STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1541.
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൃഷിക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിനും സംഭരണ മേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കൃഷിക്കാരെ സംരക്ഷിക്കുന്നതിനും കൃഷി വകുപ്പ് എന്തെങ്കിലും ഇടപെടല്‍ നടത്താറുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
നെല്ല് സംഭരണത്തില്‍ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍, പാഡി പ്രൊക്യുര്‍മെന്റ് ഓഫീസര്‍ എന്നീ തസ്തികകളിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് മൂലം നെല്ല് സംഭരണത്തിന് കാലതാമസമുണ്ടാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരി ക്കുമോ?
1542.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷി ഭവനുകള്‍ ആക്കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകള്‍ ആക്കാന്‍ കഴിഞ്ഞിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;
( സി )
കൃഷിക്കാര്‍ക്കും ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ഏതു വിധത്തില്‍ ഉണ്ടാകുമെന്ന് വിശദീകരിക്കാമോ?
1543.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാർലമെന്റിൽ മുന്‍കാലങ്ങളില്‍ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചിരുന്ന പോലെ കൃഷിക്ക് മാത്രമായി ഒരു ബഡ്ജറ്റ് അവതരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ;
( ബി )
ഇതര സംസ്ഥാനങ്ങളേതെങ്കിലും പ്രത്യേക കാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്നതായി അന്വേഷണം നടത്തിയിട്ടുണ്ടോ ;
( സി )
ഉണ്ടെങ്കില്‍ ഏതെല്ലാം സംസ്ഥാനങ്ങളാണ് പ്രത്യേക കാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1544.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികമേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
1545.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ ഭൂപരിധി 25 സെന്റായി കുറയ്ക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ചെറുകിട നാമമാത്രമായ ഏലകർഷകരെ സുഗന്ധവിള വികസന പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സംസ്ഥാന വെജിറ്റബിൾ ഫാമുകളിൽ ഒരു ഏക്കറിനു ഒരു തൊഴിലാളി എന്ന അനുപാതത്തില്‍ തൊഴിലാളികളെ നിയമിച്ച്‌ പച്ചക്കറിയും മറ്റു ഉൽപന്നങ്ങളുടെ കൃഷിയും വ്യാപിപ്പിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ഡി )
കൃഷിയിടങ്ങളിൽ ചെക്ക്ഡാമുകൾ നിർമിച്ചുകൊണ്ട് കൃഷിക്കാവശ്യമായ ജലം കെട്ടിനിർത്തുവാനും ജലക്ഷാമം പരിഹരിക്കുവാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ ?
1546.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മൂല്യ വർദ്ധിത ഉല്‍പ്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനുമായുള്ള ഏതൊക്കെ സംരംഭങ്ങള്‍ക്കാണ് സർക്കാർ സഹായം നല്‍കുന്നത്; വിശദാംശങ്ങള്‍ നൽകാമോ;
( ബി )
വാഴയില ഉപയോഗിച്ചുളള പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; അത്തരം സംരംഭങ്ങൾക്ക് സർക്കാർ സഹായം ലഭ്യമാക്കാനാകുമോ; വിശദാംശങ്ങള്‍ നൽകാമോ?
1547.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതി പ്രകാരം കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര ഹെക്ടര്‍ സ്ഥലത്താണ് പുതുതായി കൃഷി ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമായെന്നും ഇതിനായി എത്ര തുക ചെലവഴിച്ചെന്നും വ്യക്തമാക്കാമോ; ആയതിന്റെ കൃഷി ഭവന്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനായി പ്രസ്തുത പദ്ധതി പ്രകാരം എത്ര ആഴ്ചചന്തകള്‍ ടി മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1548.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആര്‍.ഐ.‍ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എത്ര പദ്ധതികളാണ് വിവിധ പ‍ഞ്ചായത്തുകളില്‍ നിന്നും ലഭ്യമായത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്രയെണ്ണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഇനി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിക്കാന്‍ പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ?
1549.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
തരിശുഭൂമിയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
സമയത്ത് വിളവെടുക്കുവാന്‍ കഴിയാതെ വരുന്ന അവസ്ഥ ഒഴിവാക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
പുതിയ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ഇ )
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1550.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയിലെ ഉത്പാദനം, സംഭരണം,സംസ്കരണം, വിപണനം എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഭാവിയില്‍ കേരളത്തെ കാര്‍ഷിക സമ്പുഷ്ടമാക്കുന്നതിനും തരിശുനിലങ്ങള്‍ കൂടുതല്‍ കൃഷി യോഗ്യമാക്കി സ്വയംപര്യാപ്തത നേടുന്നതിനും എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1551.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കൃഷിവകുപ്പ് നേരിട്ടും വിവിധ ഏജൻസികൾ മുഖാന്തരവും നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണ്;
( ബി )
കൃഷി, മണ്ണ് സംരക്ഷണം, ജലസേചനം, തണ്ണീർത്തട നീർച്ചാലുകളുടെ സംരക്ഷണം എന്നിവയ്ക്കായി പ്രസ്തുത നിയോജകമണ്ഡലത്തിൽ കൂടുതൽ പദ്ധതികൾ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1552.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടക്കെണിയില്‍പ്പെട്ട കര്‍ഷകരെ സംരക്ഷിക്കുന്നതിന് നടപ്പിലാക്കിയ കടാശ്വാസ പദ്ധതി പ്രകാരം തീര്‍പ്പാക്കിയ അപേക്ഷകളില്‍ ഇനിയും തുക കൊടുത്തുതീര്‍ക്കാനുണ്ടോ; വിശദമാക്കാമോ;
( ബി )
കടക്കെണിയിലായ കര്‍ഷകരില്‍നിന്നും നിലവില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
പ്രളയവും കോവിഡുംമൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കടാശ്വാസം സമയബന്ധിതമായി ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1553.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്നറിയിക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
1554.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങൾ എന്തൊക്കെയാണ്;
( ബി )
ആർക്കൊക്കെയാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക എന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനായി എന്തൊക്കെ രേഖകളാണ് കർഷകർ ഹാജരാക്കേണ്ടത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1555.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി കൈവരിച്ച നേട്ടം എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി കൈവരിക്കാൻ കഴിഞ്ഞ ഉല്പാദന വർദ്ധനവ് എത്ര; ഉല്പാദന വർദ്ധനവ് വിലയിടിവിന് കാരണമായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ; ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിത ന്യായവില ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തിയെന്തെന്ന് അറിയിക്കാമോ;
( സി )
കാർഷികോല്പന്നങ്ങളുടെ മൂല്യവർദ്ധനവും സംസ്കരണവും പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1556.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് മുഖാന്തരം നബാര്‍ഡ് ആര്‍. ഐ.ഡി.എഫ് XXVI ട്രാഞ്ചെയില്‍ ഉള്‍പ്പെടുത്തി 14-10-2020ലെ സര്‍ക്കാര്‍ ഉത്തരവ്(ആര്‍.ടി)നം.849/2020/കൃഷി പ്രകാരം ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി "നിറ"യില്‍ ഉള്‍പ്പെടുത്തി 19.23 കോടി രൂപയുടെ ജലസേചന-ജല നിര്‍ഗ്ഗമന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഭരണാനുമതി ലഭിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ ടെണ്ടര്‍ നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ടെണ്ടര്‍ നടപടികള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്താമോ?
