UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
385.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി അനുമതി നല്‍കിയിട്ടുള്ളതെന്നും എത്ര തുകയാണ് വകയിരുത്തിയതെന്നും വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത പദ്ധതികളുടെ പുരോഗതി വിവരവും ലഭ്യമാക്കാമോ?
386.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാരിന്റെ ഏതെങ്കിലും സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നയം എന്തെന്ന് വ്യക്തമാക്കാമോ?
387.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ പരിശോധനാ വിഭാഗം വിവിധ വകുപ്പുകളില്‍ നടത്തിയ പരിശോധനാ റിപ്പോർട്ടുകളിന്മേൽ ബന്ധപ്പെട്ട ഭരണ വകുപ്പുകള്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കാതിരിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ?
388.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയിരത്തോളം വനിതകള്‍ക്ക് തൊഴില്‍ ഇടം ഒരുക്കുന്നതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ള ഷീ വര്‍ക്സ് സ്പേസ് പ്രോജക്ടിന് അനുമതിയും ഫണ്ടും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
389.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഏറെ പ്രതികൂലമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന് വേണ്ടുന്ന കേന്ദ്രസഹായം ലഭ്യമല്ലാതായിട്ടും സംസ്ഥാന വികസനം ഉറപ്പാക്കാനായി മുന്‍ സര്‍ക്കാർ സ്വീകരിച്ചതും നിലവിലെ സര്‍ക്കാർ സ്വീകരിച്ചുവരുന്നതുമായ സാമ്പത്തിക മേഖലയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ വിവേചനം പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയതുപോലെ കേരളത്തെ എത്തരത്തില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
കോവിഡ് പ്രതിസന്ധി സംസ്ഥാനത്തെ എത്തരത്തില്‍ സാമ്പത്തികമായി ബാധിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇവയെല്ലാം അതിജീവിച്ച് കേരള വികസനം യാഥാര്‍ത്ഥ്യമാക്കാനായി ധനവകുപ്പും സര്‍ക്കാരും സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ഇ )
നിലവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭ്യമാകേണ്ട ജി.എസ്.ടി. നഷ്ടപരിഹാരത്തുക എത്രയെന്ന് വ്യക്തമാക്കുമോ?
390.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് കോവിഡ് കാലയളവിൽ വിപണി വിലയേക്കാൾ കൂടിയ വിലക്ക് പി.പി.ഇ. കിറ്റുകളും സ്കാനർ, എ.സി., ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളും വാങ്ങിയതില്‍ ക്രമക്കേടുകൾ ഉണ്ടെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നോ;
( ബി )
എങ്കില്‍ അന്വേഷണം ഇപ്പോൾ ഏതുഘട്ടത്തിലാണ്; അന്വേഷണത്തിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഇടപാടുകളിൽ സർക്കാരിന് ഉണ്ടായ നഷ്ടം, നടന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥരുടെ ഇടപെടൽ, നടപടികളിലെ വീഴ്ച തുടങ്ങിയ ചുരുക്കം വിഷയങ്ങള്‍ മാത്രമേ ധനകാര്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്താനാകൂ എന്നും ഇടപാടുകളിൽ ഉണ്ടായിട്ടുള്ള ബാഹ്യ ഇടപെടലുകൾ ഫയലുകളിൽ വരുത്തിയ വലിയ കൃത്രിമത്വങ്ങൾ, കമ്പനികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ ഗുരുതര വിഷയങ്ങളിൽ അന്വേഷണം നടത്താൻ ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിന്റെ അന്വേഷണത്തിന് കഴിയില്ല എന്നുമുള്ള അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ഡി )
എങ്കിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ഉപകരണങ്ങള്‍ വാങ്ങിയതുള്‍പ്പടെയുളള നടപടികള്‍ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ?
391.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയാേജകമണ്ഡലത്തിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കുന്നത് സംബന്ധിച്ച ഫയലിന്റെ (ഫയല്‍ നമ്പര്‍- 1493575) നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമാേ;
( ബി )
ഈ ഫയലില്‍ ഇതുവരെ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; സ്പെഷ്യല്‍ റൂള്‍സ് അടിയന്തരമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ ?
392.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ജി.എസ്.ടി. വരുമാനം വർദ്ധിക്കുമ്പോൾ കേരളത്തിൽ ജി.എസ്.ടി. വരുമാനത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാത്തതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം പഠന വിധേയമാക്കിയിട്ടുണ്ടോ;
( ബി )
ജി.എസ്.ടി. നടപ്പിലാക്കിയിട്ട് നാലുവര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ നികുതി വരുമാന വർദ്ധനവ് നേടാൻ സാധിക്കാത്തത് നികുതി ഭരണസംവിധാനത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടോ;
( സി )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഡെസ്റ്റിനേഷൻ ടാക്‌സായ ജി.എസ്.ടി. നടപ്പിലാക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകേണ്ട നികുതി വരുമാനത്തിലെ വലിയ വർദ്ധന ഇല്ലാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
ജി.എസ്.ടി. പിരിവ് കാര്യക്ഷമമാക്കാൻ എന്തൊക്കെ നടപടികളാണ് മുന്‍ സർക്കാർ സ്വീകരിച്ചിരുന്നത്;
( ഇ )
പ്രസ്തുത നടപടികള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് നികുതി വരുമാനത്തിൽ ഇടിവ് ഉണ്ടാകുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
393.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ റവന്യൂ കമ്മി എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റവന്യൂ കമ്മി പരിഹരിക്കാന്‍ ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം എത്ര തുക ലഭ്യമാക്കിയിട്ടുണ്ട്; വിശദീകരിക്കാമോ;
( സി )
കേന്ദ്രത്തില്‍ നിന്നും ഗ്രാന്റായി സംസ്ഥാനത്തിന് ലഭിച്ച തുക എന്തെല്ലാം പദ്ധതികള്‍ക്കാണ് വിനിയോഗിച്ചതെന്ന് അറിയിക്കാമോ;
( ഡി )
തുക വിനിയോഗത്തിന്റെ അക്കൗണ്ട് ശീർഷകങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
394.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നൂറുകണക്കിന് കുടുംബങ്ങളുടെ കിടപ്പാടം ജപ്തി ഭീഷണി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
395.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വർഷത്തെ ബജറ്റിൽ സംസ്ഥാനം പ്രതീക്ഷിച്ച റവന്യൂ വരുമാനം എത്രയാണ്; നാളിതുവരെ ഈ ഇനത്തിൽ എത്ര കോടി രൂപ സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ട്;
( ബി )
റവന്യൂ വരുമാനത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് സംഭവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന് കാരണം വ്യക്തമാക്കുമോ?
396.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങൾ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഏതെല്ലാം ആശുപത്രികളിൽ ലഭ്യമാകും എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ സംസ്ഥാനത്തെ സഹകരണ ആശുപത്രികളിൽ മെഡിസെപ് ആനുകൂല്യങ്ങൾ ലഭ്യമാകുന്ന നിലയിലാണോ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്; ഇല്ലെങ്കിൽ സഹകരണ ആശുപത്രികളെ കൂടി പ്രസ്തുത പദ്ധതിയിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ?
397.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യബാങ്കുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പട്ടികയാക്കി നല്‍കാമോ?
398.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കോവിഡ് പാക്കേജിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന 20,000 കോടി രൂപയിൽ നാളിതുവരെ ചെലവാക്കിയ തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുക ഏതൊക്കെ ഇനങ്ങളിലായി ഏതൊക്കെ വകുപ്പുകൾ മുഖേനയാണ് ചെലവാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി നീക്കിവെച്ചിരുന്ന 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം നൽകുന്നതിനായി നീക്കിവെച്ചിരുന്ന 8900 കോടി രൂപയും നാളിതുവരെ ഏതൊക്കെ ഇനങ്ങളിലായി എത്ര രൂപ വീതം ചെലവാക്കിയിട്ടുണ്ടെന്ന വിശദാംശങ്ങള്‍ നല്‍കുമോ?
399.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിൽ മുൻ സർക്കാരിന്റെ കാലത്ത് ആസ്തി വികസന ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും ആയതിലേക്കായി എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിൽ 2016-17 മുതൽ 2020-21 വരെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളിൽ എത്ര രൂപ ടെണ്ടർ സേവിംഗ്സ് ഉണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സേവിംഗ്സില്‍ ഈ സാമ്പത്തിക വർഷം വിനിയോഗിക്കാൻ കഴിയുന്ന തുക എത്രയാണ്; വ്യക്തമാക്കുമോ?
400.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണലൈസ്ഡ് ബാങ്കുകള്‍, കേരള ബാങ്ക്, മറ്റ് സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുള്ള ഗുണഭോക്താക്കള്‍ക്കായി കോവിഡ്- 19 മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ പരിരക്ഷ ലഭിച്ചവര്‍ എത്ര പേരാണ് എന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്കുകളും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കാമോ?
401.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാർക്ക് വളരെ ബുദ്ധിമുട്ട് ഉളവാക്കുന്ന സര്‍ഫാസി നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് സര്‍ഫാസി നിയമം വന്നതിനുശേഷം എത്ര കുടുംബങ്ങള്‍ക്ക് സ്വന്തം ഭവനം ജപ്തി ചെയ്യുന്ന സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിയമം പിന്‍വലിക്കാനും ജനങ്ങളുടെ സ്വസ്ഥജീവിതം ഉറപ്പുവരുത്താനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
402.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ ഈ സാമ്പത്തിക വർഷം നാളിതുവരെ എത്ര കോടി രൂപ സർക്കാർ കടമെടുത്തു; കടം എടുത്ത മാസം, തുക, പലിശ, എടുത്ത ഏജൻസി, തിരിച്ചടവ് കാലാവധി എന്നിവ വിശദമാക്കുമോ; ഇവ ഏതെല്ലാം ആവശ്യങ്ങൾക്കാണ് ചെലവഴിച്ചതെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
ശമ്പളം, പെൻഷൻ, പലിശ ഇനത്തിൽ ഈ പണത്തിൽ നിന്നും ചെലവഴിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ എത്ര രൂപയാണെന്ന് അറിയിക്കുമോ?
