STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6585.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാനത്തു നിലവിൽ എത്ര യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ട്? ഓട്ടോണമസ്സ് / ഡീംഡ് എന്നിവ തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത യൂണിവേഴ്സിറ്റികളിൽ ദേശീയ പെൻഷൻ പദ്ധതി (എന്‍.പി.എസ്) എന്നു മുതലാണ് നടപ്പിലാക്കി തുടങ്ങിയത് എന്ന് വിശദമാക്കാമോ;
( സി )
കേരളത്തിൽ ദേശീയ പെൻഷൻ പദ്ധതി നടപ്പിലാക്കാത്ത യൂണിവേഴ്സിറ്റികൾ ഉണ്ടോ; ഉണ്ടെങ്കിൽ അവ ഏതൊക്കെ എന്ന് വിശദമാക്കാമോ?
6586.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ്, സ്വകാര്യ ലാേ കോളേജുകൾ എത്രയെന്നും അവ ഏതൊക്കെയെന്നും കോഴ്സുകളുടെ വിശദാംശം സഹിതം കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ ലാേ കോളേജുകൾ എത്രയെന്ന് സർവ്വകലാശാല, ജില്ല എന്നിവ തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളിൽ അംഗീകൃത ഈവനിംഗ് എല്‍.എല്‍.ബി., എല്‍.എല്‍.എം കോഴ്സുകൾ ഉള്ളവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ, സ്വകാര്യ ലാേ കോളേജുകളിലെ ഡേ/ ഈവനിംഗ് എല്‍.എല്‍.ബി., എല്‍.എല്‍.എം കോഴ്സുകൾക്ക് ഏതെല്ലാം ഇനത്തിൽ എത്ര രൂപയാണ് ഫീസ് ഈടാക്കുന്നതെന്ന് തരം തിരിച്ച് വിശദമാക്കാമോ?
6587.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിൽ വിവിധ പരീക്ഷകളുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയത്തിന് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന ഉത്തരപേപ്പറുകൾ മൂല്യനിർണ്ണയത്തിന് നൽകുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; പ്രസ്തുത നടപടിക്രമങ്ങൾ പരീക്ഷകളുമായി ബന്ധപ്പെട്ട സ്വകാര്യത സംരക്ഷിക്കുന്നതിന് പര്യാപ്തമാണോ; വ്യക്തമാക്കാമോ;
( സി )
പരീക്ഷ നടത്തിപ്പ്, മൂല്യനിർണ്ണയം എന്നിവയിലെ സ്വകാര്യത സംരക്ഷിക്കുന്നതിന് നിലവിൽ സ്വീകരിച്ചുവരുന്ന നടപടികളിൽ ഏതെങ്കിലും പരീക്ഷകൾക്ക് മാത്രമായി ഇളവ്അനുവദിക്കുന്നതിന് സർവകലാശാല ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടോ; എങ്കില്‍ പ്രസ്തുത ചട്ടങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( ഡി )
കാലിക്കറ്റ് സർവകലാശാലയിൽ ചില സെമസ്റ്റർ പരീക്ഷകൾക്കുമാത്രമായി, പരീക്ഷാർത്ഥികളുടെ ഉത്തരപേപ്പറുകളിൽ ഫാൾസ് നമ്പർ പതിക്കാതെ മൂല്യനിർണ്ണയത്തിന് നല്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനം ഉള്‍ക്കൊള്ളുന്ന രേഖകളുടെയും തീരുമാനത്തിനാധാരമായ സർവകലാശാല ചട്ടങ്ങളുടെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( ഇ )
പരീക്ഷാർത്ഥികളുടെ ഉത്തരപേപ്പറുകളിൽ ഫാൾസ് നമ്പർ പതിക്കാതെ മൂല്യനിർണ്ണയത്തിന് നല്കുന്നതിനുളള തീരുമാനം, പരീക്ഷനടത്തിപ്പുമായി ബന്ധപ്പെട്ട സ്വകാര്യത നഷ്ടപ്പെടുന്നതിനിടയാക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( എഫ് )
പരീക്ഷാർത്ഥികളുടെ ഉത്തരപേപ്പറുകളിൽ ഫാൾസ് നമ്പർ പതിക്കാതെ മൂല്യനിർണ്ണയത്തിന് നല്കുന്നതിനുളള തീരുമാനം, ഇനി വരാനിരിക്കുന്നതും, നിലവിൽ നടന്നുകൊണ്ടിരിക്കുന്നതുമായ പരീക്ഷകളിലും നടപ്പിലാക്കുമോ?
6588.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
6589.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിലെ ഭൂമി അക്കാദമികേതര ആവശ്യങ്ങൾക്കായി അനുവദിച്ചു നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ പ്രവർത്തനങ്ങൾക്കാണ് നാളിതുവരെ ഇപ്രകാരം ഭൂമി അനുവദിച്ചിട്ടുള്ളതെന്നറിയിക്കുമോ;
( ബി )
അക്കാദമികേതര പ്രവർത്തനങ്ങൾക്ക് ഭൂമി അനുവദിച്ച് നൽകുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6590.
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍, സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രങ്ങള്‍, ജോലിക്കായുള്ള മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപകര്‍ വ്യാപകമായി സ്വകാര്യ ട്യൂഷനിൽ ഏര്‍പ്പെടുന്നതായ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോളേജ് അദ്ധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷനെടുക്കുന്നതിന് അനുമതിയുണ്ടോ; ഇല്ലെങ്കില്‍ ഇവരെ കണ്ടെത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സ്വകാര്യ ട്യൂഷനില്‍ ഏര്‍പ്പെടുന്ന കോളേജ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കാമോ?
