STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1901.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികള്‍ വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചുവെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതും മണ്ഡലത്തില്‍ നടപ്പാക്കുന്നതുമായ ഏതെല്ലാം പ്രവൃത്തികളാണ് ഈ പദ്ധതി പ്രകാരം ഇനിയും നടപ്പാക്കുന്നത് എന്നതിന്റെ വിശദാംശം നല്‍കുമോ;
( ഡി )
എങ്കില്‍ മണ്ഡലത്തിന്റെ വികസന പൂര്‍ത്തീകരണത്തിനായി ഈ പദ്ധതി പ്രകാരം നടപ്പില്‍ വരുത്തുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
1902.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുകയും ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന നാട്ടിലെ സാധാരണക്കാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ദുരിതത്തിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ മേല്‍പ്പറഞ്ഞവര്‍ക്ക് സമാശ്വാസം പകരുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വായ്പ തിരിച്ചടവിന് പലിശരഹിത മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1903.
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ ഗെയിംസിൽ മെഡൽ നേടിയവർക്ക് ജോലി നൽകാമെന്ന വാഗ്ദാനം പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
2010-14 കാലത്തെ സ്പോർട്സ് ക്വാട്ട നിയമനപട്ടികയിൽ ഉൾപ്പെട്ട അന്‍പത്തിനാല് കായികതാരങ്ങള്‍ നിയമനം ലഭിക്കാത്തതിനെ തുടർന്ന് സമരം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇവർക്ക് എത്രയും വേഗം നിയമനം നൽകാൻ നടപടികൾ സ്വീകരിക്കുമോ?
1904.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ കെ ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സിവില്‍ സര്‍വ്വീസ് സര്‍ക്കാരിന്റെ സേവനദാതാവെന്ന നിലയില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് കൂടുതല്‍ കാര്യക്ഷമമാകേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് നവീകരിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
സിവില്‍ സര്‍വ്വീസ് ആധുനീകരിക്കുന്നതിന് എല്ലാ ഓഫീസുകളും ഇ-ഓഫീസുകളാക്കാന്‍ നിശ്ചയിച്ചിട്ടുണ്ടോ; ഭരണപരിഷ്ക്കാര കമ്മീഷന്റെ വിവിധ ശിപാര്‍ശകള്‍ പരിശോധിച്ചിരുന്നോ;
( സി )
നിരവധി തവണ ഓഫീസിലെത്തി ആവശ്യപ്പെട്ടാല്‍ മാത്രം ഫയലുകള്‍ പരിശോധിക്കുന്ന രീതി തീര്‍ത്തും അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1905.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാപാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇ-കോമേഴ്സ് രംഗത്തെ കുത്തകകളായ ആമസോൺ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി സ്വാധീനിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് കാലത്ത് സംസ്ഥാനത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടയ്ക്കുവാൻ നിർദ്ദേശം നൽകിയപ്പോള്‍ ഓൺലൈൻ കുത്തക കമ്പനികൾക്ക് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടെ കച്ചവടം ചെയ്യുവാൻ അനുവാദം നൽകിയ നടപടി ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ മേല്‍പറഞ്ഞ വിഷയത്തിന്മേല്‍ കൂടുതൽ അന്വേഷണം നടത്തുവാൻ തയ്യാറാകുമോ; വിശദവിവരം ലഭ്യമാക്കുമോ?
1906.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ഗ്രാന്റോടുകൂടി പ്രവർത്തിക്കുന്ന എത്ര കമ്മീഷനുകൾ ആണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര കമ്മീഷനുകൾ വാർഷിക റിപ്പോർട്ടുകൾ സമയബന്ധിതമായി സർക്കാർ മുമ്പാകെ ഫയൽ ചെയ്യുകയും അത് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയും ചെയ്യുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
വാർഷിക റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കാത്ത കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1907.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയതലത്തില്‍ സമ്മാനാര്‍ഹരായ കായികതാരങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലിക്കുള്ള ക്വോട്ട അപര്യാപ്തമായതിനാല്‍ പ്രസ്തുത ക്വോട്ട വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
1908.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ എന്തെല്ലാം പദ്ധതികളാണ് നട‌പ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1909.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, പ്രവൃത്തികളുടെ നിലവിലെ പുരോഗതി എന്നിവ വിശദമാക്കാമോ?
1910.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൻകിട പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്താനുള്ള www.cmopcmg.kerala.gov.in എന്ന വെബ് പോർട്ടൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തതെന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പോർട്ടൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ തയ്യാറാകുമോ?
1911.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ-ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോന്നി മണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന് വിശദമാക്കാമോ?
1912.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള പദ്ധതിയില്‍ കോതമംഗലം മണ്ഡലത്തിലെ മണികണ്ഠംചാല്‍-വെള്ളാരംകുത്ത് റോ‍ഡ് ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; എത്ര തുകയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഡി.പി.ആര്‍. തയ്യാറാക്കല്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1913.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റിലെ ഫയൽ നീക്കങ്ങൾക്കായി നടപ്പിലാക്കിയ ഇ-ഓഫീസ് ഫയൽ സിസ്റ്റത്തിൽ നിന്നും ഏതെങ്കിലും വകുപ്പുകളെ ഒഴിവാക്കിയിട്ടുണ്ടോ;
( ബി )
ഏതെങ്കിലും ഫയലുകൾ ഭൗതിക രൂപത്തിൽ കൈകാര്യം ചെയ്യുവാൻ പ്രത്യേക അനുവാദം നൽകിയിട്ടുണ്ടോ;
( സി )
മീറ്റിങ്ങുകൾക്കും മറ്റുമായി ഇ-ഫയലിന്റെ പ്രിന്റൗട്ട് മേലുദ്യോഗസ്ഥർ ആവശ്യപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
1914.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം എത്രയായി ഉയര്‍ത്താനാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് അറിയിക്കുമോ?
1915.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിലെ ഡയറക്ടറേറ്റുകള്‍ ഇ-ഓഫീസ് കേരളയുടെ ഭാഗമായിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റിലെ ഇ-ഫയല്‍ സംവിധാനത്തിലുള്ളതുപോലെ ഫയല്‍ ഏതൊക്കെ സീറ്റുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏത് ഉദ്യോഗസ്ഥന്റെ അടുത്താണ് ഉള്ളതെന്നും അറിയാന്‍ കഴിയുന്ന വിധത്തില്‍ ഫയല്‍ ഡീറ്റെയില്‍സ് ലഭ്യമാകുന്ന വിധത്തിലല്ല ഇത് ക്രമീകരിച്ചിട്ടുള്ളതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇ-ഓഫീസ് കേരള വഴി എല്ലാ ഡയറക്ടറേറ്റുകളിലെയും ഇ-ഫയലുകള്‍ ഫയല്‍ ‍ഡീറ്റെയില്‍സ് സഹിതം കാണുവാന്‍ പറ്റുന്ന വിധം ക്രമീകരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
1916.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനം ലഭിച്ച് പോലീസ് ട്രെയിനിംഗിലിരിക്കെ നട്ടെല്ലിന് പരുക്കേറ്റതിനാല്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ശ്രീജിത്ത് വി.എസ്. തസ്തികമാറ്റത്തിനായി നല്‍കിയ അപേക്ഷയിന്മേല്‍ (ഫയല്‍ നം.കെ3/111/2020/ഹോം) തീരുമാനം കൈക്കൊണ്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശ്രീജിത്ത്.വി.എസ്. ന് തസ്തികമാറ്റം അനുവദിച്ചുകൊണ്ട് നിയമന ഉത്തരവ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1917.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ വിവിധ കാറ്റഗറികളിലായി ജോലി ചെയ്യുന്ന സ്ഥിരം, താല്‍ക്കാലിക ജീവനക്കാരുടെ ജാതി, സമുദായ പ്രാതിനിധ്യം അടിസ്ഥാനമാക്കിയുളള സ്ഥിതി വിവര കണക്ക് ലഭ്യമാണോ എന്ന് അറിയിക്കാമോ; ലഭ്യമെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ജാതി, സമുദായം തിരിച്ചുളള കണക്ക് വിശദമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സേവന, വേതന വിതരണ പോര്‍ട്ടലായ സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ സര്‍വ്വീസിലുളള സ്ഥിരം, താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ഇതുവരെ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാരുടെ എണ്ണമെത്ര; വിശദാംശം ലഭ്യമാക്കുമോ?
