|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1541.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷി, അനുബന്ധ മേഖലകൾ ക്ലൗഡ്
കമ്പ്യൂട്ടിംഗ്, ബ്ലോക്ക്
ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക
ഡിജിറ്റല്‍ സാങ്കേതിക
വിദ്യകളുടെ പ്രയോഗം, നിലവിലുള്ള
അടിസ്ഥാന സൗകര്യങ്ങളുടെ ഏകോപനം
എന്നിവയാൽ
ആധുനികവല്‍ക്കരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ; ആയതിലേക്ക്
എത്ര രൂപ വേണ്ടി വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിലെ പ്രാഥമിക
ചെലവുകള്‍ക്കായി ബഡ്ജറ്റ്
പ്രസംഗത്തില്‍ പ്രഖ്യാപിച്ച
പത്ത് കോടി രൂപ എന്തിനെല്ലാം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
1542.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ വെന്നിയൂർ
കുളങ്ങര റോഡ് നിർമ്മാണത്തിന്
അനുമതി നൽകുന്നതിനെ
സംബന്ധിക്കുന്ന ഫയൽ കൃഷി
വകുപ്പിൽ ഉണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ
അനുമതിയ്ക്കായുള്ള പരിശോധനാ
റിപ്പോർട്ട് നൽകുന്നതിന്
മലപ്പുറം ജില്ലാ കളക്ടർ,
മലപ്പുറം ജില്ലാ പ്രിൻസിപ്പൽ
കൃഷി ഓഫീസർ എന്നിവരെ സർക്കാർ
ചുമതലപ്പെടുത്തിയിരുന്നോ;
പരിശോധന നടത്തിയതിന്റെ
അടിസ്ഥാനത്തിൽ പ്രസ്തുത റോഡ്
നീരൊഴുക്കിനെ തടസപ്പെടുത്താതെ
നിർമ്മിക്കാമെന്നും റോഡ്
നിർമ്മാണം കൃഷിക്ക് ഗുണകരമാകും
എന്നും ജില്ലാ കളക്ടറും, ജില്ലാ
പ്രിൻസിപ്പൽ കൃഷി ഓഫീസറും
സർക്കാരിന് റിപ്പോർട്ട്
നൽകിയിരുന്നോ;
(
സി )
ജില്ലാ
കളക്ടറും, ജില്ലാ പ്രിൻസിപ്പൽ
കൃഷി ഓഫീസറും റോഡ്
നിര്‍മ്മാണത്തിന് അനുകൂലമായി
റിപ്പോർട്ട് നൽകിയിട്ടും
പ്രസ്തുത നിർമ്മാണ
പ്രവൃത്തിക്ക് അനുമതി
ലഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
ഈ
പ്രവൃത്തിക്ക് അനുമതി
നൽകുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1543.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൗമസൂചിക
പദവി ലഭിച്ച കേരളത്തിലെ
ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഭൗമസൂചിക
പദവിയുള്ള ഉത്പന്നങ്ങള്‍
ഉത്പാദിപ്പിക്കുന്ന കര്‍ഷകന്
ലഭിക്കുന്ന പ്രയോജനങ്ങള്‍
എന്താണെന്ന് അറിയിക്കാമോ;
(
സി )
കുറ്റ്യാടി
തെങ്ങിന് ഭൗമസൂചിക പദവി
ലഭിക്കുന്നതിന് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
നടപടികള്‍ കൈക്കൊള്ളുമോ?
1544.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹൈലെവല്‍
കനാലിന്റെ ഭാഗമായ മണലൂര്‍
മണ്ഡലത്തിന്റെ പരിധിയില്‍
വരുന്ന പുത്തന്‍കോവിലകം മുതല്‍
അയ്യപ്പന്‍കാവ് വരെയുള്ള
കനാലിന്റെ നിര്‍മ്മാണ
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികള്‍
നിലവില്‍ ഏത് ഘട്ടത്തിലാണെന്നും
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കാമോ;
(
സി )
ഹൈലെവല്‍
കനാലിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് കേരള ലാന്റ്
ഡെവലപ്മെന്റ് കോര്‍പ്പറേഷന്
എത്ര രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയത്; പ്രസ്തുത ഭരണാനുമതി
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
1545.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ മണ്ണാര്‍തോടിന്റെ
ബണ്ട് ബലപ്പെടുത്തി
സംരക്ഷിക്കാത്തതിനാല്‍ കൃഷി
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
450
മീറ്റര്‍ നീളമുളള
മണ്ണാര്‍തോടിന്റെ ബണ്ട്
ബലപ്പെടുത്തി പാടശേഖരത്തെ
സംരക്ഷിക്കുന്നതിനും ബണ്ട് ഫാം
റോഡായി നിലനിര്‍ത്തുന്നതിനും
ആവശ്യമായ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1546.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർബൺ ന്യൂട്രൽ കൃഷി
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
കാലാവസ്ഥ
വ്യതിയാനം മൂലം കാർഷിക മേഖലയിൽ
ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
പരിഹരിക്കുന്നതിന് പ്രസ്തുത
കൃഷി രീതി പ്രയോജനകരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കൃഷിരീതി കർഷകർക്കിടയിൽ
പ്രചരിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
ഡി )
കാർബൺ
ബഹിർഗമനത്തിന്റെ തോത്
കുറയ്ക്കുന്ന കൃഷി മുറകൾ കർഷകരെ
പരിശീലിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
1547.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ. രാജ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി വകുപ്പിന്റെ ഘടനയിലും
പ്രവര്‍ത്തന രീതിയിലും സമഗ്ര
മാറ്റങ്ങള്‍ വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
റീ-ബില്‍ഡ്
കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ
ഭാഗമായി കൃഷി വകുപ്പിന്റെ
ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെ
കുറിച്ച് റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍ ഏത്
ഏജന്‍സിയെയാണ് സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(
സി )
കൃഷി
വകുപ്പില്‍
ഡിജിറ്റല്‍വല്‍ക്കരണം
നടത്തുവാന്‍
ആലോചിക്കുന്നുണ്ടോ; ഇതിലൂടെ
വകുപ്പിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍ കഴിയുമോ;
വ്യക്തമാക്കുമോ?
1548.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
നിയമസഭ ഐകകണ്ഠേന പാസ്സാക്കിയ
കാർഷിക നയത്തിന്മേൽ
വ്യക്തമാക്കിയിട്ടുള്ള മൂല്യ
വർദ്ധിത ഉല്പന്നങ്ങളുടെ
ലാഭത്തിലെ വിഹിതം അവകാശലാഭമായി
കർഷകർക്ക് നൽകണമെന്ന
നിർദ്ദേശത്തിന്മേൽ എന്തെങ്കിലും
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഈ
ആശയത്തിന്റെ പേരിൽ
കൊണ്ടുവരുകയും മറ്റു
സംസ്ഥാനങ്ങള്‍ പിന്തുടരുകയും
ചെയ്തുവരുന്ന കൃഷികല്യാൺ സെസ്സ്
പോലെയുള്ള പദ്ധതികൾ
തുടരുന്നുണ്ടോ?
1549.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷിഭവനുകളെ സ്മാര്‍ട്ട്
കൃഷിഭവനാക്കുന്നതിനുളള
പദ്ധതികള്‍ നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടമില്ലാത്തതും അടിസ്ഥാന
സൗകര്യങ്ങള്‍ ഇല്ലാത്തതുമായ
കൃഷിഭവനുകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
കൃഷിഭവനുകളുടെ
അടിസ്ഥാന സൗകര്യ വികസനത്തിനായി
നടപ്പിലാക്കുന്ന പദ്ധതികള്‍
വിശദീകരിക്കാമോ?
1550.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി ഉല്പാദനത്തില്‍ സ്വയം
പര്യാപ്തത കൈവരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
പച്ചക്കറി
കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക്
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന് വിശദമാക്കുമോ?
1551.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ എത്ര
പദ്ധതികളാണ് വിവിധ
പഞ്ചായത്തുകളില്‍ നിന്നും
ലഭ്യമായത്; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ എത്രയെണ്ണത്തിന്
ഫണ്ട് അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
ഇനി
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ്
ഫണ്ട് അനുവദിക്കാന്‍
പരിഗണനയിലുള്ളതെന്ന്
വിശദമാക്കാമോ?
1552.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വർഷം കൃഷി വകുപ്പ് വിവിധ
പദ്ധതികൾ നടപ്പാക്കിയപ്പോൾ ഓരോ
പദ്ധതിയിലും ആദിവാസികൾക്കും
പട്ടികജാതിക്കാർക്കുമായി എത്ര
തുകവീതം നീക്കിവെച്ചുവെന്നും
അതിൽ എത്ര തുക
ചെലവഴിച്ചുവെന്നും ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(
ബി )
കോട്ടയം,
ഇടുക്കി എന്നീ ജില്ലകളില്‍
ആദിവാസികൾക്ക് ഏതെല്ലാം ഊരുകളിൽ
എത്ര തുകവീതം നൽകി;
വിശദാംശങ്ങള്‍ നല്‍കാമോ?
1553.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കൃഷിയിടങ്ങളില്‍ കാര്‍ബണ്‍
വ്യാപനം കുറച്ചു
കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍
നയരൂപീകരണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
കൃഷിയിടങ്ങള്‍
കാര്‍ബണ്‍ മുക്തമാക്കാന്‍
എന്തെല്ലാം കര്‍മ്മപദ്ധതികളാണ്
രൂപീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
1554.
ശ്രീ.
