STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4199.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നിയമ വകുപ്പിൽ നിന്നും സെക്രട്ടറിയേറ്റിന് പുറത്ത് മറ്റ് ഓഫീസുകളിലേക്ക് എത്ര ഉദ്യോഗസ്ഥരെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആനുകൂല്യത്തിൽ ട്രാൻസ്ഫറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര ഉദ്യോഗസ്ഥരുടെ അപേക്ഷകൾ മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്; വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഇനി എത്ര അപേക്ഷകൾ നിയമ വകുപ്പിന്റെ പരിഗണയിൽ ഉണ്ട്‌; പ്രസ്തുത ഉദ്യോഗസ്ഥർ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് നിയമ വകുപ്പിൽ ഉള്ള ഫയലുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
4200.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംഘടിത കുറ്റവാളികളെ വിചാരണകൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനായി ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ കേരള കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് -2021 നിയമത്തിന്റെ കരട് പരിശോധനക്കും നിയമോപദേശത്തിനുമായി നിയമ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4201.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംഗ്ലൂരിലെ ഈവനിംഗ് കോളേജുകളിൽ നിന്ന് എൽ.എൽ.ബി. പാസായി കഴിഞ്ഞ അഞ്ച് വർഷത്തിൽ എത്ര പേർ അഭിഭാഷകരായി സംസ്ഥാനത്ത് എൻറോൾ ചെയ്തിട്ടുണ്ട്; ഇവരിൽ പലർക്കും മിനിമം യോഗ്യത മാർക്ക് പോലും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2017, 2018, 2019 എന്നീ വർഷങ്ങളിൽ എൻറോൾ ചെയ്ത അവരിൽ പലരും ക്രിമിനൽ കേസ് പ്രതികൾ ആണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ക്രിമിനൽ കേസ് പ്രതികളായ കാര്യം മറച്ചുവെച്ചതായി പരാതി ലഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത വർഷങ്ങളിൽ പ്രൊഫഷണൽ എത്തിക്സിന് എതിരായി പ്രവർത്തിച്ചു എന്ന നിലയിലുള്ള എത്ര പരാതികൾ കേരള ബാർ കൗൺസിലിന് ലഭിച്ചിട്ടുണ്ട്; ഇതിൽ എത്ര പരാതികളിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനി എത്ര പരാതികൾ നടപടി സ്വീകരിക്കാൻ ഉണ്ടെന്നും വ്യക്തമാക്കുമോ?
4202.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ക്ലേ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഖാദി ബോര്‍ഡിൽ നിന്നും എടുത്ത ലോണ്‍ ഒഴിവാക്കികൊടുക്കണമെന്ന സൊസൈറ്റിയുടെ ഹര്‍ജിയില്‍ എന്തെങ്കിലും തുടര്‍നടപടിയെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തെ പുനരുദ്ധരിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4203.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഓട്ടോമൊബൈൽസിലെ ജീവനക്കാർക്ക് അവസാനമായി ശമ്പളപരിഷ്കരണം നടപ്പാക്കിയത് എന്നാണെന്ന് വ്യക്തമാക്കുമോ; ദീർഘകാലമായി ഇവിടെ ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിന്റെ കാരണം അറിയിക്കുമോ; മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
2014 മുതൽ ജീവനക്കാരുടെ പി.എഫ് വിഹിതം അടയ്ക്കുന്നില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പി. എഫ് വിഹിതം അടച്ചു തീർക്കുന്നതിനായി കെ.എ.എൽ. ന് പ്രത്യേക സഹായം അനുവദിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
കെ.എ.എൽ. ന് പ്രവർത്തന മൂലധനമായി സർക്കാർ ഈ സാമ്പത്തിക വർഷം തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുകയാണ് അനുവദിച്ചതെന്നും ഇത് എപ്രകാരം വിനിയോഗിക്കുന്നു എന്നും വ്യക്തമാക്കാമോ?
4204.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡിന് എവിടെയെല്ലാം യൂണിറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ യൂണിറ്റിലും എന്തൊക്കെയാണ് ഉല്പാദിപ്പിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത സ്ഥാപനത്തില്‍ നിന്നും ലഭ്യമാകുന്നത് എന്നറിയിക്കാമോ;
( ഡി )
പ്രസ്തുത കമ്പനി വിപുലപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
4205.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നതിനും അതനുസരിച്ച് ശമ്പളപരിഷ്കരണം നടത്താനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ ശമ്പള പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് പരിഗണനയിലുണ്ടോ; അറിയിക്കുമോ;
( സി )
ഏതൊക്കെ സ്ഥാപനങ്ങളെയാണ് വിവിധ ഗ്രേഡുകൾ നൽകുന്നതിനായി ശുപാർശ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
4206.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂർ ഗ്വാളിയർ റയൺസിന് സർക്കാർ സൗജന്യമായി നൽകിയ 5.94 ഏക്കർ ഭൂമി തിരിച്ചെടുക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടോ;
( ബി )
അക്വയർ ചെയ്ത് നൽകിയ 240.39 ഏക്കർ ഭൂമിയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ തടസ്സമായി നിൽക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാൻ ഈ സർക്കാർ മാനേജുമെന്റുമായി ചർച്ച നടത്തിയിട്ടുണ്ടോ;
( സി )
കമ്പനി സ്വന്തമായി വാങ്ങിയ എണ്‍പത് ഏക്കർ സ്ഥലം ഭൂപരിഷ്കരണ നിയമ പ്രകാരം ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് സർക്കാരിന് ഉദ്ദേശമുണ്ടോ;
( ഡി )
നിലവിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി മുമ്പാകെയുള്ള കേസ് തീർപ്പാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുമോ;
( ഇ )
വ്യവസായ ആവശ്യത്തിന് സർക്കാർ ഏറ്റെടുത്ത് നൽകിയിരുന്ന ഭൂമി ഇൻഡസ്ട്രിയൽ പാർക്കായി വികസിപ്പിക്കുന്നതിന് ആയത് ഗ്രാസിമിൽ നിന്ന് തിരിച്ചെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി 10.10.2017-ലെ സ.ഉ.(എം.എസ്) നം. 97/2017/വ്യവ. നമ്പര്‍ ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
