STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2770.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. പി. ടി. തോമസ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്ത ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും സർവ്വീസില്‍ തിരിച്ചെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇവരെ സസ്‌പെൻഡ് ചെയ്യാനുണ്ടായ സാഹചര്യവും ആ സാഹചര്യത്തിൽ ഇപ്പോൾ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസർമാര്‍ വനം കൊള്ളയ്ക്ക് കൂട്ട് നിന്നുവെന്ന് തെളിഞ്ഞിട്ടും അവരെ തിരിച്ചെടുക്കാനുള്ള കാരണം വിശദമാക്കാമോ;
( ഡി )
കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ബാധിക്കുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2771.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെ റിസര്‍ച്ച് സെന്ററുകളിലെയും, ജൈവവൈവിധ്യവും ടാക്സോണമിയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ ഭാഗമായിട്ടുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പിന്റെ അനുമതി നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഇത് ലഭിക്കുന്നതിനുളള സമയദൈര്‍ഘ്യം എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
വനങ്ങളുടെ സംരക്ഷിത മേഖലയിലേക്ക് ഗവേഷണത്തിന് അനുമതി നല്‍കുന്നതിനുളള മാനദണ്ഡം വിശദമാക്കാമോ;
( സി )
നിശ്ചിത സമയപരിധിയ്ക്കുളളില്‍ തീര്‍ക്കേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വനം വകുപ്പിന്റെ അനുമതി ലഭിക്കാന്‍ വൈകുന്നതുമൂലം നീണ്ടുപോകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ നിശ്ചിത സമയപരിധിക്കുളളില്‍ പൂര്‍ത്തീകരിക്കേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്‌തുത അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിനുളള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2772.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിൽ നിന്ന് മരം മുറിച്ച കേസിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേരള സർക്കാരിൽ നിന്നും വിശദീകരണം തേടുകയുണ്ടായോ;
( ബി )
ഈ വിശദീകരണം സമർപ്പിക്കുന്നതിന് ട്രൈബ്യൂണൽ അനുവദിച്ച സമയപരിധി എന്നു വരെ ആയിരുന്നുവെന്ന് വെളിപ്പെടുത്താമോ;
( സി )
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹരിത ട്രൈബ്യൂണല്‍ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും മരംമുറി പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കി എന്ന് പ്രാഥമികമായി വിലയിരുത്തുകയുമുണ്ടായോ;
( ഡി )
ട്രൈബ്യൂണൽ ആവശ്യപ്പെട്ടത് പ്രകാരമുള്ള വിശദീകരണം ഇതിനോടകം നൽകിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാകുമോ?
2773.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനവൽക്കരണ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് വനം വകുപ്പ് നൽകുന്ന സഹായങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
2774.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഉണ്ടാവുന്ന കാട്ടുതീ ഭൂരിപക്ഷവും മനുഷ്യനിർമ്മിതമാണെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കിൽ ഇപ്രകാരം കാട്ടുതീ ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
കാട്ടുതീ സൃഷ്ടിച്ചതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ എത്ര പേർക്കെതിരെ കേസെടുത്തിട്ടുണ്ട്; ഇതിൽ എത്ര പേർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
2775.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥാപനങ്ങളിലെ വനവല്‍ക്കരണ പദ്ധതിയുടെ വിശദാംശം നൽകുമോ; ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണ് എന്ന് അറിയിക്കുമോ;
( ബി )
വിദ്യാവനം പദ്ധതിയുമായി നിലവില്‍ എത്ര വിദ്യാലയങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്; എത്ര വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്; അറിയിക്കുമോ;
( സി )
പ്രസ്‌തുത പദ്ധതിക്കായി ഓരോ വിദ്യാലയവും ചെലവഴിക്കേണ്ട തുക എത്ര; ജില്ല തിരിച്ച് വിശദമാക്കുമോ;
( ഡി )
പാലക്കാട് സില്‍വി കള്‍ച്ചറല്‍ യൂണിറ്റ് നടപ്പിലാക്കിയിട്ടുളള നഗരവനം പദ്ധതി പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ; നിലവില്‍ നടപ്പാക്കിയിട്ടുളള നഗര വനങ്ങള്‍ ഏതെല്ലാമാണെന്നും അവയുടെ സംരക്ഷണം എപ്രകാരമാണെന്നും വ്യക്തമാക്കുമോ?
