 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2521.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
വാഹനങ്ങള്‍ ചാര്‍ജ്
ചെയ്യുന്നതിന് വൈദ്യുതി
പോസ്റ്റുകളില്‍ ചാര്‍ജിംഗ്
പോയിന്റുകള്‍ സ്ഥാപിക്കുന്ന
പദ്ധതിയുടെ വിശദാംശം നല്‍കുമോ?
2522.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജക മണ്ഡലത്തില്‍ വെെദ്യുതി
വകുപ്പ് മുഖേന നടന്നുവരുന്ന
പ്രവൃത്തികള്‍ ഏതൊക്കെ;
ഓരോന്നിന്റെയും നിലവിലെ
സ്ഥിതിയും തുകയും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
2021-22
ൽ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍
ഏതൊക്കെ; പ്രവൃത്തികളുടെ
മുന്‍ഗണനാക്രമത്തിലുളള വിശദാംശം
ലഭ്യമാക്കുമോ?
2523.
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുത
വാഹനങ്ങളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനായി
കണ്‍വര്‍ജന്‍സ് എനര്‍ജി
സര്‍വ്വീസസ് ലിമിറ്റഡുമായി
കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വൈദ്യുത
വാഹനങ്ങളുടെ ചാര്‍ജിംഗിന്
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
2524.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വൈദ്യുതി ബോർഡ് ജീവനക്കാർക്ക്
ശമ്പള പരിഷ്ക്കരണം
നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ
എന്നാണ് നടപ്പാക്കിയത്
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പരിഷ്കരിച്ച
ശമ്പളത്തിൽ നിന്ന് ഒരു മാസത്തെ
വർദ്ധനയ്ക്ക് തുല്യമായ തുക
ഭരണകക്ഷി യൂണിയന്റെ ഫണ്ടിൽ
നിക്ഷേപിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുത
ബോര്‍ഡ് ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ ഉത്തരവിന്റെ സാഹചര്യം
വിശദമാക്കുമോ; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
നിയമാനുസൃതമല്ലാതെ
ഇത്തരം ഉത്തരവ് പുറപ്പെടുവിച്ച
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പിന്
ജീവനക്കാരില്‍ നിന്നും പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പരാതിയിന്മേല്‍
സ്വീകരിച്ച നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
2525.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ സേവനങ്ങള്‍
വാതില്‍പ്പടിയില്‍
ലഭ്യമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഉപഭോക്താക്കള്‍ക്ക്
ഓണ്‍ലെെനിലൂടെ ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്ന സേവനങ്ങള്‍
ഏതെല്ലാമാണ്; സംസ്ഥാനമൊട്ടാകെ
പ്രസ്തുത സേവനം എപ്പോള്‍
ലഭ്യമാക്കാന്‍ കഴിയുമെന്നാണ്
കരുതുന്നത്; വ്യക്തമാക്കുമോ?
2526.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ
നടപ്പാക്കിവരുന്ന പദ്ധതികൾ
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇവയിൽ
ഓരോ പദ്ധതിയുടെയും നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിൽ പുതുതായി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികൾ ഏതെല്ലാമെന്ന്
വിശദമാക്കാമോ?
2527.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
ആസ്ഥാനത്ത് ലഭിച്ച
07.07.2021-ലെ
2687/സി.എം.ഡി./2021 നമ്പര്‍
പരാതിയിന്മേല്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട നടപടികള്‍
സ്വീകരിച്ചിട്ടുളള ഫയലിന്റെ
നമ്പര്‍ ലഭ്യമാക്കാമോ; പ്രസ്തുത
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
2528.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിൻകര
നഗരസഭ പ്രദേശത്ത് വോൾട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനും
പ്രസരണശേഷി
വർദ്ധിപ്പിക്കുന്നതിനും
കെ.എസ്.ഇ.ബി സ്വീകരിക്കുന്ന
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
നഗരസഭ
പ്രദേശത്ത് കെ.എസ്.ഇ.ബി.
പുതിയതായി നടപ്പാക്കാൻ
ഉദ്ദേശിക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ?
