് സസ്‌പെൻഷൻ പിൻവലിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സെക്രട്ടറിതല നിർദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു മരം മുറിക്കാൻ അനുമതി നൽകിയത് എന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിശദീകരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ചീഫ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻഡ് ചെയ്ത് താമസിയാതെ തന്നെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
888.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതി ദുരന്ത സാധ്യതാ പ്രദേശങ്ങളും വന്യജീവി വഴിത്താരകളും ഏറ്റെടുത്ത് സ്വാഭാവിക വനം ആക്കി മാറ്റുവാനുള്ള വന പുന:സ്ഥാപന നയരേഖയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത നയരേഖയിലെ പ്രധാന നിർദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
വന പുന:സ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുവാൻ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ എത്ര രൂപ വരെയാണ് നഷ്ടപരിഹാരം അനുവദിക്കുന്നതെന്നും അവ നിർണ്ണ യിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും വിശദമാക്കാമോ?
889.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിലെ പട്ടയഭൂമിയിലെ മരംമുറി കേസുകളുമായി ബന്ധപ്പെട്ട് കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ വാസ്തവവിരുദ്ധമായ റിപ്പോർട്ടുകൾ നൽകി മരം കൊള്ളക്കാരെ സഹായിക്കുന്നതിനും അന്വേഷണം വഴിതിരിച്ചു വിടുന്നതിനും വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമം നടത്തിയെന്ന ആരോപണം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇത് എന്നാണ് ലഭിച്ചതെന്നും സ്വീകരിച്ച നടപടി എന്താണെന്നും വിശദമാക്കുമോ?
890.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിനുള്ളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ആദിവാസികളല്ലാത്ത വിഭാഗങ്ങളെ നഷ്ടപരിഹാരം നല്‍കി വനത്തിനു പുറത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണോ നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ അഴിമതികളുണ്ടെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
891.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനഭൂമിയോട് ചേര്‍ന്നുള്ള കൃഷിഭൂമി നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാര തുക യഥാസമയം കര്‍ഷകര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
892.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനം വകുപ്പ് വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നല്‍കി വരുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ മുടങ്ങാനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
പോളിസി കാലാവധി അവസാനിച്ചു മൂന്നു മാസങ്ങള്‍ക്കു ശേഷവും പോളിസി പുതുക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
ഇതിലൂടെ എത്രപേര്‍ക്കാണ് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നത് എന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിനുള്ളില്‍ പ്രസ്തുത പദ്ധതിയിലൂടെ എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
893.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയില്‍ ട്രക്കിംഗിന് നിലവില്‍ വനം വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുളള മാനദണ്ഡങ്ങളും ആയതു ലംഘിയ്ക്കുന്നവര്‍ക്കെതിരെ സ്വീകരിച്ചു വരുന്ന നടപടികളും എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ട്രക്കിംഗ് യുവാക്കള്‍ക്കു ഹരമാണെങ്കിലും അപകടങ്ങള്‍ നിറഞ്ഞതായതിനാല്‍ വകുപ്പ് പലപ്പോഴും അനുമതി നല്കാതിരിയ്ക്കുന്നതും എന്നാല്‍ യുവാക്കള്‍ അനുമതിയില്ലാതെ വനംവകുപ്പിനെ കബളിപ്പിച്ച് മല കയറുന്നത് പതിവാണെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സാഹചര്യത്തില്‍ വനമേഖലയില്‍ ട്രക്കിംഗ് ഉള്‍പ്പെടെ വിവിധ യാത്രകള്‍ പൂര്‍ണ്ണമായും വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നു വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തില്‍ അനധികൃത ട്രക്കിംഗിനു പോയവര്‍ക്കുണ്ടായ അപകടങ്ങളും അവര്‍ വഴി വനമേഖലയ്ക്കുണ്ടായ പ്രശ്നങ്ങളും മുഖേന നിലവിലെ സര്‍ക്കാരിനുണ്ടായ ചെലവുകളും നാശനഷ്ടങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?