403.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് പ്രകാരം സാമ്പത്തിക പുനരുജ്ജീവനത്തിനായി ലോണുകള്‍ അനുവദിച്ച ഇനത്തിലും പലിശ സബ്സിഡി നല്കിയ ഇനത്തിലും നാളിതുവരെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്രപേർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?
404.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന അഞ്ചുവർഷം കൊണ്ട് അൻപതിനായിരം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്ന മുന്‍ സർക്കാർ പ്രഖ്യാപനം നിറവേറ്റാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
കിഫ്‌ബി മുഖേന കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന വൻകിട പദ്ധതികള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ;
( സി )
മലയോര ഹൈവേ, തീരദേശ ഹൈവേ, പെട്രോകെമിക്കൽ ഫാർമാ പാർക്ക്, ട്രാൻസ്‍ഗ്രിഡ് 2.0, ലൈഫ് സയൻസ് പാർക്ക് എന്നിവയുടെ കിഫ്‌ബി മുഖേന നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ഡി )
കിഫ്‌ബി സഹായത്തോടെ നടപ്പിലാക്കുന്ന കെ-ഫോൺ പദ്ധതി ഏത് വർഷത്തെ ബജറ്റിലാണ് പ്രഖ്യാപിച്ചത് എന്നും എത്ര മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമാക്കാമോ;
( ഇ )
20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ പ്രസ്തുത പദ്ധതിക്ക് സാധിച്ചോയെന്ന് വ്യക്തമാക്കാമോ?
405.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ കിഫ്ബിയുടെ ഏതെല്ലാം യൂണിറ്റ് ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കിഫ്ബി യൂണിറ്റ് ഓഫീസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിര്‍മ്മാണം പൂര്‍ത്തിയായ നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ കിഫ്ബി യൂണിറ്റ് ഓഫീസിന് സ്ഥലം അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ രേഖകളുടെ പകര്‍പ്പും ലഭ്യമാക്കാമോ;
( ഡി )
കണ്ണൂര്‍, മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളും അടങ്കല്‍ തുകയും മറ്റ് വിശദാംശങ്ങളും ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
മലപ്പുറം ജില്ലയിലെ ഏതെങ്കിലും കിഫ്ബി യൂണിറ്റുകള്‍ മറ്റ് ജില്ലകളിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
406.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം പുരോഗതി റിപ്പോര്‍ട്ട് സഹിതം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികളില്‍ ഭരണാനുമതി പുതുക്കുന്നതിനായി ഏതെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കിഫ്ബി മുഖേന മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള പുതിയ പ്രൊപ്പോസലുകള്‍ വിശദീകരിക്കാമോ?
407.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കി വരുന്ന വിവിധ പ്രവൃത്തികളുടെ ഓരോന്നിന്റെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; ഓരോ പ്രവൃത്തിയും അവയുടെ നിര്‍വ്വഹണ ഏജന്‍സികളും പ്രവൃത്തികളുടെ എത്ര ശതമാനം വീതം പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
നാളിതുവരെ ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികളും പ്രസ്തുത പ്രവൃത്തികള്‍ ഏറ്റെടുത്ത നിര്‍വ്വഹണ ഏജന്‍സികളും ഏതൊക്കെയാണെന്നും കാലതാമസത്തിന് കാരണമെന്തെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളെല്ലാം സമയപരിധി നിശ്ചയിച്ച് പൂര്‍ത്തീകരിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
408.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സര്‍ക്കാര്‍ കോളേജിൽ നടപ്പിലാക്കുന്ന കിഫ്ബി പദ്ധതിയുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
നിലവിൽ പ്രസ്തുത പദ്ധതി നിർവ്വഹണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതിയുടെ പ്രവൃത്തി എന്ന് തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
409.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് താലൂക്ക് ആശുപത്രി നിര്‍മ്മാണത്തിനായി കിഫ്ബിയുടെ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്.പി.വി. ആയ കേരള ഹൗസിംഗ് ബോര്‍ഡ് പദ്ധതിയുടെ ഡിസൈന്‍ അവലോകനം നടത്തിയതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിന്മേൽ കിഫ്‌ബി സംശയ ദൂരീകരണം നടത്തിയിട്ടുണ്ടോ; ആയതിന്റെ മറുപടി റിപ്പോര്‍ട്ട് ഹൗസിംഗ് ബോര്‍ഡ് കിഫ്‌ബി യ്ക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ; ആയത് എന്നത്തേക്ക് സമര്‍പ്പിക്കും എന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിക്കായി കിഫ്ബിയില്‍ അവശേഷിക്കുന്ന നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ ?
410.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയാേജകമണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരാേ പദ്ധതിയുടെയും പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( ബി )
കിഫ്ബി അംഗീകാരം നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും പല പദ്ധതികളുടെയും പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാകാത്തതിന്റെ കാരണം വ്യക്തമാക്കുമാേ;
( സി )
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
411.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തിനായി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
412.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കുറ്റിപ്പുറം പാതയില്‍ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗം നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്‍പത് കോടി രൂപ അനുവദിച്ചെങ്കിലും പ്രസ്തുത പ്രവൃത്തിക്ക് ഇതുവരെ അന്തിമ അനുമതി ലഭ്യമാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മണലൂര്‍ മണ്ഡലത്തിനായി അനുവദിച്ച പ്രസ്തുത പ്രവൃത്തിക്ക് അന്തിമാനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ സത്വര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
413.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ വികസന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി അധിക ധനസമാഹരണത്തിന് കിഫ്ബി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
നാളിതുവരെയായി കിഫ്ബി എത്ര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്?
414.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയാേജകമണ്ഡലത്തില്‍ കിഫ്ബി മുഖാന്തരം അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയില്‍ ഇതുവരെയും ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ ലഭ്യമാകാത്ത പ്രവൃത്തികള്‍ ഏതാെക്കെയാണെന്നും ഇതിനുള്ള തടസ്സം എന്താണെന്നും വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്താെക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമാേ?
415.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇവയില്‍ എത്ര പദ്ധതികളാണ് ആരംഭിക്കുവാൻ സാധിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഏതെല്ലാം പദ്ധതികളാണ് ആരംഭിക്കാനുള്ളതെന്നും ആയത് എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
416.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി ഹെറിട്ടേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന അഴീക്കോട് മണ്ഡലത്തിലെ കാക്കുളങ്ങര പളളിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രവൃത്തി നടപടികള്‍ വെെകുന്നതിന്റെ കാരണം വിശദമാക്കാമോ?
417.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം-കാകക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; പദ്ധതി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
418.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ റിവൈസ്ഡ് ഡി.പി.ആര്‍. ന് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വിശദ വിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ലാന്‍ഡ് അക്വിസിഷന്‍ നടപടിക്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ബൈപ്പാസ് പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സമയക്രമം സഹിതം അറിയിക്കാമോ?
419.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; ഓരോ പദ്ധതിയുടേയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ എത്രയെണ്ണത്തിനാണ് ഇനിയും ഭരണാനുമതി ലഭ്യമാക്കാനുള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിലുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?
420.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വകയിരുത്തി നവീകരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ ഒലവക്കോട്-ധോണി റോഡിന്റെ ഡിസൈന്‍ റിവ്യൂ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; സാങ്കേതികാനുമതി ലഭ്യമാക്കി ഈ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
421.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ നാദാപുരം നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം പ്രവൃത്തികള്‍ നിർദേശിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇവയില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;
( സി )
ഇവ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ഡി )
മൂന്നാം കൈ-കരിങ്ങാട്, കായപ്പനച്ചി-കുന്നുംചിറ-എടച്ചേരി എന്നീ രണ്ട് റോഡുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
മൂന്നാം കൈ-കരിങ്ങാട്, കായപ്പനച്ചി-കുന്നുംചിറ എന്നീ രണ്ട് റോഡുകളുടെ ഭരണാനുമതി ത്വരിതഗതിയില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
422.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തരം നാളിതുവരെ സംസ്ഥാനത്ത് എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബിയിലൂടെ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
423.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണം നടത്തുന്നുണ്ട്; ആയതിന്റെ വിശദാംശങ്ങളും നിലവിലെ നിർമ്മാണ പുരോഗതിയും ലഭ്യമാക്കാമോ;
( ബി )
ഗുരുവായൂര്‍ അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ നിര്‍മ്മാണം ആരംഭിയ്ക്കാത്തതിന്റെ കാരണം വിശദമാക്കാമോ; പ്രസ്തുത ഓഫീസിന്റെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാവും എന്ന് വ്യക്തമാക്കാമോ?
424.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തിരം കോന്നി മണ്ഡലത്തില്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവ‍ൃത്തികള്‍ക്കും അനുവദിച്ചിരിക്കുന്ന തുക എത്രയാണെന്നും നിര്‍വ്വഹണ ഏജന്‍സികള്‍ ഏതൊക്കെയെന്നും വ്യക്തമാക്കാമോ?
425.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ മസ്കുമാരി-കുരുഡപ്പദവ് റോഡ് പ്രവൃത്തിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ അംഗീകാരം ലഭിക്കാൻ വൈകുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കിഫ്ബി അംഗീകാരം എപ്പോൾ ലഭ്യമാക്കാൻ കഴിയുമെന്ന് അറിയിക്കുമോ?