എം. എം. മണി
ശ്രീ
ഡി കെ മുരളി
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനവും
പ്രവചനങ്ങള്‍ക്കതീതമായി പെയ്ത
മഴയും സംസ്ഥാനത്തെയും ഇതര
സംസ്ഥാനങ്ങളിലെയും
കാര്‍ഷികോല്പന്നങ്ങളുടെ
ഉല്പാദനത്തിലുണ്ടാക്കിയ കുറവ്
സംസ്ഥാനത്ത് പഴം, പച്ചക്കറി വില
ക്രമാതീതമായി
വര്‍ദ്ധിക്കുന്നതിന്
കാരണമായിട്ടുണ്ടോ; എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി നടത്തിയ
വിപണി ഇടപെടല്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ബി )
കൂടാതെ,
വിലക്കയറ്റം പിടിച്ചു
നിറുത്തുന്നതിനായി
നടത്തിയിട്ടുള്ള മറ്റ്
പ്രവര്‍ത്തനങ്ങള്‍ ഏന്തെല്ലാം;
വിശദീകരിക്കാമോ;
(
സി )
പച്ചക്കറിയുടെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
അതിലൂടെ വിലക്കയറ്റം
തടയുന്നതിനുമായി
നടപ്പാക്കിയിട്ടുള്ള പച്ചക്കറി
വികസന പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
1555.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ത്രിതല
പഞ്ചായത്തുകളിലൂടെ
നടപ്പിലാക്കുന്ന കാർഷിക
പദ്ധതികളിൽ 10 ശതമാനം തുക കൃഷി
വകുപ്പിലെ ഒരു ലക്ഷം
കർഷകർക്കായുള്ള തൊഴിൽ ദാന
പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള
പ്രോജക്ടുകൾക്കായി
നീക്കിവയ്ക്കുന്നതിന്
തയ്യാറാകുമോ; വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
പദ്ധതി അംഗങ്ങളുടെ പെൻഷൻ,
ഗ്രാറ്റുവിറ്റി, ചികിത്സാ
സഹായം, മരണാനന്തരം
നോമിനികൾക്കുള്ള സഹായം
തുടങ്ങിയവ വിതരണം ചെയ്യുന്നതിൽ
വലിയ കാലതാമസം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ടി
ആനുകൂല്യങ്ങൾ
പരിഷ്കരിക്കുന്നതിനും കാലതാമസം
കൂടാതെ വിതരണം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ പുതിയ കർഷകരെ കൂടി
ഉൾപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
ഡി )
കോവിഡ്
പ്രതിസന്ധി മൂലം
ദുരിതമനുഭവിക്കുന്ന പദ്ധതി
അംഗങ്ങളായ കർഷകർക്ക് പ്രത്യേക
സഹായം നൽകുമോ; വ്യക്തമാക്കുമോ?
1556.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ ആര്‍.ഐ
.ഡി.എഫ് - ല്‍ ഉള്‍പ്പെടുത്തിയ
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിര്‍വ്വഹണ ചുമതല
ഏത് ഏജന്‍സിക്കാണ്; വിശദാംശം
നല്‍കുമോ?
1557.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതി ഏതു വർഷം ആരംഭിച്ചെന്നും
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പഞ്ചായത്തുകള്‍ ഏതൊക്കെയെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പഞ്ചായത്തുകളില്‍ കേരഗ്രാമം
പദ്ധതിയിലൂടെ
ഉല്പാദനക്ഷമതയില്ലാത്ത എത്ര
നാളികേര വൃക്ഷങ്ങള്‍
മുറിച്ചുമാറ്റിയെന്നും പകരം
ഉല്പാദന ക്ഷമതയുള്ള എത്ര
തെങ്ങിന്‍ തൈകൾ വിതരണം
ചെയ്തുവെന്നും പദ്ധതിയ്ക്കായി
എത്ര തുക ചെലവഴിച്ചുവെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പഞ്ചായത്തുകളില്‍ പദ്ധതി
നടപ്പാക്കിയ ശേഷം നാളികേര
ഉല്പാദനത്തില്‍ ഉണ്ടായ
വര്‍ദ്ധനവ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
1558.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെ
ജൈവാംശം സംബന്ധിച്ച വിവരശേഖരണം
സര്‍ക്കാര്‍ തലത്തില്‍
നടത്താന്‍ ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
തരിശുനിലങ്ങള്‍ക്ക്
കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും
ആനുകൂല്യങ്ങള്‍ നല്‍കി കുടുതല്‍
ആളുകളെയും സംഘങ്ങളെയും
കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍
കഴിയുന്ന വിധത്തില്‍ പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1559.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളിലാണ് കേരഗ്രാമം
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
ബി )
മണ്ഡലത്തിലെ
മലമ്പുഴ ഗ്രാമപഞ്ചായത്തില്‍
കൂടി പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി മുഖാന്തിരം കർഷകർക്ക്
എന്തെല്ലാം നേട്ടങ്ങളാണ്
ലഭിക്കുന്നതെന്ന് വിശദമാക്കാമോ?
1560.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ ഇരിമ്പിളിയം
കൃഷിഭവനെ സ്മാര്‍ട്ട് കൃഷി
ഭവന്‍ പദ്ധതിയായ ആര്‍.ഐ.ഡി.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
വളരെ
ശോചനീയാവസ്ഥയിലുള്ള കോട്ടക്കല്‍
കൃഷിഭവനെ ആര്‍.ഐ.ഡി.എഫ്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നവീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1561.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാർഷികോൽപ്പന്നങ്ങളുടെ
വിപണനത്തിനായി
വിവരസാങ്കേതികവിദ്യയിൽ
അധിഷ്ഠിതമായ സേവന ശൃംഖല
ആരംഭിക്കുമെന്ന ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ പൈലറ്റ് പദ്ധതികൾ
എവിടെയെങ്കിലും
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
നാളിതുവരെ എന്തൊക്കെ
പ്രവർത്തനങ്ങളാണ്
നടത്തിയിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
1562.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലാവസ്ഥ
വ്യതിയാനത്തിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ
കാര്‍ഷിക മേഖലയുടെ പുനസംഘടന
അനിവാര്യമായിരിക്കുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
കാര്‍ബണ്‍ രഹിതമാക്കുക എന്ന
ലക്ഷ്യത്തോടെ കാര്‍ബണ്‍
ന്യൂട്രല്‍ അഗ്രികള്‍ച്ചര്‍
(കാര്‍ബണ്‍ തുലിത കൃഷി)
പദ്ധതിയ്ക്ക് രാജ്യത്താദ്യമായി
തുടക്കം കുറിക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(
സി )
ഇതുമൂലം
ഹരിതഗൃഹ വാതകങ്ങളുടെ
സന്തുലിതാവസ്ഥ
നിലനിര്‍ത്തുവാനും
ഭക്ഷ്യ-സുരക്ഷ
ഉറപ്പുവരുത്തുവാനും എത്രമാത്രം
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
ഡി )
ഉചിതമായ
കൃഷിരീതികള്‍ അവലംബിച്ച്
രാസവസ്തുക്കളുടെ അമിതോപയോഗം
ഒഴിവാക്കുന്നതിനും സുരക്ഷിതമായ
ഭക്ഷ്യോല്പാദനം
ഉറപ്പുവരുത്തുന്നതിനുമായി ജൈവ
കാര്‍ഷിക മിഷന് രൂപം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദീകരിക്കുമോ?
1563.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബിയുടെ
പങ്കാളിത്തത്തോടെ കേരളത്തിൽ
അഗ്രോപാർക്ക്
സ്ഥാപിച്ചിട്ടുണ്ടോ; എങ്കിൽ
എവിടെയൊക്കെയാണ് ഇപ്രകാരം
പാർക്ക് സ്ഥാപിച്ചിട്ടുള്ളത്;
(
ബി )
പ്രസ്തുത
അഗ്രോ പാർക്കിന്റെ പ്രവർത്തനം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
1564.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി വകുപ്പ് വഴി
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍ വിശദമാക്കാമോ;
(
ബി )
ആയതിന്റെ
മാനദണ്ഡം എന്തെല്ലാമെന്ന്
വിശദമാക്കാമോ?
1565.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സുഭിക്ഷ
കേരളം പദ്ധതിയുടെ ഭാഗമായി
നടപ്പാക്കുന്ന ജെെവ
ഗൃഹം-സംയാേജിത കൃഷി സമ്പ്രദായം
പദ്ധതി പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി സംസ്ഥാനത്തെ
ജില്ലകളില്‍ നടപ്പാക്കിയ
പ്രാേജക്ടുകള്‍, അവയ്ക്കായി
വകയിരുത്തിയ തുക, പദ്ധതി
നിര്‍വ്വഹണം എന്നിവ സംബന്ധിച്ച
വിവരങ്ങള്‍ പട്ടികയായി
ലഭ്യമാക്കാമാേ?
1566.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ 2016-2021
കാലയളവില്‍ കൃഷിവകുപ്പ് ഏതൊക്കെ
പദ്ധതികൾക്കാണ് ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളത്; പദ്ധതിയും
തുകയും ഇനം തിരിച്ച്
വ്യക്തമാക്കാമോ?
1567.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജൈവകൃഷി
പ്രോത്സാഹിപ്പിക്കാനും വിഷം
കലര്‍ന്ന പച്ചക്കറികളുടെ ഉപയോഗം
നിയന്ത്രിക്കാനും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
1568.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജെെവ കൃഷി പ്രോത്സാഹിപ്പിക്കാൻ
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ?
1569.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ജൈവകൃഷി
നടത്തുന്ന കര്‍ഷകര്‍ക്ക്
പ്രത്യേക പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ?
1570.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മനുഷ്യ
ജീവനു ഹാനികരമായ വിഷാംശം
കലര്‍ന്ന ധാരാളം പച്ചക്കറികള്‍
അന്യസംസ്ഥാനങ്ങളില്‍ നിന്നും
ഗുണനിലവാര പരിശോധനയില്ലാതെ
നമ്മുടെ സംസ്ഥാനത്ത് എത്തിച്ച്
ജനങ്ങള്‍ ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഗുണനിലവാരം
പരിശോധിച്ച് വിഷരഹിത
പച്ചക്കറികളുടെ ഉപയോഗം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
1571.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻസർക്കാരിന്റെ
കാലത്ത് ആലത്തൂർ മണ്ഡലത്തിലെ
സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ
'നിറ' യുടെ സ്പെഷ്യല്‍ ഓഫീസര്‍
ചുമതല നൽകിയിരുന്നത്
ആർക്കെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് നിലവില്‍ ഒരു
സ്പെഷ്യല്‍ ഓഫീസറെ
നല്‍കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ എന്നത്തേയ്ക്കു
നല്‍കുമെന്ന് വ്യക്തമാക്കാമാേ?
1572.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെൽവയൽ
ഉടമകൾക്ക് റോയൽറ്റി നൽകുന്ന
പദ്ധതിയുടെ ലക്ഷ്യങ്ങൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ചാത്തന്നൂർ
മണ്ഡലത്തിലെ എത്ര നെൽവയൽ
ഉടമകൾക്ക് ഇതിനകം റോയൽറ്റി
നൽകിയിട്ടുണ്ടെന്ന് കൃഷി ഭവനുകൾ
തിരിച്ചുള്ള വിവരം അറിയിക്കാമോ?
1573.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
നടത്തിവരുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
നെല്‍കൃഷി
കൂടുതല്‍ സ്ഥലത്തേക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നെല്‍വയലിന് എല്ലാ വര്‍ഷവും
റോയല്‍റ്റി നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
അറിയിക്കാമോ?
1574.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
ബാലുശ്ശേരി മണ്ഡലത്തില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത് എന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നിലവില്‍ എത്ര
പാടശേഖര സമിതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പാടശേഖര സമിതികള്‍ക്ക്
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങളാണ് നല്‍കി വരുന്നത്
എന്ന് വ്യക്തമാക്കുമോ?
