|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6419.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
02.12.2020-ലെ
B-3/568/2018 പ്രകാരം വെള്ളായണി
കായലില്‍ ജലവിതാനത്തിന്
അടിയില്‍പ്പെട്ടുപോയ കല്ലിയൂര്‍
വില്ലേജിലെ ബ്ലോക്ക് നം: 27,28,
വെങ്ങാനൂര്‍ വില്ലേജിലെ
ബ്ലോക്ക് നം:30
എന്നിവയില്‍പ്പെട്ട
പട്ടയഭൂമിയിലെ ഉടമസ്ഥരായ
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിനും പ്രസ്തുത കായല്‍
ഭൂമി ഏറ്റെടുക്കുന്നതിനും
വേണ്ടി എടുത്ത നടപടികള്‍
ഏതൊക്കെ എന്ന് വിശദമാക്കാമോ;
(
ബി )
എത്ര
പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഭൂമി
ഏറ്റെടുക്കുന്നതിനായി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍ ഏതൊക്കെ;
വിശദമാക്കാമോ?
6420.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടപ്ലാമറ്റം
ടെക്നിക്കല്‍ സ്കൂളിന്റെ ഭൂമി
ഏറ്റെടുക്കല്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(
ബി )
ഭൂമി
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; ആയത്
സംബന്ധിച്ച് കോട്ടയം
കളക്ട്രേറ്റിലെയും
സെക്രട്ടേറിയറ്റിലെയും ഫയല്‍
നമ്പരും ആയതിന്റെ കമ്പ്യൂട്ടര്‍
നമ്പരും ലഭ്യമാക്കാമോ;
(
സി )
ഭൂമി
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്
ഗുണഭോക്താക്കള്‍ക്ക്
നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ
എന്ന് വിശദീകരിക്കാമോ;
ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന
പ്രസ്തുത ഭൂമി വിദ്യാഭ്യാസ
വകുപ്പിന് കൈമാറുന്നത്
എന്നാണെന്ന് വിശദമാക്കാമോ?
6421.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലനാട്
റിവര്‍ ക്രൂയിസിന്റെ ഭാഗമായി
ടൂറിസം പദ്ധതിയില്‍പ്പെടുത്തി
വികസന പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കേണ്ട ചെറുവത്തൂര്‍
വീരമലക്കുന്നിലെ റവന്യൂഭൂമി
ടൂറിസം പദ്ധതിക്കായി എന്നു
പതിച്ചു നല്‍കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ലാന്റ്
റവന്യൂ കമ്മീഷണറേറ്റില്‍നിന്നും
സര്‍ക്കാരിലേക്ക് വന്ന ഫയലില്‍
അടിയന്തര തീരുമാനമുണ്ടാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
6422.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
താലൂക്കുകളുടെ വ്യാപ്തിയും
വിസ്തൃതിയും ജനസംഖ്യയും
കണക്കിലെടുക്കുമ്പോള്‍
താലൂക്കുകൾ തമ്മിൽ വലിയ
വ്യത്യാസം നിലനിൽക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം മാർഗ്ഗങ്ങൾ ആണ്
പരിഗണിച്ചു വരുന്നത്;
വിശദീകരിക്കുമോ;
(
ബി )
സംസ്ഥാനത്തെ
താലൂക്കുകളെ
പുനഃസംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതു
സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
ലഭ്യമാക്കുമോ;
(
സി )
ജനസംഖ്യ
കൂടുതലുള്ള വില്ലേജുകൾ
വിഭജിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
എല്ലാ
വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട്
ആകുമ്പോള്‍ താലൂക്ക്
ഓഫീസുകളുടെയും വില്ലേജ്
ഓഫീസുകളുടെയും പ്രവർത്തനത്തില്‍
എന്തെല്ലാം മാറ്റങ്ങള്‍
ഉണ്ടാകുമെന്ന് വിശദീകരിക്കുമോ?
6423.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
താലൂക്ക് സിവില്‍
സ്റ്റേഷനിലേക്കുള്ള പ്രധാന
വഴിയില്‍ പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍ നിയമ നടപടികള്‍
പൂര്‍ത്തിയാക്കുന്നത് വരെ മറ്റ്
സ്ഥലങ്ങളില്‍ സൂക്ഷിക്കാനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വാഹനങ്ങള്‍ എത്ര
ദിവസങ്ങള്‍ക്കുള്ളില്‍ നീക്കം
ചെയ്യാന്‍ സാധിക്കുമെന്നാണ്
കരുതുന്നതെന്ന് വ്യക്തമാക്കാമോ?
6424.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുന്നപ്ര
വയലാര്‍ സമരസേനാനികള്‍ക്ക് ഭൂമി
പതിച്ചു നല്‍കിയത് എന്നാണെന്ന്
വ്യക്തമാക്കുമോ; ആയത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
എത്ര
പേര്‍ക്കാണ് ഭൂമി പതിച്ചു
നല്‍കിയതെന്നും എത്ര ഹെക്ടര്‍
വീതമാണ് നല്‍കിയതെന്നും ജില്ല
തിരിച്ച് അറിയിക്കാമോ?
6425.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മിനി
സിവില്‍ സ്റ്റേഷനുകളുടെ
ഉത്തരവാദിത്തം ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവയുടെ
നിര്‍മ്മാണ സമയത്ത് വകുപ്പുകള്‍
തിരിച്ച് ഓഫീസുകള്‍ക്കുള്ള
സ്ഥലം നിശ്ചയിച്ച് നല്‍കുന്ന
ഉത്തരവാദിത്തം ആര്‍ക്കാണെന്ന്
അറിയിക്കാമോ;
(
സി )
പ്ലാന്‍
പ്രകാരം സബ് രജിസ്ട്രാര്‍
ഓഫീസിനു വേണ്ടി നിശ്ചയിച്ച
സ്ഥലത്ത് നിലവില്‍ ഏത് ഓഫീസാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
സബ്
രജിസ്ട്രാര്‍ ഓഫീസിന് പ്ലാനില്‍
അംഗീകരിച്ചത് പ്രകാരമുള്ള സ്ഥലം
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
6426.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്ദമംഗലം
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട ഒന്‍പത്
വില്ലേജുകളുടെ പരിധിയില്‍
വരുന്ന വിവിധ വകുപ്പുകളുടെ
കെെവശമുള്ള ഭൂമിയുടെ
വിസ്തീര്‍ണ്ണം, വില്ലേജ്
സ്കെച്ച്, ലാെക്കേഷന്‍ എന്നിവ
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
6427.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അറബിക്കടലിൽ
കേരള തീരത്ത് നിന്ന് ഏകദേശം
നാന്നൂറ് കിലോമീറ്റർ അകലെ
ന്യൂനമർദ്ദം രൂപം കൊണ്ടു എന്ന
മുന്നറിയിപ്പ് കേരളത്തിന്
ലഭിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ എന്നാണ്
ഈ മുന്നറിയിപ്പ് ലഭിച്ചത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാനത്തെ
ദുരന്ത നിവാരണ വകുപ്പ്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
ഇ.സി.എം.ഡബ്ല്യൂ.എഫ്.
(യൂറോപ്യന്‍ സെന്റര്‍ ഫോര്‍
മീഡിയം റേഞ്ച് വെതര്‍
ഫോര്‍കാസ്റ്റ്സ്) അടക്കമുള്ള
നിരവധി അന്തർദേശീയ ശാസ്ത്ര
സംഘങ്ങളുടെ മുന്നറിയിപ്പ്
അനുസരിച്ച് ന്യൂനമർദ്ദം
ഒക്‌ടോബർ 14-15 തീയതികൾക്കിടയിൽ
കേരളതീരത്ത് രൂപപ്പെടും എന്ന
വിവരം സർക്കാരിന്
ലഭിച്ചിരുന്നോ;
(
ഡി )
എങ്കിൽ
ഇതിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
6428.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്,
മലപ്പുറം ജില്ലകള്‍ക്കിടയിലൂടെ
ഒഴുകുന്ന ചാലിയാര്‍ പുഴയില്‍
നിന്ന് മാലിന്യങ്ങളും എക്കലും
നീക്കം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
അതിനായി
ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന്
എത്ര തുകയാണ് കോഴിക്കോട്,
മലപ്പുറം ജില്ലകളിലെ
കളക്ടര്‍മാര്‍ 2018-ന് ശേഷം
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
വര്‍ഷം പ്രസ്തുത പുഴയില്‍
നിന്ന് എക്കലും മാലിന്യവും
നീക്കം ചെയ്യുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ?
6429.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ.മാര്‍
ജില്ലാ കളക്ടര്‍മാര്‍ക്ക്
നല്‍കുന്ന നിവേദനങ്ങളിന്മേല്‍
രേഖാമൂലം മറുപടി നല്‍കാന്‍
വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
(
ബി )
ബഹുമാനപ്പെട്ട
മന്ത്രിമാരുടെ ഓഫീസുകളില്‍
എം.എല്‍.എ.മാര്‍ നല്‍കുന്ന
കത്തുകളില്‍ മറുപടി കത്ത്
അയച്ചു നല്‍കുന്ന രീതിയില്‍
കലക്ട്രേറ്റുകളില്‍ നിന്നും
മറുപടി നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എം.എല്‍.എ.മാരുടെ
കത്തുകള്‍/നിവേദനങ്ങള്‍
എന്നിവയ്ക്ക് രേഖാമൂലം മറുപടി
നല്‍കാന്‍ ആവശ്യമായ നിര്‍ദ്ദേശം
ജില്ലാ കളക്ട്രേറ്റുകള്‍ക്ക്
നല്‍കുമോ; വിശദമാക്കാമോ?
6430.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമിയുടെ കൃത്യമായ ഉടമസ്ഥാവകാശം
അറിയുന്നതിനും ബിനാമി
ഇടപാടുകള്‍ തടയുന്നതിനുമായി ഒരു
വ്യക്തിക്കോ, സ്ഥാപനങ്ങള്‍ക്കോ
മറ്റിതര കമ്പനികള്‍ക്കോ എത്ര
ഭൂമിയുണ്ട് എന്നു്
തിട്ടപ്പെടുത്തി
അറിയുന്നതിനുവേണ്ട റവന്യു
കാര്‍ഡ് സിസ്റ്റം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ ?
