STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1635.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ ഈ അധ്യയന വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷന് യു.ജി.സി അംഗീകാരം നേടുന്നതിന് വലിയ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന പരിഹാര നടപടികൾ വ്യക്തമാക്കുമോ?
1636.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ നടുവിൽ പോളിടെക്നിക്കിന് പുതിയ കെട്ടിടം നിർമ്മിച്ചിട്ടും ഇതുവരെ എ.ഐ.സി.ടി.ഇ അംഗീകാരം ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എ.ഐ.സി.ടി.ഇ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പുതിയ കോഴ്സുകൾ അനുവദിക്കാനും പുതിയ തസ്തിക സൃഷ്ടിച്ച് അധ്യയനം ആരംഭിക്കാനുമുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1637.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിനു പുറത്തുള്ള ഏതൊക്കെ യൂണിവേഴ്സിറ്റികൾ നടത്തുന്ന ഏതൊക്കെ കോഴ്സുകൾക്കാണ് കേരളത്തിലെ യൂണിവേഴ്സിറ്റികൾ ഇക്വലൻസി/എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് എന്ന് അറിയിക്കുമോ; കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകുന്ന എലിജിബിലിറ്റി സർട്ടിഫിക്കറ്റും ഇക്വലൻസി സർട്ടിഫിക്കറ്റും തമ്മിലുള്ള വ്യത്യാസം എന്തെന്നും വ്യക്തമാക്കുമോ;
( ബി )
കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികൾ നടത്തുന്ന കോഴ്സുകൾക്ക് കേരളത്തിലെ ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റി നൽകുന്ന ഇക്വലൻസി സർട്ടിഫിക്കറ്റ് കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികൾ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകുന്ന ഇക്വലൻസി സർട്ടിഫിക്കറ്റുകൾ പി. എസ്. സി അംഗീകരിക്കണമെങ്കിൽ ഹയർ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ; ഉണ്ടെങ്കിൽ അത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞ രീതിയിൽ കേരളത്തിന് പുറത്തുനിന്നുള്ള കോഴ്സുകൾക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകുന്ന ഇക്വലൻസി സർട്ടിഫിക്കറ്റുകൾ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനുവേണ്ടി പരിഗണിക്കുമോ; വ്യക്തമാക്കുമോ?
1638.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഗീയത സിലബസ്സിന്റെ ഭാഗമാകുന്നത് അപകടകരമാണെന്ന് വിലയിരുത്തുന്നുണ്ടോ; കണ്ണൂർ സർവകലാശാല സിലബസ്സിൽ ആർ .എസ്സ് .എസ്സ് നേതാക്കളുടെ പഠനങ്ങൾ ഉൾപ്പെടുത്തിയതിന്റെ മാനദണ്ഡവും ഈ കാര്യത്തിലുള്ള സർക്കാർ നിലപാടും വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് പഠിച്ച കമ്മിറ്റിയുടെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; ഈ കാര്യത്തിൽ സ്വീകരിച്ച തുടർ നടപടികൾ വ്യക്തമാക്കുമോ?
1639.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാല സിലബസിൽ ആർ .എസ്.എസ്സ് നേതാക്കളുടെ പഠനങ്ങൾ ഉൾപ്പെടുത്തിയത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പകർപ്പ് ലഭ്യമാക്കുമോ?
1640.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ നിന്ന് ഹയര്‍ സെക്കണ്ടറി പരീക്ഷ പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ തന്നെ ഉപരിപഠത്തിന് അവസരം ലഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
1641.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഡിസൈന്‍ തയ്യാറാക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;
( ബി )
ഗ്രിഹ (GRIHA) (Green Rating for Integrated Habitat Assessment) നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍വഹണ ഏജന്‍സിയായ കിറ്റ്‌കോ ഡിസൈന്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ;
( സി )
വാടക കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത് എന്നുള്ള പരിമിതി കണക്കിലെടുത്ത് പുതുക്കിയ ഡിസൈനിന് കിഫ്ബിയുടെ അംഗീകാരം അടിയന്തരമായി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കിറ്റ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ ?
1642.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നോളെജ് സൊസെെറ്റി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുളള നെെപുണ്യ നവീകരണത്തിനും, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമായി 'നോളജ് ഇക്കണോമി' അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ഇതിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കുമോ?
1643.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ കഴിയും വിധം ഈ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ ;
( സി )
വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലിനൊപ്പം പഠനം നിര്‍വ്വഹിക്കാന്‍ കഴിയും വിധം പാഠ്യപദ്ധതികളില്‍ മാറ്റം വരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
1644.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവില്‍ റൂസയുടെ സാമ്പത്തിക സഹായം ലഭിച്ച വയനാട് ജില്ലയിലെ കോളേജുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
എന്തെല്ലാം പദ്ധതികള്‍ക്കാണ് ഓരോ കോളേജിനും തുക ലഭിച്ചിട്ടുളളത് എന്നത് വ്യക്തമാക്കാമോ?
1645.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുവാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
സർവകലാശാലകളിൽ സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സർവകലാശാലകളിൽ 'എഡ്യൂക്കേഷൻ' പഠന വിഭാഗത്തിനായി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുള്ള നിയമനങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഈ വിഭാഗത്തിൽ പുതുതായി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സർവ്വകലാശാലകളിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിഷയം/സർവ്വകലാശാല തിരിച്ച് വിവരം ലഭ്യമാക്കാമോ?
1646.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനായി കർമ്മപദ്ധതി തയ്യാറാക്കുന്നുണ്ടോ ; അതിനായി ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; വിശദാംശങ്ങൾ വ്യക്തമാക്കാമോ ?
1647.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ ;
( ബി )
സാങ്കേതിക സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍പരിശീലനവും ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( സി )
പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളെ മികച്ച പ്രൊഫഷണലുകളാക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ ?