2529.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യ്ക്ക്
സ്വന്തമായി ഭൂമിയില്ലാത്ത
സ്ഥലങ്ങളില്‍ സ്വകാര്യ
സംരംഭകരുമായി ചേര്‍ന്ന്
ഇലക്ട്രിക് ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
2530.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ കെ.എസ്.ഇ.ബി. എത്ര
പുതിയ സെക്ഷൻ ഓഫീസുകൾ
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഓരോന്നിനും
സ്വീകരിച്ച മാനദണ്ഡങ്ങൾ
വിശദീകരിക്കാമോ;
(
ബി )
മലപ്പുറം
മണ്ഡലത്തിലെ മഞ്ചേരി സർക്കിൾ
പരിധിയിലുള്ള വള്ളുവമ്പ്രം,
കിഴിശ്ശേരി, മഞ്ചേരി നോർത്ത്
എന്നിവ വിഭജിക്കണമെന്ന
കാലങ്ങളായിട്ടുള്ള ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
പുൽപ്പറ്റ പഞ്ചായത്തിലെ
പൂക്കൊളത്തൂർ കേന്ദ്രമാക്കി
പുതിയ സെക്ഷൻ ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
2531.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ഉപഭോഗവുമായി ബന്ധപ്പെട്ട്
സംസ്ഥാനത്ത് പ്രീ പെയ്ഡ്
സ്മാർട്ട് മീറ്റർ സംവിധാനം
നടപ്പിലാക്കുവാൻ കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഈ
സംവിധാനം മുഖേന വൈദ്യുതി പ്രസരണ
നഷ്ടം എത്രകണ്ട് കുറയ്ക്കാൻ
സാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ; ഈ
സംവിധാനം വരുന്നതോടെ നിലവിലുള്ള
രീതികൾക്ക് എന്തെല്ലാം
മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ഇ.ബി.യ്ക്ക്
ഇതുമൂലം എത്ര വൈദ്യുതി
ലാഭിക്കാൻ സാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ?
2532.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജക മണ്ഡലത്തിലെ തീക്കോയി,
തലനാട് വില്ലേജുകളിലെ മാർമല
ചെറുകിട ജലവൈദ്യുത
പദ്ധതിയ്ക്കായി ഭൂമി
ഏറ്റെടുക്കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി ഭൂമി
ഏറ്റെടുക്കുന്നതിലെ
കാലതാമസത്തിനുളള കാരണം
വ്യക്തമാക്കുമോ;
(
സി )
ഭൂമി
ഏറ്റെടുക്കുന്നതിലെ
നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി
പ്രസ്തുത പദ്ധതി
യാഥാർത്ഥ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2533.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി
ഉയർത്തുന്നതിനായി വൈദ്യുതി
വിതരണ കമ്പനികളുടെ
സ്വകാര്യവൽക്കരണം നടത്തണമെന്ന
കേന്ദ്ര നിർദ്ദേശത്തിന്മേൽ
നയപരമായ തീരുമാനം
എടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശം നൽകാമോ?
2534.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിസിറ്റി
(അമെന്റ്മെന്റ്) ബില്‍ 2021
മുഖേന കേന്ദ്ര സർക്കാർ
നടപ്പാക്കാനുദ്ദേശിക്കുന്ന
ഭേദഗതിയിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
ഡീ
ലെെസന്‍സിംഗിലൂടെ വെെദ്യുതി
മേഖലയുടെ
സ്വകാര്യവല്‍ക്കരണത്തിന് ആക്കം
കൂട്ടുമെന്ന് കരുതപ്പെടുന്ന ഈ
ഭേദഗതി നിര്‍ദ്ദേശത്തെ സംസ്ഥാന
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ഉപഭോക്താക്കള്‍ക്ക് ഇതുമൂലം
കെെവരിയ്ക്കാനാകുന്ന
നേട്ടങ്ങളും ഉണ്ടാകുന്ന
നഷ്ടങ്ങളും എന്തെല്ലാമെന്ന്
വിശദമാക്കുമോ;?
2535.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
മേഖലയിലെ പദ്ധതികള്‍
വിലയിരുത്താന്‍ ജില്ലാതല
സമിതികള്‍ രൂപീകരിക്കുവാന്‍
കേന്ദ്ര സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഇത്തരം പദ്ധതികള്‍
വിലയിരുത്താന്‍ എന്ത്
സംവിധാനമാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
കേന്ദ്ര
പദ്ധതികള്‍ നിലവില്‍ ഏത്
ഏജന്‍സിയാണ് ഏറ്റെടുത്ത്
നടപ്പാക്കുന്നതെന്ന്
വിശദീകരിക്കാമോ??
2536.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബി.പി.എൽ.
