UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2884.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിൽ കിടങ്ങ്, സോളാര്‍വേലി, ജൈവവേലി തുടങ്ങിയ മള്‍ട്ടി ഫെന്‍സിങ് സമ്പ്രദായം ഉപയോഗിച്ച് വനഭൂമിയും കൃഷി ഭൂമിയും പൂര്‍ണമായും വേര്‍തിരിച്ച് വന്യമൃഗങ്ങള്‍ കൃഷി ഭൂമിയിലേക്ക് കടന്ന് കൃഷി നാശവും ജീവനും സ്വത്തിനും നാശവും വരുത്തുന്നത് തടയുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വന്യമൃഗശല്യം മൂലം കൃഷി നശിച്ചതിന് കൃഷിക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നത് പരിഗണയിലുണ്ടോയെന്നും നഷ്ടപരിഹാരം കാലവിളംബം കൂടാതെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
2885.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് എന്നത് വസ്തുതയാണോ; വിശദാംശങ്ങൾ നൽകാമോ?
2886.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറി സംഭവത്തിൽ ആരോപണങ്ങൾ നേരിട്ട ഫോറസ്റ്റ് കൺസർവേറ്ററെ സസ്പെൻഡ് ചെയ്യാൻ അന്വേഷണ സംഘം ശിപാർശ ചെയ്തിട്ടുണ്ടോ;
( ബി )
വയനാട്ടിൽ നിന്നും മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയ മരങ്ങൾ പിടിച്ചെടുത്ത മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാനും അന്വേഷണം വഴിതെറ്റിക്കാനും പ്രസ്തുത ഫോറസ്റ്റ് കൺസർവേറ്റർ ശ്രമിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( സി )
മുട്ടിൽ മരംമുറി സംഭവത്തിൽ ഫോറസ്റ്റ് കൺസർവേറ്ററെ സസ്പെൻഡ് ചെയ്യാൻ തയ്യാറാകാത്തതിന്റെ കാരണം വിശദമാക്കാമോ?
2887.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എ. രാജ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിനായുള്ള പ്രത്യേക നയരേഖയില്‍ വന പുന:സ്ഥാപനം അടിസ്ഥാനമാക്കിയുളള സുസ്ഥിര വികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2888.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനവിഭവങ്ങളുടെ പരിപാലനവും സുസ്ഥിര വികസനവും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും വനമേഖലയിലെ വൃക്ഷസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് നടത്തി വരുന്ന ദേശീയ വനവല്‍ക്കരണ പരിപാടിയിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പ്രത്യേകമായി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ആദിവാസികള്‍ ഉള്‍പ്പെടെയുളള വനാശ്രിത സമൂഹത്തിന് കൂടുതല്‍ തൊഴിലവസരങ്ങളും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുക വഴി അവരുടെ വരുമാനവര്‍ദ്ധനവിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
2889.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള വനങ്ങളുടെ സ്വാഭാവികത പുനഃസ്ഥാപിക്കുന്നതിനായി പുതുതായി എന്ത് പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടുതീ നിയന്ത്രിക്കുന്നതിനും കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം ഉറപ്പുവരുത്തുന്നതിനും ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകളായ കാവുകള്‍ സംരക്ഷിക്കുന്നതിനും പുതിയതായി കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
2890.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ വര്‍ഷം കഴിയും തോറും സംസ്ഥനത്തിന്റെ വനവിസ്തൃതി ഗണ്യമായ തോതില്‍ കുറഞ്ഞ് വരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
വനം-റവന്യൂ അതിര്‍ത്തികള്‍ സംയുക്ത വെരിഫിക്കേഷന്‍ നടത്തി ജണ്ട കെട്ടി കൃത്യമായി തിരിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വസ്തു നികുതി സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
2891.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ തുടര്‍ച്ചയായി പ്രത്യുത്പാദനപരമായ വനവല്‍ക്കരണത്തിനായി ഫലവൃക്ഷങ്ങള്‍ നടുന്നതിനുള്ള ശതവത്സര പരിപാടിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതുവഴി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്തെല്ലാമാണ്;വ്യക്തമാക്കാമോ;
( ബി )
പദ്ധതിയ്ക്കാവശ്യമായ ഫലവൃക്ഷ തൈകള്‍ സമാഹരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഫലവൃക്ഷ തൈകളുടെ വിതരണം,പരിപാലനം,അവയുടെ മോണിറ്ററിങ്ങ് എന്നിവ നടത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( ഡി )
ഇതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കിവെച്ച തുകയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ആവശ്യമായ ഇടപെടലും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2892.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാര്‍ ശക്തിപ്പെടുത്തുന്നതിനായി തമിഴ്‍നാടിന്റെ നിര്‍ദ്ദേശ പ്രകാരം 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വേണ്ടി പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇടയായതിനെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2893.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളും വന്യജീവി വഴിത്താരകളും സ്വാഭാവിക വനം ആക്കി മാറ്റുവാന്‍ ഏറ്റെടുക്കുന്നതിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത്; പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ മേഖലകളാണ് ഇപ്രകാരം സ്വാഭാവിക വനവൽക്കരണത്തിനായി ഏറ്റെടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ;
( സി )
ഇത്തരം മേഖലകളിൽ കാലാകാലങ്ങളായി താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടാകുമോ ഈ ഏറ്റെടുക്കൽ; വ്യക്തമാക്കാമോ ?
