STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4277.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
4278.
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രസരണശേഷി ഉയര്‍ത്തി സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം മുടക്കമില്ലാതെ നിറവേറ്റുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന് വൈദ്യുതി ഉല്പാദനരംഗത്ത് എത്രത്തോളം വളര്‍ച്ച കൈവരിക്കാനായി എന്ന് വ്യക്തമാക്കാമോ; നിലവിൽ പൂർത്തീകരിക്കാനുള്ള ജലവൈദ്യുത പദ്ധതികള്‍ ഏതെല്ലാമെന്നും അവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളും അറിയിക്കാമോ;
( സി )
പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4279.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ ഉപഭോക്താക്കളുള്ളതും ദൂരപരിധി കൂടുതലുള്ളതുമായ ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ വിഭജിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇപ്രകാരം സ്ഥാപിക്കുന്ന സെക്ഷനുകളുടെ പ്രവര്‍ത്തനത്തിന് സ്വകാര്യ കെട്ടിടങ്ങളില്‍ അല്ലാതെ അടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലസൗകര്യമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സംവിധാനം ഉണ്ടാക്കുമോ എന്ന് വ്യക്തമാക്കാമോ?
4280.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള വൈദ്യുത വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള 11 കെ.വി.റിംഗ്ചെയിന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4281.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പണം അടച്ചിട്ടും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സാധിക്കാത്ത എത്ര അപേക്ഷകള്‍ ഉണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതില്‍ ബി.പി.എല്‍. വിഭാഗത്തിലുള്ളവ എത്രയെന്ന് അറിയിക്കാമോ;
( സി )
കണക്ഷന്‍ നല്‍കുന്നതിന് ജില്ലയില്‍ പോസ്റ്റുകളുടെ ക്ഷാമമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ പോസ്റ്റുകള്‍ അടക്കമുള്ള സാധനങ്ങള്‍ ജില്ലക്ക് അനുവദിക്കുന്നത് പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4282.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്നവ എതെല്ലാമെന്ന് വ്യക്തമാക്കാമോ; അവയുടെ പൂര്‍ത്തീകരണത്തിന് തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭ്യമാണോ; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറയുന്ന സാഹചര്യത്തില്‍ പ്രസ്തുത ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുമോ; വ്യക്തമാക്കാമോ;
( ഡി )
അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈദ്യുതി പ്രസരണ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
4283.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം നിലമ്പൂര്‍ മണ്ഡലത്തിലെ എത്ര ആദിവാസി കോളനികളിലാണ് വൈദ്യുതി എത്തിക്കാനായതെന്നും കോളനികളുടെ പേരും ചെലവഴിച്ച തുകയും വൈദ്യുതി എത്തിച്ച മാര്‍ഗവും അടക്കമുള്ള വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ മണ്ഡലത്തില്‍ വൈദ്യുതീകരിക്കാത്ത എത്ര ആദിവാസി കോളനികളുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളനികളുടെ വൈദ്യുതീകരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പദ്ധതി തയ്യാറാക്കുമോ; വ്യക്തമാക്കാമോ;
( ഡി )
മണ്ഡലത്തിലെ ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ വൈദ്യുതി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതിനായി ഏതെങ്കിലും ആദിവാസി കോളനികളിലേക്ക് പുതുതായി വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4284.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. പി. ടി. തോമസ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇപ്രകാരം ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് വ്യക്തമാക്കുമോ;
( ബി )
കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
കാറ്റില്‍ നിന്നും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാനായി എന്തെങ്കിലും പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
4285.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് വൈദ്യുതി ഉല്പാദനത്തിലുള്ള പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാനം എന്തെല്ലാം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നകാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
4286.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വെെദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മീറ്ററുകള്‍ സ്ഥാപിക്കുന്നതുകൊണ്ട് ഉപഭാേക്താവിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കാമോ?
4287.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടോ; ഈ കുറവ് ഏത് രീതിയിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
അധിക ജല വൈദ്യുതി ഉല്പാദനത്തിലൂടെ പ്രസ്തുത കുറവ് പരിഹരിക്കാൻ കഴിയുമെന്ന് വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കുമോ?