6431.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പില്‍ സമഗ്രമായ
പരിഷ്ക്കരണം കൊണ്ടു വരുന്നതിന്
ഈ സര്‍ക്കാര്‍ വിഷന്‍ ആന്റ്
മിഷന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
1974-ലെ
ജനസംഖ്യയും വസ്തു വിവരങ്ങളും
അടിസ്ഥാനപ്പെടുത്തിയുള്ള റവന്യൂ
വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കരിക്കുന്നതിന് നടപടി
സ്വീകരിക്കാമോ; ഇക്കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
വില്ലേജ്
ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനങ്ങള്‍
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
(
ഡി )
വില്ലേജ്
ഓഫീസുകള്‍ക്ക്
വാഹനമില്ലാത്തതുകാരണം
ജീവനക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി വില്ലേജ്
ഓഫീസുകളില്‍ വാഹനം
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
6432.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തില്‍ പളളിപ്പുറം
ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലമായി
ഉപയോഗിച്ചിരുന്ന കച്ചേരിപ്പടി
മെെതാനത്തിന്റെ
പുനരുദ്ധാരണത്തിനും
സംരക്ഷണത്തിനും നേരിടുന്ന
തടസ്സങ്ങള്‍ വ്യക്തമാക്കാമോ;
(
ബി )
റവന്യൂ
വകുപ്പിന്റെ ഉടമസ്ഥതയിലുളള
പ്രസ്തുത മെെതാനം ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പുനരുദ്ധരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
6433.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂപരിഷ്കരണ നിയമം ലംഘിച്ച്
പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശം
വെച്ചവര്‍ക്കെതിരെ കേസ്
എടുക്കണമെന്ന ലാന്റ് ബോര്‍ഡ്
ഉത്തരവ് നടപ്പാക്കാത്തത്
സംബന്ധിച്ച് ഹൈക്കോടതിയുടെ
നിരീക്ഷണം ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ?
6434.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ
തൃപ്രങ്ങോട്ടൂര്‍ വില്ലേജ്
വിഭജിച്ച് പൊയിലൂര്‍ വില്ലേജ്
രൂപീകരിക്കുന്നതിനായി നല്‍കിയ
അപേക്ഷയില്‍ സ്വീകരിച്ച
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
6435.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓരോ
താലൂക്കിലും റവന്യൂ
പുറമ്പോക്കുകളില്‍
ക്വാറികള്‍ക്ക് അനുയോജ്യമായ
സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന്
ആര്‍.ഡി.ഒ.മാര്‍ക്ക് ലാന്റ്
റവന്യൂ കമ്മീഷണര്‍ ജൂലൈ
മാസത്തില്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
എങ്കില്‍
ഇതുപ്രകാരം അനുയോജ്യമായ
സ്ഥലങ്ങള്‍ കണ്ടെത്തിയത്
എവിടെയെല്ലാമെന്ന് അറിയിക്കാമോ;
(
സി )
അവയില്‍
നിന്നും സര്‍ക്കാരിന് പാട്ടമായി
എത്ര തുക ലഭിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഉരുള്‍പൊട്ടല്‍
ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍
ആവര്‍ത്തിക്കുന്നതിനാല്‍
കൂടുതല്‍ ക്വാറികള്‍
അനുവദിക്കുന്നതിനുള്ള നീക്കം
ഉപേക്ഷിക്കുവാന്‍ തയ്യാറാകുമോ
എന്ന് അറിയിക്കാമോ?
6436.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിലെ നറുകര വില്ലേജ്
വിഭജിച്ച് കരുവമ്പ്രം വില്ലേജ്
രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(
ബി )
മണ്ഡലത്തിലെ
തൃക്കലങ്ങോട്, പാണ്ടിക്കാട്,
എടപ്പറ്റ വില്ലേജ് ഓഫീസുകളുടെ
കെട്ടിട നിർമ്മാണ പുരോഗതി
വിശദമാക്കാമോ;
(
സി )
എടപ്പറ്റ
വില്ലേജ് ഓഫീസിന്റെ കെട്ടിട
നിർമ്മാണ പ്രവൃത്തി
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
6437.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ
മഴക്കെടുതിമൂലമുണ്ടായ
പ്രളയത്തിലും ഉരുൾപൊട്ടലിലും
മണ്ണിടിച്ചിലിലും പൂർണമായും
നശിച്ച വീടുകള്‍ എത്രയാണ്;
ഭാഗികമായി നശിച്ച വീടുകള്‍
എത്രയാണ്; വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
വീട്
പൂർണ്ണമായും നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഭാഗികമായി
തകർന്ന വീടുകൾ
പുനർനിർമ്മിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഉരുൾപൊട്ടലും
മണ്ണിടിച്ചിലും മൂലം
വാസയോഗ്യമല്ലാതായി തീര്‍ന്ന
പ്രദേശങ്ങളിലെ ജനങ്ങളെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6438.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
നിയോജക മണ്ഡലത്തിൽ വിവിധ
വകുപ്പുകളുടെ കീഴിലായി
നിലവിലുള്ള സർക്കാർ ഭൂമിയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഇതിൽ
പദ്ധതി ആവശ്യങ്ങൾക്കോ ദൈനംദിന
ആവശ്യങ്ങൾക്കോ ഉപയോഗിക്കാത്ത
ഭൂമിയുടെ സർവ്വേ നമ്പര്‍, അളവ്,
ലൊക്കേഷന്‍ എന്നിവ
ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
ലഭ്യമാക്കാമോ ;
(
സി )
വകുപ്പുകളുടെ
കീഴിലല്ലാത്തതും
ഉപയോഗത്തിലല്ലാത്തതുമായ
തരിശുഭൂമിയോ അവകാശികൾ ഇല്ലാത്ത
മറ്റു ഭൂമിയോ ഉണ്ടെങ്കിൽ അവയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
6439.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ
കരുവാരകുണ്ട് കേരള എസ്റ്റേറ്റ്
വില്ലേജില്‍ ഭൂപരിഷ്ക്കരണ
നിയമപ്രകാരം ഇളവ് അനുവദിച്ച്
കിട്ടിയ 202, 889, 890, 896
എന്നീ സര്‍വ്വേ നമ്പറുകളിലെ
ഭൂമിയില്‍ റീസര്‍വ്വെ
കഴിഞ്ഞിട്ടും പോക്കുവരവ്
നടത്താത്തതും നികുതി
സ്വീകരിക്കാത്തതും മൂലം
ഇവിടുത്തെ കുടുംബങ്ങള്‍
നേരിടുന്ന പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആയത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പോക്കുവരവ്
നടത്തി നികുതി സ്വീകരിക്കണമെന്ന
ആവശ്യം അനുകൂലമായി
പരിഗണിക്കുമോ; അറിയിക്കുമോ;
(
ഡി )
കേരള
എസ്റ്റേറ്റ് വില്ലേജിലെ 60
ഏക്കര്‍ ഭൂമിയില്‍ 1970 മുതല്‍
താമസിച്ചു വരുന്ന 29
കുടുംബങ്ങളുടെ കൈവശ സ്ഥലത്തിന്
നാളിതുവരെ നികുതി
സ്വീകരിച്ചിരുന്നെങ്കിലും
റീസര്‍വ്വെ റിക്കാര്‍ഡുകളിലെ
അപാകതകള്‍ മൂലം ഭൂനികുതി
സ്വീകരിക്കുന്നതിന് തടസ്സങ്ങള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
നികുതി
സ്വീകരിക്കുന്നതിനുള്ള
തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
ഭൂമിയുടെ നികുതി
സ്വീകരിക്കണമെന്ന ആവശ്യം
അനുകൂലമായി പരിഗണിക്കുമോ?
6440.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിക്കിടക്കുന്ന
മുഴുവന്‍ ഫയലുകളും
തീര്‍പ്പാക്കുന്നതിനായി റവന്യൂ
വകുപ്പില്‍ പ്രത്യേകമായ ഫയല്‍
അദാലത്ത്
ആരംഭിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത അദാലത്ത് നടപടികള്‍
എന്നത്തേക്ക് പൂര്‍ത്തിയാക്കും;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
6441.
ശ്രീ
എം വിൻസെൻറ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോട്ടയം ഇടുക്കി ജില്ലകളില്‍
ഉണ്ടായ ഉരുൾപൊട്ടലിലും
മണ്ണിടിച്ചിലിലും സർക്കാർ
നടത്തിയ രക്ഷാപ്രവർത്തനം
കാര്യക്ഷമമായിരുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
അതിതീവ്ര മഴ ഉണ്ടാകുന്ന
സാഹചര്യത്തിൽ ദുരന്ത ബാധിത
മേഖലകളിൽ നിന്നും ജനങ്ങളെ
മാറ്റിപ്പാർപ്പിക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(
സി )
മുൻപുണ്ടായ
പ്രളയങ്ങളിൽ നിന്നും പാഠം
ഉൾക്കൊണ്ടുകൊണ്ട് പ്രളയം തടയാൻ
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
6442.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദുരന്ത
നിവാരണ അതോറിറ്റിയുടെ
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ
സെന്ററിൽ ഇൻഫർമേഷൻ ആൻഡ്
കമ്മ്യൂണിക്കേഷൻ ടെക്നോളജി
സിസ്റ്റം
പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സംവിധാനത്തിലൂടെ 2021
ഒക്ടോബർ 14-നും 17 -നും ഇടയിൽ
ഉണ്ടായ പ്രകൃതിക്ഷോഭം
സംബന്ധിച്ച് ഡിസ്ട്രിക് എമർജൻസി
ഓപ്പറേഷൻ സെന്ററുകളിലേക്ക്
എന്തൊക്കെ മുന്നറിയിപ്പുകളും
ദുരന്തപ്രതിരോധത്തിനുള്ള
നിർദ്ദേശങ്ങളുമാണ്
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
6443.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര തദ്ദേശഭരണസ്ഥാപനങ്ങൾ
ദുരന്ത ലഘൂകരണ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ; എത്ര
തദ്ദേശഭരണസ്ഥാപനങ്ങളിൽ ദുരന്ത
ലഘൂകരണ പദ്ധതി
തയ്യാറാക്കാനുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
ദുരന്ത
ലഘൂകരണ പദ്ധതി
തയ്യാറാക്കുന്നതിന്
തദ്ദേശഭരണസ്ഥാപനങ്ങൾക്ക്
സംസ്ഥാന ദുരന്ത നിവാരണ
അതോറിറ്റി എന്തൊക്കെ
സേവനങ്ങളാണ് നൽകുന്നതെന്ന്
വ്യക്തമാക്കാമോ?
6444.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പത്
വര്‍ഷങ്ങള്‍ക്ക് മുന്‍പ്
തമിഴ്‍നാട്ടില്‍ നിന്നും മറ്റും
വന്ന് വിവിധ തൊഴിലുകളില്‍
ഏര്‍പ്പെട്ട് തലമുറകളായി
സംസ്ഥാനത്ത്
സ്ഥിരതാമസക്കാരായവർക്ക് ജാതി
സര്‍ട്ടിഫിക്കറ്റ് അനുവദിച്ച്
കിട്ടാത്തതുമൂലമുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ജന്മനാട്ടില്‍
നിന്നും ഓണ്‍ലെെെന്‍വഴി
മുന്‍തലമുറക്കാരുടെ ജാതി
സര്‍ട്ടിഫിക്കറ്റോ
റിപ്പോര്‍ട്ടോ ലഭിക്കാന്‍
കഴിയാത്ത സാഹചര്യത്തില്‍
ആവശ്യമായ പരിശോധനകള്‍ക്കുശേഷം
ഇവര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
അനുവദിച്ചുനല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
6445.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
അപേക്ഷകളും
സര്‍ട്ടിഫിക്കറ്റുകളും
ഓണ്‍ലൈനില്‍ നല്‍കുന്നതിന്
വകുപ്പ് സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
6446.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉജ്ജീവന
വായ്പ പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ; ഉണ്ടെങ്കില്‍
പ്രസ്‌തുത പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
നിലവിലുണ്ടായ അതിതീവ്ര മഴയിലും
മഴവെള്ളപാച്ചിലിലും ഉപജീവന
മാര്‍ഗ്ഗങ്ങള്‍
പുനരാരംഭിക്കുന്നതിന് മറ്റ്
എന്തൊക്കെ പദ്ധതികളാണ്
ഉള്ളതെന്ന് വിശദമാക്കാമോ?
