 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2767.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
മിഷൻ മുഖേന ഭവന നിർമ്മാണ
ആനുകൂല്യം ലഭിക്കുന്നതിനായി
നിലവിൽ രണ്ടുലക്ഷത്തോളം
പട്ടികജാതി-പട്ടികവർഗ
കുടുംബങ്ങൾ അപേക്ഷ
സമർപ്പിച്ചിട്ടുള്ള കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കുടുംബങ്ങൾക്കെല്ലാം
ലൈഫ് മിഷൻ മുഖേന വീട് നിർമിച്ചു
നൽകാൻ സാധിക്കുമെന്ന് വകുപ്പ്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ലൈഫ്
മിഷൻ പദ്ധതിയിലേക്ക്
പട്ടികജാതി- പട്ടികവർഗ വികസന
വകുപ്പ് ഈ സാമ്പത്തിക വർഷം എത്ര
തുക കൈമാറിയിട്ടുണ്ട്;
വിശദാംശങ്ങൾ നൽകുമോ;
(
സി )
ലൈഫ്
ഭവന പദ്ധതിയിൽ പട്ടികജാതി
പട്ടികവർഗ്ഗ കുടുംബങ്ങൾക്ക്
അർഹമായ പ്രാതിനിധ്യം
ലഭിക്കുന്നുണ്ടെന്ന് വകുപ്പ്
വിലയിരുത്തുന്നുണ്ടോ;
ഇല്ലെങ്കിൽ വകുപ്പ് മുഖേന
പട്ടികജാതി-പട്ടികവർഗ
വിഭാഗങ്ങൾക്ക് പ്രത്യേക ഭവന
പദ്ധതി ആവിഷ്കരിക്കാൻ
തയ്യാറാകുമോ; വിശദാംശം നൽകുമോ?
2768.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തിലെ കൊപ്പം മുതുതല
പഞ്ചായത്തുകളിലായി താമസിക്കുന്ന
കാട്ടൂനായ്ക്കര്‍
വിഭാഗത്തില്‍പ്പെടുന്ന
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ
ഉന്നമനത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
ഇവരില്‍
സ്വന്തമായി വീടില്ലാത്ത
കുടുംബങ്ങള്‍ ഉണ്ടോ; വീടും
സ്ഥലവുംഇല്ലാത്ത കുടുംബങ്ങള്‍
ഉണ്ടോ;
(
സി )
ഉണ്ടെങ്കില്‍
അവര്‍ക്ക് വീടും സ്ഥലവും ജീവിത
സാഹചര്യങ്ങളും
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;?
2769.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ ഭൂരഹിതരായ
ആദിവാസികളുടെ എണ്ണം
എത്രയാണെന്ന് ഗ്രാമപഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
ഇവര്‍ക്ക്
ഭൂമി പതിച്ച് നല്‍കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
നടപടിക്രമങ്ങളുടെ പുരോഗതി
ഏതുവരെയായിട്ടുണ്ടെന്നും
ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള
വിശദാംശങ്ങള്‍ അറിയിക്കാമോ?
2770.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിലെ ഭൂരഹിതരും
ഭവനരഹിതരുമായ പട്ടികവർഗ്ഗ
കുടുംബങ്ങളുടെ വിവരങ്ങൾ
ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പട്ടികവർഗ്ഗ
കുടുംബങ്ങളുടെ വിവരം
ലഭ്യമാക്കാമോ;
(
ബി )
ഭൂരഹിതരും
ഭവനരഹിതരുമായ പട്ടികവർഗ്ഗ
കുടുംബങ്ങൾക്ക് ഭൂമിയും വീടും
ലഭ്യമാക്കുന്നതിനായി നിലവിൽ
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ
ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ
മണ്ഡലത്തിലെ മുഴുവൻ പട്ടികവർഗ്ഗ
കുടുംബങ്ങൾക്കും ഭൂമിയും വീടും
ലഭ്യമാക്കുന്നതിന് വേണ്ട
നടപടികൾ സ്വീകരിക്കുമോ?
2771.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
21.05.2020-ലെ
ജി.ഒ.(ആര്‍.റ്റി) നമ്പര്‍
449/2020 പ.വ.വി.വ. ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ പട്ടികജാതി
വികസന വകുപ്പ് ഡയറക്ടറുടെ
20.10.2020-ലെ
ഡെവ.സി1-5025/2020 നമ്പര്‍
ഉത്തരവ് പ്രകാരം വര്‍ക്കല
മണ്ഡലത്തിലെ മുനിക്കുന്ന് കോളനി
നവീകരണത്തിനുള്ള എസ്റ്റിമേറ്റ്
നിര്‍വ്വഹണ ഏജന്‍സിയായ ജില്ലാ
നിര്‍മ്മിതി കേന്ദ്രത്തില്‍
നിന്നും ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
21.05.2020-ല്‍
ഭരണാനുമതി ലഭിച്ച പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കുന്നതിനായി
പട്ടികജാതി ക്ഷേമ വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
2772.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തില്‍ നിന്നും
പട്ടികജാതി കോളനികളുടെ
നവീകരണത്തിനായി അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി തെരഞ്ഞെടുത്ത
കോളനികള്‍ ഏതെല്ലാമാണെന്നും
പ്രസ്തുത കോളനികളില്‍
നടപ്പാക്കുന്ന പദ്ധതികള്‍
ഏതൊക്കെയെന്നും അറിയിക്കുമോ;
(
ബി )
ഇപ്രകാരം
ഓരോ പദ്ധതിയ്ക്കുമായി
നീക്കിവച്ചിട്ടുള്ള തുക
എത്രയെന്നും പദ്ധതികളുടെ
നിലവിലുള്ള പുരോഗതി
എന്താണെന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിലേയ്ക്ക് പാറശ്ശാല
മണ്ഡലത്തില്‍ നിന്നും പുതുതായി
ഏതൊക്കെ കോളനികള്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടെന്നുള്ള
വിവരം അറിയിക്കാമോ?
2773.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ ഏതൊക്കെ
പട്ടികവര്‍ഗ്ഗ കോളനികളെയാണ്
അംബേദ്കര്‍ സെറ്റില്‍മെന്റ്
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കോളനികളില്‍ എന്തൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നതെന്നും
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്നും
വിശദീകരിക്കുമോ?
2774.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തിലെ കോരുത്തോട്
ഗ്രാമപഞ്ചായത്തിലെ
മാങ്ങാപ്പേട്ട പട്ടികവര്‍ഗ്ഗ
കോളനി, പാറത്തോട്
ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം
പട്ടികവര്‍ഗ്ഗ കോളനി എന്നിവ
അംബേദ്കർ വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2775.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തില്‍ നിന്നും
പട്ടികജാതി കോളനികളുടെ
നവീകരണത്തിനായി അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി തെരഞ്ഞെടുത്ത
കോളനികള്‍ ഏതൊക്കെയെന്നും
പ്രസ്തുത കോളനികളില്‍
നടപ്പാക്കുന്ന പദ്ധതികള്‍
ഏതൊക്കെയെന്നും അറിയിക്കാമോ;
(
ബി )
ഇപ്രകാരം
ഓരാേ പദ്ധതിയ്ക്കുമായി
നീക്കിവച്ചിട്ടുളള തുക
എത്രയെന്നും പദ്ധതികളുടെ
നിലവിലുളള പുരോഗതി എന്താണ്
എന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയിലേയ്ക്ക് പാറശ്ശാല
മണ്ഡലത്തില്‍ നിന്നും പുതുതായി
ഏതൊക്കെ കോളനികള്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ട് എന്നുളള
വിവരം അറിയിക്കാമോ?
2776.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തിൽ അംബേദ്കര്‍ സ്വാശ്രയ
ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ
മുളക്കുളം
പഞ്ചായത്തിലെ വടകുന്നപ്പുഴ
കോളനി നവീകരണം സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കോളനി നവീകരണവുമായി ബന്ധപ്പെട്ട
ഉത്തരവ്
ഇറക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
ഉത്തരവ്
ഇറക്കിയിട്ടില്ലായെങ്കിൽ
ആയതിന്റെ കാരണം വിശദീകരിക്കാമോ;
(
സി )
സംസ്ഥാനത്ത്
കോളനി നവീകരണത്തിനായി ഏതെല്ലാം
അക്രെഡിറ്റെഡ് ഏജന്‍സികളെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ; ഏല്പിക്കുന്ന
പ്രവൃത്തികൾ പാതിവഴിയില്‍
ഉപേക്ഷിച്ച് പോകുന്നതായ
പരാതികൾക്ക് എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ;
(
ഡി )
പ്രസ്തുത
ഏജൻസികൾ പാതി വഴിയില്‍
ഉപേക്ഷിച്ച പ്രവൃത്തികൾ
പൂര്‍ത്തീകരിക്കൂവാന്‍ എന്ത്
നടപടിയാണ് സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഇപ്രകാരം
പാതി വഴിയില്‍ ഉപേക്ഷിച്ച എത്ര
പ്രവൃത്തികള്‍ നിലവിലുണ്ട്
എന്നറിയിക്കാമോ; വിശദീകരണം
നല്‍കാമോ?
2777.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചിറ്റൂർ
താലൂക്കിലെ ഒഴലപ്പതി വില്ലേജിൽ
മല്ലമ്പതി പട്ടികവർഗ്ഗ കോളനി
നിവാസികൾക്ക് 1998-99 വർഷങ്ങളിൽ
പട്ടയമായി അനുവദിച്ചുകിട്ടിയ
ഭൂമി മറ്റു വിഭാഗക്കാർ
അനധികൃതമായി കൈവശപ്പെടുത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഭൂമി
അന്യാധീനപ്പെട്ട
പട്ടികവർഗ്ഗക്കാരുടെ പേര്
വിവരങ്ങൾ, ഭൂമിയുടെ
വിസ്തീർണ്ണം, സർവ്വേ നമ്പർ
തുടങ്ങിയ വിവരങ്ങളും ഭൂമി
കൈവശപ്പെടുത്തിയത്
ആരെല്ലാമാണെന്നും വിശദമാക്കാമോ;
(
സി )
1999-ലെ
പട്ടികവർഗ്ഗ ഭൂമി
കൈമാറ്റനിയന്ത്രണവും പുനരവകാശ
സ്ഥാപനവും നിയമ പ്രകാരം
അന്യാധീനപ്പെട്ട ഭൂമി
തിരിച്ചെടുത്ത്
പട്ടികവർഗ്ഗക്കാർക്ക്
നൽകുന്നതിന് സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
2778.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമ
പദ്ധതി പ്രകാരം ഏതെല്ലാം
കോളനികളുടെ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുളളത് ഏതൊക്കെ
കോളനികളെന്ന് വിശദമാക്കാമോ;
(
സി )
ദേവികുളം
മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി
പ്രകാരം ഇതുവരെ എത്ര
പട്ടികജാതി, പട്ടികവര്‍ഗ്ഗ
കോളനികള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2779.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ പട്ടികജാതി-
പട്ടികവര്‍ഗ്ഗ കോളനികളില്‍
എന്തൊക്കെ വികസന പദ്ധതികളാണ്
നടന്നുവരുന്നത്; കോളനികളുടെ
പേരും ഫണ്ടിന്റെ വിശദാംശങ്ങളും
പ്രവൃത്തികളുടെ പുരോഗതിയും
വ്യക്തമാക്കാമോ?
2780.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
വര്‍ഷം അട്ടപ്പാടിയില്‍ 9
ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തതിനെത്തുടര്‍ന്ന്
ശിശുമരണങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്; വിശദമാക്കുമോ;
(
ബി )
നടപ്പ്
വര്‍ഷം അട്ടപ്പാടിയില്‍
ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(
സി )
ശിശുമരണങ്ങള്‍
തുടര്‍ന്നും റിപ്പോര്‍ട്ട്
ചെയ്ത സാഹചര്യത്തില്‍
സര്‍ക്കാര്‍ നടപടികള്‍
ഫലപ്രദമായിരുന്നില്ല എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ഡി )
ആദിവാസി
മേഖലകളിലെ ആരോഗ്യ
പ്രശ്നങ്ങള്‍ക്ക് ശാശ്വത
പരിഹാരമുണ്ടാക്കുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
2781.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവിഭാഗത്തിൽപ്പെട്ട
കുട്ടികള്‍ക്ക് ഒരു പഠന മുറി
എന്ന പദ്ധതി പ്രകാരം എത്ര പഠന
മുറികളാണ് അനുവദിച്ചതെന്നും
ഇതിനായി എത്ര കാേടി രൂപ
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമാേ;
(
ബി )
കാസര്‍കോഡ്
ജില്ലയില്‍ പ്രസ്തുത പദ്ധതി
പ്രകാരം എത്ര പഠനമുറികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
പൂർത്തീകരിക്കാനുള്ളവ
എത്രയെന്നും വ്യക്തമാക്കാമാേ?
2782.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ കായലിനോടും
പുഴകളോടും ചേര്‍ന്ന് കിടക്കുന്ന
പട്ടികജാതി സങ്കേതങ്ങളുടെ
പാര്‍ശ്വഭിത്തി കെട്ടി
സംരക്ഷിക്കുന്നതിനും കാനകള്‍
പുനരുദ്ധരിക്കുന്നതിനും
കോളനിയുമായി ബന്ധപ്പെട്ട്
കിടക്കുന്ന റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിനും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇതു
സംബന്ധിച്ച് 15/9/2021-ലെ
651/2021/വി.ഐ.പി./എം (എസ്.
