|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4671.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രധാനമന്ത്രി
മത്സ്യസമ്പത്ത് യോജന
പ്രോജക്ടിന് കീഴിൽ സാഗർ മിത്ര
തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ
തിരുവനന്തപുരം ജില്ലാ ഫിഷറീസ്
ഡി.ഡി. ഓഫീസിന് കീഴിൽ
സേവനമനുഷ്ഠിച്ച് വരുന്നവരുടെ
കരാർ കാലാവധി
അവസാനിച്ചിട്ടുണ്ടോ;
(
ബി )
കരാർ
കാലാവധിക്കു ശേഷവും ജോലിയിൽ
തുടരുന്നതിന് വകുപ്പ് ഇവർക്കു
നിർദേശം നൽകിയിട്ടുണ്ടോ; എങ്കിൽ
ഇപ്രകാരം ജോലിയിൽ തുടരുന്ന
കാലയളവിൽ അവർക്ക് ഇൻസെന്റീവ്
അനുവദിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുകമോ കുടിശ്ശിക
തീർത്ത് ഇൻസെന്റീവ് വിതരണം
ചെയ്യുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4672.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഡാക്കിന്റെ
എറണാകുളം റീജിയണല്‍ ഓഫീസില്‍
വാച്ച്മാന്‍ തസ്തികയില്‍ സേവനം
അനുഷ്ഠിച്ചുകൊണ്ടിരിക്കെ
16.04.2017-ന് മരണപ്പെട്ട
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ
എളങ്കുന്നപുഴ കരയില്‍
പുത്തന്‍കാട് വീട്ടില്‍ പി.കെ.
ദിനേശന്റെ മകന്‍ രജിഷ് പി.ആര്‍.
ആശ്രിത നിയമനത്തിനായി
സമര്‍പ്പിച്ച അപേക്ഷയിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടി
എന്തെന്ന് വിശദമാക്കാമോ;
(
ബി )
24.05.2017-ന്
സമര്‍പ്പിച്ച അപേക്ഷയില്‍
നിയമനം ലഭ്യമാക്കുന്നതില്‍
നേരിടുന്ന കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ; ആശ്രിത നിയമനം
എന്നത്തേക്ക് ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ?
4673.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
മത്സ്യതൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ ജീവനക്കാർക്ക്
സര്‍ക്കാര്‍ ഉത്തരവുകള്‍
പ്രകാരം വര്‍ദ്ധിപ്പിച്ച
ശമ്പളത്തുക നല്‍കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ശമ്പളവര്‍ദ്ധനവിന്റെ
ഉത്തരവ് ലഭിച്ചിട്ടും അത്
നല്‍കുന്നില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ദിവസവേതനക്കാര്‍ക്ക്
പുതുക്കിയ ശമ്പളവര്‍ദ്ധനവ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
4674.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യമേഖലയില്‍ മൂല്യവര്‍ധിത
ഉല്പന്നങ്ങള്‍
ഉല്പാദിപ്പിക്കുന്ന
യൂണിറ്റുകള്‍ ആരംഭിക്കാന്‍
സര്‍ക്കാരിന് പദ്ധതിയുണ്ടോ
എന്ന് വ്യക്തമാക്കാമോ?
4675.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യബന്ധന തുറമുഖങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ഒരു മത്സ്യബന്ധന
തുറമുഖമെങ്കിലും അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള പദ്ധതി
ആവിഷ്കരിക്കുമോ;
(
സി )
മത്സ്യബന്ധന
തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ
വികസനത്തിന് കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലയളവില്‍ ലഭിച്ച
കേന്ദ്രസര്‍ക്കാര്‍ വിഹിതം
എത്രയെന്ന് വ്യക്തമാക്കുമോ?
4676.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
വി ജോയി
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനായി എത്ര
ഫിഷറീസ് സ്റ്റേഷനുകളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി ആരംഭിച്ചിട്ടുള്ളത്;
ഇവ ഇപ്പോള്‍ പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
നിലവിലുള്ളതും
പുതുതായി ആരംഭിച്ചിട്ടുള്ളതുമായ
ഫിഷറീസ് സ്റ്റേഷനുകളിലെ
ഒഴിവുകള്‍ നികത്തുകയോ
തസ്തികകള്‍ സൃഷ്ടിക്കുകയോ
ചെയ്ത് ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
4677.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യമേഖലയിലെ
വരുമാന വര്‍ദ്ധനയ്ക്ക്
സാങ്കേതിക വിദ്യയുടെ സഹായത്തോടെ
മത്സ്യം സംസ്കരിച്ച്
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി മാറ്റുവാനും
അധികമുള്ളവ ശീതികരിച്ച്
ഉപയോഗിക്കുവാനുമുള്ള പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
മത്സ്യത്തൊഴിലാളികള്‍ക്ക്
വിപണനം നടത്തുവാന്‍ മത്സ്യഫെഡ്
വഴി കൂടുതല്‍ ബങ്കുകൾ
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
4678.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയില്‍ മത്സ്യഫെഡിന്റെ
നേരിട്ട് നിയന്ത്രണത്തിലുള്ള
ഫിഷ് മാര്‍ട്ടുകള്‍/ഫ്രാഞ്ചെെസി
മാര്‍ട്ടുകള്‍ എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
എറണാകുളം
ജില്ലയില്‍ കൂടുതല്‍
സ്ഥലങ്ങളില്‍ ഫിഷ്
മാര്‍ട്ടുകള്‍ തുടങ്ങുവാന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4679.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികൾ
പിടിച്ചുകൊണ്ടുവരുന്ന
മത്സ്യത്തിന് തുച്ഛമായ
വിലമാത്രമാണ് ലഭിക്കുന്നതെന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഇടനിലക്കാരുടെയും
കുത്തകമുതലാളിമാരുടെയും
ചൂഷണത്തിൽ നിന്ന്
മത്സ്യത്തൊഴിലാളികളെ
രക്ഷപ്പെടുത്താൻ സർക്കാർ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
മത്സ്യം
സംരംഭിച്ചുവെയ്ക്കാൻ
സംവിധാനമില്ലാത്തത് കൊണ്ട്
ചൂഷണത്തിന്
വിധേയരാകേണ്ടിവരുന്നതിനാല്‍
മത്സ്യഫെഡ് വഴി മൽസ്യം
സൂക്ഷിച്ചുവെയ്ക്കാനുള്ള
സംവിധാനം ഏർപ്പെടുത്തുമോ എന്ന്
വ്യക്തമാക്കാമോ?
4680.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടൽ
മത്സ്യസമ്പത്ത് വലിയ രീതിയിൽ
കുറയുന്ന സാഹചര്യത്തിൽ മത്സ്യ
വർഗ്ഗങ്ങളുടെ സ്വാഭാവിക
ആവാസവ്യവസ്ഥകൾ
സംരക്ഷിക്കുന്നതിനായി
എന്തെങ്കിലും പദ്ധതികൾ
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ വ്യക്തമാക്കുമോ?
4681.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യ
മേഖലയില്‍ കടലിന്റെ അവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
4682.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
മത്സ്യച്ചന്തകളാണ്
ആധുനീകരിക്കുന്നത്;
ഓരോന്നിന്റെയും ആധുനീകരണത്തിന്
എത്ര തുക വീതമാണ്
ചെലവഴിക്കുന്നത് വിശദമാക്കുമോ?
