UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*181.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം തുടങ്ങിയ വ്യവസായങ്ങള്‍ക്കായുള്ള പാര്‍ക്ക് അനുവദിക്കണമെന്നും അങ്ങനെ അനുവദിക്കുമ്പോള്‍ സംസ്ഥാനത്തെ ഭൂലഭ്യതയിലെ കുറവ് കണക്കിലെടുത്ത് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിക്ഷേപകാനുകൂല ഘടകങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ദേശീയ, അന്തര്‍ദേശീയ വ്യവസായികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും തെലങ്കാനയിലും യു.എ.ഇ.യിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നിക്ഷേപക സംഗമങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടോയെന്നും അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ ലഭിച്ച വാഗ്ദാനങ്ങള്‍ നിക്ഷേപമാക്കിത്തീര്‍ക്കാന്‍ വേണ്ട തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
നിക്ഷേപക സൗഹൃദാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകും വിധം വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട മാറ്റം സംബന്ധിച്ച് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിലെ പ്രധാന ശിപാര്‍ശകള്‍ വെളിപ്പെടുത്താമോ?
*182.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗപ്രദമാകും വിധം സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പേ ആൻഡ് ചാർജ് അടിസ്ഥാനത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുവാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-മൊബിലിറ്റി നയം കൊണ്ടുവരുന്നതിനുള്ള നടപടികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
എംപാനൽ ചെയ്ത വാഹന നിർമ്മാതാക്കളിൽ നിന്ന് പൊതുജനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങൾ വിലകുറച്ച് വാങ്ങുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിന് എനർജി മാനേജ്മെൻറ് സെന്റർ സഹായം നൽകുന്നുണ്ടോ; വിശദമാക്കാമോ?
*183.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം മുകേഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. യിലെ വരുമാനച്ചോര്‍ച്ച തടയുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പരിശീലനം നേടിയ ഉദ്യോഗസ്ഥരെയുള്‍പ്പെടുത്തി ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച് സുശക്തമായ ഓഡിറ്റ് വിഭാഗം രൂപീകരിക്കാന്‍ ആവശ്യമായ നടപടിയെടുത്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
നികുതി ദായകര്‍ക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കുന്നതിനും നികുതി ഭരണത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി പുതിയ സോഫ്റ്റ്‍വെയര്‍ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ടോ;
( ഡി )
പുതിയ സോഫ്റ്റ്‍വെയർ സംവിധാനത്തിലേക്കുള്ള മാറ്റം കെട്ടിക്കിടക്കുന്ന നികുതി നിര്‍ണ്ണയ കേസ്സുകള്‍ തീര്‍പ്പാക്കുന്നതിനെ എപ്രകാരം ബാധിക്കാനിടയുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*184.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.പി. സുമോദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മാതൃകയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ സര്‍ക്കാരിന്റെ കടക്കണക്കില്‍ പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് ചില കേന്ദ്രങ്ങളും നിക്ഷിപ്ത താല്പര്യക്കാരും കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നടത്തുന്ന നീക്കം വസ്തുതകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ;
( ബി )
ഇപ്പോള്‍ കിഫ്ബി അനുമതി നല്‍കിയ ആറായിരത്തി തൊള്ളായിരത്തി നാല്പപത്തി മൂന്ന് കോടി രൂപയുടെ പദ്ധതികളില്‍ പ്രമുഖമായവ ഏതെല്ലാമെന്ന് അറിയിക്കാമോ; ഇവ കൂടി ഉള്‍പ്പെടുമ്പാേള്‍ കിഫ്ബി ഇതുവരെ ആകെ എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഏറ്റെടുത്തിട്ടുള്ള പദ്ധതികളെല്ലാം ഉന്നത നിലവാരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനത്തെക്കുറിച്ച് അറിയിക്കാമോ?