426.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ വീതം അനുവദിച്ച സ്കൂളുകള്‍ക്ക് ഡി.എസ്.ആർ. (Delhi Schedule of Rates) മാറിയതിനാല്‍ എസ്റ്റിമേറ്റില്‍ വരുന്ന അധികതുക അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
കിലയെ എസ്.പി.വി. ആയി ഏല്‍പ്പിച്ച പ്രസ്തുത പ്രവൃത്തികളുടെ സാങ്കേതികാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ പ്രവൃത്തി വേഗത്തില്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?
427.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഫ്ബി ഫണ്ട് വകയിരുത്തി നവീകരിക്കുന്ന റോഡുകള്‍ക്ക് നിര്‍ദ്ദിഷ്ട വീതി ഇല്ലാത്തപക്ഷം ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ (എഫ്.ഡി.ആർ.) പ്രകാരം ഈ റോഡുകള്‍ നവീകരിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടങ്കില്‍ ഏതെല്ലാം റോഡുകളാണ് ഇപ്രകാരം നവീകരിക്കുന്നത് എന്ന് അറിയിക്കാമോ; എഫ്.ഡി.ആര്‍. നടപ്പിലാക്കേണ്ട റോഡുകള്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ?
428.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എട്ടിക്കുളം ഹൈസ്കൂള്‍ റോഡിന് ധനകാര്യ അനുമതി നല്‍കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ധനകാര്യ അനുമതി നല്‍കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
429.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജകമണ്ഡലത്തിലെ കിഫ്‌ബി പദ്ധതിയായ മഞ്ചേരി-ഒലിപ്പുഴ റോഡ് വീതി കൂട്ടുന്നതിനുള്ള പ്രവൃത്തി നടപ്പിലാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഇതുവരെ ആരംഭിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദമാക്കുമോ;
( സി )
പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ എന്നത്തേക്ക് പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ?
430.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹെെവേയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിയുടെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അഴീക്കോട് മണ്ഡലത്തില്‍ പ്രസ്തുത ഹെെവേയുടെ എത്ര കിലോമീറ്റര്‍ ഉള്‍പ്പെടുന്നുവെന്നും സാമ്പത്തികാനുമതി ലഭിച്ച് പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
431.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എം.എൽ.എ. മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നാളിതുവരെ ആകെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; നിയോജകമണ്ഡലം അടിസ്ഥാനത്തിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
432.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മണലൂര്‍ മണ്ഡലത്തിനായി ശിപാര്‍ശ ചെയ്ത എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പൂർത്തീകരിക്കാത്തവ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ?
433.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വർഷത്തെ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് ഓരോ എം.എൽ.എ. ക്കും ഒരു കോടി രൂപ അനുവദിച്ച ശേഷമുളള ബാക്കി 4 കോടി രൂപ ഏത് പദ്ധതിക്കായി ചെലവഴിക്കാനാണ് നീക്കിവെച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
നീക്കിവെച്ച തുക മുഴുവൻ ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇനി എത്ര തുക ബാക്കിയുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
നാല് കോടി ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതികളും നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
നാല് കോടി മുഴുവൻ ചെലവഴിച്ചിട്ടില്ലെങ്കിൽ ബാക്കി വരുന്ന തുക എം.എൽ.എ. മാർക്ക് തിരികെ നൽകുമോയെന്ന് വ്യക്തമാക്കാമോ?
434.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ.മാര്‍ക്ക് അനുവദിച്ചിരുന്ന ആസ്തി വികസന പദ്ധതിയില്‍ നിന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര കോടി രൂപയാണ് വക മാറ്റിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഉപയോഗിച്ച് നാളിതുവരെ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
ഇതിനായി ഇതുവരെ ചെലവഴിച്ച ആകെ തുക എത്രയാണെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ?
435.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന ഹെെമാസ്റ്റ്, മിനിമാസ്റ്റ് ലെെറ്റുകള്‍ ടെണ്ടര്‍ കൂടാതെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നതിനുളള ഉത്തരവ് റദ്ദ് ചെയ്യുന്നതിനുളള കാരണം വ്യക്തമാക്കാമോ;
( ബി )
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹെെമാസ്റ്റ്, മിനിമാസ്റ്റ് ലെെറ്റുകള്‍ സ്ഥാപിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വീണ്ടും അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
436.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയാേജക മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കിയിട്ടുള്ളതും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ പ്രവൃത്തികളുടെ ടെന്‍ഡര്‍ സേവിംഗ്സ് വിവരങ്ങള്‍ ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത ടെന്‍ഡര്‍ സേവിംഗ്സില്‍ നിന്നും പണം കണ്ടെത്തി പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമാേ; വ്യക്തമാക്കാമോ?
437.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ എം.എൽ.എ. മാരുടെ 2021-22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും നാല് കോടി രൂപ വീതം കുറവ് വരുത്തി വകയിരുത്തിയ അഞ്ഞൂറ്റി അറുപത് കോടി രൂപ ഉപയോഗിച്ച് നാളിതുവരെ പൂർത്തീകരിച്ച പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇവയിൽ ഭരണാനുമതി നൽകിയ പ്രവൃത്തികളുടെ പട്ടിക ലഭ്യമാക്കുമോ?
438.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആസ്തി വികസന ഫണ്ടിൽ നിന്നും കാർഷിക സർവ്വകലാശാലയിലെ ഏതെല്ലാം പദ്ധതികൾക്ക് തുക വകയിരുത്തുവാൻ സാധിക്കുമെന്നും അതിനായുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്നും വിശദമാക്കാമോ?
439.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കുന്ന പദ്ധതികളുടെ തുക വിവിധ വകുപ്പുകള്‍ പരസ്പരം കൈമാറി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വര്‍ഷം വരെ പൊതുമരാമത്ത് വകുപ്പ് മുഖേന പൂര്‍ത്തിയാക്കാന്‍ ഭരണാനുമതി ലഭിച്ച ഏതൊക്കെ എല്‍. എസ്.ജി.ഡി. റോഡുകളുടെ തുകയാണ് എല്‍.എസ്.ജി.ഡി. യില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതെന്ന് വെളിപ്പെടുത്താമോ;
( സി )
വകുപ്പുകളുടെ ശീതസമരത്തില്‍പ്പെട്ട് ആസ്തി വികസന പദ്ധതികള്‍ അനാകര്‍ഷകമാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
38-ല്‍ അധികം ഹെഡ് ഓഫ് അക്കൗണ്ടിലായി ആസ്തി വികസന പദ്ധതി കൈകാര്യം ചെയ്യുന്നതിന് പകരം നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകള്‍ക്കുമായി ആസ്തി വികസന ഫണ്ടിന് പൊതു ഹെഡ് ഓഫ് അക്കൗണ്ട് ആരംഭിക്കുകയും ഭരണാനുമതി നല്‍കുന്നവയ്ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് ധനവകുപ്പിന്റെ അനുമതിയോടെ പ്രസ്തുത ഹെഡ് ഓഫ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് അനുവാദം നല്‍കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
440.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ആസ്തി വികസന പദ്ധതിയില്‍ നിന്നും തുക വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ സേവിങ്ങ്സ് എത്രയെന്ന വിവരം ബന്ധപ്പെട്ട നിര്‍വഹണ വകുപ്പുകള്‍ സമയബന്ധിതമായി ലഭ്യമാക്കാത്തതിനാല്‍ പ്രസ്തുത തുകയ്ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
മണ്ഡലത്തിലെ സേവിങ്ങ്സ് തുക എത്രയെന്ന് വിശദമാക്കാമോ?
441.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ എം.എല്‍.എ. യുടെ നിയമസഭാ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചത് (ജി.ഒ (സാധാ)നം:74/2016/ഗതാ. തീയതി 16.02.2016) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് മുന്‍സിപ്പാലിറ്റിയുടെ എൻ.ഒ.സി. ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മ്മാണം തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത നിര്‍മ്മാണം മുന്‍പ് കെ.എസ്.ആര്‍.ടി.സി.യുടെ സിവില്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നുവെങ്കിലും നിലവില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ റിവൈസ്ഡ് എസ്റ്റിമേറ്റ്സ് തയ്യാറാക്കി ഭരണാനുമതിയ്ക്ക് നല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കി സമര്‍പ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
442.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ മേഖലകളിലായി ലഭിക്കാനുള്ള വിഹിതം വെട്ടിക്കുറച്ചത് മൂലം ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ?
443.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കേന്ദ്ര പദ്ധതികളുടെ വിഹിതം യഥാസമയം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത കേന്ദ്ര വിഹിതം മുന്‍കാലങ്ങളിലെപ്പോലെ കൃത്യമായി ലഭിക്കാത്തതുമൂലം കേന്ദ്ര പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പിന് തടസ്സം നേരിടുന്നുണ്ടോ; വിശദമാക്കുമോ?
444.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡ്രഗ്സ് കണ്‍ട്രോള്‍ ലബോറട്ടറിയിൽ ജീവനക്കാരെ നിയമിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
445.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ നിബന്ധനകള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( സി )
ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണവും ഭാവിയില്‍ ഇതുസംബന്ധിച്ച് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
446.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് പതിനൊന്നാം ശമ്പള കമ്മീഷനും ധനകാര്യ വകുപ്പും ശിപാർശ ചെയ്ത ശമ്പളസ്കെയിൽ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം, ശമ്പളകമ്മീഷൻ ഉത്തരവിലെ ഏത് സ്കെയിൽ ആണെന്ന് വ്യക്തമാക്കാമോ;
( സി )
കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് ജൂനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥരേക്കാൾ ഉയർന്ന ശമ്പളം അനുവദിച്ച അനോമലി പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഐ.എ.എസ്., ഐ.പി.എസ്. അസോസിയേഷനുകൾ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ടോയെന്നും അതിന്മേൽ സ്വീകരിച്ച നടപടി എന്താണെന്നും വിശദമാക്കാമോ?
