STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5939.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കുമെന്ന പ്രഖ്യാപനം പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ബി )
വനാവകാശ നിയമപ്രകാരം വനഭൂമി വിതരണം ചെയ്യുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്രസ്തുത ഭൂമി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഇപ്രകാരം വിതരണം ചെയ്യുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
വനഭൂമി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഭൂമി വാങ്ങി നല്‍കുന്നതിനുളള നടപടി പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ ആയതുപ്രകാരം എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം വാങ്ങി നല്‍കിയെന്ന് വ്യക്തമാക്കുമോ?
5940.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവർക്ക് കൃഷി ചെയ്യുന്നതിനായി ഭൂമി പാട്ടവ്യവസ്ഥയിൽ നൽകുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുവാൻ പട്ടികജാതി യുവജനങ്ങളെ പ്രാപ്തരാക്കുന്നതിന് സംരംഭക നൈപുണ്യ വികസന മേഖലയിൽ പരിശീലനം നൽകുന്നതിനായി പ്രത്യേക നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഇതിനായി പ്രത്യേക കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
5941.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങാന്‍ പ്രത്യേക പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ അര്‍ഹതാ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
5942.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് കുടിവെള്ള ലഭ്യത കുറവുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5943.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയക്കെടുതി നേരിട്ട കോളനികളുടെ പുനർനിർമ്മാണത്തിനായി അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം എന്തൊക്കെ പ്രവർത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്;
( ബി )
സംസ്ഥാനത്ത് എത്ര കോളനികളിൽ ഇപ്രകാരമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട് എന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ?
5944.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ സെറ്റിൽമെന്റ് ഡെവലപ്മെന്റ് പദ്ധതി മുഖേന കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഏതെങ്കിലും പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതികൾ ഏതെല്ലാമാണെന്നും ഇതിന്റെ പുരോഗതി എന്താണെന്നും വിശദമാക്കാമോ ;
( സി )
പ്രസ്തുത പദ്ധതിക്കായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ചെലവഴിച്ച ഫണ്ട് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?
5945.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പാലാ ചൊവ്വൂര്‍ ഐ.എച്ച്.ഡി.പി. കോളനിയിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
5946.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ ഏതൊക്കെയാണ്; ഒരോ കോളനിയിലെയും കുടുംബങ്ങളും അവിടത്തെ ആള്‍ക്കാരുടെ എണ്ണവും വിശദമാക്കാമോ;
( ബി )
പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കോളനികളിലേക്കുളള റോഡുകളുടെ പുനരുദ്ധാരണത്തിനും ഏതൊക്കെ ഫണ്ടുകളാണ് അനുവദിക്കുന്നതെന്ന് വിശദമാക്കാമോ?
5947.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ പട്ടികജാതി കോളനികളിലേക്കുള്ള ഏതെല്ലാം റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താനുണ്ടെന്നും ഇവയിൽ ഏതെല്ലാം റോഡുകളുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
5948.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ സങ്കേതങ്ങളുടെ സമഗ്രവികസനത്തിനായി കഴിഞ്ഞ 10 വർഷക്കാലം നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ പദ്ധതികൾ നടപ്പിലാക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ തിരഞ്ഞെടുത്ത കോളനികൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോളനികളിൽ പ്രവൃത്തികൾ ആരംഭിച്ചതും പൂർത്തീകരിച്ചതും എപ്പോഴെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി പൂർത്തീകരിക്കാത്ത കോളനികൾ ഏതൊക്കെയാണെന്നും പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഇ )
ഓരോ കോളനിക്കും അനുവദിച്ച ഫണ്ട് എത്രയാണെന്നും കരാറുകാർ ആരൊക്കെയാണെന്നും എസ്റ്റിമേറ്റുകളിൽ പറഞ്ഞിട്ടുള്ള പ്രവൃത്തികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
5949.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികള്‍ എത്രയുണ്ടെന്നും അവ ഏതെല്ലാമെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഓരോ പട്ടികജാതി കോളനിയിലും എത്ര കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാമോ; അതില്‍ ഫീസിബിലിറ്റി ഉളളവയും ഇല്ലാത്തവയും തരംതിരിച്ച് വിശദീകരിക്കാമോ;
( സി )
മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം നവീകരിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ഡി )
മേല്‍പദ്ധതി പ്രകാരം പുതിയതായി നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുളള പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
5950.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേളം ഗ്രാമ പഞ്ചായത്തിലെ ചോയി മഠം കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്‌തുത കോളനിയിൽ കുടിവെള്ളവും യാത്ര സൗകര്യവും ലഭ്യമാക്കുന്നതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
കോളനിയിലെ എത്ര ഗുണഭോക്താക്കള്‍ക്കാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ധനസഹായം ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
കോളനിയുടെ ഒരു ഭാഗം മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അടിയന്തരഘട്ടങ്ങളില്‍ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപാർപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
5951.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലഘട്ടത്തിൽ വൈപ്പിൻ നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽപ്പെടുത്തി പുനരുദ്ധരിച്ച കോളനികൾ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി എന്തെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ കോർപ്പസ് ഫണ്ട് വിനിയോഗിച്ച് 2016-2021 കാലഘട്ടത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5952.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് ഗ്രാമം പദ്ധതിക്ക് എപ്പോഴാണ് ഭരണാനുമതി ആയത്; എപ്പോഴാണ് പ്രവൃത്തി തുടങ്ങിയത്; വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി എപ്പോഴാണ്; പദ്ധതിയില്‍ വരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; നിര്‍മ്മാണ പ്രവൃത്തികള്‍ വൈകുന്നതിനുള്ള കാരണം വിശദമാക്കാമോ?
5953.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ എത്ര പട്ടികജാതി കോളനികളിൽ അംബേദ്കർ ഗ്രാമം പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പ്രവർത്തനങ്ങളാണ് പ്രസ്തുത കോളനികളിൽ പ്രധാനമായും നടപ്പാക്കിയിട്ടുള്ളത് വ്യക്തമാക്കാമോ?
5954.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പട്ടികവര്‍ഗ്ഗ കോളനികളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത കോളനികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖാന്തരം നടപ്പാക്കിയ പദ്ധതികളുടെയും ചെലവഴിച്ച തുകയുടെയും വിവരങ്ങൾ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പട്ടികവര്‍ഗ്ഗ കോളനികളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്യാനുദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാമോ; മലപ്പുറം ജില്ലാ കളക്ടറുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഏതെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2019-ലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത നിലമ്പൂര്‍ മണ്ഡലത്തിലെ ഉള്‍വനങ്ങളിലുള്ള പട്ടികവര്‍ഗ്ഗ കോളനികളിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; ഇതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
5955.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആയത് തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5956.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഓണ്‍ലൈന്‍ ഉപകരണങ്ങളുടെ വിശദവിവരം നല്‍‍കാമോ;
( സി )
ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ആയത് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
മണ്ഡലത്തിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമല്ലാത്ത പ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
5957.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പഠന ശേഷി വിലയിരുത്തി പരിഹാരം കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കുന്നതുപോലെ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലുള്ള ഈ വിഭാഗം കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5958.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയ്യങ്കാളി സ്കോളര്‍ഷിപ്പ് ഇനത്തില്‍ നിലവില്‍ എത്ര രൂപയാണ് നല്‍കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിന് ആലോചനയുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
5959.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം പിറവം മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും, അതില്‍ എത്ര പേര്‍ക്ക് പഠനമുറി നിര്‍മ്മിച്ച് നല്‍കിയെന്നും അറിയിക്കാമോ;
( ബി )
ഇതുവരെ നിര്‍മ്മിച്ച പഠനമുറികളുടെ എണ്ണവും ചെലവഴിച്ച തുകയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ തരം തിരിച്ച് വ്യക്തമാക്കാമോ?