*185.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി ജോയി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ വികസനത്തിനും പൊതുവികസനത്തിനും തന്ത്രപ്രധാനവും അത്യന്താപേക്ഷിതവുമായ കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടുന്ന മഹാരത്ന സ്ഥാപനമായ ബി.പി.സി.എല്‍. വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന താല്പര്യം പരിഗണിച്ച് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയില്‍ സവിശേഷ സാന്നിധ്യമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ‍് സ്വകാര്യവത്ക്കരിക്കാതെ സംസ്ഥാനത്തിന് വിട്ടുനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; സ്ഥാപനത്തിന്റെ വില്പനക്കുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനം താല്‍പര്യപത്രം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
പാലക്കാടുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ?
*186.
ശ്രീ. കെ. പ്രേംകുമാര്‍
ഡോ.കെ.ടി.ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യവസായ നിക്ഷേപ സാദ്ധ്യത കണക്കാക്കുന്നതിനുളള അളവുകോല്‍ എന്ന നിലയില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന സൂചിക അനുസരിച്ച് സംസ്ഥാനങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്ന രീതി, മാനദണ്ഡം എന്നിവ വ്യക്തമാക്കാമോ; ഇതിനായി സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ദൗത്യങ്ങളും ഇതില്‍ കേരളം പൂര്‍ത്തിയാക്കിയവയും വിശദമാക്കാമോ;
( ബി )
ഇതിനുവേണ്ടി നിര്‍ദ്ദേശിച്ച പരിഷ്ക്കാരങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാനം സ്ഥിരവും ആസൂത്രിതവുമായ പുരോഗതി കെെവരിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ കേന്ദ്രം നിശ്ചയിച്ച ലക്ഷ്യം നേടുന്നതില്‍ സംസ്ഥാനം ക്രമാനുഗതമായ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*187.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഐ ബി സതീഷ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും യോജിപ്പിച്ച് ഗ്രാമീണ മേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികളുണ്ടോ;
( ബി )
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഉല്പാദകരുടെയും ഉപഭോക്താക്കളുടെയും താല്പര്യം സംരക്ഷിക്കുന്നതിനായി ഭക്ഷ്യോല്പന്നങ്ങള്‍ക്ക് മില്‍‍മ മാതൃകയില്‍‍ സഹകരണ വിപണന ‍ശൃംഖല സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഭക്ഷ്യ സംസ്കരണവും മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ നിര്‍മ്മാണവും ഗ്രാമസമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് അനിവാര്യ ഘടകങ്ങളായതിനാല്‍ ഈ രംഗങ്ങളിൽ ഫലപ്രദമായ രീതിയില്‍ ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
*188.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യമേഖലയിലും സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ പി.പി.പി. മാതൃകയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് എത്ര ഏക്കര്‍ സ്ഥലമാണ് ആവശ്യമായിട്ടുളളതെന്ന് അറിയിക്കാമോ?
*189.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോര്‍ഡിന്റെ സ്ഥലം ഏതെങ്കിലും വികസന പദ്ധതികള്‍ക്ക് അനുവദിച്ച് നല്‍കുന്നതിനുള്ള അധികാരം നിയമപരമായി ആരിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡിന്റെ സ്ഥലം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെ ടൂറിസം വികസനത്തിനായി സൊസൈറ്റികള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*190.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ തനത് കാർഷിക ഉല്പന്നങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭക്ഷ്യ സംസ്കരണ വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കർഷകരുടെ ഉല്പന്നങ്ങൾക്ക് മികച്ച വിപണന സാധ്യതകളും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണ പദാർത്ഥങ്ങളും ലഭ്യമാക്കുന്നതിന് മെഗാ ഫുഡ് പാർക്കുകള്‍ ആരംഭിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയിൽ കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഒരു ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സീറോ വേസ്റ്റ് എന്ന കാഴ്ചപ്പാടോടെ മത്സ്യം ഉപയോഗിക്കാൻ കഴിയുന്ന മൂല്യവർദ്ധിത ഉല്പന്ന വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും‍ കൂടുതൽ മിനി സീ ഫുഡ് പ്രോസസ്സിംഗ് പാർക്കുകൾ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*191.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഊർജ്ജ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
കേരളം ലക്ഷ്യമിടുന്ന സൗരോർജ്ജ സ്ഥാപിതശേഷി നേടുന്നതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ജലസംഭരണികളിൽ കൂടുതല്‍ ഫ്ലോട്ടിംഗ് സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് പ്രവൃത്തികളുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് പോർട്ടൽ നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കാമോ?