2894.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തി പങ്കിടുന്ന സ്വകാര്യ ഭൂമിയിലെ കൈവശക്കാര്‍ക്ക് പട്ടയത്തിനും രജിസ്ട്രേഷനും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കും വനം വകുപ്പിന്റെ എന്‍.ഒ.സി. ലഭിക്കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇത്തരം ഭൂമികള്‍ക്ക് വനംവകുപ്പിന്റെ എന്‍.ഒ.സി. ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വിശദമാക്കുമോ;
( സി )
കണ്ണൂര്‍ ജില്ലയിലെ കണ്ണവം, കൊട്ടിയൂര്‍ റെയിഞ്ചുകളില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകളില്‍ നടപടിയെടുക്കാന്‍ ബാക്കിയുണ്ടെന്നും ആയത് എന്നത്തേയ്ക്കു തീര്‍പ്പാക്കാനാകുമെന്നും വ്യക്തമാക്കുമോ?
2895.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.10.2020-ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് നടന്ന മരം മുറി സംബന്ധിച്ച് വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
മരം മുറിക്ക് കൂട്ടുനിന്നതായി പറയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ടോ;
( സി )
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിൽ ഐ. എഫ്. എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്യുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഇ )
ഈ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന്‌ വ്യക്തമാക്കാമോ?
2896.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നാണെന്നും ആയതിന്റെ പകര്‍പ്പും ലഭ്യമാക്കാമോ;
( ബി )
മേല്‍ സ്ഥലം വനഭൂമിയായി വിജ്ഞാപനം ചെയ്യുന്നതിനായി സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത സ്ഥലം വനഭൂമിയായി വിജ്ഞാപനം ചെയ്യുന്നതിനായി സമര്‍പ്പിച്ചപ്പോള്‍ പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന ഭാഗത്ത് 2 മീറ്റര്‍ വീതിയില്‍ സ്ഥലം ഒഴിവാക്കിയാണോ നല്‍കിയിരുന്നതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലം എന്ന് മുതലാണ് വനം വകുപ്പിന്റെ കൈവശമെത്തിയതെന്നും കൈവശം ലഭിച്ച സമയത്തെ ഭൂമിയുടെ തരവും ഇതുവരെ വനഭൂമിയായി വിജ്ഞാപനം ചെയ്യാതിരുന്നതിന്റെ കാരണവും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥലത്തിന്റെ വനം വകുപ്പിനുള്ള അവകാശം സംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഇ )
നിലമ്പൂര്‍ കോവിലകം വകയായിരുന്ന മേല്‍ സ്ഥലം വനം വകുപ്പിന് പാട്ടക്കരാര്‍ പ്രകാരമായിരുന്നോ ലഭിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ; കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
2897.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം-റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി അതിര്‍ത്തി നിശ്ചയിക്കാത്തത് കാരണം കര്‍ഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരമായി സംഘര്‍ഷമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ വില്ലേജുകളിലാണ് വനം-റവന്യൂ ഭൂമി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ?
2898.
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് രാമനാട്ടുകര–വെങ്ങളം ബൈപാസ് ആറു വരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരം തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മരങ്ങളുടെ 3 വർഷത്തെ പരിപാലനത്തിനായി 1.60 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
വളമായി ഇടുന്ന ചാണകത്തിന് പോലും മാർക്കറ്റ് വിലയുടെ നാലിരട്ടി വരെ രേഖപ്പെടുത്തി എസ്റ്റിമേറ്റുകൾ പാസാക്കിയിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്‌തുത ക്രമക്കേടുകൾ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വിജിലൻസ്) അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
2899.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര മാനവവികസനത്തിന് ആധാരമായ ഭൂപ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വനമേഖലയില്‍ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് 2021-22 കാലയളവില്‍ വനം വകുപ്പ് രൂപം നല്‍കിയ പ്രോജക്ടുകളും, വകയിരുത്തിയ തുകയും, ഇവയുടെ നിര്‍വ്വഹണ പുരോഗതിയും സംബന്ധിച്ച വിവരങ്ങള്‍ ജില്ല തിരിച്ച് പട്ടികപ്പെടുത്തി ലഭ്യമാക്കാമോ?
