UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1917.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016ന് ശേഷം മൃഗസംരക്ഷണ വകുപ്പിന് കീഴിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതികളുടെയും പുരോഗതി വിശദമാക്കാമോ?
1918.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ ഭരണഭാഷ മലയാളം ആക്കിയിട്ടില്ലാത്തതും വിവരാവകാശ നിയമം നടപ്പാക്കിയിട്ടില്ലാത്തതുമായ സ്ഥാപനങ്ങൾ ഏതെങ്കിലും നിലവിലുണ്ടോ;
( സി )
ഉണ്ടെങ്കിൽ ഇവ നടപ്പിലാക്കാത്തതിന് കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1919.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയ ഓരോ പദ്ധതികളിലും വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്കായി എത്ര രൂപ വീതം നീക്കിവെച്ചു; അതിൽ എത്ര രൂപ ചെലവഴിച്ചു; വിശദമായ കണക്ക് ലഭ്യമാക്കാമോ?
1920.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
13.03.2013 ലെ സ.ഉ.(സാധാ) നം. 415/13/കൃഷി ഉത്തരവിലൂടെ ഐ.സി.ഡി.പി. സബ് സെന്‍ററുകളുടെ ഭരണപരവും സാങ്കേതികവുമായ ചുമതലകള്‍ മൃഗാശുപത്രികളിലേക്ക് കൈമാറിയതിനു ശേഷം മൃഗസംരക്ഷണ വകുപ്പില്‍ മേഖലാ മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്താണ്; വെറ്ററിനറി സബ് സെന്ററുകളുടെ ലീന്‍ റീജിയണല്‍ ആനിമല്‍ ഹസ്ബന്ററി സെന്ററുകളിലേക്ക് കൈമാറി ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭിക്കുന്ന വിധത്തില്‍ വെറ്ററിനറി സബ് സെന്റുകളെ ശാക്തീകരിക്കുന്നതിനും അങ്ങനെ മൃഗാശുപത്രികളിലെ ജോലിഭാരം കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
ഐ.സി.ഡി.പി. സബ് സെന്ററുകളുടെ പേര് വെറ്ററിനറി സബ് സെന്ററുകള്‍ എന്നാക്കി മാറ്റിയപ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥരുള്‍പ്പെടെ മുഴുവന്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെയും തസ്തികാനാമം വെറ്ററിനറി ഇന്‍സ്പെക്ടര്‍ എന്നാക്കി മാറ്റണമെന്ന് വിവിധ സംഘടനകള്‍ നിരന്തരം ആവശ്യമുന്നയിച്ചിട്ടും മുഖവിലക്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; ക്ഷീരകര്‍ഷകര്‍ കൂടുതല്‍ ആശ്രയിക്കുന്ന വെറ്ററിനറി സബ് സെന്ററുകളുടെ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ ഉതകുന്ന പ്രായോഗിക പദ്ധതികള്‍ നടപ്പിലാക്കുമോ;
( സി )
ക്ഷീരകര്‍ഷകരുടെ ആവശ്യപ്രകാരമുള്ള നാടന്‍ ജനുസ്സു പശുക്കളുടെ ബീജ മാത്രകള്‍ (വെച്ചൂര്‍, കാസര്‍ഗോഡ് ഡ്വാര്‍ഫ്, ഗിര്‍ ,സാഹിവാള്‍, കാങ്കയം) വെറ്ററിനറി ഉപകേന്ദ്രങ്ങളിലൂടെ വിതരണം നടത്തേണ്ടതില്ല എന്ന വകുപ്പു ഡയറക്ടറുടെ നിര്‍ദ്ദേശം സര്‍ക്കാരിന്റെ അറിവോടെയാണോ; അല്ലെങ്കില്‍ ഈ നിര്‍ദ്ദേശം പിന്‍വലിച്ച് ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ ബീജമാത്രകള്‍ വെറ്ററിനറി ഉപകേന്ദ്രങ്ങള്‍ വഴി വിതരണം നടത്താമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
ആടുകളിലെ കൃത്രിമ ബീജാധാന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിശീലനം ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയെങ്കിലും മുഴുവന്‍ വെറ്ററിനറി സബ് സെന്ററുകളിലും ആടുകളിലെ കൃത്രിമ ബീജാധാനത്തിനാവശ്യമായ ബീജമാത്രകളും ഉപകരണങ്ങളും അനുവദിക്കാത്തത് എന്തുകൊണ്ടാണ്; ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് കാലിത്തീറ്റ റേഷനിംഗ് സമ്പ്രദായം നടപ്പില്‍ വരുത്തുമോ;
( ഇ )
പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കാലിത്തീറ്റയുടെ സബ്സിഡി തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടികളെടുക്കുമോ; സംസ്ഥാനത്തെ കന്നുകാലി പ്രജനനനയം നിയമം നടപ്പിലാക്കാന്‍ എന്ത് നടപടികളാണ് ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്നതെന്ന് വിശദമാക്കാമോ; സംസ്ഥാനത്ത് പാരാവെറ്ററിനറി കൗണ്‍സില്‍ രൂപീകരിക്കാനുള്ള നടപടികളുണ്ടാകുമോ;
( എഫ് )
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍കാലങ്ങളില്‍ നടപ്പാക്കിയിരുന്നതു പോലെയുള്ള ആറ് മാസ ട്രെയിനിംഗ് പുനരാരംഭിക്കുമോ; ട്രെയിനിംഗ് നേടിയവരെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നിലവിലെ ഒഴിവുകളിലേക്ക് താല്‍ക്കാലികമായി നിയമിക്കാന്‍ നടപടികളെടുക്കുമോ; വിശദമാക്കാമോ;
( ജി )