സി./എസ്. ടി., ബി.സി. & ഡി)
കത്ത് പ്രകാരം നല്‍കിയ
ശിപാര്‍ശയില്‍
സ്വീകരിച്ചിട്ടുള്ള നടപടി
എന്തെന്ന് വിശദമാക്കാമോ?
2783.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ പട്ടികജാതി
കോളനികളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന് കോളനി
തിരിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോളനികളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍
കാലാവധിക്കുളളില്‍
പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ
എന്ന് അറിയിക്കാമോ?
2784.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
ലഭ്യമാക്കുന്ന പ്രവൃത്തികള്‍
നോഡല്‍ ഏജന്‍സികള്‍ മുഖേന
നിര്‍വ്വഹിക്കണമെന്ന് നിബന്ധന
കൊണ്ടുവരാനിടയായ സാഹചര്യം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച പ്രവൃത്തികള്‍
പാതിവഴിയില്‍
ഉപേക്ഷിക്കപ്പെടുന്നതും
പൂര്‍ത്തീകരിക്കാതിരിക്കുന്നതും
വലിയ
ആക്ഷേപങ്ങള്‍ക്കിടയാക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ അനുവദിക്കുന്ന
പ്രവൃത്തികള്‍ തദ്ദേശസ്വയംഭരണ
വകുപ്പ് മുഖേന എസ്റ്റിമേറ്റ്
തയ്യാറാക്കി ഇ-ടെണ്ടര്‍ വഴി
കരാറുകാര്‍ക്ക് നല്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2785.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്ത്
പട്ടികജാതിക്കാര്‍ക്ക്
നേരെയുള്ള അതിക്രമങ്ങള്‍
ഏറ്റവും അധികമുള്ള സംസ്ഥാനമാണ്
കേരളമെന്ന രീതിയിലുള്ള നാഷണല്‍
ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ദേശീയ ശരാശരിയുമായി
താരതമ്യപ്പെടുത്തിയുള്ള
കണക്കുകള്‍ ലഭ്യമാക്കുമോ;
(
ബി )
ഉന്നതവിദ്യാഭ്യാസ
രംഗത്ത് ഉള്‍പ്പെടെ
പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍
കടുത്ത വിവേചനം
നേരിടുന്നതായുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുള്ള എത്ര പരാതികളാണ്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും
ഈ സര്‍ക്കാരിന്റെ കാലത്തും
ലഭിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
സി )
പട്ടികജാതി
പട്ടികവര്‍ഗ അതിക്രമ നിരോധന
നിയമപ്രകാരം അതിക്രമങ്ങൾ
ഫലപ്രദമായി തടയാൻ
കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിനുള്ള കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
2786.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവസ്വം
ബോര്‍ഡില്‍ പട്ടിക
വിഭാഗക്കാരുടെ പ്രാതിനിധ്യം
ജനസംഖ്യാനുപാതികമായി
വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്
പട്ടിക ജാതി ക്ഷേമ സമിതി
(പി.കെ.എസ്) എപ്രകാരമാണ് അപേക്ഷ
നല്‍കിയത്; നാളിതുവരെ പ്രസ്തുത
വിഷയത്തില്‍
തീരുമാനമെടുക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
2787.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആദിവാസി മേഖലകളിൽ
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും ഉപയോഗം
തടയുന്നതിനായി ബോധവൽക്കരണ
പരിപാടികൾ സംഘടിപ്പിക്കാറുണ്ടോ;
(
ബി )
എങ്കിൽ
നടപ്പുസാമ്പത്തിക വർഷം
ഇപ്രകാരമുള്ള എത്ര ബോധവൽക്കരണ
പരിപാടികൾ
സംഘടിപ്പിച്ചിട്ടുണ്ടെന്നും അവ
ഏതൊക്കെ ദിവസങ്ങളിൽ ഏതൊക്കെ
സ്ഥലങ്ങളിലാണ്
സംഘടിപ്പിച്ചതെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ബോധവൽക്കരണ പരിപാടികൾക്കായി
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ നൽകുമോ?
2788.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിങ്ങമ്മല
പഞ്ചായത്തിലെ ആദിവാസി
പെൺകുട്ടികളുടെ ആത്മഹത്യയെ
കുറിച്ചും അതിന് കാരണമായി
കരുതപ്പെടുന്ന മേഖലയിലെ
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗത്തെക്കുറിച്ചും അന്വേഷണം
നടത്തിയിട്ടുണ്ടെങ്കിൽ അതിലെ
പ്രധാന കണ്ടെത്തലുകൾ
എന്തൊക്കെയായിരുന്നു; പ്രസ്തുത
അന്വേഷണ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
2789.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വനാവകാശ
നിയമമനുസരിച്ച് എത്ര ഉരു
കൂട്ടങ്ങൾക്ക്/കോളനികൾക്ക്
സമുദായ അവകാശം നൽകിയിട്ടുണ്ട്;
(
ബി )
രേഖകളും
വിവരങ്ങളും ക്രോഡീകരിച്ച്
സൂക്ഷിക്കുന്നതിനും
സമയബന്ധിതമായി റെക്കോർഡ് റൈറ്റ്
നൽകുന്നതിനും വിവര
സാങ്കേതികവിദ്യയുടെ സഹായം
പ്രയോജനപ്പെടുത്തുന്നുണ്ടോ;
(
സി )
വനാവകാശ
സർട്ടിഫിക്കറ്റുകൾ ഡിജിലോക്കർ
വഴി ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2790.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ വിവിധ
ആനുകൂല്യങ്ങള്‍ കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
വര്‍ഷാരംഭത്തില്‍ തന്നെ
നല്‍കുന്നതിനു നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2791.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസി
വിഭാഗത്തില്‍പ്പെട്ട നിരവധി
വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
അടച്ചിടലിന് ശേഷം സ്കൂളുകളില്‍
എത്താനാകുന്നില്ലെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കോവിഡാനന്തര
സാഹചര്യത്തില്‍ മതിയായ യാത്രാ,
താമസ സൗകര്യങ്ങള്‍
ഉറപ്പാക്കാനാകാത്തത്
സ്‌കൂളിൽനിന്നും കുട്ടികളുടെ ഈ
കൊഴിഞ്ഞു പോകലിന്
കാരണമായിട്ടുണ്ടോ;
അറിയിക്കാമോ;
(
സി )
ഇക്കാര്യങ്ങളില്‍
പരിഹാരമുണ്ടാക്കുന്നതിന്
പട്ടികവര്‍ഗ്ഗ വകുപ്പ്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
2792.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
കുന്നംകുളം താലൂക്കില്‍ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2793.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിന്നോക്ക
സമുദായത്തിൽപ്പെട്ട
സാമ്പത്തികമായി പിന്നോക്കം
നിൽക്കുന്ന കുട്ടികൾക്കുള്ള
ഓവർസീസ് സ്കോളർഷിപ്പ്
ലഭ്യമാകുന്നതിന്റെ മാനദണ്ഡങ്ങൾ
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
സാമ്പത്തിക വർഷം സംസ്ഥാനത്ത്
എത്ര കുട്ടികൾക്ക് ആണ് പ്രസ്തുത
സ്കോളർഷിപ്പ് ലഭിച്ചത്; കൂടുതൽ
കുട്ടികളും പ്രസ്തുത
സ്കോളർഷിപ്പ് ലഭിക്കാതെ
ബുദ്ധിമുട്ടുന്നു എന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സ്കോളർഷിപ്പ്
ലഭിക്കാത്ത കുട്ടികളെ
സഹായിക്കുന്നതിന് എന്തെങ്കിലും
പ്രത്യേക പദ്ധതികൾ
തയ്യാറാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
2794.
ശ്രീ
വി ശശി
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്ക് ഇതര
സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ ഉന്നത
വിദ്യാഭ്യാസത്തിനുള്ള അവസരം
വാഗ്ദാനം ചെയ്ത് ചില വ്യാജ
വിദ്യാഭ്യാസ ഏജൻസികൾ
പട്ടികവർഗ്ഗ ഊരുകളിൽ
തട്ടിപ്പുകൾ നടത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതര
സംസ്ഥാനങ്ങളിൽ ഉന്നത
വിദ്യാഭ്യാസത്തിനായി പോകുന്ന
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
സംസ്ഥാന സർക്കാർ നൽകുന്ന
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
സി )
പ്ലസ്
ടു വിജയകരമായി പൂർത്തിയാക്കുന്ന
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
ഉപരിപഠനം, തൊഴിൽ സാധ്യതകൾ
എന്നിവ സംബന്ധിച്ച് കൗൺസിലിങ്
നൽകുന്നതിന് നിലവിലുളള
സംവിധാനങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ഡി )
വ്യാജ
വിദ്യാഭ്യാസ ഏജൻസികളുടെ
പ്രലോഭനങ്ങളിൽപെട്ട്
പട്ടികവർഗ്ഗ വിദ്യാർത്ഥികൾ
വഞ്ചിതരാകാതിരിക്കാനാവശ്യമായ
പ്രചരണങ്ങൾ മാധ്യമങ്ങളിലൂടെ
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2795.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി
പ്രകാരം ആലത്തൂര്‍ മണ്ഡലത്തില്‍
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും അതില്‍
എത്ര പേര്‍ക്ക് പഠനമുറി
നിര്‍മ്മിച്ചു നല്‍കിയെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം നിര്‍മ്മിച്ച
പഠനമുറികളുടെ എണ്ണവും ചെലവഴിച്ച
തുകയും പഞ്ചായത്തടിസ്ഥാനത്തില്‍
തരം തിരിച്ച് വ്യക്തമാക്കാമോ?
2796.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
സമുദായത്തിൽപ്പെട്ട
കുട്ടികള്‍ക്ക് പഠനമുറി
ഒരുക്കുന്നതിന് ധനസഹായം നൽകുന്ന
പദ്ധതി നിലവിൽ ഉണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പഠനമുറി
ഒരുക്കുന്നതിന് സ്ഥലസൗകര്യം
ഇല്ലാത്തവർക്ക് വീടിന്റെ മുകളിൽ
പഠനമുറി ഒരുക്കുന്നതിന് അനുമതി
നൽകിയിട്ടുണ്ടോ; അറിയിക്കാമോ;
(
സി )
എങ്കിൽ
നിലവിലെ വീടിന്റെ
നിർമ്മാണവുമായി ബന്ധപ്പെട്ട
രേഖകൾ ഇല്ലാത്തവർക്ക് ഫിറ്റ്നസ്
ബന്ധപ്പെട്ടവർ നിരസിക്കുന്നത്
കാരണം തുക നൽകാൻ കഴിയാത്ത
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
സ്ഥലം
ഇല്ലാത്തവർക്ക് നിലവിലെ
വീടിന്റെ ഫൗണ്ടേഷൻ കൂടി
ബലപ്പെടുത്തി മുകളിൽ പഠനമുറി
ഒരുക്കുന്നതിന് ആവശ്യമായ തുക
വർദ്ധിപ്പിച്ച് നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ഇ )
പഠനമുറി
നിർമ്മാണത്തിന് പട്ടികജാതി
വകുപ്പും, തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും പണം
അനുവദിക്കുന്നുണ്ടെങ്കിലും
രണ്ട് വകുപ്പുകളും
പുറത്തിറക്കിയ മാർഗരേഖകളിൽ
ഗഡുക്കൾ അനുവദിക്കുന്നത്,
വാല്യൂവേഷൻ എന്നിവയില്‍
സമാനതകളില്ലാത്തതിനാൽ രണ്ട്
ഡിപ്പാർട്ട്മെന്റുകളുടെയും
ഉത്തരവുകൾ
സമാനരീതിയിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
എഫ് )
കൊണ്ടോട്ടി
മണ്ഡലത്തിൽ 2019 മുതൽ
പഠനമുറിക്ക് വേണ്ടി അപേക്ഷ
നൽകിയിട്ടും വിവിധ കാരണങ്ങളാൽ
പൂർത്തീകരിക്കാൻ കഴിയാത്തതും,
പണം അനുവദിക്കാത്തതുമായ
അപേക്ഷകരുടെ വിശദാംശങ്ങൾ കാരണം
സഹിതം ലഭ്യമാക്കുമോ?
2797.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന
വിവിധ സ്‌കോളര്‍ഷിപ്പ്
പദ്ധതികളെ കുറിച്ച്
വ്യക്തമാക്കാമോ;
(
ബി )
2016
മെയ് മുതല്‍ 2022 ജനുവരി
വരെയുള്ള കാലയളവിൽ പ്രസ്തുത
പദ്ധതികള്‍ വഴി എത്ര തുക
ചിലവഴിച്ചുവെന്ന് വിശദമാക്കാമോ?
2798.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
മെഡിക്കൽ/എഞ്ചിനീയറിങ്ങ്
എൻട്രൻസ് പരീക്ഷയ്ക്ക് പരിശീലനം
നടത്തുന്നതിനായി ധന സഹായം
നൽകുന്നതിനുള്ള മാനദണ്ഡം
എന്താണ്;
(
ബി )
സ്റ്റേറ്റ്
സിലബസിൽ പഠിക്കുന്ന
വിദ്യാർഥികൾക്ക് പുറമെ
സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ.
വിദ്യാർത്ഥികൾക്ക് കൂടി ധനസഹായം
ഏർപ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം നൽകുമോ?
2799.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-2022
കാലയളവിൽ പട്ടികജാതി പട്ടികവർഗ
വികസന വകുപ്പിന്റെ ധനസഹായത്തോടെ
എത്ര വിദ്യാർത്ഥികൾ വിദേശത്ത്
നിന്നും എം.ബി.ബി.എസ്. പഠനം
പൂർത്തീകരിച്ചിട്ടുണ്ട്; ഓരോ
വിദ്യാർത്ഥിക്കും എം.ബി.ബി.എസ്.