5960.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഉമ്പര്‍നാട് ഐ.ടി.ഐ യില്‍ ഇലക്ട്രിക്കല്‍, സിവില്‍, വെല്‍ഡിംഗ് കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ; പുതിയ കോഴ്സുകള്‍ അനുവദിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
5961.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സ്ഥലം അടക്കം പ്രൊപ്പോസ് ചെയ്തുകൊണ്ട് ട്രെെബല്‍ ഡവലപ്മെന്റ് ഓഫീസര്‍ നൽകിയ റിപ്പോർട്ടിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികൾ വ്യക്തമാക്കാമോ;
( സി )
16 ല്‍ അധികം ആദിവാസി കോളനികള്‍ ഉൾപ്പെടുന്നതും ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്നതുമായ കോതമംഗലം മണ്ഡലത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5962.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട ബി.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 2020-21 സാമ്പത്തിക വർഷം പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഇ-ഗ്രാന്റ് മുഖേന സാമ്പത്തിക സഹായത്തിനുള്ള തുക പൂർണമായും വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കിൽ എന്ത് കൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
2021-22 വർഷത്തിൽ ഇ-ഗ്രാന്റ് അനുവദിക്കുന്നതിന് എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഉണ്ടെങ്കിൽ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങൾക്കുള്ള വിഹിതം എത്രയെന്ന് വിശദമാക്കാമോ;
( സി )
ഇ-ഗ്രാന്റ് സംബന്ധിച്ചുള്ള പ്രവൃത്തിയിൽ ഉദ്യോഗസ്ഥർ ഉപേക്ഷ വിചാരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന്മേൽ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
5963.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി പ്രകാരം ഇതുവരെ നിര്‍മ്മിച്ച പഠനമുറികളുടെ എണ്ണവും ചെലവഴിച്ച തുകയും എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
5964.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാടാർ പെൺകുട്ടികൾക്ക് നൽകിവരുന്ന വാർഷിക വിദ്യാഭ്യാസ സ്കോളർഷിപ്പ് തുക നാളിതുവരെ വർധിപ്പിച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്കോളർഷിപ്പ് തുക പ്രതിവർഷം മൂവായിരം രൂപയായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ സ്കോളർഷിപ്പ് ലഭിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള രേഖകൾ സഹിതം അപേക്ഷിക്കേണ്ടതിനാൽ അർഹതയുള്ളവര്‍ അപേക്ഷിക്കാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
2016 മുതൽ ഓരോ വർഷവും പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിച്ചവരുടെ എണ്ണം വർഷം തിരിച്ചു വ്യക്തമാക്കുമോ?
5965.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കക്കോട്ടുകുന്ന്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇയ്യക്കോട്, പന്നിയോട്ടുകടവ്, കുറുപ്പന്‍കാല, ഇലഞ്ചിയം നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പന്‍കാട് എന്നീ കോളനികളില്‍ അനുവദിച്ച സാമൂഹ്യ പഠന മുറികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളില്‍ പഠനമുറികള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5966.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം കൈവരിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണെന്ന വിവരം ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ?
5967.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠനം നടത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ മുഖേന സഹായം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം വ്യക്തമാക്കാമോ?
5968.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിർമ്മിച്ച്‌ നൽകുന്ന പദ്ധതി പ്രകാരം മങ്കട നിയോജകമണ്ഡലത്തിൽ എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും എത്ര പേര്‍ക്ക് പഠനമുറി അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
അര്‍ഹരായ എല്ലാവര്‍ക്കും പഠനമുറി നിർമ്മിച്ച് നല്‍കാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കുമോ;
( സി )
അര്‍ഹരായ എല്ലാവര്‍ക്കും അതത് പഞ്ചായത്തുകളിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിയ്ക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമോ?
5969.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ലസ് ടു കോഴ്സ് ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ എന്ന് അറിയിക്കുമോ;
( ബി )
പ്ലസ് ടു കോഴ്സിന് ആവശ്യമായ കെട്ടിടനിര്‍മ്മാണം കിഫ്ബി വഴി പൂര്‍ത്തീകരിച്ചതിനാല്‍ ഈ വര്‍ഷം തന്നെ പ്രസ്‌തുത കോഴ്സ് നിലവില്‍ വരുമോ; വ്യക്തമാക്കുമോ?
5970.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ് നല്‍കുന്നതില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അതത് അധ്യയന വര്‍ഷം കുടിശ്ശികയില്ലാതെ ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുമോ?
