|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2591.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിയെ തുടര്‍ന്ന്
ബുദ്ധിമുട്ടിലായ സഹകാരികള്‍ക്ക്
ആശ്വാസം പകരുന്നതിനായി വകുപ്പ്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
2592.
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളിൽ സാമ്പത്തിക
തിരിമറിയുമായി ബന്ധപ്പെട്ട എത്ര
കേസുകൾ നിലവിലുണ്ടെന്നും അവ
ഏതെല്ലാമെന്നും വിശദമാക്കാമോ;
(
ബി )
സീതത്തോട്
സഹകരണ ബാങ്കിൽ അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര കേസുകൾ
രജിസ്റ്റർ ചെയ്തിട്ടുണ്ട്;
ഇതിലെ പ്രതികളുടെ വിശദാംശങ്ങൾ
നൽകാമോ;
(
സി )
ഇത്തരത്തിലുള്ള
അഴിമതി സഹകരണമേഖലയുടെ
വിശ്വാസ്യത
തകര്‍ക്കാനിടയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സഹകരണ
വകുപ്പിലെ വിജിലൻസ് വിഭാഗം
കാര്യക്ഷമമാണെന്ന്
കരുതുന്നുണ്ടോ; ഇല്ലെങ്കിൽ ഇത്
ശക്തിപ്പെടുത്താൻ നടപടികൾ
സ്വീകരിക്കുമോ?
2593.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുവിപണിയിലെ
വിലക്കയറ്റം തടയുന്നതിന്
സഹകരണവകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
2594.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
വർദ്ധിച്ചുവരുന്ന അഴിമതിയും
മറ്റും നിയന്ത്രിക്കുന്നതിനും
അന്വേഷിക്കുന്നതിനും എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചത്
വിശദമാക്കാമോ?
2595.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവനനിർമ്മാണ
മേഖലയിൽ സഹകരണ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികൾ
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
വടക്കാഞ്ചേരി
മണ്ഡലത്തിൽ കെയർ ഹോം പദ്ധതി
പ്രകാരം എത്ര വീടുകൾ
നിർമ്മിച്ച് നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
മണ്ഡലത്തിൽ
ഇനി എത്ര വീടുകൾ
പൂർത്തീകരിക്കാനുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പൂർത്തീകരിക്കാത്ത
വീടുകൾ അടിയന്തരമായി
പൂർത്തീകരിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
2596.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുറ്റത്തെ
മുല്ല പദ്ധതി വഴി എത്ര
കുടുംബശ്രീ യൂണിറ്റുകളിലെ എത്ര
പേര്‍ക്ക് എത്ര തുക വിതരണം
നടത്തിയിട്ടുണ്ട് വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതി വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2597.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പ് 'മുറ്റത്തെ മുല്ല' എന്ന
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം എത്ര
പേർക്ക് ലഭ്യമാക്കിയെന്നും
ഇതിനായി ചെലവഴിച്ച തുക
എത്രയെന്നും വിശദമാക്കുമോ?
2598.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ വാരപ്പെട്ടി
പഞ്ചായത്തില്‍ സഹകരണ
വകുപ്പിന്റെ കെയര്‍ ഹോം
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തി ഭൂരഹിതരും
ഭവനരഹിതരുമായവർക്ക് ഫ്ലാറ്റ്
സമുച്ചയം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
ഫ്ലാറ്റ്
സമുച്ചയത്തിനാവശ്യമായ ഭൂമി
റവന്യൂ വകുപ്പ് സഹകരണ വകുപ്പിന്
കൈമാറിയിട്ടുണ്ടോ; ഭൂമി
കൈമാറുന്നത് സംബന്ധിച്ച നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(
സി )
തുടര്‍നടപടികള്‍
ത്വരിതപ്പെടുത്തി ഫ്ലാറ്റ്
സമുച്ചയം വേഗത്തില്‍
നിര്‍മ്മിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2599.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ?
2600.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍ കേരള ബാങ്ക്
എന്തൊക്കെ സഹായങ്ങളാണ്
കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍
ഉദ്ദേശിച്ചിട്ടുളളത്; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി 2021 ഏപ്രില്‍ മുതല്‍
ആഗസ്റ്റ് 31 വരെയുളള കാലയളവില്‍
കേരള ബാങ്ക് കര്‍ഷകര്‍ക്ക്
നല്‍കിയ വായ്പ തുക എത്രയെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
വായ്പകളിന്മേല്‍ പലിശ നിരക്ക്
കുറച്ചിട്ടുണ്ടോ; എങ്കില്‍ പലിശ
നിരക്കിലുണ്ടായ ഇളവുകള്‍
വ്യക്തമാക്കാമോ;
(
ഡി )
2021
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 31
വരെ കേരള ബാങ്ക് എത്ര കോടി
രൂപയുടെ ബിസിനസ്സ് നടത്തി;
ആയതില്‍ നിന്നുള്ള ലാഭം
വെളിപ്പെടുത്താമോ;
(
ഇ )
പ്രസ്തുത
കാലയളവില്‍ സമാഹരിച്ച നിക്ഷേപം,
പിരിച്ചെടുത്ത കിട്ടാക്കടം
എന്നിവ വ്യക്തമാക്കുമോ;
(
എഫ് )
കേരള
ബാങ്കിന്റെ നിലവിലെ ആസ്തികളുടെ
വിശദാംശം ലഭ്യമാക്കാമോ?
2601.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ കോര്‍ ബാങ്കിംഗ്
സൊല്യൂഷന്‍ വികസനത്തിനും
സാങ്കേതികവിദ്യ നിലവാരം
ഉയര്‍ത്തുന്നതിനും
ദേശീയതലത്തിലുള്ള ഐടി വിദഗ്ധരെ
താല്‍ക്കാലികമായി
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ബി )
കേരള
ബാങ്കിനെ പ്രൊഫഷണല്‍
ആക്കുന്നതിനു വേണ്ടി പ്രമുഖ
ഐ.ടി. കമ്പനിയുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത
കരാറിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
2602.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന് എൻ.ആർ.ഐ. നിക്ഷേപങ്ങൾ
സ്വീകരിക്കുവാൻ ആർ.ബി.ഐ. യുടെ
അനുമതി ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
2603.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിൽ ക്ലർക്ക് /കാഷ്യർ
തസ്തികകളിൽ നിലവിലെ ഒഴിവുകള്‍
ജില്ല തിരിച്ചു ലഭ്യമാക്കുമോ;
(
ബി )
ഈ
ഒഴിവുകൾ പി.എസ്.സി. മുഖാന്തരം
ആണോ നികത്തുക?
