STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4586.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍, മെെനര്‍ ഇറിഗേഷന്‍ എന്നിവ വഴി ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം അനുവദിക്കപ്പെട്ട പ്രവൃത്തി, തുക, അവയുടെ പുരോഗതി എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അപ്പര്‍ കുട്ടനാട്, കുട്ടനാട് മേഖലകളില്‍പ്പെടുന്ന കായലുകളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും സംരക്ഷണത്തിനായി ഈ അഞ്ച് വര്‍ഷം സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4587.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 'കാഞ്ഞിരമുഴി മൈക്രോ ഇറിഗേഷന്‍' പദ്ധതിയുടെ സവിശേഷതകള്‍ വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ എത്ര ഘട്ടത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും, അനുമതി ലഭിച്ച പദ്ധതിയുടെ നിലവിലുള്ള അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ;
( സി )
രണ്ടാംഘട്ട പദ്ധതിക്ക് എപ്പോള്‍ അനുമതി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇതില്‍ ഗുണഭോക്തൃ വിഹിതം ഉദ്ദേശിക്കുന്നുണ്ടോ; ഗുണഭോക്തൃവിഹിതം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4588.
ശ്രീ. എം. എം. മണി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ കാലികമായി നവീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച ഏതെല്ലാം പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇതുവരെ ഏതെല്ലാം പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( സി )
കാലഹരണപ്പെട്ട മൈനര്‍ ഇറിഗേഷന്‍ പ്രോജക്ടുകള്‍ ഉപേക്ഷിക്കുന്നതിനോ അവയെ ശാസ്ത്രീയവും പ്രായോഗികവുമായി പുനര്‍നിര്‍മ്മിക്കുന്നതിനോ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4589.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ജലസ്രോതസ്സുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ജലസ്രോതസ്സുകളുടെ മലിനീകരണം തടയാന്‍ നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത്;
( സി )
മലിനീകരണ പ്രവൃത്തികൾ ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
4590.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ വകുപ്പ് പുതുതായി പ്രൊപ്പോസൽ നൽകിയ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ബജറ്റിൽ ഉൾപ്പെട്ടവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
നബാർഡ് ആർ.ഐ.ഡി.എഫ്. ൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇവയ്ക്ക് നബാർഡിന്റെ അംഗീകാരം ലഭ്യമാകുന്നതിനായുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മേൽ പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ഇ )
നടപ്പ് സാമ്പത്തിക വർഷം നബാർഡ് ആർ.ഐ.ഡി.എഫ്. ൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച മൈനർ ഇറിഗേഷൻ പ്രവൃത്തികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
4591.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാലുകള്‍ മാലിന്യ നിക്ഷേപത്താലും, കാടുപിടിച്ചും തകരാറുകള്‍ സംഭവിച്ചും നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കനാല്‍ സംരക്ഷിക്കുന്നതിന് 2016-17 മുതല്‍ സ്വീകരിച്ചിട്ടുള്ള നടപടികളും അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?
4592.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വിഭാഗങ്ങളുടെ എന്തെല്ലാം പ്രവ‍ൃത്തികള്‍ക്കാണ് നിലവില്‍ ഭരണാനുമതിയുള്ളതെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കാമോ; പ്രസ്തുത ഭരണാനുമതികളുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ വിഭാഗങ്ങള്‍ക്ക് കീഴില്‍ മുന്‍സര്‍ക്കാര്‍ കാലയളവില്‍ അനുമതി ലഭിച്ചതും വിവിധ ഘട്ടങ്ങളിലായി പ്രവൃത്തി പുരോഗമിച്ചുവരുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
4593.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സമഗ്രനീര്‍ത്തട പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിര്‍വ്വഹിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
4594.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ കോണോത്തുപുഴ പുനരുദ്ധരിക്കുന്നതിന് പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ;
( ബി )
ഈ പദ്ധതിക്കായി നബാര്‍ഡിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് എന്തെങ്കിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
നബാര്‍ഡിന്റെ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കാമോ?
4595.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴുവന്നൂര്‍ പഞ്ചായത്തിലെ വലമ്പൂരില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴയാറില്‍ പതിക്കുന്ന കുര്യാപ്പിള്ളി വലിയ തോടിന്റെ ആഴവും വീതിയും വര്‍ദ്ധിപ്പിച്ച് ജലസേചനം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4596.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല മീനച്ചിലാറില്‍ മാലിന്യങ്ങള്‍ തള്ളുന്നതുമൂലം പുഴ മലിനമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് തടയാന്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ വകുപ്പില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ജലാശയങ്ങളെ സംരക്ഷിക്കുന്നതിനായി സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
4597.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈയ്യേറ്റവും മാലിന്യ നിക്ഷേപവും മൂലം നദികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നദികളുടെ പരിപാലനത്തിനായി രൂപീകരിക്കുന്ന നദീതട പരിപാലന അതോറിറ്റിക്ക് എന്തൊക്കെ അധികാരങ്ങളുണ്ടാകുമെന്നും ആയതിന്റെ പ്രവര്‍ത്തനം എപ്പോള്‍ തുടങ്ങുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
4598.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ പുഴകളുടെയും തോടുകളുടെയും പാര്‍ശ്വ സംരക്ഷണത്തിനായി സ്ഥലം എം.എല്‍.എ. യുടെ ശിപാര്‍ശയോടെ എത്ര അപേക്ഷകളാണ് 2019-20 മുതല്‍ വകുപ്പില്‍ ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയിട്ടുള്ളതെന്നും ഏതൊക്കെ പദ്ധതികള്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രസ്തുത പദ്ധതിക്കായി കണക്കാക്കിയ തുക അടക്കമുള്ള വിശദാംശങ്ങള്‍ സഹിതം അറിയിക്കാമോ;
( സി )
2019-20 മുതല്‍ നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതെന്നും അടങ്കല്‍ തുകയും അവയുടെ നിലവിലെ അവസ്ഥയും വ്യക്തമാക്കാമോ?