6447.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തിലെ
വില്ലേജുകളില്‍ എവിടെയെല്ലാം
റവന്യൂ പുറമ്പോക്ക്
ഭൂമിയുണ്ടെന്നും ആയതിന്റെ
വിസ്തൃതി ഉള്‍പ്പെടെയുള്ള
വിശദാംശങ്ങളും വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പുറമ്പോക്ക് ഭൂമി
അനധികൃതമായി
കയ്യേറിയിട്ടുണ്ടെങ്കിൽ ആയത്
വിശദമാക്കാമോ;
(
സി )
അനധികൃത
പുറമ്പോക്ക് കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
6448.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
താലൂക്കില്‍ മാവേലിക്കര
വില്ലേജിലെ മണ്ഡപത്തിന്‍കടവും
കല്‍മണ്ഡപവും ഉള്‍പ്പെടുന്ന
സ്ഥലം ആരുടെ/ഏത് വകുപ്പിന്റെ
ഉടമസ്ഥതയിലാണെന്നും ഇതിന്റെ
വിസ്തീര്‍ണ്ണവും സര്‍വ്വേ
നമ്പരും ഉള്‍പ്പെടെയുള്ള
വിശദവിവരങ്ങളും ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളിൽ കയ്യേറ്റങ്ങള്‍
ഉണ്ടായിട്ടുണ്ടോയെന്നും എങ്കിൽ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുവാന്‍ സ്വീകരിച്ച
നടപടികളും വിശദമാക്കുമോ?
6449.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ വിവിധ
വില്ലേജുകളിലായി ഇനിയും പട്ടയം
ലഭിക്കാത്ത എത്ര
കുടുംബങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിവിധ
താലൂക്കുകളിലായി പട്ടയം
ലഭിക്കാനുള്ള അപേക്ഷകളില്‍
ഇനിയും തീര്‍പ്പ് കല്പിക്കാത്തവ
എത്രയെന്നും വിശദമാക്കാമോ?
6450.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചേലേബ്ര
വില്ലേജിലെ ചാലിപറമ്പ് ലക്ഷം
വീട് കോളനി, ചക്കമാട്ട് കുന്ന്
ലക്ഷം വീട് കോളനി എന്നിവയ്ക്ക്
പതിച്ചു നല്‍കിയ ആകെ ഭൂമി
എത്രയാണ്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമിയുടെ ബ്ലോക്ക് നമ്പര്‍,
സര്‍വ്വെ നമ്പര്‍ തുടങ്ങിയ
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
പ്രസ്തുത
കോളനിയില്‍ പട്ടയം ലഭിച്ച്
സ്ഥിരതാമസമാക്കിയവരുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
പട്ടയം ലഭിക്കാത്തവരുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
കോളനിയില്‍
കൈവശക്കാരില്ലാതെ
ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
6451.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വന്തം സ്ഥലത്തോട് ചേര്‍ന്ന്
റവന്യൂഭൂമി കൈവശം വെച്ച്
വരുന്നവര്‍ക്ക് പ്രസ്തുത ഭൂമി
പതിച്ചു നല്‍കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
തങ്ങളുടെ
കൃഷിസ്ഥലത്തോട് ചേര്‍ന്ന്
കിടക്കുന്ന കുറഞ്ഞ അളവിലുള്ള
റവന്യൂഭൂമി മാര്‍ക്കറ്റ്
വിലക്ക് കർഷകർക്കു തന്നെ
പതിച്ചു നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
6452.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഗളി
പഞ്ചായത്തിലെ കള്ളമല
വില്ലേജില്‍ ഒമ്മല-ഒന്തമല
ഊരില്‍ താമസിക്കുന്ന
ഇരുപത്തിയഞ്ചോളം ആദിവാസി
കുടുംബങ്ങള്‍ അപേക്ഷ
നല്‍കിയിട്ടും നാളിതുവരെ
പട്ടയവും പട്ടയ ഭൂമിയില്‍
റീസര്‍വ്വേ നടത്തിയ രേഖകളും
നല്‍കിയിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിലവിലുള്ള
പട്ടയ ഭൂമിയില്‍ റീസര്‍വ്വേ
നടത്തി രേഖകള്‍
നല്‍കാത്തതിനാല്‍
പട്ടയഭൂമിയില്‍ ഉള്‍പ്പെടെ വനം
വകുപ്പ് ജണ്ട ഇടുന്നത്
ആദിവാസികള്‍ക്ക് ബുദ്ധിമുട്ട്
ഉണ്ടാക്കുന്നുവെന്ന കാര്യം
പരിശോധിക്കുമോ;
(
സി )
പട്ടയ
ഭൂമിയില്‍ റീസര്‍വേ നടത്തി കരം
പിരിക്കുന്നതിനുള്ള നടപടി
അടിയന്തരമായി സ്വീകരിക്കുമോ?
6453.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്,
മഞ്ചേശ്വരം താലൂക്കുകളിൽ ഭൂമി
പതിച്ചു കിട്ടുന്നതിനു വേണ്ടി
കഴിഞ്ഞ 10 വർഷം എത്ര പേർ അപേക്ഷ
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവരിൽ
എത്രപേർക്ക് ഭൂമി പതിച്ചു
നൽകിയിട്ടുണ്ടെന്നും
അപേക്ഷിച്ചു എത്രകാലം
കഴിഞ്ഞതിനു ശേഷമാണ് ഭൂമി
നൽകിയതെന്നും എത്ര സെന്റ്
വീതമാണ് നൽകിയതെന്നും
പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ;
(
സി )
അപേക്ഷ
നൽകിയവരിൽ ഭൂമി പതിച്ചു നൽകാൻ
ബാക്കിയുള്ളവർ എത്രയാണെന്ന്
പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ;
(
ഡി )
കാലതാമസത്തിനു
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ബാക്കിയുള്ള
അപേക്ഷകരിൽ പരിഗണിക്കപ്പെടാൻ
അർഹതയില്ലാത്ത എത്ര പേർ
ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ;
പരിഗണിക്കപ്പെടാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
6454.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
താമരശ്ശേരി
താലൂക്കില്‍ ഈങ്ങാപ്പുഴ
വില്ലേജിലെ കാപ്പാട്ടുമ്മല്‍,
വേനക്കാവ് മിച്ചഭൂമിയില്‍
താമസിക്കുന്ന അര്‍ഹരായവര്‍ക്ക്
പട്ടയം നല്‍കുന്നതിനുള്ള
നടപടികള്‍ നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇവര്‍ക്ക്
എന്നത്തേക്ക് പട്ടയം
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
6455.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
01.01.1977
ന് മുമ്പുള്ള കൈവശഭൂമി
റവന്യൂ-ഫോറസ്റ്റ്
ഡിപ്പാര്‍ട്ട്മെന്റുകള്‍
ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി
അര്‍ഹരായവര്‍ക്ക് പട്ടയം
നല്‍കുന്ന നടപടി വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
ജില്ലകളില്‍ ജോയിന്റ്
വെരിഫിക്കേഷന്‍ പൂര്‍ത്തിയായി;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ജോയിന്റ്
വെരിഫിക്കേഷന്‍
പൂര്‍ത്തിയാക്കാത്ത ജില്ലകള്‍
ഏതെല്ലാം; പ്രസ്തുത ജില്ലകളില്‍
എന്നത്തേക്ക് വെരിഫിക്കേഷന്‍
പൂര്‍ത്തിയാക്കാന്‍ സാധിക്കും;
വിശദമാക്കുമോ?