894.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനാന്തരങ്ങളില്‍ അനധികൃത വൈഢൂര്യഖനനം നടക്കുന്നതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇതില്‍ പ്രതികളായവരെ കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഖനനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
895.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് മുഖേന മരം ലേലത്തിലെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
ലേലത്തിലെടുത്ത മരങ്ങള്‍ക്ക് അടക്കേണ്ട അവസാന ഗഡു തുക അടക്കാന്‍ സാധിക്കാതെ വരുന്നപക്ഷം ലേലം റദ്ദ് ചെയ്ത് അടച്ച തുക തിരികെ നല്‍കണമെന്ന് മരം ലേലം വിളിച്ചെടുത്തയാള്‍ അപേക്ഷ നല്‍കിയാല്‍ ആയത് പരിഗണിക്കാന്‍ വ്യവസ്ഥയുണ്ടോ;
( സി )
മരം ലേലം വിളിച്ചെടുത്തയാള്‍ പണമടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കക്ഷിക്ക് നോട്ടീസ് നല്‍കാതെ പുനര്‍ ലേലം ചെയ്യാന്‍ വകുപ്പുണ്ടോ;
( ഡി )
കക്ഷിക്ക് നോട്ടീസ് നല്‍കി വിവരമറിയിക്കാതെ പുനര്‍ ലേലം നടത്തിയ കേസില്‍ ആദ്യം അടച്ച തുക തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
896.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിലെ വിവിധ ഓഫീസുകളിൽ, ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് അവസാനമായി നടത്തിയ ഇന്റേണൽ ഓഡിറ്റുകളുടെ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഈ റിപ്പോർട്ടുകളിൽ എന്തെങ്കിലും ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
897.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഫോറസ്റ്റ് ഡയറക്ടറേറ്റിൽ അവസാനമായി നടത്തിയ ഓഡിറ്റ് സംബന്ധിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഈ റിപ്പോർട്ടിൽ എന്തെങ്കിലും ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
898.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള പതിനഞ്ച് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനെത്തുടർന്ന് സസ്പെൻഷനിലായ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് ചീഫ് സെക്രട്ടറി ഷോകോസ് നോട്ടീസ് നൽകിയിരുന്നോ; പ്രസ്തുത നോട്ടീസ് എന്നാണ് നൽകിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നോട്ടീസിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മറുപടി നൽകിയിരുന്നോ; എന്നാണ് മറുപടി നൽകിയതെന്ന് വ്യക്തമാക്കുമോ;
( സി )
സസ്പെൻഷനിലായ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സർവ്വീസിൽ തിരിച്ചെടുത്തിരുന്നോ; തിരിച്ചെടുത്തത് എന്നാണെന്ന് അറിയിക്കാമോ?
899.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം - വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അന്വേഷണ, നിയമ നടപടികള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
900.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗശല്യ പ്രതിരാേധ ഫെന്‍സിംഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തില്‍ ആരംഭിച്ച കൂടല്‍കടവ് - പാല്‍വെളിച്ചം ഭാഗത്തെ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമാേ ;
( ബി )
പ്രവൃത്തി നടക്കുന്നില്ലെങ്കില്‍ അതിന്റെ കാരണവും പ്രശ്നം പരിഹരിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികളും വ്യക്തമാക്കാമാേ ;
( സി )
നിലവില്‍ ഈ പദ്ധതിയുടെ ഫയല്‍ ഏത് ഓഫിസില്‍, ഏത് ഉദ്യാേഗസ്ഥന്റെ കെെവശം, എത്ര കാലമായി ഇരിക്കുന്നു എന്നുള്ളത് വ്യക്തമാക്കാമാേ?
901.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാമ്പുകളെ പിടികൂടി അവയെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുന്നതിന് സര്‍ക്കാര്‍ പരിശീലനം നല്‍കുന്നുണ്ടാേ; എങ്കില്‍ പരിശീലന കാലയളവ് എത്രയാണ്; ലെെസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താെക്കെയാണ്; വിശദമാക്കാമാേ;
( ബി )
വനം വകുപ്പിന്റെ പരിശീലന പരിപാടികളില്‍ പങ്കെടുക്കാതെയുള്ളതും വളരെക്കാലമായി പാമ്പുകളെ പിടിക്കുകയും അവയെക്കുറിച്ച് പഠന ഗവേഷണങ്ങളിലൂടെ അനുഭവസമ്പത്ത് നേടിയിട്ടുള്ളവരുമായ പ്രകൃതി സ്നേഹികള്‍ക്ക് ലെെസന്‍സ് നല്‍കുന്നതിനും അവരുടെ പരിചയ സമ്പന്നത ഈ മേഖലയ്ക്കു ഗുണകരമാകുന്ന രീതിയില്‍ ഉപയാേഗ പ്രദമാക്കുന്നതിനും പദ്ധതിയുണ്ടാേ; വിശദമാക്കാമാേ;
( സി )
പാമ്പുകളെക്കുറിച്ചും അവയെ കെെകാര്യം ചെയ്യുന്നത് സംബന്ധിച്ച നിയമവശങ്ങളെക്കുറിച്ചും പാെതുജനങ്ങളെ ബാേധവല്‍ക്കരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമാേ?