1575.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെല്‍വയല്‍
സംരക്ഷണത്തിന് ഹെക്ടറിന്
രണ്ടായിരം രൂപ നിരക്കില്‍
റോയല്‍റ്റി നല്‍കുന്നതിനുള്ള
തീരുമാനപ്രകാരം എത്ര നെല്‍വയല്‍
ഉടമസ്ഥര്‍ക്ക് റോയല്‍റ്റി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പാലക്കാട്
ജില്ലയില്‍ ഇതിന്‍ പ്രകാരം എത്ര
പേര്‍ക്ക് റോയല്‍റ്റി തുക
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1576.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ നെല്‍കൃഷി മേഖല
നേരിടുന്ന വിവിധ പ്രശ്നങ്ങള്‍
പഠിക്കുന്നതിനും പരിഹാരം
കാണുന്നതിനും കൃഷി വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(
ബി )
ജില്ലയില്‍
നെല്‍കൃഷിക്ക് യോഗ്യമായ എത്ര
സ്ഥലങ്ങളാണ് തരിശായി
കിടക്കുന്നത്; മണ്ഡലം തിരിച്ച്
കണക്കു ലഭ്യമാക്കാമോ;
തരിശുഭൂമി
കൃഷിയോഗ്യമാക്കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
കുട്ടനാട്
ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍
കൊയ്ത്ത് യന്ത്രങ്ങള്‍ കൂടിയ
വാടകയ്ക്ക് നല്‍കി ഏജന്റുമാര്‍
കര്‍ഷകരെ ചൂഷണം ചെയ്യുന്നത്
ഒഴിവാക്കുന്നതിന് കൃഷി വകുപ്പ്
മുന്‍കെെയെടുത്ത് കൊയ്ത്ത്
യന്ത്രങ്ങള്‍ പൂള്‍ ചെയ്ത്
നിശ്ചിത വാടകയ്ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കുട്ടനാട്,
അമ്പലപ്പുഴ ഉള്‍പ്പെടെയുളള
അപ്പര്‍ കുട്ടനാട് മേഖലയിലെ
നെല്ല് സംഭരിക്കുന്ന
സ്വകാര്യമില്ലുകൾ കിഴിവ് കൂട്ടി
കൃഷിക്കാരെ ചൂഷണം ചെയ്യുന്നത്
ഒഴിവാക്കുവാന്‍ പ്രത്യേക
സംവിധാനം ഏര്‍പ്പെടുത്തുമോ;
നെല്ല് സംഭരിച്ച്
സംസ്ക്കരിക്കുന്നതിന്
സര്‍ക്കാര്‍ ഉടമസ്ഥതയിൽ
കൂടുതല്‍ മില്ലുകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1577.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ദെലീമ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വിളവെടുപ്പ് ചെലവ്
അടിസ്ഥാനത്തില്‍ പച്ച
തേങ്ങ-കൊപ്ര-വെളിച്ചെണ്ണ
തുടങ്ങിയവ സംഭരിച്ച് വിപണി
നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആദായകരമായി
അപകടഭീതി ഇല്ലാതെ തേങ്ങയും
കളളും കരിക്കും ശേഖരിക്കുവാനും
കീടരോഗ പരിപാലനത്തിനും
പരിചരണത്തിനും ഉപകാരമാകുന്ന
സാങ്കേതിക മികവുളള തെങ്ങ് കയറ്റ
യന്ത്രം വികസിപ്പിക്കുന്നതിന്
സര്‍ക്കാര്‍
മുന്‍കെെയ്യെടുക്കുമോ;
(
സി )
നാളികേര
വികസന കോര്‍പ്പറേഷന്‍, കേരഫെഡ്
തുടങ്ങിയ സര്‍ക്കാര്‍ സഹകരണ
സ്ഥാപനങ്ങള്‍ ഇടനിലക്കാര്‍
മുഖേന അയല്‍ സംസ്ഥാനങ്ങളില്‍
നിന്നും ഗുണനിലവാരം കുറഞ്ഞ
കൊപ്ര വന്‍തോതില്‍ സംഭരിച്ച്
കേരളത്തില്‍ കാെണ്ടുവരുന്നത്
ഒഴിവാക്കി കൊപ്ര പൂര്‍ണ്ണമായും
കേരളത്തിലെ തെങ്ങ്
കൃഷിക്കാരില്‍ നിന്നും
സംഭരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1578.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാളികേരത്തിന്
വിലയിടിയുന്ന സാഹചര്യത്തില്‍
സംസ്ഥാനത്തെ കര്‍ഷകരെ
സഹായിക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
നാളികേര
ഉല്പന്നങ്ങളുടെ ഉല്പാദനവും
വിപണനവും വര്‍ദ്ധിപ്പിക്കാന്‍
പുതുതായി പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1579.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാളികേര
സംഭരണവുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ സ്വീകരിക്കുന്ന
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പഞ്ചായത്തുതലത്തിൽ
നാളികേര സംഭരണകേന്ദ്രം
ആരംഭിക്കുന്നത് സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
1580.
ശ്രീ
വി ജോയി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേരകൃഷിയുടെ ഉല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനായി
നാളികേര വികസന കൗണ്‍സില്‍ മുഖേന
നടത്തുന്ന നാളികേര മിഷന്റെ
പ്രവര്‍ത്തനം വഴി ഇതുവരെ
കൈവരിക്കാനായ നേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
നിലവില്‍
നേരിടുന്ന തേങ്ങയുടെ കനത്ത
വിലയിടിവ് തടയുന്നതിനായി
പച്ചത്തേങ്ങ സംഭരണം
ആരംഭിച്ചിട്ടുണ്ടോ;
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തി
കൊപ്രസംഭരണം തുടങ്ങിയിട്ടുണ്ടോ;
(
സി )
ചെറിയ
തോതില്‍ പോലും ഉല്പാദന
വര്‍ദ്ധനവുണ്ടായാല്‍
തേങ്ങയ്ക്ക് കനത്ത
വിലയിടിവുണ്ടാകുന്നത്
പതിവാകുന്നതിന് പരിഹാരമായി
നാളികേരത്തിന്റെ
ഉപോല്പന്നങ്ങളുടെയും
മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെയും
വ്യവസായങ്ങള്‍ കര്‍ഷകരുടെ
ഉടമസ്ഥതയില്‍
വളര്‍ത്തിയെടുക്കുന്നതിന്
നാളികേര ക്ലസ്റ്റര്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
1581.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റബ്ബർ
വിലയിടിവ് മൂലം കർഷകർ
അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കർഷകരെ സഹായിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
റബ്ബറിന്റെ
താങ്ങുവില ഇരുന്നൂറ്
രൂപയായി നിജപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1582.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റബ്ബർ കർഷകർക്ക് റബ്ബർ സബ്‌സിഡി
കുടിശ്ശിക പൂർണ്ണമായും വിതരണം
ചെയ്യുവാൻ സാധിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
കഴിഞ്ഞ
സാമ്പത്തിക വർഷം പ്രസ്തുത
ഇനത്തിൽ എത്ര തുക വിതരണം
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ?
1583.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റബ്ബര്‍
കൃഷി പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
കോവിഡ്
സാഹചര്യം തുടരുന്നതിനാല്‍
റബ്ബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍
കൃഷി പുതുതായി തുടങ്ങുന്നതിന്
സബ്സിഡി നിരക്കില്‍ വര്‍ദ്ധനവ്
വരുത്താന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
റബ്ബര്‍
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഭൂമി വാങ്ങുന്നതിന് മിതമായ
നിരക്കില്‍ വായ്പ നൽകുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദമാക്കാമോ?
1584.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയാേജക മണ്ഡലത്തില്‍ 2021-2022
ലെ കാലവർഷക്കെടുതിയിൽ
കര്‍ഷകര്‍ക്കു കാെടുക്കേണ്ട
നഷ്ടപരിഹാര തുക എത്രയെന്ന്
വ്യക്തമാക്കാമാേ;
നെയ്യാറ്റിന്‍കര നഗരസഭ,
പെരുമ്പഴുതൂര്‍, അതിയന്നൂര്‍,
തിരുപുറം, ചെങ്കല്‍, കാരാേട്,
കുളത്തൂര്‍ എന്നീ കൃഷി
ഭവനുകളില്‍ ഇനി നഷ്ടപരിഹാരമായി
നല്‍കേണ്ട തുക എത്ര വീതം എന്ന്
വിശദമാക്കാമാേ?
1585.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൗമസൂചികാ പദവിയില്‍
ഉള്‍പ്പെട്ട ഉത്പന്നങ്ങള്‍
ഏതൊക്കെയാണ്; ഉത്പന്നങ്ങള്‍ക്ക്
ഈ പദവി ലഭിക്കുന്നതിനുള്ള നടപടി
ക്രമങ്ങള്‍ ഏന്തൊക്കെയാണ്;
(
ബി )
ഭൗമസൂചികാ
പദവിയില്‍ ഉള്‍പ്പെട്ട കാര്‍ഷിക
ഉത്പന്നങ്ങള്‍ കൃഷിചെയ്യുന്ന
കര്‍ഷകര്‍ക്ക് എന്തൊക്കെ
പ്രത്യേക
ആനുകൂല്യങ്ങള്‍/സഹായങ്ങള്‍
ലഭിയ്ക്കുന്നുണ്ട്;
(
സി )
തിരൂര്‍
വെറ്റില ഭൗമസൂചികാ പദവിയില്‍
ഉള്‍പ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍ ഇത് കൃഷി
ചെയ്യുന്ന കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങള്‍
നല്‍കുന്നുണ്ട്; ഏതെല്ലാം
പ്രദേശത്തെ തിരൂര്‍ വെറ്റില
കര്‍ഷകര്‍ക്ക് ഇതിന്റെ
ആനുകൂല്യം ലഭിയ്ക്കുന്നുണ്ട്;
(
ഡി )
മങ്കട
ബ്ലോക്ക് പഞ്ചായത്തിലെ തിരൂര്‍
വെറ്റില കര്‍ഷകര്‍ക്ക് ഈ
പദവിയുടെ ആനുകൂല്യം
ലഭിയ്ക്കുന്നില്ലെന്ന പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രദേശത്തെ
കര്‍ഷകര്‍ക്ക് കൂടി ഭൗമസൂചികാ
പദവിയുടെ ആനുകൂല്യം
ലഭിയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1586.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷിക
കണക്ഷനുകളില്‍ പരിശോധനകള്‍
നടത്തി നിലവില്‍ സബ്സിഡിയ്ക്ക്
അര്‍ഹരായ കൃഷിക്കാരുടെ
വിവരങ്ങള്‍
പ്രസിദ്ധീകരിക്കുന്നതിന് നടപടി
സ്വീകരിച്ചുവരുന്ന
സാഹചര്യത്തില്‍, വിവരങ്ങള്‍
സമര്‍പ്പിക്കുന്നതിന്
കര്‍ഷകര്‍ക്ക് കൂടുതല്‍ സമയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
നിലവിലുള്ള
വ്യക്തിഗത സബ്‍സിഡി സംവിധാനം
മാറ്റി കര്‍ഷക ഗ്രൂപ്പുകള്‍ക്ക്
സബ്സിഡി അനുവദിക്കുന്നതിനും
അത്തരം കര്‍ഷക സമിതികള്‍ക്ക്
ഇത് അടക്കുന്നതിന് ചുമതല
നല്‍കുന്നതിനും
ആലോചിക്കുന്നുണ്ടോ; ആയതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(
സി )
ഇതുമൂലമുണ്ടാവുന്ന
പ്രായോഗിക ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് വ്യക്തിഗത
അപേക്ഷകള്‍ക്ക് തുടര്‍ന്നും
സൗജന്യ കണക്ഷന്‍ അനുവദിക്കുന്ന
രീതി തുടരുമോ?