2900.
ശ്രീ എം നൗഷാദ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതിക്ഷോഭത്തില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തീരത്ത് ജൈവ കവചം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തീരവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; തീര സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം പ്രയോജനപ്പെട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നദീതീരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഗര പ്രദേശങ്ങള്‍, ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചെറുവനങ്ങളും വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കുന്ന പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; പ്രസ്തുത പദ്ധതി എത്രത്തോളം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2901.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവും കുളവും പദ്ധതിയിൽ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളിലാണ് ഫണ്ട് നൽകിയതെന്ന് വിശദമാക്കാമോ;
( ബി )
2016 മുതൽ 2021 മാർച്ച് വരെ ഓരോ സ്ഥലത്തും അനുവദിച്ച തുകയും പേരു വിവരവും വ്യക്തമാക്കാമോ?
2902.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫോറസ്റ്റ് സ്റ്റേഷനുകൾ ഇല്ലാത്ത ജില്ലകൾ ഏതെല്ലാമാണെന്ന് പറയാമോ?
2903.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1977-ന് ശേഷം നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് വനഭൂമി കയ്യേറ്റമുണ്ടായതായി കണ്ടെത്തിയതെന്ന് പ്രദേശം തിരിച്ച് വ്യക്തമാക്കാമോ; എത്ര സ്ഥലം വീതമാണ് കയ്യേറിയതെന്നുമുള്ള വിശദമായ പട്ടിക ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനു കീഴില്‍ ഏതെല്ലാം ഫോറസ്റ്റ് റേഞ്ചുകളിലാണ് ഫോറസ്റ്റ് അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന സര്‍വ്വേ നടത്തി ജണ്ടകള്‍ സ്ഥാപിക്കുന്നതെന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ അറിയിക്കാമോ; ഇതിനായുള്ള നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് നല്‍കാമോ; കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ഫോറസ്റ്റ് സര്‍വ്വേ ആരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും മേല്‍ നിര്‍ദ്ദേശം എന്നാണ് നല്‍കിയതെന്നും അറിയിക്കാമോ;
( സി )
1992-93 കാലഘട്ടത്തില്‍ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ നടന്ന സംയുക്ത സര്‍വ്വേയില്‍ ഉൾപ്പെടാതെ പോയതും എന്നാൽ 1977-ന് മുമ്പുതൊട്ടേ അവിടെ താമസിക്കുന്നവരും ആയ സര്‍വ്വേയില്‍ കണ്ടെത്തിയ 610 കുടുംബങ്ങളുടെയും ഭൂമിയിലെ കൃഷി വിളകള്‍ എടുക്കുന്നതും, വീട്, തൊഴുത്ത്, കിണര്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതും തടസ്സപ്പെടുത്തുന്ന വനം വകുപ്പിന്റെ ഉത്തരവുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ നടന്ന സംയുക്ത സര്‍വ്വേയില്‍ ഉള്‍പ്പെടാതെ പോയവരും 1977-ന് മുമ്പായി താമസിച്ചുവരുന്നവരുമായ പ്രദേശവാസികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക; വിശദമാക്കാമോ?
2904.
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറിയിൽ നിരവധി വനം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് പ്രസ്തുത സംഭവത്തില്‍ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
മരംമുറിക്ക് ആധാരമായ ഉത്തരവില്‍ റവന്യു വകുപ്പിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് വനം വകുപ്പ് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?
2905.
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിന്റെ അനുമതി ഇല്ലാതെ പര്‍വ്വതാരാേഹണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
ഇത്തരത്തിൽ പര്‍വ്വതാരാേഹണം നടത്തുന്ന സംഘങ്ങള്‍ അപകടത്തില്‍പ്പെടുന്നതായ സംഭവങ്ങള്‍ റിപ്പാേര്‍ട്ട് ചെയ്തിട്ടുണ്ടാേ;?