902.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യ മൃഗങ്ങളുടെ അക്രമണം മൂലം 2021 ജനുവരി മുതൽ കേരളത്തിൽ എത്രപേർക്ക് ജീവഹാനി സംഭവിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ വന്യ മൃഗങ്ങളുടെ അക്രമണം മൂലം പരിക്കേറ്റതിനും ജീവഹാനി സംഭവിച്ചതിനും എത്ര രൂപ നഷ്ട പരിഹാരം അനുവദിച്ചു എന്നത്‌ സംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ വന്യജീവികളുടെ അക്രമണം മൂലം കൃഷി നാശം സംഭവിച്ചതിന് കർഷകർക്ക് എത്ര രൂപ ധനസഹായം അനുവദിച്ചു എന്ന് വ്യക്തമാക്കാമോ; പ്രസ്തുത ധനസഹായം യഥാസമയം അനുവദിക്കുന്ന കാര്യത്തിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
903.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കൊമ്പുകുത്തി ട്രൈബൽ മേഖലയിലേക്കുള്ള മടുക്ക-കൊമ്പുകുത്തി പി.ഡബ്ല്യു.ഡി. റോഡ് കടന്നുപോകുന്ന ഏകദേശം രണ്ട് കി.മീ.ദൂരത്തിലുള്ള വനപ്രദേശത്തെ വന്യമൃഗശല്യം മൂലം ഗതാഗതം അപകടകരമാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
904.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് നിലവിൽ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വേളമാനൂർ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കൃഷിനശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ടി പ്രദേശങ്ങളിൽ വന്യമൃഗശല്യം തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാമോ;
( സി )
വന്യമൃഗശല്യം കാരണം കർഷകർക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് കൃഷിക്കാർക്ക് നിലവിൽ നഷ്ടപരിഹാരം നല്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ നടപടിക്രമങ്ങൾ വിശദമാക്കാമോ?
905.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും കൃഷി നശിക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വന്യജീവികളുടെ ആക്രമണം തടയാന്‍ ജൈവ വേലി വ്യാപകമാക്കുന്നതിനും വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ തന്നെ ആഹാര ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
906.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയുന്നതിനും കർഷകർക്ക് വന്യജീവികളാലുണ്ടാകുന്ന കൃഷിനാശത്തിന് പരിഹാരം കാണുന്നതിനും വനം വകുപ്പ് സ്വീകരിച്ചു വരുന്ന നടപടി വിശദമാക്കാമോ;
( ബി )
കാർഷിക വിളകള്‍ക്ക് ഏറ്റവും കൂടുതൽ നാശം വരുത്തുന്ന കാട്ടുപന്നികളെ അമർച്ച ചെയ്യുന്നതിന് വനം വകുപ്പ് നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗങ്ങള്‍ വ്യക്തമാക്കാമോ;
( സി )
വനത്തോട് ചേർന്ന പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കുരങ്ങുകളുടെ ശല്യം വ്യാപകമായ സാഹചര്യത്തില്‍ വനം വകുപ്പില്‍ നിന്നും ഇവയ്ക്ക് തീറ്റ നൽകുവാൻ നടപടി സ്വീകരിക്കുമോ?
907.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന പട്ടിക വിഭാഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാലവധി അവസാനിച്ചിട്ടും യഥാസമയം പുതുക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്കാണ് പ്രസ്തുത പരിരക്ഷ നഷ്ടമാവുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരിരക്ഷക്കായി എത്ര തുകയാണ് പ്രീമിയമായി സർക്കാർ ഒടുക്കി വരുന്നതെന്നും ഒരു വ്യക്തിയ്ക്ക് എത്ര തുകയാണ് പ്രീമിയമായി ഒടുക്കേണ്ടതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഇന്‍ഷുറന്‍സ് പ്രകാരം എന്തെല്ലാം പരിരക്ഷയാണ് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉറപ്പു വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
908.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ, വിശിഷ്യ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മലയോര മേഖലകളില്‍ വ്യാപകമായിട്ടുള്ള കാട്ടാന ഉള്‍പ്പെടെയുള്ള വന്യമ‍ൃഗങ്ങളുടെ ശല്യം പരിഹരിക്കാന്‍ വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
2020-21 വര്‍ഷങ്ങളില്‍ വനം മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ യോഗതീരുമാനങ്ങളുടെ ഭാഗമായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?
909.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ കാട്ടുപന്നികളുടെ ശല്യം കാരണം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച വില്ലേജുകള്‍ ഏതൊക്കെയാണെന്നറിയിക്കാമോ;
( ബി )
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ ഏതൊക്കെ രീതിയിലുള്ള ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് വ്യക്‌തമാക്കാമോ?