4683.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാഷണല്‍
ഫിഷറീസ് ഡെവലപ്മെന്റ്
ബോര്‍ഡിന്റെ ധനസഹായത്തോടെയും
കേന്ദ്ര സര്‍ക്കാര്‍
പദ്ധതികളിലൂടെയും തീരദേശ വികസന
കോര്‍പ്പറേഷന്‍ മുഖേന
സംസ്ഥാനത്ത് എത്ര ആധുനിക മത്സ്യ
മാര്‍ക്കറ്റുകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(
ബി )
കിഫ്ബി
ധനസഹായത്തോടെയും മത്സ്യഫെഡ്
മുഖേനെയും സംസ്ഥാനത്ത് ആധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
നിര്‍മ്മിക്കുന്ന നടപടി
ഏതുഘട്ടത്തിലാണെന്നും എത്ര
മാര്‍ക്കറ്റുകള്‍
എവിടെയെല്ലാമാണെന്നുമുള്ള വിവരം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
മാര്‍ക്കറ്റുകളുടെ
നിര്‍മ്മാണത്തിനായി എത്ര
രൂപയുടെ അനുമതിയാണ് നല്‍കിയത്
എന്ന് വ്യക്തമാക്കുമോ?
4684.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ പാരിപ്പള്ളി,
ചാത്തന്നൂർ, കൊട്ടിയം എന്നീ
മത്സ്യ മാർക്കറ്റുകളുടെ
അടിസ്ഥാന സൗകര്യ വികസനത്തിനായി
കിഫ്ബിയിൽ സമർപ്പിച്ച ഡി.പി.ആർ.
പ്രകാരം ഓരോ മത്സ്യ
മാർക്കറ്റുകൾക്കുമുള്ള
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും പ്രസ്തുത
ഡി.പി.ആറിന് കിഫ്ബി
സാമ്പത്തികാനുമതി
നൽകിയിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(
ബി )
ചാത്തന്നൂർ
മണ്ഡലത്തിലെ പരവൂർ മത്സ്യ
മാർക്കറ്റ് നവീകരണത്തിനായി
കിഫ്‌ബി അനുവദിച്ച തുക
എത്രയാണെന്നും പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ അവസ്ഥ
എന്താണെന്നും വിശദമാക്കാമോ?
4685.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശീയ
മത്സ്യങ്ങളുടെ സംരക്ഷണത്തിനായി
കായല്‍, ആറ് എന്നിവിടങ്ങളില്‍
മത്സ്യങ്ങള്‍ക്ക് പ്രജനനം
നടത്തുന്നതിന് പ്രത്യേക സേഫ്
സോണ്‍ മാതൃകയില്‍ മത്സ്യബന്ധന
നിരോധന മേഖലകള്‍ രൂപീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
4686.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തില്‍ നിന്ന് പുനര്‍ഗേഹം
പദ്ധതിയുടെ ഭാഗമായി
ലഭിച്ചിട്ടുള്ള അപേക്ഷകള്‍
എത്രയെന്ന് വിശദമാക്കാമോ;
(
ബി )
അപേക്ഷരില്‍
ഇതോനോടകം ഭൂമി കണ്ടെത്തിയവര്‍,
ഭൂമി വാങ്ങി വീട് നിര്‍മ്മാണം
ആരംഭിച്ചവര്‍, സ്ഥലം
കണ്ടെത്താന്‍ ബാക്കിയുള്ളവര്‍
എന്നിവ എത്രയെന്ന്
വ്യക്തമാക്കാമോ;
(
സി )
കൊയിലാണ്ടി
ചെറിയമങ്ങാട് ഫിഷര്‍മെന്‍
കോളനിക്ക് സമീപത്തെ ഫിഷറീസ്
വകുപ്പിന്റെ ഭൂമിയില്‍ ഫ്ലാറ്റ്
നിര്‍മ്മാണത്തിനുള്ള
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
ഡി )
കൊയിലാണ്ടി
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പിന്റെ കൈവശമുള്ള ഭൂമി
എത്രയെന്നും അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ?
4687.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ മത്സ്യമേഖലയില്‍
തൊഴിലെടുക്കുന്ന എത്രപേര്‍ വീട്
വയ്ക്കുന്നതിനുള്ള ആനുകൂല്യം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
മണ്ഡലത്തിലെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തില്‍ പ്രസ്തുത വിവരം
നല്‍കാമോ?
4688.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
താലൂക്കിലെ കസബ
വില്ലേജില്‍പ്പെട്ട വെള്ളയില്‍
എന്ന സ്ഥലത്ത് ഫിഷറീസ്
വകുപ്പിന്റെ ഭൂമിയില്‍
വര്‍ഷങ്ങളായി താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് താമസരേഖ
ലഭിക്കാത്തത് സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കുടുംബങ്ങള്‍ക്ക് കൈവശരേഖ
നല്‍കുന്നതിന് ഫിഷറീസ് വകുപ്പ്
എന്‍.ഒ.സി. നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
4689.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതിയില്‍ ചവറ മണ്ഡലത്തിലെ
എത്ര വീടുകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
എത്ര വീടുകളുടെ പണി
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
എത്ര കുടുംബങ്ങളെ മാറ്റി
പാര്‍പ്പിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
ടി
പദ്ധതിയില്‍
ഉള്‍പ്പെട്ടിരിയ്ക്കുന്ന
വീടുകളുടെ എണ്ണം ശക്തികുളങ്ങര,
ചവറ, നീണ്ടകര, പന്മന എന്നീ
പ്രദേശങ്ങള്‍ തിരിച്ച്
അറിയിക്കുമോ?
4690.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശത്ത്
വേലിയേറ്റ രേഖയിൽ നിന്നും 50
മീറ്ററിനുള്ളിൽ
അധിവസിക്കുന്നവരും സുരക്ഷിത
മേഖലയിലേക്ക് മാറിതാമസിക്കാൻ
സമ്മതം അറിയിച്ചവരുമായ
മത്സ്യത്തൊഴിലാളി കുടുംബങ്ങൾ
എത്രയെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇവരിൽ
നാളിതുവരെ
മാറ്റിപ്പാർപ്പിച്ചിട്ടുള്ള
കുടുംബങ്ങള്‍ എത്രയെന്ന്
വ്യക്തമാക്കാമോ; മുഴുവൻ
കുടുംബങ്ങളെയും എന്നത്തേക്ക്
മാറ്റിപ്പാർപ്പിക്കാൻ
സാധിക്കുമെന്ന് അറിയിക്കുമോ?
4691.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ സുരക്ഷിതമേഖലയില്‍
പുനരധിവസിപ്പിക്കുന്ന
പുനര്‍ഗേഹം പദ്ധതിയില്‍
പ്രഖ്യാപിച്ചിട്ടുള്ള പത്ത്
ലക്ഷം രൂപ എന്നുള്ളത്
ഉയര്‍ത്തുവാന്‍ നടപടിയുണ്ടോ;
വ്യക്തമാക്കാമോ?