6591.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ നിന്നും 2017 നവംബറില്‍ ബി.എസ്.സി മെഡിക്കല്‍ ബയോകെമസ്ട്രി (2013-14 ബാച്ച്) കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നിലവില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
6592.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍, കാലിക്കറ്റ്, ശ്രീ നാരായണ സര്‍വ്വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ അടിസ്ഥാനത്തില്‍ ബിരുദ കോഴ്സുകള്‍ നടത്തുന്നതിന് യു.ജി.സി അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
6593.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഏതൊക്കെയെന്നും ഇവയിൽ നടപ്പിലാക്കിയവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞവയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകാമോ; നടപ്പിലാക്കാനുള്ള പദ്ധതികൾ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ?
6594.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് സെന്‍ട്രല്‍ ലെെബ്രറിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ലെെബ്രറി മുഖേന സഞ്ചരിക്കുന്ന വായനശാല (മൊബെെല്‍ ലെെബ്രറി) സേവനം പാെതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോ; പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ലെെബ്രറി മുഖേന മേഖലാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
6595.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോ‌ട്ടയം ജില്ലയിലെ ഏതെല്ലാം കോളേജുകള്‍ക്കാണ് റൂസ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര തുക അനുവദിച്ചുവെന്നും അവയുടെ നിലവിലെ സ്ഥിതിയെന്തെന്നും ഉത്തരവുകളുടെ പകര്‍പ്പ് സഹിതം വ്യക്തമാക്കാമോ?
6596.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
6597.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള തലത്തില്‍ വലിയ തൊഴില്‍ സാദ്ധ്യതകള്‍ പരിഗണിച്ച് എല്ലാ സര്‍വകലാശാലകളിലും വിദേശ ഭാഷാ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്‌തുത പഠനകേന്ദ്രങ്ങളിൽ ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
6598.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്; കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എന്‍റോള്‍ ചെയ്യിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
അതിന്റെ ഭാഗമായി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനും അധിക ബാച്ചുകള്‍ തുടങ്ങുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6599.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ എയ്ഡഡ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേയ്ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴി‍‍ഞ്ഞ രണ്ട് വര്‍ഷമായി നിയമനം നടന്നിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സമാന സാഹചര്യത്തില്‍ എയ്ഡഡ് സ്ക്കൂളുകളിലെ നിയമനത്തിന് ടി കാലയളവ് പരിഗണിച്ച് പരമാവധി പ്രായപരിധിയില്‍ ഇളവ് നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എയ്ഡഡ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേയ്ക്കുള്ള നിയമനത്തിനായി നിലവില്‍ പ്രായപരിധി കഴി‍ഞ്ഞവര്‍ക്ക് കൂടി അപേക്ഷിക്കുന്നതിനും നിയമനത്തിനുമായി കോവിഡിനെത്തുടര്‍ന്ന് നിയമനം നടക്കാതിരുന്ന കാലയളവ് കൂടി പരിഗണിച്ച് പരമാവധി പ്രായപരിധിയില്‍ രണ്ട് വര്‍ഷത്തെ ഇളവ് നല്‍കി ഉത്തരവിറക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ആവശ്യവുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്ന് ലഭിച്ചുവെന്നും ആയതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന്റെ പ്രായപരിധി വര്‍ദ്ധിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത് ഏത് തീയതിയിലാണെന്ന് വെളിപ്പെടുത്തുമോ; ആയതിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ?
6600.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മഹാരാജാസ് കോളേജില്‍ അനധികൃതമായി അടുത്തിടെ മരം മുറിച്ചുകടത്തിയ സംഭവത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
മേല്‍ വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടോ;
( ഡി )
എങ്കില്‍ പ്രസ്തുത വിഷയത്തിന്മേല്‍ അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ കോളേജ് അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ; പോലീസ് അന്വേഷണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
6601.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന എത്ര കുട്ടികള്‍ക്കാണ് കോളേജിന്റെ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മതിയായ താമസസൗകര്യം ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ മേല്‍ പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?
6602.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ-കരിന്തളം ഗവണ്‍മെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ പുതിയ പി.ജി കോഴ്സ് ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചിരുന്നോ എന്നറിയിക്കാമോ;
( ബി )
എങ്കിൽ ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് അപേക്ഷ ലഭിച്ചിരുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ ?
6603.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
2020-21 വര്‍ഷത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ടെന്നും, ആയതിലേയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
സ്കോളര്‍ഷിപ്പ് തുക കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
6604.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആക്ടില്‍ (ഗ്രന്ഥശാല സംഘം നിയമത്തില്‍) കാലികമായ ഭേദഗതി വരുത്തണമെന്ന ഗ്രന്ഥശാല സംഘത്തിന്റെ ആവശ്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇത് ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ എത്രയും വേഗം നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ?
6605.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ വെര്‍ച്വല്‍ ക്ലാസ് റൂം സജ്ജീകരിക്കുന്നതിന് എം.എല്‍.എ.മാരുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതി 2019-2020 വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച 23 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ; ഈ തുക ഉപയോഗിച്ച് എന്തെല്ലാം പ്രവൃത്തികള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് ഒരു വര്‍ഷത്തിലേറെയായിട്ടും പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
കേളേജുകള്‍ തുറക്കുന്നത് പരിഗണിച്ച് പ്രസ്തുത പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?