1918.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ നിയമം സെക്ഷൻ 25 പ്രകാരം ഏതു വർഷം വരെയുള്ള വാർഷിക റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കിൽ ആയതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
സംസ്ഥാന വിവരാവകാശ കമ്മീഷൻ ജീവനക്കാരുടെ ശമ്പളം, നിയമന രീതി, സേവന വേതന വ്യവസ്ഥകൾ എന്നിവ എപ്രകാരമാണെന്നു വ്യക്തമാക്കാമോ;
( സി )
സംസ്ഥാന വിവരാവകാശ കമ്മീഷൻ ജീവനക്കാരുടെ നിയമനരീതി പ്രതിപാദിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങൾ/ ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ജീവനക്കാരെ നിയമിക്കുന്നത് വിജ്ഞാപനം ക്ഷണിച്ചാണോ എന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ നൽകാമോ?
1919.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
എയിംസ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത ജില്ലയെ കൂടി ഉള്‍പ്പെടുത്തി പുതിയ പ്രൊപ്പോസല്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( എഫ് )
ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഗണിച്ചും, സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഇല്ലാത്തതുമായ ജില്ല എന്ന പരിഗണനയില്‍ കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1920.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മന്ത്രിസഭാ തീരുമാനങ്ങളനുസരിച്ച് 2021 ജനുവരി മാസത്തില്‍ വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തുകളില്‍ എത്ര പരാതികൾ ലഭിച്ചു; അതിൽ എത്ര പരാതികൾ പരിഹരിച്ചു; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1921.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എ.എസ്. കേരള കേഡറിലെ ആകെ തസ്തികകളുടെയും നിലവിലുള്ള ആകെ ഒഴിവുകളുടെയും എണ്ണം എത്ര എന്ന് അറിയിക്കുമോ;
( ബി )
നിലവിലുള്ള ഒഴിവുകളിൽ യു.പി.എസ്.സി. ഡയറക്ട് റിക്രൂട്ട്മെന്റ് മുഖേനയുള്ള നിയമനത്തിനായി എത്ര ഒഴിവുകളാണ് നീക്കിവെച്ചിരിക്കുന്നത്; മൊത്തം ഒഴിവുകളുടെ എത്ര ശതമാനമാണ് ആയതിനായി നിശ്ചയിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
നിലവിലുള്ള ഒഴിവുകളിൽ ഐ.എ.എസ്. (അപ്പോയിന്റ്മെന്റ് ബൈ പ്രൊമോഷൻ) റെഗുലേഷൻസ് 1955 പ്രകാരമുള്ള നിയമനത്തിനായി എത്ര ഒഴിവുകളാണ് നീക്കിവെച്ചിരിക്കുന്നതെന്നും മൊത്തം ഒഴിവുകളുടെ എത്ര ശതമാനമാണ് ആയതിനായി നിശ്ചയിച്ചിട്ടുള്ളതെന്നും അറിയിക്കുമോ?
1922.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
ഫണ്ടിന്റെ അപര്യാപ്തത മൂലം ഇത്തരം പദ്ധതികളില്‍ ഏതെങ്കിലും മുടങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1923.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതിയില്‍ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( സി )
ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി വിശദമാക്കാമോ?
1924.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഇതുവരെ അംഗീകാരം നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ?
1925.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ആലത്തൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ?
1926.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ നാളിതുവരെ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രവൃത്തികള്‍ അടിയന്തരമായി തു‍ടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1927.
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്ത് നാല് വികസന മിഷനുകളിലൂടെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഈ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പരിപാടികള്‍ അറിയിക്കാമോ;
( ബി )
നവകേരളം കർമ്മ പദ്ധതിയുടെ ലക്ഷ്യവും പ്രവർത്തന പരിപാടിയും സംബന്ധിച്ച് മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ആയതിനായി എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് വ്യക്തമാക്കുമോ?
1928.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സി.ആര്‍.ഇസഡ്. വിജ്‍ഞാപനമനുസരിച്ചുള്ള തീരമേഖല പരിപാലന പദ്ധതി അന്തിമ രൂപം നൽകുന്നതിനു കാലതാമസം വരുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു അദാലത്ത് നടത്തുന്നതിലെ കാലതാമസം ഒഴിവാക്കി അടിയന്തരമായി തീരമേഖല പരിപാലന പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( സി )
അന്തിമ തീരമേഖല പരിപാലന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അന്യയോജ്യമായ സ്ഥലങ്ങളില്‍ വീടുകള്‍ വെയ്ക്കാൻ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസകരമാകുന്ന നടപടികള്‍ കൈകൊള്ളുമോ; വ്യക്തമാക്കാമോ?
1929.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ൽ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്‍ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ തീരദേശ പരിപാലന പദ്ധതി തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1930.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോസ്റ്റൽ റെഗുലേഷൻ സോണിൽ വീട് നിർമ്മിക്കുന്നതിനും വീടുകൾ പുനർനിർമിക്കുന്നതിനും സമർപ്പിച്ച അപേക്ഷകൾ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയില്‍ കെട്ടിക്കിടക്കുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരാതി പരിഹരിക്കുന്നതിന് കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ;
( ബി )
ഇരവിപുരം മണ്ഡലത്തിൽ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള എത്ര അപേക്ഷകൾ 2016 മുതൽ നാളിതുവരെ ലഭിച്ചിട്ടുണ്ടെന്ന് വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; സ്വീകരിച്ച നടപടി വിശദമാക്കാമോ?
1931.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ 18.01.2019 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഈ വിജ്ഞാപനത്തിലെ ഇളവുകള്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിജ്ഞാപന പ്രകാരമുള്ള നടപടികള്‍ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
തീരദേശ നിയന്ത്രണ മേഖലയുടെ പരിധിയും അതിലെ നിര്‍മ്മാണങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനം വൈകുന്നതുമൂലം തീരദേശ ജില്ലകളിലെ പല നിര്‍മ്മാണങ്ങള്‍ക്കും തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
2019-ലെ വിജ്ഞാപനത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ഇതുമൂലം സംസ്ഥാനത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ തീരദേശ പരിപാലന അതോറിറ്റിയുടെ പരിഗണനയ്ക്ക് വരുന്ന അപേക്ഷകള്‍ തള്ളാതെ തീരുമാനത്തിനായി മാറ്റിവയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1932.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
29.12.2017 ലെ സ.ഉ. (പി ) 12/2017/പി & എ.ആര്‍.ഡി. ഉത്തരവിലെ ചട്ടം 9(ബി) പ്രകാരം കെ.എ.എസ്. സ്പെഷ്യല്‍ റൂള്‍സ് ഷെഡ്യൂള്‍ II ടേബിള്‍ 1 ല്‍ പ്രതിപാദിക്കുന്ന രണ്ടാം ഗസറ്റഡ് തസ്തികകളിലെ എത്ര ഒഴിവുകളാണ് കെ.എ.എസ്. ചട്ടങ്ങള്‍ നിലവില്‍ വന്നത് മുതല്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; വര്‍ഷം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ എത്ര ഒഴിവുകളാണ് കെ.എ.എസ്- ന്റെ പ്രഥമ ബാച്ചിനായി നീക്കിവച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ പി‌.എസ്.‌സി. ക്ക് റിപ്പോര്‍ട്ട് ചെയ്ത തീയതികള്‍ അറിയിക്കാമോ; ആയതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയിലെ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ എത്ര എണ്ണം കെ.എ.എസ്. അടുത്ത ബാച്ചുകള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഇ )
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിവിധ സര്‍വ്വീസ് സംഘടനാ ഭാരവാഹികളുമായി 13.01.2017 ന് ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിനും 05.01.2015 ലെ ജി.ഒ (എം.സ്)നം. 01/2015/ജി.എ.ഡി. ഉത്തരവിലെ ഖണ്ഡിക 5 ലെ 6(xiii) ലെ പരാമര്‍ശത്തിനും വിരുദ്ധമായി മുഴുവന്‍ ഒഴിവുകളും കെ.എ.എസ്- ന്റെ ആദ്യ ബാച്ചില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അപ്രകാരം ചെയ്യുവാനുള്ള സാഹചര്യം വിശദമാക്കുമോ?