*192.
ശ്രീ കെ ആൻസലൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എം.വിജിന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂലധന ശക്തികളുടെ താല്പര്യാനുസരണം വിവിധ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ നടത്തുന്നതായ ശ്രമങ്ങള്‍ അതിജീവിച്ചുകൊണ്ട് ജനവിശ്വാസം നേടിയെടുത്ത് പുരോഗതിയിലേക്ക് നയിക്കാന്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
സഹകരണ നിക്ഷേപം നാടിന്റെ വികസനത്തിനായി എന്ന മുദ്രാവാക്യത്തോടെ പ്രത്യേക നിക്ഷേപ സമാഹരണ യജ്ഞവും അംഗത്വ വിതരണ പ്രചരണവും നടത്തുന്നുണ്ടോ; നിക്ഷേപ ഗ്യാരന്റി തുക വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പ് വരുത്തുന്നതിനായി ആധുനികീകരണവും ഉപഭോക്താക്കളുടെ സൗകര്യവും കൂടി പരിഗണിച്ച് ഇടപാട് സമയം വ്യത്യസ്ത തരത്തില്‍ ക്രമീകരിച്ചും സേവന വെെവിധ്യത്തിലൂടെയും കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പരിപാടിയുണ്ടോ; കടലാസ് സംഘങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്തിട്ടുണ്ടോ?
*193.
ശ്രീ ഐ ബി സതീഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന, ആസൂത്രണ, നിര്‍വ്വഹണ പ്രക്രിയകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രഥമ വാര്‍ഷിക പദ്ധതിയില്‍ ഏതൊക്കെ മേഖലകള്‍ക്കും പദ്ധതികള്‍ക്കുമായി തുക വകയിരുത്തിയിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് പ്രാദേശിക സര്‍ക്കാരുകളെയും സഹകരണ സംഘങ്ങളെയും ഒപ്പം ചേര്‍ത്ത് ക‍ൃഷി, വ്യവസായം, വിനോദസഞ്ചാരം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയ മേഖലകളില്‍ പദ്ധതി നിര്‍വ്വഹണത്തിലൂടെ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു; വിശദാംശം ലഭ്യമാക്കാമോ?
*194.
ശ്രീ. എ. രാജ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16-ലെ സര്‍ക്കാരിന്റെ കാലത്ത് 2014-ല്‍ കെ.എസ്.ഇ.ബി.എല്‍. വൈദ്യുതി വാങ്ങുന്നതിനായി ചട്ടം ലംഘിച്ചുകൊണ്ട് കരാറില്‍ ഏര്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നോ; വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍ എന്തായിരുന്നു; പതിനയ്യായിരത്തി അറുനൂറ് കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കുന്ന പ്രസ്തുത കരാര്‍ റദ്ദാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി.എല്‍. -ന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
വൈദ്യുതി പ്രസരണ, വിതരണ രംഗം കാര്യക്ഷമാക്കുന്നതിനും പ്രസരണ, വിതരണ നഷ്ടം കുറയ്ക്കുന്നതിനും നടപ്പിലാക്കി വരുന്ന ട്രാന്‍സ്ഗ്രിഡ്, ദ്യുതി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?
*195.
ശ്രീമതി ഒ എസ് അംബിക
ശ്രീ എം രാജഗോപാലൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ആധാരത്തില്‍ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതി പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പില്‍ ആധുനികീകരണത്തിന്റെ ഭാഗമായി എന്തെല്ലാം നൂതന പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; വിശദമാക്കാമോ?