1557.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയങ്ങളും കോവിഡും കാരണം വരുമാനം നിലച്ച് കടക്കെണിയില്‍ ആയ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവില്‍ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയിക്കാമോ ;
( സി )
നിലവില്‍ എത്ര അപേക്ഷകള്‍ കമ്മീഷനില്‍ തീര്‍പ്പാക്കാനുണ്ടെന്ന് വിശദമാക്കുമോ ; ആയത് അടിയന്തരമായി തീര്‍പ്പാക്കുന്നതിനും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുമോ; വ്യക്തമാക്കാമോ ;
( ഡി )
കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്ന വിഷയം കൃഷി വകുപ്പ് പരിശോധിക്കുമോ; വ്യക്തമാക്കാമോ?
1558.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഒരുകോടി ഫലവൃക്ഷ തൈകള്‍ സര്‍ക്കാരിനു് ഉല്പാദിപ്പിച്ച് നല്‍കാമെന്നു് കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ വാഗ്ദാനം ചെയ്തതിട്ടുളളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ?
1559.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കാണ് താങ്ങുവില ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയ്ക്ക് കരുത്ത് പകരാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1560.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിൽ കൃഷിവകുപ്പ് വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2021-2022 സാമ്പത്തിക വർഷം വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1561.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അഗ്രോ-സര്‍വ്വീസ് സെന്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ആര്‍മിയില്‍പ്പെട്ട ടെക്നീഷ്യന്മാരുടെ പി.എഫ്., ഇ.എസ്.ഐ എന്നീ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എറണാകുളം ജില്ലയിലെ ഏക മാതൃക കാര്‍ഷിക സേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ പുതിയ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുാമോ?
1562.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിഭവനുകളെ സ്മാര്‍ട് കൃഷിഭവനുകളാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ;
( ബി )
പിറവം നിയോജക മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്; വിശദമാക്കാമോ;
( സി )
തിരഞ്ഞെടുത്ത കൃഷിഭവനുകളെ സ്മാര്‍ട്കൃഷി ഭവനാക്കുന്നതിനായി എന്തെല്ലാം പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1563.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ എത്ര ടണ്‍ പച്ചക്കറിയാണ് സംസ്ഥാനത്ത് ഉത്പ്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1564.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അനുകൂല്യം എത്ര കര്‍ഷകര്‍ക്ക് ലഭ്യമാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
പൊക്കാളി നെല്‍കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അനുകൂല്യത്തിന് അര്‍ഹതയുണ്ടോ; ഇതു സംബന്ധിച്ച് നെല്‍കര്‍ഷകരില്‍ ബോധവല്‍ക്കരണം നടത്തി വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ വിള ഇന്‍ഷുറന്‍സിന് അര്‍ഹരായ കര്‍ഷകര്‍ക്ക് 2018, 2019, 2020 വര്‍ഷങ്ങളില്‍ ലഭിക്കേണ്ട കുടിശ്ശിക തുക എത്രയെന്നും ആയത് എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1565.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പാട് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏഴോം, കണ്ണപുരം, ചെറുകുന്ന്, പട്ടുവം പഞ്ചായത്തുകളില്‍ കൂടുതല്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?
1566.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
നെല്‍കൃഷിയുടെ വ്യാപ്തി കൂട്ടുന്നതിനായി നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1567.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ നെല്‍കൃഷി സംസ്ഥാനത്തിന്റെ മൊത്തം കൃഷി വിസ്തൃതിയുടെ എത്ര ശതമാനമാണെന്നും, 2015 മുതല്‍ സംസ്ഥാനത്തെ നെല്‍വയല്‍ കൃഷിയുടെയും കരനെല്‍കൃഷിയുടെയും വിസ്തൃതി എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
നെല്‍കൃഷിയുടെ വിസ്തൃതി, ഉല്‍പ്പാദനം, ഉല്പാദനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1568.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏതൊക്കെ നെല്‍വയലുകളെയാണ് സംരക്ഷിത നെല്‍ പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
നെല്‍കൃഷി ലാഭകരമാക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയെ വിപുലമായ തോതില്‍ ഉപയോഗിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
1569.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നെല്ലുല്‍പ്പാദന കേന്ദ്രമായ കുറ്റ്യാടിയില്‍ എത്ര വിസ്തൃതിയുള്ള കൃഷി സ്ഥലം നെല്‍കൃഷിക്ക് അനുയോജ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിലെ തരിശ് ആയി കിടക്കുന്ന സ്ഥലങ്ങളെ നെല്‍കൃഷിക്ക് ഉപയുക്തമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നതെന്ന് ഇനം തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1570.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളീകേര വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ ;
( ബി )
നാളീകേര കര്‍ഷകരെ സഹായിക്കുന്നതിന് പച്ചത്തേങ്ങ സംഭരിക്കാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ ;
( സി )
കൂത്തുപറമ്പ് മണ്ഡലത്തില്‍ പ്രധാന കൃഷിയായ തെങ്ങ് കൃഷിയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേരഗ്രാമം പദ്ധതി അനുവദിക്കുമോ ;
( ഡി )
കൂത്തുപറമ്പ് മണ്ഡലത്തില്‍ തെങ്ങ് കൃഷി മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിന് സഹായകരമായ നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?