1933.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എസ്. ന്റെ ഒന്നാം ഘട്ടത്തിൽ എത്ര ഒഴിവുകളാണ്‌ കണ്ടെത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മൂന്ന്‌ ഘട്ടമായി മാത്രമേ കെ.എ.എസ്‌. ഒഴിവുകള്‍ നികത്തുവെന്നും ഒന്നാമത്തെ ഘട്ടത്തില്‍ മൂന്നിലൊന്ന്‌ ഒഴിവുകളേ നികത്താവൂ എന്നും പ്രതിപാദിക്കുന്ന 05.01.2015 ലെ G.O.(Ms) 01/2015/GAD ഉത്തരവും വിവിധ സര്‍വ്വീസ്‌ സംഘടന ഭാരവാഹികൾ പങ്കെടുത്ത 13.01.2017 ലെ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പും കണക്കിലെടുക്കാതെ മുഴുവന്‍ ഒഴിവുകളും പ്രഥമ ബാച്ചിന്റെ റിക്രൂട്ട്‌മെന്റിനായി പി.എസ്‌.സി. ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ സാഹചര്യം വിശദമാക്കാമോ?
1934.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എന്‍.എം. കോഴ്സ് കഴിഞ്ഞവര്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‍സ് തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നതിന് പി.എസ്.സി. തീരുമാനിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ഉണ്ടെങ്കില്‍ അങ്ങനെ തീരുമാനിക്കാനിടയായ സാഹചര്യം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തീരുമാനം ജെ.പി.എച്ച്.എന്‍. കോഴ്സ് കഴിഞ്ഞവരുടെ അവസരങ്ങള്‍ കുറയ്ക്കുമെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ഡി )
ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1935.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി. മുഖേന അല്ലാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ മേഖലകളില്‍ എത്ര പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കാമോ?
1936.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി 277/2018 പ്രകാരമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള പി.എസ്.സി. വിജ്ഞാപനത്തെ തുടര്‍ന്ന് അപേക്ഷ നല്‍കിയവര്‍, പരീക്ഷ എഴുതുന്നതിനായി കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍, പരീക്ഷ എഴുതിയവര്‍ എന്നിവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ ഓരോ ജില്ലയിലും എത്ര ഒഴിവുകള്‍ വീതമാണ് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് പറയാമോ;
( സി )
പ്രസ്തുത തസ്തികയില്‍ ഓരോ ജില്ലയിലും 2021-22 ലെ പ്രതീക്ഷിത ഒഴിവുകള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ലഭ്യമാക്കുമോ?
1937.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കുന്നതിന് എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
12.08.2021 ന് ശേഷം ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കുന്നതിന് അഡ്വൈസ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അഡ്വൈസ് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
1938.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;
( ബി )
ചില റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലിസ്റ്റിലെ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിക്കുമ്പോള്‍ ചില റാങ്ക് ലിസ്റ്റില്‍ നിന്നും ഒരാള്‍ക്ക് പോലും ജോലി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ഒഴിവുകളുടെ എണ്ണം മാനദണ്ഡമാക്കുന്നതിനും യോഗ്യരായ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കാമോ?
1939.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പള കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പരാമർശമുണ്ടോ; എങ്കിൽ ഇതിൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം നൽകുമോ?
1940.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഭ്യന്തര വകുപ്പില്‍ യു.ഡി.സി. ആയിരിക്കെ അന്തരിച്ച എം. ദിനരാജിന്റെ മകള്‍ ജിത ദിനരാജിന് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം നല്‍കിയിട്ടുണ്ടോയെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഇവര്‍ക്ക് നിയമനം ലഭിക്കാന്‍ സാധ്യതയുണ്ടോയെന്ന വിവരം ലഭ്യമാകുമോ;
( സി )
പ്രസ്തുത വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സീനിയോറിറ്റി പട്ടികയില്‍ ഇവരുടെ സ്ഥാനം എത്രയെന്ന വിവരം നല്‍കുമോ;
( ഡി )
ഇനി എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താലാണ് ജിത ദിനരാജിന് നിയമനം ലഭിക്കുകയെന്ന് വ്യക്തമാക്കുമോ?
1941.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ ഡി കെ മുരളി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക തൊഴിൽ കമ്പോളത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനായുള്ള നോളജ് ഇക്കോണമി മിഷന്‍ പദ്ധതിയുടെ രൂപരേഖ തയ്യാറായിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ മുഖ്യ നിർവ്വഹണ ഏജൻസിയായി കേരള ഡെവലപ്മെന്റ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനെ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ബൃഹദ് പരിപാടിക്ക് നേതൃത്വം നൽകാവുന്ന തരത്തിൽ കെ-ഡിസ്ക് പുനഃസംഘടിപ്പിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
നോളജ് ഇക്കോണമി മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനുമായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്; പ്രസ്തുത പദ്ധതിയില്‍ നിന്നും പാവപ്പെട്ടവര്‍ പുറന്തള്ളപ്പെടാതിരിക്കാന്‍ വിജ്ഞാന വിടവൊഴിവാക്കാന്‍ പ്രത്യേകം പദ്ധതിയുണ്ടോ; വിശദമാക്കുമോ?
1942.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫൈ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എവിടെയൊക്കെയാണ് സൗജന്യ വൈ-ഫൈ ലഭ്യമാക്കിയിട്ടുളളതെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വിപുലീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
1943.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷം എത്ര കോടി രൂപയുടെ ഐ.ടി. ഹാര്‍ഡ് വെയര്‍ ഉല്പാദനമാണ് സംസ്ഥാനത്ത് നടന്നത്; വെളിപ്പെടുത്തുമോ;
( ബി )
2025-26 വര്‍ഷത്തോടെ പ്രസ്തുത ഉല്പാദനം എത്ര കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ;
( സി )
സ്വകാര്യ ഐ.ടി. പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുവാന്‍ സ്വീകരിച്ചുവരുന്ന നൂതനമായ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് നിലവിലുളള ഐ.ടി. സംരംഭകര്‍, ഐ.ടി., ഐ.ടി. അനുബന്ധ മേഖലകളിലെ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവരുടെ എണ്ണം എത്ര; ഇവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
1944.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി. പദ്ധതികള്‍ വിപുലീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ഓരോ ജില്ലകളിലും വിഭാവനം ചെയ്യുന്ന പദ്ധതികളുടെ വിശദാംശങ്ങളും അറിയിക്കുമോ;
( ബി )
ഐ.ടി. മിഷന്‍ മുഖേന സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന പബ്ലിക് വൈഫൈ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം നിലവില്‍ ഏതുഘട്ടത്തിലാണെന്നും ഈ പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കുമോ;
( സി )
എം. കേരള മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്നും എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നും അറിയിക്കുമോ?
1945.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ.ടി, ഐ.ടി. അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി എന്തൊക്കെ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
1946.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
1947.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിന് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ടെലികോം ടവര്‍ സ്ഥാപിക്കുന്നതിന് ഏതൊക്കെ സ്ഥലങ്ങളിലാണ് ഭൂമി അനുവദിച്ചതെന്ന് വിശദമാക്കാമോ?
1948.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈനിക സേവനത്തിനിടെ മരണപ്പെടുന്ന ജവാന്റെ ആശ്രിതന്/ആശ്രിതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ തൊഴില്‍ സഹായം അനുവദിച്ചുകൊണ്ടുള്ള 29.04.2002 ലെ ജി.ഒ (പി) നം.110/2002/ജി എ ഡി നമ്പര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്‍മേല്‍ 2003-ന് ശേഷം ഏതെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
സൈനിക സേവനത്തിനിടെ മരണപ്പെടുന്ന ജവാന്റെ ആശ്രിതന്/ആശ്രിതയ്ക്ക് അവരുടെ ബിരുദ/ബിരുദാനന്തര ബിരുദ യോഗ്യതയ്ക്ക് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാസ് II കാറ്റഗറിയില്‍ ഏതെങ്കിലും വകുപ്പുകളില്‍ 2002-ന് ശേഷം ജോലി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
സൈനിക സേവനത്തിനിടെ മരണപ്പെടുന്ന ജവാന്റെ ആശ്രിതന്/ആശ്രിതയ്ക്ക് അവരുടെ ബിരുദ/ബിരുദാനന്തര ബിരുദ യോഗ്യതയ്ക്ക് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാസ് II കാറ്റഗറിയില്‍ ഏതെങ്കിലും വകുപ്പുകളില്‍ ജോലി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1949.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ തുക അനുവദിച്ചവരുടെയും അനുവദിച്ച തുകയുടെയും വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
1950.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതര രോഗങ്ങളുടെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കുന്ന ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ചികിത്സാ സഹായം കാലോചിതമായി പരിഷ്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1951.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 2011-16 കാലത്ത് വയനാട് ജില്ലയ്ക്ക് നല്‍കിയ തുക എത്രയാണ്; താലൂക്ക് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
2016 മുതൽ 2021 ആഗസ്റ്റ് 31 വരെ വയനാട് ജില്ലയ്ക്ക് നല്‍കിയ തുക എത്രയാണ്; താലൂക്ക് തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
1952.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിലെ കാലതാമസം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കാമോ;
( ബി )
പ്രസ്തുത സഹായം ലഭ്യമാകുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സമര്‍പ്പിച്ചിട്ടും വീണ്ടും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന് അയയ്ക്കുന്നതിന്റെ മാനദണ്ഡം വിശദീകരിക്കാമോ;
( സി )
പ്രസ്തുത സഹായം ലഭ്യമാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറക്കുവാന്‍ മാസങ്ങള്‍ എടുക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുമോ; വ്യക്തമാക്കാമോ?