*196.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഓരോ നിയോജകമണ്ഡലത്തിലും ഓരോ വ്യവസായ പാര്‍ക്ക്‌ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇത്തരം വ്യവസായ പാര്‍ക്കുകളില്‍ പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയുള്ള സംരംഭങ്ങളും ഐ.റ്റി. ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകളും തുടങ്ങുന്നതിനു നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പാര്‍ക്കുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് സർക്കാർ സബ്‌സിഡി നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*197.
ഡോ.കെ.ടി.ജലീൽ
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ടാം നൂറുദിന പരിപാടിയില്‍ മെയ് മാസത്തിന് മുമ്പ് സഹകരണ മേഖല വഴി ഇരുപതിനായിരം തൊഴില്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മ പരിപാടി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
സഹകരണ മേഖലയുടെ ശാക്തീകരണത്തിനായുള്ള ഇടപെടലുകള്‍ എന്തൊക്കെയാണ്;
( സി )
ഹ്രസ്വകാലയളവിനുള്ളില്‍ത്തന്നെ പതിമൂവായിരത്തിലധികം ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ടോ; ഇതിനായി ഏന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
*198.
ഡോ സുജിത് വിജയൻപിള്ള
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെദ്യുത വാഹന പ്രാേത്സാഹന നയത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് തടസ്സമില്ലാതെ ആവശ്യാനുസരണം വെെദ്യുതി ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമാേ;
( ബി )
സാേളാര്‍ സിറ്റി പദ്ധതിയുടെ വിശദാംശവും പദ്ധതിയുടെ നേട്ടങ്ങളും മതിപ്പ് ചെലവും വിശദമാക്കുമാേ;
( സി )
പരിസ്ഥിതി സൗഹൃദോര്‍ജ്ജ പ്രാേത്സാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി.എല്‍.-ന്റെ സൗര പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ടാേ; ഗാര്‍ഹിക മേഖലയിലെ ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പരിപാടിയുണ്ടാേ; വിശദമാക്കാമോ?
*199.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജോല്പാദന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട മേഖല എന്ന നിലയില്‍ ചെറുകിട ജലവെെദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു സമഗ്ര സംയോജിത പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്ത് ജലസേചന കനാലുകളിലും നീരൊഴുക്കുകളിലും ഹെെഡ്രോ കെെനറ്റിക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വെെദ്യുതി ഉല്പാദിപ്പിക്കുന്നതിനുളള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശം നൽകാമോ?
*200.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.വി.സുമേഷ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കടുത്ത പ്രതിസന്ധിയിലാക്കിയ ഖാദി-കെെത്തറി മേഖലയുടെ ഉത്തേജനത്തിനായി പ്രത്യേകം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; നൂല്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകുമോ;
( ബി )
കെെത്തറി ഉല്പന്നങ്ങള്‍ക്ക് ആഭ്യന്തര, വിദേശ വിപണിയില്‍ വിശ്വാസ്യതയുറപ്പാക്കി വില്പന പ്രോത്സാഹിപ്പിക്കുന്നതിന് കേരള കെെത്തറി മുദ്ര പതിപ്പിക്കാനുളള നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
ഖാദി ഉല്പന്നങ്ങളുടെ പ്രധാന ഭീഷണി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വ്യാജ ഖാദി ഉല്പന്നങ്ങള്‍ ആയതിനാല്‍ അത് പരിഹരിക്കുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കുന്നുണ്ടോ?
*201.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം സെന്ററിന്റെ ടൂറിസം പദ്ധതിയുടെ കരാര്‍ കെ.എസ്.ഇ.ബി.യ്ക്ക് നഷ്ടമാണെന്ന് ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് നിന്ന് മണ്ണും മരവും കടത്തിയ സംഭവമുണ്ടായിട്ടുണ്ടോ; ഇത് സംബന്ധിച്ചു എന്തെങ്കിലും കേസ് നിലവിലുണ്ടോ; ഈ വകയില്‍ കെ.എസ്.ഇ.ബി.യ്ക്ക് വലിയ നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം സെന്ററിന്റെ ടൂറിസം പദ്ധതികൾക്കായി ജൂനിയറായ ഒരു ചീഫ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലം ബോര്‍ഡോ സര്‍ക്കാരോ അറിയാതെ പാട്ടത്തിന് നല്‍കി എന്ന് ആക്ഷേപമുയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*202.
