UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1045.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ പരിപാലന നിയമം നടപ്പിലാക്കിയ പ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്നും മൂന്നിരട്ടി കെട്ടിടനികുതി ഈടാക്കുന്നതായുള്ള വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ അമിതമായ നികുതി അടിച്ചേല്‍പ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതികളിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് നിലവിൽ ഈടാക്കുന്ന മൂന്നിരട്ടി കെട്ടിട നികുതി ഒഴിവാക്കി നല്‍കുന്നതിന് പഞ്ചായത്ത് വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേക ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
1046.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പുതുവെെപ്പിനില്‍ അക്വാപാര്‍ക്ക് ആരംഭിക്കുന്നത് സംബന്ധിച്ച് 03.09.2021-ന് മത്സ്യബന്ധനവും തുറമുഖവും വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി കണ്‍സെപ്റ്റ് നോട്ട് തയ്യാറാക്കുവാന്‍ എംപാനല്‍ഡ് ഏജന്‍സിയെ കണ്ടെത്തുന്നതിന് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1047.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഫിഷറീസ് വകുപ്പ് മുഖാന്തരം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭരണാനുമതിക്കായി ലഭിച്ചിട്ടുള്ള പ്രൊപ്പോസലുകള്‍ എത്രയെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
1048.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനങ്ങള്‍ക്കെന്നപോലെ ബോട്ടുകള്‍ക്കും 15 വര്‍ഷമെന്ന കാലപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കത്തോ ഉത്തരവോ അറിയിപ്പോ ലഭ്യമായിട്ടുണ്ടോ?
1049.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ഡി.പി.ആര്‍. പൂര്‍ത്തീകരിക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയതെന്നും തുറമുഖത്തിന്റെ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
1050.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ നൽകുമോ;
( ബി )
ചേറ്റുവ ഹാര്‍ബര്‍ നവീകരണവുമായി ബന്ധപ്പെട്ട്‌ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1051.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലയാട് തുരുത്തി പാലം നിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് എന്നാണ് അനുമതി നല്‍കിയതെന്നും പ്രവൃത്തി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടോ എന്നും വിശദമാക്കാമോ; തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( സി )
പാലങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിച്ചതിനു ശേഷം മണ്ണ് പരിശോധന നടത്തി സാങ്കേതിക അനുമതിക്കായി സമര്‍പ്പിക്കുമ്പോള്‍ ഫൗണ്ടേഷന്‍ നിര്‍മ്മിക്കാനുള്ള തുകയില്‍ വലിയ വ്യത്യാസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
മണ്ണ് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
1052.
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശത്തിന്റെ സമഗ്രവികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് മത്സ്യബന്ധന വകുപ്പു വഴി നടപ്പാക്കുന്ന 8300 കോടിയോളം രൂപയുടെ പദ്ധതികള്‍ അവലോകനം നടത്തിയിരുന്നോ; ഇത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം തീരപ്രദേശ റോഡുകളുടെ നവീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ; എത്ര റോഡുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്;
( സി )
ഹാര്‍ബറുകള്‍, ലാന്‍ഡിംഗ് സെന്ററുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുനിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കാമോ?
