STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3138.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കിയതിനു ശേഷവും ഈ അക്കാദമിക വര്‍ഷം എല്‍.പി സ്കൂളുകളില്‍ 10 ല്‍ താഴെയും, എല്‍.പി മുതല്‍ യു.പി വരെ 20 ല്‍ താഴെയും, എല്‍.പി മുതല്‍ ഹൈസ്കൂള്‍ വരെ 50 ല്‍ താഴെയും, ഹൈസ്കൂള്‍ വിഭാഗത്തില്‍ മാത്രം 25 ല്‍ താഴെമാത്രം വിദ്യാര്‍ത്ഥികളുള്ള സ്കൂളുകള്‍ ഏതൊക്കെ എന്ന് സര്‍ക്കാര്‍, എയ്ഡഡ് മേഖല തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഈ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുവാന്‍ അദ്ധ്യാപകര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഓരോ പ്രദേശത്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ?
3139.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ അനുവദിച്ച ആലത്തൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളും അനുവദിച്ച തുകയും വ്യക്തമാക്കാമോ?
3140.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ തീരെ കുറവായ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന നിലവാരം ആര്‍ജ്ജിച്ചതായി ഉറപ്പു വരുത്തുന്ന അക്കാദമിക മോണിറ്ററിംഗ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3141.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് വീണ്ടും സ്കൂളിൽ അദ്ധ്യയനം ആരംഭിക്കുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുള്ളത്;
( ബി )
പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ സ്കൂളുകളിൽ വന്ന് ക്ലാസ്സുകളിൽ പങ്കെടുക്കുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി സർക്കാർ എന്തൊക്കെ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ;
( സി )
ദീർഘകാലമായി അടഞ്ഞ് കിടക്കുന്ന സ്കൂൾ കെട്ടിടങ്ങൾക്ക് ഉണ്ടായേക്കാവുന്ന ബലക്ഷയവും ജീവജാലങ്ങൾ കയറി കൂടുന്നത് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങളും മുന്നിൽ കണ്ടുകൊണ്ട് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സർക്കാർ എന്തൊക്കെ നടപടികളാണ് ഇതിനോടകം കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങൾ നൽകുമോ?
3142.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണുള്ള ആപത്തുകള്‍ വര്‍ദ്ധിച്ച് വരുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എല്ലാ കുട്ടികള്‍കളെയും നീന്തല്‍ പരിശീലിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സ്കൂളുകളിലും അനുബന്ധമായും നീന്തല്‍കുളങ്ങള്‍ സ്ഥാപിക്കുവാന്‍ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
3143.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകള്‍ തുറക്കുമ്പോള്‍, നിലവിലുള്ള അദ്ധ്യാപക തസ്തികയിലെ ഒഴിവുകളില്‍ താല്കാലിക അദ്ധ്യാപകരെ നിയമിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
3144.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ നുഴഞ്ഞുകയറി അനാവശ്യ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരെക്കുറിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
3145.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍പ്പെട്ട മുക്കുതല, മാറഞ്ചേരി ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ സ്ഥല സൗകര്യം ഇല്ലാത്തതിനാല്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3146.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അദ്ധ്യാപകരെ ഗവേഷകരാക്കി മാറ്റുന്നതിനുതകുന്ന കര്‍മപരിപാടികള്‍ക്ക് അക്കാദമിക തലത്തില്‍ രൂപം കൊടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഗവേഷണ തല്‍ല്പരരായ അദ്ധ്യാപകരില്‍ നിന്നും ലഭിക്കുന്ന പ്രൊപ്പോസലുകള്‍ പരിശോധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക, അക്കാദമിക സഹായങ്ങള്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
ആനുകാലിക വിദ്യാഭ്യാസ വിഷയങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
3147.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ എത്ര എന്നും ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ്, മറ്റിതര സ്കൂളുകളിൽ എത്ര ശതമാനം വീതം വിദ്യാര്‍ത്ഥികള്‍ ഉണ്ട് എന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൊതുവിദ്യാഭ്യാസമേഖല പശ്ചാത്തല വികസനം ഒപ്പം പഠനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കലുള്‍പ്പെടെ ഈ സര്‍ക്കാര്‍ നടപ്പാക്കി വരുന്നതും നടപ്പാക്കാനുദ്ദേശിയ്ക്കുന്നതുമായ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിയ്ക്കുമോ;
( സി )
എയ്ഡഡ് സ്കൂളുകളുടെ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യങ്ങൾ കാര്യക്ഷമമാക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ആയതു മെച്ചപ്പെടുത്തുവാനും മേഖലയിലെ അദ്ധ്യാപക-മാനേജ് മെന്റ് പ്രശ്നങ്ങള്‍ പരിശോധിച്ച് അവ സമയബന്ധിതമായി പിരിഹരിക്കാനും ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളും എന്തെല്ലാമെന്നു വ്യക്തമാക്കുമോ?
3148.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ എത്ര വിദ്യാർത്ഥികളാണ് പ്ലസ് വൺ സീറ്റിനായി അപേക്ഷിച്ചത് എന്ന് അറിയി ക്കാമോ;
( ബി )
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എത്ര പ്ലസ് വൺ സീറ്റുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്‌തുത ജില്ലയിൽ എയ്ഡഡ് വിദ്യാലയങ്ങളിൽ എത്ര പ്ലസ് വൺ സീറ്റുണ്ട് എന്നും ഇതിൽ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകൾ എത്രയാണ് എന്നും വിശദമാക്കാമോ;
( ഡി )
എറണാകുളം ജില്ലയിൽ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ എത്ര പ്ലസ് വൺ സീറ്റുണ്ട് എന്ന് വ്യക്തമാക്കാമോ?
3149.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം നാളിതുവരെ പൂർത്തീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഏപ്രിൽ 30ന് മുമ്പ് പൂർത്തീകരിക്കേണ്ട പൊതു സ്ഥലം മാറ്റം നാളിതുവരെ പൂർത്തിയാകാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
2017 മുതൽ ജീവനക്കാരുടെ സ്ഥലംമാറ്റം ഓൺലൈൻ മുഖേന നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തിൽ ഇത് കൃത്യമായി നടക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് മേല്‍പ്പറഞ്ഞ വിഷയത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
3150.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീന്തല്‍ പരിശീലനത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഒരു മണ്ഡലത്തിലെ ഒരു സ്കൂളില്‍ ഒരു നീന്തല്‍ കുളം എന്ന പദ്ധതി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി തുടരുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുളള സ്കൂളുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
3151.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ പ്രെെമറി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
എന്നത്തേക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് പ്രസ്തുത സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
3152.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.പി. സുമോദ്
ശ്രീ എം മുകേഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗ്രേഡോ മാര്‍ക്കോ ഇല്ലാതെ എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായ കുട്ടികള്‍ക്ക് സംസ്ഥാനത്ത് പ്ലസ് വണ്‍-ന് ചേരാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മലയാളികള്‍ അടക്കമുള്ള ഇത്തരം കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; അറിയിക്കുമോ;
( സി )
ഇത്തരം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം അവര്‍ പഠിച്ച വിദ്യാഭ്യാസ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ കഴിയുമോ എന്ന് വ്യക്തമാക്കുമോ?
3153.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുന്നതിന് തീരുമാനിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഏതൊക്കെ മരുന്നുകളാണ് ഇപ്രകാരം സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഈ മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് ആധികാരിക പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
കുട്ടികൾക്ക് ഹോമിയോ മരുന്ന് നല്കുന്നതിനുള്ള തീരുമാനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എതിർപ്പ് രേഖപ്പെടുത്തുകയുണ്ടായോ; എങ്കില്‍ ആയതിന് ഐ.എം.എ. ചൂണ്ടിക്കാണിച്ചിട്ടുള്ള കാരണങ്ങൾ വിശദമാക്കുമോ?
3154.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലം പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഉപയോഗിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത വിദ്യാലയം ഇപ്പോള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന എച്ച്. എന്‍. എല്‍. ന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
സ്ഥിരം കെട്ടിടം ഇല്ലെന്ന കാരണത്താല്‍ നടപ്പ് അധ്യായന വര്‍ഷം പതിനൊന്നാം ക്ലാസ്സ്‌ അനുവദിക്കാത്ത സാഹചര്യത്തിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനം നിര്‍ത്തിവെയ്ക്കുമെന്ന് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ അറിയിച്ച സാഹചര്യത്തിലും സര്‍ക്കാര്‍ ഇടപെട്ട് പതിനൊന്നാം ക്ലാസ്സ്‌ അനുവദിക്കുന്നതിനും ഒന്നാം ക്ലാസ്സില്‍ പ്രവേശനം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
3155.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയതും പൂര്‍ത്തിയാക്കാത്തതും ആയ സ്കൂളുകള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഇന്‍കെല്‍, കില എന്നീ ഏജന്‍സികള്‍ക്ക് നിര്‍മ്മാണച്ചുമതല നല്‍കിയ സ്കൂളുകള്‍ ഏതൊക്കെയാണ്;
( സി )
സ്കൂള്‍ കെട്ടിടനിര്‍മ്മാണം മുടങ്ങാനുണ്ടായ കാരണങ്ങളും അവയ്ക്കുള്ള പരിഹാര നടപടികളും വിശദമാക്കാമോ?
3156.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വര്‍ഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ എത്ര കുട്ടികൾ ഇതുവരെ ഉപരിപഠന യോഗ്യത നേടിയെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
നിലവിൽ ഈ ജില്ലകളിലെ എത്ര കുട്ടികൾക്ക് പ്ലസ് വണ്‍ കോഴ്സിന് സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളിൽ സർക്കാർ, എയിഡഡ് മേഖലയിൽ സീറ്റുകൾ ലഭ്യമാണെന്ന് ജില്ല തിരിച്ച്, കോഴ്സ് തിരിച്ച് വിശദമാക്കുമോ;
( സി )
കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട കോഴ്സിന് അതാത് ജില്ലകളിൽ അഡ്മിഷൻ നല്കുന്നതിന് ആവശ്യമായ സീറ്റുകൾ അനുവദിക്കുമോ?
3157.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമന നിരോധന കാലത്ത് എയ്ഡഡ് സ്കൂളുകളിൽ മാനേജർ നിയമിക്കുകയും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പിന്നീട് നിയമനം അംഗീകരിക്കുകയും ചെയ്തതും എന്നാല്‍ ശമ്പളം ഇതുവരെ ലഭിക്കാത്തവരുമായ അധ്യാപകർ ഉണ്ടോ;
( ബി )
ശമ്പളം ലഭിക്കാത്ത അധ്യാപകരെ ഉള്‍പ്പെടുത്തി ഡി.പി.ഐ പുറത്തിറക്കിയ ലിസ്റ്റിൽ നിലവില്‍ ഉള്‍പ്പെടാത്ത അര്‍ഹതപ്പെട്ട അധ്യാപകരെ ഉൾപ്പെടുത്തി ശമ്പളം നൽകുവാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3158.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ മാസം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം, യൂണിഫോം മുതലായ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
3159.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാന്നിദ്ധ്യം തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ തുടങ്ങിയവരുടെ വാക്സിനേഷന്‍ സമയബന്ധിതമായി നടപ്പാക്കാന്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3160.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ നേരിട്ടുള്ള വിദ്യാഭ്യാസം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാൻ വേണ്ട ഭൗതിക സാഹചര്യം സൃഷ്ടിക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതിനോടൊപ്പം കോവിഡാനന്തര അധ്യയന പ്രവർത്തനത്തിനു വേണ്ട രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രവർത്തനാധിഷ്ഠിത അറിവ് നിർമ്മാണ പ്രക്രിയ ഏറെക്കാലമായി തടസ്സപ്പെട്ടത് സൃഷ്ടിച്ച വിടവ് നികത്തുന്ന രീതിയിൽ അദ്ധ്യാപന പ്രക്രിയ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( സി )
വിദ്യാർത്ഥികൾ നേരിടാനിടയുള്ള പഠന പ്രശ്നങ്ങളോടൊപ്പം തന്നെ സാമൂഹ്യ, മാനസിക പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ വേണ്ട ഇടപെടൽ ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
3161.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഡ്യയില്‍ കമ്പ്യൂട്ടറുള്ളതും ആധുനിക പഠന സൗകര്യമുള്ളതുമായ സ്കൂളുകളുടെ ഗണത്തില്‍ സംസ്ഥാനത്തിന് എത്രാമത്തെ സ്ഥാനമാണ് ഉള്ളതെന്നും മറ്റ് സംസ്ഥാനങ്ങളുടെ സ്ഥാനം എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
വൈദ്യുതി തുടങ്ങി മറ്റു അടിസ്ഥാന പഠനസൗകര്യങ്ങളിലെ സ്ഥാനങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( സി )
സംസ്ഥാന വിദ്യാഭ്യാസമേഖലയെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാനായി കഴിഞ്ഞ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും നടപ്പിലാക്കിവരുന്നതും നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതുമായ പ്രധാന പ്രവര്‍ത്തനങ്ങൾ വിശദമാക്കുമോ?