1571.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെങ്ങ് കൃഷി നിലവിൽ എത്ര ഹെക്ടറിൽ ഉണ്ടെന്നും ഇത് സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ എത്ര ശതമാനമാണന്നും വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ പത്തു വർഷത്തിനിടയിലെ തെങ്ങ് കൃഷിയുടെ വിസ്തൃതി താരതമ്യം ചെയ്തു കണക്കുകൾ ലഭ്യമാക്കാമോ;
( സി )
ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ തെങ്ങ് കൃഷിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും നാളികേരത്തിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1572.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീര പദ്ധതി എപ്പോഴാണ് പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കാമോ; ഈ പദ്ധതി ഇപ്പോൾ നടക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൊണ്ടുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രായോഗികത, സാങ്കേതികവിദ്യ, വിപണന സാധ്യത എന്നിവ സംബന്ധിച്ചു പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
ഈ പദ്ധതിക്കുവേണ്ടി നാളികേര ഉൽപ്പാദക കമ്പനികൾ (സി.പി.സി) രൂപീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; നിലവില്‍ പ്രസ്തുത കമ്പനികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
നാളിതുവരെ സി.പി.സികൾക്കു നൽകിയ സബ്‌സിഡികൾ ഉൾപ്പടെയുള്ള സഹായങ്ങൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
നീരപദ്ധതി നിർത്തലാക്കുന്നതിനാണോ, പുനരുജ്ജീവിപ്പിക്കുന്നതിനാണോ തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
1573.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ വെളിച്ചെണ്ണ ലഭിക്കുന്ന കുറ്റ്യാടി തെങ്ങിന്‍തൈ മരുതോങ്കര, കാവിലുംപാറ , കായക്കൊടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ തന്നെ ഉല്പാദിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ?
1574.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരകര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും നാളീകേരത്തിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കേരകര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുന്നതിനും വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി രൂപീകരിച്ച കോക്കനട്ട് ഫെഡറേഷനുകളുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ സ്തംഭിച്ചിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫെ‍ഡറേഷനുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1575.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊള്ളാച്ചി വിത്ത് തേങ്ങ ഉൾപ്പെടെ സ്വകാര്യ നഴ്സറികളിൽ നിന്നും ഗുണമേന്മ ഇല്ലാത്ത നടീൽ വസ്തുക്കൾ വാങ്ങി കേരള കാർഷിക സർവകാലശാലയുടെ ലേബലിൽ വിൽക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ ഒരു ആക്ഷേപം പുറത്ത് വരുവാന്‍ ഉണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തീരുമാനത്തിന് വഴിവച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1576.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് നാളികേര ക്ലസ്റ്റര്‍ ആരംഭിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ മണീട് ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് നാളികേര ക്ലസ്റ്റര്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് കൃഷി ഡയറക്ടറേറ്റില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരം വെളിപ്പെടുത്താമോ?
1577.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യാന്തര വിപണിയിൽ നിന്നും റബ്ബർ ഇറക്കുമതി കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ റബറിന്റെ വില ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരം വിലത്തകർച്ച ഉണ്ടാകുന്ന സാഹചര്യത്തിൽ വിലസ്ഥിരത പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കി റബ്ബർ കർഷകരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുമോ; വിശദമാക്കുമോ?
1578.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബർ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില കുടിശ്ശിക തീർത്ത് വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ?
1579.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മേഖലകളിൽ ഊരനെല്ലിന്റെ ശല്യം മൂലം വൻതോതിൽ നെൽകൃഷി നശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഇക്കാരണത്താല്‍ പ്രതിസന്ധിയിലായ നെൽകർഷകരെ സഹായിക്കാൻ നടപടികൾ സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ?
1580.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്പാദന വര്‍ദ്ധനവിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ-വിപണനത്തിനുമായി പുതിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
കോട്ടയം ജില്ലയില്‍ പുതിയ എത്ര ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികള്‍ രൂപീകരിച്ചുവെന്നും, അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
നിലവില്‍ കോട്ടയം ജില്ലയില്‍ എത്ര ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
1581.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക രംഗം സ്വയംപര്യാപ്തമാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കാന്‍ സ്കൂള്‍ തലം മുതല്‍ അവബോധ ക്ലാസ്സുകളും കാര്‍ഷിക ക്ലബ്ബുകളും നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
( സി )
യുവജനങ്ങളെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുവാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1582.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിലെ കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചാത്തന്‍ചാല്‍ കാര്‍ഷിക വികസന പദ്ധതി നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
എന്തൊക്കെ പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് വെളിപ്പെടുത്തുമോ?
1583.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിന്റെ പരിധിയിലുള്ള ഒന്‍പത് കൃഷിഭവനുകളില്‍ കര്‍ഷക പെന്‍ഷനു വേണ്ടി സ്വീകരിച്ച എത്ര അപേക്ഷകള്‍ തീര്‍പ്പാകാതെയുണ്ടെന്ന് കൃഷിഭവന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ബി )
വാമനപുരം മണ്ഡല പരിധിയില്‍ എത്ര കര്‍ഷകര്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കുമോ?
1584.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ കര്‍ഷകപെന്‍ഷനുവേണ്ടി സ്വീകരിച്ച എത്ര അപേക്ഷകള്‍ തീര്‍പ്പാകാനുണ്ടെന്ന് കൃഷിഭവനുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
നിലവിലെ പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ കര്‍ഷകപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് വിശദമാക്കാമോ?
1585.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അയിരൂർ, ഏഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളിൽ ഈ സാമ്പത്തിക വർഷം ഉണ്ടായ കൃഷിനാശം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
എത്ര കൃഷിക്കാര്‍ക്ക് ധനസഹായം നൽകുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
കൃഷിനാശത്തിനുള്ള നിലവിലെ നഷ്ടപരിഹാര തുക കുറവായതിനാൽ കേന്ദ്രസർക്കാർ മാനദണ്ഡമനുസരിച്ചോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തിയോ ന്യായമായ ഉയർന്ന ധനസഹായം നൽകുവാൻ നടപടി സ്വീകരിക്കുമോ; ധനസഹായം എന്നത്തേയ്ക്ക് നൽകാനാകുമെന്ന് വ്യക്തമാക്കാമോ?