വിഭാഗത്തിൽപ്പെട്ട
ഗുണഭോക്താക്കളുടെ ഭവനങ്ങൾ
സൗജന്യമായി റീ വയറിംഗ്
നടത്തുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
ഗുണഭോക്താക്കൾക്ക് ആനുകൂല്യം
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
2537.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂര്‍
നിയോജക മണ്ഡലത്തില്‍ നിലാവ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
2538.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജക മണ്ഡലത്തില്‍ ദ്യുതി
പദ്ധതിയുടെ കീഴില്‍ നടപ്പാക്കി
വരുന്ന പ്രവൃത്തികൾ
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
ബി )
നിലാവ്
പദ്ധതി പ്രസ്തുത മണ്ഡലത്തില്‍
ഏതൊക്കെ ഗ്രാമപഞ്ചായത്തുകളില്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2539.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജക മണ്ഡലത്തില്‍ 2016
മുതല്‍ 2021 വരെ വെെദ്യുതി
വകുപ്പ് മുഖേന
നടപ്പിലാക്കിയിട്ടുളള
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2540.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
കാലയളവിൽ കൽപ്പറ്റ നിയോജക
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
2021-22
ൽ കൽപ്പറ്റ മണ്ഡലത്തില്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2541.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലാവ്
പദ്ധതി മുഖേന കൈവരിച്ച
നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2542.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
സൗര പദ്ധതി പ്രകാരം
സംസ്ഥാനത്തൊട്ടാകെ എത്ര
പുരപ്പുറങ്ങളില്‍ സൗരനിലയങ്ങള്‍
നിര്‍മ്മിക്കാന്‍ അപേക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
എത്ര
ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി
പ്രകാരം സൗരനിലയങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
എത്ര
മെഗാവാട്ട് വൈദ്യുതിയാണ്
ഇതിലൂടെ അധികമായി
കെ.എസ്.ഇ.ബി.യ്ക്ക്
ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
(
ഡി )
വാമനപുരം
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയിലേയ്ക്ക് എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
(
ഇ )
ആയതിന്
കെ.എസ്.ഇ.ബി. എത്ര രൂപയാണ്
സബ്സിഡി ഇനത്തില്‍
നല്‍കുന്നതെന്ന് വിശദമാക്കാമോ?
2543.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുജനങ്ങള്‍ക്കും
ഉപഭോക്താക്കള്‍ക്കും
കെ.എസ്.ഇ.ബി.എല്‍. നല്‍കുന്ന
എല്ലാ സേവനങ്ങളും വീട്ടുപടിക്കൽ
എന്ന പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ;
(
ബി )
കേരളത്തില്‍
നടപ്പാക്കുന്ന കേന്ദ്ര
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട
ഊര്‍ജ്ജമേഖല പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2544.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ യു.ജി.ലൈനുകള്‍
സ്ഥാപിക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
നൂറനാട്
പടനിലം ക്ഷേത്രം, ചുനക്കര
മഹാദേവര്‍ ക്ഷേത്രം
എന്നിവിടങ്ങളില്‍ യു.ജി.ലൈന്‍
സ്ഥാപിക്കുവാന്‍ ആവശ്യമായ തുക
വൈദ്യുതി വകുപ്പില്‍ നിന്ന്
അനുവദിക്കുമോ;
(
സി )
പ്രസ്തുത
സ്ഥലങ്ങളില്‍ യു.ജി. ലൈന്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2545.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-21
കാലയളവിൽ വടക്കാഞ്ചേരി
മണ്ഡലത്തിൽ വൈദ്യുതി വകുപ്പ്
നടപ്പിലാക്കിയ നിലാവ്
പദ്ധതിയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം മണ്ഡലത്തിൽ എത്ര
സ്ട്രീറ്റ് ലൈറ്റുകളാണ്
സ്ഥാപിച്ചതെന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പദ്ധതിയുടെ
നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
2546.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
നിയോജക മണ്ഡലത്തിൽ നിലാവ്
പദ്ധതിയിൽ എത്ര സ്ട്രീറ്റ്
ലൈറ്റുകൾ സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ അവസ്ഥ
എന്താണെന്നും എന്നത്തേക്ക്
പൂർത്തീകരിക്കാൻ
സാധിക്കുമെന്നും വിശദമാക്കാമോ?
2547.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചെമ്പുകടവ്
II പദ്ധതിയ്ക്കായി
ഏറ്റെടുക്കുന്ന ഭൂമിക്ക് ഇനിയും
നഷ്ടപരിഹാരത്തുക
ലഭിക്കാത്തവരുണ്ടോയെന്ന്
വ്യക്തമാക്കുമോ; എങ്കില്‍
കാരണം അറിയിക്കുമോ;
(
ബി )
അടിയന്തരമായി
നഷ്ടപരിഹാരം നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2548.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
വി ജോയി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കുന്ന വെെദ്യുതിരംഗത്തെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പദ്ധതിയുടെയും വിശദാംശങ്ങളും
പദ്ധതി ചെലവിലെ കേന്ദ്ര-സംസ്ഥാന
വിഹിതവും വിശദമാക്കുമോ;
കേന്ദ്രം പ്രഖ്യാപിച്ച വിഹിതം
ലഭിയ്ക്കാത്ത സാഹചര്യമുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
കഴിഞ്ഞ
അഞ്ച് വര്‍ഷം ഇൗ പദ്ധതികളുടെ
നടത്തിപ്പില്‍ സംസ്ഥാനത്തിന്
എത്രത്തോളം വിജയം
കെെവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
2549.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിൽ
എത്ര കേന്ദ്ര-സംസ്ഥാന വൈദ്യുത
പദ്ധതികൾ
ആരംഭിച്ചിട്ടുണ്ടെന്നും ഇനി
എത്ര ആരംഭിക്കാൻ
ബാക്കിയുണ്ടെന്നും ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതികൾ ഓരോ ജില്ലയിലും
വൈദ്യുതി മേഖലയിൽ ഉണ്ടാക്കുന്ന
മാറ്റങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഓരോ
പദ്ധതിയുടെയും തുക
എത്രയാണെന്നും കരാർ ഏറ്റെടുത്ത
കമ്പനികൾ/വ്യക്തികൾ
ആരെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
ഡി )
പദ്ധതികൾ
തുടങ്ങുന്ന കാര്യത്തിലും
ആരംഭിച്ച പദ്ധതികൾ
മുന്നോട്ടുകൊണ്ടുപോകുന്ന
കാര്യത്തിലും തടസ്സങ്ങളുണ്ടോ
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ
തടസ്സങ്ങൾ നീക്കം ചെയ്യാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
2550.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലാവ്
പദ്ധതി ഇരിക്കൂര്‍ മണ്ഡലത്തിലെ
ഏതെല്ലാം തദ്ദേശ
സ്ഥാപനങ്ങളിലാണ്
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
എത്ര
സ്ട്രീറ്റ് ലൈറ്റുകളാണ് വിവിധ
ഗ്രാമപഞ്ചായത്തുകളിലും
നഗരസഭയിലും സ്ഥാപിച്ചതെന്ന്
വിശദമാക്കാമോ;
(
സി )
രണ്ടാം
ഘട്ടത്തില്‍ ഇരിക്കൂര്‍
മണ്ഡലത്തിലെ ഏതെല്ലാം തദ്ദേശ
സ്ഥാപനങ്ങളിലാണ് പദ്ധതി
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്
എന്ന് അറിയിക്കാമോ?