3162.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി.ഇ.ആര്‍.ടി.യെ ഗവേഷണത്തിനും പരിശീലനത്തിനുമായുള്ള സ്വയംഭരണ സ്ഥാപനമായി മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടികളുടെ ഭാഗമായി വിദ്യാഭ്യാസത്തില്‍ ഗവേഷണപരിചയം ഉള്ളവരെ അന്യത്രസേവനത്തില്‍ എസ്.സി.ഇ.ആര്‍.ടി.യില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്രവികസനം സാധ്യമാക്കുന്നതിന് വേണ്ടി ആ മേഖലയില്‍ ഗവേഷണം നടത്തിയ ആളുകളെ എസ്.സി.ഇ.ആര്‍.ടി.യുടെ ഭാഗമാക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
എസ്.സി.ഇ.ആര്‍.ടി., ഡയറ്റ്, ബി.ആര്‍.സി., സി.ആര്‍.സി.കള്‍ എന്നിവയുടെ പ്രവര്‍ത്തനം സംയോജിപ്പിച്ച് സ്കൂള്‍ അദ്ധ്യാപകരുടെ പരിശീലനവും അക്കാദമിക മോണിറ്ററിങ്ങും മെച്ചപ്പെടുത്തുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3163.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എസ്.എസ്.ജി.എച്ച്.എസ്.എസ്. കണ്ടങ്കാളി,ജി.എച്ച്.എസ്.എസ് മാത്തില്‍, ജി.എച്ച്.എസ്.എസ് വയക്കര, ജി.എച്ച്.എസ്.എസ് വെള്ളൂര്‍ എന്നീ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്ന് കോടി രൂപ വീതം കിഫ്ബി വഴി അനുവദിച്ച പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് പരിഹരിച്ച് പദ്ധതി വേഗത്തില്‍ ആക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ ?
3164.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2020-21, 2021-22 വര്‍ഷങ്ങളിലെ പദ്ധതി വിഹിതം ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര സ്കൂളുകളുടെ എസ്റ്റിമേറ്റ് അടക്കമുളള പ്രൊപ്പോസലുകളാണ് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വകുപ്പില്‍ ലഭിച്ചിട്ടുളളതെന്ന് അറിയിക്കാമോ; ആവശ്യപ്പെടുന്ന തുക അടക്കമുളള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മേല്‍ പ്രൊപ്പോസലുകളില്‍ പ്രെെസ് സോഫ്റ്റ്‌വെയറില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ച സ്കൂളുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ; സമര്‍പ്പിച്ച വര്‍ഷവും അറിയിക്കാമോ;
( സി )
2020-21, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുളളതെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ശേഷിക്കുന്ന സ്കൂളുകളുടെ പ്രൊപ്പോസലുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ശേഷിക്കുന്ന സ്കൂളുകള്‍ക്ക് കൂടി കെട്ടിടനിര്‍മ്മാണ ഫണ്ട് അനുവദിക്കുന്നതിന് നടപ്പു സാമ്പത്തികവര്‍ഷം നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3165.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ആരോഗ്യ-പാചക സംവിധാനങ്ങളെക്കുറിച്ച് പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കുമോ; വിശദമാക്കാമോ?
3166.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ സർക്കാർ /എയ്ഡഡ് മേഖലയിൽ ഹയർസെക്കണ്ടറി വിഭാഗം ഇല്ലാത്ത എത്ര ഹൈസ്കൂളുകൾ ഉണ്ട് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്‌തുത സ്കൂളുകളിൽ നിന്നുള്ള എത്ര കുട്ടികൾ ഈ വർഷം പത്താം ക്ലാസ്സിൽ നിന്നും ഉപരിപഠന യോഗ്യത നേടി എന്ന് വ്യക്തമാക്കുമോ;
( സി )
ഈ സ്കൂളുകളിൽ കൂടി ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
3167.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും അനുവദിച്ച തുകയും ചെലവഴിച്ച തുകയും പട്ടികയാക്കി ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത മണ്ഡലത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ വിശദാംശങ്ങള്‍ നൽകുമോ;
( സി )
2016 മുതല്‍ നാളിതുവരെ കിഫ്ബി വഴി മണ്ഡലത്തിന് അനുവദിച്ച വിദ്യാഭ്യാസ പദ്ധതികളിൽ ഭരണാനുമതി ലഭിച്ചവ, ഭരണാനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ലാത്തവ, ടെന്റര്‍ ചെയ്തവ, എഗ്രിമെന്റ് ചെയ്തിട്ടുള്ളവ എന്നിങ്ങനെ പട്ടികയാക്കി ലഭ്യമാക്കാമോ?
3168.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വിദ്യാലയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഏതെല്ലാം പദ്ധതികളാണ് നിലവിലുളളത്; വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും വിശദാംശം ലഭ്യമാക്കുമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികളുടെ കാലതാമസം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3169.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് 2019നു ശേഷം തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ആയതിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണെന്ന് വിശദമാക്കാമോ;
( സി )
2021 മാര്‍ച്ച് മാസം ഇത്തരത്തിലുള്ള ഏതെങ്കിലും ഫണ്ട് തിരിച്ചടച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
ഫണ്ട് അടിയന്തരമായി അനുവദിച്ച് കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
3170.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലധിഷ്ഠിത പാഠ്യപദ്ധതി രാജ്യത്താകമാനം നടപ്പാക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമോ; വിശദമാക്കുമോ;
( ബി )
വി.എച്ച്.എസ്.ഇ. പദ്ധതിയും സെക്കന്ററി സ്ക്കൂളുകളിലെ അസാപ്-ന്റെ പ്രവർത്തനവും ഇതിനനുസൃതമായി മാറ്റം വരുത്തുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്ന സ്ക്കൂളുകളുടെ അക്കാദമിക അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുമോ; വിശദമാക്കുമോ;
( ഡി )
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ആവശ്യമായ പ്രായോഗിക പരിശീലനം നൽകുന്നതിന് വേണ്ടത്ര ലാബ് സൗകര്യങ്ങളും സ്ക്കൂളും വർക്ക്ഷോപ്പുകളും സ്ഥാപിക്കുമോ; വ്യക്തമാക്കുമോ?
3171.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ശിക്ഷ കേരളം പദ്ധതി പ്രകാരം നിയമനം ലഭിച്ച സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം മുന്‍കാലങ്ങളില്‍ അനുവദിച്ച രീതിയില്‍ നല്‍കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ‍ടി വിഷയത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3172.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ് പദ്ധതിയില്‍ സി വിഭാഗത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ്, ഡെവലപ്മെന്റ് (സ്പീച്ച്) തെറാപ്പിസ്റ്റ് അധ്യാപകരെക്കൂടി ഉൾപ്പെടുത്തുന്നതിനായി കോതമംഗലം മണ്ഡലത്തില്‍ 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ നൽകിയിട്ടുള്ള അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേല്‍പ്പറ‍‍ഞ്ഞ വിഷയം സംബന്ധിച്ച് എം(ജി.ഇ.ഡി.എന്‍ &എല്‍) വി.ഐ.പി ഒ.ഡബ്ല്യു/262/26/2021 എന്ന നമ്പരിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൊടുത്തതനുസരിച്ച് പി.എ2/256732/21/ഡി.ജി.ഇ എന്ന നമ്പരില്‍ ഉള്ള ഫയലില്‍ സ്വീകരിച്ചിട്ടുള്ള തുടർ നടപടികൾ വിശദമാക്കാമോ;
( സി )
സി ഗ്രേഡില്‍ കൂടുതൽ തസ്തിക അനുവദിക്കാതെ നിലവിലുള്ള ഫിസിക്കൽ എഡ്യുക്കേറ്റര്‍/ഡ്രോയിങ്/മ്യൂസിക്/ക്രാഫ്റ്റ് വിഭാഗങ്ങളിൽ ഓപ്ഷണലായി ഫിസിയോതെറാപ്പിസ്റ്റ്, ഡെവലപ്മെന്റ് (സ്പീച്ച്) തെറാപ്പിസ്റ്റ് എന്നീ പേരുകൾ കൂടി ഉൾപ്പെടുത്തണമെന്ന അപേക്ഷയിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3173.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പഠനത്തിന് ആവശ്യമായ സീറ്റുകളുടെ നിലവിലുളള അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതു പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
ജില്ലയിൽ പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുമോ; വെളിപ്പെടുത്തുമോ?
3174.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന വിദ്യാകിരണം പദ്ധതിയില്‍ നിന്നും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
3175.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരോഗമനാത്മക സമൂഹത്തിന്റെ ചാലകശക്തിയാകുന്ന തരത്തില്‍ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ തുടർച്ചയായി പാഠ്യ പദ്ധതി പരിഷ്കരണത്തിലൂടെ കേന്ദ്ര അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാർ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നിലപാട് അറിയിക്കാമോ;
( സി )
ശാസ്ത്രസാങ്കേതികവിദ്യ രംഗത്തെ വികാസത്തിനനുസൃതമായി ബോധന സാമഗ്രികളിലും ബോധന രീതിയിലും വന്നിട്ടുള്ള പുരോഗമനപരമായ മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
3176.
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടണ്ടോ; വിശദാംശം നൽകുമോ;
( സി )
പുതിയ പാഠ്യപദ്ധതിയില്‍ സ്ത്രീ സമത്വം, സ്ത്രീധന നിരോധനം തുടങ്ങിയ സാമൂഹ്യ വിഷയങ്ങള്‍ ഉൾപ്പെടുത്തുവാനും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ആശയങ്ങൾ കടന്ന് കൂടാതിരിക്കുവാനും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
പുതിയ പാഠ്യപദ്ധതി എന്നത്തേക്ക് നിലവില്‍ വരുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുമോ?
3177.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ നയവും പാഠ്യപദ്ധതി പരിഷ്കരണവും നടപ്പിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ കേരളം ഇതുവരെ പിന്തുടര്‍ന്ന് വന്ന ഉന്നത ധാര്‍മിക മതേതര ജനാധിപത്യമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ശാസ്ത്രീയ അടിത്തറയുള്ള ഒരു വിദ്യാഭ്യാസ നയം വികലമാക്കപ്പെടുമെന്നുള്ളത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( ബി )
അറിയിച്ചുവെങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3178.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗവണ്‍മെന്‍റ് എല്‍.പി. സ്കൂള്‍ കെട്ടിടം ആര്യവൈദ്യശാലയുടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പും സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് റവന്യൂ വകുപ്പില്‍ നിന്നും ഇറങ്ങിയ ഉത്തരവ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ പ്രസ്തുത ഉത്തരവ് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കുമോ; വിശദമാക്കുമോ?