1586.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും വിളവെടുപ്പിന് ശേഷമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനുവേണ്ടി വ്യവസായ വകുപ്പും കൃഷി വകുപ്പും സംയുക്തമായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ അത്തരം പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ആലോചനയുണ്ടോയെന്ന് വ്യക്തമാക്കാമോ?
1587.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡും ലോക്ക്ഡൗണും കാരണം മരച്ചീനിക്ക് വില തകർച്ച നേരിടുന്നതിനാല്‍ കേരളത്തിലെ മരച്ചീനി കൃഷി ചെയ്യുന്ന കര്‍ഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മരച്ചീനി കൃഷി ചെയ്യുന്ന കർഷർക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ നൽകി വരുന്നത്; വിശദമാക്കാമോ;
( സി )
മറ്റു കൃഷികൾക്ക് സർക്കാർ നൽകുന്ന സബ്സിഡികളും ഇൻഷുറൻസ് പരിരക്ഷയും മരച്ചീനി കൃഷി ചെയ്യുന്ന കർഷർക്ക് ലഭിക്കുന്നില്ല എന്ന ആക്ഷേപം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
മരച്ചീനിക്ക് നിലവിൽ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംഭരണ വിലയായ 12 രൂപ ഉയര്‍ത്തുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് വിപണി ലഭ്യമാക്കി സംസ്ഥാനത്ത് മരച്ചീനിക്കൃഷി ചെയ്യുന്ന കര്‍ഷകർക്ക് ആശ്വാസം എത്തിക്കാൻ നടപടി സ്വീകരിക്കുമോ?
1588.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതി ഓറഞ്ച് & വെജിറ്റബിള്‍ ഫാമിനെ ഹെെടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഫാമില്‍ നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്; വിശദമാക്കാമോ?
1589.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലെ മുതലമട മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
മാംഗോ ഹബ്ബിനായി നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലാകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുള്ളതെന്ന് വിശദമാക്കുമോ?
1590.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ഹെക്ടർ നെൽവയലുകള്‍ തരിശായിക്കിടക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
നെൽവയലുകൾ തരിശാക്കിയിടുന്നത് തടയാൻ നിലവിൽ നിയമമുണ്ടോ എന്നും ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ എന്തെല്ലാമെന്നും അറിയിക്കാമോ;
( സി )
തരിശാക്കിയിടുന്ന നെൽവയലുകൾ പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്ത് കൃഷിചെയ്യുന്നതിനുള്ള നിയമപരമായ നടപടികൾ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ ?
1591.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരിശ് നിലത്ത് നെല്‍കൃഷി ആരംഭിക്കാന്‍ കൃഷി വകുപ്പില്‍ നിന്നും ഒരു കര്‍ഷകന് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
വിത്ത്, വളം, ഇന്‍ഷുറന്‍സ് എന്നീ ഇനങ്ങളില്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1592.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ കൃഷിയോഗ്യമായ തരിശു ഭൂമി കണ്ടെത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ, വിശദാംശം നല്‍കുമോ?
1593.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക‍ൃഷി ആവശ്യത്തിനുളള സാധനങ്ങള്‍ ആളുകള്‍ തലചുമടായി കൊണ്ടുപോകുന്ന സാഹചര്യത്തില്‍ കുട്ടനാട്ടില്‍ കൃഷിയുടെ സുഗമമായ നടത്തിപ്പിനും കാര്‍ഷികമേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും എല്ലാ പാടശേഖരങ്ങളുടെയും പുറം ബണ്ടുകളില്‍ക്കൂടി ട്രാക്ടര്‍ റോഡു നിര്‍മ്മിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറം ബണ്ടുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇത്തരം ട്രാക്ടര്‍ റോഡുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ട്രാക്ടര്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി ഒരു പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
1594.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008 ലെ തണ്ണീര്‍ത്തട നിയമം കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെ നടപ്പിലാക്കിയതു മൂലം വികസന കാര്യങ്ങളില്‍ കുട്ടനാട് നേരിടുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
95 ശതമാനം പ്രദേശവും വെള്ളത്തില്‍ സ്ഥിതി ചെയ്യുന്ന കുട്ടനാട് പോലൊരു പ്രദേശത്ത് തണ്ണീര്‍ത്തട നിയമം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളും സ്വകാര്യ സംരംഭങ്ങളും എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
കടല്‍ നിരപ്പില്‍ നിന്നും ഒന്നര മുതല്‍ മൂന്ന് അടി വരെ താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാടിന്റെ പ്രത്യേകതകള്‍ പരിഗണിച്ചു കുട്ടനാട്ടിലെ ജനങ്ങള്‍ക്ക്‌ മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ ലഭിക്കുന്നത് പോലെ വികസന കാര്യങ്ങളില്‍ പരിഗണന ലഭിക്കുന്നതിനു തണ്ണീര്‍ത്തട നിയമം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വികസന കാര്യങ്ങളില്‍ തടസം നില്‍ക്കുന്നതിന് ചിലരെങ്കിലും ബോധപൂര്‍വം ശ്രമം നടത്തുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുട്ടനാട്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1595.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിൽ വെള്ളപ്പൊക്ക ദുരിതം നീക്കി കാര്‍ഷിക രംഗത്ത് കുട്ടനാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് ഈ സർക്കാർ നടപ്പിലാക്കിയത് എന്ന് വിശദമാക്കാമോ;
( ബി )
പുഴകളിലേയും കനാലുകളിലേയും എക്കലും ചെളിയും നീക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കാര്‍ഷിക രംഗത്ത് കുട്ടനാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാൻ എന്തൊക്കെ പദ്ധതികളാണ് ഈ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1596.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക വിളകൾക്ക് അനുവദിച്ചു വരുന്ന ഇൻഷ്വറൻസ് പരിരക്ഷകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
വിളകൾക്ക് നാശനഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് അനുവദിച്ചു വരുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോ ;
( സി )
വരള്‍ച്ച , പ്രളയം മറ്റ് പ്രകൃതിക്ഷോഭങ്ങൾ എന്നിവ കാർഷിക വിളകൾക്ക് സാരമായ നാശനഷ്ടങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ കാർഷിക വിളകൾക്ക് സമഗ്രമായ ഒരു ഇൻഷ്വറൻസ് നയം രൂപീകരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോ ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1597.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്നും നഷ്ടപരിഹാരത്തിനായി എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്ന് കൃഷിഭവന്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര അപേക്ഷകര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കിയെന്നും ഇനിയും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കര്‍ഷകര്‍ക്ക് ആയത് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
1598.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുരക്ഷിത കൃഷിയും നല്ല കാര്‍ഷികമുറകളും അവലംബിക്കുന്നതിന്റെ ഭാഗമായി ജൈവ നിയന്ത്രണോപാധികളായ ട്രൈക്കോഡര്‍മ, മൈക്കോറൈസ ഇവയുടെ എത്ര ഉല്പാദന യൂണിറ്റുകള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ?