4207.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ സിമന്റ്സ് ഒരു വര്‍ഷം എത്ര ടണ്‍ ക്ലിന്‍കര്‍ ആണ് ഇറക്കുമതി ചെയ്യുന്നതെന്നും ആയത് ടെന്‍ഡര്‍ നടപടികളിലൂടെയാണോയെന്നും അറിയിക്കുമോ; ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള പ്രീ ക്വാളിഫിക്കേഷന്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഏതെല്ലാം വിദേശരാജ്യങ്ങളില്‍ നിന്നുമാണ് 53 ഗ്രേഡ് സിമന്റ് ക്ലിന്‍കര്‍ ഇറക്കുമതി ചെയ്യുന്നതെന്നും എത്ര രൂപയ്ക്കാണ് ഒരു ടണ്‍ ഇറക്കുമതി ചെയ്യുന്നതെന്നും വ്യക്തമാക്കാമോ;
( സി )
നിലവില്‍ മലബാര്‍ സിമന്റ്സിന് ക്ലിന്‍ക്കര്‍ സപ്ലൈ ചെയ്യുന്നത് ആരാണെന്നും ഇവരുടെ വിലാസവും ഇവര്‍ക്ക് പണം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ; എത്ര കാലത്തിനുള്ളിലാണ് ബില്ലുകള്‍ മാറി നല്‍കുന്നതെന്നും വിശദമാക്കാമോ;
( ഡി )
വര്‍ഷത്തില്‍ എത്ര തവണയാണ് മലബാര്‍ സിമന്റ്സ് ക്ലിന്‍കര്‍ ഇറക്കുമതി ചെയ്യുന്നതെന്നും ആയതിനുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും നിലവില്‍ ക്ലിന്‍കര്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ഓപ്പണ്‍ ആണോയെന്നും അറിയിക്കുമോ?
4208.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെല്‍ട്രോണ്‍ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പണം അടച്ചതിന് ശേഷവും ഇതുവരെയും വിതരണം ചെയ്യാത്ത ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
4209.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതും സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതുമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ ആസ്തി തിരികെ ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4210.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4211.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ തനത് ലാപ്‍ടോപായ കോക്കോണിക്സ്-ന്റെ പുതുക്കിയ വെര്‍ഷനുകള്‍ ഇറക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; ഇതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ?
4212.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ മേഖലയിലേക്ക് സ്വകാര്യനിക്ഷേപം ആകർഷിക്കാനായി രൂപീകരിച്ച ഇൻകലിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഇൻകൽ വിരമിച്ച ഐ.എ.എസ്. കാരുടെ ലാവണം ആയതിനാൽ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിയുന്നില്ല എന്ന് വിലയിരുത്തുന്നുണ്ടോ; വിശദാംശം നൽകുമോ?
4213.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ എത്ര പുതിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ആരംഭിച്ചത്; വിശദമാക്കാമോ;
( ബി )
2016 മെയ് 31-ന് ശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭനഷ്ടക്കണക്കുകള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
നിലവില്‍ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്; വിശദമാക്കാമോ?
4214.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ-സഹകരണ-സംയുക്ത സ്ഥാപനങ്ങളുടെ 2016 മുതല്‍ 2021 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രവര്‍ത്തന ലാഭം കൈവരിച്ച സ്ഥാപനങ്ങളേതെല്ലാമാണെന്നും അവയുടെ പ്രവര്‍ത്തന ലാഭം എത്രയായിരുന്നുവെന്നും വിശദീകരിക്കാമോ;
( ബി )
ഓരോ വര്‍ഷവും പ്രവര്‍ത്തന നഷ്ടം വരുത്തിയ സ്ഥാപനങ്ങളേതെല്ലാമാണെന്നും പ്രവര്‍ത്തന നഷ്ടം എത്രയെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത കാലയളവില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ എത്രയെന്നും ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എത്ര സ്ഥാപനങ്ങള്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ നഷ്ടത്തിലായെന്നും ഇതിനുള്ള കാരണങ്ങളെന്തെല്ലാമെന്നും വ്യക്തമാക്കുമോ?
4215.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം, വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി പ്രാരംഭ ഘട്ടത്തിൽ പാലിക്കേണ്ട നിയമപ്രകാരമുള്ള വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
സംരംഭകത്വ സംസ്‌കാരം വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സ്കൂള്‍, കോളേജ് തലങ്ങളില്‍ പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
നിലവിലുള്ള സംരംഭങ്ങളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും മാനേജ്മെന്റിലും സാങ്കേതികവിദ്യയിലും പരിശീലനം നല്‍കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
4216.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ സാധനങ്ങള്‍ക്കും ഒപ്പം എല്ലാ വിധ ഉപഭോക്തൃ സാധനങ്ങള്‍ക്കും വിലകൂടുന്നത് കെട്ടിട നിര്‍മ്മാണ മേഖലയുള്‍പ്പെടെ ഉപഭോക്തൃമേഖലയെ എത്തരത്തില്‍ ബാധിയ്ക്കുമെന്നത് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്ത് കാരണങ്ങളാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും നികുതി നിര്‍ദ്ദേശങ്ങളും ഉപഭോഗ സാധനങ്ങളിലടിച്ചേല്‍പ്പിയ്ക്കുന്ന നടപടികളുമാണെന്നതും സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രസ്തുത മേഖലകളെ സംരക്ഷിച്ച് വ്യാപാരമേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും പുത്തനുണര്‍വ് നല്‍കുവാനുമായി ഈ സര്‍ക്കാര്‍ നടത്തി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
4217.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എവിടെയെല്ലാമാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും അനുവദിച്ചിട്ടുള്ളതെന്നും പ്രവര്‍ത്തിച്ചുവരുന്നതെന്നും വ്യക്തമാക്കാമോ;
( സി )
വൈപ്പിന്‍ കരയുടെ മാനവവിഭവശേഷിയും വ്യാവസായികാന്തരീക്ഷവും കണക്കിലെടുത്ത് കൂടുതല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?
