STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4534.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറസ്‌ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ ആരണ്യം എന്ന മാസികയ്ക്ക് നിലവില്‍ എത്ര വരിക്കാർ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ മാസികയുടെ എത്ര കോപ്പികള്‍ അച്ചടിക്കുന്നുണ്ട്;
( സി )
ഇവ സൗജന്യമായി വിതരണം ചെയ്യുന്നത് ആര്‍ക്കൊക്കെയാണെന്നും അതിന്റെ മാനദണ്ഡം എന്തെന്നും അറിയിക്കാമോ;
( ഡി )
വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ഈ മാസിക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
4535.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ 2016 മുതൽ 2021 വരെയുള്ള കാലയളവിൽ കാവുകൾ, കണ്ടൽക്കാടുകൾ എന്നിവ സംരക്ഷിക്കുന്നതിനായി വനം വകുപ്പ് ധനസഹായം നൽകിയിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ പ്രസ്തുത കാവുകളും കണ്ടൽക്കാടുകളും ഏതെല്ലാമെന്നും ധനസഹായമായി ഓരോ കാവുകൾക്കും കണ്ടൽക്കാടുടമകൾക്കും നൽകിയ തുക എത്രയെന്നും അറിയിക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലും സ്ഥാപനങ്ങളിലും വനം വകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം നക്ഷത്രവനം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?
4536.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പ്രാെമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് റൂള്‍സ് പ്രകാരം കോഴിക്കോട് ജില്ലയില്‍ വിജ്‍ഞാപനം ചെയ്ത വില്ലേജുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതര വില്ലേജുകളില്‍ നിന്നും വ്യത്യസ്തമായി വിജ്‍ഞാപനം ചെയ്യപ്പെട്ട വില്ലേജുകളില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് നിലവിലുളളത് എന്ന് അറിയിക്കുമോ;
( സി )
വനാതിര്‍ത്തികളില്‍ ജണ്ട കെട്ടേണ്ട ഉത്തരവാദിത്തം ആര്‍ക്കാണ് എന്ന് അറിയിക്കുമോ; ജണ്ട കെട്ടാനുളള ചെലവ് സ്ഥലമുടമകള്‍ വഹിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4537.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീ ഡി കെ മുരളി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനമേഖലയില്‍ പ്രകൃതി ദുരന്തവും കൈയ്യേറ്റവും മൂലം സ്വാഭാവിക വന വിസ്‌തൃതിയിലുണ്ടായിട്ടുള്ള വ്യതിയാനം ഈ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സര്‍ക്കാരിന്റെ കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നടന്നിട്ടുള്ള വനം കൈയ്യേറ്റത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
വനം കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി എത്ര കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( ഡി )
ഈ കാലയളവില്‍ കാട്ടുതീ മൂലം ഉള്‍വനങ്ങള്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ എന്ന് അറിയിക്കുമോ?
4538.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ വിവിധ പദ്ധതികൾക്കായി, വനം വകുപ്പ് അധീനതയിലുള്ള ഭൂമി വിട്ടു നല്‍കുന്നതിന് പകരമായി റവന്യൂ ഭൂമി ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ വനഭൂമി സർക്കാർ ആവശ്യങ്ങൾക്ക് വിട്ടുനല്കുന്നതിന് പരിവേഷ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്നു വ്യക്തമാക്കുമോ?
4539.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ സ്വകാര്യ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്ന് പേരുവിവരങ്ങളും തോട്ടങ്ങളുടെ വിസ്തീർണ്ണവും സഹിതം വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എത്ര രൂപ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങൾ അറിയിക്കുമോ?
