UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
157.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെപ്രസി സര്‍വ്വേയുടെ ഭാഗമായി ആരാേഗ്യ വകുപ്പ് നടപ്പാക്കിയ 'അശ്വമേധം' പദ്ധതിപ്രകാരം സംസ്ഥാനത്ത് പുതുതായി ലെപ്രസി റിപ്പാേര്‍ട്ട് ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം നൽകാമോ;
( ബി )
ആയതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമാേ?
158.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വയനാട് ജില്ലയില്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
( ബി )
പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ നിലവില്‍ എത്ര രോഗികള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കാമോ?
159.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ഏതെല്ലാം ആശുപത്രികളിലാണ് മാനസികാരോഗ്യ പരിപാലന പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ?
160.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിന്റെ പ്രത്യേക പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് സി.എച്ച് .സി, പി.എച്ച് .സി എന്നിവയുടെ സമഗ്ര നവീകരണത്തിന് ഒരു പ്രത്യേക പാക്കേജ് നടപ്പാക്കുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
കുട്ടനാട്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുമോ ?
161.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ ആശുപത്രിക്കും എത്ര തുക അനുവദിച്ചുവെന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
162.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ - ഹെൽത്ത് പദ്ധതി മലപ്പുറം ജില്ലയിൽ ശരിയായ രൂപത്തിൽ നടപ്പിലായിട്ടില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആരോഗ്യ പ്രവർത്തകർ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിലൂടെ ആധാർ നമ്പർ മുഖേന രോഗിയുടെ വിവരങ്ങൾ ശേഖരിക്കുന്ന ഒന്നാം ഘട്ടം പോലും ജില്ലയിൽ പൂർത്തിയായിട്ടില്ലാത്തതിനാൽ നടപടികൾ ത്വരിതപ്പെടുത്തുമോ;
( സി )
ബില്ലിംഗ്, ലാബ് പരിശോധന ഫലം എന്നിവ ഇ-ഹെൽത്ത് സോഫ്റ്റ്‌ വെയർ മുഖേന ബന്ധിപ്പിക്കാത്തതു മൂലം മെഡിക്കൽ കോളേജുകളിൽ അടക്കം രോഗികൾ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോ?
163.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 4 കോടി രൂപ വീതം നീക്കി വെച്ച് ആരോഗ്യമേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;
( ബി )
ഇതു പ്രകാരം കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രഖ്യാപനത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
164.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി പ്രകാരം ഏതൊക്കെ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിട്ടുള്ളത്;
( ബി )
ആയതിന്റെ നിര്‍മ്മാണത്തിനും മറ്റനുബന്ധ പ്രവർത്തികൾക്കുമായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് എത്ര ഫണ്ട് ലഭിച്ചുവെന്ന് വ്യക്തമാക്കാമോ?
165.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ക്കായി 10 ബെഡുകള്‍ വീതമുള്ള എത്ര ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുവാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ എവിടെയൊക്കെയാണ് ഈ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് തിരഞ്ഞെടുത്ത ആശുപത്രികള്‍ ഏതൊക്കെയാണന്നും ഇവയുടെ നിര്‍മ്മാണ ചുമതല ഏത് ഏജന്‍സിയ്ക്കാണെന്നും നിര്‍മ്മാണത്തിന്റെ ഇതുവരെയുള്ള പുരോഗതിയും വ്യക്തമാക്കാമോ?
166.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യം നിലവിലുളള താലൂക്ക് ആശുപത്രികളിലും സി.എച്ച്.സി.കളിലും ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
167.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കോട്ടയത്ത് മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് പ്രഖ്യാപിച്ചത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
168.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ കോളേജ് ഉൾപ്പെടെ സർക്കാർ ആശുപത്രികളെ സംബന്ധിച്ച് പരാതികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് പരിശോധിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യവകുപ്പിൽ വിജിലൻസ് സംവിധാനം നിലവിൽ ഉണ്ടോ; ഉണ്ടെങ്കിൽ ആരുടെ നേതൃത്വത്തിലാണ് പ്രസ്തുത സംവിധാനം പ്രവർത്തിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും പ്രവർത്തിക്കുന്ന കാഷ്വാലിറ്റികളിൽ ആവശ്യത്തിന് മുതിർന്ന ഡോക്ടർമാരെ നിയമിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
169.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ആശുപത്രികളാണ് താലൂക്ക് ആസ്ഥാന ആശുപത്രികളായി പ്രവർത്തിക്കുന്നത് എന്ന് അറിയിക്കാമോ; പ്രസ്തുത ആശുപത്രികളുടെ പേര് വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
താലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ്ബി മുഖാന്തിരം ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പാലക്കാട് ജില്ലയിലെ താലുക്ക് ആശുപത്രികൾ ഉൾപ്പെടെ ഓരോ ആശുപത്രിക്കും അനുവദിച്ച ഫണ്ടിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
170.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിലായി സംസ്ഥാന സര്‍ക്കാര്‍ ആതുരാലയങ്ങളുടെ പശ്ചാത്തലസൗകര്യ നിർമാണത്തിനായി വിവിധ സാമ്പത്തിക ഏജന്‍സികള്‍ വഴി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു വഴി എത്ര ആശുപത്രി/ഡിസ്പെന്‍സറി/മെഡിക്കല്‍ കോളേജുകള്‍ക്കാണ് കെട്ടിടം പണിതു വരുന്നതെന്ന് അറിയിക്കാമോ?
171.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശുപത്രികളിലെ നോസോകോമിയല്‍ അണുബാധ കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ആശുപത്രികളിലെ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് നിലവിലുള്ള ഓട്ടോക്ലേവ് റും സി.എസ്.എസ്.‍ഡി ആക്കി മാറ്റുവാന്‍ ലക്ഷ്യമിട്ടിരുന്നോ; എങ്കില്‍ ആ ലക്ഷ്യം എത്രമാത്രം കൈവരിക്കുവാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ?
172.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
കെട്ടിട നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ ?
173.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാതൃ-ശിശു വിഭാഗങ്ങള്‍ക്കായുളള പുതിയ കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
മേല്‍ കെട്ടിട നിര്‍മ്മാണത്തിനായി എത്ര തുകയാണ് എൻ.എച്.എം. അനുവദിച്ചതെന്നും എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്നും എത്ര തുകയാണ് ബാക്കിയുളളതെന്നും വര്‍ഷം തിരിച്ചുളള വിശദാംശങ്ങള്‍ സഹിതം അറിയിക്കാമോ;
( സി )
മുടങ്ങിക്കിടക്കുന്ന മേല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ ഏജന്‍സി കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ പുതുക്കിയ ഡി.പി.ആർ. സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ; നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എത്ര തുകയാണ് ഇനി ആവശ്യമുളളതെന്നും അറിയിക്കാമോ;
( ഡി )
എൻ.എച്.എം. അനുവദിച്ച തുകയില്‍ ശേഷിക്കുന്ന തുക ഈ വര്‍ഷം തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, എൻ.എച്.എം. - സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ക്കും നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഇ )
ശേഷിക്കുന്ന തുക ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടോയെന്ന് അറിയിക്കാമോ; ഈ തുക അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കേണ്ട ഉദ്യോഗസ്ഥന്‍ തുക അനുവദിക്കാതിരിക്കുന്നതിന്റെ കാരണം വിശദമാക്കാമോ?
174.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര ജില്ലാ ആശുപത്രിയുടെ വികസനത്തിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലാ ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജില്ലാ ആശുപത്രിയില്‍ ആവശ്യമായ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് പരിഗണിക്കുമോ;
( ഡി )
ഇവിടെ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഐ.സി.യു-ന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
175.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ, കൂടല്‍ എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് നബാര്‍ഡ് ധനസഹായത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?