1053.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിന്റെ ഫിഷ് മാര്‍ക്കറ്റുകള്‍ മലപ്പുറം ജില്ലയില്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നും , ഇവിടങ്ങളിലേക്കുള്ള മത്സ്യം ഏതെല്ലാം കളക്ഷന്‍ സെന്ററുകളില്‍ നിന്നാണ് എത്തിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
എല്ലാ നിയോജകമണ്ഡലങ്ങളിലും മത്സ്യഫെഡിന്റെ ഫിഷ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്ന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ ഏതെല്ലാം സ്ഥലങ്ങളാണ് പുതിയതായി കണ്ടെത്തിയിട്ടുളളതെന്നും , ഇവിടങ്ങളില്‍നിന്നും കളക്ഷന്‍ സെന്ററിലേക്കുളള ദൂരവും അറിയിക്കാമോ;
( സി )
മത്സ്യഫെഡിന്റെ ഫിഷ്‌ മാര്‍ക്കറ്റ് നിലമ്പൂര്‍ നഗരസഭയുടെ ഫിഷ്‌മാര്‍ക്കറ്റില്‍ ആരംഭിക്കുന്നതിനു വേണ്ടി എം.എൽ.എ മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതു സംബന്ധിച്ച ആശയവിനിമയങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1054.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിൽ നിന്നും മത്സ്യബന്ധന ആവശ്യങ്ങൾക്കു വേണ്ടി എടുത്ത വായ്‌പ, കാലാവധി കഴിഞ്ഞിട്ടും അടച്ചു തീർക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകുമെന്നും ആ സമയത്തു ബാക്കി നിൽക്കുന്ന തുക മാത്രം അടച്ച് ബാധ്യത തീർത്താല്‍ ജാമ്യവസ്തുവിന്റെ പ്രമാണങ്ങൾ തിരിച്ചു നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നോ;
( ബി )
ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ 2019 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തന്നെ മത്സ്യഫെഡിൽ തുക അടച്ച് ബാധ്യത തീർത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മൂന്നു വർഷം കഴിഞ്ഞിട്ടും ഇവരുടെ ജാമ്യവസ്തു തിരിച്ചു ലഭ്യമായിട്ടില്ല എന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
മത്സ്യത്തൊഴിലാളികളുടെ ഈ പ്രശ്നത്തിനു വ്യക്തമായ മറുപടി നൽകാൻ മത്സ്യഫെഡ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ഡി )
മത്സ്യഫെഡിന്റെ ഈ നടപടി മൂലം തൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ബാധ്യത തീർത്തു പ്രമാണങ്ങൾ തിരിച്ചു കൊടുക്കുവാനും ബാധ്യത തീര്‍ത്ത നാൾ മുതൽ അവർക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നല്‍കുവാനും നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
1055.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂല്യവര്‍ദ്ധിത മത്സ്യ ഉത്പന്നങ്ങള്‍ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് ലക്ഷ്യമിടുന്നത്;
( ബി )
മത്സ്യഫെഡ് മുഖേന നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി സംബന്ധിച്ച് നിലവിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്നറിയിക്കുമോ ;
( സി )
മണിമല മാര്‍ക്കറ്റ് നവീകരിച്ച് മത്സ്യഫെഡ് മുഖേന ആധുനിക മത്സ്യമാര്‍ക്കറ്റ് - കം - വെയര്‍ഹൗസ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമോ?
1056.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമായ കാട്ടാക്കട നിയോജകമണ്ഡലത്തിലെ നടക്കാട് മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകാത്തതിന്റെ കാരണം വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി ആരംഭിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
1057.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യമാര്‍ക്കറ്റുകള്‍ ആധുനിക മത്സ്യമാര്‍ക്കറ്റുകളായി നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി സംസ്ഥാനത്തെ വിവിധ മത്സ്യമാര്‍ക്കറ്റുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എപ്രകാരമാണെന്ന് വിശദമാക്കുമോ;
( സി )
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നല്‍കിയാല്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദവിവരം നല്‍കുമോ?
1058.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ആധുനിക മത്സ്യമാര്‍ക്കറ്റുകളായി ഉയര്‍ത്താൻ തെരഞ്ഞെടുത്തിട്ടുളള മത്സ്യമാര്‍ക്കറ്റുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് മത്സ്യമാര്‍ക്കറ്റുകളെ ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റുകളായി ഉയര്‍ത്തുന്നതിന് നിശ്ചയിച്ചിട്ടുളള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പനച്ചമൂട് മത്സ്യമാര്‍ക്കറ്റിന്റെ നവീകരണപ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; ഇതിന്റെ ഭാഗമായി നടത്തുന്ന പ്രവൃത്തികള്‍ എന്തൊക്കെയെന്നും പ്രവൃത്തി എപ്പോൾ ആരംഭിച്ച് എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്നും അറിയിക്കാമോ?
1059.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനകാര്യ അനുമതി നല്‍കിയ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന കണ്ണപുരം മത്സ്യ മാര്‍ക്കറ്റ്, പഴയങ്ങാടി മത്സ്യ മാര്‍ക്കറ്റ് എന്നിവയുടെ പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ?
1060.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷകേരളം പദ്ധതിയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ മത്സ്യകൃഷി പദ്ധതികളില്‍ ഉല്‍പാദിപ്പിച്ച‍ മത്സ്യങ്ങള്‍ക്ക് വിപണി കിട്ടാതെ കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കർഷകരെ സഹായിക്കാന്‍ ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പിലാക്കുമോ; വിശദാംശങ്ങൾ നൽകാമോ?