2551.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
ഓട്ടോ ഉൾപ്പെടെയുള്ള
വാഹനങ്ങൾക്കായി എല്ലാ
ഗ്രാമപ്രദേശങ്ങളിലും ചാര്‍ജിംഗ്
സ്റ്റേഷന്‍ നിര്‍മ്മിക്കുക
കെ.എസ്.ഇ.ബി. ക്ക്
പ്രായോഗികമല്ലാത്തതിനാല്‍ പകരം
ചെയ്യാന്‍ ഉദ്ദേശിക്കുന്ന
സംവിധാനം എന്താണ്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2552.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രധാനമന്ത്രി
- കുസും പദ്ധതിയിലൂടെ
കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന
സേവനങ്ങള്‍, പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്നിവ
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
2553.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
ടൗണില്‍ തടസ്സരഹിതമായി വൈദ്യുതി
ലഭിക്കുന്നതിന് യു.ജി. കേബിള്‍
പദ്ധതി ആസൂത്രണം
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
പദ്ധതി നടപ്പിലാക്കാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പാക്കുവാന്‍
ആവശ്യമായ ചെലവ് എത്ര;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2554.
ശ്രീ
. എൻ . ഷംസുദ്ദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം.കെ . മുനീർ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി
രണ്ടാം ഉല്‍പാദന നിലയം
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ സാധ്യത
പഠനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
നിലയം എന്നത്തേക്ക്
പ്രവര്‍ത്തനം ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ?
2555.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ വൈദ്യുതി
ഇല്ലാത്ത വീടുകളുടെ ലിസ്റ്റ്
തയാറാക്കിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ലിസ്റ്റ് നൽകാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ വൈദ്യുതി ഇല്ലാത്ത
വീടുകൾക്ക് വൈദ്യുതി
നൽകുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ?
2556.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ പെരുമുണ്ടച്ചേരി
ഭാഗത്തെ രൂക്ഷമായ വോള്‍ട്ടേജ്
ക്ഷാമം, തുടര്‍ച്ചയായി വൈദ്യുതി
ഇല്ലാതാകല്‍ എന്നിവ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രശ്നം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
ആവശ്യമുള്ളപക്ഷം
പുതിയതായി ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2557.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
പ്രസരണ ലൈനുകളില്‍ തടസ്സമായി
നില്‍ക്കുന്ന മരച്ചില്ലകളും
മറ്റും നീക്കം ചെയ്ത്
കെ.എസ്.ഇ.ബി. പാതയോരങ്ങളില്‍
ഉപേക്ഷിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവ
പാതയോരങ്ങളില്‍ നിന്നും നീക്കം
ചെയ്യുന്നതിനുളള ഉത്തരവാദിത്തം
ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
ഇവയുടെ സമയബന്ധിതമായ നീക്കം
ചെയ്യല്‍ ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടി
എന്താണെന്ന് അറിയിക്കുമോ?
2558.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തില്‍ റോഡ്
നവീകരണത്തിന്റെ ഭാഗമായി വൈദ്യുത
പോസ്റ്റുകൾ മാറ്റി
സ്ഥാപിക്കുന്നതിനാവശ്യമായ എ
ടൈപ്പ് പോളുകൾ ലഭ്യമല്ലാത്ത
അവസ്ഥയും ഈ പ്രവൃത്തികളിൽ
വരുന്ന കാലതാമസവും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനുളള നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2559.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്മാര്‍ട്ട്
പ്രീ പെയ്ഡ് മീറ്റര്‍
ഉപയോഗിച്ച് മാത്രം വൈദ്യുതി
വിതരണം നടപ്പിലാക്കുന്നതിനുള്ള
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവിന്റെ വിശദാംശങ്ങള്‍
അറിയിക്കുമോ?