2906.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറി സംബന്ധിച്ച് എന്തൊക്കെ അന്വേഷണങ്ങളാണ് നാളിതുവരെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അന്വേഷണം പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
മരം മുറിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ഇ )
പ്രസ്തുത സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ അന്വേഷണം പൂർത്തിയാകും മുൻപ് ജോലിയിൽ തിരികെ എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
2907.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തിയിലുള്ള വീടുകളിലേക്കും കോളനികളിലേക്കും എത്തിച്ചേരുന്നതിനുവേണ്ടിയുള്ള നടപ്പാതകള്‍ മെച്ചപ്പെട്ട റോഡാക്കിമാറ്റുന്നതിന് അനുമതി നല്‍കാറുണ്ടോ; എങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് അനുമതി നല്കാറുണ്ടോ; എങ്കില്‍ അതിനുള്ള നടപടികള്‍ എന്താണെന്ന് വിശദമാക്കാമോ?
2908.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടികുത്തിമല ഇക്കോ ടൂറിസം സെന്റര്‍ വികസനത്തിനായി പദ്ധതികള്‍ വനം വകുപ്പിന്റെ പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ?
2909.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ നൽകുവാന്‍ വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസ് കമ്പനി ഏതാണെന്നും ഇൻഷുറൻസ് കമ്പനിയെ തെരഞ്ഞെടുത്ത രീതിയും മാനദണ്ഡവും അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കുമോ;
( ബി )
ഈ ഇനത്തിൽ പ്രീമിയം തുക ഏതെങ്കിലും കമ്പനികൾക്ക് വകുപ്പ് നേരിട്ട് അടച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ തുക എത്രയെന്നും തുക ഒടുക്കുവാൻ ഇറക്കിയ ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കുമോ;
( സി )
ഇക്കോ ടൂറിസം കേന്ദ്രത്തിൽ ടിക്കറ്റെടുത്ത് എത്തുന്ന എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടോ; ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ;
( ഡി )
ഒരു വർഷം എത്ര പേർക്കാണ് ഇക്കോടൂറിസം ഇൻഷുറൻസ് പരിരക്ഷ നൽകുന്നതെന്ന് വ്യക്തമാക്കുമോ?
2910.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററുകളിൽ എത്തുന്ന സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഏതെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളെയാണ് പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2911.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനം-വന്യജീവി വകുപ്പില്‍ നിലവില്‍ എത്ര ഐ.എഫ്.എസ്. തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്, വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എത്ര ഉദ്യോഗസ്ഥര്‍ക്കാണ് ഐ.എഫ്.എസ്. കണ്‍ഫര്‍ ചെയ്ത് നല്കിയതെന്ന് വ്യക്തമാക്കാമോ?
2912.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴില്‍ ചുങ്കം പട്രോളിംഗ് & ക്യാമ്പിങ്ങ് സ്റ്റേഷനില്‍ ജോലി ചെയ്തു വരവെ 2018 നവംബര്‍ മാസം കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ നാഗരാജിന്റെ ഭാര്യയായ ചിത്രാദേവിക്ക് ആശ്രിത നിയമനം ലഭിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2913.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ വിവിധ മേഖലകളിലെ താല്ക്കാലിക വാച്ചര്‍മാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കുവാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദാംശം വെളിപ്പെടുത്തുമോ;
( സി )
ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2914.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പില്‍ തടി ഉത്പ്പന്നങ്ങളുടെ ഇ-ഓക്ഷന്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ ആവശ്യങ്ങള്‍ക്ക് തടി വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് വനം വകുപ്പിന്റെ ഇ-ഓക്ഷനില്‍ പങ്കെടുക്കാതെ ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ റീട്ടെയില്‍ വ്യവസ്ഥയില്‍ തടി ലഭ്യമാക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
തടി/വിറക് ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്ന നികുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമോ?
2915.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ക് ഹാനികരമല്ലാത്തതും പെട്ടെന്ന് വളരുന്ന ഇനത്തില്‍പ്പെട്ടതുമായ വൃക്ഷങ്ങളും കട്ടി കുറഞ്ഞ മരങ്ങളുടെ തോട്ടങ്ങളും വച്ച് പിടിപ്പിക്കുന്നതിനുള്ള പദ്ധതി പ്രകാരം 2021-22 കാലയളവില്‍ നടപ്പിലാക്കിയ പ്രവർത്തികള്‍ വിശദമാക്കാമോ; ഇത് ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കി വരുന്നു; വിശദമായ കണക്ക് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് 2021-22 കാലയളവില്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ കെട്ടിട നിര്‍മ്മാണം, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണി, ഫോറസ്റ്റ് റോഡുകളുടെ സംരക്ഷണം, പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്കായി എന്തെല്ലാം പ്രവർത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്; ഇതിന്‍പ്രകാരം പാലക്കാട് ജില്ലയില്‍ നടത്തിയ പദ്ധതി വിശദമാക്കാമോ?
