ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിതരണവകുപ്പില്‍
നിന്ന് സപ്ലൈകോയിലേക്കുളള
അന്യത്രസേവനത്തിനായി 1290
തസ്തികകള്‍
സൃഷ്ടിച്ചിരുന്നതില്‍ നിലവില്‍
എത്ര തസ്തികകളിലേക്കാണ്
ഡെപ്യൂട്ടേഷന്‍
നല്‍കിവരുന്നതെന്ന്
വിശദമാക്കാമോ; തസ്തിക തിരിച്ച്
എണ്ണം വ്യക്തമാക്കാമോ;
(
ബി )
എല്‍.ഡി.സി.,
യു.ഡി.സി., എച്ച്.സി. എന്നീ
തസ്തികകളില്‍നിന്ന്
സപ്ലൈകോയിലേക്കുള്ള
അന്യത്രസേവനം 10% വീതം
ഒരോവര്‍ഷവും കുറച്ചതുവഴി ഓരോ
വിഭാഗത്തിലും എത്ര ജീവനക്കാരുടെ
കുറവാണ് ഉണ്ടായിട്ടുളളത്;
നിലവിലുണ്ടായിരുന്ന തസ്തികകളുടെ
എണ്ണവും കുറവു വന്ന തസ്തികകളുടെ
എണ്ണവും തരംതിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഒരോവര്‍ഷവും
അന്യത്രസേവനം 10%
കുറക്കുമ്പോള്‍ ഈ തസ്തികകളില്‍
വകുപ്പുകളില്‍ അധികംവരുന്ന
ജീവനക്കാരെ (ഡെപ്യൂട്ടേഷന്‍
കഴിഞ്ഞ് തിരികെ
വരുന്നവരുള്‍പ്പെടെ) എങ്ങനെ
നിലനിര്‍ത്താന്‍ സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
പരിഹാരമാര്‍ഗ്ഗം
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സപ്ലൈകോയിലേക്കുളള
അന്യത്രസേവനം 10%
വെട്ടിക്കുറച്ചനാള്‍മുതല്‍
വകുപ്പില്‍ പി.എസ്.സി.
മുഖേനയുള്ള എല്‍.ഡി.
ക്ലാര്‍ക്കുമാരുടെ നിയമനങ്ങളിലെ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുതുതായി എത്ര നിയമനങ്ങളാണ്
പ്രസ്തുത കാലയളവില്‍ വകുപ്പില്‍
നടന്നിട്ടുളളത്;
വ്യക്തമാക്കാമോ;
(
ഇ )
സപ്ലൈകോയിലെ
കൂടുതല്‍ ഉന്നത
തസ്തികകളിലേക്കുളള അന്യത്രസേവനം
വെട്ടിക്കുറയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?