UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2263.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുന്‍ഗണനേതര വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങൾക്ക് ആശുപത്രികളിൽ നിന്ന് ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിനായി പൊതുവിതരണ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കാമോ;
( ബി )
മുന്‍ഗണനേതര വിഭാഗം റേഷൻ കാർഡുകളിലെയും മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെയും അംഗങ്ങൾക്ക് ആശുപത്രികൾ ചികിത്സാ ആനുകൂല്യം നൽകേണ്ടത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2264.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ സംവിധാനം കൂടുതൽ ജനോപകാരപ്രദമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2265.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആയതിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2266.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യായമായ വിലയില്‍ ഭക്ഷണം ലഭിക്കുന്നതിനായി എത്ര സുഭിക്ഷ ഹോട്ടലുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്;
( ബി )
സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനായി ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2267.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഉടന്‍ ആരംഭിക്കുമോ; വ്യക്തമാക്കാമോ?
2268.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ എ.എ.വൈ പദ്ധതിയില്‍ ബി.പി.എല്‍., എ.പി.എല്‍. എന്നീ വിഭാഗത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2016 മുതല്‍ 2021 വരെ എ.പി.എല്‍. വിഭാഗത്തില്‍ നിന്നും ബി.പി.എല്‍. വിഭാഗത്തിലേയ്ക്ക് എത്രപേരെ മാറ്റി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ബി.പി.എല്‍. ആക്കി കിട്ടുന്നതിന് നിലവില്‍ എത്ര അപേക്ഷകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്നും അറിയിക്കുമോ?
2269.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിക്കാനുദ്ദേശിക്കുന്ന സുഭിക്ഷ ഹോട്ടല്‍ പദ്ധതി എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; ഒരു നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന നിലയ്ക്ക് ആദ്യ ഘട്ടത്തില്‍ അനുവദിക്കുമോ; പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
സുഭിക്ഷ ഹോട്ടല്‍ നടത്തിപ്പിനായി സ്ഥലം കണ്ടെത്തി നല്‍കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണോ; സ്ഥലത്തിന് വാടക നല്‍കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഫണ്ട് അനുവദിക്കുമോ; എത്ര ചതുരശ്ര അടിയുള്ള കെട്ടിടങ്ങളാണ് ഇതിനായി കണ്ടെത്തേണ്ടത്;
( സി )
പ്രസ്തുത ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണെന്ന് വിശദമാക്കാമോ; കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ഹോട്ടലുകളുടെ നടത്തിപ്പിനായി ഒരു ഹോട്ടലിന് വര്‍ഷത്തില്‍ എത്ര രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുക എന്ന് വ്യക്തമാക്കാമോ; ഏതൊക്കെ ഇനങ്ങള്‍ക്കാണ് വകുപ്പ് ഫണ്ട് അനുവദിക്കുന്നത് എന്നും വിശദമാക്കാമോ?
2270.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് എന്തെല്ലാം നടപടിക്രമം ആണുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം വിഭാഗത്തിൽപ്പെടുന്നവരാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുക എന്ന് വിശദമാക്കാമോ;
( സി )
തദ്ദേശസ്ഥാപനങ്ങളുടെ ദാരിദ്ര്യരേഖ പട്ടിക വർഷങ്ങളായി പുതുക്കാത്തതിനാൽ പട്ടികയില്‍ ഉൾപ്പെടാത്തവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് നിലവിൽ സംവിധാനം ഉണ്ടോ എന്ന് വിശദമാക്കുമോ;
( ഡി )
ക്യാൻസർ, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങള്‍ നേരിടുന്നവരുടെ ചികിത്സാ ആവശ്യത്തിന് ഇളവ് ലഭിക്കാൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ നിലവിൽ എന്തെങ്കിലും വ്യവസ്ഥയുണ്ടാ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസിൽ ഇത്തരം രോഗികളുടെ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന അപേക്ഷകളിൽ എത്ര എണ്ണം തീരുമാനമെടുത്തു എന്നും എത്ര അപേക്ഷകള്‍ മേലധികാരികൾക്ക് സമർപ്പിച്ച് തീരുമാനം ആകാത്തതുണ്ടെന്നും ഉള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2271.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള റേഷന്‍കാര്‍ഡുകള്‍ക്ക് പകരം ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍‍‍ഡുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
സെര്‍വറിന്റെ തടസം കാരണം പൊതുജനങ്ങള്‍ക്ക് റേഷന്‍ കടകളില്‍ അധികസമയം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എന്തെങ്കിലും പുതിയ സംവിധാനം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ?