4218.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എവിടെയെങ്കിലും പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ഇത്തരത്തിലുള്ള പ്ലാന്റ് സ്ഥാപിക്കാൻ ആലോചനയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്ലാന്റ് പൊതുമേഖലയിലാണോ സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കാമോ ;
( ഡി )
ഇത്തരം പ്ലാന്റുകൾ ഉള്ള സംസ്ഥാനങ്ങളും രാജ്യങ്ങളും ഏതാണെന്നും അവിടങ്ങളിലുള്ള പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും പഠിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4219.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍കല്‍ മുഖേന ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
4220.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തുമായി സ്വകാര്യമേഖലയില്‍ ആരംഭിച്ച വന്‍ വ്യവസായ സംരംഭങ്ങള്‍ ഏതൊക്കെയാണ്; ഓരോന്നും എത്ര തുകയുടെ നിക്ഷേപം സംസ്ഥാനത്ത് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
വിദേശ നിക്ഷേപകര്‍ ഈ കാലയളവില്‍ ആരംഭിച്ചിട്ടുളള വന്‍ സംരംഭങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ പിന്നോക്കാവസ്ഥ നിക്ഷേപകരെ പിന്തിരിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4221.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും പ്രവര്‍ത്തിക്കുന്ന വ്യാവസായിക വാണിജ്യ വകുപ്പിന്റെ കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റെറില്‍ മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-II തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഒഴിവുകള്‍ നിലവില്‍ വന്ന തീയതികളും നിയമന രീതികളും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ ബൈ ട്രാന്‍സ്ഫര്‍ മുഖേനയാണ് നിയമനം നടക്കുന്നതെങ്കില്‍ ഇപ്രകാരം നിയമനം ലഭിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളുളള വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പ്രകാരം നിയമനം നല്‍കിയിട്ടുണ്ടോ; നിയമനം നല്‍കിയിട്ടില്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികയുടെ സമാന തസ്തികകളായ ഇലക്ട്രീഷ്യന്‍, ഡൈമേക്കര്‍ തസ്തികകളില്‍ ബൈട്രാ ന്‍സ്ഫര്‍ വഴി നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് തസ്തികയില്‍ നിന്നുമാണ് നിയമനം നടത്തിയതെന്നും നിയമനം നടത്തിയ രീതി എന്താണെന്നും നിയമനം ലഭിച്ച ജീവനക്കാരില്‍ ആരെങ്കിലും ഇലക്ട്രീഷ്യന്‍, ഡൈമേക്കര്‍ എന്നീ തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ടോയെന്നും ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഏത് ഫീഡര്‍ കാറ്റഗറിയില്‍ നിന്നാണ് പ്രസ്തുത തസ്തികയിലേയ്ക്ക് നിയമനം നേടിയതെന്നും വ്യക്തമാക്കാമോ;
( ഡി )
മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്നത് കാരണം മഞ്ചേരി, ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റെറുകളില്‍ വില കൂടിയ മെഷ്യനറികള്‍ പ്രവര്‍ത്തിപ്പി ക്കാതെ ഉപയോഗശൂന്യമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ഉണ്ടെങ്കില്‍ ഇതിന് പരിഹാരം കാണുന്നതിനായി വകുപ്പിലെ യോഗ്യരായ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി മെഷ്യന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II തസ്തികയിലേക്ക് ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമനം നടത്തുന്നതിന് അടിന്തരമായി ഉത്തരവ് ഇറക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
( എഫ് )
യോഗ്യരായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഉള്‍പ്പെടുത്തി മെഷ്യന്‍ ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ഏതെങ്കിലും സാങ്കേതിക തടസങ്ങളുണ്ടോ; ഉണ്ടെങ്കില്‍ ഇത് മറികടക്കുന്നതിന് ഭരണപരമായ തീരുമാനങ്ങള്‍ സ്വീകരിക്കാമോ?
4222.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം തൊഴില്‍രഹിതരായി മടങ്ങിവരുന്ന സംസ്ഥാനത്തെ , പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ പ്രവാസികളുടെ പുനരധിവാസവും തൊഴിലും ഉദ്ദേശിച്ച് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
മലപ്പുറം ജില്ലയിലെ പ്രവാസികള്‍ ഏറെയുള്ള വള്ളിക്കുന്ന് മണ്ഡലത്തിലെ ഇത്തരത്തിലുള്ള പ്രവാസികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കാമോ?