പഠനത്തിനായി എത്ര രൂപയാണ്
ധനസഹായം നൽകുന്നത്
എന്നറിയിക്കാമോ;
(
ബി )
പട്ടികജാതി
പട്ടികവർഗ വികസന വകുപ്പിന്റെ
ധനസഹായത്തോടെ നിലവിൽ എത്ര
കുട്ടികൾ വിദേശത്ത്
പഠിക്കുന്നുണ്ട്; പ്രസ്തുത
ആനുകൂല്യം ലഭിക്കാനുള്ള
വരുമാനപരിധി ഉയർത്തുമോ
എന്നറിയിക്കാമോ?
2800.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിൽപ്പെട്ട യുവതി
യുവാക്കൾക്കായി പട്ടികജാതി
ഡയറക്ടറേറ്റ് നടത്തുന്ന പൈലറ്റ്
കോഴ്സിന് 2016-2022 കാലയളവിൽ
എത്ര കുട്ടികൾക്ക് പഠിക്കാനുള്ള
സാഹചര്യം ഉണ്ടായിട്ടുണ്ട്;
നിലവിൽ എത്ര കുട്ടികൾക്ക്
പഠനത്തിന് അനുമതി
നൽകിയിട്ടുണ്ട് ;
(
ബി )
ഈ
കോഴ്സിന് വേണ്ടി ഓരോ
വിദ്യാർത്ഥിക്കും എത്ര രൂപയാണ്
ചെലവഴിക്കുന്നതെന്ന്
അറിയിക്കാമോ; പ്രസ്തുത
ആനുകൂല്യം ലഭിക്കാനുള്ള വരുമാന
പരിധി ഉയർത്തുമോ;
വ്യക്തമാക്കാമോ?
2801.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ നിന്ന്
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
നിര്‍മ്മിച്ച് നല്‍കുന്ന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പഠനമുറി നിര്‍മ്മിക്കുന്നതിന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര പഠനമുറി നിര്‍മ്മിച്ച്
നല്‍കിയെന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
2802.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിദ്യാത്ഥികൾക്ക് ഓണ്‍ലൈന്‍
പഠനത്തിന് ലാപ്ടോപ്പുകളും
ടാബുകളും ഫോണുകളും വിതരണം
ചെയ്യുന്ന പദ്ധതിയുടെ പുരോഗതി
വിശദീകരിക്കാമോ;
(
ബി )
ഈ
പദ്ധതി പ്രകാരം എത്ര
വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ്
വിതരണം ചെയ്‌തതെന്നും ഇനി എത്ര
പേര്‍ക്ക് വിതരണം
ചെയ്യാനുണ്ടെന്നുമുള്ള കണക്ക്
ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ പട്ടിക വര്‍ഗ കോളനികളും
വൈദ്യുതീകരിക്കാനും
ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ്
സേവനം ലഭ്യമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ? വിശദാംശങ്ങല്‍
വെളിപ്പെടുത്താമോ?
2803.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2021-22 കാലയളവില്‍ എത്ര
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കും എത്ര
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കും
വിദ്യാഭ്യാസ ധനസഹായം
നല്‍കിയിട്ടുണ്ട്; സ്കൂള്‍
തലത്തിലും കോളേജ് തലത്തിലും
ഉള്ള കണക്ക് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
മെഡിക്കല്‍ എഞ്ചിനീയറിംഗ്
പരിശീലനത്തിന് സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
എത്രപേര്‍ക്ക്; വിശദമാക്കാമോ?
2804.
ശ്രീ.
എം. എം. മണി
ശ്രീ
ഒ . ആർ. കേളു
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതുസമുഹത്തിന്റെ
വികസന നിലവാരത്തോടൊപ്പം
പട്ടികജാതി, പട്ടിക വര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
നിലവാരം ഉയര്‍ത്തി ആധുനിക
തൊഴില്‍ മേഖലകളിലെ പങ്കാളിത്തം
വര്‍ധിപ്പിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
എന്തെല്ലമാണ്;
(
ബി )
പ്രസ്തുത
വിഭാഗങ്ങൾക്കായി സംരംഭകത്വ
സഹായം നല്‍കി വരുന്നുണ്ടോ;
(
സി )
പ്രത്യേക
നെെപുണ്യ വികസന പരിശീലനം നല്‍കി
വിദേശത്തുള്‍പ്പെടെ 2500
പേര്‍ക്കെങ്കിലും മികച്ച
തൊഴില്‍ ഉറപ്പാക്കുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ പദ്ധതിയില്‍
കെെവരിക്കാനായ നേട്ടം
വിശദമാക്കാമോ;
(
ഡി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍ പരിശീലനത്തിനും
സോഫ്റ്റ് സ്കില്‍ വികസനത്തിനും
പ്രത്യേകം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കാമോ?
2805.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
പി.വി.അൻവർ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി,
പട്ടികഗോത്രവര്‍ഗ്ഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികളെ
ശാക്തീകരിക്കുന്നതിനായി
വിദ്യാഭ്യാസ മേഖലയില്‍
പ്രത്യേകമായി ആവിഷ്കരിച്ച
പദ്ധതികളും പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ; നേഴ്സറി,
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക് തലങ്ങളില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക് വേണ്ടി
ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന
പദ്ധതികള്‍ വിശദമാക്കാമോ;
(
ബി )
സ്വാശ്രയ
സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ള
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക്
പഠിക്കുന്ന എസ്.സി.,എസ്.ടി.
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി പ്രത്യേക
പദ്ധതികള്‍ നിലവിലുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തിന്
പുറത്തും രാജ്യത്തിന് പുറത്തും
പഠിക്കുന്ന
വിദ്യര്‍ത്ഥികള്‍ക്ക് ആനുകൂല്യം
ലഭ്യമാക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
2806.
ശ്രീമതി
സി. കെ. ആശ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വികസന വകുപ്പിന്
കീഴിലുള്ള വ്യാവസായിക പരിശീലന
കേന്ദ്രങ്ങള്‍
ആധുനികവല്‍കരിക്കുന്നതിനും
പഠനനിലവാരം
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും
കാലഘട്ടത്തിന് അനുയോജ്യമായ
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനും
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്നും
വിജയകരമായി പരിശീലനം
പൂര്‍ത്തിയാക്കുന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍
സാദ്ധ്യത ഒരുക്കുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടികൾ
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
സ്ഥാപനത്തില്‍ പഠനം
പൂര്‍ത്തീകരിച്ച പട്ടികജാതി
ഉദ്യോഗാർത്ഥികൾക്ക്
നൈപുണ്യപരിശീലനം നൽകുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ?
2807.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
മാവേലിക്കര മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ടില്‍ നിന്നും
അനുവദിച്ച പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കാമോ;
പ്രസ്തുത പ്രവൃത്തികളുടെ
പുരോഗതി വ്യക്തമാക്കുമോ;
(
ബി )
മാവേലിക്കര
മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന
ഉമ്പര്‍നാട് പട്ടികജാതി
ഐ.ടിഐ.യില്‍ പുതിയ കോഴ്സുകള്‍
ആരംഭിക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
2808.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിലെ കുട്ടികള്‍ക്ക്
പ്രീമെട്രിക് ഹോസ്റ്റല്‍
സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കാമോ;
എത്ര സ്ഥലം ഇതിനായി
ആവശ്യമാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രീമെട്രിക്
ഹോസ്റ്റലിലെ കുട്ടികളുടെ എണ്ണം
സംബന്ധിച്ച നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; സമീപത്തെ എത്ര
കിലോമീറ്റര്‍ വരെയുള്ള
സ്കൂളുകളിലെ കുട്ടികളെ
പ്രവേശനത്തിനായി
പരിഗണിക്കുമെന്ന്
വ്യക്തമാക്കാമോ;
(
സി )
മണിമല
പഞ്ചായത്തില്‍ പട്ടികജാതി വികസന
വകുപ്പിന് കീഴില്‍ പൊതുഭൂമിയായി
ഉപയോഗിക്കാതെ കിടക്കുന്ന 1.35
ഏക്കര്‍ സ്ഥലത്ത് പുതിയ പ്രീ
മെട്രിക് ഹോസ്റ്റല്‍
സ്ഥാപിക്കുന്നതിന് അനുമതി
ലഭ്യമാക്കാമോ?
2809.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ മാതിരപ്പിള്ളി ഗവ:
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂളില്‍ ട്രൈബല്‍ ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
സ്കൂള്‍
കോമ്പൗണ്ടില്‍ ഒഴിഞ്ഞ്
കിടക്കുന്ന 26 സെന്റ്‍ സ്ഥലത്ത്
ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടം
പണിയുന്നതിന് ഡി.ജി.ഇ.-യില്‍
നിന്നും അനുകൂല റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
16-ല്‍
അധികം ആദിവാസി കോളനികള്‍
ഉള്‍പ്പെടുന്നതും ഇടുക്കി
ജില്ലയുമായി അതിര്‍ത്തി
പങ്കിടുന്നതുമായ കോതമംഗലം
മണ്ഡലത്തിലെ പ്രസ്തുത സ്കൂളില്‍
ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടം
പണിയുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2810.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവർഗ്ഗ
വികസന വകുപ്പിന് കീഴിൽ
മണ്ണന്തലയിലുള്ള സെന്റർ ഫോർ
സ്കിൽ എക്സലൻസ് (അംബേദ്കർ ഭവൻ)
എന്ന സ്ഥാപനത്തിന്റെ
നിർമ്മാണത്തിനും
സജ്ജീകരണങ്ങൾക്കുമായി എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ട്; പ്രസ്തുത
സ്ഥാപനം നിലവിൽ
പ്രവർത്തിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ എന്നുമുതൽ എന്നുവരെ
പ്രവർത്തിച്ചിട്ടുണ്ടെന്ന്
വ്യക്തതമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനം മുഖേന എത്ര പേർക്ക്
പരിശീലനം നൽകി; അവരിൽ എത്ര
പേർക്ക് തൊഴിൽ
ലഭ്യമായിട്ടുണ്ട്; വിവരങ്ങൾ
നൽകുമോ;
(
സി )
പ്രസ്തുത
സ്ഥാപനം നിലവിൽ
പ്രവർത്തിക്കാത്തതിന്റെ
കാരണമെന്താണ്; സ്ഥാപനത്തിന്റെ
നടത്തിപ്പിനായി പുതിയ ഏജൻസിയെ
നിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിനുള്ള നടപടി അടിയന്തരമായി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2811.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുരുക്കൾ,
ഗുരുക്കൾ, ചെട്ടി, ചെട്ടിയാർ,
സാധു ചെട്ടി സമുദായങ്ങൾക്ക്
1996 മുതൽ നഷ്ടമായ ഒ.ബി.സി.
ആനുകൂല്യം
പുന:സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച 242/A3/2021/BCDD
ഫയലിൽ തീരുമാനം
എടുത്തിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
സമുദായങ്ങൾക്ക് ഒ.ബി.സി.
ആനുകൂല്യം പുന:സ്ഥാപിക്കാൻ
അടിയന്തര നടപടി സ്വീകരിക്കുമോ?
2812.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വികസന ഓഫീസര്‍
തസ്തിക നിലവിലില്ലാത്ത ബ്ലോക്ക്
/ മുനിസിപ്പാലിറ്റി /
കോര്‍പ്പറേഷനുകളുടെ എണ്ണം ജില്ല
തിരിച്ച് വെളിപ്പെടുത്തുമോ;
(
ബി )
പട്ടികജാതി
വിഭാഗക്കാര്‍ക്കുള്ള ഫണ്ട്
വിനിയോഗവും പദ്ധതി
നിര്‍വ്വഹണവും
കാര്യക്ഷമമാക്കുന്നതിന്
ഇവിടങ്ങളില്‍ പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കുമോ?
2813.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പില്‍ പട്ടികജാതി
വികസന ഓഫീസര്‍ ഗ്രേഡ് 2
തസ്തികയിലെ 50 ശതമാനം
ഒഴിവുകളില്‍ ബൈ-ട്രാന്‍സ്ഫര്‍
മുഖേന വകുപ്പിലെ ജൂനിയര്‍
സൂപ്രണ്ട് തസ്തികയില്‍ നിന്ന്
നിയമിക്കണമെന്ന് സ്പെഷ്യല്‍
റൂളില്‍ വ്യവസ്ഥ
നിലവിലുള്ളപ്പോള്‍, പ്രസ്തുത
തസ്തികയിലേക്ക് ജൂനിയര്‍
സൂപ്രണ്ട് തസ്തികയിലുള്ളവരെ
പരിഗണിക്കാതെ ഹെഡ്
ക്ലാര്‍ക്ക്/യു.ഡി.