1648.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ഇന്ത്യയുടെ ഹബ്ബായി മാറ്റുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഉന്നതവിദ്യാഭ്യാസ രംഗത്ത് മുതല്‍മുടക്കുവാന്‍ ഉദ്ദേശിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
1649.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ.എം.ഇ.ഐ.സി.റ്റി ( നാഷണൽ മിഷൻ ഫോർ എഡ്യൂക്കേഷൻ ത്രൂ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി) പദ്ധതിയുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേരളത്തിലെ സർവകലാശാലകൾക്കും മറ്റു കോളേജുകൾക്കും സൗജന്യ നിരക്കിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിരുന്ന പദ്ധതിയുടെ കാലാവധി 2020 ൽ അവസാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഈ പദ്ധതിയിൽ സംസ്ഥാനസർക്കാരിന്റെ വിഹിതമായ 25 ശതമാനം തുക അടക്കാത്തതിനാൽ 2020 മുതൽ കേരളത്തിലെ പല സർവകലാശാലകളിലും പ്രസ്തുത സേവനം പുന:സ്ഥാപിക്കുന്നതിന് സാധിക്കാത്ത സാഹചര്യം അക്കാദമിക് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാൽ അടിയന്തരമായി ഈ പദ്ധതി പുന:സ്ഥാപിക്കുമോ വ്യക്തമാക്കുമോ?
1650.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈ വർഷം പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ;
( ബി )
മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുഭവപ്പെട്ടുവരുന്ന സീറ്റ് ക്ഷാമം പരിഹരിക്കാൻ എന്തെങ്കിലും പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( സി )
ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കിയ സാഹചര്യത്തിൽ കുന്ദമംഗലം ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ ?
1651.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുളള ഏകീകൃത പ്ലാറ്റ്ഫോമായ 'ലെറ്റ്സ് ഗോ ഡിജിറ്റല്‍' പദ്ധതിക്കായി വകുപ്പ് സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
ഇതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, വിവിധ സര്‍വ്വകലാശാലകള്‍, ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ചെയ്ത പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളും സഹായങ്ങളും എന്തെല്ലാമെന്നും പ്രവര്‍ത്തനപുരോഗതിയും വിശദമാക്കാമോ; പ്രവര്‍ത്തനം കാര്യക്ഷമമാക്കാനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നല്‍കുമോ?
1652.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് സര്‍വ്വകലാശാലകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യ വികസനത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കിഫ്ബി ഫണ്ടുപയോഗിച്ചു വിപുലമായ തോതില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( സി )
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1653.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിനാനൂർ -കരിന്തളം ഗവണ്മെന്റ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
1654.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളേജുകളിൽ 2020-2021 അധ്യയന വർഷം മുതൽ പുതിയതായി ആരംഭിച്ച എല്‍.എല്‍.ബി അഡീഷണൽ ബാച്ചുകൾക്ക് ബി.സി.ഐ.യുടെ അഫിലിയേഷൻ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്തുത കോഴ്സുകൾക്ക് ബി.സി.ഐ.യുടെ അഫിലിയേഷൻ ലഭിക്കുന്നതിനാവശ്യമായ അധ്യാപക നിയമനം നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികകളിൽ അധ്യാപക നിയമനം നടത്താത്തത് മൂലം ബി.സി.ഐയുടെ അംഗീകാരം ലഭിക്കാതെ വരികയും, വിദ്യാർത്ഥികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ പ്രസ്തുത തസ്തികകളിൽ നിയമനം നടത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?
1655.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജിന് അഞ്ച്‌ ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ വകുപ്പ് റവന്യൂ വകുപ്പില്‍ അടവാക്കേണ്ട കണ്ടിജന്‍സി ചാര്‍ജ് എത്രയാണെന്നും ആയത് അടവാക്കുന്നതിന് സ്വീകരിച്ച നടപടികളും അവയുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( ബി )
മൂന്ന് വര്‍ഷമായി സൗജന്യ കെട്ടിടത്തിലാണ് നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തിക്കുന്നത് എന്നതിനാലും പി.ജി. അടക്കമുള്ള കോഴ്സുകള്‍ പുതുതായി അനുവദിച്ച സാഹചര്യത്തില്‍ സ്ഥലപരിമിതി ഉള്ളതിനാലും കോളേജിനായി ഏറ്റെടുക്കാനുദ്ദേശിച്ച സ്ഥലം പാട്ടത്തിനെടുത്ത് അവിടെ താല്‍ക്കാലിക കെട്ടിട്ടം നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നിര്‍ദ്ദേശം നല്‍കുമോ;
( സി )
പ്രസ്തുത കോളേജിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ വൈകുന്നതിന് കാരണം വിദ്യാഭ്യാസ വകുപ്പ് കണ്ടിജന്‍സി ചാര്‍ജ് അടവാക്കാന്‍ താമസം വരുത്തുന്നതാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മറ്റെല്ലാ അനുമതികളും ഉത്തരവുകളും ലഭിച്ച സാഹചര്യത്തില്‍ അടിയന്തരമായി കണ്ടിജന്‍സി ചാര്‍ജ് അടവാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( ഡി )
സ്ഥല പരിമിതിയും അസൗകര്യങ്ങളും മറികടക്കാന്‍ നിലവില്‍ ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് വാടക നിശ്ചയിക്കുന്നതിനും പ്രസ്തുത കെട്ടിടത്തിനുള്ളില്‍ തന്നെ കൂടുതൽ സ്ഥലം വാടകയ്ക്ക് ഏറ്റെടുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; ഇതിന് വാടക നിശ്ചയിച്ചു നല്‍കുന്നത് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണോയെന്നും അറിയിക്കാമോ?
1656.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ടിൽ നിന്നും പട്ടാമ്പി സംസ്കൃത കോളേജിനായി അനുവദിച്ചിട്ടുള്ള ബസ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടോ; എന്നുമുതല്‍ കോളേജിന് ബസ് ലഭ്യമാക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ;
( ബി )
ബസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ? എങ്കില്‍ തടസ്സം പരിഹരിച്ച് അടിയന്തരമായി ബസ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1657.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊകേരി ഗവണ്‍മെന്റ് കോളേജിലെ ബിരുദ -ബിരുദാനന്തര കോഴ്സുകളുടെ എണ്ണത്തിലുള്ള കുറവ് കാരണം കുറ്റ്യാടി മണ്ഡലത്തിലും പരിസരത്തുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പഠനാവശ്യത്തിനായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന മൊകേരി ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
1658.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ കോളേജുകളിൽ കൂടുതൽ ബിരുദ, ബിരുദാനന്തരബിരുദ മാധ്യമ പഠന കോഴ്സുകൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; എങ്കിൽ തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം കോളേജിൽ ബിഎ (മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം) എം.എ. (മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം) എന്നീ കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1659.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൊക്ലി ഗവ. കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ ;
( ബി )
ഇവയില്‍ പൂര്‍ത്തിയായവയും പൂര്‍ത്തിയാകാത്തവയും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
( സി )
പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണുള്ളത് ; ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ ?