176.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി ബ്ലോക്ക് കെട്ടിട നിര്‍മ്മാണം നിലവില്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒ.പി ബ്ലോക്കിന്റെ പ്രവര്‍ത്തനം എന്ന് മുതൽ ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ;
( സി )
ഇവിടെ നിലവില്‍ ആമ്പുലന്‍സ് സൗകര്യമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
177.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം നടപ്പിലാക്കണമെന്ന കോടതി ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
കോടതി ഉത്തരവ് വന്നതെപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ഡി )
രാത്രികാല പോസ്റ്റ്മോർട്ടം പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ സ്റ്റാഫിനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ കോടതിവിധി കൈപറ്റി ഒരു മാസത്തിനകം നിയോഗിക്കണമെന്ന് വിധിന്യായത്തിൽ പറയുന്നുണ്ടോ;
( ഇ )
പ്രസ്തുത കോടതിവിധി എപ്പോഴാണ് കൈപ്പറ്റിയതെന്നും ആവശ്യമായ സ്റ്റാഫിനെ നിയോഗിച്ചുകഴിഞ്ഞോ എന്നും വ്യക്തമാക്കാമോ?
178.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഏതെല്ലാം ഡിപ്പാര്‍ട്ട്‌മെന്റുകളാണ് നിലവിലുള്ളതെന്നും അവയെല്ലാം പൂര്‍ണസജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
ജനറല്‍ ആശുപത്രി നിലവാരത്തിലുള്ള ബെഡ്ഡ് കപ്പാസിറ്റി ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ആനുപാതികമായി സ്റ്റാഫ് പാറ്റേൺ വര്‍ദ്ധിപ്പിക്കുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
നിര്‍മ്മാണം നടന്നുവരുന്ന പുതിയ കെട്ടിടം പൂര്‍ത്തിയാക്കി മതിയായ ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും പൂര്‍ണ സജ്ജമാക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമോ?
179.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ പ്രകാരം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്ന ആശുപത്രികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണപ്രവര്‍ത്തനത്തിനായി അനുവദിച്ച തുക എത്രയെന്നും എന്നാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വഹണ ഏജന്‍സികള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
180.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് പദ്ധതിയില്‍ അനുവദിച്ച 12 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
181.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് ഈരാറ്റുപേട്ട സി.എച്ച്.സി.യില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
182.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ നെല്ലാട് സബ് സെന്ററിന്റെ കെട്ടിട നിര്‍മ്മാണത്തിനായി 2020-21-ലെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 18 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
13.07.2020-ല്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( സി )
കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
183.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ബെഡ് സ്ട്രെങ്ത് എത്രയാണെന്ന് അറിയിക്കാമോ;
( ബി )
ബെഡ് സ്ട്രെങ്ത് ഇരുനൂറ് ആക്കുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കുമോ;
( സി )
മാസം അഞ്ഞൂറോളം പ്രസവം നടക്കുന്ന ഈ ആശുപത്രിയുടെ സ്റ്റാഫ് സ്ട്രെങ്ത് കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
184.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ചെറുവകുരില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ആയൂര്‍വേദാശുപത്രി താലൂക്ക് സംസ്ഥാന ആയൂര്‍വേദ ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുന്ന നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറില്‍ നിന്നും അധിക വിവരങ്ങള്‍ ചോദിച്ചിട്ടുള്ളത് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
50000-ല്‍ അധികം ജനസംഖ്യയുള്ള നെല്ലിക്കുഴി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാരായ നൂറ് കണക്കിന് രോഗികള്‍ നിത്യേന ആശ്രയിക്കുന്ന പ്രസ്തുത ആയൂര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
185.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തില്‍ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പുതിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുന്ന പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; ആയതിലേയ്ക്കായി ഏതൊക്കെ ആരോഗ്യകേന്ദ്രങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പാറശാല നിയോജകമണ്ഡലത്തില്‍ വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തിയിട്ടുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; വെല്‍നസ് സെന്ററുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
186.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് നിയാേജക മണ്ഡലത്തിലെ കാേങ്ങാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഐസാെലേഷന്‍ വാര്‍ഡ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമാേ?
187.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗ പരിചരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊടുവളളി നിയോജക മണ്ഡലത്തിലെ നരിക്കുനി സാമൂഹ്യ ആരോഗ്യ കേന്ദ്രം, മടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കട്ടിപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം, കൊടുവളളി സാമൂഹികാരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്ക് തത്വത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുളള വിവരം ലഭ്യമാക്കുമോ;
( ബി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നരിക്കുനി, മടവൂര്‍, കട്ടിപ്പാറ എന്നിവയുടെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഫയലിന്റെ നമ്പര്‍ ലഭ്യമാക്കുമോ;
( ഡി )
കൊടുവളളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിക്കാനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഇ )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( എഫ് )
ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ പരിഗണനയിലുളള ഫയലുകളുടെ നമ്പര്‍ ലഭ്യമാക്കുമോ?
188.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
രണ്ട് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്ള മറ്റ് ആശുപത്രികളില്‍ ഒ.പി. ഡ്യൂട്ടി നിര്‍വ്വഹിച്ചുവരുന്ന ഡോക്ടര്‍മാരുടെ സേവനം ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് പ്രത്യേകമായി ലഭിക്കുന്നതിനും, ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ;
( സി )
2016-ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ ഏതെല്ലാം വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എത്ര സ്റ്റാഫുകളാണ് ഉള്ളതെന്നും വിശദമാക്കാമോ;
( ഡി )
പുതുക്കാട് താലൂക്ക് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ആര്‍ദ്രം മിഷന്റെ ഭാഗമായി താലൂക്ക് ആശുപത്രികളിൽ അനുവദിക്കുന്ന അടിസ്ഥാന സൗകര്യവികസനങ്ങളും, തസ്തികകളും പുതുക്കാട് താലൂക്ക് ആശുപത്രിയ്ക്ക് കൂടി അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
189.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 2015-ല്‍ നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ക്യാന്‍സര്‍ ചികില്‍സാ ബ്ലോക്കിന്റെ പ്രവൃത്തികൾ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ക്യാന്‍സര്‍ ചികില്‍സാ ബ്ലോക്കിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി രോഗികള്‍ക്ക് ചികില്‍സാ സൗകര്യം എന്നുമുതൽ ലഭ്യമാക്കാനാവുമെന്ന് അറിയിക്കുമോ;
( സി )
കാലതാമസം ഒഴിവാക്കി പ്രസ്തുത ക്യാന്‍സര്‍ ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
190.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാത്തത് എന്തുകൊണ്ടെന്നും എപ്പോൾ ആരംഭിക്കുവാൻ സാധിക്കുമെന്നും വിശദമാക്കാമോ?
191.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ.യുടെ 2020-21 വര്‍ഷത്തെ ആസ്തി വികസന പദ്ധതി പ്രകാരം മണ്ഡലത്തിലെ മുല്ലശ്ശേരി സി.എച്ച്.സി-യ്ക്ക് ആംബുലന്‍സ് വാങ്ങുന്നതിന് 2020 ആഗസ്റ്റ് മാസം ഇരുപത്തി മൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സി.എച്ച്.സി-യ്ക്ക് ആംബുലന്‍സ് വാങ്ങുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആംബുലന്‍സ് ലഭ്യമാക്കാന്‍ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കുമോ?
192.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് തയ്യാറാക്കിയ കുറ്റിപ്പുറം താലൂക്കാശുപത്രിയുടെ സമഗ്ര നവീകരണ പ്രൊപ്പോസല്‍ നബാര്‍ഡില്‍ ഉള്‍പ്പെടുത്തിയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ 20% തുക നീക്കിവെച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയിക്കുമോ; ധന വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രസ്തുത പ്രവൃത്തി വര്‍ക്കിങ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ബാക്കി 80% തുകയ്ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് അംഗീകരിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
193.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് ചികിത്സാ സൗകര്യങ്ങളില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ സി.എച്ച്.സി. ചാലക്കുടി നഗരസഭയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികിത്സയ്ക്കായി ഇരുപത് കിലോമീറ്ററോളം സഞ്ചരിക്കേണ്ട സാഹചര്യം ഗൗരവത്തിലെടുക്കുമോ;
( ഡി )
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനായി ഒരു പ്രാഥമികാരോഗ്യകേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
194.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര വെണ്‍പകല്‍ ആശുപത്രിയില്‍ ആരാേഗ്യ വകുപ്പ് പുതിയതായി ഏതാെക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി എന്ന് വ്യക്തമാക്കാമാേ;
( ബി )
ഓരാേ പ്രവൃത്തികള്‍ക്കും എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമാേ?
