STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3736.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനാവശ്യത്തിനായി വിദ്യാര്‍ത്ഥികള്‍ ബാങ്കുകള്‍ മുഖേന വായ്പ എടുക്കുന്നതിനു പകരം സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ക്ഷേമകോര്‍പ്പറേഷനുകള്‍ വഴി ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനുളള സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത കോര്‍പ്പറേഷനുകൾക്ക് ഇത്തരം പദ്ധതികള്‍ക്കായി പലിശ സബ്സിഡി ഉള്‍പ്പെടെയുളള സാമ്പത്തിക സഹായം നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
3737.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
20-05-2021-ലെ മന്ത്രിസഭാ തീരുമാനം അനുസരിച്ച് പൊതുജനങ്ങൾക്കുള്ള വ്യക്തിഗത സേവനങ്ങൾ ഓൺലൈനാക്കുന്നത് സംബന്ധിച്ച് ഓരോ വകുപ്പിലും സ്വീകരിച്ച നടപടികൾ വകുപ്പ് തിരിച്ച് അറിയിക്കുമോ?
3738.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സെല്ലില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ തീര്‍പ്പാക്കി മറുപടി ലഭിക്കുന്നതിന്റെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സെല്ലിന് റേറ്റിംഗ് നല്‍കുന്ന സംവിധാനത്തിന്റെ പുരോഗതി വിശദീകരിക്കാമോ; തീര്‍പ്പാക്കിയ പരാതിയുടെ വിവരം ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പരാതിപരിഹാര സെല്‍ മുഖേന ലഭിക്കുന്ന സേവനങ്ങളുടെ സുതാര്യത, നടപടിക്രമങ്ങളിലെ വേഗത, ലഭ്യമായ സേവനങ്ങളില്‍ നിന്നുളള സംതൃപ്തി എന്നിവയെക്കുറിച്ച് ഗുണഭോക്താക്കളില്‍ നിന്നും പരാതിക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിക്കാമോ; കെട്ടിക്കിടക്കുന്ന എല്ലാ പരാതികളും ഉടന്‍ തീര്‍പ്പാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?
3739.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സാമൂഹിക സുരക്ഷ ഉറപ്പ് വരുത്താൻ നടപടികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിന് സർവ്വേ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അതിദരിദ്രരെ കണ്ടെത്താനുള്ള സർവ്വേയുടെ മുന്നോടിയായി മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സർവ്വേയുടെ ഭാഗമായി പ്രാഥമിക പട്ടിക, അന്തിമപട്ടിക എന്നിവ തയ്യാറാക്കാനുള്ള നടപടിക്രമം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രാഥമിക പട്ടിക എന്നത്തേക്ക് തയ്യാറാക്കുമെന്ന് വെളിപ്പെടുത്താമോ?
3740.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭരണഭാഷ മാതൃഭാഷയായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;
( ബി )
സെക്രട്ടേറിയറ്റിലും വിവിധ വകുപ്പുകളിലും ഫയലുകളും ഉത്തരവുകളും പൂര്‍ണ്ണമായും മലയാളത്തിലാക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സാധാരണ ജനങ്ങളുടെ അറിവിലേക്കായി പുറപ്പെടുവിക്കുന്ന കോവിഡ് സംബന്ധിച്ച ഉത്തരവുകള്‍ മലയാളത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ഭരണഭാഷ മാതൃഭാഷയായിരിക്കണമെന്ന നയം നടപ്പാക്കാന്‍ ഫയലുകളും കത്തിടപാടുകളും വിവിധ വകുപ്പുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും മലയാളത്തില്‍ ആയിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുമോയെന്ന് അറിയിക്കാമോ?
3741.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് സുപ്രീം കോടതി നിഷ്കർഷിച്ച ദുരിതാശ്വാസത്തിന് പുറമെ സംസ്ഥാനത്ത് കൂടുതൽ ധനസഹായം ലഭ്യമാക്കാൻ മുൻകൈയെടുക്കുമോയെന്ന് അറിയിക്കാമോ;
( ബി )
ഒക്ടോബർ പത്താം തീയതി മുതൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാമെന്ന് സുപ്രീം കോടതി പറഞ്ഞ സാഹചര്യത്തിൽ യഥാർത്ഥ കോവിഡ് മരണ കണക്കുകൾ സർക്കാർ നാളിതുവരെ പുറത്തു വിടാത്തത് അർഹരായ നിരവധി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം നൽകാമോ?
3742.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ അപേക്ഷകള്‍ക്കൊപ്പം വരുമാന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത് ഒഴിവാക്കി അപേക്ഷകന്റെ സത്യവാങ്മൂലത്തോടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരില്‍നിന്ന് അഡ്മിഷന്‍ സമയത്തും പദ്ധതിയില്‍ ഉള്‍പ്പെടുമ്പോഴും മാത്രം പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമയത്ത് ഹാജരാക്കേണ്ടതിനാല്‍ ആയതിന്റെ ആവശ്യത്തിലേയ്ക്കായി വില്ലേജ് ഓഫീസുകള്‍, ഉള്‍പ്പെടെയുള്ള റവന്യൂ ഓഫീസുകളില്‍ എത്തുന്ന അപേക്ഷകരുടെ തിരക്കും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
3743.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ എച്ച് 766 ലെ രാത്രിയാത്രാനിരോധനം പിൻവലിക്കാൻ സർക്കാർ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കാൻ കർണാടക സർക്കാരുമായി ചർച്ച നടത്തുവാൻ തയ്യാറാകുമോ എന്ന് അറിയിക്കുമോ;
( സി )
എൻ എച്ച് 766 മായി ബന്ധപ്പെട്ട് നാറ്റ്പാക് നടത്തിയ പഠന റിപ്പോർട്ട് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( ഡി )
രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ സർക്കാരിനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റിനെ നിയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
3744.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴീക്കോട് മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് പട്ടിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( സി )
മേല്‍പ്പറഞ്ഞ പദ്ധതികളിലേതെങ്കിലും മുടങ്ങിക്കിടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3745.
ശ്രീ എം രാജഗോപാലൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണഭോക്താക്കള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കി പരമാവധി സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്;
( ബി )
പുതുതായി രൂപം കൊടുത്തിട്ടുള്ള ഏകീകൃത സര്‍വ്വീസ് പോര്‍ട്ടലും 'എം. സേവനം' മൊബൈല്‍ ആപ്ലിക്കേഷനും സര്‍ക്കാരില്‍ നിന്നു ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരം കാലവിളംബം കൂടാതെയും ഇടനിലക്കാരില്ലാതെയും അഴിമതി രഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ എത്രമാത്രം പ്രയോജന പ്രദമാകുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദമാക്കുമോ?
3746.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം എത്ര രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരമായിട്ടുള്ളത്; ഏതെല്ലാം പദ്ധതികളാണ് നിര്‍വ്വഹണഘട്ടത്തിലേക്ക് എത്തിയിട്ടുള്ളത്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
3747.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകള്‍ സംയോജിപ്പിച്ചു കൊണ്ട് പുതിയ കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3748.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ സാമൂഹികക്ഷേമ പദ്ധതികള്‍ക്കും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള ഒരു ഏകീകൃത പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കുടുംബത്തിനോ/അംഗങ്ങള്‍ക്കോ ഇതിന്റെ ഭാഗമായി പുതിയ തിരിച്ചറിയല്‍ രേഖകള്‍/നമ്പര്‍ എന്നിവ നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3749.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റീബില്‍ഡ്‌ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
3750.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് റെയില്‍വേ, എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനത്തിനും അവശ്യ വസ്തുക്കള്‍ക്കും ഫീസും ചാര്‍ജും വിലയും വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് വിപരീതമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഫീസ് ഒഴിവാക്കിയത് പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
നിരന്തരം ആവശ്യമുളള നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കുകയോ ഒഴിവാക്കുകയോ ചെയ്തത് ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണെന്നും സര്‍ക്കാര്‍ ഓഫീസുകളിലെ അമിത ജോലിഭാരം ലഘൂകരിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും വിലയിരുത്തുന്നുണ്ടോ;
( സി )
സാക്ഷ്യപത്രങ്ങളും സേവനങ്ങളും സമയബന്ധിതമായി നല്‍കുന്നതിനും സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചുവരുന്ന മറ്റ് നടപടികള്‍ വിശദമാക്കാമോ?
3751.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ ഫീസ് ഒഴിവാക്കിയും, സേവന നടപടികള്‍ ലഘൂകരിച്ചും സര്‍ക്കാര്‍ എടുത്ത ചരിത്രപരമായ തീരുമാനം പൊതുജനങ്ങള്‍ക്ക് ഏതൊക്കെ തരത്തില്‍ ഗുണകരമായി മാറും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്;
( ബി )
ഏതൊക്കെ അപേക്ഷകള്‍ക്കാണ് സര്‍ക്കാര്‍ അപേക്ഷ ഫീസ് വേണ്ട എന്ന് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ ഫീസ് ഇനത്തില്‍ ഒരു വര്‍ഷത്തില്‍ സര്‍ക്കാറിന് ലഭിച്ചിരുന്ന വരുമാനം എത്രയായിരുന്നു എന്നത് അറിയിക്കാമോ?
3752.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഭരണ സര്‍വ്വീസില്‍ എന്നു മുതലാണ് നിയമനം നല്‍കാന്‍ ഉദ്ദേശിക്കുന്നത്;
( ബി )
കെ.എ.എസ്.ല്‍ നിന്നും സ്ട്രീം 2,3 വിഭാഗം പൂര്‍ണ്ണമായി ഒഴിവാക്കുവാനോ പ്രസ്തുത വിഭാഗങ്ങള്‍ക്കു നിലവില്‍ ബാധകമായ അനുപാതം കുറക്കുവാനോ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഏഴാം ഭാഗം ഖണ്ഡിക 2 പ്രകാരമുള്ള "ആദ്യ സെലക്ഷന്‍ കഴിഞ്ഞ ജീവനക്കാര്‍ക്കുള്ള ക്വാട്ട മൂന്നിലൊന്നായി നിശ്ചയിക്കുകയും, അഞ്ചു വര്‍ഷം കഴിഞ്ഞ് അത് പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്യണം" എന്ന ശുപാര്‍ശ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
3753.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ എം.എല്‍.എ. മാര്‍ മുഖേന നല്കുന്ന പരാതികളിന്മേലുള്ള വകുപ്പുകളുടെ അന്തിമതീരുമാനം എം.എല്‍.എ. മാര്‍ക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന് അടിയന്തര പരിഹാരം സ്വീകരിച്ച് എം.എല്‍.എ. മാര്‍ക്ക് യഥാസമയം മറുപടി നല്കുന്നതിന് നടപടി തീര്‍പ്പ് കല്പിക്കുന്ന വകുപ്പിന്/ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കാമോ?