4599.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പള്ളി, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലെ ജലമൊഴുക്ക് സുഗമമാക്കുന്നതിന് നടത്തിവരുന്ന ഡ്രെഡ്ജിംഗ് നടപടികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;
( ബി )
കുട്ടനാട്ടിലെ കായലുകളിലും ആറുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മറ്റും നീക്കം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
തോട്ടപ്പള്ളിയിലേക്കും തണ്ണീര്‍മുക്കത്തേയ്ക്കും നിര്‍ദേശിച്ചിട്ടുള്ള കനാലുകള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
4600.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല മരക്കപ്പാടം കാപ്പ് നവീകരണം എന്ന പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമാേ?
4601.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതലുള്ള പ്രളയവും പ്രകൃതിക്ഷോഭവും മൂലം മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് കായലില്‍ മണ്ണും എക്കലും നിറഞ്ഞ് കായലിന്റെ സംഭരണശേഷി കുറഞ്ഞിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വഞ്ചിയിറക്കാനും വലയിടാനും പ്രയാസം നേരിടുന്നതായും മത്സ്യസമ്പത്ത് നശിക്കുന്നതായുമുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കായലില്‍ അടിഞ്ഞുകൂടിയ മണ്ണും, എക്കലും നീക്കം ചെയ്യുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
4602.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉണ്ടായ പ്രളയങ്ങളില്‍ കായലുകളിൽ അടിഞ്ഞുകൂടിയ എക്കലും മണലും അടിയന്തരമായി നീക്കം ചെയ്ത് ആഴംകൂട്ടി സമീപ പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും കൃഷി നാശവും തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4603.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ പുറമണ്ണൂര്‍ പ്രദേശത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കടുത്ത ജലക്ഷാമം മൂലം കൃഷിക്കാര്‍ നേരിടുന്ന പ്രയാസം ഒഴിവാക്കുന്നതിനായി തൂതപ്പുഴയിലെ ആശാരിക്കടവ് ഇറിഗേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
4604.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.സി.കനാല്‍ ഗതാഗത യോഗ്യമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
എ.സി.കനാലില്‍ പോള നീക്കം ചെയ്യുന്നതിനും ആഴം കൂട്ടുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4605.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കനാലുകള്‍ കാടുപിടിച്ചും മാലിന്യ നിക്ഷേപത്താലും തകരാറുകള്‍ സംഭവിച്ചും നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കനാലുകള്‍ ശുചീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത കനാലുകള്‍ സംരക്ഷിക്കാന്‍ 2016-17 മുതല്‍ സ്വീകരിച്ച നടപടികളും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?
4606.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഒമ്പതാം വാർഡിലെ കാരക്കാട് ചങ്ങാടക്കടവ് ഭാഗവും തലപ്പലം പഞ്ചായത്തിലെ പത്താം വാർഡിലെ ഇളപ്പുങ്കൽ പ്രദേശവും തമ്മിൽ ബന്ധിപ്പിച്ച് മീനച്ചിലാറിൽ ഒരു ചെക്ക് ഡാം കം കോസ്‌വേ നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4607.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ ആലക്കോട് പഞ്ചായത്തിലെ പച്ചാണിയിലുള്ള ചെക്ക് ഡാമിന്റെ ഷട്ടറുകൾ ഉപയോഗശൂന്യമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിട്ടുണ്ടോ; ആയത് നവീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ?