2560.
ശ്രീ
കെ ആൻസലൻ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.-
യ്ക്ക് കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുളളില്‍ വെെദ്യുതി
ഉല്പാദനം, വിതരണം, പ്രസരണനഷ്ടം
കുറയ്ക്കല്‍ എന്നിവയില്‍
എത്രത്തോളം നേട്ടം
കെെവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ കാറ്റ്,
സൂര്യപ്രകാശം, മാലിന്യം
എന്നിവയില്‍ നിന്നുളള വെെദ്യുതി
ഉല്പാദനത്തില്‍ എത്രത്തോളം
നേട്ടം കെെവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനുളളില്‍
വെെദ്യുതോല്പാദനരംഗത്ത്
ഏതെല്ലാം പുതിയ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത്; അവയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ഡി )
പുതിയ
കേന്ദ്ര വൈദ്യുതി നയം
നടപ്പാക്കുന്നതിന്
സംസ്ഥാനത്തിന് സാമ്പത്തിക സഹായം
വാഗ്ദാനം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കേന്ദ്ര സഹായം
നഷ്ടപ്പെടുന്ന സാഹചര്യമുണ്ടോ;
വിശദമാക്കുമോ?
2561.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതീകരിക്കാത്ത
അറുപത്തിനാല് ആദിവാസി
കോളനികളുടെ വൈദ്യുതീകരണത്തിന്
ഡി.പി.ആർ.
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കുട്ടികൾക്ക്
ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെ
നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഈ
കോളനികളിൽ വൈദ്യുതി
എത്തിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2562.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
നിയോജക മണ്ഡലത്തില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പൊതുമരാമത്ത് റോഡുകളിലെ
ഇലക്ട്രിക് പോസ്റ്റുകള്‍
റോഡരികിലേയ്ക്ക് മാറ്റി
സ്ഥാപിക്കുന്നതിനുളള നടപടി
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2563.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനം
പുറത്തുനിന്ന് വാങ്ങുന്ന
വൈദ്യുതിയുടെ കഴിഞ്ഞ അഞ്ച്
വര്‍ഷത്തെ കണക്ക് ലഭ്യമാക്കാമോ;
(
ബി )
വൈദ്യുതി
ഉപഭോഗം വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ ജലവൈദ്യുതിക്ക്
പുറമേ മറ്റ് രീതിയില്‍ വൈദ്യുത
ഉല്പാദനം നടത്താനുളള
സാധ്യതാപഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പുറമേനിന്ന്
വൈദ്യുതി എത്തിക്കുന്നതിനുളള
ലൈനുകളുടെ ശേഷി
വര്‍ദ്ധിപ്പിക്കാനും
അന്തര്‍സംസ്ഥാന ലൈനുകളുടെ
നിര്‍മ്മാണം
ത്വരിതപ്പെടുത്താനും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2564.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ കരിമ്പുഴ
ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍
ആറ്റാശ്ശേരിയിലും
കുമരംപുത്തൂര്‍ സെക്ഷന്റെ
കീഴിലും വരുന്ന സ്ഥലങ്ങളില്‍ 11
കെ.വി. വിതരണ ലൈനുകളുടെ
ദൈര്‍ഘ്യത്താലും വിസ്തൃതിയാലും
വൈദ്യുതി വിതരണത്തില്‍
ഇടയ്ക്കിടെ തടസ്സങ്ങള്‍
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പുതിയ
വൈദ്യുത കണക്ഷന് അപേക്ഷിക്കുന്ന
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി
നല്‍കുന്നതിന് മേല്‍പ്പറഞ്ഞ
പ്രദേശങ്ങളില്‍ പവര്‍
ലഭ്യമല്ലെന്ന പ്രശ്നം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്
ഈ പ്രദേശത്ത് ഒരു 110 കെ.വി സബ്
സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനുള്ള നടപടി
പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍
സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2565.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിര്‍ദ്ദിഷ്ട മലയോര
ഹൈവേയുടെ ഭാഗമായി
പൂക്കോട്ടുംപാടം മുതല്‍
കാറ്റാടിക്കടവ് പാലം വരെ
ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്ന നടപടികളുടെ
നിലവിലെ അവസ്ഥ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടർ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടും
ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി പ്രകാരം എത്ര
പോസ്റ്റുകളാണ് മാറ്റി
സ്ഥാപിക്കേണ്ടതെന്നും എ ടൈപ്പ്
പോസ്റ്റുകളുടെ ലഭ്യതക്കുറവാണോ
പ്രവൃത്തി ആരംഭിക്കുന്നതിന്
തടസ്സമെന്നും അറിയിക്കാമോ;
(
ഡി )
പൂക്കോട്ടുംപാടം
മുതല്‍ കാറ്റാടിക്കടവ് പാലം
വരെയുള്ള മലയോര ഹൈവേ
നിര്‍മ്മാണം അവസാന ഘട്ടത്തിലായ
സ്ഥിതിക്ക് മാറ്റി
സ്ഥാപിക്കുന്നതിനാവശ്യമായ എ
ടൈപ്പ് പോസ്റ്റുകള്‍
അടിയന്തരമായി അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2566.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വെെദ്യുതി മേഖലയില്‍ പ്രസരണ
നഷ്ടം എത്ര ശതമാനമാണെന്നും ഇത്
ദേശീയ ശരാശരിയെ അപേക്ഷിച്ച്
എത്ര ശതമാനം കുറവാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസരണ-വിതരണ
നഷ്ടം കുറയ്ക്കാന്‍ എന്തൊക്കെ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2567.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രതിദിന വൈദ്യുതി ഉപഭോഗം
എത്രയാണ്; വ്യക്തമാക്കാമോ;
(
ബി )
പ്രതിദിന
വൈദ്യുതി ഉല്പാദനം എത്രയാണ്;
വ്യക്തമാക്കാമോ;
(
സി )
വൈദ്യുതോല്പാദനത്തിന്
ആശ്രയിക്കുന്നത് ഏതെല്ലാം
സ്രോതസ്സുകളെയാണ്;
വിശദമാക്കാമോ?
