|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5879.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്‍കറന്റ്
ഓഡിറ്റർമാരെ വിട്ടുനൽകുന്നതിന്
വേണ്ടി എത്ര സഹകരണ
സ്ഥാപനങ്ങളാണ് കെ.എസ്.ആർ.ചട്ടം
156 പ്രകാരം ഓഡിറ്റ് കോസ്റ്റ്
അടച്ച് 2019-20, 2020-21,
സാമ്പത്തിക വർഷങ്ങളിലും 2021
ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30
വരെയും അപേക്ഷ
നൽകിയിട്ടുള്ളതെന്ന് വർഷം
തിരിച്ച് അറിയിക്കാമോ;
ആഡിറ്റർമാരെ വിട്ടുനൽകി എല്ലാ
അപേക്ഷകളും
തീർപ്പാക്കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
കാലയളവുകളില്‍ മേല്‍
ചട്ടപ്രകാരം വിട്ടുനൽകിയ
ജൂനിയർ, സീനിയര്‍, സ്പെഷ്യല്‍
ഗ്രേഡ് കണ്‍കറന്റ്
ആഡിറ്റർമാരുടെയും അസിസ്റ്റന്റ്
ഡയറക്ടര്‍ -കണ്‍കറന്റ്,
ഡെപ്യൂട്ടി ഡയറക്ടര്‍
-കണ്‍കറന്റ്, ജോയിന്റ്
ഡയറക്ടര്‍ - കണ്‍കറന്റ്
എന്നിവരുടെയും എണ്ണം വർഷം
തിരിച്ചും ജില്ല തിരിച്ചും
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാന
സഹകരണ വകുപ്പിൽ ഓഡിറ്റ് ഫീസ്
ഈടാക്കികൊണ്ട് യൂണിറ്റ്
ഓഡിറ്റർമാരായി സേവനം
അനുഷ്ഠിക്കുന്ന എത്ര
ജീവനക്കാരുണ്ട്; ഇവരില്‍
ജൂനിയർ, സീനിയർ, സ്പെഷ്യൽ
ഗ്രേഡ് യൂണിറ്റ് ആഡിറ്റർമാർ
എത്ര വീതമാണെന്നും സീനിയര്‍,
സ്പെഷ്യല്‍ ഗ്രേഡ് കണ്‍കറന്റ്
ആഡിറ്റർമാർ എത്ര വീതമാണെന്നും
അസിസ്റ്റന്റ്, ഡെപ്യൂട്ടി,
ജോയിന്റ് ഡയറക്ടര്‍മാർ -
കണ്‍കറന്റ് എത്ര വീതമാണെന്നും
അറിയിക്കാമോ;
(
ഡി )
സഹകരണ
വകുപ്പിൽ ഇൻസ്പെക്ഷൻ ചുമതല
നിർവഹിച്ചുവരുന്ന യൂണിറ്റ്
ഇൻസ്പെക്ടർമാർ, എ.ആർ.സി., ഇ.പി.
കേസുകളിൽ നടപടി
സ്വീകരിക്കുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുള്ള
ജൂനിയർ, സീനിയർ, സ്പെഷ്യൽ
ഗ്രേഡ് എ & ഇ യൂണിറ്റ്
ഇൻസ്പെക്ടർമാര്‍ എത്ര
വീതമാണെന്ന് അറിയിക്കാമോ;
(
ഇ )
സഹകരണ
വകുപ്പിലെ പൊതു ഭരണ വിഭാഗത്തിൽ
സ്പെഷ്യല്‍ സെയില്‍സ് ഓഫീസര്‍
തസ്തികയിൽ സേവനം
അനുഷ്ഠിച്ചുവരുന്ന ജൂനിയർ,
സീനിയർ, സ്പെഷ്യൽ ഗ്രേഡ്
ഇൻസ്പെക്ടർമാര്‍ എത്ര
വീതമാണെന്ന് അറിയിക്കാമോ;
(
എഫ് )
സഹകരണ
വകുപ്പിൽ കെ.എസ്.ആർ. റൂൾ 144
(ഫോറിന്‍ സര്‍വ്വീസ്) പ്രകാരം
എത്ര ജീവനക്കാരാണ് വിവിധ സഹകരണ
സ്ഥാപനങ്ങളിൽ നിലവില്‍ സേവനം
അനുഷ്ഠിച്ചുവരുന്നതെന്ന്
വെളിപ്പെടുത്താമോ?
5880.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുറ്റത്തെ
മുല്ല പദ്ധതി വഴി ആലത്തൂര്‍
മണ്ഡലത്തിലെ ഏതെല്ലാം സഹകരണ
ബാങ്കുകള്‍ കുടുംബശ്രീ
യൂണിറ്റുകള്‍ക്ക് വായ്പ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി വിപുലീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ?
