STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*151.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്പനശാലകൾ വിപുലീകരിച്ച് പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ എത്തിക്കുന്നതിന് സപ്ലൈകോ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഫലപ്രദമായ വിപണി ഇടപെടലുകളിലൂടെ പൊതുജനങ്ങളെ പരമാവധി സഹായിക്കുന്നതിനൊപ്പം കർഷകരെയും ഉല്പാദകരെയും സഹായിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സപ്ലൈകോ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പുതിയ സംരംഭങ്ങളിലൂടെ സപ്ലൈകോയുടെ സേവനങ്ങള്‍ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നെല്ലുസംഭരണം ഊർജ്ജിതമാക്കുന്നതിനും നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സപ്ലൈകോ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
*152.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുദ്ദേശിക്കുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭേദഗതിയിലൂടെ ഏതെല്ലാം ഇളവുകൾ അനുവദിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത നിയമ ഭേദഗതിയിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്ന ഇളവുകൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*153.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മദ്യ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇതിനായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ എന്തെല്ലാം കാതലായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ബാര്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്; വിശദവിവരം നല്‍കാമോ?
*154.
ശ്രീ. സജീവ് ജോസഫ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും പോലീസ് അതിക്രമങ്ങളും ജനജീവിതം ദുഷ്കരമാക്കിയിരിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗുണ്ടാ - മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതുകൊണ്ടാണ് ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിയാത്തത് എന്ന വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഗുണ്ടകളെ നിയന്ത്രിക്കുന്നതിലും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലും പോലീസ് പൂർണ്ണമായും പരാജയപ്പെട്ടു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കോവളം എം.എൽ.എ.യുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചു തകര്‍ത്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടോ; വിശദമാക്കാമോ?
*155.
ശ്രീമതി ഒ എസ് അംബിക
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി.വി.അൻവർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പോലീസ് സേനയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾക്കെല്ലാം സ്വന്തം കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പോലീസുദ്യോഗസ്ഥരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം സേവനത്തിനായി സമീപിക്കുന്നവരോടും പൊതുജനങ്ങളോടും അന്തസ്സുറ്റ പെരുമാറ്റം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ;
( സി )
പോലീസിന്റെ സേവന മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം അന്യൂനമാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*156.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയില്‍ മാതൃ-ശിശു മരണങ്ങള്‍ ആവർത്തിക്കുന്നത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇവരില്‍ പോഷകാഹാരക്കുറവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുമാണോ മരണ കാരണമാകുന്നത്; വ്യക്തമാക്കുമോ;
( സി )
ആദിവാസി മേഖലകളില്‍ ആവശ്യമായ ചികിത്സ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*157.
ശ്രീമതി ദെലീമ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യനീതിയിലധിഷ്ഠിതമായി വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്ന വിവിധ വികസന മിഷനുകള്‍ ഏകീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( ബി )
ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന വാഗ്ദാനം സഫലമാക്കുന്നതിനും വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനും ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്;
( സി )
സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പൊതുസേവന സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*158.
ശ്രീ എം നൗഷാദ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലിംഗപരമായ വിവേചനം സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുന്നതിന് എന്തെല്ലാം പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്;
( ബി )
സ്ത്രീധനത്തിന്റെ പേരിൽ നേരിടുന്ന ഗാർഹിക പീഡനങ്ങളും മാനസിക സമ്മര്‍ദ്ദവും അവസാനിപ്പിക്കുന്നതിന് വനിത-ശിശു വികസന വകുപ്പ് ഏതെല്ലാം വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;
( സി )
അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് വൈദ്യസഹായം, പോലീസ് സഹായം, സുരക്ഷിത അഭയം, സൗജന്യ നിയമസഹായം, കൗൺസിലിംഗ് എന്നിവ ലഭ്യമാക്കുന്നതിന് വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വെളിപ്പെടുത്താമോ?
*159.