4608.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി-ഒന്നാം വാർഡിലെ ചെങ്ങാംകുന്ന് പ്രദേശവും കാഞ്ഞിരപ്പിള്ളി മണ്ഡലത്തിലെ ചിറക്കടവ്- പത്താം വാർഡിലെ വാളക്കയം പ്രദേശവും തമ്മിൽ ബന്ധിപ്പിച്ച് മണിമലയാറ്റിൽ ഒരു ചെക്ക് ഡാം കം കോസ്‌വേ നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4609.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിന്റെ കിഴക്കുവശത്ത് പുഴയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തുകളുടേയും കടമക്കുടി, മുളവുകാട് പഞ്ചായത്തുകളുടേയും തീരപ്രദേശങ്ങള്‍ പല ഭാഗങ്ങളും ഇടിഞ്ഞ് പോവുന്നത് ഇവിടെ താസമിക്കുന്ന പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീക്ഷണി ഉര്‍ത്തുന്നതിനാല്‍ പ്രസ്തുത തീരപ്രദേശങ്ങള്‍ കെട്ടി സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
എങ്കില്‍ ഇതുസംബന്ധിച്ച് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
വീടുകള്‍ ഇടിഞ്ഞുപോകുന്നതിനാല്‍ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി പ്രസ്തുത മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച അപേക്ഷകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
4610.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കടൽക്ഷോഭം തടയുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളോ പദ്ധതികളോ സർക്കാറിന്റെ പരിഗണനയിൽ ഉണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഇത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് സർക്കാറിലേക്ക് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഇറിഗേഷൻ വകുപ്പ് മുഖേന നടപ്പിലാക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ പദ്ധതികളുടെയും വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
4611.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ വാടാനപ്പള്ളി പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ 2018 മുതല്‍ നാളിതുവരെ സംഭവിച്ച നാശനഷ്ടങ്ങള്‍ എന്തൊക്കെയാണെന്നും അവ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന വാടാനപ്പള്ളി പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
4612.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ കടലാക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തീരസംരക്ഷണത്തിന് പുലിമുട്ട് നിര്‍മ്മാണത്തിനാവശ്യമായ പാറ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കെ.ഐ.ഐ.ഡി.സി.ലിമിറ്റഡ് (കിഡ്ക് ) മുഖേന നടപ്പിലാക്കുന്ന പുലിമുട്ട് നിര്‍മ്മാണത്തിന് പാറയുടെ ലഭ്യതയ്ക്ക് കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പുലിമുട്ട് നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതിയെകുറിച്ച് വിശദമാക്കാമോ?
4613.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ കടലാക്രമണം രൂക്ഷമായ മാടായി, മാട്ടൂൽ ഗ്രാമപഞ്ചായത്തുകളിൽ പുതിയ കടൽഭിത്തി നിർമ്മിക്കുന്നതിന് 2019-20 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച 16 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4614.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിപ്പുറം പഞ്ചായത്തിലെ ചെട്ടിയാം കുണ്ട്-മാപ്പിളായ എന്ന സ്ഥലത്ത് വി.സി.ബി. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ ആയകെട്ട് ലിസ്റ്റും ആയകെട്ട് മാപ്പും റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4615.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ബദിയഡുക്ക പഞ്ചായത്തിലെ പള്ളിക്കണ്ടത്തിലെ തടയണ എപ്പോൾ നിർമ്മിച്ചതാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര രൂപ മുടക്കിയാണിത് നിർമ്മിച്ചതെന്നും നാളിതുവരെ അറ്റകുറ്റപ്പണികൾക്കായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഈ തടയണ നവീകരിക്കാത്തതിനാൽ പ്രദേശത്തെ കർഷകർക്ക് വേനലിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ തടയണ പുതുക്കിപ്പണിയുന്നതാണോ നവീകരിക്കുന്നതാണോ കൂടുതൽ പ്രയോജനകരവും പ്രായോഗികവുമെന്ന് വ്യക്തമാക്കാമോ; ആയതിന് ആവശ്യമായ തുക എത്രയാണെന്നും പ്രസ്തുത തുക അനുവദിക്കുമോയെന്നും വെളിപ്പെടുത്തുമോ ;
( ഇ )
പ്രസ്തുത തടയണ എപ്പോൾ കർഷകർക്ക് ഉപയോഗപ്രദമാകുമെന്ന് വ്യക്തമാക്കാമോ?
4616.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ മണ്ഡലത്തിൽ ചെറുകിട ജലസേചന വിഭാഗം മുഖാന്തിരം 2016 ജൂൺ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ക്കുളള തുക എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
നിർമ്മാണം പുരോഗമിക്കുന്ന പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
4617.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ അസി.എഞ്ചിനീയര്‍മാരുടെ ഒഴിവ് നിലവിലുണ്ടോയെന്നും ഉണ്ടെങ്കില്‍ എത്ര ഒഴിവുകളുണ്ടെന്നും വിശദമാക്കുമോ?
4618.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റിയില്‍ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് -1 തസ്തികയില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ച എത്ര അസി. എഞ്ചിനീയര്‍മാര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ? ഇവരില്‍ എത്ര പേര്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ക്വാട്ടയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2021 ജനുവരി മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ജല അതോറിറ്റിയില്‍ നിന്ന് എത്ര അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ റിട്ടയര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കേരള ജല അതോറിറ്റിയില്‍ നിലവില്‍ എത്ര അസി. എഞ്ചിനീയര്‍മാരുടെ ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ? ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തു നടപടിയാണ് ജലവിഭവ വകുപ്പ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?;
( ഡി )
അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ കുറവ് 2024-ല്‍ കമ്മീഷന്‍ ചെയ്യേണ്ട ജലജീവന്‍ മിഷന്‍ പദ്ധതികളെ ഏതെങ്കിലും തരത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ടോ എന്ന് വിശദമാക്കുമോ?
4619.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേമ്പനാട്ടുകായലിലും പരിസര പ്രദേശങ്ങളിലും കായലുകളില്‍ പുതുതായി രൂപം കൊണ്ട മണല്‍തിട്ടകള്‍ ജലഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കായലുകളിലും ബോട്ടുചാലുകളിലും ജെട്ടികളിലും രൂപം കൊണ്ട മണല്‍ തിട്ടകള്‍ മാറ്റുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
4620.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാഞ്ഞൂര്‍ പഞ്ചായത്തിലെ 2,9 വാര്‍ഡുകളില്‍ എം.വി.ഐ.പി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് ) സ്ഥലത്ത് അംഗന്‍വാടി പണിയുന്നതിനാവശ്യമായ ഭൂമി അനുവദിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
അംഗന്‍വാടി നിര്‍മ്മാണത്തിനുള്ള പ്ലാനും പ്രൊപ്പോസലും സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; എന്നാണ് ഇവ ലഭിച്ചത്; ആയതിന്റെ കോപ്പി ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമോ; വിശദീകരിക്കാമോ?