3179.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തില്‍ ജി.എം.യു.പി. സ്ക്കൂള്‍, ചേന്ദമംഗല്ലൂര്‍, ജി.എച്ച്.എസ്., പുതുപ്പാടി എന്നീ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഇൗ പദ്ധതികളുടെ എസ്.പി.വി. ആരാണെന്ന് അന്തിമമായി തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സാങ്കേതിക കാരണങ്ങള്‍ പരിഹരിച്ച് പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3180.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്ത് വര്‍ഷം സര്‍വ്വീസുളള ഹെെസ്കൂള്‍ അദ്ധ്യാപകരെ ഹയര്‍ സെക്കണ്ടറി അധ്യാപകരാവാനുളള യോഗ്യതാ മാനദണ്ഡമായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ആനുകൂല്യം ട്രെയിനിംഗ് സ്കൂളുകളില്‍ ഇതേ യോഗ്യതയുളള അദ്ധ്യാപകര്‍ക്കും ബാധകമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
3181.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിൽ ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയുണ്ടായോ;
( ബി )
എങ്കിൽ എത്ര സീറ്റുകളാണ് വർദ്ധിപ്പിച്ചിട്ടുള്ളത്;
( സി )
സീറ്റുകൾ വർദ്ധിപ്പിച്ചതിനു ശേഷവും കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെൻറ് പൂർത്തിയായപ്പോൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
നിലവിലെ സാഹചര്യത്തിൽ ഒരു ക്ലാസ്സിൽ അറുപത്തിയഞ്ചും എഴുപതും കുട്ടികൾ ഇരുന്നു പഠിക്കുന്നത് കുട്ടികളുടെ പഠനനിലവാരത്തെ സാരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കിൽ കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമോ; വിശദമാക്കാമോ?
3182.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ട പ്രസ്തുത കെട്ടിടത്തിന് പകരം പുതിയ കെട്ടിട നിര്‍മ്മാണം നവംബര്‍ മാസം സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഈ വിഷയം സംബന്ധിച്ച് നിലവിലുള്ള ഫയലിന്റെ പുരോഗതി അറിയിക്കാമോ;
( ഡി )
ദേശീയ പാത വികസനത്തിന് സ്ഥലം നഷ്ടപ്പെടുന്ന പ്രസ്തുത സ്കൂള്‍ കെട്ടിടത്തിന് പുതിയ കെട്ടിടം നിര്‍മ്മാണം, സ്ഥലം വാങ്ങല്‍ എന്നിവക്കുള്ള ഫണ്ട് അനുവദിക്കുമോ;
( ഇ )
സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റുന്ന കെട്ടിടത്തിനുള്ള നഷ്ടപരിഹാര തുക സ്കൂള്‍ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
3183.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ 3 കോടി പദ്ധതിയില്‍ ഉള്‍പ്പെട്ട ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ജി.എച്ച്.എസ്.എസ്. ഉദുമ എന്നീ സ്ക്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന് സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
ഇതിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കള്‍ (എസ്.പി.വി.) ആയ കിലയ്ക്ക് പകരം ഇന്‍കെല്ലിനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഡി.പി.ആര്‍. തയ്യാറാക്കാനുളള ഉത്തരവ് നല്‍കി വര്‍ഷങ്ങളായിട്ടും പ്രവൃത്തികള്‍ നടപ്പിലാക്കാതെ അനിശ്ചിതമായി നീണ്ടുപോകുന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3184.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട എടരി​​ക്കോട് ഗ്രാമപഞ്ചായത്തിലെ ക്ലാരി ഗവ. യു. പി. സ്കൂളിന് പ്ലാൻ ഫണ്ടിൽ നിന്നും കെട്ടിട നിർമ്മാണത്തിന് തുക അനുവദിക്കുന്നതിന് നിയോജകമണ്ഡലം എം.എൽ.എ.യും ഗ്രാമപഞ്ചായത്തും സ്കൂൾ പി.ടി.എ. യും നിവേദനങ്ങൾ നൽകിയിരു​ന്നോ;
( ബി )
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ഈ വിഷയത്തിൽ ശിപാർശ ചെയ്ത ​പ്രൊപ്പോസല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ലഭിച്ചിരുന്നോ;
( സി )
പ്രസ്തുത സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ: വിശദാംശം ലഭ്യമാക്കുമോ?
3185.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്കാദമിക് താൽപര്യം കണക്കിലെടുത്ത് ഹയർ സെക്കന്ററി സ്കൂളുകളിലെ ബൈട്രാൻസ്ഫർ അദ്ധ്യാപക നിയമനം പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന സീനിയോറിറ്റിയനുസരിച്ച് നടത്തുന്നതിനുള്ള ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത് പ്രകാരം സ്വീകരിച്ച തുടർ നടപടികൾ വ്യക്തമാക്കാമോ;
( ബി )
ഹയർസെക്കന്ററി സ്കൂളുകളിലെ ബൈട്രാൻസ്ഫർ നിയമനത്തിനായി എല്ലാ വിഷയങ്ങളിലുമായി എകദേശം എണ്ണൂറ് ഒഴിവുകൾ നാലുവർഷത്തിലേറെയായി നികത്തപ്പെടാതെയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കൊറോണ പ്രതിസന്ധിയില്‍ സ്‌കൂൾ തുറന്ന് പ്രവർത്തിക്കാത്തതിനാലും പ്രമോഷൻ നടപടികളും പോസ്റ്റ് ക്രിയേഷനും സമയബന്ധിതമായി നടക്കാത്തതിനാലും നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ വളരെ കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പോകുന്ന സാഹചര്യത്തില്‍ അക്കാദമിക് തൽപര്യം മുൻനിർത്തിയും നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാറായത് പരിഗണിച്ചും ബൈട്രാൻസ്ഫർ നിയമനത്തിനായി നീക്കിവച്ച ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് താൽക്കാലികമായി നൽകാമോ; വിശദമാക്കുമോ;
( ഇ )
സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് എല്ലാ ഒഴിവുകളും നികത്തുമെന്ന് പ്രഖ്യാപിച്ചിട്ടും നാലുവർഷത്തിലധികമായ ഒഴിവുകള്‍ അകാരണമായി മാറ്റിവച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഒഴിവുകളിലേക്ക് പി. എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നൽകാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
3186.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ. ഹയര്‍ സെക്കണ്ടറിയില്‍ എച്ച്. എസ്. എസ്. ടി. തസ്തികയിലേയ്ക്കുളള പ്രമോഷനായി ഡി.പി.സി. ലിസ്റ്റില്‍ ഉയര്‍ന്ന സീനിയോറിറ്റി ഉണ്ടായിട്ടും 10.09.2021-ലെ വിവിധ ഉത്തരവുകള്‍ പ്രകാരമുളള പ്രമോഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട അദ്ധ്യാപകരുടെ വിവരം വിഷയാടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
ഡി.പി.സി. ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടും ഇവരെ ഒഴിവാക്കിയതിന്റെ കാരണം വിശദമാക്കാമോ; ഇവര്‍ ഒഴിവാക്കപ്പെട്ടത് മൂലമുണ്ടായ ഒഴിവുകള്‍ നികത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ മതിയായ എണ്ണം അദ്ധ്യാപകരെ ഡി.പി.സി. ലിസ്റ്റില്‍ ഉൾപ്പെടുത്തുമോ; വ്യക്തമാക്കുമോ;
( സി )
ഗവ. ഹയര്‍ സെക്കണ്ടറിയില്‍ എച്ച്. എസ്. എസ്. ടി. തസ്തികയിലേയ്ക്കുളള പ്രമോഷനായി ഡി.പി.സി. ലിസ്റ്റ് കൃത്യതയോടെ തയ്യാറാക്കാത്തത് കാരണം ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്താന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഗവ. ഹയര്‍ സെക്കണ്ടറിയില്‍ 2020 ല്‍ നിലവില്‍ വന്ന സീനിയര്‍ ഒഴിവുകളിലേയ്ക്ക് 10.09.2021 ലെ വിവിധ ഉത്തരവുകള്‍ പ്രകാരം എച്ച്. എസ്. എസ്. ടി. തസ്തികയിലേയ്ക്ക് പ്രമോഷന്‍ ലഭിച്ച അദ്ധ്യാപകര്‍ റിലിംങ്ക്വിഷ് ചെയ്തത് മൂലമുണ്ടായ ഒഴിവുകൾ നികത്താന്‍ നടപടി സ്വീകരിക്കുമോ?
3187.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018, 2019 വർഷങ്ങളിൽ മതിയായ പഠിതാക്കൾ ഇല്ലാത്തതിനാൽ മാറ്റി നൽകപ്പെട്ട സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി ബാച്ചുകളുടെ തസ്തിക പുന:സൃഷ്ടിക്കൽ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
2014-15, 2015-16 അധ്യയന വർഷങ്ങളിൽ ആരംഭിച്ചതും മതിയായ പഠിതാക്കളില്ലാത്തതിനാൽ തസ്തിക സൃഷ്ടിച്ചിട്ടില്ലാത്തതുമായ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി ബാച്ചുകളുടെ തസ്തിക സൃഷ്ടിക്കൽ നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത ബാച്ചുകളിലെ 2019-20, 2020-21 അധ്യയന വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ബാച്ച് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( സി )
സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി ജൂനിയർ തസ്തികകളുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്നുളള നിയമനങ്ങളുടെ എണ്ണവും ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിൽ നിന്നുളള നിയമനങ്ങളുടെ എണ്ണവും വിഷയാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ഡി )
സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി ജൂനിയർ തസ്തികകളുടെ ബൈ ട്രാൻസ്ഫർ നിയമനങ്ങൾക്കായി നിലവിൽ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകളുടെ എണ്ണം വിഷയാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ; പ്രസ്തുത ഒഴിവുകൾ എപ്രകാരം നികത്തപ്പെടുമെന്ന് വ്യക്തമാക്കാമോ?
3188.
ശ്രീ .പി. കെ. ബഷീർ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണെന്ന കാര്യം പരിഗണിച്ച് പുതിയ സ്കൂളുകളും അധിക ബാച്ചുകളും അടിയന്തരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
3189.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലസ് വണ്‍‌ പ്രവേശനത്തിന് അപേക്ഷിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ; ഇതില്‍ നാളിതുവരെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം എത്ര;
( ബി )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ സ്ക്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും അതേ സ്ക്കൂളുകളില്‍ പ്രവേശനം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മേല്‍പ്പറഞ്ഞ കുട്ടികള്‍ താമസ സൗകര്യത്തിന്റെയും യാത്രാ സൗകര്യത്തിന്റെയും അഭാവത്താല്‍ മറ്റ് പ്രദേശങ്ങളിലെ സ്ക്കൂളുകളില്‍ ഓപ്ഷന്‍ നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ അപേക്ഷിച്ച വിദ്യാലയത്തില്‍ തന്നെ പ്രവേശനം ലഭിക്കുന്ന തരത്തില്‍ സംവരണ സീറ്റുകള്‍ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കാമോ?