ക്ലാര്‍ക്ക് തസ്തികയിലുള്ളുവരെ
ചട്ടവിരുദ്ധമായി
നിയമിക്കുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേൽ ഇതുവരെ
സ്വികരിച്ച നടപടികളെന്തൊക്കെ ;
വിശദമാക്കുമോ;
(
ബി )
ജൂനിയര്‍
സൂപ്രണ്ട് തസ്തികയിലുള്ളവരുടെ
അഭാവത്തില്‍ മാത്രേമേ ഹെഡ്
ക്ലാര്‍ക്ക് / യു.ഡി
ക്ലാര്‍ക്ക് തസ്തികയിലുള്ളവരെ
ബൈ-ട്രാന്‍സ്ഫര്‍ മുഖേന
പട്ടികജാതി വികസന ഓാഫീസര്‍
ഗ്രേഡ് 2 തസ്തികയിലേക്ക്
നിയമിക്കേണ്ടതായിട്ടുള്ളുവെന്ന
സ്പെഷ്യല്‍ റൂളിലെ വ്യവസ്ഥയില്‍
ഭേദഗതി വരുത്തിയിട്ടുണ്ടാ;
(
സി )
പട്ടികജാതി
വികസന ഓഫീസര്‍ ഗ്രേഡ് 2,
ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍
പരസ്പരം മാറ്റാവുന്നത്
അല്ലായെന്ന സ്പെഷ്യല്‍ റൂളിലെ
വ്യവസ്ഥക്ക് വിരുദ്ധമായി,
പ്രസ്തുത തസ്തികകളിലെ
ഓഫീസര്‍മാരെ പരസ്പരം മാറ്റി
നിയമിച്ചുവരുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
എങ്കില്‍ ആയത് തടയുന്നതിന്
ഇതുവരെ സ്വീകരിച്ച നടപടികൾ
എന്തൊക്കെ; വ്യക്തമാക്കാമോ;
(
ഡി )
പട്ടികജാതി
വികസന ഓഫീസര്‍ ഗ്രേഡ് 2,
ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍
പരസ്പരം മാറ്റാവുന്നത്
അല്ലായെന്ന സ്പെഷ്യല്‍ റൂളിലെ
വ്യവസ്ത മറികടന്നുകൊണ്ടും, ഇവ
പരസ്പരം മാറ്റാവുന്ന തസ്തികകള്‍
ആണെന്ന് തെറ്റായി
വ്യാഖ്യാനിച്ചുകൊണ്ടും
വകുപ്പില്‍ ചട്ട വിരുദ്ധമായി
3:1 നിരക്കില്‍ റേഷ്യോ
പ്രമോഷന്‍ 2010 മുതല്‍
അനുവദിച്ചുവരുന്നുവെന്ന ആക്ഷേപം
നിലനിൽക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് മൂലമുണ്ടായ ധന
നഷ്ടം പരിഹരിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച നടപടികൾ
എന്തൊക്കെ; വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
തസ്തികകള്‍ പരസ്പരം
മാറ്റാവുന്നത് അല്ലായെന്ന്
11-ാം ശമ്പള പരിഷ്കരണ കമ്മീഷന്‍
സര്‍ക്കാരിനെ അറിയിച്ചതിനു
ശേഷവും, ടി ഇനത്തിൽ
സ്ഥാനകയറ്റങ്ങളും നിയമനങ്ങളും
നടത്തുന്നുവെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേൽ സ്വീകരിച്ച
നടപടികൾ എന്തൊക്കെ
വിശദമാക്കാമോ;
(
എഫ് )
പട്ടികജാതി
വികസന വകുപ്പില്‍ എത്ര ജൂനിയര്‍
സൂപ്രണ്ട് തസ്തികകളാണുള്ളത് ;
ഇതില്‍ പട്ടികജാതി വികസന
വകുപ്പ് ഡയറക്ടറേറ്റില്‍ മാത്രം
എത്ര തസ്തികകള്‍ നിലവിലുണ്ട് ?
2814.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടിക
വർഗ്ഗ വികസന വകുപ്പിലെ ട്രൈബൽ
എക്സ്റ്റെൻഷൻ ഓഫീസർമാരുടെ
ചുമതലകൾ എന്തൊക്കെയാണെന്നും
ആകെയുളള ട്രൈബൽ എക്സ്റ്റെൻഷൻ
ഓഫീസർ തസ്തികയുടെ എണ്ണം
എത്രയെന്നും അത്
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലെ
സർക്കാർ ജീവനക്കാരുടെ തസ്തികകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ആകെയുള്ള ട്രൈബൽ എക്സ്റ്റെൻഷൻ
ഓഫീസുകളിൽ ക്ലർക്ക് തസ്തികയുള്ള
ഓഫീസുകളുടെയും ക്ലർക്ക് തസ്തിക
ഇല്ലാത്ത ഓഫീസുകളുടെയും എണ്ണം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ഡി )
ക്ലർക്ക്
തസ്തിക ഇല്ലാത്തത് ട്രൈബൽ
എക്സ്റ്റെൻഷൻ ഓഫീസുകളുടെ
കാര്യക്ഷമമായ പ്രവർത്തനത്തനത്തെ
ബാധിക്കുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ഇ )
ക്ലർക്ക്
തസ്തികയില്ലാത്ത ട്രൈബൽ
എക്സ്റ്റെൻഷൻ ഓഫീസുകളിൽ
പ്രസ്തുത തസ്തിക സൃഷ്ടിച്ച്
ഓഫീസുകളുടെ പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
പി.&എ.ആർ.ഡി. വർക്ക്
സ്റ്റഡി റിപ്പോർട്ടിൽ ഇത്
സംബന്ധിച്ച ശിപാർശ സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
2815.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിലെ വര്‍ക്ക്
സ്റ്റഡി റിപ്പോര്‍ട്ടില്‍
പറയുന്ന പുതിയ തസ്തികകള്‍ എത്ര;
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം, പട്ടികവര്‍ഗ്ഗ
വികസന വകുപ്പില്‍ എത്ര
തസ്തികകള്‍ ഏതൊക്കെ
കേഡറുകളില്‍ സൃഷ്ടിച്ചു;
വിശദമാക്കാമോ;
(
സി )
തസ്തികള്‍
സൃഷ്ടിച്ചിട്ടില്ല എങ്കില്‍
ആയതിന്റെ കാരണം വ്യക്തമാക്കാമോ;
(
ഡി )
എല്ലാ
ട്രൈബല്‍ ഡവലപ്മെന്റ്
ഓഫീസുകളിലും അസിസ്സ്റ്റന്‍റ്
ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍
തസ്തിക നിലവിലുണ്ടോ;
(
ഇ )
അസിസ്സ്റ്റന്‍റ്
ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍
തസ്തിക നിലവില്‍ ഇല്ലാത്ത
ഓഫീസുകള്‍ ഏതൊക്കെ;
(
എഫ് )
അസിസ്സ്റ്റന്‍റ്
ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍
തസ്തിക സര്‍ക്കാരിന്റെ വര്‍ക്ക്
സ്റ്റഡി റിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(
ജി )
എല്ലാ
ട്രൈബല്‍ ഡവലപ്മെന്റ്
ഓഫീസുകളിലും ക്ലാര്‍ക്ക് തസ്തിക
നിലവിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2816.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ വിവിധ കോളനികളുടെ
നവീകരണത്തിനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച് ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
വിവിധ പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
2817.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017-18-ൽ
അംബേദ്ക്കർ വില്ലേജ്
പദ്ധതിപ്രകാരം വയനാട്ടിലെ
ആദിവാസി ഊരുകൾക്ക് ആകെ എത്ര രൂപ
അനുവദിച്ചുവെന്നും ഏതെല്ലാം
ഊരുകൾക്ക് എത്ര രൂപ വീതമാണ്
അനുവദിച്ചതെന്നും ഓരോ ഊരിലും
ഇതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്നുമുള്ള കണക്ക്
ലഭ്യമാക്കാമോ ;
(
ബി )
ഇത്
സംബന്ധിച്ച വിലയിരുത്തൽ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതി
പൂർത്തീകരിച്ച ഊരുകളും പദ്ധതികൾ
പൂർണമാകാത്ത ഊരുകളും
ഏതെല്ലാമെന്ന് അറിയിക്കുമോ;
(
സി )
ബത്തേരി
ഐ.ടി.ഡി.പി. ഓഫിസിൽ എ.ജി.
ഉദ്യോഗസ്ഥർ നടത്തിയ
അന്വേഷണത്തിൽ പദ്ധതി
നടത്തിപ്പിലെ എന്തെല്ലാം
വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ഡി )
കഴിഞ്ഞ
അഞ്ച് വർഷം എസ്.സി.എസ്.ടി.
കോർപ്പസ് ഫണ്ട് ഇനത്തിൽ ആകെ
എത്ര രൂപ അനുവദിച്ചുവെന്നും
ഇതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്നും ഓരോ വർഷവും
അനുവദിച്ചതിന്റെയും
ചെലവഴിച്ചതിന്റെയും പദ്ധതി
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഇ )
കോർപ്പസ്
ഫണ്ട് ഉപയോഗിച്ച് പൂർണമായും
നടപ്പാക്കിയ പദ്ധതികളും
ആരംഭിക്കാത്ത പദ്ധതികളും
പൂർണമാകാത്ത പദ്ധതികളും
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
ഇത് സംബന്ധിച്ച വിലയിരുത്തൽ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
എഫ് )
ബത്തേരി
ഐ.ടി.ഡി.പി.ക്ക് കീഴിൽ ഇതേ
കാലത്ത് അനുവദിച്ച പദ്ധതികൾ
ഏതെല്ലാമെന്നും അതിൽ ഏതെല്ലാം
പദ്ധതികൾ പൂർത്തിയാക്കിയെന്നും
വ്യക്തമാക്കാമോ?
2818.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിൽ കോർപ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കിയ പദ്ധതികൾ
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
2819.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
വര്‍ക്കല മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി നല്‍കിയ പദ്ധതികള്‍
ഏതെല്ലാമാണെന്നും അനുവദിച്ച തുക
എത്രയാണെന്നും വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം പ്രസ്തുത
മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി നല്‍കിയ പദ്ധതികള്‍
ഏതൊക്കെ; വിശദമാക്കാമോ?
2820.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018-19
മുതല്‍ 2021-22 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളില്‍
മലപ്പുറം നിയോജകമണ്ഡലത്തില്‍
അനുവദിച്ച എസ്.സി./എസ്.റ്റി.
കോര്‍പ്പസ് ഫണ്ടുകളുടെ
വിവരങ്ങള്‍ നഗരസഭ/പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും പേര്,
അനുവദിച്ച തുക, നിലവിലെ സ്ഥിതി
എന്നിവ വിശദമാക്കാമോ?
2821.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
ല്‍ പ്രധാനമന്ത്രി ആവാസ്
യോജന(പി.എം.എ.വൈ. റൂറല്‍)
എസ്.സി.എസ്.പി., നാഷണല്‍ റൂറല്‍
ലൈവിലിഹുഡ് മിഷന്‍
എസ്.സി.എസ്.പി. എന്നീ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക്
എത്ര കോടി രൂപ വീതം
കേന്ദ്രത്തില്‍ നിന്നും പട്ടിക
ജാതിക്കാര്‍ക്ക് വേണ്ടി
ലഭ്യമാക്കാന്‍ കഴിഞ്ഞു എന്ന്
അറിയിക്കാമോ; അതില്‍ എത്ര കോടി
രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കമോ;
(
ബി )
പ്രസ്തുത
കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ
പട്ടികജാതിക്കാര്‍ക്ക് 2020-21
ല്‍ നേടാനായ സാമ്പത്തിക
നേട്ടവും ഭൗതിക നേട്ടവും
വ്യക്തമാക്കാമോ?
2822.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവർഗ്ഗ വികസന വകുപ്പിൽ
കഴിഞ്ഞ അഞ്ച് വർഷക്കാല
പരിധിക്കുള്ളിൽ
ഉദ്യോഗസ്ഥർക്കെതിരെ എത്ര
വിജിലൻസ് കേസുകളാണ് രജിസ്റ്റർ
ചെയ്തിട്ടുള്ളത്; ഏതൊക്കെ
ഉദ്യോഗസ്ഥർക്കെതിരെയാണ്
അന്വേഷണം നടന്നിട്ടുള്ളത്; ഇത്
സംബന്ധിച്ച വിശദാംശം നല്കാമോ;
(
ബി )
ഇതിൽ
എത്ര പേർക്ക് കുറ്റാരോപണ മെമ്മോ
നൽകിയിട്ടുണ്ട്; അതിൻപ്രകാരം
എന്തൊക്കെ തുടർ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശം
നല്കാമോ;
(
സി )
ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്കെതിരെയുള്ള
അന്വേഷണം ത്വരിതപ്പെടുത്തി
ശിക്ഷാ നടപടികൾ വേഗത്തിലാക്കാൻ
നടപടി ഉണ്ടാകുമോ; അന്വേഷണം
നേരിടുന്ന ഉദ്യോഗസ്ഥർ സർവ്വീസിൽ
നിന്നും വിരമിക്കുന്നതിന്
മുമ്പായി അന്വേഷണം
പൂർത്തീകരിച്ച്
കുറ്റക്കാര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതിനുള്ള
നിർദ്ദേശം നൽകുമോ?
2823.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതിക്കാര്‍ക്കായി
കേന്ദ്ര സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
സെന്‍ട്രല്‍ സെക്ടര്‍ സ്കീം
സെന്‍ട്രലി സ്പോണ്‍സേര്‍ഡ്
സ്കീം ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതികളിലോരോന്നിലും
2021-22-ല്‍ എത്ര തുക
ലഭ്യമായെന്നും ഏതെല്ലാം
വകുപ്പുകള്‍ വഴിയാണ്
ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കാമോ?