195.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 2021 ഡിസംബർ മാസം നവജാത ശിശു യഥാസമയം ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നതിനാലാണ് യഥാസമയം ചികിത്സ ലഭിക്കാതെ കുട്ടി മരിക്കാനിടയായത് എന്ന ആക്ഷേപത്തിൻമേൽ അന്വേഷണം നടത്തിയിരുന്നോ; പ്രസ്തുത ഡോക്ടർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
196.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
ഒരേ സമയം എത്രപേര്‍ക്ക് ഡയാലിസിസ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദീകരിക്കാമോ?
197.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് തസ്തിക കഴിഞ്ഞ ഏഴ് മാസത്തില്‍ കൂടുതലായി ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ വളരെയേറെ രോഗികള്‍ ആശ്രയിക്കുന്നതും വളരെ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമായ പ്രസ്തുത ആശുപത്രിയില്‍ അടിയന്തര പ്രാധാന്യത്തോടുകൂടി ഒരു സൂപ്രണ്ടിനെ നിയമിക്കുമോ?
198.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക്‌ രോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത വകയില്‍ പേഷ്യന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിക്കാനുളള റിവിഷന്‍ റേറ്റ് സംബന്ധിച്ച അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
കാെരട്ടി ഗാന്ധിഗ്രാം ത്വക്ക്‌രോഗാശുപത്രിക്കു 10.03.21 -ലെ സ:ഉ (സാദാ) നം. 653/2021/എച് &എഫ് ഡബ്ലിയുഡി (H&FWD ) നമ്പര്‍ ഉത്തരവ് പ്രകാരം തുക അനുവദിച്ചതുപോലെ ചേവായൂര്‍ ആശുപത്രിക്കും തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
അപേക്ഷ തീര്‍പ്പു കല്‍പ്പിക്കുന്നതിനുണ്ടാകുന്ന വലിയ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്കു നല്‍കുമോ?
199.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ മേലാര്‍കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; മേലാര്‍കോട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നത്തേക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ കഴിയുമെന്ന് അറിയിക്കാമോ?
200.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി അനുമതി ലഭ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
മലയിന്‍കീഴ് താലൂക്കാശുപത്രിയില്‍ അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാനാകാത്തതിന്റെ കാരണം വിശദമാക്കാമോ; എന്നു മുതല്‍ പ്രസ്തുത ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുവാനാകും?
201.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ഏതെല്ലാം ആരോഗ്യകേന്ദ്രങ്ങളിലാണ് പകര്‍ച്ചവ്യാധി വാര്‍‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ടി നിര്‍മ്മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( സി )
എത്ര നിലകളിലാണ് ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതെന്നും, ഭാവിവികസനം സാധിക്കുന്ന തരത്തിലാണോ കെട്ടിടം രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അറിയിക്കാമോ ;
( ഡി )
ടി പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് ;വ്യക്തമാക്കുമോ ?
202.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
എത്ര കോടി രൂപയാണ് ഇതിനായി കിഫ്ബി അനുവദിച്ചിട്ടുള്ളത് ; എന്തെല്ലാം സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നൽകാമോ ;
( സി )
ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?
203.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തീകരിക്കാത്തവ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങള്‍ ആണുള്ളതെന്നും ആയത് പൂര്‍ത്തീകരിക്കുന്നതിനു നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
204.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്കരോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ തോതിലുള്ള വര്‍ധനവുണ്ടോ; ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ടോ; വൃക്ക രോഗബാധിതരുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ എണ്ണം വകുപ്പിന്റെ പക്കലുണ്ടോ ;
( ബി )
വൃക്ക രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ വകുപ്പ് തലത്തില്‍ കണ്ടെത്തിയിട്ടുണ്ടോ;
( സി )
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നതിനായി എത്ര അപേക്ഷകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്;
( ഡി )
സംസ്ഥാനത്ത് പ്രതിദിനം എത്ര പേര്‍ക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള സജ്ജീകരണം നിലവിലുണ്ട്; പ്രതിദിനം ശരാശരി എത്രപേരാണ് ഡയാലിസിസിന് വിധേയരാകുന്നത് ?
205.
ശ്രീ കെ ആൻസലൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സൃഷ്ടിച്ച കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
വ്യാജപ്രചരണങ്ങളിലൂടെ ആളുകളെ പരിഭ്രാന്തരാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തിയ സാഹചര്യത്തിലും കൊവിഡ് വ്യാപനം നേരിടാന്‍ സജ്ജമാക്കിയിരുന്ന സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
പകര്‍ച്ച വ്യാധിയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാസേവനം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സേവനം വ്യാപകമാക്കുന്നതിനും വെര്‍ച്ച്വല്‍ കണ്‍സള്‍ട്ടേഷന്‍ സാധ്യമാക്കുന്ന ഇ-സ‍ഞ്ജീവനി സംവിധാനം ശാക്തീകരിക്കുന്നതിനും നടപടികൾ പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വൈറോളജിയും ആരോഗ്യ രംഗത്തെ ഗവേഷണവും ശാക്തീകരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
206.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യമേഖലയിലെ സമഗ്ര പ്രവര്‍ത്തനത്തിന്റെ ഫലമായി നീതി ആയോഗ് സൂചികയില്‍ തുടര്‍ച്ചയായി നാലാം തവണയും കേരളത്തിന് ഒന്നാം സ്ഥാനം നിലനിര്‍ത്താനായിട്ടുണ്ടോ ; പ്രസ്തുത സൂചികയില്‍ വിവിധ സംസ്ഥാനങ്ങള്‍ നേടിയ സ്കോര്‍ താരതമ്യത്തിനായി അറിയിക്കാമോ ;
( ബി )
ആരോഗ്യ മേഖലയില്‍‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ ശ്ലാഘനീയമായ ഇടപെടലിന്റെയും ഈ സര്‍ക്കാരിന്റെ മികച്ച തുടര്‍ പ്രവര്‍ത്തനത്തിന്റെയും അംഗീകാരമായി ലഭിച്ചിട്ടുള്ള പുരസ്കാരങ്ങള്‍ ഏതെല്ലാമാണ് ;
( സി )
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ആഭ്യന്തരോല്പാദനത്തിന്റെ എത്ര ശതമാനമാണ് ചെലവഴിക്കുന്നത് ; കേന്ദ്ര സര്‍ക്കാര്‍ ജി.ഡി.പി.യുടെ എത്ര തുക ചെലവഴിക്കുന്നുണ്ട് എന്ന വിവരം ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
( ഡി )
പൊതുജനാരോഗ്യമേഖലയുടെ ശാക്തീകരണത്തിനന് തടസ്സമാകുന്ന വര്‍ദ്ധിച്ച തോതിലുള്ള രോഗാതുരത പരിഹരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ?
207.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;
( ബി )
ക്യാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ?
208.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ക്യാന്‍സര്‍ രോഗം വ്യാപകമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
ജില്ലയിലെ നിലവിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ?