2568.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ
അഞ്ച് വര്‍ഷം കെ.എസ്.ഇ.ബി.
നടപ്പാക്കിയ പദ്ധതികളുടെ പേരും
തുകയും പ്രവര്‍ത്തന പുരോഗതിയും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ പുതുതായി
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
സബ് സ്റ്റേഷനുകളുടെ പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍ ഏതൊക്കെ; ഇവയുടെ
ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ?
2569.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
നിയോജക മണ്ഡലത്തിൽ വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തത് മൂലം എത്ര
കുടുംബങ്ങൾക്ക് വൈദ്യുതി
കണക്ഷന്‍ നൽകാൻ കഴിയാത്ത
സാഹചര്യമുണ്ടെന്ന്
വ്യക്തമാക്കാമോ; പഞ്ചായത്ത്
തിരിച്ചുള്ള വിശദവിവരങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
2570.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തതിനാല്‍ വൈദ്യുതി
കണക്ഷന്‍ ലഭ്യമാകാത്ത എത്ര
പേരാണുളളത്; വ്യക്തമാക്കുമോ;
(
ബി )
മേല്‍പ്പറഞ്ഞതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
വിശദവിവരങ്ങള്‍ നല്‍കാമോ?
2571.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ ചീക്കോട്
വില്ലേജില്‍ തടപ്പറമ്പ്
പ്രദേശത്ത് സീറോ ലാന്‍ഡ് പദ്ധതി
പ്രകാരം സര്‍ക്കാര്‍
പതിച്ചുനല്‍കിയ ഭൂമിയിലെ
പാവപ്പെട്ട കുടുംബങ്ങള്‍ക്ക്
വെെദ്യുതി നല്‍കുന്നതിനായി
എടവണ്ണപ്പാറ വെെദ്യുത സെക്ഷന്
കീഴില്‍ സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(
ബി )
അദാലത്തില്‍
സമര്‍പ്പിച്ച അപേക്ഷയെ
തുടര്‍ന്ന് ഇതിനാവശ്യമായ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയ്ക്ക്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചുവെന്നും എത്ര രൂപ
അനുവദിച്ചുവെന്നും
വിശദമാക്കുമോ;
(
സി )
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
നിലവില്‍ എന്താണ് തടസ്സമെന്നും
വെെദ്യുതീകരണം എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുമെന്നും
വ്യക്തമാക്കുമോ?
2572.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടില്‍
എല്ലാ ഭവനങ്ങളിലും വൈദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
വൈദ്യുതി
കണക്ഷനായി എത്ര അപേക്ഷകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
കുട്ടനാട്ടില്‍
തടസം കൂടാതെ വൈദ്യുതി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
വൈദ്യുതി
ഓഫീസുകളില്‍ ലൈന്‍മാന്‍,
മസ്ദൂര്‍ തുടങ്ങിയ തസ്തികകളില്‍
ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കുമോ?