1061.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ഏതെല്ലാം മത്സ്യചന്തകളാണ് ആധുനീകരിക്കുന്നതെന്നും ഓരോന്നിനും ചെലവഴിക്കുന്ന തുക എത്രയെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി മത്സ്യ മാര്‍ക്കറ്റുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1062.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലില്‍ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുകള്‍ക്ക് ആനുകുല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
സമയബന്ധിതമായി ധനസഹായം വിതരണം ചെയ്യുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും മുഴുവന്‍ അശ്രിതര്‍ക്കും ധനസഹായം വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് നല്‍കുമെന്ന് വ്യക്തമാക്കുമോ?
1063.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ.കെ. അക്ബര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപ്രതീക്ഷിത പ്രകൃതിക്ഷോഭവും കനത്തമഴയും കാരണം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കടലില്‍ പോകാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേക ആശ്വാസ ധനസഹായം നല്‍കിയിരുന്നോ; എങ്കില്‍ എത്ര കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നറിയിക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികള്‍ക്കായി എന്തെല്ലാം സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് നിലവിലുള്ളത്; മത്സ്യബന്ധന വകുപ്പ് നേരിട്ടും ക്ഷേമനിധി ബോര്‍ഡ്, മത്സ്യഫെഡ്, സാഫ് എന്നിവ വഴിയും നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദമാക്കാമോ?
1064.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട എത്ര കുടുംബങ്ങൾ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട് എന്ന വിവരം ജില്ലതിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം രണ്ടു വർഷത്തിലധികമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എത്ര കുടുംബങ്ങൾ ഉണ്ട് എന്ന കണക്ക് ജില്ലതിരിച്ച് വ്യക്തമാക്കുമോ; ഇത്തരം കുടുംബങ്ങൾക്ക് അടിയന്തരമായി പുനരധിവാസത്തിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1065.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
28.10.2020-ന് മത്സ്യബന്ധന വകുപ്പ് ഭരണാനുമതി നല്‍കിയ തീരദേശ ലെെബ്രറികള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ആവിഷ്കരിച്ച പ്രതിഭാതീരം പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം ലെെബ്രറികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
1066.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
65.4 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച അഴീക്കോട് ഗവണ്‍മെന്റ് ഫിഷറീസ് എല്‍.പി. സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
( ബി )
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
1067.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരന്തരമുള്ള കടലാക്രമണ ഭീഷണിയില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്കരിച്ച പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുള്ള ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസും മുദ്രവിലയും ഒഴിവാക്കിയിട്ടുണ്ടോ; ഇതുവരെ എത്ര ഗുണഭോക്താക്കള്‍ക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട് ; പഴയ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാണോ ഇവരെ പുനരധിവസിപ്പിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഭവനരഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ എത്രയെന്ന കണക്ക് ലഭ്യമാണോ; അവര്‍ക്കെല്ലാം ഈ സര്‍ക്കാരിന്റെ കാലയളവില്‍ വീട് നല്‍കാന്‍ പദ്ധതിയുണ്ടോയെന്നും വ്യക്തമാക്കാമോ?
1068.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ അപകടം ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ വിശദമാക്കാമോ;
( ബി )
അപകടസമയത്ത് 108 മാതൃകയില്‍ കടലിലും കരയിലും ആംബുലന്‍സ് ശൃംഖല നടപ്പാക്കുമോ; വിശദാംശം നല്‍കുമോ?
1069.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2018-ന് ശേഷം നാളിതുവരെ ഫിഷറീസ് വകുപ്പ് വഴി ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ?
1070.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യമേഖലയെ ശക്തിപ്പെടുത്തുവാന്‍ എന്താെക്കെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത് എന്നറിയിക്കാമോ?