1660.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജിനായി റവന്യൂ ഭൂമി വിട്ടുകിട്ടുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; എന്ന് വ്യക്തമാക്കാമോ;
( ബി )
പൊതു ആവശ്യത്തിലേക്ക് നീക്കി വെച്ച ഭൂമി വിട്ടുകിട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ എന്താണ്;
( സി )
പ്രസ്തുത അപേക്ഷയിന്മേലുള്ള തുടര്‍ നടപടികള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
1661.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി ഗവണ്മെന്റ് കോളേജില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പദ്ധതിയുടെ നിലവിലുള്ള അവസ്ഥ എന്താണെന്നും എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1662.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പട്ടാമ്പി സംസ്കൃത കോളേജ് ഇൻഡോർ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടോ; ഇതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികൾ എന്ന് ആരംഭിക്കുവാൻ സാധിക്കുമെന്ന് അറിയിക്കാമോ;
( ബി )
നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കാമോ; പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ; തടസ്സം പരിഹരിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
1663.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂർ മണ്ഡലത്തിലെ ചെറുവത്തൂരിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ജെ.റ്റി.എസ് കാമ്പസിൽ ഉള്ള 25 ഏക്കറോളം ഭൂമി ഉപയോഗിച്ച് ഒരു സർക്കാർ എൻജിനീയറിങ് കോളേജ് ഈ വർഷം റൂസ വഴിയോ മറ്റോ അനുവദിക്കാൻ നടപടി ഉണ്ടാകുമോ; വ്യക്തമാക്കാമോ?
1664.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് ലക്ചറര്‍മാര്‍ക്കുളള വേതനം ഏകീകരിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ വേതനം ഏത് വിധത്തിലാണെന്നും എത്രയാണെന്നും അറിയിക്കാമോ;
( ബി )
ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1665.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും, പഠനം തുടങ്ങുന്നതിനും ആലോചനയുണ്ടോ ; വിശദാംശം നല്‍കാമോ ;
( ബി )
ഇതിനായി സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളും സംവിധാനങ്ങളും വ്യക്തമാക്കാമോ ;
( സി )
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡിനുശേഷം കോളേജുകള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചത് ടി.പി.ആര്‍. എത്രയായി കുറഞ്ഞതിനുശേഷമാണെന്നത് വിലയിരുത്തിയിട്ടുണ്ടോ ; അവിടങ്ങളില്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങളും, നിയന്ത്രണങ്ങളും മാനദണ്ഡവും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്താമോ ;
( ഡി )
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടോ എന്നും എത്ര ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും പൂര്‍ണതോതില്‍ വാക്സിനേഷന്‍ നല്‍കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ ;
( ഇ )
കോളേജുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതു മൂലം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രോഗബാധയുണ്ടാകാതിരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?
1666.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത് തിരുവനന്തപുരം ജില്ലയില്‍ എത്ര ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഗ്രന്ഥശാലകള്‍ക്ക് അനുവദിച്ചിട്ടുള്ള ഗ്രാന്റ്, ലൈബ്രേറിയൻ അലവന്‍സ് എന്നിവ ഗ്രേഡ് അനുസരിച്ച് വ്യക്തമാക്കാമോ;
( സി )
ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത് വര്‍ക്കല മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍ ഏതെല്ലാമെന്നും അവ എവിടെയെല്ലാമെന്നും വ്യക്തമാക്കാമോ?
1667.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തിൽ കോളേജുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ക്ലാസ്സിൽ നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടോ ; വിശദാംശങ്ങൾ നൽകാമോ ?
1668.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിക്ക് ശേഷം കോളേജുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ മാനസികസമ്മർദം ലഘൂകരിക്കുന്നതിനും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?
1669.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്ക് യഥാസമയം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ ; ഇപ്രകാരം അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?
1670.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിക്ക് മേഖലാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ടോ;
( സി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ മുമ്പ് നടത്തിയിരുന്ന മൊബൈല്‍ ലൈബ്രറി സേവനം പുനസ്ഥാപിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;
( ഡി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഡിപ്പാര്‍ട്ട്മെന്റിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആലോചനയുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
1671.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ മലയാള വിഭാഗത്തില്‍ പുതിയതായി കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ ലൈബ്രറി സജ്ജീകരിക്കുന്നതിനായി പി.ഗോവിന്ദപിള്ള സംസ്കൃതി പഠനകേന്ദ്രം ലൈബ്രറിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ശിപാര്‍ശ നല്‍കിയിട്ടുണ്ടോ; ഇത് നടപ്പിലാക്കാന്‍ നിയമപരമായോ സാങ്കേതികമായോ എന്തെങ്കിലും തടസ്സമുണ്ടോ;
( ബി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ പുതിയ ബില്‍ഡിംഗ് പ്രവര്‍ത്തനം തുടങ്ങിയതുമായി ബന്ധപ്പെട്ട് പുതിയതായി താല്കാലികമായോ സ്ഥിരമായോ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കാമോ;
( സി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നിലവിലുള്ള ഒരേ ഒരു അഡ്‌മിനിസ്ട്രേറ്റീവ് തസ്തികയിലേക്ക് സ്ഥിരം നിയമനത്തിനുള്ള സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണനയിലുണ്ടോ എന്നത് അറിയിക്കാമോ;
( ഡി )
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈനായി അംഗത്വഫീസ്, മാസവരി, ഫൈന്‍ എന്നിവ അടയ്ക്കുന്നതിനായി സൗകര്യം ഉണ്ടോ;
( ഇ )
ഇലെങ്കില്‍ ഈ സൗകര്യം കൊണ്ടുവരാന്‍ ആലോചനയുണ്ടോ; വിശദമാക്കാമോ?