2272.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹതയുണ്ടായിട്ടും നിരവധിപേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കിൽ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമാേ;
( ബി )
തിരൂര്‍ നിയാേജകമണ്ഡലത്തില്‍ നിന്നും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; പ്രസ്തുത അപേക്ഷകളില്‍ അനുവദിച്ചവ, നിരസിച്ചവ, പരിഗണനയിലുള്ളവ എന്നിവയുടെ ഇനം തിരിച്ചുള്ള എണ്ണം അറിയിക്കുമാേ?
2273.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഹീമോഫീലിയ രോഗബാധിതരുളള കുടുംബങ്ങള്‍ മുന്‍ഗണനാ കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2274.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹതപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും ബി.പി.എല്‍. കാർഡ് നൽകുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ബി.പി.എല്‍. കാര്‍ഡ് ലഭിക്കാന്‍ സംസ്ഥാനത്തിന് അനുവദിച്ച ക്വാട്ട വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമോ; വിശദമാക്കുമോ?
2275.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റാന്നി നിയോജകമണ്ഡലത്തിൽ നിന്ന് ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്താനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത അപേക്ഷകൾ പരിശോധിച്ച് നാളിതുവരെ എത്ര കുടുംബങ്ങളെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്;
( സി )
മാരകമായ രോഗം ബാധിച്ചതുമൂലം സാമ്പത്തികമായി തകർന്ന എ.പി.എൽ. വിഭാഗക്കാർക്ക് ചികിത്സയ്ക്കു വേണ്ടി അവരുടെ റേഷൻ കാർഡ് ബി.പി.എൽ. കാർഡാക്കി മാറ്റാനുള്ള നടപടിക്രമം വ്യക്തമാക്കാമോ?
2276.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡുകളാക്കി മാറ്റുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ തീർപ്പാക്കിയത് എത്രയെന്നും തീർപ്പാക്കാനുള്ളത് എത്രയെന്നുമുള്ള കണക്ക് ലഭ്യമാക്കാമോ?
2277.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അര്‍ഹരായിട്ടും നിരവധിപേര്‍ക്ക് ബി.പി.എല്‍. റേഷന്‍ കാര്‍ഡ് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അര്‍ഹരായവര്‍ക്ക് ബി.പി.എല്‍. റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ബി.പി.എല്‍. റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
2278.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരമുളള വാതില്‍പ്പടി വിതരണം സപ്പ്ലൈകോയില്‍ നിന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വാതില്‍പ്പടി വിതരണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സപ്പ്ലൈകോ സര്‍ക്കാരിന് രേഖാമൂലം കത്ത് നല്‍കിയിരുന്നോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ?
2279.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി റേഷന്‍കടകള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ നടപടി സീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
2280.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്നതിനായി എപ്പോഴെങ്കിലും കുത്തരി ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
മറ്റ് ജില്ലകളില്‍ മാത്രം കുത്തരി വിതരണം ചെയ്യാന്‍ ഭക്ഷ്യവിതരണ വകുപ്പ് പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2281.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകളുടെ കമ്മീഷൻ കുടിശ്ശിക റേഷൻ വ്യാപാരികൾക്ക് പൂർണ്ണമായും കൊടുത്ത് തീർത്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( ബി )
ഇല്ലായെങ്കിൽ പ്രസ്തുത ഇനത്തിൽ എത്ര രൂപ നൽകാനുണ്ടെന്ന് വിശദമാക്കുമോ;
( സി )
കുടിശ്ശിക അടിയന്തരമായി കൊടുത്തു തീർക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങൾ നിലനില്‍ക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
2282.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ റേഷൻ കടകൾക്ക് മുൻഗണന നൽകിക്കൊണ്ട് ആയിരം റേഷൻ കടകളെ സ്മാർട്ട് റേഷൻ കടകളാക്കി മാറ്റുന്ന പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് കൂടുതൽ ഓൺലൈൻ സേവനങ്ങളും ബാങ്കിംഗ് സേവനങ്ങളും നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
റേഷന്‍ കടകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുുവരുത്തുന്നതിനായി‍ പരിശോധനാ സംവിധാനങ്ങള്‍ ‍ശക്തമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
റേഷൻ കടകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി പുതിയ ലൈസൻസികളെ ഏൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2283.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ-പാെതുവിതരണ വകുപ്പുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്;
( ബി )
റേഷന്‍ സാധനങ്ങള്‍ റേഷന്‍കടകളില്‍ മാസാദ്യം തന്നെ എത്തിക്കുന്നതിനും വാതില്‍പ്പടി വിതരണം വഴി ഇവ കൃത്യമായ അളവില്‍ ഉപഭാേക്താക്കള്‍ക്കു നല്‍കുന്നുവെന്നുറപ്പുവരുത്താന്‍ ഇ-പാേസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കുന്നതിനും നടപടി എടുത്തിട്ടുണ്ടാേ; വിശദമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സബ്സിഡിക്കായുള്ള തുകയില്‍ വന്‍കുറവ് വരുത്തിയതും കരുതല്‍ ധാന്യ ശേഖരണത്തില്‍ നിന്നും വലിയ താേതില്‍ വിറ്റഴിക്കുന്നതും പാെതു വിപണിയിലെ വില വര്‍ദ്ധിപ്പിക്കാനിടയുള്ളതിനാല്‍ സംസ്ഥാനത്ത് പാെതു വിപണിയിലെ വില നിയന്ത്രിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്?