4540.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ബാലാതിരുത്തിക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കുന്നതിലേക്കായി കമ്മ്യൂണിറ്റി റിസര്‍വ്വ് പ്രദേശം അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
കമ്മ്യൂണിറ്റി റിസര്‍വ്വായി പ്രദേശത്തെ പ്രഖ്യാപിക്കുന്ന സമയത്ത് ചെയ്യേണ്ട ജോലി കൃത്യമായി നടത്താന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അലംഭാവമാണ് പട്ടയം ലഭിക്കാത്തതിന് കാരണമെന്ന ലോക്കല്‍ ഡെവലപ്മെന്റ് റിസര്‍വ്വ് കമ്മിറ്റിയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
4541.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ വട്ടുലക്കിയിൽ ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റി എന്ന സംഘടനയ്ക്ക് സ്വന്തം പേരിൽ ഭൂമിയുണ്ടോ;
( ബി )
വട്ടുലക്കിയിലെ വനഭൂമിയിൽ ഈ സംഘടന അവകാശവാദം ഉന്നയിക്കുകയുണ്ടായോ; എങ്കില്‍ അവകാശവാദം ഉന്നയിച്ച സംഘടന ഭാരവാഹികൾ ആരൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
വട്ടുലക്കിയിലെ വനഭൂമിയിൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങൾ നിലവിലുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
എങ്കിൽ പ്രസ്തുത വ്യവഹാരങ്ങളില്‍ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ഇ )
ഈ വ്യവഹാരങ്ങളില്‍ ഉൾപ്പെടുന്ന വ്യക്തികളുടെയും ട്രസ്റ്റുകളുടെയും പേരിൽ അട്ടപ്പാടിയിലെ വിവിധ മേഖലകളിലായി എത്ര ഭൂമിയാണ് നിലവിലുള്ളത്; ഒരോരുത്തരുടെയും പേരിലുള്ള ഭൂമിയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( എഫ് )
1975-ലെ ആദിവാസി ഭൂമി നിയമത്തിന്റെ പ്രാബല്യം 1960 ജനുവരി ഒന്നുമുതൽ ആണോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ 1960-ന് ശേഷം നടന്നിട്ടുള്ള നിയമവിരുദ്ധമായ ഭൂമി ഇടപാടുകൾ റദ്ദ് ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
4542.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4543.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം ഇ.എഫ്.എല്‍. ആയി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോടതി നടപടികളിലൂടെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാന്‍ ഉത്തരവായ ഭൂമി വിനോദസഞ്ചാര കേന്ദ്രത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനായി ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
4544.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിനകത്തുള്ള സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് സ്വാഭാവിക വനങ്ങൾ ആയി പുന:സ്ഥാപിക്കുന്ന പദ്ധതിയിൽ നിലവിൽ ഏറ്റെടുക്കുന്നതിനായി തീരുമാനിച്ചിട്ടുള്ള എസ്റ്റേറ്റുകൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റുകൾ ആരുടെ ഉടമസ്ഥതയിലാണെന്നും എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും വെളിപ്പെടുത്തുമോ?
4545.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം കാവുകള്‍ സംരക്ഷിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; ഇതിലേക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ പാറശ്ശാല മണ്ഡലത്തിലെ ഏതെങ്കിലും കാവുകള്‍ സംരക്ഷിക്കുന്നതിനായി അപേക്ഷ ലഭിച്ചിരുന്നോ; ഇതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ; പഞ്ചായത്ത് തിരിച്ചുള്ള വിശ‌ദാംശം നല്‍കാമോ?
4546.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ സാമൂഹ്യ വനവല്‍ക്കരണം പദ്ധതി എത്ര വിസ്തൃതിയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളുടെ വിശദവിവരം നല്‍കാമോ?
4547.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ വനവത്ക്കരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സാമൂഹ്യ വനവത്ക്കരണത്തിന്റെ ഭാഗമായി കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
നദികള്‍, കായലുകള്‍, ആറുകള്‍, തോടുകള്‍ എന്നിവയുടെ തീരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
4548.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ അഭിമുഖ്യത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ജില്ലയില്‍ നിന്ന് എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുമോ?
4549.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തിനുള്ളിലെ സെറ്റിൽമെന്റുകളിൽ അധിവസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്ന പദ്ധതിയും ഒരേതരത്തിൽ കേന്ദ്ര ധനസഹായം ലഭിക്കുന്ന പദ്ധതികൾ ആണോ; വിശദാംശം നൽകുമോ?