1672.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മാവേലിക്കര മണ്ഡലത്തില്‍ യു.ഐ.ടി. അനുവദിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത യു.ഐ.ടി. യുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1673.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ മുക്കം ഗവണ്‍മെന്റ് പോളിടെക്നിക്ക് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ;
( ബി )
തദ്ദേശഭരണസ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ താത്കാലിക സംവിധാനമൊരുക്കി ക്ലാസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1674.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ഐ. എച്ച്. ആര്‍. ഡിയുടെ അംഗീകാരം നിലനിര്‍ത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
സര്‍വകലാശാലയുടെ അഫിലിയേഷന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച മന്ത്രിതല യോഗത്തിന്റെ മിനിട്‌സ് തയ്യാറായിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത വിഷയത്തിന്മേല്‍ സര്‍ക്കാര്‍ ഉത്തരവോ നിര്‍ദ്ദേശമോ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
1675.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയിറിംഗ് കോളേജില്‍ പുതുതായി ഡിഗ്രി, പി ജി കോഴ്സുകള്‍ ( ബി-ടെക് കമ്പ്യൂട്ടര്‍ എഞ്ചിനീയിറിംഗ് ഉള്‍പ്പെടെ) അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കോളേജിന്റെ അടിസ്ഥാന സൗകര്യവിപുലീകരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1676.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഒറ്റപ്പാലം മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടപ്പാക്കിയ കാര്യങ്ങള്‍ വിശദമാക്കാമോ; ഇതിനായി എത്ര രൂപ അനുവദിച്ചെന്ന് വ്യക്തമാക്കാമോ;
( ബി )
ഒറ്റപ്പാലം മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിന് രണ്ട് പുതിയ കോഴ്സുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച ഫയലിന്മേലുളള നടപടി വിശദമാക്കാമോ?
1677.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക് ക്യാമ്പസിലെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി പണം അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
അനുവദിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തുടര്‍ നടപടികള്‍ ഏതുവരെ ആയെന്ന് വ്യക്തമാക്കാമോ ;
( സി )
നിര്‍മ്മാണ പ്രവൃത്തി തുടങ്ങാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ?
1678.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ.സി.റ്റി.ഇ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്, മഞ്ചേരിയില്‍ മാനദണ്ഡമനുസരിച്ച് ആകെ എത്ര തസ്തികകളാണ് അനിവാര്യമായിട്ടുളളതെന്ന് അറിയിക്കുമോ; 23 എണ്ണം മാത്രമാണ് നിലവിലുളളത് എന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എ.ഐ.സി.റ്റി.ഇ മാനദണ്ഡമനുസരിച്ച് മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജിൽ ഇൻസ്ട്രമെന്റേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുണ്ടായിരുന്നതും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ GO(MS)No.297/2021/Hedn dtd. 12/7/21 പ്രകാരം റദ്ദാക്കിയതുമായ ഒരു ലക്ചറർ തസ്തിക അടിയന്തരമായി പുനസ്ഥാപിച്ചു നൽകുകയോ അല്ലെങ്കിൽ എ .ഐ .സി .ടി .ഇ മാനദണ്ഡമനുസരിച്ച് പുതുതായി ഒരു ലക്ചറർ തസ്തിക സൃഷ്ടിക്കുകയോ ചെയ്ത് എ .ഐ .സി .ടി .ഇ അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
മഞ്ചേരി ഗവ: പോളി ടെക്‌നിക് കോളേജിൽ ആവശ്യമായ അധ്യാപക-അനധ്യാപക തസ്തികകൾ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1679.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം, കടുത്തുരുത്തി, കൊല്ലം എന്നീ സി-ആപ്റ്റ് സെന്ററുകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്; നിലവില്‍ റൊട്ടേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കാത്ത എത്ര ജീവനക്കാര്‍ ഉണ്ട്; റൊട്ടേഷന്‍ വ്യവസ്ഥ ഇപ്പോഴും നിലവിലുണ്ടോ;
( ബി )
സി-ആപ്റ്റില്‍ ജില്ലാതല സെന്ററുകളുടെ വികസനത്തിനുവേണ്ടി ഏതൊക്കെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്; അവയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ലോട്ടറി, ഹയര്‍ സെക്കണ്ടറി, പാഠപുസ്തക അച്ചടി ഒഴികെ 2019-20, 2020-21 എന്നീ കാലഘട്ടങ്ങളില്‍ സ്ഥാപനത്തില്‍ ജോലികളുടെ ഇന്‍വോയ്സും, പുറംകരാര്‍ അടിസ്ഥാനത്തില്‍ നടന്ന ഇന്‍വോയ്സും സബ് സെന്ററുകളില്‍ ഉള്‍പ്പെടെയുള്ള തുക എത്രയാണെന്ന് വിശദമാക്കാമോ; ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി എത്ര രൂപ ചെലവായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
സി-ആപ്റ്റില്‍ മാര്‍ക്കറ്റിംഗ് സെക്ഷനില്‍ എത്ര ജീവനക്കാര്‍ ജോലി നോക്കുന്നു; കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്റ് ചെയ്തുനല്‍കിയ ഇനത്തില്‍ എത്ര രൂപ മറ്റു വകുപ്പുകളില്‍ നിന്നും കിട്ടാനുണ്ട്; വിശദമാക്കാമോ;
( ഇ )
സി-ആപ്റ്റില്‍ ഫുള്‍ടൈം മാനേജിംഗ് ഡയറക്ടറെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ടോ; സി-ആപ്റ്റ് ഉപകേന്ദ്രമായ പാലാ സെന്ററില്‍ യൂണിഫോം ധരിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടോ എന്ന് വിശദമാക്കാമോ?
1680.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ ചാലക്കുടി ശാസ്ത്ര കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളില്‍ അഴിമതി, നിയമനങ്ങളില്‍ ക്രമക്കേട് എന്നിവ ആരോപിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിൽ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പരാതികളിന്മേൽ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആവശ്യപ്പെട്ട തിയതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിശദീകരണം ലഭ്യമായിട്ടുണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ?
1681.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. യുടെ സൂപ്പർ ക്ലാസ്സ്‌ സർവീസുകളിൽ കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കുന്നതിനായി നൽകിയിരുന്ന നിരക്കിളവ് പിൻവലിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ; നിരക്കിളവ് പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമോ?