5881.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മെമ്പര്‍ റിലീഫ് പദ്ധതിപ്രകാരം
വെെപ്പിന്‍ നിയോജകമണ്ഡലത്തിലെ
എത്ര അംഗങ്ങള്‍ക്ക് എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
കോവിഡ്
ബാധിച്ച് ഏക വരുമാനദായകൻ മരിച്ച
കുടുംബങ്ങള്‍ക്ക് ഈ പദ്ധതി
പ്രകാരമുളള ധനസഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
5882.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അംഗ
സമാശ്വാസനിധി വഴി എത്ര
അംഗങ്ങള്‍ക്ക് എത്ര തുക
നിലവില്‍ വിതരണം
നടത്തിയിട്ടുണെന്ന്
വിശദമാക്കാമോ;
(
ബി )
അംഗ
സമാശ്വാസനിധി വഴി തുടര്‍ന്നും
ധനസഹായം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
5883.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ കെയര്‍ ഹോം പദ്ധതി
പ്രകാരം നിര്‍മ്മിച്ച വീടുകളുടെ
എണ്ണം മണ്ഡലം തിരിച്ച്
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളാണ് ഇതിനായി
ധനസഹായം നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഓരോ
സ്ഥാപനവും എത്ര രൂപ വീതം
നല്‍കിയെന്നും എത്ര
വീടുകള്‍ക്കാണ് അനുമതി
നല്‍കിയതെന്നും വ്യക്തമാക്കാമോ?
5884.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാതരംഗിണി
വായ്പാപദ്ധതി പ്രകാരം വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍ ലഭ്യമായ
അപേക്ഷകളും അനുവദിച്ച വായ്പയും
സംബന്ധിച്ച വിശദാംശങ്ങള്‍ സഹകരണ
സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം എറണാകുളം
ജില്ലയില്‍ അനുവദിച്ച
വായ്പകളുടേയും തുകയുടേയും
വിശദാംശങ്ങള്‍ നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
5885.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുറ്റത്തെ
മുല്ല പദ്ധതി പ്രകാരം
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എത്ര
കുടുംബശ്രീ യൂണിറ്റുകളിലെ എത്ര
പേര്‍ക്ക് എത്ര തുക വിതരണം
നടത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ കെയര്‍ ഹോം പദ്ധതി
പ്രകാരം എത്ര വീടുകള്‍
നിര്‍മ്മിക്കുന്നതിനാണ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
ഇവയില്‍
പൂര്‍ത്തീകരിച്ച വീടുകളുടെ
എണ്ണവും ഇനി
പൂര്‍ത്തികരിക്കുവാനുള്ള
വീടുകളുടെ എണ്ണവും
വ്യക്തമാക്കാമോ?
5886.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാതരംഗിണി
വായ്പാ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ഇതിലൂടെ
വായ്പ അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
പിറവം
മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി
പ്രകാരം എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും അതില്‍
എത്രപേര്‍ക്ക് വായ്പ
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
5887.
ശ്രീ.
എം. എം. മണി
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയബാധിതര്‍ക്ക്
ദുരിതാശ്വാസവും പുനരധിവാസവും
നല്‍കുന്നതിനായി ആരംഭിച്ച
കെയര്‍ കേരള പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് കീഴിലുളള ഉപ
പദ്ധതികളായ കെയര്‍ഹോം, കെയര്‍
ലോണ്‍, കെയര്‍ ഗ്രേസ്
എന്നിവയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സമീപ
കാലത്തുണ്ടായ പ്രകൃതി
ദുരന്തങ്ങളുടെയും
പ്രളയക്കെടുതിയുടെയും
പശ്ചാത്തലത്തില്‍ ദുരിതബാധിതരെ
കെയര്‍ ഹോം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
5888.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതിയില്‍
മൊത്തം അടക്കേണ്ട തുകയില്‍
നിന്നാണോ പലിശയില്‍ നിന്ന്
മാത്രമാണോ ഇളവ് ലഭ്യമാകുന്നത്;
എങ്കില്‍ എത്ര ശതമാനമാണ്
പരമാവധി ഇളവ് ലഭിക്കുന്നത്;
വ്യക്തമാക്കാമോ?
5889.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വായ്പ കുടിശ്ശിക
വരുത്തുന്നവര്‍ക്ക് നവകേരളീയം
കുടിശ്ശിക നിവാരണ പദ്ധതി മുഖേന
പ്രാഥമിക കാര്‍ഷിക സഹകരണ
സംഘങ്ങള്‍ പലിശയിളവ്
നല്‍കുന്നുണ്ടെങ്കിലും പ്രസ്തുത
സംഘങ്ങള്‍ക്ക് കേരള ബാങ്ക് ഈ
പലിശയിളവ് നല്‍കുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പലിശയിളവ് ആനുകൂല്യം ഈ
സംഘങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5890.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കില്‍ ലയിപ്പിച്ചിട്ടുളള
വിവിധ ജില്ലാ ബാങ്കുകളില്‍
നിന്നും വായ്പ എടുത്തവര്‍ വായ്പ
കുടിശ്ശികയുടെ പേരില്‍
അനുഭവിക്കേണ്ടിവരുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
19 -ന്റെ സാഹചര്യത്തില്‍
ജനങ്ങള്‍ക്കുണ്ടായ കുടുത്ത
സാമ്പത്തിക പ്രതിസന്ധി
കണക്കിലെടുത്ത്
വായ്പാതിരിച്ചടവിന് ഉദാര സമീപനം
സ്വീകരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
5891.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷികോല്പന്നങ്ങളുടെ