5971.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രഖ്യാപിച്ച പഠന മുറിയുടെയും സാമൂഹ്യ പഠന മുറിയുടെയും കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആയത് സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
5972.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ കോളേജുകള്‍, സ്വകാര്യ പോളിടെക്നിക്, ഐ.ടി.ഐ. തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഫീസ് ഇനത്തില്‍ നല്‍കേണ്ട തുക ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
മേല്‍പ്പറഞ്ഞ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ അടയ്ക്കുന്ന തുക തിരിച്ച് നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ?
5973.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ;
( ബി )
ഇത്തവണ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയവും ഗ്രേഡും നേടിയ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബിരുദ, പ്രൊഫഷണല്‍, പാരാമെഡിക്കല്‍ കോഴ്സുകളുടെ പഠനത്തിന് പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ക്ക് സ്വാശ്രയ കോഴ്സുകളില്‍ ചേരുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5974.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വിജിന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ മാനേജ് ചെയ്യുന്നതുള്‍പ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( ബി )
കേരളത്തിന് പുറത്തും വിദേശത്തും പഠനം നടത്തുന്നതിനായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിദേശത്ത് തൊഴില്‍ നേടുന്നതിന് പ്രത്യേകമായ സഹായം നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കും ചികിത്സയ്ക്കുമായി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5975.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ മാടായി, വെങ്ങര ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
( ബി )
കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5976.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ സാമൂഹ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന ക്രെസ്റ്റിന്റെ പ്രവർത്തനഫലമായി ദേശീയതലത്തിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ച എത്ര വിദ്യാർത്ഥികൾ സംസ്ഥാനത്തുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ബി )
സംസ്ഥാനത്ത് പ്രൊഫഷണൽ ബിരുദധാരികളായ എത്ര പട്ടികജാതി, പട്ടികവർഗ്ഗക്കാര്‍ ഉണ്ടെന്നും പഠനം ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചവർ എത്രയെന്നും അറിയിക്കുമോ;
( സി )
ഈ വിഭാഗങ്ങളിൽപ്പെട്ട ബിരുദധാരികളിൽ തൊഴിൽ രഹിതരുടെ എണ്ണം ലഭ്യമാണോ; തൊഴിൽ ലഭ്യമാക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ?
5977.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന 44 ഐ.ടി.ഐ.കളില്‍ എൻ.സി.വി.ടി. അഫിലിയേഷൻ നിലനിര്‍ത്തുന്നതിനാവശ്യമായ സ്റ്റാഫ് പാറ്റേണ്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ അഫിലിയേഷൻ റദ്ദാകാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;
( ബി )
ഐ.ടി.ഐ.കളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി പട്ടികജാതി വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ എത്ര പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; പ്രൊപ്പോസലുകളുടെ നിലവിലെ അവസ്ഥയും ഫയല്‍ നമ്പരും വ്യക്തമാക്കാമോ;
( സി )
ഐ.ടി.ഐ.കളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സമര്‍പ്പിച്ച ഗുലാത്തി കമ്മീഷൻ റിപ്പോര്‍ട്ടില്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത വിഷയം പരിഗണനയിലുണ്ടോ;
( ഡി )
അഖിലേന്ത്യാ ഗ്രേഡിംഗില്‍ പ്രസ്തുത ഐ .ടി.ഐ.കളുടെ ശരാശരി ഗ്രേഡ് പോയിന്റ് എത്രയാണ്; ഗ്രേഡിംഗ് നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള അഫിലിയേഷന്‍ റദ്ദാകാതിരിക്കുന്നതിനും സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
5978.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിന് എവിടെയെല്ലാം ഹോസ്റ്റൽ സൗകര്യം ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വിഭാഗങ്ങളിലെ വിദൂരത്തുള്ള പാവപ്പെട്ട മുഴുവന്‍ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുമോ?