2284.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എല്‍. ലിസ്റ്റില്‍ ഉൾപ്പെടേണ്ട നിരവധി പേർ എ.പി.എല്‍ ലിസ്റ്റിലായതും നിരവധി അനർഹർ ബി.പി.എല്‍. ലിസ്റ്റിൽ ഉൾപ്പെട്ടതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്ന പരിഹാരത്തിനായി നിലവില്‍ ബി.പി.എല്‍. ലിസ്റ്റില്‍ ഉൾപ്പെട്ടവരുടെ സാമ്പത്തിക സ്ഥിതി നേരിട്ട് വീട്ടില്‍ എത്തി പരിശോധിക്കുന്നതിന് ബന്ധപ്പെട്ട റേഷനിങ്ങ് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തുമോ; കൂടാതെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടാനായുള്ള അപേക്ഷകരെ ഹിയറിങ്ങിന് താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസില്‍ വിളിപ്പിക്കുന്നതിന് പകരം നേരിട്ട് അപേക്ഷകരുടെ വീട്ടില്‍ എത്തി സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നൽകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2285.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 വ്യാപനം നിലനിന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എഫ്.പി.എസ് ഡീലര്‍മാര്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഏതെങ്കിലും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
2286.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വില്പന ശാലകളിലെ നിത്യോപയോഗ സാധനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വീടുകളിലെത്തിക്കുന്നതിന് പ്രത്യേക സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; കാര്‍ഷികോല്പന്നങ്ങള്‍ സംഭരിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് സംവിധാനം ഒരുക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിത്യോപയോഗ സാധനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനം വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതി ആവിഷ്കരിക്കുന്നതു വഴി പൊതു മാർക്കറ്റിൽ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് വിശദമാക്കാമോ?
2287.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലി സ്റ്റോറുകള്‍/സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പുതിയ മാവേലി സ്റ്റോറുകള്‍/സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ; എങ്കിൽ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2288.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടിയില്‍ സപ്ലൈകോ വില്പനശാല ആരംഭിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ചേനപ്പാടിയില്‍ സപ്ലൈകോ വില്പനശാല ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2289.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡ‍ലത്തിന്റെ പരിധിയില്‍ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് എവിടെയൊക്കെയാണെന്നും പഞ്ചായത്ത് തിരിച്ചുളള വിവരം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡ‍ലത്തിന്റെ പരിധിയില്‍ എത്ര സപ്ലൈകോ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് എവിടെയൊക്കെയാണെന്നും പഞ്ചായത്ത് തിരിച്ചുളള വിവരം നല്‍കാമോ;
( സി )
സപ്ലൈകോ ഔട്ട് ലെറ്റുകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2290.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ എത്ര മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി മാവേലി സ്റ്റോറുകളോ സപ്ലൈകോ ഔട്ട്‍ലെറ്റുകളോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
മണ്ഡലത്തിലെ ഏതെങ്കിലും മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുവാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2291.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ വകുപ്പില്‍ നിന്ന് സപ്ലെെക്കോയിലേക്ക് അന്യത്ര സേവനത്തിന് നിയോഗിക്കുന്ന ജീവനക്കാര്‍ ജോലി ചെയ്യുന്ന കാലയളവിലെ സേവന വേതന വിവരങ്ങള്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തുന്നതിന് നിലവില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് സപ്ലെെകോ അവലംബിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ രേഖപ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വിവരങ്ങള്‍ സ്പാര്‍ക്ക് വഴി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കെ സപ്ലെെകോയില്‍ നിന്ന് അന്യത്ര സേവനം കഴിഞ്ഞ് മടങ്ങുന്ന പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്താതിനാല്‍ ശമ്പളം, പെന്‍ഷന്‍ മറ്റാനുകൂല്യങ്ങള്‍ എന്നിവയ്ക്ക് കാലതാമസമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ സപ്ലെെക്കോയിലോ പൊതുവിതരണ വകുപ്പിലോ എന്തെങ്കിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
ജീവനക്കാരുടെ വിവരങ്ങള്‍ യഥാസമയങ്ങളില്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തുന്നതിനായി സപ്ലെെകോയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇത് നടപ്പിലാക്കാത്തതെന്നു വിശദമാക്കാമോ?