4692.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി നഗരസഭയിൽപെട്ട
ഡിവിഷൻ 34-ൽ സ്ഥിതിചെയ്യുന്ന
അന്‍പത് വർഷത്തിലധികം പഴക്കമുളള
ഫിഷറീസ് കോളനിവീടുകൾ
ഒറ്റവീടുകളാക്കി മാറ്റുന്നതിന്
ഡിവിഷൻ കൗൺസിൽ നൽകിയ നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നിവേദനത്തിന്റെ അടിസ്ഥാനത്തിൽ
റവന്യൂ-ഫിഷറീസ്-നഗരസഭ
ഉദ്യോഗസ്ഥർ സംയുക്ത പരിശോധന
നടത്തിയിരുന്നോ; ഇതിന്റെ
തുടർനടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വീടുകൾ ഒറ്റവീടുകളാക്കി
മാറ്റുന്നതിനുളള നടപടികൾ
സ്വീകരിക്കുമോ?
4693.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് കുടുംബങ്ങളെ
പുനരധിവസിപ്പിച്ചതിനായി എത്ര
രൂപ ചെലവാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തില്‍ പുനര്‍ഗേഹം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി എത്ര
കുടുംബങ്ങളെ
കണ്ടെത്തിയിട്ടുണ്ടെന്നും എത്ര
കുടുംബങ്ങളെ
പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
4694.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന പുനര്‍ഗേഹം
പദ്ധതി പ്രകാരം ഗുണഭോക്താവിനു്
ലഭിക്കുന്ന പുതിയ സ്ഥലത്തിന്റെ
രജിസ്ട്രേഷന്‍ ചാര്‍ജ്
ഒഴിവാക്കുവാനുള്ള തീരുമാനം
എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കെട്ടിടസാമഗ്രികളുടെ
വില ക്രമാതീതമായി
ഉയര്‍ന്നിരിക്കുന്ന
സാഹചര്യത്തില്‍ ഗുണഭോക്താവിനു്
ഭൂമിവാങ്ങാനും
ഭവനനിര്‍മ്മാണത്തിനുംകൂടി
അനുവദിച്ചിരിക്കുന്ന തുകയില്‍
വര്‍ദ്ധനവ് വരുത്താന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4695.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുതരരോഗങ്ങൾ
ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക്
അഞ്ചുവർഷത്തേക്ക് തുടർചികിത്സ
നൽകുന്ന പദ്ധതിയിൽ ഏതൊക്കെ
രോഗബാധിതരെയാണ്
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
രോഗബാധിതരോടൊപ്പം
മത്സ്യബന്ധനത്തിനിടയിൽ അപകടങ്ങൾ
സംഭവിച്ചവർക്കുംകൂടി പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യങ്ങൾ
അനുവദിക്കുമോ; വ്യക്തമാക്കുമോ;
(
സി )
ഒരു
ലക്ഷം രൂപ വാർഷികവരുമാനം
ഉള്ളവർക്കുവരെ ആനുകൂല്യം
കിട്ടുന്നരീതിയിൽ പ്രസ്തുത
പദ്ധതി വിപുലപ്പെടുത്തുമോ;
വ്യക്തമാക്കാമോ?
4696.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ വിദ്യാഭ്യാസത്തിനായി
ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്
എങ്ങനെയെന്നും ഇതിലേക്കായുള്ള
പദ്ധതികൾ നടപ്പിലാക്കുന്നത്
എങ്ങനെയാണെന്നും വിശദമാക്കുമോ;
(
ബി )
നടപ്പ്
സാമ്പത്തിക വർഷം ഇതിനായി
ബജറ്റിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
4697.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരനൈപുണ്യ
പദ്ധതിയിലൂടെ കഴിഞ്ഞ
അഞ്ചുവർഷക്കാലയളവിൽ
മത്സ്യത്തൊഴിലാളി
വിഭാഗത്തിൽപ്പെട്ട എത്ര
യുവതീയുവാക്കൾക്ക് പരിശീലനം
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
മേഖലകളിലാണ് ഇവർക്ക് പരിശീലനം
നൽകിയിട്ടുള്ളത്; ഇപ്രകാരം
പരിശീലനം സിദ്ധിച്ചവരിൽ
എത്രപേർക്ക് തൊഴിൽനേടുവാൻ
സാധിച്ചുവെന്ന് വ്യക്തമാക്കുമോ?
4698.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ലൈഫ് പദ്ധതിയുടെ ആനുകൂല്യം
ലഭിച്ച എത്ര മത്സ്യത്തൊഴിലാളി
കുടുംബങ്ങളുണ്ടെന്ന്
വെളിപ്പെടുത്തുമോ; ഇവരുടെ ജില്ല
തിരിച്ച് വിശദാംശം നല്‍കുമോ;
(
ബി )
മത്സ്യത്തൊഴിലാളികള്‍ക്കായി
ഫ്ലാറ്റ് സമുച്ചയങ്ങള്‍
നിര്‍മ്മിച്ച് നല്‍കുകയുണ്ടായോ;
അവ എവിടെയെല്ലാമാണെന്ന് ജില്ല
തിരിച്ച് വിശദാംശം നല്‍കുമോ;
(
സി )
മത്സ്യത്തൊഴിലാളി
കുടുംബങ്ങളില്‍ എത്ര പേര്‍
ഇനിയും താല്‍ക്കാലിക
ക്യാമ്പുകളില്‍
കഴിയുന്നുണ്ടെന്ന് ജില്ല
തിരിച്ച് വിശദാംശം നല്‍കുമോ;
ഇവര്‍ക്കായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
4699.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിൽ പുനർഗേഹം
പദ്ധതിയിൽ എത്ര കുടുംബങ്ങളെയാണ്
ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഇതിൽ
എത്രപേർക്ക് സ്ഥലം വാങ്ങാനുള്ള
തുക നൽകിയെന്നും എത്രപേർക്ക്
വീട് നിർമ്മാണത്തിനുള്ള തുക
നൽകിയെന്നും വ്യക്തമാക്കാമോ;
(
സി )
ഇനി
എത്രപേർക്ക് ആനുകൂല്യങ്ങൾ
നൽകാനാകും; അത് എന്നത്തേക്ക്
നല്കനാകും; വിശദമാക്കാമോ?
4700.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്റെ കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോയെന്നും
മത്സ്യത്തൊഴിലാളികള്‍ക്ക് ഏത്
വര്‍ഷം വരെയുള്ള
വായ്പകള്‍ക്കാണ് പ്രസ്തുത
കമ്മീഷന്‍ മുഖേന കടാശ്വാസം
അനുവദിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
4701.
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
യു പ്രതിഭ
ഡോ
സുജിത് വിജയൻപിള്ള
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രാവിഷ്കൃത
പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ
സമ്പാദ യോജന പ്രകാരം 2020-21
സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്
എത്ര കോടി രൂപയാണ് ലഭ്യമായത്;
ഇതില്‍ എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
2021-22
കാലയളവില്‍ എത്ര കോടി
രൂപയ്ക്കുള്ള പദ്ധതി
നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
പ്രധാന
മന്ത്രി മത്സ്യ സമ്പാദ യോജനയുടെ
പ്രയോജനം സാധാരണ മത്സ്യ
കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
4702.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനം മൂലം
മത്സ്യബന്ധനത്തിന് വിലക്ക്
ഏർപ്പെടുത്തുന്ന ദിവസങ്ങളില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇരുന്നൂറ് രൂപ വീതം നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
എങ്കില്‍ എന്നു മുതലാണ്
നല്‍കുന്നതെന്നുമുള്ള വിവരം
ലഭ്യമാക്കാമോ?