3754.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കോടതി സമുച്ചയ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത കെട്ടിടം എപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3755.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യല്‍ റൂള്‍ അനുസരിച്ച് സെക്രട്ടേറിയറ്റില്‍ ഓഫീസ് സൂപ്രണ്ട് തസ്തികയിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍ക്ക് പ്രമോഷന് അര്‍ഹതയുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഓഫീസ് സൂപ്രണ്ട് തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അഞ്ചു വര്‍ഷക്കാലത്തിനിടെയ്ക്ക് ഓഫീസ് സൂപ്രണ്ട് തസ്തികയിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരില്‍ നിന്നും എത്ര തവണ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഓഫീസ് സൂപ്രണ്ട് തസ്തികയുടെ എത്ര ശതമാനം ഒഴിവിലേയ്ക്കാണ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍ക്ക് പ്രമോഷന് അര്‍ഹതയുള്ളത്; ആയതിലേയ്ക്ക് പ്രൊമോഷന്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രമോഷന്‍ നല്‍കുന്നതിന് വേണ്ടിയുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കുമോ?
3756.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ സെക്രട്ടേറിയറ്റിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 മുതല്‍ പേഴ്സണല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ 2021 വരെയുള്ള സീനിയോറിറ്റി ലിസ്റ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത സീനിയോരിറ്റി ലിസ്റ്റ് യഥാസമയം അപ്ഡേറ്റ് ചെയ്യാറുണ്ടോ; ഇല്ലെങ്കില്‍ ഇത് യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ലിസ്റ്റ് പ്രകാരം സമയബന്ധിതമായി പ്രമോഷന്‍ നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ സമയബന്ധിതമായി പ്രമോഷന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ഒരു വ്യക്തിക്ക് പ്രമോഷന്‍ നല്‍കുമ്പോള്‍ പുറപ്പെടുവിക്കുന്ന ഓര്‍ഡറില്‍ പ്രസ്തുത പ്രൊമോഷന്‍ ആര് പെന്‍ഷന്‍ പറ്റിയ ഒഴിവിലാണെന്നോ ആര്‍ക്ക് പ്രമോഷന്‍ കിട്ടിയ ഒഴിവിലാണെന്നോ എന്ന് മുതലുള്ള ഒഴിവാണെന്നോ രേഖപ്പെടുത്താറുണ്ടോ; ഇല്ലെങ്കില്‍ ആയത് രേഖപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
2016 മെയ് മുതല്‍ 2021 സെപ്തംബര്‍ വരെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരില്‍ നിന്നും എത്ര പേര്‍ വിരമിച്ചിട്ടുണ്ട്; ഇതിന് ആനുപാതികമായി പ്രമോഷന്‍ കൊടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഇ )
സെക്രട്ടേറിയറ്റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ പോയ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, പേഴ്സണല്‍ സെക്രട്ടറി എന്നിവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ; അവരുടെ പേരുവിവരങ്ങള്‍ കാറ്റഗറി തിരിച്ചുള്ള കണക്ക് നല്‍കുമോ?
3757.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിലവിലുളള ടെെപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികകളുടെ എണ്ണം പുനര്‍ വിന്യാസത്തിലൂടെയും തസ്തിക മാറ്റത്തിലൂടെയും ക്രമീകരിക്കാനും കുറയ്ക്കാനും ആലോചിച്ചു വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് ഏതെങ്കിലും സമിതികളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുമ്പിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3758.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതിന് ഇതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3759.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റ്, പി.എസ്.സി. ഓഫീസുകളിലെ ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാര്‍ക്ക് സബോര്‍ഡിനേറ്റ് സര്‍വീസ് നടപ്പാക്കിയ സാഹചര്യത്തില്‍ മറ്റു വകുപ്പുകളിലേത് പോലെ ക്ലറിക്കല്‍ കേഡറില്‍ പത്തു ശതമാനം ബൈ ട്രാന്‍സ്ഫര്‍ നിയമനം നല്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലും വേക്കന്‍സികള്‍ ഉണ്ടായിട്ടും ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ നടത്തുന്നതില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
3760.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവരാവകാശ നിയമം 25(4) പ്രകാരം ഏതെല്ലാം വര്‍ഷങ്ങളില്‍ സഭയില്‍വച്ചെന്ന് വ്യക്തമാക്കാമോ?
3761.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവരാവകാശ നിയമം വകുപ്പ് 25(2) പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷന് റിപ്പോര്‍ട്ടിനാവശ്യമായ വിവരങ്ങള്‍ ഏതെല്ലാം വകുപ്പുകള്‍ സമര്‍പ്പിച്ചുവെന്ന് വകുപ്പദ്ധ്യക്ഷന്മാര്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടോ;
( ബി )
സംസ്ഥാന വിവരാവകാശ കമ്മീഷന് വിവരം നല്‍കുന്നതില്‍ ഏതെല്ലാം ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3762.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവരാവകാശ നിയമം വകുപ്പ് 25(1) പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അതാത് വര്‍ഷം സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വീഴ്ച വരുത്തിയ വര്‍ഷങ്ങള്‍ ഏതെല്ലാം; അറിയിക്കുമോ;
( സി )
ഏതെല്ലാം സര്‍ക്കാര്‍ വകുപ്പുകളില്‍ ഓണ്‍ലൈനായി വിവരാവകാശ അപേക്ഷകള്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ഡി )
മറ്റ് വകുപ്പുകളില്‍ ഈ സംവിധാനം എപ്പോള്‍ നിലവില്‍ വരുമെന്ന് അറിയിക്കാമോ?
3763.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിച്ച ഭരണപരിഷ്കാര കമ്മീഷന്‍ എത്ര റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
കമ്മീഷന് വേണ്ടി ചെലവഴിച്ച തുകയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ?
3764.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റില്‍ എല്ലാ വകുപ്പുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ എത്ര ജീവനക്കാരാണ് താല്ക്കാലികാടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികയില്‍ സേവനമനുഷ്ഠിക്കാനുള്ള അടിസ്ഥാന യോഗ്യത എന്താണെന്നും പ്രസ്തുത ജീവനക്കാര്‍ക്ക് വേതനം നല്കുന്നതിനായി പ്രതിമാസം എത്ര തുകയാണ് ചെലവ് വരുന്നതെന്നും അറിയിക്കാമോ;
( ഡി )
നൂറ്റിഎഴുപത്തിയൊന്‍പത് ദിവസം പൂര്‍ത്തിയാക്കുന്ന പക്ഷം പ്രസ്തുത ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിക്കാറുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്‌തുത ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3765.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പന്തല്‍, ലെെറ്റ് ആന്റ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3766.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ തുക അനുവദിച്ച റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിലവിലെ സ്ഥിതി വിവരം വിശദമാക്കുമോ?
3767.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈക്കം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
3768.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവൃത്തികള്‍ വ്യക്തമാക്കുമോ;
( ബി )
ഇവയിൽ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് വിശദമാക്കാമോ;
( സി )
വിവിധ കാരണങ്ങളാൽ മുൻകാലങ്ങളിൽ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതും മണ്ഡലത്തില്‍ നടപ്പാക്കുന്നതുമായ ഏതെല്ലാം പ്രവൃത്തികളാണ് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതെന്ന വിശദാംശം നല്‍കാമോ?
3769.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച വിവിധ പദ്ധതികളുടെ വിശദാശംങ്ങള്‍ അനുവദിച്ച തുക എന്നിങ്ങനെ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3770.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശം നല്‍കുമോ?
3771.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും ആയതിന്റെ കീഴിലുള്ള ഗവേഷണ വികസന സ്ഥാപനങ്ങളിലെയും സി.എസ്.ഐ.ആർ നിരക്കിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പളം നല്കിത്തുടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണ കുടിശിക നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പളം പ്രസ്തുത ജീവനക്കാർക്ക് നല്കിത്തുടങ്ങിയിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച ഉത്തരവിന്റെയും ശമ്പള പരിഷ്കരണ കുടിശിക അനുവദിച്ചിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച ഉത്തരവിന്റെയും പകർപ്പ് ലഭ്യമാക്കാമോ?
3772.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവ വൈവിധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ജൈവ വൈവിധ്യ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3773.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ കീഴിൽ പ്രോജക്ട് ഫെലോ തസ്തികയിൽ 10 വർഷത്തോളമായി ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിടുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഇത്തരമൊരു നടപടി ഉണ്ടാകുവാനുള്ള കാരണം വ്യക്തമാക്കുമോ; നടപടി മരവിപ്പിക്കുമോ; വിശദാംശം നൽകുമോ?