സംഭരണം, സംസ്കരണം, വിപണനം,
മൂല്യവര്‍ദ്ധനവ് എന്നിവ
സാധ്യമാക്കി
കാര്‍ഷികോല്പന്നങ്ങളുടെ
വിലത്തകര്‍ച്ചയെ നേരിടാന്‍ കേരള
ബാങ്ക്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ വിശദമാക്കാമോ; ഈ
പദ്ധതികള്‍ക്ക് പലിശ സബ്സിഡി
ലഭ്യമാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
5892.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് മുഖേന സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
അദ്ധ്യാപകര്‍ക്കും കുറഞ്ഞ പലിശ
നിരക്കില്‍ ഭവന വായ്പ
അനുവദിയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
മറ്റ്
ദേശസാല്‍കൃത/വാണിജ്യ ബാങ്കുകളെ
അപേക്ഷിച്ച് ഭവന വായ്പയ്ക്ക് ടി
ബാങ്കില്‍ പലിശ നിരക്ക്
കൂടുതലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഭവന
വായ്പ അനുവദിയ്ക്കുന്നതുമായി
ബന്ധപ്പെട്ട് കേരള ബാങ്ക്
നടത്തുന്ന പ്രചാരണ പരിപാടികളുടെ
വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
5893.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
ജില്ലാ സഹകരണ ബാങ്കുകളിലെയും
കേരള സംസ്ഥാന സഹകരണ ബാങ്കിലെയും
ശമ്പള പരിഷ്കരണവുമായി
ബന്ധപ്പെട്ട് ജീവനക്കാര്‍ക്കും
അവരുടെ സംഘടനകള്‍ക്കും
ആക്ഷേപങ്ങള്‍
ബോധിപ്പിക്കുന്നതിന് അനോമലി
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
അനോമലി കമ്മിറ്റികള്‍
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
5894.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം
എത്ര കേസ്സുകളാണ്
തീര്‍പ്പാക്കിയത്; കോവിഡ്
സാഹചര്യത്തില്‍ ഈ പദ്ധതിയില്‍
വായ്പ കുടിശ്ശിക ഉള്ളവരുടെ
പ്രതികരണം കുറവാണെങ്കില്‍
കൂടുതല്‍ ഇളവുകള്‍
പ്രഖ്യാപിച്ച് ഈ പദ്ധതി വീണ്ടും
നടപ്പാക്കുമോ; വിശദമാക്കാമോ?
5895.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സഹകരണ നിയമം അനുസരിച്ച്
രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു
വരുന്ന സഹകരണ അർബൻ ബാങ്കുകളുടെ
ആഡിറ്റ് നിലവിലെ സഹകരണ വകുപ്പ്
ആഡിറ്റർമാരെ ഉപയോഗിച്ച്
നടത്തുന്നതിന് ആര്‍.ബി.ഐ.
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
അർബൻ
ബാങ്കുകളിൽ സഹകരണ വകുപ്പിന്റെ
ആഡിറ്റ് നിലനിർത്തുന്നതിന്
എന്തെല്ലാം നടപടികൾ സ്വീകരിച്ചു
എന്നും അർബൻ ബാങ്കുകളിൽ
പ്രസ്തുത ആഡിറ്റ്
തുടരുന്നതിനുള്ള തടസ്സങ്ങൾ
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ആര്‍.ബി.ഐ. നിയന്ത്രണത്തിലുള്ള
അർബൻ സഹകരണ ബാങ്കുകളിൽ
31.03.2019-ൽ അസിസ്റ്റന്റ്
ഡയറക്ടർ, ജൂനിയർ ആഡിറ്റർ,
സീനിയർ ആഡിറ്റർ, സ്പെഷ്യൽ
ഗ്രേഡ് ആഡിറ്റർ എന്നീ
തസ്തികകളിൽ എത്ര സഹകരണ വകുപ്പ്
ആഡിറ്റർമാർ ഉണ്ടായിരുന്നു
എന്നും നിലവിൽ ഈ തസ്തികകളിൽ
എത്ര പേരുണ്ട് എന്നും
അറിയിക്കാമോ;
(
ഡി )
സംസ്ഥാനത്ത്
ആര്‍.ബി.ഐ. നിയന്ത്രണത്തിലുള്ള
എത്ര അർബൻ സഹകരണ ബാങ്കുകൾ
ഉണ്ട്; ജില്ല തിരിച്ച്
വിശദമാക്കാമോ?
5896.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്ക് ഉപഭോക്താക്കള്‍ക്ക്
നിലവില്‍ നല്‍കി വരുന്ന
കുടിശ്ശിക നിവാരണ പദ്ധതികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ?
5897.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയില്‍ സഹകരണ
പ്രസ്ഥാനത്തിന്റെ ഇടപെടല്‍
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി ഇടനിലക്കാരെ ഒഴിവാക്കി
സംഭരണ സമയത്തു തന്നെ പണം നല്‍കി
കൃഷിക്കാരില്‍ നിന്നും നെല്ല്
സംഭരിക്കുന്നതിനും ഇവ
സംസ്കരിച്ച് വില്പന
നടത്തുന്നതിനുമായി രൂപീകരിച്ച
സൊസൈറ്റി നെല്‍കൃഷിക്കാര്‍ക്ക്
എത്രത്തോളം സഹായമായിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
സഹകരണ സംഘങ്ങള്‍
ഉല്പാദിപ്പിക്കുകയും
സംഭരിക്കുകയും ചെയ്യുന്ന
ഉല്പന്നങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി പൊതു
ബ്രാന്റിംഗ്
അവതരിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
ഇതിനാവശ്യമായ പശ്ചാത്തല
സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
5898.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്റെ
നൂറ് ദിന കര്‍മ്മ പരിപാടിയില്‍
ഉള്‍പ്പെടുത്തി രൂപീകരിച്ച
യുവജന സഹകരണസംഘങ്ങളുടെ എണ്ണം
ലഭ്യമാക്കുമോ;
(
ബി )
രജിസ്റ്റര്‍
ചെയ്ത യുവജന സഹകരണ സംഘങ്ങളുടെ
പേരുവിവരവും പ്രവര്‍ത്തന പരിധി
മേഖലയും ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
തിരുവനന്തപുരം
ജില്ലയില്‍ വട്ടിയൂര്‍ക്കാവ്
കേന്ദ്രമാക്കി രൂപീകരിച്ച
യൂത്ത് ബ്രിഗേഡ് സംരംഭക
സഹകരണസംഘത്തിന്റെ ബൈലോയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ഡി )
രജിസ്ട്രേഷനായി
നിലവില്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള യുവജന
സഹകരണസംഘങ്ങളുടെ എണ്ണം
അറിയിക്കാമോ?