4621.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പുഴകളുടെയും തോടുകളുടെയും കെെവഴികളില്‍ വകുപ്പ് മുഖേന നിര്‍മ്മിച്ചിട്ടുള്ള പാലങ്ങള്‍, കലുങ്കുകള്‍ എന്നിവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഏതെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിര്‍മ്മിതികളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വകുപ്പ് കണ്ടെത്തിയിട്ടുള്ളത് ഏതെല്ലാമാണ്; ഇതിനായി എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
4622.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ കളിവീട് അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കാന്‍ ജലസേചന വകുപ്പിന്റെ സ്ഥലം വിട്ടുനല്‍കുന്നതിനു വേണ്ടി സ്ഥലം എം.എല്‍.എ. നല്‍കിയ കത്തിന്മേല്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം വിട്ടുനല്‍കാന്‍ നിലവിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
അംഗന്‍വാടി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓല കെട്ടിടത്തിന്റെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സ്ഥലം എന്നത്തേക്ക് കൈമാറാന്‍ കഴിയുമെന്ന് അറിയിക്കാമോ?
4623.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ജല ഗുണനിലവാര ലാബ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4624.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നാളിതുവരെ വാട്ടര്‍ചാര്‍ജ്ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കുവാനുള്ള കുടിശ്ശിക എത്ര; കുടിശ്ശിക വരുത്തിയ പ്രസ്തുത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേര് സഹിതം വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
ഇത് ഈടാക്കുവാൻ വാട്ടര്‍ അതോറിറ്റി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
4625.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുകുന്ന് പഞ്ചായത്തിലെ ബാപ്പുക്കലില്‍ പാലത്തോടുകൂടിയ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മിക്കുന്നതിന് ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4626.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
2018-ലെ കേരള ജലസേചനവും ജലസംരക്ഷണവും ഭേദഗതി നിയമപ്രകാരം ജലസ്രോതസ്സുകൾ മലിനപ്പെടുത്തിയതിന് കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ എത്ര പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
4627.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ബാവിക്കര തടയണയോട് ചേര്‍ന്ന് പാലം നിര്‍മ്മിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഡിസൈന്‍ പ്രകാരം ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4628.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ അധിവസിക്കുന്ന കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ‍ജലവിഭവ വകുപ്പിന്റെ യീല്‍ഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതിനാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുടിവെളള പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ക്കായി എത്ര യീല്‍ഡ് ടെസ്റ്റിംഗ് മെഷീനുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഭൂഗര്‍ഭ ജലവകുപ്പിന് വേണ്ടത്ര യീല്‍ഡ് ടെസ്റ്റിംഗ് മെഷീന്‍ അനുവദിക്കുന്നതിനോ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനോ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4629.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ലാബുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഗ്രാമീണ മേഖലയിലെ കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള ജലം ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം വെളിപ്പെടുത്തുമോ;
( സി )
ഇതിനായി മൊബൈല്‍ ലാബ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
സ്വകാര്യ കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള ജലം യഥാകാലം ഗുണനിലവാര പരിശോധന നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനുള്ള സംവിധാനം വ്യക്തമാക്കുമോ;
( ഇ )
ജലജന്യ രോഗങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് ഗ്രാമീണ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും കൂടുതല്‍ കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗയോഗ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4630.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിലെ ഇടവ ഗ്രാമപഞ്ചായത്തിലെ വെറ്റക്കട മുതൽ ഓടയം വരെ കടൽഭിത്തി നിർമ്മിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
4631.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിൽ അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുണ്ടോ;
( ബി )
ജലവിഭവ വകുപ്പിന് കീഴിൽ വിവിധ വിഭാഗങ്ങളിൽ നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് പി.എസ്.സി. ലിസ്റ്റിൽ നിന്നും നിയമനം നൽകുന്നതിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സമയബന്ധിതമായി നടപടി സ്വീകരിക്കുമോ;
( സി )
ജലവിഭവ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ ഉയർന്ന എഞ്ചിനീയർ തസ്തികകളിലേക്കുള്ള പ്രൊമോഷൻ നടപടികൾ നിർത്തിവച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഉയർന്ന തസ്തികകളിലേക്കുള്ള പ്രമോഷൻ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ജലവിഭവ വകുപ്പിൽ ആകെ എത്ര എഞ്ചിനീയർ തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നതെന്ന് തസ്തിക തിരിച്ച് കണക്ക് നൽകാമോ; ഇവ നികത്തുന്നതിന് നിലവിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4632.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ജല മലിനീകരണം കാരണം ശുദ്ധമായ കുടിവെള്ള ലഭ്യത കുറ‍ഞ്ഞുവരുന്നത് ഗൗരവമായി കാണുന്നുണ്ടോ; കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നുതിനുമായി നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
ജലസ്രോതസ്സുകളുടെ സംരക്ഷണവും മലിനീകരണ നിയന്ത്രണവും ഉറപ്പാക്കുന്നതിന് ഏതെങ്കിലും പ്രത്യേക അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ശുദ്ധജല ലഭ്യതയുള്ള ജലസ്രോതസ്സുകളുടെയും മാലിന്യ മുക്തമാക്കി ശുദ്ധജല സ്രോതസ്സായി ഉപയോഗിക്കാവുന്നവയുടെയും പട്ടിക നിലവിലുണ്ടോ; ഇല്ലെങ്കില്‍ ചെറുതും വലുതുമായ ഇത്തരം സ്രോതസ്സുകളുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിയ്ക്കുന്നതിനും അവയുടെ സംരക്ഷണത്തിനുമായി നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4633.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തുകളിൽ ജലജീവൻ മിഷനിൽ ഉള്‍പ്പെടുത്തി അനുവദിച്ച കുടിവെള്ള പദ്ധതികൾ ഏതെല്ലാമാണെന്നും വകയിരുത്തിയ തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായുള്ള സർക്കാർ വിഹിതം, ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം, ഗുണഭോക്തൃ വിഹിതം, നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് വിഹിതം എന്നിവ എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയനുസരിച്ച് എത്ര കുടിവെള്ള കണക്ഷനുകളാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