3774.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് എല്ലാ വർഷവും നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് പരീക്ഷ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സിവിൽ സർവീസിലേക്ക് ആളുകളെ ആകർഷിക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
3775.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യല്‍ റൂള്‍സ് പ്രകാരം ആകെയുള്ള രണ്ടാം ഗസറ്റഡ് തസ്തികകളിലെ എത്ര ഒഴിവുകളാണ് കെ.എ.എസ്. സര്‍വ്വീസിനായി നീക്കിവച്ചിട്ടുള്ളത്; ആകെ രണ്ടാം ഗസറ്റ‍ഡ് തസ്തികകളുടെ എത്ര ശതമാനമാണ് കെ.എ.എസ്. സര്‍വ്വീസിനായി നീക്കിവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എ.എസ്.-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വകുപ്പുകളിലെയും സ്പെഷ്യല്‍ റൂള്‍സ് പ്രകാരമുള്ള മൊത്തം രണ്ടാം ഗസറ്റഡ് തസ്‌തികകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
05.01.2015 ലെ ജി.ഒ (എം.എസ്) നം. 01/2015/ജി.എ.ഡി ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമാണോ കെ.എ.എസ്.-നായി നീക്കിവച്ചിട്ടുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3776.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പ് ജീവനക്കാര്‍ക്കായി പി.എസ്.സി. നടത്തുന്ന വകുപ്പുതല ക്രിമിനല്‍ ജുഡീഷ്യറി പരീക്ഷയ്ക്ക് 18.09.2020 ന് അപേക്ഷ സ്വീകരിച്ച് ഒരു വര്‍ഷത്തിനുശേഷവും പരീക്ഷ നടത്തുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരീക്ഷ സമയബന്ധിതമായി നടത്താത്തത് കാരണം റവന്യൂ വകുപ്പ് ജീവനക്കാരുടെ പ്രൊമോഷന്‍ തടസ്സപ്പെടുന്ന പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പരീക്ഷ എല്ലാ വര്‍ഷവും നടത്തുന്നതിന് നിലവിലുള്ള തടസ്സം എന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പരീക്ഷകള്‍ എത്രയും വേഗം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
3777.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. നിയമനങ്ങളില്‍ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള 31.10.2019-ലെ 12/2019/സാ.നീ.വ. ഉത്തരവ് പ്രകാരമുള്ള നിയമനങ്ങള്‍ എന്നുമുതലാണ് നടപ്പാക്കി തുടങ്ങിയത്; വിശദമാക്കുമോ;
( ബി )
പി.എസ്.സി. മുഖേനയുള്ള നിയമനങ്ങൾക്ക് നിലവിലുളള നൂറ് പോയിന്റ് റിസര്‍വേഷന്‍ റോസ്റ്ററിലെ വിവിധ ടേണുകൾ എപ്രകാരമാണെന്ന് വിശദമാക്കമോ;
( സി )
നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പിലാക്കുമ്പോൾ നൂറ് പോയിന്റ് റിസര്‍വ്വേഷന്‍ റോസ്റ്ററിലെ വിവിധ ടേണുകളിൽ എപ്രകാരമാണ് മാറ്റം വരുകയെന്ന് വിശദമാക്കാമോ;
( ഡി )
ഭിന്നശേഷിക്കാർക്കുളള സംവരണം നാല് ശതമാനമായി ഉയർത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനനുസൃതമായി കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവീസ് റൂൾസിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3778.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത യോഗ്യതയുള്ളവർ മറ്റു ജോലികളിലേക്ക് മാറി പോകുന്നതിനാൽ ഐ.ടി.ഐ. അടിസ്ഥാന യോഗ്യത ആയിട്ടുള്ള വിവിധ വകുപ്പുകളിലെ തേര്‍ഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ, ട്രേസർ തസ്തികളിലേക്ക് നിയമനത്തിനായി ഐ.ടി.ഐ.(എൻ.സി.വി.ടി.), കെ.ജി.സി.ഇ ഇ., വി.എച്ച്.എസ്. എസ്. ഇ. യോഗ്യതയുള്ളവരെ മാത്രം പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
3779.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.പി.ഡബ്ളു.ഡി. ആക്ട് 2016 അനുസരിച്ച് ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പി.എസ്.സി. നിയമനത്തില്‍ നാല് ശതമാനം സംവരണം നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഭിന്നശേഷി സംവരണം നിലവില്‍ ഹൊറിസോണ്ടലായാണോ വെര്‍ട്ടിക്കലായാണോ നടപ്പാക്കിയിട്ടുളളത്; വിശദാംശം ലഭ്യമാക്കുമോ?
3780.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വകുപ്പുകളിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന അപേക്ഷ ക്ഷണിക്കുമ്പോൾ ഐ.ടി.ഐ. യോഗ്യത വേണ്ട തസ്തികകളിൽ ബി.ടെക്, ഡിപ്ലോമ എന്നീ ഉയര്‍ന്ന യോഗ്യതകളുള്ളവരെ ഉൾപ്പെടുത്താറുണ്ടോ;
( ബി )
ഐ.ടി.ഐ. യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ഇതുമൂലം റാങ്ക് ലിസ്റ്റിൽ മുന്നിൽ വരുന്നതിന് തടസ്സം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ആവശ്യപ്പെടുന്ന നിയമനങ്ങൾക്ക് ഉയർന്ന യോഗ്യത ഉള്ളവർ അപേക്ഷിക്കുകയും പരീക്ഷകൾ ആ നിലവാരത്തിൽ നടക്കുകയും ചെയ്യുന്നത് താഴ്ന്ന യോഗ്യതയുള്ളവരെ ബാധിക്കുന്നുണ്ടെന്ന പരാതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3781.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പൊതുമരാമത്ത്, ഇറിഗേഷൻ, ഹാർബർ എഞ്ചിനീയറിംഗ്, തദ്ദേശസ്വയംഭരണം, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ തേര്‍ഡ് ഗ്രേഡ് ഓവർസിയർ, ഡ്രാഫ്റ്റ്മാൻ, ട്രേസർ എന്നീ തസ്കികകളിലേക്ക് നിഷ്കർഷിക്കുന്ന യോഗ്യത ഐ.ടി.ഐ (എൻ.സി.വി.ടി.), കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ. എന്നിവയാണോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷകൾക്ക് ഡിപ്ലോമ, ബി.ടെക്, എം.ടെക് തുടങ്ങിയ അധിക യോഗ്യത ഉള്ളവരെകൂടി ഉൾക്കൊള്ളിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ഇതുമൂലം ഐ.ടി.ഐ ( എൻ.സി.വി.ടി.), കെ.ജി.സി.ഇ., വി.എച്ച്.എസ്.ഇ. യോഗ്യത ഉള്ളവരുടെ അവസരം നഷ്ടമാവുകയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഇതര സംസ്ഥാനങ്ങളും ഐ.ടി.ഐ. യോഗ്യത നിഷ്കർഷിക്കുന്ന തസ്തികയിലേക്ക് ഐ.ടി.ഐ. സർട്ടിഫിക്കറ്റ് മാത്രമുള്ളവരെ പരിഗണിക്കുമ്പോള്‍ ഇതിനു വിപരീതമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ബി.ടെക്, എം.ടെക് ബിരുദധാരികളെ ഉൾക്കൊള്ളിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3782.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫാം.ഡി. കോഴ്സിന് പി.എസ്.സി. അംഗീകാരം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോഴ്സ് അംഗീകരിച്ചുകൊണ്ട് ഏതെങ്കിലും തസ്തികയില്‍ പി.എസ്.സി. നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
3783.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ല എല്‍.പി.സ്കൂള്‍ അദ്ധ്യാപക ഷോര്‍ട്ട് ലിസ്റ്റില്‍ എത്ര പേരുണ്ടെന്നും ജില്ലയിലെ എല്‍.പി.സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ ഒഴിവുകളുടെ എണ്ണം എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
അദ്ധ്യാപക തസ്തികയിലെ ഒഴിവുകളുടെ എണ്ണത്തിന് ആനുപാതികമായിട്ടല്ല പ്രസ്തുത ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന പരാതി പരിശോധിച്ചിട്ടുണ്ടോ?
3784.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്കായി പി.എസ്.സി. വിവിധ ഘട്ടങ്ങളിലായി നടത്തിയ പ്രിലിമിനറി പരീക്ഷ എഴുതിയവരുടെ മാർക്ക് ഏകീകരിച്ചപ്പോളുണ്ടായ പോരായ്മമൂലം നിരവധി ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്തായെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3785.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 516/2019 പ്രകാരം മലപ്പുറം ജില്ലയിലെ എൽ.പി. സ്കൂൾ ടീച്ചർ തസ്തികയിലേക്ക് പ്രസിദ്ധീകരിച്ചിരിക്കുന്ന ഷോർട്ട് ലിസ്റ്റിൽ നിലവിലുള്ള ഒഴിവുകൾക്ക് ആനുപാതികമായിട്ടല്ല ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3786.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 373/2017 പ്രകാരം പ്രസിദ്ധീകരിച്ച ജൂനിയർ ഇൻസ്ട്രക്ടർ മൾട്ടിമീഡിയ ആൻഡ് സ്പെഷ്യൽ എഫക്ട് റാങ്ക് ലിസ്റ്റിൽ നിന്നും സംവരണക്രമം മറികടന്ന് നിയമനം നടത്തിയതിനാൽ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ചക്രക്കസേരയെ ആശ്രയിച്ചുകഴിയുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്ന നിരാലംബരായ രണ്ട് പെൺകുട്ടികൾക്ക് നിയമനം നിഷേധിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പിഴവ് അടിയന്തരമായി പരിഹരിച്ച് മേൽപ്പറഞ്ഞവർക്ക് അർഹതപ്പെട്ട നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3787.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ സർവ്വീസിലെ ഇന്റർ ചേയ്ഞ്ചബിൾ തസ്തികകൾ എന്നാൽ എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികകളെ നിർവചിച്ച് ഏതെങ്കിലും ഉത്തരവുകളോ ചട്ടങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസിലെയോ കേരള ജനറൽ സബോർഡിനേറ്റ് സർവീസിലെയോ ഏതെങ്കിലും തസ്തികകൾ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ മാത്രമുള്ള തസ്തികയുമായി ഇന്റർ ചേയ്ഞ്ചബിൾ ആക്കി ഉത്തരവുകളോ സവിശേഷാൽ ചട്ടങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഒരു സ്പെഷ്യൽ റൂൾ അനുസരിച്ചും ജൂനിയർ സൂപ്രണ്ട് തസ്തികയ്ക്ക് ഇന്റർ ചേയ്ഞ്ചബിൾ ആയി വേറെ തസ്തികകൾ ഒന്നും സ്പഷ്ടമായി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ 2016-ലെ ശമ്പള പരിഷ്കരണ ഉത്തരവിന്റെ അനുബന്ധം 16 (d)-യിൽ ജൂനിയർ സൂപ്രണ്ടുമാർക്കും സ്പെഷ്യൽ റൂൾ അനുസരിച്ചുള്ള അതിന്റെ ഇന്റർ ചേയ്ഞ്ചബിൾ തസ്തികകൾക്കും പറഞ്ഞിരിക്കുന്ന ഹയർ ഗ്രേഡ് ആനുകൂല്യം എപ്രകാരമാണ് ജൂനിയർ സൂപ്രണ്ടുമാർ അല്ലാത്തവർക്ക് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇന്റർ ചേയ്ഞ്ചബിൾ തസ്തികകളുടെ നിർവചനം സംബന്ധിച്ച അവ്യക്തത നീക്കാൻ സ്പഷ്‌ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുമോ; വിശദമാക്കാമോ?