447.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഫിസിക്സ് അദ്ധ്യാപകനായിരുന്ന ഫാദര്‍ സി.എം.ജോര്‍ജിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് എ.ജി. യില്‍ നിന്നും നിര്‍ദ്ദേശവും ഉത്തരവും മുകുന്ദപുരം സബ് ട്രഷറിയില്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതുസംബന്ധിച്ച് ട്രഷറി വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
448.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അവസാനമായി ഡി.എ. അനുവദിച്ചത് എന്നാണ്; ഇനി എത്ര ഗഡു ഡി.എ. നൽകാൻ ശേഷിക്കുന്നുണ്ടെന്നും ആയത് എത്ര ശതമാനം വീതം ആണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഡി.എ. കുടിശ്ശിക എന്ന് അനുവദിക്കാനാകും; ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ഡി.എ. അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
449.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ന് വരെയാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ലീവ് സറണ്ടറുമായി ബന്ധപ്പെട്ട ഫയലിൽ ജീവനക്കാർക്ക് ഇത്തരം ഒരു ആനുകൂല്യം തുടർന്ന് അനുവദിക്കേണ്ടതുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം എന്ന തരത്തിൽ ഏതെങ്കിലും ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നോ എന്ന് അറിയിക്കാമോ;
( സി )
ജീവനക്കാർക്ക് വളരെക്കാലമായി ലഭിച്ചുകൊണ്ടിരുന്നതും ഈ സർക്കാർ നിലവിൽ മരവിപ്പിച്ചിരിക്കുന്നതുമായ പ്രസ്തുത ആനുകൂല്യം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുന്നതിനായി നടപടി കൈക്കൊള്ളുമോ?
450.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കുന്നതിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പദ്ധതി എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോഴിക്കോട് ജില്ലയിലെ ആശുപത്രികളുടെ പട്ടിക ലഭ്യമാക്കുമോ?
451.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാർ, സ്‌കൂൾ, കോളേജ് അധ്യാപകർ, ഡോക്ടർമാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ വിരമിക്കൽ പ്രായം എത്രയാണ്; ഇനം തിരിച്ചുള്ള പട്ടിക നൽകാമോ ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏതൊക്കെ വിഭാഗം ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
( സി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് (2016 -2021 ) ഏതൊക്കെ വിഭാഗം ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ ;
( ഡി )
ഇതിൽ സംസ്ഥാന സർക്കാർ അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ പ്രായം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ സർക്കാരിന്റെ മുന്നിലുണ്ടോ; വിശദമാക്കുമോ ;
( ഇ )
ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
452.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി നടപ്പിലാക്കുന്ന മെഡിസെപ് പദ്ധതി പ്രകാരം സേവനം ലഭിയ്ക്കുന്ന സ്വകാര്യ ആശുപത്രികളുടെ പേര് വിവരം അറിയിക്കുമോ?
453.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയ മെഡിസെപ് സംസ്ഥാനത്ത് നടപ്പിൽ വന്നിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പദ്ധതി പ്രകാരം ജീവനക്കാര്‍ പ്രതിമാസം എത്ര രൂപയാണ് പ്രീമിയം ഇനത്തിൽ അടക്കേണ്ടത് എന്നും സർക്കാർ വിഹിതം എത്രയാണ് എന്നും വ്യക്തമാക്കാമോ; ഏത് മാസം മുതൽ ഉള്ള ശമ്പളത്തിൽ നിന്നാണ് പ്രീമിയം ഈടാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രതിമാസ പ്രീമിയത്തിന് അനുസരിച്ച് എത്ര രൂപയുടെ കവറേജ് ആണ് സർക്കാർ പദ്ധതി പ്രകാരം ഉറപ്പ് നൽകുന്നത് എന്ന് അറിയിക്കാമോ; ഏതെല്ലാം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
( ഡി )
ഭാര്യയും ഭർത്താവും സർക്കാർ ജോലിക്കാർ ആണെങ്കിൽ രണ്ടാളും പ്രീമിയം അടക്കണം എന്ന വ്യവസ്ഥയാണോ ഉള്ളത് എന്നും ഇത്തരത്തിൽ ഒരു കുടുംബത്തിൽ നിന്നും പ്രീമിയം തുക വർധിക്കുന്നതിന് അനുസരിച്ച് കവറേജിലും വർധന ഉണ്ടാകുമോ എന്നും വ്യക്തമാക്കാമോ;
( ഇ )
കവറേജിൽ വർധന ഇല്ലെങ്കിൽ സർക്കാർ ജീവനക്കാരായ ഭാര്യയും ഭർത്താവും മെഡിസെപിൽ അംഗമാകുമ്പോൾ ഒരാളുടെ ശമ്പളത്തിൽ നിന്നും മാത്രം പ്രീമിയം അടയ്ക്കുന്ന തരത്തിൽ പദ്ധതിയിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകുമോ എന്ന് അറിയിക്കാമോ;
( എഫ് )
പെന്‍ഷന്‍കാരില്‍ നിന്നും പ്രീമിയം ഈടാക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വെളിപ്പെടുത്തുമോ?
454.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിനായി സർക്കാർ നിയമിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
സമിതിയുടെ റിപ്പോർട്ട് പരിശോധിക്കുന്നതിനായി ധനവകുപ്പിൽ ഫയൽ ആരംഭിച്ചിരുന്നോ; എങ്കില്‍ ഫയൽ എന്നാണ് ആരംഭിച്ചത് എന്നും ആരെല്ലാം ഫയൽ കണ്ടിട്ടുണ്ടെന്നും ഫയൽ ഓരോരുത്തരുടെയും കൈവശം എത്ര ദിവസമുണ്ടായിരുന്നുവെന്നും അറിയിക്കാമോ;
( സി )
പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി റിപ്പോർട്ട് പരിശോധിക്കുന്ന ഫയലിന്റെ മൂവ്മെന്റ് ഹിസ്റ്ററിയും ഫയലിന്റെ മുഴുവൻ പേജുകളുടെ പകർപ്പും പുനഃപരിശോധന സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പും ലഭ്യമാക്കാമോ;
( ഡി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് നല്‍കുന്ന ആനുകൂല്യങ്ങള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് നല്കുന്നുണ്ടോ;
( ഇ )
ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പുനഃപരിശോധന സമിതി തീരുമാനം വരാത്ത സാഹചര്യത്തില്‍ അർഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ എന്നു വ്യക്തമാക്കുമോ?
455.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പുനപരിശോധനാ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് സമർപ്പിച്ചതെന്നും ആർക്കാണ് സമർപ്പിച്ചതെന്നും അറിയിക്കാമോ;
( ബി )
സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി ധനകാര്യവകുപ്പിൽ ഫയൽ ആരംഭിച്ചിരുന്നോ; എങ്കില്‍ പരിശോധനയുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ധനകാര്യ വകുപ്പ് ധനകാര്യ മന്ത്രിക്ക് ഫയൽ സമർപ്പിച്ചത് എന്നാണെന്ന് അറിയിക്കാമോ;
( ഡി )
സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ ജീവനക്കാർക്ക് അനുകൂലമായി തീരുമാനം എടുക്കും എന്ന വാഗ്ദാനം നടപ്പാക്കാൻ സാധിക്കാത്തത് എന്ത്‌ കൊണ്ടാണെന്ന് വ്യക്തമാക്കാമോ?
456.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഗുണഫലം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായുള്ള നെറ്റ്‌വർക്ക് ആശുപത്രികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെയും ആശ്രിതരുടെയും തിരിച്ചറിയല്‍ കാര്‍ഡ്, ഇൻഷുറൻസ് കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുമോ ?
457.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തി മണലൂര്‍ മണ്ഡലത്തിനായി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ?
458.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ വാക്സിൻ ഗവേഷണത്തിനും വാക്സിൻ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനുമായി കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുകയിൽ നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്നും ഏത് ഇനത്തിലാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?
459.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ ഏതൊക്കെ ബജറ്റുകളിലാണ് തീരദേശ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുള്ളത്; ഓരോ ബജറ്റിലും ഈ ഇനത്തിൽ പ്രഖ്യാപിച്ച തുക എത്രയായിരുന്നു;
( ബി )
പ്രസ്തുത പാക്കേജുകൾ പ്രകാരം നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ പദ്ധതികൾക്കാണ് തുക ചെലവഴിച്ചിട്ടുള്ളത് എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?
460.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾ ഏതെല്ലമാണെന്നും അവയുടെ പുരോഗതിയും വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി ലഭിച്ചവ എത്രയെന്നും അവയ്ക്ക് നീക്കിവെച്ച തുക എത്രയെന്നും അറിയിക്കാമോ;
( സി )
ടോക്കൺ അനുമതി ലഭിച്ച ഏതെങ്കിലും പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
461.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയാേജകമണ്ഡലത്തില്‍ 2020-21, 2021-22 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 20 ശതമാനം തുക വകയിരുത്തിയിരിക്കുന്നവയുടെ വിവരം ലഭ്യമാക്കാമാേ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ പ്രവൃത്തികള്‍
462.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ 2019-20, 2020-21, 2021-22 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 20% തുക അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമായെന്നും ബാക്കിയുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ ?
463.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ സി.എച്ച്.സി.കളിലും താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികളുടെ ചികിത്സക്കായി പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന് വേണ്ടി ധനകാര്യ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ചുള്ള വിശദാംശം നൽകുമോ?
