STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2172.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റേഷനിംഗ് ഓര്‍ഡര്‍ പരിഷ്കരിച്ചുകൊണ്ട് ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കൺട്രോള്‍) ഓര്‍ഡര്‍ എന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവിലെ നിര്‍ദ്ദേശങ്ങളിന്മേല്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന്‍ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളെയാകെ ബാധിക്കുന്ന പ്രസ്തുത ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പുനപരിശോധിക്കുമോ?
2173.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ പാറശ്ശാല നി‍യോജകമണ്ഡലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയെന്ന് ഇനം തിരിച്ച് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; അവയുടെ പുരോഗതി അറിയിക്കാമോ;
( സി )
പാറശ്ശാല നി‍യോജകമണ്ഡലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നുള്ള വിവരം പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2174.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കാര്‍ഡുകള്‍ തരംതിരിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ എന്തെങ്കിലും ഗൈഡ്‍ലൈന്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലവിലെ റേഷന്‍കാര്‍ഡ് തരംതിരിവില്‍ (അര്‍ഹര്‍-അനര്‍ഹര്‍) ഉള്ള പരാതികള്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2175.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിൽ എ.പി.എൽ. കാര്‍ഡ് ബി.പി.എൽ. കാർഡ് ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ലഭിച്ച അപേക്ഷകൾ എത്രയാണ്; അപേക്ഷകരുടെ വിശദാംശങ്ങൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
2176.
ഡോ.കെ.ടി.ജലീൽ
ശ്രീമതി യു പ്രതിഭ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളേയും ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്‍കീഴില്‍ കൊണ്ടുവരുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
നിരാലംബര്‍, ഭൂരഹിതര്‍, തെരുവില്‍ കഴിയുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്കുകൂടി റേഷന്‍ കാര്‍ഡ് അനുവദിക്കുക എന്ന ഉദ്ദേശത്തോടെ നിലവിലുള്ള മാനദണ്ഡങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുവാനാണ് ആലോചിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
ഇത് എത്രയുംവേഗം നടപ്പില്‍ വരുത്തുന്നതിന് അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2177.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടംതൊഴിലാളികൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകുവാൻ നടപടി സ്വീകരിക്കാമോ ;
( ബി )
നിലവിൽ സപ്ലൈകോയുടെ കീഴിൽ പ്രവർത്തിക്കുന്ന എന്‍.എഫ്.എസ്.എ ഡിപ്പോകൾ വകുപ്പേറ്റെടുത്ത് നടത്തുന്നതിന് പദ്ധതിയുണ്ടോ എന്ന് അറിയിക്കാമോ ;
( സി )
എന്‍.എഫ്.എസ്.എ ഡിപ്പോകൾക്ക് വകുപ്പ് തലത്തിൽ സ്ഥലം കണ്ടെത്തി ഗോഡൗണുകൾ പണിയുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
2178.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.വി.അൻവർ
ശ്രീമതി ഒ എസ് അംബിക
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിന് നിലവില്‍ എന്തെല്ലാം രേഖകള്‍ ആവശ്യമാണെന്ന് അറിയിക്കാമോ;
( ബി )
കെട്ടിടം ഉടമയുടെ സമ്മതപത്രമോ വാടക കരാറോ നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2179.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനാഥാലയങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, വയോജനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്ന നടപടികളുടെ പ്രവര്‍ത്തനം ഏതുഘട്ടംവരെയായിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2180.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അനര്‍ഹരായ എത്ര പേര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞുപോയി‍ട്ടുണ്ടെന്ന് അറിയിക്കാമോ ;
( ബി )
ഇനിയും ഇത്തരത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട എത്ര പേര്‍ ഉണ്ടെന്നുളള കൃത്യമായ വിവരം ശേഖരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2181.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ലഭിച്ച അപേക്ഷകളില്‍ എത്ര എണ്ണം തീര്‍പ്പുകല്‍പിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ എത്ര കുടുംബങ്ങളെ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
ഇവരെ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കുമോ?
2182.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനര്‍ഹര്‍ കൈവശം വച്ചിരിക്കുന്ന മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ 2021 ജൂലൈ 15-നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബി.പി.എല്‍. റേഷന്‍കാര്‍ഡ് പരിധിയില്‍നിന്ന് അനര്‍ഹരായ എത്ര കാര്‍ഡ് ഉടമകളെ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
തൃശ്ശൂര്‍ ജില്ലയില്‍ ബി.പി.എല്‍. റേഷന്‍കാര്‍ഡ് പരിധിയില്‍നിന്ന് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ?