3788.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ ഏതെങ്കിലും കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ആരോപണ വിധേയരായി പ്രതി ചേർക്കപ്പെട്ടാൽ അവരെ ഡി.പി.സി.യിൽ പരിഗണിക്കേണ്ട എന്ന് സർവീസ് ചട്ടങ്ങൾ പറയുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എഫ്.ഐ.ആർ. പ്രകാരം കുറ്റപത്രം നൽകാതിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത ആരോപണ വിധേയനെ ഡി.പി.സി. യിൽ ഉൾപ്പെടുത്താൻ പാടില്ല എന്ന് കോടതി വിധികൾ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കുറ്റപത്രം നൽകാത്തവരെ അന്വേഷണം നടക്കുന്നു എന്ന പേരിൽ ഡി.പി.സി.-യിൽ നിന്ന് ഒഴിവാക്കുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പ്രസ്തുത വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടം പരിഗണിച്ച് ബദൽ മാർഗ്ഗങ്ങൾ ഏർപ്പെടുത്തുമോ എന്ന് വ്യക്തമാക്കുമോ;
( ഡി )
സമാനമായ കേസ്സുകളിൽ ഡി.പി.സി.-യിൽ ഉൾപ്പെടാതിരുന്നവരെ പിന്നീട് ട്രിബ്യുണലുകളുടെയോ ഹൈക്കോടതിയുടെയോ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡി.പി.സി.-യിൽ ഉൾപ്പെടുത്തി പ്രൊമോഷൻ നൽകിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ?
3789.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍, ക്ഷേമനിധികള്‍, സര്‍ക്കാര്‍ ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിയമന ചട്ടങ്ങള്‍, വിശേഷാല്‍ ചട്ടങ്ങള്‍ എന്നിവ തയ്യാറാക്കാത്തതിനാല്‍ നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ല എന്നത് പരിശോധിക്കുമോ;
( ബി )
വിശേഷാല്‍ ചട്ടങ്ങളും നിയമന ചട്ടങ്ങളും തയ്യാറാക്കി സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വകുപ്പ് തിരിച്ചുളള വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ചട്ടങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടും ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം പി‌.എസ്‌.സി. വഴി നിയമനം നടത്താത്ത സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
വിവിധ വകുപ്പുകളില്‍ നാളിതുവരെ തീരുമാനമാകാത്ത വിശേഷാല്‍ ചട്ടങ്ങള്‍, നിയമന ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത ചട്ടങ്ങള്‍ അടിയന്തരമായി തയ്യാറാക്കി സമര്‍പ്പിക്കുവാനും ചട്ടപ്രകാരം നിയമനം നടത്തുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3790.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിൽ ഐ.ടി.ഐ. (എൻ.സി.വി.ടി), കെ.ജി.സി.ഇ., വി.എച്ച്.എസ്.ഇ. എന്നിവ അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികകളിൽ ഡിപ്ലോമ, ബി.ടെക്, എം.ടെക് തുടങ്ങിയ യോഗ്യതയുള്ളവർ അപേക്ഷിച്ച്‌ റാങ്ക് പട്ടികയിൽ ഉയർന്ന സ്ഥാനം നേടുന്നത് കാരണം അടിസ്ഥാന യോഗ്യത മാത്രമുള്ളവർക്ക് അവസരം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്ര സർക്കാർ സർവീസുകളിൽ അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികകളിൽ ആ യോഗ്യത മാത്രം ഉള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ സർവീസുകളിൽ ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴ്‌ന്ന തസ്തികകളും ഉയർന്ന തസ്തികകളും ഒരുപോലെ പ്രാപ്യമാകുന്നത് മൂലം അടിസ്ഥാന യോഗ്യത മാത്രമുള്ളവർക്ക് അവസരം നഷ്ടമാകുന്നത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ഐ.ടി.ഐ. (എൻ.സി.വി.ടി.), കെ.ജി.സി.ഇ. , വി.എച്ച്.എസ്.ഇ. എന്നീ യോഗ്യതകൾ മാത്രമുള്ളവർക്ക് താഴ്ന്ന ടെക്നിക്കൽ തസ്തികകളിൽ മാത്രമേ നിയമന സാധ്യതയുള്ളൂ എന്നതിന്നാലും ഏക പ്രതീക്ഷയായ ആ തസ്തികകൾ പോലും ഉയർന്ന യോഗ്യതയുള്ളവർ കരസ്ഥമാക്കുന്ന സാഹചര്യത്തിലും ഈ യോഗ്യതകൾ മാത്രം ഉള്ളവർക്ക് സ്വാഭാവിക നീതി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3791.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. വഴി ജില്ലാതല നിയമനം നേടുന്നവര്‍ അഞ്ച് വര്‍ഷം ആ ജില്ലയില്‍ തന്നെ തുടരണമെന്ന നിയമത്തിൽ ജവാന്‍മാരുടെ ഭാര്യമാർക്കോ മറ്റ് ആശ്രിതര്‍ക്കോ ഇളവ് നല്‍കി അവര്‍ ആവശ്യപ്പെടുന്ന ജില്ലയിലേക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ സ്ഥലം മാറ്റം നല്‍കണമെന്ന ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്‍ പ്രകാരം എല്ലാ വകുപ്പുകളും സ്ഥലം മാറ്റം നല്‍കുന്നുണ്ടോ;
( സി )
എങ്കില്‍ അപ്രകാരം സമര്‍പ്പിച്ച അപേക്ഷ ഏതെങ്കിലും വകുപ്പ് നിരസിച്ചതായി അറിയാമോ; എങ്കിൽ കാരണം വിശദമാക്കാമോ?
3792.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക തസ്തികകള്‍ ഉള്‍പ്പെടെ അര്‍ഹമായ തസ്തികകളിലേയ്ക്ക് ആശ്രിത നിയമനം നല്‍കണമെന്ന 07.06.2021 ലെ 12/2021/ഉ.ഭ.പ.വ. നമ്പര്‍ ഉത്തരവ് പ്രകാരം നിയമനം നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എത്ര ശതമാനം പേര്‍ക്ക് ആശ്രിത നിയമന പ്രകാരം ജോലി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; അഞ്ച് ശതമാനത്തില്‍ അധികം പേര്‍ക്ക് ആശ്രിതനിയമനം വഴി ജോലി നല്‍കിയത് സംബന്ധിച്ച ആക്ഷേപത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3793.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാള വിഭാഗം അദ്ധ്യാപകനായിരിക്കെ മരണമടഞ്ഞ കു‍ഞ്ഞിമൂസ്സ ഇ.- യുടെ മകള്‍ ഷാസിയ ബി.കെ.-യുടെ ആശ്രിത നിയമനത്തിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ടിയാളെ ഏത് വകുപ്പിലെ ജോലിക്കായിട്ടാണ് പരിഗണിക്കുന്നതെന്ന് അറിയിക്കുമോ; ഇതു സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പുകള്‍ നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കുമോ;
( സി )
ടിയാൾക്ക് വിദ്യാഭ്യാസ വകുപ്പില്‍ ജോലി നൽകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ?
3794.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത എത്ര സ്റ്റാര്‍ട്ടപ്പുകളാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്‌ച്ചര്‍ ഫണ്ട് മുഖേന കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുവാന്‍ രണ്ട് കോടി രൂപ വരെ ബാങ്ക് വായ്പകള്‍ ഈടില്ലാതെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടോ; വ്യക്തമാക്കാമോ; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിന് ഏകജാലക സംവിധാനം നിലവിലുണ്ടോ;
( സി )
സംസ്ഥാനത്ത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും നടപ്പിലാക്കുന്ന പദ്ധതികളും വിശദമാക്കാമോ?
3795.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫൈബര്‍ ഒപ്റ്റിക്സ് നെറ്റ് വര്‍ക്ക്(കെ-ഫോണ്‍) പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3796.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ഫെെ പദ്ധതിയിൽ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക കണക്ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനും കണക്ഷന്‍ അനുവദിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;
( സി )
സൗജന്യ വെെഫെെ പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ ചെലവഴിച്ച തുകയുടെയും ആയതിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങളുടെയും വിശദാംശം നല്‍കാമോ?
3797.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവര സാങ്കേതിക മേഖലയുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുന്നതിനും നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുമായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഐ.ടി മേഖലയില്‍ ഗവേഷണ സൗകര്യമൊരുക്കി മത്സരാധിഷ്ഠിത വിജ്ഞാനമേഖലകള്‍ വികസിപ്പിച്ച് സംസ്ഥാനത്തെ സാമ്പത്തിക വികസന മേഖല കരുത്താര്‍ജ്ജിപ്പിക്കുന്നതിന് വേണ്ടി എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3798.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളില്‍ എത്ര സ്ക്വയര്‍ഫീറ്റ് ഏര്യ പ്രവര്‍ത്തനക്ഷമമാക്കി; ഇത് വഴി എത്ര തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കാന്‍ സാധിച്ചു എന്നും അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ നിലവില്‍ എത്ര കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്; എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു എന്നും ഏതെല്ലാം കമ്പനികളുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
3799.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജക മണ്ഡലത്തില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പൊതുജനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങളിലെ സേവനങ്ങളും സേവനനിരക്കുകളും വ്യക്തമായി മനസ്സിലാക്കുന്നതിന് പ്രസ്തുത കേന്ദ്രങ്ങളില്‍ ഏകീകൃത പ്രദര്‍ശന ബോര്‍ഡ് സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇരവിപുരം മണ്ഡലത്തില്‍ പുതിയ അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നൽകാമോ?
3800.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഏകീകരിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ചില കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധികം ഫീസ് ഈടാക്കിയതിന് കോഴിക്കോട് ജില്ലയില്‍ എത്ര കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
അക്ഷയ കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കിയാൽ പൊതുജനം ആര്‍ക്കാണ് പരാതി നല്‍കേണ്ടത് എന്ന് വ്യക്തമാക്കുമോ?