6606.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുവാന്‍ അനുമതി നല്‍കുന്നതിന് ആലോചനയുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓരോ കോഴ്സുകളിലും നിലവിലുള്ള സീറ്റ് ക്ഷാമം പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കാമോ;
( സി )
മലബാര്‍ മേഖലയില്‍ ബിരുദ, ബിരുദാനന്തര ബിരുദ വിഷയങ്ങളില്‍ പഠനം നടത്തുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തത് പരിഗണിച്ച് സര്‍ക്കാര്‍/എയ്ഡഡ് മേഖലകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമോ?
6607.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മ ഗാന്ധി സർവ്വകലാശാലയിലെ 13/08/ 20 വർഷം റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള ബി.എ. ബിരുദ സർട്ടിഫിക്കറ്റ് നാളിതുവരെ ലഭ്യമായിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ?
6608.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷന്‍ ഉള്ള ഗ്രന്ഥശാലകള്‍ ഏതൊക്കെയാണെന്നും അവയുടെ ക്ലാസിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
6609.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാലകളുടെ നിയന്ത്രണത്തിൽ ബി.എ. ഓണേഴ്‌സ് പൊളിറ്റിക്കൽ സയൻസ് കോഴ്സ് നടത്തുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ ഏത് സർവകലാശാലയുടെ കീഴിലാണെന്നും ഏത് കോളേജിൽ ആണെന്നുമുള്ള വിശദാംശം അറിയിക്കാമോ ;
( സി )
കോഴ്സ് നിലവിലില്ലെങ്കിൽ ആയത് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
6610.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെറ്റ്സ് ഗോ ഡിജിറ്റല്‍ പദ്ധതിയുടെ ഭാഗമായി പാലാ നിയോജക മണ്ഡലത്തില്‍ പുതുതായി നടപ്പിലാക്കുവാന്‍ പോകുന്ന കാര്യങ്ങളെന്താണെന്നു വിശദമാക്കാമോ?
6611.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആക്കി ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനത്തോടൊപ്പം വരുമാനം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഏണ്‍ ബൈ ലേണ്‍ (Earn by learn) പരിപാടി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ആയത് സംസ്ഥാനത്ത് എന്നു മുതല്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
6612.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 സെപ്തംബറിലെ കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസസ്സിംഗ് പരീക്ഷയ്ക്കുള്ള വിജ്ഞാപനത്തില്‍ വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ വ്യക്തമായ വിവരങ്ങളും സിലബസും ഉള്‍പ്പെടുത്താതിരുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി മുഖേന നടത്തുന്ന വേഡ് പ്രോസസ്സിംഗ് പരീക്ഷയിലെ മലയാളം ഒന്നും രണ്ടും പേപ്പറുകളില്‍ ഏതെല്ലാം സോഫ്റ്റ് വെയറുകളിലാണ് പരീക്ഷ നടത്തുന്നതെന്നും ടൈപ്പ് റൈറ്റിംഗ്, ഇന്‍സ്ക്രിപ്റ്റ് മോഡുകളില്‍ പരീക്ഷ നടത്തുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ ഏതെല്ലാം മലയാളം ഫോണ്ടുകളാണ് പരിശീലിക്കേണ്ടതെന്നും വ്യക്തമാക്കാമോ; പ്രസ്തുത ഇംഗ്ലീഷ്, മലയാളം പരീക്ഷകളിലെ രണ്ടാം പേപ്പറിനായി എം.എസ്. വേഡ് 2007 ആണോ പരിശീലിക്കേണ്ടതെന്ന് അറിയിക്കാമോ;
( സി )
വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ സിലബസ് സംബന്ധിച്ച് ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
വേഡ് പ്രോസസ്സിംഗ് പരീക്ഷ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അടുത്ത കെ.ജി.റ്റി.ഇ. (കോമേഴ്സ്) ടൈപ്പ് റൈറ്റിംഗ് ആന്റ് വേഡ് പ്രോസസ്സിംഗ് പരീക്ഷയുടെ വിജ്ഞാപനം മുതല്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
കെ.ജി.റ്റി.ഇ. വേഡ് പ്രോസസ്സിംഗ് പരീക്ഷ സംബന്ധിച്ച് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6613.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജക മണ്ഡലത്തിലെ മൊഗ്രാൽപുത്തൂരിൽ പ്രവർത്തിക്കുന്ന സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ ഏതെല്ലാം ബ്രാഞ്ചുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്കൂളിന്റെ കെട്ടിടം ഏത് വർഷം എത്ര രൂപ ചെലവാക്കി നിർമ്മിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്തൊക്കെയെന്നും കുറവുകൾ എന്തൊക്കെയെന്നും വിശദീകരിക്കാമോ;
( ഇ )
സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ലൈബ്രറി, കാന്റീൻ എന്നിവ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുക എപ്പോള്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;
( എഫ് )
മേല്‍പ്പറഞ്ഞ കരാർ ആരെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും പണി തുടങ്ങാത്തതിന്റെ കാരണം എന്തെന്നും വിശദമാക്കാമോ?