464.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 കേന്ദ്ര ബ‍ജറ്റിന്റെ പരിഗണനക്കായി സംസ്ഥാന സര്‍ക്കാര്‍ ഏതൊക്കെ പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ കേന്ദ്ര ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി ഏതാെക്കെ പദ്ധതികള്‍ പരിഗണിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബഡ്ജറ്റ് പ്രവൃത്തികൾ
465.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മുതൽ 2022 വരെ ഏതൊക്കെ പ്രവൃത്തികൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളിൽ ഏതിനൊക്കെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പദ്ധതികളുടെ പേരുവിവരങ്ങളും എത്ര തുക വീതം അനുവദിച്ചുവെന്നും ഇനം തിരിച്ച് ലഭ്യമാക്കാമോ?
466.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ വിവിധ വകുപ്പുകള്‍ക്ക് ബജറ്റ് വിഹിതമായി എത്ര രൂപയാണ് നീക്കി വച്ചിരുന്നതെന്ന് വ്യക്തമാക്കാമോ; ഈ കാലയളവില്‍ വിവിധ വകുപ്പുകള്‍ ബജറ്റ് വിഹിതമായി ലഭിച്ച തുകയില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചെന്ന് വിശദീകരിക്കാമോ;
( ബി )
2021 ഏപ്രില്‍ 1 മുതല്‍ ഇന്നേവരെ വിവിധ വകുപ്പുകള്‍ക്ക് ബജറ്റ് വിഹിതമായി എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇതേ കാലയളവില്‍ വിവിധ വകുപ്പുകള്‍ ബജറ്റ് വിഹിതമായി ലഭിച്ച തുകയില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചെന്ന് വിശദമാക്കാമോ?
467.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഡ്ജറ്റ് ഇതര കടമെടുപ്പ് സംസ്ഥാന സർക്കാരിനെ കടക്കെണിയിലാക്കുമെന്ന കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2020 മാർച്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് 5 ഓഫ് 2021 ലെ ചാപ്റ്റർ 2.6.2 ലെ പരാമർശത്തിന്മേല്‍ സർക്കാരിന്റെ അഭിപ്രായം അറിയിക്കാമോ;
( ബി )
ഇത്തരത്തിൽ സംസ്ഥാന നിയമസഭയെ അറിയിക്കാതെയും നിയമസഭയുടെ അനുമതി വാങ്ങാതെയും നടത്തുന്നതായി പറയപ്പെടുന്ന കടമെടുപ്പിലെ ഗുരുതരമായ അനൗചിത്യം കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കാമോ;
( സി )
ഇപ്രകാരമുള്ള കടമെടുപ്പ് 2003 ലെ കേരള ധന ഉത്തരവാദിത്ത നിയമങ്ങളുടെ ലംഘനമാണെന്ന കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ പ്രസ്തുത റിപ്പോർട്ടിലെ പരാമർശം സർക്കാർ എപ്രകാരമാണ് വിലയിരുത്തുന്നത്;
( ഡി )
സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ചിട്ടുള്ള കമ്പനികൾ മുഖാന്തരം നടത്തുന്ന ബഡ്ജറ്റ് ഇതര കടമെടുപ്പ് ഉൾപ്പെടെയുള്ളവ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലും അക്കൗണ്ടിലും ഉൾപ്പെടുത്തണമെന്ന കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ നിർദേശം [മേൽ പറഞ്ഞ ഖണ്ഡിക 2.6.2 ലെ ശിപാർശ] സംസ്ഥാന സർക്കാർ നടപ്പിലാക്കുമോ?
468.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ വാക്സിനേഷൻ സൗജന്യമാക്കിയ പശ്ചാത്തലത്തിൽ, ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനായി, കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ആയിരം കോടി രൂപ ഏത് ഇനത്തിലാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങൾ അറിയിക്കുമോ?
469.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈയിടെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ പരിഗണന നൽകിയിട്ടുണ്ടോ;
( ബി )
കേന്ദ്ര ബജറ്റിന് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ ബന്ധപ്പെട്ട തലത്തിൽ നൽകിയിട്ടുണ്ടോ; എങ്കിൽ സംസ്ഥാനം സമർപ്പിച്ച അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ എന്തെല്ലാമായിരുന്നുവെന്നും അതിൽ ഏതെല്ലാം അംഗീകരിച്ചു എന്നും വിശദമാക്കുമോ;
( സി )
കേന്ദ്ര ബജറ്റിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എങ്കിൽ കേരളത്തിന്റെ പ്രതിഷേധം ഔദ്യോഗിക തലത്തിൽ അറിയിച്ച് പരിഹരിക്കാൻ ശ്രമം നടത്തിയോ എന്ന് വിശദമാക്കുമോ?
470.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി 2018 ൽ സർക്കാർ രൂപീകരിച്ചിട്ടുള്ള കെ.എസ്.എസ്.പി.എല്‍. എന്ന കമ്പനിയുടെ നിലവിലെ കടബാധ്യത എത്രയാണ്; വിശദവിവരങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത കടബാധ്യത എപ്രകാരമാണ് വീട്ടാൻ കഴിയുന്നത് എന്ന് അറിയിക്കാമോ ;
( സി )
സംസ്ഥാന നിയമസഭയെ അറിയിക്കാതെയും നിയമസഭയുടെ അനുമതി വാങ്ങാതെയും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി പറയപ്പെടുന്ന കെ.എസ്.എസ്.പി.എല്‍. എന്ന കമ്പനിയുടെ കടബാധ്യത എപ്രകാരം സർക്കാർ മുഴുവനായും വീട്ടും എന്നാണ് കമ്പനി രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.എസ്.പി.എല്‍. എന്ന കമ്പനിക്ക് കേന്ദ്ര സർക്കാരിൽ നിന്നും എന്‍.എസ്.എ.പി. പദ്ധതി പ്രകാരം 2020-21 വർഷം എത്ര രൂപ വിഹിതമായി ലഭിച്ചു; ആയതിൽ എത്ര രൂപ പെൻഷൻ വിതരണത്തിനായി ചെലവഴിച്ചു എന്നറിയിക്കാമോ;
( ഇ )
കെ.എസ്.എസ്.പി.എല്‍. എന്ന കമ്പനിയുടെ ഉദ്യോഗസ്ഥ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദ വിവരം (നിയമനരീതിയും ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ) നൽകാമോ?
471.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹതപ്പെട്ടവര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിഷേധിക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റ് പെന്‍ഷന് അവകാശമില്ല എന്ന മാനദണ്ഡം മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡ് കാലഘട്ടത്തില്‍ യഥാസമയം മസ്റ്ററിംഗ് നടത്താത്തതുമൂലം പെൻഷന് അർഹരായ ഗുണഭോക്താക്കൾക്ക് പെന്‍ഷന്‍ ലഭിക്കാതിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ; പ്രസ്തുത ഗുണഭോക്താക്കൾക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അടയ്ക്കുന്ന വിഹിതമാകയാല്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തിൽ അനുവദിച്ചിരുന്നത് പോലെ ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഒരു പെന്‍ഷന് കൂടി അനുമതി നല്‍കുന്നത് പരിഗണിക്കുമോ?
472.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ ആലപ്പാട് പുതിയതായി ഐ.ടി.ഐ. ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്മേൽ അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന് വിശദമാക്കാമോ ?
473.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിക്കായി ധനസഹായം നൽകുവാൻ മുന്നോട്ടുവന്നിട്ടുള്ള അന്താരാഷ്ട്ര ഏജൻസികൾ ഓരോന്നും പദ്ധതിക്കായി വായ്പ അനുവദിക്കുമ്പോൾ തിരിച്ചടവിലും പദ്ധതി പ്രവർത്തനങ്ങളിലും നിർബന്ധമായും പാലിക്കേണ്ടി വരുന്ന നിബന്ധനകൾ സംബന്ധിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിബന്ധനകൾ പ്രകാരം ധനവിനിയോഗം നടത്തേണ്ടിവരുന്നത് സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനും പദ്ധതിയുടെ ഉദ്ദേശലക്ഷ്യത്തിനും വിരുദ്ധമാവില്ല എന്ന് ധനകാര്യ വകുപ്പ് വിലയിരുത്തുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
474.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ ധനകാര്യ വകുപ്പ് എത്ര രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്; ഏതൊക്കെ ഇനത്തിലാണ് തുക അനുവദിച്ചതെന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?
475.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവ് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് മറികടക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ സാധനങ്ങള്‍ക്ക് ഏകദേശം 50% വിലവര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ കരാറുകാര്‍ക്ക് റേറ്റ് റിവൈസ് ചെയ്ത് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സിമന്റിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമോ; ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് സിമന്റിന് ഈടാക്കുന്നത് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
സര്‍ക്കാര്‍ കരാറുകാര്‍ക്ക് ജനുവരി മുതല്‍ ജി.എസ്സ്.ടി. നിരക്ക് 18% ആയി വര്‍ദ്ധിപ്പിച്ചത് പുനഃപരിശോധിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
476.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത ഡി.പി.ആര്‍. ൽ പരാമർശിക്കുന്ന തുകയ്ക്ക് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് വിലയിരുത്തുന്നുണ്ടോ; വിശദാംശം നൽകുമോ?
477.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍വ്വീസ് ചട്ടങ്ങള്‍ (കെ.എസ്.ആർ.) ബാധകമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
478.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വർഷം 5 കാേടി രൂപ അനുവദിച്ച തലശ്ശേരി നിയാേജക മണ്ഡലത്തിലെ ചാെക്ലി സര്‍ക്കാര്‍ കാേളേജിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമായാേ (ഫയല്‍ നമ്പര്‍-1954980); ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ; ഈ പ്രവൃത്തിക്ക് ദ്രുതഗതിയില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ?
