UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2300.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; ജില്ല തിരിച്ചുളള വിശദാംശം ലഭ്യമാക്കുമോ;
( ബി )
എത്ര വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ കഴിഞ്ഞു; ജില്ല തിരിച്ചുളള വിശദാംശം അറിയിക്കുമോ?
2301.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
2021-22 ല്‍ എത്ര കോടി രൂപയായിരുന്നു പുതുക്കിയ ബജറ്റ് വിഹിതം ഉള്‍പ്പെടെ അനുവദിച്ചിരുന്നത് എന്ന് അറിയിക്കാമോ;
( സി )
നിലവിലുള്ള കേന്ദ്ര ബജറ്റ് വിഹിതത്തിലെ കുറവ് എന്തെല്ലാം പ്രതിസന്ധികളാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് മേഖലയില്‍ സൃഷ്ടിക്കുക എന്ന് വെളിപ്പെടുത്താമോ?
2302.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുതിയ ദിശാബോധത്തോടെ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രാദേശിക വിനോദസഞ്ചാര വികസന സാധ്യതകള്‍ കണ്ടെത്തി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദീകരിക്കാമോ;
( സി )
ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം ഗ്രാമീണ ജനതയ്ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നവിധം വിനോദസഞ്ചാര വികസന പരിപാടികള്‍ ആവിഷ്കരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിശീലനവും സാങ്കേതിക സഹായവും നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദീകരിക്കാമോ?
2303.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ നിർവ്വഹണ ഉദ്യോഗസ്ഥരായി പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകൾ ചീഫ് എഞ്ചിനീയരുടെ ഓഫീസിൽ അയയ്ക്കാതെ പാസ്സാക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകുമോ;
( ബി )
നിലവിൽ പൊതുമരാമത്ത് വകുപ്പിലും മറ്റും സർക്കാർ അനുവദിക്കുന്ന തുകയ്ക്ക് അനുസരിച്ച് മുൻഗണനാക്രമത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരാണ് അനുവദിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2304.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള, സി.എം.എല്‍.ആര്‍.ആര്‍.പി. എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വൈക്കം മണ്ഡലത്തില്‍ അനുവദിച്ചിട്ടുളള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ പുരോഗതിയെന്തെന്നും വിശദമാക്കാമോ?
2305.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി എന്നുമുതലാണ് നിലവിൽ വന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആകെ എത്ര രൂപയ്ക്കുളള എത്ര പ്രവൃത്തികൾക്കാണ് നാളിതുവരെ ഭരണാനുമതി നൽകിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
എത്ര രൂപയുടെ പ്രവൃത്തികളാണ് ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
പൂർത്തിയാക്കാൻ ബാക്കിയുള്ള പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ കീഴിൽ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( എഫ് )
പദ്ധതിയുടെ കീഴിൽ പുതിയ പ്രവൃത്തികൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടോ; എങ്കിൽ എത്ര രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
2306.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീ ശാക്തീകരണത്തിനായുള്ള യുവതി ഓക്സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയോ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
യുവതി ഓക്സിലറി ഗ്രൂപ്പുകളും കുടുംബശ്രീയുമായുള്ള വ്യത്യാസങ്ങള്‍ വിശദീകരിക്കാമോ?
2307.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല സബ് ട്രഷറി നിർമ്മാണത്തിനായി തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകുന്നതിനുള്ള പാട്ടക്കരാർ ട്രഷറി വകുപ്പിൽ നിന്ന് അംഗീകരിച്ച് കിട്ടിയിട്ടുണ്ടോ; എങ്കിൽ എന്നാണ് ലഭിച്ചതെന്നും ആയതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദമാക്കാമോ?
2308.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സ.ഉ. (കൈ) നം 170/2020 തീയതി 04/11/2020 പ്രകാരം പട്ടാമ്പി മണ്ഡലത്തില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;
( ബി )
ഇതില്‍ എത്ര പദ്ധതികളുടെ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു; ബാക്കിയുള്ളവ പൂര്‍ത്തിയാക്കുന്നതിനുണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ?
2309.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി പ്രകാരം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ എത്ര വീടുകളാണ് പൂർത്തീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
എത്ര വീടുകളുടെ നിർമ്മാണം നടക്കുന്നുവെന്ന് പഞ്ചായത്ത്/മുൻസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ?
2310.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള/പി.എം.യു. പദ്ധതികള്‍ പ്രകാരം ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടും നിര്‍വ്വഹണം ആരംഭിക്കാത്ത പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇവയുടെ നിര്‍വ്വഹണം ആരംഭിക്കാത്തതിന്റെ കാരണം എന്തെന്ന് അറിയിക്കാമോ;
( സി )
റീബില്‍ഡ് കേരള പദ്ധതിയുടെ രണ്ടാം ഘട്ടമായി നിര്‍ദ്ദേശിച്ചിരുന്ന ഹരിപ്പാട് മണ്ഡലത്തിലുള്ള പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ എന്തെന്നും ഇവയുടെ നിര്‍വ്വഹണം എന്ന് മുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?
2311.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭയില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡ് 11 -ലെ കാരക്കാട് റോഡ്, വാര്‍ഡ് 8-ലെ മുണ്ടയ്ക്കപ്പറമ്പ് റോഡ്, വാര്‍ഡ് 21-ലെ തടവനാല്‍ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രളയത്തില്‍ തകര്‍ന്ന പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2312.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ വഴി നടപ്പിലാക്കിയ ഹോം ഷോപ്പ് പദ്ധതി പ്രകാരം പാലാ മണ്ഡലത്തില്‍ പുതിയ യൂണിറ്റുകള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ വിപണത്തിന് ആവശ്യമായ ഉല്പന്നങ്ങള്‍ ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2313.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന റവന്യൂ ഭൂമിയിന്മേല്‍ അവകാശം സ്ഥാപിച്ചുകൊണ്ട് സ്വകാര്യ വ്യക്തിയെ സ്റ്റേ നേടുന്നതിന് സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കാമോ;
( സി )
ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നഗരസഭ ഓഫീസുകളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതി പരിഗണനയിലുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
തിരുവന്തപുരം നഗരസഭ കഴക്കൂട്ടം ഇലക്ട്രിക് ക്രിമറ്റോറിയം പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ; ഈ പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2314.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരമന-കളിയിക്കാവിള ദേശീയ പാതയുടെ രണ്ടാം ഘട്ടമായ പ്രാവച്ചമ്പലം-കൊടിനട പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ വീടും വസ്തുവും ഭാഗികമായി നഷ്ടപ്പെട്ടവർക്ക് മിച്ചമുള്ള ഭൂമിയിൽ മാനദണ്ഡങ്ങൾ നോക്കാതെ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകുമെന്ന് ഉറപ്പ് നൽകിയതിൻപ്രകാരം നിർമ്മിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നിയമങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ നിഷേധിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം കെട്ടിട നമ്പർ ലഭിക്കാത്തവർക്ക് ജില്ലാ കളക്ടർ നൽകിയ ഉറപ്പനുസരിച്ച് നമ്പർ ലഭ്യമാക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുമോയെന്ന് വ്യക്തമാക്കുമോ?
2315.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ ലൈഫ് പദ്ധതി പ്രകാരം ഭവനം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ആയതിന്റെ അന്തിമ ലിസ്റ്റ് എന്ന് പ്രസിദ്ധീകരിക്കുമെന്നറിയിക്കാമോ;
( ബി )
ഫ്ലാറ്റ് നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ എവിടെയെല്ലാമാണെന്ന് അറിയിക്കാമോ?