2824.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തെ
നോളജ് എക്കണോമി ആക്കുന്നതിന്റെ
ഭാഗമായി 20 ലക്ഷം തൊഴിൽ
സൃഷ്ടിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ എന്തെല്ലാം സ്കിൽ
ട്രെയിനിങ് പരിപാടികളാണ്
പട്ടികജാതി പട്ടികവർഗ്ഗ
വിഭാഗങ്ങൾക്കായി നടന്നുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
2020
21 രണ്ടായിരത്തി 21 22
സാമ്പത്തിക വർഷങ്ങളിൽ ഏതെല്ലാം
വിഷയങ്ങളിലുള്ള സ്കിൽ വികസന
പരിപാടികളാണ് പട്ടികജാതി
പട്ടികവർഗ്ഗ വകുപ്പുകൾ മുഖേന
നടന്നിട്ടുള്ളത് ; ഇവയിൽ
ഓരോന്നിലും എത്ര പേർ വീതം
പങ്കെടുത്തു; എത്ര പേർക്ക്
തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞു;
(
സി )
2016
മുതൽ 2021 വരെ ഓരോ സാമ്പത്തിക
വർഷവും ഇപ്രകാരം പരിശീലനം
പൂർത്തിയാക്കിയവർ എത്ര; അവരിൽ
തൊഴിൽ ലഭിച്ചവർ എത്ര; പുതിയ
സർക്കാർ വന്നതിനു ശേഷം
പട്ടികജാതി പട്ടികവർഗ്ഗ
ക്കാർക്കായി എത്ര സ്കിൽ
പരിശീലനങ്ങൾക്ക് കരാർ
നൽകിയിട്ടുണ്ട്; ഏതെല്ലാം
വിഷയങ്ങളിൽ ഏതൊക്കെ
സ്ഥാപനങ്ങൾക്കാണ് കരാർ
നൽകിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
2020-21,
2021-22 സാമ്പത്തിക വർഷങ്ങളിൽ
ഇപ്രകാരം പരിശീലനം നടത്തിയ
സ്ഥാപനങ്ങൾക്ക്/ ഏജൻസികൾക്ക്
കരാർ പ്രകാരമുള്ള പണം നൽകാൻ
ബാക്കിയുണ്ടോ; ഏതെല്ലാം
ഏജൻസികൾക്ക് എത്ര രൂപ വീതം
നൽകാനുണ്ട്; കുടിശ്ശിക വരാനുള്ള
കാരണം വ്യക്തമാക്കുമോ?
2825.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുംഭാര
സമുദായത്തിലെ ജാതി ഏകീകരണം
സംബന്ധിച്ച കിര്‍ത്താഡ്സിന്റെ
പഠനം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച ഏതെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
സി )
ഈ
വിഭാഗത്തിന് എന്തെല്ലാം
വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ്
ഇപ്പോൾ നല്‍കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇത്
സംബന്ധിച്ച് പുറപ്പെടുവിച്ച
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
2826.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ ശാന്തന്‍പാറ
ഗവണ്‍മെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജിന് കെട്ടിടം
പണിയുന്നതിനായി ആദിവാസി
പുനരധിവാസ പദ്ധതിക്കായി
അനുവദിച്ചിരുന്ന അവകാശികള്‍
ഇല്ലാത്ത ഒരേക്കര്‍ വീതമുള്ള
രണ്ട് പ്ലാേട്ടുകള്‍ വിട്ടു
നല്‍കണം എന്നാവശ്യപ്പെട്ട്
നിവേദനം ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഈ പ്രദേശത്ത് കോളേജിന് ഭൂമി
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട നിവേദനത്തിന്‍മേല്‍
സ്വീകരിച്ച നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കാമോ?
2827.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസി
പുനരധിവാസ വികസന മിഷന് കഴിഞ്ഞ
അഞ്ച് വർഷം എത്ര രൂപ
അനുവദിച്ചു; ഇതുവരെ എത്ര രൂപ
ചെലവഴിച്ചു; ഓരോ വർഷവും
അനുവദിച്ചതിന്റയും
ചെലവഴിച്ചതിന്റെയും പദ്ധതി
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പൂർണ്ണമായും നടപ്പാക്കിയ
സെറ്റിൽമെന്റുകൾ ഏതെല്ലാമാണ്;
ആരംഭിക്കാത്ത പദ്ധതികൾ
ഏതെല്ലാമാണ്; പദ്ധതി
നടപ്പാക്കാനുള്ള
സെറ്റിൽമെന്റുകൾ
ഏതെല്ലാമാണ്;വിശദമാക്കാമോ ;
(
സി )
ഇക്കാലത്ത്
വയനാട്ടിൽ പുനരധിവാസ
കേന്ദ്രങ്ങളിൽ ഏതെല്ലാം
പദ്ധതികൾ അനുവദിച്ചു; അതിൽ
ഏതെല്ലാം പൂർത്തിയാക്കി;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2828.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വനാവകാശ
നിയമ പ്രകാരം സർട്ടിഫിക്കറ്റ്
ലഭ്യമാകാന്‍ പട്ടിക വർഗ്ഗ വികസന
വകുപ്പിൽ എത്ര അപേക്ഷകൾ
നാളിതുവരെ ലഭിച്ചിട്ടുണ്ട്;
അപേക്ഷകരിൽ എത്ര പേർക്ക്
റെക്കോർഡ് ഓൺ റൈറ്റ്സ്
നൽകാനുണ്ടെന്ന് അറിയിക്കാമോ;
(
ബി )
അപേക്ഷകർക്ക്
എപ്പോൾ വനവകാശ സർട്ടിഫിക്കറ്റ്
നൽകാൻ സാധിക്കുമെന്ന്
അറിയിക്കാമോ; പ്രസ്തുത
സർട്ടിഫിക്കറ്റ് നൽകുന്നതുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും
രേഖകൾ സൂക്ഷിക്കുന്നതിനുമായി
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പട്ടിക
വർഗ്ഗ വികസന വകുപ്പിൽ മേല്പറഞ്ഞ
രേഖകൾ പരിശോധിക്കുന്നതിനും
ആർക്കെങ്കിലും സർട്ടിഫിക്കറ്റ്
നഷ്ടമായാൽ പകരം പകർപ്പ്
അനുവദിക്കാനും സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദശം
നൽകുമോ?
2829.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ മാടായിക്കാവില്‍
മലബാര്‍ ദേവസ്വം ബോര്‍ഡിന്
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന
മന്ദിരം നിര്‍മ്മിക്കുന്നതിന്
വേണ്ടി സ്ഥലം
ലഭ്യമാക്കുന്നതിനും ബൈലോ
അംഗീകരിക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2830.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവർഗ്ഗ
വികസന വകുപ്പിന്റെ കീഴിലുള്ള
ഐ.റ്റി.ഡി.പി.,റ്റി.ഡി.ഒ.
ഓഫീസുകളുടെ എണ്ണം എത്രയാണെന്നും
ഇവ എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസുകളിലെ
എ.പി.ഒ.,എ.റ്റി.ഡി.ഒ. മാരുടെ
ചുമതലകൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഓഫീസുകളിൽ എ.പി.ഒ.,
എ.റ്റി.ഡി.ഒ. തസ്തികകൾ
ഇല്ലാത്തവ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികകൾ ഇല്ലാത്ത ഓഫീസുകളിൽ
അവരുടെ ചുമതലകൾ
നിർവ്വഹിക്കുന്നതിന് എന്ത്
സംവിധാനമാണ് നിലവിലുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
തസ്തികകളുടെ അഭാവം ഈ ഓഫീസുകളുടെ
കാര്യക്ഷമമായ പ്രവർത്തനത്തിന്
തടസ്സമാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
എഫ് )
പ്രസ്തുത
തസ്തികകൾ ഇല്ലാത്ത ഓഫീസുകളിൽ ഈ
തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
2831.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിൽ
ഈ വർഷം നാളിതുവരെ രണ്ടു നവജാത
ശിശുക്കൾ മരിച്ചത് ഗൗരവമായി
കാണുന്നുണ്ടോ;
(
ബി )
2022
മാർച്ച് മാസത്തിൽ ഷോളയൂർ
വട്ടലക്കി ലക്ഷം വീട്ടിലെ
അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ
നവജാത ശിശു മരിക്കാനുണ്ടായ
സാഹചര്യം വ്യക്തമാക്കാമോ;
(
സി )
രക്തക്കുറവും
ഭാരക്കുറവും മൂലമാണ് കുട്ടിയെ
ആശുപത്രിയിൽ എത്തിച്ചത് എന്നത്
വസ്തുതയാണോ;
(
ഡി )
അട്ടപ്പാടിയിലെ
നവജാത ശിശുക്കൾക്ക്
രക്തക്കുറവും ഭാരക്കുറവും
ഉണ്ടാകുന്നത് പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ; ഇത്
പരിഹരിക്കാൻ എന്തൊക്കെ
പദ്ധതികളാണ് ഉള്ളതെന്ന്
അറിയിക്കാമോ; ഈ പദ്ധതികളുടെ
കാര്യക്ഷമത പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ?
2832.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ നിന്ന്
പട്ടികജാതി വകുപ്പ് മുഖേന
ചികിത്സാ സഹായം
ലഭ്യമാക്കുന്നതിന് എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഇവയില്‍
എത്ര അപേക്ഷകളില്‍ ധനസഹായം
അനുവദിച്ചുവെന്നും ഓരോന്നിനും
അനുവദിച്ച തുക എത്രയെന്നും
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2833.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
മേഖലയിൽ പട്ടികജാതി പട്ടികവർഗ്ഗ
വികസന വകുപ്പ് മുഖേന നടത്തുന്ന
ഏതെങ്കിലും പദ്ധതിയുമായി
ബന്ധപ്പെട്ട് പെരിന്തൽമണ്ണ
ഇ.എം.എസ്. സഹകരണ ആശുപത്രിക്ക്
പണം അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും ഏതു
പദ്ധതിയുടെ ഭാഗമായാണ് തുക
അനുവദിച്ചതെന്നും
വിശദമാക്കാമോ?
2834.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍ പരിശീലനം, തൊഴില്‍
സംരംഭം തുടങ്ങിയ
പദ്ധതികള്‍ക്കായി കേന്ദ്ര
സര്‍ക്കാര്‍ അനുവദിക്കുന്ന
സ്പെഷ്യല്‍ സെന്‍ട്രല്‍
അസിസ്റ്റന്‍സ് ടു ഷെഡ്യൂള്‍ഡ്
കാസ്റ്റ് സബ് പ്ലാന്‍ ഫണ്ട്
ഇനത്തില്‍ 31.03.2022-ല്‍
അവസാനിക്കുന്ന കഴിഞ്ഞ അഞ്ച്
വര്‍ഷം ഈ ഫണ്ട് ഇനത്തില്‍
ചെലവഴിച്ച തുകയും നടപ്പാക്കിയ
പദ്ധതികളും നേട്ടങ്ങളും വര്‍ഷം
തിരിച്ചു അറിയിക്കാമോ;
(
ബി )
ഓരോ
വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍
ചെലവഴിച്ച തുക കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ വര്‍ഷവും
ലഭിച്ച തുക എത്രയാണ്;
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്
കേന്ദ്രം തുക അനുവദിക്കാത്തത്;
വ്യക്തമാക്കാമോ?
2835.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഷീ
സ്മാർട്ട് കഫെ പദ്ധതിക്കുവേണ്ടി
പരിശീലനം പൂർത്തീകരിച്ച
പട്ടികജാതി വനിതകൾക്ക്
സംസ്ഥാനത്ത് പലയിടത്തും ധനസഹായം
അനുവദിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുവാൻ
നടപടി സ്വീകരിക്കുമോ;
(
ബി )
തിരുവനന്തപുരം
ജില്ലയിൽ ഇപ്രകാരം പരിശീലനം
പൂർത്തീകരിച്ച ഇരുപത്
യുവതികൾക്കായി അനുവദിച്ച
നാല്പത്തിയെട്ട് ലക്ഷം രൂപ
അടിയന്തരമായി വിതരണം ചെയ്യുമോ;
വ്യക്തമാക്കാമോ?
2836.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
വികസന പരിപാടികള്‍ പ്രോജക്ട്
അടിസ്ഥാനത്തില്‍
ഏറ്റെടുക്കുന്നതിന് പട്ടികജാതി,
പട്ടികവര്‍ഗ്ഗ ഫെഡറേഷന്റെ
പരിധിയില്‍ വരുന്ന പട്ടികജാതി
സഹകരണ സംഘങ്ങള്‍ക്ക് എന്തെല്ലാം
സഹായം നല്‍കി വരുന്നു;
വിശദമാക്കാമോ; ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന എത്ര സഹകരണ
സംഘങ്ങള്‍ നിലവിലുണ്ട്;
(
ബി )
വാര്‍ഷിക
വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള
പട്ടികജാതി കുടുംബങ്ങളിലെ
പെണ്‍കുട്ടികളുടെ വിവാഹ
ചടങ്ങുകള്‍ക്കായി അവരുടെ
മാതാപിതാക്കള്‍ക്ക് 1,25,000/-
രൂപ വീതം സാമ്പത്തിക സഹായം
നല്‍കി വരുന്ന പദ്ധതി പ്രകാരം
2021-22 കാലയളവില്‍ സംസ്ഥാനത്ത്
എത്ര കുടുംബങ്ങള്‍ക്ക് പ്രസ്തുത
സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിശദമായ കണക്ക്
നല്‍കാമോ?
