UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
690.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര ഇടപെടലുകള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
സഹകരണ മേഖലയില്‍ ആദായനികുതി വകുപ്പിന്റേതായ പുതിയ ഇടപെടലുകള്‍ വിശദീകരിക്കാമോ; ഇതിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികൾ വെളിപ്പെടുത്താമോ; ഇത് സംബന്ധിച്ച് 2021 -ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പഠനവിധേയമാക്കിയിട്ടുണ്ടോ;
( സി )
കേന്ദ്രസര്‍ക്കാര്‍ പുതുതായി ആരംഭിച്ച സഹകരണ മന്ത്രാലയവും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബാങ്കിങ് റഗുലേഷന്‍ (‌ഭേദഗതി) നിയമവും സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്നും അതിന് പരിഹാരമായി സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
691.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന പുനരുജ്ജീവന വായ്പ പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സഹകരണ മേഖലയില്‍ ആരംഭിച്ച സംരംഭങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
കാര്‍ഷിക - വ്യവസായിക - സേവന മേഖലകളില്‍ പുതിയ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ നൽകാമോ?
692.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മെമ്പര്‍ റിലീഫ് പദ്ധതി പ്രകാരം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എത്ര അംഗങ്ങള്‍ക്ക് എത്ര തുക വീതം അനുവദിച്ചു എന്നതിന്റെ വിശദാംശങ്ങൾ നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ?
693.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകാരികള്‍ക്ക് നല്‍കുന്ന സമാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി എത്ര രൂപയുടെ ധനസഹായമാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിതരണം ചെയ്തിട്ടുള്ളത്;
( ബി )
ഇത് സംബന്ധിച്ച് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; എത്ര ഗുണഭോക്താക്കളെയാണ് സഹായധനം ലഭിക്കുന്നതിന് അര്‍ഹതയുള്ളതായി തെരഞ്ഞെടുത്തിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
694.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെയര്‍ ഹോം പദ്ധതി പ്രകാരം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ആര്‍ക്കെല്ലാം ഭവന പദ്ധതി ലഭ്യമാക്കിയെന്നും ഏത് സഹകരണ സംഘം മുഖേനയാണ് ലഭ്യമാക്കിയതെന്നും വിശദമാക്കുമോ;
( ബി )
കെയര്‍ ഹോം പദ്ധതി തുടരുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ?
695.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമാേ?
696.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ ബാങ്കില്‍ ലയിപ്പിക്കുന്നതിന് മുമ്പ് ജില്ലാ ബാങ്കുകളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരാമര്‍ശിച്ചിട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അനര്‍ഹമായ സ്ഥാനക്കയറ്റങ്ങള്‍ ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച് അടിയന്തരമായി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
( സി )
അനധികൃത സ്ഥാനക്കയറ്റങ്ങള്‍ നടത്തുന്നത് കാരണം ഒട്ടേറെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ; വിശദമാക്കാമോ?
697.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപങ്ങൾക്കും വായ്‌പകൾക്കുമുള്ള നിലവിലെ പലിശനിരക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
698.
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി കേരള ബാങ്കുമായി സഹകരിച്ച് ഏതെങ്കിലും പദ്ധതി ആസൂത്രണം ചെയ്തിരുന്നോ; പ്രസ്തുത പദ്ധതി പ്രകാരം പണം നല്‍കിയതിന്റെ വിശദാംശം അറിയിക്കുമോ?