1599.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊട്ടാഷ്, യൂറിയ, ഫോസ്ഫേറ്റ്, മറ്റു മിശ്രിത വളങ്ങൾ തുടങ്ങിയവയ്ക്ക് ഏതാനും ആഴ്ചകളായി ലഭ്യത കുറവുണ്ടെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മൺസൂണിന് ശേഷം വളം പ്രയോഗിക്കേണ്ട സമയത്ത് വളങ്ങളുടെ ലഭ്യത കുറവ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിശോധിക്കുകയുണ്ടായോ;
( സി )
ഓരോ വളത്തിന്റെയും ഈ വർഷത്തെ കേന്ദ്ര വളം അലോട്ട്മെന്റിന്റെ ഇരുപതും മുപ്പതും ശതമാനം വരെ മാത്രമാണോ സംസ്ഥാനം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
ഡീലർമാർ പി.ഒ.എസ്. മെഷീനുകൾ ഉപയോഗിച്ച് തീരുന്ന വളത്തിന്റെ സ്റ്റോക്ക് വിവരങ്ങൾ യഥാസമയം റെക്കോർഡ് ചെയ്യാത്തതു മനസ്സിലാക്കാതെ വളം ഇറക്കുമതി ചെയ്യാതിരുന്നതാണോ വളം ക്ഷാമത്തിന് കാരണമായത്; വിശദമാക്കുമോ;
( ഇ )
വൻകിട വളം കമ്പനികൾ വിലകൂടിയ കോംപ്ലക്സ് വളങ്ങൾ വാങ്ങുന്നതിന് നിർബന്ധിക്കുന്നത് മൂലം വ്യാപാരികൾ യൂറിയ പോലുള്ള അവശ്യ വളങ്ങൾ കുറഞ്ഞ അളവിൽ വാങ്ങുന്നതാണോ ഈ ക്ഷാമത്തിന് കാരണമെന്ന് വ്യക്തമാക്കാമോ;
( എഫ് )
എങ്കിൽ ഈ വള ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന അടിയന്തര നടപടികൾ വിശദമാക്കാമോ?
1600.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴം പച്ചക്കറി സംഭരണം ഏത് രീതിയിലാണ് നടപ്പിലാക്കുന്നതെന്നും ആയതിന്റെ തറവില പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയിലേയ്ക്ക് വന്‍കിട സംരംഭകരെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ചില്ലറ സംഭരണമാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പച്ചക്കറി സംഭരണത്തിന് പഞ്ചായത്തുകളെയും സഹകരണ സംഘങ്ങളെയുമാണോ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സ്ഥാപനങ്ങളെ വിപണിയില്‍ ഇടപെടുത്തുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംഭരിച്ച പഴം, പച്ചക്കറിയുടെ വിലയും കൈകാര്യ ട്രാസ്പോര്‍ട്ടിംഗ് ചാര്‍ജുകളും കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1601.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയം, കോവിഡ് എന്നിവ കാരണം കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വിലയിടിവ് മൂലം സാമ്പത്തിക നഷ്ടം നേരിട്ട കപ്പ, നേന്ത്രവാഴ, പൈനാപ്പിൾ കർഷകരെ സഹായിക്കുവാനും ഇടത്തട്ടുകാരില്ലാതെ മികച്ച വിപണന സൗകര്യം ഒരുക്കുന്നതിനും കാര്യക്ഷമമായ ഇടപെടൽ നടത്തുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ഈ ഉല്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
2019, 2020, 2021 വർഷങ്ങളിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ നിന്നും പ്രളയം, പ്രകൃതിക്ഷോഭം എന്നിവ മൂലമുള്ള കൃഷിനാശം സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത അപേക്ഷകളില്‍ എത്ര എണ്ണത്തിന് എത്ര തുക വീതം വിതരണം ചെയ്തുവെന്നും ഇനിയും ധനസഹായം അനുവദിക്കാനുള്ളവയുടെ വിശദാംശങ്ങളും വര്‍ഷം തിരിച്ച് വിശദമാക്കുമോ?
1602.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വേങ്ങേരി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;
( സി )
മാര്‍ക്കറ്റിന്റെ ഭാഗമായി അഗ്രോ ബസാര്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
1603.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അരിമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയെ കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന വര്‍ക്ക്ഷോപ്പ് അടക്കമുള്ള സംവിധാനങ്ങളൊരുക്കി വിപുലീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
ഏതെല്ലാം കാര്‍ഷിക യന്ത്രങ്ങളാണ് അവിടെയുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് ഏത് സംവിധാനത്തിലാണെന്ന് അറിയിക്കാമോ;
( ഡി )
ഇടനിലക്കാരെ ഒഴിവാക്കി പാടശേഖര സമിതിക്ക് യന്ത്രങ്ങള്‍ നേരിട്ട് നല്‍കാനുള്ള നടപടി സ്വീകരിക്കാനാകുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1604.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ പച്ചക്കറി ശേഖരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ്പ് സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കാനുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം സഹകരണ ബാങ്കുകള്‍ക്കാണെന്നും എത്ര തുക ഇത്തരത്തില്‍ കുടിശ്ശിക ഉണ്ടെന്നും വ്യക്തമാക്കാമോ?