4703.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ ആറാട്ടുപുഴ
പഞ്ചായത്തില്‍ സുനാമി
പാക്കേജില്‍ ഉള്‍പ്പെടുത്തി
ആരംഭിച്ചിരുന്ന സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇതില്‍
എതെല്ലാം സ്ഥാപനങ്ങളാണ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നതെന്നും
ഏതെല്ലാം സ്ഥാപനങ്ങള്‍
പ്രവര്‍ത്തനരഹിതമായെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങള്‍ വീണ്ടും
പ്രവര്‍ത്തന ക്ഷമമാക്കുന്നതിന്
പ്രത്യേക കര്‍മ്മപദ്ധതിക്ക്
രൂപം നല്‍കുമോ?
4704.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം മുകേഷ്
ശ്രീമതി
ദെലീമ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെമ്മീന്‍ പീലിംഗ് മേഖലയില്‍
ജോലിചെയ്യുന്ന വനിത
മല്‍സ്യത്തൊഴിലാളികളുടെ മോശമായ
തൊഴില്‍ സാഹചര്യവും സാമ്പത്തിക
പിന്നോക്കാവസ്ഥയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പീലിംഗ്
തൊഴിലാളികള്‍ക്ക്
മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള
എല്ലാ ആനുകൂല്യങ്ങളും
നല്‍കുന്നതിനും അവരുടെ തൊഴില്‍
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനും
പദ്ധതികള്‍ ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
സര്‍ക്കാര്‍
തലത്തില്‍ മാതൃകാ പീലിംഗ്
ഷെഡുകള്‍ സ്ഥാപിച്ച്
വനിതകള്‍ക്ക് തൊഴിലവസരം
നല്‍കുന്നതിനും സ്വകാര്യ
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
പീലിംഗ് ഷെഡുകളെ അത്തരം
മാതൃകകളിലേക്ക്
കൊണ്ടുവരുന്നതിനും ആവശ്യമായ
നടപടി സ്വീകരിക്കുമോ?
4705.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളെ
കട ബാധ്യതയില്‍ നിന്നും
സംരക്ഷിക്കാന്‍ മുൻസര്‍ക്കാര്‍
കൊണ്ടുവന്ന കടാശ്വാസ പദ്ധതി
നിലവിലുണ്ടോ;
(
ബി )
2021-22
വര്‍ഷത്തില്‍ കടാശ്വാസമായി എത്ര
തുക അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
4706.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടലിന്റെ
അടിത്തട്ടുവരെ ഊറ്റിയെടുക്കുന്ന
തരത്തിൽ ചെറുമത്സ്യങ്ങളെവരെ
പിടിച്ചുകൊണ്ടുപോകുന്നതരത്തിലും
സാങ്കേതിക സംവിധാനങ്ങളോടെ വലിയ
ബോട്ടുകള്‍ അനധികൃതമായും
നിയമവിരുദ്ധമായും മത്സ്യബന്ധനം
നടത്തുന്നുണ്ടെന്ന പരാതികള്‍
കോഴിക്കോട് ജില്ലയിലെ സാധാരണ
മത്സ്യത്തൊഴിലാളികളില്‍നിന്നും
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
കടലിലെ
മത്സ്യസമ്പത്ത്
കുറയാനിടവരുത്തുന്നതും പരസ്പരം
സംഘര്‍ഷത്തിലേക്ക്
നയിക്കുന്നതുമായ ഇത്തരം
നിയമവിരുദ്ധ
മത്സ്യബന്ധനശൈലിക്കെതിരെ കര്‍ശന
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
സി )
ലഭിച്ച
പരാതികളുടെ അടിസ്ഥാനത്തില്‍
ഏതെല്ലാം തരത്തിലുള്ള
പരിശോധനകള്‍ ശക്തമാക്കാനും
നടപടികള്‍ സ്വീകരിക്കാനുമാണ്
നിര്‍ദ്ദേശം നല്‍കിയതെന്ന്
വിശദമാക്കാമോ?
4707.
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ജലാശയങ്ങളില്‍
മത്സ്യകുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്നതിനും
കര്‍ഷകര്‍ക്ക്
മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്ത
വകയിലും ചെലവായ തുക
കണക്കാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഫലമായി
ഉള്‍നാടന്‍ മത്സ്യത്തിന്റെ
അളവില്‍
വര്‍ദ്ധനവുണ്ടാകുന്നതിനും
മത്സ്യകൃഷി ലാഭകരമാക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധന
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുക;
(
സി )
മത്സ്യകുഞ്ഞുങ്ങളെ
ചെറുകിട മത്സ്യകര്‍ഷകര്‍ക്ക്
വിതരണം ചെയ്തതിന് ശേഷം വകുപ്പ്
ജീവനക്കാര്‍ കൃഷിയിടം
സന്ദര്‍ശിക്കുകയും അവയുടെ
വളര്‍ച്ചയെ സംബന്ധിച്ചും കൃഷി
ലാഭകരമാക്കുന്നതിനും
നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും
ചെയ്യാറുണ്ടായിരുന്നോ;
(
ഡി )
വംശനാശം
നേരിടുന്ന ഉള്‍നാടന്‍
മത്സ്യങ്ങളുടെ പുതുജീവനം കൂടി
ഉറപ്പുവരുത്തി പദ്ധതി കൂടുതല്‍
കാര്യക്ഷമമാക്കി
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4708.
ശ്രീമതി
സി. കെ. ആശ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ബയോഫ്ലോക്സ് മത്സ്യ കൃഷി രീതി
വ്യാപകമാകുന്നതിന് വേണ്ടി
നടപ്പിലാക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(
ബി )
ഈ
പദ്ധതിയിലൂടെ മത്സ്യകൃഷി
നടത്തുന്നവർക്ക് സർക്കാർ
എന്തെല്ലാം സഹായങ്ങളാണ്
നൽകുന്നതെന്ന് വിശദീകരിക്കുമോ;
(
സി )
ഈ
പദ്ധതിയിൽ ഏതെല്ലാം ഏജൻസികളാണ്
പങ്കാളികളായിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(
ഡി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
സഹകരണത്തോടെ കുടുംബശ്രീ
പദ്ധതികളിൽ ഉൾപ്പെടുത്തി ഇത്
വ്യാപകമാകുന്നതിന് നടപടി
സ്വീകരിക്കുമോ; ഈ പദ്ധതിയിലൂടെ
ഉൽപ്പാദിപ്പിക്കുന്ന മത്സ്യങ്ങൾ
വിപണനം ചെയ്യുന്നതിന്
എന്തെല്ലാം സൗകര്യങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ?