4223.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവ നവസംരംഭകരേയും സ്റ്റാർട്ട് അപ്പ് മിഷനുകളെയും എം.എസ്.എം.ഇ. -കളെയും പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ അനുവർത്തിക്കുന്ന ലാൻഡ് ലീസ് പോളിസിയിൽ വ്യതിയാനം വരുത്തി ലാൻഡ് അലോക്കേഷൻ പോളിസി സ്വീകരിക്കാമോ;
( ബി )
കോവിഡ് പ്രതിസന്ധി കാരണം സിബിൽ സ്‌കോർ കുറവായ യുവ നവസംരംഭകർക്കും സ്റ്റാർട്ട് അപ്പ് മിഷനുകൾക്കും എം.എസ്.എം.ഇ.കൾക്കും സി.ജി.ടി.എം.എസ്.ഇ. സംവിധാനത്തിലൂടെ വായ്പ നൽകുന്നതിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വൈമുഖ്യം കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് എസ്.എൽ.ബി.സി. മുഖേനെയോ മറ്റ്‌ നടപടികളിലൂടെയോ പരിഹരിക്കാമോ;
( സി )
സി.ജി.ടി.എം.എസ്.ഇ. സംവിധാനത്തിലൂടെ യുവ നവസംരംഭകർക്കും സ്റ്റാർട്ട് അപ്പ് മിഷനുകൾക്കും എം.എസ്.എം.ഇ.കൾക്കും വായ്പ നൽകുന്നതിന് കേന്ദ്ര സർക്കാർ നിർദേശത്തിന് വിരുദ്ധമായി ബാങ്കുകൾ കൊളാറ്ററൽ സെക്യുരിറ്റി ആവശ്യപ്പെടുന്നത് ഒഴിവാക്കാന്‍ നടപടികൾ സ്വീകരിക്കുമോ;
( ഡി )
മേൽപറഞ്ഞ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ കേരള ബാങ്ക്, കെ.എഫ്.സി., കെ.എസ്.ഐ.ഡി.സി. തുടങ്ങിയവയിൽ നിന്നും സി.ജി.ടി.എം.എസ്.ഇ. മാതൃകയിൽ കൊളാറ്ററൽ സെക്യുരിറ്റി ഇല്ലാതെ രണ്ട് കോടി രൂപ വരെ സംരംഭകത്വ വായ്പ ലളിതമായ വ്യവസ്ഥകളിൽ "ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്" നയം അനുസരിച്ച് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
4224.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായ മേഖലയില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പരമ്പരാഗത വ്യവസായ മേഖലയിലെ ഉല്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കയറ്റുമതിക്കാരെയും ഇടത്തട്ടുകാരെയും ഒഴിവാക്കി ഈ രംഗത്തെ തൊഴിലാളികള്‍ക്ക് കൂലിയും തൊഴിലവസരവും വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രസ്തുത മേഖലയിലെ വ്യവസായങ്ങളെ സജ്ജമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4225.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പനയോല, ഈറ്റ, മൺപാത്രം തുടങ്ങിയ കുടില്‍ വ്യവസായ സംരംഭങ്ങള്‍ പ്രതിസന്ധിയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതെല്ലാം കരകൗശല ഉല്പന്നങ്ങളാണ് പ്രസ്തുത കുടില്‍ വ്യവസായ സംരംഭങ്ങള്‍ മുഖേന നിര്‍മ്മിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം കുടില്‍ വ്യവസായങ്ങളേയും തൊഴിലാളികളേയും സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവർക്കായി എന്തെങ്കിലും പ്രത്യേക പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിന് നടപടി സ്വീകരിക്കുമോ?
4226.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈറ ഉല്പന്നങ്ങളുടെ വിപണനം വർദ്ധിപ്പിക്കുന്നതിനും വൈവിധ്യവത്കരണത്തിനും തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതിനുമായി കാട്ടാക്കട കേന്ദ്രമായി കോമൺ ഫെസിലിറ്റി സെന്റര്‍ ആരംഭിക്കുന്നതിന് 2021-22 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
കാലതാമസം കൂടാതെ പ്രസ്‌തുത പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
4227.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തകര്‍ച്ച നേരിടുന്ന പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ;
( ബി )
പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വ്യക്തമായി പഠനം നടത്തി പരിഹാര നടപടികള്‍ കണ്ടെത്താത്തതാണ് അവയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ആക്ഷേപത്തിന്മേൽ നിലപാട് വ്യക്തമാക്കുമോ;
( സി )
പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഉണ്ടായതായി പറയപ്പെടുന്ന തകര്‍ച്ച മൂലം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ഉണ്ടായ ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4228.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവർത്തിച്ചുവരുന്ന പനമ്പ് നെയ്ത്ത് കേന്ദ്രത്തിന്റെ നവീകരണത്തിനായി ഏതെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പനമ്പ് നെയ്ത്ത് കേന്ദ്രവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി എത്ര തൊഴിലാളികളാണ് ജോലി നോക്കി വരുന്നതെന്നുള്ള വിവരം ഇനം തിരിച്ച് അറിയിക്കാമോ; ഇവരുടെ ക്ഷേമത്തിനായി സർക്കാർ തലത്തിൽ എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് പനമ്പ് നിർമ്മാണത്തിനാവശ്യമായ ഈറ്റ കൃത്യമായി ലഭിക്കുന്നതിന് എന്തൊക്കെ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്; അറിയിക്കുമോ;
( ഡി )
കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ വിവിധ കാലയളവുകളിൽ എത്ര അളവിൽ ഈറ്റ വിതരണം ചെയ്തിട്ടുണ്ട്; വിശദാംശങ്ങൾ അറിയിക്കാമോ;
( ഇ )
പ്രസ്തുത തൊഴിലാളികൾക്ക് പനമ്പ് നെയ്ത്തിനായി അസംസ്കൃത വസ്തുക്കൾ കൃത്യമായി വിതരണം ചെയ്യുന്നതിനും ഇവരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ? ഫാക്ടറി?