699.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിൽ കൂട്ടിലങ്ങാടി പഞ്ചായത്തിലെ മങ്കട പള്ളിപ്രം സഹകരണ ബാങ്കിന്റെ പരിധിയില്‍ വരുന്ന കൊളപ്പറമ്പ് പ്രദേശത്ത് പ്രസ്തുത ബാങ്കിന്റെ ഒരു ശാഖ ആരംഭിച്ച് പ്രവര്‍ത്തിക്കുന്നതിന് പ്രസ്തുത സംഘം നല്‍കിയ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിയ്ക്കുാമോ;
( ബി )
ശാഖ ആരംഭിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്ത് മറ്റ് ബാങ്കുകള്‍ നിലവിലില്ലാത്തത് സംഘത്തിന്റെ നിക്ഷേപവും വായ്പയും വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം സഹകാരികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഗണിച്ച് ശാഖ ആരംഭിക്കുന്നതിന് അനുമതി നല്‍കണമെന്ന സംഘത്തിന്റെ അപേക്ഷയില്‍ അടിയന്തര തീരുമാനം കൈക്കൊള്ളുമോ; വ്യക്തമാക്കാമോ?
700.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണ്;
( സി )
നിക്ഷേപത്തുക തിരികെ കൊടുക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
701.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
702.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നാല് ശതമാനം പലിശ നിരക്കിൽ നബാർഡിൽ നിന്നുള്ള പശ്ചാത്തല സൗകര്യ പുനർ വായ്പ കേരള ബാങ്ക് മുഖേന ലഭ്യമാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എത്ര സഹകരണസംഘങ്ങൾക്ക് എത്ര കോടി രൂപയുടെ വായ്പ അനുവദിച്ച് നൽകിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വായ്പകൾക്ക് പലിശ ഇളവ് ഇനത്തിൽ സർക്കാർ ആകെ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
703.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി ത്വക്ക് രോഗാശുപത്രിയിലെ പേഷ്യന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ആര്‍ 678) യുടെ ഘടന എന്താണെന്നും നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ ആരൊക്കെയാണെന്നും വെളിപ്പെടുത്തുമോ;
( ബി )
സൊസൈറ്റിയില്‍ നിലവിലുള്ള ഓഹരി ഉടമകളുടെ എണ്ണവും വിശദാംശങ്ങളും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സൊസൈറ്റിയുടെ ഓഡിറ്റ് ചുമതല ഏത് ഉദ്യോഗസ്ഥനാണെന്നും ഏതു വര്‍ഷം വരെയുള്ള ഓഡിറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
സൊസൈറ്റിയുടെ ബൈലോയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
704.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നും റിസര്‍വ് ബാങ്കില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ഇത്തരം നിയന്ത്രണങ്ങള്‍ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ സഹകാരികള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ അകറ്റുന്നതിനും സഹകരണ സംഘങ്ങളുടെ നിലവിലെ പ്രവര്‍ത്തനം നിയമാനുസൃതമായി തുടരുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
705.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ യൂണിവേഴ്‍സിറ്റി ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പാറശാല നിയോജകമണ്ഡലത്തിലെ കള്ളിക്കാട് ഗ്രാമപ‍ഞ്ചായത്തില്‍ സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിക്മ ക്യാമ്പസില്‍ പ്രസ്തുത സഹകരണ യൂണിവേഴ്‍സിറ്റി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
706.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്കില്‍ എത്ര സഹകരണ കോളേജുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ പ്രവര്‍ത്തിക്കുന്ന ആലത്തൂര്‍ താലൂക്ക് എഡ്യുക്കേഷന്‍ സൊസെെറ്റിയുടെ പ്രവര്‍ത്തനപരിധി ഏതെല്ലാം പഞ്ചായത്തുകളിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തന പരിധിക്ക് പുറത്തുളള താലൂക്കിലെ മറ്റ് പഞ്ചായത്തുകളില്‍ എഡ്യുക്കേഷന്‍ സൊസെെറ്റി രൂപീകരിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടോ; വിശദമാക്കാമോ?
707.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെ സഹകരണ സര്‍വ്വകലാശാല ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
708.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡ് പ്രതിസന്ധി മൂലം കേരള ബാങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ വായ്പാ പലിശയിളവ്, സാവകാശം, ഒറ്റത്തവണതീര്‍പ്പാക്കല്‍ ആനുകൂല്യം എന്നിവയ്ക്കു വേണ്ടി സമർപ്പിച്ചിട്ടുള്ള അപേക്ഷകളിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമാേ?