1587.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതിക്ഷോഭം
മൂലം കൃഷി നാശമുണ്ടായ
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
ലഭിക്കുന്നതിന് കാലതാമസം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മഴക്കെടുതിയില്‍
കൃഷിനാശം സംഭവിച്ച കാന്തല്ലൂർ
ഗ്രാമപഞ്ചായത്തിലെ
സെല്‍വകുമാര്‍
നഷ്ടപരിഹാരത്തിനായി
സമര്‍പ്പിച്ച അപേക്ഷ
ലഭിച്ചിട്ടുണ്ടോ; എങ്കിൽ ടിയാന്
നഷ്ടപരിഹാരം നൽകുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1588.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി വകുപ്പ്
ഏര്‍പ്പെടുത്തിയിരിക്കുന്ന
എയിംസ് പോര്‍ട്ടലിലെ സേവനങ്ങള്‍
കര്‍ഷകര്‍ക്ക് സമയബന്ധിതമായി
ലഭിക്കുന്നില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടി പോര്‍ട്ടലിലെ സേവനങ്ങള്‍
ലഭിക്കുന്ന മുറയ്ക്ക്
സീനിയോരിറ്റി പ്രകാരമാണോ
തീര്‍പ്പുകല്‍പ്പിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
കര്‍ഷകര്‍ക്ക്
ആവശ്യമായ കുടൂതല്‍ സേവനങ്ങള്‍
ടി പോര്‍ട്ടലില്‍
ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
1589.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലക്ഷം
തൊഴില്‍ ദാന പദ്ധതിയില്‍
ഉള്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍
ആനുകൂല്യം കൃത്യമായി
ലഭിക്കുന്നില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വിശദമാക്കുമോ ;
(
ബി )
കൂടരഞ്ഞി
മാഞ്ചിറ വീട്ടില്‍ ദേവസ്യ എം.
എന്നയാള്‍ക്ക് ഏപ്രില്‍ 2020
മുതല്‍ പെന്‍ഷന്‍
ലഭിക്കുന്നില്ല എന്ന പരാതിയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വ്യക്തിയ്ക്ക് പെന്‍ഷന്‍
കുടിശ്ശിക ലഭ്യമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
1590.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്താരാഷ്ട്ര
കമ്പോള വിലകളുടെ വ്യത്യാസം
അനുസരിച്ച് കർഷകർക്ക്
ലഭിക്കുന്ന വിലയിൽ സ്ഥിരത
ഇല്ലാതായതു മൂലം കർഷകർ
നേരിടുന്നതായി പറയപ്പെടുന്ന
പ്രതിസന്ധി പരിഹരിക്കാൻ
എന്തെല്ലാം സംവിധാനങ്ങളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഇതുമൂലം
ഏറ്റവും പ്രതിസന്ധി നേരിടുന്ന
റബ്ബർ കർഷകർക്കായി സംസ്ഥാന
സർക്കാർ പുതിയ പാക്കേജ്
പ്രഖ്യാപിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രതിസന്ധി പരിഹരിക്കുന്നതിനായി
2015-16 മുതൽ നടപ്പിലാക്കി
വരുന്ന റബ്ബർ പ്രൊഡക്ഷൻ
ഇൻസെന്റീവ് പദ്ധതി
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ; വിശദമാക്കാമോ?
1591.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
ഉല്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളായി മാറ്റുന്നത് വഴി
കര്‍ഷകരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1592.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ 2016-17 മുതല്‍
2020-21 വരെയുള്ള കാലയളവിൽ
കര്‍ഷക പെന്‍ഷന്‍ ഇനത്തില്‍
എത്ര തുക വിതരണം
ചെയ്തുവെന്നതിന്റെ കണക്ക്
വര്‍ഷം തിരിച്ച് നല്‍കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ കര്‍ഷക പെന്‍ഷന്‍
വാങ്ങിയവരുടെ എണ്ണം
എത്രയാണെന്ന്
തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍
വര്‍ഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ കര്‍ഷക
പെന്‍ഷനുവേണ്ടി നാളിതുവരെ
ലഭിച്ച എല്ലാ അപേക്ഷകളും
തീര്‍പ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
കൃഷിഭവന്‍ തിരിച്ചുള്ള കണക്ക്
നല്‍കാമോ?
1593.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവില്‍
എത്ര കാലത്തെ കർഷക പെൻഷനാണ്
കുടിശ്ശികയായിട്ടുള്ളത്; ടി
കുടിശ്ശിക എന്നത്തേയ്ക്ക്
അനുവദിക്കാനാകുമെന്ന് പറയാമോ;
(
ബി )
പ്രസ്തുത
കുടിശ്ശിക കൊടുത്ത്
തീര്‍ക്കാര്‍ ആവശ്യമായിട്ടുള്ള
തുക എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
ശ്രീ.എ.റ്റി.വര്‍ക്കി,
ആലുക്ക, പുതുശ്ശേരി,
നെട്ടുവന്നൂര്‍ പി.ഒ, ചൊവ്വര,
എറണാകുളം എന്ന വ്യക്തിക്ക്
നൽകാനുള്ള പെൻഷൻ കുടിശ്ശിക
നൽകുന്നതിലെ തടസ്സം എന്താണെന്ന്
അറിയിക്കാമോ; ടി കുടിശ്ശിക
എന്നത്തേക്ക്
അനുവദിക്കാനാകുമെന്ന് പറയാമോ?
1594.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
കര്‍ഷക താെഴിലാളി പെന്‍ഷന്‍
വാങ്ങുന്നവരുടെ എണ്ണം,
അതിനുവേണ്ടി ചെലവഴിക്കുന്ന തുക
എന്നിവ സംബന്ധിച്ച കണക്ക് ജില്ല
തിരിച്ച് വിശദമാക്കാമാേ?
1595.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാലവര്‍ഷം,
മറ്റു പ്രകൃതി ദുരന്തങ്ങള്‍
എന്നിവമൂലം നാശം സംഭവിക്കുന്ന
കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന
നഷ്ടപരിഹാരത്തുകയില്‍
കലാനുസൃതമായ മാറ്റം
വരുത്തുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമാേ?
1596.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രകൃതിക്ഷോഭം മൂലം കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നല്‍കാനുള്ള നഷ്ടപരിഹാരം
സംബന്ധിച്ച് വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
കുടിശ്ശികയായി
എത്ര തുക നല്‍കാനുണ്ടെന്നും
പ്രസ്തുത തുക എന്നത്തേയ്ക്കു
കൊടുക്കാനാകുമെന്നും
വ്യക്തമാക്കുമോ?