2604.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റിസർവ്
ബാങ്കിന്റെ നേരിട്ടുള്ള
നിയന്ത്രണത്തില്‍ കേരള ബാങ്ക്
വന്നതോടെ സഹകരണ ബാങ്ക് എന്ന
നിലയിൽ ലഭ്യമായിരുന്ന
ഏതെങ്കിലും ഇളവുകളും
ആനുകൂല്യങ്ങളും
നഷ്ടമായിട്ടുണ്ടോ; വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
2605.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ പ്രത്യേക ഷെയറുകളായ
(സ്പെഷ്യല്‍ ഷെയറുകള്‍)
പ്രിഫറന്‍സ് ഷെയര്‍, ഓര്‍ഡിനറി
ഷെയര്‍ എന്നിവ സംസ്ഥാനത്തിലെ
ഏതൊരു വ്യക്തിക്കും
വില്‍ക്കുവാനുള്ള അധികാരം
നല്‍കിയിട്ടുണ്ടോ;
(
ബി )
പ്രിഫറന്‍സ്
ഷെയറുകള്‍ക്ക് എല്ലാ വര്‍ഷവും
ബാങ്ക് വാഗ്ദാനം ചെയ്യുന്ന
ഡിവിഡന്റ് കൊടുക്കുവാന്‍
ബാധ്യസ്ഥമാണോ;
(
സി )
ഇത്തരത്തില്‍
ഓഹരി വില്‍ക്കുവാനും അതില്‍
തന്നെ ചില ഷെയറുകള്‍ക്ക്
മുന്‍ഗണന ക്രമത്തില്‍ ലാഭവിഹിതം
നല്‍കുവാനും വ്യവസ്ഥ ചെയ്ത
സാഹചര്യത്തില്‍ കേരള ബാങ്കിന്റെ
മൂലധനത്തില്‍ ബഹുഭൂരിഭാഗം
സംഭാവന നല്‍കിയിരിക്കുന്ന
പ്രാഥമിക കാര്‍ഷിക സഹകരണ
സംഘങ്ങള്‍ക്ക് എന്ത് പ്രതിഫലം
കിട്ടാനാണ് സാധ്യത എന്ന്
വ്യക്തമാക്കാമോ?
2606.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ എല്ലാ ശാഖകൾക്കും
ബാങ്കിംഗ് നിയന്ത്രണ
നിയമപ്രകാരം ആർ.ബി.ഐ. ലൈസൻസ്
ലഭിച്ചിട്ടുണ്ടോ; ഏതെങ്കിലും
ബാങ്കുകൾ ഇത് സംബന്ധിച്ച നടപടി
ക്രമങ്ങൾ പൂർത്തീകരിക്കാനുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
2607.
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലും സംഘങ്ങളിലും വായ്പ
അനുവദിക്കുന്നതിലും
നിയമനങ്ങളിലും വ്യാപകമായ
ക്രമക്കേടുകൾ നടക്കുന്നതായ
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ
എന്തെങ്കിലും നടപടികൾ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
സംസ്ഥാന
സഹകരണ വകുപ്പിന്റെ ഓഡിറ്റ്
സമ്പ്രദായം ഫലപ്രദമല്ലായെന്ന്
കണ്ടെത്തിയിട്ടുണ്ടോ?
2608.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
കാര്‍ഷിക ഗ്രാമവികസന ബാങ്ക്
ഭരണസമിതി പിരിച്ചു വിടാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(
ബി )
ഈ
ബാങ്കുമായി ബന്ധപ്പെട്ട
പ്രാഥമിക ബാങ്കുകളില്‍
ഏതിന്റെയെങ്കിലും ഭരണസമിതികളെ
പിരിച്ചുവിട്ട്
അഡ്‍മിനിസ്‍ട്രേറ്റര്‍മാരെ ഭരണം
ഏല്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍
കാരണം അറിയിക്കുമോ;
(
സി )
തെരഞ്ഞെടുക്കപ്പെട്ട
സഹകരണ സംഘ ഭരണസമിതികളെ
പിരിച്ചുവിട്ട്
അഡ്‍മിനിസ്‍ട്രേറ്റര്‍മാരെ ഭരണം
ഏല്‍പ്പിക്കുന്ന നടപടി
അവസാനിപ്പിക്കാന്‍ തയ്യാറാകുമോ;
വെളിപ്പെടുത്താമോ?
2609.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ എ.ആര്‍. നഗര്‍
സര്‍വ്വീസ് സഹകരണ ബാങ്കിലെ
ക്രമക്കേടുകള്‍ സംബന്ധിച്ചും
ജീവനക്കാരോടുള്ള
പ്രതികാരനടപടികള്‍
സംബന്ധിച്ചുും എത്ര കേസുകളാണ്
ഹെെക്കോടതിയിലും മറ്റ് കീഴ്
കോടതികളിലുമായി
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
കേസുകള്‍ സമയബന്ധിതമായി
വിചാരണക്ക് കൊണ്ടുവന്ന്
തീര്‍പ്പ്
കല്‍പിക്കുന്നതിനായുള്ള
സര്‍ക്കാര്‍ നിര്‍ദ്ദേശം
അഡ്വക്കേറ്റ് ജനറലിനോ
ഗവണ്‍മെന്റ് പ്ലീഡര്‍ക്കോ
നല്‍കിയിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
ഈ കേസുകളെല്ലാം എന്നത്തേക്ക്
തീര്‍പ്പാക്കാനാകുമെന്ന
വിവരമാണ് സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടെന്നത്
വ്യക്തമാക്കാമോ?