2776.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക വനങ്ങളുടെ പരിപാലനത്തിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
വനാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലേക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വനപ്രദേശങ്ങളിന്മേലുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2777.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിലെ ജനവാസം ഇല്ലാത്ത മേഖലകളില്‍ കണ്ടല്‍ക്കാട് വച്ച് പിടിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജനജീവിതത്തെ ബാധിക്കാത്ത തരിശു പ്രദേശങ്ങളില്‍ മാത്രം ഇത്തരം പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
2778.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ കണ്ടല്‍ക്കാടുകള്‍ എവിടെയല്ലാമാണ് ഉള്ളതെന്ന് മണ്ഡലങ്ങള്‍ തിരിച്ചു വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും നടപ്പിലാക്കിയ പദ്ധതികള്‍ എതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ;
( ഡി )
മേല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഴീക്കോട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2779.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ വനമേഖലയോട് ചേർന്ന് താമസിക്കുന്നവര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന കാര്യത്തിൽ വനം വകുപ്പിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇത്തരം തടസ്സങ്ങൾ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2780.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റാന്നി നിയോജകമണ്ഡലത്തിൽ റവന്യൂ - വനം വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലുള്ള വനാതിർത്തി നിർണ്ണയ സർവ്വേ പൂർത്തിയാകാത്തതിനാൽ പ്രദേശത്തെ കർഷകർക്കും തലമുറകളായി താമസിച്ച് വരുന്ന കൈവശാവകാശികൾക്കും അർഹതപ്പെട്ട പട്ടയം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഏയ്ഞ്ചൽ വാലി അതിർത്തി നിർണ്ണയം പൂർത്തിയാക്കുവാനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( സി )
റാന്നി നിയോജകമണ്ഡലത്തിൽ വനാതിർത്തി നിർണ്ണയ സർവ്വേ പൂർത്തിയായ പ്രദേശങ്ങൾ, പൂർത്തിയാക്കാനുള്ള പ്രദേശങ്ങൾ എന്നിവ പട്ടികയായി നൽകാമോ;
( ഡി )
വനാതിർത്തി നിർണയ സർവ്വേ പൂർത്തിയാകുന്നതുവരെ റവന്യു- വനം വകുപ്പുകളുടെ സംയുക്ത ഉദ്യോഗസ്ഥതല സ്ഥിരം സമിതിയെ ( Special Survey Task Force ) നിയോഗിക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
2781.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനപ്രദേശങ്ങളില്‍ വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിലെ വനനിയമ പ്രകാരം വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ 1961 ലെ കേരള വനനിയമം സെക്ഷന്‍ 27ല്‍ ഭേദഗതി വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ? വിശദമാക്കാമോ;
( സി )
നിലവില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യം നീക്കംചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ?
2782.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ രൂപീകരിക്കുമ്പോൾ ഉൾപ്പെടുന്ന ജനസാന്ദ്രത കൂടിയ മേഖലകളെ ഒഴിവാക്കുന്നതിനുള്ള കേരളത്തിന്റെ നിർദ്ദേശത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2783.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയോട് ചേര്‍ന്ന് കൃഷിഭൂമി കൈവശമുളള കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വനഭൂമിയോട് ചേര്‍ന്നതും നിയമാനുസൃതം രേഖകളുമുള്ള ഭൂമിയില്‍ പ്രസ്തുത കര്‍ഷകര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നതിനായി ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2784.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയ്ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ-വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി കൈവശക്കാരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരം തയ്യാറാക്കിയ പട്ടിക കേന്ദ്രാനുമതിക്ക് അയച്ചിട്ടുണ്ടോ; എങ്കില്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; ഈ വിഷയത്തിൽ സ്വീകരിച്ച തുടർ നടപടികൾ വിശദീകരിക്കാമോ;
( സി )
01.01.1977ന് മുമ്പ് വനഭൂമി കയ്യേറിയതാണെന്ന് സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; അർഹതപ്പെടാത്തവർ പട്ടയ ലിസ്റ്റിൽ കടന്നുകൂടിയെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2785.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യവനവല്‍ക്കരണത്തിന്റെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി നടുന്ന വൃക്ഷതൈകള്‍ പരിപാലിക്കുന്നതിന് നിലവില്‍ എന്ത് സംവിധാനമാണ് ഉള്ളത് എന്ന് വിശദമാക്കാമോ ?