1597.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
നിയോജകമണ്ഡലത്തിന്റെ
പരിധിയിലുള്ള അങ്കമാലി,
മഞ്ഞപ്ര, പാറക്കടവ്,
മലയാറ്റൂര്‍ നീലീശ്വരം,
അയ്യമ്പുഴ, കറുകുറ്റി,
മൂക്കന്നൂര്‍, തുറവൂര്‍, കാലടി
എന്നീ കൃഷിഭവനുകളില്‍ വിവിധ
ഇനങ്ങളിലായി കര്‍ഷകര്‍ക്ക്
നല്‍കേണ്ട നഷ്ടപരിഹാരവും
മറ്റാനുകൂല്യങ്ങളും
നല്‍കുന്നതില്‍ ഭീമമായ തുക
കുടിശ്ശിക ഉണ്ടെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അപേക്ഷകര്‍ക്ക് ഇനി ഏതെല്ലാം
ഇനത്തില്‍ നഷ്ടപരിഹാരം
കൊടുക്കാനുണ്ടെന്നും എത്ര തുക
വേണ്ടി വരുമെന്നും കൃഷിഭവന്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
കേടായ തെങ്ങുകള്‍ വെട്ടിമാറ്റി
പകരം തെങ്ങ് വയ്ക്കുന്ന
പദ്ധതിയുമായി ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക് നല്‍കേണ്ട
നഷ്ടപരിഹാര തുക മേല്‍ പറഞ്ഞ
ഏതെങ്കിലും കൃഷിഭവനിലെ
കര്‍ഷകര്‍ക്ക് നല്‍കാനായി
ബാക്കി നില്‍ക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
കൃഷിഭവനിലാണെന്നും ഈ ഇനത്തില്‍
എത്ര തുക വീതമാണ് നഷ്ടപരിഹാരം
നല്‍കാനായി വേണ്ടതെന്നുമുള്ള
വിശദമായ കണക്ക് ലഭ്യമാക്കുമോ;
(
സി )
പ്രളയവും,
തുടര്‍ന്നുള്ള കോവിഡ്- 19
തരംഗങ്ങളും മൂലം ജീവിതം
തകര്‍ന്ന കര്‍ഷകര്‍ക്ക്
ലഭിക്കുവാനുള്ള നഷ്ടപരിഹാര തുക
സമയബന്ധിതമായി നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
1598.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തുടര്‍ച്ചയായ
വെളളപ്പൊക്കവും മടവീഴ്ച്ചയും
കാരണം ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ ചെറുതന,
കരുവാറ്റ , പളളിപ്പാട്
പഞ്ചായത്തുകളിലെ വിവിധ
പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടം
സംഭവിച്ചിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് ഓരോ
പാടശേഖരങ്ങളിലും എത്ര രൂപയുടെ
നാശനഷ്ടമാണ്
സംഭവിച്ചിട്ടുള്ളതെന്ന കാര്യം
അറിയിക്കാമോ;
(
സി )
പ്രസ്തുത
പാടശേഖരങ്ങളില്‍ മടവീഴ്ച
മൂലമുള്ള കൃഷിനാശം
തടയുന്നതിനായി കൃഷി വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
1599.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷികോല്പന്നങ്ങള്‍ക്ക്
വിലസ്ഥിരതയും ന്യായവിലയും
ഉറപ്പാക്കുന്നതിന്റെ ഭാഗമായി
ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍
എന്നിവയ്ക്ക് അടിസ്ഥാന വില
നിശ്ചയിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
വയനാടന്‍
നേന്ത്ര വാഴയുടെയും നാടന്‍
നേന്ത്ര വാഴയുടെയും അടിസ്ഥാന
വില ഏകീകരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
1600.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേരത്തിന്റെ വിലയിടിവ് മൂലം
പ്രയാസം അനുഭവിക്കുന്ന കര്‍ഷകനെ
സഹായിക്കാന്‍ കൊപ്ര സംഭരണം
നടത്താന്‍ നടപടി സ്വീകരിക്കുമോ;
(
ബി )
കൊപ്രയുടെയും
പച്ചത്തേങ്ങയുടെയും വില
താങ്ങുവിലയിലും താഴെ എത്തി
നില്‍ക്കുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
സി )
നാളികേരത്തിന്റെയും
കൊപ്രയുടെയും സംഭരണത്തിനായി ഏത്
ഏജന്‍സിയെയാണ് നിയമിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും ആയതിന്റെ
സംഭരണ ചെലവും കൈകാര്യ ചെലവും
സംബന്ധിച്ച വിവരങ്ങളും
വ്യക്തമാക്കാമോ; ഗോഡൗണിന്റെ
ലഭ്യതയെക്കുറിച്ചുമുള്ള
പ്രശ്നങ്ങള്‍ ഏതു രീതിയിലാണ്
കൈകാര്യം ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1601.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിവകുപ്പിന്
കീഴിലെ ഫാമുകളിൽ ജോലി ചെയ്യുന്ന
സ്ഥിരം തൊഴിലാളികളെ സർക്കാർ
ജീവനക്കാരായി
പരിഗണിച്ചിട്ടുണ്ടോ; ഗ്രൂപ്പ്
ഇൻഷുറൻസ്, എസ്.എൽ.ഐ.,
ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ
ഉള്‍പ്പെടെ സർക്കാർ
ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ
ആനുകൂല്യങ്ങളും പ്രസ്തുത
ജീവനക്കാർക്കും
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ജീവനക്കാരെ സബോർഡിനേറ്റ്
സർവ്വീസ് ചട്ടത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ചട്ടം ഭേദഗതി ചെയ്ത്
ഇവരെ ഉൾപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1602.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം,
കൊല്ലം ജില്ലാ പഞ്ചായത്തുകളുടെ
കീഴിൽ പ്രവര്‍ത്തിക്കുന്ന
മൃഗസംരക്ഷണ ഫാമുകളില്‍ കാർഷിക
വൈദഗ്ധ്യം വേണ്ട എഞ്ചിനീയറിംഗ്
ജോലികൾ നടപ്പാക്കേണ്ടത് കൃഷി
വകുപ്പാണോ; ഇതു സംബന്ധിച്ച
വിശദാംശം നൽകാമോ;
(
ബി )
തിരുവനന്തപുരം,കൊല്ലം
ജില്ലകളില്‍ കൃഷി വകുപ്പിന്റെ
കാർഷിക എഞ്ചിനീയറിംഗ് വിഭാഗം
ഏറ്റെടുത്ത് നടപ്പാക്കി വരുന്ന
പദ്ധതികൾ ഏതെല്ലാം ആണ്;
വിശദാംശം നൽകാമോ;
(
സി )
മേല്പറഞ്ഞ
ജില്ലാ പഞ്ചായത്തുകളുടെ
കീഴിലുള്ള മൃഗസംരക്ഷണ ഫാമുകളിൽ
കാർഷിക വകുപ്പിന്റെ
എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ
നിസ്സഹരണത്താല്‍ കാർഷിക
എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള
ഏതെല്ലാം പദ്ധതികൾ
നടപ്പാക്കാതെപോയിട്ടുണ്ട്;അതിൻ
പ്രകാരം
മൃഗസംരക്ഷണവകുപ്പിന്റെയോ ജില്ലാ
പഞ്ചായത്തിന്റെയോ ഫണ്ടുകൾ
ലാപ്സായിട്ടുണ്ടോ;വിശദാംശം
നൽകാമോ; ഉണ്ടെങ്കിൽ ഇതിനു
ത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കുമോ?
1603.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
മണ്ഡലത്തിലെ മുണ്ടേരി
പഞ്ചായത്തിൽ ആരംഭിക്കാൻ
ഉദ്ദേശിക്കുന്ന അഗ്രി ഫാമിന്റെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അഗ്രി ഫാമിന്റെ നിർമ്മാണ
പുരോഗതിയിലുള്ള കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ?
1604.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തെ തരിശുരഹിതമാക്കാന്‍
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്പ്മെന്റ് ഫണ്ടിന്റെ വിവിധ
സ്കീമുകളില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കാമോ?
1605.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരിശു
ഭൂമിയില്‍ കൃഷി ഇറക്കുന്നതിന്
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാര്‍ നല്‍കുന്നത്;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് വകുപ്പില്‍
നിന്നും എന്തെല്ലാം
പ്രോത്സാഹനമാണ് നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
കാര്‍ഷികോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
അവലംബിക്കുന്ന ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്;
വിശദമാക്കാമോ?
1606.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്‍കൃഷി മേഖലയിലെ വിളവും
നഷ്ടവും തിട്ടപ്പെടുത്തുന്നത്
ഏത് രീതിയിലാണെന്ന്
വിശദമാക്കാമാേ; മറ്റ്
സംസ്ഥാനങ്ങളിലെ പാേലെ വിളവും
നഷ്ടവും തിട്ടപ്പെടുത്തുന്നതിന്
നാഷണല്‍ അഗ്രികള്‍ച്ചര്‍
ഇന്‍ഷുറന്‍സ് കമ്പനിയുടെ
സംവിധാനം സംസ്ഥാനത്ത്
നടപ്പാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമാേ?
1607.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കര്‍ഷക
താെഴിലാളികളുടെ
ആരാേഗ്യപരിരക്ഷയ്ക്കും,
ചികിത്സയ്ക്കുമായി പ്രത്യേക
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
(
ബി )
ഇതിനായി
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ ; എങ്കിൽ അവ
ഏന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
1608.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലവര്‍ഷക്കെടുതികളില്‍
കൃഷിനാശം സംഭവിക്കുന്നവര്‍ക്ക്
അനുവദിക്കുന്ന വിള ഇൻഷുറൻസ്
നല്‍കുന്നതിലെ കാലതാമസം
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ;
(
ബി )
ഇത്
സംബന്ധിച്ച കമ്മിറ്റികള്‍
കൂടുന്നതില്‍ കാലതാമസം
ഉണ്ടാകുന്നതു ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(
സി )
ആലപ്പുഴ
, പത്തനംതിട്ട ജില്ലകളിലെ എത്ര
കര്‍ഷകര്‍ക്കാണ് 2021 മാര്‍ച്ച്
മാസത്തിനു ശേഷം വിള ഇൻഷുറൻസ്
ലഭിക്കാനായുള്ളത് ;
വ്യക്തമാക്കുമോ ?
1609.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ മാഞ്ഞൂര്‍
ഗ്രാമ പഞ്ചായത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
സംഘമൈത്രി കാര്‍ഷികോത്പ്പന്ന
സംഭരണ വിതരണ കേന്ദ്രത്തിന്
ട്രാന്‍സ്പോര്‍ട്ടേഷന്‍ സബ്സിഡി
ഇനത്തില്‍ 01.08.2019 മുതല്‍
31.03.2021 വരെയുള്ള 20
മാസങ്ങളിലായി 263 കര്‍ഷകര്‍
ലേലകേന്ദ്രത്തിലൂടെ വിറ്റഴിച്ച
1111.558 മെട്രിക് ടണ്‍
ഉല്പ്പന്നങ്ങള്‍ക്ക്
കിലോഗ്രാമിന് 1.50 രൂപാ
പ്രകാരമുള്ള തുകയായ 16,67,337/-
രൂപ (പതിനാറ് ലക്ഷത്തി അറുപത്തി
ഏഴായിരത്തി മുന്നൂറ്റി
മുപ്പത്തിഏഴ് രൂപ)
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
സംഘത്തിന് കൈകാര്യ ചെലവ്
ഇനത്തില്‍ 01.08.2019 മുതല്‍
31.03.2021 വരെയുള്ള 20 മാസത്തെ
തുകയായ 7,62,949/- രൂപ (ഏഴ്
ലക്ഷത്തി അറുപത്തിരണ്ടായിരത്തി
തൊള്ളായിരത്തി നാല്പ്പത്തി
ഒന്‍പത് രൂപ)
അനുവദിക്കാത്തതിന്റെ കാരണം
വിശദീകരിക്കാമോ;
കര്‍ഷകദ്രോഹമെന്ന ആരോപണമുള്ള
പ്രസ്തുത നടപടി
അവസാനിപ്പിക്കുമോ;
(
സി )
ഹോര്‍ട്ടികോർപ്പിൽ
നിന്നും മറ്റു കച്ചവടക്കാരില്‍
നിന്നും പണം ലഭിക്കുവാന്‍
താമസിക്കുമ്പോള്‍ കര്‍ഷകര്‍ക്ക്
സമയബന്ധിതമായി പണം
ലഭ്യമാക്കുന്നതിന് റിവോള്‍വിങ്
ഫണ്ട് ഇനത്തില്‍ പത്ത് ലക്ഷം
രൂപ അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്
തറവില പദ്ധതി പ്രകാരം
ഉല്‍പ്പന്നങ്ങള്‍
സംഭരിക്കുന്നതിന്
സംഘമൈത്രിയെക്കൂടി പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഇ )
ഹോര്‍ട്ടി
കോർപ്പിൽ നിന്നും പച്ചക്കറി
വാങ്ങിയ ഇനത്തില്‍
സംഘമൈത്രിയ്ക്ക് ലഭിക്കുവാനുള്ള
24 ലക്ഷം രൂപ
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; ഇതു സംബന്ധിച്ച്
കൃഷിവകുപ്പിലുള്ള 1651523/2020
നമ്പർ ഫയലിന്മേൽ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ?