1953.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക ടാക്സി ഡ്രൈവർമാരെ ഒഴിവാക്കി എന്തെങ്കിലും ടാക്സി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; ഇതിനായി ഏതെങ്കിലും സി.ടി.&ഒ.ടി. കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവിൽ പ്രസ്തുത കമ്പനി ഈടാക്കുന്ന നിരക്ക് എത്രയാണെന്നും ആയത് സർക്കാർ നിശ്ചയിച്ച നിരക്കില്‍ നിന്നും വ്യത്യസ്തമാണോയെന്നും വ്യക്തമാക്കുമോ;
( സി )
കണ്ണൂർ വിമാനത്താവളത്തിൽ ടാക്സികൾക്ക് എൻട്രി ഫീസ് നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത ഫീസ് നല്‍കുന്നതില്‍ നിന്നും പ്രാദേശിക ടാക്സി ഡ്രൈവർമാരെ ഒഴിവാക്കാത്തതും ചട്ടവിരുദ്ധമായി വൻ തുക ഫീസ് നിശ്ചയിച്ചതും പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1954.
ഡോ. എം.കെ . മുനീർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സാധ്യത പഠന റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറല്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഈ റിപ്പോര്‍ട്ടിന്മേല്‍ എന്തെങ്കിലും വിശദീകരണം തേടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1955.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള തടസ്സം നിലനിൽക്കുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത തടസ്സം നീക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതി എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
വിമാനത്താവളത്തിന്റെ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഇ )
സ്ഥലം ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതിന് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
1956.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ റെയിൽ പദ്ധതിക്കുള്ള ഡി.പി.ആർ., റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോർട്ട്, ഫീസിബിലിറ്റി സ്റ്റഡി റിപ്പോർട്ട് എന്നിവ ലഭിച്ചിട്ടുണ്ടോ; ഇവയ്ക്കായി ചെലവാക്കിയ തുകയുടെയും തയ്യാറാക്കിയ ഏജൻസിയുടെയും വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതിക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി എത്ര വീടുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള നിർമ്മിതികൾ ഭാഗികമായോ പൂർണമായോ ഏറ്റെടുക്കേണ്ടിവരും എന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
ഈ പദ്ധതിക്കായി എത്ര ഭൂമി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്; ഇതിൽ സ്വകാര്യ ഭൂമി, സർക്കാർ ഭൂമി, റെയിൽവേ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവയുടെ അളവുകള്‍ തരംതിരിച്ച് ലഭ്യമാക്കുമോ;
( ഡി )
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ വയലുകൾ, ചതുപ്പുകൾ, തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, കുന്നുകൾ തുടങ്ങി വിവിധയിനം ഭൂമിയുടെ അളവുകൾ തരംതിരിച്ച് ലഭ്യമാക്കുമോ;
( ഇ )
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആകെ എത്ര തുക ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
1957.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിലെ പുതിയപുഴക്കര പാലം ഭാഗത്ത് കരയിടിച്ചില്‍ തടയുന്നതിനായി കരഭാഗം കെട്ടി സംരക്ഷിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1958.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലില്‍ ബോട്ട് സര്‍വ്വീസിന് തടസ്സമായ മുക്കത്ത്കടവ്, ചരക്കടവ്, പാറക്കടവ് പാലങ്ങള്‍ പുതുക്കി പണിയുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പാലങ്ങള്‍ പുതുക്കി പണിയുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1959.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ ക്ഷേമത്തിനായി, പ്രവാസികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനും ത്രിതല പഞ്ചായത്തുകളില്‍ അതിനായിപ്രത്യേക ഫണ്ട് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1960.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
1961.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോർക്ക റൂട്ട്സിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ആർക്കെങ്കിലും കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ സ്ഥിരനിയമനം നൽകിയിട്ടുണ്ടോ; എങ്കിൽ ഓരോരുത്തരുടെയും പേര്, തസ്തിക, സ്ഥിരപ്പെടുത്തുന്നതിനുമുൻപുള്ള സേവന കാലം എന്നിവ വ്യക്തമാക്കുമോ?
1962.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്ത്രണ്ട് ലക്ഷത്തോളം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ സാഹചര്യത്തില്‍ നോർക്ക റൂട്ട്സ് വഴി പ്രൊഫഷണല്‍ വിസ കണ്ടെത്തുന്നത് പോലെ സാധാരണ തൊഴില്‍ കണ്ടെത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രവാസി ഭദ്രത പദ്ധതികളുടെ അപേക്ഷകള്‍ വേഗം സ്വീകരിക്കുന്നതിനും ലോണുകള്‍ ഒരു മാസത്തിനകം ലഭ്യമാക്കുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തുമോ?
1963.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോർക്ക റൂട്സിന്റെ കീഴില്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതി മുഖേനയും പ്രവാസികള്‍ക്ക് ലഭ്യമാകുന്ന പരമാവധി തുക എത്രയെന്ന് വിശദമാക്കാമോ?
1964.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയ മലയാളികളില്‍ കൃത്യസമയത്ത് തിരികെ ജോലിക്ക് ഹാജരാകാന്‍ കഴിയാത്തവരെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇവരുടെ ജോലി സംരക്ഷിക്കുന്നതിന് നോര്‍ക്ക വകുപ്പിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
1965.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികള്‍ക്കുള്ള സാന്ത്വന പദ്ധതി പ്രകാരം നിലവിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് കാലതാമസം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
സാന്ത്വന പദ്ധതി പ്രകാരമുള്ള ആനുകൂല്യം വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടോ; വ്യക്തമാക്കാമോ;
( സി )
ബജറ്റില്‍ പ്രഖ്യാപിച്ച പുതുക്കിയ പ്രവാസി പെന്‍ഷന്‍ കുടിശ്ശികയുള്‍പ്പെടെ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1966.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസില്‍ സൈബര്‍ ഡോമിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കേരള പോലീസ് ഡ്രോണ്‍ - ഫോറന്‍സിക് ലാബ് & റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പുതിയ കാലഘട്ടത്തിനനുസരിച്ച് ഏതൊക്കെ മേഖലകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1967.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് എത്ര ക്രിമിനല്‍ കേസുകള്‍ പിന്‍വലിയ്ക്കുന്നതിന് നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം വ്യക്തികള്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിയ്ക്കുന്നതിനാണ് നിരാക്ഷേപപത്രം നല്‍കിയിട്ടുളളത്; ഓരോ കേസിന്റെയും വിശദാംശം ലഭ്യമാക്കുമോ?
1968.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആര്‍ നം.2151 /2020 കേസിന്മേൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
ഒരു സ്ത്രീയെ ശാരീരിക ഉപദ്രവം ചെയ്തതുമായി ബന്ധപ്പെട്ട കേസ് ആയിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസിന്മേൽ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
ഈ കേസിന്മേൽ നിയമാനുസൃത നടപടികൾ അടിയന്തിരമായി സ്വീകരിച്ച് കുറ്റക്കാർക്കെതിരെ ശിക്ഷ നടപടികൾ ഉണ്ടാകുന്നതിന് എന്തെല്ലാം നടപടികൾ കൈക്കൊള്ളുമെന്നറിയിക്കാമോ?