6456.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തിലെ കൂട്ടിക്കല്‍
പഞ്ചായത്തിലെ
രണ്ടിടങ്ങളിലുണ്ടായ
ഉരുള്‍പൊട്ടലില്‍ സംഭവിച്ച
നാശനഷ്ടങ്ങളുടെ പ്രാഥമിക
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മേഖലയില്‍ സംഭവിച്ചിട്ടുള്ള
നാശനഷ്ടങ്ങളുടെ വിശദമായ
കണക്കെടുപ്പ് നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മേഖലയില്‍ ഉരുള്‍പ്പൊട്ടലിലും
മണ്ണിടിച്ചിലിലും ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക് ധനസഹായം
നല്‍കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
6457.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി.സിദ്ദിഖ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മഴക്കെടുതി നേരിട്ട
പ്രദേശങ്ങളിൽ ദുരിതാശ്വാസ
ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടോ;
വിശദ വിവരം ലഭ്യമാക്കാമോ;
(
ബി )
ദുരിതാശ്വാസ
ക്യാമ്പുകളിൽ മതിയായ സൗകര്യവും
ശുചിത്വവും ഉറപ്പുവരുത്താൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
ദുരിതാശ്വാസ
ക്യാമ്പുകളിൽ എലിപ്പനി
അടക്കമുള്ള രോഗങ്ങൾ തടയുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
6458.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017
മുതല്‍ വണ്ടൂര്‍
നിയോജകമണ്ഡലത്തില്‍
കാലവര്‍ഷക്കെടുതിയില്‍ എത്ര
തുകയുടെ നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
കാലവര്‍ഷക്കെടുതിയില്‍
കൃഷി, ഭൂമി, വീട്, എന്നിവ
പൂര്‍ണ്ണമായും, ഭാഗികമായും
നഷ്ടപ്പെട്ടവര്‍ക്ക് മതിയായ
ധനസഹായം നല്‍കിയിട്ടുണ്ടോ; ഇനി
എത്രപേര്‍ക്ക് നല്‍കാനുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റോഡുകളും കലുങ്കുകളും,
പാലങ്ങളും അപ്രോച്ചു റോഡുകളും
ഉള്‍പ്പെടെ പുനര്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇനിയും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍ എത്രയും
പെട്ടെന്ന് ആരംഭിക്കുന്നതിനും
പൂര്‍ത്തീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
ഡി )
കരുവാരകുണ്ട്
ആര്‍ത്തലകുന്ന് കോളനിയില്‍
കഴിഞ്ഞ നാലു വര്‍ഷമായി
മഴക്കെടുതി മൂലം കോളനി
നിവാസികളെ മാറ്റി
പാര്‍പ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ഉണ്ടെങ്കില്‍
ആയതിന് ശാശ്വത പരിഹാരം
കാണുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
6459.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
തലത്തില്‍ ദുരന്ത
സാഹചര്യങ്ങളുടെ അപഗ്രഥനം,വിവര
ശേഖരണം, കാലാവസ്ഥ മുന്നറിയിപ്പ്
നല്‍കല്‍, കേന്ദ്ര, സംസ്ഥാന
ദുരന്ത പ്രതികരണ സേനകളുടേയും
മറ്റ് ഏജന്‍സികളുടേയും ഏകോപനം
എന്നിവ
കാര്യക്ഷമമാക്കുന്നതിനുള്ള
സംവിധാനത്തെ കുറിച്ച്
അറിയിക്കാമോ;
(
ബി )
പ്രകൃതി
ദുരന്തത്തിലും
കാലവര്‍ഷക്കെടുതിയിലും ജീവനും
സ്വത്തിനും നാശം
സംഭവിക്കുന്നവര്‍ക്കും
കുടുംബാംഗങ്ങള്‍ക്കും അര്‍ഹമായ
നഷ്ട പരിഹാരം സമയബന്ധിതമായി
നല്‍കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
6460.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ
പ്രളയക്കെടുതികൾ മൂലമുണ്ടായ
നാശനഷ്ടങ്ങൾക്ക് ദുരന്ത
പ്രതികരണ നിധിയിൽ നിന്ന്
എന്തെല്ലാം സഹായങ്ങളാണ്
നല്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മഴക്കെടുതിയിൽ
തകർന്ന മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളും പാലങ്ങളും
അഭിവൃദ്ധിപ്പെടുത്തുന്നതിന്
ദുരന്ത പ്രതികരണ നിധിയിൽ
നിന്നും തുക
അനുവദിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6461.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ കാലയളവിലുണ്ടായ
പ്രകൃതി ദുരന്തങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രകൃതി ദുരന്തങ്ങളില്‍ എത്ര
പേരുടെ ജീവന്‍ നഷ്ടമായെന്നും
എത്ര പേര്‍ക്ക് വീട്
നഷ്ടപ്പെട്ടുവെന്നും എത്ര
തുകയുടെ കാര്‍ഷിക വിളനാശമാണ്
സംഭവിച്ചതെന്നും വിശദമാക്കുമോ;
(
സി )
ഇവരുടെ
പുനരധിവാസത്തിനും
പുന:നിര്‍മ്മാണത്തിനുമായി
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(
ഡി )
പ്രളയമുള്‍പ്പെടെയുള്ള
പ്രകൃതിക്ഷോഭങ്ങളിലെ
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന് എത്ര തുക
വേണ്ടി വരുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
6462.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
കളക്ട്രേറ്റുകളെയും ദേശീയ,
സംസ്ഥാന അടിയന്തരഘട്ട
കാര്യനിർവഹണ കേന്ദ്രങ്ങളുമായി
ഉപഗ്രഹ ഫോൺ മുഖേന
ബന്ധിപ്പിച്ചിട്ടുണ്ടോ; വിശദംശം
നൽകുമോ;
(
ബി )
ദുരന്തനിവാരണ
പ്രവർത്തനങ്ങളുടെ ഭാഗമായി
ജില്ലാ കളക്ടർമാരെ കൂടാതെ
ഏതൊക്കെ ഉദ്യോഗസ്ഥർക്കാണ്
പ്രസ്തുത ഫോണുകളുടെ സേവനം
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
എല്ലാ
താലൂക്ക് ഓഫീസുകളിലും പ്രസ്തുത
ഫോണുകളുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(
ഡി )
ദുരന്ത
സാഹചര്യങ്ങളിൽ ദുരന്ത ബാധിത
പ്രദേശങ്ങളിലെ നിയമസഭാ
സാമാജികർക്ക് കൂടി പ്രസ്തുത
ഫോണുകളുടെ സേവനം താൽക്കാലികമായി
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
6463.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയവും ഉരുൾപൊട്ടലും
മണ്ണൊലിപ്പും അടക്കമുള്ള
പ്രകൃതി ദുരന്തങ്ങള്‍
കൂടിവരുന്നതിന്റെ കാരണങ്ങള്‍
സംബന്ധിച്ച് എന്തെങ്കിലും
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(
ബി )
പ്രകൃതി
ദുരന്തങ്ങള്‍ നേരിടുന്നതിനും
ദുരന്ത ലഘൂകരണത്തിനുമായി
പ്രസ്തുത പഠനങ്ങളുടെ
അടിസ്ഥാനത്തിൽ എന്തൊക്കെ
സജജീകരണങ്ങളും സംവിധാനങ്ങളുമാണ്
ഒരുക്കിയിട്ടുള്ളതെന്നും
എന്തൊക്കെ സജജീകരണങ്ങളും
സംവിധാനങ്ങളുമാണ് ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രളയവും
ഉരുൾപൊട്ടലും കൂടിവരുന്ന
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ
ദുരന്ത നിവാരണ സംവിധാനം
മെച്ചപ്പെടുത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ?
6464.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടിയന്തര
ദുരന്ത സാഹചര്യങ്ങളിൽ ജില്ലാതല
കൺട്രോൾ റൂമുകൾ ആയി
പ്രവർത്തിക്കാൻ ഡിസ്ട്രിക്ട്
എമർജൻസി ഓപ്പറേഷൻ സെന്ററുകൾ
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സംവിധാനത്തിലൂടെ 2021
ഒക്ടോബർ 16 ന് ഉണ്ടായ
പ്രകൃതിക്ഷോഭത്തെ
പ്രതിരോധിക്കുന്നതിനും
രക്ഷാപ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനും
പത്തനംതിട്ട, കോട്ടയം, ഇടുക്കി
ജില്ലകളിൽ അന്നേ ദിവസം നടത്തിയ
പ്രവർത്തനങ്ങൾ വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ദിവസം ദുരന്തസ്ഥലങ്ങളില്‍
പ്രതികരണ സംവിധാനങ്ങൾക്ക്
എത്തിച്ചേരാൻ സാധിക്കാതിരുന്നത്
സംസ്ഥാനത്തെ ദുരന്തനിവാരണ
സംവിധാനത്തിന്റെ പരാജയമായി
വിലയിരുത്തുന്നുണ്ടോ; പ്രസ്തുത
പാളിച്ചകൾ പരിഹരിക്കാൻ
അടിയന്തിര നടപടി സ്വീകരിക്കുമോ?
6465.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയാനന്തര പുനര്‍നിര്‍മ്മാണം
നടത്തുന്ന വേളയില്‍ പ്രകൃതി
ദുരന്തങ്ങളെ കാര്യക്ഷമമായി
ചെറുത്ത രാജ്യങ്ങളുടെ
അനുഭവപാഠങ്ങള്‍
കണക്കിലെടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഏതൊക്കെ
തലത്തിലാണ് പ്രളയാനന്തര
പുനര്‍നിര്‍മ്മാണ പദ്ധതികള്‍
ആവിഷ്കരിക്കുന്നതെന്നും അതിനായി
ഇതിനകം സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(
സി )
നെതർലാന്റ്
മാതൃകയിലുള്ള റൂം ഫോർ റിവർ
പദ്ധതിയുടെ പുരോഗതി
വിലയിരുത്താമോ?
6466.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
ഒക്ടോബറിൽ ശക്തമായ പേമാരിയിൽ
കൊണ്ടോട്ടി താലൂക്കിൽ വീടുകൾ,
അനുബന്ധ കെട്ടിടങ്ങൾ, മതിലുകൾ
തുടങ്ങിയവക്കുണ്ടായ നാശനഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
കാലവർഷത്തിൽ
വീടുകൾ നശിച്ചവർക്ക് പുതിയ
വീടുകൾ നിർമ്മിച്ച് നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
വീടുകൾക്ക്
പുറമെ മതിലുകൾ, സംരക്ഷണ
ഭിത്തികൾ എന്നിവക്ക് കൂടി
നഷ്ടപരിഹാരം നൽകുമോ?
6467.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതി
ദുരന്തങ്ങള്‍ നേരിടുന്നതിനായി
ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അനുസരിച്ച്, സംസ്ഥാന, ജില്ല
ദുരന്ത നിവാരണ അതോറിറ്റികള്‍
ഡിസാസ്റ്റര്‍ മാനേജ്മെന്റ്
പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
സംസ്ഥാനത്ത്
പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍
ഒരു ലക്ഷത്തിലേറെ കമ്മ്യൂണിറ്റി
വോളന്റിയര്‍മാര്‍ക്ക് പരിശീലനം
നല്‍കിയിരുന്നതായി നാഷണല്‍
ഡിസാസ്റ്റര്‍ റസ്പോണ്‍സ് ഫോഴ്സ്
സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ;
പ്രകൃതി ദുരന്തങ്ങൾ
ഉണ്ടാകുമ്പോള്‍ പ്രസ്തുത
വോളന്റിയര്‍മാരുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
കാലവർഷം രൂക്ഷമാകുന്ന
സാഹചര്യത്തിൽ ഇവരുടെ സേവനം
ഉപയോഗപ്പെടുത്താൻ
മുൻകൈയെടുക്കുമോ;
(
ഡി )
കഴിഞ്ഞ
പ്രളയത്തില്‍ നിന്നും പാഠം
ഉള്‍ക്കൊണ്ടുകൊണ്ട് ഭാവിയില്‍
ദുരന്തങ്ങള്‍ തടയാന്‍ എന്തൊക്കെ
നടപടികളാണ് ദുരന്ത നിവാരണ
അതോറിറ്റി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
6468.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തില്‍ കഴിഞ്ഞ
ദിവസങ്ങളിലെ
വെള്ളപ്പൊക്കത്തിലും
ഉരുള്‍പ്പൊട്ടലിലും
മണ്ണിടിച്ചിലിലുമുണ്ടായ
നാശനഷ്ടങ്ങള്‍ സംബന്ധിച്ച്
പഞ്ചായത്ത് അടിസ്ഥാനത്തിൽ
വിശദമായ വിവര ശേഖരണം നടത്താന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
മണ്ഡലത്തില്‍
വ്യാപകമായുണ്ടായ
പ്രകൃതിദുരന്തത്തില്‍ വീട്,
കെട്ടിടം, വസ്തുവകകള്‍,
കൃഷിഭൂമി, വ്യാപാര
സ്ഥാപനങ്ങള്‍, മറ്റ്
ജീവനോപാധികള്‍
എന്നിവയ്ക്കുണ്ടായ
നാശനഷ്ടങ്ങള്‍ക്ക് അടിയന്തര
ധനസഹായം ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
6469.
ഡോ.