ഈ പദ്ധതി മുഖേന നിലവിൽ എത്ര കണക്ഷൻ നൽകിയെന്നും ലക്ഷ്യമിട്ട മുഴുവൻ കണക്ഷനുകളും എപ്പോൾ നൽകാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
4634.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി ആറ് പഞ്ചായത്തുകളിലായി വാട്ടര്‍ കണക്ഷന് അപേക്ഷിച്ചവരുടെ എണ്ണം എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഇനി നല്‍കാനാകുമെന്നുമുള്ള വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
4635.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തച്ചനാട്ടുകര-അലനല്ലൂര്‍-കോട്ടോപ്പാടം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി എപ്പോൾ ആരംഭിക്കാൻ സാധിക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4636.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ജീവനക്കാരുടെ അഭാവംമൂലം ജലജീവൻ പോലെ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കാലതാമസവും തടസ്സവും വരുന്നതായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലയില്‍ ജലവിഭവ വകുപ്പിന്റെ കീഴില്‍ എത്ര ജീവനക്കാരുടെ ഒഴിവുകളാണ് നിലവിലുളളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ജലജീവൻ പോലുള്ള പദ്ധതികള്‍ തുടര്‍ച്ചയായി ചെയ്യേണ്ടതിനാല്‍ ഒഴിവുള്ള തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച് പദ്ധതികളില്‍ വരുന്ന കാലതാമസം ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4637.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ പുതിയ പ്രൊജക്ട് ഡിവിഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4638.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം എത്ര കുടുംബങ്ങൾക്ക് പുതിയ വാട്ടർ കണക്ഷൻ നൽകിയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം പൊതുജനങ്ങളിൽ എത്തിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4639.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തിലെ കുടിവെളള പദ്ധതിയുടെ ഭാഗമായി ആര്യാട് വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
കലവൂരില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മാണം തടസ്സപ്പെട്ടത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4640.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ക്ക് നല്‍കാനുള്ള തുക കൊടുത്ത് തീര്‍ക്കാത്തതിനാല്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏതെങ്കിലും കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
( സി )
കരാറുകാർക്കുള്ള കുടിശ്ശിക കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണത്തെ ബാധിക്കാത്തവിധം സംവിധാനമൊരുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4641.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഴക്കാലത്ത് നഗര പ്രദേശങ്ങളില്‍ വെള്ളക്കെട്ടുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കനാലുകളും തോടുകളും വൃത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( സി )
സമയബന്ധിതമായി ഇവ വൃത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?
4642.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോന്നിന്റെയും നിലവിലെ അവസ്ഥയും വിശദീകരിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി എത്ര പുതിയ കണക്ഷനുകളാണ് നല്‍കിയതെന്ന് വ്യക്തമാക്കാമോ?
4643.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ടാപ്പ് പദ്ധതി വിശദീകരിക്കാമോ; വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
എല്ലാവര്‍ക്കും കുടിവെള്ളം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രസ്തുത പദ്ധതി വിഭാവനം ചെയ്യുന്ന ദൗത്യം വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുവാന്‍ വേണ്ട ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ എന്തെല്ലാമാണ്; അതിനായി വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
4644.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ ജല ജീവന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പദ്ധതിക്കായി കണ്ടെത്തിയ ഗുണഭോക്താക്കളുടെ എണ്ണവും വകയിരുത്തിയ തുകയും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
4645.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടത്തിവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓരോന്നും നിലവിൽ എത്ര ഉപഭോക്താക്കൾക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
4646.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണനിലവാരമില്ലാത്തതും മലിനവുമായ കുടിവെള്ളം ലോറികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതായുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് തടയുന്നതിനും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും സ്വീകരിച്ചി‌ട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
4647.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ 8 അംഗൻവാടികൾക്കുളള കുടിവെള്ള കണക്ഷന് വേണ്ടി ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.50 ലക്ഷം രൂപ കേരള വാട്ടർ അതോറിറ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടും നാളിതുവരെ കുടിവെള്ള വിതരണം സാധ്യമായിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കാലതാമസം കൂടാതെ പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
4648.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള കണക്ഷന് സെല്‍ഫ് മീറ്റര്‍ റീഡിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് മുഴുവൻ ഈ സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത പദ്ധതിക്കായി ഇന്റര്‍നെറ്റ് ലഭ്യത എല്ലാ സ്ഥലങ്ങളിലും ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4649.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇരുപത്തിനാല് മണിക്കൂറും ഗുണമേന്മയുള്ള കുടിവെള്ളം എത്തിക്കുവാന്‍ കഴിയുന്നുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇത് എപ്പോൾ സാധ്യമാകുമെന്നും ഇതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്താണെന്നും അറിയിക്കാമോ; വിശദമാക്കുമോ?