2837.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ എസ്.സി
കുടുംബങ്ങള്‍ ആശ്രയിക്കുന്ന
പുറമണ്ണൂര്‍-
മില്ലുംപടി-വട്ടപ്പറമ്പ് റോഡ്
പുനര്‍നിര്‍മ്മിക്കുന്നതിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ
അടിയന്തരമായി
പുനരുദ്ധരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2838.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ കിഴക്കമ്പലം
വില്ലേജില്‍ ഉള്‍പ്പെട്ട
താമരച്ചാല്‍ പുറംകര പട്ടികജാതി
കോളനിയില്‍ എത്ര കുടുംബങ്ങള്‍
താമസിക്കുന്നുണ്ട് ; ആയതിൽ എത്ര
കുടുംബങ്ങള്‍ക്ക് പട്ടയം
ലഭിക്കാനുണ്ട് ;വ്യക്തമാക്കാമോ
;
(
ബി )
പട്ടയം
ലഭിക്കാത്തതിനാല്‍ ടി കോളനിയിലെ
പട്ടികജാതി കുടുംബങ്ങള്‍ക്ക്
സര്‍ക്കാരില്‍ നിന്ന്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പട്ടയം
ലഭിക്കുന്നതിന് നിലവിലുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ?
2839.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-
പട്ടികവർഗ്ഗ വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് നിര്‍മ്മിച്ച കല്ലറ
ഗ്രാമപഞ്ചായത്തിലെ തെങ്ങുംകോട്
വാര്‍ഡിലെ സാംസ്ക്കാരിക
കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം
എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
2840.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ കരുളായി
ഗ്രാമപഞ്ചായത്തിലെ മാഞ്ചീരി വന
മേഖലയിലെ പൂച്ചപ്പാറ
പട്ടികവര്‍ഗ്ഗ കോളനിയില്‍
താമസിക്കുന്ന മണി എന്നയാളുടെ
മകളും ഹെെഡ്രോ സെഫാലസ്,
സെറിബ്രല്‍ പാള്‍സി എന്നീ
രോഗങ്ങള്‍ ബാധിച്ച
ഭിന്നശേഷിക്കാരിയുമായ മീനാക്ഷി
(14 വയസ്സ്) എന്ന പെൺകുട്ടിയുടെ
ചികിത്സക്കും പഠനത്തിനുമായി
സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
തുടര്‍ന്നും
ഈ പെണ്‍കുട്ടിയുടെ ചികിത്സക്കും
പഠനത്തിനും സര്‍ക്കാര്‍
സംവിധാനമൊരുക്കുമോ;
വ്യക്തമാക്കുമോ?
2841.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയാേജക മണ്ഡലത്തില്‍
പട്ടികജാതി വികസന വകുപ്പിന്
കീഴില്‍ നടന്നുവരുന്നതും അനുമതി
ലഭ്യമായതുമായ പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കാമാേ?
2842.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിൽ പട്ടികവർഗ്ഗ വികസന
വകുപ്പിന്റെ കീഴിൽ എത്ര
എം.ആർ.എസ്സു കളാണ്
പ്രവർത്തിക്കുന്നത്; ഇതിൽ
ഒന്നാം ക്ലാസ്സ് മുതലുള്ള
കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ
ഏതെല്ലാം;
(
ബി )
ഒന്നാം
ക്ലാസ്സ് മുതലുള്ള കുട്ടികൾ
പഠിക്കുന്ന സ്കൂളുകളിൽ
അനുവദിച്ചിരിക്കുന്ന
വിദ്യാർത്ഥികളുടെ എണ്ണം എത്ര;
ടി വിദ്യാലയങ്ങളിലെ ആയ
തസ്തികയുടെ എണ്ണം സ്കൂൾ
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഇത്തരം
സ്കൂളുകളിലെ ആയമാരുടെ ഡ്യൂട്ടി
സമയം എങ്ങനെയാണ്
നിജപ്പെടുത്തിയിരിക്കുന്നത്;
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് /
നിർദ്ദേശത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
ആയമാരുടെ
ഡ്യൂട്ടി സമയം കൃത്യമായി
നിർവ്വചിക്കാത്തതിനാൽ
ആഴ്ചയിലൊരിക്കലുള്ള വീക്കിലി
ഓഫ് ഒഴിച്ച് ബാക്കി എല്ലാ
ദിവസവും ഇവർക്ക് എം.ആർ.എസ്സു
കളിൽ തന്നെ തുടരേണ്ടി വരുന്നു
എന്ന വിവരം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
ഇവരുടെ ഡ്യൂട്ടി സമയം കൃത്യമായി
നിജപ്പെടുത്തുന്നതിന് സർക്കാർ
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
2843.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചിറ്റൂർ
താലൂക്കിലെ ഭൂരഹിതരായ
പട്ടികവർഗ്ഗക്കാരുടെ
പുനരധിവാസത്തിനായി മണ്ണാർക്കാട്
-1 വില്ലേജിൽ പതിച്ചു നൽകിയ
ഭൂമി ഇപ്പോഴും തരിശായി
കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവിടെ
ആർക്കെല്ലാം എത്ര വീതം ഭൂമിയാണ്
പതിച്ചു നൽകിയതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് പട്ടികവർഗ്ഗക്കാർക്ക്
വീട്, കുടിവെള്ളം, വൈദ്യുതി,
ജലസേചനം എന്നിവ
ഏർപ്പെടുത്തുന്നതിനും ദീർഘകാല
വിളകൾ കൃഷി ചെയ്യുന്നതിനും
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ഡി )
ഇതിനുവേണ്ടി
എന്തെല്ലാം പദ്ധതികൾ ഇതിനകം
തയ്യാറാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2844.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിൽ
ശിശുമരണങ്ങൾ
ആവർത്തിക്കപ്പെടുന്ന
സാഹചര്യത്തിൽ കോട്ടത്തറ
ആശുപത്രിയെ ട്രൈബൽ താലൂക്ക്
ആശുപത്രിയായി ഉയർത്തുന്നതിന്
അടിയന്തരനടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ;
(
ബി )
അട്ടപ്പാടി
മേഖലയിലെ എല്ലാ ഊരുകളെയും
കോട്ടത്തറ ആശുപത്രിയുമായും അഗളി
മിനി സിവിൽ സ്റ്റേഷനുമായും
ബന്ധിപ്പിക്കുന്നതിന്
സാറ്റലൈറ്റ് ഫോൺ സംവിധാനം
ഏർപ്പെടുത്താൻ പട്ടികവർഗ്ഗ
വികസന വകുപ്പ് മുഖേന നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2845.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018-19
വര്‍ഷത്തില്‍ പ്രളയാനന്തര
കോളനികളുടെ
പുനര്‍നിര്‍മ്മാണത്തില്‍
ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ
അനുവദിച്ച വെെപ്പിന്‍
മണ്ഡലത്തിലെ ഞാറയ്‌ക്കല്‍
ഗ്രാമപഞ്ചായത്തിലെ മഞ്ഞനക്കാട്
കോളനിയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോളനിയിലെ പ്രത്യേക സാഹചര്യം
കണക്കിലെടുത്ത്
പ്രവൃത്തികള്‍ക്ക് കണ്‍വേയന്‍സ്
ചാര്‍ജ്ജ് ടെന്‍ഡര്‍ എക്സസ്
അനുവദിച്ച് കിട്ടുന്നതിനായുള്ള
അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ?
2846.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി
പ്രകാരം കൂത്തുപറമ്പ്
മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും, അതില്‍
എത്ര പേര്‍ക്ക് പഠനമുറി
നിര്‍മ്മിച്ച് നല്‍കിയെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം കൂത്തുപറമ്പ്
മണ്ഡലത്തില്‍ ഇതുവരെ
നിര്‍മ്മിച്ച പഠനമുറികളുടെ
എണ്ണവും ചെലവഴിച്ച തുകയും
പഞ്ചായത്ത് / നഗരസഭ
അടിസ്ഥാനത്തില്‍ തരം തിരിച്ച്
വ്യക്തമാക്കാമോ?
2847.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യാജ
ജാതി സർട്ടിഫിക്കറ്റ്
തടയുന്നതിനായി സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള ബദൽ മാർഗങ്ങൾ
ആവിഷ്കരിക്കണമെന്ന ചീഫ്
സെക്രട്ടറിയുടെ നേതൃത്വത്തിൽ
നടന്ന പ്രതിമാസ
അവലോകനയോഗത്തിന്റെ
തീരുമാനപ്രകാരം പട്ടികജാതി
പട്ടികവർഗ വകുപ്പ് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാര്യത്തിൽ കിർത്താഡ്‌സ് എന്ത്
നടപടി സ്വീകരിച്ചു;
വ്യക്തമാക്കുമോ?
2848.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തില്‍ അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതിയില്‍
2006 മുതല്‍ ഉള്‍പ്പെട്ട
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
അതില്‍
പൂര്‍ത്തിയായതും
പൂര്‍ത്തിയാകാത്തതുമായ
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാതെ അനന്തമായി
നീട്ടിക്കൊണ്ടുപോകുന്ന
ഏജന്‍സികളെ കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
2849.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
-പട്ടികവര്‍ഗ വികസനവകുപ്പ്
2020, 2021 വര്‍ഷങ്ങളില്‍
പുറപ്പെടുവിച്ച സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(
ബി )
2020,
2021 വര്‍ഷങ്ങളില്‍ പട്ടിക ജാതി
വികസന വകുപ്പ് ഡയറക്ടര്‍ ,
പട്ടിക വര്‍ഗ വികസന വകുപ്പ്
ഡയറക്ടര്‍ എന്നിവര്‍
പുറപ്പെടുവിച്ച നടപടി
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
2850.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായുള്ള സെൽഫ്
എംപ്ലോയ്മെന്റ് സ്കീം വഴി
കഴിഞ്ഞ അഞ്ച് വർഷം ഏതെല്ലാം
പദ്ധതികൾക്ക് എത്ര രൂപ
അനുവദിച്ചുവെന്നും ഓരോ
പദ്ധതിക്ക് ഇതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്നും
അറിയിക്കാമോ; ഓരോ വർഷവും
അനുവദിച്ചതിന്റെയും
ചെലവഴിച്ചതിന്റെയും പദ്ധതി
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
ഇത്
സംബന്ധിച്ച വിലയിരുത്തൽ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ; എ.ജി.യുടെ
അന്വേഷണത്തിൽ ഏതെല്ലാം
പദ്ധതികളിൽ അഴിമതി നടന്നതായി
കണ്ടെത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
ആറളം
ഫാമിങ് കോർപ്പറേഷൻ കഴിഞ്ഞ അഞ്ച്
വർഷം എന്തെല്ലാം പദ്ധതികൾ
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; അവിടെ ആന സംരക്ഷണ
കേന്ദ്രം തുടങ്ങാൻ പദ്ധതി
തയാറാക്കിയിട്ടുണ്ടോ;
റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
(
ഡി )
കഴിഞ്ഞ
അഞ്ച് വർഷം പട്ടികവർഗ്ഗ വികസന
വകുപ്പിൽ നിന്ന് പ്രസ്തുത
കോർപ്പറേഷന് എത്ര രൂപ നൽകി
എന്നറിയിക്കാമോ; പ്രസ്തുത തുക
എന്തിനെല്ലാമാണ്
ചെലവഴിച്ചതെന്നും അഞ്ചു
വർഷത്തിൽ ഓരോ വർഷത്തെയും
വരുമാനം എത്രയാണെന്നും ചെലവ്
എത്രയാണെന്നും ലാഭവും നഷ്ടവും
ഓരോ വര്‍ഷവും ഏത്രയാണെന്നും
അറിയിക്കാമോ?
2851.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷവും നാളിതുവരെ
സംസ്ഥാനത്ത് ആകെ എത്ര ആദിവാസി
ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(
ബി )
ഏറ്റവും
കൂടുതല്‍ ശിശുമരണങ്ങള്‍ ഏത്
ആദിവാസി കോളനിയിലാന്ന്
ഉണ്ടായതെന്ന് അറിയിക്കാമോ;
(
സി )
വൈദ്യസഹായം
ലഭിക്കാത്തതുമൂലവും അമ്മമാരിലും
ശിശുക്കളിലുമുള്ള
പോഷകാഹാരക്കുറവും മൂലമാണ്
ശിശുമരണങ്ങൾ സംഭവിക്കുന്നതെന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(
ഡി )
ആദിവാസി
മേഖലയില്‍ പോഷകാഹാരം
നല്‍കുന്നതിനും വൈദ്യ സഹായം
നല്‍കുന്നതിനും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷവും നാളിതുവരെ എത്ര
തുക നീക്കി വച്ചെന്നും ഇതിനകം
എത്ര തുക ചെലവഴിച്ചെന്നും
വിശദമാക്കാമോ?
2852.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഉന്നമനം
ലക്ഷ്യമാക്കി നിരവധി
കേന്ദ്ര-സംസ്ഥാന പദ്ധതികള്‍
ഉണ്ടെങ്കിലും അവയൊന്നും ശരിയായ
രീതിയില്‍ നടപ്പിലാക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നടത്തിപ്പുമായി
ബന്ധപ്പെട്ട് കൃത്യമായ
വിലയിരുത്തല്‍ നടത്താറുണ്ടോ;
ഇതിനായി ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദാംശം നല്കാമോ;
(
സി )
സംസ്ഥാന
തലത്തില്‍ പ്രവര്‍ത്തിച്ച്
വരുന്ന എസ്.സി./എസ്.ടി. ഉന്നതതല
കമ്മിറ്റി അവസാനമായി മീറ്റിങ്
കൂടിയത് എന്നാണെന്നും
മീറ്റിങിലെ തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
അറിയിക്കാമോ?