2573.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലത്ത് വൈദ്യുതി ചാർജ്
കുറയ്ക്കാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2574.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
സേവനം
എന്ന പേരില്‍ ഒരു പദ്ധതി ഇതുവഴി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ആയത് പ്രാവര്‍ത്തികമാക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
2575.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വകുപ്പിന് കീഴിൽ
പൊതുജനങ്ങള്‍ക്കായുള്ള
സൗരോര്‍ജ്ജ പദ്ധതികള്‍
എന്തെല്ലാമാണെന്നും ആയതിനുള്ള
സബ്സിഡികള്‍ ഏതൊക്കെയെന്നും
വിശദീകരിക്കാമോ;
(
ബി )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍
പൊതുജനങ്ങള്‍ക്കായി കൂടുതല്‍
സബ്സിഡിയോടുകൂടി സമ്പൂര്‍ണ്ണ
സൗരോര്‍ജ്ജ പദ്ധതികള്‍
നടപ്പിലാക്കാന്‍ സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
2576.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
സര്‍ക്കാര്‍ ഓഫീസുകളില്‍
സൗരോര്‍ജ്ജ വെെദ്യുതി
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
വര്‍ക്കല
മണ്ഡലത്തിലെ വെെദ്യുത ഉപഭോഗം
കൂടിയ സര്‍ക്കാര്‍
ആശുപത്രികളിലും മറ്റ്
സര്‍ക്കാര്‍ ഓഫീസുകളിലും
സൗരോര്‍ജ്ജ വെെദ്യുതി
ലഭ്യമാക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2577.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വീടുകളില്‍
പുരപ്പുറ സൗരോര്‍ജ്ജ വൈദ്യുതി
പ്ലാന്റുകള്‍
സ്ഥാപിക്കുന്നവര്‍ക്ക്
എന്തെല്ലാം ആനുകൂല്യങ്ങളാണ്
വകുപ്പ് നല്‍കി വരുന്നതെന്ന്
അറിയിക്കാമോ; ഈ വൈദ്യുതി
വാങ്ങുവാന്‍ കെ.എസ്.ഇ.ബി.
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
ഇതിന്റെ നടപടിക്രമങ്ങളും
വിശദാംശങ്ങളും അറിയിക്കാമോ?
2578.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
സൗര പദ്ധതിയുടെ ഭാഗമായി
ഉപഭോക്താക്കളുടെ
പുരപ്പുറങ്ങളില്‍ സോളാര്‍
പാനല്‍ സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ; പ്രസ്തുത
പദ്ധതിക്കായി നിലവില്‍ എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുളള കണക്ക്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി പാറശാല
നിയോജക മണ്ഡലത്തില്‍ നിന്ന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; ആയതിന്മേല്‍
സ്വീകരിച്ചിട്ടുളള നടപടികളുടെ
പഞ്ചായത്ത് അടിസ്ഥാനത്തിലുളള
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
സോളാര്‍
പാനലുകള്‍ സ്ഥാപിക്കുന്നതിനുളള
ടെണ്ടർ നടപടി പൂര്‍ത്തിയായോ;
ഇതിനായി തെരഞ്ഞെടുത്തിട്ടുളള
കമ്പനികള്‍ ഏതൊക്കെ; വിശദാംശം
നല്‍കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിക്കായി ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍ എന്താണ്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഇ )
പ്രസ്തുത
പദ്ധതിയിലേക്ക് നിലവില്‍
അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക്
അപേക്ഷിക്കുന്നതിനുളള അവസരം
നല്‍കുന്നുണ്ടോ; അപേക്ഷ
സമര്‍പ്പിക്കുന്നതിനുളള
നടപടിക്രമങ്ങള്‍ എന്താണ്;
വിശദാംശം അറിയിക്കാമോ?
2579.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ദേശീയപാതകളിലും തിരക്കേറിയ
റോഡുകളിലും സോളാര്‍ പവേര്‍ഡ്
വെെദ്യുത ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഒരു
ജില്ലയില്‍ എത്ര ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
ഇതിനായി എത്ര കിലോവാട്ടിന്റെ
സോളാര്‍ പാനലുകളാണ്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
സോളാര്‍
പാനല്‍ സ്ഥാപിക്കുന്നതിന് എത്ര
രൂപ ചെലവ് വരുമെന്നും
സബ്സിഡിയായി എത്ര തുക വരെ
അനുവദിക്കുമെന്നും
അറിയിക്കാമോ;
(
ഡി )
ഇത്തരത്തില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുമ്പോള്‍ 50
കിലോവാട്ട് ഉളള ചാര്‍ജിംഗ്
സ്റ്റേഷനില്‍ എത്ര കാറുകള്‍
ചാര്‍ജ് ചെയ്യുവാന്‍
സാധിക്കുമെന്നും ഒരു കാര്‍
ചാര്‍ജ് ചെയ്യാൻ എത്ര യൂണിറ്റ്
വെെദ്യുതി വേണ്ടിവരുമെന്നും
വ്യക്തമാക്കാമോ?