4709.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതു
ജലാശയങ്ങളില്‍ മത്സ്യവിത്ത്
നിക്ഷേപിക്കുന്ന ഓപ്പണ്‍
വാട്ടര്‍ റാഞ്ചിംഗ് പദ്ധതി
നിലമ്പൂര്‍ മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
നിലമ്പൂര്‍ മണ്ഡലത്തിലെ
ഏതെല്ലാം പുഴകളിലും
പൊതുജലാശയങ്ങളിലുമാണ്
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
ഏത്
തരം മത്സ്യ വിത്തുകളാണ്
പ്രസ്തുത പ്രദേശങ്ങളില്‍
നിക്ഷേപിച്ചിട്ടുള്ളതെന്നും
ഇതുവഴി പ്രതീക്ഷിക്കുന്ന
മത്സ്യോല്പാദനം എത്രയെന്നും
അറിയിക്കാമോ?
4710.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യകൃഷിയിലൂടെ
ഉല്പാദിപ്പിക്കുന്ന
മത്സ്യങ്ങള്‍ക്ക് വിപണിയില്‍
വേണ്ടത്ര ആവശ്യക്കാരില്ലാത്ത
സാഹചര്യം നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
'അക്വാചിക്കന്‍'
എന്ന് വിശേഷിപ്പിക്കപ്പെടുന്ന
ഗിഫ്റ്റ് (G.I.F.T)
ഉള്‍പ്പെടെയുളള മത്സ്യങ്ങള്‍
സംഭരിക്കുന്നതിന് പദ്ധതിയോ
സംവിധാനമോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
4711.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂരാച്ചുണ്ട്
കല്ലാനോട് ഫിഷ് ഹാച്ചറിയുടെ
രണ്ടാം ഘട്ട വികസനത്തിനായി
സര്‍ക്കാര്‍ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
ഇറിഗേഷന്‍
വകുപ്പ് വിട്ടു തന്ന
ഹാച്ചറിയോടു ചേര്‍ന്നുള്ള 2
ഏക്കര്‍ സ്ഥലത്ത് ടൂറിസം
സാധ്യതകള്‍ കൂടി പരിഗണിച്ച്
ഹാച്ചറിയുടെ വികസനം
സാധ്യമാക്കാന്‍ സര്‍ക്കാര്‍
തയ്യാറാവുമോ?
4712.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉൾനാടൻ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
മുൻസർക്കാർ എത്ര കോടി രൂപയുടെ
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
വിതരണം
ചെയ്ത മത്സ്യക്കുഞ്ഞുങ്ങളെ
കർഷകർ ലാഭകരമായി കൃഷി ചെയ്ത്
വിജയിപ്പിച്ചതായി
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കാമോ;
(
സി )
മത്സ്യക്കുഞ്ഞുങ്ങളെ
ചെറുകിട കർഷകർക്ക് വിതരണം ചെയ്ത
ശേഷം അവയുടെ വളർച്ചയെ
സംബന്ധിച്ച് വകുപ്പിൽ നിന്ന്
കർഷകരുടെ വീടുകളിലെത്തി പരിശോധന
നടത്തി നിർദ്ദേശങ്ങൾ
നൽകാറുണ്ടോ; വിശദമാക്കാമോ?
4713.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മീന്‍
വളര്‍ത്തലും അക്വേറിയവും
പ്രോത്സാഹിപ്പിക്കാന്‍
എന്തെങ്കിലും ധനസഹായം
വകുപ്പില്‍ നിന്നും
നല്‍കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവ
ആരംഭിക്കുന്നതിന് ലൈസൻസ്
ആവശ്യമുണ്ടോ; എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
4714.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
ഫിഷ് മാര്‍ക്കറ്റ്
ആധുനികീകരിക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍
കഴിയുമോ എന്ന് വ്യക്തമാക്കാമോ?
4715.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ ഏതൊക്കെ റോഡുകള്‍
ആണ് നിലവില്‍ തീരദേശ പരിപാലന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ ഏതു ഏജന്‍സി
വഴിയാണ് നടപ്പിലാക്കുന്നത്;
വിശദവിവരങ്ങള്‍ സഹിതം
അറിയിക്കാമോ;
(
സി )
തീരദേശ
പദ്ധതിയില്‍ റോഡുകള്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തൊക്കെ മാനദണ്ഡങ്ങള്‍ ആണ്
ഉള്ളത് എന്നറിയിക്കാമോ?
4716.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെള്ളായണി
കായലിൽ മത്സ്യബന്ധനം നടത്തി
ഉപജീവനമാർഗ്ഗം നടത്തുന്ന ഉൾനാടൻ
മത്സ്യത്തൊഴിലാളികൾക്ക്
പ്രയോജനപ്പെടുന്ന രീതിയിൽ
കൊഞ്ച്, കരിമീൻ, കാർപ്പ്
തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ
കൂടുതലായി നിക്ഷേപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
മത്സ്യത്തൊഴിലാളികൾക്ക്
ക്ഷേമനിധി അംശദായം
അടയ്ക്കുന്നതിന് വർക്കലയിൽ
എത്തിച്ചേരേണ്ട സാഹചര്യം
ഒഴിവാക്കുന്നതിനായി വിഴിഞ്ഞത്ത്
ക്ഷേമനിധി അടയ്ക്കുന്നതിന്
സംവിധാനമൊരുക്കാൻ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
4717.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തില്‍ 1-ാം
വാര്‍ഡില്‍പ്പെട്ട മാലിപ്പുറം
ചാപ്പകടപ്പുറത്ത് നിന്നും
കടലാക്രമണ ഭീഷണിയെ തുടര്‍ന്ന്
പുനരധിവസിപ്പിക്കപ്പെട്ട 76
കുടുംബങ്ങള്‍ താമസിക്കുന്ന
പെരുമാള്‍പ്പടി ഫിഷറീസ്
കോളനിയില്‍ വെള്ളപ്പൊക്കവും
മഴക്കെടുതിയും മൂലം നേരിടുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
ഇവിടെ താമസിക്കുന്ന
കുടുംബങ്ങളുടെ ദയനീയ സ്ഥിതി
കണക്കിലെടുത്ത് ഈ കോളനിയിലെ
വെള്ളക്കെട്ട് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
4718.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തില്‍
മായം ചേര്‍ക്കുന്നത്
കണ്ടെത്തുന്നതിനും,
പരിശോധനകള്‍ക്കുമായി എത്ര
ജോയിന്റ് ഇന്‍സ്പെക്ഷന്‍
സ്ക്വാഡുകളാണ് തിരുവനന്തപുരം
ജില്ലയില്‍
പ്രവര്‍ത്തിക്കുന്നത്; കഴിഞ്ഞ
വര്‍ഷം എത്ര കേസുകളാണ് മായം
ചേര്‍ത്തതുമായി ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്തത്;
(
ബി )
ഇത്തരം
ആശങ്കകള്‍ പരിഹരിക്കുന്നതിനായി
പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ്
ലെെന്‍ നമ്പറുകള്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
4719.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ മുനമ്പം
ഫിഷിംഗ് ഹാര്‍ബറില്‍ നടത്താൻ
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
കേന്ദ്ര
ഭക്ഷ്യസംസ്ക്കരണ
മന്ത്രാലയത്തിന്റെ ധനസഹായത്തോടെ
സ്ഥാപിക്കാനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
മെഗാ ഫുഡ് പാര്‍ക്കിന്റെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
മെഗാ
ഫുഡ് പാര്‍ക്കിന്റെ
നിര്‍മ്മാണത്തിനായി സ്ഥലം
അനുവദിച്ച് കിട്ടിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
4720.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹാർബർ
എഞ്ചിനീയറിംഗ് വകുപ്പിൽ ഐ.ടി.ഐ.