910.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി പരിശോധിച്ചിട്ടുണ്ടോ; കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിന് നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ പുതുതായി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
നിലവില്‍ അക്രമങ്ങള്‍ തടയുന്നതിനായി ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; കണക്കുകള്‍ ലഭ്യമാക്കാമോ; പ്രസ്തുത ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
911.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി പ്രാദേശിക കാർഷിക കേന്ദ്രത്തിൽ കാട്ടുപന്നികൾ മൂലം ഗവേഷണങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
കേരളത്തിലെ നെൽകൃഷിക്കാർ നെൽവിത്തിനായി ഏറ്റവും കൂടുതൽ അശ്രയിക്കുന്ന ഈ ഗവേഷണ കേന്ദ്രത്തില്‍ കാട്ടുപന്നികളുടെ ആക്രമണം വിത്തുകളുടെ ലഭ്യത കുറയ്ക്കുന്ന സാഹചര്യത്തിൽ കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് സർക്കാർ അടിയന്തിരമായി നടപടികൾ സ്വീകരിക്കുമോ?
912.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മട്ടന്നൂര്‍ പാണലാട് സ്വദേശി ശ്രീ. റിജേഷിന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;
( ബി )
ആറളം മേഖലയിലെ രൂക്ഷമായ കാട്ടാനശല്യം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?
913.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിൽ കാട്ടാനശല്യം തടയുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;
( ബി )
പ്രസ്തുത പദ്ധതിക്ക് എത്ര രൂപ വേണ്ടി വരും, പദ്ധതി എന്നത്തേയ്ക് യാഥാര്‍ത്ഥ്യമാക്കാനാകും തുടങ്ങിയ വിശദാംശങ്ങൾ അറിയിക്കാമോ?
914.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി - മനുഷ്യ സംഘര്‍ഷം മൂലം നിരവധി ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചതും , കൃഷി നാശം ഉണ്ടായതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
എങ്കില്‍ ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനും ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്കും, കര്‍ഷകര്‍ക്കുണ്ടായ കൃഷി നാശത്തിനും അര്‍ഹമായ നഷ്ട പരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;
( സി )
ഇത്തരത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരം അപര്യാപ്തമായതിനാല്‍, ഉണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;
( ഡി )
വനത്തിനുള്ളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ?
915.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിൽ ചാലക്കുടി, വാഴച്ചാല്‍‌, മലയാറ്റൂര്‍ ഡിവിഷനുകളിലെ വനമേഖലയോട് ചേർന്ന ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവർക്ക്‌ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനിയും കൃഷിനാശവും ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
( ബി )
01.01.2021 മുതല്‍ നാളിതുവരെ ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ പേര് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കാമോ ;
( സി )
01.01.2021 മുതല്‍ നാളിതുവരെ ഈ മേഖലയില്‍ വന്യജീവികളുടെ ആക്രമണത്താൽ സ്ഥായിയായ അംഗഭംഗം സംഭവിച്ചവര്‍, പരിക്കേറ്റവര്‍ എന്നിവരുടെ എണ്ണം വിശദമാക്കാമോ ;
( ഡി )
പകല്‍ സമയത്ത് പോലും കാട്ടാനയുടെയും കാട്ടു പന്നിയുടെയും ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ ആന പ്രതിരോധ മതില്‍, ആന പ്രതിരോധ കിടങ്ങുകള്‍ എന്നിവ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ ;
( ഇ )
വനത്തിനു പുറത്തേക്കു വരുന്ന മൃഗങ്ങളെ തിരിച്ച് വനത്തിനുള്ളിലേയ്ക്ക് തെളിച്ചു വിടുന്നതിനുള്ള സംവിധാനമായ റാപ്പിഡ് റെസ്പോണ്‍സ് ടീം ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളില്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;
( എഫ് )
പ്രശ്നക്കാരായ ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് അവയുടെ സഞ്ചാരപഥം നിരീക്ഷിച്ച് വനാതിര്‍ത്തിയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ?