2316.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭ ഫുഡ് വേസ്റ്റ് /ജൈവമാലിന്യം എടുക്കുന്നതിന് എത്ര ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഏജൻസികളുടെ മേൽവിലാസവും ഫോൺ നമ്പറും വെളിപ്പെടുത്തുമോ;
( ബി )
ഏജൻസികളെ ഏതെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ഏജൻസികളും നഗരസഭയും തമ്മിലുള്ള കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഏതെല്ലാം തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രസ്തുത കരാറുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
2317.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ ലൈഫ് പദ്ധതിയിലും പി.എം.എ.വൈ. പദ്ധതിയിലും ഉള്‍പ്പെട്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അവരുടെ ഭൂമി ഏലപ്പട്ടയത്തില്‍ ഉള്‍പ്പെടുന്നു എന്നത് ചൂണ്ടിക്കാട്ടി വീട് പണിയുന്നതിന് റവന്യൂ വകുപ്പ് എന്‍.ഒ.സി. അനുവദിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍‍ ഏലപ്പട്ടയ ഭൂമിയില്‍ നിലവിലുണ്ടായിരുന്ന വാസയോഗ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ വീടുകള്‍ പൊളിച്ച് മാറ്റിയിട്ട് ഇപ്രകാരം പ്രതിസന്ധിയിലായവര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് പണിയുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും എന്‍.ഒ.സി. ലഭ്യമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമോ;
( സി )
അര്‍ഹരായിട്ടുള്ള എല്ലാ ഭവനരഹിതര്‍ക്കും വീട് ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2318.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി നഗരസഭയുടെ പരിധിക്കുള്ളില്‍ ഖരമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പൊന്നാനി മണ്ഡലത്തില്‍ കോഴിമാലിന്യാവശിഷ്ടങ്ങള്‍ സംസ്കരിച്ച് വളമാക്കുന്നതിനായി ആധുനിക രീതിയിലുള്ള മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2319.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ (ഇ.ഡബ്ല്യു.ബി.) വകുപ്പിന്റെ 04-11-2020 ലെ സ.ഉ.(കൈ) 170/2020/തസ്വഭവ നമ്പര്‍ ഉത്തരവിൽ ക്രമനമ്പർ 353 ആയി ഉൾപ്പെടുത്തിയിരുന്ന കീച്ചേരി വാൽകടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ (ആലുംതുരുത്തി- കുത്തിയതോട് റോഡിൽ നിന്നും) നിർമ്മാണത്തിനായുള്ള നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണ്;
( ബി )
ഈ പ്രവൃത്തിയുടെ നിർവ്വഹണത്തിന് നേരിട്ട കാലതാമസത്തിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( സി )
നിർമ്മാണ പ്രവൃത്തികൾ എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2320.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണം പൂര്‍ത്തിയായ എല്‍.പി.ജി. ഗോഡൗണിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി ശ്രീ. അഭിലാഷ് (പണിക്കപറമ്പില്‍ വീട്, ചിറ്റിലപ്പിള്ളി വില്ലേജ്) തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കാമോ;
( സി )
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദീകരിക്കുമോ; അപേക്ഷകനെ അക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ?
2321.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ കൊച്ചുമാമൂട് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തി തോട് തടസപ്പെടുത്തി നടത്തിയ നിർമ്മാണപ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് ഗ്രാമപഞ്ചായത്തിൽ നിന്ന് നിർമ്മാണ അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രസ്തുത അനധികൃത നിർമ്മാണം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത അനധികൃതനിർമാണം നീക്കം ചെയ്യുന്നതിനും ആയതിനുള്ള ചെലവ് നിർമ്മാണപ്രവർത്തനം നടത്തിയ ആളിൽ നിന്നും ഈടാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ?
2322.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ പറളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അയ്യര്‍മലയില്‍ ശ്രീ. വാസുവിനെ അര്‍ഹതയുണ്ടായിട്ടും പി.എം.എ.വൈ. പട്ടികയില്‍ നിന്നും ഒഴിവാക്കി എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2323.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി തദ്ദേശസ്വയംഭരണ വകുപ്പ് നേരിട്ട് മലമ്പുഴ മണ്ഡലത്തില്‍ 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ നടത്തിയിട്ടുള്ള പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ച തീയതി, സാങ്കേതികാനുമതി നല്‍കിയ തീയതി, കരാറുകാരനുമായി എഗ്രിമെന്റില്‍ ഏര്‍പ്പെട്ട തീയതി, പ്രവൃത്തി പൂര്‍ത്തീകരിച്ച തീയതി, ഭരണാനുമതി ലഭിച്ച തുക, എഗ്രിമെന്റില്‍ ഏര്‍പ്പെട്ട തുക എന്നീ വിശദാംശം വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഇനിയും പൂര്‍ത്തീകരിക്കാത്ത പദ്ധതികളുണ്ടെങ്കില്‍ അത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് അറിയിക്കാമോ; ഓരോ പദ്ധതിയും നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
2324.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിലെ മാലിന്യം സംസ്ക്കരിക്കുന്നതിന് നൂതനമായ സമ്പ്രദായങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എല്ലാ ഹൗസ് ബോട്ടുകളും മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;
( സി )
ഹൗസ് ബോട്ടുകളില്‍ നിന്നും മറ്റുബോട്ടുകളില്‍ നിന്നുമുള്ള മാലിന്യം ജലാശയങ്ങളില്‍ വ്യാപിക്കാതിരിക്കാന്‍ ശക്തമായ നിരിക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ഡി )
ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
2325.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് ഭവന പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;
( ബി )
പ്രളയ ദുരിതാശ്വാസം ലഭിച്ച കുടുംബങ്ങളെ ലെെഫ് ഭവന പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ?
2326.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ നിലമ്പൂര്‍ താലൂക്കിലെ പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നടത്തിയ നടപടികള്‍ വിശദമാക്കാമോ; ഏതെല്ലാം ജലാശയങ്ങളിലാണ് എക്കല്‍ അടിഞ്ഞുകൂടിയതെന്നും ഇവ ഏതെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണെന്നും അറിയിക്കാമോ;
( ബി )
കഴിഞ്ഞ വര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ മുഖാന്തിരം എക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും മഴക്കാലമായതിനാല്‍ പ്രസ്തുത പ്രവൃത്തി ചെയ്യാനായില്ലെന്ന വിവരം പരിശോധിക്കുമോ; എക്കല്‍ നീക്കം ചെയ്യാത്തതിനാല്‍ ചെറിയ മഴയ്ക്ക് പോലും ജലാശയങ്ങള്‍ കരകവിഞ്ഞ് ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്നുവെന്ന കാര്യം ശ്രദ്ധിക്കുമോ;
( സി )
പ്രളയ സാധ്യത മുന്നില്‍ കണ്ട് അടുത്ത മഴയ്ക്ക് മുന്‍പായി ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖാന്തിരം നീക്കം ചെയ്യുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കാമോ; നടപടികള്‍ സ്വീകരിക്കുമോ?
2327.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിലെ ഇ ഗവേണന്‍സ് സംവിധാനത്തിനായി തയ്യാറാക്കിയ ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ്‌ വെയര്‍ നിര്‍മ്മാണത്തിനായി മുന്‍ സര്‍ക്കാര്‍ എത്ര രൂപ ചെലവിട്ടു എന്നും എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ സോഫ്റ്റ്‌ വെയര്‍ ഉപയോഗിക്കുന്നുണ്ട് എന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സോഫ്റ്റ്‌ വെയറിന് പകരം പുതിയത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ; ഏത് ഏജന്‍സിയാണ് സോഫ്റ്റ്‌ വെയര്‍ നിര്‍മിക്കുന്നത്; എന്ത് ചെലവ് പ്രതീക്ഷിക്കുന്നു; അറിയിക്കുമോ?
2328.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദരിദ്ര/അതിദരിദ്ര കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം ഉറപ്പു വരുത്താനായുളള സംസ്ഥാന പാര്‍പ്പിട പദ്ധതി മുഖേന കഴിഞ്ഞ സര്‍ക്കാര്‍ എത്ര പേര്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കിയെന്നും ഇതിനായി എത്ര തുക ചെലവിട്ടെന്നും വ്യക്തമാക്കുമോ;
( ബി )
നിലവിലെ സര്‍ക്കാരിന് മുമ്പില്‍ ഇത്തരത്തില്‍ പാര്‍പ്പിടം ഇല്ലാത്ത എത്ര അപേക്ഷകള്‍ ലഭ്യമായെന്നും നാളിതുവരെ എത്ര പേര്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കിയെന്നും വിശദമാക്കുമോ;
( സി )
എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പ്രഖ്യാപനം എന്ന് സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2329.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്ര ഫയലുകൾ തീർപ്പാകാതെയുണ്ടെന്ന് സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
എത്ര കാലമായി ഈ ഫയലുകൾ തീര്‍പ്പാക്കിയിട്ടില്ല എന്നും തീരുമാനം അനന്തമായി നീളുന്നതെന്തുകൊണ്ടാണെന്നും വിശദമാക്കാമോ;
( സി )
ഉടനെ തീരുമാനമെടുക്കാവുന്നതും സാങ്കേതികത്വം ഉള്ളതുമായ ഫയലുകൾ ഏതൊക്കെയാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം വിഷയം സംബന്ധിച്ച ഫയലുകളാണ് തീരുമാനമാകാതെ കിടക്കുന്നതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് അറിയിക്കാമോ;
( ഇ )
തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ തീരുമാനമുണ്ടാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമോ എന്നും എത്ര മാസത്തിനകം തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കാമോ?