2580.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. രാജ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാരമ്പര്യേതര
ഊര്‍ജ്ജോല്പാദനത്തിനായി മുന്‍
സര്‍ക്കാര്‍ നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം
വിജയകരമായിരുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പാരമ്പര്യേതര
ഊര്‍ജ്ജോല്പാദനത്തിന്റെ
സാധ്യതകള്‍ വേണ്ടവിധം
പ്രയോജനപ്പെടുത്താന്‍
കഴിഞ്ഞിട്ടില്ലായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
നിലവില്‍
പ്രസ്തുത മാര്‍ഗ്ഗത്തിലൂടെ
ഊര്‍ജ്ജാേല്പാദനം എത്രത്തോളം
സാധ്യമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രകൃതിദത്ത
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തി ഭാവിയില്‍
കൂടുതല്‍ ഊര്‍ജ്ജോല്പാദനമെന്ന
ലക്ഷ്യത്തിനായി ആസൂത്രണം ചെയ്ത്
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
2581.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വീടുകളില്‍
സബ്സിഡി നിരക്കില്‍ സ്വകാര്യ
കമ്പനികളുമായി ചേര്‍ന്നു്
സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനു്
സർക്കാർ പ്രഖ്യാപിച്ച
പദ്ധതിയുടെ നിലവിലെ അവസ്ഥ
ലഭ്യമാക്കാമോ ? പ്രസ്തുത പദ്ധതി
പ്രകാരം സംസ്ഥാനത്ത് വീടുകളില്‍
സോളാര്‍ പാനലുകള്‍
സ്ഥാപിച്ചിട്ടുണ്ടോ ? പ്രസ്തുത
പദ്ധതി നടപ്പില്‍ വരുത്താനുള്ള
കാലതാമസം ഒഴിവാക്കുമോ ?
2582.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ലൈനുകള്‍ക്ക് കവചിത കമ്പികള്‍
ഉപയോഗിക്കുന്നത്
പരിഗണനയിലുണ്ടോ; അതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
വൈദ്യുതി
മേഖലയിലെ അപകടങ്ങളില്‍
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക് എന്തൊക്കെ
പരിഹാരങ്ങളാണ് വകുപ്പ്
ലഭ്യമാക്കുന്നതെന്നു
വ്യക്തമാക്കാമോ?
2583.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വൈദ്യുതി സെക്ഷൻ ഓഫീസുകൾ
ആരംഭിക്കുന്നത് സംബന്ധിച്ച്
നിലപാട് അറിയിക്കാമോ?
2584.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍
ഗുണഭോക്താക്കള്‍ അധികമായുള്ള
സെക്ഷന്‍ ഓഫീസുകള്‍
വിഭജിക്കുകയോ
പുനര്‍വിഭജിക്കുകയോ
ചെയ്യുന്നതിന്
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
2585.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിൽ സ്വന്തമായി
കെട്ടിടമുള്ളതും വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്നതുമായ
കെ.എസ്.ഇ.ബി. യുടെ വിവിധ
ഓഫീസുകൾ ഏതെല്ലാമാണെന്നത്
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
മണലൂർ
മണ്ഡലത്തിൽ വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന ഓരോ
കെ.എസ്.ഇ.ബി. ഓഫീസുകൾക്കുമുള്ള
വാടക നിരക്ക് എത്രയാണെന്ന്
അറിയിക്കാമോ;
(
സി )
വാടക
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
പ്രസ്തുത കെ.എസ്.ഇ.ബി.
ഓഫീസുകൾക്ക് സ്വന്തമായി
കെട്ടിടം നിർമിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
2586.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ കോതകുറിശ്ശി
സബ്സ്റ്റേഷന്‍
നിര്‍മ്മാണത്തിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍
കഴിയുമെന്നും ഇതിന്റെ ടെണ്ടർ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
2587.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഴൂര്‍
110 കെ.വി. സബ്സ്റ്റേഷന്‍
നിര്‍മ്മാണ നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;
(
ബി )
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും എത്ര തുക
ചെലവ് പ്രതീക്ഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ; ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
സബ്സ്റ്റേഷന്റെ
നിര്‍മ്മാണം എത്രയും വേഗം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2588.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ പുതിയ സബ്സ്റ്റേഷന്‍
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എവിടെയാണ് സ്ഥാപിക്കുന്നതെന്നും
നടപടിക്രമങ്ങളുടെ നിലവിലെ
അവസ്ഥയും വ്യക്തമാക്കാമോ?
2589.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷം
കെ.എസ്.ഇ.ബി.യിലെ കരാര്‍,
സ്ഥിരം തൊഴിലാളികളില്‍
എത്രപേര്‍ ജോലിയിലിരിക്കെ
വെെദ്യുതി അപകടങ്ങളില്‍
മരണപ്പെട്ടിട്ടുണ്ട്; ഇവരുടെ
കുടുംബങ്ങള്‍ക്ക് എന്തൊക്കെ
സഹായങ്ങളാണ് ബോര്‍ഡ്
നല്‍കിയിട്ടുളളത്;
വ്യക്തമാക്കാമോ?
2590.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
താലൂക്കില്‍ ഏതൊക്കെ
പ്രദേശത്താണ് ഇലക്ട്രിക്
വാഹനങ്ങളുടെ ചാര്‍ജ്ജിംഗ്
സ്റ്റേഷന്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
എന്ന്
പ്രവര്‍ത്തനക്ഷമമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
|
|
|
|
|
|
|
|