4229.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കമ്പ്യൂട്ടര്‍ അധിഷ്ടിത വിദ്യാഭ്യാസ മേഖലകള്‍ അടങ്ങുന്ന കോതമംഗലം കേന്ദ്രീകരിച്ച് ഒരു ഐ.ടി. പാര്‍ക്ക് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോതമംഗലത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ ഇവിടെ ഐ.ടി. പാര്‍ക്ക്/ഐ.ടി. അധിഷ്ടിത വ്യവസായം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
4230.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിൽ മണിമലയിലെ നാളീകേര പാര്‍ക്കില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നറിയിക്കാമോ;
( ബി )
വ്യവസായ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ അറിയിക്കാമോ?
4231.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ളാലം വില്ലേജില്‍ കാനാട്ടുപാറയില്‍ ഒരു ഇക്കോ ഫണ്ട് ലി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് നെഗോഷ്യസ് പര്‍ച്ചേസ് പ്രകാരം നടപടികള്‍ ആരംഭിച്ചിരുന്നോ; ഇത് പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കാന്‍ അധിക സ്ഥലം വേണ്ടിവരുന്നപക്ഷം ആയത് ലഭ്യമാക്കിയാല്‍ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമോ യെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസത്തിന്റെ വിശദാംശം ലഭ്യമാക്കുമോ?
4232.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി, കൊല്ലം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്, കൊരട്ടി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ 2015-2016 കാലഘട്ടത്തില്‍ എത്ര കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു; അവിടെ ജോലി നോക്കിയിരുന്നവരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്കുകളിലെ കമ്പനികളില്‍ നിന്നും 2015-2016 കാലഘട്ടത്തില്‍ നടത്തിയ ആകെ വിറ്റുവരവ് എത്രയായിരുന്നു; കയറ്റുമതി എത്രയായിരുന്നു എന്ന് വിശദമാക്കുമോ;
( സി )
2016-17 മുതല്‍ 2020-2021 വരെയുള്ള കാലഘട്ടങ്ങളില്‍ പ്രസ്തുത പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം, തൊഴിലവസരങ്ങളുടെ എണ്ണം, ആകെ വിറ്റുവരവ്, കയറ്റുമതി, ആകെ നടത്തിയ നിക്ഷേപം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4233.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വ്യവസായ വകുപ്പ് നടപ്പിലാക്കിവരുന്ന വികസന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത നിയോജകമണ്ഡലത്തിൽ വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്‌തുത മണ്ഡലത്തിൽ പുതിയ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടു ണ്ടോയെന്ന് വ്യക്തമാക്കുമോ?
4234.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളെ സംരംഭകരാക്കി പ്രത്യേക വ്യവസായ പദ്ധതികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടാേ; ഇതിനായി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത സംരംഭകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടാേ;
( സി )
എങ്കില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം ജില്ലയില്‍ പ്രത്യേക പദ്ധതികള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
4235.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഓരോ സ്ഥാപനത്തിലേയും പെന്‍ഷന്‍കാരുടെ എണ്ണം എത്രയാണെന്നും അറിയിക്കാമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ നല്‍കുന്ന രീതി എങ്ങനെയാണെന്നും ഏതൊക്കെ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും അറിയിക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ഏകീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
പെന്‍ഷന്‍ ഫണ്ട്‌ ഏതെങ്കിലും സ്ഥാപനത്തില്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4236.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിമന്റ് വില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് സിമന്റ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
4237.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്-ന് കീഴിലെ കേരള സോപ്സ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ എന്നീ യൂണിറ്റുകളിലെ ജീവനക്കാർക്കുള്ള ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനും പ്രൊമോഷൻ പോളിസി രൂപീകരിക്കുന്നതിനും ആര്‍. ഐ. എ. ബി- യെ ഉൾപ്പെടുത്തി എന്തെങ്കിലും തുടർനടപടി സ്വീകരിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതുസംബന്ധിച്ച് കെ. എസ്. ഐ. ഇ. മാനേജിംഗ് ഡയറക്ടർ വ്യവസായ വകുപ്പിന് നൽകിയ കത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടോ?
4238.
ശ്രീ. എം. എം. മണി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുവാനും സംയോജിപ്പിക്കുവാനും വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രീകൃത പരിശോധന ഏകജാലക സംവിധാനമായ കെ-സിസിന്റെ (കേരള സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം) പ്രവർത്തനം വിശദമാക്കാമോ;
( ബി )
ഈ സംവിധാനത്തിലൂടെ വ്യവസായ വാണിജ്യ മേഖലയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്;
( സി )
ഏതൊക്കെ വകുപ്പുകളെ സംയോജിപ്പിച്ചാണ് പ്രസ്തുത കേന്ദ്രീകൃത പരിശോധന സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4239.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ മികച്ച റാങ്കിങ് കൈവരിക്കുന്നതിനായി വിവിധ വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ ഇനി നടപ്പിലാക്കുവാനുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
4240.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ബീച്ച് റോഡിൽ ആസ്ട്രൽ വാച്ചസ് കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഏതെങ്കിലും പുതിയ സംരംഭം തുടങ്ങാൻ ഈ സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏത് സംരംഭമാണ് ആലോചനയിലുള്ളതെന്നും എപ്പോൾ പ്രാവർത്തികമാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
ഈ സ്ഥലത്ത് ഏതെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ മുൻ സർക്കാരുകളുടെ കാലത്ത് പദ്ധതി ആവിഷ്കരിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികളുടെ വിശദാംശം നൽകാമോ;
( ഡി )
പദ്ധതികൾ ആവിഷ്കരിച്ചിരുന്നുവെങ്കിൽ അവ നടക്കാതെപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