6614.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തി ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം നേടുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ; പ്രസ്തുത അംഗീകാരം നേടുന്നതിനായി എഞ്ചിനീയറിംഗ് കോളേജുകളിലും പോളിടെക്നിക്കുകളിലും സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
6615.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് 16/02/2021 തീയതിയിലെ GO(MS)നം.99/2021/HEdn. ഉത്തരവ് പ്രകാരമുള്ള പുതുക്കിയ സ്കെയിലില്‍ ശമ്പളം നല്‍കി തുടങ്ങിയോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( സി )
2016 മുതല്‍ 2019 വരെയുള്ള കുടിശ്ശിക വിഹിതം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കില്‍ ആയത് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( ഇ )
കുടിശ്ശിക തുക അദ്ധ്യാപകരുടെ ജി.പി.എഫ്. അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
6616.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ വിജയശതമാനം കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേരള, എം.ജി, കാലിക്കറ്റ്‌, കണ്ണൂർ, കുസാറ്റ് സർവകലാശാലകളിൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ ഇനിയും ഡിഗ്രി യോഗ്യത നേടാത്ത എത്രപേരുണ്ടെന്ന് അറിയിക്കാമോ;
( സി )
എ.പി.ജെ. അബ്ദുല്‍കലാം ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ബി ടെക് കോഴ്സിന് 2017 വരെ ചേർന്നിട്ടുളള വിദ്യാർഥികൾ എത്രയെന്നും അതിൽ എത്ര പേർ വിജയിച്ചുവെന്നും വിശദമാക്കാമോ?
6617.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കാമ്പസ്സിനുള്ളില്‍ തന്നെ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉണ്ടാക്കണമെന്ന ഏറെ കാലത്തെ ആവശ്യം ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
6618.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റ് ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ പോളിടെക്‌നിക്കുകൾ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് കൂടുതൽ പോളിടെക്‌നിക്കുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
6619.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈവനിംഗ് ബാച്ചില്‍ പാര്‍ട്ട് ടൈം സിവില്‍ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാന്‍ നിലവില്‍ അവസരമില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍ ഈവനിംഗ് ബാച്ചില്‍ പാര്‍ട്ട് ടൈം സിവില്‍ ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6620.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ടെക്‌നിക്കൽ ഹൈസ്കൂളില്‍ പോളിടെക്‌നിക്ക് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
പോളിടെക്‌നിക്ക് ആരംഭിക്കുന്നത് സംബന്ധിച്ചു സ്പെഷ്യല്‍ ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പോളിടെക്‌നിക്ക് കോളേജ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
6621.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോളിടെക്നിക് അദ്ധ്യാപകര്‍ക്കുള്ള എ.ഐ.സി.റ്റി.ഇ 7-ാം ശമ്പള പരിഷ്ക്കരണ കമ്മീഷന്റെ ശിപാര്‍ശകള്‍ പ്രകാരമുള്ള പുതുക്കിയ ശമ്പളം നല്‍കി തുടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ഇത് വൈകുന്നതിന്റെ കാരണം വിശദമാക്കാമോ?
6622.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ നിലവില്‍ എത്ര പോളിടെക്നിക്കുകളാണ് ഉള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് നഗരത്തിന് പുറത്ത് പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
അതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6623.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജകമണ്ഡലത്തില്‍ പോളിടെക്‌നിക് കോളേജുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പോളിടെക്‌നിക് ഇല്ലാത്തതു കാരണം ടെക്‌നിക്കൽ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ പിറവം നിയോജകമണ്ഡലത്തില്‍ ഒരു പോളിടെക്‌നിക് ആരംഭിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
6624.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഡിഗ്രി, പിജി തലങ്ങളിൽ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ എന്ന് അറിയിക്കുമോ;
( ബി )
അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ച പ്രസ്‌തുത കോളേജിൽ പുതിയ കോഴ്സുകള്‍ പ്രഖ്യാപിക്കുമോ; വ്യക്തമാക്കുമോ?
6625.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എത്ര പോളിടെക്‌നിക്ക് കോളേജുകൾ ഉണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഈ കോളേജുകൾ സ്ഥാപിച്ചത് ഏത് വർഷമാണെന്നും ഇവിടെ ഏതെല്ലാം കോഴ്സുകൾ ഉണ്ടെന്നും അധ്യാപകരുടെയും വിദ്യാർഥികളുടെയും എണ്ണവും കോളേജ് തിരിച്ച്‌ വ്യക്തമാക്കാമോ;
( സി )
പുതുതായി പോളിടെക്‌നിക്ക് കോളേജുകൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയൊക്കെയാണ് പുതുതായി സ്ഥാപിക്കുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സർക്കാർ തലത്തിൽ പോളിടെക്‌നിക്ക് കോളേജുകൾ ഇല്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ ഈ ന്യുനത പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
6626.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളുടെ ദേശീയ, അന്തര്‍ദേശീയ റാങ്കിംഗ് എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സര്‍വ്വകലാശാലകള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരം പുലര്‍ത്താനാവുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഏതെങ്കിലും സ്വകാര്യ, വിദേശ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നുവരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
6627.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാന്തര വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
സമാന്തര വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന് നിലവിലുളള ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്കുളള പ്രെെവറ്റ് രജിസ്ട്രേഷന്‍ അതത് യൂണിവേഴ്സിറ്റികളില്‍ തുടരുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?