5979.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനുകീഴില്‍ എവിടെയെല്ലാം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളുമുണ്ടെന്ന് അറിയിക്കുമോ; ഇവ മികവുറ്റതാക്കാന്‍ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്ത മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( സി )
മലപ്പുറം മണ്ഡലത്തില്‍ പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളും ഹോസ്റ്റലും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
5980.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നിർമ്മിക്കുന്ന നേര്യമംഗലം പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെയും (ഗേൾസ്), പിണവൂർക്കുടി പ്രീ-മെട്രിക് ഹോസ്റ്റലിന്റെയും (ബോയ്സ്) നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കോതമംഗലം മണ്ഡലത്തിലെ അയ്യായിരത്തിലധികം വരുന്ന ആദിവാസി കുടുംബങ്ങൾക്കും ഇടുക്കി അടക്കമുള്ള സമീപ ജില്ലകളിലെ കുട്ടികൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന പ്രസ്തുത ഹോസ്റ്റല്‍ നിർമ്മാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഹോസ്റ്റൽ നിർമ്മാണത്തിന്റെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ആയത് വേഗത്തിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5981.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസം നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശപഠനം ലഭ്യമാക്കാനും ജോലി ലഭ്യമാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഈ സര്‍ക്കാര്‍ എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5982.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ നല്‍കിവരുന്ന വായ്പാ പദ്ധതികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത പദ്ധതി പ്രകാരം കോവിഡ് 19-ന്റെ കാലഘട്ടത്തില്‍ എത്ര പേര്‍‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വായ്പകളുടെ ജാമ്യവ്യവസ്ഥ, തിരിച്ചടവ് എന്നിവയില്‍ ഇളവുകള്‍ ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5983.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂര്‍, കൂഴക്കോട് പ്രദേശങ്ങളില്‍ താമസിച്ചുവരുന്ന ചക്കാല വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഒ.ബി.സി. ചക്കാല വിഭാഗത്തില്‍ ഉള്‍പ്പെട്ടതായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് കിര്‍ത്താഡ്സ് മുഖേന ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ ഇതു സംബന്ധിച്ച അന്വേഷണം നടത്തിയത് എന്നാണെന്നും ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് പിന്നാക്ക വിഭാഗ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ ആയതിന് കാലതാമസം വരാനിടയാക്കിയ കാരണങ്ങളെന്തെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഈ പ്രദേശങ്ങളിലെ ചക്കാല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതായ പരാതി പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
5984.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രേഡ് II പട്ടികജാതി വികസന ഓഫീസുകളില്‍ ക്ലാര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ് തസ്തികകള്‍ അനുവദിച്ച് ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5985.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഏതെല്ലാം പ്രപ്പോസലുകളാണ് ഭരണാനുമതി ലഭ്യമാക്കുന്നതിനായി പ്രസ്തുത മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
5986.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ടി പദ്ധതികളുടെ സഹായം ലഭ്യമായ വ്യക്തികളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
5987.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വഴി വായ്പയെടുത്ത എത്ര പേരുടെ വായ്പകൾ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എഴുതി തള്ളിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ആകെ എത്ര രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കാമോ?
5988.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്ക് നിർമ്മിക്കുന്ന പദ്ധതി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്ര രൂപയുടെ പദ്ധതിയാണിതെന്നും ആരെയാണ് ഈ പ്രവൃത്തി ഏൽപ്പിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തി ടെണ്ടർ ചെയ്തത് എപ്പോഴാണെന്നും എത്ര വ്യക്തികൾ / കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തുവെന്നും വ്യക്തമാക്കാമോ; അവരുടെ പേരു വിവരം വിശദമാക്കാമോ;
( ഡി )
മാസ്ക് നിർമ്മാണം പൂർത്തീകരിച്ചോ എന്നും എത്ര മാസ്കുകൾ വിതരണം ചെയ്തുവെന്നും വ്യക്തമാക്കാമോ;
( ഇ )
ഏത് ഫണ്ടുപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?
5989.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
5990.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ നിലവില്‍ ഏതൊക്കെ ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
എല്ലാ ജില്ലകളിലും പുതിയ പ്രത്യേക കോടതികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികള സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കില്‍ ഈ പദ്ധതികള്‍ സമഗ്ര വിലയിരുത്തലിന് വിധേയമാക്കി മാര്‍ഗ്ഗ രേഖകള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ?