1682.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ആപ്റ്റ് റഗുലർ ആയി നടത്തിവന്ന ആറ് മാസം ദൈർഘ്യമുള്ള കെ.ജി.ടി.ഇ അഡ്വാൻസ്ഡ് കോഴ്സ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിംഗ് എന്ന കോഴ്സ് കെ.ജി.ടി.ഇ പ്രിന്റിംഗ് (ലോവർ) കോഴ്സിന് തുല്യ മാണോ എന്ന് പരിശോധിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള കെ3/183/2020/ഉ.വി.വ. ഫയലിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത കോഴ്‌സുകള്‍ തത്തുല്യ കോഴ്‌സായി അംഗീകരിച്ചു നൽകുന്നത് സംബന്ധിച്ച് ടെക്നിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റ്, സി-ആപ്റ്റ് തുടങ്ങി ഏതെല്ലാം ഏജൻസികളിൽ നിന്നായിരുന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്; റിപ്പോർട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ഹയർ എഡ്യുക്കേഷൻ കൗൺസിലും ഈ കോഴ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റും സി-ആപ്റ്റും അനുകൂല ശിപാർശ നൽകിയിട്ടും ഈ ഫയലിന്മേൽ തീരുമാനമെടുക്കുന്നതിന് ഹയര്‍ എഡ്യൂക്കേഷൻ കൗൺസിലിനോട് ആവശ്യപ്പെടുന്നതിന് ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ;
( ഇ )
സമാനമായ വിഷയം ഏതെങ്കിലും ഘട്ടത്തിൽ ഹയർ എഡ്യുക്കേഷൻ കൗൺസിലിന്റെ പരിശോധനയ്ക്ക് അയച്ച കീഴ്വഴക്കമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( എഫ് )
ഫയലുകളിൽ അനാവശ്യ കാലതാമസം വരുത്തി നീതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികൾ പരിശോധിക്കുന്നതിന് സർക്കാർ സന്നദ്ധമാകുമോ എന്ന് അറിയിക്കുമോ;
( ജി )
സ്വാഭാവിക നീതി നിഷേധിക്കപ്പെട്ട ഉദ്യോഗാർഥിക്ക് സമയബന്ധിതമായി തുല്യതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നിർദ്ദേശം നൽകുമോ എന്ന് വ്യക്തമാക്കുമോ?
1683.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ ട്രേഡ്സ്മാന്‍ ഇലക്ട്രോണിക്സ് തസ്തികയില്‍ അനുവദിച്ച എണ്ണം (സാങ്ഷന്‍ഡ് സ്ട്രെങ്ത്) എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തിക അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഗവ. പോളിടെക്നിക്, പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്, തോട്ടട ടെക്നിക്കല്‍ ഹെെസ്ക്കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ ട്രേഡ്സ്മാന്‍ ഇലക്ട്രോണിക്സ് തസ്തികയില്‍ അനുവദിച്ച എണ്ണം (സാങ്ഷന്‍ഡ് സ്ട്രെങ്ത്) എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തിക അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1684.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഡിഗ്രി, പിജി കോഴ്സുകൾക്ക് സീറ്റ് വർദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ എത്ര സീറ്റുകൾ വീതം വർദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സർക്കാർ കോളജുകളിൽ പുതിയ കോഴ്സുകൾ ഈ അധ്യയനവർഷം തുടങ്ങുന്നത് പരിഗണനയിലുണ്ടോ; ഏതെങ്കിലും ബിരുദ കോഴ്സുകളുടെ അധിക ബാച്ച് തുടങ്ങാന്‍ ആലോചിക്കുന്നുണ്ടോ;
( സി )
മഞ്ചേശ്വരം താലൂക്കിലെ ഗോവിന്ദപൈ സ്മാരക സർക്കാർ കോളേജിൽ ബികോം കോഴ്സിന് അധിക ബാച്ച് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
മഞ്ചേശ്വരം ഗവൺമെന്റ് കോളേജിൽ പുതുതായി ഏതൊക്കെ കോഴ്സുകൾ തുടങ്ങുന്നതാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കോളേജിൽ പുതിയ ഡിഗ്രി, പിജി കോഴ്സുകൾ ഈ അധ്യയന വർഷം തുടങ്ങാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1685.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഏതുതരം കോഴ്സുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇത് സംബന്ധിച്ച അപേക്ഷകള്‍ കോളേജുകളില്‍ നിന്ന് യൂണിവേഴ്സിറ്റികള്‍ മുഖേന ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1686.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സര്‍വകലാശാല ആസ്ഥാനവും ക്യാംപസും സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇതിനായി സർവകലാശാല തിരുവനന്തപുരം വിളപ്പിൽശാലയില്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
വിളപ്പിൽശാലയിൽ കണ്ടെത്തിയ നൂറേക്കർ ഭൂമി വാങ്ങാൻ അനുവദിച്ച തുക പര്യാപ്തമാണോ; വ്യക്തമാക്കാമോ;
( ഡി )
സാങ്കേതിക സർവകലാശാലയ്ക്കായി സ്ഥലത്തിന്റെ പ്രമാണങ്ങള്‍ ഏറ്റെടുത്തിട്ടും പണം ലഭിക്കാത്ത നൂറോളം ഭൂവുടമകൾ വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത ആസ്ഥാനവും ക്യാംപസും സ്ഥാപിക്കാന്‍ വിളപ്പില്‍ ശാലയില്‍ കണ്ടത്തിയ മുഴുവൻ ഭൂമിയും വിലയ്ക്ക് ഏറ്റെടുത്ത് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?