ശ്രീ ഡി കെ മുരളി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കാനുള്ള പ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തിയിട്ടുണ്ടോ; ആദ്യ ഘട്ടത്തില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന് അറിയിക്കാമോ;
( സി )
മലബാറിലെ വ്യവസായ വികസനത്തിന് വേഗത പകരാന്‍ ഉദ്ദേശിച്ച് കൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി ഫണ്ട് ലഭ്യമായിട്ടുണ്ടോ; എങ്കിൽ ഏറ്റെടുക്കല്‍ നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തലസ്ഥാന നഗര പ്രദേശ വികസന പരിപാടിയ്ക്ക് കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ടോ; പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ?
*203.
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനും വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും കൂടുതല്‍ സൗരോർജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് കരുതുന്നുണ്ടോ;
( ബി )
സൗരോര്‍ജ്ജ നിലയങ്ങളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതിയാണ് കെ.എസ്.ഇ.ബി. ഉല്പാദിപ്പിക്കുന്നത്; ഇത് വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*204.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാണിജ്യ മേഖലയ്ക്ക് ആകർഷകമായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആഗോള വിപണിയില്‍ പരിചയപ്പെടുത്തി വിപണന സാധ്യതയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
വാണിജ്യ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ പ്രാദേശിക വ്യാപാര മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വാണിജ്യ സംരംഭങ്ങളുടെ നവീകരണത്തിനായി ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതികവിദ്യ ഏറ്റെടുക്കൽ, ക്ലസ്റ്റർ വികസനം തുടങ്ങിയവ വാണിജ്യ മിഷന്‍ പദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*205.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. പരിഷ്കാരങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വേണം എന്ന നിബന്ധന മറികടന്ന് കമ്പനി ഫുൾ ബോർഡ് അംഗീകാരം പോലും ഇല്ലാതെ ആയിരത്തി ഇരുനൂറ് കോടി രൂപയുടെ ബാധ്യത കെ.എസ്.ഇ.ബി. ഏറ്റെടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ബോർഡിന്റെ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ അർഹതയില്ലാത്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വർഷങ്ങളോളം ലോഗ്ബുക്കിൽ രേഖപ്പെടുത്തി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്ത സംഭവം അടക്കം കെ.എസ്.ഇ.ബി.യിൽ ധൂർത്ത് നടക്കുന്നു എന്ന് കെ.എസ്.ഇ.ബി. ചെയർമാന്‍ വെളിപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം സംഭവങ്ങളിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇപ്രകാരം വൈദ്യുതി ബോർഡിൽ ഉണ്ടായിട്ടുള്ള ബാധ്യതകൾ വൈദ്യുതി ചാർജ്ജ് വർധനവിലൂടെ ജനങ്ങളുടെമേൽ കെട്ടിവയ്ക്കാനുള്ള നീക്കമാണ് കെ.എസ്.ഇ.ബി. ശ്രമിക്കുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
*206.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോര്‍ഡ് സ്വകാര്യ ഉല്പാദകരില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് റഗുലേറ്ററി കമ്മീഷന്റെ അനുമതി ആവശ്യമാണോയെന്ന് അറിയിക്കാമോ;
( ബി )
ഇപ്രകാരം അനുമതി വാങ്ങാതെ വൈദ്യുതി വാങ്ങാനുള്ള ഇരുപത്തിയഞ്ച് വര്‍ഷത്തെ കരാര്‍ നടപ്പാക്കിയിരിക്കുന്നതിലൂടെ പതിനയ്യായിരം കോടി രൂപയുടെ അധികബാധ്യത ബോര്‍ഡിനുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കരാര്‍ റദ്ദാക്കണമെന്ന കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ?