4288.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ക്ഷാമം ഉണ്ടോ; അറിയിക്കാമോ;
( ബി )
നിലവിലെ ഉപഭോഗ നിരക്ക് പ്രകാരം എത്ര ദിവസത്തേക്കുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ഇന്ധനമാണ് (ജലം ഉള്‍പ്പെടെ) വിവിധ സ്രോതസ്സുകളിൽ ലഭ്യമായിട്ടുള്ളത്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ലോഡ്ഷെഡിംഗോ പവർ കട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടോ;
( ഡി )
വൈദ്യുതി ഉപഭോഗത്തിന്റെ എത്ര ശതമാനമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്; സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നതും പുറമേനിന്ന് ലഭ്യമാക്കുന്നതുമായ വൈദ്യുതിയുടെ സ്രോതസ്സുകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
വൈദ്യുതിയുടെ കാര്യത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4289.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍ക്കരി ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യം കേരളത്തിന്റെ വൈദ്യുതി മേഖലയെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കല്‍ക്കരി ക്ഷാമം വൈദ്യുതി മേഖലയ്ക്ക്‌ വരുത്താവുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര പൂളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് നൽകുന്ന നിരക്ക്‌ എത്രയാണെന്ന് വിശദീകരിക്കാമോ?
4290.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ലൈനില്‍ പണിചെയ്യുമ്പോഴും വൈദ്യുതി ബന്ധം വിച്ഛേദിച്ച് പ്രവൃത്തി നടത്തുമ്പോഴും മരണം ഉള്‍പ്പെടെയുളള ഗുരുതര പരിക്കുകള്‍ സംഭവിക്കുന്നത് കണക്കിലെടുത്ത് ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കാമോ;
( ബി )
നൂതന വര്‍ക്ക് സൈറ്റ് എര്‍ത്തിംഗ് രീതിയായ ഇക്വിപൊട്ടെന്‍ഷ്യല്‍ ബോണ്ടിംഗ് എര്‍ത്തിംഗ് നടപ്പിലാക്കിയതിനു ശേഷം അപകടം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
4291.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ അമ്പൂരി, വെളളറട, കളളിക്കാട്, ഒറ്റശേഖരമംഗലം എന്നിവിടങ്ങളില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്ന അവസരങ്ങളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണ് വെെദ്യുത വിതരണ ശൃംഖല തകരാറിലാകുന്നത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മേഖലയില്‍ സാധ്യതയ്ക്ക് അനുസരിച്ച് ഭൂഗര്‍ഭ കേബിള്‍ വഴിയോ കവേര്‍ഡ് ലെെന്‍ വഴിയോ വെെദ്യുത വിതരണം നടത്തണമെന്ന നിര്‍ദ്ദേശത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത മേഖലയില്‍ ഭൂഗര്‍ഭ കേബിള്‍ വഴിയോ കവേര്‍ഡ് ലെെന്‍ വഴിയോ വെെദ്യുത വിതരണം നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4292.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ കൽക്കരി ക്ഷാമം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടോ;
( ബി )
പവർകട്ടും ലോഡ് ഷെഡിങ്ങും ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത കാരണത്താല്‍ വൈദ്യുതി ചാര്‍ജ്ജില്‍ വര്‍ദ്ധനവ് വരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?
4293.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പൂളിൽനിന്ന് സംസ്ഥാനത്തിനുളള വൈദ്യുതി വിഹിതത്തിന്റെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് സ്വീകരി​ച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
4294.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നു എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ;
( ബി )
വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ലോഡ്ഷെഡിംഗോ പവര്‍കട്ടോ ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായത് സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
4295.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതി എനർജി എക്സ്ചേഞ്ച് മുഖേന വിൽക്കുന്നുണ്ടോ ;
( ബി )
കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തിൽ പ്രസ്തുത വൈദ്യുതി വിൽപന പവർകട്ടിന് കാരണമാകുമോ; വിശദമാക്കുമോ?
4296.