ശ്രീ. എം.വിജിന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവന്ന സാഹചര്യത്തില്‍ അത്തരക്കാര്‍ക്കായി പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് പ്രതികരണം അറിവായിട്ടുണ്ടോ;
( ബി )
പ്രവാസികളുടെ പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്സ് മുഖേന ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കാമോ;
( സി )
പ്രവാസികളുടെ പുനരധിവാസവും ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കുന്നുണ്ടോ;
( ഡി )
സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ കൊണ്ട് നോര്‍ക്ക റൂട്ട്സ് മുഖേന നേഴ്സുമാര്‍ക്ക് ജര്‍മ്മനിയിലേക്ക് അവസരം ലഭ്യമായിട്ടുണ്ടോ?
*160.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അറിയിക്കാമോ;
( ബി )
സാങ്കേതിക വിദ്യയുടെയും വിവര വിനിമയോപാധികളുടെയും വളര്‍ച്ചക്കനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്നതിനാല്‍ അത് ഫലപ്രദമായി തടയുന്നതിനും അത്തരം ഉപാധികള്‍ ഉപയോഗപ്പെടുത്തി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനും സാങ്കേതിക മികവുള്ള സൈബര്‍ വിംഗ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
വിവര വിനിമയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് അത് തടയാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടോ?
*161.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ലെ കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന് അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടിയിരുന്നോ;
( ബി )
22 വർഷം മുൻപ് പാസ്സാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്നും ലഭിച്ച നിയമോപദേശം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിട്ട് നൽകിയ വേളയിൽ പ്രസ്തുത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ് എന്ന വാദം സർക്കാർ കോടതിയിൽ ഉയർത്തിയിരുന്നോ; ഇല്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ?
*162.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാലിന്യ ശേഖരണവും സംസ്കരണവും ശാസ്ത്രീയമായി നിര്‍വ്വഹിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും സംസ്ഥാനത്തെ നഗര മാലിന്യ സംസ്കരണത്തിന് ആവിഷ്കരിച്ചിട്ടുളള രണ്ടായിരത്തി ഒരുനൂറ് കോടി രൂപയുടെ പദ്ധതിയെക്കുറിച്ചും അറിയിക്കാമോ;
( ബി )
എല്ലാ നഗരങ്ങളിലും മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം ഏത് രീതിയിലായിരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ഉറവിട മാലിന്യ സംസ്കരണം കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും അജെെവ മാലിന്യ ശേഖരണം ഫലപ്രദമാക്കുന്നതിനും ഹരിത കര്‍മ്മസേന രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയിക്കാമോ?
*163.
ശ്രീ. എച്ച്. സലാം
ശ്രീ എം രാജഗോപാലൻ
ശ്രീ എം മുകേഷ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഏറെ കുതിപ്പ് നല്‍കാനിടയുള്ള കൊല്ലം-കോഴിക്കോട് ദേശീയ ജലപാത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
കിഫ്ബി ഫണ്ടുപയോഗിച്ച് വികസിപ്പിക്കുന്ന കൊല്ലം-കോവളം, കോഴിക്കോട്-ബേക്കല്‍ അനുബന്ധ പാതകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( സി )
കോഴിക്കോട് നഗരത്തിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും ആയിരത്തി ഒരുനൂറ്റി പതിനെട്ട് കോടി രൂപ മുതല്‍മുടക്കില്‍ കനോലി കനാല്‍ വികസനത്തിന് തയ്യാറാക്കിയിട്ടുള്ള പദ്ധതിയെക്കുറിച്ച് വ്യക്തമാക്കാമോ;
( ഡി )
തിരുവനന്തപുരം ജില്ലയിലെ പാർവതി പുത്തനാറിന്റെ കരയില്‍ പുറമ്പോക്കില്‍ കഴിയുന്നവരെ കനാല്‍ വികസനത്തിനായി പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*164.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുടെ ആക്രമണം നിയന്ത്രിക്കുന്നതിന് പോലീസ് പരാജയപ്പെട്ടെന്ന ആക്ഷേപം പരിശോധന വിധേയമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് പരിശോധന വിധേയമാക്കുമോ;
( ബി )
വാറണ്ട് ഉള്ളവരും ജാമ്യവ്യവസ്ഥ ലംഘിച്ചവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*165.