2610.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിമൂലം വരുമാനദായകന്‍
മരണപ്പെട്ടതിനാല്‍ സഹകരണ
ബാങ്കില്‍ നിന്നും എടുത്ത
വായ്പകള്‍ക്ക് ഇളവ്
അനുവദിയ്ക്കുന്നതിന് സഹകരണ
വകുപ്പ് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിവരങ്ങള്‍
ലഭ്യമാക്കാമോ?
2611.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളില്‍ നിന്ന്
ലോണെടുത്ത് കുടിശ്ശിക
വരുത്തിയവര്‍ക്ക് കോവിഡ്
പശ്ചാത്തലത്തില്‍ എന്തെങ്കിലും
ഇളവുകള്‍ നിലവിലുണ്ടോ;
(
ബി )
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നിലവിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2612.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാമ്പത്തിക
തട്ടിപ്പ് നടന്ന എ. ആര്‍. നഗര്‍
സര്‍വ്വീസ് സഹകരണ ബാങ്കിന്റെ
ഭരണ സമിതി പിരിച്ചുവിടുന്നതിനും
ഉത്തരവാദികള്‍ക്കെതിരെ
നടപടികള്‍ സ്വീകരിക്കുന്നതിനും
ഏതെങ്കിലും കോടതി ഉത്തരവുകള്‍
നിലവിലുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഏത് കോടതിയുടെ ഉത്തരവാണെന്നും
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ?
2613.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
സഹകരണ ബാങ്കുകള്‍ നല്‍കുന്ന
കാര്‍ഷിക വായ്പ ആകെ നല്‍കുന്ന
വായ്പയുടെ എത്ര ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
കാര്‍ഷിക വായ്പാ സംഘങ്ങള്‍
2020-21 വര്‍ഷം നല്‍കിയത് എത്ര
കോടി രൂപയുടെ വായ്പയാണെന്ന
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
2614.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് രൂപീകൃതമായ
സാഹചര്യത്തില്‍ ഏകീകൃത
സോഫ്റ്റ് വെയര്‍
നടപ്പിലാക്കുന്നതിനായി
നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രാഥമിക
സഹകരണ ബാങ്കുകള്‍ക്കായി
തയ്യാറാക്കുന്ന പൊതു സോഫ്റ്റ്
വെയറിനെ കേരള ബാങ്കിന്റെ
സോഫ്റ്റ് വെയറുമായി
ബന്ധിപ്പിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
കേരള
ബാങ്കുമായി സഹകരിച്ച് പ്രാഥമിക
സഹകരണ ബാങ്കുകളില്‍ ആധുനിക
ബാങ്കിംഗ് സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
2615.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എ.
ആര്‍. നഗര്‍ സഹകരണ ബാങ്ക്
ക്രമക്കേടില്‍
ഭരണസമിതിക്കെതിരായോ
ക്രമക്കേടുകള്‍ നടത്തിയ
വ്യക്തികള്‍ക്കെതിരായോ സഹകരണ
ഇന്‍സ്പെക്ഷന്‍ വിങ്ങിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എന്തെങ്കിലും
ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
ആര്‍ക്കെല്ലാം എതിരെ എന്ന്
വ്യക്തമാക്കുമോ ;
(
ബി )
ഇല്ലെങ്കില്‍
സ്വീകരിക്കാതിരിക്കാനുളള
കാരണങ്ങള്‍ വിശദമാക്കാമോ?
2616.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ എ.ആര്‍. നഗര്‍
സര്‍വ്വീസ് സഹകരണ ബാങ്കില്‍
ഇന്‍കംടാക്സ് ആക്ട് 1961
വകുപ്പ് 133(6) പ്രകാരം സഹകരണ
ഇന്‍സ്പെക്ഷന്‍ വിങ്ങിനോട്
അന്വേഷണം നടത്താന്‍ മലപ്പുറം
ജില്ലാ ജോയിന്റ് രജിസ്ട്രാര്‍
നിര്‍ദ്ദേശിച്ചിരുന്നോ;
അറിയിക്കാമോ;
(
ബി )
മേല്‍
അന്വേഷണ റിപ്പോര്‍ട്ട് സഹകരണ
വകുപ്പിന് ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിന്റെ പകര്‍പ്പും
അനുബന്ധ രേഖകളും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ?
2617.
ശ്രീ.
പി.വി.അൻവർ
ശ്രീ.
എച്ച്. സലാം
ശ്രീ.
പി.പി. സുമോദ്
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയില്‍ മുന്നേറ്റം
സൃഷ്ടിക്കാനായി സഹകരണ സംഘങ്ങള്‍
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
ബി )
സ്വകാര്യ
മില്ലുകാരുടെ ചൂഷണത്തില്‍
നിന്ന് കര്‍ഷകരെ സഹായിക്കാനായി
കാപ്കോസ്, പാപ്കോസ് എന്നീ
സംഘങ്ങള്‍ രൂപീകരിച്ച്
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
സി )
ആധുനിക
അരിമില്ലുകള്‍ സ്ഥാപിച്ച്
നെല്ലിന്റെ സംഭരണവും സംസ്കരണവും
വിപണനവും യാഥാര്‍ത്ഥ്യമാക്കി
കര്‍ഷക താല്പര്യം
സംരക്ഷിക്കാനുള്ള പ്രവൃത്തിയുടെ
നിലവിലെ പുരോഗതി അറിയിക്കാമോ?
2618.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യുവ
സഹകരണസംഘങ്ങൾ
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ?
2619.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളുടെ
ഉൽപ്പന്നങ്ങൾക്ക് വിപണന ശൃംഖല
ശക്തിപ്പെടുത്തുവാൻ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിനായുള്ള ബ്രാൻഡിംഗ്
നടത്തുന്നതിനും
ഇ-കോമേഴ്സിനുമായി സഹകരണമേഖലയിൽ
ഏതെങ്കിലും സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിരുന്നോ;
പ്രസ്തുത പ്രവർത്തനങ്ങളുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
2620.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന വനിത
സഹകരണസംഘങ്ങളുടെ എണ്ണം
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുളള കണക്ക്
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
സഹകരണസംഘങ്ങളുടെ
പുനരുദ്ധാരണത്തിനും
പുനരുജ്ജിവനത്തിനുമായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; നിലവിലുളള
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ;
(
സി )
പാറശാല
മണ്ഡലത്തിലെ കളളിക്കാട് വനിതാ
സര്‍വ്വീസ് സഹകരണ സംഘത്തിന്റെ
പ്രവര്‍ത്തനത്തിനും കെട്ടിട
നിര്‍മ്മാണത്തിനും ആവശ്യമായ
സാമ്പത്തിക സഹായം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സ്വന്തമായി
സ്ഥലമുളള സഹകരണസംഘങ്ങള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ച്
നല്‍കുന്നതിനായി ഏതെങ്കിലും
പദ്ധതികള്‍ നിലവിലുണ്ടോ;
വിശദാംശം അറിയിക്കാമോ?