4650.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നഗരസഭ പ്രദേശത്ത് കുടിവെള്ള പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നിലവിലുള്ള എ.സി. പൈപ്പുകള്‍ മാറ്റി നഗര പ്രദേശങ്ങള്‍ക്ക് അഭികാമ്യമായ രീതിയില്‍ ശുദ്ധജല വിതരണം നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
4651.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയുടെ കീഴിൽ ശുദ്ധീകരണ ശാലകൾ ഇല്ലാത്ത എത്ര ചെറുകിട കുടിവെള്ള പദ്ധതികൾ ഉണ്ട്; അവ ഏതൊക്കെയാണെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടിവെള്ള പദ്ധതികളിൽ ശുദ്ധീകരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4652.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകൾ കേന്ദ്രീകരിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന സംവിധാനം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇപ്രകാരമുള്ള ലാബുകൾ എത്ര സ്കൂളുകളിൽ സ്ഥാപിച്ചിട്ടുണ്ട്;
( ബി )
ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
4653.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല ഗ്രാമപഞ്ചായത്തുകളിലും ഇപ്പോഴും ശുദ്ധജല വിതരണം പര്യാപ്തമായ രീതിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജലജീവന്‍ മിഷനിൽ ഈ സാമ്പത്തിക വര്‍ഷം അനുമതി നല്‍കിയിട്ടുള്ള പദ്ധതികള്‍ എത്രയെന്ന് വിശദമാക്കാമോ?
4654.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവിഭവ വകുപ്പിന് കീഴിൽ എത്ര ഡാമുകൾ ഉണ്ട്; ഇതിൽ ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട് എത്ര ഡാമുകൾ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്; എന്തൊക്കെ പ്രവൃത്തികളാണ് ടൂറിസവുമായി ബന്ധപ്പെട്ട് വകുപ്പ് ചെയ്തതെന്ന് വ്യക്തമാക്കാമോ?
4655.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ഉപയോഗപ്പെടുത്താതെ കിടക്കുന്ന ഭൂമി പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് മണ്ഡലത്തില്‍ പാനൂര്‍ നഗരസഭയില്‍ എലാങ്കോട് കാപ്പുമ്മലിലെ മൂന്ന് ഏക്കറോളം വരുന്ന സ്ഥലം ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലാണോ; പ്രസ്തുത സ്ഥലം കായിക വകുപ്പിന് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് വിട്ടുനല്‍കുമോ; വിശദമാക്കാമോ;
( സി )
കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ കോട്ടയം പഞ്ചായത്തിലും അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ മൊകേരി പഞ്ചായത്തിലും ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി വിട്ടുനല്‍കണമെന്ന അപേക്ഷയില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
4656.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കുടിവെള്ള കണക്ഷനുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കുടിവെള്ള കണക്ഷനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആക്കുന്നതിനുവേണ്ട സംവിധാനം വാട്ടര്‍ അതോറിറ്റിയുടെ എല്ലാ ഓഫീസുകളിലും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4657.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി പേപ്പര്‍ രഹിത ബില്ലിംഗ് സംവിധാനം സംസ്ഥാനം മുഴുവനും നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനം നടപ്പിലാക്കിയതുമൂലം സര്‍ക്കാര്‍ ഓഫീസുകളിലെ കുടിവെള്ള ബില്ലുകള്‍ ഫയല്‍ മുഖേന പാസ്സാക്കാന്‍ പ്രയാസം നേരിടുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
സര്‍ക്കാര്‍ ഓഫീസുകളിലെ ബില്ലുകള്‍ ഇ-മെയില്‍ വഴി നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കാമോ?