4550.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിക്ക് കോട്ടം വരാതെ കൃഷി ചെയ്ത് സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തടവുകാരെ പാര്‍പ്പിക്കുന്നതിനുമായി പാലക്കാട് ജില്ലയില്‍ എവിടെയെങ്കിലും ഒരു 'ഓപ്പണ്‍ ജയില്‍' സ്ഥാപിക്കുന്നതിന് വനം വകുപ്പിന്റെ അധീനതയില്‍ ഉള്ള ഏതെങ്കിലും സ്ഥലം ജയില്‍ വകുപ്പിന് കെെമാറാന്‍ സാധിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
എങ്കിൽ ആയതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4551.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വന്യജീവി വകുപ്പിന് കീഴില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹനത്തിന് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്നും, ആയതിനുള്ള ധനസഹായങ്ങളും വിശദീകരിക്കാമോ;
( ബി )
വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹനത്തിന് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഇപ്പോള്‍ നിലവിലില്ലെങ്കില്‍ ആയത് പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കണ്ണവം ഫോറസ്റ്റ് റേഞ്ചിന്റെ കീഴില്‍ വരുന്ന ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ വൃക്ഷത്തൈകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4552.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ തീരസംരക്ഷണത്തിനായി തീരവനം പദ്ധതി നടപ്പിലാക്കുന്നതിനു നടപടി സ്വീകരിക്കുമോ; പദ്ധതി നടപ്പാക്കുന്നതിനു ഏത് ഏജൻസിയെ ആണ്‌ ഏല്പിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
സർക്കാർ പദ്ധതികളുടെ ഭാഗമായി വേണ്ടി വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിനിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനു ഇപ്പോൾ വലിയ കാലതാമസം ഉണ്ടാകുന്നു. ഇത് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
4553.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് എത്ര ഏക്കര്‍ വനഭൂമി കൈയേറിയത് തിരികെ പിടിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4554.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ആന്റണി ജോൺ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യക്തികള്‍ വനഭൂമി കെെയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് എത്ര ഹെക്ടര്‍ വനഭൂമി കെെയേറ്റം ഒഴിപ്പിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
വനം ഭൂമി കെെയ്യേറ്റം തടയുന്നതിനായി കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
4555.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ച വനഭൂമി വീണ്ടും കയ്യേറാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
വനഭൂമിയും റവന്യൂഭൂമിയും തമ്മില്‍ വേര്‍തിരിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജണ്ട നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കാമോ?
4556.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ കാര്‍ഡമം ഹില്‍ റിസര്‍വ്വില്‍ ഉള്‍പ്പെട്ട വനഭൂമിയിലുള്ള കുടിയേറ്റങ്ങള്‍ക്ക് മാത്രമേ പട്ടയം നല്‍കുവാന്‍ കഴിയുകയുള്ളൂ എന്ന ബഹു: കേരള ഹെെക്കോടതിയുടെ W.A No: 694/2019-ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിക്ഷിപ്ത വനഭൂമിയിലുള്ള കുടിയേറ്റക്കാരെ വനം വകുപ്പ് ഇറക്കിവിടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4557.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
2015 -ലെ കേരള ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പ്രസ്തുത കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
വനം വകുപ്പിന്റെ കണക്കനുസരിച്ച് എത്ര ഏക്കര്‍ വനഭൂമി കയ്യേറിയെന്നാണ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്; ഇതിൽ എത്ര ഏക്കർ വനഭൂമി തിരിച്ചെടുക്കാൻ സാധിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
2015 -ലെ കോടതി വിധി പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അതിന്റെ കാരണം വെളിപ്പെടുത്താമോ?
