|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3373.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂരില്‍
മലബാര്‍ ഇന്റര്‍നാഷണല്‍
പോര്‍ട്ട് ആൻഡ് സെസ് ലിമിറ്റഡ്
നിർമ്മിക്കുന്ന ഗ്രീന്‍ ഫീല്‍ഡ്
തുറമുഖ പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പോര്‍ട്ടിന്റെ
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
സുഗമമായി നടക്കുന്നതിന്
കണ്ണൂര്‍ കേന്ദ്രീകരിച്ച് ഓഫീസ്
സംവിധാനം തുടങ്ങുന്നത്
പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍
കണ്ണൂരില്‍ ഓഫീസ് തുടങ്ങുന്നത്
പരിഗണിക്കാമോ;
(
സി )
പോര്‍ട്ടുമായി
ബന്ധപ്പെട്ട് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രാരംഭ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3374.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
തുറമുഖം നവീകരിച്ച് ചരക്കു
ഗതാഗതത്തിനും
ടൂറിസ്റ്റുകള്‍ക്ക് കടല്‍
യാത്രാസൗകര്യമൊരുക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ആലപ്പുഴയുടെ
ടൂറിസം രംഗത്തെ സാദ്ധ്യതകള്‍
പരിഗണിച്ച് ആലപ്പുഴ തുറമുഖ
വികസനം സാദ്ധ്യമാക്കാന്‍
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കാമോ?
3375.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ പദ്ധതി നിർദ്ദിഷ്ട
കാലാവധിക്കുള്ളിൽ
പൂർത്തീകരിക്കാൻ കഴിയില്ല എന്ന്
തുറമുഖ നിർമ്മാണ കമ്പനി
വ്യക്തമാക്കിയതിന്റെ
അടിസ്ഥാനത്തിൽ സർക്കാർ
എന്തൊക്കെ തുടർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
3376.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം ആയിരം
ദിവസംകൊണ്ട്
പൂര്‍ത്തീകരിക്കുന്നതില്‍
തടസ്സം എന്താണെന്ന്
വെളിപ്പെടുത്താമോ; തുറമുഖ
നിര്‍മ്മാണ കരാര്‍ ലംഘനം
ഉണ്ടായിട്ടുണ്ടോയെന്നും
ഉണ്ടായെങ്കില്‍ ലംഘനം നടത്തിയത്
ആരാണെന്നും അറിയിക്കാമോ;
(
ബി )
കരാര്‍
ലംഘനത്തിന് നഷ്ടപരിഹാരം
ഈടാക്കുവാന്‍ കരാറില്‍
വ്യവസ്ഥയുണ്ടോ;
(
സി )
തുറമുഖ
നിര്‍മ്മാണത്തിനായി
ഏറ്റെടുക്കേണ്ട സ്ഥലം
പൂര്‍ണ്ണമായി ഏറ്റെടുത്ത്
നല്‍കുന്നതിന്
തടസ്സമെന്താണെന്നും
സ്ഥലമേറ്റെടുക്കല്‍
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വിശദമാക്കാമോ;
(
ഡി )
മത്സ്യത്തൊഴിലാളി
ക്ഷേമത്തിനായി എന്തൊക്കെ
വ്യവസ്ഥകള്‍ കരാറിലുണ്ട്;
പ്രസ്തുത വ്യവസ്ഥകള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും
എന്നത്തേക്ക്
നടപ്പിലാക്കുമെന്നും
വിശദമാക്കാമോ;
(
ഇ )
തുറമുഖ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ഫിഷറീസ് ഹാര്‍ബറിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ; ഇതിന്റെ
പ്രവര്‍ത്തനം എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
തദ്ദേശവാസികള്‍ക്കായി
കരാറില്‍ എന്തെല്ലാം
വ്യവസ്ഥകളാണുള്ളതെന്നും ഇവ
എന്നത്തേക്ക് നടപ്പിലാക്കാന്‍
സാധിക്കുമെന്നും വിശദമാക്കാമോ?
3377.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ
തുറമുഖ വകുപ്പിന് കീഴിൽ
ഏതെങ്കിലും പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പുതുതായി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികൾ ഏതൊക്കെയെന്ന്
അറിയിക്കാമോ?