4241.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഡെവലപ്മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക് ) പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമാക്കാമോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കെ -ഡിസ്കിന്റെ പ്രവര്‍ത്തനം നിലവില്‍ നടക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ ഈ മണ്ഡലത്തില്‍ നടന്ന കെ- ഡിസ്കിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4242.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ യുവസംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വ്യവസായ നയത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ താല്‍പ്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് സംരംഭകത്വ പരിശീലന പരിപാടികളോ, പ്രോത്സാഹന പരിപാടികളോ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4243.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സംരംഭകര്‍ക്ക് വിവിധ ലൈസന്‍സുകള്‍, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എന്‍.ഒ.സി എന്നിവ അനുവദിക്കുന്നതിന് ഏകജാലക സംവിധാനം നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4244.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ വ്യവസായ വകുപ്പിന് സ്വന്തമായി എവിടെയെല്ലാം ഭൂമിയുണ്ടെന്നും ആയതിന്റെ അളവും സർവ്വേ നമ്പരുകളും ഏതൊക്കെ വില്ലേജുകളുടെ പരിധിയിലാണ് അവ ഉൾപ്പെടുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി നിലവിൽ എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നും ഇല്ലെങ്കിൽ പ്രസ്തുത ഭൂമി സംബന്ധിച്ച നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ ;
( സി )
വ്യവസായ വകുപ്പിന് ചാത്തന്നൂരിൽ സ്വന്തമായുള്ള ഭൂമി മറ്റേതെങ്കിലും സർക്കാർ വകുപ്പുകളുടെ ആവശ്യത്തിനായി വിട്ടു നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏത് വകുപ്പിനെന്നും അറിയിക്കാമോ ;
( ഡി )
പ്രസ്തുത ഭൂമിയിൽ എന്തെങ്കിലും വ്യവസായ സംഭരംഭങ്ങൾ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ?
4245.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ പറമ്പിന്‍ മുകളില്‍ നിര്‍മ്മിക്കുന്ന ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന് വാഹന പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള അനുബന്ധ നിര്‍മ്മാണ പ്രവൃത്തിക്ക് ആവശ്യമായ സ്ഥലമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ വ്യവസായ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്-കോ-ഓപ്പറേറ്റീവ് സൊസെെറ്റിയുടെ അണ്‍ഡവലപ്പ്ഡ് ഏരിയയില്‍ വരുന്ന ഭൂമി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
പ്രസ്തുത ഭൂമി വിട്ടുകിട്ടുന്നതിനായി വ്യവസായ വകുപ്പിന് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ?
4246.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർമ്മാണ മേഖലയിൽ സാധനസാമഗ്രികളുടെ ട്രാൻസ്പോർട്ടിങ്ങിൽ ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകൾ മൂലം പ്രതിസന്ധി ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4247.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലയില്‍ മിനറല്‍ വാട്ടര്‍ ബോട്ടിലുകളിലാക്കി വില്‍ക്കുന്ന എത്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദമാക്കാമോ;
( ബി )
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ എത്രയെണ്ണം ഉണ്ടെന്നതിന്റെ കണക്കുകൾ ജില്ല തിരിച്ച്‌ ലഭ്യമാക്കാമോ;
( സി )
ഇവയുടെ പ്രതിവര്‍ഷ വിറ്റുവരവ് കണക്കുകൾ ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്വകാര്യ കമ്പനികള്‍ വിപണനം ചെയ്യുന്ന കുടിവെള്ള ബാേട്ടിലുകളുടെയും കുടിവെള്ളത്തിന്റെയും ഗുണപരിശോധന നടത്താറുണ്ടോ; വ്യവസായ വകുപ്പിന് ഇക്കാര്യത്തില്‍ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ വിശദമാക്കുമോ;
( ഇ )
പൊതു മേഖലയില്‍ ഇത്തരം കമ്പനികള്‍ ആരംഭിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
4248.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് പരിഹരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും സഹായങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4249.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ താലൂക്ക് വ്യവസായ കേന്ദ്രം ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് താലൂക്ക് വ്യവസായ കേന്ദ്രം ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്ക് വ്യവസായ കേന്ദ്രം ഈ വർഷം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
4250.
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് ശിപാർശകൾ സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങുന്ന തീരുമാനങ്ങൾ വ്യവസായ പ്രതിനിധികളുമായി കൂടിയാലോചിച്ച് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുവാൻ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ആധുനിക സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും നിലവിലുള്ളത് പരിഗണിച്ച് വ്യവസായ സ്ഥാപനങ്ങളുടെ പരിശോധന, അനുമതി എന്നിവ സംബന്ധിച്ച നിയമങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
4251.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.04.2003 മുതൽ പ്രാബല്യത്തിലുള്ള 28.2.2011-ലെ 66/2011/ഐ.ഡി. നമ്പര്‍ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സിഡ്കോയിൽ വർക്കർ തസ്തികയിൽ നിന്നും ഫോർമാൻ തസ്തികയിലേക്ക് നേരിട്ട് പ്രൊമോഷൻ അനുവദിച്ചു നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 01.04.2003 മുതൽ നാളിതുവരെ എത്രപേർക്ക് ഇപ്രകാരം പ്രമോഷൻ അനുവദിച്ച് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സിഡ്കോ സ്റ്റാഫ് റെഗുലേഷൻ റൂൾസിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ട് വർക്കർ തസ്തികയിൽ നിന്നും ഫോർമാൻ തസ്തികയിലേക്ക് നേരിട്ട് പ്രൊമോഷൻ അനുവദിക്കുന്നതിന് സർക്കാർ സിഡ്കോയെ അധികാരപ്പെടു ത്തിയിട്ടുണ്ടോ;
( സി )
മേൽപ്പറഞ്ഞ പ്രകാരം ഫോർമാൻ തസ്തികയിലേക്ക് നേരിട്ട് നിയമനം നൽകിയപ്പോൾ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നവരുടെ അവസരം നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടോ; പരാതികളിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഡി )
നിയമവിരുദ്ധമായി ഫോർമാൻ തസ്തികയിലേക്ക് പ്രൊമോഷൻ അനുവദിച്ചത് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് തയ്യാറാകുമോ; വിശദാംശം നൽകുമോ?