2330.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ കുടുംബശ്രീ മിഷനുകീഴിൽ നാഗരസഭകളിൽ ജോലി ചെയ്യുന്ന എന്‍.യു.എല്‍.എം.-എം.ടി.പി. മാരുടെ ശമ്പളം എത്രയാണെന്ന് അറിയിക്കുമോ;
( ബി )
ഇവരുടെ ശമ്പളം വർധിപ്പിക്കുന്നതിനള്ള നടപടികള്‍ ഏതുഘട്ടത്തിലാണ്; വിശദമാക്കാമോ?
2331.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭകളില്‍ അക്കൗണ്ടന്റ് തസ്തിക സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ നയം വിശദമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് നടപ്പിലാക്കിയ ശേഷം ജീവനക്കാരുടെ സീനിയോറിറ്റി, സ്ഥാനക്കയറ്റം, യോഗ്യത എന്നിവയിലൊക്കെയുള്ള അവ്യക്തത നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പൊതു സര്‍വ്വീസ് രൂപീകരിക്കുന്നതിലൂടെ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ സംയോജനവും ഏതുരീതിയില്‍ സാധ്യമാകുമെന്ന് വിശദമാക്കാമോ;
( ഡി )
ഫയല്‍ നീക്കം വേഗത്തിലാക്കാനും ചുവപ്പുനാട ഒഴിവാക്കാനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദീകരിക്കാമോ?
2332.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും രണ്ടാംഘട്ട ലെെഫ് ഭവന പദ്ധതിക്കായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്‍മേല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും എത്ര വീതം ഫീല്‍ഡ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് പട്ടിക തിരിച്ച് വിശദമാക്കാമോ;
( സി )
പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലും ഭവന രഹിത ഭൂരഹിത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയാണെന്ന് പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
ഇത്തരക്കാര്‍ക്ക് ഭൂമി വാങ്ങി വീട് നിർമ്മിച്ച് നല്‍കുന്ന പദ്ധതിയുടെ പുരോഗതി ഓരോ തദ്ദേശസ്ഥാപനത്തിന്റെയും അടിസ്ഥാനത്തിൽ വിശദമാക്കാമോ?
2333.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിലവിലുള്ള അഞ്ച് വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
വ്യത്യസ്ത വകുപ്പുകളുടെ ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളെ ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; ഫയലുകളില്‍ തീരുമാനമെടുക്കുന്നതിന് നേരിടുന്ന കാലതാമസം പരിഹരിക്കാന്‍ വകുപ്പുകള്‍ ഏകീകരിച്ചതിലൂടെ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഏകീകൃത വകുപ്പിനനുസരിച്ച് സംസ്ഥാനത്തെ ജില്ലാ ഓഫീസുകള്‍ക്ക് വരുത്തുന്ന മാറ്റം വ്യക്തമാക്കാമോ?
2334.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും 27/11/2020 ലെ പി എഫ് 10/10103/2020 നമ്പരായി അടിമാലിയിലെയും മറയൂരിലെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് 2012, 2016 ഏപ്രിൽ, മേയ്, ജൂൺ എന്നീ മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക ഒടുക്കിയ ചെല്ലാൻ സാക്ഷ്യപ്പെടുത്തിയ ഷെഡ്യൂൾ ആവശ്യപ്പെട്ട് അയച്ച കത്തിന് മറുപടി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ കത്തിൽ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മറുപടി ലഭ്യമായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട തുക ജീവനക്കാരന്റെ പി.എഫ്. ല്‍ ക്രെഡിറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2335.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനോപകാരപ്രദമാക്കുവാന്‍ എന്തെല്ലാം പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കി വരുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇന്ത്യക്ക് ആകെ മാതൃകയായ കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പഞ്ചായത്തുകള്‍ നല്‍കുന്ന വിവിധ സർട്ടിഫിക്കറ്റുകൾ ഏറ്റവും വേഗം ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;
( ഡി )
ജില്ലാതലങ്ങളില്‍ പഞ്ചായത്തുകളുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ;
( ഇ )
പഞ്ചായത്തുകളിലെ ജോലിഭാരം കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2336.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളുടെ വാടക അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് ഇപ്രകാരം തീരുമാനം കെെക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിയ്ക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( സി )
മാവേലി സ്റ്റോറുകളുടെ നടത്തിപ്പിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം അധിക ചുമതലകളും അധികാരങ്ങളും നല്‍കാനാണ് തീരുമാനമെടുത്തിട്ടുള്ളത്; വ്യക്തമാക്കുമോ?
2337.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം അനുമതി ലഭ്യമായ തദ്ദേശ റോഡുകള്‍ ഏതൊക്കെയാണ്; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന റീബില്‍ഡ് കേരള പദ്ധതി പ്രവൃത്തികളുടെ ചുമതല ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കാണെങ്കിലും ഡി.ഡി.ഒ. കോഡ് ലഭ്യമാക്കിയിട്ടില്ലാത്തതിനാല്‍ പ്രവൃത്തികള്‍ വെെകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന് പരിഹാരം കാണുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെ; വിശദാംശം നൽകാമോ?
2338.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് നിയന്ത്രണ പരിപാടികൾ നടപ്പിലാക്കിയതുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് തനത് ഫണ്ട് ഇല്ലാതായ ഗ്രാമപഞ്ചായത്തുകളെ സഹായിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
ശമ്പളം കൃത്യമായി നൽകുന്നതിന് ബുദ്ധിമുട്ടിലായ ഗ്രാമപഞ്ചായത്തുകളുടെ ജില്ലതിരിച്ചുള്ള പേരും വിവരവും ലഭ്യമാക്കുമോ;
( സി )
തനത് വരുമാനം കുറവുള്ള ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളത്തിലും മെമ്പർമാരുടെ ഓണറേറിയത്തിലും ഉണ്ടായ വർദ്ധനവ് തനത് വരുമാനം കുറവുള്ള ഗ്രാമപഞ്ചായത്തുകളെ ബാധിച്ചിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഇ )
തനത് ഫണ്ട് ഇല്ലാത്തതിനാല്‍ ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ കഴിയാത്തതും ആനുകൂല്യങ്ങൾ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാൻ കഴിയാത്തതുമായ ഗ്രാമ പഞ്ചായത്തുകൾ ഏതൊക്കെയാണ്;
( എഫ് )
സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രാമ പഞ്ചായത്തുകളെ സഹായിക്കുവാൻ നടപടികൾ സ്വീകരിക്കുമോ; ;
( ജി )
കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ജനറൽ പർപ്പസ് ഫണ്ടോ മറ്റ് പ്രത്യേക സഹായമോ നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയെന്ന് വിശദമാക്കാമോ?
2339.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് രാജ് ആക്ടിൽ കണ്ടിജന്റ് ജീവനക്കാർ ഒഴികെ ഉള്ള പഞ്ചായത്തിലെ എല്ലാ ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥർ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ പഞ്ചായത്തിലെ ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്താൻ തയ്യാറാകുമോ; വിശദാംശം നല്‍കാമോ?