5991.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നാട്ടുവൈദ്യ ചികിത്സ നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഇവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
5992.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ലഭിക്കുന്നതിനായി സമര്‍പ്പിച്ച ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള അപേക്ഷകളില്‍ തീര്‍പ്പാകാതെ ശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക സംബന്ധിച്ച വിവരം നിയോജകമണ്ഡല അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
5993.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ നിലവില്‍ എത്ര പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാരാണുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ എത്ര രൂപയാണ് പ്രൊമോട്ടര്‍മാര്‍ക്ക് വേതനമായി നല്‍കി വരുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രൊമോട്ടര്‍മാര്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
5994.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018ലെ പ്രളയക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപയ്ക്ക് പുറമെ പട്ടികജാതി വികസന വകുപ്പിൽ നിന്നും രണ്ടു ലക്ഷം രൂപ അധികം അനുവദിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഇപ്രകാരം സഹായം ലഭിക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിരുന്നതെന്നും അതിൽ എത്ര പേർക്ക് രണ്ട് ലക്ഷം രൂപ വീതം അധികം അനുവദിച്ചു നൽകി എന്നും വ്യക്തമാക്കാമോ?
5995.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ എസ്.റ്റി.കോര്‍പ്പസ് ഫണ്ട് മുഖേന 24 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയ കലയപുരം പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ സാംസ്കാരിക നിലയം പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
5996.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക സമുദായ ക്ഷേമ വകുപ്പിന്‍ കീഴിലെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സീറ്റും പി.ജി. കോഴ്സുകളും അനുവദിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5997.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വാലില്‍ കോളനിയിലേക്ക് റോഡ് സൗകര്യമില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കോളനിയിലേക്ക് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണത്തിനായി ആവശ്യമായ തുക അനുവദിക്കുമോ; വ്യക്തമാക്കുമോ?
5998.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചേലേമ്പ്ര കള്ളികുഴമ്പില്‍ ശ്മശാനം വക സ്ഥലത്തിന്റെ ചെറിയൊരു ഭാഗം പൊതുവഴി സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നല്‍കിയ അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ശ്മശാനം നവീകരിക്കുന്നതിന് കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;
( സി )
ശ്മശാനം വകുപ്പിന്റെ ഉടമസ്ഥതയിലാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
5999.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളിലേക്കുള്ള റോഡുകള്‍ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് അനുവദിച്ച ഫണ്ടുകൾ ഏതെല്ലാമാണെന്നും 2016 മുതൽ 2021 വരെ ഇതിനായി എത്ര തുക അനുവദിച്ചു എന്നും വ്യക്തമാക്കാമോ?
6000.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ മഴക്കെടുതിയില്‍ വീടും സ്ഥലവും മറ്റ് ജീവനോപാധികളും ഉള്‍പ്പെടെയുള്ളവയ്ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വിവര ശേഖരണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും എന്തൊക്കെ സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6001.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് എടുത്തിട്ടുള്ള പട്ടികവർഗ്ഗക്കാർക്ക് കഴിഞ്ഞ വർഷം ശരാശരി എത്ര ദിവസം തൊഴിൽ നൽകാൻ സാധിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
താരതമ്യേന കുറച്ച്‌ തൊഴിൽ ദിനങ്ങൾ മാത്രം നൽകുവാൻ സാധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള കോമ്പൻസേഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
6002.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗക്കാര്‍ ശേഖരിക്കുന്ന വനവിഭവങ്ങളുടെ സംഭരണത്തിനും വിപണനത്തിനും ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ വിപണികള്‍ ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും പ്രസ്തുത വിഭാഗത്തെ സംരക്ഷിക്കാന്‍ ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഇത്തരം വിപണികള്‍ വ്യപകമാക്കുമോ?
6003.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനമുറി പദ്ധതി പ്രകാരം എത്ര പഠനമുറികൾ നിർമ്മിച്ചുവെന്ന് വ്യക്തമാക്കാമോ;ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് അറിയിക്കാമോ ;
( ബി )
പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ച പഠനമുറികളുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ; പദ്ധതി നടപ്പാക്കുന്നതിന് എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ?
6004.
ശ്രീ. പി.വി.അൻവർ
ശ്രീ ഡി കെ മുരളി
ശ്രീ ഒ . ആർ. കേളു
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹത്തിനായി ധനസഹായം നല്‍കുന്ന പ്രത്യേക പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അവശവിഭാഗങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
6005.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
6006.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ ഉന്നമനത്തിനായി നടപ്പിലാക്കിവരുന്ന വാത്സല്യനിധി പദ്ധതി പ്രകാരം നാളിതുവരെ എത്രപേർക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
വാത്സല്യനിധി പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ?