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് കോഴ്സിന്റെ പേര് ഡയറി ഫാം എന്റര്‍പ്രണര്‍ എന്നാക്കി മാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത കോഴ്സിന് പി.എസ്.സി അംഗീകാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
1921.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന ഇറച്ചിക്കോഴി, പാല്‍ ഉല്പന്നങ്ങള്‍, പക്ഷിമൃഗാദികള്‍ എന്നിവ അതിര്‍ത്തിയില്‍ കുറ്റമറ്റ രീതിയില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ചരക്കുസേവന നികുതി നടപ്പിലാക്കിയതിന്റെ ഭാഗമായി ആവശ്യമില്ലാതായ വാണിജ്യനികുതി ചെക്പോസ്റ്റുകൾ മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യത്തിനായി ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന പരിശോധനാ സംവിധാനങ്ങള്‍ വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1922.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ എം.ജെ. ജോയിയുടെ മൂന്ന് കറവപ്പശുക്കളും മൂന്ന് കിടാങ്ങളും നാല് നായകളും അപൂര്‍വ്വ രോഗം മൂലം ചത്തത് എന്ത് അസുഖം ബാധിച്ചാണെന്നതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; പ്രസ്തുത രോഗം പകരാന്‍ സാധ്യതയുണ്ടോ; ഉണ്ടെങ്കില്‍ മൃഗസംരക്ഷണ വകുപ്പ് എന്തൊക്കെ മുന്‍കരുതല്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പശുക്കള്‍ നഷ്ടമായ ഈ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നരീക്കാംപള്ളി മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1923.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗങ്ങളെ ആശുപത്രികളില്‍ കൊണ്ടുവരുന്നതിന് കര്‍ഷകർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായും രാത്രി സമയങ്ങളില്‍ അടിയന്തര മൃഗചികിത്സ നല്‍കുന്നതിനായും കര്‍ഷകരുടെ വീട്ടുപടിക്കല്‍ ആരോഗ്യ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിനായും രൂപികരിക്കുവാന്‍ തീരുമാനിച്ച പദ്ധതിയുടെ നടപടികള്‍ ഏത് ഘട്ടത്തിലായെന്ന് വിശദമാക്കാമോ; എത്ര പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമായെന്നുള്ള കണക്ക് നല്‍കാമോ; ആയതിന് എത്ര രൂപ ചെലവായെന്ന് വിശദമാക്കാമോ?
1924.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പ് അട്ടപ്പാടിയിലെ ആദിവാസികൾക്കായി നടപ്പാക്കിയ വിവിധ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ വിവിധ പദ്ധതികള്‍ക്കായി ഈ മേഖലയില്‍ ചെലവാക്കിയ തുകയുടെ പദ്ധതിയും വര്‍ഷവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
അട്ടപ്പാടിയിലെ ആദിവാസികൾക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1925.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിൽ കഴിഞ്ഞ നവംബര്‍ - ഡിസംബര്‍ മാസങ്ങളിലുണ്ടായ പക്ഷിപ്പനിയെത്തുടർന്ന് പതിനായിരക്കണക്കിനു താറാവുകള്‍ ചത്തൊടുങ്ങിയതിന്റെ നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വലിയ തോതില്‍ താറാവിനെ നഷ്ടപ്പെട്ട പല കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കാലതാമസം വരുത്താതെ അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ഉടന്‍ നല്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് താറാവ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1926.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്കായി വെറ്റിനറി ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചത് മൂലം ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം കുടുന്നുവെന്നും തല്‍ഫലമായി കന്നുകാലികള്‍ക്ക് യഥാസമയം ചികിത്സ കിട്ടാതെ വരുന്നുവെന്നുമുള്ള പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ മൃഗാശുപത്രികളില്‍ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗ സമ്പത്ത് കൂടുതല്‍ ഉള്ള പഞ്ചായത്തുകളില്‍ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1927.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ മാതൃകാ മൃഗാശുപത്രികള്‍ നിലവിലുണ്ടോയെന്നും അവ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനം ആലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
1928.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൃഗസംരക്ഷണ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഇതുവരെ ഏതെല്ലാം മൃഗാശുപത്രി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വിശദമാക്കാമോ?