2340.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്ത്രണ്ട് വർഷം തുടർച്ചയായ സേവനമുള്ള കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റുമാരുടെ കരാര്‍ ഒരു ദിവസം ബ്രേക്ക് വരുത്തി പുതുക്കുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ടോ; എങ്കിൽ ആയത് പിൻവലിച്ച് ബ്രേക്കില്ലാതെ കരാർ ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; അറിയിക്കാമോ;
( ബി )
ഇവരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
2341.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ പുതിയ ചുമതലകളാണ് ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ളത്; ;
( ബി )
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏതൊക്കെ പുതിയ തസ്തികകൾ സൃഷ്ടിച്ചു;
( സി )
എത്ര ജീവനക്കാരാണ് പഞ്ചായത്ത് വകുപ്പിൽ ആകെയുള്ളതെന്ന് കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
ജോലിഭാരം കൊണ്ടുള്ള ജീവനക്കാരുടെ ആത്മഹത്യ ഗ്രാമപഞ്ചായത്തുകളിൽ വർധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുവാൻ ആവശ്യത്തിന് ജീവനക്കാരെ നൽകുവാൻ നടപടി സ്വീകരിക്കുമോ?
2342.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക സർക്കാരുകളുടെ നികുതി നികുതിയേതര വരുമാനങ്ങൾ വർധിപ്പിക്കുന്ന രീതിയിലുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
2343.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എം.എൽ.എ യുടെ ശിപാർശ പ്രകാരം പ്രാദേശിക വികസന ഫണ്ട്, എ.ഡി.എസ്. ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി എത്ര ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ലൈറ്റുകൾ സ്ഥാപിച്ച ഏജൻസിയുടെ പേര്, സ്ഥാപിച്ച സ്ഥലം എന്നിവ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ലൈറ്റുകളിൽ വാറന്റിയുള്ളവ സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷൻ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
വാറന്റിയുള്ള ലൈറ്റുകളിന്മേൽ പരാതികൾ പരിഹരിക്കുന്നതിന് ബന്ധപ്പെടേണ്ട അധികൃതരുടെ വിശദവിവരം ലഭ്യമാക്കുമോ?
2344.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒറ്റനില വീടുകള്‍ ഉള്ളവര്‍ രണ്ടാം നില കെട്ടുമ്പോള്‍ അവര്‍ക്ക് പുതുതായി നിര്‍മ്മിച്ച രണ്ടാം നിലയ്ക്ക് പ്രത്യേക നമ്പര്‍ ലഭിക്കാനും ടാക്സ് അടയ്ക്കുന്നതിനും ഒന്നാം നിലയ്ക്ക് വര്‍ഷങ്ങളായി അടച്ചുകൊണ്ടിരിക്കുന്ന ടാക്സും കൂടി പുതിയ നിരക്കില്‍ അടച്ചാലേ നിലവിലെ സോഫ്റ്റ്‍വെയര്‍ പ്രകാരം സാധിക്കുകയുള്ളൂവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ സോഫ്റ്റ്‍വെയറിലെ ഈ അപാകത പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2345.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ തദ്ദേശസ്വയംഭരണ ഗ്രാമവികസന വകുപ്പുകളിൽ ഏതെല്ലാം പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ പൂർത്തിയായിട്ടുള്ളവ ഏതെല്ലാമാണെന്നും ഇനിയും ആരംഭിക്കാനുള്ളവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?
2346.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കുടുംബശ്രീ മിഷന് കീഴിൽ സി.ഡി.എസ്. അക്കൗണ്ടന്റുമാരായി 12 വർഷക്കാലമായി തുടർച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് ഒരു ദിവസത്തെ സർവ്വീസ് ബ്രേക്ക് വരുത്തിയശേഷം സർവ്വീസ് നീട്ടി നൽകാൻ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ ആയത് പുനഃപരിശോധിക്കുമോ;
( ബി )
സി.ഡി.എസ്. അക്കൗണ്ടന്റുമാർക്ക് അഞ്ചുവർഷമായി ശമ്പള വർദ്ധനവ് ഇല്ലായെന്നും ഇവർക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ലായെന്നുമുള്ള സ്ഥിതി പരിശോധിച്ച് ശമ്പള വർദ്ധനവ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2347.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്ന സ്ഥാപനത്തെ ലോകോത്തര മികവുറ്റ രീതിയില്‍ സജ്ജമാക്കാന്‍ എന്തൊക്കെ നടപടികളാണ് സീകരിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
2348.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതി നിലവിൽ തുടരുന്നുണ്ടോ; എങ്കിൽ എം.എൽ.എ.മാർക്ക് പുതിയ പ്രൊപ്പോസലുകൾ സമർപ്പിക്കുന്നതിന് അനുമതിയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ചാത്തന്നൂർ മണ്ഡലത്തിൽ പുനരുദ്ധാരണത്തിനായി ഭരണാനുമതി നൽകിയ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമോ?
2349.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളുടെ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ;
( ബി )
കോവിഡ് നിയന്ത്രണം കാരണം നിരത്തിലിറങ്ങാതിരുന്ന പ്രസ്തുത വാഹനങ്ങള്‍ നന്നാക്കുന്നതിന് ആവശ്യമായ സഹായം നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നൽകുമോ?
2350.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലയിൽ 2010 മുതൽ 2022 വരെ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന ഏതെല്ലാം പദ്ധതികൾക്ക് എത്ര തുക വീതം അനുവദിച്ചിട്ടുണ്ട്; തുക അനുവദിച്ചതും ചെലവഴിച്ചതും സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സാമൂഹിക അടുക്കള പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ആരംഭകാലം മുതല്‍ ഇതുവരെ അട്ടപ്പാടിയിൽ ആകെ എത്ര തുക ചെലവഴിച്ചുവെന്നും ഒരോ വർഷവും ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
( സി )
അട്ടപ്പാടിയിൽ സാമൂഹിക അടുക്കള പദ്ധതി നടപ്പാക്കിയത് ഏത് ഏജൻസി വഴിയാണെന്ന് വെളിപ്പെടുത്താമോ; പോഷകാഹാര വിതരണത്തിനായി അട്ടപ്പാടിയിൽ 2006-07 മുതൽ 2022 ഇതുവരെ ആകെ എത്ര രൂപ ചെലവഴിച്ചു; ഈ പദ്ധതി നടപ്പാക്കിയത് ഏത് ഏജൻസി വഴിയാണ്; അറിയിക്കുമോ?
2351.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എം.ബി.ആര്‍., കെ.പി.ബി.ആര്‍. എന്നിവ പ്രകാരം നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ചട്ടങ്ങളിലെ വ്യവസ്ഥയെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം പാര്‍ക്കിംഗ് ഫീസ്‌ ഈടാക്കുന്നതില്‍ നിന്നും ഏതെല്ലാം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്കിയിട്ടുണ്ടെന്നും അത്തരത്തില്‍ ഇളവ് നല്‍കുന്നതിന് ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടോയെന്നും വെളിപ്പെടുത്തുമോ;
( സി )
പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് കെ.എം.ബി.ആര്‍., കെ.പി.ബി.ആര്‍. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2352.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സീനിയർ ഗ്രേഡ് ആയി റേഷ്യോ പ്രൊമോഷൻ കിട്ടിയ ലൈബ്രേറിയൻമാരെ 1994 ലെ കേരള പഞ്ചായത്ത്‌ സബോർഡിനേറ്റ് റൂളിലെ ക്രമ നമ്പർ രണ്ട് ആയ ഭരണഘടനയിലെ നോട്ട് ഒന്നില്‍ പ്രതിപാദിച്ചിട്ടുള്ള ഗ്രൂപ്പ്‌ 3-ലെ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
1994 ലെ കേരള പഞ്ചായത്ത്‌ സബോർഡിനേറ്റ് റൂളിലെ ക്രമ നമ്പർ രണ്ട് ആയ ഭരണഘടനയിലെ നോട്ട് ഒന്നിൽ പ്രതിപാദിച്ചിട്ടുള്ള ഗ്രൂപ്പ്‌ മൂന്നിലെ 1 മുതൽ 3 വിഭാഗത്തിനെയും സംസ്ഥാന തലത്തിൽ പരിഗണിച്ചിട്ടുള്ളതും എന്നാൽ സീനിയർ ഗ്രേഡ് ആയി പ്രൊമോഷൻ കിട്ടിയ ലൈബ്രേറിയൻമാരെ അന്തർ ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
2353.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.എല്‍.ആര്‍.ആര്‍.പി. പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഫെെനല്‍ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടും അവ മാറുന്നതിന് കാലതാമസം വരുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
കാലവിളംബം കൂടാതെ ബില്ലുകള്‍ മാറുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2354.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്ത്രണ്ട് വർഷത്തിലേറെയായി പഞ്ചായത്തുകളിൽ ജോലി നോക്കിവരുന്ന പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പാലിയേറ്റീവ് നഴ്സുമാരുടെ അടിസ്ഥാന യോഗ്യതയായ എ.എന്‍.എം. കോഴ്സ് പാസ്സായവർക്കും അല്ലാത്തവർക്കും ഒരേ ശമ്പളമാണ് നൽകുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കോഴ്സ് പാസ്സായവരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
2355.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പൊതു ഇടങ്ങളില്‍ ഉപയോഗക്ഷമവും സ്ത്രീ സൗഹൃദവുമായ പൊതുശൗചാലയങ്ങളും നാഷണല്‍ ഹൈവെ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കംഫര്‍ട്ട് സ്റ്റേഷനുകളും നിർമ്മിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2356.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാതില്‍പ്പടി സേവന പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും ആദ്യഘട്ടത്തില്‍ തെരെഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകള്‍/നഗരസഭകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ തെരെഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് യൂണിഫോം, തിരിച്ചറിയല്‍ രേഖ, മറ്റ് സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏതെല്ലാം തരത്തിലുളള സൗകര്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത സന്നദ്ധപ്രവര്‍ത്തകരുടെ നിയന്ത്രണം, ക്രമീകരണം എന്നിവ ആരുടെ കീഴിലായിരിക്കുമെന്ന് വ്യക്തമാക്കാമോ?