1969.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഭക്ഷണശാലകള്‍ നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലയില്‍ നിലവില്‍ ഏതെങ്കിലും പോലീസ് ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
( സി )
മറ്റു ജില്ലകളില്‍ പോലീസ് ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
( ഡി )
ഇടുക്കി ജില്ലയില്‍ മാത്രം പോലീസ് ഭക്ഷണശാലകള്‍ നിര്‍ത്തിവയ്ക്കാനിടയായ സാഹചര്യം വിശദമാക്കാമോ?
1970.
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് അനുസൃതമല്ലാത്തതും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണ് പൊലീസിന്റെ ചില നടപടികളെന്ന വിമർശനമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ നടത്തിയ ഏതെങ്കിലും അന്വേഷണത്തിൽ സംസ്ഥാന പോലീസ്, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടോ;
( സി )
കേരള പൊലീസില്‍ ഏതെങ്കിലും സാമുദായിക സംഘടനകളുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1971.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിമിതമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്ന പുതുക്കാട് പോലീസ് സ്റ്റേഷന്‍ കെട്ടിടം പുതുക്കി പണിയുന്നതിനും, കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, ചുറ്റുമതില്‍ കെട്ടുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
1972.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റെസ്ക്യൂ ഫോഴ്സ് ക്യാമ്പിലെ ഗ്രൗണ്ട് നവീകരണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1973.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വകുപ്പിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ സയന്റിഫിക് അസിസ്റ്റന്റിന്റെ (പോളിഗ്രാഫ്)(പുതിയ പേര് സയന്റിഫിക് ഓഫീസര്‍) എത്ര അംഗീകൃത തസ്തികകളാണ് വകുപ്പിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ടി തസ്തികകളുടെ എണ്ണത്തില്‍ പിന്നീട് എപ്പോഴെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോള്‍ മുതല്‍; എന്തായിരുന്നു കാരണം; സര്‍ക്കാര്‍ ഉത്തരവിന് വിധേയമായിട്ടാണോ ഈ നടപടി; എങ്കില്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ; നിലവില്‍ വകുപ്പില്‍ എത്ര അംഗീകൃത തസ്തികകളാണുളളത്;
( സി )
തസ്തിക വെട്ടികുറയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി ഇല്ലെങ്കില്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നും ഈ തസ്തികയിലെ എല്ലാ ഒഴിവുകളിലേയ്ക്കും നിയമനം നടത്തുമോ; നിലവിലുളള റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേരെ നിയമിച്ചിട്ടുണ്ട്;
( ഡി )
ഈ തസ്തികയിലേയ്ക്ക് കഴിഞ്ഞ 20 വര്‍ഷത്തിനുളളില്‍ എപ്പോഴെല്ലാമാണ് പി.എസ്.സി. യ്ക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്; വര്‍ഷം, റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം എന്നിവ വ്യക്തമാക്കാമോ;
( ഇ )
വകുപ്പ് ടി തസ്തികകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരം സര്‍ക്കാരിനെയോ പി.എസ്.സി. യെയോ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( എഫ് )
വകുപ്പിലെ ഈ തസ്തികയുടെ കേഡര്‍ സ്ട്രെങ്തില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കില്‍ ആ വിവരം പി.എസ്.സി. യെ അറിയിക്കണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുള്ള വ്യക്തി അപേക്ഷ നല്‍കിയിരുന്നോ; പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ജി )
ടി തസ്തികയില്‍ ഇപ്പോള്‍ പി.എസ്.സി. മുഖേന എത്ര പേര്‍ ജോലി ചെയ്യുന്നു; ഇനി ഒഴിവുണ്ടോ; നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നും അഡ്വെെസ് ചെയ്ത ഉദ്യോഗാര്‍ത്ഥിയുടെ നിയമനം സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്ന് ഇടക്കാല ഉത്തരവ് ലഭിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ?
1974.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസിനു വേണ്ടി വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്ടര്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത ഹെലികോപ്ടറില്‍ ആരെല്ലാമാണ് ഇതുവരെ യാത്ര ചെയ്തിരുന്നത് എന്നതിന്റെ വിശദാംശം അറിയിക്കുമോ?
1975.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷൻ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം രീതിയിലുള്ള ലംഘനങ്ങൾക്കാണ് കേസെടുത്തതെന്ന് പോലീസ് സ്റ്റേഷൻ തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രോട്ടോക്കോൾ ലംഘനത്തിന് ചുമത്തപ്പെട്ട പിഴ എത്രയാണെന്ന് കുറ്റങ്ങളുടെ രീതി അനുസരിച്ച് പോലീസ് സ്റ്റേഷൻ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രോട്ടോക്കോൾ ലംഘനത്തിന് രാഷ്ട്രീയ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും എതിരെ ചാർജ്ജ് ചെയ്ത കേസുകൾ എത്രയെന്നും ചുമത്തപ്പെട്ട പിഴ എത്രയെന്നും പോലീസ് സ്റ്റേഷൻ തിരിച്ച് വ്യക്തമാക്കാമോ?
1976.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണറിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത റിപ്പോർട്ട് ലഭിച്ചതെപ്പോഴാണെന്നും അതിലെ കാര്യങ്ങൾ എന്താണെന്നും വ്യക്തമാക്കാമോ;
( സി )
കോടിക്കണക്കിനു രൂപയുടെ മരം കൊള്ളയാണ് നടന്നതെന്ന് പ്രസ്തുത റിപ്പോർട്ടിൽ പറയുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാമോ?
1977.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൂത്താട്ടുകുളം, മുളന്തുരുത്തി അഗ്നിരക്ഷാ നിലയങ്ങളുടെ പുരോഗതിക്കായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിലയങ്ങളിലേക്ക് ആവശ്യമായ വാഹനങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും നാളിതുവരെ നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആവശ്യപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും എന്നത്തേക്ക് നല്‍കുവാന്‍ സാധിക്കുമെന്നറിയിക്കാമോ?
1978.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള പോലീസിന്റെ സാങ്കേതികശേഷി ഉയര്‍ത്തി പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവും ആക്കിത്തീര്‍ക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ഡ്രോണ്‍ ഫോറന്‍സിക് ലാബും റിസര്‍ച്ച് ലാബും സ്ഥാപിച്ചിട്ടുണ്ടോ; ഇവ കൊണ്ട് സാങ്കേതിക ശേഷിയില്‍ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്;
( സി )
പ്രത്യേകം കരുതല്‍ ആവശ്യപ്പെടുന്ന സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ സുരക്ഷക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ?
1979.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം പാമ്പാടി സ്വദേശിനിയായ അനു ആന്റണി കാസര്‍ഗോഡ് ജില്ലയിലെ പെരിയ കല്യോട്ട് ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും ദുരൂഹത കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1980.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫയലുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേരള ഓര്‍ഗനെെസ്ഡ് ക്രെെം കണ്‍ട്രോള്‍ ആക്ട് എന്നപേരില്‍ ഒരു നിയമത്തിന്റെ കരട് പരിഗണനയിലുണ്ടോ; ഈ വിഷയം പരിശോധിക്കുന്നതിന് ഏതെങ്കിലും സമിതിയെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണ് സമിതിയുടെ പരിഗണനാവിഷയങ്ങള്‍ എന്ന് വ്യക്തമാക്കുമോ;
( സി )
സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നമ്മുടെ സംസ്ഥാനം ഉള്‍പ്പെടുന്നതായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
1981.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക് നാഥ് ബഹ്റ പോലീസ് മേധാവിയായിരിക്കെ 2021-ല്‍ നടത്തിയ പ്രസ്താവനയിലൂടെ കേരളത്തില്‍ ഐ.എസ്സിന്റെ സ്ലീപ്പര്‍ സെല്‍ നിലവിലുണ്ടെന്നു മുഖ്യധാര പത്രമാദ്ധ്യമങ്ങളിലും ചാനലുകളിലും പ്രസിദ്ധപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് എ.ഡി.ജി.പി. കേരള മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നോ;
( ബി )
പ്രസ്തുത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഐ&പി.ആർ.ഡി. ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ടുകള്‍ നല്‍കിയോയെന്ന് അറിയിക്കാമോ;
( സി )
സ്പെഷ്യല്‍ ബ്രാഞ്ച് എ.ഡി.ജി.പി.യും ഐ&പി.ആർ.ഡി. ഡയറക്ടറും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദ വിവരങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
മുന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ഇത്തരത്തിലുള്ള സ്ലീപ്പര്‍ സെല്ലുകളെ കുറിച്ച് സ്പെഷ്യല്‍ ബ്രാ‍ഞ്ച് എന്തെല്ലാം അന്വേഷണ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തില്‍ ഇവിടെ ഐ.എസ്സ്. ന്റെ സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇങ്ങനെയുള്ള പ്രസ്താവന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പത്ര-ദൃശ്യ മാദ്ധ്യമങ്ങളില്‍ കൂടി നടത്തിയ മുന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1982.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1983.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ എത്ര പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്; റാങ്ക് , ജില്ല എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
കോവിഡ് ബാധിച്ച് നാളിതുവരെ മരണപ്പെട്ട പോലീസുകാരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ?