6628.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം യൂണിവേഴ്സിറ്റികളിലാണ് സമയബന്ധിതമായി പരീക്ഷ നടത്തി റിസല്‍ട്ട് പ്രഖ്യാപിക്കുന്നത്;
( ബി )
പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കാലതാമസം വരുന്നത് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെയും തൊഴിലവസരങ്ങളെയും ദോഷകരമായി ബാധിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
യൂണിവേഴ്സിറ്റികളുടെ പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും സമയക്രമം പാലിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
6629.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര കോളേജുകളില്‍ പ്രിന്‍സിപ്പാൾ തസ്തിക നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുന്നു എന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്താണ് തടസ്സം എന്ന് വിശദമാക്കാമോ;
( സി )
പ്രസ്‌തുത ഒഴിവുകള്‍ എന്നത്തേക്ക് നികത്തുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6630.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കോഴ്സുകളുടെ സിലബസുകള്‍ എല്‍.ഒ.സി.എഫ് (Learning Outcome based Curricula Framework) മാതൃകയില്‍ പരിഷ്ക്കരിക്കുന്നതിനുള്ള യു‌.ജി‌.സി നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകലാശാലകള്‍ക്ക് ലഭിച്ചതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
യു‌.ജി‌.സി നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കോഴ്സുകളില്‍ പരിഷ്ക്കരണം നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് അക്കാദമിക വര്‍ഷം മുതലാണ് സിലബസുകളില്‍ പരിഷ്ക്കരണം നടപ്പാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ഓരോ കോഴ്സുകളുടെയും പരിഷ്ക്കരിച്ച സിലബസുകളുടെ കരട്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി അതത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ ആയത് പ്രസിദ്ധീകരിച്ച തീയതി, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അനുവദിച്ച അവസാന തീയതി, അന്തിമ സിലബസ് അംഗീകരിച്ച തീയതി എന്നിവ അറിയിക്കുമോ;
( ഇ )
സര്‍വ്വകലാശാലകള്‍ കോഴ്സുകളുടെ സിലബസ് പരിഷ്ക്കരിക്കുന്നതില്‍, യു‌.ജി‌.സിയുടെ എല്‍.ഒ.സി.എഫ് മാതൃകയില്‍ സിലബസ് പരിഷ്ക്കരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
6631.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ അദ്ധ്യാപകരിൽ 961 അധ്യാപകർ അയോഗ്യരാണെന്ന് സി&എ.ജി. റിപ്പോർട്ട് ചെയ്യുകയുണ്ടായോ; വിശദമാക്കാമോ;
( ബി )
സർക്കാർ എൻജിനീയറിങ് കോളേജുകൾ, എയ്ഡഡ് കോളേജുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ എത്രവീതം അധ്യാപകരെയാണ് അയോഗ്യരായി സി&എ.ജി. കണ്ടെത്തിയത്;
( സി )
എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിന്റെ ചുമതല ആർക്കാണ്; വ്യക്തമാക്കാമോ;
( ഡി )
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ മാനദണ്ഡങ്ങളിൽ സർക്കാർ ഇളവു വരുത്തുകയുണ്ടായോ; എങ്കിൽ എത്ര തവണയാണ് ഇപ്രകാരം ഇളവ് വരുത്തിയിട്ടുള്ളത്; അറിയിക്കാമോ;
( ഇ )
ഇപ്രകാരം ഇളവ് വരുത്തിയതിന്റെ ഫലമായാണോ ഇത്രയധികം അയോഗ്യരായ അധ്യാപകർ ജോലിയിൽ പ്രവേശിച്ചതെന്ന് വ്യക്തമാക്കാമോ?
6632.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിന് പത്ത് സെന്റ് ഭൂമി വിട്ടുകൊടുക്കാനുള്ള 2011-16 ലെ സർക്കാരിന്റെ നിർദ്ദേശം കേരള സർവകലാശാല തള്ളിക്കളഞ്ഞിരുന്നോ; വ്യക്തമാക്കാമോ ;
( ബി )
സര്‍വകലാശാല ജീവനക്കാരുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഭൂമി നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
ജീവനക്കാരുടെ കോ‌-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഭൂമി നൽകാൻ സർവകലാശാല നിയമങ്ങളിൽ ആർക്കാണ് അധികാരം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6633.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ ജീവനക്കാരുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സ്വന്തമായി മന്ദിരം നിർമ്മിക്കുന്നതിന് ഭൂമി വിട്ടുകൊടുക്കുവാൻ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനത്തിൽ വെെസ് ചാന്‍സലര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
നിലവിൽ സർവകലാശാലയിലെ ജീവനക്കാരുടെ സൊസൈറ്റികൾ സർവകലാശാലയുടെ വക കെട്ടിടങ്ങളിലാണോ പ്രവർത്തിക്കുന്നത്; പ്രസ്തുത കെട്ടിടങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വാടകയും കറണ്ട് ചാർജും ആരാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
യൂണിവേഴ്സിറ്റി ഭൂമി ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ലെന്ന സെനറ്റിന്റെ നിർദ്ദേശം നിലവിലുണ്ടോ; വ്യക്തമാക്കാമോ?
6634.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ പ്രമുഖ സർവീസ് സംഘടനയുടെ നേതൃത്വത്തിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായി ഭൂമി അനുവദിച്ചു നൽകിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത തീരുമാനത്തിന് സെനറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സെനറ്റ് നിർദ്ദേശം മറികടന്ന് സിൻഡിക്കേറ്റിന്റെ പ്രത്യേക താൽപര്യത്തില്‍ ഭൂമി നൽകാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ?