1071.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മല്‍സ്യബന്ധന- വിപണനരംഗങ്ങളില്‍ ഗുണമേന്മ ഉറപ്പ് വരുത്താന്‍ പുതിയ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാനും, അവയുടെ വാണിജ്യ ശൃംഖല വിപുലമാക്കുവാനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
മൂല്യവര്‍ദ്ധിത മത്സ്യഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1072.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി 2016 മുതല്‍ 2021 വരെ അനുവദിക്കപ്പെട്ടിട്ടുള്ള ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
( ബി )
ഫിഷ് ലാന്റിംഗ് സെന്ററുകളുടെ നവീകരണത്തിനായി ഇക്കാലയളവില്‍ ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ ?
1073.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഔട്ട്ബോർഡ് എൻജിൻ യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനും മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള കാലാവധി പുതുതായി നിശ്ചയിക്കുകയുണ്ടായോ;
( ബി )
മണ്ണെണ്ണ പെർമിറ്റ് ലഭിക്കുന്നതിനായും മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനായും ഓരോ ഇനം യാനങ്ങൾക്കും നിലവിൽ നിശ്ചയിച്ചിട്ടുള്ള കാലാവധി എത്ര വർഷം വീതമാണ്;
( സി )
80 ലക്ഷത്തിലധികം രൂപ ചെലവാക്കി നീറ്റിൽ ഇറക്കുന്ന ഒരു യാനത്തിന് 12 വർഷം കൊണ്ട് മുതൽമുടക്ക് തിരിച്ചു പിടിക്കാൻ കഴിയില്ലായെന്നുള്ള മത്സ്യത്തൊഴിലാളികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കാലാവധി നിശ്ചയിക്കുന്നതിനു പകരം ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് നൽകേണ്ടതെന്നും മുപ്പതും നാൽപതും വർഷം പഴക്കമുള്ള വിദേശനിർമ്മിത യാനങ്ങൾ നിർബാധം സർവീസുകൾ നടത്തുമ്പോൾ പരമ്പരാഗത മേഖലയ്ക്ക് ഇത്തരത്തിലുള്ള ഉപാധികൾ വയ്ക്കുന്നത് സംസ്ഥാനത്തെ മത്സ്യലഭ്യത കുറയ്ക്കുന്നതിനും വിദേശത്തു നിന്നടക്കമുള്ള വിഷലിപ്തമായ മത്സ്യം വിപണിയിലെത്തുന്നതിനും ഇടയാക്കുമെന്നും ഉള്ള ആശങ്ക പരിശോധിക്കുമോ;
( ഇ )
ഇപ്പോൾ നിര്‍ണ്ണയിച്ചിരിക്കുന്ന കാലാവധി പരിധി പിൻവലിക്കുന്നത് പരിഗണിക്കുമോ?
1074.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ അധീനതയിലുള്ളതും വന്യജീവി സങ്കേതത്തിന്റെ ഭാഗവുമായ പീച്ചി, വാഴാനി, ചിമ്മിണി ജലസംഭരണികളില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് മത്സ്യങ്ങളെ നിക്ഷേപിക്കുന്നതിന് നിലവിലുള്ള തടസ്സം നീക്കുന്നതിന് വനം വകുപ്പുമായി ബന്ധപ്പെട്ട് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുമോ?
1075.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലാനോട് ഫിഷ് ഹാച്ചറിയുടെ സമഗ്രവികസനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ടൂറിസം സാധ്യത കൂടി പരിഗണിച്ച് പ്രസ്തുത ഫിഷ് ഹാച്ചറിയുടെ രണ്ടാം ഘട്ട വികസനത്തിനായി സമര്‍പ്പിച്ച പദ്ധതിരേഖ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; പ്രസ്തുത ഡി.പി.ആർ. അംഗീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാമോ?
1076.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
1077.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മത്സ്യതുറമുഖത്തിന്റെ അലൈൻമെന്റ് പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിൽ വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും ബ്രേക്ക് വാട്ടറുകൾ എത്ര മീറ്ററുകൾ ദീർഘിപ്പിക്കേണ്ട പ്രവൃത്തിയാണ് നടപ്പാക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്പോൾ പുരോഗമിക്കുന്ന പ്രവൃത്തി ഏതാണെന്നും എത്ര രൂപയുടെ പ്രവൃത്തിയാണെന്നും എപ്പോൾ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കാമോ;
( സി )
ഇനി ബാക്കിയുള്ള പ്രവൃത്തി ഏതാണെന്നും ഇതിനായുള്ള എസ്റ്റിമേറ്റും ഡി.പി.ആര്‍. ഉം തയ്യാറാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
ഇതിലേക്കുള്ള എസ്റ്റിമേറ്റ് തുക എത്രയാണെന്നും ഭരണാനുമതി എപ്പോൾ ലഭ്യമാകുമെന്നും വ്യക്തമാക്കമോ?