5899.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എച്ച്.എന്‍.എല്‍.
എംപ്ലോയീസ് സഹകരണ ബാങ്കിന്
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്
ലിമിറ്റഡ് നല്‍കാനുള്ള
തുകയെത്രയാണ്; തുക
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
നിക്ഷേകര്‍
പ്രസ്തുത ബാങ്കിന് എതിരെ
ഹൈക്കോടതിയില്‍ കേസ് ഫയല്‍
ചെയ്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ബാങ്കിന് ധനസഹായം
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയതിന് നടപടി സ്വീകരിക്കുമോ?
5900.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യുവാക്കള്‍ക്ക്
തൊഴില്‍ നല്‍കുവാനായി സഹകരണ
സംഘങ്ങളില്‍ വിവിധ
സ്റ്റാര്‍ട്ട് അപ്പ്
സംരംഭങ്ങള്‍ ആരംഭിക്കുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതിന് നിയമാവലി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യം, ഘടന,
ലാഭവിഹിതം എന്നിവയെ സംബന്ധിച്ച
വിവരങ്ങള്‍ ലഭ്യമാക്കാമോ?
5901.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
ഗസറ്റഡ് ഓഫീസേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
ലിമിറ്റഡ് നമ്പര്‍ റ്റി.424-ലെ
നിലവിലെ ഭാരവാഹികൾ
ആരെല്ലാമാണെന്നും അവര്‍ ഏതൊക്കെ
ഓഫീസിലാണ് ജോലി
ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സൊസൈറ്റിയിൽ പുതുതായി അംഗത്വം
നൽകുന്നില്ല എന്നത് സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
എന്ത് നടപടി സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
സി )
നിലവിൽ
പ്രസ്തുത സൊസൈറ്റിയിൽ
പട്ടികജാതി പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട എത്ര
ഉദ്യോഗസ്ഥർ ഉണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ?
5902.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ യുവ സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
5903.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്റെ
നേതൃത്വത്തില്‍ സഹകരണ സംഘങ്ങളെ
ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
വിദ്യാഭ്യാസ-ടൂറിസ-
വ്യവസായ മേഖലകളില്‍ സഹകരണ
വകുപ്പ് വഴി കൂടുതല്‍
സംരംഭങ്ങള്‍ തുടങ്ങുന്നത്
സംബന്ധിച്ച് പഠിക്കുന്നതിന് ഒരു
സമിതിയെ നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ; വ്യക്തമാക്കാമോ?
5904.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
പത്ത് വർഷത്തിനുള്ളിൽ കാസർഗോഡ്
ജില്ലയിൽ ആരംഭിച്ച സഹകരണ
സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ജില്ലയിൽ സഹകരണ
സ്ഥാപനങ്ങൾ പുതുതായി തുടങ്ങാൻ
എത്ര അപേക്ഷകള്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
സി )
അപേക്ഷിച്ചവർ
ആരെല്ലാമായിരുന്നുവെന്നും
അപേക്ഷിച്ചവർക്കെല്ലാം
സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി
നൽകിയിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(
ഡി )
ഇല്ലെങ്കിൽ
ആർക്കൊക്കെയാണ് അനുമതി
നൽകാത്തതെന്നും അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
5905.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നാണ്യവിളകളുടെ കയറ്റുമതി
വര്‍ദ്ധിപ്പിക്കാനും അതുവഴി
വിദേശ നാണ്യം സമ്പാദിക്കാനും
ഉതകുന്ന തരത്തില്‍ കോ
ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ്
സൊസെെറ്റികളുടെ പ്രവര്‍ത്തനം
വിപുലീകരിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ്
സൊസെെറ്റികളുടെ പ്രവര്‍ത്തനം
ശക്തിപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5906.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മൂത്തേടം
കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സംഘം
ക്ലിപ്തം നമ്പര്‍ എം. 653,
കാരപ്പുറം എന്ന സംഘത്തിന്റെ
2013-14, 2014-15, 2015-16,
2016-17, 2017-18, 2018-19,
2019-20, 2020-21 എന്നീ
വര്‍ഷങ്ങളിലെ സഹകരണ വകുപ്പിന്റെ
ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനം സര്‍ക്കാരിനും സഹകരണ
വകുപ്പിനും എതിരെ 2014 മുതല്‍
നാളിതുവരെ വിവിധ കോടതികളില്‍
നല്‍കിയ തീര്‍പ്പാക്കിയതും
നിലവിലുള്ളതുമായ കേസുകളുടെയും
അപ്പീലുകളുടെയും കേസ്
നമ്പരടക്കമുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
5907.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ വകുപ്പിലെ
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി ഐ.സി.ഡി.എം.എസ്. പദ്ധതി
പ്രകാരം ഓണ്‍ലൈന്‍ വഴി
നടപ്പിലാക്കുന്ന സേവനങ്ങള്‍
വിശദമാക്കാമോ;
(
ബി )
സഹകരണ
സംഘങ്ങള്‍ വഴി കാര്‍ഷിക രംഗത്ത്
നെല്‍കൃഷി, പച്ചക്കറികൃഷി,
ജെെവകൃഷി എന്നിവയുടെ
പ്രോത്സാഹനത്തിനായുള്ള തനതായ
കൃഷിരീതികളും പദ്ധതികളും