4252.
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്രീയ കക്ഷികളുടേയും പോലീസ് ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥന്മാരുടെയും മൗനാനുവാദത്തോടെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ പരിശോധന നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ ഇത്തരം ക്വാറികള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ക്വാറിയിംഗ് പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കള്‍ നിയമാനുസൃതമായ പരിധിയ്ക്കപ്പുറം കൈവശം വയ്ക്കുന്നത് പരിശോധിക്കാറുണ്ടോ; വിശദമാക്കാമോ?
4253.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലീസ് ഭൂമിയിൽ നിന്നും പാറഖനന അനുമതിയ്ക്കായി എന്തെല്ലാം രേഖകളാണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതെന്ന് വ്യക്തമാക്കുമോ; ഖനനാനുമതിക്കായി ഹാജരാക്കേണ്ട രേഖകളുടെ ചെക്ക് ലിസ്റ്റ് ലഭ്യമാക്കുമോ;
( ബി )
ഒന്നിൽ കൂടുതൽ പേർക്ക് അവകാശമുള്ള ലീസ് ഭൂമിയിൽ ഖനനാനുമതി നൽകുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ആരാണെന്നും എന്തൊക്കെയാണ് ഇവർ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഭൂമിയിൽ ഖനനാനുമതി നൽകുമ്പോൾ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്ന മുഴുവൻ പേരുടെയും അറിവും സമ്മതവും ആവശ്യമുണ്ടോ; ഇത് സംബന്ധിച്ച് എന്തെല്ലാം പരിശോധനകളാണ് നടത്തുന്നതെന്ന് അറിയിക്കുമോ;
( ഡി )
ലൈസൻസ് ഫീസ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ?
4254.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ക്വാറികളിലേക്കുള്ള ദൂരപരിധി എത്രയാണ്; ഇത് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
( ബി )
പ്രസ്തുത ദൂരപരിധി വര്‍ദ്ധിപ്പിച്ച് ദേശീയ ഹരിതട്രൈബ്യൂണൽ ഉത്തരവിറക്കുകയുണ്ടായോ; എങ്കില്‍ ഈ ഉത്തരവ് പ്രകാരമുള്ള പുതിയ വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങല്‍ നല്‍കുമോ;
( സി )
പ്രസ്തുത ഉത്തരവിനെതിരെ സര്‍ക്കാര്‍‌ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായോ; എന്തൊക്കെയാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്;
( ഡി )
പ്രസ്തുത കേസിന്റെ നടത്തിപ്പിനായി ചെലവഴിച്ച തുക എത്രയാണ്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
4255.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
റവന്യൂ പുറമ്പോക്കുകളില്‍ അനധികൃത പാറ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അതിന്മേല്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
ക്വാറിയിങ്ങിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അനധികൃത ഖനനവും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിന് ഒരോ ജില്ലയിലും പോലീസ്, റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ സ്ക്വാഡുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കാമോ?
4256.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ വ്യവസായ വകുപ്പിന് കീഴിൽ എത്ര ഖാദി സെന്ററുകളാണ് പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത്, നഗരസഭ തിരിച്ച് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതെങ്കിലും ഖാദി സെന്ററുകളുടെ കെട്ടിടങ്ങൾ കാലപ്പഴക്കംകൊണ്ടോ അറ്റകുറ്റപണി നടത്താത്തതിനാലോ ശോചനീയാവസ്ഥലായിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ശോചനീയാവസ്ഥയിലുള്ള ഖാദി സെന്ററുകളുടെ കെട്ടിടങ്ങൾ നവീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാശംങ്ങൾ ലഭ്യമാക്കാമോ?
4257.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിലെ തൃശ്ശിലേരി പവര്‍ ലൂമിലെ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വൈവിധ്യവത്ക്കരിക്കാന്‍ വ്യവസായ വകുപ്പിന്റെ സഹായം കൂടുതല്‍ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമോ;
( ബി )
ഇവിടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് വകുപ്പിന്റെ ഭാഗത്ത് നിന്ന് നല്‍കാന്‍ കഴിയുന്ന സഹായം എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
4258.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൈത്തറി മേഖലയിലെ ഉല്പാദനരീതികളുടെ നവീകരണവും ഉല്പാദന വൈവിധ്യവും ഉറപ്പ് വരുത്തുവാന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കേരള ഹാന്റ്‍ലൂമിനെ പൊതു ബ്രാന്റിന്റെ കീഴില്‍ കൊണ്ടുവരുവാനുള്ള നടപടികള്‍ പൂർത്തിയായിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
കേരള കൈത്തറികൾക്ക് ഓൺലൈൻ വിപണനം അടക്കമുള്ള നൂതന വിപണന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കൈത്തറി മേഖലയ്ക്ക് ആവശ്യമായ കഴിനൂല്‍ ഉല്പാദനം ഏതൊക്കെ മില്ലുകളിലാണ് നടത്തുന്നതെന്ന് അറിയിക്കാമോ; സംസ്ഥാനത്ത് ആവശ്യമായ നൂല്‍ ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നതിന് സാധിക്കുന്നുണ്ടോ; വിശദമാക്കുമോ?
4259.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ആരെയെങ്കിലും നിയോഗിച്ചുകൊണ്ട് ഈ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ടി ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഉത്തരവനുസരിച്ച് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട വ്യക്തി ചുമതല ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശം നൽകുമോ?