209.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29 ന് ശേഷം സംസ്ഥാനത്ത് ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും ഗ്ലൗസുകൾ വാങ്ങിയെന്ന് തീയതിയും തുകയും അടക്കമുള്ള വിവരങ്ങൾ സഹിതം ലഭ്യമാക്കാമോ; പ്രസ്തുത പര്‍ച്ചേസ് ഓര്‍ഡറുകൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെയാണ് ടെൻഡർ ഇല്ലാതെ നൽകിയത് എന്ന വിവരം ലഭ്യമാക്കാമോ;
( സി )
ഏതൊക്കെ പർച്ചേസുകൾക്ക് ആരോഗ്യ മന്ത്രിയുടെ അംഗീകാരം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ; ആരോഗ്യ മന്ത്രി നൽകിയ അംഗീകാരത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
210.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനുളളത്;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
211.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് മെ‍ഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്രയമാകേണ്ട കൊബാള്‍ട്ട് തെറാപ്പി മെഷീന്‍ വാങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
212.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളില്‍ കാര്‍ഡിയോളജി പ്രൊഫസര്‍ പോസ്റ്റ് ഇല്ലാത്ത മെഡിക്കല്‍ കോളേജുകൾ ഏതൊക്കെ എന്ന് വ്യക്തമാക്കാമോ;
( ബി )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി പ്രൊഫസര്‍ പോസ്റ്റ് നിലവിലില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( സി )
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി പ്രൊഫസര്‍ പോസ്റ്റ് ഇല്ലാത്തതുകൊണ്ട്‌ 4 ജില്ലകളിലെ രോഗികള്‍ക്ക് മെച്ചപ്പെട്ടതും വേഗത്തിലുളളതുമായ ചികിത്സ ലഭിക്കുന്നതിന് താമസം സൃഷ്ടിക്കുന്നത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് പോസ്റ്റുകള്‍ കൂടുതല്‍ അനുവദിച്ചു നല്‍കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ഇ )
കാര്‍ഡിയോ തോറാസിക് സര്‍ജറി വിഭാഗത്തില്‍ പുതിയ തസ്തികകള്‍ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?
213.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനപ്രതിനിധികളായി മത്സരിക്കാന്‍ ലീവെടുത്ത ആശാവര്‍ക്കര്‍മാരെ കാലാവധിക്ക് ശേഷം പുനര്‍ നിയമിക്കുന്നതിന് നിയമതടസ്സമുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ലീവ് ക്യാന്‍സല്‍ ചെയ്യുന്ന മുറയ്ക്ക് സര്‍വ്വീസില്‍ പുന;പ്രവേശിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിവരിക്കാമോ;
( സി )
ലീവെടുത്ത ആശാവര്‍ക്കര്‍മാര്‍ക്ക് പകരം താത്കാലികമായി ആളെ നിയമിക്കുന്നതിന് വ്യവസ്ഥയുണ്ടോയെന്ന് അറിയിക്കാമോ?
214.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗമായ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ തസ്തികകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളില്‍ എത്ര തസ്തികകള്‍ സൃഷ്ടിക്കുവാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
215.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ലബോറട്ടറികളിൽ എത്ര ലാബ് ടെക്നീഷ്യൻമാരുടെ സ്ഥിരം തസ്തികകൾ നിലവിലുണ്ട് ; പ്രസ്തുത ലബോറട്ടറികളിൽ നിലവിൽ താൽക്കാലിക അടിസ്ഥാനത്തിൽ എത്ര ലാബ് ടെക്നീഷ്യന്മാർ ജോലി ചെയ്യുന്നുണ്ട് ?
216.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം താലുക്ക് ആസ്പത്രിയിലെ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
217.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജെ.പി.എച്ച്.എൻ ഗ്രേഡ് 2 തസ്തികയില്‍ നിന്നും ഗ്രേഡ് 1 തസ്തികലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് അര്‍ഹരായവര്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ സൂപ്പര്‍ ന്യൂമെററിയായി നിയമനം ലഭിച്ചവരുടെ സര്‍വ്വീസ് നാളിതുവരെയും റെഗുലറൈസ് ചെയ്യാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത സൂപ്പര്‍ ന്യൂമെററി തസ്തികയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശമാക്കാമോ;
( ഡി )
നിലവില്‍ സര്‍വ്വിസ് റെഗുലറൈസ് ചെയ്തവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഇ )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രമോഷന്‍ എന്നത്തേക്ക് നല്‍കാന്‍ സാധിക്കുമെന്നറിയിക്കാമോ?
218.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം എത്ര വയസ്സാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 62 വയസ്സായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ ;
( സി )
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് സര്‍ജന്‍ (ജനറല്‍ റിക്രൂട്ട്മെന്റ്) തസ്തികയിലേക്ക് എത്ര ഡോക്ടര്‍മാര്‍ക്കാണ് അഡ്വെെസ് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് (ജനറല്‍ റിക്രൂട്ട്മെന്റ് അസിസ്റ്റന്റ് സര്‍ജന്‍) അഡ്വെെസ് അയച്ച തീയതി എന്നാണെന്ന് അറിയിക്കുമോ;
( ഇ )
അഡ്വെെസ് അയച്ചതില്‍ നിന്ന് എത്ര പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി എന്ന് വിശദമാക്കാമോ;
( എഫ് )
എത്ര അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് കൂടി നിയമനം നല്‍കാന്‍ ബാക്കി ഉണ്ടെന്നുളള വിവരം അറിയിക്കുമോ;
( ജി )
അഡ്വെെസ് നല്‍കി സമയപരിധി കഴിഞ്ഞിട്ടും നിയമന ഉത്തരവ് നല്‍കാത്തതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ?
219.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 മാര്‍ച്ച് മാസം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ യു.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും വിരമിച്ച ശ്രീ. ബാലകൃഷ്ണന്‍ പി. എന്ന വ്യക്തിയുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇതുവരെ അനുവദിച്ച് നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിരമിച്ചിട്ട് 11 വര്‍ഷമാകുന്ന ഇദ്ദേഹത്തിന് പെന്‍ഷന്‍ അനുവദിക്കുന്നതിലുണ്ടായ കാലതാമസത്തിന് കാരണമെന്താണെന്ന് വിശദമാക്കാമോ;
( സി )
ആലപ്പുഴ ഗവഃ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിക്ക് നല്‍കിയ പെന്‍ഷനുമായി ബന്ധപ്പെട്ട് നം. ഇ2/8142/2011/റ്റി.ഡി.എം.സി.എ. തീയതി 17.02.2017-കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ടി വ്യക്തിയുടെ പെന്‍ഷനുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസിലുള്ള നടപ്പ് ഫയലിന്റെ നമ്പര്‍ വ്യക്തമാക്കാമോ;
( ഇ )
ഫയല്‍ എത്ര സമയത്തിനുളളില്‍ തീര്‍പ്പാക്കി പെന്‍ഷന്‍ അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
220.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശോധന നടത്തിയോയെന്നും ഇതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
221.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം സംസ്ഥാനത്തു ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും തെർമോമീറ്ററുകൾ വാങ്ങി എന്ന് തീയതിയും തുകയും അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത പര്‍ച്ചേസ് ഓര്‍ഡറുകൾ ലഭ്യമാക്കാമോ; ഇതിൽ ഏതൊക്കെയാണ് ടെൻഡർ ഇല്ലാതെ നൽകിയത് എന്ന വിവരവും ലഭ്യമാക്കാമോ ;
( ബി )
ഏതൊക്കെ പർച്ചേസുകൾക്ക് ആരോഗ്യ മന്ത്രിയുടെ അംഗീകാരം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ; ആരോഗ്യ മന്ത്രി നൽകിയ അംഗീകാരത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
222.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഏപ്രില്‍ മാസത്തിൽ ട്രിചുർ സർജിക്കൽസ് എന്ന സ്ഥാപനം ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററിനായി സര്‍ക്കാരിന് ക്വട്ടേഷൻ നൽകിയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റർ വാങ്ങിയത് സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ നോട്ട് ഫയലിന്റെയും കറന്റ് ഫയലിന്റെയും പകർപ്പ് ലഭ്യമാക്കാമോ?