4558.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്ത് വര്‍ഷം മുന്‍പ് സംസ്ഥാനത്തെ വനവിസ്തൃതി എത്രയായിരുന്നു; ആയത് നിലവില്‍ എത്ര എന്നും വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാട്ടുതീ മൂലം എത്ര ഹെക്ടര്‍ വനം നശിച്ചു എന്ന് അറിയിക്കുമോ;
( സി )
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം എത്ര ഹെക്ടര്‍ വനം കയ്യേറി; ഇതില്‍ നാളിതുവരെ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചു; ഇനി എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിക്കാനുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇത്തരത്തില്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിച്ചെടുത്തു എന്ന് അറിയിക്കുമോ;
( ഇ )
വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ നിലവിലുണ്ട്; ഇത്തരം കേസ്സുകള്‍ക്കായി ശരാശരി പ്രതിവര്‍ഷം എത്ര തുക വനംവകുപ്പിന് ചിലവിനത്തില്‍ വരുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
4559.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ താലൂക്കില്‍ വനം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ടൂറിസം വകുപ്പോ ജില്ലാ ടൂറിസം വികസന കൗണ്‍സിലോ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് വനം വകുപ്പ് പെര്‍മിസീവ് സാംഗ്ഷന്‍ അനുവദിക്കാറുണ്ടോ; ഇതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏറെ ടൂറിസം സാദ്ധ്യതയുള്ളതും വകുപ്പിനു വരുമാനം ലഭിക്കാവുന്നതും ആയ സ്ഥലങ്ങളില്‍ ടൂറിസം വികസനത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനു വനം വകുപ്പിനു സാധിക്കുമോ എന്ന് അറിയിക്കുമോ; മറ്റേതെങ്കിലും വകുപ്പുകള്‍ ഫണ്ട് അനുവദിക്കുന്ന പക്ഷം ആയതിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് (ഡി.പി.ആർ.) വനം വകുപ്പ് അനുമതി നല്‍കുമോ; വ്യക്തമാക്കുമോ;
( ഡി )
നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ വുഡ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലമുള്‍പ്പെടുത്തിയുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇതിനായി കാരിയിംഗ് കപ്പാസിറ്റി പഠനം, കോസ്റ്റ് ബനഫിറ്റ് അനാലിസിസ് എന്നിവ നടത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കും എന്നതുള്‍പ്പടെയുള്ള വിശദമായ വിവരങ്ങള്‍ അറിയിക്കാമോ?
4560.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ വനം വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ അ‍‍‍‍‍ഞ്ച് വര്‍ഷത്തിലധികമായി ഒരേ ​ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ എത്ര പേരുണ്ടെന്ന് ഓഫീസ് തിരിച്ച് തസ്തിക തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
അഞ്ച് വര്‍ഷത്തിലധികമായി ജോലിയില്‍ തുടരാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
4561.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പ്രൊവിഷണൽ പ്രൊമോഷന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മാനദണ്ഡങ്ങള്‍ പ്രകാരം എത്ര ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്ക് പ്രൊവിഷണൽ പ്രൊമോഷൻ നൽകിയിട്ടുണ്ട് എന്ന് അറിയിക്കാമോ;
( സി )
പ്രൊവിഷണൽ പ്രൊമോഷൻ നടത്തിയതിൽ, റാങ്കിനിടയിലുള്ള ആരെയെങ്കിലും മാറ്റി നിർത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഉണ്ടെങ്കിൽ ആരൊക്കെയാണെന്നും മാറ്റി നിർത്താനുണ്ടായ കാരണവും വ്യക്തമാക്കാമോ?
4562.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1958 ലെ കെ.എസ് & എസ്.എസ്.ആർ. പാർട്ട് II റൂൾ 31(എ )(i) പ്രകാരം അർഹതപ്പെട്ട എല്ലാവർക്കും റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക പ്രമോഷൻ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വിശദീകരിക്കാമോ ?
4563.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കുടിയേറ്റ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകരുടെയും വനം ഉദ്യോഗസ്ഥരുടെയും സമിതികള്‍ ശക്തിപ്പെടുത്തുമോ ; വിശദമാക്കുമോ ?
4564.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍ ഭേദഗതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
വനവിസ്തൃതിയും ജോലി ഭാരവും കണക്കിലെടുത്ത് വനപാലകരുടെ ജോലി സമയം ക്രമീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
4565.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറി കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ വനം വകുപ്പ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകുന്ന സാഹചര്യം നിലവിലുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
പത്തു വർഷത്തിൽ താഴെ ശിക്ഷ അനുഭവിക്കേണ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അറുപത് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ റിമാൻഡിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( സി )
എങ്കിൽ മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതു മൂലം പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതികള്‍ കേസന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ട് എന്ന് സർക്കാർ കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
എങ്കിൽ കുറ്റപത്രം ഉടനടി സമർപ്പിക്കുന്നതിന് എന്തൊക്കെ നടപടികൾ കൈക്കൊള്ളും എന്ന് അറിയിക്കുമോ?