എം.കെ . മുനീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ
പേമാരിയിലും ഉരുള്‍ പൊട്ടലിലും
വീടും ജീവനോപാധികളും
നശിച്ചവര്‍ക്ക് നഷ്ടപരിഹാരം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(
ബി )
നഷ്ടപരിഹാരം
നല്‍കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
സി )
നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
നാശനഷ്ടത്തിന്റെ തോതനുസരിച്ച്
സമയബന്ധിതമായി നഷ്ടപരിഹാര തുക
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ഡി )
സര്‍വ്വവും
നഷ്ടപ്പെട്ടവരെ
പുനഃരധിവസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
6470.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
സാമ്പത്തിക വര്‍ഷം കാലവര്‍ഷ
കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ
പുനരുദ്ധരാണത്തിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും ലഭിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തുകയുടെ വിനിയോഗത്തിന്റെ
വിശദാംശങ്ങള്‍ ജില്ലാ
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
സി )
2021-22
സാമ്പത്തിക വര്‍ഷം കാലവര്‍ഷ
കെടുതിയില്‍ നശിച്ച റോഡുകളുടെ
പുനരുദ്ധാരണത്തിനായി എത്ര തുക
കേന്ദ്ര വിഹിതം
ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
2021-22
വര്‍ഷത്തില്‍ പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിനായി എം.എല്‍.എ
മാര്‍ മുഖേന നല്‍കിയ
ശുപാര്‍ശയില്‍ മേല്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത ഫണ്ട്
അനുവദിക്കുന്നതിനുള്ള അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
6471.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം നാളിതുവരെ
സംസ്ഥാനത്ത് തുടരെ
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ശക്തമായ മഴയിലും കാറ്റിലും
ഉരുള്‍പൊട്ടലിലും മറ്റു
പ്രകൃതിക്ഷോഭങ്ങളിലുമായി ഉണ്ടായ
നാശനഷ്ടങ്ങള്‍, മരണങ്ങള്‍, വീട്
നഷ്ടപ്പെട്ടവര്‍, കൃഷിനാശം
തുടങ്ങിയവ സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇവ
മൂലം സംസ്ഥാനത്തിനുണ്ടായ
സാമ്പത്തിക ബാധ്യതയുടെ വിശദാംശം
വ്യക്തമാക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ
കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചു;
എത്ര ലഭ്യമായി; വ്യക്തമാക്കുമോ
;
(
ഡി )
പ്രസ്തുത
പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട
എത്ര പേര്‍ക്ക് ധനസഹായം നല്‍കി;
എത്ര പേര്‍ക്ക് വീട്
നിര്‍മ്മിച്ചു നല്‍കാനുള്ള
നടപടികള്‍ ആരംഭിച്ചു; എന്തൊക്കെ
പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍
ആരംഭിച്ചു; ഇതിനായി നാളിതുവരെ
ചെലവഴിച്ച തുകയുടെ വിശദാംശം
ലഭ്യമാക്കുമോ?
6472.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിൽ തൃക്കൂര്‍
പഞ്ചായത്തിലെ ഭരത പ്രദേശത്ത്
02.10.21ന് ഉണ്ടായ പേമാരിയിൽ
ബണ്ടുകള്‍ തകര്‍ന്ന് വ്യാപകമായി
നാശനഷ്ടങ്ങള്‍ സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തൃക്കൂര്‍,
വരന്തരപ്പിള്ളി, മറ്റത്തൂര്‍
പഞ്ചായത്തുകളിലെ വിവിധ
ഭാഗങ്ങളില്‍ ഇപ്രകാരം വ്യാപകമായ
നാശനഷ്ടങ്ങള്‍ ഉണ്ടായതിനാല്‍
പ്രസ്തുത മേഖലകളിലെ
ദുരിതബാധിതര്‍ക്ക് ധനസഹായം
നല്‍കുന്നതിനും തകര്‍ന്ന
ബണ്ടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
ആവശ്യമായ അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(
സി )
ഭരത-മാക്കലകുളം
ചിറക്ക് സമീപമുള്ള വലിയ ബണ്ട്
തകര്‍ന്നത്
പുനര്‍നിര്‍മ്മിക്കുവാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
6473.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ
പ്രളയക്കെടുതികൾമൂലം തകർന്ന
നദികളുടെ തീരങ്ങൾ
സംരക്ഷിക്കുന്നതിന് റിവർ
മാനേജ്‌മന്റ് ഫണ്ടില്‍ നിന്നും
തുക വിനിയോഗിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
മഴക്കെടുതിയിൽ
തകർന്ന ടി നദീതീരങ്ങൾ
സംരക്ഷിക്കുന്നതിനായി
പ്രൊപ്പോസൽ തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6474.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡാറ്റാബാങ്കില്‍പെടാത്തതും
എന്നാല്‍ രേഖകളില്‍ നിലം, നഞ്ച
എന്നിങ്ങനെ രേഖപ്പെടുത്തിയ
സ്ഥലങ്ങള്‍ തരംമാറ്റി
പുരയിടമാക്കി മാറ്റുന്നതിനുള്ള
അപേക്ഷകള്‍ വില്ലേജ് ഓഫീസില്‍
സ്വീകരിച്ച് വില്ലേജ് ഓഫീസറുടെ
റിപ്പോര്‍ട്ട് സഹിതം ആര്‍.ഡി.ഒ
യ്ക്ക് നല്‍കുന്ന തരത്തിലേക്ക്
നിലവിലെ രീതിയില്‍ മാറ്റം
വരുത്താന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?
6475.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
മരവട്ടം-കാടാമ്പുഴ 110 കെ.വി.
സബ്സ്റ്റേഷന്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികളിന്‍മേല്‍ റവന്യൂ
വകുപ്പ് സ്വീകരിച്ച നടപടികളുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
സ്ഥലം
ഏറ്റെടുക്കല്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ; ആയത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
6476.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.ഒ
(ആര്‍.ടി) നം. 2452/16/ആര്‍.ഡി
ഉത്തരവ് പ്രകാരം ആരംഭിച്ച
കിലയുടെ നെയ്യാറ്റിന്‍കര
എക്സ്റ്റന്‍ഷന്‍ സെന്ററിന്
വേണ്ടി 184.99 ഏക്കര്‍ ഭൂമി
പൊന്നും വിലക്കെടുക്കാനുള്ള
നടപടികള്‍ നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ടി
പദ്ധതി ഉപേക്ഷിച്ചതായി
ബന്ധപ്പെട്ട വകുപ്പ്
അറിയിച്ചിട്ടുണ്ടോ;
(
സി )
ഭൂമി
ഏറ്റെടുക്കല്‍ നടപടികളുമായി
മുന്നോട്ട് പോകാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
6477.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ്
81 പ്രകാരം കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍ എത്ര
ഏക്കര്‍ ഭൂമിക്ക് പ്ലാന്റേഷന്‍
മേഖലയില്‍ ഇളവ്
നല്‍കിയിട്ടുണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(
ബി )
അതില്‍
എത്ര ഏക്കര്‍ പ്ലാന്റേഷന്‍ ഭൂമി
തരം മാറ്റിയെന്നും തരം
മാറ്റിയതില്‍ എത്ര ഏക്കര്‍
സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നും
ജില്ല തിരിച്ച് അറിയിക്കാമോ;
(
സി )
ഇത്തരത്തില്‍
ഏറ്റെടുത്ത ഭൂമിയില്‍ എത്ര
ഏക്കര്‍ ഭൂരഹിതര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ?
6478.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ തങ്കളം-കാക്കനാട്
നാലുവരി പാതയുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
നടന്നുവരുന്ന സ്ഥലമേറ്റെടുപ്പ്
നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലമേറ്റെടുപ്പ് നടപടികൾക്ക്
പ്രതീക്ഷിച്ച
പുരോഗതിയില്ലായെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
255
കോടി രൂപയുടെ ഡി.പി.ആർ.
തയ്യാറാക്കിയിട്ടുള്ള പ്രസ്തുത
പാതയുടെ സ്ഥലമേറ്റെടുപ്പ്
നടപടികള്‍ക്കായി സ്പെഷ്യല്‍
തഹസീല്‍ദാരുടെ ഒരു ഓഫീസ്
ആരംഭിക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
6479.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍-വാടാനപ്പള്ളി
സംസ്ഥാനപാത വികസനത്തിന്റെ
ഭാഗമായി ഭൂമി ഏറ്റെടുക്കുന്ന
നടപടി നിലവില്‍ ഏത്
ഘട്ടത്തിലാണെന്നതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഇതിനായി
സാമൂഹ്യാഘാത പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പാതയുടെ വികസനവുമായി
ബന്ധപ്പെട്ട് റവന്യൂ വകുപ്പ്
നാളിതുവരെ സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
6480.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
താലൂക്കിലെ പുളിക്കല്‍
വില്ലേജില്‍ പതിച്ച്
നല്‍കുവാന്‍ സാധിക്കാത്ത
കരിങ്കല്‍പ്പാറ
ഇനത്തില്‍പ്പെട്ട എത്ര ഏക്കര്‍
മിച്ച ഭൂമി നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമിയുടെ ബ്ലോക്ക്, സര്‍വ്വേ,
സബ് ഡിവിഷന്‍ നമ്പര്‍
അടക്കമുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
ഇത്തരം
ഭൂമികളില്‍ പാറ ഖനനം
ചെയ്യുന്നതിന് റവന്യൂ വകുപ്പ്
ലീസ് അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
വില്ലേജില്‍ അനധികൃതമായി
പാറഖനനം ചെയ്തത് കണ്ടെത്തിയതിനെ
തുടര്‍ന്ന് വകുപ്പുതല അന്വേഷണം
നടന്നിട്ടുണ്ടോ; എങ്കില്‍
അന്വേഷണ റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
6481.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി
പാട്ടത്തിന് നല്‍കിയിട്ടുണ്ട്;
ഇതില്‍ നിന്നും ഒരു വര്‍ഷം
ലഭിക്കുന്ന പാട്ടതുക എത്രയാണ്;
ജില്ല തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
കൃഷി (തോട്ടം ഉള്‍പ്പെടെ),
വ്യവസായം എന്നീ ആവശ്യങ്ങള്‍ക്ക്
എത്ര ഭൂമി നല്‍കിയിട്ടുണ്ട്;
ഇവയുടെ പാട്ട വ്യവസ്ഥ എന്താണ്;
ഇതില്‍ നിന്നും പാട്ടത്തുകയായി
എത്ര രൂപ ലഭിക്കുന്നു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ വന്നതിനു ശേഷം
പാട്ട വ്യവസ്ഥ ലംഘിച്ച എത്ര
പേരുടെ ഭൂമി
തിരിച്ചെടുത്തിട്ടുണ്ട്;
അപ്രകാരം എത്ര ഭൂമി ലഭിച്ചു;
ജില്ല തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(
ഡി )
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം പാട്ട
വ്യവസ്ഥ ലംഘിച്ച എത്ര ഏക്കര്‍
ഭൂമി തിരിച്ചു പിടിക്കാന്‍
നടപടികള്‍ സ്വീകരിച്ചു വരുന്നു?