2357.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിലെ പതിനാല് ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർമാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഐ.ബി. (1 )339/ 2021/എല്‍.എസ്.ജി.ഡി. ഫയലിൽ സ്വീകരിച്ച നടപടികൾ അറിയിക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്ര, സംസ്ഥാന ആവിഷ്‌കൃത പദ്ധതികളുടെയും പ്രത്യേക പാക്കേജുകളുടെയും ജില്ലാ തല ഏകോപനം, മേൽനോട്ടം എന്നിവയ്ക്കായി ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർമാരുടെ സേവനം ജില്ലാ ഓഫീസുകളിൽ വിനിയോഗിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?
2358.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയതായി കുടുംബശ്രീ ഹോട്ടലുകള്‍ ആരംഭിക്കുവാന്‍ പദ്ധതിയുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ജനകീയ ഹോട്ടലുകള്‍ക്കായി സര്‍ക്കാര്‍ എത്ര കോടി രൂപയുടെ സഹായം നല്‍കി; വിശദാംശം അറിയിക്കാമോ?
2359.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ആകെ എത്ര വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും ഇതില്‍ എസ്.സി., എസ്.ടി., മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗക്കാര്‍ക്ക് എത്ര വീടുകള്‍ ലഭ്യമാക്കി എന്നും വ്യക്തമാക്കാമോ;
( ബി )
അഞ്ച് വര്‍ഷം കൊണ്ട് എല്ലാ ഭവനരഹിതര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2360.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2009 മുതല്‍ കുടുംബശ്രീ മിഷന് കീഴില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി ജോലി ചെയ്തുവരുന്ന സി.ഡി.എസ്. അക്കൗണ്ടന്റുമാര‍ുടെ സേവന, വേതന വ്യവസ്ഥകള്‍ വിശദമാക്കുമോ;
( ബി )
പന്ത്രണ്ട് വര്‍ഷക്കാലമായി ജോലി ചെയ്തുവരുന്ന ഇവര്‍ക്ക് സര്‍വ്വീസ് ബ്രേക്ക് ഇല്ലാതെ സേവനസ്ഥിരത അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
സി.ഡി.എസ്. അക്കൗണ്ടന്റുമാര്‍ക്ക് അഞ്ച് വര്‍ഷത്തിലേറെയായി മിനിമം വേതനമോ ശമ്പള വര്‍ദ്ധനവോ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഉചിതമായ വേതനവര്‍ദ്ധനവ്‌ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2361.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കാത്തതിനാൽ രോഗികള്‍ കഷ്ടത അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍ബന്ധിത പദ്ധതിയായി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2362.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി പ്രകാരം മാനന്തവാടി മണ്ഡലത്തില്‍ നടപ്പാക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തില്‍ ഉള്‍പ്പെട്ട റോഡുകള്‍ എതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ റോഡിന്റെയും നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട താന്നിക്കല്‍-പച്ചമ്പള്ളി റോഡ്, എരുമത്തെരുവ്-ചൂട്ടക്കടവ് റോഡ് എന്നീ പ്രവൃത്തികൾ ആരംഭിക്കുന്നതിന് നിലവിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ?
2363.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട് നഗരസഭകളിലെ ധനകാര്യ വിഭാഗം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമാേ;
( ബി )
കഴിഞ്ഞ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച നഗരസഭകളിലെ ഫിനാന്‍സ് ഓഫീസര്‍, ലീഗല്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമാേ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള ജീവനക്കാരുടെ ജാേലി വിലയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമാേ?
2364.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയതായി രൂപീകരിക്കുന്ന പൊതുസർവീസിലെ പബ്ലിക് ഹെൽത്ത് ആന്റ് എൻവയോണ്‍മെന്റ് മാനേജ്മെന്റ് വിംഗിലേക്ക് പരിസ്ഥിതി പഠന ശാസ്ത്ര വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരുടെ വെെദഗ്ധ്യം കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുമോ; വിശദാംശം നൽകുമോ?
2365.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിൽ താൽക്കാലിക ഓവർസീയർമാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ; നിലവിൽ എത്ര താൽക്കാലിക ഓവർസീയർമാർ പഞ്ചായത്തുകളിൽ ജോലി ചെയ്തുവരുന്നു എന്നത് സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പഞ്ചായത്തുകളിലെ താൽക്കാലിക ഓവർസീയർമാരെ റിക്രൂട്ട് ചെയ്യുകയും നിയമിക്കുകയും ചെയ്യുന്ന അധികാരി ആരാണെന്നും എത്ര വർഷത്തേക്കാണ് ഇവരെ നിയമിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും പത്ത് വർഷത്തിലധികമായി ജോലി നോക്കി വരുന്ന താൽക്കാലിക ഓവർസീയർമാർ തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ;
( ഡി )
കരാർ അടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ വർഷങ്ങളായി ജോലി നോക്കുന്ന താൽക്കാലിക ഓവർസീയർമാർ പൊതുജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഇ )
പഞ്ചായത്തുകളിൽ താൽക്കാലിക ഓവർസീയർമാരായി നിയമനം ലഭിച്ചവരെ പിരിച്ചുവിടാനും താൽക്കാലിക ഓവർസീയർമാരുടെ നിയമനങ്ങൾ പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2366.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഞ്ച് വകുപ്പുകളുടെ സംയോജനം നടക്കുമ്പോൾ എൽ.ഐ.ഡി. & ഇ.ഡബ്ല്യു. (എൽ.എസ്.ജി.ഡി. എഞ്ചീനിയറിംഗ് വിഭാഗം) വിംഗിലെ മിനിസ്റ്റീരിയൽ വിഭാഗത്തിന് യാതൊരു വിധത്തിലുള്ള പ്രൊമോഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിവിധ വകുപ്പുകളിൽ നിന്നും ഓപ്ഷൻ മുഖേന വന്ന ജീവനക്കാരെ ഉൾപ്പെടുത്തി രൂപീകരിച്ച മിനിസ്റ്റീരിയൽ വിഭാഗത്തിനായുള്ള സ്പെഷ്യൽ റൂള്‍/കേഡര്‍ എന്നിവയുടെ രൂപീകരണം സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കുമോ;
( സി )
മറ്റുവകുപ്പുകളിൽ ഉള്ളത് പോലെയുള്ള പ്രൊമോഷൻ ആനുകൂല്യങ്ങൾ ഈ വിഭാഗത്തിന് അനുവദിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
2367.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണുള്ളതെന്നും പ്രസ്തുത ഒഴിവുകള്‍ എന്ന് മുതല്‍ ഉണ്ടായിട്ടുള്ളതാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സീനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പ്രൊമോഷന്‍ അനുവദിക്കാത്തതിനാല്‍ ക്ലര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍ യഥാസമയം പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
സീനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചതിനുശേഷം നാളിതുവരെ പ്രമോഷന്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാത്തവരുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
( ഡി )
ബ്ലോക്ക് പഞ്ചായത്തുകളില്‍ ജോലി ചെയ്യാതെ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തിലധികം മറ്റ് ഓഫീസുകളില്‍ ജോലി ചെയ്തുവരുന്ന ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലുള്ള ജിവനക്കാരുടെ വിവരങ്ങള്‍ നല്‍കുമോ?