2292.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ സപ്ലൈസ് വകുപ്പില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും ഇതില്‍ എത്രയെണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തെന്നും എത്രയെണ്ണം റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
സിവില്‍ സപ്ലൈസ് വകുപ്പിലെ വിവിധ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ എത്ര താല്‍ക്കാലിക ജീവനക്കാരുണ്ടെന്ന വിവരം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികകളില്‍ നിലവില്‍ എത്ര താല്‍ക്കാലിക ജീവനക്കാരുണ്ടെന്ന വിവരം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
2293.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രീക‍ൃത താലൂക്കടിസ്ഥാനത്തിലുള്ള ഗോ‍ഡൗണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമുണ്ടോയെന്നറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍ സ്വന്തം സ്ഥലത്താണോ വാടക സ്ഥലത്താണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വാടകയ്ക്കെടുക്കുകയാണെങ്കില്‍ സഹകരണ സംഘങ്ങളുടെ ഗോഡൗണുകള്‍ക്ക് മുന്‍ഗണന നല്‍കുമോയെന്നും അറിയിക്കാമോ?
2294.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യകിറ്റ് വിതരണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രമാസം ഭക്ഷ്യകിറ്റ് വിതരണം നടത്തി;
( സി )
കോവിഡ് മൂന്നാം തരംഗം കാരണം ജനജീവിതം വളരെ ബുദ്ധിമുട്ടുന്ന ഈ വേളയില്‍ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്താലാക്കുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;
( ഡി )
ഭക്ഷ്യകിറ്റ് വിതരണം പുനരാരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ?
2295.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിടാത്ത വിധം നെല്ല് സംഭരണ നടപടികള്‍ സുതാര്യമാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ?
2296.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും വേതന പാക്കേജ് പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത തൊഴിലാളികൾക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
റേഷൻ കടകളുടെ വാടക, കറന്റ് ചാർജ്ജ് എന്നിവ സർക്കാർ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2297.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാചക വാതക സിലിണ്ടര്‍ വീടുകളില്‍ എത്തിയ്ക്കുന്നതിന് ഡെലിവറി ചാര്‍ജ് നല്‍കേണ്ടതുണ്ടോ;
( ബി )
ഡെലിവറി ചാര്‍ജ് ഓരോ കിലോമീറ്ററിനും എത്ര രൂപയാണന്ന് വ്യക്തമാക്കുമോ;
( സി )
ഡെലിവറി ചാര്‍ജ്ജിനത്തില്‍ ഏജന്‍സികള്‍ അധിക തുക ഈടാക്കിയാല്‍ പൊതുജനങ്ങള്‍ ആര്‍ക്കാണ് പരാതി നല്‍കേണ്ടത്; ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാക്കാമോ?
2298.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്ന നിര്‍ദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങളും അവ സര്‍ക്കാര്‍ പരിഗണിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
ലീഗല്‍ മെട്രോളജി വകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷം വകുപ്പ് നേരിട്ട് നടത്തിയ നിയമനങ്ങളുടെ/സ്ഥിരപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
ലീഗല്‍ മെട്രോളജി വകുപ്പില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക്/ ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
2299.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ലീഗല്‍ മെട്രോളജി വകുപ്പിന് സെക്കന്ററി സ്റ്റാന്‍ഡേര്‍ഡ് ലാബ്, വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലാബ്, ഗോള്‍ഡ് ടെസ്റ്റിംഗ് ലാബ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് ചാത്തമംഗലം വില്ലേജിലെ കോയിമണ്ണ ദേശത്ത് റവന്യൂ വകുപ്പിന്റെ കൈവശത്തിലുള്ള സ്ഥലം അനുവദിക്കുന്നതിന് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടോ;
( ബി )
കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പില്‍ നിന്നും ആവശ്യമായ ഫണ്ട് ലഭിക്കുന്നതിന് സ്ഥലം അടിയന്തരമായി അനുവദിച്ചു കിട്ടേണ്ടതുണ്ടെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നടപടികള്‍ ത്വരിതപ്പെടുത്തി സ്ഥലം ലഭ്യമാക്കാന്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.