(എൻ.സി.വി.ടി.), കെ.ജി.സി.ഇ.,
വി.എച്ച്.എസ്.ഇ. എന്നിവ
അടിസ്ഥാന യോഗ്യത ആവശ്യമുള്ള
തസ്തികകളിൽ ഡിപ്ലോമ,
ബി.ടെക്ക്., എം.ടെക്ക്.
തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ
അപേക്ഷിക്കുന്നതുമൂലം ഉയർന്ന
യോഗ്യതയുള്ളവർ ഉയർന്ന മാർക്ക്
നേടി റാങ്ക് പട്ടികയിൽ ഇടം
പിടിക്കുന്നത് കാരണം അടിസ്ഥാന
യോഗ്യത മാത്രമുള്ളവർക്ക് അവസരം
നഷ്ടമാകുന്നു എന്ന വസ്തുത
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കേന്ദ്ര
സർക്കാർ സർവ്വീസുകളിൽ ഐ.ടി.ഐ.
(എൻ.സി.വി.ടി.), കെ.ജി.സി.ഇ.,
വി.എച്ച്., എസ്.ഇ. എന്നിവ
അടിസ്ഥാന യോഗ്യതയായി ആവശ്യമുള്ള
തസ്തികകളിൽ പ്രസ്തുത യോഗ്യത
മാത്രമുള്ള ഉദ്യോഗാർത്ഥികളെ
പരിഗണിക്കുമ്പോൾ സംസ്ഥാന
സർക്കാരിന്റെ ഹാർബർ
എഞ്ചിനീയറിംഗ് വകുപ്പിൽ ഉയർന്ന
യോഗ്യതയുള്ളവരെയും
പരിഗണിക്കുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
ഉയർന്ന
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്
താഴ്ന്ന തസ്തികകളും ഉയർന്ന
തസ്തികകളും പ്രാപ്യമാകുമ്പോൾ
ഐ.ടി.ഐ. (എൻ.സി.വി.ടി.),
കെ.ജി.സി.ഇ., വി.എച്ച്.എസ്.ഇ.
എന്നീ യോഗ്യതകൾ
മാത്രമുള്ളവർക്ക് അവസരം
നഷ്ടമാകുന്ന സാഹചര്യം
ഉണ്ടാകുന്നത് പരിഹരിക്കുവാൻ
നടപടികൾ സ്വീകരിക്കാമോ;
(
ഡി )
ഐ.ടി.ഐ.
(എൻ.സി.വി.ടി.), കെ.ജി.സി.ഇ. ,
വി.എച്ച്.എസ്.ഇ. എന്നീ യോഗ്യതകൾ
മാത്രമുള്ളവർക്ക് താഴ്ന്ന
ടെക്നിക്കൽ തസ്തികകളിൽ മാത്രമേ
നിയമന
സാധ്യതയുള്ളൂവെന്നതിന്നാലും
പ്രസ്തുത തസ്തികകളില്‍ പോലും
ഉയർന്ന യോഗ്യതയുള്ളവർ
കരസ്ഥമാക്കുന്ന സാഹചര്യത്തില്‍
ഈ യോഗ്യതകൾ മാത്രം ഉള്ളവർക്ക്
നീതി ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
4721.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
നിര്‍വ്വഹണം നടത്താന്‍
നിശ്ചയിച്ചിട്ടുളള
ആറാട്ടുപുഴ-കാര്‍ത്തികപ്പള്ളി
പഞ്ചായത്തുകളിലൂടെ
കടന്നുപോകുന്ന പിള്ളകടവ്-ധന്യ
ഓഡിറ്റോറിയം റോഡ്, കുമാരപുരം
പഞ്ചായത്തിലെ
വെട്ടിശ്ശേരി-പാണൂര്‍ റോഡ്,
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ
പാണ്ഡവജി റോഡ് എന്നീ റോഡുകളുടെ
എസ്റ്റിമേറ്റ് തയ്യായിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വര്‍ക്കുകളുടെ ഭരണാനുമതി
നടപടിക്രമങ്ങളുടെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കാമോ?
4722.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉത്തര
മലബാറിന്റെ അനുഷ്ഠാന കലയായ
തെയ്യം
സംരക്ഷിക്കുന്നതിനുവേണ്ടി
നിര്‍മ്മിക്കാനുദ്ദേശിച്ച
തെയ്യം മ്യൂസിയത്തിന്റെ
നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ട്;
(
ബി )
ഈ
പദ്ധതിയെ സംബന്ധിച്ച വിശദവിവരം
നല്‍കാമോ?
4723.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവോത്ഥാന
നായകരുടെ പേരില്‍ ഓരോ
ജില്ലയിലും ആരംഭിക്കുന്ന
സാംസ്കാരിക കേന്ദ്രങ്ങളുടെ
നിര്‍മ്മാണ പദ്ധതി പ്രകാരം
ആലപ്പുഴ ജില്ലയില്‍ ആരുടെ
പേരില്‍ സാംസ്കാരിക കേന്ദ്രം
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്; ഇതിനുള്ള
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4724.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷ്ണപുരം
ശങ്കര്‍സ്മാരക ദേശീയ
കാര്‍ട്ടൂണ്‍ മ്യൂസിയത്തിലും
സാംസ്കാരിക വിനോദ
കേന്ദ്രത്തിലും എത്ര
ജീവനക്കാര്‍ സേവനം
അനുഷ്ടിക്കുന്നുണ്ട്; ഇതില്‍
സ്ഥിരം, താത്കാലിക
വിഭാഗത്തില്‍പ്പെടുന്ന
ജീവനക്കാരുടെ എണ്ണം തരംതിരിച്ച്
വിശദമാക്കാമോ?
4725.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
മഹാകവി മോയീന്‍കുട്ടി വൈദ്യര്‍
സ്മാരകത്തെ എന്നാണ്
അക്കാദമിയായി ഉയര്‍ത്തിയത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
അക്കാദമിയായി
ഉയര്‍ത്തിയതിനുശേഷം പദ്ധതി,
പദ്ധതിയേതര വിഹിതമായി ഈ
സ്ഥാപനത്തിന് ഓരോ വര്‍ഷവും എത്ര
തുകയാണ് അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(
സി )
2020-21
ബഡ്ജറ്റില്‍ സംസ്ഥാനത്തെ മറ്റ്
അക്കാദമികളില്‍ നിന്ന്
വ്യത്യസ്ഥമായി പ്രസ്തുത മാപ്പിള
കലാ അക്കാദമിയുടെ ബഡ്ജറ്റ്
വിഹിതം കുറയാന്‍ കാരണം
എന്താണെന്ന് വിശദമാക്കാമോ;
(
ഡി )
മാപ്പിള
കലാ അക്കാദമിയുടെ പദ്ധതിയേതര
വിഹിതം ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
4726.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ സാംസ്കാരിക
വകുപ്പിന് കീഴില്‍ നടപ്പാക്കി
വരുന്ന പദ്ധതികള്‍
വിശദീകരിക്കാമോ; ഓരോന്നും
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
മലപ്പുറം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന പദ്ധതികള്‍
ഏതെല്ലാം; വിശദീകരിക്കുമോ;
പുതിയ പ്രപ്പോസലുകള്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
4727.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പ് നടപ്പിലാക്കിവരുന്ന
വിവിധ പദ്ധതികള്‍
ഏതൊക്കെയാണെന്നും അവയ്ക്ക്
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(
ബി )
ഗ്രാമീണ
മേഖലകളിലെ കലാ, കായിക,
സാംസ്കാരിക സംഘടനകള്‍,
ക്ലബ്ബുകള്‍ എന്നിവയ്ക്കായി
ഏതൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
പ്രസ്തുത പദ്ധതികളുടെ ആനുകൂല്യം
ലഭിക്കുന്നതിനായി അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
വിശദ വിവരം അറിയിക്കാമോ;
(
സി )
പ്രസ്തുത
വകുപ്പിന് കീഴില്‍
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ഡി )
പാറശ്ശാല
മണ്ഡലത്തിലെ കലാ, സാഹിത്യ,
സാസ്കാരിക പ്രവര്‍ത്തനങ്ങള്‍
ഉത്തേജിപ്പിക്കുന്നതിനായി ഒരു
സാംസ്കാരിക സമുച്ചയം
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കാമോ?