6482.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
യു.എല്‍.സി.സി.
മുഖേന റവന്യൂ വകുപ്പിൽ
നടപ്പാക്കുന്ന വിവിധ
പ്രവൃത്തികൾ ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
ടെൻഡർ വിളിച്ച് നടപ്പാക്കിയ
പദ്ധതികൾ എത്രയെന്നും
ഏതൊക്കെയാണെന്നും അറിയിക്കുമോ;
ടെൻഡർ വിളിക്കാതെ നടപ്പാക്കിയ
പദ്ധതികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
6483.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അടിക്കടിയുണ്ടാകുന്ന പ്രകൃതി
ദുരന്തങ്ങള്‍ക്കുള്ള സാമ്പത്തിക
സഹായത്തിനായി സംസ്ഥാന
സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ള
നിവേദനങ്ങളോട്
അനുഭാവപൂര്‍വ്വമായ സമീപനം
കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
2018
മുതല്‍ സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ട സഹായ ധനം
എത്രവീതമായിരുന്നുവെന്നും
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ
ഓരോതവണയും ലഭ്യമാക്കിയ തുക
എത്രവീതമാണെന്നുമുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ?
6484.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രളയം
മൂലം തകര്‍ന്ന റോഡുകളുടെ
പ്രവൃത്തികള്‍ സുഗമമായി
പൂര്‍ത്തികരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
6485.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍ 2016-17,
2017-18, 2019-20 എന്നീ
വര്‍ഷങ്ങളില്‍
പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന
റോഡുകള്‍
പുനർനിർമ്മിക്കുന്നതിന്
ഭരണാനുമതി നല്‍കിയ
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ; ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ 2016-17, 2017-18,
2019-20 എന്നീ വര്‍ഷങ്ങളില്‍
ഭരണാനുമതി നല്‍കി ഫ്ലഡ്
ഫണ്ടില്‍ ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍
ഏതെല്ലാമെന്ന് വിശദമാക്കുമോ?
6486.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫ്ലഡ്
സ്കീമില്‍ ഉള്‍പ്പെടുത്തി
ഗ്രാമീണ റോഡുകള്‍
നവീകരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
6487.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന
പദ്ധതിയുടെ ഭാഗമായി വിവിധ
ഫണ്ടുകള്‍ ഉപയോഗിച്ച്
തിരുവമ്പാടി മണ്ഡലത്തിലെ
ഏതെല്ലാം വില്ലേജ് ഓഫീസുകളാണ്
നവീകരിച്ചതെന്നും ഇനിയും
ഏതൊക്കെയാണ് നവീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
6488.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
വില്ലേജ് ഓഫീസുകളാണ്
നവീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ, വിശദാംശം
നല്‍കുമോ?
6489.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുക്കം
മിനി സിവില്‍ സ്റ്റേഷനില്‍
കൂടുതല്‍ നിലകള്‍ പണിത്
വിപുലീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സിവില്‍ സ്റ്റേഷന്‍
വിപുലീകരണത്തിന് നടപടികള്‍
സ്വീകരിക്കുമോ?
6490.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജ്
ഓഫീസുകളെയാണ് സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകളാക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസുകള്‍
സ്മാര്‍ട്ടാക്കുന്നതിനായി ഓരോ
ഓഫീസിനും അനുവദിച്ച തുക
എത്രയാണ്;
(
സി )
പ്രസ്തുത
ഓഫീസുകള്‍
സ്മാര്‍ട്ടാക്കുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശങ്ങള്‍
നല്‍കാമോ?
6491.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
നിയന്ത്രണങ്ങളിലെ ഇളവുകൾ
വില്ലേജ് ഓഫീസുകളിൽ
ബാധകമാക്കാത്തത് കാരണം
പൊതുജനങ്ങൾ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
കളക്ട്രേറ്റിലും,
താലൂക്ക് ഓഫീസുകളിലും
പൊതുജനങ്ങൾ നേരിട്ട് ചെന്ന്
ആവശ്യങ്ങൾ നിറവേറ്റുമ്പോൾ
വില്ലേജ് ഓഫീസുകൾ മാത്രം
അടച്ചിടുകയും ജനലഴികളിലൂടെയും
ഓഫീസിന് മുന്നിൽ സ്ഥാപിച്ച
പെട്ടികളിൽ നിക്ഷേപിച്ചും
അപേക്ഷകൾ സ്വീകരിക്കുന്നത്
ജനങ്ങൾക്ക്
പ്രയാസമുണ്ടാക്കുന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം പ്രയാസങ്ങൾ
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
സി )
പെട്ടിയിൽ
നിക്ഷേപിച്ച അപേക്ഷകളുടെ
ന്യൂനതകൾ അപ്പപ്പോൾ അപേക്ഷകനെ
അറിയിക്കാത്തത് കാരണം നിരവധി
തവണ വില‍്ലേജ് ഓഫീസുകളിൽ
പോകേണ്ടി വരുന്നതിലെ പ്രയാസം
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദീകരിക്കുമോ?
6492.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ പാര്‍ട്ട് ടൈം
തസ്തികയില്‍ നിന്നും
തസ്തികമാറ്റം വഴിയുള്ള
ഉദ്യോഗക്കയറ്റത്തിനായി ജില്ലാ
കളക്ടര്‍മാര്‍ തയ്യാറാക്കുന്ന
പാര്‍ട്ട് ടൈം ജീവനക്കാരുടെ
ലിസ്റ്റ് നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത പട്ടികയില്‍ എത്ര
ജീവനക്കാര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവിലെ
പട്ടികയില്‍ നിന്നും എത്ര
പേര്‍ക്ക് തസ്തികമാറ്റം
മുഖേനയുള്ള ഉദ്യോഗക്കയറ്റം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
6493.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
03.01.2014-ലെ
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
റവന്യൂ വകുപ്പിലെ ലാസ്റ്റ്
ഗ്രേഡ് സ്പെഷ്യല്‍ റൂളില്‍
ഉള്‍പ്പെട്ടവര്‍ക്കും
സ്റ്റേറ്റ് സബോര്‍ഡിനേറ്റ്
സര്‍വ്വീസിലെ താഴ്ന്ന ശമ്പള
സ്കെയിലിലെ ജീവനക്കാരെയും
ഉള്‍പ്പെടുത്തി സംയോജിത
സീനിയോറിറ്റി പട്ടിക
തയ്യാറാക്കി യോഗ്യരായവര്‍ക്ക്
ക്ലാര്‍ക്ക്, വില്ലേജ്
അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്
എന്നീ തസ്തികകളില്‍ 10%
സ്ഥാനക്കയറ്റം
അനുവദിച്ചിരുന്നോ;
(
ബി )
റവന്യൂ
വകുപ്പിലെ അറ്റന്‍ഡര്‍,
വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്
എന്നീ വിഭാഗം ജീവനക്കാരുടെ
അംഗബലം കണക്കിലെടുത്ത്
പ്രമോഷന്‍ 15% ആയി ഉയര്‍ത്താന്‍
10.01.2020-ലെ നം 124/20
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
ഉത്തരവായിട്ടുണ്ടോ; പഴയ
അനുപാതമായ 9:6 തിരികെ കൊണ്ടു
വരികയാണ് ചെയ്തതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
മറ്റു
വകുപ്പുകളിലെ പോലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക് 10%
പ്രമോഷന്‍ നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
6494.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാരുടെ പൊതു സ്ഥലം
മാറ്റവുമായി ബന്ധപ്പെട്ട്
ഉദ്യോഗസ്ഥഭരണപരിഷ്കാര
വകുപ്പിന്റെ 25.02.2017-ലെ
സ.ഉ.3/2017/ഉ.ഭ.പ.വ. നമ്പര്‍
ഉത്തരവ് അനുസരിച്ച് റവന്യൂ
വകുപ്പില്‍ പൊതു സ്ഥലംമാറ്റം
നടത്തുന്നതിന് പ്രായോഗിക
തടസ്സങ്ങള്‍ ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഉത്തരവിന്റെ അടിസ്ഥാനത്തില്‍
വകുപ്പുതല വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തി ഏതെല്ലാം
ഉത്തരവുകളാണ്
പുറപ്പെടുവിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഉത്തരവുകളുടെ
പകര്‍പ്പുകള്‍ നല്‍കാമോ;
(
സി )
25.02.2017-ലെ
പൊതു ഉത്തരവിന്റെ ഖണ്ഡിക (13)
പ്രകാരം സര്‍വ്വീസ്
സംഘടനകളുമായി ചര്‍ച്ച ചെയ്ത്
തീരുമാനിച്ച വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണോ വകുപ്പുതല
വ്യവസ്ഥകള്‍
തയ്യാറാക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ഡി )
വകുപ്പുതല
വ്യവസ്ഥകളിലേതെങ്കിലും പൊതു
ഉത്തരവിലെ വ്യവസ്ഥകളുടെ
അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
26.08.2020-ല്‍
പ്രസിദ്ധീകരിച്ച പൊതു
സ്ഥലംമാറ്റത്തിലെ കരട് ലിസ്റ്റ്
പ്രകാരം പൊതു സ്ഥലംമാറ്റങ്ങള്‍
നടത്താന്‍ എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ എന്ന്
വിശദമാക്കാമോ?
6495.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ അയിരൂപ്പാറ
വില്ലേജില്‍ ശാന്തമ്മ ജെ.,
പുതുവല്‍പുത്തന്‍ വീട്,
തുണ്ടത്തില്‍ പി.ഒ., കാര്യവട്ടം
എന്ന വ്യക്തിയുടെ വസ്തുവിന്റെ
കൂട്ടുടമസ്ഥാവകാശം മാറ്റി
സബ്ഡിവിഷന്‍ നല്‍കി കരം
ഒടുക്കുന്നതിന് വേണ്ടി
തിരുവനന്തപുരം താലൂക്ക്
ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(
ബി )
താലൂക്ക്
ഫയല്‍ നമ്പര്‍ LRM1/6936/21
പ്രകാരം 01.02.2021-ല്‍ നല്‍കിയ
അപേക്ഷ താലൂക്ക് സര്‍വ്വേയര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലയെങ്കില്‍ ഇതിലുണ്ടായ
കാലതാമസം വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
പരാതി പരിശോധിച്ച് സ്വന്തം
പേരില്‍ കരം ഒടുക്കാന്‍ അവസരം
ഒരുക്കുമോ; അപേക്ഷ എന്നത്തേക്ക്
തീര്‍പ്പ് കല്‍പിക്കാന്‍ കഴിയും
എന്നറിയിക്കാമോ; പ്രസ്തുത ഫയല്‍
നിലവില്‍ ആരുടെ കൈവശമാണെന്ന്
വ്യക്തമാക്കാമോ?