തട്ടേക്കാട് പക്ഷി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചത്
4566.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, കീരംപാറ ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ അതിതീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാര്‍ 2020 സെപ്തംബര്‍ 29 ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കി പുതിയ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസലിന്മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പുതുക്കിയ പ്രൊപ്പോസലിന്മേല്‍ വേഗത്തില്‍ തീരുമാനം ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4567.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2006 ലെ വനാവകാശ നിയമത്തെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമപ്രകാരം എത്ര വ്യക്തിഗത അവകാശരേഖകള്‍, സാമൂഹിക അവകാശ രേഖകള്‍, വികസന അവകാശ രേഖകള്‍ എന്നിവ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4568.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ വാഴാനി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ മേജര്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങള്‍ നിക്ഷേപിക്കുന്നതിന് അനുമതി നിഷേധിച്ചത് അണക്കെട്ട് പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഹരിജന്‍ ഗിരിജന്‍ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ ജീവനോപാധിയെ സാരമായി ബാധിച്ചിരിക്കുന്നതുകൊണ്ട് പ്രസ്തുത നിരോധനം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4569.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഫോറസ്റ്റ് സെറ്റിൽമെന്റുകളിലെ താമസക്കാരായ എത്ര പേരെ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ പുനരധിവസിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ ഫോറസ്റ്റ് സെറ്റിൽമെന്റുകളിൽ നിന്നാണ് ഇപ്രകാരം പുനരധിവാസം നടത്തിയിട്ടുള്ളത്; വിശദാംശം നൽകുമോ?
4570.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തത്തകളെ വീടുകളില്‍ വളര്‍ത്തുന്നതിന് വനം വന്യജീവി വകുപ്പ് പ്രകാരം എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
വീടുകളില്‍ വളര്‍ത്തുന്നതിന് നിരോധനം ഉള്ള പക്ഷികളടക്കമുള്ള ജീവികളുടെ പട്ടിക ലഭ്യമാക്കുമോ?
4571.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരക്ഷിത ജീവി വർഗ്ഗങ്ങളില്‍പ്പെട്ടവയുടെയും അവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വില്പന വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് തടയുന്നതിന് വനംവകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരത്തിലുള്ള എത്ര കേസുകൾ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ?
4572.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ മാസങ്ങളായി തമ്പടിച്ച് ക‍ൃഷിക്കാരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിന് വകുപ്പ് എന്തെങ്കിലും കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4573.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നറിയിക്കാമോ;
( ബി )
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണം മൂലം എത്ര രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
2016 മുതല്‍ ഇതുവരെ കോങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും ഇനി എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്നും വിശദമാക്കാമോ?
4574.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള ഫണ്ടുകൾ ഏതെല്ലാം എന്ന് ഇനം തിരിച്ച്‌ ലഭ്യമാക്കുമോ;
( ബി )
ഇതിൽ എത്ര രൂപ വീതമാണ് ഓരോ ഫണ്ടിൽ നിന്നും സംസ്ഥാനം ചെലവഴിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
( സി )
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി ഈ കാലയളവിൽ സംസ്ഥാന സർക്കാർ ഖജനാവില്‍ നിന്നും ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് വന്യമൃഗശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുടങ്ങിക്കിടക്കുന്ന ഫണ്ടുകളുടെ വിനിയോഗം ത്വരിതപ്പെടുത്തുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
4575.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിന്റെ ഭാഗമായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാരം കണ്ണൂര്‍ ഡി.എഫ്.ഒയുടെ കീഴില്‍ ഇനി എത്രപേര്‍ക്കാണ് നല്‍കാന്‍ ബാക്കിയുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് വര്‍ഷം ഏത് മാസം വരെ ലഭിച്ച കണ്ണൂര്‍ ജില്ലയിലെ അപേക്ഷകളിലാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തത് എന്ന് അറിയിക്കുമോ;
( സി )
അപേക്ഷകളില്‍ എന്തെങ്കിലും അപാകത ഉണ്ടെങ്കിലോ നിരസിച്ചുവെങ്കിലോ ആ വിവരം ബന്ധപ്പെട്ട അപേക്ഷകരെ രേഖാമൂലം അറിയിക്കാറുണ്ടോ എന്ന് വ്യക്തമാക്കാമോ?