2183.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബി.പി.എൽ. പട്ടികയില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്ന നടപടി നിലവില്‍ നടന്നുവരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
തൃശൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2015-നുശേഷം എത്ര കുടുംബങ്ങളെ ബി.പി.എൽ. പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ അറിയിക്കുമോ;
( സി )
2009 ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച ബി.പി.എൽ. ലിസ്റ്റില്‍ നിന്നും സാമ്പത്തിക ഭദ്രത നേടിയവരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2184.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ നിന്ന് അനർഹരാണെന്ന് കണ്ടെത്തി ഒഴിവാക്കപ്പെട്ടവർക്ക് പകരമായി അർഹരാണെന്ന് കണ്ടെത്തിയവരെ ഉൾപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര അനർഹരെ ഒഴിവാക്കിയെന്നും എത്ര അർഹരെ ഉൾപ്പെടുത്തിയെന്നും ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( സി )
മുൻഗണന പട്ടികയിലെ കാര്‍ഡില്‍ ഉൾപ്പെട്ട സർക്കാർ ജീവനക്കാരെ കണ്ടെത്തുന്നതിന് എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2185.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണന റേഷന്‍കാര്‍ഡ് ലഭിക്കാതെപോകുന്നത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ;
( ബി )
ക്ലേശഘടകങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുമ്പോള്‍ ഏറ്റവും കൂടുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആദ്യം റേഷന്‍കാര്‍ഡ് കൊടുക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് ആദ്യം എന്നതരത്തില്‍ സുതാര്യമായി മുന്‍ഗണന റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
2186.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.എ.വൈ. വിഭാഗത്തില്‍നിന്ന് അനര്‍ഹര്‍ എന്ന് കണ്ടെത്തി ആളുകളെ ഒഴിവാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന് പകരമായി അര്‍ഹരായ പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2187.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ പ്രദേശത്ത് പുതിയ റേഷന്‍കട അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഭക്ഷ്യ പൊതുവിതരണ (ബി) വകുപ്പിന്റെ ഭ.പൊ.വി.വ. -ബി2/55/2021 നമ്പര്‍ ഫയലിന്‍മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രദേശത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി അനുഭവിച്ചു വരുന്ന പ്രയാസം പരിഗണിച്ച് പുതിയ റേഷന്‍കട അനുവദിക്കുന്നത് സംബന്ധിച്ച നപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ?
2188.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലുള്ള ചാത്തന്നൂർ, പരവൂർ എന്നീ ഫർക്കകളിൽ അംഗീകൃത ലൈസൻസികളോ നിയമപരമായ അവകാശികളോ ഇല്ലാതെ മറ്റ് എ.ആർ.ഡി.കളിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിക്കുന്ന റേഷൻഡിപ്പോകൾ ഉണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റേഷൻഡിപ്പോകളുടെ നമ്പർ സഹിതമുള്ള വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
അംഗീകൃത ലൈസൻസികളോ നിയമപരമായ അവകാശികളോ ഇല്ലാത്ത റേഷൻഡിപ്പോകൾക്ക് പുതിയ ലൈസൻസികളെ നിയമിക്കുന്നതിന് പൊതുവിതരണ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( സി )
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ അംഗീകൃത ലൈസൻസികളില്ലാതെ പ്രവർത്തിക്കുന്ന റേഷൻഡിപ്പോകൾക്ക് പുതിയ ലൈസൻസികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങൾ ജനപ്രതിനിധി മുഖേന നൽകിയ നിവേദനത്തിന്മേൽ (ഫയൽ നം. ബി2/ 42/2020 തീയതി 13.03.2020, ബി2/ 4375118/2020 തീയതി 15.07.2020) സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
2189.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ വഴി റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2190.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ പുതിയ റേഷന്‍ ഷോപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മുന്‍ഗണന കാര്‍ഡുകളാക്കി മാറ്റുന്നതിന് ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്രപേര്‍ക്ക് മുന്‍ഗണന കാര്‍ഡ് അനുവദിച്ചുവെന്നും വ്യക്തമാക്കാമോ?