4728.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജില്ലകളിൽ
കിഫ്‌ബി മുഖേന സാംസ്കാരിക
നിലയങ്ങൾ സ്ഥാപിക്കുന്ന
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ഇനത്തിലാണ് ഈ
ചെലവുകളെന്നും ജില്ലതിരിച്ച്
വിശദാംശം നൽകുമോ?
4729.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മൂലം തൊഴില്‍ നഷ്ടപ്പെട്ട
സ്റ്റേജ് കലാകാരന്മാര്‍, വാദ്യ
കലാകാരന്മാര്‍, പാരമ്പര്യ
കലാകാരന്മാര്‍, ക്ഷേത്ര
കലാകാരന്മാര്‍, ഭാഗവത
പാരായണക്കാര്‍ എന്നിവര്‍ക്ക്
എന്തെങ്കിലും സാമ്പത്തിക സഹായം
നല്‍കാന്‍ ആലോചനയുണ്ടോ;
വിശദമാക്കുമോ?
4730.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
പന്തല്‍, ലൈറ്റ്സ്, സൗണ്ട്സ്
വിഭാഗത്തില്‍പ്പെട്ട ഉടമകളെ
സാംസ്കാരിക ക്ഷേമനിധിയില്‍
ഉള്‍പ്പെടുത്തിയതുപോലെ ഈ
വിഭാഗത്തില്‍പ്പെട്ട
തൊഴിലാളികളെയും ഇതേ
ക്ഷേമനിധിയില്‍
ഉള്‍പ്പെടുത്താന്‍ നടപടികള്‍
ഉണ്ടാകുമോ?
4731.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാടന്‍
കലകള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
സാംസ്കാരിക
വിനിമയത്തിന്റെ ഭാഗമായി ഇതര
ജില്ലകളില്‍ നിന്നുളള നാടന്‍
കലാകാരന്‍മാര്‍ക്ക് ഗ്രാമീണ
മേഖലകളില്‍ തങ്ങളുടെ
കലാപരിപാടികള്‍
അവതരിപ്പിക്കാന്‍ സര്‍ക്കാര്‍
പ്രോത്സാഹനം നല്‍കുന്നുണ്ടോ;
(
സി )
ഗ്രാമപഞ്ചായത്ത്
തലങ്ങളില്‍ ഇത്തരം
കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍
സാംസ്കാരിക നിലയങ്ങള്‍
സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍
സഹായം ലഭ്യമാക്കുമോ;
(
ഡി )
വിവിധ
നാടന്‍ കലകളില്‍ വെെദഗ്ധ്യം
നേടിയവര്‍ക്ക് തങ്ങളുടെ
കഴിവുകള്‍ അന്തര്‍ ജില്ലാ
തലങ്ങളില്‍
പ്രദര്‍ശിപ്പിക്കാന്‍ അവസരം
നല്‍കുന്നതിനുള്ള പദ്ധതി
ആവിഷ്കരിക്കുമോ?
4732.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒളവണ്ണയില്‍
സ്ഥാപിക്കുന്ന ഇന്‍ഡോ-ഷാര്‍ജ
കള്‍ച്ചറല്‍ സെന്റര്‍, വെെക്കം
മുഹമ്മദ് ബഷീര്‍ സ്മാരകം എന്നീ
പദ്ധതികളുടെ സ്ഥലമെടുപ്പ്
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കായി സ്ഥലം നല്‍കിയ
ഭൂവുടമകള്‍ക്ക് ഇതുവരെ
പ്രതിഫലമായി എത്ര തുക
കെെമാറിയിട്ടുണ്ട്;
(
സി )
ഇതിനാവശ്യമായ
തുക തഹസില്‍ദാര്‍ക്ക്
കെെമാറിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4733.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അവശകലാകാരന്‍മാര്‍ക്ക്
സാംസ്കാരിക വകുപ്പ്
ഡയറക്ടറേറ്റ് വഴി നല്‍കുന്ന
പെന്‍ഷന്‍ മുടക്കമില്ലാതെ
ലഭിക്കാന്‍ വര്‍ഷത്തില്‍
രണ്ടുതവണ ലൈഫ്
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍
ആവശ്യപ്പെട്ടുവരുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
രണ്ടുതവണ ലൈഫ്
സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍
നിര്‍ബന്ധിതരാവുന്നത്
കലാകാരന്‍മാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതും
സമയത്ത് ലൈഫ് സര്‍ട്ടിഫിക്കറ്റ്
നല്‍കാന്‍ കഴിയാത്തവരുടെ
പെന്‍ഷന്‍ മുടങ്ങുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ലൈഫ്
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കാത്തതിന്റെ
അടിസ്ഥാനത്തില്‍ എത്ര
കലാകാരന്മാരുടെ പെന്‍ഷന്‍
നിലവില്‍
തടസ്സപ്പെട്ടുകിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ഡി )
മറ്റെല്ലാ
ക്ഷേമ
പെന്‍ഷനുകള്‍ക്കുമെന്നപോലെ
അവശകലാകാരന്‍മാര്‍ക്കുള്ള
പെൻഷനും ലൈഫ് സര്‍ട്ടിഫിക്കറ്റ്
വര്‍ഷത്തില്‍ ഒരു തവണ മാത്രം
ഹാജരാക്കുന്ന രീതിയിലേക്ക്
നടപടിക്രമങ്ങളില്‍ ഭേദഗതി
വരുത്താന്‍ മുന്‍കൈയെടുക്കുമോ;
വിശദമാക്കാമോ?
4734.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കലാകാരന്മാരുടെ
ക്ഷേമപെന്‍ഷനുകളില്‍ മറ്റ്
ക്ഷേമപെന്‍ഷനുകളെ അപേക്ഷിച്ച്
ആനുപാതികമായ വര്‍ദ്ധനവ്
ഉണ്ടായിട്ടില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍
പ്രചുരപ്രചാരത്തിലുള്ളതും
എന്നാല്‍
അന്യംനിന്നുകൊണ്ടിരിക്കുന്നതുമായ
പൂരക്കളി, കോല്‍ക്കളി,
പരിചമുട്ട്, നാടന്‍പാട്ട്,
നാട്ടിപ്പാട്ട്,
വടക്കന്‍പാട്ട്, മംഗലപ്പാട്ട്
തുടങ്ങിയ വൈവിധ്യമാര്‍ന്ന
നാടന്‍കലാരൂപങ്ങളെ
നിലനിര്‍ത്തുന്നതിനും
പരിപോഷിപ്പിക്കുന്നതിനും
സാംസ്കാരിക വകുപ്പ് പദ്ധതി
ആവിഷ്കരിക്കുമോ; എങ്കില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുകയെന്ന്
വിശദമാക്കുമോ?