3801.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫൈ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ എവിടെയെല്ലാം സൗജന്യ വൈ-ഫൈ ലഭ്യമാക്കിയിട്ടുണ്ടെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വിപുലീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
3802.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എത്ര രൂപ പെരുമ്പാവൂർ മണ്ഡലത്തിൽ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് മൂലം കുടുംബത്തിലെ എല്ലാ അംഗങ്ങളും മരണപ്പെട്ട സിനി എന്ന നഴ്സിന് ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുവേണ്ടി പെരുമ്പാവൂർ എം.എൽ.എ. സമർപ്പിച്ച അപേക്ഷയിൽ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുമോ?
3803.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പാലക്കാട് ജില്ലക്ക് നല്‍കിയ തുക എത്രയാണ്; താലൂക്ക് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
ആലത്തൂര്‍ താലൂക്കിലേക്ക് നല്‍കിയ തുകയുടെ കണക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ?
3804.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ കുണ്ടറ മണ്ഡലത്തിൽ റീബില്‍ഡ് കേരള പദ്ധതി പ്രകാരം അനുവദിച്ചിട്ടുളള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തിയാക്കിയവ, നടന്നുകൊണ്ടിരിക്കുന്നവ, ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലാത്തവ എന്നിങ്ങനെ തരംതിരിച്ച് വിവരം നല്‍കാമോ?
3805.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മന്ത്രിമാരുടെ നേതൃത്വത്തിൽ 2021 ഫെബ്രുവരിയില്‍ നടന്ന സാന്ത്വന സ്പർശം അദാലത്തില്‍ മലപ്പുറം ജില്ലയിൽ നിന്നും എത്ര അപേക്ഷകള്‍ കൈപ്പറ്റി; ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭിച്ച അപേക്ഷകളുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തിൽ ഇനം തിരിച്ച് വെളിപ്പെടുത്തുമോ;
( ബി )
എത്ര അപേക്ഷകളില്‍ ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചു; അവയുടെ പുരോഗതി വെളിപ്പെടുത്തുമോ; ഓണ്‍ലൈന്‍ അപേക്ഷകള്‍ പോലും തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
എല്ലാം അപേക്ഷകളും തീര്‍പ്പാക്കി എന്നത്തേക്ക് ധനസഹായം അനുവദിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3806.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് നിലവില്‍ എത്ര നീളമുണ്ടെന്ന് അറിയിക്കാമോ;
( ബി )
2016 ഏപ്രിലില്‍ റണ്‍വേയുടെ നീളം എത്ര മീറ്ററായിരുന്നു; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം എത്ര മീറ്റര്‍ റണ്‍വേ നിർമ്മിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
4000 മീറ്റര്‍ റണ്‍വേ നിര്‍മ്മിക്കുവാന്‍ ഉദ്ദേശമുണ്ടോ; ഇതിന് എന്തു ചെലവ് വരുമെന്നും; എന്ന് നിര്‍മ്മാണം ആരംഭിക്കുമെന്നും; എന്ന് പുര്‍ത്തിയാകുമെന്നും; എത്ര ചെലവാണ് ഇതിന് കണക്കാക്കിയിരിക്കുന്നതെന്നും വിശദീകരിക്കാമോ?
3807.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( ബി )
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
3808.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിൽ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏത് വരെയായെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിമാനത്താവള നിർമ്മാണത്തിന് എത്ര ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നും സ്ഥലം ഏറ്റെടുക്കല്‍ എന്ന് പൂര്‍ത്തിയാകുമെന്നും വിശദമാക്കാമോ;
( സി )
വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില, എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന്റെ ചെലവ് എന്നിവ എത്രയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത വിമാനത്താവളത്തിന് എത്ര മീറ്റര്‍ റണ്‍വേയാണ് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
3809.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . പി . ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3810.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയുടെ ഡീറ്റൈൽഡ്‌ പ്രോജക്ട് റിപ്പോർട്ടിന്റെയും റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോർട്ടിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; ഇവ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

അനുബന്ധം 

3811.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദിഷ്ട തിരുവനന്തപുരം- കാസർഗോഡ് സിൽവർലൈൻ റെയിൽ പാതയ്ക്കായി ഫീസിബിലിറ്റി സ്റ്റഡി നടത്തിയിട്ടുണ്ടെങ്കില്‍ പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ പ്രസ്തുത പഠനം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമ
3812.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട സില്‍വര്‍ ലൈൻ പദ്ധതിയുടെ രൂപരേഖയുടെ വിശദാംശങ്ങൾ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റിന് എത്ര രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളതെന്നും സ്ഥലമെടുപ്പ് നടപടികൾ എവിടെയെല്ലാം ആരംഭിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതി നടത്തിപ്പിനുള്ള സാമ്പത്തിക സ്രോതസ്സ് വിശദമാക്കാമോ?
3813.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാല്‍ പ്രവൃത്തിയുടെ ഭാഗമായുള്ള മൂഴിക്കല്‍ അപ്രോച്ച് റോഡ് പ്രവൃത്തിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവ‍ൃത്തിയുടെ ലാന്‍ഡ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ; ജീവനക്കാരുടെ അഭാവം കാരണം ലാന്‍ഡ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടാകുന്നുണ്ടോ എന്നറിയിക്കാമോ?
3814.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എൻ.കെ. അക്ബര്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കുനീക്കത്തിനും വിനോദസഞ്ചാര വികസനത്തിനും ഏറെ പ്രയോജനപ്രദമായ ദേശീയ ജലപാത 3 -നെ ബന്ധിപ്പിച്ചുകൊണ്ടുള്ള കോവളം - കാസര്‍ഗോഡ് പശ്ചിമതീര കനാലിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടോ; ഏതെല്ലാം പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്;
( സി )
പശ്ചിമതീര കനാലുമായി ബന്ധിപ്പിക്കുന്ന ഫീഡര്‍ കനാലുകള്‍ എവിടെയൊക്കെയാണ്; അവയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
3815.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് കേന്ദ്ര ഗവൺമെൻറ് സർട്ടിഫിക്കറ്റിന്‌ പകരം ഇടക്കാലത്ത് ‌കേരള ഗവ. സർട്ടിഫിക്കറ്റ് നല്‍കിയത് കാരണം വിദേശയാത്ര പോകാൻ കഴിയാതെ വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രവാസികള്‍ക്ക് തിരികെ പോകാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ ശ്രീമതി സുധ ആല്‍മജന്‍, മാങ്കരവീട് സമര്‍പ്പിച്ച അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ?
3816.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. എം.വിജിന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട എമിഗ്രേഷന്‍ ബില്‍ പരിശോധനാ വിധേയമാക്കിയിരുന്നോ എന്നറിയിക്കുമോ; ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് കേന്ദ്രസര്‍ക്കാരിനു മുമ്പാകെ വച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; ഇതിന്മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രവാസികളുടെ ക്ഷേമം, സുരക്ഷ, പുനരധിവാസം എന്നിവയ്ക്കായി സംസ്ഥാനം നടത്തുന്ന ഇടപെടലുകളെ കുറിച്ച് അറിയിക്കാമോ?
3817.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക കേരള സഭ മൂന്നാം സമ്മേളനം വിളിച്ചു ചേർക്കുന്നതിന് തീരുമാനിക്കുകയുണ്ടായോ എന്ന് അറിയിക്കാമോ;
( ബി )
ഇതിനായി എത്ര രൂപയാണ് നിലവില്‍ അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
​ ലോക കേരള സഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങള്‍ക്കായി സർക്കാരിൽ നിന്നും ചെലവഴിച്ച തുകയുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
ലോക കേരള സഭയുടെ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളുടെ ഫലമായി സംസ്ഥാനത്തിനുണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?
3818.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാമാരിയുടെ സാഹചര്യത്തില്‍ പ്രവാസി കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും ലോക കേരള സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനും മുന്‍കൈയ്യെടുക്കുമോ;
( ബി )
ലോക കേരള സഭയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നിയമപരിരക്ഷ ഉറപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ലോക കേരള സഭയുടെ ഒന്നാം സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ?
3819.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2008 -ലെ കേരളീയ പ്രവാസി ക്ഷേമ നിധി നിയമം അനുസരിച്ച് 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പദ്ധതിയില്‍ അംഗമാകുവാന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ടി പദ്ധതി പ്രകാരം പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നില്ലെന്ന കാര്യം പരിശോധിക്കുമോ; ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
60 വയസ്സ് കഴിഞ്ഞതിനാല്‍ നിയമം മൂലം പെന്‍ഷന് പരിഗണിക്കാത്ത എത്ര അപേക്ഷകള്‍ 2020 ജനുവരി മുതല്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
നിലവില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്കുന്നുണ്ടെന്നും പെന്‍ഷനു വേണ്ടി ഇപ്പോള്‍ എത്ര അപേക്ഷകള്‍ ക്ഷേമനിധി ആഫീസില്‍ പരിഗണനയിലുണ്ടെന്നും വിശദമാക്കാമോ?
3820.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസില്‍ എത്ര ഡി.എച്ച്.ക്യൂ. ക്യാമ്പ് (എ.ആര്‍. ക്യാമ്പ്) നിലവിലുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത ക്യാമ്പുകളിലെ അംഗീകൃത അംഗബലത്തിന്റെ ജില്ല തിരിച്ചും തസ്തിക തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്യാമ്പുകളില്‍ നിലവിലുള്ള ഒഴിവുകളുടെ തസ്തിക തിരിച്ചും ജില്ല തിരിച്ചുമുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3821.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പിഴയിനത്തിൽ എത്ര തുക ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര വാഹനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും വിശദമാക്കാമോ?