ശ്രീമതി യു പ്രതിഭ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വെെദ്യുതി മേഖലയില്‍ ഉണ്ടായ പ്രതിസന്ധി സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്; വിശദമാക്കുമോ;
( ബി )
ഇത് നേരിടാന്‍ സംസ്ഥാനം എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാരണത്താല്‍ കെ.എസ്.ഇ.ബി. യ്ക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എങ്ങനെ തരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4297.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യിൽ നിലവിൽ എത്ര അസിസ്റ്റന്റ് എഞ്ചിനീയർമാർ സേവനമനുഷ്ഠിക്കുന്നുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി.യിൽ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ എത്ര ഒഴിവുകൾ നിലവിലുണ്ട്; പ്രസ്തുത ഒഴിവുകൾ പി. എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4298.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യില്‍ സര്‍വ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിത നിയമനത്തിനായി വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ടെക്നിക്കല്‍ വിഭാഗം ജീവനക്കാര്‍ മരണമടയുമ്പോള്‍ ആശ്രിതര്‍ക്ക് മിനിസ്റ്റീരിയല്‍ വിഭാഗത്തിലേയ്ക്ക് സമാശ്വാസ തൊഴില്‍ നല്‍കിവരുന്നുണ്ടോ; അറിയിക്കാമോ;
( സി )
ഇത്തരത്തിലുളള അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനുളളവയുടെ എണ്ണവും തീർപ്പാക്കാത്തതിന്റെ കാരണവും തരംതിരിച്ച് ലഭ്യമാക്കാമോ?
4299.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസമേഖലകളിലൂടെയും കൃഷിയിടങ്ങള്‍ക്ക് മുകളിലൂടെയും കടന്നുപോകുന്ന 11 കെ.വി. ലൈനുകള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഏതൊക്കെ പദ്ധതികളാണ് നിലവിലുള്ളത്; ഇതിനായുള്ള മാനദണ്ഡങ്ങളുടെ വിശദാംശം അറിയിക്കാമോ;
( ബി )
കെ.എസ്.ഇ.ബി. പാറശ്ശാല മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവ‍ൃത്തികള്‍ ഏതെല്ലാമെന്നും ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ഡി )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ആരംഭിച്ചതും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
4300.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ വീടുകളുടെ വൈദ്യുതി റീഡിംഗ് എടുക്കുന്ന കാലയളവ് വ്യക്തമാക്കുമോ;
( ബി )
രണ്ട് മാസത്തിലൊരിക്കൽ റീഡിംഗ് എടുക്കുന്നതിലൂടെ സ്ലാബ് മാറ്റം മൂലം ഗാർഹിക ഉപഭോക്താക്കൾ കൂടുതൽ തുക വൈദ്യുതി ചാർജായി അടയ്ക്കേണ്ടി വരുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടോ;
( ഡി )
ഇപ്രകാരമുള്ള മീറ്റര്‍ റീഡിംഗ് മൂലം ഗാർഹിക ഉപഭോക്താക്കൾ കൂടുതൽ തുക വൈദ്യുതി ചാർജായി അടയ്ക്കേണ്ടി വരുന്നുവെന്ന് ആരോപണമുള്ളതിനാല്‍ കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച് വിശദീകരണം നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
വീടുകളുടെ റീഡിംഗ് പ്രതിമാസം എടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; പ്രസ്തുത നടപടിയിലൂടെ ഗാർഹിക ഉപഭോക്താക്കൾക് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നതിന് തയ്യാറാകുമോ; ഇത് സംബന്ധിച്ച് പൊതു ജനാഭിപ്രായം തേടാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( എഫ് )
രണ്ട് മാസത്തിലൊരിക്കൽ ഗാർഹിക റീഡിംഗ് എടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങളും കോട്ടങ്ങളും എന്താണെന്ന് വിലയിരുത്തി വിശദമാക്കുമോ?