1929.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് കെട്ടിടങ്ങളില്‍ പ്രവർത്തിച്ചു വരുന്ന മൃഗാശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവയുടെ ആസ്തിയും ജീവനക്കാരെയും പൂർണ്ണമായും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വിട്ടു നൽകി ഉത്തരവായിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് നൽകാമോ;
( ബി )
ഈ ഡിസ്പെൻസറികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് യാതൊരു തടസ്സവുമില്ലാതെ പ്രസ്തുത പഞ്ചായത്ത് ആസ്തികളിൽ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പഞ്ചായത്തിന്റെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും പഞ്ചായത്ത് ഭരണ സമിതികൾക്ക് അധികാരമുണ്ടോ എന്നു വ്യക്തമാക്കാമോ;
( സി )
മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ 7570/എം3/എ.എച്ച്.ഡി./2021 എന്ന ഫയലിലെ തീർപ്പ് നിയമാനുസൃതമാണോ എന്നു വ്യക്തമാക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; നിയമാനുസൃതമല്ലെങ്കിൽ പ്രസ്തുത തീർപ്പ് പുനപരിശോധിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമോ എന്നു വ്യക്തമാക്കുമോ?
1930.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വളർത്തുമൃഗങ്ങളുടെയും ഓമന മൃഗങ്ങളുടെയും എണ്ണം വർധിച്ചുവരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ധാരാളം ആളുകള്‍ ഓമന മൃഗങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും പരിപാലന മേഖലയിലേക്ക് പ്രത്യേകിച്ചും കോവിഡ് കാലത്ത് കടന്നു വന്നിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിവിധ പദ്ധതി പ്രവർത്തനങ്ങളും ചികിത്സയും ഒരുമിച്ചു കൊണ്ടുപോകുന്ന മൃഗാശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് മൂലം ജനങ്ങൾക്കും കർഷകർക്കും സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നുള്ള പരാതി പരിഹാരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള രണ്ടായിരത്തിൽ കൂടുതൽ മൃഗങ്ങളുള്ള പ്രദേശങ്ങളിൽ ആരോഗ്യ മേഖലയിലെ പോലെ കരാറടിസ്ഥാനത്തിൽ മൃഗാശുപത്രികളിലും കൂടുതൽ ഡോക്ടര്‍മാരയും സ്റ്റാഫുകളെയും നിയമിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1931.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പിന് കീഴില്‍ വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും തുടര്‍ച്ചയായി ജോലിചെയ്തുവരുന്ന ജീവനക്കാരെ മാനുഷിക പരിഗണന നല്‍കി സ്ഥിരപ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ഇത്തരത്തില്‍ ജോലിചെയ്തുവരുന്ന ജീവനക്കാരുടെ വിവരങ്ങള്‍ തരംതിരിച്ച് വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ?