6007.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവരുടെ ലോണുകള്‍ സംസ്ഥാന പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന ഏറ്റെടുക്കല്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിപ്രകാരം പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്ത വായ്പകളുടെ എണ്ണവും തുകയും ജില്ല തിരിച്ച് ലഭ്യമാക്കാമോ?
6008.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനം ഉപേക്ഷിക്കേണ്ടിവന്ന പട്ടികജാതിക്കാരെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പദ്ധതി മുഖേന അഭ്യസ്തവിദ്യര്‍ ആക്കുന്നതിന് വകുപ്പ് തലത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
6009.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വനിതകൾക്കുള്ള വിവാഹ ധനസഹായ പദ്ധതി പ്രകാരം 2018 മുതൽ നാളിതുവരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; ഇതിൽ എത്ര പേർക്ക് ധനസഹായം നൽകിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?
6010.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട മിശ്രവിവാഹിതർക്ക് ജീവനോപാധി പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്ന ധനസഹായം ഉയർത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ വിശദാംശങ്ങൾ നൽകുമോ?
6011.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഭവന വായ്പകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും പലിശ ഇളവ് നൽകുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
6012.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നതിന് ധനസഹായം നല്‍കിവരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ഓരോ വര്‍ഷവും എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പരമാവധി അപേക്ഷകര്‍ക്ക് പ്രസ്തുത ധനസഹായം അനുവദിച്ചു നല്‍കുന്നതിനും ഇത്തരത്തില്‍ പഠിച്ചുവരുന്നവരുടെ സേവനം സംസ്ഥാനത്തിന് തിരികെ ലഭിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
6013.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലെ കൊങ്കിണി ഭാഷ സംസാരിക്കുന്ന ക്രിസ്ത്യൻ എല്‍.സി. വിഭാഗത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
7/10/2021 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പർ1/2021/പി.ഐ.ഇ.&എം.ഡി. പ്രകാരം പ്രസ്തുത വിഭാഗങ്ങൾക്ക് സ്കൂൾ രേഖ അടിസ്ഥാന രേഖയായി പരിഗണിച്ച് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6014.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുലാലൻ, കുലാല എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ ഒരേ വിഭാഗത്തിൽ പെടുന്നവരാണോയെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 1991- ലെ ഉത്തരവ് പ്രകാരം പ്രസ്തുത സമുദായങ്ങൾ ഒ.ഇ.സി. വിഭാഗത്തിലാണോ ഉൾപ്പെട്ടിരുന്നതെന്ന് അറിയിക്കുമോ;
( സി )
വകുപ്പിന്റെ 2014 ലെ പത്താം നമ്പർ ഉത്തരവ് പ്രകാരം ഒരു ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിച്ച ഉത്തരവിൽ കുലാലൻ, കുലാല എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തുകയുണ്ടായോ എന്ന് അറിയിക്കുമോ;
( ഡി )
നിലവിൽ പ്ലസ് വൺ ഏകജാലക പ്രവേശന സംവിധാനത്തിൽ കുലാലൻ വിഭാഗത്തെ ഒ.ഇ.സി.യിലും കുലാല വിഭാഗത്തെ ഒ.ബി.സി.യിലുമാണോ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
ഇതുകാരണം കുലാല വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കാത്തതും ഇവരിൽ പലർക്കും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കിൽ ഈ പ്രശ്‍നം പരിഹരിക്കുന്നതിന് എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
6015.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എന്തെല്ലാം പ്രവൃത്തികൾ നടപ്പാക്കിയിട്ടുണ്ട്; പൂർത്തീകരിച്ചതും പൂർത്തീകരിക്കാൻ ശേഷിക്കുന്നതുമായ പ്രവൃത്തികളുടെ വിശദാംശം നൽകാമോ?