709.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
വിവിധ കാരണങ്ങളാല്‍ വായ്പാതുക കുടിശ്ശികയാവുകയും ജപ്തി നടപടികള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുള്ളവര്‍ക്ക് തിരിച്ചടവിനായി ഇളവുകള്‍ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
710.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശികകാര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയവും കൂടുതല്‍ ഇളവുകളും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സഹകാരികള്‍ക്ക് റിസ്ക്ക് ഫണ്ടില്‍ നിന്നും സഹായധനം ലഭിക്കുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനും സഹായ തുക വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
711.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍ നിന്ന് റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോര്‍ഡില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കിയെന്ന് ബാങ്ക് തിരിച്ചുള്ള വിവരം അറിയിക്കുമോ;
( സി )
പ്രസ്തുത ആനുകൂല്യം ഇതുവരെയും അനുവദിച്ചുകിട്ടാത്ത അപേക്ഷകളില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
അര്‍ഹരായ എല്ലാവര്‍ക്കും റിസ്ക് ഫണ്ട് ആനുകൂല്യം വേഗത്തില്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
712.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ എത്ര പേർക്ക് ആനുകൂല്യം ലഭ്യമാക്കിയെന്ന് ബാങ്ക് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
ആനുകൂല്യം ലഭ്യമാകാത്ത അപേക്ഷക‍ർക്ക് ഇതുവരെയും ആനുകൂല്യം അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
713.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. നടത്തിയ സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 237/18) റാങ്ക് ലിസ്റ്റ് എപ്പോഴാണ് നിലവിൽ വന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നൽകിയിട്ടുണ്ടെന്നും എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും വെളിപ്പെടുത്താമോ;
( സി )
ഈ തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
2021 ജൂണ്‍ 21-ന് വിദ്യാഭ്യാസ യോഗ്യതയില്‍ സ്പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പി.എസ്.സി. അപേക്ഷ ക്ഷണിക്കുമ്പോഴുള്ള യോഗ്യതാ മാനദണ്ഡം പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നതു വരെ നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
714.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ നിലമ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ അനുവദിച്ചിട്ടുളള ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
നിലമ്പൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ എ.ആര്‍.സി. & ഇ.പി. വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഈ വിഭാഗത്തില്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ തസ്തിക സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലമ്പൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഒരു അറ്റന്‍ഡര്‍ തസ്തിക മാത്രമാണ് അനുവദിച്ചിട്ടുളളതെന്നതുകാരണം സമന്‍സ്, മെസഞ്ചര്‍ എന്നീ ജോലികള്‍ ഒരാള്‍ തന്നെ ചെയ്യേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആവശ്യമായ പുതിയ അറ്റന്‍ഡര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
നിലമ്പൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഓഡിറ്റ് വിഭാഗത്തിലെ ഓഫീസ് സൂപ്രണ്ട് (ജൂനിയര്‍) എന്ന തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
715.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ സഹകരണ വകുപ്പിന് സ്വന്തമായി സ്ഥലം ഉണ്ടാേ;
( ബി )
ഉണ്ടെങ്കില്‍ എവിടെയെല്ലാമാണെന്നും ഓരാേ സ്ഥലത്തിന്റെയും നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ?
716.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് കണ്ണമ്പ്രയിലെ റൈസ് മില്ലിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റൈസ് മില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഇനി എത്ര നാള്‍ വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ?