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷ
ഉറപ്പാക്കുന്നതിനും നെല്‍കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനുമായി
സഹകരണ സംഘങ്ങള്‍ മുഖേന
നെല്‍കൃഷിക്ക് പലിശരഹിത വായ്പ
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പലിശരഹിത
വായ്പാപദ്ധതി പ്രകാരം എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
5908.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളില്‍ മൊറട്ടോറിയം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ ജപ്തി
നടപടികള്‍ നടത്തുന്നതിന്
ഏതെങ്കിലും വിധത്തിലുള്ള
നിയമതടസം
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
5909.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സഹകരണസംഘങ്ങളുടെ
പ്രസിഡന്റുമാര്‍ക്ക്
നല്‍കിവരുന്ന ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
ജോലിഭാരം
കണക്കിലെടുത്ത് സഹകരണസംഘം
പ്രസിഡന്റുമാരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും ശിപാര്‍ശ
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
5910.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രധാന ചുമതലകള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
അവശ്യവസ്തുക്കള്‍
മിതമായ നിരക്കില്‍
ഇടനിലക്കാരുടെ ചൂഷണമില്ലാതെ
സാധാരണ ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതില്‍ പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം
ഫലപ്രദമാണ്; വിശദാംശങ്ങള്‍
നല്‍കാമോ;
(
സി )
കണ്‍സ്യൂമര്‍
ഫെഡ് ആരംഭിച്ച നീതി മെഡിക്കല്‍
സ്റ്റോറുകളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
5911.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളുടെ കീഴിലുള്ള നീതി
മെഡിക്കൽ സ്റ്റോറുകളുടെ എണ്ണം
വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകൾ
അറിയിക്കുമോ; ഇവ പുതുക്കി
നിര്‍ണ്ണയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
ടി
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
നടത്തിയത് എന്നാണെന്നും
പുതുക്കിയ ശമ്പളം എന്നു മുതൽ
നൽകി വരുന്നുണ്ടെന്നും
അറിയിക്കുമോ?
5912.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ ആൻസലൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ്
പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ
(കേപ്പ്) പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
കേപ്പിന്റെ
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങളിലെ പഠന നിലവാരം
മെച്ചപ്പെടുത്തി മികവിന്റെ
കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍ വികസിപ്പിച്ച്
സിവില്‍ സര്‍വീസ്
ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍
മെച്ചപ്പെട്ട വിജയം നേടുന്നതിന്
കേപ്പിന്റെ കീഴിലുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പ്രത്യേക പരിശീലന പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5913.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന വിവിധ
ചികിത്സാ സഹായ പദ്ധതികളില്‍
സഹകരണ ആശുപത്രികളെ
പങ്കാളികളാക്കാന്‍ ആവശ്യമായ
നപടികള്‍ സ്വീകരിക്കുമോ?
5914.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കനത്ത
മഴയെത്തുടര്‍ന്നുണ്ടായ
പ്രളയത്തിലും
ഉരുള്‍പ്പൊട്ടലിലും
മണ്ണിടിച്ചിലിലും വീടും
വസ്തുവകകളും ജീവനോപാധികളും
നഷ്ടപ്പെട്ടവര്‍ക്കായി വകുപ്പ്
സഹായപദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
നാശഷ്ടം
സംഭവിച്ച വീടുകളുടെ
അറ്റകുറ്റപണികള്‍ക്കും
വീട്ടുപകരണങ്ങള്‍
വാങ്ങുന്നതിനും
വ്യാപാരസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിനുമായി
വായ്പാസഹായ പദ്ധതി
ആവിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5915.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിലെ സഹകരണ ബാങ്കുകളില്‍
നിന്നും അനുവദിച്ച കാര്‍ഷിക
വായ്പകളിൽ തിരിച്ചടവ് നടക്കാതെ
ജപ്തി നടപടി
സ്വീകരിക്കുന്നവയുടെ എണ്ണം
വ്യക്തമാക്കാമോ;
(
ബി )
കാര്‍ഷിക
വായ്പ നല്‍കിയ ഇനത്തില്‍
പ്രസ്തുത ജില്ലയിലെ സഹകരണ
ബാങ്കുകള്‍ക്ക് എത്ര തുക
കിട്ടാകടമായി
നിലനില്‍ക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
5916.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളില്‍ നിന്നും വായ്പ
എടുക്കുകയും റിസ്ക്ക് ഫണ്ടില്‍
ഉള്‍പ്പെടാത്തവരുമായവര്‍
മരണപ്പെട്ടാല്‍ വായ്പ തുക പലിശ
ഉള്‍പ്പെടെ ഇളവ് ചെയ്ത്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ഇത്തരത്തില്‍
ലഭിച്ചിട്ടുള്ള അപേക്ഷകളുടെ
എണ്ണം, ആയതിന് സ്വീകരിച്ച
നടപടികള്‍ എന്നിവ വിശദമാക്കാമോ?