2368.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പ് എ‍ഞ്ചിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന എത്ര അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍മാര്‍ പി.ഡബ്ല്യൂ.ഡി., ഇറിഗേഷന്‍, ഹാര്‍ബര്‍ എ‍ഞ്ചിനീയറിങ് എന്നീ വകുപ്പുകളിലേക്ക് പി.എസ്.സി. നിയമനം വഴി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട് എന്നറിയിക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് എ‍ഞ്ചിനീയറിങ് വിഭാഗത്തില്‍ ഇത്തരത്തില്‍ ഉണ്ടായ ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിക്കുന്ന അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍മാരുടെ സേവന കാലാവധിയുടെ പരിമിതി കാരണം പദ്ധതി പ്രവൃത്തികള്‍ യഥാസമയം നടത്താന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പദ്ധതി ചെലവിനെ ബാധിച്ചിട്ടുണ്ടോയെന്നും കരാര്‍ വ്യവസ്ഥയില്‍ അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍മാരെ നിയമിക്കുന്നത് വഴി ഇതിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമോയെന്നും അറിയിക്കാമോ;
( ഡി )
പദ്ധതി നിര്‍വ്വഹണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍മാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്ന് മുതലാണ് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2369.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ വികസന വകുപ്പിന് കീഴിൽ കാസർഗോഡ് ജില്ലയിൽ 2016 മുതൽ നടപ്പാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് മണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കാമോ?
2370.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ മലമ്പുഴ ബ്ലോക്കിന് കീഴിലുള്ള ഏതെല്ലാം റോഡുകളാണ് പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം നവീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; റോഡിന്റെ പേര്, അനുവദിച്ച തുക, പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
2371.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ അനുവദിച്ച ചുനക്കര കരിമുളക്കല്‍ ജംഗ്ഷന്‍ വികസനം (70 ലക്ഷം) എന്ന പ്രവൃത്തിക്കുപകരമായി കരിമുളക്കല്‍ ജംഗ്ഷന്‍- തോട്ടത്തിവിള ജംഗ്ഷന്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള എം.എല്‍.എ. യുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ചുനക്കര കരിമുളക്കല്‍ ജംഗ്ഷന്‍-തോട്ടത്തിവിള റോഡ് നിര്‍മ്മിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2372.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മാണം പൂർത്തീകരിച്ച വീടുകളുടെ എണ്ണം, നിർമ്മാണം നടന്നുവരുന്ന വീടുകളുടെ എണ്ണം എന്നിവ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭൂരഹിതരും ഭവനരഹിതരുമായവരുടെ എത്ര അപേക്ഷകളാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത വിഷയത്തിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്നും വിശദമാക്കുമോ?
2373.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ടോ; അപ്രകാരം തിട്ടപ്പെടുത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
( ബി )
തദ്ദേശസ്വംയഭരണ വകുപ്പിലെ ഗ്രാമവികസന വിഭാഗം ഈ കുടുംബങ്ങളുടെ ഉന്നമനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2374.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ എം.എല്‍.എ. എ.ഡി.എസ്.ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച തെക്കേക്കര മാനാപ്പുഴ പാലത്തിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2375.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ 2010ൽ പ്രവർത്തനമാരംഭിച്ച ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതിനായി കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് സ്ഥലം നൽകുന്നത് സംബന്ധിച്ച ഇ5422810/ആര്‍.സി.1/എല്‍.എസ്.ജി.ഡി. നമ്പർ ഫയലിലെ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിർമാണം തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുമോ; വിശദാംശം നൽകുമോ?
2376.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചുവട് പാലം തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
2377.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് പദ്ധതിയുടെ ഉപ പദ്ധതിയായ അമൃത് പട്ടണങ്ങളുടെ ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാനുകളുടെ തയ്യാറാക്കൽ എന്ന കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭ പ്രദേശത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന നടപടികളുടെ പുരോഗതി സംബന്ധിച്ച് വിശദമാക്കാമോ; പ്രസ്തുത മാസ്റ്റർ പ്ലാൻ തയ്യാറാക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഗ്രീൻ-ടു-പ്ലാന്‍ഡ് സോൺ, റെസിഡൻഷ്യൽ സോൺ തുടങ്ങിയ മേഖലകളിൽ കെട്ടിടം നിർമ്മിക്കാനുള്ള നിയന്ത്രണങ്ങൾ നീക്കി നിര്‍മ്മാണ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2378.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖര മാലിന്യ സംസ്കരണത്തിന് നൂതന സംവിധാനങ്ങളുടെ അപര്യാപ്തതമൂലം ഖരമാലിന്യങ്ങൾ പലയിടങ്ങളിലും കുന്നുകൂടുന്നതും പകർച്ചവ്യാധികൾ വർദ്ധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഖരമാലിന്യങ്ങൾ നൂതന രീതിയിൽ സംസ്കരിച്ച് അതിൽ നിന്നും വൈദ്യുതി അടക്കമുള്ളവ ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ കേരളത്തിൽ എവിടെയെല്ലാമാണ് ഇത്തരത്തിലുള്ള ഖരമാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കുന്നതെന്നും ആരുടെ സഹായത്താലാണ് അവ സ്ഥാപിക്കുന്നതെന്നും ഓരോ പ്ലാന്റിനും വകയിരുത്തിയിരിക്കുന്ന തുക എത്രയെന്നും അവ എപ്പോള്‍ പ്രവർത്തനക്ഷമമാകുമെന്നും വെളിപ്പെടുത്തുമോ;
( സി )
ഖര മാലിന്യ സംസ്കരണത്തിന് സൗജന്യമായി പ്ലാൻറുകൾ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി സജ്ജമാക്കുന്നതിന് ഏതെങ്കിലും കമ്പനികൾ തയ്യാറായി വന്നിരുന്നോ; വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത കമ്പനികൾക്ക് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്ന് വെളിപ്പെടുത്തുമോ ?
2379.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
20.03.1991 ലെ ജി.ഒ.(എം.എസ്.)നമ്പർ 103/91 എൽ.എ.ഡി. ഉത്തരവ് പ്രകാരം സെന്‍ട്രല്‍ സിറ്റി ഓഫ് കൊച്ചിക്കായി അനുവാദം നല്‍കിയ സ്ട്രക്ചര്‍ പ്ലാനിന്റെ (ജനറല്‍ ടൗണ്‍ പ്ലാനിംഗ് സ്കീമിന്റെ) ഉദ്ദേശലക്ഷ്യം എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാനായി നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഈ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ?
2380.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി തുക വകയിരുത്തിയിട്ടുള്ളതും ഭരണാനുമതി ലഭ്യമായിട്ടുള്ളതുമായ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
ജനോപകാരപ്രദമായ പല പ്രവൃത്തികളും നടപ്പാക്കുന്നതില്‍ നേരിടുന്ന കാലതാമസം കണക്കിലെടുത്ത് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയ്ക്ക് പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;വ്യക്തമാക്കുമോ?