717.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം ലഭ്യമാക്കാന്‍ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
718.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംങ്കിംഗ് നിയന്ത്രണ ഭേദഗതിയുടെ ചുവട് പിടിച്ച് സർവ്വീസ് സഹകരണ ബാങ്കുകളുടെ പേരിനൊപ്പമുള്ള ബാങ്ക് എന്ന വാക്ക് ഒഴിവാക്കുവാന്‍ റിസര്‍വ്വ് ബാങ്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
റിസര്‍വ്വ് ബാങ്കിന്റെ പ്രസ്തുത ഇടപെടല്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരം നടപടികള്‍ക്ക് എതിരെ നിയമനടപടികള്‍ക്കായി സുപ്രീം കോടതിയെ സമീപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
719.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആധാരങ്ങളുടെ ഫയലിംഗ് ഷീറ്റിന് ക്ഷാമം നേരിടുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഫയലിംഗ് ഷീറ്റുകള്‍ക്ക് ക്ഷാമം നേരിടുന്നതുമൂലം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( സി )
യുണീക് തണ്ടപ്പേര്‍ സംവിധാനം നിലവില്‍ വരുന്ന സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
720.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞു ഒരു വർഷമായിട്ടും ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
പൊതുജനങ്ങൾക്ക് എത്തിപ്പെടാൻ സൗകര്യമുള്ള മലപ്പുറം നഗരത്തിൽ കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടും ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിനുളള കാലതാമസം എന്തു കൊണ്ടാണ് ; ഇനിയും എന്തെല്ലാം പണികളാണ് പൂർത്തീകരിക്കാനുള്ളത് ;
( സി )
പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് സംവിധാനം മുഴുവൻ എന്നത്തേക്ക് മാറാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?
721.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
722.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെസ്റ്റ്ഹില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ രജിസ്ട്രാര്‍ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
723.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ മൂര്‍ക്കനാട് സബ്‍ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ അവശേഷിയ്ക്കുന്ന നിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ബി )
കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചാൽ കൂടുതല്‍ സൗകര്യമുള്ള കെട്ടിടത്തിലേയ്ക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റുന്നത് പൊതുജനങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമായിരിക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിര്‍മ്മാണം നിലച്ച ഈ പ്രവൃത്തി പൂര്‍ത്തീകരിയ്ക്കുന്നതിനാവശ്യമായ ഫണ്ട് വകയിരുത്തുന്നതിനു അടിയന്തര നടപടി സ്വീകരിക്കുമോ?
724.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിടത്തിന്റെ വാടക സംബന്ധിച്ച് ശ്രീ. ശ്രീധരന്‍ ബഹു. മന്ത്രിക്കു നല്‍കിയ പരാതിയില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ ;
( ബി )
വാടക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫിന്‍.4/4773/2018 നമ്പര്‍ ഫയലിലും, മിനിസ്റ്റര്‍.രജി.5502952/21 നമ്പര്‍ ഫയലിലും നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ശ്രീ. ശ്രീധരന്‍ കുറുങ്ങോട്ട് എന്ന വ്യക്തിയുടെ കെട്ടിടത്തിന്റെ വാടക പുതുക്കി നിശ്ചയിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്തു വീഴ്ചയുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോ?
725.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് രജിസ്ട്രേഷന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?
726.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ ഐജി ഓഫീസില്‍ ഇ-ഓഫീസ് സമ്പ്രദായം ആണാേ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഐ ജി ഓഫീസില്‍ ഫയലുകളില്‍ തീര്‍പ്പു കല്പിക്കുന്നതിന് കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
2021 ഡിസംബര്‍ 31 വരെ ഐ ജി ഓഫീസില്‍ എത്തിയ എത്ര ഫയലുകൾ ഇ-ഫയല്‍ സമ്പ്രദായത്തില്‍ തീർപ്പു കൽപ്പിക്കാതെയുണ്ടെന്ന വിവരം ലഭ്യമാക്കുമാേ;
( ഡി )
ഫെെവ് ഡേ റൂള്‍ പ്രകാരം ഫയലിൽ തീര്‍പ്പ് കല്‍പ്പിക്കാത്ത ഉദ്യാേഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമാേ എന്ന് വ്യക്തമാക്കാമാേ;
( ഇ )
കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കാമാേ?