3190.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഏകജാലക സംവിധാനം വഴി പ്ലസ് വൺ പ്രവേശനത്തിന് എത്ര വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; എത്ര കുട്ടികൾക്ക് പ്രവേശനം ലഭിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
ജില്ലയിൽ നിലവിൽ എത്ര പ്ലസ് വണ്‍ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രവേശനം ലഭിക്കാതെ എത്ര കുട്ടികളാണ് ജില്ലയിൽ ബാക്കിയുള്ളതെന്ന് അറിയിക്കാമോ;
( സി )
ജില്ലയിൽ ഐ.ടി.ഐ., പോളിടെക്നിക് എന്നിവിടങ്ങളിൽ എത്ര സീറ്റുകളാണ് നിലവിലുള്ളതെന്നും പ്രവേശന നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( ഡി )
പ്ലസ് വൺ, ഐ.ടി.ഐ., പോളിടെക്നിക് എന്നിവിടങ്ങളിൽ പ്രവേശനം ലഭിക്കാത്ത കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് എന്ത് സംവിധാനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; പുതിയ ബാച്ചുകളും അഡീഷണൽ ബാച്ചുകളും ഈ വർഷം തന്നെ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3191.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ എത്ര വിദ്യാർത്ഥികളാണ് പ്ലസ് വൺ സീറ്റിനായി അപേക്ഷിച്ചിട്ടുളളത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലകളിൽ സർക്കാർ വിദ്യാലയങ്ങളിൽ എത്ര പ്ലസ് വൺ സീറ്റുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലകളിൽ എയ്ഡഡ് വിദ്യാലയങ്ങളിൽ എത്ര പ്ലസ് വൺ സീറ്റുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിൽ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകൾ എത്രയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ജില്ലകളിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ എത്ര പ്ലസ് വൺ സീറ്റുണ്ട് എന്ന് വ്യക്തമാക്കാമോ?
3192.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ എത്ര വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റിന് ശേഷം അഡ്മിഷൻ ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയിലെ എസ്.എസ്.എൽ.സി. വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ അഡ്മിഷൻ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3193.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ എം വിൻസെൻറ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പൂർത്തിയായായപ്പോൾ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല എന്നത് വസ്തുതയാണോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കാന്‍ സാധിക്കുന്നില്ല എന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്;
( സി )
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അവർക്ക് ഇഷ്ടപ്പെട്ട സ്കൂളുകളിൽ ഇഷ്ടപ്പെട്ട വിഷയത്തിൽ പ്ലസ് വൺ പ്രവേശനം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3194.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റിന് അപേക്ഷിച്ചവരുടെ എണ്ണം, അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം, ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണം എന്നിവ വ്യക്തമാക്കുമോ;
( ബി )
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടും അഡ്മിഷൻ ലഭിക്കാത്ത കുട്ടികൾ എത്രയെന്ന് വ്യക്തമാക്കുമോ?
3195.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞതിന് ശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാത്തതിനാല്‍ അഡ്മിഷൻ ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാമോ?
3196.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനെതിരെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ബി )
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായി പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ടോ ; എങ്കിൽ പ്രസ്തുത നടപടി കോടതി വിധിയുടെ ലംഘനമാണോ എന്ന് വ്യക്തമാക്കുമോ;
( സി )
സ്കൂളുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് അശാസ്ത്രീയമാണെന്നതിനാല്‍ എസ്.എസ്.എൽ.സി.യ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്ലസ് വൺ ബാച്ചുകൾ വർദ്ധിപ്പിക്കുക മാത്രമാണ് ഏക പോംവഴി എന്ന് കരുതുന്നുണ്ടോ;
( ഡി )
സംസ്ഥാനത്ത് പ്ലസ് വൺ അഡീഷണൽ ബാച്ചുകളുടെ ആവശ്യകത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പഠന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
3197.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് സര്‍ക്കാരിന് അധിക ബാധ്യതയില്ലാത്തവിധം സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളില്ലാത്ത ബാച്ചുകള്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നകാര്യം പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത നടപടികള്‍ മുന്‍പ് സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഹയര്‍ സെക്കന്ററി ഇല്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പുതിയ പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
( സി )
നിലവില്‍ ഹയര്‍ സെക്കന്ററിയുള്ള അണ്‍ എയ്‍ഡഡ് സ്കൂളുകളില്‍ 20% സീറ്റ് വര്‍ദ്ധനവ് അനുവദിക്കുമോ; വിശദമാക്കാമോ?
3198.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് നീന്തല്‍ അറിവിന് ബോണസ് പോയിന്റ് ലഭിക്കുന്നതിന് ഈ അദ്ധ്യയന വര്‍ഷം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതിയെന്ന കാര്യം പരിഗണിക്കുമോ?
3199.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് എന്ന മഹാമാരി തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുവരുന്നതിനാല്‍ കുട്ടികളുടെ ഫോണുകളിലേയ്ക്കു് ഓണ്‍ലൈന്‍ ഗെയിമുകള്‍ ധാരാളമായി വരുന്നതായും ഇവ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം ഓണ്‍ ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ‍; വിശദാംശം ലഭ്യമാക്കുമോ ?
3200.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാകിരണം പദ്ധതിയില്‍ സംസ്ഥാനത്ത് നാളിതുവരെ എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്;
( ബി )
ജില്ല അടിസ്ഥാനത്തിലുളള കണക്ക് പ്രത്യേകം വിശദമാക്കാമോ?
3201.
ശ്രീ വി ജോയി
ശ്രീ എം രാജഗോപാലൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഏകീകൃതരൂപം നല്‍കുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഗൂഗിളുമായി സഹകരിച്ച് ഒരു പുതിയ പ്ലാറ്റ്ഫോം സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്ലാറ്റ്ഫോമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്ലാറ്റ്ഫോം എന്നത്തേക്ക് പൂര്‍ണ്ണതോതില്‍ സജ്ജമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
3202.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചേവായൂര്‍ ജി.എല്‍.പി. സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിനു പദ്ധതി നിലവിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3203.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഇരട്ടപ്പുഴ ഗവണ്‍മെന്റ് എല്‍.പി. സ്കൂളിന്റെ നിലവിലുള്ള വാടക കെട്ടിടവും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലവിലുള്ള വാടക കെട്ടിടത്തില്‍ ഈ സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കാമോ; ഏത് വര്‍ഷം വരെ വാടക നല്‍കിയിട്ടണ്ടെന്നും വാടക നല്‍കാത്തതിന്റെ കാരണവും വ്യക്തമാക്കാമോ;
( സി )
സ്കൂള്‍ കെട്ടിടത്തിന്റെ ഉടമ സ്കൂള്‍ കെട്ടിടം റിപ്പയര്‍ ചെയ്യാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്നതിന് ഗുരുവായൂര്‍ എം.എല്‍.എ. സര്‍ക്കാരിന് നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3204.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജകമണ്ഡലത്തില്‍ കിഫ്ബിയുടെ ഒരു കോടി രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
ഏതൊക്കെ പ്രവൃത്തികള്‍ തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്; ഇനി എത്ര പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യാനുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
3205.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ചന്തപ്പടിയിലുള്ള ഗവൺമെന്റ് എൽ.പി. സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റും സിമെന്റും കാലപ്പഴക്കത്താൽ അടർന്ന് ക്ലാസ്റൂമുകളിൽ വീഴുന്നത് ചൂണ്ടിക്കാണിച്ച് ഈ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കാന്‍ നിവേദനം നൽകിയിരുന്നോ;
( ബി )
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ഈ വിഷയത്തിൽ ശിപാർശ ചെയ്ത ​​പ്രൊ​പ്പോസൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നോ ;
( സി )
ടി സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3206.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിലെ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച ഈ സാഹചര്യത്തില്‍ നെന്മാറ നിയോജക മണ്ഡലത്തിലെ നെന്മാറ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെയും, വട്ടേക്കാട് ജി.യു.പി. സ്കൂളിന്റെയും നിര്‍മ്മാണ പ്രവൃത്തികള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
ഈ പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
3207.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ ഇപ്പോള്‍ പണി നടക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ ഏതൊക്കെയാണ്;
( ബി )
ഏതൊക്കെ ഏജന്‍സികള്‍ മുഖേനയാണ് പണി നടക്കുന്നത്;
( സി )
ഇതുവരെ പണി തുടങ്ങാത്ത സ്കൂളുകളില്‍ ഏത് ഏജന്‍സിയാണ് പണി ഏറ്റെടുത്തിരിക്കുന്നത്?