3378.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
പൈതൃക പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുതിയ
കടല്‍പ്പാലം
നിര്‍മ്മിക്കുന്നതിന് കിഫ്ബി
ധനസഹായത്തോടെ വിഭാവനം ചെയ്ത
പദ്ധതിയുടെ വിശദാംശങ്ങളും
ഇപ്പോഴത്തെ സ്ഥിതിയും
വ്യക്തമാക്കാമോ;
(
ബി )
ടൂറിസം
സാധ്യത
പ്രയോജനപ്പെടുത്തുന്നതിനായി
നിലവിലുള്ള പഴയ കടല്‍പ്പാലം
പുതുക്കുന്നതിനും അത്
സംരക്ഷിച്ചുകൊണ്ട് പുതിയ
കടല്‍പ്പാലം
നിര്‍മ്മിക്കുന്നതിനും
കഴിയുമോയെന്നും ഇതിനായി
പ്രത്യേക പദ്ധതി നടപ്പാക്കാന്‍
തയ്യാറാകുമോയെന്നും
വ്യക്തമാക്കാമോ;
(
സി )
ആലപ്പുഴ
പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി
പുതിയ കടല്‍പ്പാലം
നിര്‍മ്മിക്കുന്നതിനും
ആലപ്പുഴ-കൊച്ചി-ബേപ്പൂര്‍
തുറമുഖങ്ങളെ ബന്ധിപ്പിച്ച്
ടൂറിസ്റ്റുകള്‍ക്കായി
ചെറുകപ്പല്‍ ഗതാഗതം
നടപ്പാക്കുന്നതിനും
തയ്യാറാക്കിയ പദ്ധതിയിന്മേല്‍
സ്വീകരിച്ച നടപടിയെന്തെന്ന്
വിശദമാക്കാമോ?
3379.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
തുറമുഖത്ത് ഏറ്റവുമൊടുവില്‍
ചരക്കു കപ്പല്‍ എത്തിയത് ഏതു
വര്‍ഷമാണെന്നും കപ്പല്‍
അവസാനമായി നങ്കൂരമിട്ടത് ഏത്
വര്‍ഷമാണെന്നുമുള്ള വിവരം
ലഭ്യമാണോ; എങ്കിൽ
വ്യക്തമാക്കാമോ;
(
ബി )
ചെലവു
കുറഞ്ഞ ചരക്കു നീക്കത്തിന്
ഉതകുംവിധം ആലപ്പുഴ തുറമുഖം
പുന:രുദ്ധരിക്കുന്നതിന്
എന്തെങ്കിലും നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
ആലപ്പുഴ
നഗരത്തിന്റെ പ്രധാന ആകര്‍ഷണമായ
തുറമുഖത്തോടൊപ്പം നിര്‍മ്മിച്ച
കടല്‍പ്പാലം അറ്റകുറ്റപ്പണി
നടത്തി പുതുക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3380.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
ജില്ലയിലെ അഴീക്കോട്
പൂച്ചക്കടവ് തുറമുഖ
നിർമ്മാണവുമായി ബന്ധപ്പെട്ട്
നിലവില്‍ ഏറ്റെടുത്തിരിക്കുന്ന
പ്രവൃത്തികൾ എന്നത്തേക്ക്
പൂർത്തീകരിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട ഡ്രെഡ്ജിംഗ്
പ്രവർത്തനങ്ങൾ പൂർത്തിയാകാതെ
നീണ്ടുപോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത പ്രവർത്തനങ്ങൾ
അടിയന്തരമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ?
3381.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കല്‍
തുറമുഖത്ത് നിലവില്‍
ഡ്രെഡ്ജിംഗ്
നടത്തുന്നുണ്ടോയെന്നും
ഡ്രെഡ്ജിംഗ് നടത്തുന്നത് എത്ര
മീറ്ററിലാണെന്നും ആയത്
നടക്കുന്നില്ലായെങ്കില്‍
എന്തുകൊണ്ടാണെന്നും
തടസങ്ങളുണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങളും നല്‍കാമോ;
(
ബി )
നിലവില്‍
അഴീക്കല്‍ പോര്‍ട്ടിലുളള
ഡ്രെഡ്ജിംഗ് മെറ്റീരിയല്‍
നീക്കം ചെയ്യാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
സി )
എത്ര
ടണ്‍ ഡ്രെഡ്ജിംഗ് മെറ്റീരിയല്‍
തുറമുഖ ബര്‍ത്തില്‍
കൂട്ടിയിട്ടിട്ടുണ്ടാകുമെന്നുളളതിന്റെ
കണക്ക് വിശദമാക്കാമോ?