4301.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ നിലവിലെ കടബാധ്യത എത്രയെന്നും പ്രസ്തുത കടബാധ്യത ഉണ്ടാകാനുള്ള കാരണവും വ്യക്തമാക്കാമോ;
( ബി )
കടബാധ്യതകൾ ലഘൂകരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. ലാഭകരമാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാം; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4302.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള കമ്പനി/ ബോര്‍ഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കുന്നതിനായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലെ നാളിതുവരെയുള്ള ഒഴിവുകൾ യഥാസമയം പി.എസ്.സി. യെ അറിയിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഒഴിവുകള്‍ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന ഉദ്യോഗാർത്ഥികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4303.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി കക്കയം കെ.എസ്.ഇ.ബി. യുടെ കൈവശമുള്ള ഭൂമി വിട്ടുകൊടുക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഭൂമി വിട്ടു കൊടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമോ; വ്യക്തമാക്കാമോ?
4304.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍ എന്തെല്ലാം നവീകരണ പ്രവര്‍ത്തനങ്ങളാണ് 2021-22 ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ ഏതൊക്കെ മേഖലകളിലാണ് പ്രാവര്‍ത്തികമാക്കുന്നത് എന്ന് വിശദമാക്കാമോ?
4305.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യിൽ ഐ.ടി.ഐ., കെ.ജി.സി.ഇ., വി.എച്ച്.എസ് .ഇ എന്നീ അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികകളിൽ ഡിപ്ലോമ, ബി‌.ടെക്, എം.ടെക് തുടങ്ങിയ യോഗ്യതയുള്ളവർ റാങ്ക് പട്ടികയിൽ ഇടം പിടിക്കുന്നത് കാരണം അടിസ്ഥാന യോഗ്യത മാത്രമുള്ളവർക്ക് അവസരം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്ര സർക്കാർ സർവീസുകളിൽ ഐ.ടി.ഐ., കെ.ജി.സി. ഇ., വി.എച്ച്.എസ്.ഇ. എന്നിവ അടിസ്ഥാന യോഗ്യതയായി ആവശ്യമുള്ള തസ്തികകളിൽ പ്രസ്തുത യോഗ്യത മാത്രമുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കുമ്പോൾ കെ.എസ്.ഇ.ബി.യിൽ ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴ്ന്ന തസ്തികകളും ഉയർന്ന തസ്തികകളും പ്രാപ്യമാകുമ്പോൾ മേല്‍ പരാമര്‍ശിച്ച താഴ്ന്ന യോഗ്യതകൾ മാത്രമുള്ളവർക്ക് അവസരങ്ങള്‍ നഷ്ടമാകുന്നത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ?
4306.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തീയേറ്ററുകളും ആഡിറ്റോറിയങ്ങളും അടഞ്ഞുകിടന്ന കാലയളവില്‍ പ്രസ്തുത സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്സഡ് ചാർജ്ജ് കുടിശ്ശിക ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4307.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിൽ കെ.എസ്.ഇ.ബി. നടപ്പാക്കിവരുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും വ്യക്തമാക്കുമോ?
4308.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര കെ.എസ്.ഇ.ബി. സെക്ഷന്‍‍ ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ;
( ബി )
സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് റവന്യൂ ഭൂമി ലീസിന് ലഭ്യമാക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ ആയത് ലഭ്യമാക്കാനുള്ള നടപടി വകുപ്പ് സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇല്ലെങ്കിൽ ആയതിന് ലീസ് അപേക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4309.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. കരാർ തൊഴിലാളികൾക്ക് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
4310.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോര്‍ഡില്‍ പ്രതീക്ഷിത ഒഴിവുകളെക്കാള്‍ കൂടുതല്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ മന്ത്രിസഭയുടെ അനുമതിയില്ലാതെ സൃഷ്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് മൂലം ബോര്‍ഡിനുണ്ടാകുന്ന അധികച്ചെലവ് കണ്ടെത്തുന്നതിനായി വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സാഹചര്യം തടയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4311.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ എത്ര കോടി രൂപയുടെ വൈദ്യുതി മോഷണം പിടികൂടിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമുള്ള വിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
4312.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് എത്ര തവണ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോൾ ഏതെങ്കിലും വിഭാഗങ്ങളെ പ്രസ്തുത വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4313.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും ഇവയില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുവെന്നും വിശദമാക്കാമോ;
( സി )
വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
4314.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
വൈദ്യുതി ക്ഷാമം നേരിടുന്നതിനും വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് പുതിയ ജലവൈദ്യുത പദ്ധതികള്‍ എവിടെയെല്ലാം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
4315.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താപ വൈദ്യുതിയുടെ ലഭ്യതക്കുറവ് മൂലം ഊര്‍ജ്ജ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുവാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
4316.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളുടെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇവയിലെ ജലനിരപ്പ് സംഭരണശേഷിക്കനുസരിച്ചാണോ നിലവിലുള്ളത് എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ ഉണ്ടാകാനിടയുള്ള ഗൗരവാവസ്ഥ പരിഗണിച്ച് ജനങ്ങള്‍ക്കാവശ്യമായ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കുന്നതിന് സംവിധാനമുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
4317.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍ക്കരിയുടെ ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രതിസന്ധി നേരിടുന്നതിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
കല്‍ക്കരിയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ഇനത്തില്‍ സംസ്ഥാനത്തിന് എത്ര മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുവെന്ന് വിശദമാക്കാമോ?