6635.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയിലെ മലയാളം മഹാ നിഘണ്ടു വിഭാഗത്തിന്റെ എഡിറ്റർ തസ്തികയ്ക്ക് നിലവിലുള്ള യോഗ്യതകൾക്ക് പുറമേ സംസ്കൃതഭാഷയിൽ ഉള്ള ബിരുദാനന്തര ബിരുദം കൂടി കൂട്ടിച്ചേർക്കാൻ സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ ഇപ്രകാരം യോഗ്യതയിൽ മാറ്റം വരുത്തിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമോ; അറിയിക്കുമോ?
6636.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ എംപ്ലോയീസ് സഹകരണ സംഘത്തിന് മന്ദിരം നിർമ്മിക്കുന്നതിന് യൂണിവേഴ്സിറ്റി വക സ്ഥലം പതിച്ചു നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; ഇത് സർവകലാശാലയുടെ സജീവ പരിഗണനയിലാണോ;
( ബി )
യൂണിവേഴ്സിറ്റി വക ഭൂമി സർവകലാശാലയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അനുവദിക്കാൻ പാടില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ സെനറ്റ് തീരുമാനം മറികടന്ന് സംഘത്തിന് സ്ഥലം പതിച്ചു നൽകാൻ കാരണമെന്താണ്;
( സി )
യൂണിവേഴ്സിറ്റി പാളയം ക്യാംപസിൽ സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രസിദ്ധീകരണ സഹകരണസംഘം നിർത്തലാക്കിയ സാഹചര്യത്തില്‍ മേൽപ്പടി ഭൂമി സർവകലാശാലയ്ക്ക് മടക്കി ലഭിച്ചുവോ;
( ഡി )
കാലിക്കറ്റ് സർവകലാശാലയിൽ മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയ ചെയറിന് മന്ദിരം നിർമ്മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം സർവകലാശാല നിരാകരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
6637.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ജീവനക്കാരുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സ്വന്തമായി മന്ദിരം നിർമ്മിക്കുന്നതിന് ഭൂമി വിട്ടുകൊടുക്കുവാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്കുമോ;
( ബി )
പ്രസ്തുത വിഷയം സിൻഡിക്കേറ്റിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നോ; രജിസ്ട്രാർക്കുള്ള ഒരു കത്ത് പരിഗണിച്ചാണോ ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ക്യാമ്പസിന്റെ പ്രധാന കവാടത്തിന് സമീപം പത്ത് കോടി രൂപ മുടക്കി ചാൻസലേഴ്സ് മൾട്ടിപ്ലക്സ് കോംപ്ലക്സ് നിർമ്മിക്കാനുദ്ദേശിച്ചിരുന്നോ; എങ്കിൽ പ്രസ്തുത സ്ഥലമാണോ സൊസൈറ്റിക്ക് മന്ദിരം നിർമ്മിക്കുവാൻ വിട്ടുകൊടുക്കുന്നതെന്ന് അറിയിക്കാമോ?
6638.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം മൂലം അടഞ്ഞു കിടന്ന കലാലയങ്ങള്‍ തുറക്കുന്ന അവസരത്തില്‍ എം.ജി. സര്‍വകലാശാലയില്‍ രണ്ട് പ്രമുഖ വിദ്യാര്‍ത്ഥി യൂണിയനുകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനം പോലെയുള്ള സംഭവങ്ങള്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും കലാലയങ്ങളിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6639.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് യു.ജി.സി യുടെ ഡിസ്റ്റന്റ് എജ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണ്? വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സര്‍വ്വകലാശാലയില്‍ അദ്ധ്യാപക - അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസലില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
തസ്തിക സൃഷ്‌ടിക്കല്‍ വൈകുന്നത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതായി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
എങ്കില്‍ ആയത് പരിഹരിച്ച് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
6640.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മറ്റ് യൂണിവേഴ്സിറ്റികളിൽ നിർത്തലാക്കേണ്ട അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളെ സംബന്ധിച്ച വിവരം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സർവകലാശാലകളിൽ നിന്നും ആയത് സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിവരം ലഭ്യമാക്കാമോ?