4658.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
13.08.2021 ലെ 11647/E9/2021/KWA നമ്പര്‍ ഉത്തരവ് പ്രകാരം എത്ര എല്‍.ഡി./യു.ഡി. ക്ലാര്‍ക്കുമാരെയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തില്‍ നിന്നും സ്ഥലംമാറ്റിയിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം കേന്ദ്ര കാര്യാലയത്തില്‍ നിന്നും സ്ഥലം മാറ്റിയവരില്‍ എത്രപേരെ അതേ സ്റ്റേഷനില്‍ തന്നെ വീണ്ടും മാറ്റി നിയമിച്ചിട്ടുണ്ടെന്നും എത്ര പേരുടെ സ്ഥലംമാറ്റം റദ്ദ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ; ഇത്‌ സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
കേന്ദ്ര കാര്യാലയത്തില്‍ നിന്നും സ്ഥലംമാറ്റിയ എത്ര ജീവനക്കാരെ വിടുതല്‍ ചെയ്തിട്ടുണ്ടെന്നും ഇനി എത്രപേരെ വിടുതല്‍ ചെയ്യാനുണ്ടെന്നും അറിയിക്കാമോ;
( ഡി )
പൊതു സ്ഥലംമാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ട ജീവനക്കാരെ പകരം ജീവനക്കാരന്‍ വരുന്നതുവരെ കാത്തുനില്‍ക്കാതെ വിടുതല്‍ ചെയ്യണമെന്ന് 06.09.2021 ലെ 1544/ഇ1/2021/KWA പ്രകാരം കേന്ദ്ര കാര്യാലയം പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ ആയതിനുള്ള കാരണവും വ്യക്തമാക്കാമോ?
4659.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍കാരുടെ പ്രതിമാസ പെന്‍ഷന്‍ ആദ്യമായി മുടങ്ങിയതും പെന്‍ഷന്‍ ആനുകൂല്യങ്ങളായ ഡി.സി.ആര്‍.ജി., കമ്മ്യൂട്ടേഷന്‍, പി.എഫ്.ക്ലോഷര്‍, ടെര്‍മിനല്‍ സറണ്ടര്‍ തുടങ്ങിയവ വര്‍ഷങ്ങളായി കുടിശ്ശികയായതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാമോ;
( സി )
വാട്ടര്‍ അതോറിറ്റിയിലെ ശമ്പള/പെന്‍ഷന്‍ പരിഷ്കരണം വൈകുന്നത് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
4660.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയിലെ 52 ടൈപ്പിസ്റ്റ് തസ്തികകള്‍ റദ്ദ് ചെയ്തതിന്റെ കാരണം വ്യക്തമാക്കുമോ; ഏതൊക്കെ ഓഫീസുകളിലെ തസ്തികകളാണ് റദ്ദ് ചെയ്തത്;
( ബി )
വാട്ടര്‍ അതോറിറ്റിയില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ സ്ഥാനക്കയറ്റം നടത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്ഥാനക്കയറ്റം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
തസ്തിക റദ്ദ് ചെയ്തത് നിലവിലുള്ളവരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമോ; എങ്കില്‍ ഇത് എപ്രകാരം പരിഹരിക്കുമെന്നറിയിക്കുമോ;
( ഡി )
തസ്തിക റദ്ദ് ചെയ്തത് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജല അതോറിറ്റിയില്‍ റദ്ദ് ചെയ്ത ടൈപ്പിസ്റ്റ് തസ്തികകള്‍ പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4661.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ്/വാട്ടർ അതോറിറ്റി/ഭൂഗർഭ ജല വകുപ്പ് എന്നിവിടങ്ങളിൽ ഐ.ടി.ഐ. (എൻ.സി.വി.ടി.), കെ.ജി.സി.ഇ., വി.എച്ച്.എസ്.ഇ. എന്നിവ അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികകളിൽ ഡിപ്ലോമ, ബി.ടെക്, എം.ടെക് തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കുന്നത് മൂലവും ഉയർന്ന യോഗ്യതയുള്ളവർ സ്വാഭാവികമായും ഉയർന്ന മാർക്ക് നേടി റാങ്ക് പട്ടികയിൽ ഇടം പിടിക്കുന്നത് കാരണവും അടിസ്ഥാന യോഗ്യത മാത്രമുള്ളവർക്ക് അവസരം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്ര സർക്കാർ സർവീസുകളിൽ ഐ.ടി.ഐ.(എൻ.സി.വി.ടി.), കെ.ജി.സി.ഇ., വി.എച്ച്.എസ്.ഇ. എന്നിവ അടിസ്ഥാന യോഗ്യതയായി ആവശ്യമുള്ള തസ്തികകളിൽ ആ യോഗ്യത മാത്രം ഉള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ സർവീസുകളിൽ ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴ്ന്ന തസ്തികകളും ഉയർന്ന തസ്തികകളും പ്രാപ്യമാകുമ്പോൾ താഴ്ന്ന യോഗ്യതകൾ മാത്രമുള്ളവർക്ക് അവസരം നഷ്ടപ്പെടുന്നത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4662.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ടൈപ്പിസ്റ്റ്, യു.ഡി. ടൈപ്പിസ്റ്റ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ഉള്‍പ്പെടെ ടൈപ്പിസ്റ്റുമാരുടെ എത്ര അനുവദനീയമായ തസ്തികകളാണ് നിലവിലുള്ളതെന്ന് കാറ്റഗറി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ഏതെല്ലാം ഓഫീസുകളിലാണ് ടൈപ്പിസ്റ്റ് തസ്തികകള്‍ നിലവിലുള്ളതെന്ന് ഓഫീസിന്റെ പേരും തസ്തികകളുടെ എണ്ണവും തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
14.05.2019 ലെ സ.ഉ.(എം.എസ്.) നം.33/2020/WRD പ്രകാരം അന്‍പത്തിരണ്ട് എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികകള്‍ റദ്ദ് ചെയ്യുന്നതിന് മുമ്പ് വാട്ടര്‍ അതോറിറ്റിയിലെ അനുവദനീയമായ ടൈപ്പിസ്റ്റ് തസ്തികകളുടെ എണ്ണം എത്ര ആയിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
അന്‍പത്തിരണ്ട് എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികകള്‍ റദ്ദ് ചെയ്യുന്നതിന് മുമ്പ് വാട്ടര്‍ അതോറിറ്റിയിലെ ഏതെല്ലാം ഓഫീസുകളിലാണ് ടൈപ്പിസ്റ്റുമാരുടെ തസ്തിക നിലവിലുണ്ടായിരുന്നതെന്ന് ഓഫീസിന്റെ പേരും തസ്തികകളുടെ എണ്ണവും തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?