4318.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ കല്‍ക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ആയത് നേരിടുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4319.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ദ്യുതി പദ്ധതിയില്‍ നടപ്പാക്കി വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
നിലാവ് പദ്ധതി പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( സി )
നിലാവ് പദ്ധതിയില്‍ എത്ര സ്ട്രീറ്റ് ലെെറ്റുകളാണ് സ്ഥാപിച്ചതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
രണ്ടാം ഘട്ടത്തില്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
4320.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പുരപ്പുറങ്ങളില്‍ സൗരപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര നിലയങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഗുരുവായൂര്‍ മണ്ഡലത്തിലെ ഏതൊക്കെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവയില്‍ നടപ്പാക്കിയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ അവശേഷിക്കുന്ന സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപന കെട്ടിടങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4321.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറിപ്പുഴ മിനി ജലവൈദ്യുത പദ്ധതിക്കായി സ്ഥലമേറ്റെടുത്തതിന് എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഇനി എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടെന്നും വിശദമാക്കുമോ;
( ബി )
അവശേഷിക്കുന്നവര്‍ക്ക് എപ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
4322.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുളള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രീ പെയ്ഡ് സ്മാര്‍ട്ട്‌ മീറ്റര്‍ സംവിധാനം നടപ്പിലാക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കാര്‍ഷിക കണക്ഷനുകള്‍ ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4323.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന ഓളിക്കല്‍, പൂവാറന്‍തോട് മിനി ജലവൈദ്യുത പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എന്ന് കമ്മീഷന്‍ ചെയ്യുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
4324.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കുവേണ്ടി ഇതുവരെ ഏതെല്ലാം തരത്തില്‍ തുക ചെലവാക്കിയെന്നതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
നഷ്ടപ്പെടുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരമായി കെ.എസ്.ഇ.ബി. വനം വകുപ്പിന് തുക നല്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ;
( സി )
പദ്ധതി ആരംഭിച്ചില്ലെങ്കില്‍ പ്രസ്തുത തുക തിരികെ നല്‍കാമെന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതി റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ?
4325.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിയ്ക്കുന്നുണ്ടോ;
( ബി )
എങ്കില്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; ജലവൈദ്യുത നിലയങ്ങള്‍ എവിടെയൊക്കെ നിര്‍മ്മിക്കാനാണ് ഉദ്ദേശിയ്ക്കുന്നത്; വിശദമാക്കാമോ?
4326.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ 2016 മേയ് മുതല്‍ 2021 മാര്‍ച്ച് വരെ കെ.എസ്.ഇ.ബി. നടപ്പാക്കിയ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തിയുടെയും അടങ്കല്‍ തുക എത്രയാണെന്നും അറിയിക്കാമോ?
4327.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ എവിടെയെല്ലാമാണെന്നും അവ എന്ന് പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
4328.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിലാവ് പദ്ധതിയില്‍ എത്ര സ്ട്രീറ്റ് ലെെറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥയെന്തെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?
4329.