479.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സേവന വേതന പരിഷ്കരണത്തിന്റെ ഭാഗമായി ഒമ്പതാം ശമ്പള കമ്മീഷൻ ഉത്തരവിലൂടെ കൊണ്ടുവന്ന നാലാം ഹയർ ഗ്രേഡ്, തസ്തികമാറ്റം വഴി പ്രമോഷൻ ലഭിക്കുന്നവര്‍ക്ക് പ്രമോഷൻ തസ്തിക പ്രവേശന തസ്തികയായി മാറുന്നതിനാൽ ലഭിക്കുന്നില്ല എന്നുള്ള വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തസ്തികമാറ്റം വഴി പ്രമോഷൻ ലഭിക്കുമ്പോള്‍ പ്രമോഷൻ തസ്തിക പ്രവേശന തസ്തികയായി മാറുന്നതിനാൽ നാലാം ഹയർഗ്രേഡ് ലഭിക്കാതെ പോകുന്നത് ലഭിക്കുന്നതിലേയ്ക്കായി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തയ്യാറാകുമോ;
( സി )
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് തസ്തികമാറ്റം വഴി പ്രമോഷൻ ലഭിച്ചാൽ ജോലിയിൽ പ്രവേശിച്ച ആദ്യ തസ്തിക പ്രവേശന തസ്തികയായി നിലനിർത്തി 27 വർഷം തികയുമ്പോൾ നാലാം ഹയർ ഗ്രേഡ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ ?
480.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാർ പ്രഖ്യാപിച്ച ഒന്നാം കോവിഡ് സാമ്പത്തിക പാക്കേജിലെ മുൻഗണനാമേഖലകൾ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാക്കേജ് മുഖേന സംസ്ഥാനത്ത് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിൽ എത്ര രൂപ വീതമാണ് ചെലവഴിച്ചെതെന്നും വ്യക്തമാക്കുമോ?
481.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് പ്രകാരം ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കയ്യിൽ എത്തിക്കുന്ന പദ്ധതി മുഖേന നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്;
( ബി )
ഏതൊക്കെ മേഖലയിൽ ഏതൊക്കെ പദ്ധതികളിൽ എത്ര രൂപ വീതമാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ?
482.
ശ്രീ .പി. കെ. ബഷീർ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില ധനകാര്യ സ്ഥാപനങ്ങള്‍ ആകര്‍ഷകമായ വ്യവസ്ഥകള്‍ നല്‍കി ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് തട്ടിപ്പുനടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാരംഭത്തില്‍ തന്നെ ഇവയെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിലവില്‍ നിയമസംവിധാനം ഉണ്ടോ; വിശദമാക്കാമോ;
( സി )
അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
483.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പളളിപ്പാലം വായന്നൂര്‍-വേക്കളം റോഡിന് ഭരണാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കെെക്കൊണ്ട നടപടികള്‍ വ്യക്തമാക്കാമോ?
484.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരളയിലേക്ക് ലോക ബാങ്കിന്റെ സഹായമായി എത്ര രൂപ ലഭിച്ചിട്ടുണ്ട്; ഒന്നാം ഗഡുവായി എത്ര രൂപയും രണ്ടാം ഗഡുവായി എത്ര രൂപയുമാണ് ലഭിച്ചത്; മറ്റേതെങ്കിലും വിദേശ സഹായം ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
റീബിൽഡ് കേരള പ്രോജക്ടിന്റെ ഓഫീസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നാളിതുവരെ എത്ര രൂപ ചെലവാക്കിയിട്ടുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
റീബിൽഡ് കേരളയ്ക്ക് പദ്ധതി വിഹിതമായി 2018-19 മുതൽ ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുക എത്രയാണെന്നും ചെലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?
485.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രതിദിന വേതനം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വേതനവിതരണത്തില്‍ മുടക്കം ഉണ്ടായിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്ര കാലമായി എന്നും എന്തുകൊണ്ടാണെന്നും വിശദമാക്കുമോ;
( സി )
ജോലി പൂര്‍ത്തിയാക്കുന്ന തൊഴിലാളികള്‍ക്ക് പ്രസ്തുത വേതനം മുടക്കം കൂടാതെ വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
486.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി പ്രവാസികൾക്ക് കെ.എഫ്.സി. 40 ശതമാനം അധിക വായ്പ അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം എത്ര കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
487.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധന പെതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന നികുതിയില്‍ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകുമോ;
( ബി )
ഇന്ധന വില വർദ്ധനവിനെത്തുടർന്ന് ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതിയിൽ ഇളവ് വരുത്തിയപ്പോൾ കേരളം നികുതി ഇളവ് വരുത്താത്തതിന്റെ കാരണം വിശദമാക്കാമോ?
488.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നാളിതുവരെ അനുവദിച്ചുനൽകിയിട്ടുള്ള തുക എത്രയാണെന്നും ഏതൊക്കെ ഇനത്തിൽ എത്ര രൂപ വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
489.
ഡോ.കെ.ടി.ജലീൽ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായും പൊതുജനങ്ങളുടെ കൈകളിലേയ്ക്ക് പണം എത്തിക്കുന്നതിനായും സംസ്ഥാനം കടമെടുക്കുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര ബജറ്റില്‍ കടമെടുപ്പ് പരിധി കുറച്ചതിന്റെ ഫലമായുള്ള പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതങ്ങളുടെ പ്രത്യാഘാതം കുറയ്ക്കുന്നതിനുള്ള ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വിഭവ സമാഹരണത്തിന് കേന്ദ്ര ധനസംബന്ധമായ ഉത്തരവാദിത്ത നിയമം വിലങ്ങുതടിയാകുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ട‍ുണ്ടോ; വിശദമാക്കാമോ;
( സി )
കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനം ഉണ്ടായാല്‍ വിഭവ സമാഹരണത്തിനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്; വിശദമാക്കുമോ?
490.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയാേജകമണ്ഡലത്തിലെ മുളന്തുരുത്തി ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ബി3/44/2019/ധന ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമാേ;
( ബി )
പ്രസ്തുത പദ്ധതിക്ക് നിലവില്‍ എന്തെല്ലാം സാങ്കേതിക തടസ്സങ്ങളാണ് ധനവകുപ്പ് കണ്ടെത്തിയതെന്ന് അറിയിക്കാമോ;
( സി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പദ്ധതിക്ക് എന്നത്തേക്ക് അനുമതി ലഭ്യമാക്കാന്‍ കഴിയുമെന്ന് അറിയിക്കാമാേ?
491.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ മേഖലയിലെ വേഗതയേറിയ പ്രീ എന്‍ജിനീയറിങ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി അക്രഡിറ്റെഡ് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നത് പരിഗണനയിലുണ്ടോയെന്നും ഇത് സംബന്ധിച്ച് ഏതെങ്കിലും അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവൃത്തി ചെയ്യുന്നതിന് ഏതെങ്കിലും അക്രെഡിറ്റെഡ് ഏജന്‍സിക്ക് അനുമതി നൽകിയിട്ടുണ്ടോ;
( സി )
സ്വന്തമായി ഫാക്ടറിയും മെഷീനറികളും തൊഴിലാളികളുമുള്ള പ്രീ എന്‍ജിനീയറിങ് നിര്‍മ്മാണ കമ്പനികള്‍ അക്രെഡിറ്റെഡ് ഏജന്‍സി ലിസ്റ്റില്‍ വരുന്നത് വഴി വേഗതയിലും ഗുണനിലവാരത്തിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണം നടക്കുമെന്നതിനാല്‍ അക്രെഡിറ്റേഷന്‍ നടപടിക്രമങ്ങളില്‍ ഇക്കാര്യം പരിഗണിക്കുന്നുണ്ടോ; വിശദമാക്കാമോ?
492.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴിലാക്കിക്കൊണ്ടുള്ള മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി അനുമതി ലഭിച്ച മണ്ഡലത്തിലെ ദേശീയ പാതയോട് ചേര്‍ന്ന സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും ഫണ്ടും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
493.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ ഓഫീസുകൾ ഏതൊക്കെയാണെന്നും പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കണ്ടെത്തലുകളിന്മേൽ ബന്ധപ്പെട്ട ഭരണ വകുപ്പുകൾ നാളിതുവരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
494.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യവകുപ്പിന് കീഴിൽ നിലവിൽ എത്ര കരാർ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്; ഏതൊക്കെ തസ്തികകളിൽ ആണ് ഇപ്രകാരം കരാർ നിയമനം നടത്തിയിട്ടുള്ളത്; ഓരോ തസ്തികയിലും കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ എണ്ണവും ഓരോ തസ്തികയിലും അനുവദിച്ചിട്ടുള്ള ശമ്പളവും എത്രയാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
കരാർ ജീവനക്കാരുടെ ശമ്പള ഇനത്തിൽ ധനകാര്യ വകുപ്പിന് പ്രതിമാസം എത്ര രൂപ ചെലവ് വരുന്നുണ്ട്; ധനകാര്യ വകുപ്പിൽ നിന്നും വിരമിച്ച എത്ര ജീവനക്കാർ പ്രസ്തുത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്; ഇവരുടെ ശമ്പളവും വിശദാംശങ്ങളും തസ്തിക തിരിച്ച് അറിയിക്കുമോ?
495.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജിന്റെ പൂര്‍ത്തീകരിച്ച പണികള്‍ക്കുള്ള ബില്ലുകള്‍ പാസാക്കാത്തത് മൂലം നിര്‍മ്മാണം മന്ദഗതിയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബില്ലുകള്‍ എന്ന് പാസാക്കി നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
496.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 15 കോടി രൂപ നീക്കിവച്ച് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച ഉഴവൂര്‍ ബൈപ്പാസ് പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഡോ. കെ. ആര്‍. നാരായണന്‍ ജന്മശതാബ്ദി വര്‍ഷാചരണം പ്രമാണിച്ച് ഉഴവൂര്‍ ബൈപ്പാസിന് കിഫ്ബി അംഗീകാരം നല്‍കി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സര്‍വ്വേ നടത്തി പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റും ഡി.പി.ആര്‍. ഉം തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ ഉണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വിശദീകരിക്കാമോ?