ശ്രീ എം രാജഗോപാലൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ആഗോള തൊഴില്‍ വിപണിയിലെ അവസരങ്ങള്‍ കരസ്ഥമാക്കുന്നതിനും അഭ്യസ്തവിദ്യരുടെ തൊഴിൽ നെെപുണ്യ വികസനത്തിനും വേണ്ടിയുള്ള നോളജ് ഇക്കോണമി മിഷന് രൂപം നല്‍കിയിട്ടുണ്ടോ; പ്രസ്തുത മിഷന്‍ വഴി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ തൊഴില്‍ മേളകള്‍ ആരംഭിച്ചിട്ടുണ്ടോ; അവയോടുള്ള തൊഴിലന്വേഷകരുടെയും തൊഴില്‍ദാതാക്കളുടെയും പ്രതികരണം എന്താണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മിഷന്റെ വിജയത്തിന് അനിവാര്യമായ ഡിജിറ്റല്‍ ഇക്കോണമി ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ?
*166.
ശ്രീ. എ. രാജ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ബജറ്റില്‍ നടപ്പുവര്‍ഷം താെഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുകയില്‍ ഇരുപത്തി അയ്യായിരം കാേടി രൂപ കുറവുവരുത്തിയത് കാര്‍ഷികവൃത്തിയാേടാെപ്പം താെഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്ന ചെറുകിട കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ സാധാരണ ജനവിഭാഗത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടാേ;
( ബി )
സംസ്ഥാനത്തിന് പാെതുവില്‍ ഗുണകരമാകുംവിധം കേന്ദ്ര ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമാേ?
*167.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ ആൻസലൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നാര്‍ക്കോട്ടിക് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ രാസപദാര്‍ത്ഥ ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഇല്ലാതാക്കുന്നതിനും ആധുനികോപകരണങ്ങളും സാങ്കേതികവിദ്യയുമുള്‍പ്പെടെ ലഭ്യമാക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ശാക്തീകരിക്കുന്നതിനും ലഹരി വിരുദ്ധ പോരാട്ടത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ; മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
മയക്കുമരുന്നിന് അടിമപ്പെട്ടവരെ ലഹരി വിമുക്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
ചെക്പോസ്റ്റുകള്‍ ഇല്ലാതാക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നയം അതിര്‍ത്തികളിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് വിഘാതമാകുമോയെന്ന് അറിയിക്കാമോ?
*168.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളില്‍ കൂടുതൽ ഇളവുകള്‍ വേണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;
( ബി )
ഇ.എസ്.എ. പരിധിയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാനപത്തിന്റെ കാലാവധി എന്നുവരെയാണെന്ന് അറിയിക്കുമോ;
( സി )
2018 -ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി നിലനില്‍ക്കേ ഇ.എസ്.എ. പരിധിയില്‍ മാറ്റം വരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
നോണ്‍ കോര്‍ ആയി പരിഗണിച്ച് ഇളവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
*169.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരുടെ ഇടപെടലിനെക്കുറിച്ച് വ്യക്തത ഇല്ലെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. റിപ്പോര്‍ട്ട് മടക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ മരം മുറിയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ലെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. നിര്‍ദേശം നല്‍കിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
*170.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ഐ ബി സതീഷ്
ശ്രീമതി യു പ്രതിഭ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും ഫലപ്രദമായ സംരക്ഷണമൊരുക്കുന്നതിന് പോലീസിന്റെ ഇടപെടലും ഘടനയും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പൊതുസ്ഥലങ്ങളില്‍ മാത്രമല്ല സെെബറിടങ്ങളിലും സ്വന്തം ഭവനങ്ങളിലും സ്ത്രീകള്‍ ആക്രമണം നേരിടുന്നതിനാല്‍ ആയത് ഫലപ്രദമായി നേരിടാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
കുടുംബശ്രീയുള്‍പ്പെടെയുള്ള സംഘടനകളുടെ പങ്കാളിത്തത്തോടെ ലിംഗ വിവേചനത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് പോലീസ് നേതൃത്വം നല്‍കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
*171.
ശ്രീ. നജീബ് കാന്തപുരം
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്കിന്റെയും സഹായത്തോടെ പുതിയ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
എത്രകാലം കൊണ്ടാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
*172.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകായുക്ത നിയമത്തിലെ ഏതെല്ലാം വകുപ്പുകള്‍ക്കാണ് 2022-ലെ ഓര്‍ഡിനന്‍സ് നമ്പര്‍ 3 പ്രകാരം ഭേദഗതി വരുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഓര്‍ഡിനന്‍സില്‍ വിശദീകരണ കുറിപ്പ് ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
*173.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരികെ എത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കിവരുന്ന സാന്ത്വന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കോവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് ആരംഭിച്ച പദ്ധതിക്ക് ലഭിച്ച പ്രതികരണം സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ;
( സി )
ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( ഡി )
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വിദേശത്തേക്കുള്ള റിക്രൂട്ടിംഗ് സംവിധാനം ശക്തമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*174.
