|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6513.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തുറമുഖങ്ങള്‍
നവീകരിക്കുന്നതിനായി പദ്ധതികള്‍
ആവിഷ്കരിക്കുന്നുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
പുതിയ തുറമുഖങ്ങള്‍
ആരംഭിക്കുന്ന കാര്യം
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
(
സി )
തിരൂര്‍
നിയോജകമണ്ഡലത്തിലെ
തീരദേശവാസികളുടെ ചിരകാല
സ്വപ്നമായ പറവണ്ണ മിനി
ഹാര്‍ബര്‍ അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
6514.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിർമ്മാണവുമായി
ബന്ധപ്പെട്ട് കരമടി
തൊഴിലാളികൾക്കുള്ള പുനരധിവാസ
പാക്കേജ് ആനുകൂല്യത്തിനായി
നല്‍കിയിട്ടുളള പല
മത്സ്യത്തൊഴിലാളികളുടെയും
അപേക്ഷകൾ നിരസിച്ചത്
കരമടിയുമായി ബന്ധമില്ലാത്ത
മറ്റു കടൽ പണികളിൽ ഏർപ്പെടുന്നു
എന്ന കാരണത്താലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ കണ്ടെത്തലിനു
അടിസ്ഥാനമാക്കിയത് എന്തൊക്കെ
ഘടകങ്ങളാണെന്ന് വ്യക്തമാക്കുമോ;
(
ബി )
എന്തെല്ലാം
തെളിവുകളാണ് ഈ കണ്ടെത്തലിന്
വേണ്ടി സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമായ തെളിവുകളില്ലാതെ
അർഹതപ്പെട്ടവർക്ക് ആനുകൂല്യം
നിഷേധിക്കുന്ന പ്രസ്തുത നടപടി
പിൻവലിക്കുമോയെന്ന്
വ്യക്തമാക്കാമോ?
6515.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
വി ജോയി
ശ്രീ
എം മുകേഷ്
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020
ജൂണ്‍ മുതല്‍ 2021 സെപ്തംബര്‍
വരെ ക്രൂ ചേഞ്ചിംഗിനായി
വിഴിഞ്ഞം തുറമുഖത്ത് എത്ര
കപ്പലുകള്‍
എത്തിയിരുന്നുവെന്നും ഇതില്‍
നിന്നും എത്ര തുക സര്‍ക്കാരിന്
വരുമാനമായി
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
കപ്പലടുപ്പിക്കുന്നതിനും
ജീവനക്കാരെ കയറ്റുന്നതിനും
സര്‍ക്കാര്‍ ഇളവുകള്‍
നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
(
സി )
ക്രൂ
ചേഞ്ചിംഗ് വേഗത്തിലാക്കി
കപ്പലുകളെ ആകര്‍ഷിക്കുവാന്‍
സ്വീകരിച്ചിരിക്കുന്ന നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ?
6516.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തുറമുഖ
വകുപ്പിൽ യു.എൽ.സി.സി. മുഖേന
നടപ്പാക്കുന്ന വിവിധ
പ്രവൃത്തികൾ ജില്ലതിരിച്ച്
വ്യക്തമാക്കുമോ; ഇതിൽ ടെണ്ടർ
വിളിച്ച് നടപ്പാക്കിയ പദ്ധതികൾ
എത്രയെണ്ണം ഉണ്ടെന്നും
ഏതൊക്കെയാണെന്നും അറിയിക്കുമോ;
ടെണ്ടർ വിളിക്കാതെ നടപ്പാക്കിയ
പദ്ധതികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
6517.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവളം
നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു
വർഷക്കാലം തുറമുഖ വകുപ്പിന്
കീഴിൽ നടത്തിയ പ്രവൃത്തികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; വിശദാംശങ്ങൾ
നൽകുമോ?
6518.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
കൊട്ടാരം നവീകരണ പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് നടത്താന്‍
കഴിഞ്ഞിട്ടുള്ളത്;
കൊട്ടാരത്തില്‍ സജ്ജീകരിക്കുന്ന
ആറ്റിങ്ങല്‍ കലാപ സ്മാരക
മ്യൂസിയത്തില്‍ എന്തെല്ലാമാണ്
ഉള്‍ക്കൊള്ളിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുള്ളത്
;വ്യക്തമാക്കുമോ?
6519.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലുള്ള മ്യൂസിയങ്ങളും
സംരക്ഷിത സ്മാരകങ്ങളും
സംരക്ഷിക്കുന്നതിന് പുതിയ
പദ്ധതികള്‍ ആലോചനയിലുണ്ടോ;
വിശദമാക്കാമോ; ഇത്
സംരക്ഷിക്കുന്നതിന് പുതിയ
പദ്ധതികള്‍ ആലോചനയിലുണ്ടോ;
വിശദമാക്കാമോ ;
(
ബി )
കമ്മ്യൂണിറ്റി
മ്യൂസിയം എന്ന ആശയം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
6520.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ മ്യൂസിയം പുരാവസ്തു
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍
മണ്ഡലം തിരിച്ച് വിശദമാക്കുമോ?
6521.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന
മാലിക് ദിനാര്‍ സ്ഥാപിച്ച
ചരിത്ര പ്രസിദ്ധമായ മാടായി
പള്ളി സംരക്ഷിത
സ്മാരകമാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
6522.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരാവസ്തു
തട്ടിപ്പ് കേസിലെ പ്രതിയായ
മോൻസൺ മാവുങ്കൽ
തട്ടിപ്പുകാരനാണെന്ന വിവരം
നേരത്തെതന്നെ വകുപ്പ് മന്ത്രിയെ
അറിയിച്ചിരുന്നു എന്ന്
പരാതിക്കാര്‍
വെളിപ്പെടുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഈ കാര്യം അറിഞ്ഞതിനുശേഷം
പ്രസ്തുത വ്യക്തിയെ നിയമത്തിന്
മുന്നിൽ കൊണ്ടുവരുന്നതിനായി
വകുപ്പ് എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
6523.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ ചരിത്രപരവും പെെതൃക
പ്രാധാന്യമുള്ളതുമായ എത്ര
സംരക്ഷിത സ്മാരകങ്ങളാണ്
പുരാവസ്തു വകുപ്പിന്റെ
കീഴിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
അവ
ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
6524.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
നിയോജകമണ്ഡലത്തിലെ തിരുമറയൂര്‍
ശ്രീരാമ ക്ഷേത്രം പുരാവസ്തു
വകുപ്പ് ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് സര്‍ക്കാരിന്
നിവേദനം ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തിന്മേല്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍ ഫയല്‍
നമ്പര്‍ സഹിതം വിശദമാക്കാമോ;
(
സി )
ക്ഷേത്രം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|