3382.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ അഴീക്കല്‍ പോര്‍ട്ട്
റീജണല്‍ പോര്‍ട്ടായി
ഉയര്‍ത്തിയതിന്റെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(
ബി )
റീജണല്‍
പോര്‍ട്ട് ഓഫീസര്‍, അധിക
ജീവനക്കാര്‍ എന്നിവരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
തടസ്സങ്ങള്‍ ഉണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
റീജണല്‍
പോര്‍ട്ടായി
വികസിപ്പിക്കുന്നതിന് അഴീക്കല്‍
തുറമുഖത്ത് നടപ്പിലാക്കിവരുന്ന
പ്രവൃത്തികള്‍ എന്തെല്ലാമെന്നും
ഓരോന്നിന്റേയും വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(
ഡി )
എമിഗ്രേഷന്‍
ക്ലിയറന്‍സിന്റെ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3383.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെറുകിട, ഇടത്തരം തുറമുഖങ്ങള്‍
പുതുതായി ആരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ വന്‍കിടേതര
തുറമുഖങ്ങളെ വികസിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
3384.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ വ്യക്തികൾ നടത്തുന്ന
പുരാവസ്തു മ്യൂസിയങ്ങൾ
പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ
ഇത്തരം സ്ഥാപനങ്ങൾ
പ്രവർത്തിപ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ;
(
ബി )
മോൻസൺ
മാവുങ്കൽ എന്ന വ്യക്തി
മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ
പാലിച്ചാണോ അദ്ദേഹത്തിന്റെ
വസതിയിൽ പുരാവസ്തു മ്യൂസിയം
എന്ന പേരിൽ വ്യാജ വസ്തുക്കളുടെ
പ്രദർശനം നടത്തിയിരുന്നത് എന്ന്
വ്യക്തമാക്കുമോ;
(
സി )
അല്ലെങ്കിൽ
ഇക്കാര്യത്തിൽ പുരാവസ്തു
വകുപ്പിന് വീഴ്ച സംഭവിച്ചതായി
വിലയിരുത്തുന്നുണ്ടോ; ഇത്തരം
നടപടികൾ ആവർത്തിക്കാതിരിക്കാൻ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന് അറിയിക്കുമോ?
3385.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോക
പ്രശസ്ത ചിത്രകാരനായ
രാജാരവിവര്‍മ്മയുടെ പേരില്‍
നിര്‍മ്മിക്കുന്ന ആധുനിക
ആര്‍ട്ട് ഗ്യാലറിയുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രസ്തുത ആധുനിക ആര്‍ട്ട്
ഗ്യാലറിയുടെ പ്രത്യേകതകള്‍
എന്തൊക്കെയാണ്;
പൊതുജനങ്ങള്‍ക്ക് ഇത് എങ്ങനെ
ഉപയോഗപ്രദമാക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
3386.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരത്തെ
തുളുനാടൻ കലാ കാർഷിക ചരിത്ര
പ്രാധാന്യമുള്ള വസ്തുക്കളും
രേഖകളും ആവിഷ്കാരങ്ങളും
ശേഖരിക്കാനും സംരക്ഷിക്കാനും
പ്രദർശിപ്പിക്കാനുമുതകുന്ന ഒരു
കൾച്ചറൽ ആൻഡ് ഹിസ്റ്റോറിക്കൽ
മ്യൂസിയം മഞ്ചേശ്വരം താലൂക്കിൽ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ഇതുസംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
3387.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ പുരാവസ്തു
വകുപ്പിന് കീഴില്‍ ഒരു വടക്കന്‍
പാട്ട് മ്യൂസിയം
സ്ഥാപിക്കുന്നതിനുവേണ്ടി സ്ഥലം
എം.എല്‍.എ. നല്‍കിയ
കത്തിന്മേല്‍ നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ
എന്ന് വെളിപ്പെടുത്താമോ?