1984.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കമുള്ള പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചുമാറ്റി നവീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് ക്വാര്‍ട്ടേഴ്സ് പുതുക്കിപ്പണിയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പോലീസ് ക്വാര്‍ട്ടേഴ്സ് പുതുക്കിപ്പണിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
1985.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീസുരക്ഷയ്ക്കായി ആരംഭിച്ച പിങ്ക് പോലീസ് പ്രൊട്ടക്ഷന്‍ പദ്ധതി പ്രകാരം എറണാകുളം ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സേവനങ്ങളുടെയും സൗകര്യങ്ങളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം 'അപരാജിത' യില്‍ എത്ര പരാതികള്‍ ലഭിച്ചുവെന്നും ആയതിന്മേല്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1986.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത സ്‌റ്റേഷൻ എവിടെയാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടോ;
( സി )
പുതിയ സ്റ്റേഷൻ എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ; ഇതിൽ ഏതൊക്കെ വില്ലേജുകളാണ് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1987.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും, പെന്‍ഷനും ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. ഗോപാലന്‍ കെ.എസ്., (സി.പി.ഒ. എ3296 ) (റിട്ടയര്‍ഡ്) മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ള ജി 210601531 നമ്പര്‍ നിവേദനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത നിവേദനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി 12.07.2021 ലെ 2021/പി.എച്ച്.ക്യു. നമ്പര്‍ കത്ത് പ്രകാരം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1988.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിൽ മെക്കാനിക്കായ ശ്രീ. രാജിവ് ആർ.സി.യുടെ വീട്ടിൽ 2021 ജൂൺ 29 ന് രാത്രി ഇതരസംസ്ഥാനക്കാരനായ വ്യക്തി അതിക്രമിച്ച് കയറി ആക്രമണം നടത്താൻ ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നോ; പ്രസ്തുത പരാതിയിൽ നാളിതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
1989.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം 2016 മുതല്‍ നാളിതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം വര്‍ഷം തിരിച്ച് നല്‍കാമോ; ഇതില്‍ എത്ര കേസുകളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും എത്ര എണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നും വിശദമാക്കാമോ?
1990.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് നിലവില്‍ ഉളളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ നിന്നാണ് പുതുതായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചതെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും അറിയിക്കാമോ?
1991.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കുളുകളിലെ ഏതെല്ലാം വിഭാഗങ്ങളിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവിലുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ നിന്നാണ് പുതുതായി എസ്.പി.സി. തുടങ്ങുന്നതിന് അപേക്ഷ ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെന്തെന്നും വിശദമാക്കാമോ;
( സി )
എയിഡഡ് സ്കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്നതിന് സ്കൂൾ മാനേജ്‍മെന്റ് ഒരുക്കേണ്ട സൗകര്യങ്ങളും ഒടുക്കേണ്ട തുകയും എത്രയെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
1992.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സഫ ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; പ്രസ്തുത കേസിലെ പ്രതികള്‍ ആരൊക്കെയാണ്; പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1993.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പോലീസ് ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പരാതികളിൽ സമയബന്ധിതമായി തുടര്‍ അന്വേഷണം നടത്തുന്നതിലും കർശന നടപടികൾ സ്വീകരിക്കുന്നതിലും വരുന്നതായി പറയപ്പെടുന്ന കാലതാമസം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ ക്രിയാത്മകമല്ലെന്ന പരാതികള്‍ ഉള്ളതായി പറയപ്പെടുന്ന പശ്ചാത്തലത്തിൽ പ്രസ്തുത നടപടികൾ പുനഃപരിശോധിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ?
1994.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെ കുട്ടികള്‍ക്കെതിരായ പീഡനത്തിന്റെ പേരില്‍ എത്ര കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ല തിരിച്ചും വര്‍ഷം തിരിച്ചും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കേസുകളില്‍ എത്ര എണ്ണത്തില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും എത്ര എണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നും വ്യക്തമാക്കാമോ?
1995.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു സ്ത്രീധന നിരോധന നിയമം 1961 പ്രകാരം, 2016 മുതല്‍ 2021 വരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം വര്‍ഷം തിരിച്ചു നല്‍കാമോ;
( ബി )
ഇതില്‍ എത്ര കേസുകളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
1996.
ശ്രീ . ടി. വി. ഇബ്രാഹിം
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറി കേസ് സംബന്ധിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണത്തിൽ കുറ്റക്കാർ ആരെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
1997.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ നടുവട്ടം നവോദയപുരത്ത് സ്ഥാപിച്ചിരുന്ന ഡോക്ടർ ബി.ആർ. അംബേദ്കറുടെ പ്രതിമ തകർത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രതിമ തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( ബി )
ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
എഫ്.ഐ.ആര്‍. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പകർപ്പും പ്രതികളെ സംബന്ധിച്ച വിവരവും ലഭ്യമാക്കുമോ;
( ഡി )
ഡോക്ടർ അംബേദ്കറുടെ പ്രതിമ തകർത്തവർക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കുമോ;
( ഇ )
നാട്ടിൽ കലാപം അഴിച്ചു വിടുന്നതിനും സമാധാന അന്തരീക്ഷം തകർക്കുന്നതിനും വർഗീയ സംഘട്ടനത്തിനും ബോധപൂർവം ശ്രമം നടത്തിയതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണം ശക്തമാക്കുമോ; വിശദംശം നൽകുമോ?
1998.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ 2016 ജൂണ്‍ 1 മുതല്‍ കുഴൽപ്പണം, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകള്‍ എത്ര; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇത്തരം സംഘങ്ങളെ അമർച്ചചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
1999.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് എതിരായി കേരളത്തില്‍ നടന്ന സമരങ്ങളില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അതില്‍ എത്ര കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇതേ സ്വഭാവത്തിലുള്ള എത്ര കേസുകളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിന്‍വലിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2000.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ ഉണ്ടായ വാഹന അപകടങ്ങള്‍, ഇതുമൂലം മരണപ്പെട്ടവര്‍, ഗുരുതരമായി പരുക്കേറ്റവര്‍ എന്നിവയുടെ എണ്ണം എത്രയെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
കായംകുളം പുനലൂര്‍ റോഡില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രസ്തുത റോഡില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങള്‍ അടക്കമുളള കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
2001.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജലാശയങ്ങളില്‍ മുങ്ങി മരണപ്പെട്ട എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
( സി )
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകളും ബോധവല്‍ക്കരണവും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2002.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന അമിത സ്വാധീനവും അതുവഴി അവരില്‍ അപകടകരമായ പ്രവണതകളും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികളുടെ പഠന നിലവാരത്തെയും കുടുംബാന്തരീക്ഷത്തെയും വളരെ ദോഷകരമായി ബാധിക്കുന്ന പ്രസ്തുത പ്രവണതകള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ; അവ ഫലപ്രദമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളോ സൈബര്‍ പോലീസ് വിഭാഗമോ പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2003.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത്, വ്യാജ ഓണ്‍ലൈന്‍ ഏജന്‍സികള്‍ പണം തട്ടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിലുള്ള വ്യാജ ഓണ്‍ലൈന്‍ റിക്രുട്ടൂമെന്റ് ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും അന്വേഷണ പുരോഗതിയും വിശദമാക്കുമോ;
( സി )
സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം നടത്തി പണം കബളിപ്പിക്കുന്ന ഏജന്‍സികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2004.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നിലവില്‍ എത്ര പോലീസുകാരും ജീവനക്കാരും ജോലി ചെയ്തുവരുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കെട്ടിടത്തിന്റെ സ്ഥലപരിമിതി മൂലമുള്ള അസൗകര്യങ്ങളും വിസ്തൃതമായ പ്രവര്‍ത്തന പരിധിയും ഈ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ചുള്ള അണ്‍ഫിറ്റ് ആയ ക്വാര്‍ട്ടേഴ്സുകളും അസൗകര്യങ്ങളുള്ള പഴയ കെട്ടിടങ്ങളും പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആഭ്യന്തരവകുപ്പ് പ്ലാന്‍/നോണ്‍പ്ലാന്‍ ഫണ്ട് അനുവദിച്ച് നല്‍കാറുണ്ടോ; വിശദമാക്കാമോ?