1687.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാലകളുടെ ദേശീയ റേറ്റിംഗില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ആശാവഹമായ പുരോഗതി നേടിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആഗോള, ദേശീയ റേറ്റിംഗില്‍ അവയ്ക്ക് ഉയര്‍ന്നസ്ഥാനം കൈവരിക്കാനാകുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളത്തിലെ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയും നവീന കോഴ്സുകള്‍ ഉള്‍പ്പെടുത്തിയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
കോഴ്സുകളും ഗവേഷണങ്ങളും നമ്മുടെ നാടിന്റെ വികസനത്തിന് കൂടി ഉപകരിക്കുന്നവിധത്തില്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഹയര്‍ സെക്കണ്ടറി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ ഉപരിപഠനത്തിന് ആവശ്യമായ സീറ്റുകളുണ്ടോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;
( ഇ )
മലബാറിലെ വിവിധ ജില്ലകളില്‍ പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1688.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉപരിപഠനത്തിന് യു.ജി.സി അംഗീകാരമുള്ള കേന്ദ്ര സര്‍വ്വകലാശാലകളുടെയും ഡീംഡ് യൂണിവേഴ്സിറ്റികളുടെയും ബിരുദങ്ങള്‍ (സമാന ബിരുദങ്ങള്‍ ഇല്ലെങ്കില്‍ പോലും) അംഗീകരിക്കുമോ; ഇതു സംബന്ധിച്ച് പൊതു നിര്‍ദ്ദേശം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ പൊതുനിര്‍ദ്ദേശം കൊണ്ട് വരുന്നതിനായി നടപടി സ്വീകരിക്കുമോ;
( ബി )
യു.ജി.സി അംഗീകാരമുള്ള രാജ്യത്തെ പ്രസിദ്ധമായ സര്‍വ്വകലാശാലകളും ഡീംഡ് യൂണിവേഴ്സിറ്റികളും നല്‍കുന്ന ബിരുദങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിക്കാത്തതുമൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത സാഹചര്യത്തില്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കും ഉപരിപഠനത്തിനും തുല്യത, അംഗീകാരം മുതലായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരുന്നതും ആയതിന്റെ നടപടി ക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നതുമായ സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1689.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള യൂണിവേഴ്സിറ്റിയിൽ തോറ്റ കുട്ടികളെ ജയിപ്പിക്കാൻ അനധികൃതമായി മാർക്ക് നൽകുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടോ; എങ്കിൽ അന്വേഷണങ്ങളുടെ വിശദവിവരം നൽകാമോ;
( സി )
ബി. എസ്. സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്ക് തിരിമറിയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അന്വേഷണത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ;
( ഡി )
മാർക്ക് തിരുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റിയിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1690.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക മ്യൂസിയം കേരള യൂണിവേഴ്‌സിറ്റിയില്‍ ടെലിസ്‌കോപ്പ്‌ സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിലേക്കായി എത്ര രൂപയാണ്‌ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു യൂണിവേഴ്‌സിറ്റി നല്‍കിയതെന്നും ഏതു വര്‍ഷമാണ്‌ നല്‍കിയതെന്നും വ്യക്തമാക്കാമോ;
( ബി )
യൂണിവേഴ്‌സിറ്റിയില്‍ നിന്നും ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഏത് അക്കൗണ്ടിലേക്കാണ്‌ തുക നിക്ഷേപിച്ചതെന്നു വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം തുക നിക്ഷേപിക്കുന്നതിന്‌ സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ടോ; യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച തുക ടെലിസ്‌കോപ്പ്‌ വാങ്ങുന്നതിനു ഉപയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആ തുക എന്താവശ്യത്തിനാണ്‌ ഉപയോഗിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
യൂണിവേഴ്‌സിറ്റിയില്‍ ടെലിസ്‌കോപ്പ്‌ സ്ഥാപിക്കുന്നതിനു ആവശ്യമായ തുക ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് ഏതു അക്കൗണ്ടില്‍ നിന്നുമാണ്‌ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
യൂണിവേഴ്‌സിറ്റിയില്‍ ടെലിസ്കോപ്പ്‌ സ്ഥാപിക്കുന്നതിന്‌ നല്‍കിയ തുക പ്രസ്തുത ആവശ്യത്തിനു് ഉപയോഗിച്ചില്ലെങ്കില്‍ എന്തിന് ഉപയോഗിച്ചുവെന്നും സ്ഥാപനത്തിന്റെ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമോ എന്നും അറിയിക്കുമോ?
1691.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന് കീഴിലുള്ള തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് & ഫൈന്‍ ആര്‍ട്സിൽ പുതുതായി കോഴ്സുകള്‍ ആരംഭിച്ചതിനും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനും ആനുപാതികമായി സ്റ്റാഫ് പാറ്റേണ്‍, പരിഷ്ക്കരിച്ചിരുന്നോ എന്ന് അറിയിക്കുമോ;
( ബി )
നിലവിലുള്ള കോഴ്സുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനും ആനുപാതികമായ സ്റ്റാഫ് പാറ്റേണാണോ ആര്‍.എല്‍.വി. കോളേജില്‍ നിലനില്‍ക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
മറ്റ് സംഗീത കോളേജുകളുടേതിലും രണ്ടിരട്ടി കോഴ്സുകളും വിദ്യാര്‍ത്ഥികളുമുള്ള ആര്‍.എല്‍.വി.കോളേജില്‍ ആനുപാതികമായി അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസലുകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ വിധത്തില്‍ അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?
1692.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാലയിലെ എം.എ ഗവേണൻസ് ആന്റ് പൊളിറ്റിക്കൽ സയൻസ് മൂന്നാം സെമസ്റ്ററിന്റെ സിലബസിൽ വിവാദമായ പാഠഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള സാഹചര്യം വ്യക്തമാക്കാമോ;
( ബി )
ഏത് സമിതിയാണ് പ്രസ്‌തുത പാഠഭാഗങ്ങൾ നിദ്ദേശിച്ചതെന്നും പ്രസ്തുത സമിതിയുടെ കൺവീനര്‍ ആരായിരുന്നുവെന്നും അംഗങ്ങള്‍ ആരൊക്കെയായിരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
കണ്ണൂർ സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് ഉണ്ടോ എന്നും എങ്കിൽ എപ്പോഴാണ് ഇത് നിലവിൽ വന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
വിവാദമായ പ്രസ്‌തുത പാഠഭാഗങ്ങൾ നിർദ്ദേശിച്ച വിദഗ്ധസമിതി കൺവീനറെ ഇതേ വിഷയത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസിന്റെ അദ്ധ്യക്ഷനാക്കിയിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഈ നിയമനമെന്ന് വ്യക്തമാക്കാമോ;
( ഇ )
സിലബസ് പരിഷ്കരിച്ചത് വിവാദമായതിനെത്തുടർന്ന് ഇത് സംബന്ധിച്ചു റിപ്പോർട്ട് നൽകുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നോ; ഈ സമിതി റിപ്പോർട്ട് നൽകിയോ ; വിശദാംശം നൽകാമോ;
( എഫ് )
പ്രസ്തുത റിപ്പോർട്ട് പരിഗണിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസാണോ എന്നും ആണെങ്കിൽ വിവാദ പാഠങ്ങൾ സിലബസിൽ നിർദ്ദേശിച്ച വിദഗ്ദ്ധ സമിതി കൺവീനർ തന്നെ ബോർഡ് ഓഫ് സ്റ്റഡീസിന്റെ അധ്യക്ഷൻ എന്ന നിലയിൽ റിപ്പോർട്ട് പരിഗണിക്കുന്നത് ഉചിതമാണോ എന്നതും വ്യക്തമാക്കാമോ?
1693.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ എം വിൻസെൻറ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.ഡി.സവർക്കർ, എം.എസ്.ഗോൾവാൾക്കർ, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക് എന്നിവരുടെ പുസ്തകങ്ങൾ കണ്ണൂർ സർവകലാശാലയുടെ എം. എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സിന്റെ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നോ;
( ബി )
യൂണിവേഴ്സിറ്റിയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണോ പ്രസ്തുത തീരുമാനം കൈക്കൊണ്ടത് എന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പുസ്തകങ്ങൾ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിന്റെ കാരണം ആരാഞ്ഞിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
പുതിയ സിലബസില്‍ നിന്നും പ്രസ്തുത പുസ്തകങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1694.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാലയില്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായ പരാതികള്‍ ഉണ്ടായിട്ടുണ്ടോ;
( ബി )
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്സിന്റെ സിലബസില്‍ പ്രസ്തുത ആശയങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
മതേതര ആശയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാല പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ?