1932.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ മീരൂര്‍ എന്ന സ്ഥലത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കെ.എസ്.ഇ.ബി.യുടെ സബ്‍സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കുന്നതിന്റെ നടപടി ക്രമങ്ങള്‍ എന്തായെന്ന് വിശദമാക്കാമോ;
( ബി )
ഇതിനുവേണ്ടി പ്രസ്തുത ഭൂമി റവന്യൂവില്‍ പുനര്‍നിക്ഷിപ്തപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1933.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതിയ്ക്കായി എലപ്പുള്ളി മൃഗാശുപത്രിയുടെ കൈവശമുള്ള സ്ഥലത്ത് ഉടമസ്ഥാവകാശം മൃഗസംരക്ഷണ വകുപ്പില്‍ തന്നെ നിലനിര്‍ത്തികൊണ്ട് വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നതിന് ഉപയോഗാനുമതി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
മുന്‍പ് നടന്ന മന്ത്രിതല യോഗങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗാനുമതി നല്‍കുവാന്‍ തീരുമാനമെടുത്തിട്ടും ഈ തീരുമാനം നടപ്പിലാക്കാത്തതിന്റെ കാരണം അറിയിക്കുമോ;
( സി )
ഉപയോഗാനുമതി ലഭിക്കുന്നതിന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 03.08.2018-ന് കത്ത് നമ്പർ KWA/WSP/PKD/D3/OZELY/18/Vol-1 പ്രകാരം പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
1934.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ്‌ കേരള പദ്ധതിയിലൂടെ മൃഗസംരക്ഷണ വകുപ്പിന് അനുമതി ലഭിച്ചിട്ടുള്ള ജീവനോപാധി സഹായ പാക്കേജ് പ്രകാരം ഏതെങ്കിലും പദ്ധതികൾ ചാത്തന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പദ്ധതികൾക്കായി ആകെ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
ഈ സർക്കാരിന്റെ കാലത്ത് ജീവനോപാധി സഹായ പാക്കേജ് പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ചാത്തന്നൂർ മണ്ഡലത്തിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ അവ ഏതെല്ലാം പദ്ധതികളാണെന്നും എത്ര ഗുണഭോക്താക്കൾക്ക് അനുവദിച്ചു എന്നും ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
1935.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയറി ഫാമുകളില്‍ എത്ര പശുക്കളെ വരെ ലൈസന്‍സ് ഇല്ലാതെ വളര്‍ത്താന്‍ കഴിയും; ഇതുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഡയറി ഫാമുകൾക്ക് ലൈസന്‍സ് അനുവദിച്ച് കിട്ടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; സമർപ്പിക്കേണ്ട രേഖകള്‍, അപേക്ഷ നല്‍കേണ്ട വിധം എന്നിവ സംബന്ധിച്ച വിശദാംശം നല്‍കാമോ?
1936.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര സംഘങ്ങളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി പുതിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1937.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്നും ആയതിന്റെ മാനദണ്ഡങ്ങളും വിശദമാക്കാമോ?
1938.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ക്ഷീര കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പള്ളിപ്പുറം പഞ്ചായത്തിലെ വെറ്ററിനറി ഡിസ്പെന്‍സറിയെ മൃഗാശുപത്രിയോ പോളിക്ലിനിക്കോ ആയി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ആയത് സംബന്ധിച്ച് എം.എല്‍.എ. മുഖാന്തിരം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ?
1939.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ അനുവദിക്കാറുണ്ടോ; മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ക്ക് ക്ഷീര കര്‍ഷക ക്ഷേമനിധി പെന്‍ഷന് അര്‍ഹതയുണ്ടോ; വിശദമാക്കാമോ;
( ബി )
ക്ഷീര കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ പങ്കാളിത്ത സ്വഭാവമുള്ളതും ക്ഷീര സംഘങ്ങളും കര്‍ഷകരും വിഹിതം നല്‍കുന്നതുമായതിനാല്‍ മറ്റ് പെന്‍ഷനുകള്‍ക്ക് പുറമേ പ്രത്യേകമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ വിപണനം നടത്തുന്നവരില്‍ നിന്നും പ്രതിമാസം ഈടാക്കുന്ന 20 രൂപ ക്ഷീര കര്‍ഷക ക്ഷേമനിധിയിലേക്കാണോ അടയ്ക്കുന്നത്; ഇങ്ങനെ ഈടാക്കുന്ന തുക ക്ഷീര കര്‍ഷകര്‍ക്ക് തിരികെ നല്‍കാറുണ്ടോ; ക്ഷേമനിധി അംഗങ്ങളല്ലാത്തവരില്‍ നിന്നും പ്രതിമാസം 20 രൂപ ഈടാക്കുന്നത് ഏത് ഇനത്തിലേയ്ക്കാണെന്നും മേല്‍ ഇനത്തിന്റെ വിനിയോഗവും വ്യക്തമാക്കാമോ?