497.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രകാരം എത്ര സ്കൂളുകളുടെ നിര്‍മ്മാണമാണ് എസ്.പി.വി. ആയി കിലയെ ഏല്പിച്ചിട്ടുള്ളത്; ആകെ എത്ര കോടി രൂപയാണ് ഈ പദ്ധതിക്കായി കിഫ്ബി അനുവദിക്കുന്നത്;
( ബി )
കില എസ്.പി. വി. ആയ എത്ര സ്കൂളുകളുടെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്; അവയുടെ ഫണ്ട് കരാറുകാര്‍ക്ക് കൈമാറിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളുടെ നിര്‍മ്മാണമാണ് കില എസ്.പി.വി. ആയി നടത്തിവരുന്നത്;
( ഡി )
നിര്‍മ്മാണത്തിന്റെ 90% പൂര്‍ത്തിയാക്കിയിട്ടും കരാറുകാരുടെ പാര്‍ട്ട് ബില്ല് കിഫ്ബിയില്‍ നിന്നും അംഗീകരിച്ചുനല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രവൃത്തിയുടെ ടെന്‍ഡര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താത്ത നിരവധി റെക്ടിഫിക്കേഷനുകള്‍ ബില്ലിംഗ് ഘട്ടത്തില്‍ മാത്രം കിഫ്ബി ചൂണ്ടിക്കാട്ടുന്നത് മൂലം എസ്.പി.വി. യും കരാറുകാരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
( എഫ് )
ഡി.പി.ആർ. നൊപ്പം തന്നെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
498.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന പൊതുശ്മശാനം സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുളളത്;
( സി )
കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ ശ്മശാനം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
499.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാപ്കോസ് എസ്.പി.വി.യായ കിഫ്ബി അംഗീകാരം നല്‍കിയ 29.78 കാേടി രൂപയുടെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ കെട്ടിടങ്ങളുടെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കിഫ്ബി അംഗീകാരം നല്‍കിയ 51.30 കോടി രൂപയുടെ ട്രോമാ കെയര്‍ ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ക്കായി സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
500.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന ഫണ്ട് അനുവദിച്ച സ്കൂള്‍ കെട്ടിടനിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ ;
( ബി )
സ്കൂളുകളുടെ കെട്ടിടനിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും ആയത് അടിയന്തരമായി പൂര്‍‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
501.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കല്ലൂരിക്കടവ് പാലം പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാമ്പത്തിക അനുമതി നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
പ്രവൃത്തിയുടെ തുടര്‍നടപടികളിലേക്ക് പോകുവാന്‍ തടസ്സങ്ങള്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
502.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ നവീകരണത്തിനാണ് കിഫ്ബി മുഖാന്തരം ഫണ്ട് അനുവദിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ; ഓരോ സ്കൂളിനും അനുവദിച്ച ഫണ്ട്, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി, എസ്.പി.വി. യുടെ പേര് എന്നിവ വ്യക്തമാക്കാമോ ?
503.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ കിഫ്ബി ധനസഹായത്താല്‍ നടന്നുവരുന്ന റാേഡ് പ്രവൃത്തികളുടെ ഓരാേന്നിന്റെയും നിലവിലെ സ്ഥിതി അറിയിക്കാമാേ;
( ബി )
ജില്ലയിലെ ബീനാച്ചി-പനമരം റാേഡിന്റെ നിലവിലെ അവസ്ഥ അറിയിക്കാമാേ;
( സി )
കിഫ്ബി സ്റ്റാേപ്പ് മെമ്മാേ നല്‍കിയ ഏതെങ്കിലും റാേഡ് പ്രവൃത്തികള്‍ ഉണ്ടാേയെന്ന് വ്യക്തമാക്കാമോ ?
504.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിൽ നിലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെ എന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ പ്രവൃത്തികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയെന്നും പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സികൾ ഏതൊക്കെയാണെന്നും പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതിയും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ കില നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള 5 സ്കൂളുകളുടെ നിര്‍മ്മാണം, തീരദേശ വികസന കോര്‍പ്പറേഷൻ നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള പനച്ചമൂട് മത്സ്യ മാര്‍ക്കറ്റ് നവീകരണം എന്നീ കിഫ്ബി പ്രവൃത്തികള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
505.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡ് കാരണം വിവിധ മേഖലകളില്‍ നിന്നായി സര്‍ക്കാരിന് ലഭ്യമാകേണ്ടിയിരുന്ന നികുതി വരുമാനത്തില്‍ ഉണ്ടായ കുറവ് 2019-20, 2020-21, 2021 ഡിസംബര്‍ വരെ എന്നീ ക്രമത്തില്‍ പട്ടിക രൂപത്തില്‍ വിശദമാക്കാമോ;
( ബി )
കാേവിഡ് കാലയളവില്‍ സര്‍ക്കാര്‍ വിവിധ ഉത്തേജക പാക്കേജുകളിലൂടെ വിവിധ മേഖലകള്‍ക്ക് അധികമായി അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
506.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ സെസ്സ് പിരിക്കുവാൻ തീരുമാനിച്ചതിന്റെ ഉദ്ദേശലക്ഷ്യം എന്തായിരുന്നു; എന്ന് മുതലാണ് സെസ്സ് പിരിച്ചു തുടങ്ങിയത്; എത്ര രൂപയാണ് ഇതിലൂടെ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്; എത്ര രൂപ പ്രളയ സെസ്സിലൂടെ സമാഹരിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തുക റീബിൽഡ് കേരളയിലേക്ക് കൈമാറിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് കൈമാറിയതെന്നും എത്ര തുകയാണ് കൈമാറിയതെന്നും അറിയിക്കുമോ; തുക കൈമാറിയതുമായി ബന്ധപ്പെട്ട രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ?
507.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാര ഇനത്തിൽ നാളിതുവരെ ലഭിച്ചിട്ടുള്ള തുക സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷത്തിലും സംസ്ഥാനം പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനവും പിരിച്ചെടുക്കാൻ കഴിഞ്ഞ നികുതിയും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ?
508.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. സംവിധാനം നിലവിൽ വന്നത് എന്നാണ്; ജി.എസ്.ടി. സംവിധാനം നിലവിൽ വന്നതിനുശേഷം സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടോ;
( ബി )
ജി.എസ്.ടി. സംവിധാനത്തിന് അനുസൃതമായി നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന് നികുതി വകുപ്പ് പുനഃസംഘടിപ്പിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ജി.എസ്.ടി. സംവിധാനത്തിന് അനുസൃതമായി വകുപ്പിനെ പുന:സംഘടിപ്പിക്കാതിരുന്നതിനാൽ വലിയ തോതിൽ നികുതി ചോർച്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; ഇത് പരിഹരിക്കാൻ നിലവിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
509.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നഷ്ടപരിഹാരം കാര്യമായി ലഭ്യമാകാത്തത് സംസ്ഥാനങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കേരളത്തിന്റെ കേന്ദ്ര നികുതി വിഹിതത്തില്‍ കുറവ് വന്നിട്ടുണ്ടോ; എങ്കില്‍ ഇതുവഴി സംസ്ഥാനത്തിന് പ്രതിവര്‍ഷം എത്രത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ട്; വിശദീകരിക്കാമോ;
( സി )
കേന്ദ്ര നയത്തിന്റെ ഫലമായി സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പ്രത്യേക പാക്കേജുകള്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
510.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വര്‍ഷം ജി.എസ്.ടി. ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വിഹിതം എത്ര രൂപയായിരുന്നു; ഇതില്‍ എത്ര രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമായിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
മുന്‍വര്‍ഷങ്ങളിലെ ജി.എസ്.ടി. തുകയില്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടേണ്ട വിഹിതം പൂര്‍ണമായും ലഭ്യമായിട്ടുണ്ടോ; ഇതില്‍ കുടിശിക ഉണ്ടോ; എങ്കില്‍ എത്ര രൂപയാണ് ഇനി ലഭിക്കാനുള്ളത്; വിശദമാക്കുമോ?