*207.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം സെന്ററിന്റെ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ മൂന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും മൂന്ന് ചാരിറ്റബിൾ സൊസൈറ്റികൾക്കും കരാർ നൽകിയിട്ടുണ്ടോ;
( ബി )
പത്രങ്ങളിൽ പരസ്യം നൽകാതെ ഹൈഡൽ ടൂറിസം സെന്ററിന്റെ സൈറ്റിലും കെ.എസ്.ഇ.ബി. യുടെ വെബ്സൈറ്റിലും മാത്രം പരസ്യം നൽകിയാണ് ടെൻഡർ നടത്തിയത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഹൈഡൽ ടൂറിസം സെന്ററിന് വളരെ തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന തരത്തിലാണ് ഈ കരാറുകളെല്ലാം ഒപ്പിട്ടിരിക്കുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
*208.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിമൂന്നാം ധന കമ്മീഷന്റെ നിശ്ചയപ്രകാരം സംസ്ഥാനത്തിന് കേന്ദ്ര നികുതി വിഹിതമായി 3.5 ശതമാനം ലഭിച്ചിരുന്നത് പതിനഞ്ചാം ധന കമ്മീഷന്റെ തീര്‍പ്പുപ്രകാരം 1.925 ശതമാനമായി കുറഞ്ഞത് മൂലം പ്രതിവര്‍ഷം ഉണ്ടാകാവുന്ന ഏകദേശം പതിമൂവായിരം കോടി രൂപയുടെ വരുമാന നഷ്ടം സൃഷ്ടിക്കാനിടയുള്ള ധന പ്രതിസന്ധി മറിക്കടക്കുന്നതിനും റവന്യൂ കമ്മി നികത്തുന്നതിനും പ്രത്യേക ഗ്രാന്റ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ;
( ബി )
ജി.എസ്.ടി. നഷ്ടപരിഹാരം അടുത്ത വര്‍ഷം ജൂലെെ മുതല്‍ ഇല്ലാതാകുന്നതുമൂലമുണ്ടാകുന്ന നികുതി കുറവ് പരിഹരിക്കാന്‍ ജി.എസ്.ടി. പിരിവ് കൂടുതല്‍ ഉൗര്‍ജ്ജിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കുന്നതിന് മൂലധന ചെലവിലോ ക്ഷേമ പദ്ധതികള്‍ക്കായുള്ള വകയിരുത്തലിലോ കുറവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*209.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 ഏപ്രില്‍-ജൂലായ് കാലയളവില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയിരുന്നോ;
( ബി )
എങ്കില്‍ ഇപ്രകാരം വൈദ്യുതി വാങ്ങുന്നതിന് ചെലവഴിച്ച തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
അതിനായി സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*210.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യിൽ അനധികൃത നിയമനങ്ങൾ നടക്കുന്നു എന്ന കെ.എസ്.ഇ.ബി. ചെയർമാന്‍ വെളിപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കെ.എസ്.ഇ.ബി.യിൽ ജീവനക്കാരെ നിയമിക്കുമ്പോൾ റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം നേടണമെന്ന് വ്യവസ്ഥയുണ്ടോ;
( സി )
കെ.എസ്.ഇ.ബി.യിലെ മുപ്പത്തി മൂവായിരം ജീവനക്കാരിൽ ആറായിരത്തോളം പേരുടെ നിയമനത്തിന് റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം നേടിയിട്ടില്ല എന്നത് വസ്തുതയാണോ;
( ഡി )
ഫുള്‍ ബോർഡോ മാനേജിങ് ഡയറക്ടറോ അറിയാതെ തൊണ്ണൂറ് ഉദ്യോഗസ്ഥരെ വാട്സാപ് സന്ദേശം നൽകി നിയമിച്ചു എന്ന കെ.എസ്.ഇ.ബി. ചെയർമാന്റെ വെളിപ്പെടുത്തൽ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ ഇതിന്മേൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.