5917.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ 2016 മുതല്‍
നാളിതുവരെ സഹകരണ സ്ഥാപനങ്ങളിലെ
റിസ്ക്ക് ഫണ്ടില്‍ നിന്നുള്ള
സഹായത്തിനായി എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ആയതിന്മേല്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
5918.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
താലൂക്കില്‍ 2017 മുതല്‍
നാളിതുവരെ റിസ്ക് ഫണ്ടില്‍
ലഭിച്ച അപേക്ഷകളുടെ എണ്ണം,
ആനുകൂല്യം ലഭിച്ചവരുടെ എണ്ണം
എന്നിവ വ്യക്തമാക്കാമോ;
(
ബി )
മാവേലിക്കര
താലൂക്കിലെ റിസ്ക് ഫണ്ട്
അപേക്ഷകളിന്മേല്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
5919.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലെ ജീവനക്കാര്‍ക്ക്
ശമ്പള പരിഷ്കരണം
നടപ്പിലാക്കിയത് എന്ന്
മുതലാണെന്ന് വ്യക്തമാക്കാമോ;
(
ബി )
എല്ലാ
സഹകരണ ബാങ്കുകളിലും ആയത്
നടപ്പിലാക്കാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സഹകരണ
ബാങ്കുകളില്‍ ശമ്പള വര്‍ദ്ധനവും
ശമ്പള കുടിശ്ശികയും വിതരണം
ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍
നിലവിലുണ്ടോ; ബാങ്ക്
ഭരണസമിതികള്‍ക്ക് ആയത്
നടപ്പിലാക്കാതിരിക്കാന്‍
വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
(
ഡി )
ശമ്പള
വര്‍ദ്ധനവ് നടപ്പിലാക്കാത്ത
ബാങ്കുകളില്‍ സാമ്പത്തിക
വര്‍ഷാവസാനത്തിലെ ലാഭനഷ്ട
കണക്ക് തയ്യാറാക്കുമ്പോള്‍
ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവ് ഇനത്തില്‍
നല്‍കാനുള്ള തുക ലാഭത്തില്‍
നിന്നും കുറച്ച് ബാലന്‍സ്
ഷീറ്റില്‍ ബാധ്യതയായി
കാണിക്കണമെന്ന്
മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(
ഇ )
ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശിക
വൈകിപ്പിക്കുന്ന നടപടി
അവസാനിപ്പിക്കാന്‍ ബാങ്ക്
ഭരണസമിതികള്‍ക്ക് നിര്‍ദ്ദേശം
നല്‍കുമോ?
5920.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളിലെ ജീവനക്കാര്‍
പെന്‍ഷന്‍ ഫണ്ടില്‍ അടച്ച തുക
വിരമിച്ചതിനുശേഷം പെന്‍ഷന്‍
പദ്ധതി ചട്ട പ്രകാരം ആരുടെ
പേരിലാണ് നല്‍കുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
നഷ്ടത്തിലാവുകയും
പൂട്ടപ്പെടുകയും ചെയ്ത
സംഘത്തില്‍ നിന്ന്
വിരമിച്ചവര്‍ക്ക് പെന്‍ഷന്‍
ആനുകൂല്യങ്ങള്‍ ലഭിക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
ഇത്തരം സംഘങ്ങളില്‍ ജോലി ചെയ്ത
കാലയളവില്‍ പെന്‍ഷന്‍ വിഹിതം
അടച്ച ജീവനക്കാര്‍ക്ക്
പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാത്ത
വിഷയം പരിശോധിക്കാമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
5921.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
സഹകരണ സംഘം അസിസ്റ്റന്റ്
രജിസ്ട്രാർ ഓഫീസിലെ
ജീവനക്കാർക്ക് കോഴിക്കോട്
വിമാനത്താവളത്തില്‍ കോവിഡ്
പ്രതിരോധ പ്രവർത്തനത്തില്‍
ഏർപ്പെട്ടിട്ടുള്ള ജീവനക്കാരുടെ
മേൽനോട്ടചുമതല നൽകിയത് കാരണം
ഓഫീസ് ജോലികൾ തടസ്സപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ജോലിത്തിരക്ക് കാരണം സഹകരണ
സംഘങ്ങൾക്ക് ലഭിക്കേണ്ട
സേവനങ്ങൾ യഥാസമയം
ലഭ്യമാകാത്തതിനാല്‍ പ്രസ്തുത
ആവശ്യത്തിന് കൂടുതൽ ജീവനക്കാരെ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
5922.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
ഹരിഹരപുരം കായല്‍ ടൂറിസം
പദ്ധതിയുടെ വികസനത്തിനായി
ടൂര്‍ഫെഡ് സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ടൂര്‍ഫെഡ്
നടപ്പിലാക്കി വരുന്ന ടൂര്‍
പാക്കേജുകള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
5923.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
അർബൻ ബാങ്കുകളുടെ ആഡിറ്റ് സഹകരണ
വകുപ്പ് ആഡിറ്റർമാരെ ഉപയോഗിച്ച്
നടത്തുന്നതിന് ആര്‍.ബി.ഐ.