3208.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും 3 കോടി രൂപ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ചിരുന്നുവെങ്കിലും ഇതിന്റെ ഡി.പി.ആർ. ഇതുവരെ ചുമതലപ്പെടുത്തിയ ഏജന്‍സി പൂര്‍ത്തീകരിച്ച് നല്‍കാത്തത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഡി.പി.ആർ. തയ്യാറാക്കുന്നത് വേഗത്തിലാക്കി നിര്‍മ്മാണം ആരംഭിക്കുന്നതിനായി വകുപ്പ് നിര്‍ദ്ദേശം നല്‍കുമോ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3209.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ ഓൺലൈൻ സ്ഥലംമാറ്റത്തിൽ അഞ്ചുവർഷം ഒരു ഓഫീസിൽ തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാരെ മാറ്റണമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന ഓഫീസുകളിൽ അഞ്ചു വർഷത്തിൽ കൂടുതൽ കാലം ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ താൽക്കാലികമായി സ്ഥലം മാറ്റുകയും, ഓഫീസ് ഉത്തരവിലൂടെ ആറുമാസത്തിനുള്ളിൽ അതേ ഓഫീസുകളിൽ തന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിക്കുവാന്‍ സർക്കാർ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3210.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
08.06.2018 ലെ സ.ഉ (കൈ) നമ്പര്‍ 82/2018/പൊ.വി.വ. എന്ന ഉത്തരവിലെ അപ്രായോഗികതകള്‍ ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്തെങ്കിലും പ്രൊപോസല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ 08.06.2018 ലെ പ്രസ്തുത ഉത്തരവില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നത് ഉചിതമായിരിക്കും എന്നാണ് ഡയറക്ടര്‍ അറിയിച്ചത്;
( ബി )
15.07.2016 മുതല്‍ 30.09.2016 വരെയുള്ള കാലയളവില്‍ സംരക്ഷിത അധ്യാപക, അനധ്യാപകരെ ഉള്‍ക്കൊള്ളിക്കാന്‍ തസ്തിക ഉണ്ടെന്ന് ഉറപ്പുള്ള പക്ഷം, പ്രസ്തുത തസ്തികകളില്‍ ജീവനക്കാര്‍ ഡ്യൂട്ടി നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കാവുന്നതും ഡ്യൂട്ടി നിര്‍വഹിച്ച് വിശദീകരിക്കുമോട്ടില്ലാത്ത പക്ഷം അര്‍ഹതപ്പെട്ട അവധി അനുവദിച്ചു ക്രമീകരിക്കാവുന്നതാണെന്നും സര്‍ക്കാര്‍ 24-05-2021 ലെ കത്തിന്റെ അവസാന ഖണ്ഡികയില്‍ നല്‍കിയ നിര്‍ദേശം തികച്ചും അവ്യക്തമായതിനാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളില്‍ അവിശദീകരിക്കുമോത് നടപ്പാക്കാന്‍ കഴിയുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
15.07.2016 ന് തസ്തിക നഷ്ടമായ അധ്യാപക, അനധ്യാപകരെ ഉള്‍ക്കൊള്ളാന്‍ പ്രസ്തുത വിദ്യാലയത്തില്‍ 16.07.2016 മുതല്‍ തസ്തിക ലഭ്യമല്ല എന്നത് വസ്തുതയാണെന്നിിരിക്കെ 30.09.2016 വരെയുള്ള കാലയളവില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ തസ്തിക ഉണ്ടെന്ന് ഉറപ്പുള്ള പക്ഷം, പ്രസ്തുത തസ്തികകളില്‍ ജീവനക്കാര്‍ ഡ്യൂട്ടി നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കാവുന്നതും ഡ്യൂട്ടി നിര്‍വഹിച്ചിട്ടില്ലാത്ത പക്ഷം അര്‍ഹതപ്പെട്ട അവധി അനുവദിച്ചു ക്രമീകരിക്കാവുന്നതാണെന്നും” നിര്‍ദേശിച്ചതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്;
( ഡി )
30.09.2016 വരെയുള്ള കാലയളവില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ തസ്തിക ഉണ്ടെന്നു ഉറപ്പുള്ള പക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 15.07.2016 ന് തസ്തിക നഷ്ടമായ അദ്ധ്യാപക, അനദ്ധ്യാപകരെ പുനര്‍വിന്യസിക്കാനുള്ള തസ്തികയുടെ കാര്യമാണെങ്കില്‍ അതിലേക്ക് പുനര്‍വിന്യസിക്കാതെ തസ്തിക നഷ്ടമായ സംരക്ഷിതാദ്ധ്യാപകര്‍ക്ക് അവിടെ ഡ്യൂട്ടി നിര്‍വഹിക്കാന്‍ കഴിയില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഈ അവ്യക്തത പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദീകരിക്കുമോ;
( ഇ )
15.07.2016 ന് തസ്തിക നഷ്ടമായതും സംരക്ഷണത്തിന് അര്‍ഹതയുള്ളവരുമായ നാലായിരത്തില്പരം അദ്ധ്യാപക, അനദ്ധ്യാപകരെ മുഴുവന്‍ പുനര്‍വിന്യസിച്ചത് 2016 നവംബര്‍ മാസത്തോടെയായിരുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
15.07.2016 ന് തസ്തിക നഷ്ടമായതും സംരക്ഷണത്തിന് അര്‍ഹതയുള്ളവരുമായ നാലായിരത്തില്പരം അദ്ധ്യാപക, അനദ്ധ്യാപകരെല്ലാം പുനര്‍വിന്യാസത്തീയതി വരെ അവരുടെ മാതൃവിദ്യാലയത്തില്‍ തന്നെ തുടരുകയായിരുന്നു എന്നിരിക്കെ തസ്തിക നഷ്ടമായ തീയതി മുതല്‍ പുനര്‍വിന്യാസത്തീയതി വരെയുള്ള പ്രസ്തുത കാലയളവ് ക്രമീകരിക്കാത്തതിനാല്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി ഇവര്‍ക്ക് ലഭിക്കേണ്ട വാര്‍ഷിക ഇന്‍ക്രിമെന്റുകളും സമയ ബന്ധിത ഹയര്‍ ഗ്രേഡുകളും തടയപ്പെട്ടിട്ടുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ജി )
15.07.2016 ന് തസ്തിക നഷ്ടമായ സംരക്ഷിത അധ്യാപക, അനധ്യാപകരുടെ 15.07.2016 മുതല്‍ പുനര്‍വിന്യാസത്തീയതി വരെയുള്ള കാലയളവ് ക്രമീകരിക്കുന്നതിനുള്ള സമഗ്രമായ ഉത്തരവ് ഇപ്പോഴത്തെ നിയമസഭാ സമ്മേളന കാലയളവിനുള്ളില്‍ തന്നെ പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
3211.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ജൂലായ് 15 മുതല്‍ നിയമിതരായ അദ്ധ്യാപകര്‍ക്ക് കൂടി കെ-ടെറ്റ് പാസാകുന്നതിന് ഇളവ് അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3212.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സെപ്റ്റംബർ 24 ന് മുമ്പ് നിയമനം അംഗീകരിക്കണമെന്ന നിര്‍ദേശമുള്ള പ്രസ്തുത ഉത്തരവിനെതിരെ ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന ആയിരക്കണക്കിന് സ്വകാര്യ സ്കൂള്‍ അദ്ധ്യാപകരുടെ നിയമനത്തെയും ഭാവിയെയും ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ; പ്രസ്തുത നടപടിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
3213.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ ,എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷയിലുള്ള ബിരുദധാരികളെ തസ്തിക സൃഷ്ടിച്ച് നിയമിക്കണമെന്ന ഹൈക്കോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇംഗ്ലീഷ്, ഭാഷാ വിഷയമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ആയത് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവ് അടിയന്തരമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
3214.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ മണത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ അനുവദിച്ച എത്ര ഡിവിഷനുകള്‍ മുന്‍ അദ്ധ്യയന വര്‍ഷത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയും കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന വിവരം വ്യക്തമാക്കാമോ;
( സി )
ഈ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കുകയും കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ എത്ര പുതിയ ഡിവിഷനുകളും അദ്ധ്യാപക തസ്തികകളും അനുവദിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
3215.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിലെ അൺ എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയങ്ങൾ ഏതൊക്കെയാണെന്നും ഇവയിൽ ഏതൊക്കെ കോഴ്സുകളാണ് നിലവിലുള്ളത് എന്നും വിശദമാക്കുമോ;
( ബി )
അനാഥ- അഗതി വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി തലത്തിൽ പുതിയ കോഴ്സും അഡീഷണൽ ബാച്ചും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ അധികൃതർ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്മേൽ എന്ത് നടപടികളാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( സി )
മേൽ സ്ഥാപനത്തിൽ താമസിച്ചു വരുന്ന വിദ്യാർഥികൾ ഇവിടെ മതിയായ പ്ലസ് വൺ സീറ്റുകൾ ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് പ്ലസ് ടൂ പഠനത്തിന് പോകേണ്ടി വരുന്ന അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിൽ പുതിയ കോഴ്സുകളും അഡീഷണൽ ബാച്ചുകളും ഈ വർഷം അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3216.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ വിവിധ കാലയളവിൽ നിയമന അംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് 2011 ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ, മെയ് മാസങ്ങളിൽ ശമ്പളം പി.എഫ് അക്കൗണ്ടിലേക്ക് പോകണം എന്നു ഗവൺമെന്റ് ഉത്തരവ് ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉത്തരവ് ഉണ്ടെങ്കിൽ സ്പാർക്കിൽ അതിനുള്ള ഓപ്ഷൻ ഉൾപ്പെടുത്തുമോ എന്നും അല്ലെങ്കിൽ അത് ക്യാഷ് ആയി മാറ്റി എടുക്കുന്നതിനുള്ള അനുവാദം നല്‍കുമോ എന്നും അറിയിക്കുമോ?
3217.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളില്‍ അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായവരുടെ അപേക്ഷകള്‍ നിയമനം കാത്ത് വിദ്യാഭ്യാസ ഓഫീസുകളില്‍ കെട്ടിക്കിടപ്പുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ബഹു. കോടതി ഉത്തരവ് പ്രകാരം ബാക്ക് ലോഗ് നിയമനം ഭിന്നശേഷിക്കാര്‍ക്കായി നല്‍കേണ്ടി വരുമ്പോള്‍ ആയതിന്റെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; ആയതിന്റെ കണക്ക് ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
3218.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തിനാവശ്യമായ സൗകര്യമില്ലാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്, ജി.എച്ച്.എസ്.എസ് പാട്യം, പാട്യം ഗോപാലന്‍ സ്മാരക ജി.എച്ച്.എസ്.എസ് ചെറുവാഞ്ചേരി, കോട്ടയം മലബാര്‍ ജി.എച്ച്.എസ്.എസ്. എന്നീ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കൂടുതല്‍ സീറ്റുകളും അധിക ബാച്ചും അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( സി )
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കാമോ?
3219.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാഷാബോധന രംഗത്ത് ആശയാവതരണരീതിയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾത്തന്നെ അക്ഷരമാലയ്ക്ക് കൂടി പ്രാധാന്യം നൽകുന്നതിനായി മലയാളം ഭാഷാ പാഠാവലികളിൽ അക്ഷരമാല ചേർക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പാഠപുസ്തകങ്ങൾ പരിഷ്‌ക്കരിക്കുന്ന ഘട്ടത്തിൽ മലയാള ഭാഷാ പാഠാവലികളിൽ അക്ഷരമാല ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
3220.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് അന്ധ - ബധിര വിദ്യാലയങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ അലവന്‍സ്സായി ഒരു ഹോസ്റ്റലിന് ഒരു വര്‍ഷത്തേക്ക് 100 രൂപ നല്‍കി വരുന്നതിൽ കാലാനുസൃതമായ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3221.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍, എയിഡഡ് അന്ധ-ബധിര വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ വിനോദയാത്രാ അലവന്‍സായി നല്‍കിവരുന്ന ₹ 5 (അഞ്ചു രൂപ) വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3222.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി കാലഘട്ടത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് എന്ത് ആനുകൂല്യമാണ് നൽകിയത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( സി )
പാചക തൊഴിലാളികളുടെ റിട്ടയർമെന്റ് പ്രായം നിശ്ചയിച്ചിട്ടുണ്ടോ; പെൻഷൻ ആനുകൂല്യം ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3223.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷഭവന്‍ നടത്തുന്ന (കെ.ജി.ടി.ഇ.) ടൈപ്പ് റൈറ്റിംഗ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികളില്‍ നിന്നും തിരികെ വാങ്ങാറുണ്ടോ; എങ്കില്‍ കാരണം അറിയിക്കുമോ;
( ബി )
മറ്റ് പരീക്ഷകളെപ്പോലെ പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികളുടെ കൈവശം കൊണ്ടുപോകാന്‍ അനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്കുമോ; വ്യക്തമാക്കാമോ?
3224.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷം നിയമിതരായ അധ്യാപകര്‍ക്ക് കെ-ടെറ്റ് പരീക്ഷ പാസാകുന്നതിന് സമയപരിധി ദീര്‍ഘിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3225.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.പി.,യു.പി. സ്കൂളുകളില്‍ ഹെഡ്‍മാസ്റ്റര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളില്‍ ഉദ്യോഗക്കയറ്റം മുഖേനയുള്ള നിയമനം സംബന്ധിച്ച് വ്യവഹാരങ്ങളുണ്ടെങ്കില്‍ കോടതി വിധിക്ക് വിധേയമായി ഹെഡ്‍മാസ്റ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
3226.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കന്‍ഡറിയിലെ ലൈബ്രേറിയന്‍ തസ്തിക അടക്കമുള്ള അനദ്ധ്യാപക തസ്തികകളില്‍ നിയമനം നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
3227.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിലവിൽ എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്‌തുത ഒഴിവുകൾ നിലവിൽ വന്നത് എന്നാണെന്ന് തസ്തിക തിരിച്ച് അറിയിക്കാമോ;
( ബി )
ഒഴിവുകളിൽ എത്രയെണ്ണം പി.എസ്.സി -ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വിവരം തസ്തിക തിരിച്ചു വ്യക്തമാക്കാമോ?
3228.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപാകതകള്‍ പരിഹരിച്ച് 26.02.2021-ലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ഡയറ്റ് സ്പെഷ്യല്‍ റൂള്‍ പി.എസ്.സി ക്ക് കൈമാറിയോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പി.എസ് .സിയില്‍ 2014-ല്‍ റിപ്പോര്‍ട്ട് ചെയ്ത പതിനേഴ് ലക്‌ച്ചറർ ഒഴിവുകളില്‍ വിജ്ഞാപനം ഇറക്കണമെന്ന് ബഹു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 16.07.2019-ലെ വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ ആണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ?
