ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.
156 പ്രകാരം കെ.സി.എം.എം.എഫ്.ലെ
ആനന്ദ് മാതൃക
ക്ഷീരസഹകരണസംഘങ്ങളിലെ
ഓഡിറ്റര്‍മാര്‍ ചെയ്യുന്ന
ജോലിയുടെ സ്വഭാവം കണ്‍കറന്റ്
ഓഡിറ്റിന്റെ വിഭാഗത്തിലാണോ
യൂണിറ്റ് ഓഡിറ്റിന്റെ
വിഭാഗത്തിലാണോ
ഉള്‍പ്പെടുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവില്‍
ആനന്ദ് മാതൃക ക്ഷീര
സഹകരണസംഘങ്ങളെ യൂണിറ്റുകളായി
തിരിച്ച് പ്രസ്തുത
ഓഡിറ്റര്‍മാരെ ഓരോ യൂണിറ്റ്
ഓഡിറ്റര്‍മാരായാണോ നിയമനം
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
നിലവില്‍
ആനന്ദ് മാതൃക ക്ഷീരസഹകരണസംഘം
ഓഡിറ്റര്‍മാര്‍ എത്ര സംഘങ്ങള്‍
വീതം പ്രതിമാസം/പ്രതിവര്‍ഷം
ഓഡിറ്റ് ചെയ്ത്
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഇത്
പ്രകാരം ആനന്ദ് മാതൃക
സഹകരണസംഘത്തിന്റെ ഒരു
സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ്
പൂര്‍ത്തീകരിക്കുന്നതിന് എത്ര
പ്രവൃത്തി ദിവസങ്ങളാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത സമയം
കൃത്യമായ ഓഡിറ്റ്
നിര്‍വ്വഹണത്തിന് പര്യാപ്തമാണോ;
(
ഇ )
ഓഡിറ്റ്
നോട്ട് ചെക്കിംഗ്,
റെക്ടിഫിക്കേഷന്‍ ജോലികള്‍
എന്നിവ നിര്‍വ്വഹിക്കുന്നതിന്
പ്രത്യേകമായി സമയം
അനുവദിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രതിമാസം
അനുവദിക്കുന്ന പ്രവൃത്തി
ദിനങ്ങളുടെ എണ്ണം
വ്യക്തമാക്കുമോ;
(
എഫ് )
സഹകരണ
ഓഡിറ്റിന്റെ കാര്യക്ഷമത
നിലനിര്‍ത്തുന്നതിന് കേരള സഹകരണ
ഓഡിറ്റ് മാനുവല്‍ പ്രകാരം
യൂണിറ്റ് ഓഡിറ്റര്‍മാര്‍ക്ക്
പ്രതിവര്‍ഷം ചെയ്യാവുന്ന
പരമാവധി ഓഡിറ്റിന്റെ എണ്ണം
ആനന്ദ് മാതൃക സംഘങ്ങളുടെ
ഓഡിറ്റില്‍
പാലിക്കപ്പെടുന്നുണ്ടോ; നാലോ
അതിലധികമോ ജില്ലകള്‍
പ്രവര്‍ത്തന പരിധി ഉള്ളതിനാലും
വര്‍ഷത്തില്‍ എല്ലാ ദിവസവും
ഇടപാടുകള്‍ നടക്കുന്ന
സ്ഥാപനങ്ങളുടെ ഓഡിറ്റ്
ആയതിനാലും പ്രസ്തുത എണ്ണത്തില്‍
ഇളവുകള്‍ അനുവദിക്കുന്നുണ്ടോ;
(
ജി )
ഇല്ലെങ്കില്‍
പ്രസ്തുത എണ്ണം നിയമപരമായി
നിര്‍ണ്ണയിക്കുന്നതിനും
ആവശ്യമെങ്കില്‍ ഇളവുകള്‍
അനുവദിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?