2005.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പൊന്‍മുടി പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ടൂറിസം പ്രൊട്ടക്ഷന്‍&പോലീസ് അസിസ്റ്റന്‍സ് സെന്റര്‍ നിര്‍മ്മാണത്തിന് ലഭിച്ച ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് എത്ര തുക അനുവദിച്ചു; എത്ര തുക ചെലവായി; വിശദാംശം ലഭ്യമാക്കുമോ;
( സി )
ടൂറിസ്റ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി എന്തെല്ലാം സൗകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുളളത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദീകരിക്കാമോ?
2006.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല, വെള്ളറട,ആര്യന്‍കോട്, നെയ്യാര്‍ഡാം, മാരായമുട്ടം എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിവിധ വിഭാഗങ്ങളിലായി അനുവദനീയമായ ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഓരോ സ്റ്റേഷനിലും വിവിധ തസ്തികകളിലായി ജോലിനോക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ അറിയിക്കാമോ; ടി പോലീസ് സ്റ്റേഷനുകളില്‍ അനുവദനീയമായ മുഴുവന്‍ തസ്തികകളിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ; ഏതെല്ലാം തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി ഒഴിവുള്ള തസ്തികകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ ധനുവച്ചപുരം, അമ്പൂരി എന്നിവിടങ്ങളില്‍ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥപിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങള്‍ പരിഗണനയിലുണ്ടോ; ഈ ആവശ്യം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാരായമുട്ടം പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2007.
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനാപുരം മണ്ഡലത്തിലെ പട്ടാഴി ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയുണ്ടോയെന്നും ആയത് പരിഗണനയിലുണ്ടോയെന്നും വ്യക്തമാക്കുമോ; എങ്കില്‍ ശിപാര്‍ശയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് അനുകൂല നടപടി സ്വീകരിക്കുമോ?
2008.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മങ്കട പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമായിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഇതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി വാങ്ങി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രാെപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
( ഇ )
ഉണ്ടെങ്കില്‍ ഇതിന്മേലുള്ള നടപടി ഏതുവരെയായി എന്ന് വിശദമാക്കാമോ?
2009.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ജോലിഭാരവും വിസ്തൃതമായ പ്രവര്‍ത്തന പരിധിയും കാരണം പ്രസ്തുത സ്റ്റേഷന്‍ വിഭജിച്ച് ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പുതിയൊരു പോലീസ് സ്റ്റേഷന്‍ അനുവദിക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള ശിപാര്‍ശ നടപടികള്‍ക്കായി ആഭ്യന്തരവകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പോലീസ് സ്റ്റേഷന്‍ വിഭജനവും പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കലും സംബന്ധിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടികള്‍ ആഭ്യന്തരവകുപ്പ് കൈക്കൊള്ളുമോ; വിശദമാക്കാമോ?
2010.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ അധികാര പരിധിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ ;
( ബി )
പ്രസ്തുത സ്റ്റേഷന്‍ പരിധിയില്‍ എത്ര കിലോമീറ്റര്‍ സംസ്ഥാനപാത ഉള്‍പ്പെട്ടിട്ടുണ്ട്; സ്റ്റേഷനിലെ അംഗബലം എത്രയാണ്; നിലവില്‍ ആവശ്യമായ ജീവനക്കാരുണ്ടോ; സ്റ്റേഷന്റെ ആവശ്യങ്ങള്‍ക്കനുസൃമായി വാഹനങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ;
( സി )
പേരാമ്പ്ര നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഗണിച്ച് ഒരു ട്രാഫിക് യൂണിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2011.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കരീലകുളങ്ങര പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ബി )
എങ്കില്‍ കാരണമെന്തെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
2012.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി പോലീസ് സ്റ്റേഷന് സൗകര്യപ്രദമായ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തിരുവമ്പാടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സീകരിക്കുമോ; വിശദമാക്കുമോ?
2013.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച 197 ലക്ഷം രൂപ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ മാറ്റി നല്‍കുന്നതിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
2021-22 ബഡ്ജറ്റില്‍ പന്തീരങ്കാവ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിക്ക് ടോക്കന്‍ പ്രൊവിഷനായി 100 രൂപ മാത്രമാണ് ഉള്‍പ്പെടുത്തിയത് എന്നിരിക്കെ കെട്ടിടം നിര്‍മ്മിക്കാന്‍ തുക വകയിരുത്തിയിട്ടുണ്ട് എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( സി )
സംസ്ഥാന പോലീസ് മേധാവിയുടെ 09.08.2021 ലെ എച്ച്.11(ബി)158487/2020/പി.എച്ച്.ക്യു. നമ്പര്‍ ഉത്തരവ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
2014.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2015.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ 2018,2019,2020 വര്‍ഷങ്ങളിലെ ആത്മഹത്യകളുടെ എണ്ണം ലഭ്യമാക്കുമോ;
( ബി )
2020 ഏപ്രില്‍ 1 മുതല്‍ 2021 ഓഗസ്റ്റ് 31 വരെ എത്ര ആത്മഹത്യകള്‍ നടന്നിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കുമോ;
( സി )
മേല്‍പ്പറഞ്ഞതില്‍ കോവിഡ് ബാധയെത്തുടര്‍ന്നോ കോവിഡ് പ്രതിസന്ധി മൂലമോ എത്ര പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന വിവരം നല്‍കാമോ?
2016.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്കൽ പോലീസ് സ്റ്റേഷനിൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ (എസ്.എച്ച്.ഒ.) നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
ഭാര്യയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ലോക്കൽ പോലീസ് സ്റ്റേഷനിൽ ഭർത്താവിനെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി നിയമിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ; സംസ്ഥാനത്തു ഇത്തരത്തിൽ ആരെയെങ്കിലും എസ്.എച്ച്. ഒ. ആയി നിയമിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2017.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ പോലീസ് സേനയില്‍ (വനിത പോലീസ് ഉള്‍പ്പെടെ) എത്ര നിയമനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?
2018.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എത്ര ശതമാനം ഒഴിവുകളാണ് സംവരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ആയത് സംബന്ധിച്ച് സ്പെഷ്യല്‍ റൂള്‍സ് നിലവിലുണ്ടോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ഇനി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കുമോ?
2019.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ അംഗീകൃത തസ്തികകള്‍ ഏതെല്ലാമാണ്;
( ബി )
നിലവില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവുണ്ട്;
( സി )
അന്തിക്കാട് പോലീസ് സ്റ്റേഷനിലെ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് നടപടി എടുക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2020.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെ 2020 ജനുവരി മുതല്‍ 2021 സെപ്തംബർ വരെ സംസ്ഥാന വിജിലൻസ് ഡയറക്ടർ/വിജിലൻസ് വിഭാഗത്തിന് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; ഏതെല്ലാം തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് പ്രസ്തുത പരാതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്; വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പരാതികളിൽ എഫ്.ഐ.ആർ. ഇട്ടിട്ടുളളവ, തുടർ അന്വേഷണത്തിന് അനുമതി നൽകിയിട്ടുളളവ, പ്രാഥമിക അന്വേഷണം നിലവിൽ നടക്കുന്നവ എന്നിവയുടെ എണ്ണം എത്ര; വിശദാംശം നൽകുമോ?
2021.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 5 വര്‍ഷക്കാലയളവിനുളളില്‍ എത്ര കോ‍ടതി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എത്ര തുക വീതമാണ് അനുവദിച്ചിട്ടുളളതെന്നും വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഏതൊക്കെ കോടതി കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ?
2022.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഫയർ ഫൈറ്റിംഗ് ആവശ്യത്തിന് ഏതെല്ലാം ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്; ഓരോന്നിന്റെയും വിലയും ബ്രാൻഡ് നെയിമും സഹിതമുളള വിശദാംശം വർഷം തിരിച്ച് നൽകുമോ?