2621.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
കാര്‍ഷിക വായ്പ സംഘങ്ങള്‍ വഴി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം
അനുവദിച്ച കര്‍ഷിക വായ്പകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സംഘങ്ങള്‍ മുഖേന 2021-22
വര്‍ഷത്തില്‍ കൂടുതല്‍ കാര്‍ഷിക
വായ്പകള്‍ അനുവദിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കര്‍ഷക
പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും
കര്‍ഷക സംരംഭകര്‍ക്കും ജോയിന്റ്
ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും
കാര്‍ഷിക വായ്പ
അനുവദിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2622.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
വനിത സഹകരണ ഫെഡറേഷന്‍
(വനിതാഫെഡ് ) നിലവില്‍
എന്തൊക്കെ വായ്പ സഹായ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്;
വനിതകള്‍ക്കായുള്ള പുതിയ
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
സഹായം ലഭ്യമാക്കാനാകുമോ;
ഉണ്ടെങ്കില്‍ ഇതിനായുള്ള
മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും
വിശദമാക്കാമോ?
2623.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളിൽ നടക്കുന്നതായി
പറയപ്പെടുന്ന സാമ്പത്തിക
ക്രമക്കേടുകളും തട്ടിപ്പുകളും
സംബന്ധിച്ച് സ്വീകരിച്ചു വരുന്ന
നടപടികൾ വിശദമാക്കുമോ;
(
ബി )
ഈ
ക്രമക്കേടുകൾ
മൂടിവയ്ക്കപ്പെടുന്നു എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന് പരിഹാര
നിർദ്ദേശങ്ങൾ എന്തെങ്കിലും
പരിഗണിച്ചിട്ടുണ്ടോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
സഹകരണസംഘങ്ങളിൽ നടന്ന
ക്രമക്കേടുകൾ സംബന്ധിച്ച
പരാതികളിന്മേലും
റിപ്പോർട്ടുകളിന്മേലും
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
2624.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പെരുങ്കടവിള
പഞ്ചായത്തിലെ മാരായമുട്ടത്ത്
പ്രവര്‍ത്തിച്ചിരുന്ന
സി.ഐ.എന്‍.ഡി (ടി) 1 -
രജിസ്റ്റര്‍ നമ്പര്‍,
പെരുങ്കിടവിള ഓയില്‍
കോ-ഓപ്പറേറ്റീവ് സൊസെെറ്റി
എന്ന സഹകരണ സംഘത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(
ബി )
ആകെ
എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത
സംഘത്തിന് ഉളളതെന്ന്
അറിയിക്കുമോ; ഇതിന്റെ ഉടമസ്ഥത
ആര്‍ക്കാണ്; പ്രസ്തുത
സ്ഥലത്തിന്റെ പേരില്‍
ബാധ്യതകളുണ്ടോ; എങ്കില്‍ എത്ര
രൂപയാണ് ബാധ്യതയെന്ന്
അറിയിക്കുമോ; ബാധ്യതകളുടെ
വിശദാംശം ലഭ്യമാക്കാമോ ;
(
സി )
നിലവില്‍
പ്രവര്‍ത്തനരഹിതമായ ടി
സംഘത്തിന്റെ ബാധ്യതകള്‍
പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
ഏറ്റെടുത്ത് തീര്‍പ്പാക്കുന്ന
പക്ഷം സംഘത്തിന്റെ
ഉടമസ്ഥതയിലുള്ളതും റീസര്‍വേ
645/2 - സ്ഥിതി ചെയ്യുന്നതുമായ
ഭൂമി മാരായമുട്ടം പോലിസ്
സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി
കെെമാറുന്നതിന് നടപടി
സ്വീകരിക്കാമോ; ഇതിന്
നിയമതടസമുണ്ടെങ്കില്‍
വിശദമാക്കുമോ?
2625.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനിതാ
സഹകരണ സംഘങ്ങള്‍ വഴി കോവിഡ്
19-ന്റെ പ്രതിരോധ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ
നിര്‍മ്മാണ പ്രവര്‍ത്തികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിര്‍മ്മാണ
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2626.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്‌ഥാനത്തെ
വിവിധ സഹകരണ സംഘങ്ങളിലെ
തട്ടിപ്പുമായി ബന്ധപ്പെട്ട്
മുൻസർക്കാരിന്റെ കാലം മുതൽ എത്ര
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട് എന്നറിയിക്കുമോ;
(
ബി )
രജിസ്റ്റര്‍
ചെയ്ത കേസുകളില്‍ എത്ര
എണ്ണത്തില്‍ കുറ്റപത്രം
നല്‍കിയിട്ടുണ്ടെന്ന വിവരം
നല്കാമോ;
(
സി )
സമീപ
കാലത്ത് വ്യപകമായി കണ്ട് വരുന്ന
സഹകരണ മേഖലയിലെ ഇത്തരം
ക്രമക്കേടുകള്‍ തടയുവാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്നറിയിക്കാമോ?