6641.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ 2020-ലെ ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉളവാകാവുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഉന്നതവിദ്യാഭ്യാസരംഗത്ത് തൊഴില്‍പരമായ നൂതന സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന് ആവിഷ്കരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
6642.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവ്വകലാശാലകളിൽ വിദൂരവിദ്യാഭ്യാസം വഴി പഠനം നടത്തുന്നതിന് യു.ജി.സി. യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ സർവ്വകലാശാലകൾ ആണ് നിലവിൽ ഇത്തരം കോഴ്സ് നടത്തുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാല വഴി നാളിതുവരെ വിദൂരവിദ്യാഭ്യാസ പഠനത്തിന് കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടുണ്ടോ;
( സി )
ഓപ്പൺ സർവ്വകലാശാലയ്ക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിക്കാത്തതിനാൽ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന കുട്ടികൾക്ക് ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6643.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പാര്‍ട്ട് ടൈം ബി.ടെക് കോഴ്‌സ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമോ;
( ബി )
മേല്‍ വിഷയം സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
6644.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസ്സറെ ഒരു പാർട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യക്തി സർവകലാശാലയില്‍ പ്രതിമാസം ശമ്പളം കൈപ്പറ്റുന്ന അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലിയില്‍ തുടരുന്നുണ്ടോ; എങ്കിൽ അത് ചട്ടപ്രകാരമാണോ എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വകുപ്പിലെ ഒരു അസിസ്റ്റന്റ് പ്രൊഫസ്സറെ സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പറായി നിയമിച്ചിട്ടുണ്ടോ; എങ്കിൽ അത് കരാറടിസ്ഥാനത്തിലുള്ള അധ്യാപികയ്ക്ക് സ്ഥിരം നിയമനം ലഭിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
6645.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ 2019-20 മുതൽ ഓരോ വിദ്യാഭ്യാസ വർഷവും വിദൂര വിദ്യാഭ്യാസം വഴിയുള്ള യു.ജിക്കും പി.ജിക്കും എത്ര കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ;
( ബി )
ഈ കോഴ്സുകൾക്ക് യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിൽ ഏത് വർഷം മുതൽക്കുള്ള കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
6646.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് മഞ്ചുമലയില്‍ പൂര്‍ത്തീകരിച്ച നാഷണല്‍ കേഡറ്റ് കോറിന്റെ എയര്‍ സ്‌ട്രിപ്പിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ; ഇതിന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എത്ര ഭൂമി അനുവദിച്ചു; വ്യക്തമാക്കുമോ;
( ബി )
എയര്‍ സ്‌ട്രിപ്പിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എത്രപേര്‍ക്ക് ഫ്ളെെയിംഗ് പരിശീലനം നല്‍കിവരുന്നു; അറിയിക്കുമോ?
6647.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് എന്‍.സി.സി. യൂണിറ്റുകള്‍ നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
പുതിയതായി എന്‍.സി.സി. യൂണിറ്റുകള്‍ അനുവദിക്കുന്നതിന് വാമനപുരം നിയോജകമണ്ഡലത്തിലെ ഏതൊക്കെ സ്കൂളുകളില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്‌തുത അപേക്ഷകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
6648.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ അസാപ് (എ.എസ്.എ.പി) സെന്ററുകളും അതിൽ ഓരോന്നിലും നിലവിലുള്ള കോഴ്സുകള്‍ ഏതൊക്കെയെന്നും അറിയിക്കുമോ?
6649.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പല്ല് സെറ്റ് സൗജന്യമായി നല്‍കുന്ന മന്ദഹാസം പദ്ധതി കോവിഡ് കാലത്ത് നിര്‍ത്തിവെച്ചിരിക്കുന്ന കാര്യം ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഈ പദ്ധതി എല്ലാ പ്രദേശങ്ങളിലും നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
6650.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
6651.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോമിത്രം പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് മാസമായി വയോജനങ്ങൾക്കുളള മരുന്ന് വിതരണം ചെയ്യാന്‍ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മരുന്ന് വിതരണം ചെയ്യുന്ന കമ്പനിക്ക് തുക നൽകാത്തതിനാലാണോ വിതരണം മുടങ്ങിയതെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത കുടിശ്ശിക അടിയന്തരമായി നൽകി മരുന്നുവിതരണം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6652.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തിലെ വൃദ്ധസദനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത വൃദ്ധസദനത്തിന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ; പ്രസ്തുത സ്ഥാപനത്തിന്റെ കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
മുളക്കുളം വൃദ്ധസദനത്തിനെ ജില്ലാ വൃദ്ധസദനമായി അംഗീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത വൃദ്ധസദനത്തില്‍ മതിയായ ജീവനക്കാര്‍ നിലവിലുണ്ടോ; ടി സ്ഥാപനത്തില്‍ ഇപ്പോള്‍ അന്തേവാസികളെ പാര്‍പ്പിക്കുന്നുണ്ടോ; എങ്കില്‍ എത്ര അന്തേവാസികള്‍ നിലവിലുണ്ട് എന്നറിയിക്കാമോ?
6653.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങളും അപേക്ഷാ ഫോമുകളുടെ മാതൃകയും മാനദണ്ഡങ്ങളും വിശദമാക്കാമോ;
( ബി )
നിര്‍ദ്ധന രോഗികള്‍ക്ക് ജീവന്‍ രക്ഷാ ചികിത്സാ സഹായം നല്‍കുന്നതിന് പ്രതിവര്‍ഷം എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
6654.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും പരസ്പരം സംസാരിക്കാനുമായി ആരംഭിച്ച 'സായംപ്രഭ' മാതൃക പകല്‍ വീടുകള്‍ ഇപ്പോള്‍ ഏതൊക്കെ ജില്ലകളിലാണ് നടപ്പാക്കിയതെന്ന് അറിയിക്കാമോ; ആയത് എല്ലാ ജില്ലകളിലും തുടര്‍ന്ന് ബ്ലോക്ക് തലങ്ങളിലും ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വിശദാംശം നല്കുമോ;
( ബി )
വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന 'സെക്കന്‍ഡ് ഇന്നിങ്സ് ഹോം' പദ്ധതിയുടെ വിശദാംശം നല്കാമോ; ആയത് നിലവില്‍ ഏതെല്ലാം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ടി പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടി വ്യക്തമാക്കാമോ;
( സി )
ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്കായി എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?