223.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗ്രത അവോൺ എക്സിം എന്ന സ്ഥാപനത്തിൽ നിന്നും ഗ്ലൗസുകൾ വാങ്ങാനുള്ള തീരുമാനം സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ നോട്ട് ഫയലിന്റെയും കറന്റ് ഫയലിന്റെയും പകർപ്പ് ലഭ്യമാക്കാമോ ;
( ബി )
പഴവും പച്ചക്കറിയും മാത്രം വിൽക്കുന്ന സ്ഥാപനമാണ് ഇത് എന്ന കാര്യം ശ്രദ്ധയില്പെട്ടിരുന്നോ ; ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നോ ; വിശദാംശങ്ങൾ നൽകാമോ ?
224.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവി‍ഡ് കാലത്ത് നൈട്രല്‍ ഗ്ലൗസ് ഇറക്കുമതി ചെയ്യുന്നതിന് കേരള മെഡിക്കല്‍ സര്‍വ്വീസസ്‌ കോര്‍പ്പറേഷന്‍ നടത്തിയ ഇടപെടലുകളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് ഗ്ലൗസിന് ക്ഷാമം ഇല്ലാതിരുന്ന സമയത്ത് ടെണ്ടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കാതെ 12.15 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത് വിശദമായി അന്വേഷണം നടത്തുമോ;
( സി )
കീഴ്‌വഴക്കങ്ങള്‍ എല്ലാം മറികടന്ന് വിതരണ കമ്പനിക്ക് തുക മുന്‍‌കൂര്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; മെഡിക്കല്‍ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത സ്ഥാപനത്തിന് നല്‍കിയ കരാര്‍ പുന:പരിശോധിക്കുമോ?
225.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നിന്നും കോവിഡ് ബാധിതരായി ഇതര സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ മരണപ്പെട്ടവര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സോഫ്റ്റ്‍വെയറില്‍ വരുത്തേണ്ട മാറ്റം ഏതു ഏജന്‍സി വഴിയാണ് നടപ്പിലാക്കുന്നത് എന്നറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഈ വിഷയം സംബന്ധിച്ച് കോഴിക്കോട്ട് ജില്ലയിലെ ശ്രീമതി ബബിത ആർ., പാര്‍ത്ഥിവം, കല്പത്തൂര്‍, മേപ്പയൂര്‍ എം.എല്‍.എ. മുഖാന്തിരം സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാമോ?
226.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യഥാസമയം ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാത്തതുമൂലം കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുവാൻ കാരണമായതായി പഠനങ്ങൾ വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ കോവിഡ് മൂന്നാം തരംഗം മുന്നിൽകണ്ട് സി.എഫ്.എല്‍.ടി.സി. ഉൾപ്പെടെ വേണ്ടത്ര ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചതിന് കാരണം വ്യക്തമാക്കുമോ?
227.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഓരോ ജില്ലയിലും എത്ര സി.എഫ്.എൽ.ടി.സി.കൾ ആരംഭിച്ചുവെന്നും രണ്ടാം തരംഗത്തിന് ശേഷം ഇവയിൽ എത്ര എണ്ണം അടച്ചുപൂട്ടിയെന്നും മൂന്നാം തരംഗത്തില്‍ എത്ര സി.എഫ്.എൽ.ടി.സി. കൾ പുതിയതായി ആരംഭിച്ചുവെന്നും ജില്ലതിരിച്ച് വ്യക്തമാക്കുമോ?
228.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഏറ്റവും ഉയർന്ന കോവിഡ് ടി.പി.ആർ. നിരക്ക് രേഖപ്പെടുത്തിയ ദിവസവും ആ ദിവസത്തെ രോഗികളുടെ എണ്ണവും വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത ദിവസത്തെ ഇന്ത്യയിലെ ശരാശരി ടി.പി.ആർ. നിരക്കും രോഗികളുടെ എണ്ണവും അറിയിക്കാമോ;
( സി )
കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്ന് നിൽക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?
229.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് എത്ര കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
18 വയസ്സില്‍ താഴെ പ്രായമുള്ള എത്ര കുട്ടികളാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
230.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം, അവരുടെ ജില്ല തിരിച്ചുള്ള കണക്ക് എന്നിവ ലഭ്യമാക്കാമോ?
231.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുൻസർക്കാരിന്റെ കാലത്തെ എത്ര കോവിഡ് മരണങ്ങളാണ് ഔദ്യോഗിക ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
232.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾ വഴി എത്ര തുക ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; വകുപ്പ് തിരിച്ച് കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
നടപ്പ് സാമ്പത്തിക വർഷത്തില്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുകയുടെ വിശദാംശങ്ങൾ നല്‍കാമോ;
( സി )
2020-21, 2021-22 എന്നീ സാമ്പത്തിക വര്‍ഷങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നാളിതുവരെ എത്ര തുക നൽകിയിട്ടുണ്ട്; ഈ തുക ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത സാമ്പത്തിക വർഷങ്ങളിൽ ചെലവഴിച്ച ആകെ തുകയുടെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?
233.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 29-ന് ശേഷം സംസ്ഥാനത്ത് ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നുമാണ് പി.പി.ഇ. കിറ്റുകൾ വാങ്ങിയത് എന്ന വിവരം തീയതിയും തുകയും സഹിതം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പർച്ചേയ്‌സ് ഓര്‍ഡറുകൾ ലഭ്യമാക്കാമോ; ഇവയിൽ ഏതൊക്കെയാണ് ടെൻഡർ ഇല്ലാതെ നൽകിയതെന്ന വിവരം ലഭ്യമാക്കാമോ;
( സി )
ആരോഗ്യമന്ത്രിയുടെ അംഗീകാരം ഉണ്ടായിരുന്ന പർച്ചെയ്‌സുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; ആരോഗ്യമന്ത്രി നൽകിയ അംഗീകാരത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
234.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെറോണ്‍ (കെറോണ്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സ്) എന്ന കമ്പനിയിൽ നിന്നും സർക്കാർ നാളിതുവരെ എത്ര പി.പി.ഇ. കിറ്റുകൾ വാങ്ങി എന്ന് വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
2020 ജനുവരി 29-ന് ശേഷം പ്രസ്തുത സ്ഥാപനത്തിൽ നിന്നും എത്ര പി പി ഇ കിറ്റുകൾ വാങ്ങി എന്ന് തീയതി സഹിതം ലഭ്യമാക്കാമോ; പ്രസ്തുത പര്‍ച്ചേസ് ഓര്‍ഡറുകൾ ലഭ്യമാക്കാമോ?
235.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ നിന്നുള്ള സാന്‍ ഫാര്‍മ എന്ന സ്ഥാപനം 2020 മാർച്ച് മാസത്തിൽ ഇ-മെയില്‍ വഴി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് പി.പി.ഇ. കിറ്റ് നല്‍കാന്‍ സന്നദ്ധമാണെന്നറിയിച്ച് നൽകിയ കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
സാൻ ഫർമയിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങാനുള്ള തീരുമാനമെടുത്ത ആരോഗ്യ വകുപ്പിന്റെ നോട്ട് ഫയലിന്റെയും കറന്റ് ഫയലിന്റെയും പകർപ്പ് ലഭ്യമാക്കാമോ?
236.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ചട്ടം ലംഘിച്ച് 12 കോടി രൂപയുടെ ഗ്ലൗസ് ഇറക്കുമതി ചെയ്ത സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
ആഭ്യന്തര മാർക്കറ്റിൽ നിന്നും ഗ്ലൗസ് സംഭരിക്കണമെന്ന ഉത്തരവ് നിലനിൽക്കേ ഇംഗ്ലണ്ടിൽ നിന്നും ഗ്ലൗസ് ഇറക്കുമതി ചെയ്യാനുണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഗ്ലൗസ് ഒന്നിന് പരമാവധി വില 5.75 രൂപയായി നിശ്ചയിച്ച് മേയ് 27-ന് ഉത്തരവിറക്കിയെങ്കിലും 12.15 രൂപയ്ക്ക് ഇറക്കുമതി ചെയ്തതിന്റെ കാരണം വിശദമാക്കാമോ; ഇതുപ്രകാരം ജൂൺ മൂന്നിന് 6.07 കോടി രൂപ വിതരണക്കാർക്ക് നൽകിയത് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുമോ?