1078.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജാനൂർ മൽസ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്നും തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുവാൻ ചുമതലപ്പെടുത്തിയ ഏജൻസി ഏതാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ഏജൻസി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിലെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തുറമുഖം എന്നത്തേയ്ക്ക് യാഥാർഥ്യമാകുമെന്ന് അറിയിക്കുമോ?
1079.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ വികസനത്തിനായി 25 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള ഡി.പി.ആര്‍. പൂര്‍ണ്ണമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് അറിയിക്കാമോ?
1080.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി-പാലക്കോട് അഴിമുഖത്തെ റിവർ ട്രെയിനിങ് പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1081.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി കുറഞ്ഞത് മൂന്ന് പേരുകളുള്ള പാനൽ ചാൻസലർക്ക് സമർപ്പിക്കണം എന്ന മാനദണ്ഡം മറികടന്ന് സെർച്ച് കമ്മിറ്റി ഒരാളുടെ പേര് മാത്രം സമർപ്പിക്കുവാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് പേര് നിർദ്ദേശിക്കപ്പെട്ട വ്യക്തിക്ക് പ്രൊഫസർ എന്ന നിലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1082.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ ഫിഷറീസ് സര്‍വകലാശാലയുടെ ഒരു ക്യാമ്പസ്‌ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ശുദ്ധജല മത്സ്യങ്ങളുടെ വര്‍ധനവിനും മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ആധുനിക സങ്കേതങ്ങള്‍ മത്സ്യബന്ധന-വിപണന രംഗത്ത് ആര്‍ജ്ജിക്കുന്നതിനും ഈ സര്‍വകലാശാലാ ക്യാമ്പസ്‌ ഉപകാരപ്രദമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1083.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കോറോം വില്ലേജില്‍ കണ്ടെത്തിയ റവന്യൂ ഭൂമി ഫിഷറീസ് കോളേജിനായി കൈമാറുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1084.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ഫിഷറീസ് എന്‍വയോണ്‍മെന്റ്, സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്റ് ടെക്നോളജി, സ്കൂള്‍ ഓഫ് ഓഷ്യൻ എഞ്ചിനീയറിംഗ് ആന്റ് അണ്ടര്‍ വാട്ടര്‍ ടെക്നോളജി, സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്നീ 4 സ്കൂളുകളിലേയും ഫാക്കല്‍റ്റി ഓഫ് ഫിഷറീസിലേയും നിലവിലുള്ള ഡിഗ്രി, പി.ജി, പി.എച്ച്.ഡി. കോഴ്സുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന് വിശദമാക്കാമോ?
1085.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ താലൂക്കില്‍ 2016-2021 കാലഘട്ടത്തില്‍ സാംസ്കാരിക വകുപ്പിന്റെ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുകയും അവ നടപ്പാക്കപ്പെട്ട സ്ഥലവും വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചുവെന്നും ഇനി ഏതെല്ലാം പൂര്‍ത്തികരിക്കാനുണ്ടെന്നും വിശദമാക്കാമോ?
1086.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത സ്മാരകത്തിന്റെ നിര്‍മ്മാണം എപ്പോള്‍ ആരംഭിച്ച് എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
1087.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കാവശ്ശേരിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ദുചൂഡന്‍ സാംസ്കാരിക നിലയത്തിന്റെ നിര്‍മ്മാണം എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1088.