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
അർബൻ
ബാങ്കുകളിൽ സഹകരണ വകുപ്പ്
ആഡിറ്റ് നിലനിർത്തുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു;
(
സി )
അർബൻ
ബാങ്കുകളിൽ നിലവിലുള്ള സഹകരണ
വകുപ്പ് ആഡിറ്റ്
തുടരുന്നതിനുള്ള തടസ്സങ്ങൾ
എന്തെല്ലാം;
(
ഡി )
സംസ്ഥാനത്ത്
ആര്‍.ബി.ഐ. നിയന്ത്രണത്തിലുള്ള
എത്ര അർബൻ സഹകരണ ബാങ്കുകൾ
ഉണ്ട്; ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
ബാങ്കുകളിൽ 31.03.2019-ൽ അസി.
ഡയറക്ടർ, ജൂനിയർ ആഡിറ്റർ,
സീനിയർ ആഡിറ്റർ, സ്പെഷ്യൽ
ഗ്രേഡ് ആഡിറ്റര്‍ എന്നീ
വിഭാഗങ്ങളിലായി എത്ര സഹകരണ
വകുപ്പ് ആഡിറ്റർമാർ
ഉണ്ടായിരുന്നു;ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
ബാങ്കുകളിൽ മേല്‍സൂചിപ്പിച്ച
വിഭാഗങ്ങളിലായി 30.09.2021 ല്‍
എത്ര സഹകരണ വകുപ്പ് ആഡിറ്റർമാർ
ഉണ്ടായിരുന്നു; ഇനം തിരിച്ച്
വ്യക്തമാക്കാമോ?
5924.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ വകുപ്പിന്‍ കീഴില്‍
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിക്കുന്ന എത്ര സഹകരണ
ബാങ്കുകളും സഹകരണ സംഘങ്ങളും
ഉണ്ടെന്ന് ജില്ല തിരിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ;
(
ബി )
ഇവയില്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പ്രവര്‍ത്തനം
നിലച്ചുപോയവ എത്ര; പുതുതായി
രൂപീകരിക്കപ്പെട്ടവ എത്ര;
വ്യക്തമാക്കാമോ;
(
സി )
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ
പുനരുദ്ധരിക്കാന്‍ ഉത്തേജക
പാക്കേജിനു രൂപം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
5925.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയില്‍ സാമ്പത്തികമായി
പ്രതിസന്ധി നേരിടുന്ന
സ്ഥാപനങ്ങളെ സഹായിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
5926.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സഹകരണ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന വ്യാപ്തിയും
എണ്ണത്തിലുള്ള വര്‍ദ്ധനവും
കണക്കിലെടുത്ത് സഹകരണ വകുപ്പ്
ജനറല്‍ വിഭാഗം പുന:സംഘടന
ആലോചിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഏതു രീതിയിലാണ് പുന:സംഘടന
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5927.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എറണാകുളത്തെ
കേരള സ്റ്റേറ്റ് ഡിഫന്‍സ്
സര്‍വീസ് കോ-ഓപ്പറേറ്റീവ്
ഹൗസിങ്ങ് സൊസെെറ്റി ലിമിറ്റഡ്
നം. 4343 ല്‍ നിന്നും 2014-ല്‍
ലോണ്‍ എടുത്ത് 2019-ല്‍
ക്ലോസ് ചെയ്ത കൊച്ചി താലൂക്ക്
കുമ്പളങ്ങി വില്ലേജ്
ചക്കാലക്കല്‍ വീട്ടില്‍
പത്മനാഭന്‍ മകന്‍ സി.പി.
പാെന്നപ്പന്‍ വസ്തുവിന്റെ ആധാരം
തിരികെ ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്മേല്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
5928.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂമിക്ക് ന്യായവില നിശ്ചയിച്ച്
ഉത്തരവ് പുറപ്പെടുവിച്ചത്
എന്നാണെന്നും ഇതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ;
(
ബി )
ന്യായവില
നിര്‍ണ്ണയം നടത്തുന്ന വകുപ്പ്
ഏതെന്നു വ്യക്തമാക്കുമോ;
ന്യായവില നിര്‍ണ്ണയത്തിലെ അപാകത
കാരണം ചില സ്ഥലങ്ങളിൽ ഭൂമിക്ക്
വില കൂടുതലും സമാന സ്ഥിതിയിലുളള
മറ്റ് സ്ഥലങ്ങളില്‍ വില കുറവും
രേഖപ്പെടുത്തിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
5929.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂര്‍-കൊച്ചി
സൊസൈറ്റി രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന
കോംമ്പൗണ്ടിംഗ് പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
5930.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
സഹകരണ സംഘങ്ങളുടെ
രജിസ്ട്രേഷനുള്ള അപേക്ഷകള്‍
കെട്ടിക്കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
രജിസ്ട്രേഷനുള്ള കാലതാമസം
എന്താണെന്ന് അറിയിക്കാമോ;
ഇക്കാര്യത്തില്‍ സര്‍ക്കാര്‍
നയം വ്യക്തമാക്കുമോ;
(
ബി )
കോവിഡ്
മൂലം ജോലി നഷ്ടപ്പെട്ട
പ്രവാസികള്‍ രൂപീകരിച്ച സഹകരണ
സംഘങ്ങള്‍ ഉള്‍പ്പെടെ നിരവധി
സംഘങ്ങളുടെ രജിസ്ട്രേഷനുള്ള
അപേക്ഷകള്‍ എത്രയും വേഗം
തീര്‍പ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
5931.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021-22
സാമ്പത്തിക വര്‍ഷം
കെട്ടിടനിര്‍മ്മാണത്തിന്
രജിസ്ട്രേഷന്‍ വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിട്ടുള്ള രജിസ്ട്രാര്‍
ഓഫീസുകള്‍ ഏതൊക്കെയെന്ന്
ആയതിന്റെ തുകയടക്കം മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ?