2916.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമനാട്ടുകര വെങ്ങളം ബൈപ്പാസ് ആറുവരി ആക്കുന്ന പ്രവൃത്തിയുടെ ഭാഗമായി വെട്ടിമാറ്റിയ മരങ്ങൾക്കു പകരം വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു പരിപാലിക്കുന്ന പദ്ധതിയുടെ പേരിൽ വനംവകുപ്പിൽ വൻ ക്രമക്കേട് നടന്നതായി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയുണ്ടായോ;
( ബി )
വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയായിരുന്നു;വിശദാംശങ്ങൾ നൽകുമോ;
( സി )
ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിന് ഉത്തരവാകുകയുണ്ടായോ; എങ്കിൽ ഏതൊക്കെ വിഷയങ്ങളിന്മേൽ അന്വേഷണം നടത്തുന്നതിനാണ് വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ?
2917.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തൊന്‍പതിനായിരം ഏക്കർ നിക്ഷിപ്ത വന ഭൂമി കേന്ദ്ര സർക്കാർ ആദിവാസി പുനരധിവാസത്തിന് അനുവദിച്ചത് എന്നാണെന്നും ഇതുവരെ അതിൽ എത്ര ഏക്കർ ഭുമി ആദിവാസികൾക്ക് നൽകിയെന്നും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; കേന്ദ്ര സർക്കാർ അനുവദിച്ച ബാക്കി നിക്ഷിപ്ത ഭൂമിയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; അനുമതി ലഭിച്ച ഈ വന ഭൂമി വിതരണം ചെയ്യുന്നതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
നിക്ഷിപ്ത ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനും സർവേ നടത്താനും മറ്റും വനം വകുപ്പിന് ആകെ എത്ര രൂപ ലഭിച്ചുവെന്നും അതിൽ എത്ര രൂപ ചെലവഴിച്ചുവെന്നും അറിയിക്കുമോ; ഭൂമി വിതരണത്തിനായി വനം വകുപ്പ് ആസ്ഥാനത്ത് പ്രത്യേക ഓഫിസ് പ്രവർത്തിച്ചതിന് എത്ര രൂപ ചെലവായിയെന്നും എ.ജി. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നോയെന്നും അതിൽ എന്തെല്ലാം വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ അഞ്ച് വർഷം വനം വകുപ്പിന് ആദിവാസി മേഖലകളിൽ ഏതെല്ലാം പദ്ധതികൾ നടപ്പാക്കുന്നതിന് എത്ര രൂപ വീതം അനുവദിച്ചുവെന്നും ഏതെല്ലാം പദ്ധതികൾ പൂർണമായി നടപ്പാക്കിയെന്നും ആയതിന്റെ വിശദവിവരം ഊരുകൾ തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
വയനാട്ടിലെ വനത്തിൽ നിന്ന് ആദിവാസികളെ കുടിയിറക്കി പുനരധിവസിപ്പിച്ച പദ്ധതി പരാജയപ്പെട്ടുവെന്ന് എ.ജി. റിപ്പോർട്ട് നൽകിയിട്ടുണ്ടോ; റിപ്പോർട്ടിൽ പദ്ധതി നടപ്പാക്കിയതിൻെറ വീഴ്ചകൾ എന്തെല്ലാമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
നിലമ്പൂരിൽ വനാവകാശ നിയമ പ്രകാരം പത്ത് ഏക്കർ ഭൂമി അവകാശപ്പെടാൻ അർഹതയുള്ള കുടുംബങ്ങൾക്ക് പത്ത് സെന്റ് മാത്രമാണ് വനം വകുപ്പ് അനുവദിച്ചതെന്ന് എ.ജി. അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; സംസ്ഥാനത്താകെ ഇത്തരത്തിൽ ആദിവാസികളെ കബളിപ്പിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുവെന്നാണ് എ.ജി. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തിൽ വനം വകുപ്പ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( എഫ് )
കഴിഞ്ഞ അഞ്ച് വർഷം വനം വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കിയപ്പോൾ ഓരോ പദ്ധതിയിലും വയനാട്ടിലെ ആദിവാസികൾക്കായി എത്ര രൂപ വീതം നീക്കിവെച്ചുവെന്നും അതിൽ എത്ര രൂപ ചെലവഴിച്ചുവെന്നുമുള്ള വിശദമായ കണക്ക് ലഭ്യമാക്കുമോ;
( ജി )
വയനാട് ജില്ലയിലെ ആദിവാസികളുടെ ഏതെല്ലാം പദ്ധതികൾക്ക് എത്ര രൂപ അനുവദിച്ചുവെന്നും അതിൽ എത്ര രൂപ ചെലവഴിച്ചുവെന്നുമുള്ള വിശദമായ കണക്ക് ലഭ്യമാക്കുമോ?