2627.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് രൂപീകരിച്ചതിനു ശേഷം
കേരളത്തിലെ പ്രാഥമിക കാർഷിക
സഹകരണ സംഘങ്ങളുടെ പ്രവർത്തനം
കുറ്റമറ്റതാക്കുന്നതിന്
എന്തൊക്കെ സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിരിക്കുന്നതന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംഘങ്ങളെ ബന്ധിപ്പിച്ച് കൊണ്ട്
കോര്‍ ബാങ്കിംഗ് നെറ്റ്
വര്‍ക്ക് ഏര്‍പ്പെടുത്തുന്ന
നടപടികള്‍ ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
സി )
കോവിഡ്
പ്രതിസന്ധി മറികടക്കാൻ പ്രാഥമിക
സംഘങ്ങളിലൂടെ ഗ്രാമങ്ങളിൽ
തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക,
വിവരസാങ്കേതികവിദ്യ പഠന
പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുക
എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി
എന്തെങ്കിലും പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
2628.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ടൂര്‍ഫെഡ്
നിലവില്‍ ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത് എന്ന്
അറിയിക്കാമോ;
(
ബി )
ടൂര്‍ഫെഡിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
വ്യക്തമാക്കാമോ?
2629.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ കൊരട്ടി ത്വക്ക്
രോഗാശുപത്രിയിലെ പേഷ്യന്‍സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ആര്‍
678)യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ;
(
ബി )
ഈ
സംഘത്തില്‍ ഏത് വര്‍ഷം വരെ
നിയമാനുസൃതം പൊതുയോഗം കൂടി വരവ്
ചെലവ് കണക്ക്
അംഗീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ;
(
സി )
ഈ
സംഘത്തില്‍ ഏതു വര്‍ഷം വരെയുള്ള
സഹകരണ വകുപ്പിന്റെ ഓഡിറ്റ്
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(
ഡി )
നിയമാനുസൃതം
വാര്‍ഷിക പൊതുയോഗം കൂടാത്തതിന്
ഈ സംഘത്തിനെതിരെ സഹകരണ വകുപ്പ്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദീകരിക്കാമോ;
(
ഇ )
ഈ
സഹകരണ സംഘത്തില്‍ നിയമാനുസൃതം
വാര്‍ഷിക പൊതുയോഗം കൂടാത്തതും
വരവ് ചെലവ് കണക്ക്
അംഗീകരിക്കാത്തതും സംബന്ധിച്ച്
എന്തെങ്കിലും ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
2630.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ സ്ഥാപനങ്ങളുടെ സുഗമമായ
പ്രവര്‍ത്തനത്തിന് ഓഡിറ്റ്
അതാത് വര്‍ഷം തന്നെ
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സഹകരണ
സ്ഥാപനങ്ങളിലെ ഓഡിറ്റ്
നടപടികള്‍ വേഗത്തിലാക്കാന്‍
പ്രസ്തുത വിഭാഗത്തില്‍ കൂടുതല്‍
ജീവനക്കാരെ നിയമിക്കുമോ?
2631.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യുവാക്കള്‍ക്കും
യുവസംരംഭകര്‍ക്കുമായി സഹകരണ
സംഘങ്ങള്‍ രൂപീകരിക്കുവാന്‍
സഹകരണ വകുപ്പ് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
രജിസ്റ്റര്‍
ചെയ്ത് അംഗീകാരം ലഭിച്ച സഹകരണ
സംഘങ്ങളുടെ വിശദവിവരം ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
സംഘങ്ങൾക്ക്
രജിസ്ട്രേഷന്‍
ലഭിയ്ക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
2632.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങള്‍ കോവിഡ്
പ്രതിരോധത്തിനും
പുനരധിവാസത്തിനുമായി ഇതുവരെ
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ സഹകരണ
സ്ഥാപനങ്ങള്‍ക്കുണ്ടായ
നാശനഷ്ടങ്ങളും സാമ്പത്തിക
നഷ്ടവും കണക്കാക്കിയിട്ടുണ്ടോ;
(
സി )
ശെെശവാവസ്ഥ
പിന്നിടാത്തവയും നഷ്ടത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതുമായ
സഹകരണ സ്ഥാപനങ്ങളുടെ നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഇത്തരം
സ്ഥാപനങ്ങളെ
നിലനിര്‍ത്തുന്നതിനും
പ്രവര്‍ത്തനസജ്ജമാക്കുന്നതിനുമായി
പ്രത്യേക പാക്കേജിന് രൂപം
നല്‍കാന്‍ ആലോചിക്കുന്നുണ്ടോ?
2633.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മൾട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ
നിക്ഷേപ സമാഹരണ
പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്
കേന്ദ്ര സർക്കാരിന് കത്ത്
അയച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
കത്ത് അയയ്ക്കുന്നതിനുള്ള കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
സർക്കാരിൽ നിന്നും മറുപടി
ലഭിച്ചിരുന്നോ; ലഭിച്ചെങ്കിൽ
വിശദാംശം വെളിപ്പെടുത്താമോ?
2634.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കര്‍ഷകരുല്‍പ്പാദിപ്പിക്കുന്ന
കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
മാര്‍ക്കറ്റിംഗ്
സൊസൈറ്റികള്‍ക്ക് കൂടുതല്‍
സഹായമെത്തിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
മെച്ചപ്പെട്ട
മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍
ഒരുക്കിക്കൊണ്ട്
ഇടനിലക്കാരില്ലാതെതന്നെ
ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില
ഉറപ്പാക്കുന്നതിന് സൊസൈറ്റികളെ
പര്യാപ്തമാക്കുന്നതിനുതകുന്ന
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍ സ്വീകരിക്കുക എന്ന്
വ്യക്തമാക്കുമോ?
2635.