4260.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി വ്യവസായം ശക്തിപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടുനൂലിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4261.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖാദി ബോര്‍ഡിന് കീഴില്‍ എത്ര നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഇത്തരത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ?
4262.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നും കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടോ; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി എത്രയായിരുന്നു; വിശദമാക്കുമോ?
4263.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ കുമ്പളയിലെ മൊഗ്രാലിൽ കയർ ഡീഫൈബറിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ബി )
പദ്ധതിക്കായി ഭൂമി ലഭ്യമായിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പദ്ധതിയുടെ വിശദാംശങ്ങളും പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലഭ്യമാകുന്ന നേട്ടങ്ങളും വിശദമാക്കുമോ;
( ഡി )
പദ്ധതി എന്നത്തേയ്ക്ക് പൂർത്തിയാകുമെന്ന് വ്യക്തമാക്കുമോ?
4264.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം താലൂക്കുകളിലാണ് കയറും കയറുല്പന്നങ്ങളും നിര്‍മ്മിക്കുന്നത്; വിശദമാക്കുമോ;
( ബി )
കയറിന്റെയും കയറുല്പന്നങ്ങളുടെയും നിര്‍മ്മാണം മുഖ്യ തൊഴിലായി സ്വീകരിച്ചവര്‍ എത്രയാണ്; താലൂക്ക് തിരിച്ച് വിശദമാക്കുമോ?
4265.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4266.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍ കാലയളവില്‍ കയര്‍ മേഖലയില്‍ ഉണ്ടായിട്ടുളള മാന്ദ്യം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
4267.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം കയർ വ്യവസായ സഹകരണ സംഘം നമ്പർ 715 ന്റെ പുനരുദ്ധാരണത്തിനായി 2019-20 സാമ്പത്തികവർഷം തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തിയുടെ നിജസ്ഥിതിയും പ്രവൃത്തി ആരംഭിക്കുന്നതിന് നേരിടുന്ന കാലതാമസത്തിന്റെ കാരണവും വിശദമാക്കാമോ?
4268.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണ്, ജല സംരക്ഷണ പ്രവൃത്തികളുടെ ഭാഗമായി നല്ലരീതിയില്‍ ഉപയോഗിച്ചുവരുന്നതും പരിസ്ഥിതിക്ക് ഉതകുന്നതുമായ കയർ ഭൂവസ്ത്രം സംസ്ഥാനമാകെ വ്യാപകമാക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ബി )
കണ്ണൂർ, കാസർകോട് ജില്ലകളിൽ കയർ ഭൂവസ്ത്ര ഉപയോഗത്തില്‍ നിലവില്‍ കുറവു വന്നിട്ടുണ്ടോ;
( സി )
കയർ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പു വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
4269.
ശ്രീമതി യു പ്രതിഭ
ശ്രീ വി ജോയി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയിലെ ഉല്പന്നങ്ങളുടെ ആഭ്യന്തര വിപണി വിപുലീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വിപണി, തൊഴിലവസരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കയര്‍ ഭൂവസ്ത്ര പദ്ധതി ഏതെല്ലാം വിധത്തിൽ പ്രയോജനപ്പെടുന്നുണ്ടെന്ന് വിശദമാക്കാമോ;
( സി )
കയര്‍ ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകമായി ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കാമോ?
4270.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ഫെഡില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്നും എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ‌;
( ബി )
പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
അടുത്ത ആറ് മാസത്തിനുള്ളില്‍ കയര്‍ഫെഡില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4271.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയർ വ്യവസായ മേഖലയ്ക്ക് എത്ര ടൺ ചകിരി ആവശ്യമാണെന്ന് കണക്കാക്കിയിട്ടുണ്ടോ; അത്രയും ചകിരി കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കയർ വ്യവസായ മേഖലയ്ക്ക് വളരയേറെ പുരോഗതി നൽകുന്ന കയർ ജിയോ ടെക്സ്റ്റൈൽ ഗണ്യമായ രീതിയിൽ കുറഞ്ഞ വിലയ്ക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് കയർ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
4272.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പ്രവര്‍ത്തനരഹിതമായ എത്ര കയര്‍ സഹകരണ സംഘങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ വൈദ്യുതി വകുപ്പുമായുള്ള തര്‍ക്കം കാരണം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തവ എത്രയെന്ന് അറിയിക്കുമോ;
( സി )
സര്‍ക്കാര്‍ തീരുമാനം വൈദ്യുതി റഗുലേറ്ററി കമ്മിറ്റി അംഗീകരിക്കാത്തതിനാലാണ് കൊടുവള്ളി കയര്‍ വ്യവസായ സഹകരണ സംഘം തുറക്കാന്‍ കഴിയാത്തതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കൊടുവള്ളി സഹകരണ കയര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4273.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന കയർ ഭൂവസ്ത്രം സംസ്ഥാനത്തെ കയർ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതിനെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
4274.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായം നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4275.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രതിസന്ധിക്ക് ഒരു കാരണം കശുവണ്ടി വികസന ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളി പ്രതിനിധികളുടെ പ്രൊഫഷണൽ അല്ലാത്ത സമീപനമാണ് എന്ന നിലപാട് സർക്കാരിനുണ്ടോ; എങ്കിൽ ഇതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കുമോ?
4276.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി തൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ ഉറപ്പുവരുത്തുന്നതിന് വൈവിധ്യവൽക്കരണത്തിലൂടെ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ മലബാർ മേഖലയിൽ ഉൾപ്പെടെ വിപണനം ചെയ്യാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
കശുവണ്ടി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പുവരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.