2918.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷം വനം വകുപ്പ് വയനാട്ടില്‍ നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ആദിവാസികൾക്കായി ഓരോ പദ്ധതിയിലും എത്ര രൂപ വീതം നീക്കിവെച്ചുവെന്നും അതിൽ എത്ര രൂപ ചെലവഴിച്ചുവെന്നും അതിന്‍റെ വിശദമായ കണക്കും ലഭ്യമാക്കാമോ;
( ബി )
കോട്ടയം, ഇടുക്കി ജില്ലകളിലെ ആദിവാസികൾക്കായി ഏതെല്ലാം പദ്ധതികൾക്ക് എത്ര രൂപ അനുവദിച്ചുവെന്നും അതിൽ എത്ര രൂപ ചെലവഴിച്ചുവെന്നുമുള്ള വിശദമായ കണക്കും ലഭ്യമാക്കാമോ?
2919.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മൂന്നാര്‍, മറയൂര്‍, മാങ്കുളം ഡിവിഷണല്‍ ഫാേറസ്റ്റ് ഓഫീസിന്റെയും മൂന്നാര്‍ വെെല്‍ഡ് ലെെഫ് ഓഫീസിന്റെയും പരിധിയില്‍ വകുപ്പ് ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2920.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിനകത്തുള്ള റവന്യൂ പട്ടയ ഭൂമികള്‍ അര്‍ഹമായ കോമ്പന്‍സേഷന്‍ നല്‍കി ഏറ്റെടുക്കുന്ന പദ്ധതി പ്രകാരം വാമനപുരം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും അതിന്റെ ഉടമസ്ഥരുടെയും വിശദ വിവരങ്ങളും നല്‍കാമോ;
( ബി )
പ്രസ്തുത ഭൂമിയുടെ വില നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2921.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വരുന്ന തലക്കോട് ഇഞ്ചിപ്പാറയിലും മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വരുന്ന തലക്കോട് ചെക്പോസ്റ്റിന് പുറകുവശത്തായ കുളിപ്പാറ പ്രദേശത്തും കാലാകാലങ്ങളായി പ്രദേശവാസികള്‍ ഇഞ്ചി, മഞ്ഞള്‍, കൂവ തുടങ്ങിയ മലഞ്ചരക്ക് ഉല്‍പന്നങ്ങള്‍ ഉണക്കി സംസ്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി നടന്ന് വരുന്ന പ്രസ്തുത പ്രവൃത്തിക്ക് സമീപകാലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തടസ്സം സൃഷ്ടിക്കുന്നത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
വര്‍ഷങ്ങളായി പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങള്‍ അവരുടെ ഉപജീവനമായി ചെയ്തുവരുന്ന പ്രസ്തുത പ്രവൃത്തി മുന്‍കാലങ്ങളിലെ പോലെ തുടര്‍ന്നും ചെയ്യുന്നതിന് വേണ്ട സൗകര്യം ഉണ്ടാക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2922.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരം മുറി കേസിലെ പ്രധാന പ്രതിയായ വ്യക്തി ടിംബർ ലൈസൻസിനായി നൽകിയ അപേക്ഷ കൃത്യമായി പരിശോധിക്കാതെയാണ് ലൈസൻസ് നൽകിയത് എന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
പ്രസ്തുത വ്യക്തിയുടെ സ്ഥാപനത്തിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചതിലും ക്രമക്കേട് നടന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വിരമിച്ച ശേഷവും ഒരു റേഞ്ച് ഓഫീസർ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളിൽ ഇടപെട്ടിരുന്നുവെന്നും പ്രധാന പ്രതിയുമായി ഇദ്ദേഹവും ഡി.എഫ്.ഒ. യും കൽപറ്റയിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നുയെന്നും കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2923.