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ പൊതുമേഖലാ
ബാങ്കുകളെ
സ്വകാര്യവല്‍ക്കരിക്കുന്ന ഈ
ഘട്ടത്തില്‍ സാധാരണക്കാരുടെ
ആശ്രയമായ സഹകരണ പ്രസ്ഥാനത്തെ
ശാക്തീകരിക്കുന്നതിന്
പരിപാടിയുണ്ടോ;
(
ബി )
സഹകരണ
സംഘങ്ങളിലെ ക്രമക്കേടുകള്‍
തടയാന്‍ ഓഡിറ്റ് സംവിധാനം
പുന:സംഘടിപ്പിക്കുന്നതിനും
വിജിലന്‍സ് പരിശോധന
ഫലപ്രദമാക്കുന്നതിനും മിന്നല്‍
പരിശോധന നടത്തുന്നതിനും വേണ്ട
നടപടി സ്വീകരിക്കുമോ;
(
സി )
സംഘങ്ങളുടെ
പ്രവര്‍ത്തന നിരീക്ഷണം
കാര്യക്ഷമമാക്കുന്ന തരത്തില്‍
സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനം
പരിഷ്കരിക്കാനും
വിപുലീകരിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
ഇക്കാര്യങ്ങളില്‍
കാര്യക്ഷമമായി ഇടപെടുന്നതിന്
സഹകരണ നിയമം ഉചിതമായി ഭേദഗതി
ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2636.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലേയും മറ്റ് സഹകരണ
സ്ഥാപനങ്ങളിലേയും
ഉപഭോക്താക്കള്‍ക്ക്
ഇന്‍ഷ്വറന്‍സ് സേവനം
നല്‍കുന്നതിന് ഏതെങ്കിലും
ഏജന്‍സിയെ പ്രത്യേകമായി
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഇന്‍ഷ്വറന്‍സ് സേവനം പൊതുമേഖല
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ
ഏജന്റുമാര്‍ മുഖേന കൂടി
നല്‍കുന്നതിന് സഹായകരമായ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2637.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രാഥമിക കാർഷിക വായ്പാസഹകരണ
സംഘങ്ങളുടെ പ്രവർത്തനം
പരിഷ്ക്കരിക്കുന്നതിനായി
ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ
ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രാഥമിക
കാർഷിക വായ്പാസഹകരണ
സംഘങ്ങൾക്കായി ഏകീകൃത ബാങ്കിംഗ്
സോഫ്റ്റ് വെയർ നടപ്പിലാക്കാൻ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കമ്പ്യൂട്ടറുകള്‍
ഇല്ലാത്ത പ്രാഥമിക കാർഷിക
വായ്പാസഹകരണ സംഘങ്ങളിൽ
കമ്പ്യൂട്ടറുകളും അനുബന്ധ
ഉപകരണങ്ങളും വാങ്ങുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഹോസ്പിറ്റൽ
സൊസൈറ്റികളുടെ
ആധുനികവൽക്കരണത്തിനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ;
(
ഇ )
ഐ.സി.ഡി.പി.
പ്രോജക്റ്റിൽ ഉൾപ്പെടുത്തി
പ്രസ്തുത പ്രാഥമിക സംഘങ്ങളിലെ
അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ
വികസിപ്പിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2638.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൂടുതല്‍ യുവ സഹകരണ സംഘങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
യുവ
സഹകരണ സംഘങ്ങള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങള്‍ നല്‍കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
2639.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ നിലവിലുള്ള സഹകരണ
സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സഹകരണ സ്ഥാപനങ്ങളുടെ ഇനവും
തരവും ഭരണസമിതി അംഗങ്ങളുടെ വിശദ
വിവരങ്ങൾ എന്നിവ ലഭ്യമാക്കുമോ;
(
സി )
എത്
വർഷത്തിലാണ് പ്രസ്തുത സഹകരണ
സ്ഥാപനങ്ങൾ ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ; ഓരോ
സ്ഥാപനങ്ങളുടെയും ആസ്തി ബാധ്യത,
സ്ഥാവരജംഗമ സ്വത്തുക്കള്‍,
കിട്ടാക്കടം എന്നിവ സംബന്ധിച്ച
വിവരങ്ങൾ ലഭ്യമാക്കുമോ?
2640.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ യുവ സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എത്രയെണ്ണമാണെന്നും ഇവയുടെ
പ്രവര്‍ത്തന പരിധി
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കാമോ?
2641.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിലെ അരിമ്പൂർ,
കുന്നത്തങ്ങാടി, തൈക്കാട്ടിൽ
വീട്ടിൽ ജീന എന്ന വ്യക്തി
തൃശ്ശൂർ ടൗൺ കോപ്പറേറ്റീവ്
ക്രെഡിറ്റ് സൊസൈറ്റിയില്‍
നിന്നും എടുത്ത
വായ്പയിന്മേലുള്ള തിരിച്ചടവിന്
സാവകാശവും ഇളവും നൽകണമെന്നുള്ള
അപേക്ഷ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മണലൂർ
എം.എൽ.എ. യുടെ
ശിപാർശയോയുകൂടിയുള്ള പ്രസ്തുത
അപേക്ഷയിന്മേൽ തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
2642.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
പ്രാഥമിക സഹകരണ ബാങ്കുകളുടെ
പലിശ നിരക്ക് ഇപ്പോൾ
നിശ്ചയിക്കുന്നത് ആരാണ്;
വിശദമാക്കാമോ;
(
ബി )
സഹകരണ
ബാങ്കുകളുടെ പലിശ ഘടനയിൽ മാറ്റം
വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കേരളത്തിലുണ്ടായ
രണ്ട് പ്രളയവും പിന്നീട് വന്ന
കോവിഡ് മഹാമാരിയും കാരണം സഹകരണ
സ്ഥാപനങ്ങളിൽ നിന്നും
വായ്പയെടുത്തവർ അത്
തിരിച്ചെടുക്കാൻ
പ്രയാസപ്പെടുന്നത് കൊണ്ട്
എന്‍.പി.എ. യുടെ ശതമാനത്തിൽ
മാറ്റം വരുത്തുന്നതിനെ കുറിച്ച്
ആലോചിക്കുമോ; വിശദമാക്കാമോ?
2643.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍
നിന്ന് റിസ്ക് ഫണ്ടില്‍
ഉള്‍പ്പെടുത്തി സഹായം
അനുവദിക്കുന്നതിന് എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതില്‍
എത്ര അപേക്ഷകളില്‍ ധനസഹായം
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ; വിശദാംശം
ലഭ്യമാക്കുമോ?
2644.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
റിസ്ക്ക് ഫണ്ട് പദ്ധതി പ്രകാരം
2016 മുതല്‍ നാളിതുവരെ എത്ര
കോടി രൂപയുടെ സഹായമാണ്
വായ്പാതിരിച്ചടവിനിടെ
മരിച്ചവരുടെ ആശ്രിതര്‍ക്കായി
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ?