6016.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സമഗ്രമായ പ്രാരംഭ പിന്തുണയും വായ്പാ സഹായവും ഉറപ്പുവരുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് അവര്‍ കഴിവു തെളിയിച്ച മേഖലകളില്‍ പ്രവര്‍ത്തിച്ച് മുന്നേറുന്നതിന് സഹായകരമാവുന്ന പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
തോല്‍വി കാരണം പഠനം മുടങ്ങിയ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ പ്രത്യേക സഹായ പദ്ധതി നിലവിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
6017.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും വീടിന്റെ അറ്റകുറ്റപ്പണി നടത്തുവാനും എന്തൊക്കെ പദ്ധതികള്‍ ആണ് നിലവിലുള്ളത് എന്നറിയിക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാനും വീടിന്റെ അറ്റകുറ്റപ്പണി നടത്തുവാനും സാധിച്ചിട്ടുണ്ട് എന്നറിയിക്കാമോ; ഈ ഇനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6018.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കാവുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും ദേവസ്വം വകുപ്പ് ലഭ്യമാക്കുന്ന സഹായങ്ങള്‍ വിശദമാക്കാമോ?
6019.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്തരുടെ ആരോഗ്യ സുരക്ഷ, യാത്രാ സുരക്ഷ എന്നിവയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ നിന്ന് ജീവനക്കാരെ വിന്യസിക്കുന്നത് പൂര്‍ത്തിയായോ; വിശദമാക്കുമോ?
6020.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് വഴി ആചാരസ്ഥാനീയര്‍ക്കും കോലധാരികള്‍ക്കും നല്‍കുന്ന പ്രതിമാസ സാമ്പത്തിക സഹായം മുടങ്ങുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞവര്‍ക്ക് നിലവില്‍ ഓണം, വിഷു കാലയളവുകളില്‍ നല്‍കുന്ന ധനസഹായം പ്രതിമാസം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
6021.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടന്നു വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ നവീകരണം ആവശ്യമുള്ള ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും ഏതൊക്കെയാണ്; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
6022.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എത്ര ക്ഷേത്രങ്ങളാണുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളില്‍ സ്ഥിര ജീവനക്കാരും അല്ലാത്തവരുമായി എത്രപേര്‍ ജോലി ചെയ്ത് വരുന്നു;വ്യക്തമാക്കാമോ;
( സി )
കോവിഡ് കാലത്ത് ഈ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ?
6023.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം ക്ഷേത്രങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങള്‍ക്ക് 2016 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്‌ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഫണ്ട് അനുവദിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ പ്രവൃത്തി നിലവില്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
6024.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ദേവസ്വം ബോർഡ് ജീവനക്കാര്‍ക്ക് കെ.എസ്.ആർ. ബാധകമാണോ; എങ്കിൽ ഏതൊക്കെ ജീവനക്കാർക്ക് എന്ന് വ്യക്തമാക്കുമോ;
( ബി )
കെ.ഡി.ആർ.ബി. വഴി നിയമിതരായ കൊച്ചി ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാർക്ക് ക്ലാസ് ഫോര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
തിരുവിതാംകൂർ ദേവസ്വം ബോർഡിലും കൊച്ചിൻ ദേവസ്വം ബോർഡിലും ഒരേ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങൾ തുല്യമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
6025.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാർക്ക് ഹിന്ദു ജനസംഖ്യാനുപാതികമായി സംവരണം നൽകിയിട്ടു​ണ്ടോ; ഇക്കാര്യത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിലെ വിശദാംശങ്ങൾ നൽകാമോ;
( ബി )
ദേവസ്വം ബോര്‍ഡില്‍ ഹിന്ദു മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയ സംഘടനകള്‍ ഏതെല്ലാമാണെന്നറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേലുള്ള തുടര്‍ നടപടികളുടെ ഭാഗമായി ചട്ടഭേദഗതിയുടെ കരട് തയ്യാറാക്കുന്നതിന് മുമ്പ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിരു​​ന്നോ എന്ന് വിശദമാക്കാമോ;
( ഡി )
ദേവസ്വം ബോര്‍ഡില്‍ ഹിന്ദു മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശം ലഭ്യമാക്കാമോ?
6026.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനു സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കാമോ ;
( ബി )
ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
6027.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡിന് കീഴിലുളള ഏതൊക്കെ ക്ഷേത്രകുളങ്ങളുടെ നവീകരണത്തിന് കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് തുകയടക്കം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.