727.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂരിൽ ഒരു സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കാനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പതിറ്റാണ്ടുകളായുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായ രജിസ്ട്രാര്‍ ഓഫീസ് എന്നാരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
728.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമാേ;
( ബി )
ഈ കെട്ടിടനിര്‍മ്മാണം എപ്പാേള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
729.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലത്തെ പുതിയ രജിസ്ട്രേഷന്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത രജിസ്ട്രേഷന്‍ കോംപ്ലക്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം സൗകര്യങ്ങളാണ് തയ്യാറാക്കുന്നത്;
( സി )
പ്രസ്തുത കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ എന്തെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്; എന്തെല്ലാം പൂര്‍ത്തികരിക്കുവാനുണ്ട്; പൂർത്തീകരിക്കാനുള്ളവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ;
( ഡി )
കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഇ )
പുതിയ കോംപ്ലക്സ് നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
730.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത രജിസ്ട്രാര്‍ ഓഫീസുകളുടെയും പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന രജിസ്ട്രാര്‍ ഓഫീസുകളുടെയും വിവരങ്ങൾ നൽകാമോ;
( ബി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അണ്ടത്തോട് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിടനിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
731.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്കായി ബാലന്‍സ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും അനുമതി ലഭ്യമായിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
732.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പ് അധ്യക്ഷനായ രജിസ്ട്രേഷന്‍ ഐ.ജി.യുടെ ഓഫീസില്‍ ഉള്‍പ്പെടെ സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പില്‍ പാെതു സ്ഥലം മാറ്റം അവസാനമായി നടന്നത് ഏത് വര്‍ഷമാണ്;
( ബി )
മൂന്ന് വര്‍ഷത്തിലേറെയായി ആസ്ഥാന ഓഫീസില്‍ ജാേലി ചെയ്യുന്ന ജീവനക്കാരുടെ പേര് വിവരം, തസ്തിക എന്നിവ ലഭ്യമാക്കുമാേ;
( സി )
പാെതു സ്ഥലംമാറ്റ മാനദണ്ഡപ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ ഒഴികെയുള്ള ബാക്കി ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തിലേറെ കാലമായിട്ടും സ്ഥലംമാറ്റം നല്‍കാത്തതിന്റെ കാരണമെന്തെന്ന് വിശദമാക്കാമാേ;
( ഡി )
മൂന്ന് വര്‍ഷത്തിലധികമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ പാെതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുന്നതിനു നടപടി സ്വീകരിക്കുമാേ?
733.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ ഹെഡ് ക്ലാര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട് എന്നീ സൂപ്പര്‍വെെസറി കേഡര്‍ തസ്തികയില്‍ ജാേലി ചെയ്യുന്ന എത്ര ഉദ്യോഗസ്‌ഥർ രജിസ്‍ട്രേഷന്‍ ഐ.ജി. ഓഫീസില്‍ ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജാേലി ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
സൂപ്പര്‍വെെസറി കേഡര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കേണ്ട ജീവനക്കാരെ സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക് പുനര്‍ വിന്യസിക്കുന്നതിന് നടപടി സ്വീകരിക്കുമാേ;
( സി )
രജിസ്ട്രേഷന്‍ വകുപ്പില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥ ഇപ്പാേഴും നിലവിലുണ്ടാേ എന്ന് വ്യക്തമാക്കുമാേ;
( ഡി )
ഏതെങ്കിലും സബ് രജിസ്ട്രാര്‍മാർ പ്രവൃത്തി ക്രമീകരണ വ്യസ്ഥയില്‍ ഐജി ഓഫീസില്‍ നിയമിക്കപ്പെട്ടിട്ടുണ്ടാേ എന്ന് വ്യക്തമാക്കുമാേ;
( ഇ )
രജിസ്ട്രേഷന്‍ വകുപ്പില്‍ എല്ലാ ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും വാഹനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.