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുട്ടിലിൽ നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടി മരങ്ങള്‍ അടക്കം മുറിച്ച സംഭവത്തില്‍ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
24.10.2020-ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് നടന്ന വ്യപകമായ അനധികൃത മരം മുറിയിൽ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2924.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ ചാലക്കുടി ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വെള്ളിക്കുളങ്ങര വില്ലേജിലെ നായാട്ടുകുണ്ട് ദേശത്തെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷയില്‍ 1991 ല്‍ സംയുക്ത പരിശോധന നടത്തുകയും ജെ.വി.ആര്‍., സ്കെച്ച്, മഹസ്സര്‍ എന്നിവ ഉള്‍പ്പെടെ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും പട്ടയം അനുവദിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംയുക്ത പരിശോധന പൂര്‍ത്തിയാക്കി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏറെ വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തിൽ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനും ഇവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിർമ്മിക്കുന്നതിന് വനംവകുപ്പിന്റെ എൻ.ഒ.സി അനുവദിക്കുന്നതിനും നടപടി സ്വീകരിക്കാമോ?
2925.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടിന്‍പുറങ്ങളിലുള്‍പ്പെടെ മുള്ളന്‍പന്നി കൃഷി വ്യാപകമായി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുള്ളന്‍പന്നിയുടെ ആക്രമണം തടയുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം എന്ന് അറിയിക്കുമോ; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് അറിയിക്കാമോ;
( സി )
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ ഏതെല്ലാം ഓഫീസുകളെയാണ് ചുമതലപ്പടുത്തിയിരിക്കുന്നത് എന്ന് അറിയിക്കാമോ?
2926.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനസംരക്ഷണത്തിനും വനപരിപാലനത്തിനും എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കേന്ദ്ര സഹായത്തോടെയുള്ള ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഇതിനായി കേന്ദ്രസഹായം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ അ‍‍ഞ്ച് വര്‍ഷ കാലയളവിനുള്ളില്‍ വനസംരക്ഷണത്തിന് തുടര്‍ന്ന് വന്ന ഏതെല്ലാം പദ്ധതികള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ; ആയത് നിര്‍ത്തലാക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കാലയളവില്‍ എത്ര പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്?
2927.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കടലാമകള്‍ മുട്ടയിടുന്ന പ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് കടലാമ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ചാവക്കാട് താലൂക്കിലെ തീരപ്രദേശങ്ങളില്‍ കടലാമ സംരക്ഷണത്തിനായി ഹാച്ചറികള്‍ നിര്‍മ്മിക്കണമെന്നുള്ള കടലാമ സംരക്ഷണ പ്രവര്‍ത്തകരുടെ ആവശ്യത്തിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2928.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ 2016 മുതല്‍ 2021 വരെ കാട്ടാനയുടെ ആക്രമണത്തില്‍ എത്ര പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്; പഞ്ചായത്ത് തിരിച്ച് വിശദാംശം നല്‍കാമോ;
( ബി )
തോട്ടം തൊഴിലാളികള്‍ക്ക് ജീവഭയം നിമിത്തം കൂലി വേലയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ആക്രമണ സ്വഭാവം സ്ഥിരമായി കാണിക്കുന്ന കാട്ടാനകളെ പിടികൂടി സര്‍ക്കാരിന്റെ ആനക്കൊട്ടിലിലേയ്ക്കോ മറ്റോ മാറ്റുന്നത്തിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലങ്ങളില്‍ കാട്ടാന ശല്യം തടയുന്നതിന് നാളിതുവരെ നടത്തിയിട്ടുള്ള നടപടികള്‍, ചെലവഴിച്ച തുക ഇവ സംബന്ധിച്ച വിശദാംശം നല്‍കാമോ?
2929.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ദേവികുളം മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിച്ചവരുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കൃഷിനാശം സംഭവിച്ചതിന് നഷ്ടപരിഹാരമായി അനുവദിച്ച തുകയുടേയും അത് ലഭിച്ചവരുടേയും വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
കൃഷിനാശം മൂലമുള്ള നഷ്ടം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
2930.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍, മറയൂര്‍, മാങ്കുളം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മേഖലകളില്‍ 2016 മുതല്‍ വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും എണ്ണം വേര്‍തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക നല്‍കിയിട്ടുണ്ടോ; നല്‍കാന്‍ ബാക്കിയുളള കുടുംബങ്ങളുടെ എണ്ണം വിശദമാക്കാമോ;
( സി )
നഷ്ടപരിഹാര തുക ലഭിക്കാന്‍ ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് പ്രസ്തുത തുക നല്‍കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ?