4576.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ഉളിക്കല്‍, പയ്യാവൂര്‍, ആലക്കോട്, ഉദയഗിരി മേഖലകളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് എന്തെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
നിലവില്‍ സ്ഥാപിച്ച വൈദ്യുതവേലികളുടെ അറ്റകുറ്റജോലികള്‍ക്കും പുതിയവ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
4577.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിൽ പി.കുഞ്ഞമ്പു നായർ എന്ന 66 വയസ്സുകാരൻ സ്കൂട്ടറിൽ യാത്ര ചെയ്യവേ കാട്ടുപന്നിയെ ഇടിച്ചു റോഡിലേക്ക് തെറിച്ചുവീണ്‌ മരിച്ച സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രദേശത്ത് വർഷങ്ങളായി കാട്ടുപന്നി ശല്യം വ്യാപകമാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
കാസർകോട് ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നും എത്രപേർക്ക് പരിക്കേറ്റു എന്നും വ്യക്തമാക്കാമോ; മരണപ്പെട്ടവർക്കും പരുക്കേറ്റവർക്കും നൽകിയ ധനസഹായങ്ങളെക്കുറിച്ച് വിശദാംശം നൽകാമോ;
( ഡി )
2021 ഒക്ടോബർ 2 ന് മരണപ്പെട്ട കുഞ്ഞമ്പു നായരുടെ കുടുംബത്തിന് എന്തെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നും ഇനി എന്തൊക്കെ സഹായം നൽകുമെന്നും വ്യക്തമാക്കാമോ?
4578.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ വന്യമൃഗങ്ങളുടെ ആക്രമണം മൂലം എത്രപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ വന്യമൃഗങ്ങളാല്‍ കൃഷിയിടങ്ങളില്‍ എത്ര തുകയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കുമോ; ഇത്തരത്തില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ഇ )
ഇല്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4579.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി പ്രദേശത്തെ കാട്ടാനശല്യം തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്തേക്കുള്ള പാതയുടെ ഇരുവശത്തുമുള്ള കാട് വെട്ടിത്തെളിച്ച് കാൽനടയാത്രക്കാരെ വന്യജീവികളുടെ ആക്രമണത്തിൽനിന്നും രക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത റോഡിന്റ ഇരുവശത്തും സോളാർ ഫെൻസിംഗും സോളാർ എൽ.ഇ.ഡി.ലൈറ്റുകളും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4580.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി നശിക്കുന്ന കർഷകർക്ക് ഓരോ കൃഷി ഇനത്തിലും ലഭിക്കുന്ന നഷ്ടപരിഹാരത്തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
4581.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം തടയുന്നതിനായി കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ എവിടെയൊക്കെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഫലപ്രദമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
4582.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ വന്യജീവി ആക്രമണം മൂലം കൃഷിനാശം ഉണ്ടായ കൃഷിക്കാര്‍ക്ക് നല്‍കാനുളള നഷ്ടപരിഹാര തുക കുടിശ്ശികയുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ തുക നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4583.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം തടയുന്നതിന് സോളാര്‍ ഫെൻസിംഗ് സ്ഥാപിക്കുന്നത് ശാശ്വത പരിഹാരമാണോയെന്ന് വ്യക്തമാക്കുമോ; സോളാര്‍ വേലികളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് മയക്കുവെടി വെക്കുന്നതില്‍ പരിശീലനം സിദ്ധിച്ച വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാക്കുവാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുമോ;
( സി )
കാട്ടുപന്നി ശല്യം നേരിടുവാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചിരുന്നുവോ; എങ്കില്‍ ആയതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
4584.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വാഴാനി ഉള്‍പ്പെടെയുള്ള വനംവകുപ്പിന് അധീനതയിലുള്ള അണക്കെട്ടുകളില്‍ മേജര്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് അനുമതി നിഷേധിച്ചത് അണക്കെട്ട് പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവിഭാഗക്കാരായ ഹരിജന്‍ ഗിരിജന്‍ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘത്തില്‍പ്പെട്ട അംഗങ്ങള്‍ക്ക് അവരുടെ ജീവനോപാധിയെ സാരമായി ബാധിച്ചിരിക്കുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിരോധനം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4585.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ പ്രതിരോധത്തിനായി വയനാട് ജില്ലക്ക് കിഫ്ബിയില്‍ നിന്നും അനുവദിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര രൂപയുടെ പദ്ധതികള്‍ വനം വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കിഫ്ബി ധനസഹായത്താല്‍ വയനാട് ജില്ലയില്‍ നടപ്പാക്കി വരുന്ന വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.