2786.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറ്റ്യാടി മണ്ഡലത്തില്‍ സാമൂഹ്യവനവത്കരണം പദ്ധതി എത്ര വിസ്തൃതിയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഏതൊക്കെ പ്രദേശങ്ങളിലാണ് നടപ്പിലാക്കിയതെന്ന് അറിയിക്കാമോ;
( സി )
ഈ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2787.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യവനവല്‍ക്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളും ചെലവാക്കിയ തുകയും എത്രത്തോളം വനവല്‍ക്കരണം നടത്തി എന്നതും സംബന്ധിച്ച കണക്ക് വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഈ കാലയളവില്‍ പ്രസ്തുത വനല്‍ക്കരണപ്രവര്‍ത്തനം നടത്താതെ കോണ്‍ട്രാക്റ്റര്‍മാര്‍ വഴി സര്‍ക്കാരിന്റെ പണം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച എത്ര പരാതികള്‍ ഓരോവർഷവും ലഭ്യമായി; അതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെ; വിശദാംശം നൽകുമോ;
( സി )
ഇപ്രകാരം നഷ്ടപ്പെട്ട ധനം വീണ്ടെടുത്തതെത്ര; വിശദാംശം ലഭ്യമാക്കുമോ?
2788.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവുകള്‍ സംരക്ഷിക്കുന്നതിനായി സോഷ്യല്‍ ഫോറസ്ട്രി വഴി നടത്തി വരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ ഏതെല്ലാം കാവുകളാണ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും കാവുകള്‍ സംരക്ഷിക്കുന്നതിനായി 2020-21 വര്‍ഷത്തില്‍ അപേക്ഷ ലഭിച്ചിരുന്നോ; വിശദാംശം നൽകാമോ?
2789.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക വനവത്ക്കരണത്തിന്റെ ഭാഗമായി ചാത്തന്നൂർ മണ്ഡലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമോ?
2790.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവും കുളവും പദ്ധതിയിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് ഫണ്ട് നൽകിയതെന്ന് വിശദമാക്കാമോ;
( ബി )
2016 മുതൽ 2021 മാർച്ച് വരെ ഓരോ സ്ഥലത്തും അനുവദിച്ച തുകയും, പേരു വിവരവും വ്യക്തമാക്കാമോ?
2791.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സ്കൂളുകളിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി സ്കൂളുകളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2792.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രീന്‍ ഇന്ത്യ മിഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം എന്താണ് എന്ന് അറിയിക്കുമോ; സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
രണ്ട് മഹാപ്രളയമുണ്ടായിട്ടും കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഈ ഫണ്ട് സംസ്ഥാനത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടോ; എങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ; ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ?
2793.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള വനപ്രദേശങ്ങളുടെ പട്ടികയില്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം വനപ്രദേശങ്ങളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്നും വെളിപ്പെടുത്തുമോ;
( ബി )
ഈ മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യത്തെ ചെറുക്കുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ വിശദമാക്കാമോ;
( സി )
ഇത്തരം വനമേഖലയിലെ ആദിവാസി കോളനികളില്‍ വന സംരക്ഷണ സമിതികള്‍ മുഖേന പ്രത്യേക വികസന പാക്കേജ് നടപ്പാക്കാന്‍ വനം വകുപ്പിന് സാധിക്കുമോ; മാവോയിസ്റ്റ് സാന്നിദ്ധ്യം പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര ഫണ്ട് ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകള്‍ക്ക് കീഴില്‍ സുരക്ഷാ ഭീഷണിയുള്ള വനം വകുപ്പ് ജീവനക്കാര്‍ക്ക് പോലീസ് സേനയിലെ പോലെ പ്രത്യേക സംരക്ഷണ പാക്കേജ് പരിഗണിക്കുന്നതിന് സന്നദ്ധമാകുമോ എന്ന് അറിയിക്കുമോ;
( ഇ )
ഇത്തരം മേഖലകള്‍ പ്രത്യേകമായി പരിഗണിച്ച് താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് ഓരോ മാസവും ഇരുപത് ദിവസത്തെ മസ്റ്റര്‍ റോള്‍ എങ്കിലും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കുമോ?
2794.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊളളയും കാട്ടുതീയും മറ്റും തടയുന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അകമല, പൂങ്ങോട് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പുന:സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇതിനായി വകുപ്പ് തലത്തില്‍ ഏതെങ്കിലും കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കില്‍ ആയതിനുളള നടപടി സ്വീകരിക്കാമോ?