3229.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
3230.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 അദ്ധ്യാന വര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി 10.08.2021 ല്‍ പുറപ്പെടുവിച്ച WP(C) 23159/2018 നമ്പര്‍ വിധി ന്യായത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
( ബി )
ഇംഗ്ലീഷ് ഭാഷാ അധ്യാപകരുടെ അഭാവത്തില്‍ മറ്റ് അധ്യാപകര്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുള്ള സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ പോലും ഇംഗ്ലീഷ് അധ്യാപക തസ്തിക ഇല്ല എന്നത് ഗൗരവത്തിലെടുക്കുമോ; വ്യക്തമാക്കുമോ?
3231.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21, 2021-22 അധ്യയന വർഷത്തിൽ എല്‍.പി.എസ്.ടി., യു.പി.എസ്.ടി., എച്ച്.എസ്.ടി. വിഭാഗങ്ങളിലായി സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ എത്ര അധ്യാപകർക്ക് നിയമനം നൽകിയിട്ടുണ്ട്; ജില്ലതിരിച്ച് വിശദമാക്കാമോ?
3232.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ ​എറണാകുളം ജില്ലയില്‍ നിലവില്‍ പ്രധാനാധ്യാപകര്‍ ഇല്ലാത്ത എത്ര സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ പ്രൈമറി സ്കൂളുകളില്‍ പ്രധാനാധ്യാപകരെ നിയമിക്കുന്നതിന് നിലവില്‍ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
13.03.2021, 09.06.2021 എന്നീ തീയതികളില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഈ തസ്തികയിലേയ്ക്ക് താല്‍ക്കാലിക പ്രൊമോഷന്‍ നടത്തുന്നതിന് എന്തെല്ലാം നിയമ തടസ്സങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
3233.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിൽ എഫ്.ടി.എം. തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമിക്കുവാൻ സാധിക്കുമോ; ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയിൽ എഫ്.ടി.എം. തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെ ഡി.ഡി.ഇ. ഓഫീസ് ഉത്തരവിലൂടെ അനധികൃതമായി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് മാറ്റി നിയമിച്ചത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും, സർക്കാരിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ബന്ധപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഈ പരാതികളിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
നിയമവിരുദ്ധമായ ഈ നിയമനം റദ്ദാക്കാനും, ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകുമോ; ഇതിന്റെ വിശദവിവരം ലഭ്യമാക്കുമോ?
3234.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക റോസ് മേരി വർഗീസിന്റെ സർവീസ് സംബന്ധമായ E2/7341/2020 E/4896317വിദ്യാഭ്യാസം നമ്പർ ഫയൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സെക്രട്ടറിയേറ്റിൽ എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ; നാളിതുവരെയായി ഫയൽ തീർപ്പാക്കാത്ത കാരണം സർക്കാർ വിശദമാക്കുമോ;
( ബി )
പ്രസ്തുത ഫയൽ നാളിതുവരെ തീർപ്പാകാത്തതിനാൽ ശമ്പളം പോലും കിട്ടാതെ കുടുംബം പ്രയാസപ്പെടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഈ ഫയൽ തീർപ്പാക്കാൻ പ്രധാനമായ ഏത് രേഖയാണ് ഇനി വകുപ്പിന് സമർപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്‌തുത ഫയൽ തീർപ്പാക്കാൻ നീണ്ടുപോയ സാഹചര്യം ആരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ?
3235.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ സർക്കാർ എൽ.പി സ്കൂളുകളിൽ നിന്നും 2022 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ വിരമിക്കുന്ന അധ്യാപകരുടെ എണ്ണം എത്രയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതേ വർഷങ്ങളിൽ ഇതേ സ്കൂളുകളിൽ ഉണ്ടായേക്കാവുന്ന അധ്യാപക, പ്രധാനാധ്യാപക ഒഴിവുകൾ വേർതിരിച്ച് എ.ഇ.ഒ, ഡി.ഇ.ഒ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തി ലഭ്യമാക്കുമോ?
3236.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് യു.പി / ഹൈസ്കൂളുകളിലെ ഒരു തസ്തിക സംരക്ഷിത അധ്യാപകർക്കായി നീക്കിവെച്ചിട്ടും അത്തരം തസ്തികകളിൽ സർക്കാർ അധ്യാപകരെ നാളിതുവരെ നിയമിച്ചിട്ടില്ല എന്ന കാരണത്താൽ 15.7.2021ലെ റിട്ടയർമെന്റ് പോസ്റ്റുകളിൽ പ്രസ്തുത സ്കൂളുകളിൽ ജോയിൻ ചെയ്ത അധ്യാപകരുടെ നിയമനത്തിന് അപ്രൂവൽ നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ; അപ്രൂവൽ നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
സംരക്ഷിത അധ്യാപകര്‍ക്ക് ഈ സ്കൂളുകളിൽ നിയമനം നൽകാത്ത സാഹചര്യത്തിൽ 2021- 22 വർഷത്തിലേക്ക് ഒഴിവ് നീക്കിവെച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന നൽകി റിട്ടയർമെന്റ് പോസ്റ്റുകളിലെ നിയമനം അംഗീകരിക്കുമോ?
3237.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകള്‍ തുറക്കാത്തതിനാല്‍ പ്രൈമറി മേഖലയില്‍ രണ്ടു വര്‍ഷമായി തസ്തിക നിര്‍ണ്ണയം നടന്നിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; മലപ്പുറം ജില്ലയിലെ പ്രൈമറി അധ്യാപകരുടെ നിലവിലെ ഒഴിവുകള്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
516/2019 കാറ്റഗറി നമ്പര്‍ പ്രകാരമുള്ള മലപ്പുറം ജില്ലയുടെ എല്‍.പി.എസ്.ടി. ഷോര്‍ട്ട് ലിസ്റ്റിന്റെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ജില്ലയിലെ അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിന് പര്യാപ്തമല്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉദ്യോഗാര്‍ഥികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ലിസ്റ്റ് വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിലെ പ്രൈമറി അധ്യാപക ഒഴിവുകള്‍ നികത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?
3238.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ. ഹയര്‍ സെക്കണ്ടറിയില്‍ 10.08.2018 ലെ സര്‍ക്കാര്‍ ഉത്തരവ് നം.3082/2018/പൊ.വി.വ പ്രകാരവും 24.08.2019-ലെ ഉത്തരവ് GO (MS) No.129/2019/GEDN പ്രകാരവും പുന:ക്രമീകരിക്കപ്പെട്ട സ്കൂളുകളിൽ നിലവിൽ സ്ഥിരാദ്ധ്യാപകർ ഇല്ലാത്തതിനാൽ കരാർ വ്യവസ്ഥയിലാണ് അദ്ധ്യായനം നടത്തുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഗവ. ഹയര്‍ സെക്കണ്ടറിയില്‍ എച്ച്. എസ്. എസ്. ടി. (ജൂനിയര്‍) ടു എച്ച്. എസ്. എസ്. ടി. തസ്തികമാറ്റ നിയമനം വഴി ഡി.പി.സി. ലിസ്റ്റിൽ ഉൾപ്പെടുന്ന ജൂനിയര്‍ അദ്ധ്യാപകർ പ്രമോഷൻ ലഭിച്ചതിന് ശേഷം തുടർച്ചയായി റിലിംങ്ക്വിഷ് ചെയ്യുന്നത് സീനിയർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനെ കാര്യമായി ബാധിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
ഗവ. ഹയര്‍ സെക്കണ്ടറിയില്‍ പ്രമോഷന് താല്പര്യമില്ലാത്ത എച്ച്. എസ്. എസ്. ടി. (ജൂനിയര്‍) അദ്ധ്യാപകരെ ആയതിൽ നിന്ന് ഒഴിവാക്കാൻ ചട്ടം ഭേദഗതി ചെയ്യുന്നത്പരിഗണനയിലുണ്ടോ;
( ഡി )
ഗവ. ഹയര്‍ സെക്കണ്ടറിയില്‍ എച്ച്. എസ്. എസ്. ടി. തസ്തികയിലേയ്ക്ക് 07.01.2021, 02.08.21 എന്നീ തീയതികളിലെ സര്‍ക്കുലര്‍ Ad.C3/180537/2020/D.G.E, Ad.C3/180537/2020/DGE പ്രകാരം പ്രസിദ്ധീകരിച്ച ഡി.പി.സി. ലിസ്റ്റില്‍ നിന്നും വിവിധ വിഷയങ്ങളിലുളള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം വിഷയത്തില്‍ ഒഴിവുകള്‍ നികത്തിയിട്ടില്ലയെന്നും നികത്താത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ?
3239.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 ജൂൺ മുതൽ 2021 സെപ്റ്റംബർ വരെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലെ എത്ര ജൂനിയർ സുവോളജി അധ്യാപകർ ശൂന്യവേതനാവധിയിൽ പ്രവേശിച്ചിട്ടുണ്ട്; ഇപ്രകാരം ശൂന്യവേതന അവധിയിൽ പ്രവേശിച്ചവരുടെ റിലിവിങ് ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
ഗവൺമെന്റ് ഹയർ സെക്കൻഡറിയിൽ എച്ച് .എസ്. എസ്. ടി. ജൂനിയർ (സുവോളജി) തസ്തികയിൽ ശൂന്യവേതന അവധി കഴിഞ്ഞു 2022, 2023 വര്‍ഷങ്ങളില്‍ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ളവർക്കായി 2019ലെ പ്രമോഷൻ വഴി നിലവിൽ വന്ന ജൂനിയർ ഒഴിവുകൾ മാറ്റിവച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം നടപടികൾ പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനത്തെ ബാധിക്കുമെന്നതിനാൽ ഇത് ഒഴിവാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമോ;
( സി )
ശൂന്യവേതന അവധി, അന്യത്ര സേവനം തുടങ്ങിയ കാരണങ്ങൾ പറഞ്ഞു ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് പി.എസ്.സി. നിയമനങ്ങളെ ദോഷകരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3240.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കന്ററി ടീച്ചർമാരുടെ ട്രാൻസ്ഫർ അനുവദിക്കുന്നതിൽ കംപാഷിനേറ്റ് ഗ്രൗണ്ട് മറയാക്കി അനർഹരായ പലരും ഇഷ്ടപ്പെട്ട സ്കൂളുകളിൽ തുടരുകയോ ഇഷ്ടപ്പെട്ട സ്കൂളിലേക്ക് സ്ഥലം മാറ്റം വാങ്ങുകയോ ചെയ്തു വരുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കംപാഷിനേറ്റ് ഗ്രൗണ്ടിൽ ട്രാൻസ്ഫർ അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് കുറ്റമറ്റതാക്കാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
അർഹരായവർക്ക് മാത്രം കംപാഷിനേറ്റ് ഗ്രൗണ്ടിൽ ട്രാൻസ്ഫർ ലഭിക്കുന്ന രീതിയിൽ നിയമങ്ങൾ കർശനമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
3241.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കന്ററി ടീച്ചർമാരുടെ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാെണെന്ന് വിശദമാക്കാമോ;
( ബി )
കംപാഷിനേറ്റ് ഗ്രാണ്ടിൽ ഹയർ സെക്കന്ററി ടീച്ചർമാരുടെ ട്രാൻസ്ഫർ അനുവദിക്കാറുണ്ടോ; ഇതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കാമോ?