1610.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
ഉല്പന്നങ്ങളുടെ വിപണനത്തിനായി
വിവര സാങ്കേതിക വിദ്യയില്‍
അധിഷ്ഠിതമായ സേവന ശൃംഖലയുടെ
പൈലറ്റ് പദ്ധതിയ്ക്കു രൂപം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
പൈലറ്റ് പദ്ധതി എന്ന നിലയില്‍
ഏതെല്ലാം ജില്ലകളില്‍ ഇവയുടെ
പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്
;
(
ബി )
പൈലറ്റ്
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ; പ്രസ്തുത
പദ്ധതി വരും വര്‍ഷങ്ങളില്‍
എല്ലാ ജില്ലകളിലും
ആരംഭിക്കുവാനുള്ള നടപടി
സ്വീകരിക്കാമോ?
1611.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹോർട്ടിക്കോർപ്പ് പച്ചക്കറി
സംഭരിച്ച വകയിൽ കര്‍ഷകര്‍ക്ക്
കുടിശ്ശിക
നല്‍കിയിട്ടില്ലാത്തതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
കൊവിഡ്
കാലത്ത് കൃഷി ചെയ്തവര്‍ക്ക്
കുടിശിക വന്നതോടെ ബാങ്ക് വായ്പ
തിരിച്ചടവ് മുടങ്ങി കർഷകർ
കടുത്ത പ്രതിസന്ധിയിലായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഹോർട്ടി
കോർപ്പിന്
പണമില്ലാത്തതുകൊണ്ടാണ്
കുടിശ്ശിക നികത്താന്‍
സാധിക്കാത്തത് എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രതിസന്ധി
പരിഹരിക്കാൻ സർക്കാർ
ക്രിയാത്മകമായ ഇടപെടൽ നടത്തുമോ;
വിശദമാക്കുമോ?
1612.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പച്ചക്കറികള്‍
സംഭരിച്ച വകയില്‍
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
വിലയിനത്തില്‍ കര്‍ഷകര്‍ക്ക്
ഹോര്‍ട്ടികോര്‍പ്
അനുവദിക്കാനുള്ള കുടിശിക
തുകയുടെ കണക്ക് ജില്ലാ
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
ആകെ പദ്ധതി വിനിയോഗം
വകയിരുത്തിയ തുകയുടെ വെറും 40
ശതമാനം എന്നിരിക്കെ
ഹോര്‍ട്ടികോര്‍പ് മിഷന്
സര്‍ക്കാര്‍ ഫണ്ട്
നല്‍കുന്നില്ല എന്ന മിഷന്റെ
വാദത്തിന്മേല്‍ വ്യക്തത
നല്‍കാമോ;
(
സി )
മിഷന്റെ
ദിനംപ്രതിയുള്ള
പ്രവര്‍ത്തനങ്ങള്‍ക്കും,
ജീവനക്കാരുടെ വേതന ഇനത്തിലും
മറ്റു വകയിലും ഈ സാമ്പത്തിക
വര്‍ഷം ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
1613.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹോർട്ടികോർപ്പിൽ
2015 മുതൽ സംവരണ തത്വം
പാലിക്കാതെ നിയമനം
നടത്തരുതെന്നും നിയമവിരുദ്ധമായി
നിയമിച്ചവരെ അടിയന്തരമായി
പിരിച്ചുവിടണമെന്നുമുള്ള
മനുഷ്യാവകാശ കമ്മീഷന്റെ
29.5.2015ലെ ഉത്തരവ്
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
ബി )
ഹോർട്ടികോർപ്പിൽ
സ്പെഷ്യൽ റൂൾസ് ഉണ്ടാകുന്നതുവരെ
എംപ്ലോയ് മെന്റ് എക്സ്ചേഞ്ച്
മുഖേന മാത്രമേ നിയമനം
നടത്തുകയുള്ളൂ എന്ന്
ഹോർട്ടികോർപ് എം.ഡി.
മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം
ഉറപ്പ് നൽകിയിരുന്നോയെന്നും ഇത്
പാലിക്കാതെ 2015ന് ശേഷവും
സംവരണതത്വം പാലിക്കാതെ നിയമനം
നടത്തിയിട്ടുണ്ടോയെന്നും
എങ്കില്‍ ആയതിനുള്ള കാരണവും
വ്യക്തമാക്കുമോ;
(
സി )
6.5.2015
ലെ ജില്ലാ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് ഓഫീസറുടെ
ഇ1/2207/15 നമ്പർ കത്തിലെ
നിർദ്ദേശപ്രകാരം എന്തൊക്കെ
നടപടികളാണ് ഹോർട്ടികോർപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
2015
മുതൽ നാളിതുവരെ ഹോർട്ടികോർപ്പിൽ
വിവിധ വിഭാഗങ്ങളിലായി എത്ര
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്ന് തസ്തിക
തിരിച്ച് വ്യക്തമാക്കുമോ?
1614.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടാശ്വാസ
പദ്ധതി പ്രകാരം തീര്‍പ്പാക്കിയ
അപേക്ഷകളില്‍ കര്‍ഷകര്‍ക്ക്
എത്ര തുക നല്കാനുണ്ടെന്നും അത്
എന്നത്തേയ്ക്കു
നല്കാനാകുമെന്നും
വെളിപ്പെടുത്താമോ;
(
ബി )
കടാശ്വാസ
കമ്മീഷനില്‍ നിലവില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ടെന്നും, അവ
എന്നത്തേയ്ക്കു
തീര്‍പ്പാക്കാനാകുമെന്നും
അറിയിക്കാമോ?
1615.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ധനസഹായം
ആവശ്യപ്പെട്ട് കേന്ദ്രത്തിന്
നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കാര്‍ഷിക
പാക്കേജിനും കാര്‍ഷിക
മേഖലയുമായി ബന്ധപ്പെട്ട
വ്യവസായങ്ങളുടെ വികസനത്തിനുമായി
എത്ര തുകയാണ്
ആവശ്യപ്പെട്ടിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് കേന്ദ്രസഹായം
ലഭ്യമായിട്ടുണ്ടോ; എങ്കില്‍
എത്ര തുകയാണ് ലഭിച്ചത് ; അതില്‍
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
1616.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാറിന്റെ
പുതിയ വളം നയം മൂലം സംസ്ഥാനത്തെ
കര്‍ഷകർക്കും കൃഷിയിലും
ഉണ്ടാകാന്‍ സാധ്യതയുള്ള
പ്രശ്നങ്ങള്‍ സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാര്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക്
ബോധവത്കരണം നടത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
പുതിയ
നയം നടപ്പിലാകുമ്പോള്‍
കര്‍ഷകര്‍ക്ക് ഉണ്ടാകാന്‍
ഇടയുള്ള ആശങ്കകള്‍
പരിഹരിക്കുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1617.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രാദേശികമായി
ഉത്പാദിപ്പിക്കുന്ന
പച്ചക്കറിയ്ക്ക് വിപണി
കണ്ടെത്തുന്നതിനും
സംഭരിക്കുന്നതിനും പൊന്നാനി
മണ്ഡലത്തില്‍ വെജിറ്റബിൾ ആൻഡ്
ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ
വി.എഫ്.പി.സി.കെ.യുടെ
ഔട്ട്‍ലെറ്റ് അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രാദേശികമായി
ഉല്‍പാദിപ്പിക്കുന്ന
പഴം/പച്ചക്കറികളില്‍ നിന്ന്
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കുന്നതിന് കൃഷിവകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്‍കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1618.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആഗ്രോ
സര്‍വ്വീസ് സെന്റര്‍ &
സര്‍വ്വീസ് ഡെലിവറിയുടെ
പ്രവര്‍ത്തനലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍ ആഗ്രോ
സര്‍വ്വീസ് സെന്റര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായുള്ള നടപടി
സ്വീകരിയ്ക്കാമോ?
1619.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ കൃഷി
ഓഫീസുകളിലാണ് കൃഷി
ഓഫീസര്‍മാരുടെയും കൃഷി
അസ്സിസ്റ്റന്റുമാരുടെയും
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നതെന്ന് അറിയിക്കാമോ;
(
ബി )
പേരാമ്പ്ര
മണ്ഡലത്തിലെ കൃഷി ഓഫീസുകളിലെ
ജീവനക്കാരുടെ ഒഴിവുകള്‍
വ്യക്തമാക്കാമോ;
(
സി )
ആവശ്യമായ
ജീവനക്കാരില്ലാത്തത് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ പ്രതിസന്ധി
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1620.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ കൃഷി വകുപ്പിന്
കീഴിൽ നിലവിൽ ഒഴിവുള്ള
തസ്തികകളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
മഞ്ചേശ്വരം
ബ്ലോക്കിൽ സ്ഥിരം എ.ഡി.എ.
ഇല്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എ.ഡി.എ.യെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ കൃഷിഭവനുകൾ മുഖേന
നിർവ്വഹണം നടത്തുന്ന
ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള
വിവിധ പദ്ധതികളുടെ 28.02.2022
വരെയുള്ള പുരോഗതി സംബന്ധിച്ച
റിപ്പോർട്ട് ലഭ്യമാക്കുമോ?
1621.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാർഷിക
വികസന കർഷകക്ഷേമ വകുപ്പ്
ജീവനക്കാരെ സ്ഥലം മാറ്റി
കൊണ്ടുള്ള ഉത്തരവ് നിലവിൽ
ഇറങ്ങിയിട്ടുണ്ടോ ; എങ്കിൽ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
ഈ
വർഷത്തെ പൊതു
സ്ഥലംമാറ്റത്തിനുള്ള നടപടികൾ
ആരംഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
എങ്കിൽ
ഇത് സംബന്ധിച്ചു ഏതെങ്കിലും
ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;
എങ്കിൽ ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
പൊതുസ്ഥലമാറ്റ
ഉത്തരവ് 2021 ൽ
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണമെന്താണെന്നും
ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ
ഏതെങ്കിലും കേസ്സ് നിലവിലുണ്ടോ
എന്നും വ്യക്തമാക്കാമോ;
വിശദാംശം നൽകാമോ;
(
ഇ )
മാനദണ്ഡങ്ങൾക്ക്
വിരുദ്ധമായി, പൊതുസ്ഥലമാറ്റം
വഴി നികത്തേണ്ട ഒഴിവുകൾ സർക്കാർ
ഉത്തരവുകളും ഹൈക്കോടതി
ഉത്തരവുകളും പരിഗണിക്കാതെ
നടത്തുന്നു എന്നത് ശരിയാണോ?
1622.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി ഓഫീസര്‍ തസ്തികയില്‍ എത്ര
ഒഴിവുകളാണ് നിലവിലുള്ളത് ;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
കൃഷി
ഓഫീസര്‍ തസ്തികയില്‍ അടുത്ത
വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍
ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കാമോ?