2795.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വനം വകുപ്പ് മുന്‍കൈ എടുത്തുകൊണ്ട് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഇതിലേക്ക് സ്വദേശികളെയും വിദേശികളെയും ആകര്‍ഷിക്കാന്‍ സഞ്ചാരികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2796.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക വഴി എത്ര പേരെയാണ് ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നും ഏതെല്ലം തസ്തികകളിലാണ് സ്ഥിരപ്പെടുത്തല്‍ നടത്തിയിട്ടുള്ളതെന്നും അതിനായി സ്വീകരിച്ചിട്ടുള്ള മാനദണ്ഡം എന്തെന്നും വെളിപ്പെടുത്തുമോ?
2797.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വനം വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കമ്പമലയിലെ തോട്ടത്തില്‍ എത്ര സ്ഥിരം തൊഴിലാളികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഈ തോട്ടത്തില്‍ എത്ര താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്തു വരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
താല്‍ക്കാലിക വ്യവസ്ഥയില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്തു വരുന്ന എത്ര തൊഴിലാളികള്‍ ഈ തോട്ടത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സേവന-വേതന വ്യവസ്ഥകള്‍ വ്യക്തമാക്കാമോ?
2798.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിലെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ നിയമനങ്ങള്‍ക്ക് ജില്ലാതല നിയമന ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ; എല്ലാ തസ്തികകളിലും ഇത് പാലിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ നിയമനവുമായി/പ്രമോഷനുമായി ബന്ധപ്പെട്ട് പ്രസ്തുത ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി എപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2799.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ വനമേഖലയുടെ വിസ്‌തൃതി എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
എല്ലാ ജില്ലകളിലും ഫോറസ്റ്റ് സ്റ്റേഷനുകൾ ഉണ്ടോയെന്ന് വ്യക്തമാക്കാമോ?
2800.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ വലിയകുളത്തിനു സമീപം രണ്ട് മരങ്ങൾ മുറിക്കുന്നതിന് ചെങ്കൽ പഞ്ചായത്ത് നൽകിയ കത്തിന്മേ‍ൽ വാല്യൂവേഷൻ നടപടി പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
നഗരസഭ-പഞ്ചായത്തുകളിൽ നിന്നും മരങ്ങൾ മുറിക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൽ അനുമതിയ്ക്ക് വരുന്ന കത്തുകളിന്മേൽ യഥാസമയം നടപടി പൂർത്തീകരിക്കുന്നതിനു കാലതാമസം വരുന്നതിന്റെ കാരണം വിശദമാക്കാമോ?
2801.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇക്കോ ടൂറിസം പ്രോജക്ടുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പുതിയ ഇക്കോ ടൂറിസം പ്രോജക്ടുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഇക്കോ ടൂറിസം പ്രോജക്ടുകളുടെ നടത്തിപ്പിനായി ഇക്കോ ഡെവലപ്മെന്റ് കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
2802.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് നിലവിൽ തടസ്സങ്ങൾ ഉണ്ടോ;
( ബി )
ഇത്തരം പ്രദേശങ്ങളിൽ മരം മുറിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
2803.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ വനഭൂമിയില്‍ കൃഷി ചെയ്തുവെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസികളും മറ്റും താമസിക്കുന്ന സ്ഥലത്തെ കൃഷി ദേഹണ്ഡങ്ങള്‍ വെട്ടി നശിപ്പിച്ചതായും, കാര്‍ഷിക ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്ന പുര തീയിട്ട് നശിപ്പിച്ചതായുമുളള പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയോ കൃഷിക്കാര്‍ക്കെതിരെയോ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2804.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴില്‍ കാവുകളുടെ സംരക്ഷണത്തിന് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്നും, ആയതിനുള്ള ധനസഹായങ്ങളും വിശദീകരിക്കാമോ;
( ബി )
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ധനസഹായം അനുവദിച്ച കാവുകളുടെ പേരും തുകയും വെളിപ്പെടുത്താമോ; പ്രസ്തുത മണ്ഡലത്തില്‍ 2021 വര്‍ഷത്തില്‍ ലഭിച്ച അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2805.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം പുനരധിവാസമേഖലയിലും ജനവാസ കേന്ദ്രങ്ങളിലും വന്യജീവി ശല്യം തടയുന്നതിന് ആനമതില്‍ നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മതിലിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ മതിലിന്റെ നിര്‍മ്മാണം നടത്തുന്നതിനുള്ള എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത മേഖലയില്‍ ആനമതില്‍ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണ് തടസ്സങ്ങള്‍; ആയത് പരിഹരിച്ച് മതിലിന്റെ പൂര്‍ത്തീകരണം നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2806.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വെടി വച്ച് കൊല്ലുന്ന കാട്ടു പന്നികളെ കുഴിച്ച് മൂടുന്നതിനു പകരം മൂല്യ വർദ്ധിത ഉൽപന്നങ്ങളാക്കി വിപണനം ചെയ്യുന്ന സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ എന്ന് വ്യക്തമാക്കുമോ?