2645.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയുടെ പശ്ചാത്തലത്തില്‍
സഹകരണ ബാങ്കുകളില്‍
വായ്പയെടുത്ത് തിരിച്ചടവ്
ആറുമാസത്തില്‍ കൂടുതല്‍
മുടക്കുവരുത്താത്ത അപേക്ഷകര്‍
മരണപ്പെട്ടാല്‍ അനുവദിയ്ക്കുന്ന
റിസ്ക്ക് ഫണ്ട്, കുടിശ്ശിക
കാലാവധി നാേക്കാതെ അര്‍ഹരായ
എല്ലാ അപേക്ഷകര്‍ക്കും
നല്‍കുന്നതിന് പ്രത്യേക അനുമതി
നല്‍കുമോ; വിശദമാക്കുമോ;
(
ബി )
സഹകരണ
ബാങ്കുകളില്‍ നിന്നും വായ്പ
എടുത്ത് കോവിഡ് മൂലം മരണമടഞ്ഞ
മുഴുവന്‍പേര്‍ക്കും റിസ്ക്ക്
ഫണ്ട് അനുവദിച്ചു നല്‍കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
2646.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റിസ്ക് ഫണ്ട് പദ്ധതി പ്രകാരം
തീര്‍പ്പുകല്‍പ്പിക്കാനുള്ള
അപേക്ഷകളുടെ എണ്ണം
വ്യക്തമാക്കാമോ?
2647.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മന്ത്രാലയം രൂപീകരിച്ചതിന്
പിന്നാലെ സഹകരണ നയം
പ്രഖ്യാപിക്കുമെന്ന്
കേന്ദ്രസർക്കാർ
വ്യക്തമാക്കിയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
സംസ്ഥാന സഹകരണമേഖലയിലെ
അധികാരത്തിലേക്കുള്ള
കടന്നുകയറ്റമായി മാറുമെന്ന്
വിലയിരുത്തുന്നുണ്ടോ?
2648.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ജില്ലാ സഹകരണ ബാങ്കുകളെ കേരളാ
ബാങ്കില്‍ ലയിപ്പിക്കുന്നതിന്
മുന്നോടിയായി ജില്ലാ സഹകരണ
ബാങ്കുകളിലെ ജീവനക്കാരുടെ
ശമ്പളമുള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍ നിശ്ചയിച്ചതില്‍
ക്രമക്കേടുകള്‍
ഉണ്ടായിട്ടുണ്ടെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
ജീവനക്കാര്‍ക്ക്
അനധികൃതമായി സ്ഥാനകയറ്റങ്ങളും
ശമ്പളാനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
അധികമായി
നല്‍കിയ ആനുകൂല്യങ്ങള്‍
ബന്ധപ്പെട്ട ജീവനക്കാരില്‍
നിന്നും തിരികെ ഈടാക്കുന്നതിനും
അനധികൃതമായി നല്‍കിയ
സ്ഥാനകയറ്റം
പിന്‍വലിക്കുന്നതിനുമുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
2649.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സഹകരണ ബാങ്കിൽ വിവിധ തസ്തികകളിൽ
ദിവസവേതന അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്നവരുണ്ടോ; ഉണ്ടെങ്കിൽ
ഏതൊക്കെ തസ്തികകളിൽ എത്ര
ജീവനക്കാർ വീതമുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
സഹകരണ
സ്ഥാപനങ്ങളിൽ ദിവസ വേതനക്കാരെ
നിയമിക്കുന്നതിന്
സ്വീകരിക്കേണ്ട നടപടികളെ
സംബന്ധിച്ച സർക്കാർ ഉത്തരവ്
നിലവിലുണ്ടോ; ഉണ്ടെങ്കിൽ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
സഹകരണ
ബാങ്കുകളിൽ ഡയറക്ടർ ബോർഡ്
നിയമിച്ച ജീവനക്കാർക്ക്
ബാങ്കിനോട് കടപ്പാടും
പ്രതിബദ്ധതയും കൂടുതൽ ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ എക്സാമിനേഷൻ ബോർഡിനെ
മാറ്റി നിയമനാധികാരം ബാങ്ക് ഭരണ
സമിതിക്ക് തന്നെ തിരിച്ചു
നൽകുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
2650.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
സഹകരണ അസിസ്റ്റന്റ്‍
രജിസ്ട്രാറിന് കീഴിലുള്ള
മുത്തേടം സര്‍വീസ് സഹകരണ
ബാങ്ക്, ചുങ്കത്തറ സര്‍വീസ്
സഹകരണ ബാങ്ക്, കരുളായി സര്‍വീസ്
സഹകരണ ബാങ്ക്, കാരപ്പുറം
അര്‍ബന്‍ സഹകരണ സംഘം,
നിലമ്പൂര്‍ അര്‍ബന്‍ സഹകരണ
ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ
ബാങ്കിന്റെ എടക്കര, നിലമ്പൂര്‍
ബ്രാഞ്ചുകള്‍ എന്നിവിടങ്ങളിലെ
2018-19, 2019-20, 2020-21
എന്നീ വര്‍ഷങ്ങളിലെ സഹകരണ
വകുപ്പിന്റെ ഓഡിറ്റ്
റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
2651.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ഓര്‍ഡിനന്‍സിലൂടെ സഹകരണ
നിയമത്തില്‍ അടിസ്ഥാനപരമായ
മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
ഏന്തെല്ലാം മാറ്റങ്ങളാണ്
വരുത്തിയതെന്ന് അറിയിക്കുമോ;
(
സി )
നിയമത്തില്‍
മാറ്റങ്ങള്‍ വരുത്താനുളള
അടിയന്തരസാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സഹകരണ
നിയമത്തില്‍ സമഗ്രമായ
പരിഷ്കരണത്തിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2652.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭൂമി
രജിസ്ട്രേഷന്‍ നടത്തുന്നതിന്
ഗ്രാമപ്രദേശങ്ങളിലും
നഗരപ്രദേശങ്ങളിലും
രജിസ്ട്രേഷന്‍ ഇനത്തിലും
സ്റ്റാംമ്പ് ഡ്യൂട്ടി ഇനത്തിലും
ന്യായവിലയുടെ എത്ര ശതമാനം
വീതമാണ് അടയ്‌ക്കേണ്ടതെന്ന്
വിശദമാക്കാമോ;
(
ബി )
രജിസ്ട്രേഷന്‍
ഫീ ഇനത്തിലും സ്റ്റാംമ്പ്
ഡ്യൂട്ടി ഇനത്തിലും ഏതൊക്കെ
രജിസ്ട്രേഷനുകള്‍ക്കാണ്
ഇളവുകളുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ചാരിറ്റി
സ്ഥാപനങ്ങള്‍ വാങ്ങുന്ന ഭൂമി
രജിസ്ട്രേഷനില്‍ പ്രത്യേക ഇളവ്
നല്‍കാന്‍ വ്യവസ്ഥയുണ്ടോ?