6496.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
ഗവൺമെന്റ് എംപ്ലോയീസ്
കോ-ഓപ്പറേറ്റീവ് ബാങ്ക് ( എ 213
) കെട്ടിടം സ്ഥിതി ചെയ്യുന്ന
ഭൂമി പതിച്ചു കിട്ടുന്നതിനായി
സർക്കാരിലേക്ക് നൽകിയ അപേക്ഷയിൽ
(ഫയൽ നമ്പർ A1 /18/2018-REV)
എന്തു നടപടികൾ സ്വീകരിച്ചു
എന്നു വിശദമാക്കാമോ?
6497.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജോണ്‍
ജോസ്, തുണ്ടത്തില്‍ വീട്,
തുണ്ടത്തില്‍ അയിരൂപ്പാറ
വില്ലേജില്‍
ഒടുക്കിക്കൊണ്ടിരുന്ന കരം
തുടര്‍ന്നും അടയ്ക്കുന്നതിന്
അവസരം നല്‍കണമെന്ന് കാണിച്ച്
അയിരൂപ്പാറ വില്ലേജ്
ഓഫീസര്‍ക്കും തിരുവനന്തപുരം
തഹസില്‍ദാര്‍ക്കും നല്‍കിയ
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
ഇക്കാര്യം
സംബന്ധിച്ച് ഫയല്‍ നമ്പര്‍
എച്ച്.1/27673/21-ല്‍
തഹസില്‍ദാര്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ; പ്രസ്തുത
പരാതിയില്‍ പരിഹാരം
കണ്ടെത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പരാതി പരിഹരിച്ച് ജോണ്‍ ജോസിന്
മുന്‍വര്‍ഷങ്ങളിലേതുപോലെ
അയിരൂപ്പാറ വില്ലേജില്‍
തുടര്‍ന്നും കരം
അടയ്ക്കുന്നതിനായി
രജിസ്റ്ററിലും കമ്പ്യുട്ടറിലും
മാറ്റം വരുത്തുവാന്‍ അവശ്യമായ
നടപടി സ്വീകരിക്കുമോ?
6498.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലാ കലക്ടര്‍ക്ക്
എം.എല്‍.എ.-മാര്‍ നേരിട്ടു
നല്‍കുന്ന നിവേദനങ്ങള്‍,
കത്തുകള്‍ എന്നിവയ്ക്ക്
രേഖാമൂലം മറുപടി നല്‍കാറുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
കഴിഞ്ഞ 2 വര്‍ഷം കൊയിലാണ്ടി
നിയോജക മണ്ഡലം എം.എല്‍.എ.
നല്‍കിയ എത്ര കത്തുകളിന്‍മേല്‍
മറുപടി നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
എം.എല്‍.എ.-മാര്‍
നല്‍കുന്ന കത്തുകളില്‍ രേഖാമൂലം
മറുപടി നല്‍കാന്‍ ആവശ്യമായ
ക്രമീകരണം കോഴിക്കോട്
കലക്ടറേറ്റില്‍ വരുത്തുമോ;
വിശദമാക്കാമോ?
6499.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജനങ്ങളുമായി
നേരിട്ടു ഇടപഴകുന്ന വില്ലേജ്
ഓഫീസുകളുടെ ഉപയോഗത്തിനായി വാഹനം
ലഭ്യമാക്കേണ്ട ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇക്കാര്യം
ഗൗരവമായി കണക്കിലെടുക്കുമോ;
(
ബി )
സംസ്ഥാനത്തെ
മറ്റ് ഓഫീസുകളിൽ സ്വന്തം
വാഹനങ്ങൾ ഉള്ളപ്പോൾ വില്ലേജ്
ഓഫീസുകളിൽ മാത്രം ഓഫീസ് വാഹനം
ലഭ്യമല്ലായെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
കാലാവസ്ഥാ
വ്യതിയാനങ്ങൾ മൂലം വർധിച്ചു
വരുന്ന ദുരന്തങ്ങളിലും ജനക്ഷേമ
പ്രവര്‍ത്തനങ്ങളിലും
ആദ്യമെത്തേണ്ടത് റവന്യൂ
ജീവനക്കാരാണ് എന്നത്
കണക്കിലെടുത്ത് വില്ലേജ്
ഓഫീസുകളുടെ ആവശ്യത്തിനായി വാഹനം
ഏര്‍പ്പെടുത്തുവാൻ നടപടി
സ്വീകരിക്കുമോ?
6500.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളിലെ
ഉദ്യോഗസ്ഥരില്‍ ചിലര്‍ റൂട്ട്
മാപ്പ്, ലൊക്കേഷന്‍ സ്കെച്ച്,
തണ്ടപ്പേര്‍ തുടങ്ങിയ
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുവാന്‍ ജനങ്ങളെ
ബുദ്ധിമുട്ടിക്കുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അത്തരം
ഉദ്യോഗസ്ഥരെ
നിരീക്ഷിക്കുന്നതിനും
അവര്‍ക്കെതിരെ നടപടി
എടുക്കുന്നതിനും തയ്യാറാകുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
അപേക്ഷ
നല്‍കിക്കഴിഞ്ഞാല്‍ വസ്തുവിന്
തണ്ടപ്പേര്‍ ലഭിക്കുന്നതിനുള്ള
കാലാവധി എത്ര ദിവസമാണ്;
(
ഡി )
വില്ലേജില്‍
നിന്നും ലഭിക്കേണ്ട മറ്റ്
സര്‍ട്ടിഫിക്കറ്റുകള്‍
ഏതെല്ലാമാണ്; അപേക്ഷ നല്‍കി
കഴിഞ്ഞാല്‍ അവ ലഭിക്കേണ്ട
പരമാവധി ദിവസം വേര്‍തിരിച്ച്
വ്യക്തമാക്കാമോ?
6501.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദശാബ്ദങ്ങളായി
കരം അടച്ചു വരുന്ന ഭൂമിയുടെ
സർവ്വേ നമ്പരില്‍ മാറ്റം വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
സർവ്വേ നമ്പരില്‍ മാറ്റം
വരുത്തുന്നതോ വരുന്നതോ ആയ
സാഹചര്യത്തില്‍ ഭൂഉടമകള്‍ക്ക്
തുടര്‍ന്നും കരം ഒടുക്കാന്‍
സാധിക്കാതെ വരുന്നതും ഭൂമിയുടെ
അവകാശി മരണപ്പെടുന്ന
ഘട്ടത്തില്‍ പ്രസ്തുത ഭൂമി
അനന്തരാവകാശികള്‍ക്ക്
പുനര്‍രജിസ്ട്രേഷന്‍ നടത്താന്‍
സാധിക്കാതെ വരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പറവൂര്‍
താലൂക്ക് ഏഴിക്കര വില്ലേജിലെ
56-ാം നമ്പര്‍ തണ്ടപ്പേരില്‍
നിന്ന് പിരിഞ്ഞിട്ടുള്ള 4461-ാം
നമ്പര്‍ തണ്ടപ്പേരുകക്ഷിയുടെ
66/15എ സർവ്വേ നമ്പരില്‍
ഉള്‍പ്പെട്ട സ്ഥലത്തിന്റെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
ആയതില്‍ യഥാര്‍ത്ഥ സർവ്വേ
നമ്പരും തണ്ടപ്പേരും
ഉള്‍പ്പെടുത്തി
സ്ഥലമുടമകള്‍ക്ക് വസ്തു
കൈകാര്യം ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(
ഡി )
ഇത്തരത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന്
ഉണ്ടാകുന്ന വീഴ്ചകള്‍ ജനങ്ങളെ
ബുദ്ധിമുട്ടിലാക്കാതിരിക്കാനാവശ്യമായ
മുന്‍കരുതലുകള്‍ സ്വീകരിക്കുമോ;
(
ഇ )
മേല്‍പ്പറഞ്ഞ
ഭൂമിയുടെ കരം ഒടുക്കുന്നതിന്
ആവശ്യമായ പ്രത്യേക ഉത്തരവ്
പുറപ്പെടുവിക്കുമോ;
വ്യക്തമാക്കുമോ?
6502.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധാര്‍ അധിഷ്ഠിതമായ തണ്ടപ്പേര്‍
പദ്ധതി നടപ്പിലാക്കുന്നതിന്
തീരുമാനം എടുത്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ബി )
ആധാര്‍
അധിഷ്ഠിത തണ്ടപ്പേര്‍ നമ്പര്‍
പ്രാബല്യത്തിലാകുന്നതോടെ ഭൂമി
ഇടപാടുമായി ബന്ധപ്പെട്ട
ക്രമക്കേടുകള്‍, തട്ടിപ്പുകള്‍,
ബിനാമി ഇടപാടുകള്‍ എന്നിവ
അവസാനിപ്പിക്കുന്നതിന്
സാധിക്കുമോ എന്ന്
വെളിപ്പെടുത്താമോ ;
(
സി )
എങ്കില്‍
പ്രസ്തുത പദ്ധതി എപ്രകാരമാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6503.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ വിവിധ
വില്ലേജുകളുടെ പരിധിയിലുള്ള
പുറമ്പോക്ക് ഭൂമിയുടെ
വിവരങ്ങള്‍ വില്ലേജ്, സര്‍വ്വേ
നമ്പര്‍ സഹിതം വിശദമാക്കാമോ?