2853.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
അൻവർ സാദത്ത്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹികമായും സാമ്പത്തികമായും
പിന്നാക്കം നിൽക്കുന്ന
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങൾക്കുമേൽ കോവിഡ്
പ്രതിസന്ധി കടുത്ത ആഘാതം
സൃഷ്ടിച്ചുവെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡിന്റെ
പശ്ചാത്തലത്തിൽ സംസ്ഥാനത്തെ
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ സാമ്പത്തിക,
സാമൂഹിക സ്ഥിതിയെപ്പറ്റി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
സി )
കോവിഡ്
കാരണം കഷ്ടത അനുഭവിക്കുന്ന
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ
ജീവിത നിലവാരം മെച്ചപ്പെടുത്താൻ
എന്തൊക്കെ നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്; അവരുടെ
ജീവനോപാധികള്‍
മെച്ചപ്പെടുത്തുന്നതിനും
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ഡി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
ഉന്നമനത്തിനായി നീക്കിവച്ച
പദ്ധതി വിഹിതം സമയബന്ധിതമായി
ചെലവഴിക്കുവാന്‍ കഴിയാത്ത
സാഹചര്യമുണ്ടോ; എങ്കില്‍
അതിനുള്ള കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
2854.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ 2021-22-ല്‍
ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ
പ്രധാന്‍ മന്ത്രി അനുസുചിത്
ജാതി അഭ്യുദയ് യോജന (പി.എം.
എ.ജെ. എ.വൈ.) പ്രകാരം ധനസഹായം
ലഭിക്കുന്നതിന് പദ്ധതികള്‍
തയ്യാറാക്കി കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സമര്‍പ്പിച്ച
പദ്ധതികളുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന് പദ്ധതികള്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍
അതിനുള്ള കാരണം വിശദീകരിക്കാമോ;
(
സി )
ഈ
പദ്ധതി പ്രകാരം ധനസഹായം
ലഭ്യമാക്കുന്നതിന് 2022-23 -ലെ
സംസ്ഥാന ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തുക എത്രയെന്ന്
വ്യക്തമാക്കാമോ?
2855.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷവും പട്ടികജാതി,
പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ച പദ്ധതികളില്‍
നടപ്പിലാക്കാന്‍ കഴിയാത്തവയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
അവ നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
മേൽ
പരാമർശിച്ച പദ്ധതികൾക്ക്
ബജറ്റില്‍ നീക്കി വയ്ക്കുമെന്ന്
പ്രഖ്യാപിച്ച തുകയും
യഥാര്‍ത്ഥത്തില്‍ നീക്കി വച്ച
തുകയും ചെലവഴിക്കാതെ ബാക്കിയായ
തുകയും എത്രയാണെന്നുള്ള
കണക്കുകള്‍ ലഭ്യമാക്കുമോ?
2856.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി പട്ടികവർഗ്ഗ
ഫണ്ടുമായി ബന്ധപ്പെട്ട് വ്യാപക
ക്രമക്കേട് നടക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
തിരുവനന്തപുരം
നഗരസഭയിലെ പട്ടികജാതി ക്ഷേമ
ഫണ്ട് തട്ടിപ്പുമായി
ബന്ധപ്പെട്ട അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി സംബന്ധിച്ചും
പ്രസ്തുത ഫണ്ട് തട്ടിപ്പിൽ
രാഷ്ട്രീയ നേതാക്കൾ
ഉൾപ്പെട്ടിട്ടുണ്ടോയെന്നത്
സംബന്ധിച്ചുമുള്ള വിവരം
ആഭ്യന്തര വകുപ്പിൽ നിന്നും
ലഭ്യമായിട്ടുണ്ടോ;
(
സി )
പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി
വകയിരുത്തിയ ഫണ്ട് സുതാര്യമായി
വിനിയോഗിക്കുന്നുണ്ടോ എന്ന്
പരിശോധിക്കാൻ എന്തൊക്കെ
നടപടികളാണ് കഴിഞ്ഞ സർക്കാർ
സ്വീകരിച്ചിരുന്നത്;
(
ഡി )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി
വകയിരുത്തിയ ഫണ്ടിന്റെ
ദുരുപയോഗം തടയാൻ എന്തൊക്കെ
നടപടികളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
2857.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസി
മേഖലകളിലെ കൃഷിഭൂമികളെ രൂക്ഷമായ
വന്യജീവിശല്യത്തില്‍ നിന്നും
സംരക്ഷിക്കാന്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
സ്വീകരിച്ച് വരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
ആദിവാസി
മേഖലകളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനും കാര്‍ഷിക മേഖലയുടെ
പുനരുജ്ജീവനത്തിനും
വികസനത്തിനുമായി
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പുതിയ പദ്ധതികളെ കുറിച്ച്
വ്യക്തമാക്കാമോ?
2858.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
നഗരസഭയിലെ പട്ടികജാതി ഫണ്ട്
തട്ടിപ്പിന്റെ അന്വേഷണ പുരോഗതി
അറിയിക്കാമോ;
(
ബി )
പട്ടികജാതി
ഫണ്ട് തട്ടിപ്പ് അന്വേഷണം
വിജിലന്‍സിനെ
ഏല്‍പ്പിച്ചിട്ടുണ്ടോ; ഈ കേസ്
പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍
ആക്ടില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
സി )
ഈ
കേസിന്റെ ഗൂഢാലോചന അന്വേഷണ
പരിധിയില്‍ വരുന്നുണ്ടോ; എത്ര
പേരെയാണ് കേസില്‍ പ്രതി
ചേര്‍ത്തിരിക്കുന്നത് എന്ന്
വിശദമാക്കാമോ;
(
ഡി )
ഈ
ഫണ്ട് ആരുടെയൊക്കെ
അക്കൗണ്ടുകളിലേക്കാണ്
പോയിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
2859.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവർഗ
വകുപ്പ് സാമൂഹ്യ പഠനമുറി
(കമ്മ്യൂണിറ്റി സ്റ്റഡി
സെന്റേഴ്സ്) പദ്ധതിക്ക് ആകെ
എത്ര തുക അനുവദിച്ചു; ഇതുവരെ
എത്ര തുക ചെലവഴിച്ചു; തുക
അനുവദിച്ചതിന്റെയും
ചെലവഴിച്ചതിന്റെയും
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
പദ്ധതി
പൂർണമായും നടപ്പാക്കിയ ഊരുകൾ,
ആരംഭിക്കാത്ത ഊരുകൾ,
പൂർത്തിയാക്കാത്ത ഊരുകൾ എന്നിവ
ഏതെല്ലാമാണെന്നുള്ള വിവരം
ലഭ്യമാക്കാമോ; ഇത് സംബന്ധിച്ച
വിലയിരുത്തൽ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
ബത്തേരി
ഐ.ടി.ഡി.പി-ക്ക് കീഴിൽ ഏതെല്ലാം
ഊരുകളിൽ എത്ര സാമൂഹ്യ പഠനമുറി
അനുവദിച്ചു; അതിൽ ഏതെല്ലാം
ഊരുകളിൽ പഠനമുറി നർമ്മാണം
പൂർത്തിയാക്കി എന്ന്
വിശദമാക്കാമോ;
(
ഡി )
ആദിവാസി
ഊരുകൾക്കുള്ള കുടിവെള്ള
പദ്ധതികൾക്ക് കഴിഞ്ഞ അഞ്ച് വർഷം
ആകെ എത്ര തുക അനുവദിച്ചു;
ഇതുവരെ എത്ര തുക ചെലവഴിച്ചു;
ഓരോ വർഷവും തുക
അനുവദിച്ചതിന്റെയും
ചെലവഴിച്ചതിന്റെയും
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതി പൂർണമായും നടപ്പാക്കിയ
ഊരുകൾ, ആരംഭിക്കാത്ത ഊരുകൾ,
പൂർത്തിയാക്കാത്ത ഊരുകൾ എന്നിവ
ഏതെല്ലാമാണെന്നുള്ള വിവരം
ലഭ്യമാക്കാമോ; ഇത് സംബന്ധിച്ച
വിലയിരുത്തൽ റിപ്പോർട്ടിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
എഫ് )
ബത്തേരി
ഐ.ടി.ഡി.പി.-ക്ക് കീഴിൽ
പ്രസ്തുത കാലയളവില്‍ അനുവദിച്ച
കുടിവെള്ള പദ്ധതികൾ ഏതെല്ലാം;
അതിൽ ഏതെല്ലാം പദ്ധതികൾ
പൂർത്തിയാക്കിട്ടുണ്ടെന്നു
വിശദമാക്കാമോ?
2860.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ അംബേദ്കർ ഗ്രാമം
പദ്ധതികളുടെ ഭാഗമായി നടന്നു
വരുന്ന പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
2861.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
കേന്ദ്ര സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള സെൻട്രൽ
സെക്ടർ സ്കീം, സെൻട്രലി
സ്‌പോൺസേർഡ് സ്കീം
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
2021-22
കാലയളവിൽ പ്രസ്തുത
പദ്ധതികളിലോരോന്നിനായി കേന്ദ്ര
സർക്കാരിൽ നിന്നും എത്ര തുക
ലഭ്യമായെന്നും ഏതെല്ലാം
വകുപ്പുകള്‍ വഴിയാണ് പ്രസ്തുത
തുക ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കാമോ?
2862.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
പട്ടികജാതി പട്ടികവർഗ്ഗ വികസന
കോർപ്പറേഷനിൽ നിന്നും
വായ്പയെടുത്ത വ്യക്തികള്‍
മരണമടയുന്ന സാഹചര്യത്തിൽ
തിരിച്ചടയ്ക്കാനുള്ള വായ്പ
തുകയിൽ ഇരുപത്തയ്യായിരം രൂപ വരെ
എഴുതിത്തള്ളുന്നതിന് സർക്കാർ
ഉത്തരവ് നൽകിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത തുക 25,000 രൂപയിൽ
നിന്നും ഉയർത്തുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം നൽകുമോ?
2863.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തിലെ പെരിങ്ങമല
പഞ്ചായത്തില്‍ ഗോത്രസാരഥി
പദ്ധതി കാര്യക്ഷമമായി
നടക്കുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഗോത്രസാരഥി പദ്ധതി
തദ്ദേശ്വയംഭരണ സ്ഥാപനങ്ങള്‍ വഴി
നടപ്പാക്കണമെന്ന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി
പദ്ധതി നടപ്പാക്കിയതിനുശേഷം
ഏതെങ്കിലും സ്ഥലങ്ങളില്‍ പദ്ധതി
നടത്തിപ്പുമായി ബന്ധപ്പെട്ട്
പിഴവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാനാവശ്യമായ
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
2864.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ അംബേദ്കര്‍ സ്വയം
പര്യാപ്ത ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ പട്ടുവം
മുതുകുട കോളനിയുടേയും
കുന്നിമംഗലത്തെ വള്ളുവ
കോളനിയുടേയും തുടര്‍നടപടികളുടെ
വിശദാംശം അറിയിക്കാമോ?
2865.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന് കീഴില്‍
നടപ്പിലാക്കുന്ന ഭൂരഹിത
പുനരധിവാസ പദ്ധതി പ്രകാരം
ഗുണഭോക്താക്കളെ
തെരെഞ്ഞെടുക്കുന്നതിന്
പ്രായപരിധി 60 വയസ്സായി
നിശ്ചയിച്ചിരിക്കുന്നത് മൂലം
മക്കളില്ലാത്തവരും നിരാശ്രയരും
നിരാലംബരുമായ പല അര്‍ഹർക്കും
അനുകൂല്യം നിഷേധിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
യോഗ്യതാമാനദണ്ഡങ്ങളില്‍ നിന്നും
പ്രായപരിധി
എടുത്തുമാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2866.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ പട്ടികജാതി വികസന
വകുപ്പിന്റെ അംഗീകാരമുള്ള എത്ര
കോളനികളുണ്ടെന്നും അവ
ഏതൊക്കെയാണെന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതൊക്കെ കോളനികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനാണ് ഫണ്ട്
അനുവദിച്ചതെന്ന് ഉത്തരവുകളുടെ
കോപ്പികള്‍ സഹിതം
വ്യക്തമാക്കാമോ;
(
സി )
ഓരോ
കോളനിയുടെയും നിര്‍മ്മാണ ചുമതല
ഏത് ഏജന്‍സിക്കാണ്
നല്‍കിയിട്ടുള്ളതെന്നും ഓരോ
കോളനിയുടെയും നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതുവരെയായെന്നും
വ്യക്തമാക്കുമോ?
2867.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പ്രമോട്ടർമാരുടെ പൊതു
മാനദണ്ഡങ്ങൾ സർക്കാർ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ
പുതുക്കിയ മാനദണ്ഡങ്ങൾ
എന്തൊക്കെയെന്നു വിശദമാക്കാമോ;
(
ബി )
മാനദണ്ഡങ്ങൾ
പുതുക്കിയതുമൂലം പത്തിലധികം
വർഷങ്ങളായി പ്രമോട്ടർമാരായി
ജോലി ചെയ്യുന്ന പട്ടികജാതി
വിഭാഗക്കാരുള്‍പ്പടെയുള്ളവര്‍ക്ക്
തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ;
(
സി )
പുതുക്കിയ
മാനദണ്ഡപ്രകാരം അപേക്ഷകരുടെ
പ്രായപരിധി 18 നും 30 നും ഇടയിൽ
നിശ്ചയിച്ചിട്ടുള്ളതിനാൽ
നിലവിലെ പ്രൊമോട്ടർമാർ
ഭൂരിഭാഗത്തിനും അപേക്ഷ നൽകാൻ
കഴിയില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2868.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നിയോജക മണ്ഡലത്തില്‍ പി.കെ.