2191.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ വിതരണം സുതാര്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
2192.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ റേഷന്‍ കടകള്‍ വഴി നാളിതുവരെ സൗജന്യമായി വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം എത്ര;
( ബി )
ഇപ്രകാരം അഗതി, അനാഥ, വൃദ്ധജന മന്ദിരങ്ങളില്‍ നേരിട്ടു വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ ;
( സി )
ആയതിലേയ്ക്കായി നാളിതുവരെ എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ;
( ഡി )
സാധനങ്ങള്‍ കിറ്റില്‍ പായ്ക്ക് ചെയ്യാന്‍ ചെലവഴിച്ച തുക, പായ്ക്ക് ചെയ്ത സാധനങ്ങള്‍ സഞ്ചിയില്‍ നിറയ്ക്കുന്നതിന് ചെലവഴിച്ച തുക, കിറ്റ് നല്‍കുന്ന സഞ്ചിക്കു ചെലവഴിച്ച തുക, റേഷന്‍ കടകളില്‍ ഇവ എത്തിച്ചു നല്‍കാനുളള യാത്രാ ചെലവിന് ചെലഴിച്ച തുക, കയറ്റിറക്ക് ഇനത്തില്‍ ചെലവഴിച്ച തുക എന്നിവ ഓരോന്നിനും എത്രകോടി രൂപ വീതമാണെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ ;
( ഇ )
ഇതുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ നാളിതുവരെ നല്‍കിയ തുക എത്രയാണ് ; ഇനി നല്‍കാനുള്ള തുക എത്രയാണ്; വ്യക്തമാക്കാമോ ;
( എഫ് )
ഇത്തരത്തില്‍ റേഷന്‍ കടകള്‍ വഴിയുളള സൗജന്യ കിറ്റുവിതരണം തുടര്‍ന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ ?
2193.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളരെദൂരം യാത്ര ചെയ്യേണ്ടിവരുന്ന പട്ടികവര്‍ഗ്ഗ ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍കട എന്ന പദ്ധതിയില്‍ 2020-21 കാലയളവില്‍ എത്രപേര്‍ക്ക് ഓണക്കിറ്റും പ്രതിമാസ ഭക്ഷ്യധാന്യവിഹിതവും നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ?
2194.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം നടത്തുകയുണ്ടായോ; വിശദാംശം നല്‍കുമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തുമായി എത്ര തവണ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുകയുണ്ടായെന്ന് അറിയിക്കുമോ;
( സി )
ഓരോ തവണയും ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന വിഭവങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ഡി )
ഓരോ തവണയും ഒരു കിറ്റിനായി ചെലവഴിച്ച തുക എത്രയാണ്; വ്യക്തമാക്കുമോ;
( ഇ )
ഭക്ഷ്യക്കിറ്റിന്റെ വിതരണത്തിനായി ഡീലര്‍മാര്‍ക്ക് അനുവദിച്ച കമ്മീഷന്‍ എത്രയാണ്; വ്യക്തമാക്കുമോ;
( എഫ് )
സംസ്ഥാനത്ത് ആകെ ഭക്ഷ്യക്കിറ്റ് വിതരണത്തിനായി ചെലവഴിച്ച തുകയെത്ര? വിശദാംശം നല്‍കുമോ?
2195.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പിയില്‍ സിവില്‍ സപ്ലൈസ്‌ ഗോഡൗണ്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനായി സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരം ലഭ്യമാക്കാമോ?
2196.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഗോഡൗണുകളിലേക്ക് അരിയും ഗോതമ്പും കടത്തുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ;
( ബി )
പാവപ്പെട്ടവർക്ക് റേഷന്‍കട വഴി വിതരണം ചെയ്യേണ്ട സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തിക്കുന്ന റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നറിയിക്കാമോ ;
( സി )
സപ്ലൈകോ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ ഏതുതരത്തിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ?
2197.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം അറുപത് റേഷന്‍വ്യാപാരികള്‍ മരിക്കാനിടയായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
2198.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ മാവേലിസ്റ്റോര്‍ തുടങ്ങിയ ഔട്ട്‍ലെറ്റുകളില്‍ ഉപയോഗിച്ചുവരുന്ന ഒ.എം.എസ്. എന്ന ബില്ലിംഗ് സോഫ്റ്റ്‍വെയറിന്റെ പരിഷ്കാരപിഴവ് കാരണം 2015 ഡിസംബര്‍ 31 വരെ ഒരേ റേഷന്‍ കാര്‍ഡിന് അതേമാസം ഒന്നില്‍ കൂടുതല്‍ തവണ അധിക സബ്സിഡി നല്‍കിയതുവഴി ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ഈയിനത്തില്‍ എത്ര രൂപ കോര്‍പ്പറേഷന് നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്‍പ്രകാരം സാധനങ്ങളുടെ വിലയായും പിഴയായും എത്ര ലക്ഷം രൂപ ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
2015 ഡിസംബറില്‍ പരിഷ്കരിച്ച സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് 2014 ഏപ്രില്‍ മുതലുള്ള തുക കണക്കാക്കി ജീവനക്കാരില്‍ നിന്ന് തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സോഫ്റ്റ്‍വെയറിന്റെ യഥാസമയത്തിലുള്ള പരിഷ്കരണത്തിന്റെ പിഴവ് കാരണം ജീവനക്കാര്‍ക്ക് ബാധ്യത നിശ്ചയിച്ചുനല്‍കിയ ഈ നടപടിയ്ക്കെതിരെ സപ്ലൈകോയ്ക്കെതിരായി കോടതിയില്‍ നിന്ന് എന്തെങ്കിലും വിധിന്യായം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ഇ )
നിലവില്‍ അധിക സബ്സിഡിയായി ഏതെങ്കിലും ഔട്ട്‍ലെറ്റുകളില്‍ നല്‍കുന്നത് കണ്ടെത്തി ബില്‍ ചെയ്യാന്‍ കഴിയാത്തവിധത്തിലുള്ള സോഫ്റ്റ്‍വെയര്‍ നടപ്പിലാക്കിയിട്ടുണ്ടോ;
( എഫ് )
എത്ര ജീവനക്കാരാണ് സോഫ്റ്റ്‍വെയറിന്റെ പരിഷ്കാരപിഴവ് മൂലം ഇനി തുക അടയ്ക്കാനുള്ളതെന്ന് വിശദമാക്കാമോ?