3242.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ബ്രാഞ്ചിലേക്ക് 24.09.2021-ലെ സര്‍ക്കാര്‍ ഉത്തരവ് നം: (അച്ചടി)14/2021/പൊതുവിദ്യാഭ്യാസം (സി) വകുപ്പ് പ്രകാരം തയ്യാറാക്കി പുറപ്പെടുവിച്ചിട്ടുള്ള ഡി.പി.സി. ഹയര്‍ ലിസ്റ്റില്‍ 2021 വര്‍ഷം ഉണ്ടാകുന്ന എ.എ./എ.പി.എഫ്.ഒ/എ.ഒ. ഒഴിവുകള്‍ നികത്താന്‍ പര്യാപ്തമാകും വിധം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സമയബന്ധിതമായി നടപ്പാക്കാന്‍ ജൂനിയര്‍ സൂപ്രണ്ട് മുതല്‍ സീനിയര്‍ എ.എ. വരെയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
3243.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ കല-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് തടസ്സങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ മുൻ സർക്കാരുകളുടെ കാലത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ;
( ബി )
എങ്കിൽ ഏത് സർക്കാരിന്റെ കാലത്ത് എപ്പോഴാണ് ഉത്തരവ് പുറത്തിറക്കിയത്; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഈ ഉത്തരവ് പിന്നീട് മരവിപ്പിച്ചിരുന്നോ; എങ്കിൽ ഉത്തരവിറങ്ങി എത്ര ദിവസത്തിനകമാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉത്തരവിലെ കാര്യങ്ങൾ പുതിയ രീതിയിലൂടെ ജീവനക്കാർക്കുമേൽ സമ്മര്‍ദ്ദം ചെലുത്താന്‍ ഈ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് അത്തരത്തിൽ ഏതെങ്കിലും സർക്കുലർ ഉണ്ടായിട്ടുണ്ടോയെന്നും എപ്പോഴാണ് സർക്കുലർ പുറത്തിറക്കിയതെന്നും പ്രസ്തുത സർക്കുലർ ഇപ്പോൾ നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ; സർക്കുലറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
സർക്കാർ ജീവനക്കാരുടെ കല-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കൃത്യമായ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
3244.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകൾ നവംബർ മാസത്തിൽ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്കൂളുകളിലെ ഒഴിവുള്ള അധ്യാപക തസ്തികകൾ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
കുന്നത്തുനാട് മണ്ഡലത്തിലെ പൂത്തൃക്ക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ വിഷയങ്ങളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3245.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള ഹൈസ്കൂള്‍ പ്രൊമോഷന്‍ (എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്) ലിസ്റ്റില്‍ നിന്നും ഇതുവരെ ഏത് റാങ്ക് വരെയുള്ളവര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രൈമറി അധ്യാപകരുടെ പ്രൊമോഷന് വേണ്ടി കേഡര്‍ സ്ട്രങ്ങ്തിന്റെ എത്ര ശതമാനം നല്‍കണമെന്നാണ് വ്യവസ്ഥയുള്ളത്; നിലവില്‍ പ്രൈമറി അധ്യാപകര്‍ക്ക് അവകാശപ്പെട്ടതായി എത്ര ഒഴിവുകളാണുള്ളത്; വ്യക്തമാക്കുമോ;
( സി )
31-03-2021 ന് എ1/5653/2021 നമ്പരായി വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ പ്രൈമറി അദ്ധാപകര്‍ക്ക് അവകാശപ്പെട്ടതായി 14 ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത തസ്തികകളിലേക്ക് പ്രൊമോഷന്‍ നിയമനം നല്‍കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; വിശദമാക്കാമോ;
( ഇ )
അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാതെ വൈകിപ്പിക്കുന്നത് സ്വാഭാവിക നീതി നിഷേധമായിക്കണ്ട് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3246.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കുനിശ്ശേരി ഗവണ്‍മെന്റ് ഹെെസ്ക്കൂള്‍ എന്നു മുതലാണ് ഹയര്‍ സെക്കണ്ടറി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തത്; പ്രസ്തുത തീയതി മുതല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 15.12.2020ലെ 3307/2020 നമ്പര്‍ ഉത്തരവ് പ്രകാരം അക്കാദമിക വര്‍ഷം 2015-16 മുതല്‍ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടും പ്രസ്തുത സ്ക്കൂളില്‍ അദ്ധ്യാപകരുടെ സ്ഥിരം തസ്തിക അനുവദിക്കാത്തതിന് കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത അധ്യാപകരുടെ സ്ഥിരം തസ്തിക അനുവദിച്ച് എന്ന് ഉത്തരവാകുമെന്ന് അറിയിക്കാമോ?
3247.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനേജ്‌മെന്റിന് കീഴില്‍ വരുന്ന എയിഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളില്‍ നേരിട്ടും പ്രമോഷന്‍ വഴിയും അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;
( ബി )
എയിഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളില്‍ നിയമിതരായ അദ്ധ്യാപകരുടെ പ്രൈമറി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ സീനിയോറിറ്റി ലിസ്റ്റ് ഹാജരാക്കാത്തതിനാല്‍ നിയമനം അംഗീകരിക്കാത്ത എത്ര അപേക്ഷകള്‍ നിലവിലുണ്ട്; ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ;
( സി )
കോവിഡ് 19 സാഹചര്യത്തില്‍ സീനിയോറിറ്റി ലിസ്റ്റ് സമയബന്ധിതമായി അംഗീകരിച്ച് കിട്ടാത്ത അവസ്ഥയില്‍ അദ്ധ്യാപക നിയമനം നല്‍കിയതിന് തൊട്ടുമുമ്പത്തെ വര്‍ഷത്തെ സീനിയോറിറ്റി ലിസ്റ്റിന്റെയും മാനേജരുടെ ഡിക്ലറേഷന്റെയും അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3248.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് കെ-ടെറ്റ് പാസാകണമെന്നുള്ള നിബന്ധനയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
കെ-ടെറ്റ് പാസാകാതെ അദ്ധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്ന എത്ര അദ്ധ്യാപകര്‍ നിലവിലുണ്ട്(ഗവണ്‍മെന്റ്, എയ്ഡഡ്); വിശദമാക്കാമോ;
( സി )
കോവിഡ് മൂലം കെ-ടെറ്റ് പരീക്ഷ നടക്കാതിരിക്കുകയും ഈ വര്‍ഷം എയ്ഡഡ് സ്കൂളുകളില്‍ നിയമനം ലഭിക്കുകയും ചെയ്ത അദ്ധ്യാപകര്‍ക്ക് കെ-ടെറ്റ് പരീക്ഷ പാസാകുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3249.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ക്കൂളുകളില്‍ എല്‍പി, യുപി ഹെഡ്‍മാസ്റ്റര്‍മാരുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
എൽ.പി, യു.പി ഹെഡ്‍മാസ്റ്റര്‍ തസ്തികയിലേക്കുള്ള പ്രൊമോഷന്‍ മാനദണ്ഡം വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ എത്ര എൽ.പി, യു.പി ഹെഡ്‍മാസ്റ്റര്‍ ഒഴിവുകള്‍ നിലവിലുണ്ട്; വിശദമാക്കാമോ ?
3250.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെ വിവിധ വിഷയങ്ങളുടെ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍, സീനിയര്‍ തസ്തികകളിലെ ആകെ ഒഴിവുകളുടെ എണ്ണം വിഷയാടിസ്ഥാനത്തില്‍ തരംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയിലെ പുതിയ ഒഴിവുകള്‍ നിലവിലെ എച്ച്.എസ്.എസ്.ടി റാങ്ക് ലിസ്റ്റില്‍ നിന്ന് നികത്തുന്നതിന്റെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കുമോ?
3251.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ വിദ്യാഭ്യാസ പരിശീലന സമിതി (ഡയറ്റ്)കളില്‍ സ്പെഷ്യല്‍ റൂള്‍ നിലവിലില്ലാത്തതിനാല്‍ ഒരു ഗ്രേഡ് പ്രൊമോഷന്‍ പോലും സര്‍വ്വീസ് കാലയളവില്‍ അനുവദിച്ചിട്ടില്ലാത്ത ലക്ചറര്‍, സീനിയര്‍ ലക്ചറര്‍, പ്രിന്‍സിപ്പല്‍ തസ്തികകളില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ക്ക് പെന്‍ഷന്‍ ബെനിഫിറ്റായി ഗ്രേഡ് പ്രൊമോഷന്റെ ആനുകൂല്യം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3252.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവ.ഹയര്‍ സെക്കണ്ടറിയില്‍ 10.08.2018 ലെ സര്‍ക്കാര്‍ ഉത്തരവ് 3082/2018/പൊ.വി.വ പ്രകാരവും 24.08.2019 GO (MS) No.129/2019/GEDN ഉത്തരവ് പ്രകാരവും പുന:ക്രമീകരിക്കപ്പെട്ട സ്കൂളുകളിൽ നിലവിൽ സ്ഥിരാദ്ധ്യാപകർ ഇല്ലാത്തതിനാൽ കരാർ വ്യവസ്ഥയിലാണ് അദ്ധ്യായനം നടത്തുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഗവ.ഹയര്‍ സെക്കണ്ടറിയില്‍ എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ടു എച്ച്.എസ്.എസ്.ടി. തസ്തികമാറ്റ നിയമനം വഴി ഡി.പി.സി. ലിസ്റ്റിൽ ഉൾപ്പെടുന്ന ജൂനിയര്‍ അദ്ധ്യാപകർ പ്രമോഷൻ ലഭിച്ചതിന് ശേഷം തുടർച്ചയായി റീലിംങ് ക്വിഷ് ചെയ്യുന്നത് സീനിയർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനെ കാര്യമായി ബാധിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
ഗവ.ഹയര്‍ സെക്കണ്ടറിയില്‍ എച്ച്.എസ്.എസ്.ടി. തസ്തികയിലേയ്ക്ക് 07.01.2021, 02.08.21 എന്നീ തീയതികളിലെ ഉത്തരവുകള്‍ Ad.C3/180537/2020/D.G.E, Ad.C3/180537/2020/DGE പ്രകാരം ഡി.പി.സി. ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ നിന്നും വിവിധ വിഷയങ്ങളിലുളള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം വിഷയത്തില്‍ എത്ര ഒഴിവുകള്‍ നികത്തിയിട്ടില്ലായെന്നും നികത്താത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ഗവ.ഹയര്‍ സെക്കണ്ടറിയില്‍ എച്ച്.എസ്.എസ്.ടി. തസ്തികയിലേയ്ക്കുള്ള പ്രമോഷനായി ഡി.പി.സി. ലിസ്റ്റില്‍ ഉയര്‍ന്ന സീനിയോറിറ്റി ഉണ്ടായിട്ടും വിവിധ ഉത്തരവുകള്‍ പ്രകാരം പ്രമോഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട അദ്ധ്യാപകരുടെ വിവരം വിഷയാടിസ്ഥാനത്തില്‍ നല്‍കുമോ; ഇവര്‍ ഒഴിവാക്കപ്പെട്ടത് മൂലമുണ്ടായ ഒഴിവുകള്‍ നികത്തിയിട്ടില്ലായെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ഇ )
2014-15, 2015-16 അദ്ധ്യായന വർഷങ്ങളിൽ ആരംഭിച്ചതും മതിയായ കുട്ടികൾ ഇല്ലാത്തതിനാൽ തസ്തിക സൃഷ്ടിച്ചിട്ടില്ലാത്തതുമായ ഗവ. ഹയര്‍ സെക്കണ്ടറി ബാച്ചുകളുടെ തസ്തിക സൃഷ്ടിക്കൽ നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത ബാച്ചുകളിലെ 2019 -20, 2020-21 അദ്ധ്യായന വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ബാച്ച് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
3253.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ യു.പി.എസ്.എ. തസ്തികയിൽ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
നിലവിലുള്ള ഒഴിവുകള്‍ ഏതൊക്കെ സ്കൂളുകളില്‍ ആണെന്ന് അറിയിക്കാമോ?
3254.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡ‍ഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യു.പി., എച്ച്.എസ്. സ്കൂളുകളില്‍ നിലവില്‍ എത്ര കായികാധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
സ്കൂളുകളില്‍ കായികാധ്യാപക തസ്തികകള്‍ നിര്‍ണയിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
3255.