1605.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍ വി.എഫ്.പി.സി.കെ.യ്ക്ക് പച്ചക്കറി നല്‍കിയ വകയില്‍ വലിയ തുക നല്‍കുവാനുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
വി.എഫ്.പി.സി.കെ. കളില്‍ നിന്നും ശേഖരിക്കുന്ന പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് കാലതാമസം കൂടാതെ വില നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
മറ്റത്തൂര്‍ വി.എഫ്.പി.സി.കെ. യ്ക്ക് നല്‍കുവാനുള്ള കുടിശ്ശിക തുക ഉടന്‍ അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1606.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഈ വര്‍ഷം ഹോര്‍ട്ടികോര്‍പ്പ് മുഖേന വാഴക്കുല സംഭരണം നടത്തിയിരുന്നോ;
( ബി )
ഉണ്ടെങ്കില്‍ എത്ര കിലോ വാഴക്കുല ശേഖരിച്ചുവെന്നും കര്‍ഷകര്‍ക്ക് ഇതുവഴി എത്ര രൂപ ലഭ്യമാക്കിയെന്നും വ്യക്തമാക്കാമോ?
1607.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ നമ്മുടെ ആവശ്യകതയുടെ പകുതി മാത്രമാണ് എന്നും ശേഷിക്കുന്നവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് വിശദമാക്കാമോ;
( സി )
പച്ചക്കറി കൃഷിക്കായി പ്രത്യേക കാർഷിക മേഖല രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1608.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോർട്ടികോർപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഹോർട്ടികോർപ്പിന്റെ വിപണനത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ;
( സി )
പ്രവര്‍ത്തനരഹിതമായ കെ.എസ്.ആര്‍.ടി.സി ബസ്സുകളിൽ ഹോർട്ടികോർപ്പിന്റെ വിപണനശാലകൾ ആരംഭിക്കുന്നതിനുള്ള നടപടി പരിഗണനയിൽ ഉണ്ടോ;
( ഡി )
കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉൽപന്നങ്ങളിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഹോർട്ടികോർപ്പ് എന്തെങ്കിലും നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1609.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക ആവശ്യത്തിനായി സർക്കാർ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ കർഷകർക്ക് അനുവദിച്ചിരുന്ന കാർഷിക ലോണുകൾ വിവിധ കാരണങ്ങളാൽ കർഷകർക്ക് തിരിച്ചടയ്ക്കക്കാൻ സാധിക്കാത്ത സാഹചര്യത്തില്‍ ഇളവുകൾ നൽകി പ്രസ്തുത ലോണുകൾ തിരിച്ചടയ്ക്കുക്കുതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കാർഷിക ലോണുകളുടെ തിരിച്ചടവ് മുടങ്ങിയത് മൂലം ജപ്തി നടപടികൾ സ്വീകരിക്കുന്നത് ഒഴിവാക്കുന്നതിനായി സർക്കാർ എന്തെങ്കിലും നടപടികൾ കൈകൊണ്ടിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1610.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
കാര്‍ഷിക കടാശ്വാസ കമ്മീഷന് ലഭിക്കുന്ന അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1611.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ പാമോയിൽ ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച എണ്ണപ്പന കൃഷി പ്രോത്സാഹന പദ്ധതിയിൽ നിന്നും കേരളത്തെ ഒഴിവാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത നടപടി തിരുത്തി കേരളത്തെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കുമോ?
1612.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിലവിൽ എത്ര അഗ്രോസർവീസ് സെന്ററുകളാണുള്ളതെന്ന് അറിയിക്കാമോ;
( ബി )
നിയോജകമണ്ഡലത്തിൽ കൂടുതൽ കൃഷിശ്രീ കേന്ദ്രങ്ങൾ ( അഗ്രോസർവീസ് സെന്ററുകൾ ) ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
1613.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയിലെ ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ ലക്ഷ്യമാക്കി കേരള അഗ്രോ ബിസിനസ് കമ്പനി ആരംഭിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കമ്പനിയുടെ ഘടനയും പ്രധാന ചുമതലകളും സംബന്ധിച്ച വിശദാംശങ്ങൾ നൽകുമോ;
( സി )
സംസ്ഥാനത്തെ ചെറുകിട വൻകിട കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി വിപണി വിലയ്ക്ക് ആനുപാതികമായ വില കർഷകർക്ക് ലഭ്യമാക്കുന്നതിനും എന്തൊക്കെ ഇടപെടലുകൾ നടത്താൻ കമ്പനിക്ക് കഴിയും എന്നാണ് സർക്കാർ വിലയിരുത്തുന്നത്;
( ഡി )
നിലവിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നെല്ല്, തേങ്ങ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ സംഭരണം പ്രസ്തുത കമ്പനി മുഖേനയായിരിക്കുമോ തുടരുക;വിശദാംശങ്ങൾ നൽകുമോ?
1614.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക രംഗത്ത് പരസ്പര പൂരകങ്ങളായിരിക്കേണ്ട കാർഷിക വകുപ്പും ഇറിഗേഷൻ വകുപ്പും തമ്മിലുള്ള കൂടിയാലോചനകളുടെ കുറവ് കാർഷിക രംഗത്ത് ഇറിഗേഷൻ പദ്ധതികളുടെ പ്രേയോറിറ്റി തീരുമാനിക്കുന്നതിൽ അപാകതകൾ ഉണ്ടാകാറുണ്ടെന്നുള്ളത് സർക്കാറിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ഈ രണ്ട് വകുപ്പുകളും കൂടിയാലോചിച്ചു കൊണ്ട് പദ്ധതികൾ തിരുമാനിക്കുന്ന രീതി അംബിക്കുന്നതിനു കാർഷിക വകുപ്പ് മുൻകൈയ്യെടുക്കുമോ?
1615.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1987 ലെ കൃഷിവകുപ്പ് പുനഃസംഘടനയ്ക്കു ശേഷം വകുപ്പിൽ പുതിയതായി സൃഷ്ടിച്ച തസ്തികയുടെ എണ്ണം, അവ സൃഷ്ടിച്ച തീയതി എന്നിവ തസ്തികകൾ തിരിച്ചു ലഭ്യമാക്കാമോ;
( ബി )
കൃഷി വകുപ്പിൽ പുതിയതായി തസ്തികകൾ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ; അറിയിക്കാമോ?