2199.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഈ സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( ബി )
കമ്പോളത്തില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എന്തെല്ലാം നടപടി സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി മുന്‍ സര്‍ക്കാരും നിലവിലെ സര്‍ക്കാരും നൽകിയിട്ടുള്ള (2016-17 മുതൽ 2020-21 വരെ) സാമ്പത്തിക സഹായം സംബന്ധിച്ചുള്ള വിവരം വ്യക്തമാക്കാമോ?
2200.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന കിറ്റില്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയ ഖാദി മാസ്കില്‍ വ്യാജമായതോ ഗുണനിലവാരമില്ലാത്തതോ ആയ മാസ്കുകള്‍ സപ്ലെെകോ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര മാസ്കുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുളളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ മാസ്കുകള്‍ വിതരണം ചെയ്ത ഇനത്തില്‍ എത്ര രൂപയാണ് ഖാദി ബോര്‍ഡിന് നല്‍കിയിട്ടുളളത്; ഇനി എത്ര രൂപ നല്‍കാനുണ്ട്; വ്യക്തമാക്കുമോ;
( സി )
വ്യാജ ഖാദി മാസ്കുകളും ഗുണനിലവാരമില്ലാത്ത മാസ്കുകളും ഇത്തരത്തില്‍ വിതരണം ചെയ്യുന്നതിനുവേണ്ടി വാങ്ങിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
2201.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതില്‍ സിവില്‍ സപ്ലൈസ് ഷോപ്പുകള്‍ വഹിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത് കൂടുതല്‍ ഷോപ്പുകള്‍ ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
കാര്‍ഷികവിഭവങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ സംഭരിച്ച് അതാത് മേഖലയില്‍ സിവില്‍ സപ്ലൈസ് ഷോപ്പുകള്‍ വഴി വിലകുറച്ച് നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2202.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ എന്ന സ്ഥലത്ത് ആരംഭിക്കുന്ന സപ്ലൈകോയുടെ പുതിയ ഔട്ട്‍ലെറ്റിന്റെ നിലവിലെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഔട്ട്‍ലെറ്റ് ആരംഭിക്കുന്നതിന് എന്തൊക്കെ ക്രമീകരണങ്ങളാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടപ്പിലാക്കേണ്ടത് എന്ന് വിശദമാക്കാമോ;
( സി )
ഔട്ട്‍ലെറ്റിന്റെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
2203.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻകടകൾ വഴി വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളില്‍ വ്യാജ ഖാദി മാസ്കുകൾ വിതരണം ചെയ്തതായ പരാതിയിന്മേല്‍ വിജിലൻസ് അന്വേഷണം നടത്തുകയുണ്ടായോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ അന്വേഷണം ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങൾ നൽകുമോ;
( സി )
കോവിഡ് മഹാമാരി കാലത്ത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയർത്തുന്നതരത്തിൽ മാസ്കിന്റെ ഗുണനിലവാരത്തില്‍ കൃത്രിമത്വം കാണിക്കുന്നതിന് കൂട്ടുനിന്നവർക്കെതിരെ മാതൃകാപരമായി നടപടികൾ സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വ്യക്തമാക്കുമോ?