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ മെഡിക്കൽ കോളേജുകളിലും കൽപ്പിത സർവ്വകലാശാലകളിലും അന്‍പത് ശതമാനം സീറ്റിൽ അതത് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലേതിന് സമാനമായ ഫീസ് നടപ്പാക്കണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ ഉത്തരവ് എന്നുമുതൽ കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് വിശദമാക്കുമോ;
( ബി )
സർക്കാർ ക്വാട്ട അന്‍പത് ശതമാനത്തിൽ താഴെയുള്ള കോളേജുകളിൽ അന്‍പത് ശതമാനം വിദ്യാർഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് സാധ്യതയുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ഫീസ് നിരക്ക് മെഡിക്കൽ കോളേജുകളിലെ ഏതൊക്കെ കോഴ്സുകൾക്ക് ബാധകമാണെന്ന് വ്യക്തമാക്കുമോ?
*175.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിനായി ആരംഭിച്ച പ്രവര്‍ത്തനം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; അപ്രകാരം എല്ലാ ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് പ്രസ്തുത ലക്ഷ്യം കെെവരിക്കാന്‍ കഴിയും എന്നറിയിക്കാമോ;
( ബി )
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതിലൂടെ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ മേഖലയിലും എന്തെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാണ്; പ്രസ്തുത കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദാംശങ്ങള്‍ നല്‍കാമോ?
*176.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഡി കെ മുരളി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏകീകൃത തദ്ദേശഭരണ വകുപ്പ് രൂപീകരിച്ചതുവഴി ലക്ഷ്യമാക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫയല്‍ നീക്കം കാര്യക്ഷമമാക്കുന്നതിന് പുതിയ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പിലെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലെെന്‍ ആക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗം മെച്ചപ്പെടുത്തുന്നതിനും പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനും വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ?
*177.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് സംസ്ഥാനത്ത് തുടരെയുണ്ടാകുന്നതായി പറയപ്പെടുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും കാരണം എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം കൊലപാതകങ്ങളെ ആസൂത്രണ ഘട്ടത്തില്‍ തന്നെ കണ്ടെത്തി തടയുന്നതിന് രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംഘര്‍ഷ സാധ്യത മുൻകൂട്ടി കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?
*178.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിതി ആയോഗ് പ്രസിദ്ധീകരിച്ച ദാരിദ്ര്യ സൂചികയില്‍ രാജ്യത്തെ ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമായി കേരളത്തെ കണ്ടെത്തിയിട്ടുണ്ടോ; ഇതിന് അടിസ്ഥാനമായി പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാന പദ്ധതികള്‍ എന്തെല്ലാമെന്നും ഇതിനായി പ്രത്യേക സര്‍വ്വെ നടത്തിയിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനായി എന്തെല്ലാം പദ്ധതികളാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*179.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാന പോലീസിന് ദേശീയ തലത്തില്‍ പരിശീലനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദീകരിക്കാമോ;
( സി )
സൈബര്‍ വിദഗ്ദ്ധരെ സംസ്ഥാന പോലീസ് അക്കാഡമിയില്‍ എത്തിച്ച് പരിശീലനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ;
( ഡി )
സൈബര്‍ സാങ്കേതിക വിദഗ്ദ്ധരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയിക്കാമോ; ഐ.ടി. വിദഗ്ദ്ധരെ പോലീസ് സേനയിലേക്ക് വിന്യസിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*180.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിക്കിടയിലും അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനത്തെ ഐ.ടി. വ്യവസായത്തിന് സാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഐ.ടി. പാര്‍ക്കുകളുടെ വികസനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ;
( സി )
കഴക്കൂട്ടം ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ഡി )
കൊച്ചി ഇന്‍ഫോപാര്‍ക്കിലും സ്മാര്‍ട്ട് സിറ്റിയിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദവിവരം നല്‍കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.