1616.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
1617.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ഏതെല്ലാം കൃഷിഭവനുകളിലാണ് കൃഷി ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ഏതെല്ലാം കൃഷി ഭവനുകളിലാണ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍ നിലനില്‍ക്കുന്നത്; വിശദമാക്കാമോ;
( ഡി )
കൃഷി അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍ നികത്താത്തത് കൃഷി ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1618.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മുണ്ടേരി സീഡ് ഗാര്‍ഡന്‍ കോംപ്ലക്സിലേക്ക് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴി ദിവസവേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് കായിക ക്ഷമതാ പരിശോധന നടത്തിയിട്ടും അര്‍ഹരായവരുടെ പട്ടിക ഇതുവരെ പ്രസിദ്ധീകരിക്കാത്തത് എന്താണെന്ന് അറിയിക്കാമോ;
( ബി )
കേരള അഡ്‍മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം അഡീഷണല്‍ ബെഞ്ചില്‍ OA(EKM)1557/2020 നമ്പര്‍ കേസില്‍ മേല്‍ നിയമനങ്ങള്‍ നടത്തുന്നതിന് സ്റ്റേ അനുവദിച്ചിട്ടുണ്ടോയെന്നും കേസിന്റെ അന്തിമ വിധിക്ക് വിധേയമായിട്ടാണോ കാഷ്വല്‍ വര്‍ക്കര്‍മാരെ നിയമിക്കുക എന്നും അറിയിക്കാമോ; സ്റ്റേ ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
മേല്‍ കേസിലെ ഇടക്കാല ഉത്തരവില്‍ അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സ്റ്റേ തടസ്സമല്ല എന്ന് പ്രതിപാദിച്ചിരുന്നതിനാല്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് നിയമപരമായി എന്ത് തടസ്സങ്ങളാണുള്ളത് എന്ന് അറിയിക്കാമോ;
( ഡി )
മേല്‍ കേസിലെ സ്റ്റേ നീക്കുന്നതിന് കൃഷി വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; കേസില്‍ സര്‍ക്കാര്‍ നല്‍കിയ കൗണ്ടര്‍ അഫിഡവിറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; കേസില്‍ ഏത് അഭിഭാഷകനാണ് ഹാജരാകുന്നതെന്നും അറിയിക്കാമോ;
( ഇ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവരെയും കാഷ്വല്‍ വര്‍ക്കറായി പരിഗണിക്കാനാവുമോ എന്നും കാഷ്വല്‍ വര്‍ക്കറായി പ്രദേശ വാസികള്‍ക്ക് നേരിട്ട് നിയമനം സാധ്യമാകുമോ എന്നും അറിയിക്കാമോ?
1619.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ഹെെലെവല്‍ കനാലിന്റെ ഭാഗമായി ഏനാമാവ് റെഗുലേറ്റര്‍ വരെയുളള ഹെെലെവല്‍ കനാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയ്ക്ക് വളരെ പ്രയോജനകരമായ ഈ കനാല്‍ പൂര്‍ത്തീകരിക്കാനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ?
1620.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പച്ചക്കറി തൈകളും ഫലവൃക്ഷത്തൈകളും യഥാവിധി തന്നെയാണോ കൃഷി ചെയ്യുന്നതെന്നും കൃഷി ചെയ്ത് പച്ചക്കറികളും ഫലങ്ങളും ഉല്പാദിപ്പിക്കുന്നുണ്ടോയെന്നും കൃഷി ഓഫീസര്‍മാര്‍ കൃഷി സ്ഥലങ്ങളിലെത്തി പരിശോധിച്ച് വിലയിരുത്താറുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
1621.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പുതിയറ കൃഷിഭവന്‍ ഓഫീസ് നെല്‍വയല്‍തണ്ണീര്‍ത്തട ഡാറ്റാബാങ്ക് അന്തിമമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ അപാകത പരിഹരിച്ചു പ്രസ്തുത ഡാറ്റാബാങ്ക് പ്രസിദ്ധികരിക്കുന്നതിനു നടപടി സ്വീകരിക്കാമോ?
1622.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം പാറശ്ശാല നിയോജകമണ്ഡലത്തിലെ ഡാറ്റാ ബാങ്കിലെ അപാകതകള്‍ പരിഹരിക്കുവാനും ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് ഡാറ്റാബാങ്ക് കുറ്റമറ്റ രീതിയില്‍ പരിഷ്കരിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതു പ്രകാരം ടി മണ്ഡലത്തിലെ എത്ര കൃഷി ഭവനുകളില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്;
( സി )
ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുവാന്‍ അവശേഷിക്കുന്ന കൃഷിഭവനുകള്‍ എത്ര എണ്ണമുണ്ട്; വ്യക്തമാക്കുമോ;
( ഡി )
ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുവാന്‍ അവശേഷിക്കുന്ന കൃഷി ഭവനുകളില്‍ അടിയന്തരമായി അവ പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1623.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂവിനിയോഗ രീതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഭക്ഷ്യവിളകളില്‍ നിന്ന് ഭക്ഷ്യേതര വിഭവങ്ങളിലേക്കുള്ള മാറ്റവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപേയാഗിക്കുന്ന ഭൂമിയുടെ വര്‍ദ്ധനവും സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയെയും പാരിസ്ഥിതിക സുസ്ഥിരതെയും ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കുമോ;
( ബി )
കാര്‍ഷിക ഭൂവിനിയോഗത്തിന്റെ നിലവിലെ ഭൂവിനിയോഗക്രമം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
1624.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി തരംമാറ്റുന്നതിന് സമര്‍പ്പിച്ചിരുന്ന അപേക്ഷയിന്മേല്‍ പാരിസ്ഥിതിക കമ്മിറ്റി എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
മൊത്തം 8 ഏക്കര്‍ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് നല്‍കിയെങ്കിലും ഇതില്‍ 1.5 ഏക്കര്‍ കരഭൂമി ഉണ്ട് എന്ന വസ്തുത കമ്മിറ്റി പരിശോധിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
ഇതേ സ്ഥലത്തുതന്നെ കടുത്തുരുത്തി പോളിടെക്നിക് പണിതിരിക്കുന്നുവെന്നകാര്യം കമ്മിറ്റി പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കെട്ടിടം പണിയുന്നതിനാവശ്യമായ സ്ഥലമാണ് തരംമാറ്റുന്നതിന് ആവശ്യപ്പെട്ടതെന്ന വസ്തുത കമ്മിറ്റിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഈ പരിസ്ഥിതി ആഘാതപഠനം ഒരിക്കല്‍കൂടി നടത്തി ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുന:പരിശോധിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ?