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എ. രാജ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി ആകെ എത്ര മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്‌ഘാടനം ചെയ്ത ചെറുകിട ജല വൈദ്യുത നിലയങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ എത്ര മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
4330.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ഊര്‍ജ്ജ സ്വയംപര്യാപ്തതയ്ക്കായി വീടുകളില്‍ നിന്ന് സൗരോര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനുളള കേരള ഗ്രീന്‍ എനര്‍ജി മിഷന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങള്‍ നൽകുമോ ;
( ബി )
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഓരോ വര്‍ഷവും വൈദ്യുതി ഉപയോഗം എത്ര ശതമാനം വീതം വര്‍ദ്ധിക്കുന്നുവെന്ന് അറിയിക്കാമോ; ഇലക്ട്രിക് വാഹനങ്ങളുടെ വന്‍തോതിലുളള വരവ്, കൃഷി അനുബന്ധ മേഖലകളിലെ ആധുനികവല്‍ക്കരണം എന്നിവ കൂടിയാകുമ്പോള്‍ വൈദ്യുതി ഉപയോഗം എത്ര ശതമാനം വീതം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ? എങ്കില്‍ അറിയിക്കാമോ?
4331.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
4332.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് ഓട്ടോകള്‍ക്ക് അവയുടെ സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്നും ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് വൈദ്യുതി ബോര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
വൈദ്യുതത്തൂണുകളില്‍ ചാര്‍ജിംഗ് പോയിന്റ് ഏര്‍പ്പെടുത്തുന്ന പദ്ധതി സംസ്ഥാനത്താകമാനം വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4333.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറത്തു വിടുന്ന വെള്ളം ഉപയോഗിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ടെയില്‍ റേസ് പദ്ധതിയുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനം കൂട്ടുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
4334.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ രംഗത്ത് ഉള്‍പ്പെടെയുള്ള മുന്നേറ്റത്തിനായി വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വകാര്യ മേഖലയില്‍ ചെറുകിട വൈദ്യുതോല്പാദനം നടത്തുന്നതിന് പ്രോത്സാഹനം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
4335.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നഗരസഭയില്‍ രണ്ടാം വാര്‍ഡില്‍ കുണ്ടുപറമ്പ് പള്ളിയാല്‍ ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4336.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ വി ജോയി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസം കൊണ്ട് പ്രസരണ, വിതരണ മേഖലകളില്‍ തടസ്സമില്ലാതെ ഗുണമേന്മയുളള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍‍ അധികാരത്തില്‍ വന്ന ശേഷം വിതരണ മേഖലയില്‍ ഏതൊക്കെ പദ്ധതികള്‍ പ്രകാരം എത്ര രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയിട്ടുളളതെന്ന വിവരം നല്‍കാമോ;
( സി )
സംസ്ഥാനത്ത് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതിന് വരുന്ന കാലതാമസം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4337.
ശ്രീ കെ ആൻസലൻ
ശ്രീ എം മുകേഷ്
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂടംകളം ആണവ വെെദ്യുത നിലയത്തില്‍ നിന്നും എത്ര യൂണിറ്റ് വെെദ്യുതിയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്; അര്‍ഹതപ്പെട്ട മുഴുവന്‍ വെെദ്യുതിയും ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമാേ;
( ബി )
കായംകുളം താപവെെദ്യുത നിലയത്തിന്റെ ഉല്പാദന ശേഷി എത്രയാണ്; എത്ര യൂണിറ്റാണ് നിലവിൽ ഉല്പാദിപ്പിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വെെദ്യുത നിലയത്തില്‍ നിന്നും സംസ്ഥാനത്തിന് എത്ര യൂണിറ്റ് വെെദ്യുതിയാണ് ലഭിക്കുന്നത്; എത്ര യൂണിറ്റ് വെെദ്യുതിയാണ് ലഭിക്കേണ്ടതെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ സ്വകാര്യ വെെദ്യുത ഉല്പാദന കമ്പനികള്‍ ഏതൊക്കെയാണ്; ഓരോ കമ്പനിയുടേയും ഉല്പാദന ശേഷി എത്രയാണ്; നിലവിലെ ഉല്പാദനം എത്രയാണ്; ഇവ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ വെെദ്യുതിയും സംസ്ഥാനം വാങ്ങാറുണ്ടോ; വ്യക്തമാക്കാമോ?