2807.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണംമൂലം കൃഷി നശിക്കുന്നതിന് കർഷകർക്ക് നല്‍കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
2808.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ നിരവധി കൃഷിസ്ഥലങ്ങളിൽ വന്യജീവികളുടെ ശല്യം രൂക്ഷമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ ആക്രമണത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
2809.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗശല്യം രൂക്ഷമായ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ വനമേഖലകളില്‍ ഫെന്‍സിംഗും മറ്റ് പ്രതിരോധ നടപടികളും പൂർത്തീകരിക്കാത്ത ഭാഗങ്ങളില്‍ അവ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത മണ്ഡലത്തിൽ വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുമോ എന്നറിയിക്കുമോ;
( സി )
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമോ എന്ന് വ്യക്തമാക്കുമോ?
2810.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ ലൈസന്‍സുള്ള തോക്ക് കൈവശമുള്ള കര്‍ഷകരുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ടോ; വിവരം നല്‍കാമോ;
( ബി )
കാട്ടുപന്നിയെ വെടിവെക്കാന്‍ പ്രസ്തുത ഡിവിഷനില്‍ വനം വകുപ്പ് അനുമതി നല്‍കിയ കര്‍ഷകരുടെ പേര്, വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
2021 ഒക്ടോബര്‍ 2 വരെ കൃഷി നാശം വരുത്തിയ എത്ര കാട്ടുപന്നികളെ പ്രസ്തുത ഡിവിഷനുകളില്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് റേഞ്ച് ഫോറസ്റ്റ് ആഫീസ് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ഡി )
കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്ന കര്‍ഷകര്‍ക്ക് വനം വകുപ്പ് പാരിതോഷികം നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
2811.
ശ്രീ. എം. എം. മണി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വ്യത്യസ്ത മേഖലകളിലെ വിദഗ്‌ദ്ധര്‍ തുടങ്ങിയവരുടെ അഭിപ്രായം ആരാഞ്ഞ് ഫലപ്രദമായ വന്യമൃഗാക്രമണ ലഘൂകരണ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
വന്യജീവികളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തി അവ നാട്ടിലിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സീകരിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
കിഫ്ബി ഫണ്ടുപയോഗിച്ചുള്ള വന്യ മൃഗാക്രമണ ലഘൂകരണ പദ്ധതികള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
വനത്തിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കൃഷി സമ്പ്രദായത്തില്‍ യുക്തമായ മാറ്റത്തിന് വനം വകുപ്പ്‌ മുന്‍കൈയ്യെടുക്കുമോയെന്ന് അറിയിക്കുമോ?
2812.
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മലയോര മേഖലകളില്‍ ആളുകള്‍ കാട്ടാനകളുടെ ആക്രമണത്തെ തുടര്‍ന്നു മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കാട്ടാനകള്‍ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വരുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് ഫലപ്രദമായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?
2813.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വന്യമൃഗശല്യം രൂക്ഷമായ എരുമേലി പഞ്ചായത്തിലെ കാളകെട്ടി പ്രദേശത്ത് സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി പ്രദേശങ്ങളിലെയും മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമല പ്രദേശത്തെയും തകരാറിലായ സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2814.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഗ്രാമപഞ്ചായത്തുകളായ അമ്പൂരി, വെള്ളറട, കള്ളിക്കാട്, ഒറ്റശേഖരമംഗലം എന്നിവിടങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന വാനരശല്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
വാനര ശല്യത്തില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( സി )
വാനരന്മാര്‍ കൃഷി നശിപ്പിക്കുന്നതു മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി വരുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
പാറശ്ശാല നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് തടയാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2815.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നികളെ ശല്യക്കാരായ മൃഗങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാല്‍ ഇവയുടെ വംശവര്‍ദ്ധനവ് തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?
2816.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗശല്യം തടയുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
2817.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ എന്നാണ് അവസാനമായി വന്യജീവി സെന്‍സസ് നടന്നിട്ടുളളതെന്ന് അറിയിക്കുമോ;
( ബി )
അടുത്ത വന്യജീവി സെന്‍സസ് എന്ന് നടക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
വന്യജീവി സെന്‍സസ് പ്രകാരം ഏതെങ്കിലും മൃഗങ്ങളുടെയോ വന്യജീവികളുടെയോ എണ്ണം ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.