916.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ ഏതാണ്ട് എല്ലാ കൃഷിസ്ഥലങ്ങളും കാട്ടുപന്നി ആക്രമണ ഭീഷണിയുടെ നിഴലിലാണെന്നത് സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കാട്ടു പന്നിയെ വെടിവയ്ക്കുന്നതിനു പാലക്കാട് ജില്ലയിൽ അനുമതി ലഭിച്ചിട്ടുള്ളവർക്ക് അവശ്യമായ വെടിയുണ്ടകൾ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടെന്നുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവ എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
917.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെ വന്യജീവി ആക്രമണത്തിൽ എത്ര പേരാണ് മരണപ്പെട്ടത്; ജില്ല തിരിച്ചുള്ള വിവരം നൽകാമോ ;
( ബി )
2011 മുതൽ 2016 വരെ വന്യ ജീവി ആക്രമണത്തിൽ എത്ര പേർ മരണപ്പെട്ടുവെന്നുള്ള വിവരവും ജില്ല തിരിച്ചു നൽകാമോ ;
( സി )
2021 മുതൽ നാളിതുവരെ വന്യജീവി ആക്രമണത്തിൽ എത്ര പേര്‍ മരിച്ചു എന്ന വിവരം ജില്ല തിരിച്ചു നൽകാമോ ?
918.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസ മേഖലയില്‍ വന്യജീവികൾ ഇറങ്ങി ഭീതി പരത്തുന്നത് ആവർത്തിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വന്യജീവികൾ ജനവാസമേഖലയിൽ എത്തിച്ചേരുന്നത് തടയുന്നതിനായി മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വനം വകുപ്പ് എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്നും ഓരോ പദ്ധതിയിലും നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികളൊന്നും തന്നെ ഫലപ്രദമാകാത്തതിനുള്ള കാരണം വ്യക്തമാക്കുമോ?
919.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസുകളുടെ പരിധിയില്‍ വന്യജീവി അക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തിനും സ്ഥായിയായ അംഗഭംഗം, പരിക്ക്, വീടു നഷ്ടം, കന്നുകാലി നഷ്ടം, കൃഷിനാശം തുടങ്ങിയവയ്ക്കുള്ള നഷ്ടപരിഹാരത്തിനുമായി ലഭിച്ച എത്ര അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കാനുണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
നഷ്ടപരിഹാരം അനുവദിക്കുന്നതിന് പര്യാപ്തമായ ഫണ്ട് ലഭ്യമാണോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലും ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനും, വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനുമായി ഫണ്ട് അനുവദിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും വിശദാംശങ്ങള്‍ നല്‍കാമോ?
920.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കട്ടമ്പുഴ, കീരംപാറ, വെള്ളങ്ങാട് തുടങ്ങിയ പഞ്ചായത്തുകളില്‍ കാട്ടാന അടക്കമുളള വന്യമൃഗശല്യം രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
മേല്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വന്യമൃഗശല്യം മൂലം ഉണ്ടായിട്ടുളള നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വന്യമൃഗശല്യം മൂലം മേല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കൃഷിനാശം സംഭവിച്ചതിനുളള നഷ്ടപരിഹാരം പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
നഷ്ടപരിഹാരം ലഭിക്കാനുള്ള കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ;
( എഫ് )
വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയിട്ടുളള കര്‍മ്മ പദ്ധതിയില്‍ കോതമംഗലം മണ്ഡലത്തിന് മുന്‍ഗണന നല്കി വന്യമൃഗശല്യം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
921.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കൊമ്പുകുത്തി, മൈനാക്കുളം, 504 കോളനി, കുഴിമാവ് എന്നീ ട്രൈബൽ മേഖലകളിലും സമീപ ഗ്രാമപ്രദേശങ്ങളിലും പുലി, കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ നിരന്തരമായ ആക്രമണം മൂലം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന ഭീഷണി ഒഴിവാക്കുന്നതിനും കൃഷിനാശം സംഭവിക്കുന്നതു തടയുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
വന്യമൃഗശല്യം പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനജാഗ്രതാ സമിതി യോഗത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാനുദ്ദേശിക്കുന്ന തുടർ നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
922.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാമ്പുപിടിത്തത്തിൽ അശ്രദ്ധയും അശാസ്ത്രീയരീതി അവലംബിക്കുന്നതും അപകടത്തിലേക്ക് നയിക്കുമെന്നത് കണക്കിലെടുത്ത് സുരക്ഷിതവും ശാസ്ത്രീയവുമായ മാര്‍ഗ്ഗത്തിലൂടെ പാമ്പിനെ പിടികൂടുന്നതിന് വനം വകുപ്പ് പ്രത്യേകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശങ്ങള്‍ നല്‍കാമാേ;
( ബി )
പാമ്പു പിടിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നതിനും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലെെസന്‍സ് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശങ്ങള്‍ നല്‍കാമാേ; ഇവരുടെ സേവനവും പാമ്പുകളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും ലഭ്യമാകുന്ന പ്രത്യേക ആപ്പ് നിലവിലുണ്ടാേ; വിശദാംശങ്ങള്‍ നല്‍കാമാേ?
 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.