4735.
ശ്രീ
എം മുകേഷ്
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കലാകാരന്മാരുടെ
ഉന്നമനത്തിനും അവരുടെ
കലാപ്രവര്‍ത്തനങ്ങള്‍
പരിപോഷിപ്പിക്കുന്നതിനും
സാമൂഹിക പ്രതിബദ്ധതയുള്ളതും
വിജ്ഞാനപ്രദവും
ഗുണനിലവാരവുമുള്ളതുമായ
പരിപാടികള്‍
പൊതുജനങ്ങളിലെത്തിക്കുന്നതിനുമായി
മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍
തുടങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ടെലിവിഷന്‍ ചാനല്‍
വിനോദത്തിനും വിജ്ഞാനത്തിനും
തുല്യ പ്രാധാന്യം നല്‍കിയാണോ
വിഭാവനം ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ; പ്രസ്തുത ചാനല്‍
ഒ.ടി.ടി.യായും ഓണ്‍ലെെനിലും
ലഭ്യമാകുന്ന തരത്തിലാണോ
ക്രമീകരിക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ടെലവിഷന്‍ ചാനല്‍
എന്നത്തേയ്ക്ക് സംപ്രേക്ഷണം
ആരംഭിക്കുവാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്; ഇതിനായി
തുക വകയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള തുക
എപ്രകാരമാണ്
കണ്ടെത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
4736.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രണയ കൊലപാതകങ്ങൾ
വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ
ഇതിനെതിരെ ബോധവത്കരണം
നടത്തുന്നതിനായി സമം പദ്ധതിയിൽ
എന്തെങ്കിലും പ്രത്യേക പരിപാടി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
അപ്രകാരം
ഒരു ക്യാമ്പയിൻ
ആരംഭിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
4737.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എല്ലാ
ജില്ലകളിലും കിഫ്ബി മുഖേന
സംസ്കാരിക സമുച്ചയങ്ങള്‍
സ്ഥാപിക്കുന്ന പദ്ധതി ഇപ്പോള്‍
ഏതുഘട്ടത്തിലാണ് എന്നതിന്റെ
വിശദവിവരം നല്‍കുമോ; ഓരോ
ജില്ലയിലും ഇത് സബന്ധിച്ച്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സംസ്കാരിക സമുച്ചയങ്ങള്‍
സ്ഥാപിക്കുന്ന പദ്ധതിക്ക് ഭൂമി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ഓരോ ജില്ലയിലും ഇതിനായി
കണ്ടെത്തിയിട്ടുള്ള ഭൂമി
ആരുടെതാണെന്നും ഇതിനായി ഓരോ
ജില്ലയിലും ചെലവഴിച്ച തുക
എത്രയെന്നും എന്നതിന്റെയും
വിശദാംശങ്ങള്‍ നല്‍കുമോ?
4738.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
ദെലീമ
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്റെ
നവോത്ഥാന പാരമ്പര്യത്തിന്
നവോന്മേഷം പകരുന്ന എന്തെല്ലാം
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ
സര്‍ക്കാര്‍ രൂപം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
സാംസ്കാരിക
മേഖലയില്‍ കോവിഡ് സൃഷ്ടിച്ച
പ്രതിസന്ധി തരണം ചെയ്യുവാന്‍
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കാമോ;
(
സി )
അന്യം
നിന്നുകൊണ്ടിരിക്കുന്ന നമ്മുടെ
പാരമ്പര്യ തനതു കലകളെ
സംരക്ഷിക്കുവാനും
പ്രോല്‍സാഹിപ്പിക്കുവാനും
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
4739.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെന്‍സറിംഗ്
സര്‍ട്ടിഫിക്കറ്റ് നേടിയ
ചലച്ചിത്രങ്ങളെ സംബന്ധിച്ച്
പരാതി ഉയര്‍ന്നുവന്നാല്‍
സെന്‍സറിംഗ് പുന:പരിശോധിക്കാനും
അനുമതി റദ്ദാക്കാനും ഉതകുന്ന
തരത്തില്‍ ചലച്ചിത്രമേഖലയില്‍
ഇരട്ട സെന്‍സറിംഗ് ലക്ഷ്യമിട്ട്
സിനിമറ്റോഗ്രാഫ് നിയമം ഭേദഗതി
ചെയ്യാനുള്ള കേന്ദ്ര
സര്‍ക്കാരിന്റെ നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(
ബി )
ആവിഷ്കാരസ്വാതന്ത്ര്യം
ഹനിക്കുന്ന ഇത്തരം
ഭേദഗതികള്‍ക്കെതിരെ
സംസ്ഥാനത്തിന്റെ പ്രതിഷേധം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുമോ?
4740.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീമതി
കെ.കെ.രമ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
സാമൂഹ്യപ്രശ്നങ്ങള്‍
പരിശോധിക്കാനും സര്‍ക്കാരിന്
റിപ്പോര്‍ട്ട് നല്‍കാനുമായി
സംസ്ഥാന യുവജന കമ്മീഷന്‍
ആസൂത്രണം ചെയ്ത് നടപ്പിലാക്കി
വരുന്ന കര്‍മ്മപദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍
ഭരണതലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4741.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കായി വ്യവസായ
സംരംഭകത്വ വികസന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പരിപാടിയിലൂടെ
കൈവരിക്കാനുദ്ദേശിച്ചിരുന്ന
ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന്
അറിയിക്കാമോ; ഉദ്ദേശ്യ
ലക്ഷ്യങ്ങൾ കൈവരിക്കാൻ
സാധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
വ്യവസായ
സംരംഭകത്വ വികസന പരിപാടി
നടപ്പാക്കാന്‍ ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
4742.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011-16-ലെ
സര്‍ക്കാരിന്റെ കാലത്ത് വയനാട്
ജില്ലയില്‍ നടത്തിയ
അഗ്രിഫെസ്റ്റിന് യുവജനക്ഷേമ
വകുപ്പ് ചെലവഴിച്ച തുകയുടെ
ധനവിനിയോഗബില്ലുകള്‍ മുഴുവന്‍
വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എത്ര
ലക്ഷം രൂപയാണ് പ്രസ്തുത
പരിപാടിക്കായി യുവജനക്ഷേമ
വകുപ്പ് ചെലവഴിച്ചത്;
(
സി )
ഇതുസംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
വകുപ്പുതല അന്വേഷണം
നടന്നിരുന്നോ;
(
ഡി )
ഉണ്ടെങ്കില്‍
അന്വേഷണത്തിൽ വകുപ്പിന്
ബോധ്യപ്പെട്ട കാര്യങ്ങള്‍
അറിയിക്കാമോ?
|
|
|
|
|
|
|
|