2381.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയിലെ സ്ഥിരം നിയമനങ്ങൾ പി.എസ്.സി.ക്ക് വിടുന്നതിനുളള പ്രോപ്പോസലിന്റെ പുരോഗതിയും അത് സംബന്ധിച്ച് ഇത് വരെ സ്വീകരിച്ച നടപടികളും വിശദീകരിക്കാമോ ;
( ബി )
കിലയിലെ സ്ഥിരം നിയമനങ്ങൾ പി.എസ്.സി ആക്ട് 1971 ന്റെയും പി.എസ്.സി റൂൾസ് 1971 ന്റെയും പരിധിയിൽ കൊണ്ടു വരുന്നതിന് നിയമന ചട്ടങ്ങൾ (സ്പെഷ്യൽ റൂൾസ്) രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും വിഹിതം ലഭിക്കുന്ന കിലയ്ക്ക് നിയമസഭയോട് അക്കൗണ്ടബിലിറ്റി ഉണ്ടാക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
2382.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയിലെ അർബൻ ചെയറിന്റെ പ്രതീക്ഷിത വാർഷിക ചെലവ് എത്രയാണ്; അതിനുള്ള പ്രതീക്ഷിത സ്രോതസ്സുകളും തുകയും എത്രയാണ് എന്ന് വ്യക്തമാക്കാമോ; പ്രതീക്ഷിത വരവിൽ എത്ര തുക സമാഹരിക്കുവാൻ കഴിഞ്ഞുവെന്ന് അറിയിക്കുമോ;
( ബി )
കിലയ്ക്ക് ലഭിക്കുന്ന പ്ലാന്‍ ഫണ്ടിൽ നിന്നും എത്ര തുക അർബൻ ചെയറിന് വിനിയോഗിച്ചിട്ടുണ്ട്;
( സി )
കിലയുടെ കോർപ്പസ് ഫണ്ട് എത്രയാണ്; കോർപ്പസ് ഫണ്ടിൽ നിന്നും എത്ര തുക കിലയുടെ ചെലവുകൾക്കായി വകയിരുത്തി; അവ ഏതെല്ലാമെന്ന് അറിയിക്കുമോ?
2383.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരവധി ആദിവാസി കോളനികളുളളതും ജില്ലയിലെ ആദിവാസി സമൂഹത്തിന്‍റ 98% താമസിക്കുന്നതുമായ കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴയില്‍ ജനമെെത്രി എക്സെെസ് സ്റ്റേഷന്‍ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ; എങ്കില്‍ ആയത് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ;
( ബി )
കുട്ടമ്പുഴയില്‍ ജനമെെത്രി എക്സെെസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുളള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( സി )
ജനമെെത്രി എക്സെെസ് സ്റ്റേഷന്റെ ഭാഗമായി ഏതെല്ലാം തസ്തികകളാണ് സൃഷ്ടിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
2384.
ശ്രീ എം മുകേഷ്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്നുകളുടെ വില്‍പ്പനയും വ്യാപനവും കൂടി വരുന്നതായി പറയപ്പെടുന്ന സാഹചര്യത്തില്‍ എക്സൈസ് വകുപ്പില്‍ വനിത ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വനിത ഉദ്യോഗസ്ഥരുടെ കുറവ് മൂലം സ്ത്രീകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന പോലും നടത്തുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എക്സൈസ് വകുപ്പില്‍ സംസ്ഥാനത്താകെ എത്ര വനിത ഉദ്യോഗസ്ഥരാണ് ഉള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
2385.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂര്‍ എക്സെെസ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ?
2386.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015 ലെ സ്പെഷ്യൽ റൂൾ ഭേദഗതിക്കു ശേഷം, എക്സൈസ് വകുപ്പിലെ എത്ര ഉദ്യോഗസ്ഥർ വകുപ്പുതല പരീക്ഷകൾ പാസ്സാകാതെ പ്രമോഷൻ നേടിയിട്ടുണ്ടെന്നും പരീക്ഷകൾ പാസ്സാകാതെ പ്രമോഷൻ നേടിയ പ്രസ്തുത ഉദ്യോഗസ്ഥരെ റിവർട്ട് ചെയ്യാൻ നിയമതടസ്സമെന്തെങ്കിലും ഉണ്ടോയെന്നും വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേൽ നിലവിൽ സ്റ്റേയോ കേസ്സുകളോ ഉണ്ടോയെന്നും അവ വെക്കേറ്റ് ചെയ്യുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
വകുപ്പുതല പരീക്ഷകൾ പാസ്സാകാത്ത എക്സൈസ് ഉദ്യോഗസ്ഥർ എടുത്ത സെഷൻസ് കേസ്സുകൾക്ക് കോടതിയിൽ നിയമസാധുത ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
2387.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിൽ 2015 ലെ സ്പെഷ്യൽ റൂൾ ഭേദഗതിക്കുശേഷം എത്ര ഉദ്യോഗസ്ഥർ വകുപ്പുതല പരീക്ഷകൾ പാസ്സാകാതെ പ്രമോഷൻ നേടിയിട്ടുണ്ട് എന്നറിയിക്കാമോ;
( ബി )
മാൻഡേറ്ററിയായ വകുപ്പുതല പരിക്ഷകൾ പാസ്സാകാതെ പ്രമോഷൻ നേടിയ ഉദ്യോഗസ്ഥരെ റിവർട്ട് ചെയ്യുവാൻ എന്തെങ്കിലും നിയമ തടസ്സമുണ്ടോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് കേസ്സുകളോ സ്റ്റേ ഉത്തരവുകളോ ഉണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
കേസ്സുകളോ സ്റ്റേ ഉത്തരവുകളോ ഒഴിവാക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; സ്റ്റേ ഉണ്ടെങ്കിൽ എത്ര വർഷമായി നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കാമോ;
( ഇ )
വകുപ്പുതല പരീക്ഷകൾ പാസ്സാകാത്ത എക്സൈസ് ഉദ്യോഗസ്ഥർ എടുത്ത സെഷൻസ് കേസ്സുകൾക്ക് കോടതിയിൽ നിയമസാധുതയുണ്ടോ എന്നറിയിക്കാമോ?
2388.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റത്തൂര്‍, വരന്തരപ്പിള്ളി എന്നീ മലയാേര ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പടെ വലിയാെരു ഏരിയ പ്രവര്‍ത്തനപരിധിയില്‍ വരുന്ന പുതുക്കാട് മണ്ഡലത്തില്‍, പുതുക്കാട് ആസ്ഥാനമാക്കി ഒരു എക്സെെസ് ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
2389.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച വിശദാംശം നല്‍കുമോ; കൂടുതല്‍ ബാറുകളും ബിവറേജ് ഷോപ്പുകളും അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം അറിയിക്കുമോ;
( ബി )
മുന്‍ സര്‍ക്കാരും നിലവിലെ സര്‍ക്കാരും സംസ്ഥാനത്ത് അനുവദിച്ച ബാറുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുവാന്‍ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സാധിക്കും എന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
2390.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും നടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പ്പനയും ഉപയോഗവും തടയുന്നതിന് എന്തെല്ലാം നപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പുതുതായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും വിശദീകരിക്കുമോ?
2391.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ; വ്യക്തമാക്കുമോ?
2392.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ 70 ലോറികൾ വാങ്ങാൻ തീരുമാനമെടുത്തിട്ടുണ്ടോയെന്നും പ്രസ്തുത തീരുമാനമെടുത്തത് ലോറികളുടെ വില നിശ്ചയിച്ചശേഷമാണോ എന്നും വ്യക്തമാക്കാമോ;
( ബി )
ഇത്തരമൊരു തീരുമാനം നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോർപ്പറേഷനെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കും എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ആയത് വാഹനങ്ങളുടെ പരിപാലന ചെലവ് ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷമാണോയെന്ന് വ്യക്തമാക്കുമോ?
2393.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പർച്ചേസ് സിസ്റ്റം, ഷോപ്പ് ആവറേജ്, സെയിൽസ് ഡാറ്റാ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നിലവിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ടോ; ഇതര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതുപോലെ മദ്യവില്പ‍നയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അതാത് ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് നടപടികൾ സുതാര്യമാക്കുമോ;
( ബി )
ചില കമ്പനികളുടെ ബ്രാൻഡുകൾ മാത്രം വിൽക്കുന്നതിനായി കെ.എസ്.ബി.സി. യിൽ ഗ്രീൻ ചാനൽ എന്ന പേരിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ; ഇപ്രകാരം വില്പന നടത്തുന്നതിന് ജീവനക്കാർക്ക് രേഖാമൂലം നിർദേശം നൽകിയിട്ടുണ്ടോ; മേൽപ്പറഞ്ഞ രീതിയിൽ കച്ചവടം നടത്തുവാൻ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ നിർദ്ദേശം നൽകാറുണ്ടോ; വിശദാംശം നൽകുമോ;
( സി )
കെ.എസ്.ബി.സി. 2020 ഡിസംബർ മാസത്തിലും 2021 ഡിസംബർ മാസത്തിലും വിറ്റത് എത്ര കേസ് മദ്യം വീതമാണ്; 2020 നെ അപേക്ഷിച്ച് 2021 ഡിസംബറിൽ മദ്യ വില്പനയിൽ കുറവ് ഉണ്ടായതിനെത്തുടർന്ന് എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്; ഗ്രീൻ ചാനൽ മുഖേനയുള്ള നടപടികളാണ് നഷ്ടത്തിന് കാരണമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കെ.എസ്.ബി.സി. യെ സുതാര്യമായി പ്രവർത്തിപ്പിക്കുന്നതിന് മുൻകൈ എടുക്കുമോ; വിശദാംശം നൽകുമോ?