237.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ഒന്ന് രണ്ട് മൂന്ന് തരംഗങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം വ്യക്തമാക്കുമോ?
238.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പില്‍ നിന്നും മരുന്ന് വാങ്ങിയതുൾപ്പെടെയുള്ള അഞ്ഞൂറോളം സുപ്രധാന ഫയലുകള്‍ കാണാതായത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
കോവിഡ് സാഹചര്യത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നുകളും ഉപകരണങ്ങളും മെഡിക്കല്‍ സര്‍വ്വീസസ്‌ കോർപ്പറേഷൻ വഴി വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഫയലുകള്‍ കാണാതായത് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമായ വിവരം ലഭ്യമാക്കുമോ;
( സി )
ഇതില്‍ കുറ്റക്കാരായവർക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം നല്‍കുമോ?
239.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മാറ്റിവെച്ച തുക ഉപയോഗിച്ച് ഐസൊലേഷൻ വാർഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലത്തിലും ഇതിനകം എത്ര ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇപ്പോൾ എത്രയെണ്ണത്തിന് അനുമതി നൽകിയെന്നും ഓരോ മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഐസൊലേഷൻ വാർഡുകൾ ഉടനെ സ്ഥാപിക്കുന്നില്ലായെങ്കിൽ ഓരോ നിയോജകമണ്ഡലത്തിലും എം.എൽ.എ.മാർ നിർദ്ദേശിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് ഈ തുക ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
240.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ ആദ്യഘട്ടത്തിൽ കോവിഡ് മരണങ്ങളുടെ കണക്കിൽ ഉൾപ്പെടാത്തതും പിന്നീട് ഉൾപ്പെടുത്തിയതുമായ മരണങ്ങളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ആദ്യഘട്ടത്തിൽ കോവിഡ് മരണങ്ങളുടെ കണക്കിൽപ്പെടാതിരിക്കുകയും പിന്നീട് ഉൾപ്പെടുത്തുകയും ചെയ്യുവാനുണ്ടായ സാഹചര്യങ്ങൾ വ്യക്തമാക്കുമോ?
241.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് എത്ര പേര്‍ മരിച്ചിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
അന്യസംസ്ഥാനത്തെ ആശുപത്രികളില്‍ വെച്ച് മരണപ്പെടുന്ന കേരളീയര്‍ക്ക് നിലവില്‍ ധനസഹായം നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
242.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നതിനുള്ള ഉത്തരവാദിത്വം ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( സി )
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലീം ഓര്‍ഫനേജിന്റെ കീഴിലുള്ള കോളേജ് കെട്ടിടത്തിലെയും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെയും വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
243.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ പാർശ്വഫലം മൂലം മരണം സംഭവിച്ചതുമായി ബന്ധപ്പെട്ട് ഹർജി ലഭിച്ചിട്ടുണ്ടോ;
( ബി )
അപൂര്‍വ്വമായി സംഭവിക്കുന്ന ഇത്തരം കേസ്സുകളില്‍പ്പെടുന്നവരുടെ ചികിത്സാ ചെലവും കുടുംബത്തിന് സഹായവും നൽകുന്നതിനുള്ള നടപടി പരിഗണനയിലുണ്ടോ;
( സി )
എങ്കില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും തുടര്‍ നടപടി എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
244.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഏപ്രില്‍ മാസത്തിൽ ട്രിച്ചൂര്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററിനായി സര്‍ക്കാരിന് ക്വട്ടേഷൻ നൽകിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും എത്ര രൂപ നിരക്കിലാണ് തെര്‍മോമീറ്റർ വാങ്ങിയതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും എന്നാണ് ക്വട്ടേഷൻ ലഭിച്ചതെന്നും എന്നാണ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റർ വാങ്ങാനായി തീരുമാനിച്ചതെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും തെര്‍മോമീറ്റർ വാങ്ങുന്നതിനു മുൻപ് വിപണി വില എത്രയാണെന്ന് പരിശോധിച്ചിരുന്നോയെന്നും ആ സമയത്തെ വിപണി വില എന്തായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തില്‍ നിന്നും ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റർ വാങ്ങാനുള്ള തീരുമാനം അന്നത്തെ ആരോഗ്യ മന്ത്രി അംഗീകരിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ?
245.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകളിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ; ഈ വിഷയം സംബന്ധിച്ച് ആരോഗ്യവകുപ്പിലെ ജീവനക്കാരെ സസ്പെന്റ്‌ ചെയ്യാൻ ഇടയായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ക്രമക്കേടുകള്‍ കടന്നു കുടുന്നതിന്റെ ഭാഗമായി കോവിഡ് മൂലം മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ സാമ്പത്തിക ആനുകുല്യങ്ങള്‍ നഷ്ടമാകുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ?
246.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റര്‍ ഡോസായി സർക്കാർ നല്‍കി വരുന്നത് ഏത് വാക്സിനാണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ മേഖലയില്‍ നിന്നും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏത് വാക്സിനാണ് എന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസായി നല്‍കി വരുന്ന വാക്സിനുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ എല്ലായിടത്തും അംഗീകാരമുണ്ടോ; വിശദമാക്കുമോ?
247.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് അതിതീവ്ര വ്യപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിലവില്‍ എത്ര മാനസിക ആരോഗ്യ പ്രവര്‍ത്തകരെയാണ്‌ നിയമിച്ചതെന്ന് വ്യക്തമാക്കാമോ ;
( ബി )
എത്ര രോഗികള്‍ക്ക് ഇവരുടെ സേവനം ലഭ്യമായെന്ന് വ്യക്തമാക്കാമോ ?
248.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഭ്യമായ കോവിഡ് പ്രതിരോധ വാക്സിനുകള്‍ ഏതെല്ലാമെന്നും അവയുടെ വില എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വാക്സിനുകള്‍ സംസ്ഥാനത്ത് എത്ര പേര്‍ക്ക്എത്ര ഡോസ് വീതം ഉപയോഗിച്ചുവെന്നും ഇനിയും രണ്ടു ഡോസ് എടുക്കാനുള്ളവര്‍ എത്രയെന്നും ഒന്നാം ഡോസ് എടുത്തവര്‍ എത്രയെന്നും വിശദമാക്കാമോ ;
( സി )
വാക്‌സിനേഷൻ എടുത്തവരുടെ കണക്കില്‍ കേരള സംസ്ഥാനം എത്രാമത്തെ സ്ഥാനത്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ഒന്ന്, രണ്ട്, മൂന്ന് തരംഗങ്ങളിൽ ഓരോന്നിലും എത്ര പേര്‍ക്ക് രോഗം പിടിപെട്ടുവെന്നും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) എന്ത് മാനദണ്ഡ പ്രകാരം നല്കി വരുന്നുവെന്നും എത്രപേര്‍ക്ക് ലഭിച്ചുവെന്നും വിശദമാക്കാമോ;
( ഇ )
മൂന്നാം ഡോസ് നല്കുന്നതുവഴി അവര്‍ക്ക് ശാസ്ത്രീയമായി എന്തെല്ലാം ഗുണഫലങ്ങളുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
249.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ഐസൊലേഷൻ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ;
( ബി )
താലൂക്ക് ആസ്ഥാന പഞ്ചായത്തായ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രസ്തുത ഐസൊലേഷൻ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിയ്ക്കാമോ; ഇത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
250.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തില്‍ നാളിതുവരെ എത്ര കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അതില്‍ എത്ര പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്;
( ബി )
ചവറ നിയോജകമണ്ഡലത്തില്‍ കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതരായ എത്രപേർക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്?
251.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം വിദേശരാജ്യങ്ങളില്‍ വച്ചും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വച്ചും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എന്തെങ്കിലും ധനസഹായം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആശ്വാസമായി ധനസഹായം അനുവദിക്കുന്നത് പരിഗണിക്കുമോ?