1940.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ ക്ഷീര കര്‍ഷകര്‍ക്കായി ആവിഷ്കരിച്ച പദ്ധതികളുടെ വിവരങ്ങള്‍, ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ക്ഷീരോല്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
1941.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാണിജ്യ ക്ഷീരവികസന പ്രവര്‍ത്തനങ്ങളും മില്‍ക്ക്ഫെഡ് വികസന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഇതിന്‍ പ്രകാരം പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ വൈക്കോല്‍ ശേഖരണത്തിനും ബെയിലിംഗിനുമുള്ള യൂണിറ്റുകളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും ഇതിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
1942.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരപ്പനങ്ങാടി വില്ലേജിൽ പരിയാപുരം ഭാഗത്ത്‌ പുതിയ ഡയറി യൂണിറ്റ് അനുവദിക്കുന്നതിന് എം.എൽ.എ.യുടെ കത്ത് സഹിതം എം.പി. മുഹമ്മദ്‌ എന്ന വ്യക്തി നൽകിയ അപേക്ഷയിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1943.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1944.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റയ്ക്ക് നല്‍കിവരുന്ന ഉല്‍പ്പാദന ബോണസ് കുറവായതിനാല്‍ പാലിന് ഉണ്ടാകുന്ന വില വര്‍ദ്ധനവിന്റെ ഗുണം ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേരള ഫീഡ്സ്, മില്‍മ എന്നിവ നല്‍കുന്ന പ്രസ്തുത ബോണസ് കാലോചിതമായി പുതുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1945.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടവുകോട് ക്ഷീരവികസന യൂണിറ്റ് ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനോ മറ്റ് സര്‍ക്കാര്‍ ഓഫീസ് സമുച്ചയത്തിലേക്ക് മാറ്റുന്നതിനോ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
1946.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ക്ഷീരമേഖല വിദേശരാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കാനും ഓസ്‌ട്രേലിയയുമായി സംയോജിത സാമ്പത്തിക സഹകരണ കരാറിലേര്‍പ്പെടാനുമുള്ള കേന്ദ്ര നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വെളിപ്പെടുത്താമോ;
( ബി )
ഉല്പാദന ചെലവിന്റെ വർദ്ധനവ് ക്ഷീരമേഖലയെ പ്രതികൂലമായി ബാധിച്ചതിനെ സംബന്ധിച്ച് വിശകലനം ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
കോവിഡ് പ്രതിസന്ധി ക്ഷീരമേഖലയെ എങ്ങനെയെല്ലാമാണ് ബാധിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( ഡി )
ക്ഷീരമേഖലയിലെ കോവിഡ് കാല പ്രതിസന്ധി മറികടക്കുന്നതിന് എന്തൊക്കെ നൂതന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1947.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമയുടെ പേരിനോട് സാമ്യമുള്ള പേരുമായി കവർ പാൽ വിപണിയിലെത്തിയിട്ടുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് വിശദീകരിക്കാമോ;
( സി )
മിൽമയുടെ പേരിനോട് സാമ്യമുള്ള പേരുമായി കവർ പാൽ വിപണിയിൽ വിൽക്കുന്നത് ഏത് സ്ഥാപനമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത് മിൽമയുടെ വിപണിയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
1948.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം റീജിയണല്‍ മില്‍മയില്‍ ജൂനിയര്‍ സൂപ്പര്‍വെെസര്‍ പി ആന്റ് ഐ എന്ന തസ്തികയില്‍ സ്ഥിരമായും താല്‍ക്കാലികമായും എത്ര തസ്തികകള്‍ നിലവില്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഓരോ വിഭാഗത്തിലും എത്രപേര്‍ നിലവില്‍ ജോലി ചെയ്യുന്നുവെന്ന് വിശദമാക്കാമോ;
( ബി )
2020 സെപ്റ്റംബറിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് സ്ഥിര നിയമനം നല്‍കി എന്ന് വിശദീകരിക്കാമോ;
( സി )
2018 മുതല്‍ 2022 ഫെബ്രുവരി വരെ എത്ര താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; സ്ഥിരമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏന്തൊക്കെയാണ്; വിശദമാക്കാമോ;
( ഡി )
2019-ലെ വിജ്ഞാപനത്തില്‍ പറയുന്ന 10 ഒഴിവുകളില്‍ കൂടുതല്‍ നിയമനം നടത്താന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ മിൽമ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1949.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ താലൂക്കിലെ ശാന്തലിംഗനഗർ ക്ഷീരോല്പാദന സഹകരണ സംഘത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഇക്കാര്യത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും ഭരണസമിതിയെ പിരിച്ചുവിടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
1950.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നഗരസഭയിലും ആറ്റിങ്ങൽ മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലുമായി മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ എത്ര ക്ഷീരസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു; പ്രസ്തുത സംഘങ്ങളുടെ പേരും രജിസ്ട്രേഷന്‍ നമ്പരും തദ്ദേശഭരണ സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷീരസംഘങ്ങൾക്കായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലഭ്യമാക്കിയിട്ടുള്ള ധനസഹായം എത്രയാണെന്നും ഏതെല്ലാം സംഘങ്ങള്‍ക്കാണ് സഹായം ലഭ്യമായിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങള്‍ ഏതെല്ലാമാണെന്ന വിശദാംശം തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
1951.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗങ്ങളെ കൂടുകളില്‍ അടച്ചിട്ട് പ്രദര്‍ശന വസ്തുക്കളാക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മ‍ൃഗശാലകള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ എന്നതിലേക്ക് ഒരു മാറ്റം കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
 





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.