5932.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിലെ മൂര്‍ക്കനാട് സബ്
രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന് ഏകദേശം
എത്ര തുക ആവശ്യമായി വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിയ്ക്കുന്നതിന്
രജിസ്ട്രേഷന്‍ വകുപ്പ്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
നിര്‍മ്മാണം
പൂര്‍ത്തീകരിയ്ക്കുന്നതിന്
ഏതെല്ലാം രീതിയില്‍ തുക
വകയിരുത്താന്‍ കഴിയുമെന്നാണ്
വകുപ്പ് പ്രതീക്ഷിക്കന്നത്;
വ്യക്തമാക്കുമോ?
5933.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലത്തെ
പുതിയ രജിസ്ട്രേഷന്‍
കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
രജിസ്ട്രേഷന്‍ കോംപ്ലക്സില്‍
നടപ്പിലാക്കുന്ന സൗകര്യങ്ങള്‍
വ്യക്തമാക്കുമോ; ഇതില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാനുള്ളതുമായ
നിര്‍മ്മാണ പ്രവൃത്തികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
സി )
പുതിയ
രജിസ്ട്രേഷന്‍ കോംപ്ലക്സിന്റെ
നിര്‍മ്മാണം എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
5934.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി
സബ് രജിസ്ട്രാര്‍ ഓഫീസിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടം നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ; ആയതിന്
നടപടികള്‍ സ്വീകരിക്കുമോ?
5935.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ പരപ്പനങ്ങാടി സബ്
രജിസ്ട്രാർ ഓഫീസ്
കെട്ടിടത്തിന്റെ പ്രവൃത്തിയുടെ
ഉദ്‌ഘാടനം നിർവഹിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഉദ്‌ഘാടനം
നിർവഹിച്ചത് ആരാണെന്നും
എന്നാണെന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിർമ്മാണം
ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
5936.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആധാരം
എഴുത്തുകാര്‍, സ്റ്റാമ്പ്
വെണ്ടര്‍മാര്‍,
പകര്‍പ്പെഴുത്തുകാര്‍
എന്നിവര്‍ക്ക് ക്ഷേമനിധി
പദ്ധതിയില്‍ നിന്നും പെന്‍ഷന്‍
വിതരണം ചെയ്യുന്നുണ്ടോ;
എങ്കില്‍ എത്ര പേര്‍ക്കാണ്
പെന്‍ഷന്‍ വിതരണം ചെയ്യുന്നത്;
(
ബി )
പെന്‍ഷന്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?
5937.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
സഹകരണ- രജിസ്ട്രേഷൻ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആധുനിക
സാങ്കേതിക വിദ്യ ഉപയോഗിച്ച്
ആധാരം എഴുതിക്കൊടുക്കുന്ന
കക്ഷികളുടെ ഫോട്ടോയും മറ്റും
ഓഫീസില്‍ വച്ച് തന്നെ
എടുക്കുകയും ഇലക്ട്രോണിക്
രൂപത്തിലുള്ള വിരല്‍ പതിപ്പ്
എടുത്ത് പതിപ്പിക്കുന്ന
സംവിധാനം സംസ്ഥാനത്ത്
നടപ്പിലാക്കുന്നത് പരിഗണനയില്‍
ഉണ്ടോ; ഉണ്ടെങ്കില്‍ ആയത്
നടപ്പിലാക്കുന്നതിനു വേണ്ട
നടപടികള്‍ സ്വീകരിക്കാമോ?
5938.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധാരം എഴുത്തുകാരുടെ
ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍
വിഹിതം അടയ്ക്കാത്തത് കാരണം
നാമമാത്രമായ ആനുകൂല്യങ്ങള്‍
മാത്രമാണ് ലഭിക്കുന്നതെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
ക്ഷേമനിധിയില്‍
അംഗത്വമുള്ളവര്‍ മരണപ്പെട്ടാല്‍
ആശ്രിതര്‍ക്ക് ലഭിക്കുന്ന
ധനസഹായം
വര്‍ദ്ധിപ്പിക്കുന്നതിനും
കാലതാമസം കൂടാതെ
അനുവദിക്കുന്നതിനും നടപടി
സ്വീകരിക്കുമോ; എങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
സി )
കോവിഡ്
മൂലവും മറ്റ് വ്യത്യസ്ത
കാരണങ്ങള്‍ കൊണ്ടും വരിസംഖ്യ
അടക്കാനും അംഗത്വം പുതുക്കാനും
സാധിക്കാത്തതിനാല്‍
ആനുകൂല്യങ്ങള്‍ ലഭിക്കാത്ത
ക്ഷേമനിധി അംഗങ്ങള്‍ക്ക്
അംഗത്വം പുന:സ്ഥാപിക്കാന്‍
അവസരം നല്‍കുന്ന കാര്യം
പരിശോധിക്കുമോ; എങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|