252.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മാറ്റി വയ്ക്കപ്പെട്ട തുക വിനിയോഗിച്ച് മണലൂര്‍ മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മണലൂര്‍ മണ്ഡലത്തില്‍ നിന്നും ഏത് ആരോഗ്യസ്ഥാപനത്തെയാണ് തെരഞ്ഞെടുത്തതെന്നും, പ്രസ്തുത ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
253.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡാനന്തരം ഉണ്ടാകുന്ന പ്രയാസങ്ങള്‍ മൂലം നിരവധിയാളുകള്‍ ആത്മഹത്യ ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിഷാദം, മാനസിക പ്രശ്നങ്ങള്‍ എന്നിവ ഉള്ളവർ കോവിഡ് കാലത്തെ ഒറ്റപ്പെടലും, പിരിമുറുക്കവും അവഗണനയും കാരണം ആത്മഹത്യയിലേക്കു നയിക്കപ്പെടുന്ന പ്രവണത പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
254.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;ആയതിനായി ഏതെങ്കിലും ഫണ്ട് വകയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ?
255.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡാനന്തര രോഗങ്ങള്‍ മൂലം മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പേരുകള്‍ കണ്ടെത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോവിഡും കോവിഡാനന്തര രോഗങ്ങളും മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; നാളിതുവരെ എത്രപേർക്ക് നഷ്ടപരിഹാരം നല്കിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
കോവിഡ് നെഗറ്റീവ് ആയി മുപ്പത് ദിവസത്തിനുള്ളില്‍ സംഭവിച്ച മരണങ്ങള്‍ കോവിഡ് മരണങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എത്രപേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ബഹു.സുപ്രീം കോടതി ഉത്തരവ് പ്രകാരം ധനസഹായം വേഗത്തില്‍ നല്‍കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
256.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൗമാരക്കാർക്ക് നൽകിവരുന്ന കോവിഡ് -19 വാക്സിനേഷൻ എത്രത്തോളം പൂര്‍ത്തീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
257.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീമതി കെ.കെ.രമ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 മാർച്ചില്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ സാന്‍ ഫാര്‍മ എന്ന സ്ഥാപനം കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന് പി.പി.ഇ. കിറ്റ് നല്‍കാന്‍ സന്നദ്ധമാണെന്നറിയിച്ച് ഇ- മെയില്‍ വഴി കത്ത് നൽകിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
ഈ സ്ഥാപനത്തിന് കരാര്‍ നൽകുന്നതിനു മുന്നോടിയായി പ്രസ്തുത സ്ഥാപനത്തിന്റെ പശ്ചാത്തലം അന്വേഷണ വിധേയമാക്കിയിരുന്നോ;
( സി )
ഈ സ്ഥാപന‍‍ം നൽകുന്ന പി.പി.ഇ. കിറ്റിന് ഗുണനിലവാരം ഉണ്ടോ എന്ന് ഉറപ്പു വരുത്താൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഡി )
കെറോണ്‍ (Careon Health care Solutions ) കമ്പനിയിൽ നിന്നും 550 രൂപയ്ക്കു് പി.പി.ഇ. കിറ്റ് വാങ്ങിയ ദിവസം തന്നെ 1500 രൂപയ്ക്ക് സാൻ ഫാര്‍മ എന്ന സ്ഥാപനത്തിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങാൻ തീരുമാനിച്ചിരുന്നോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( ഇ )
സാൻ ഫാർമയിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങാനുള്ള തീരുമാനം ആരോഗ്യ വകുപ്പു മന്ത്രി അംഗീകരിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ?
258.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഏപ്രില്‍ മേയ് മാസങ്ങള്‍ ആയപ്പോള്‍ പി.പി.ഇ കിറ്റും, ഗ്ലൗസും ഉള്‍പ്പെടെ 15 ഇനങ്ങളെ അത്യാവശ്യ മരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവുകൾ പ്രകാരം ഒരു ഗ്ലൗസിന്റെ പരമാവധി വില എത്രയായാണ് നിജപ്പെടുത്തിയതെന്ന് വിശദമാക്കാമോ;
( സി )
M/S Agrata avon exim എന്ന സ്ഥാപനത്തിൽ നിന്നും 2021 മേയ് മാസത്തിൽ ഗ്ലൗസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ; എത്ര രൂപയ്ക്കാണ് ഈ സ്ഥാപനത്തിൽ നിന്നും ഗ്ലൗസുകൾ വാങ്ങാൻ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും ഗ്ലൗസുകൾ വാങ്ങാൻ ഉണ്ടാക്കിയ കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകൾ പേനകൊണ്ട് തിരുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് അംഗീകാരം നല്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
M/S Agrata avon exim എന്ന സ്ഥാപനത്തിൽ നിന്നും ഗ്ലൗസുകൾ വാങ്ങാനുള്ള തീരുമാനം ആരോഗ്യ വകുപ്പു മന്ത്രി അംഗീകരിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ?
259.
ശ്രീ ഐ ബി സതീഷ്
ശ്രീ. എച്ച്. സലാം
ശ്രീ. പി.പി. സുമോദ്
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് കോവിഡ്-19 മൂന്നാം തരംഗം വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും അതിജീവനം ഉറപ്പാക്കുന്നതിനുമായി എന്തെല്ലാം മുന്നൊരുക്കങ്ങളാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് സജ്ജമാക്കിയിരുന്നതെന്ന് അറിയിക്കാമോ;
( സി )
ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് നടത്തിയ ക്രമീകരണങ്ങള്‍ എന്തെല്ലാമായിരുന്നു; വ്യക്തമാക്കാമോ;
( ഡി )
മൂന്നാം തരംഗത്തില്‍ ഒമിക്രോണ്‍, ഡെല്‍റ്റ തുടങ്ങിയ വകഭേദങ്ങളുടെ വ്യാപനം തടയുന്നതിനായി സ്വീകരിച്ച പ്രത്യേക കരുതല്‍ നടപടികള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കാമോ;
( ഇ )
കോവിഡാനന്തര തുടര്‍ ചികിത്സകള്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
260.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈറല്‍ സാംക്രമിക രോഗങ്ങളുടെ ഗവേഷണം, നിയന്ത്രണം, ചികിത്സ എന്നിവ ലക്ഷ്യമിട്ടുകൊണ്ട് നിര്‍മ്മിക്കുന്നതിന് തീരുമാനിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ പുതിയതായി നിര്‍മ്മിക്കാന്‍ ആരംഭിച്ച 14 നില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ച് വരുന്നു; വിശദമാക്കാമോ?
261.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്നതും കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഭക്ഷണവും വെള്ളവും പരിശോധിക്കാന്‍ കഴിയുന്ന സംവിധാനവുമുള്ള റീജിയണല്‍ അനലിറ്റിക്കല്‍ ആന്റ് റിസര്‍ച്ച് ലബോറട്ടറിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് വലിയവെളിച്ചത്ത് സര്‍ക്കാര്‍ അനുവദിച്ച ഒരു ഏക്കര്‍ സ്ഥലത്ത് ലാബിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപയെന്നും പ്രവൃത്തി എപ്പോള്‍ തുടങ്ങുമെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത ലബോറട്ടറി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാവുകയെന്ന് വിശദമാക്കുമോ?
262.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ലാബുകളിലെ ലാബ് ടെക്നീഷ്യൻമാരുടെ കുറവ് പരിഗണിച്ചുകൊണ്ട് ആർ.ടി.പി.സി.ആർ., ട്രൂനാറ്റ് ടെസ്റ്റുകൾക്ക് സംവിധാനങ്ങളുള്ള ലബോറട്ടറികളിലും ആർദ്രം പദ്ധതി വഴി ആരംഭിച്ച എഫ്.എച്.സി.കളിലും സ്ഥിരം ടെക്നീഷ്യൻമാരുടെ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുമോ;
( ബി )
ഒരു ലാബ് ടെക്നീഷ്യൻ മാത്രമുള്ള ലബോറട്ടറികളിൽ ഒരു തസ്തിക കൂടി അനുവദിച്ചുകൊണ്ട് ലാബുകൾ സ്ഥിരമായി പ്രവർത്തിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തുമോ?