1695.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ എം വിൻസെൻറ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആക്ടിലെ വ്യവസ്ഥ പ്രകാരം മറ്റ് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കിയത് പാരലൽ കോളേജുകളിലെ കുട്ടികളെയും അദ്ധ്യാപകരെയും ദോഷകരമായി ബാധിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
പാരലൽ കോളേജുകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കിയതോടെ കൂടുതൽ ഫീസ് നൽകി സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കാൻ നടപടി സ്വീകരിക്കാമോ ;
( സി )
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കൊപ്പം മറ്റു സർവകലാശാലകൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ നടത്തുന്നതിന് അനുമതി നൽകുന്ന രീതിയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആക്ടിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുമോ; വിശദമാക്കാമോ ?
1696.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തിലെ പാലോളിപാലത്ത് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻറർ അടച്ചുപൂട്ടുന്നതിന് എൻ. സി. ടി. ഇ. അധികൃതർ യൂണിവേഴ്‍സിറ്റിക്ക് കത്ത് നൽകിയിട്ടുണ്ടോ എന്നത് അറിയിക്കാമോ ;
( ബി )
സെൻറിന് സ്വന്തം പേരിൽ സ്ഥലം ഇല്ല എന്നതാണോ സെൻറർ അടച്ചുപൂട്ടുന്നതിന് കാരണങ്ങളിലൊന്നായി എൻ സി ടി ഇ അധികൃതർ ചൂണ്ടിക്കാണിച്ചത്;
( സി )
യൂണിവേഴ്‍സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിനായി സ്ഥലം കൈമാറുന്നതിന് അനുമതി നല്കിക്കൊണ്ട് തദ്ദേശസ്വയംഭരണവകുപ്പ് 30.11.2000-ൽ ഉത്തരവിറക്കിയിട്ടുണ്ടോ;
( ഡി )
അപ്രകാരം ഉത്തരവിറക്കി 20 വർഷം കഴിഞ്ഞിട്ടും ഭൂമി കൈമാറാനാകാതിരിക്കുന്നതിന് കാരണങ്ങളെന്തൊക്കെയെന്ന് വിലയിരുത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങൾ നൽകുമോ;
( ഇ )
നിലവിൽ ഈ ഭൂമി യൂണിവേഴ്‌സിറ്റിക്ക് കൈമാറുന്നതിന് തടസ്സങ്ങളുണ്ടോ; ഇല്ലെങ്കില്‍ അത് അടിയന്തിരമായി യൂണിവേഴ്‍സിറ്റിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
സെൻറിന്റെ അനുമതി സംബന്ധിച്ച വിഷയത്തിൽ ഈ സെൻററിൽ മുൻകാലങ്ങളിൽ പഠിച്ച് ബിരുദം നേടിയവരും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവരും ഇനി അഡ്മിഷൻ കാത്തിരിക്കുന്നവരും ഉൾപ്പടെയുള്ള വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കും; വ്യക്തമാക്കാമോ?
1697.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി കൽപ്പറ്റ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
അസാപ് മുഖേന പരിശീലനം ലഭിച്ചവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദേശിക്കുന്നുണ്ടോ ; വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( സി )
സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അസാപ് മുഖേന പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
1698.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ നിലവിലുളള അഗതി മന്ദിരങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
വയനാട് ജില്ലയിലെ അഗതി മന്ദിരങ്ങളിലെ കഴിഞ്ഞ 10 വര്‍ഷത്തെ അന്തേവാസികളുടെ എണ്ണം ഓരോ വര്‍ഷത്തേതും തരംതിരിച്ച് നല്‍കാമോ?
1699.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദ മെയ്ന്റനൻസ് ആൻഡ്‌ വെൽഫയർ ഓഫ് പേരെന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് 2007 പ്രകാരം കേരളത്തിൽ രൂപീകൃതമായ ട്രൈബ്യൂണലുകളിൽ ലഭിക്കുന്ന പരാതികളിന്മേല്‍ ആക്ടിലെ വ്യവസ്ഥകളിൽ പരാമർശിക്കുന്ന കാലപരിധിക്കുള്ളിൽ തീർപ്പുകൽപ്പിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ട്രൈബ്യൂണലുകളിൽ പരാതികൾ സമയബന്ധിതമായി തീർപ്പു കല്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വുക്തമാക്കുമോ?
1700.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ഇത്തരത്തിലെ മറ്റ് സ്ഥാപനങ്ങൾക്കും ദീർഘകാലമായി ഗ്രാന്റ് കുടിശ്ശികയുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഇവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുള്ള ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ഇത്തരം സ്ഥാപനങ്ങളുടെ ഗ്രാന്റ് എന്നുമുതലാണ് കുടിശ്ശികയായിട്ടുള്ളത്; പ്രസ്തുത ഇനത്തിൽ എത്ര രൂപയാണ് അനാഥാലയങ്ങൾക്ക് നൽകാനുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
സർക്കാർ ഗ്രാന്റ് ലഭിക്കുന്ന എത്ര അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ഇത്തരം മറ്റ് സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്; പ്രസ്തുത സ്ഥാപനങ്ങളിൽ ഏകദേശം എത്ര അന്തേവാസികൾ ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്; വെളിപ്പെടുത്തുമോ;
( ഡി )
ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗം എന്നത് കണക്കിലെടുത്തു് സമയബന്ധിതമായും കുടിശ്ശികയില്ലാതെയും ഇത്തരം സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വിതരണം ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ നൽകുമോ; വിശദമാക്കാമോ?
1701.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് അവശതകൾ അനുഭവിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് ആശ്വാസ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ ?