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലിക്ക് നിരോധനമേർപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തതാണ് നോക്കുകൂലിയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കിടയാക്കുന്നതെന്ന ഹൈക്കോടതിയുടെ വിമർശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ​അടിസ്ഥാനത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഹെഡ് ലോഡ് വർക്കേഴ്സ് നിയമം കാര്യക്ഷമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിയമം കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
3256.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലി തടയാന്‍ നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടോ എന്നും എങ്കില്‍ അത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
3257.
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ പ്രസ്തുത പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
തൊഴില്‍ പോര്‍ട്ടല്‍ തയ്യാറാക്കിയത് ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിദേശത്തെ തൊഴില്‍ സാദ്ധ്യത വിശദമാക്കുമോ;
( ഡി )
ഒ.ഡി.ഇ.പി.സി. യുടെ പ്രവര്‍ത്തനം പ്രസ്തുത പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോ; വിദേശത്ത് ഇന്ത്യാക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് പോര്‍ട്ടല്‍ സഹായകമാകുമോ; വ്യക്തമാക്കുമോ?
3258.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന നെെപുണ്യ വികസന മിഷന് (കെ.എ.എസ്.ഇ) കീഴിലെ കൗശല്‍ കേന്ദ്രയുടെ ഒരു സെന്റര്‍ കാട്ടാക്കടയില്‍ ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത വിഷയത്തിന്‍മേല്‍ സ്വീകരിച്ച തുടര്‍നടപടി സംബന്ധിച്ച് വിശദമാക്കാമോ?
3259.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം വിഭാഗത്തിലുളള തൊഴിലാളികള്‍ക്കാണ് നിലവില്‍ ക്ഷേമനിധി ഉളളതെന്ന് വിശദമാക്കുമോ;
( ബി )
ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായി ആനുകൂല്യങ്ങള്‍ വിതരണം നടത്തുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
3260.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായവർക്ക് കോവിഡ് പ്രതിസന്ധി മൂലം മസ്റ്ററിംഗ് നടത്താൻ കഴിയാത്തതിനാൽ പെൻഷൻ മുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം പെൻഷൻ മുടങ്ങിയവർക്ക് മസ്റ്ററിംഗ് നടത്തി തുടർന്ന് പെൻഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3261.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ സേവന ലക്ഷ്യവുമായി പ്രവര്‍ത്തിയ്ക്കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍, കമ്മീഷനുകള്‍, അതോറിറ്റികള്‍ എന്നിവ സംയോജിപ്പിക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് സംയോജിപ്പിക്കാന്‍ ഉദ്ദേശിയ്ക്കുന്നത്?
3262.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി തൊഴില്‍ നഷ്ടം നേരിട്ട പാലാ മണ്ഡലത്തിലെ സ്കൂളുകളിലെ പാചക തൊഴിലാളികളെ സഹായിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
3263.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലമുളള പ്രതിസന്ധിയാല്‍ അസംഘടിത മേഖലയില്‍ പ്രവർത്തിക്കുന്ന നിരവധി തൊഴിലാളികൾ ആത്മഹത്യ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ജോലി ചെയ്തിരുന്ന ഒന്‍പതോളം തൊഴിലാളികൾ ഇതിനോടകം ആത്മഹത്യ ചെയ്തു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുമോ;
( സി )
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വായ്പ സംബന്ധിച്ച് ഇളവുകൾ നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ലോക്‌‍ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് നടപ്പാക്കാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?
3264.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂട്ടിപ്പോയ പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ഉല്‍സവബത്ത ലഭ്യമാക്കുന്നതിന് തൊഴില്‍ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കുമോ;
( ബി )
ഇവര്‍ക്ക് ധനസഹായമായി ഓണത്തിന് ലഭിച്ചിരുന്ന ഉല്‍സവബത്ത നൽകിയെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
3265.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ ജോലി ചെയ്തിരുന്ന എത്ര തൊഴിലാളികൾ ആത്മഹത്യ ചെയ്തു എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിലെ തൊഴിലാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ വിശദമാക്കാമോ?
3266.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളിൽ നിന്നും പിരിച്ചെടുക്കുന്ന പ്രൊവിഡന്റ് ഫണ്ട് കൃത്യമായി തോട്ടം ഉടമകൾ ഒടുക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എന്ത് സംവിധാനമാണ് നിലവിലുള്ളത്; വിശദമാക്കാമോ;
( ബി )
കൃത്യമായി പ്രൊവിഡന്റ് ഫണ്ട് ഒടുക്കാത്ത ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇരുപത് വർഷമായി പീരുമേട്ടിൽ പൂട്ടികിടക്കുന്ന തേയിലത്തോട്ടങ്ങൾ തുറക്കുവാൻ വേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ഡി )
ശോചനീയ അവസ്ഥയിലായ തോട്ടം തൊഴിലാളികളുടെ ലയങ്ങൾ പുതുക്കിപ്പണിയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
3267.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ ഏതെല്ലാം ആശുപത്രികളാണ് ഇ.എസ്.ഐ. കോർപ്പറേഷനിൽ എം.പാനല്‍ ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കൂടുതൽ ആശുപത്രികൾ എം.പാനൽ ചെയ്യാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
ഇ.എസ്.ഐ. സ്കീമിൽ എം. പാനൽ ചെയ്ത് ചികിത്സ നൽകുന്നതിന് പ്രധാനപ്പെട്ട ആശുപത്രികൾ വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3268.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ചിറ്റിശ്ശേരി നിവാസിയും ഓട്ട് കമ്പനി തൊഴിലാളിയുമായ പി. ചന്ദ്രമോഹന്‍ദാസ് ഇ.എസ്.ഐ വഴി 28.10.2019 മുതല്‍ പെരിറ്റോണിയല്‍ ഡയാലിസീസ് നടത്തി വരുന്ന ടിയാന് 7.5 ശതമാനത്തിന്റെ ഫ്ലൂയിഡ് ഇ.എസ്.ഐ. ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ തുക അനുവദിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മരുന്നിനായി മാസം അമ്പതിനായിരം രൂപ ചെലവ് വരുന്ന ചന്ദ്രമോഹന്‍ ദാസിന് ജീവന്‍ നിലനിര്‍ത്തുന്നതിനായി പെരിറ്റോണിയല്‍ ഡയാലിസീസിന്റെ 7.5 ശതമാനത്തിന്റെ ഫ്ളൂയ്ഡ് ഇ.എസ്.ഐ. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ടിയാന്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിലെ ബില്‍ തുക അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3269.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടില്‍ അനുവദിച്ച ഇ.എസ്.ഐ. ഡിസ്പെന്‍സറിയുടെ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചശേഷം ഡിസ്പെന്‍സറി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( സി )
ഈ ഡിസ്പെന്‍സറി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3270.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിനിമം വേജ് ആക്ട്, ഷോപ്പ് ആക്ട് പ്രകാരമുളള നിയമ ലംഘനങ്ങള്‍ക്ക് പിഴത്തുക വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരമുളള നിയമ ലംഘനങ്ങള്‍ക്കുളള പിഴതുക 500 രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കാമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
3271.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂരിലെ നിർദ്ദിഷ്ട കൺസ്ട്രക്ഷൻ അക്കാദമി സംബന്ധിച്ച ഭേദഗതി വരുത്തിയ ഡി.പി.ആർ. ന് അംഗീകാരം നൽകിയിട്ടുണ്ടോ;
( ബി )
ഡി.പി.ആർ-ൽ ഭേദഗതി വരുത്തുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ ഇതിനകം ഭേദഗതികൾ വരുത്തിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
കൺസ്ട്രക്ഷൻ അക്കാദമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് ഈ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
ചാത്തന്നൂരിലെ കൺസ്ട്രക്ഷൻ അക്കാദമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്നും ഉണ്ടെങ്കിൽ അവ എന്തെല്ലാമെന്നും അറിയിക്കാമോ?
3272.
ശ്രീ. എം. എം. മണി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാനത്ത് കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒറ്റപ്പെട്ട സംഭവങ്ങള്‍ അംഗീകൃത ട്രേഡ് യൂണിയനുകളുടെ അറിവോടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
നോക്കുകൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ട്രേ‍ഡ് യൂണിയനുകള്‍ അവരുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് സംബന്ധിച്ച് എത്ര പരാതികളാണ് തൊഴില്‍ വകുപ്പിന് ലഭിച്ചത്; വര്‍ഷം, ജില്ല തിരിച്ച് അവയുടെ എണ്ണം എന്നിവ വ്യക്തമാക്കുമോ?
3273.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങോം ഗവൺമെന്റ് ഐ.ടി.ഐ. യുടെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി അൻപത്തി രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്നതിന് എന്തെങ്കിലും തടസ്സം നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ തടസ്സമെന്താണ് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത എസ്റ്റിമേറ്റിന് പുതിയ ഭരണാനുമതി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( ഡി )
ഐ.ടി.ഐ. യുടെ കെട്ടിടനിർമ്മാണത്തിന് ആദ്യം എത്ര രൂപയുടെ ഭരണാനുമതി ലഭിച്ചു; അതിൽ എത്ര രൂപ ചെലവഴിച്ചു; ബാക്കിയുള്ള തുക എത്ര എന്നും അറിയിക്കാമോ;
( ഇ )
പൊതുമരാമത്ത് വകുപ്പിൽ ഡെപ്പോസിറ്റ് വര്‍ക്കായിട്ടാണോ ഇത് നടപ്പിലാക്കിയത് എന്ന് വിശദമാക്കാമോ?
3274.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ ചിത്തിരപുരം ഐ.ടി.ഐ. യുടെ പുതിയ കെട്ടിടം പണിയുന്നതിനുളള സ്ഥലത്തിന്റെ ബി.ടി.ആർ. സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3275.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും ഐ.ടി.ഐ. കളില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പരിശീലന പദ്ധതി നിലവിലുണ്ടോ;
( ബി )
സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി നടപ്പിലാക്കിയിരുന്ന മിക്ക സ്ഥാപനങ്ങളിലും ഈ പദ്ധതി നിര്‍ത്തലാക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ;
( സി )
നിലവില്‍ ഈ പദ്ധതി പ്രകാരം പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും ഈ കോഴ്സുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?
3276.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ഗവണ്മെന്റ് ഐ.റ്റി.ഐ. ഇല്ലാത്ത പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഒരു ഐ.റ്റി.ഐ. ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഐ.എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗിച്ച് പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3277.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതിര്‍ന്ന പൗരന്‍മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ ഡാറ്റാ ബാങ്ക് സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികളാണ് എംപ്ലോയ്‍മെന്റ് ഡയറക്ടര്‍ മുഖേന നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ആയതിലേക്ക് ഇന്നേവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
3278.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി എന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് എം.ബി.ബി.എസ്. ബിരുദധാരികൾ ഉൾപ്പെടെ പ്രൊഫഷണൽ ബിരുദധാരികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
എംപ്ലോയ് മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റർ ചെയ്ത പ്രൊഫഷണൽ ബിരുദധാരികളുടെ കണക്ക് ലഭ്യമാണോ; എങ്കിൽ ആയത് ലഭ്യമാക്കുമോ?
3279.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ ആരംഭിക്കുന്ന കൗശല്‍ കേന്ദ്രയില്‍ ക്ലാസ്സുകള്‍ എന്നുമുതല്‍ ആരംഭിക്കാനാവും എന്ന് അറിയിക്കാമോ;
( ബി )
ഈ സ്ഥാപനത്തിന്റെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രാരംഭത്തില്‍ ഈ സ്ഥാപനത്തില്‍ ഏതൊക്കെ കോഴ്സുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.