2653.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി കാരണം രജിസ്‌ട്രേഷൻ
പുതുക്കാൻ കഴിയാതിരുന്ന
ചാരിറ്റബിൾ സൊസൈറ്റി ആക്ട്
പ്രകാരം രജിസ്റ്റർ
ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ
രജിസ്‌ട്രേഷൻ പുതുക്കുന്നതിന്
കോമ്പൗണ്ടിംഗ് ഫീസ് ഒഴിവാക്കി
ഒരു വര്‍ഷം കൂടി സാവകാശം
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2654.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമിയുടെ
ആധാരം സംസ്ഥാനത്തെ ഏത്
രജിസ്ട്രാര്‍ ഓഫീസിലും
രജിസ്റ്റര്‍ ചെയ്യാമെന്നുളള
പദ്ധതി നിലവിലുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
മലപ്പുറം ജില്ലയില്‍ എത്ര
ആളുകളാണ് ഈ ആനുകൂല്യം
ഉപയോഗപ്പെടുത്തിയതെന്ന് സബ്
രജിസ്ട്രാര്‍ ഓഫീസ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
2655.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി,
താമരശ്ശേരി താലൂക്കുകളിലായി
നിലവില്‍ എത്ര ടൂറിസം
സൊസെെറ്റികളാണ് രജിസ്റ്റര്‍
ചെയ്ത്
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്;
(
ബി )
ടൂറിസം
സൊസെെറ്റികള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന് ഏതെങ്കിലും
തരത്തിലുളള നിയന്ത്രണങ്ങള്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
2656.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭൂമിയുടെ
ന്യായവില സംബന്ധിച്ച അപാകതകള്‍
പരിഹരിക്കുന്നതിന് നിലവില്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്; ഇവ
നടപ്പിലാക്കുന്നതിനായി
ഭരണതലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്?
2657.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍
സൂക്ഷിച്ചിരിക്കുന്ന ആധാര
പകര്‍പ്പുകള്‍ ഡിജിറ്റൈസ്
ചെയ്യുന്ന 'അനശ്വര പദ്ധതി'
ഇപ്പോള്‍ നിലവിലുണ്ടോ; എല്ലാ
ജില്ലകളിലും ആധാര പകര്‍പ്പുകള്‍
ഡിജിറ്റൈസ് ചെയ്തിട്ടുണ്ടോ; ഏതു
വര്‍ഷം മുതലാണ് ഓരോ ജില്ലയിലും
ഡിജിറ്റൈസേഷന്‍
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ആധാര
പകര്‍പ്പുകള്‍ ഡിജിറ്റൈസ്
ചെയ്യുന്നത് വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്?
2658.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം
കഴിഞ്ഞ് ആറ് മാസം
പിന്നിട്ടിട്ടും ഇപ്പോഴും
വാടകകെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മലപ്പുറം
നഗരത്തിൽ കെട്ടിടം
നിർമ്മിച്ചിട്ടും ഓഫീസ്
പ്രവർത്തനം ആരംഭിക്കുന്നതിന്
കാലതാമസം എന്തുകൊണ്ടെന്നും
ഇനിയും പൂർത്തീകരിക്കാനുള്ള
ജോലികള്‍ എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി )
പുതിയ
കെട്ടിടത്തിലേക്ക് ഓഫീസ്
സംവിധാനം പൂർണ്ണമായി
എന്നത്തേക്ക് മാറ്റാൻ
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2659.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
സബ് രജിസ്ട്രാര് ഓഫീസിന്റെ
പുതിയ കെട്ടിട നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ടി
പ്രവൃത്തിക്ക് സാങ്കേതികാനുമതി
നല്‍കിയ തീയതിയും ടെണ്ടര്‍
ചെയ്ത തീയതിയും വിശദമാക്കാമോ?
2660.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011
-16 കാലത്ത് കൂത്താട്ടുകുളത്ത്
അനുവദിച്ച സബ് രജിസ്ട്രാര്‍
ഓഫീസും ട്രെയിനിംഗ് സെന്ററും
അവിടെ നിന്നും മാറ്റി
സ്ഥാപിക്കാന്‍ ഇടയായ സാഹചര്യം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി എത്ര തുകയാണ്
അനുവദിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
നിലവില്‍
പ്രസ്തുത സെന്റര്‍ ഏത്
സ്ഥലത്താണ് മാറ്റി സ്ഥാപിച്ചത്;
അതിന്റെ പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(
ഡി )
ഇല്ലെങ്കില്‍
നാളിതുവരെയും
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ?
2661.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ കുഴല്‍മന്ദം സബ്
രജിസ്ട്രാര് ഓഫീസിന്റെ പുതിയ
കെട്ടിട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
2662.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ സബ് രജിസ്ട്രാര്
ഓഫീസിന്റെ നവീകരണത്തിന്
ഏതെങ്കിലും പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ചാവക്കാട്
സബ് രജിസ്ട്രാര് ഓഫീസിന്റെ
പുതിയ കെട്ടിട നിര്‍മ്മാണത്തിന്
പദ്ധതി തയ്യാറാക്കുമോ?
2663.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെള്ളപ്പൊക്ക
ഭീഷണി രൂക്ഷമായ കുട്ടനാട്ടിലെ
സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
ആധുനിക രീതിയില്‍
നവീകരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
കുട്ടനാട്ടിലെ
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍
ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കാന്‍ നടപടി ഉണ്ടാകുമോ?
|
|
|
|
|
|
|
|