1702.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവിവാഹിതരായ അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര പേര്‍ക്കാണ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പെന്‍ഷന്‍ ഏത് വര്‍ഷം ഏത് മാസം വരെയുള്ളതാണ് നിലവില്‍ വിതരണം ചെയ്തത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പെന്‍ഷന്‍ ഇപ്പോള്‍ കുടിശ്ശികയായിട്ടുണ്ടോ; ഉണ്ടെങ്കില്‍ കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1703.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പെന്‍ഷന്‍ പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര ഗുണഭോക്താക്കളാണ് ഉളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പെന്‍ഷന്‍ എന്നുവരെയുളളതാണ് നിലവില്‍ വിതരണം ചെയ്തത് എന്ന് വ്യക്തമാക്കാമോ;
( സി )
ടി പെന്‍ഷന്‍ കുടിശ്ശിക വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത് വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1704.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കാമോ;
( ബി )
കോവിഡ് 19 മഹാമാരി കാരണം വീടുകളിൽ തന്നെ കഴിയേണ്ടിവന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അവശ്യസേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുളള അതിജീവനം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
1705.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാമൂഹ്യ സുരക്ഷാമിഷന്റെ കീഴിൽ നടത്തിവരുന്ന കോക്ലിയാർ ഇംപ്ലാന്റേഷൻ പദ്ധതിക്കായി 2021-22 സാമ്പത്തിക വർഷം എത്ര തുക വകയിരുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ പദ്ധതിക്കായി 2021-22 സാമ്പത്തിക വർഷം അനുവദിച്ചിട്ടുളള തുകയും ചെലവാക്കിയ തുകയും എത്രയെന്ന് തരംതിരിച്ച് വിശദമാക്കാമോ;
( സി )
മേൽപ്പറഞ്ഞ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷം എത്ര അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്ര പേർക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1706.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആശ്വാസ കിരണം പദ്ധതിയിൽ വർഷങ്ങളായി അപേക്ഷ നൽകിയിട്ടും ആനൂകൂല്യം ലഭിക്കാത്തവരുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ നിന്നും അപേക്ഷകർക്ക് സമയബന്ധിതമായി സഹായം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1707.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഈ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കിയ ഏതെങ്കിലും പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്ത് ഒഴിവാക്കിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
( സി )
സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
1708.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാമിഷൻ മുഖേന ഏതെല്ലാം രോഗബാധയുളളവര്‍ക്കാണ് ചികിത്സാ ധനസഹായം അനുവദിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഇത്തരം അപേക്ഷകളിന്മേലുളള അന്വേഷണച്ചുമതല പ്രാദേശികതലത്തിൽ ആർക്കാണ് നൽകിയിട്ടുള്ളത്; വിശദമാക്കുമോ?
1709.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കേരളത്തിലെ വയോജനങ്ങള്‍ക്ക് സേവനങ്ങള്‍ വാതില്‍പ്പടിയില്‍ നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
വയോജന സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; അറിയിക്കുമോ?
1710.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്കും, അപകടത്തിലും മറ്റും അംഗവൈകല്യം സംഭവിച്ചവര്‍ക്കുമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സ്കീമുകളുടെ വിശദാംശം ലഭ്യമാക്കാമോ?
1711.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസ കിരണം പദ്ധതി പ്രകാരം നൽകിവരുന്ന ധനസഹായം പുനലൂർ മണ്ഡലത്തിൽ കുടിശ്ശിക ഇല്ലാതെ നൽകിയിട്ടുണ്ടോ;
( ബി )
ആശ്വാസ കിരണം പദ്ധതി പ്രകാരം മണ്ഡലത്തിൽ നിന്നും നൽകിയ പുതിയ അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടോ; ടി അപേക്ഷയിൽമേൽ സഹായം അനുവദിച്ചിട്ടുണ്ടോ;
( സി )
കുടിശ്ശികതുക പൂർണമായും നൽകി ഭിന്നശേഷിക്കാരും മാനസിക വെല്ലുവിളി നേരിടുന്നവരുൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1712.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ശ്രുതിതരംഗം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലയളവിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിയതും നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
2016 മുതൽ നാളിതുവരെ മണ്ഡലത്തിൽ ശ്രുതിതരംഗം പദ്ധതിയില്‍ എത്ര പേർ ഗുണഭോക്താക്കളായി എന്ന വിവരം ലഭ്യമാക്കാമോ ?
1713.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കായി പുതിയ ചികിത്സാ സഹായ പദ്ധതികൾ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
വൃക്ക രോഗികൾക്കായി നിലവിൽ എന്തെല്ലാം സഹായ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത് എന്ന് അറിയിക്കാമോ?
1714.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 കാരണം അവശത അനുഭവിക്കുന്ന സംസ്ഥാനത്തെ വയോജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഏതെങ്കിലും പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഉണ്ടെങ്കില്‍ ഏതൊക്കെ പദ്ധതികളാണ് എന്ന് വിശദമാക്കാമോ?
1715.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തിയ തുക റി-ഇമ്പേഴ്സ് ചെയ്തു നല്‍കുന്നുണ്ടോ;
( ബി )
പ്രസ്തുത ചികിത്സയ്ക്കുള്ള റി-ഇംമ്പേഴ്സ്മെന്റ് പരിധി തുകയാണ്;
( സി )
സര്‍ജറിയ്ക്ക് ശേഷം ഉപകരണങ്ങള്‍ക്കുണ്ടാകുന്ന ആവര്‍ത്തന ചെലവ് റീ -ഇമ്പേഴ്സ്മെന്റ് ചെയ്തു നല്‍കുന്നതിന് വ്യവസ്ഥ ഉണ്ടോ;
( ഡി )
സര്‍ജറിയ്ക്ക് ശേഷം വരുന്ന അനുബന്ധ ചെലവുകള്‍ ഭാരിച്ചതായതിനാല്‍ സര്‍ജറിയ്ക്ക് ശേഷം ചെലവാകുന്ന തുക മറ്റുളളവര്‍ക്ക് നല്‍കി വരുന്നത് പോലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും റീ-ഇമ്പേഴ്സ്മെന്റ് ചെയ്തു നല്‍കുന്ന കാര്യം പരിശോധിക്കുമോ; വ്യക്തമാക്കാമോ?
1716.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആത്മഹത്യ പ്രവണതയുള്ളവരെ ജീവിത യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താനും ആത്മഹത്യകൾ നിയന്ത്രിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് നടത്തുന്ന പദ്ധതികൾ എന്തെല്ലാമാണ്; വിശദമാക്കുമോ?
1717.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുതിതബാധിതരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്‍ പുനസംഘടിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
നിലവില്‍ എത്ര അംഗങ്ങളാണ് കമ്മറ്റിയില്‍ ഉള്ളത്;
( സി )
ഈ കമ്മറ്റിയുടെ അംഗസംഖ്യ കുറച്ച് ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന കോര്‍ കമ്മറ്റിയാക്കി പുനസംഘടിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.