4338.
ഡോ.കെ.ടി.ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവൈദ്യുതിക്ക് പുറമേ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള പ്രതിദിന വൈദ്യുതി ഉത്പാദനം എത്ര യൂണിറ്റാണെന്ന് വിശദമാക്കുമോ ;
( ബി )
എത്ര യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ പ്രതിദിനം സംസ്ഥാനം വാങ്ങുന്നത്; ഇതിൽ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതം എത്രയാണ് ;
( സി )
സ്വകാര്യ മേഖലയിൽ നിന്നും സംസ്ഥാനം വൈദ്യുതി വാങ്ങുന്നുണ്ടോ; സംസ്ഥാനത്തിന് പുറത്തുനിന്നും ആഭ്യന്തരമായും എത്ര യൂണിറ്റ് വൈദ്യുതിയാണ് വാങ്ങുന്നത്; വ്യക്തമാക്കാമോ?
4339.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽപ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്തിലെ വടാന്തോള്‍ ദേശത്ത് കാർഷികാവശ്യത്തിനുള്ള ജലസേചന സൗകര്യത്തിനായി അരകിലോമീറ്ററോളം ലൈൻ വലിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4340.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്‍ക്കരി ക്ഷാമം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിന് ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
4341.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ 24 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ചെറായി-ഞാറക്കല്‍ 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മാണത്തിന്റെയും ഞാറക്കല്‍ 66 കെ.വി. സബ് സ്റ്റേഷന്‍ 110 കെ.വി. നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനാവശ്യമായ പ്രവൃത്തിയുടേയും നിജസ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന വൈദ്യുതി തടസ്സങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ബദല്‍മാര്‍ഗങ്ങളെന്തെന്ന് വിശദമാക്കാമോ?
4342.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര വൈദ്യുതി ഉപഭോക്താക്കളുണ്ടെന്ന് സെക്ഷൻ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉപഭോക്താക്കൾ ഏതെല്ലാം കാറ്റഗറിയിലുള്ളവരാണെന്ന് സെക്ഷൻ തിരിച്ച് വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ വൈദ്യുതി വകുപ്പിന്റെ ഒരു മാസത്തെ വരുമാനം സെക്ഷൻ തിരിച്ചും കാറ്റഗറി തിരിച്ചും വ്യക്തമാക്കാമോ;
( ഡി )
ജില്ലയിൽ വൈദ്യുതി വകുപ്പിന്റെ ഒരു മാസത്തെ ചെലവ് എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ജില്ലയിൽ വൈദ്യുതി കണക്ഷന് കാത്തിരിക്കുന്നവർ എത്രയുണ്ടെന്ന് സെക്ഷൻ തിരിച്ച് വ്യക്തമാക്കാമോ; എത്രകാലമായി കാത്തിരിക്കുന്നുവെന്നും ഇതിനുള്ള കാരണമെന്താണെന്നും വിശദമാക്കാമോ?
4343.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏതെല്ലാം സർക്കാർ, എയ്ഡഡ് സ്കൂളുകളെയാണ് സോളാർ പാനൽ സ്ഥാപിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി അനുവദിച്ച തുക, പദ്ധതിയുടെ നിലവിലെ സ്ഥിതി എന്നിവയുടെ വിശദാംശം വ്യക്തമാക്കുമോ?
4344.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യുടെ പുരപ്പുറ സൗരോർജ്ജ പദ്ധതി (സബ്സിഡി സ്‌കീം) പ്രകാരം ചാത്തന്നൂർ മണ്ഡലത്തിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും എത്ര പേർക്ക് ആയത് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
4345.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്താക്കളുടെ എണ്ണം, ഭൂമിശാസ്ത്രപരമായ സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ച് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകള്‍ ശാസ്ത്രീയമായി പുനക്രമീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
4346.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ തിമിരി വില്ലേജില്‍ 110 കെ.വി. സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
4347.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കരുവാരകുണ്ട് സബ് സ്റ്റേഷന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സബ് സ്റ്റേഷന്റെ പ്രവൃത്തി എപ്പോൾ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.