1623.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിവകുപ്പിൽ
അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ,
കൃഷി അസിസ്റ്റൻറ്
തസ്തികകളിലേയ്ക്ക് പൊതു സ്ഥലം
മാറ്റത്തിനുള്ള അപേക്ഷ
അവസാനമായി ക്ഷണിച്ചത്
എന്നാണെന്ന് വ്യക്തമാക്കുമോ;
2022-ൽ പൊതു സ്ഥലം
മാറ്റത്തിനുള്ള അപേക്ഷ
ക്ഷണിക്കാൻ നടപടി
സ്വീകരിക്കുമോ?
1624.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ നേര്യമംഗലം ജില്ലാ
കൃഷിതോട്ടത്തിന്റെ
വികസനത്തിനായി കഴിഞ്ഞ 5
വര്‍ഷക്കാലം ആവിഷ്കരിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
ഫാമിന്റെ
വികസനത്തിനായി ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
വിശദമാക്കാമോ;
(
സി )
104
സ്ഥിരം തൊഴിലാളികളും 164
കാഷ്വല്‍ തൊഴിലാളികളും ജോലി
ചെയ്യുന്ന കൃഷി ഫാമിലെ സ്റ്റാഫ്
സ്ട്രെങ്ത് ഇപ്പോഴും 111 ആയി
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
200
ഏക്കറിലധികം വ്യാപിച്ച്
കിടക്കുന്ന ജില്ലാ
കൃഷിതോട്ടത്തിലെ സ്റ്റാഫ്
സ്ട്രെങ്ത്
വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഇ )
164
കാഷ്വല്‍ തൊഴിലാളികളില്‍
ഭൂരിഭാഗം പേരും കഴിഞ്ഞ 14
വര്‍ഷത്തോളമായി ജോലി ചെയ്തു
വരുന്ന സാഹചര്യത്തില്‍ കൃഷി
ഫാമിലെ സ്റ്റാഫ് സ്ട്രെങ്ത്
വര്‍ദ്ധിപ്പിച്ച് കാഷ്വല്‍
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1625.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
മണ്ഡലത്തിലെ ചാത്തന്‍ചാല്‍
കാര്‍ഷിക വികസന പദ്ധതി നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ടെന്‍ണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ?
1626.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ കുട്ടാടന്‍
പാടശേഖരവുമായി ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന പദ്ധതികളുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാടശേഖരവുമായി ബന്ധപ്പെട്ട്
പുതിയതായി നടപ്പിലാക്കേണ്ട
പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1627.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-ന്
ശേഷം കൃഷി വകുപ്പിന് കീഴിൽ
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
നിർദ്ദേശിച്ച പദ്ധതികൾ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
1628.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ കൃഷിവകുപ്പ്
നേരിട്ടും വിവിധ ഏജന്‍സികള്‍
മുഖേനയും നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ; ആയതിന്റെ
വിശദവിവരം നല്‍കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തെ തരിശുരഹിതമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1629.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിൽ ഉള്‍പ്പെട്ട
നന്നമ്പ്ര പഞ്ചായത്തിലെ മോര്യാ
കാപ്പ് കാർഷിക ജലസേചന പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് നിലവിൽ
പൂർത്തീകരിച്ച നടപടികളും, ഇനി
പൂർത്തീകരിക്കാനുള്ള നടപടികളും
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതി എന്നത്തേയ്ക്കു
പൂർത്തീകരിക്കാനാകും എന്ന്
വിശദമാക്കാമോ?
1630.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ മാംഗോ ഹബ്ബിന്റെ
പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
നിലവില്‍
മാംഗോ ഹബ്ബിനായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
മാംഗോ
ഹബ്ബിന്റെ പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനായി ഇനി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാനുള്ളതെന്ന്
വിശദമാക്കുമോ?
1631.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ വാര്‍ഷിക ശരാശരി
കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ
കണക്ക് വിളകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
കാര്‍ഷിക ഉല്‍പാദനം
വര്‍ധിപ്പിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്സ്വീകരിക്കുന്നത്;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1632.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ ജില്ലയിലും
ഭക്ഷ്യോത്പന്നങ്ങളുടെ മൂല്യ
വര്‍ദ്ധിത യൂണിറ്റുകള്‍
ആരംഭിയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ആയതിന്റെ
അടിസ്ഥാനത്തില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1633.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഔഷധ സസ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ; കര്‍ഷകര്‍
ഉല്പ്പാദിപ്പിക്കുന്ന ഔഷധ
സസ്യങ്ങളും അനുബന്ധ വസ്തുവകകളും
ന്യായവിലയക്ക്
സംഭരിക്കുന്നതിനുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ?
1634.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറി ഉല്പാദന മേഖലയില്‍
സ്വയംപര്യാപ്തത ലക്ഷ്യമാക്കി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പച്ചക്കറി
സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക തുക
എത്രയാണെന്നും പ്രസ്തുത
കുടിശ്ശിക എന്നത്തേയ്ക്കു
നല്‍കനാകുമെന്നും
വ്യക്തമാക്കുമോ?
1635.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനിയിലെ
കോള്‍നിലങ്ങളില്‍
സബ്‍മേഴ്സിബിള്‍ പമ്പ്
ഉപയോഗിച്ച് ജലനിരപ്പ്
കുറയ്ക്കുന്നതിനായി പമ്പ് ഹൗസ്
സ്ഥാപിയ്ക്കാന്‍ ആവശ്യമായ
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
1636.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
സ്മാര്‍ട്ട് കൃഷിഭവനായി
മാറുന്ന കൃഷി ഭവനുകള്‍
ഏതൊക്കെയാണ്; ഇതിനായുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
ഒരു
നിയോജക മണ്ഡലത്തില്‍
തുടക്കത്തില്‍ ഒരു സ്മാര്‍ട്ട്
കൃഷി ഭവന്‍ എന്ന തരത്തില്‍
സ്ഥലം എം.എല്‍.എ മാരോട് കൃഷി
ഭവനുകള്‍ നിര്‍ദ്ദേശിക്കാന്‍
അറിയിപ്പ് നല്‍കിയിരുന്നോ;
നിലമ്പൂര്‍ എം.എല്‍.എ
നിര്‍ദ്ദേശിച്ച വഴിക്കടവ്
കൃഷിഭവന്‍ ഇതിലുള്‍പ്പെടുമോ
എന്നറിയിക്കാമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(
സി )
സ്മാര്‍ട്ട്
കൃഷിഭവന്‍ മുഖാന്തിരം
കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന
സേവനങ്ങളും സൗകര്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഏത്
സര്‍ക്കാര്‍ ഏജന്‍സിയാണ്
സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി
നടപ്പാക്കുന്നതെന്നും ഇതിനായി
ഒരു കൃഷി ഭവന് അനുവദിക്കുന്ന
ഫണ്ട് എത്രയാണെന്നും
അറിയിക്കാമോ;
(
ഇ )
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടങ്ങളുള്ള കൃഷിഭവനുകള്‍
ഏതെല്ലാമാണെന്ന് അറിയിക്കാമോ?
1637.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വർഷം കൃഷി വകുപ്പ് വിവിധ
പദ്ധതികൾ നടപ്പാക്കിയപ്പോൾ
വയനാട്ടിലെ ആദിവാസികൾക്കായി ഓരോ
പദ്ധതിയിലും എത്ര തുക
നീക്കിവെച്ചു; അതിൽ എത്ര തുക
ചെലവഴിച്ചു; വിശദമായ കണക്ക്
നൽകാമോ?
1638.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പച്ചക്കറിയുടെ ആവശ്യകത
എത്രയാണെന്നും അതില്‍ സംസ്ഥാന
ഉല്പാദനം എത്ര, ഇതര
സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്
എത്ര എന്നും വ്യക്തമാക്കുമോ;
(
ബി )
പച്ചക്കറി
ഉല്പ്പാദനത്തിൽ സ്വയം പര്യാപ്തത
കൈവരിക്കാനായി സ്വീകരിച്ചു
വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും ഓരോ
പ്രവര്‍ത്തനത്തിനും എത്ര
തുകയാണ് ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളിലൂടെ ഓരോ
കാര്‍ഷിക വിളകളുടെയും ഉല്പാദനം
കേന്ദ്രീകരിച്ച് കെെവരിക്കാന്‍
കഴിഞ്ഞ നേട്ടങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
1639.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവികള്‍ വ്യാപകമായി കൃഷി
നശിപ്പിക്കുന്നത് കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയിട്ടുള്ളതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രതിസന്ധി പരിഹരിക്കുന്നതിന്
കര്‍ഷകര്‍ക്ക് കൃഷിഭൂമി
കമ്പിവേലി കെട്ടിയോ മതിലുകള്‍
നിര്‍മ്മിച്ചോ
സംരക്ഷിക്കുന്നതിന് ധനസഹായം
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കാമോ;
(
സി )
വിവിധ
രീതിയിലുള്ള കൃഷി നാശങ്ങള്‍ക്ക്
കൃഷി വകുപ്പ് അനുവദിക്കുന്ന
നഷ്ടപരിഹാര തുകയും
മാനദണ്ഡങ്ങളും
എന്തൊക്കെയാണെന്നും
കൂത്തുപറമ്പ് മണ്ഡലത്തില്‍
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍
അനുവദിച്ച തുകയുടെ
വിശദാംശങ്ങളും ലഭ്യമാക്കുമോ;
(
ഡി )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ നിലവില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാകാതെയുണ്ടെന്നും
ആയതിനുള്ള കാരണവും
വിശദമാക്കുമോ?
1640.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണ്
സംരക്ഷണ വകുപ്പ്
നടപ്പിലാക്കുന്ന ആര്‍.ഐ.ഡി.എഫ്.
ഇരുപത്തിരണ്ടാം പദ്ധതി
പ്രകാരമുളള മണ്ണ് സംരക്ഷണ
പ്രവൃത്തികളുടെ നിരക്ക്
ഡി.എസ്.ആര്‍. 2016
പ്രകാരമായതിനാല്‍ ചെറുകിട
നാമമാത്ര കര്‍ഷകര്‍ക്കും
കണ്‍വീനര്‍മാര്‍ക്കും പ്രസ്തുത
പ്രവൃത്തികൾ സാമ്പത്തിക
ബാധ്യതയുണ്ടാക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പൊതുമരാമത്ത്
പ്രവൃത്തികളുടെ നിരക്ക്
ഡി.എസ്.ആര്‍. 2018 പ്രകാരം
പുതുക്കി നല്‍കിയിട്ടുളളതിനാല്‍
ആര്‍.ഐ.ഡി.എഫ്. ഇരുപത്തിരണ്ടാം
പദ്ധതിയുടെ നിരക്ക് പുതുക്കി
നിശ്ചയിക്കാന്‍ കഴിയുമോ എന്നു
വ്യക്തമാക്കുമോ?