6655.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ വിശദാംശം നല്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം 2019 മുതല്‍ 2021 മാര്‍ച്ച് വരെ എത്രപേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
6656.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മാർച്ച് മാസത്തിനുശേഷം പുതിയതായി അപേക്ഷ സമർപ്പിച്ചവർക്ക് ആശ്വാസകിരണം പദ്ധതിയിൽ സഹായം അനുവദിച്ചു നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
6657.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം നല്ലനടപ്പും സാമൂഹ്യസേവനവും നിര്‍ബന്ധമാക്കുന്നതിനും കഴിയും വിധം എന്തെങ്കിലും പദ്ധതി വകുപ്പ് നടപ്പാക്കുന്നുണ്ടോ; വിശദംശങ്ങള്‍ ലഭ്യമാക്കാമോ?
6658.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ നടപ്പിലാക്കുവാനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഏതൊക്കെയാണ്; ഇവയിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇവയിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകാമോ; നടപ്പിലാക്കാനുള്ള പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
6659.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനാഥരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്ന് അറിയിക്കുമോ;
( ബി )
സര്‍ക്കാര്‍ അംഗീകാരമുള്ള എത്ര അനാഥാലയങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്; അംഗീകാരമില്ലാത്ത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ?
6660.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരെല്ലാമെന്നും എത്ര തുകയാണ് നൽകുന്നതെന്നും വിശദമാക്കാമോ; ഈ പദ്ധതിയിൽ നിലവിൽ എത്ര ഗുണഭോക്താക്കളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുളള അപേക്ഷകളില്‍ നിലവിൽ തീരുമാനമാകാതെ അവശേഷിക്കുന്നത് എത്രയെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പദ്ധതിയിൽ അർഹരായ അപേക്ഷകരെ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6661.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴില്‍രഹിത വികലാംഗര്‍ക്കും സാമൂഹ്യക്ഷേമ പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും സാമൂഹ്യക്ഷേമ പെന്‍ഷന് അര്‍ഹതയുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ എണ്ണം ജില്ല, ഇനം എന്നിവ തിരിച്ച് വിശദമാക്കാമോ;
( ഇ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പെന്‍ഷന്‍ വാങ്ങിയവരുടെ എണ്ണം ജില്ല, ഇനം എന്നിവ തിരിച്ച് വെളിപ്പെടുത്തുമോ?
6662.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സാമൂഹ്യനീതി വകുപ്പ് ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ധനസഹായ പദ്ധതികളിലൂടെ എത്ര തുക വിനിയോഗിച്ചുവെന്ന് പദ്ധതി തിരിച്ച് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
6663.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്(നിഷ്)ല്‍ വിവിധ കോഴ്സുകളിലായി എത്ര വിദ്യാര്‍ത്ഥികള്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്ന് നിലവില്‍ പഠനം നടത്തുന്നുണ്ട് എന്നും എത്ര അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട് എന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നിലവില്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കാത്തതിന്റെ കാരണം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
നിഷില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
6664.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോക്ലിയാര്‍ ഇംപ്ലാന്റ് കഴിഞ്ഞ കുട്ടികളുടെ മെഷീന്‍ പാര്‍ട്ട്സുകളുടെ മെയ്ന്റനന്‍സ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ;
( ബി )
വളരെയധികം ചെലവ് വരുന്ന കോക്ലിയാര്‍ സര്‍ജറിക്കുശേഷം വളരെ വില കൂടിയതും വിദേശ നിര്‍മ്മിതവുമായ മെഷീന്‍ പാര്‍ട്സുകളാണ് ഉപയോഗിക്കേണ്ടി വരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്കീമിന്റെ വാര്‍ഷിക വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
6665.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പ് മുഖേന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വിശദമാക്കാമോ?
6666.
ശ്രീ എം രാജഗോപാലൻ
ഡോ.കെ.ടി.ജലീൽ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി വില്ലേജ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( ബി )
മാനസികമായി പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളുകളെ കുട്ടികളുടെ ഉന്നമനത്തിനായുള്ള സ്ഥിരം കേന്ദ്രങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് സാമൂഹ്യ നീതി വകുപ്പിൽ എന്തെങ്കിലും നടപടികൾ ഉണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്‌തുത കുട്ടികള്‍ക്കായി പൊതുകളിയിടങ്ങള്‍ സ്ഥാപിക്കുവാനും അവർക്ക് രോഗപ്രതിരോധ ശേഷി ഉറപ്പുവരുത്തുവാനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
6667.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് സാമൂഹിക നീതി വകുപ്പ് വഴി എന്തൊക്കെ പുതിയ പദ്ധതികള്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
സാമൂഹിക നീതി വകുപ്പ് വഴി പെണ്‍കുട്ടികളുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് നല്‍കിവരുന്ന സഹായ ധനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; അറിയിക്കുമോ?
6668.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാൻസ്ജെൻഡർ വിഭാഗത്തിന് സമൂഹത്തിലെ വിവിധ മേഖലകളിൽ തുല്യത ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ആർട്സ്, സ്പോർട്സ് മത്സരങ്ങളിൽ ആൺ-പെൺ വിഭാഗങ്ങൾക്കുള്ളതുപോലെ ട്രാൻസ്ജെൻഡറുകളെയും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി മത്സരങ്ങൾ നടത്തുന്ന കാര്യം പരിഗണിക്കുമോ;
( സി )
ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും സൗജന്യമായി സർക്കാർ ആശുപത്രികൾ മുഖേന ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6669.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃദ്ധസദനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയർത്തുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.