2023.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ഫയർ സർവീസിന്റെ നവീകരണം സംബന്ധിച്ച ശിപാർശകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ശിപാര്‍ശകളില്‍ ഏതെങ്കിലും നാളിതുവരെ നടപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഫയർ സർവീസ് നവീകരണത്തിനുള്ള പ്രസ്തുത ശിപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2024.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതിനായി ഏതെങ്കിലും സ്ഥലം ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കെെമാറിയിട്ടുണ്ടോയെന്ന് അറിയിക്കുമോ?
2025.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷനില്‍ വാഹനങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാന്‍ പഴയ വാഹനങ്ങള്‍ക്ക് പകരം പുതിയവ അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2026.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂർ ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണ പുരോഗതി വിശദീകരിക്കാമോ;
( ബി )
പാനൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശദീകരിക്കാമോ?
2027.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി അടിവാരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് വിഘാതം എന്തെന്ന് വിശദമാക്കുമോ;
( സി )
അടിവാരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2028.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാള ഫയര്‍ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ്‌ സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
2029.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരവൂർ ഫയർ സ്റ്റേഷന് നഗരസഭ നൽകിയ സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ?
2030.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപ്പള അഗ്നിരക്ഷ നിലയത്തിന് കെട്ടിടം നിർമ്മിക്കാൻ ഭൂമി അനുവദിച്ചിട്ടും കെട്ടിടനിർമ്മാണം തുടങ്ങാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടം നിർമ്മിക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിലയത്തിനായി സർക്കാർ അനുവദിച്ച ഭൂമിയുടെ കൈവശാവകാശം വകുപ്പിന് കിട്ടിയിട്ടുണ്ടോ; ഇതിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങാൻ കഴിയുമോയെന്ന് വ്യക്തമാക്കുമോ?
2031.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടപ്പിലാക്കിയ പ്രിസൺ റിഫോംസ് എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( ബി )
ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന തടവുകാർക്ക് എന്തൊക്കെ ആനൂകൂല്യങ്ങളാണ് സർക്കാർ നൽകുന്നത് എന്ന് അറിയിക്കുമോ;
( സി )
ഈ ഇനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ എത്ര തുക സർക്കാർ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?
2032.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളിൽ നിലവിൽ എത്ര തടവുകാരുണ്ട് എന്ന് ജയിൽ തിരിച്ചു വിവരങ്ങൾ നൽകാമോ;
( ബി )
പ്രസ്‌തുത തടവുകാരിൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിച്ചവർ, ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർ, ഏഴു വർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ചവർ ,അണ്ടർ ട്രയൽ തടവുകാര്‍ എന്നിങ്ങനെ എത്ര പേരുണ്ട് എന്ന് വിശദമാക്കാമോ?
2033.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പിലെ രണ്ടാം ഗ്രേഡ് ലാസ്കര്‍/ബൈന്‍ഡര്‍ തസ്തികയുടെ റിവൈസ്ഡ് റൊട്ടേഷന്‍ ലിസ്റ്റിലെ ഇരുപതാം സ്ഥാനക്കാരനെ മറികടന്ന് ഇരുപത്തിയാറാം സ്ഥാനക്കാരന് രണ്ടാം ഗ്രേഡ് ബൈന്‍ഡര്‍ തസ്തികയിലേക്ക് തസ്തികമാറ്റം വഴി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ ഇരുപതാം സ്ഥാനക്കാരനായ സുരേലാല്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം ഓപ്പണ്‍ ചെയ്ത 10832/2020/E5 നമ്പര്‍ ഫയലില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ലോ ഓഫീസര്‍, അച്ചടി വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുള്ള കുറിപ്പുകളുടെയും ഫയല്‍ നോട്ടിന്റെയും ഉത്തരവിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പരാതിയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദാംശം ലഭ്യമാക്കുമോ?
2034.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അച്ചടി വകുപ്പിലെ രണ്ടാം ഗ്രേഡ് ലാസ്കര്‍/ഗേറ്റ് കീപ്പര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ റിവൈസ്ഡ് റൊട്ടേഷന്‍ ലിസ്റ്റ് എന്നാണ് അച്ചടി വകുപ്പില്‍ ലഭിച്ചത്; ഈ ലിസ്റ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ലിസ്റ്റ് ലഭിച്ചതിനുശേഷം രണ്ടാം ഗ്രേഡ് ലാസ്കര്‍ തസ്തികയിലേക്ക് തസ്തികമാറ്റം വഴി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്ഥാനക്കയറ്റം വഴി നിയമനം നടത്തിയ തീയതി വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
റിവൈസ്ഡ് റൊട്ടേഷന്‍ ലിസ്റ്റിലെ ഇരുപതാം സ്ഥാനക്കാരനായ സുരേലാല്‍ പി.-യ്ക്ക് തസ്തികമാറ്റം വഴി രണ്ടാം ഗ്രേഡ് ബൈന്‍ഡറായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
2035.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ആപ്റ്റ് ജീവനക്കാരുടെ ഇ.പി.എഫിലേയ്ക്കുള്ള മാനേജ്മെന്റ് വിഹിതം ജീവനക്കാരുടെ വിഹിതത്തിന് തുല്യമായി അടയ്ക്കാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് 19 പശ്ചാത്തലത്തിൽ സി-ആപ്റ്റ് ജീവനക്കാര്‍ സാലറി ചലഞ്ചിലൂടെ നല്‍കിയ ശമ്പളത്തില്‍ നിന്നും എത്ര ദിവസത്തെ ശമ്പളം തിരിച്ചു നൽകാനുണ്ട്; ഇത് തിരികെ നൽകാൻ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സി-ആപ്റ്റിനെ വൈവിധ്യവൽക്കരിക്കുന്നതിനും പ്രിന്റിംഗ് മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനും എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2036.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ആപ്റ്റിൽ അച്ചടി ജോലികൾക്കുള്ള പേപ്പർ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ;
( ബി )
പേപ്പർ ഉൽപാദിപ്പിക്കുന്ന കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങാറുണ്ടോ; ഇല്ലെങ്കില്‍ മറ്റ് സബ് ഏജൻസികളിൽ നിന്നും ഉയർന്ന നിരക്കിൽ പേപ്പർ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം അറിയിക്കുമോ;
( സി )
2021 മാർച്ച്‌ 1 മുതൽ സെപ്റ്റംബർ 15 വരെ ഏതൊക്കെ ഏജൻസികളിൽ നിന്നും ഇപ്രകാരം പേപ്പർ വാങ്ങിയിട്ടുണ്ടെന്നും ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
സി-ആപ്റ്റിൽ വാങ്ങുന്ന വിവിധതരം പേപ്പറുകൾ അച്ചടി ജോലികൾക്ക് അനുയോജ്യമാണ് എന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിന് നിലവിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും ഔദ്യോഗിക പദവിയും വിദ്യാഭ്യാസ യോഗ്യതയും വ്യക്തമാക്കുമോ?
2037.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാർക്കോട്ടിക് ജിഹാദ് നടക്കുന്നതായി എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ അത് തടയാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;
( സി )
നാർക്കോട്ടിക് ജിഹാദിന്റെ പേരിൽ ചിലർ മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന ആരോപണത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
2038.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2007-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഉറുദു ഐ.ടി.ഐ. കള്‍ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം 2007-ല്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
എത്ര ഉറുദു ഐ.ടി.ഐ. കള്‍ക്കാണ് അനുമതി ലഭിച്ചതെന്നും ഇതിനായി എത്ര തുക അനുവദിച്ചിരുന്നതെന്നും വ്യക്തമാക്കുമോ;
( ഡി )
ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ?
2039.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്രസ അധ്യാപക ക്ഷേമനിധിയിൽനിന്ന് ഭവന വായ്പയെടുത്തവർ കൊവിഡ് പശ്ചാത്തലത്തിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ക്ഷേമനിധിയിൽനിന്ന് എത്ര പേർക്കാണ് ഭവന വായ്പ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
മദ്രസാധ്യാപകരുടെ ഭവന വായ്പ കുടിശ്ശിക ഇളവ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
2040.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനോറിറ്റി കുടിവെള്ള പദ്ധതി പ്രകാരം മലപ്പുറം മണ്ഡലത്തിൽ നാളിതുവരെ അനുവദിച്ച ഫണ്ടും അവയുടെ പുരോഗതിയും വിശദീകരിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പ്രവൃത്തികൾ പൂർത്തീകരിച്ച്‌ നാടിന് സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
എത്രയും വേഗം പണികൾ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.