511.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം ആംനസ്റ്റി സ്കീം പ്രകാരം പിരിച്ചെടുക്കുവാൻ ലക്ഷ്യമിട്ടിരുന്ന തുക എത്രയാണ്; ഇതിൽ എത്ര രൂപ പിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്;
( ബി )
ആംനസ്റ്റി സ്കീമുകൾ തുടർച്ചയായി പരാജയപ്പെടുന്നുവെന്ന് കരുതുന്നുണ്ടോ; എങ്കില്‍ കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
512.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കുന്ന ഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്ന നികുതി വളര്‍ച്ചയെത്രയെന്ന് വ്യക്തമാക്കാമോ; നടപ്പാക്കിയിട്ട് നാല് വര്‍ഷത്തിലധികമായിട്ടും ഉദ്ദേശിച്ച നികുതി വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് വിശകലനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ജി.എസ്.ടി. നടപ്പാക്കിയതുമുതല്‍ നാളിതുവരെ സംസ്ഥാനത്തിന് ആകെ ലഭിച്ച ജി.എസ്.ടി. വരുമാനം, നഷ്ടപരിഹാര തുക എന്നിവ സംബന്ധിച്ച കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
ജി.എസ്.ടി. നഷ്ടപരിഹാരം നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം എന്തൊക്കെ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
513.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷത്തിലും പെട്രോളിയം വില വർധനയുടെ ഫലമായി സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ള അധിക നികുതി വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അധിക നികുതി വരുമാനത്തിൽ നിന്നും നികുതി ഇളവ് അനുവദിക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതികൾ കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ ഈ ഇനത്തിൽ എത്ര രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
514.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാണിജ്യ നികുതി വകുപ്പിന്റെ പുന:ക്രമീകരണം സംബന്ധിച്ച നടപടികൾ ഏത് ഘട്ടത്തിലാണെന്നും ആയത് എന്ന് നടപ്പിൽ വരുത്താനാണ് ഉദ്ദേശിക്കുന്നെതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിലെ പുന:ക്രമീകരണം മൂലം ഉണ്ടാകുന്ന കാതലായ മാറ്റങ്ങൾ എന്തൊക്കെയാണെന്നും പുന:ക്രമീകരണം മൂലം ലക്ഷ്യമിടുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
515.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ 1996-2001 ലെ സര്‍ക്കാര്‍ അനുവദിച്ചതും 2001-06 ലെ സര്‍ക്കാര്‍ സബ്ട്രഷറി അനുവദിക്കണമെന്ന് പറഞ്ഞ് നിർത്തലാക്കിയതുമായ വണ്‍ മാന്‍‍ ട്രഷറി നാളിതുവരെ സബ്ട്രഷറിയായി പ്രഖ്യാപിക്കാന്‍ കഴിയാതെവന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
സ്ഥലവും കെട്ടിടവും സൗജന്യമായി നല്‍കാന്‍ തയ്യാറായാല്‍ പ്രസ്തുത സബ്ട്രഷറി ഉടന്‍ പ്രഖ്യാപിക്കുമോ?
516.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പള്ളിക്കത്തോട് സബ് ട്രഷറി കെട്ടിട നിർമാണം ഇപ്പോൾ ഏത് ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത ആവശ്യത്തിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലം ഇതിനായി കൈമാറുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; അഞ്ച് വര്‍ഷത്തിലധികമായി പദ്ധതി നടപടികള്‍ മുന്നോട്ട് പോകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
നടപടികള്‍ ത്വരിതപ്പെടുത്തി കെട്ടിട നിര്‍മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കാമോ?
517.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറികൾ നവീകരിക്കുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( ബി )
ട്രഷറികളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കുന്നതടക്കമുള്ള പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
കൊണ്ടോട്ടി സബ് ട്രഷറിയുടെ പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും പ്രവർത്തന ബാഹുല്യമുള്ള പ്രസ്തുത ട്രഷറി വിഭജിച്ച് വാഴക്കാട് കേന്ദ്രമായി ഒരു പുതിയ ട്രഷറി അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
518.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുണ്ടക്കയം സബ്ട്രഷറിയുടെ കെട്ടിട നിർമ്മാണത്തിനായി പുതിയ അക്രഡിറ്റഡ് ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ഇപ്പോൾ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി സബ്ട്രഷറിക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി പുറപ്പെടുവിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
519.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ സബ്ട്രഷറി ഓഫീസിലെ അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഉണ്ടെങ്കില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം എവിടെയെന്ന് വ്യക്തമാക്കാമോ?
520.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-ട്രഷറി വഴിയുള്ള റീഫണ്ടുകള്‍ക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
521.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദേശിച്ച സമയത്ത് മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇത്തരക്കാര്‍ക്ക് മസ്റ്ററിംഗ് നടത്താന്‍ കഴിയാത്ത സമയത്തെ പെന്‍ഷന്‍ കുടിശ്ശികയായി പരിഗണിച്ച് അനുവദിക്കാന്‍ തടസ്സമുണ്ടോ; ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് അറിയിക്കാമോ;
( സി )
നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
522.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ രജിസ്ട്രേഷന് അംഗീകൃത തൊഴിലാളി സംഘടനകളുടെ അംഗീകാരം നിര്‍ബന്ധമായിരുന്നത് ഭേദഗതി വരുത്തി 2020ല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ ആയിട്ടും നടപ്പിലാക്കിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ; ഇത് എന്ന് മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
പ്രകൃതി ദുരന്തവും മറ്റ് അപകടങ്ങള്‍ നിമിത്തവും ലോട്ടറി ടിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് മൂലം ഏജന്റുമാര്‍ക്ക് നഷ്ടം സംഭവിക്കാറുള്ളതിനാൽ ടിക്കറ്റിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
523.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളിൽ ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്രമക്കേടുകൾ സംബന്ധിച്ച് ഐ.ടി. വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നതിന്റെ വിശദാംശം നൽകാമോ?
524.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉത്തരവ് സാധാ നം.1024/2016/എച്ച്&എഫ്‌ഡബ്ല്യുഡി പ്രകാരം മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ അക്കൗണ്ട്സ്, എസ്റ്റാബ്ലിഷ്മെന്റ്, അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഓഡിറ്റ് നടത്തുന്നതിന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഏത് സാമ്പത്തിക വർഷം വരെയുളള വാർഷിക കണക്കുകളാണ് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്‍ ഓഡിറ്റ് പരിശോധനയ്ക്ക് സമർപ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഏത് സാമ്പത്തിക വർഷം വരെയുളള ഓഡിറ്റ് റിപ്പോർട്ടുകളാണ് പൂർത്തിയാക്കി സമർപ്പിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
525.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര, താമരക്കുളം പഞ്ചായത്തുകളില്‍ കെ.എസ്.എഫ്.ഇ. യുടെ ബ്രാഞ്ചുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബ്രാഞ്ചുകള്‍ ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
526.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. പൂച്ചാക്കല്‍ ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബ്രാഞ്ചിന്റെ അടിക്കടിയുള്ള മാറ്റം ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉദ്‌ഘാടനത്തിന് ശേഷം ഈ ബ്രാഞ്ച് ഏതൊക്കെ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്ന് വിശദമാക്കാമോ;
( സി )
കെ.എസ്.എഫ്.ഇ. ബ്രാഞ്ചുകള്‍ സ്ഥലം വാങ്ങി സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന കാര്യം പരിഗണിക്കുമോ?
527.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സര്‍ക്കാര്‍ വാഹനങ്ങൾക്ക് മാത്രമാണോ പരിരക്ഷ നൽകി വരുന്നത്;
( ബി )
എങ്കിൽ സ്വകാര്യ വാഹനങ്ങൾക്കും പ്രസ്തുത പദ്ധതിയിലൂടെ പരിരക്ഷ നൽകുവാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
528.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിലവില്‍ എത്ര സ്റ്റാമ്പ് വെണ്ടര്‍മാരാണുള്ളത്; സ്റ്റാമ്പ്, മുദ്രപത്രം, വെണ്ടര്‍ ലൈസന്‍സ് ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
രണ്ട് സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പാനൂര്‍ മേഖലയില്‍ സ്റ്റാമ്പ് വെണ്ടര്‍മാരില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
ഈ വര്‍ഷം തന്നെ പാനൂരില്‍ പുതിയ സ്റ്റാമ്പ് വെണ്ടറെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
529.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016-മുതല്‍ ജി.എസ്.ടി. വരുമാനത്തിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ എത്ര വീതമാണെന്ന് വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഇതില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട ജി.എസ്.ടി. വരുമാനം എത്രയാണെന്നും ഇതുവരെ ലഭിച്ചത് എത്രയാണെന്നും അറിയിക്കാമോ?
530.
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ അശാസ്ത്രീയമായും യുക്തിരഹിതമായും നടപ്പാക്കിയ ജി.എസ്.ടി. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭരണഘടനാ ഭേദഗതി പ്രകാരം ലഭിക്കേണ്ട ജി.എസ്.ടി. നഷ്ടപരിഹാരം യഥാസമയം പൂര്‍ണമായും ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വില്‍പന നികുതി, ജി.എസ്.ടി. എന്നിവ ഉള്‍പ്പെടെ വിവിധ നികുതികളുടെ ചോര്‍ച്ച തടയാനായി വിവര സാങ്കേതിക വിദ്യാധിഷ്ഠിതമായി നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടോ;
( ഡി )
ജി. എസ്. ടി. നിയമത്തിന് അനുസൃതമായി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിനെ നവീകരിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
531.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രബജറ്റിലെ ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ എന്ന പ്രഖ്യാപനം സംസ്ഥാന നികുതി വരുമാനത്തെ ഏത് രീതിയില്‍ ബാധിക്കുമെന്ന് വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തിന് സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയിക്കാനുള്ള അധികാരം ഇല്ലാതാക്കുന്ന പ്രസ്തുത തീരുമാനത്തിലൂടെ സംസ്ഥാനത്തിന് വരുമാന ശോഷണം സംഭവിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തീരുമാനം സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകളില്‍ എത്രമാത്രം ആഘാതം ഉണ്ടാക്കുമെന്ന് പഠനം നടത്തിയിട്ടുണ്ടോയെന്ന് വിശദീകരിക്കാമോ?
532.
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ബഡ്ജറ്റിലെ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ എന്ന പ്രഖ്യാപനം സംസ്ഥാനത്തിന് തിരിച്ചടിയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് രജിസ്ട്രേഷനുകൾ വഴിയുള്ള വരുമാനം എന്നിരിക്കെ കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം തനതു നികുതിയേതര വരുമാനത്തിൽ വൻ ഇടിവുണ്ടാക്കുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ നടപടി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സമീപനത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഏകീകൃത രജിസ്ട്രേഷൻ നടപ്പിലാക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവ ഏകീകരിക്കേണ്ടി വരികയും ഇത് കേന്ദ്ര സർക്കാർ നിർണ്ണയിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമാകുമോ; വിശദമാക്കാമോ;
( ഇ )
കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.