3822.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തുക്കളെന്ന പേരിൽ വ്യാജ വസ്തുക്കള്‍ പ്രദർശിപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യക്തി ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ ചെമ്പോല മാധ്യമങ്ങൾക്ക് നൽകി സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച പ്രസ്തുത ചെമ്പോല ചില മാധ്യമങ്ങൾ ആധികാരിക രേഖയാണെന്ന് കാണിച്ച് വ്യാജ വാർത്തകൾ നൽകിയത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
ഇത്തരത്തിൽ സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന വ്യാജ വാർത്തകൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3823.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും ജനകീയവുമാക്കി മാറ്റുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പോലീസ് സംവിധാനത്തെക്കുറിച്ചും പോലീസിന്റെ മോശം പെരുമാറ്റത്തെ സംബന്ധിച്ചും ബഹു. ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ പോലീസ് സേനാംഗങ്ങളുടെ ജനങ്ങളോടുള്ള പെരുമാറ്റ രീതിയില്‍ മാറ്റം വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
3824.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിലോ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടോ ഉപദേശക സമിതികള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ടോ; എങ്കില്‍ അതിന്റെ പൂര്‍ണ്ണവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്‌തുത ഉപദേശക സമിതികളുടെ പ്രവര്‍ത്തന ചെലവിലേക്കായി നാളിതുവരെയായി ചെലവഴിച്ച തുകയുടെ കണക്ക് ലഭ്യമാക്കുമോ;
( സി )
പോലീസ് സേനയില്‍ മതസമുദായ സംഘടനകളുടെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ടെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ സേനയിലെ മതേതരസ്വഭാവം നിലനിർത്തുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഫലപ്രാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കുമോ?
3825.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജക മണ്ഡലത്തിലെ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്ന കാര്യം പരിഗണിക്കാമോ;
( ബി )
തോല്‍പ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ഇവിടങ്ങളില്‍ സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമോ?
3826.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരായി (ക്രൈം ബ്രാഞ്ച് കേസ് 297/സി.ആര്‍/ഒ.സി.ഡബ്ല്യു-1 റ്റി.വി.എം./2018) കേരള ഹൈക്കോടതിയുടെ ഡബ്ല്യു പി(സി) 14653/2016 നമ്പർ കേസിലെ ഉത്തരവ് പ്രകാരം നാളിതുവരെ എന്ത് നടപടി സ്വീകരിച്ചു; കോടതി ഉത്തരവ് വന്നതിന് ശേഷം ഇവർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോ; എങ്കിൽ ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസുകൾ വ്യക്തമാക്കുമോ?
3827.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതാ പോലീസ് സേനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ; വനിതാ പോലീസ് സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പി.എസ്.സി വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കാറ്റഗറി നമ്പർ 653/2017 പ്രകാരം നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിലവിൽ എത്രപേേര്‍ക്ക് നിയമനം നൽകിയിട്ടുണ്ടെന്നും , എത്രപേര്‍ക്ക് നിയമന ശിപാർശ നൽകിയെന്നും, എത്ര ഒഴിവുകളിലേയ്ക്ക് നിയമന ശിപാർശ നൽകാനുണ്ടെന്നുമുള്ള വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ലിസ്റ്റിൽ നിന്ന് നിയമന ശിപാർശ നൽകിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ എപ്പോള്‍ പരിശോധന നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്; ആയതിലേക്കുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമന ഉത്തരവ് ലഭിച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് പരിശീലനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണെന്ന് വിശദീകരിക്കാമോ; പ്രസ്തുത പരിശീലനത്തിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3828.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ പരിശോധനാഫലം ലഭിക്കുന്നതിനായി നിലവില്‍ എത്ര കേസുകളാണുള്ളത്; ഉദ്ഘാടനം കഴിഞ്ഞ ജില്ലാ ഫോറന്‍സിക് ലാബുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഫോറന്‍സിക് ലാബുകളില്‍ മതിയായ സാങ്കേതിക വിദഗ്‍ദ്ധരെ നിയമിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടെന്ന് വിശദമാക്കാമോ; ഫോറന്‍സിക് ലാബുകളില്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ?
3829.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വകുപ്പിന് നിലവില്‍ എത്ര വാഹനങ്ങളുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പോലീസ് സേനയിലെ വാഹന-ഡ്രൈവര്‍ അനുപാതം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്‌തുത അനുപാതമനുസരിച്ച് സംസ്ഥാനത്ത് എത്ര പോലീസ് ‍ഡ്രൈവര്‍മാരുടെ കുറവുണ്ട്; അറിയിക്കുമോ;
( ഡി )
ഈ കുറവ് പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3830.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോക്സോ കോടതികളുടെ എണ്ണം ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോടതികളില്‍ നിലവിൽ തീരുമാനമാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
തീരുമാനമാകാതെ കിടക്കുന്ന കേസുകളുടെ കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
3831.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളുടെ പരാതികളും ഗാര്‍ഹിക പീഡനങ്ങളും അറിയിക്കാന്‍ ആഭ്യന്തരവകുപ്പ് പ്രത്യേക ഓണ്‍ലെെന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്‌തുത സംവിധാനം ആരംഭിച്ചതിനുശേഷം എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( സി )
ഈ വിഷയത്തിൽ എത്ര കേസ്സുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
3832.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതും മറ്റും കാരണങ്ങള്‍ പറഞ്ഞ് ക്യാമ്പസിലും, പൊതുയിടങ്ങളിലും ഭീതിജനകമായും ക്രൂരമായും പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്ന സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ എത്ര കൊലപാതകങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ സംസ്ഥാനത്ത് നടന്നിട്ടുള്ളത് എന്ന് വര്‍ഷം തിരിച്ച്‌ വ്യക്തമാക്കുമോ;
( സി )
ഇത്തരത്തിലുള്ള കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3833.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ അന്വേഷണത്തിലിരിക്കുന്ന നിരവധി പോക്‌സോ കേസ്സുകള്‍ക്ക് സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും മതിയായ സാങ്കേതിക വിദഗ്‌ദ്ധരില്ലാത്തതിനാല്‍ പ്രസ്തുത കേസുകള്‍ക്ക് സമയബന്ധിതമായി ലാബ് റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നുള്ളകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?
3834.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അ‍ഞ്ചു വര്‍ഷത്തിനിടെ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായിട്ടുള്ള എത്ര സിവില്‍, ക്രിമിനല്‍ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു നാടുവിടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ?
3835.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് റൂറലിലെ താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 സെപ്തംബര്‍ 28-ന് പ്രവാസി വ്യവസായിയായിരുന്ന അബ്ദുല്‍ കരീമിനെ ഭാര്യയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത് സംബന്ധിച്ച കേസില്‍ എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഡെഡ് ബോഡിയോ, പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനുതകുന്ന തെളിവുകളോ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കര്‍ണ്ണാടകയില്‍ ഉപേക്ഷിച്ചു എന്ന് പറയുന്ന മൃതദേഹം കണ്ടെത്താനോ ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധ്യമല്ലാത്ത സാഹചര്യത്തില്‍ കേസ് സി.ബി.ഐ ക്ക് കൈമാറണമെന്ന അബ്ദുല്‍ കരീമിന്റെ മാതാവിന്റെ നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കേസിന്റെ നിലവിലുള്ള സാഹചര്യം പരിഗണിച്ച് അന്വേഷണം സി.ബി.ഐ യെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3836.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അമിത പലിശയ്ക്ക് പണം നല്‍കി ജനങ്ങളെ ചൂഷണം ചെയ്യുന്ന സംഘങ്ങളും, വ്യക്തികളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം അമിത പലിശക്കാരെ നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3837.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോംനേഴ്സിംഗ് ഏജന്റ് മേഖലയിലെ വ്യാജന്മാരേയും യോഗ്യത ഇല്ലാത്തവരെ നിയമിച്ച് ഏജന്‍സികള്‍ പണം കൈപ്പറ്റുന്നതുള്‍പ്പെടെയുള്ള തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഹോംനേഴ്സ് - ജനറൽ ഡ്യൂട്ടി ഉൾപ്പെടെ തൊഴിൽ മേഖലയിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ എത്ര ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട് എന്നും എത്രപേർ ഈ തൊഴിലിൽ ഏർപ്പെട്ടുവരുന്നുണ്ട് എന്നും വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത മേഖലയിലെ തട്ടിപ്പുകളും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം എത്ര കേസുകൾ രജിസ്റ്റർ ചെയ്തു; എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത മേഖലയിലെ പ്രവർത്തനങ്ങൾ കുറ്റമറ്റതും നിയമവിധേയവും ആക്കാനും കുറ്റക്കാർക്കെതിരെ കർക്കശ നിയമനടപടി ഉറപ്പുവരുത്താനുമുള്ള നിയമ നിർമ്മാണത്തിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിനായി എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3838.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആസിഡ് ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;
( ബി )
ആസിഡുകളുടെ വില്പന, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനു വേണ്ടി എന്തെല്ലാം നടപടികളാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;
( സി )
ആസിഡ് ആക്രമണങ്ങൾക്ക് ഇരയാക്കുന്നവർക്ക് ചികിത്സക്കായി എന്തെല്ലാം ആനുകൂല്യങ്ങളും സൗകര്യങ്ങളും ആണ് സർക്കാർ നൽകി വരുന്നത്; സ്വകാര്യ ആശുപത്രികളിൽ ഈ സൗകര്യങ്ങൾ ലഭ്യമാണോ?
3839.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എത്ര പേർക്കെതിരെയാണ് യു.എ.പി.എ. നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുള്ളത്; ഇവരുടെ പേരു വിവരങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ യു.എ.പി.എ. കേസുകളില്‍ ഉൾപ്പെട്ട് വിചാരണ തടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കുമോ;
( സി )
ഇവർ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയിൽവാസത്തിന്റെ കാലാവധി അറിയിക്കുമോ; വിശദാംശങ്ങൾ നൽകുമോ;
( ഡി )
ഈ കാലയളവില്‍ യു എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതും യു.എ.പി.എ പിന്‍വലിക്കപ്പെട്ടതുമായ കേസുകള്‍ ഏതൊക്കെയാണ് വിശദാംശങ്ങല്‍ നല്‍കുമോ ?