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനു വേണ്ടി ഹൈക്കോടതി ജഡ്ജിയുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിരുന്നുവോ; എങ്കിൽ കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോര്‍ട്ടിലെ ശിപാർശകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
( സി )
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
1089.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമിച്ച ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത് എന്നാണെന്നും റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകളും ശിപാർശകളും എന്തൊക്കെയായിരുന്നുവെന്നും വിശദമാക്കാമോ;
( ബി )
കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് എന്തായിരുന്നു ; കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക എത്രയായിരുന്നു ; വിശദാംശങ്ങൾ നല്‍കാമോ;
( സി )
സിനിമ ചിത്രീകരണ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളക്കുറിച്ചും ശുചിമുറി, വസ്ത്രം മാറാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെ കുറിച്ചും ഗൗരവകരമായ കണ്ടെത്തലുകൾ കമ്മീഷൻ നടത്തിയിട്ടുണ്ടോ; കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയാകുന്ന അനുഭവങ്ങൾ കമ്മീഷൻ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയുണ്ടായോ; എങ്കിൽ ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ എന്തൊക്കെ നിയമനടപടികളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങൾ നൽകാമോ?
1090.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തില്‍ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കുമെന്നും അറിയിക്കാമോ;
( ബി )
പദ്ധതി നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുളള ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി അനുവദിച്ചിരിക്കുന്ന തുക എത്രയെന്ന് വെളിപ്പെടുത്താമോ?
1091.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയമസഭ മണ്ഡലത്തിലെ തഴക്കരയില്‍ നാട്ടരങ്ങ് പദ്ധതി നടപ്പിലാക്കുവാന്‍ സാംസ്കാരികകാര്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1092.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടക്കാട് ഫോക്‌ലോർ വില്ലേജ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഫോക്‌ലോർ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഈ പദ്ധതി നടപ്പില്‍ വരുത്താന്‍ സമയബന്ധിതമായി നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
1093.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ നാടന്‍ കലകള്‍ പഠിക്കാനും പരിപോഷിപ്പിക്കാനും ഗവേഷണങ്ങള്‍ നടത്തുന്നതിനുമായി വെെപ്പിന്‍കരയില്‍ ഫോക്ക് ലോര്‍ അക്കാദമിയുടെ ഒരു ശാഖ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1094.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തിലെ തെയ്യം കലാ അക്കാദമിയുടെ ഭരണസമിതിയ്ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച ഫയലിന്റെ (A3 /238 /18 / CLAD/സാംസ്കാരിക വകുപ്പ് )നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത ഫയലില്‍ അടിയന്തരമായി അനുകൂല നടപടികള്‍ സ്വീകരിക്കുമോ?
1095.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ അനുവദിച്ച ലളിതാംബിക സ്മാരക സാംസ്കാരിക സമുച്ചയം പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും പദ്ധതി സംബന്ധിച്ച ഡി.പി.ആര്‍ തയ്യാറാക്കുന്നത് ഏത് ഘട്ടത്തിലാണെന്നും ഇത് എന്നത്തേക്ക് പൂര്‍ത്തിയാക്കി കിഫ്ബിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും വെളിപ്പെടുത്താമോ;
( സി )
നടപടികള്‍ ത്വരിതപ്പെടുത്തി പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കാമോ?
1096.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ പ്രദേശത്തെ സാംസ്കാരികമായ ഉന്നമനത്തിനുവേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളും നയപരിപാടികളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ;
( ബി )
മഞ്ചേരി നിയോജകമണ്ഡലത്തിൽ സാംസ്കാരിക വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ വ്യക്തമാക്കുമോ;
( സി )
മലബാർ കൾച്ചറൽ അക്കാദമിക്ക് (ബാബുരാജ് അക്കാദമി) കെട്ടിടം നിർമ്മിക്കാൻ രണ്ടു കോടി രൂപ അനുവദിക്കണമെന്ന് അക്കാദമി സെക്രട്ടറി അപേക്ഷ നൽകിയിരുന്നുവോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
പ്രസ്തുത അക്കാദമിക്ക് പ്രവർത്തിക്കാൻ ആവശ്യമായ തുക 2022-23 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
1097.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ സാംസ്കാരികകാര്യ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
( ബി )
മാപ്പിളകലാ പരിശീലനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'സ്‌കൂള്‍ ഓഫ്‌ മാപ്പിള ആര്‍ട്സ്‌' മലപ്പുറം നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്ന കാര്യം ഇപ്പോൾ ഏതു ഘട്ടത്തിലാണ്; ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
1098.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തലശ്ശേരി നിയോജക മണ്ഡലത്തിലെ മെയ്യാരത്ത് ശങ്കരന്‍ ചരിത്ര ഗാലറിയ്ക്ക് അനുവദിച്ച 2 കോടി രൂപയുടെ ഫണ്ട് അനുവദിക്കുന്ന പ്രൊപ്പോസല്‍ സംബന്ധിച്ച ഫയലില്‍ ഇതുവരെ സ്വീകരിച്ചുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മെയ്യാരത്ത് ശങ്കരന്‍ ചരിത്ര ഗാലറിയ്ക്ക് അനുവദിച്ച ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1099.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ ഫോക് ലോര്‍ അക്കാദമിയുടെ വെള്ളാവൂര്‍ ഉപകേന്ദ്രത്തില്‍ ഏതൊക്കെ കോഴ്‍സുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ ഏതൊക്കെ തസ്തികകളില്‍ സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും വ്യക്തമാക്കാമോ;
( സി )
അക്കാദമി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാമോ?