1625.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുളള നാഷണല്‍ ബയോഗ്യാസ് ഡെവലപ്പ്മെന്റ് പ്രോജക്ടിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടി പദ്ധതി പ്രകാരം എത്ര പേർക്ക് പ്രയോജനം ലഭ്യമാക്കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1626.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ശ്രീമതി ഒ.പി. നാരായണി (പുത്തൻവീട്ടിൽ ഹൗസ്, കൊരട്ടി സൗത്ത്, ചിറങ്ങര) ഭൂമി തരം മാറ്റി ലഭിക്കുന്നതിനായി പാറക്കടവ് കൃഷി ഓഫീസിൽ അപേക്ഷ നൽകിയത് എന്നാണെന്നും പ്രസ്തുത അപേക്ഷ തീർപ്പാക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം എന്താണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിന് ഇനി എന്തൊക്കെ നടപടികൾ പൂർത്തീകരിക്കാൻ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഇക്കാര്യത്തിൽ ചട്ടപ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ?
1627.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യമായി ലഭ്യമാക്കിയ സ്ഥലത്ത് പഞ്ചായത്തിലെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആയുർവേദ ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതുമൂലം പ്രസ്തുത കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റാൻ സാധിക്കാത്തതിനാൽ സ്ഥലം തരം മാറ്റി നൽകണമെന്നാവശ്യപ്പെട്ട് കാർഷികോൽപാദന കമ്മീഷണർക്ക് നൽകിയ എന്‍.സി.എ2/300/2020 ഫയൽ നിരസിക്കപ്പെട്ടതിനുള്ള കാരണങ്ങൾ വിശദമാക്കാമോ ;
( ബി )
പൊതു ആവശ്യമാണെന്നതും കെട്ടിട നിർമ്മാണം പൊതു ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കുമുമ്പ് പൂർത്തീകരിച്ചതാണെന്നതും പരിഗണിച്ച് പ്രസ്തുത ഫയലിന്മേല്‍ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ?
1628.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ മണ്ണ് പര്യവേക്ഷണ/മണ്ണ് സംരക്ഷണ വകുപ്പ് നടത്തി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( സി )
ആര്‍.ഐ.ഡി.എഫ് - ല്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണ പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1629.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി നടപ്പിലാക്കുന്ന ജല, മണ്ണ് സംരക്ഷണ പദ്ധതികളില്‍ ഓരോന്നിന്റെയും നിലവിലുള്ള സ്ഥിതി എന്താണെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ പൂർത്തിയാക്കാൻ സത്വര നടപടി സ്വീകരിക്കുമോ;
( ബി )
മേൽമുറി വലിയതോട് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും വി.സി.ബി. കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനുമുള്ള പ്രൊപ്പോസലിൽ കെ.എൽ.ഡി.സി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പുരോഗതി വെളിപ്പെടുത്തുമോ;
( സി )
മലപ്പുറം മണ്ഡലത്തിൽ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ വലിയതോട്, കോഡൂർ പഞ്ചായത്തിലെ കിളിയമണ്ണിൽ തോട് എന്നിവ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനുള്ള പ്രവൃത്തികൾ കൂടി കെ.എൽ.ഡി.സി. ഏറ്റെടുക്കുന്നതിനാവശ്യമായ നിർദ്ദേശം നൽകുമോ?
1630.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തിലെ അതിരപ്പിള്ളി, കോടശേരി, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കപ്പത്തോട് നീർത്തട പദ്ധതിയുടെ പ്രവർത്തനങ്ങള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്;
( ബി )
എന്തൊക്കെ പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് വിശദീകരിക്കുമോ?
1631.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ പഞ്ചായത്ത് പദ്ധതികൾ ഉൾപ്പെടെയുള്ള വിവിധ പാക്കേജുകളിൽ സോയിൽ കൺസർവേഷന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കിവരുന്ന പ്രവൃത്തികൾ ഏതെല്ലാമെന്ന് വിശദമാക്കുമോ ;
( ബി )
ഇത്തരം പ്രവൃത്തികൾ നടപ്പിലാക്കുമ്പോൾ പ്രസ്തുത പ്രവൃത്തികളുടെ അളവുകൾ അളവ് പുസ്തകത്തിൽ [എം.ബുക്ക്] രേഖപ്പെടുത്തുന്ന ജീവനക്കാരുടെ തസ്തികളുടെ പേരും അവരുടെ അടിസ്ഥാന യോഗ്യതകളും ലഭ്യമാക്കുമോ;
( സി )
പി.ഡബ്ല്യു.ഡി. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാർ അല്ലാത്തവർ പ്രസ്തുത വകുപ്പിൽ അളവ് ബുക്കിൽ [എം.ബുക്ക്] അളവുകൾ രേഖപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ഡി )
എങ്കിൽ അത്തരം ജീവനക്കാരെ എം. ബുക്കിൽ അളവുകൾ രേഖപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1632.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് പടന്നക്കാട് പ്രവർത്തിക്കുന്ന സർക്കാർ കാർഷിക കോളേജിൽ അനുവദിക്കപ്പെട്ട തസ്തികകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതെല്ലാം തസ്തികകളാണ് നിലവിൽ ഒഴിവുള്ളത്;
( സി )
ഒഴിവുകൾ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ ?
1633.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂർ മണ്ഡലത്തിലെ പീലിക്കോട് കാർഷിക സർവകലാശാല കാമ്പസിൽ (പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ) കര്‍ഷകര്‍ക്കും, കാർഷിക മേഖല മുൻനിർത്തി ചെറുകിട വ്യവസായ/വ്യാപാരമേഖല കണ്ടെത്തുന്നവർക്കും സ്ഥിരമായി പരിശീലനം നൽകുന്ന ഒരു കേന്ദ്രം ആരംഭിക്കാൻ നടപടികൾ ഉണ്ടാകുമോ?
1634.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിയമനം നേടിയത് എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
കാർഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നോ നിയമനം നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
കാർഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നൽകിയ ബയോഡാറ്റ വിശദമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ നടപടി എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്താമോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.