3840.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികൾ, കായലുകൾ, ഡാം സൈറ്റുകൾ, തണ്ണീർതടങ്ങൾ, കുളങ്ങൾ, ഉൾപ്പെടെയും ഒപ്പം കടലോര മേഖലകളിലും അപകടങ്ങളിൽപ്പെടുന്ന യുവാക്കൾ ഉൾപ്പെടെയുള്ളവരുടെ എണ്ണം കൂടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്ത ജലാശയങ്ങളിൽപ്പെട്ടുള്ള അപകടങ്ങൾ എത്ര എന്ന് വർഷം തിരിച്ചു ലഭ്യമാക്കുമോ; ഇതിൽ ഓരോ വർഷവും മരണപ്പെട്ടവർ എത്ര എന്നും എത്ര പേരെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും നാട്ടുകാരും രക്ഷപ്പെടുത്തി എന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്‌തുത അപകടങ്ങൾ സംഭവിക്കുന്നത് മദ്യം, മയക്കുമരുന്നു തുടങ്ങിയവ ഉപയോഗിക്കുന്നതിനാലും അജ്ഞതയാലും പരിചയക്കുറവ് മൂലവും സ്ഥലത്തെക്കുറിച്ചു വിവരമില്ലാത്തതും മൂലമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എങ്കിൽ ഇത്തരം ജലാശയ മേഖലകളിൽ കൃത്യമായ വിവരണ ബോർഡുകളും നിരീക്ഷണത്തിന് സംവിധാനവും നിയമ ലംഘകർക്കെതിരെ കർശന നടപടികളും ഉറപ്പുവരുത്തുന്നത് സർക്കാർ പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ?
3841.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുത്ത വാഹനങ്ങള്‍ കാലങ്ങളായി പൊതുനിരത്തിലും പോലീസ് സ്റ്റേഷന്‍ പരിസരത്തും നിര്‍ത്തിയിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പോലീസ് സ്റ്റേഷന്‍ പരിസരത്തുളള ഇത്തരം വാഹനങ്ങള്‍ ഒഴിവാക്കി സ്റ്റേഷന്‍ പരിസരം മോടി പിടിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3842.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്;
( ബി )
ടി പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ?
3843.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എപ്പോഴാണ് പ്രവർത്തനം തുടങ്ങിയതെന്നും എവിടെയാണ് ഈ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്റ്റേഷൻ പ്രവർത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണോയെന്ന് വ്യക്തമാക്കാമോ;
( ഡി )
അല്ലെങ്കിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കാരണമെന്താണെന്നും പ്രസ്തുത കെട്ടിടം എത്രവർഷം പഴക്കമുള്ളതാണെന്നും അറിയിക്കുമോ; പ്രസ്തുത സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമായിട്ട് ഏതൊക്കെ പ്രശ്നങ്ങളാണ് ഇവിടെയുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ ആലോചനയുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
3844.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളം നഗരസഭയില്‍ കിഴക്കൊമ്പില്‍ ശ്രീ. ശിവരാജന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കടയ്ക്ക് നേരേ ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ; കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
3845.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയുടെ സഹായത്തിനായി ഹോംഗാര്‍ഡുകളെ നിയമിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര ഹോംഗാര്‍ഡുകളാണ് നിലവില്‍ ജോലി ചെയ്യുന്നത് എന്ന് വിശദമാക്കുമോ;
( സി )
ട്രാഫിക് ഡ്യൂട്ടിക്കും മറ്റും നിയമിക്കുന്ന ഹോംഗാര്‍ഡുകള്‍ക്ക് എന്തെല്ലാം അധികാരങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ?
3846.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറൻസിക് സയൻസിൽ പ്രാവീണ്യം ആവശ്യമുള്ള ഏതൊക്കെ തസ്തികകളാണ് സർക്കാർ മേഖലയിൽ ഉള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ഫോറൻസിക് സയൻസിൽ ബിരുദം ഉള്ളവരെയാണോ അതോ മറ്റ് യോഗ്യതയുള്ളവരെയാണോ നിയമിക്കുന്നതെന്ന് വിശദാംശങ്ങൾ സഹിതം അറിയിക്കാമോ;
( സി )
ശാസ്ത്രീയമായ കുറ്റാന്വേഷണത്തിന് ഫോറന്‍സിക് സയന്‍സിലുള്ള ബിരുദം ഏറ്റവും അത്യാവശ്യം ആകയാൽ പ്രസ്തുത യോഗ്യതയുള്ളവർ കേരളത്തിൽ ലഭ്യമാണോ എന്നറിയിക്കാമോ; ഫോറൻസിക് വിഭാഗങ്ങളിൽ മറ്റ് യോഗ്യതയുള്ളവരെ നിയമിക്കുന്നത് കുറ്റാന്വേഷണം ഫലപ്രദമാകുന്നതിന് തടസ്സമാകുന്നുണ്ടോ എന്നത് പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമോ?
3847.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി-പുലാമന്തോള്‍ റോഡ്‌ പുനഃനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസിന്റെ നിലവിലെ സ്റ്റാറ്റസ് വ്യക്തമാക്കാമോ; ഈ കേസില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ശിക്ഷിക്കുകയുണ്ടായോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
3848.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 സര്‍ക്കാരിന്റെ കാലത്ത് മാനന്തവാടിയില്‍ യുവജനക്ഷേമം, കൃഷി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ അഗ്രിഫെസ്റ്റുമായി ബന്ധപ്പെട്ട് നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത അന്വേഷണവുമായി ബന്ധപ്പെട്ട ഫയല്‍ നിലവില്‍ ഏത് ഓഫീസിലാണ് ഉളളത്;
( സി )
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഈ പരിപാടിക്കായി അനുവദിച്ച 10 ലക്ഷം രൂപയുടെ ധനവിനിയോഗപത്രം നാളിതുവരെ സര്‍ക്കാരില്‍ ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
3849.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 31.10.2013 തീയതിയിലെ ജി.ഒ(എം.എസ്)217/2013/ഹോം ഉത്തരവ് പ്രകാരം മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതിയാക്കി മാറ്റിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കോടതി ഇതുവരെയും പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ; 2013 ന് ശേഷം സംസ്ഥാനത്ത് പുതുതായി മുന്‍സിഫ് കോടതികള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും എവിടെയൊക്കെയാണെന്നും അറിയിക്കാമോ;
( സി )
30.04.2015 ന് D7(A)-16913/2006 നമ്പര്‍ കത്ത് പ്രകാരം ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ള അവശ്യ തസ്തികകള്‍ അനുവദിക്കുമോ; വിശദമാക്കാമോ; 30.04.2015 ന് ശേഷം നാളിതുവരെ എത്ര തസ്തികകള്‍ വിവിധ കോടതികള്‍ക്കായി സൃഷ്‌ടിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ജെ.എഫ്.സി.എം. കോടതി, മുന്‍സിഫ്- മജിസ്ട്രേറ്റ് കോടതിയാക്കി പ്രവര്‍ത്തനസജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം വിശദമാക്കാമോ?
3850.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടുംബകോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കുവാനും പുന:ക്രമീകരിക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്ന കോടതികളിലൊന്നായ മലപ്പുറം കുടുംബ കോടതിയിൽ സൂപ്പർവൈസറി പോസ്റ്റുകളുടെ അഭാവം മൂലം കോടതി നടപടികളിൽ കാലതാമസവും പ്രയാസങ്ങളും നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പരാതിക്കാർക്കും എതിര്‍ കക്ഷികൾക്കും വേഗത്തില്‍ കേസുകൾ തീർത്ത് ആശ്വാസമേകാന്‍ മലപ്പുറം കുടുംബ കോടതിയില്‍ ജൂനിയർ സൂപ്രണ്ട്, ബെഞ്ച് ക്ലർക്ക് ഗ്രേഡ്-1 എന്നീ സൂപ്പർവൈസറി തസ്തികകള്‍ സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3851.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോം (സി) വകുപ്പിന്റെ ജി.ഒ. (എം.എസ്.)നം.38/2021/ഹോം ഉത്തരവ് പ്രകാരം അനുവദിക്കപ്പെട്ട പുനലൂർ കുടുംബ കോടതി നാളിതുവരെയും പ്രവർത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കോടതി പ്രവർത്തനം ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കോടതി പ്രവർത്തനം ആരംഭിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സം നിലവിലുണ്ടോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ ഫയലുകളുടെ വിശദാംശങ്ങൾ അറിയിക്കുമോ; പ്രസ്തുത ഫയൽ എന്നത്തേയ്ക്ക് തീർപ്പാക്കി നല്‍കാൻ ആകുമെന്ന് വ്യക്തമാക്കാമോ?
3852.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി സ്ഥാപിക്കണമെന്ന നിർദ്ദേശത്തിന്മേൽ ഇതിനകം സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ ശിപാർശ ലഭിച്ചിരുന്നുവോ; വിശദാംശങ്ങൾ നൽകുമോ;
( സി )
ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പുതിയ മുൻഗണനാ ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത കോടതി എന്നത്തേക്ക് യാഥാർത്ഥ്യമാക്കുവാൻ സാധിക്കും എന്ന് വ്യക്തമാക്കുമോ?
3853.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട എത്ര കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ എത്ര കേസുകള്‍ പിൻവലിക്കുന്നതിനാണ് അനുമതി ലഭിച്ചത്; ഇവയിൽ മന്ത്രിമാർക്കെതിരെയും എംഎൽഎമാർക്കെതിരെയുമുള്ള കേസുകൾ എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
( സി )
മന്ത്രിമാരും എംഎൽഎമാരും മുൻ എംഎൽഎമാരും ഉൾപ്പെട്ടിരുന്നവയില്‍ പിൻവലിക്കപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ നൽകുമോ;
( ഡി )
ഈ കാലയളവിൽ സർക്കാർ ആവശ്യപ്പെട്ടതുപ്രകാരം പിൻവലിക്കപ്പെട്ടവയില്‍ രാഷ്ട്രീയപാർട്ടികൾ കക്ഷികൾ ആയിട്ടുള്ള കേസുകളുടെ എണ്ണം എത്ര വീതം ആണെന്ന് വിശദമാക്കുമോ?