കാളന്‍ പദ്ധതി വിഭാവനം ചെയ്ത്
നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍
പദ്ധതിക്കായി നാളിതുവരെ എത്ര
തുകയാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
എല്ലാ
ആദിവാസി കുടുംബങ്ങള്‍ക്കും
പ്രസ്തുത പദ്ധതി പ്രകാരം സഹായം
ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്
വരുത്താന്‍ സ്വീകരിക്കുന്ന
നടപടികളെ കുറിച്ച്
വിശദമാക്കുമോ?
2869.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അംബേദ്‌കർ
ഗ്രാമം പദ്ധതി പ്രകാരം തൃശ്ശൂർ
മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള
വിൽവട്ടം സോണൽ മരുതൂർ കല്ലടി
മൂല കോളനി വികസനത്തിനായി ഒരു
കോടി രൂപ അനുവദിച്ചിട്ടും
പ്രവൃത്തി ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വികസന
പ്രവർത്തികൾക്കായി ഏൽപ്പിച്ച
ജില്ലാ നിർമ്മിതി കേന്ദ്രം
പദ്ധതി ഏറ്റെടുക്കാൻ
കഴിയുകയില്ല എന്ന്
അറിയിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിർമാണ
പ്രവർത്തനങ്ങൾ ജില്ലാ നിർമ്മിതി
കേന്ദ്രത്തെയോ സംസ്ഥാന
നിർമ്മിതി കേന്ദ്രത്തേയോ
മാത്രമേ ഏൽപ്പിക്കാൻ
കഴിയുകയുള്ളു എന്ന്
ഉത്തരവുണ്ടോ;
(
ഡി )
പ്രസ്തുത
പദ്ധതി പൂർത്തീകരണത്തിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ
മറ്റു വകുപ്പുകളേയോ
ഏല്‍പ്പിക്കുന്നതിനു
സാധിക്കുമോ; വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂർത്തീകരിക്കുന്നതിന് നടപടികൾ
സ്വീകരിക്കാമോ?
2870.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പിന്നാക്ക ക്ഷേമ വകുപ്പ്
മന്ത്രിയുടെ ദുരിതാശ്വാസ
നിധിയുടെ പ്രവര്‍ത്തന സംവിധാനം
അപേക്ഷകര്‍ക്ക് കൂടുതല്‍
സൗകര്യപ്രദമാകും വിധം
പരിഷ്കരിക്കുന്നതിനുളള നടപടി
സ്വീകരിക്കാമോ;
(
ബി )
ഓണ്‍ലെെനായി
നല്‍കുന്ന അപേക്ഷകള്‍
ഓണ്‍ലെെനായി തന്നെ പരിശോധിച്ച്
അര്‍ഹമായ ധനസഹായം
അനുവദിക്കാവുന്ന രീതിയിൽ
സി.എം.ആർ.ഡി.എഫ്. മാതൃകയില്‍
പരിഷ്കരിച്ച സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
സി )
പട്ടികജാതി
വികസന വകുപ്പിന്റെ വിവിധ
ഓഫീസുകളില്‍ അപേക്ഷകര്‍
നേരിട്ടോ ജനപ്രതിനിധികള്‍
മുഖേനയോ എത്തിക്കുന്ന
അപേക്ഷകള്‍ പ്രസ്തുത
ഓഫീസുകളില്‍ നേരിട്ട് തന്നെ
സ്വീകരിച്ച് ഓണ്‍ലെെന്‍
സംവിധാനത്തിലേക്ക് അപ്‌ലോഡ്
ചെയ്യാന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
ഡി )
അപേക്ഷകര്‍
നല്‍കുന്ന ഫോണ്‍ നമ്പര്‍ മുഖേന
അപേക്ഷയുടെ സ്റ്റാറ്റസ്
അറിയിക്കുന്നതിനുളള
സംവിധാനമൊരുക്കുമോ?
2871.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതിയിൽപ്പെട്ട
യുവതി യുവാക്കൾക്ക് ഹോട്ടൽ
മാനേജ്മെന്റ് ട്രെയിനിങ്
ഉൾപ്പെടെ തൊഴിൽ പരിശീലനം
നൽകുന്നതിനായി
പി.ആര്‍.ടി.സി.യ്ക്ക് രണ്ട്
കോടി എണ്‍പത് ലക്ഷം രൂപ
അനുവദിച്ച് നൽകിയിരുന്നോ;
(
ബി )
എങ്കിൽ
പ്രസ്തുത പരിശീലന പരിപാടികൾ
നടത്താതിരുന്നതിന്റെ കാരണം
വ്യക്തമാക്കുമോ; ഈ തുക തിരികെ
പിടിക്കുവാൻ നടപടി
സ്വീകരിക്കുമോ?
2872.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്റെ
നൂറ് ദിന കര്‍മ്മപദ്ധതിയുടെ
ഭാഗമായി മറ്റു പിന്നാക്ക
വിഭാഗങ്ങൾക്കായി (ഒ.ബി.സി)
വിഭാവനം ചെയ്തിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയും എത്രത്തോളം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞുവെന്നതിന്റെ
വിശദാംശങ്ങള്‍ പദ്ധതി
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
സി )
ഇതിൻപ്രകാരം
പൂര്‍ത്തീകരിക്കാന്‍
ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍
എത്രത്തോളം ലക്ഷ്യം
കണ്ടുവെന്നു വ്യക്തമാക്കാമോ?
2873.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
17.10.2017
ൽ മുഖ്യമന്ത്രി തറക്കല്ലിട്ടതും
4.99 കോടി രൂപയുടെ
ഭരണാനുമതിയുള്ളതുമായ ശബരിമല
പുണ്യദർശനം കോംപ്ലക്സ്
പ്രവൃത്തി ആരംഭിക്കുന്നതിന്
ദേവസ്വം വകുപ്പിന്റെ ഭാഗത്ത്
നിന്ന് സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ;
(
ബി )
ഭൂമിയുടെ
ഉടമസ്ഥാവകാശം ദേവസ്വം വകുപ്പിൽ
നിലനിർത്തി കൊണ്ട് പ്രവൃത്തി
പൂർത്തിയാക്കുവാൻ (ബില്‍ഡ്
ഓപ്പറേറ്റ് മോഡല്‍) വിനോദ
സഞ്ചാര വകുപ്പിന് ആവശ്യമായ
അനുമതി നൽകുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
2874.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം ബോർഡിൽ അന്നദാനത്തിന്റെ
മറവിൽ ഏതെങ്കിലും വിധത്തിലുള്ള
തട്ടിപ്പ് 2018- 19 വർഷം
നടന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
എങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
വിജിലൻസ് ഏതെങ്കിലും
ഉദ്യോഗസ്ഥനെ പ്രതിയാക്കി കേസ്
എടുത്തിട്ടുണ്ടോ; എങ്കിൽ
എന്നാണ് കേസ് എടുത്തതെന്നും
ബോർഡിനെ എന്നാണ്
അറിയിച്ചതെന്നും
വ്യക്തമാക്കുമോ?
2875.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡിലെ
ജീവനക്കാരുടെ ശമ്പള
പരിഷ്കരണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍ ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
2876.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവസ്വം
ബോര്‍ഡില്‍ പട്ടികജാതി-
പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക്
ഹിന്ദു ജനസംഖ്യാനുപാതികമായി
സംവരണം നല്‍കണമെന്ന് പട്ടികജാതി
പട്ടികഗോത്രവര്‍ഗ കമ്മീഷന്‍
റവന്യൂ (ദേവസ്വം) വകുപ്പിന്
റിപ്പോര്‍ട്ട്
നല്‍യിട്ടുണ്ടെങ്കില്‍ ആയതുമായി
ബന്ധപ്പെട്ട ദേവസ്വം വകുപ്പിലെ
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
ദേവസ്വം
ബോര്‍ഡില്‍ പട്ടികജാതി
-പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക്
ഹിന്ദു ജനസംഖ്യാനുപാതികമായി
സംവരണം നല്‍കണമെന്ന്
ആവശ്യപ്പെട്ട് ഏതെല്ലാം
സംഘടനകളാണ് റവന്യൂ (ദേവസ്വം)
വകുപ്പില്‍ അപേക്ഷ
നല്‍കിയിട്ടുള്ളത്. ;
(
സി )
പ്രസ്തുത
അപേക്ഷകളുടെ തുടര്‍
നടപടികളുമായി ബന്ധപ്പെട്ട
ഫയലുകളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ഡി )
ദേവസ്വം
ബോര്‍ഡില്‍ പട്ടികജാതി-
പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക്
ഹിന്ദു ജനസംഖ്യാനുപാതികമായി
സംവരണം നല്‍കുന്ന കാര്യം
പരിഗണിക്കുമോ?
2877.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള
കൊടുങ്ങല്ലൂര്‍ ഭഗവതി
ക്ഷേത്രത്തില്‍
ആചാരനുഷ്ഠാനങ്ങള്‍
നടത്തുന്നതിനു ആല്‍ത്തറ
അനുവദിക്കുന്നതിനു ഈടാക്കുന്ന
തുക ദേവസ്വം ബോര്‍ഡിന്
ലഭിക്കുന്നില്ലായെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ബി )
ആല്‍ത്തറ
അനുവദിക്കുന്നതിനുള്ള അധികാരം
ദേവസ്വം ബോര്‍ഡില്‍ തന്നെ
നിക്ഷിപ്തമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2878.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷേത്ര
കുളങ്ങളുടെ നവീകരണം,
ക്ഷേത്രങ്ങളുടെ ചുറ്റുമതില്‍
നിര്‍മ്മാണം എന്നിവക്കായി
ദേവസ്വം വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ?
2879.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുഴയുടെ
കര ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള
ക്ഷേത്ര ഭൂമികളെ സംരക്ഷണഭിത്തി
കെട്ടി സംരക്ഷിക്കുന്നതിന്
നിലവില്‍ പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പൂനൂര്‍
പുഴയുടെ തീരത്തുള്ള കോഴിക്കോട്
കാരന്തൂര്‍ ശ്രീ ഹര ഹര ക്ഷേത്ര
ഭൂമി സംരക്ഷണഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന് തുക
അനുവദിക്കാൻ നിവേദനം
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
2880.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
ഫയര്‍സ്റ്റേഷന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഗുരുവായൂര്‍ ദേവസ്വം സ്വീകരിച്ച
നടപടികളുടെ വിശദവിവരങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
ഗുരുവായൂര്‍
ദേവസ്വം നിര്‍മ്മിച്ച്
നല്‍കുന്ന പ്രസ്തുത
ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാണം
എന്ന് പൂര്‍ത്തീകരിക്കാനാകും
എന്ന് വിശദമാക്കാമോ?
2881.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭൂമി
നാഷണല്‍ ഹൈവേയുടെയും മറ്റ്
പ്രധാന റോഡുകളുടെയും
വികസനത്തിനായി
ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം
ലഭിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത് ;
(
ബി )
നിലവിൽ
പ്രസ്തുത നഷ്ടപരിഹാര തുക അതത്
ദേവസ്വങ്ങള്‍ക്കാണോ
ക്ഷേത്രങ്ങള്‍ക്കാണോ
ലഭിക്കുന്നത്;
(
സി )
പ്രസ്തുത
തുക അതാത് ക്ഷേത്രങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
മാത്രമായി നല്‍കുന്നതിനു
പ്രത്യേക നടപടി സ്വീകരിക്കുമോ?
2882.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
ദേവസ്വം ആശുപത്രിയില്‍
വിദഗ്‌ദ്ധ ചികിത്സ
ലഭ്യമാക്കുന്നതിന് അടിസ്ഥാന
സൗകര്യങ്ങളുടെ അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഗുരുവായൂര്‍
ദേവസ്വം ആശുപത്രിയുടെ
നവീകരണത്തിനായി തയ്യാറാക്കിയ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ആശുപത്രിയെ ഹൈടെക്
ആശുപത്രിയാക്കുന്നതിന് വേണ്ട
നടപടികള്‍ സ്വീകരിക്കുമോ?
2883.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിയമസഭാ
സാമാജികരുടെ അഡീഷണൽ
സ്റ്റാഫിന്റെ വേതനം,
സംസ്ഥാനത്തെ മറ്റ് ദിവസ
വേതനക്കാരായ ജീവനക്കാരുടെ
ശമ്പളത്തിന് ആനുപാതികമായി
വർദ്ധിപ്പിച്ചു നൽകണമെന്ന്
ആവശ്യപ്പെട്ടു സാമാജികർ നൽകിയ
നിവേദനം സംബന്ധിച്ച് വകുപ്പ്
കൈക്കൊണ്ട നടപടികൾ
വിശദമാക്കാമോ;
(
ബി )
അഡീഷണൽ
സ്റ്റാഫിന്റെ വേതന വർദ്ധനവ്
സംബന്ധിച്ച ഫയലിന്റെ നടപ്പ്,
കുറിപ്പ് ഫയലുകളുടെ പകർപ്പുകൾ
ഫയൽ നമ്പർ സഹിതം ലഭ്യമാക്കാമോ;
(
സി )
2021-ൽ
നൽകിയ നിവേദനത്തിൽ തീരുമാനം
കൈക്കൊള്ളാൻ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
അഡീഷണൽ
സ്റ്റാഫുകൾക്ക് സംസ്ഥാനത്തെ
വർദ്ധിച്ച ജീവിതച്ചെലവുകൾ
കണക്കിലെടുത്ത് അനുഭാവപൂർണമായ
പരിഗണന നൽകി കാലോചിതമായ
ശമ്പളവർദ്ധനവ് എന്നത്തേക്ക്
നടപ്പിലാക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|