3388.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പോര്‍ച്ചുഗീസുകാരുടെ
കാലം മുതല്‍ക്ക് വാണിജ്യ
തുറമുഖവും വിപണന
കേന്ദ്രവുമായിരുന്നതും അതുമായി
ബന്ധപ്പെട്ട്
ചരിത്രസ്മാരകങ്ങളായ
കെട്ടിടങ്ങളുമുളള പൊന്നാനിയില്‍
പോര്‍ട്ട് മ്യൂസിയം
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3389.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ചരിത്രപരമായും പുരാവസ്തുപരമായും
പ്രാധാന്യം ഉളള സ്മാരകങ്ങള്‍
ഏതെല്ലാമെന്ന് ജില്ല തിരിച്ച്
വെളിപ്പെടുത്തുമോ;
(
ബി )
സംരക്ഷിത
സ്മാരകങ്ങളുടെ പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുളള പ്രാചീന
സ്മാരകങ്ങളുടെ ലിസ്റ്റ്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ; ഇവയുടെ
സംരക്ഷണത്തിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
പൈതൃക
മ്യൂസിയങ്ങളുടെ സജ്ജീകരണം
ഏതെല്ലാം ജില്ലകളിലാണ്
പുരോഗമിക്കുന്നതെന്നും ഇവയുടെ
പ്രവര്‍ത്തന പുരോഗതിയും
വിശദമാക്കുമോ?
3390.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍ 2021
വരെ പുരാവസ്തു വകുപ്പ് മുഖേന
നടപ്പിലാക്കിയതും
നടപ്പിലാക്കാന്‍
അവശേഷിക്കുന്നതുമായ പദ്ധതികളുടെ
വിവരം ലഭ്യമാക്കാമോ?
3391.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
നെരുങ്കെതക്കോട്ട ഭഗവതി
ക്ഷേത്രം സംരക്ഷിത സ്മാരകമായി
പ്രഖ്യാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ക്ഷേത്രത്തിന്റെ റവന്യൂ
വിശദാംശങ്ങളടങ്ങിയ മലപ്പുറം
ജില്ലാ കളക്ടരുടെ
റിപ്പോര്‍ട്ടിന്മേല്‍
സ്വീകരിച്ച് വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ക്ഷേത്രം സംരക്ഷിത സ്മാരകമായി
പ്രഖ്യാപിക്കുന്നതിലൂടെ
ക്ഷേത്രത്തിന് ലഭിക്കുന്ന
ആനൂകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന് വിശദമാക്കമോ;
(
ഡി )
പ്രസ്തുത
ക്ഷേത്രം സംരക്ഷിത സ്മാരകമായി
പ്രഖ്യാപിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിക്കേണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
3392.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
വ്യക്തികളുടെയും മറ്റും
കൈവശത്തിലുള്ള പുരാവസ്തുക്കളുടെ
കാലപ്പഴക്കം
നിര്‍ണ്ണയിക്കുന്നതിനും
സ്ഥിരീകരിക്കുന്നതിനും
സാക്ഷ്യപ്പെടുത്തുന്നതിനും
മൂല്യം നിര്‍ണ്ണയിക്കുന്നതിനും
നിലവിലുള്ള സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
സ്വകാര്യ
വ്യക്തിയുടെ കൈവശമുള്ള
പുരാവസ്തു ശേഖരങ്ങളുടെ
വിവരങ്ങള്‍
പ്രസിദ്ധീകരിക്കുന്നതിനും
പൊതുജനങ്ങള്‍ക്ക് അവയുടെ
ആധികാരികത പരിശോധിക്കുന്നതിനും
വെബ് പോര്‍ട്ടല്‍ അടക്കമുള്ള
സംവിധാനങ്ങള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പുരാവസ്തുക്കള്‍
വ്യാജമായി നിര്‍മ്മിക്കുകയും
വിപണനം നടത്തിയുള്ള
തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയും
ചെയ്യുന്ന സാഹചര്യത്തില്‍
ഇത്തരം തട്ടിപ്പുകള്‍
ഒഴിവാക്കുന്നതിനും തടയുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ; പൊതുജനങ്ങള്‍ക്ക്
സംശയ നിവാരണത്തിനായി വാട്ട്സ്
ആപ്പ് നമ്പരും ഫോണ്‍ നമ്പരും
പ്രസിദ്ധപ്പെടുത്താമോ;
(
ഡി )
പുരാവസ്തു
നിര്‍ണ്ണയരീതി എപ്രകാരമാണെന്ന്
അറിയിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
3393.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീമതി
കെ.കെ.രമ
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരാവസ്തു ശേഖരത്തിന്റെ പേരിൽ
തട്ടിപ്പുകൾ നടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
ഇത് തടയാൻ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും ഇനി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികളെന്തെന്നും
വ്യക്തമാക്കാമോ;
(
സി )
പുരാവസ്തു
തട്ടിപ്പുമായി ബന്ധപ്പെട്ട്
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു
ശേഖരം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(
ഡി )
സ്വകാര്യ
വ്യക്തികളുടെ പുരാവസ്തു ശേഖരം
പരിശോധിക്കാൻ വകുപ്പിനുള്ള
അധികാരങ്ങൾ വിശദമാക്കാമോ?