263.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ നിലവിൽ എത്ര ഐ.സി.ഡി.എസ് പദ്ധതികളാണ് ഉള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിയിലും എത്ര ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികകളാണ്നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
ഐ.സി.ഡി.എസ്. പദ്ധതി, സൂപ്പര്‍വൈസര്‍ തസ്തിക എന്നിവ അനുവദിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ;
( ഡി )
നിലവിലുള്ള പദ്ധതികളില്‍ ഏത് വര്‍ഷത്തെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് സൂപ്പര്‍വൈസര്‍ തസ്തികകള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
264.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത കാരണം മഞ്ചേശ്വരം സി.എച്ച്.സി.യുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മഞ്ചേശ്വരം സി.എച്ച്.സി.ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത് പരിഗണനയിൽ ഉണ്ടോ; കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇല്ലെകിൽ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
265.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ഫാര്‍മസി പ്രാക്ടീസ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, എം.ഫാം എന്നീ കോഴ്സുകള്‍ തുടങ്ങുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസലില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
266.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ എത്ര സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തിക നിലവിലുണ്ട്;
( ബി )
പ്രസ്തുത തസ്തികയില്‍ നിലവിൽ എത്ര പേര്‍ ജോലി ചെയ്യുന്നു; വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തിക ഇവിടെ നിന്നും മറ്റു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
തസ്തിക മാറ്റം കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
267.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുങ്കടവിള അരുവിപ്പുറം ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ ഒ .പി. ലെവല്‍ ട്രീറ്റ്മെന്റ് ആരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ പ്രമേയം ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും നിരവധി ആളുകള്‍ ചികിത്സ തേടി എത്തുന്നതുമായ അരുവിപ്പുറം ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ ഒ .പി. ലെവല്‍ ട്രീറ്റ്മെന്റ് ആരംഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാമോ?
268.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
9 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കിടത്തി ചികിത്സ ലഭ്യമാക്കാന്‍ ഉതകുന്ന ആയുര്‍വേദ ആശുപത്രി ഇല്ലായെന്നത് കണക്കിലെടുത്ത് പുതിയത് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമായ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ നിലവാരമുയര്‍ത്തി ആയുര്‍വേദ ആശുപത്രിയായി വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
269.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഭരണാനുമതി ലഭിച്ചതും നടന്നു വരുന്നതുമായ പ്രവൃത്തികള്‍ ഏതൊക്കെയാണ് ;
( ബി )
പ്രസ്തുത കോളേജില്‍ പുതിയ പി.ജി.കോഴ്സ് ആരംഭിച്ചതും നിലവിലുള്ള ബാച്ചുകളില്‍ കുട്ടികളുടെ വര്‍ദ്ധനവും കണക്കിലെടുത്ത് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
270.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷൻ മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികളിന്മേൽ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നതിനും മറ്റ് എല്ലാ ഇടപാടുകള്‍ക്കും സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പ്രകാരമുള്ള ടെണ്ടര്‍ നടപടിക്രമങ്ങള്‍, കമ്പനികളുമായിട്ടുള്ള നെഗോസിയേഷന്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
കോവിഡ് കാലഘട്ടത്തില്‍ വാങ്ങിയ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോയെന്നും ഇവ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ?
271.
ശ്രീ. നജീബ് കാന്തപുരം
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാലയളവില്‍ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മരുന്ന് വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
മരുന്നു വാങ്ങലുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്റെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ നിന്നും ഫയലുകൾ മായിച്ചു കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഫയലുകൾ വീണ്ടെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഹീമോഫീലിയ മരുന്നുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തിന് കാരണമായവർക്കെതിരെയും കോവി‍ഡ്കാല മരുന്നുകള്‍ വാങ്ങിയതില്‍ വീഴ്ച വരുത്തിയവര്‍ക്കുമെതിരെയും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
272.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹീമോഫീലിയ മരുന്നുകള്‍ ലഭ്യമാകുന്ന എത്ര കേന്ദ്രങ്ങള്‍ നിലവിലുണ്ട് എന്നറിയിക്കാമോ; ഹീമോഫിലിയ സൊസൈറ്റി വഴി ഉണ്ടായിരുന്ന മരുന്ന് വിതരണം നിലച്ച വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മരുന്ന് ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
273.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി സംസ്ഥാന ബാലാവകാശ കമ്മീഷൻ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടു കൂടി പ്രത്യേക സംവിധാനം രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ബാലാവകാശ കമ്മീഷന്റെ വാർഷിക വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനു എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത ഓഡിറ്റ് ചെയ്യാൻ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാന ബാലാവകാശ കമ്മീഷൻ രൂപീകരിച്ചതിനു ശേഷം ഏതെല്ലാം വർഷങ്ങളിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
274.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ വനിതാ-ശിശു വികസന ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വനിതാ-ശിശു വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ എത്ര ഓഫീസുകളാണ് നിലവിലുള്ളത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസുകള്‍ വാടക കെട്ടിടത്തില്‍ നിന്നും മാറ്റുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
275.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ ഈ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ചുറ്റു മതിൽ തകർന്നതിനാൽ സുരക്ഷിതമല്ലാത്ത ചിൽഡ്രൻസ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സി.ഡബ്ല്യു.സി.യുടെ നിർദ്ദേശം ഒരു വർഷത്തിലധികമായി നടപ്പാക്കാതെ പോയതിന് കാരണം വ്യക്തമാക്കുമോ?
276.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ശിശുവികസന വകുപ്പ് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉഴവൂര്‍-മാഞ്ഞൂര്‍ പഞ്ചായത്ത് 2,9 വാര്‍ഡുകളിലെ അങ്കണവാടി നിര്‍മ്മാണത്തിനു വേണ്ടി മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം വിട്ടു നല്‍കുന്നതിനായുള്ള വ്യക്തമായ റിപ്പോര്‍ട്ട് സർക്കാരിന് നല്‍കിയിട്ടുണ്ടോ; ഇല്ലായെങ്കില്‍ ഇതില്‍ ഉണ്ടായിരിക്കുന്ന കാലതാമസം വിശദീകരിക്കാമോ;
( ബി )
30/10/2021 ല്‍ വനിതാ ശിശുവികസന വകുപ്പ് ബി1/224/2021 പ്രകാരം സർക്കാർ നല്‍കിയ കത്തിന് മറുപടി നല്‍കാന്‍ ഡയറക്ടറേറ്റില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ട് ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കോപ്പി ലഭ്യമാക്കാമോ;
( സി )
ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിലേക്കായി ഡയറക്ടറേറ്റിലും ജില്ലാ ഓഫീസിലുമായി 4 മാസത്തെ സമയം എടുക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
277.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ശിശുക്ഷേമ സമിതി കേന്ദ്രീകരിച്ച് നടന്ന ദത്തു വിവാദത്തില്‍ വകുപ്പ് അധ്യക്ഷയുടെ തലത്തില്‍ നടത്തിയ അന്വേഷണത്തിന്മേലുള്ള റിപ്പാേര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമാേ;
( ബി )
പ്രസ്തുത അന്വേഷണ റിപ്പാേര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമാേ?
278.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതേവരെ കോവിഡ്-19 എത്ര പേരില്‍ ആണ് സ്ഥിരീകരിച്ചിട്ടുള്ളത്; ഏജ് ഗ്രൂപ്പ് തിരിച്ച് ശതമാനക്കണക്ക് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് വാക്സിനേഷന്‍ സ്വീകരിച്ച മുതിര്‍ന്നവരുടെയും, കുട്ടികളുടെയും എണ്ണവും ശതമാനക്കണക്കും ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ കോവിഡാനന്തര രോഗം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; ഇത്തരം ആളുകളുടെ വിവരശേഖരണം നടത്തിയിട്ടില്ലെങ്കില്‍ ഇവ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.