1100.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ കെ.എസ്.എഫ്.ഡി.സി. ആരംഭിക്കാന്‍ പോകുന്ന സിനിമാ തിയേറ്ററിന്റെ ഡി.പി.ആർ. പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എത്രകോടി രൂപയുടെ ഡി.പി.ആർ. ആണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഡി.പി.ആർ. പ്രകാരം കിഫ്ബിയില്‍ നിന്നും അംഗീകാരം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ?
1101.
ഡോ.കെ.ടി.ജലീൽ
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക രംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന സിനിമാ വ്യവസായം വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത് പരിശോധിച്ചിരുന്നോ; സിനിമ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് സിനിമാ വ്യവസായം അടുത്തകാലത്തായി ആശാസ്യമല്ലാത്ത സ്ഥിതിയിലേക്ക് നിലംപതിക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമോ;
( സി )
സംസ്ഥാന സിനിമാ വ്യവസായത്തിലെ കലാകാരികള്‍ നേരിടുന്ന ചൂഷണവും മറ്റു പ്രശ്നങ്ങളും അവസാനിപ്പിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റി സമർപ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ?
1102.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ തീയേറ്റര്‍ കോംപ്ലക്സ് പ്രവര്‍ത്തനം എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
1103.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി പുതുതായി ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആരെയാണ് നിയമിച്ചതെന്ന് വ്യക്തമാക്കുമോ?
1104.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റികൾ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1105.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനായി നിയമിച്ച ഹേമ കമ്മീഷന്റെ റിപ്പാര്‍ട്ട് എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് വിശദമാക്കുമോ; പ്രസ്തുത റിപ്പോര്‍ട്ട് എപ്പോൾ പുറത്തുവിടുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഇതിനോടകം എത്ര തുകയാണ് ചെലവഴിച്ചതെന്ന് വിശദമാക്കുമോ?
1106.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം യുവജനക്ഷേമ ബോർഡ്‌ വഴി നടപ്പിലാക്കിയ പ്രധാന പരിപാടികളുടെയും യുവജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച ക്ഷേമ പദ്ധതികളുടെയും വിശദാംശങ്ങൾ അറിയിക്കാമോ?
1107.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന യുവജന കമ്മീഷന്റെ ചുമതലകൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സമീപകാലത്തായി സ്ത്രീപീഡനങ്ങളും സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ യുവജന കമ്മീഷൻ നടത്തിയിട്ടുള്ള ഇടപെടലുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ഇക്കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുക സാമ്പത്തികവർഷം അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ; ഇതിൽ ഓരോ വർഷവും കമ്മീഷൻ ചെലവഴിച്ച തുക എത്രവീതം ആണെന്നും ശമ്പളം മറ്റു പദ്ധതികൾ തുടങ്ങി ഓരോ ഇനത്തിനുമായി പ്രതിവര്‍ഷം ചെലവഴിച്ച തുകയുടെ കണക്കും ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ഗാർഹിക പീഡനങ്ങൾ, സ്ത്രീധന പീഡനങ്ങൾ, സ്ത്രീപീഡനങ്ങൾ തുടങ്ങിയവയ്ക്കെതിരെ യുവതീയുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കമ്മീഷൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1108.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവാക്കൾ മദ്യവും മറ്റ് ലഹരി ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതു തടയുന്നതിനായി യുവജനകാര്യ വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഈ വിഷയത്തിൽ പഞ്ചായത്ത് തലത്തിൽ യുവജനകാര്യ വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.