3394.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ ചരിത്രപരവും
പെെതൃക പ്രാധാന്യമുള്ളതും നൂറ്
വര്‍ഷത്തില്‍ കുറയാതെ
കാലപ്പഴക്കമുള്ളതുമായ എത്ര
കെട്ടിടങ്ങളാണ് പുരാവസ്തു
വകുപ്പിന്റെ സംരക്ഷിത
സ്മാരകങ്ങളായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടങ്ങള്‍ ഏതെല്ലാമെന്നും
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കാമോ?
3395.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യവ്യക്തികള്‍ക്ക്
പുരാവസ്തുക്കള്‍ കെെവശം
വയ്ക്കുന്നതിനും വിപണനം
നടത്തുന്നതിനും അവകാശമുണ്ടോ;
എങ്കില്‍ ഇവയുടെ ആധികാരികത
പരിശോധിയ്ക്കുന്നതിനും
അവകാശവാദങ്ങള്‍ പരിശോധിച്ച്
ഉറപ്പുവരുത്തുന്നതിനുമായി
പുരാവസ്തു വകുപ്പ് എന്തെങ്കിലും
തരത്തിലുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പുരാവസ്തുവകുപ്പിന്റെ
കൈവശമില്ലാത്ത
അമൂല്യപുരാവസ്തുശേഖരം
സ്വകാര്യവ്യക്തികള്‍ കെെവശം
വയ്ക്കുന്ന സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടാല്‍
വകുപ്പിന് ഇടപെടാന്‍ അധികാരം
ഉണ്ടോ; എങ്കില്‍
മുന്‍സര്‍ക്കാരിന്റെ കാലത്തും
നിലവിലെ സര്‍ക്കാരിന്റെ
കാലത്തും സംസ്ഥാനത്ത്
ഇത്തരത്തിലുളള എത്ര
സംഭവങ്ങളിന്മേല്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
3396.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോൻസൺ
മാവുങ്കലിന്റെ പുരാവസ്തു ശേഖരം
പരിശോധനാ വിധേയമാക്കാൻ മുൻ
ഡി.ജി.പി. പുരാവസ്തു വകുപ്പിന്
എന്തെങ്കിലും നിർദ്ദേശങ്ങൾ
നൽകിയിരുന്നോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
സ്വകാര്യ
വ്യക്തികളുടെ പുരാവസ്തു
ശേഖരവുമായി ബന്ധപ്പെട്ട്
പുരാവസ്തു വകുപ്പിന്റെ
അധികാരങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
പുരാവസ്തു
ശേഖരവുമായി ബന്ധപ്പെട്ട
തട്ടിപ്പുകള്‍ തടയാൻ പ്രത്യേക
കർമ്മ പരിപാടി നടപ്പിലാക്കാൻ
വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
3397.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരാവസ്തു
വകുപ്പിന് കീഴിൽ എല്ലാ
ജില്ലകളിലും പൈതൃക മ്യൂസിയം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
കാസർഗോഡ്
ജില്ലയിൽ പുരാവസ്തു വകുപ്പിന്
കീഴിൽ 2016 മുതൽ നടപ്പിലാക്കിയ
പദ്ധതികള്‍ ഏതൊക്കെയെന്നും
ഓരോന്നിനും ചെലവായ തുക
എത്രയെന്നും വിശദമാക്കാമോ?
3398.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ആര്‍ക്കൈവ്സ് ഡയറക്ടറേറ്റിലും
കോഴിക്കോട്, എറണാകുളം
ആര്‍ക്കൈവ്സ് മേഖലാ ഓഫീസുകളിലും
എത്ര പുരാരേഖകൾ ഡിജിറ്റലൈസ്
ചെയ്തുവെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ജോലി ചെയ്യുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയതെന്നും
എന്നാണ്
ചുമതലപ്പെടുത്തിയതെന്നും
വ്യക്തമാക്കാമോ;
(
സി )
ഇതിലേക്കായി
എത്ര കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ
ഇതുവരെ അനുവദിച്ചുവെന്നും എത്ര
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഡിജിറ്റലാക്കിയ
രേഖ ഓൺലൈനിൽ ലഭ്യമാണോ;
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
|
|
|
|
|
|
|
|