2394.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്‌റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ നിന്നും 2021 ൽ വിരമിച്ച വ്യക്തികൾക്ക് കെ.എസ്.ബി.സി. യിൽ പുനർനിയമനം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര പേർക്ക്; പേരും തസ്തികയും വിരമിച്ച തീയതിയും വെളിപ്പെടുത്താമോ;
( ബി )
ഇപ്രകാരം പുനർനിയമിക്കപ്പെട്ട എത്ര പേർ കെ.എസ്.ബി.സി. യിൽ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ട്; ഇവരുടെ പേരും നിലവിലെ തസ്തികയും ശമ്പളവും നിയമന കാലാവധിയും വെളിപ്പെടുത്താമോ;
( സി )
സർവ്വീസിൽ നിന്നും വിരമിക്കുന്നവരെ കെ.എസ്.ബി.സി. യിൽ പുനർനിയമിക്കുന്നതിന്റെ ആവശ്യകതയെന്തെന്നും പുനർനിയമനം നൽകുന്നതിനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണെന്നും ആയതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും എന്തെല്ലാമെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത നിയമനങ്ങൾ മൂലം കെ.എസ്.ബി.സി. യ്ക്ക് അധികമായി എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോ; എങ്കിൽ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
നിലവിലുള്ള സ്റ്റാഫ് പാറ്റേണിൽ ഇല്ലാത്ത ജി.എം.(ഓപ്പറേഷൻസ്), ജി.എം. (ഐ.ടി.) എന്നീ തസ്തികകളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരുന്നോ; എങ്കിൽ എന്തടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചതെന്ന് വ്യക്തമാക്കാമോ;
( എഫ് )
കെ.എസ്.ബി.സി. യിലെ ഏതെല്ലാം തസ്തികകളിലെ നിയമനങ്ങളാണ് പി.എസ്.സി. മുഖേനയാക്കിയിട്ടുള്ളത്; പി.എസ്.സി. മുഖേനയല്ലാതെ കെ.എസ്.ബി.സി. യിൽ നിയമനങ്ങൾ നടത്തുന്നുണ്ടോ; എങ്കിൽ ഏതെല്ലാം തസ്തികകളിലെന്നും അവ പി.എസ്.സി. മുഖേന ആക്കാത്തതിന്റെ കാരണം എന്തെന്നും വ്യക്തമാക്കാമോ?
2395.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് കിനാലൂരില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഡീ അഡിക്ഷന്‍ സെന്റര്‍ ഇനിയും ആരംഭിക്കാനായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2396.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡി.ജെ. പാര്‍ട്ടിയുടെ മറവില്‍ വന്‍തോതില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നും എന്തെല്ലാം ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഇത്തരം പാര്‍ട്ടികള്‍ നിരീക്ഷിക്കുന്നതിനും ലഹരി വസ്തുക്കളുടെ ഉപയോഗം പരിപൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
2397.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2019 മുതല്‍ 2022 ഫെബ്രുവരി 28 വരെയുളള കാലയളവില്‍ എക്സെെസ് വകുപ്പ് പിടിച്ചതും പോലീസ് വകുപ്പ് പിടിച്ചെടുത്ത് എക്സെെസ് വകുപ്പിന് കെെമാറിയതുമായ മയക്കുമരുന്നുകളും (വിഭാഗം തിരിച്ച്), വ്യാജമദ്യവും സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ; ഇപ്രകാരം പിടിച്ചെടുത്ത ലഹരി ഉല്പന്നങ്ങളുടെ അളവും കണക്കാക്കിയ വിപണി വിലയും എത്രയെന്ന് വിശദമാക്കാമോ;
( ബി )
മേൽ സൂചിപ്പിച്ച കാലയളവില്‍ ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ എത്രയാണ്; ഇതില്‍ എത്ര പേരുടെ അറസ്റ്റ് രേഖപ്പെടുത്തി നിയമനടപടികള്‍ക്ക് വിധേയമാക്കി; ഇനിയും പിടിക്കപ്പെടാനുളളവര്‍ എത്ര; വിശദാംശം ലഭ്യമാക്കാമോ;
( സി )
ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കാനായി എക്സെെസ് വകുപ്പ് ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടും പൊതുജനങ്ങളുടെ സേവനം വഴിയും നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
2398.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അതുമൂലമുള്ള കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നുണ്ടോ; ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
ലഹരി പദാര്‍ത്ഥങ്ങളുടെ ക്രയവിക്രയങ്ങള്‍ പൂര്‍ണ്ണമായും തടയുന്നതിന് സ്വീകരിച്ച നടപടികളും അതുമൂലം കൈവരിക്കാനായ നേട്ടങ്ങളും വിശദീകരിക്കാമോ?
2399.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുന്നതിനായുളള കെട്ടിടം 2020-ല്‍ ഉദ്ഘാടനം ചെയ്തുവെങ്കിലും പ്രസ്തുത പദ്ധതി ഇതുവരെ നടപ്പാക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പദ്ധതിക്കുവേണ്ടി എന്തെല്ലാം നടപടിക്രമങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫണ്ടുകള്‍ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്നും വിശദീകരിക്കാമോ;
( സി )
എന്തെല്ലാം സേവനങ്ങളാണ് ഈ പദ്ധതിയിലൂടെ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2400.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 20 വയസ്സിന് താഴെ പ്രായമുള്ളവര്‍ എത്ര പേരുണ്ടെന്ന് വ്യക്തമാക്കുമോ; മയക്കുമരുന്ന് ലഹരിയില്‍ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ഒരു വര്‍ഷം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് പിടികൂടിയ മയക്കുമരുന്നുകള്‍ ഏതെല്ലാമാണെന്നും അവയുടെ തൂക്കം എത്രയാണെന്നും വിശദമാക്കുമോ;
( സി )
മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വിപണനത്തിലും അനേകം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതായും വിദ്യാര്‍ത്ഥികളെ ഇതിനായി പ്രലോഭിപ്പിക്കുന്ന മാഫിയകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്ത് മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയത് ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ഇ )
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
( എഫ് )
ലഹരികള്‍ക്ക് അടിമപ്പെട്ടത് കാരണം പഠനം മുടങ്ങിയതും മാനസിക, ആരോഗ്യനില തകരാറിലായതുമായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും ചികിത്സയും നല്‍കുന്നതിന് സമഗ്രപദ്ധതി തയ്യാറാക്കുമോ?
2401.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്സെെസ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2402.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി-മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ലഹരി-മയക്കുമരുന്ന് വ്യാപനം കുറക്കുന്നതിനായി ശിക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ശാസ്ത്രീയമായ ബോധവത്കരണത്തോടൊപ്പം കര്‍ശന ശിക്ഷയും നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2403.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള ഒരേക്കർ സ്ഥലത്ത് ചുറ്റുമതിൽ, ഗാർഡ് റൂം എന്നിവ നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി നിർവ്വഹണം നടത്തുന്നത് ഏത് ഏജൻസിയാണെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കിയിട്ടുണ്ടോയെന്നും ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും ആയത് എപ്പോൾ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കുമോ?
2404.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്സൈസ് വകുപ്പില്‍ നിലവില്‍ പല റേയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസുകളിലും ഡ്രൈവറുണ്ടെങ്കില്‍ വാഹനമില്ലാത്ത അവസ്ഥയും വാഹനമുണ്ടങ്കില്‍ ഡ്രൈവര്‍ തസ്തിക ഇല്ലാത്ത അവസ്ഥയും നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.