2204.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധന വില വര്‍ദ്ധനവും അവശ്യവസ്തു നിയമം ഇളവ് ചെയ്തതും രാജ്യത്താകെ വിലക്കയറ്റത്തിന് കാരണമാകുമ്പേോഴും സംസ്ഥാനത്തെ പൊതുമാര്‍ക്കറ്റില്‍ വില നിയന്ത്രിച്ചു നിര്‍ത്താന്‍ സർക്കാർ നടത്തുന്ന വിപണി ഇടപെടലുകള്‍ വിശദമാക്കാമോ;
( ബി )
സബ്സിഡി ഉല്പന്നങ്ങള്‍ കൂടാതെ മറ്റ് അവശ്യ വസ്തുക്കളും വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സപ്ലൈകോ ലഭ്യമാക്കുന്നുണ്ടോ;
( സി )
ഓണമുള്‍പ്പെടെയുള്ള ഉത്സവ കാലങ്ങളിലുണ്ടാകാറുള്ള വിപണിയിലെ കൃത്രിമ വിലക്കയറ്റം അവസാനിപ്പിക്കാന്‍ സപ്ലൈകോ നടത്തുന്ന വിപണി ഇടപെടലുകള്‍ അറിയിക്കാമോ;
( ഡി )
സപ്ലൈകോയുടെ വിപണനശാലകള്‍ നവീകരിക്കുന്നതിനും ഉപഭോക്തൃ സൗഹൃദ സമീപനം ഉറപ്പാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ?
2205.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലെെകാേ ഇലഞ്ഞിയില്‍ അനുവദിച്ച പഴം-പച്ചക്കറി സംസ്കരണ യൂണിറ്റിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് സപ്ലെെകോയുടെ വീഴ്ചയായി കരുതുന്നുണ്ടാേ; വിശദമാക്കാമോ;
( സി )
സപ്ലൈകോയില്‍ തുടര്‍ന്നുവരുന്ന കെടുകാര്യസ്ഥതയും അഴിമതിയും പ്രസ്തുത സംസ്കരണ യൂണിറ്റിന്റെ നിര്‍മ്മാണത്തെ ബാധിച്ചിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതില്‍ വസ്തുതയുണ്ടോ; വിശദമാക്കാമോ;
( ഡി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത സംസ്കരണ യൂണിറ്റ് എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കാമോ?
2206.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ എത്ര തസ്തികയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; നിലവില്‍ എത്ര ആര്‍.ഐ. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകളാണ് ഇനിയും പരിശോധിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ; റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ അഭാവമാണോ അപേക്ഷകള്‍ യഥാസമയത്ത് പരിശോധിക്കുന്നതിന് തടസ്സമായിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ ജനസാന്ദ്രത കൂടിയ താലൂക്കെന്നനിലയില്‍ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഒഴിഞ്ഞുകിടക്കുന്ന റേഷനിംഗ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് നിലവില്‍ സ്വന്തമായി സര്‍ക്കാര്‍ വാഹനം ഉണ്ടോയെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ മലയോര മേഖലയെന്ന പരിഗണനയില്‍ അടിയന്തരമായി വാഹനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2207.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ വകുപ്പിന് കീഴില്‍ പത്ത് വര്‍ഷം മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷം വരെയായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
ഇത്തരം താല്‍ക്കാലിക ജീവനക്കാരെ സീനിയോറിറ്റി അനുസരിച്ച് സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ;
( സി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ മാവേലി സ്റ്റോറുകളിലും മറ്റും ദിവസക്കൂലി/കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരവെ ബിസിനസ് കുറഞ്ഞതിനാലും പി.എസ്.സി. നിയമനം നടന്നതിനാലും ജോലി നഷ്ടപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
2208.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ നെല്ല് സംഭരണം കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരണം കഴിഞ്ഞാല്‍ കാലതാമസം കൂടാതെ പണം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( സി )
നെല്ല് സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
2209.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവംബര്‍ മാസത്തില്‍ വിളവെടുപ്പ് ആരംഭിക്കുന്ന കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ നെല്ല് ശേഖരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2210.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴീക്കോട് മണ്ഡലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
2211.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്ക് 12.07.2021-ലെ GO(MS)No.22/2021/F&CSD ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയ ഇന്‍ഷ്വറന്‍സിന് അര്‍ഹരായ എഫ്.പി.എസ്. ഡീലര്‍മാരുടെയും സെയില്‍സ്മാന്‍മാരുടെയും കണക്ക് വ്യക്തമാക്കാമോ ;
( ബി )
അതില്‍ എത്രപേര്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വിശദാംശങ്ങള്‍ നല്‍കാമോ ?
2212.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെയും സെയില്‍സ് മാന്‍മാരുടെയും കുടുംബത്തിനു് പ്രത്യേക പരിഗണന നല്‍കി സഹായം നല്‍കുന്നതിനു് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.