6504.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂസര്‍വെ
ആധുനികവല്കരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
റീസര്‍വ്വേ
നടപടികള്‍ കുറ്റമറ്റ നിലയില്‍
നടത്താന്‍ എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
6505.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവന്‍ ഭൂമിയും റീസര്‍വ്വെ
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
6506.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
താലൂക്കിൽ വഞ്ചിയൂർ വില്ലേജിലെ
റീസർവ്വേ നടപടികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
റീസർവ്വേ നടപടികൾ
പൂർത്തീകരിച്ച് റീസര്‍വ്വേ
തണ്ടപ്പേര് നൽകി കരം
സ്വീകരിച്ച് തുടങ്ങിയത്
എന്നുമുതലാണ്; റീസർവ്വേ നടപടികൾ
സംബന്ധിച്ച പരാതികൾ
നൽകുന്നതിനുള്ള അവസാന തീയതിയും
പരാതി നൽകേണ്ടത് ആർക്കാണെന്നും
വ്യക്തമാക്കുമോ;
(
ബി )
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനുമുന്‍പ്
ഉണ്ടായിരുന്ന തണ്ടപ്പേര്‍
നമ്പര്‍ പ്രകാരം വഞ്ചിയൂര്‍
വില്ലേജില്‍ കരം
അടച്ചുകൊണ്ടിരുന്നതും
സബ്ഡിവുിഷനുകള്‍/ക്രയവിക്രയങ്ങള്‍
ഒന്നും തന്നെ നടക്കാത്തതുമായ
ഏതെങ്കിലും വസ്തുക്കളുടെ
തണ്ടപ്പേര്‍ നമ്പരിന്
റീസര്‍വ്വേ നടപടികള്‍ക്ക് ശേഷം
ഒന്നില്‍ക്കൂടുതല്‍ റീസര്‍വ്വേ
തണ്ടപ്പേര്‍ നമ്പരുകള്‍
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ആയതിനുള്ള
കാരണമെന്തെന്ന് അറിയിക്കുമോ;
(
സി )
റീസർവ്വേക്ക്
മുമ്പ് T 6023 തണ്ടപ്പേർ
പ്രകാരം വഞ്ചിയൂർ വില്ലേജിൽ കരം
അടച്ചു വന്നിരുന്ന വിവിധ സർവ്വേ
നമ്പറിൽപ്പെട്ടതും കേരള
സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്
പ്രശാന്ത് നഗർ ഹൗസിംഗ് കോളനി
ഫ്ലാറ്റ് സമുച്ചയം
നിലകൊള്ളുന്നതുമായ വസ്തുവിന്
റീസർവ്വേ കഴിഞ്ഞപ്പോൾ രണ്ട്
തണ്ടപ്പേർ (T 17 & 1491)
പ്രകാരം കരം തീർത്ത്
നൽകിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ
കാരണം വ്യക്തമാക്കുമോ; ഈ നടപടി
ക്രമപ്രകാരമാണോയെന്നും
അല്ലെങ്കില്‍ തെറ്റായ നടപടി
തിരുത്തുന്നതിന് എന്തെല്ലാം
നടപടികള്‍, സ്വീകരിക്കുമെന്നും
അറിയിക്കുമോ;
(
ഡി )
ഏത്
ചട്ടപ്രകാരമാണ് ഇപ്രകാരം രണ്ട്
തണ്ടപ്പേർ നല്കിയതെന്നും
ഇക്കാര്യത്തിനായി ആരെങ്കിലും
ആവശ്യമുന്നയിച്ചിരുന്നോയെന്നും
എങ്കിൽ ആരുടെ ഉത്തരവ്
പ്രകാരമാണ് ഇത്
നടപ്പാക്കിയതെന്നും
അറിയിക്കുമോ; ഇതുസംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിൽ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
റീസർവ്വേക്ക് മുമ്പ് T 6023
തണ്ടപ്പേർ പ്രകാരം ഉള്ള
വസ്തുവിന്റെ നിലവിലെ അളവ് എത്ര;
ഇതിന് റീസര്‍വ്വേയ്ക്ക്
ശേഷമുള്ള തണ്ടപ്പേര്‍ നമ്പര്‍
പ്രകാരമുള്ള അളവ് എത്ര;
പ്രസ്തുത വസ്തുവില്‍ 2000-ന്
ശേഷം സബ്ഡിവിഷനുകള്‍
ഉണ്ടായിട്ടുണ്ടോ;
(
ഇ )
ബി.റ്റി.ആര്‍.
T 6023 തണ്ടപ്പേർ പ്രകാരം
2018-2019-ല്‍ കരം
ഒടുക്കിയിരുന്ന ആകെ ഉടമസ്ഥര്‍
എത്രയെന്നും ആദ്യ മൂന്ന് പേര്‍
ആരെല്ലാമെന്നും
റീസര്‍വ്വേയ്ക്ക് ശേഷമുള്ള കരം
രസീതില്‍ ടിയാന്‍മാരുടെ പേര്
എത്രാമതെന്നും അറിയിക്കുമോ;
2018-2019-ല്‍ കരം
ഒടുക്കിയിരുന്ന ആദ്യപേരുകാരയ
ഉടമസ്ഥരുടെ പേരുകള്‍ ഒഴിവാക്കി
ടാക്സ് കൈപ്പറ്റുകയും ഓണ്‍ലൈന്‍
കരം രസീതില്‍ മുതല്‍പ്പേര്‍
എന്നു മാത്രം ചേര്‍ക്കുകയും
ചെയ്തത് ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്നും ഇത്
ക്രമപ്രകാരമുള്ളതാണോയെന്നും
ഇക്കാര്യത്തില്‍ വില്ലേജ്
ഓഫീസറുടെ
ഉത്തരവാദിത്തമെന്താണെന്നും
വ്യക്തമാക്കാമോ;
(
എഫ് )
കരം
തീരുവ രസീത് വസ്തുവിന്റെ
ഉടമസ്ഥാവകാശത്തിന്റെ ഒരു
അടിസ്ഥാന രേഖയായിരിക്കെ
വില്ലേജ് ഉദ്യോഗസ്ഥരുടെ
സൗകര്യാര്‍ത്ഥം പഴയ ടാക്സ്
രജിസ്റ്ററിലെ ക്രമം പാലിക്കാതെ
മൂന്ന് ഉടമസ്ഥരുടെ പേരുകള്‍
മാത്രം ചേര്‍ത്തും
മറ്റുള്ളവരുടെ പേരുകള്‍ക്ക്
പകരം മുതല്‍പ്പേര്‍ എന്നുമാത്രം
ചേര്‍ത്തും കരം
അടച്ചുനല്‍കിയാല്‍ വിവിധ
ആവശ്യങ്ങള്‍ക്ക് ഉടമസ്ഥാവകാശം
തെളിയിക്കുന്നതിന്
കൈവശാവകാശം/തണ്ടപ്പേര്‍/അക്കൗണ്ട്
പകര്‍പ്പ് എന്നിവയ്ക്കായി
അക്ഷയകേന്ദ്രം/വില്ലേജ് ഓഫീസ്
എന്നിവിടങ്ങളില്‍ വസ്തുവിന്റെ
ഉടമസ്ഥര്‍ കയറിയിറങ്ങേണ്ട
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ജി )
T
6023 തണ്ടപ്പേരിന് പകരം
നല്‍കിയിട്ടുള്ള റീസര്‍വ്വേ
തണ്ടപ്പേര്‍ നമ്പര്‍ വസ്തുവിന്
2020-21-ലെ ഓണ്‍ലൈന്‍ കരം
രസീതില്‍ വസ്തുവിന്റെ ഉടമസ്ഥരായ
എല്ലാവരുടേയും പേരുകള്‍
ചേര്‍ത്ത് പുതുക്കിയ കരം രസീത്
നല്‍കുന്നതിനും ഭാവിയില്‍
ഇപ്രകാരം നടപടി
സ്വീകരിക്കുന്നതിനും
ചട്ടരഹിതമായും ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം
അവരവരുടെ സൗകര്യാര്‍ത്ഥം
പ്രവര്‍ത്തിക്കുകയും ചെയ്യുന്ന
ജീവനക്കാര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
6507.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവന
നിർമ്മാണ ബോർഡിൽ നിലവിലുള്ള
ജീവനക്കാരുടെ ആകെ എണ്ണം
എത്രയാണ്; ഏതൊക്കെ തസ്തികകളാണ്
ബോർഡിൽ നിലവിലുള്ളതെന്നും ഓരോ
തസ്തികയിലെയും അനുവദിക്കപ്പെട്ട
അംഗബലം എത്രയാണെന്നും
അറിയിക്കുമോ;
(
ബി )
ബോർഡിലെ
ഉദ്യോഗസ്ഥരുടെ ശമ്പളം,
ആനുകൂല്യങ്ങൾ, മറ്റ് ഭരണ
ചെലവുകൾ എന്നിവ ഉൾപ്പെടെ കഴിഞ്ഞ
സാമ്പത്തിക വർഷത്തിൽ ചെലവാക്കിയ
തുക എത്രയാണെന്ന് അറിയിക്കുമോ?
6508.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവന
നിർമ്മാണ ബോർഡ് നിലവിൽ
വഹിച്ചുകൊണ്ടിരിക്കുന്ന
ചുമതലകളും നിർവ്വഹിക്കുന്ന
പ്രവർത്തനങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
എങ്കിൽ
ബോർഡിന്റെ പ്രവർത്തനങ്ങൾ
കാലോചിതവും ശാസ്ത്രീയവുമായി
പരിഷ്കരിച്ച്
ഉദ്ദേശ്യലക്ഷ്യങ്ങൾ
സാധൂകരിക്കുന്ന തരത്തിൽ
ആക്കുന്നതിനും സംസ്ഥാനത്തിന്
ഗുണകരമാക്കുന്നതിനും എന്തൊക്കെ
നടപടികൾ സ്വീകരിച്ചിട്ടുണ്ട്?
6509.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണസാമഗ്രികളുടെ
വില ക്രമാതീതമായി
വര്‍ദ്ധിച്ചതുമൂലം
നിര്‍മ്മാണമേഖല നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിര്‍മ്മാണസാമഗ്രികളുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
വിലക്കയറ്റം കാരണം സര്‍ക്കാര്‍
സഹായത്തോടെ ഭവനനിര്‍മ്മാണം
നടത്തുന്നവര്‍ക്ക്
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍ കഴിയാത്ത
സാഹചര്യമുണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
ഭവനപദ്ധതികളിലുൾപ്പെട്ടവര്‍
ഇതുകാരണം നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കെട്ടിട
നിര്‍മ്മാണസാമഗ്രികളുടെ വില
നിയന്ത്രിക്കുന്നതിനും
ഭവനനിര്‍മ്മാണ പദ്ധതികളില്‍
ഉള്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ
നിരക്കില്‍ സാമഗ്രികള്‍
ലഭ്യമാക്കുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
6510.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭവന
നിർമ്മാണ വകുപ്പിൽ ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി
മുഖേന നടപ്പാക്കുന്ന വിവിധ
പ്രവൃത്തികൾ ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
ടെൻഡർ ക്ഷണിച്ച് നടപ്പാക്കിയ
പദ്ധതികൾ എത്രയെണ്ണം ഉണ്ടെന്നും
ഏതൊക്കെയാണെന്നും അറിയിക്കുമോ;
ടെണ്ടർ ക്ഷണിക്കാതെ നടപ്പാക്കിയ
പദ്ധതികൾ ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ?
6511.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജില്ലാ
ആസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള
മെട്രോ നഗരങ്ങളില്‍
മെച്ചപ്പെട്ട സൗകര്യങ്ങളോടു
കൂടിയ വര്‍ക്കിംഗ് മെന്‍സ്
ഹോസ്റ്റലുകള്‍
നിര്‍മ്മിക്കുന്നതിന് നടപടികള്‍
സ്വീകരിക്കാമോ;
(
ബി )
പ്രസ്തുത
ഹോസ്റ്റലുകളിൽ ബാത്ത്
അറ്റാച്ച്ഡ് സിംഗിള്‍ മുറികള്‍
നിര്‍മ്മിക്കുന്നതിനും സമാനമായ
രീതിയില്‍ സ്ത്രീകള്‍ക്ക്
കൂടുതല്‍ ഹോസ്റ്റലുകള്‍
ആരംഭിക്കുന്നതിനും നടപടികള്‍
സ്വീകരിക്കാമോ?
6512.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ഭവനനിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
|
|
|
|
|
|
|
|