3854.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജുഡീഷ്യല്‍ സര്‍വ്വീസില്‍ സേവനമനുഷ്ടിച്ചിരുന്ന ശിരസ്താദാര്‍ ശ്രീ. ഒ. എബ്രഹാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബപെന്‍ഷന്‍ അനുവദിക്കുന്നതിനായി ഭാര്യ ശ്രീമതി. മേരി മംഗലത്ത് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ വിഷയം സംബന്ധിച്ച ഫയല്‍ നിലവിലുണ്ടോ; എങ്കില്‍ നമ്പര്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഫാമിലി പെന്‍ഷന്‍ അനുവദിക്കുന്നതിന് തടസ്സമെന്തെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസ്തുത കുടുംബത്തിന് പെന്‍ഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3855.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ സേവനം വിപുലപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ആധുനിക നിലവാരത്തിലുള്ള ബോട്ടുകള്‍ ഫയര്‍ഫോഴ്സിന് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3856.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സ്റ്റേഷന്റെ നിലവിലെ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ഫയര്‍ സ്റ്റേഷന്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
3857.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ കല്ലമ്പലം ഫയര്‍&റസ്ക്യൂ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
3858.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ, ഫസ്റ്റ് എം.ടി.യു. 2009 മോഡല്‍ മൊബൈല്‍ ടാങ്കര്‍ യൂണിറ്റ് വാഹനവും മിനി എം.ടി.യു. 2010 മോഡല്‍ വാഹനവും മാസങ്ങളായി പ്രവർത്തനരഹിതമായത് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചത് ശ്രദ്ധയില്‍‍പ്പെട്ടിട്ടുണ്ടോ;
( ബി )
തിരൂര്‍ ഫയര്‍ സ്റ്റേഷന് പുതിയ വാഹനങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3859.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയിലില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നതായി പരാതികള്‍ ഉണ്ടായിട്ടുണ്ടോ;
( ബി )
തടവുകാരുടെ അനധികൃത മൊബൈല്‍ ഉപയോഗം സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തിയിരുന്നോ;
( സി )
ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളിന്മേല്‍ സ്വീകരിച്ച നടപടി വെളിപ്പെടുത്തുമോ?
3860.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയിലുകളില്‍ നിന്നും തടവുപുള്ളികള്‍ ചാടിപ്പോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണം എത്ര; ഇങ്ങനെ ജയിൽ ചാടിയവരുടെ എണ്ണം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ; ഈ കേസ്സുകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷാ വീഴ്ചയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജയിലുകളിലെ സുരക്ഷാവീഴ്ച പരിഹരിക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3861.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സബ് ജയില്‍, സ്പെഷ്യല്‍ സബ് ജയില്‍ എന്നീ സ്ഥാപനങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുറ്റാരോപിതരായ തടവുകാര്‍ക്കും, ശിക്ഷാ തടവുകാര്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത തടവുകാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3862.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ആപ്റ്റിന്റെ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപനത്തിന് ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സി-ആപ്റ്റിൽ ലോക്കൽ പർച്ചേസ് ചെയ്യുന്ന അച്ചടി സാമഗ്രികൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ സി-ആപ്റ്റ് എംപ്ലോയീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി പർച്ചേസ് ചെയ്യാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3863.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ആപ്റ്റിന്റെ സ്റ്റാൻഡിങ് കൗൺസൽ ഏത് ഏജൻസിയാണ്; പ്രസ്തുത ഏജൻസി എത്ര കാലമായി സ്ഥാപനത്തിനുവേണ്ടി കേസുകള്‍ നടത്തുന്നുണ്ട്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഏജൻസിക്ക് നാളിതുവരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് എത്ര തുക നൽകിയിട്ടുണ്ട്; ഏജൻസി ഹാജരായ എത്ര കേസുകളില്‍ സ്ഥാപനം വിജയിച്ചിട്ടുണ്ട്; വിശദാംശങ്ങൾ നൽകുമോ;
( സി )
കേരള ഹൈക്കോടതിയിലും ഇതര കോടതികളിലുമായി നിലവിൽ സി-ആപ്റ്റ് എതിർകക്ഷിയായി എത്ര കേസുകൾ നിലവിലുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
3864.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പിലെ രണ്ടാംഗ്രേഡ് ലാസ്കര്‍/ഗേറ്റ്കീപ്പര്‍ തസ്തികയിലെ പുതുക്കിയ സീനിയോറിറ്റി ലിസ്റ്റ് എന്നാണ് വകുപ്പില്‍ ലഭിച്ചതെന്ന് അറിയിക്കാമോ; ലിസ്റ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
അച്ചടി വകുപ്പില്‍ രണ്ടാം ഗ്രേഡ് ബൈന്റര്‍ തസ്തികയിലേക്ക് തസ്തികമാറ്റം വഴി സ്ഥാനക്കയറ്റം നല്‍കിയ തീയതി എന്നാണെന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും അറിയിക്കാമോ; ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങളും അതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ?
3865.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2020 ല്‍ അച്ചടി വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ എത്ര ഗസറ്റഡ് തസ്തികകളില്‍ എത്ര ഒഴിവുകളുണ്ടായെന്നും ആയതിന് യഥാസമയം ഡി.പി.സി. കൂടി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
അച്ചടി വകുപ്പില്‍ 2020-ല്‍ ഉണ്ടായ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയുടെ ഒഴിവ്‌ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3866.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പുകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നും അതിനായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കാമോ?
3867.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ഉദ്യോഗസ്ഥ നിയമനത്തിനുള്ള മാനദണ്ഡങ്ങൾ വിശദീകരിക്കുമോ;
( ബി )
കഴിഞ്ഞ പതിനെട്ടു മാസത്തിനുള്ളിൽ നടത്തിയ ഉദ്യോഗസ്ഥ നിയമനങ്ങളുടെ വിശദാംശം പേര് സഹിതം നൽകാമോ;
( സി )
ഇതിൽ ആരെയൊക്കെയാണ് ഡെപ്യൂട്ടേഷൻ വഴി നിയമിച്ചത് എന്ന് അറിയിക്കുമോ;
( ഡി )
കോൺട്രാക്റ്റ് വ്യവസ്ഥയിൽ ആരെയൊക്കെയാണ് നിയമിച്ചതെന്ന വിവരം നൽകാമോ?
3868.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.2018 മുതൽ 30.09.2021 വരെ സാമ്പത്തിക സ്ഥിതി വിവരണ വകുപ്പിൽ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികകളിൽ നിന്നും എത്ര പേർ പ്രസ്തുത ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട്; ജില്ല തിരിച്ചു വിശദാംശം നൽകാമോ;
( ബി )
സാമ്പത്തിക സ്ഥിതി വിവരണ വകുപ്പിൽ സ്റ്റാറ്റിസ്റ്റികല്‍ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 1, ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് എത്ര ഒഴിവുകൾ നിലവിൽ ഉണ്ട് എന്ന് ജില്ലാ അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( സി )
01.04.2013-ന് മുമ്പ് വിഞ്ജാപനം വിളിച്ചു ജോലിയിൽ പ്രവേശിച്ച എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റില്‍ പങ്കാളിത്ത പെൻഷനില്‍ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ പഴയ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം ഉണ്ടോ;
( ഡി )
എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് എല്‍.ഡി. ഡ്രൈവർമാർക്ക്‌ യോഗ്യത അനുസരിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 ആയി പ്രമോഷൻ സാധ്യത ഉണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
3869.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ- റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
കെ-റെയിൽ പദ്ധതിക്കായി തുക കണ്ടെത്തുന്നത് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണെന്ന് വിശദമാക്കാമോ;
( സി )
പദ്ധതിക്കായി വിദേശവായ്പ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഡി )
പ്രസ്തുത വായ്‌പ തിരിച്ചടവ് സംബന്ധിച്ച വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3870.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം ഡാം സൈറ്റിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡായ എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണത്തിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് റീബില്‍ഡ് കേരളയില്‍ നവീകരിക്കുന്ന റോഡുകളുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അന്തിമാനുമതി നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
3871.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികൾ ഏതൊക്കെയാണ്; വിശദാംശങ്ങൾ നൽകുമോ;
( ബി )
ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ വികസനത്തിനും വേണ്ടി ഭാഷാ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കുമോ; വ്യക്തമാക്കുമോ?
3872.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത കാലങ്ങളിലായി കേരളത്തിലങ്ങോളമിങ്ങോളം പൊതുജനങ്ങളുടെ ആജീവനാന്ത സമ്പാദ്യങ്ങൾ പലരീതിയിൽ തട്ടിയെടുക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തിയതിനു ശേഷം, നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയാൽപോലും ഇന്‍സോള്‍വന്‍സി ആക്ടിലെ പരിമിതികൾ/പഴുതുകൾ ദുരുപയോഗം ചെയ്തുകൊണ്ട് തിരികെ കിട്ടുവാൻ നിർവാഹമില്ലാതെ വരുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇന്‍സോള്‍വന്‍സി ആക്ട് പ്രകാരം ഫയൽ ചെയ്തുകഴിഞ്ഞാൽ ആ വ്യക്തിക്കെതിരെ സിവിൽ, ക്രിമിനൽ കേസുകൾ മറ്റു കോടതികളിൽ സ്വീകരിക്കാൻ സാധിക്കാതെവരുകയും എന്നാൽ തട്ടിപ്പ് നടത്തുന്ന ആൾ/ധനകാര്യ സ്ഥാപന ഉടമ ഏത് കോടതിയിൽ വേണമെങ്കിലും റിട്ട് സമർപ്പിക്കുകയും സര്‍ഫാസി ആക്ട്, ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ ആക്ട് എന്നിവ ഉപയോഗിച്ചു കൊണ്ട് തട്ടിയെടുത്ത ബിനാമി വസ്തുവകകൾ വിൽക്കുകയും ചെയ്യുന്നത് കാരണം പൊതുജനങ്ങളുടെ ധനം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് പരിശോധിക്കാമോ;
( സി )
പൊതുജനങ്ങളെ കബളിപ്പിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ അവരുടെ സമ്പാദ്യം ഉപയോഗിച്ചുകൊണ്ട് വസ്തു വകകള്‍ വാങ്ങിക്കുകയും സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ആയവ മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തുകയും ആ തുക സ്വന്തം പേരിലും ബിനാമികളുടെ പേരിലും ആസ്തിയായി മാറ്റുകയും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ സര്‍ഫാസി ആക്ട് ദുരുപയോഗം ചെയ്ത് സമാന സ്വഭാവമുള്ള മറ്റു സ്ഥാപനങ്ങളുടെ പേരിൽ മാറ്റി കൊടുക്കുകയും ചെയ്യുന്നതിനാൽ, പൊതുജനങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കുന്നതിനുതകുന്ന വിധത്തില്‍ സര്‍ഫാസി ആക്ടില്‍ കാലോചിതമായ മാറ്റം വരുത്തുവാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമോയെന്ന് അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.