2931.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ഗുരുതരമായി മുറിവേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നതായ സംഭവങ്ങളില്‍ കര്‍ഷകര്‍ക്കുളള ആശങ്ക പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( ബി )
വനപ്രദേശത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മേയുന്നതിനായി വിടുന്ന കന്നുകാലികളും മറ്റ് വളര്‍ത്തു മൃഗങ്ങളും വിഷപാമ്പുകളുടെ കടിയേറ്റ് ചാകുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കാര്യങ്ങളില്‍ കര്‍ഷകരെ ബോധവല്‍കരിക്കുന്നതിനും വളര്‍ത്തുമൃഗങ്ങൾ നഷ്‌ടപ്പെടുന്നത്‌ തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?
2932.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗാക്രമണം മൂലം കൃഷിനാശം സംഭവിച്ച പ്രധാന കാര്‍ഷിക വിളകള്‍ക്ക് ഹെക്ടറിന് എത്ര രൂപ വീതമാണ് നഷ്ടപരിഹാരം നല്കു‍ന്നത് എന്ന് വിശദമാക്കാമോ?
2933.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി പരിക്കേറ്റവർക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലത്ത് പാറശാല മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായമായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായത്തിനായി അമ്പൂരി, കള്ളിക്കാട്, വെള്ളറട പഞ്ചായത്തുകളില്‍ നിന്ന് 2018 മുതല്‍ നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇനി എത്ര പേര്‍ക്ക് എത്ര രൂപ ധനസഹായം നല്‍കുവാനുണ്ടെന്ന് വിശദമാക്കുമോ?
2934.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നിയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കുന്നതിന് വേണ്ടി കാട്ടുപന്നി കളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങൾ വില്ലേജ് അടിസ്ഥാനത്തിൽ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വില്ലേജുകൾ ഏതൊക്കെയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ?
2935.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എത്ര വന്യജീവി ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്;
( ബി )
പ്രസ്തുത കേസുകളില്‍ റിപ്പോര്‍ട്ടു് ചെയ്യപ്പെട്ട മരണസംഖ്യ എത്ര; പരിക്കുപറ്റിയവര്‍ എത്ര;
( സി )
വന്യജീവി ആക്രമണംമൂലം കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ട കണക്ക് എത്ര;
( ഡി )
മരണം, പരുക്ക്, കൃഷിനാശം എന്നിവയ്ക്ക് നല്‍കിയ നഷ്ടപരിഹാര തുക എത്ര?
2936.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ ആക്രമണങ്ങള്‍ നടക്കുന്ന മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം; പ്രസ്തുത മേഖലകളില്‍ സ്വീകരിച്ച പ്രതിരോധ നടപടി എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ട്രഞ്ചുകള്‍, കരിങ്കല്‍ മതിലുകള്‍, വൈദ്യുതവേലി, സൗരോര്‍ജ്ജവേലി, ജൈവവേലി എന്നീ പ്രതിരോധ നടപടികള്‍ എത്രത്തോളം ഏതൊക്കെ മേഖലകളില്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ഇവ സംബന്ധിച്ച് വനംവകുപ്പ് ശാസ്ത്രീയമായ പഠനം നടത്തിയിട്ടുണ്ടോ;
( സി )
മലയോര മേഖലയില്‍ വന്യജീവി ആക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ വേണ്ടി വനം-വന്യജീവി സംരംക്ഷണ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
2937.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികൾ കൃഷിനശിപ്പിച്ച കർഷകർക്ക് വനം വകുപ്പിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കുവാനുള്ള കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മണ്ണാർക്കാട് മണ്ഡലത്തിൽ ഏത് വർഷം മുതലുള്ള നഷ്ടപരിഹാരമാണ് കർഷകർക്ക് നല്കാനുള്ളത്; ഇത് നൽകുവാൻ അടിയന്തിര നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകുമോ; വിശദവിവരം നൽകുമോ?
2938.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ വന്യജീവി ആക്രമണത്തിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്; ഇതിൽ എത്ര പേർക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്; എത്ര പേർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ട്;
( ബി )
നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് അടിയന്തരമായി നഷ്ടപരിഹാരം വിതരണം ചെയ്യുമോ; വന്യജീവി ആക്രമണത്തിൽ പരിക്കേല്‍ക്കുന്നവര്‍ക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനുമുള്ള നഷ്ടപരിഹാരം എത്രയാണെന്ന് വ്യക്തമാക്കുമോ?
2939.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
വന്യ മൃഗങ്ങള്‍ക്ക് ഉള്‍വനങ്ങളില്‍ തന്നെ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.