4663.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോണ്‍ പ്ലാന്‍ ഗ്രാന്റ് ലഭിക്കാത്തതിനാല്‍ ജല അതോറിറ്റിയില്‍ ആദ്യമായി പെന്‍ഷന്‍ വിതരണം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പെന്‍ഷന്‍ സമയബന്ധിതമായി കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?
4664.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീടുകള്‍ ക്രയവിക്രയം നടത്തുമ്പോള്‍ കുടിവെള്ള കണക്ഷനുകളുടെ ഉടമസ്ഥാവകാശം മാറ്റാന്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നതിനുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഏകജാലക സംവിധാനം നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
4665.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ നിയോജക മണ്ഡലത്തിൽ 2016 ജൂൺ മുതൽ 2021 ഓഗസ്റ്റ് വരെ കേരള വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കാൻ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിക്കും വകയിരുത്തിയ തുകയും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
നിർമ്മാണം പുരോഗമിക്കുന്ന പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
4666.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ജില്ല ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് മലപ്പുറത്ത് നിന്ന് മാറ്റാന്‍ തിരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള സാഹചര്യം വിശദമാക്കാമോ;
( ബി )
ജില്ലാ ആസ്ഥാനത്ത് നിന്നും ഇത്തരം ഓഫീസുകള്‍ മാറ്റുന്നതിലൂടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ പ്രസ്തുത തീരുമാനം പുന:പരിശോധിക്കുവാന്‍ തയ്യാറാകുമോയെന്ന് അറിയിക്കാമോ?
4667.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നഗരസഭയിലും അമ്പലപ്പുഴ മണ്ഡലത്തിലെ പഞ്ചായത്തുകളിലും കുടിവെളള പദ്ധതികളുടെ വിതരണ പെെപ്പുകള്‍ തുടരെ പൊട്ടുന്നതുമൂലം കുടിവെളള വിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുമരാമത്ത് റോഡുകളില്‍ സ്ഥാപിച്ചിട്ടുളള പെെപ്പുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യാത്തതുമൂലം കുടിവെളള വിതരണം തടസ്സപ്പെടുന്നതായി നിരന്തരപരാതി ഉണ്ടായിട്ടും ആയതിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
വകുപ്പ് മന്ത്രി പങ്കെടുത്തതും ആലപ്പുഴ കളക്ടറേറ്റില്‍ ചേർന്നതുമായ കുടിവെളളം സംബന്ധിച്ച യോഗത്തില്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിലെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത യോഗ തീരുമാനമനുസരിച്ച് അമ്പലപ്പുഴ മണ്ഡലത്തില്‍ പുതിയ കുഴല്‍കിണറുകള്‍ സ്ഥാപിക്കുന്നതിനും കേടായതും ശേഷികുറഞ്ഞവയുമായ മോട്ടോറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും സ്വീകരിച്ച നടപടി ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്‌തമാക്കാമോ?
4668.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃത് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ കാ‍ഞ്ഞാണി മുതല്‍ പഞ്ചാരമുക്ക് വരെയുള്ള പതിനഞ്ചര കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗങ്ങളില്‍ വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
റെസ്റ്റൊറേഷന്‍ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
4669.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കോതമംഗലം-പെരുമ്പന്‍കുത്ത് റോഡില്‍ തട്ടേക്കാട് മുതല്‍ കുട്ടമ്പുഴ വരെയുള്ള 8 കിലോമീറ്റര്‍ ദൂരം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ റോഡ് നിര്‍മ്മാണത്തിനായി മാറ്റിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ ഇവിടെ റോഡ് നിര്‍മ്മാണത്തിനു വേണ്ടി മാറ്റിയ 8 കിലോമീറ്റര്‍ ദൂരത്തിലുള്ള പൈപ്പ് ലൈന്‍ നാളിതുവരെയായി പുനസ്ഥാപിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇവിടെ മാറ്റിയ പൈപ്പ് ലൈന്‍ പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് തുക കൈമാറിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കുടിവെള്ളക്ഷാമ‌ം നേരിടുന്ന സാഹചര്യത്തില്‍ ഇവിടെ വേഗത്തില്‍ പൈപ്പുകള്‍ പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4670.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ കുടന്നുപോകുന്നതും വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ളതുമായ വേട്ടുണ്ട വരപ്പുറത്ത് കണ്ടി ജപ്പാന്‍ റോഡ് നവീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് അനുമതി നൽകുന്നതിന് തടസ്സം എന്തെന്നറിയിക്കാമോ;
( സി )
പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രസ്തുത റോഡ് നവീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന് അടിയന്തരമായി അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.