1641.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ആദിവാസി ജനതയുടെ ഭക്ഷ്യ സുരക്ഷ
ഉറപ്പാക്കുന്നതിനും, അവരുടെ
ഭക്ഷ്യാവശ്യങ്ങൾ
നിറവേറ്റുന്നതിനുമായി അവരെ
പരമ്പരാഗതമായ കൃഷിയിലേക്ക്
തിരികെ കൊണ്ടുവരാൻ സർക്കാർ
പ്രഖ്യാപിച്ച പദ്ധതികൾ
എന്തെല്ലാമെന്നും ആയതിൽ
സ്വീകരിച്ച തുടർ നടപടികൾ
എന്തെല്ലാമെന്നും
വിശദീകരിക്കാമോ; ഇത്
വിജയകരമായിട്ടുണ്ടോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ആദിവാസികൾക്ക്
തനതു വിളകളായ ചോളം, റാഗി ,ചാമ
,പരുത്തി തുടങ്ങിയവയുടെ
വിത്തുകൾ കൃഷി വകുപ്പിൽ നിന്നും
സൗജന്യമായി നൽകുവാൻ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
1642.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ഡലാടിസ്ഥാനത്തില്‍
ഫാര്‍മര്‍ പ്രാേഡ്യൂസര്‍
ഓര്‍ഗനെെസേഷന്‍
(എഫ്.പി.ഒ)രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(
ബി )
കമ്പനി
ആക്ട് അനുസരിച്ച് സംസ്ഥാന
ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍
രൂപീകരിക്കുന്ന പ്രസ്തുത
എഫ്.പി.ഒ. വഴി പുതിയ പദ്ധതികള്‍
ആസൂത്രണം ചെയ്യുന്നുണ്ടാേ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമാേ?
1643.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ഗ്രാമപഞ്ചായത്തുകളിലെ
കുളങ്ങള്‍
കാര്‍ഷികാവശ്യങ്ങള്‍ക്കായി
ഉപയോഗയോഗ്യമാക്കുന്ന പദ്ധതി
പ്രകാരം കുളങ്ങള്‍
നവീകരിക്കുന്നതിനായി ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഭരണാനുമതി
നല്‍കിയിട്ടുണ്ടെങ്കില്‍
ഒറ്റപ്പാലം മണ്ഡലത്തിലെ
ഏതെങ്കിലും കുളം അതില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഭരണാനുമതി
നല്‍കിയിട്ടില്ലെങ്കില്‍
അതിനുള്ള നടപടി സ്വീകരിച്ചു
വരുന്നുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1644.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ 2021-22 സാമ്പത്തിക
വര്‍ഷത്തില്‍ അഗ്രാേ സര്‍വ്വീസ്
സെന്റര്‍ ആരംഭിക്കുന്നതിന് കൃഷി
വകുപ്പ് ഫണ്ട്
അനുവദിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമാേ;
(
ബി )
ഏതാെക്കെ
ബ്ലാേക്ക് പഞ്ചായത്തുകളിലാണ്
പുതിയ അഗ്രാേ സര്‍വ്വീസ്
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമാേ?
1645.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലഘട്ടത്തില്‍ തൊഴില്‍
നഷ്ടപ്പെട്ടവര്‍
കാര്‍ഷികമേഖലയിലും,
അനുബന്ധമേഖലയിലും പുതിയ വ്യവസായ
സംരംഭങ്ങള്‍ ആരംഭിക്കാന്‍
തല്പരരാകുന്ന സാഹചര്യത്തിൽ കൃഷി
വകുപ്പ് ഇതിനായി പുതിയ
പദ്ധതികള്‍ എന്തെങ്കിലും
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഇത്തരത്തില്‍
കാര്‍ഷിക-അനുബന്ധ മേഖലയിലേക്ക്
കടന്നു വരുന്ന പുതിയ സംരംഭകരുടെ
സംശയ നിവാരണത്തിനായി ഒരു കോള്‍
സെന്റര്‍ ആരംഭിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വെളിപ്പെടുത്താമോ?
1646.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ കുഴുപ്പള്ളി
ഗ്രാമപഞ്ചായത്തില്‍
അയ്യമ്പിള്ളി കനാലിനും
രാമവര്‍മ്മ കനാലിനും കുറുകെ 50
എച്ച്.പി.-യുടെ വെര്‍ട്ടിക്കല്‍
ആക്സിയല്‍ ഫ്ലോ പമ്പ്
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ച വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
നടപ്പിലാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1647.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തോട്ടവിളകളുടെയും
നാണ്യവിളകളുടെയും ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം
പദ്ധതികളാണ് കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലയളവിനുള്ളില്‍
നടപ്പിലാക്കിയത്; വിശദമാക്കാമോ;
(
ബി )
നാളികേരത്തിന്റെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
കേന്ദ്ര സർക്കാരിലേയ്ക്ക് പുതിയ
ശുപാര്‍ശകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ; അതിന്
കേന്ദ്ര സർക്കാരിൽ നിന്നും
മറുപടി ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നാളികേരം
ഒഴികെയുള്ള നാണ്യവിളകളുടെയും
തോട്ടവിളകളുടെയും
സമഗ്രവികസനത്തിനായി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
1648.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
അഗ്രോ സര്‍വ്വീസ് സെന്ററിന്റെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
പ്രോജക്ട് തയ്യാറാക്കി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത എസ്റ്റിമേറ്റിന്
ഭരണാനുമതി നല്‍കുന്നതിനുള്ള
നടപടി ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കാന്‍ ആവശ്യമായ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1649.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
എം.എല്‍.എ.യുടെ ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വാടാനപ്പള്ളി പഞ്ചായത്തിലെ
നടുവില്‍ക്കരയില്‍ ഒരു കളിക്കളം
നിര്‍മ്മിക്കുന്നതിനായി
നിര്‍ദ്ദേശിച്ച ഭൂമി പൊതു
ആവശ്യത്തിലേക്ക് തരം
മാറ്റുന്നതുമായി ബന്ധപ്പെട്ട്
കൃഷി വകുപ്പിന്റെ പരിഗണനയിലുള്ള
എന്‍.സി.എ2/302/2021/അഗ്രി.
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി തരംമാറ്റി
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയതിനുവേണ്ട സത്വര നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1650.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയില്‍ സ്വയംപര്യാപ്തത
ഉറപ്പ് വരുത്താന്‍ എന്തെല്ലാം
കാര്യങ്ങള്‍ ആണ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാര്‍ഷിക
മേഖലയുടെ സ്വയംപര്യാപ്തത എന്ന
ലക്ഷ്യ സാക്ഷാത്ക്കാരത്തിന്
എന്തെല്ലാം തയ്യാറെടുപ്പാണ്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
1651.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാർഷിക
മേഖലയെ സ്വയം
പര്യാപ്തതയിലെത്തിക്കുന്നതിന്റെ
ഭാഗമായി മണ്ണ് സംരക്ഷണ
പ്രവർത്തനങ്ങൾ
വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതിനായി
കൂടുതൽ ഓഫീസുകളും മണ്ണ്
പരിശോധനാകേന്ദ്രങ്ങളും
ആരംഭിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
എങ്കിൽ
എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും
മണ്ണ് സംരക്ഷണ ഓഫീസുകളും
പരിശോധനാകേന്ദ്രങ്ങളും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1652.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ ഇക്കഴിഞ്ഞ
പ്രളയത്തിലും ഉരുൾപ്പൊട്ടലിലും
തകർന്ന കൃഷി ഭൂമികൾ വീണ്ടും
കൃഷിയോഗ്യമാക്കുവാൻ സംരക്ഷണ
ഭിത്തികളും കല്ല് കയ്യാലകളും
നിർമ്മിച്ചു മണ്ണ്
സംരക്ഷിക്കുന്നതിനായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സംരക്ഷണ ഭിത്തികളും കല്ല്
കയ്യാലകളും
നിർമ്മിക്കുന്നതിനായി
അടിയന്തരനടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1653.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇഞ്ചിപ്പുൽ കൃഷി വ്യാപനത്തിന്
എന്തെങ്കിലും പദ്ധതി പരിഗണനയിൽ
ഉണ്ടോ;
(
ബി )
ഓടക്കാലി
പുൽതൈല ഗവേഷണ കേന്ദ്രത്തിൽ
സ്റ്റാഫുകളുടെ കുറവുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
പരിഗണയില്‍ ഉണ്ടോ;
വിശദമാക്കുമോ?
1654.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
നാടൻ മാവുകളെ സംബന്ധിച്ച് കേരള
കാർഷിക സർവ്വകലാശാല പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
പ്രാദേശികമായി അനുയോജ്യമായ
മാവിനങ്ങൾ ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(
സി )
സർവ്വകലാശാലയിൽ
വില്പനക്കായുള്ള മാവിനങ്ങൾ
ഏതൊക്കെയാണെന്ന് വിതരണകേന്ദ്രം
ഉൾപ്പെടെ അറിയിക്കാമോ;
(
ഡി )
തെക്കൻ
ജില്ലകളിൽ വ്യാപകമായി
കണ്ടുവരുന്ന കർപ്പൂരമാവ് ഇനത്തെ
കുറിച്ചു പ്രത്യേകമായി പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദശാംശങ്ങൾ ലഭ്യമാക്കാമോ?
1655.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ കാര്‍ഷിക
സര്‍വ്വകലാശാലയുടെ സ്ഥാപനങ്ങള്‍
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
സ്ഥപനങ്ങളുടെ അഭാവം കാരണം
ശാസ്ത്രീയമായി കൃഷി രീതികള്‍
നടപ്പിലാക്കുന്നതിനുളള പ്രയാസം
പരിഹരിക്കുന്നതിന് എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ് ജില്ലയില്‍
ഉളളതെന്ന് അറിയിക്കാമോ;
(
സി )
നാളികേരം,
നെല്ല് തുടങ്ങിയ കാര്‍ഷിക
വിളകളുടെ ഉല്പാദനത്തില്‍ ഏറെ
മുന്‍പന്തിയിലുളള കോഴിക്കോട്
ജില്ലയിലെ കുറ്റ്യാടി
മണ്ഡലത്തില്‍ കാര്‍ഷിക
സര്‍വ്വകലാശാലയുടെ സ്ഥാപനങ്ങള്‍
അനുവദിക്കുന്നതിനുളള അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അപേക്ഷ പ്രകാരം സ്വീകരിക്കുന്ന
തുടര്‍നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|